💕മിഴികൾ പറഞ്ഞ പ്രണയം 💕: ഭാഗം 30

mizhikal paranja pranayam

രചന: സഫ്‌ന കണ്ണൂർ

കാമുകിയെ വേണമെങ്കിൽ സിഗരറ്റ് ഒഴിവാക്കണം എന്ന് പറഞ്ഞിട്ട് പറ്റാത്ത കക്ഷിയാ അങ്ങനെയുള്ള ആളോട് പോയി കാമുകിയെ കാണിച്ചു തരാം ഉമ്മാനെ ഒഴിവാക്കി കൂടെ വരോന്ന് ചോദിച്ചാൽ മറുപടി മുഖത്തിട്ട് രണ്ടു തല്ലായിരിക്കും. അല്ലെങ്കിലും ഉമ്മാനെ ഇഷ്ടം അല്ലാത്തവർ ഉണ്ടാകോ. അത് കൊണ്ട് എന്തെങ്കിലും കുരുട്ട് ബുദ്ധി ഉപയോഗിക്കലേ രക്ഷയുള്ളൂ. അവൾ കുറേ കണക്ക് കൂട്ടലുമായി റൂമിലെക്ക് കയറി. ഫൈസി ബെഡിൽ ചാരി ഇരുന്നു കണ്ണടച്ച് കിടക്കുന്നത് കണ്ടു. അടുത്ത് ഫോണും ചെവിയിൽ ഇയർഫോൺ . വെറുതെ അല്ല താഴെ ഒച്ചപാട് ഉണ്ടായിട്ടും ഒന്നും അറിയാതിരുന്നത്. അവൾ ഒന്ന് മുരടനക്കി നോക്കി. ഒരു റിപ്ലൈ ഇല്ല. ലയിച്ചു ഇരിക്കുകയാന്. എന്താണാവോ ഇങ്ങനെ കേൾക്കാൻ. അവൾ ഇയർഫോൺ ഊരി അവളെ ചെവിയിൽ വെച്ചു. ഏതോ ഗസൽ സോങ് ആണ്. അവൻ പെട്ടന്ന് കണ്ണ് തുറന്നു. തലതിരിച്ചു അവളെ നോക്കിയതും പരസ്പരം തല കൂട്ടി മുട്ടിയതും ഒന്നിച്ചായിരുന്നു. സോറി സോറി സോറി സോറി. നിനക്കെന്താടി ഇവിടെ കാര്യം.

ചുമ്മാ ഇതിലെ പോയപ്പോൾ എന്താ കേൾകുന്നെന്ന നോക്കിതാ സോറി. നിനക്ക് അല്ലെങ്കിലും മറ്റുള്ളവരെ ശല്യപ്പെടുത്താതെ സമാധാനം കിട്ടില്ലല്ലോ.മൂഡും പോയി. ഇഡിയറ്റ് അതിന് മാത്രം എന്ത് കുന്ത ആ സോങ്ങിൽ ഉണ്ടായിരുന്നത്. ഈ സോങ് കേട്ട് ആ ഫീലിൽ അൻസിയെയും ഓർത്ത് കിടക്കാരുന്നു. എനിക്ക് ഇമ്മാതിരി ഫീലിംഗ്സിനെ പറ്റിയൊന്നും അറിയില്ല. ഞാനാരെയും പ്രണയിച്ചിട്ടും ഇല്ല. അതൊരു ഫീല മോളെ അനുഭവിച്ചന്നേ അറിയണം. അവൾ ഒരു ബാഗെടുത് അവളെ ഡ്രസ്സ്‌ എല്ലാം അതിൽ എടുത്തു വെച്ചു. നീ എവിടെയാ പോകുന്നേ വീട്ടിലേക്ക്. അതെന്താ പെട്ടന്ന് ഒരു യാത്ര. പോകുന്ന കാര്യം ഒന്നും പറഞ്ഞില്ലല്ലോ. ഞാൻ പോയ രക്ഷപ്പെട്ടുന്ന് കരുതണ ആള ഇന്ന് മാറ്റം ഉണ്ടല്ലോ ചോദ്യത്തിന്. നീ പോയ എനിക്കെന്താ. ഏതു നരകത്തിലെക്ക് വേണമെങ്കിലും പോയിക്കോ. എനിക്ക് സന്തോഷം ഉള്ളൂ. ഓ അറിയവേ. ഇസ്‌ലാമിയ ട്രസ്റ്റിന്റെ മൂന്നാം വാർഷികമ.ചെറിയ പരിപാടി ഉണ്ട്.മെംബേർസ് എല്ലാവരും എത്തണമെന്ന് സമീർക വിളിച്ചു പറഞ്ഞു. ഇന്ന് വൈകുന്നേരം ആണ് പരിപാടി. ഇവിടെ പ്രത്യേകിച്ച് പണിയൊന്നും ഇല്ലല്ലോ പോകാന്നു കരുതി. അവൻ കിടക്കയിൽ നിന്നും ചാടി എണീറ്റു. അൻസിയും ഉണ്ടാവില്ലേ അപ്പോൾ. ഉണ്ടാവും.

അവൾ ഇന്നലെ നാട്ടിൽ വന്നിരുന്നു. നാളെ തിരിച്ചു പോകും. അവന്റെ മുഖം സന്തോഷം കൊണ്ട് തുടിക്കുന്നത് അവൾ കണ്ടു. അതികം ആഹ്ലാദിക്കണ്ട. കാണിച്ചു തരില്ല. സിഗരറ്റ് എന്ന് നിർത്തുന്നോ അന്നേ അവളെ കാട്ടിതരു. ഞാൻ മാത്രമേ വീട്ടിലേക്ക് പോകുന്നുള്ളൂ. അവൻ അവളെ അടുത്ത് ചെന്നു അവളെ കൈ രണ്ടും കൂട്ടി പിടിച്ചു. പ്ലീസ് സഫു. ഞാൻ ഇപ്പൊ വലി കൺട്രോൾ ചെയ്യുന്നുണ്ട്. അടുത്ത് തന്നെ ഫുൾ നിർത്തും. സത്യം. അവൾ ഇപ്പൊ പോയാൽ ഇനി എപ്പോഴെങ്കിലും അല്ലേ വരു.ഒന്ന് കണ്ടാൽ മതി പ്ലീസ് പ്ലീസ്. അവൻ യാചനപോലെ അവളെ നോക്കി. അവളെ നെഞ്ച് പിടച്ചു. ഭാര്യയോട് കാമുകിയെ കാണാൻ സമ്മതം ചോദിക്കുന്ന ആദ്യത്തെ ആൾ ഇവനായിരിക്കും. കണ്ണ് നിറഞ്ഞത് അവൻ കാണാതിരിക്കാൻ അവൾ കൈ വിടുവിച്ചു ബാഗിൽ ഡ്രസ്സ്‌ എടുത്തു വെക്കുന്നത് പോലെ ചെയ്തു. പ്ലീസ് സഫു പ്ലീസ്.... അവൻ പിറകെ ചെന്നു നീ ഇങ്ങനെ ചോദിച്ചത് കൊണ്ട് സമ്മതിച്ചു. എന്റെ കൂടെ വരാം. മീറ്റിംഗിലും വരാം. പക്ഷേ ഞാൻ അവളെ കാണിച്ചു തരില്ല. നീ തന്നെ വേണമെങ്കിൽ കണ്ടു പിടിച്ചോ.

സമ്മദം ആണെങ്കിൽ കൂടെ വന്നോ. മതി.ഞാൻ കണ്ടു പിടിച്ചോളാം. അവന് സന്തോഷം കൊണ്ട് എന്താ ചെയ്യേണ്ടെന്ന് തിരിയുന്നുണ്ടായിരുന്നില്ല. കുളിക്കുക പോലും ചെയ്യാതെ ഡ്രസ്സ്‌ മാറ്റി അവളെക്കാൾ മുന്നേ ഒരുങ്ങിയിറങ്ങി. സത്യം അറിയുമ്പോൾ എന്നെ കൊല്ലാതിരുന്ന മതിയാരുന്നു. അവൾ താഴെ ഇറങ്ങി വന്നു. ഉമ്മന്റെ മുഖത്ത് സന്തോഷം കണ്ടു. ഇപ്പൊ എന്തായി ഞാൻ പറഞ്ഞില്ലേ എന്റെ മോൻ വരില്ലെന്ന്. അവൻ എന്റെ കൂടെയേ നിൽക്കു. പറഞ്ഞു കഴിയുമ്പോഴേക്ക് ഫൈസി വന്നു. എന്നാ ഞങ്ങൾ പോട്ടെ ഉമ്മാ. നീയും ഇവളെ കൂടെ പോക്കാണോ ഞങ്ങൾ രണ്ടുപേരും ഒന്നിച്ച പോകുന്നേ. എന്നെ തനിച്ചാക്കി പോകാൻ നിനക്ക് കഴിയോ ഫൈസി. എന്നോട് നിനക്ക് അപ്പൊ സ്നേഹം ഒന്നും ഇല്ലല്ലേ. ഉമ്മ എന്താ ഇങ്ങനൊക്കെ പറയുന്നേ.

ഉപ്പയില്ലേ ഇവിടെ. എനിക്ക് പോയെ പറ്റു. ഇനിയും സംസാരിച്ചു ഇരുന്നാൽ എല്ലാം കൈ വിട്ടു പോകും. അവൾ വേഗം പുറത്തേക്ക് ഇറങ്ങി. ഫൈസി വരുന്നുണ്ടെങ്കിൽ വാ എനിക്ക് ടൈമില്ല. അവൻ വേഗം അവളുടെ കൂടെ ഇറങ്ങി കാറിൽ കയറി. ഫൈസി ഒരു മിനിറ്റ് ഇപ്പൊ വരാം ഉമ്മാനോട് ഒരുകാര്യം പറയാൻ മറന്നു. അവൾ വേഗം ഉമ്മാന്റെ അടുത്തേക്ക് ചെന്നു. ഇപ്പൊ എന്തായി. ഫൈസി എന്റെ കൂടെ വന്നില്ലേ. ഇനി ഞങ്ങൾ ഈ പടി ചവിട്ടില്ല. ഞങ്ങൾ മാത്രമല്ല ഇക്കാക്കയും വരില്ല. അവർ ബാംഗ്ലൂരിൽ തന്നെ വീടെടുത്തു. ഇനിയൊരിക്കലും നാട്ടിലെക്ക് മടങ്ങി വരില്ല. ഉമ്മ തനിച്ചിവിടെ സുഗമായി ജീവിച്ചോ.അത് തന്നെയാണല്ലോ ആഗ്രഹിക്കുന്നതും. ഉപ്പാനെ നോക്കി കണ്ണടിച്ചു കാണിച്ചു. അവൾ പോയി. പൊന്നും പണവും എല്ലാം കെട്ടിപിടിച്ചു ഇവിടിരുന്നോ. മരുമക്കളെ മക്കളായി കാണാത്ത നിന്നെ പോലുള്ള ഉമ്മമാരുടെ അവസാനം ഇങ്ങനെയെ ഉണ്ടാകു.വയ്യാണ്ടായാ ഒരു തുള്ളി വെള്ളം പോലും തരാൻ ആരും ഉണ്ടാവില്ല. അനുഭവിച്ചോ. ഒറ്റക്ക് അനുഭവിച്ചോ എല്ലാം. ഉപ്പ അതും പറഞ്ഞു അകത്തേക്ക് പോയി.

സഫു അവള ഇതിനെല്ലാം കാരണം. എന്റെ മക്കളെ എല്ലാരേം എന്നിൽ നിന്നും അകറ്റിയതും അവൾ തന്നെയാ. ഒരു കാലത്തും ഗുണം പിടിക്കില്ല അവൾ. ഞാൻ വിളിച്ച ഹാരിസ് വരും. ആയിഷയും വരും. എനിക്ക് ഇനി ഒരു മോനേ ഉള്ളൂ. ഫൈസി അവനെ കാണണ്ട എനിക്കിനി. ******* വീട്ടിൽ എത്തുന്ന വരെ ഫൈസി എന്തൊക്കെയോ പറഞ്ഞു കൊണ്ടിരുന്നു. അവന്റെ മുഖത്തേ സന്തോഷവും എക്സ്റ്റൈറ്റഡ് കാണുമ്പോൾ അവൾക്ക് വല്ലാത്ത പേടിയും തോന്നുന്നുണ്ടായിരുന്നു സത്യം അറിയുമ്പോൾ എങ്ങനെയായിരിക്കും പ്രതികരിക്കുക. അവളെ വീട്ടിൽ എത്തി. പെട്ടന്ന് അവരെ കണ്ട സന്തോഷം എല്ലാരുടെയും മുഖത്ത് ഉണ്ടായിരുന്നു. രണ്ടു ദിവസം ഇവിടെ താമസിക്കാന വന്നെന്ന് അറിഞ്ഞപ്പോൾ അവരെ സന്തോഷം കൂടി. ഫൈസി ആ വീടും പരിസരവും എല്ലാം നോക്കി കണ്ടു. ഒരിക്കൽ അവളെയും കൂട്ടി വന്നിനെങ്കിലും പുറത്ത് ഒന്നും ഇറങ്ങിയില്ല. ചെറുതാണെങ്കിലും വാർപ്പിന്റെ വീട് തന്നെയാരുന്നു. മുകളിൽ ഒരു റൂം ഉണ്ട്.

നല്ല വൃത്തിയും വെടിപ്പും ഉണ്ട് വീടും പരിസരവും കാണാൻ. മുറ്റം നിറയെ ചെടികൾ. തൊടിയിൽ എല്ലാത്തരം മരങ്ങളും ഉണ്ട്. . വീടിന് താഴെ വയൽ. വയൽ കഴിഞ്ഞു ചെറിയൊരു തോട്. എങ്ങും പച്ചപ്പും കുളിർ കാറ്റും.കാണുമ്പോൾ തന്നെ മനസ്സിന് ഒരു കുളിര് അനുഭവപെട്ടു. മുകളിലെ റൂം ആയിരുന്നു അവർക്ക് റെഡിയാക്കി കൊടുത്തത്. അവൻ അവിടെക്ക് പോയി . അവൻ ആ റൂം നോക്കി. സഫു മുൻപ് ഉപയോഗിച്ച റൂം ആണെന്ന് മനസ്സിലായി.അവളെ സാധനങ്ങൾ മൊത്തം അവിടെ അടുക്കി വെച്ചിട്ട് ഉണ്ട്. അവളെ ചെറുതിലെ മുതലുള്ള ഫോട്ടോസ് അവിടെ ഒട്ടിച്ചു വെച്ചിരുന്നു. അതിനെന്തോ ഒരു പ്രത്യേകത തോന്നി അവൻ സൂക്ഷിച്ചു നോക്കി. ഒരു വയസ്സ് മുതൽ ഇപ്പൊ വരെയുള്ള ഫോട്ടോ. എല്ലാവർഷവും എടുത്തതാണ് അത്. ക്യുട്ടാണ് ചെറുതിലെ കാണാൻ. ഓരോ വർഷവും ഓരോ രൂപം ഓരോ ഭാവം.അവളാണ് അതെന്ന് തിരിച്ചറിയുന്നത് ആ കണ്ണുകൾ കണ്ടാണ്. അത് മാത്രം അന്നും ഇന്നും ഒരു പോലെയുണ്ട്. മേശയുടെ മുകളിൽ അവളെ കുറച്ചു ബുക്സ് കണ്ടു. അവൻ വെറുതെ അതൊക്കെ ഒന്ന് മറിച്ചു നോക്കി നിന്നു. സഫു റൂമിലെക്ക് കയറി വന്നു. എങ്ങനുണ്ട് ഈ പാവപെട്ടവളുടെ കൊട്ടാരം. കൊട്ടാരവും കൊള്ളാം കൊട്ടാരത്തിലെ ആൾക്കാരെയും ഇഷ്ടമായി.

നീ മാത്രമേ ഉള്ളൂ അല്ലേ തലതിരിഞ്ഞത്. അപ്പോഴും നമ്മക്കിട്ട് കുത്ത്. സാരമില്ല അല്ല പോകുന്നില്ലേ. എത്ര മണിക്ക പരിപാടി. അവളെ ഉള്ളിൽ ഒരു ഇടി പൊട്ടിയ പോലെ തോന്നി. ഇവിടെ വെച്ചു സത്യം പറഞ്ഞാൽ ദേഷ്യം കൊണ്ട് എന്താ ചെയ്യന്നു അറിയില്ല.വീട്ടില് എല്ലാരും അറിയും. പുറത്ത് കൂട്ടി പോയി പറയാം. കഴിയുന്നത്ര ഉരുട്ടി കളിക്കാം അതാ നല്ലേ. വൈകുന്നേരം ആണ്.സമയം ഇനിയും ഒരുപാട് ഉണ്ടല്ലോ. ഇപ്പൊഴേ പോകാലോ. നേരത്തെ പോയെന്ന് വെച്ചു കുഴപ്പം ഒന്നും ഉണ്ടാകില്ല. എവിടെയാ സ്ഥലം. അടുത്ത് തന്നെയാ. കുറച്ചു കഴിഞ്ഞു പോകാം. അവൾ മെല്ലെ അവിടെ നിന്നും മുങ്ങി. കുറച്ചു കഴിഞ്ഞു അവൻ വീണ്ടും വിളിച്ചു. സഫു നമുക്ക് പോകാം. എവിടെക്കാ മോനേ പോകുന്നേ. ഉമ്മ അത് കേട്ടു ചോദിച്ചു. അവനൊന്നു പരുങ്ങികളിച്ചു. നാട് കാണാന ഉമ്മ. സഫു വിളിച്ചു പറഞ്ഞു.ഇനിയും പറഞ്ഞില്ലെങ്കിൽ ശരിയാകില്ല. മറ്റാരോടെങ്കിലും ചോദിച്ച ഇരട്ടി പണി കിട്ടും. ഞങ്ങളൊന്ന് കറങ്ങീട്ടു വരാം. പോകാം. അവൻ കാറെടുക്കാൻ പോയപ്പോൾ അവൾ തടഞ്ഞു.

വേണ്ട നമുക്ക് നടക്കാം. കുറച്ചു ദൂരെ ഉള്ളൂ. അവൻ മൂളി. അവൾ വയലിലൂടെ അവനെയും കൂട്ടി പോയി. വിളഞ്ഞു നിൽക്കുന്ന നെല്പാടത്തിന് നടുവിലൂടെ കാറ്റും കൊണ്ട് നടക്കാൻ അവന് ഒരു പ്രത്യേക സുഖം തോന്നി. വയൽ കടന്നു കേറിയത് ഒരു തോടിന്റെ അടുത്താണ് . തോട് കുറുകെ ഒരു പാലം കണ്ടു. കുറച്ചു സമയം തോട്ടിലെ വെള്ളത്തിൽ മീനുകൾ തുള്ളി കളിക്കുന്നത് നോക്കി നിന്നു.എന്തു ഭംഗിയാ നിന്റെ നാട് കാണാൻ. എങ്ങും പുല്ലും പച്ചപ്പും കുളിർ കാറ്റും. ബ്യൂട്ടിഫുൾ ഇത് തന്നെ പറയാനുള്ള സമയം. ആൾ കുറച്ചു കൂൾ ആണ്. അവൾ അവനോട് സംസാരിക്കാൻ നോക്കിയതും തോട്ടിന് കുറച്ചു മുമ്പിലുള്ള വീട്ടിൽ നിന്നും അവളെ ആരോ വിളിച്ചു. അവൾ വരാന്ന് വിളിച്ചു പറഞ്ഞു. അവൾ ആ വീട്ടിലേക്കു നടന്നു. പിറകെ ഫൈസിയും. ടീ ഇത് വീടല്ലേ. ഇവിടെയാണോ പരിപാടി.കണ്ടിട്ട് അങ്ങനെ തോന്നുന്നില്ലല്ലോ ഇത് സനയുടെ വീടാണ്. ഒന്ന് കേറിയിട്ട് പോകാന്നു കരുതി. സഫു മനുഷ്യന്റെ ക്ഷമ പരീക്ഷിക്കല്ലേ. ഒരഞ്ചു മിനിറ്റ്. കുറേയായി വിളിക്കുന്നു നിന്നെ ഒന്ന് കാണാൻ.

ഞാനെന്ത കാഴ്ചവസ്തുവോ പോകുന്നവർക്കും വരുന്നവർക്കും കാണാൻ. പ്ലീസ് ഫൈസി അവന്റെ മുഖത്ത് ദേഷ്യം വരുന്നത് അവൾ കാണുന്നുണ്ടായിരുന്നു. പക്ഷേ ആ വീട്ടുകാരോട് സൗമ്യമായി തന്നെയാണ് അവൻ പെരുമാറിയത്.ചായ കുടിക്കാതെ വിട്ടില്ല. അവൻ ഇടക്കിടക്ക് വാച് നോക്കി അവളെയും നോക്കി പോകാന്നു പറയുന്നുണ്ടായിരുന്നു. അവിടെ നിന്നും ഇറങ്ങി. അവൾ അവനോട് കാര്യം പറയാൻ തീരുമാനിച്ചു. എത്ര നേരമെന്ന് കരുതിയ കളിപ്പിക്കുക. ഫൈസി എനിക്ക് ഒരു കാര്യം പറയാൻ ഉണ്ടായിരുന്നു. പറ. നമുക്ക് ആ തോട്ടിന്റെ അവിടെ ഇരിക്കാം. അവൻ തലയാട്ടി. അവർ അവിടെ പോയി ഇരുന്നു. ദേഷ്യം പിടിക്കരുത് കേൾക്കുമ്പോൾ. ഇന്ന് ഏതായാലും പിടിക്കില്ല. എനിക്ക് ഇന്ന് ഒരുപാടു സന്തോഷം ഉള്ള ദിവസം ആണ്.എന്റെ ഒരുപാട് നാളായുള്ള ആഗ്രഹം ആണ് നിറവേറാൻ പോകുന്നത്. അഥവാ അൻസിയെ കണ്ടില്ലെങ്കിലോ കാണും എനിക്ക് ഉറപ്പാ എന്റെ മനസ്സ് പറയുന്നു കാണാൻ പറ്റുമെന്ന്. നീയെന്താ പറയാൻ വന്നേ. അപ്പോഴാ പിറകിൽ നിന്നും ഒരാൾ വിളിച്ചത്.

നാട് കാണാൻ ഇറങ്ങിയതാണോ യുവമിഥുനങ്ങൾ. സനയുടെ ഇക്കാക്കയാ അവൾ പരിജയപെടുത്തി. എവിടെ പോയതാ സഫു ചോദിച്ചു. ഇന്ന് ഇസ്‌ലാമിയ ട്രസ്റ്റിന്റെ ഒരു മീറ്റിംഗ് ഉണ്ട്. കഴിഞ്ഞിട്ടുള്ള വരവ. ഫൈസി ഒരു ഞെട്ടലോടെ അവളെ നോക്കി. വെറുതെ ചോദിച്ചു. വേണ്ടായിരുന്നു. അവൾ തലകുനിച്ചു നിന്നതും അവനിൽ എന്തൊക്കെയോ സംശയങ്ങൾ ഉടലെടുത്തു. ട്രസ്ററ് എവിടെയാ. ട്രസ്റ്റ് ടൗണിൽ ആണ്. ഇവിടെ അടുത്ത് ഒരു വീട്ടിൽ ചെറിയ മീറ്റിംഗ്. അത് എല്ലാ മാസവും ഉള്ളത.അതികവും ഇവളെ വീട്ടിൽ വെച്ച ഉണ്ടാവുക.ഇന്ന് സമീർക ഇല്ലാത്തോണ്ട് മാറ്റിയത. നിങ്ങളുടെ വാർഷികം കഴിഞ്ഞോ. സംഭാവന തരനാണെങ്കിൽ വാർഷികം നോക്കണ്ട ഇങ്ങ് തന്നെക്ക്. വാർഷികം കഴിഞ്ഞമാസമാണ് നടന്നത് ഇനി അടുത്ത കൊല്ലേ ഉള്ളൂ. അയാൾ ചിരിച്ചോണ്ട് പറഞ്ഞു. തന്നെ ഇവൾ ചതിക്കുകയായിരുന്നു അപ്പോൾ. അവൻ ദേഷ്യം അടക്കി പിടിച്ചു. എനിക്ക് കുറച്ചു തിരക്കുണ്ട്. ഞാൻ രാത്രി വീട്ടിലേക്ക് വരാം. അയാൾ പോയി. അവൻ അവളെ നോക്കി. കുറ്റബോധത്തോടെ അവൾ തലകുനിച്ചു.

സോറി ഫൈസി.നീ വീട്ടിൽ വരാൻ വേണ്ടി പറഞ്ഞത. അവൻ ചുറ്റും നോക്കി നിലത്ത് നിന്നും ഒരു വടിയെടുത്തു. അവളെ അടുത്തേക്ക് വന്നു. കഴിഞ്ഞ മാസം നടന്ന പരിപാടിക്ക് ഇന്ന് എന്നെ കൂട്ടി വന്നിരിക്കുന്നു.അൻസിയും പങ്കെടുക്കൻ വന്നു. അല്ലെ. അവൻ അവളെ നോക്കി പല്ല് കടിച്ചു പിടിച്ചു പറഞ്ഞു . സോറി പറഞ്ഞില്ലേ തല്ലരുത്. എന്നെ കാണുമ്പോൾ നിനക്ക് കോമാളിയയാണോ തോന്നുന്നേ. ഇക്കാര്യമ ഞാൻ പറയണമെന്ന് പറഞ്ഞത്. അതിന് മുൻപ് അയാളെ കെട്ടിയെടുക്കുന്ന്ഞാനറിഞ്ഞോ . മിണ്ടരുത് നീ. എന്നെ ഒരു വിഡ്ഢിയായ കാണുന്നതെന്ന് എനിക്ക് മനസ്സിലായി.നിന്റെ വാക്കും കേട്ടു മുന്പും പിന്പും ചിന്തിക്കാതെ ഇറങ്ങി വന്ന എന്നെ പറഞ്ഞാൽ മതിയല്ലോ. അവൻ സ്വയം തലക്ക് ഒരടി കൊടുത്തു. അങ്ങനെയല്ല ഫൈസി. എനിക്ക് പറയാനുള്ളത് ദയവുചെയ്തു കേൾക്ക്. ശരി കേൾക്കാം. നിനക്ക് എന്താ പറയാനുള്ളത്. അവൻ അവളെ അടുത്തേക്ക് വന്നു. നീ ആദ്യം വടി ചാട്.അവനത് വലിച്ചെറിഞ്ഞു. ഇനി പറ എന്തിനാ എന്നെ ഇങ്ങനെ വിഡ്ഢി വേഷം കെട്ടിച്ചത്. എനിക്ക് ഇന്ന് വീട്ടിലേക്കു... ബാക്കി പറയുന്നതിന് മുന്നേ അവൻ അവളെ തോട്ടിലേക്ക് ഒറ്റ തള്ള്. ഇന്ന് അവിടെ കിടക്ക്. എനിക്ക് നീ പറയുന്നത് ഒന്നും കേൾക്കണ്ട. ഞാൻ എന്റെ വീട്ടിലേക്കു പോവുകയാ.

പിന്നെ ഇനി എന്റെ വീട്ടിൽ കാല് കുത്തിയെക്കരുത്. എനിക്കിനി നിന്നെ കാണണ്ട. ഫൈസി എനിക്ക് നീന്തലറിയില്ല. എന്നെ ഒന്ന് രക്ഷിക്ക്. അറിയില്ലെങ്കിൽ അവിടെ കിടന്നു ചത്തോ.നിന്നോടെനിക്കിപ്പോ വെറുപ്പ തോന്നുന്നേ അവൻ അവിടെ നിന്നും പോയി. പോകുമ്പോൾ ഒന്ന് തിരിഞ്ഞു നോക്കി. അവൾ വെള്ളത്തിൽ മുങ്ങുകയും പൊങ്ങുകയും ചെയ്യുന്നത് കണ്ടു. നീന്തൽ അറിഞ്ഞിട്ടും അറിയാത്ത പോലെ നടിക്കുകയാ പിശാച്. അവൻ മൈന്റ് ചെയ്യാതെ വീട്ടിലേക്കു നടന്നു. സഫു എവിടെ അവനെ ഒറ്റക്ക് കണ്ടു എല്ലാവരും ചോദിച്ചു. അവൾ അവിടെയൊക്കെ കറങ്ങി നടക്കുന്നുണ്ട്. കുറച്ചു കഴിഞ്ഞു വരും. കുറെ സമയം കഴിഞ്ഞിട്ടും അവളെ കണ്ടില്ല. അവന് ഉള്ളിൽ ചെറിയ പേടി തോന്നി. അവളെന്താ വരാത്തത്. നീന്തൽ അറിയില്ലേ ഇനി. പറഞ്ഞത് സത്യം ആയിരിക്കുമോ. അതോർത്തപ്പോൾ അവന്ന് ചുറ്റും കറങ്ങുന്നത് പോലെ തോന്നി. അവൾക്ക് നീന്തൽ അറിയുമെന്ന് കരുതിയ തള്ളിയിട്ടത്.അറിയില്ലെങ്കിൽ സഫു...അവൾ...... .അവൻ ആ തോട്ടിലെക്ക് ഓടി പോയി.

അവിടെ എവിടെയും അവളെ കണ്ടില്ല. അവൻ പിന്നെ ഒന്നും ചിന്തിച്ചില്ല വെള്ളത്തിലേക്ക് എടുത്തു ചാടി. കുറച്ചു ദൂരം മുന്നോട്ട് നീന്തി നോക്കി. പേടിച്ചിട്ട് അവന്റെ ഉള്ളം വിറക്കുന്നുണ്ടായിരുന്നു. കുറച്ചപുറത്തായി അവൾ കമിഴ്ന്നു കിടക്കുന്നത് കണ്ടു. അവൻ അവളെ എടുത്തു കരക്ക് കയറി.കുറേ വിളിച്ചെങ്കിലും ഒരനക്കവും ഉണ്ടായില്ല. അവൻ അവളെ പൾസ് നോക്കി. അത് നോർമൽ ആണ്. അപ്പോഴ ശ്വാസം വീണത്. വയറിൽ അമർത്തി നോക്കി എന്നിട്ടും ഒരു മാറ്റവും ഉണ്ടായില്ല.ഇനിയിപ്പോ എന്താ ചെയ്യാ റബ്ബേ. പെട്ടെന്നുള്ള ദേഷ്യത്തിന് ചെയ്തത. അവന്റെ കണ്ണ് നിറഞ്ഞു വന്നു. ഇനി ഒറ്റ വഴിയേ ഉള്ളൂ ശ്വാസം കൊടുക്കുക. അവൻ മടിച്ചു മടിച്ചാണെങ്കിലും അവന്റെ വായ അവളുടെ ചുണ്ടോട് അടുപ്പിച്ചു. ഒരു പ്രാവശ്യം അങ്ങനെ ചെയ്‌തെങ്കിലും മാറ്റം കണ്ടില്ല. വീണ്ടും ചുണ്ടോട് അടുപ്പിക്കാൻ നോക്കിയതും അവൾ കണ്ണ് തുറന്നു. അവനെ തള്ളി മാറ്റി എണീറ്റു . അവൻ അവളെ കെട്ടിപിടിച്ചത് പെട്ടെന്നായിരുന്നു സോറി സഫു. നിനക്ക് നീന്തൽ അറിയുന്ന കരുതിയെ. അവന്റെ ശബ്ദത്തിൽ അവൻ നന്നായി പേടിച്ചുവെന്ന് അവൾക് മനസ്സിലായി .

എന്തിനാ എന്നെ ഇങ്ങനെ ദ്രോഹിക്കുന്നെ. നിന്നോട് ഞാനെന്ത്‌ തെറ്റ ചെയ്തേ. ദയവുചെയ്തു എന്നെയൊന്നു വെറുതെ വിട്. അവൻ അവളെ നേർക്ക് കൈ കൂപ്പി. ഞാൻ എന്റെ വീട്ടിലേക്കു തിരിച്ചു പോവുകയാ. എന്റെ പിറകെയിനി വരരുത്. അവൻ എണീറ്റു പോകാൻ നോക്കിയതും അവൾ അവന്റെ കയ്യിൽ പിടിച്ചു. എനിക്ക് കുറച്ചു സംസാരിക്കാനുണ്ട്. എനിക്കിനി ഒന്നും കേൾക്കണ്ട. മതിയായി കണ്ടതും കേട്ടതും എല്ലാം മതിയായി. അൻസിയെ കണ്ടു പിടിക്കാൻ എനിക്കാരുടെയും സഹായവും വേണ്ട. പ്ലീസ് ഫൈസി എനിക്ക് പറയാനുള്ളത് കേൾക്ക്. എല്ലാം ചെയ്ത് വെച്ചിട്ട് വന്നോളും പ്ലീസ് ഫൈസി സോറി ഫൈസി. ഇതല്ലാതെ വേറെന്തെങ്കിലും പറയാനുണ്ടോ. വേറെ പറയാൻ ഒന്നും ഇല്ലാത്തോണ്ടല്ലേ ഇത് പറയുന്നേ. വേണമെങ്കിൽ ഒരു വാക്ക് കൂടി പറയാം അവൻ പുരികം ഉയർത്തി അവളെ നോക്കി. I love u. അവൻ ദേഷ്യത്തോടെ അവളെ നോക്കി. ഇഷ്ടയില്ലല്ലേ പറഞ്ഞത്. അതോണ്ടല്ലേ പ്ലീസ് സോറി താങ്ക്സ് ഇത് മാത്രം ഉപയോഗിക്കുന്നെ. നിനക്ക് ഇഷ്ടം ആണേൽ പറ ഞാൻ മാറ്റിപിടിക്കാം.

I love u, i like u, miss u വേറെയും കുറേ ഉണ്ട് വേർഡ്‌സ് പറയണോ. എന്ത് പറഞ്ഞാലും കുട്ടികളിയും തമാശയും. എന്നെ കണ്ടാൽ ജോക്കർ ആയാണോ തോന്നുന്നേ. അതിനി പ്രത്യേകിച്ച് ആവാനില്ലല്ലോ അവൾ മെല്ലെ പറഞ്ഞു. നീയെന്താ ഇപ്പൊ പറഞ്ഞെ ഒന്നും പറഞ്ഞില്ലേ. ഇനി ഇവിടെ നിന്നാൽ ഞാൻ വീണ്ടും വല്ലതും ചെയ്തു പോകും. ഗുഡ് ബൈ. ഇനിയൊരിക്കലും കണ്ടു മുട്ടാതിരിക്കട്ടെ. അവൻ പോകാൻ നോക്കിയതും അവൾ വിളിച്ചു. ബൈ പറഞ്ഞു എവിടെക്കാ ഇനി എനിക്ക് എന്റെ വഴി. നിനക്ക് നിന്റെ വഴി. ആയിക്കോട്ടെ. പക്ഷേ നമ്മൾ തമ്മിൽ ഒരു കടം ബാക്കിയുണ്ട്. കടമോ എന്ത് കടം. എനിക്ക് ഒറ്റ വാക്കേയുള്ളൂ. വരുന്ന് പറഞ്ഞ വന്നിരിക്കും ഒരിക്കൽ നീ പറഞ്ഞ ഡയലോഗ് ആണ് .ആണാണെങ്കിൽ ഈ പറഞ്ഞ വാക്ക് പാലിക്ക്. വാക്ക് തന്നിനെങ്കിൽ പാലിച്ചിരിക്കും. ഈ കടം വീട്ടിയിട്ടേ ഞാൻ ഇവിടെ നിന്നും പോകു.രണ്ടു ദിവസം.... രണ്ടേ രണ്ടു ദിവസം കൂടിയ നമ്മൾ തമ്മിൽ കാണു.ഈ രണ്ട് ദിവസം നീ ജീവിതത്തിൽ മറക്കില്ല .എന്നോട് ഈ രണ്ടു ദിവസം താമസിക്കാൻ പറഞ്ഞത് നിന്റെ ജീവിതത്തിലെ ഏറ്റവും വലിയ തെറ്റായിരിക്കും .

അവൻ അതും പറഞ്ഞു പോയി. എനിക്ക് ഒരു ദിവസം മതി മോനെ അത് തന്നെ ധാരാളം ആണ്. ആ വീട്ടിലെ എന്റെ ജോലി അല്ലെങ്കിലും കഴിഞ്ഞു. അവൾ തന്റെ ദേഹത്തേക്ക് നോക്കി മുഴുവൻ നനഞ്ഞു കുളിച്ചു. വീട്ട്കാരോട് എന്താപ്പോ പറയുക. ഏതായാലും നനഞ്ഞു ഇനി കുളിച്ചു കയറാം. എത്ര നാളായി ഇങ്ങനെ കുളിച്ചിട്ട് അവൾ ചുറ്റും നോക്കി. ആരും ഇല്ല. വിശാലമായി കുളിച്ചിട്ട് തന്നെ പോകാം. അവൾ തോട്ടിലെ വെള്ളത്തിലെക്ക് എടുത്തു ചാടി. മോനെ ഫൈസി മഴ വെള്ളം കുത്തിയൊഴുകുന്ന സമയത്തു നീന്തൽ മത്സരത്തിൽ ഫസ്റ്റ് വാങ്ങിക്കുന്നവള ഞാൻ. പിന്നെയാ ഇത്തിരി പോന്ന വെള്ളം. അവൾ ചുണ്ടിൽ ഒന്ന് തൊട്ടു. നിന്നെ ഒന്ന് പേടിപ്പിക്കണമേന്നെ കരുതിയുള്ളൂ ഇങ്ങനെ ചെയ്യുമെന്ന് സ്വപ്നത്തിൽ പോലും കരുതിയില്ല .അതോർത്തതും ശരീരം മുഴുവൻ കുളിരണിയുന്ന പോലെ തോന്നി

.അവളുടെ മുഖത്ത് നാണത്തിൽ കുതിർന്ന ഒരു പുഞ്ചിരി വിരിഞ്ഞു. ഒരു ചൂളം വിളികേട്ടു അവൾ തിരിഞ്ഞു നോക്കി. ഫൈസി. ഒരു തെങ്ങിൽ ചാരി നിന്നു അവളെ നോക്കി നിൽപ്പുണ്ട് .ഇവൻ പോയെന്ന് ഉറപ്പ് വരുത്തിയ വെള്ളത്തിൽ ഇറങ്ങിയത്. വാച്ച് എടുക്കാൻ മറന്നു. അത് കൊണ്ട് ഇങ്ങനെയൊരു ഉപകാരം ഉണ്ടാവുമെന്ന് സ്വപ്നത്തിൽ പോലും കരുതിയില്ല. അവൾ ശ്വാസം കഴിക്കാൻ പോലും മറന്നു അവനെ തന്നെ നോക്കി. ഒറ്റക്ക് നീന്തിയ ഒരു രസമില്ല മോളെ. കൂട്ടിന് ഒരാൾ കൂടി ഉണ്ടെങ്കിൽ പൊളിയായിരിക്കും. ഞാനും കുറെയായി നീന്തികുളിച്ചിട്ട്. ഇന്ന് നമുക്ക് രണ്ടാൾക്കും കൂടിയങ്ങ് കുളിക്കാം എന്താ. അവൻ വെള്ളത്തിലെക്ക് ചാടി.... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story