💕മിഴികൾ പറഞ്ഞ പ്രണയം 💕: ഭാഗം 31

mizhikal paranja pranayam

രചന: സഫ്‌ന കണ്ണൂർ

ഒറ്റക്ക് നീന്തിയ ഒരു രസമില്ല മോളെ. കൂട്ടിന് ഒരാൾ കൂടി ഉണ്ടെങ്കിൽ പൊളിയായിരിക്കും. ഞാനും കുറെയായി നീന്തികുളിച്ചിട്ട്. ഇന്ന് നമുക്ക് രണ്ടാൾക്കും കൂടിയങ്ങ് കുളിക്കാം എന്താ. അവൻ വെള്ളത്തിലെക്ക് ചാടി. അവൻ അടുത്ത് വന്നതും അവൾ അകന്നു മാറി . നേരത്തെ ഇല്ലാത്ത നാണം എന്തിനാ ഇപ്പൊ . ഇങ്ങ് അടുത്ത് വാ .അവൻ കയ്യിൽ പിടിച്ചതും അവൾ കുതറി മാറി . ഫൈസി പ്ലീസ് വേണ്ട ഇവിടെ ആരും ഇല്ല സഫു നീ വാ .നേരത്തെ പേടിച്ചിട്ടാണെങ്കിൽ ചെയ്തത് ഒന്നും അങ്ങട് ശരിയായില്ല .ഒരു ഫീൽ കിട്ടിയില്ല .അവൻ ചുണ്ട് കടിച്ചോണ്ട് പറഞ്ഞു . നിന്നെയൊന്നു പേടിപ്പിക്കണമെന്നേ കരുതിയുള്ളൂ നീ അങ്ങനെ ചെയ്യുമെന്ന് ഒരിക്കലും കരുതിയില്ല എങ്ങനെ ചെയ്യുമെന്ന് അത്..... പിന്നെ.... പിന്നെ അവൻ ഷർട്ടിന്റെ ബട്ടൺ അഴിച്ചു. നീയെന്താ കാണിക്കുന്നേ അവൾ തിരിഞ്ഞു നിന്നു.

ഷർട്ടിട്ടോണ്ടാണോ കുളിക്കുക .നാണം ഇല്ലാത്ത ജന്തു. അടുത്ത് ആളുണ്ടെന്ന് എങ്കിലും നോക്കണ്ടേ. ഷർട്ട് ഇടടോ. നാണമോ ആർക്ക്. നേരത്തെ ലിപ് ടു ലിപ് ടച് ചെയ്തപ്പോൾ ഈ നാണം ഒക്കെ എവിടെയായിരുന്നു. ഇട്ടോ ഇടാണ്ടോ എങ്ങനാന്ന് വെച്ച കുളിച്ചോ.ഞാൻ പോവ്വാ. അവൾ പോകാൻ നോക്കിയതും അവൻ അവളെ കയ്യിൽ പിടിച്ചു. അങ്ങനങ് പോവല്ലേ. കുളിക്കാൻ വന്ന കുളിച്ചിട്ട് പോകണം. ഫൈസി കയ്യിൽന്ന് വിട്. വിട്ടില്ലെങ്കിലോ. അവൻ അവളെ അവന്റെ അടുത്തേക്ക് വലിച്ചടുപ്പിച്ചു. നീയെന്താ ചെയ്യാൻ പോകുന്നേ. നല്ല തണുത്തവെള്ളം.അടുത്ത് ആരും ഇല്ല. എനിക്കാണേൽ റൊമാന്റിക് മൂഡും. നമുക്ക് ഒന്നിച്ചു കുളിക്കന്നെ. അവൾക്ക് ശരീരത്തിലൂടെ ഒരു വിറയൽ പടർന്നു കയറി. ഫൈസി പ്ലീസ് എന്നെ വിട്. സത്യം പറയാലോ സഫു നല്ല സോഫ്റ്റ്‌ ചുണ്ട നിന്റെ. അവൻ അവളെ ചുണ്ടിൽ പിടിച്ചു. അവൾ അവന്റെ കൈ തട്ടിമാറ്റി.

പോകാൻ നോക്കി. അവൻ അരയിലൂടെ കയ്യിട്ട് അവന്റെ ദേഹത്തോട് അടുപ്പിച്ചു. അവൾ ബലം പ്രയോഗിച്ചെങ്കിലും വിട്ടില്ല. ബലം പിടിച്ച നിനക്ക് വേദനിക്കും. അല്ലാതെ എന്നെ എതിർത്ത് പോകാമെന്നു കരുതണ്ട. അവൻ അവളെ മുഖത്തോട് മുഖം അടുപ്പിച്ചു. എന്നെ വിട് എനിക്ക് പോകണം കുറച്ചു കഴിഞ്ഞു ഒന്നിച്ചു പോകാം. എന്താഇത്ര തിരക്ക്. അവൻ അവളെ ഷാൾ വലിച്ചെടുത്തു. അവൾ അവളെ ദേഹത്തേക്ക് നോക്കി.മാറത്തു കൈ വെച്ചു. പിറകിലേക്ക് തിരിഞ്ഞു നിന്നു. ഞാൻ സോറി പറഞ്ഞില്ലേ. എന്റെ ഷാൾ താ. അവൾ ദയനീയമായി പറഞ്ഞു. അവൻ അവളെ പിറകിലൂടെ വന്നു കെട്ടിപിടിച്ചു. അറിയാതെ പറ്റിപോയതാ ഇനിയൊരിക്കലും ഇങ്ങനൊന്നും ചെയ്യില്ല. അവൾക്ക് കരച്ചിൽ വരുന്നുണ്ടായിരുന്നു. അവൻ അവളെ കഴുത്തിൽ മുഖം ചേർത്ത് വെച്ചു. ശരീരത്തിലൂടെ കറന്റ് അടിച്ചപോലെ തോന്നി അവൾക്ക്.

അവന്റെ കൈ തന്റെ കയ്യുടെ മുകളിലൂടെ മുകളിലെക്ക് അരിച്ചു കയറുന്നത് അവൾ അറിഞ്ഞു. അവൾ പെട്ടന്ന് പൊട്ടി കരഞ്ഞുകൊണ്ട് അവന്റെ നേർക്ക് തിരിഞ്ഞു നിന്നു കൈ കൂപ്പി. ദയവുചെയ്തു ഉപദ്രവിക്കരുത്. ഞാൻ ഒന്നും ചെയ്യില്ല. പക്ഷേ ചോദിക്കുന്ന ചോദ്യങ്ങൾക്ക് സത്യസന്ധമായ ഉത്തരം വേണമെനിക്ക്. അവൾ സമ്മതമാണെന്ന് തലയാട്ടി. അവൻ അവളെ ഷാൾ തിരിച്ചു കൊടുത്തു. ക്വസ്റ്റൻ നമ്പർ വൺ എന്തിനാ കള്ളം പറഞ്ഞു എന്നെ ഇവിടെ കൊണ്ട് വന്നത്. നമ്പർ ടു എല്ലാം ഒഴിവാക്കിയാ നീ അന്ന് അവിടെ നിന്നും പോന്നത്. എന്നിട്ടെന്തിനാ വീണ്ടും തിരിച്ചു വന്നത്. പറയുന്നതിൽ എന്തെങ്കിലും കള്ളമുണ്ടെന്ന് തോന്നിയാൽ ഈ കാണിച്ചത് വെറും ട്രയൽ മാത്രം ആണ് ഓർമ്മ വേണം. നിന്നെ ദ്രോഹിക്കണമെന്ന് കരുതിയല്ല ഞാൻ ഇങ്ങനൊക്കെ ചെയ്തത്.

എനിക്ക് വേറെ വഴിയില്ലാത്തോണ്ട.നിന്നെ ആ വീട്ടിൽ നിന്നും രണ്ടു ദിവസത്തേക്ക് മാറ്റി നിർത്തണമെന്നേ കരുതിയുള്ളൂ . എന്തിന് വേണ്ടി. ഞാൻ ആ വീട്ടിൽ നിന്നും മാറിനിന്നാൽ നിനക്ക് എന്താ ലാഭം. നിനക്ക് ഒരിക്കലും എന്നെ അസപ്റ്റ് ചെയ്യാൻ പറ്റില്ലെന്ന് എനിക്കറിയാമായിരുന്നു. നിന്റെയും അൻസിയുടെയും ജീവിതത്തിൽ ഒരിക്കലും ഞാനൊരു വിലങ്ങുതടിയവരുതെന്ന് കരുതി. ഞാൻ നിന്റെ വീട്ടിൽ നിന്നും എല്ലാം ഉപേക്ഷിച്ചുതന്നെയാ വന്നത്. ബാക്കി പറയാൻ അവളൊന്ന് മടിച്ചു നിന്നു. എന്താ നിർത്തിയത് ബാക്കി പറയെടീ അവൻ ഒച്ചയെടുത്തു. ആയിഷ. ആയിഷക്ക് വേണ്ടിയാ ഞാൻ തിരിച്ചു വന്നത്. ആയിഷക്ക് വേണ്ടിയോ.ആയിഷയും നീയും തമ്മിൽ എന്താ ബന്ധം. വീണ്ടും കള്ളം പറയല്ലേ സഫു. സമീർക്കയാണ് ആയിഷയുടെയും ഹാരിസ്കയുടെയും വിവാഹത്തിന് വേണ്ട എല്ലാ സഹായവും ചെയ്തു കൊടുത്തത്. പാവപെട്ട വീട്ടിലെ കുട്ടിയായത് കൊണ്ട് ആയിഷയെ നിന്റെ വീട്ടുകാർ സ്വീകരിച്ചില്ല. ഒരു വേലക്കാരിക്ക് കൊടുക്കുന്ന പരിഗണനപോലും അവൾക്ക് കൊടുത്തില്ല.അവളെ വഴക്ക് പറയാനും ഉപദ്രവിക്കാനും ആയിരുന്നു എല്ലാർക്കും ഉത്സാഹം.

എങ്ങനെയെങ്കിലും ഒഴിഞ്ഞു പോയിരുന്നുവെങ്കിൽ എന്ന് ഉമ്മ ആഗ്രഹിച്ചിരുന്നു. ആരോടും ഒരു പരാതിയും പരിഭവവും പറയാതെ തന്റെ വിധിയാണെന്ന് കരുതി എല്ലാം സഹിച്ചു. എന്നും താങ്ങും തണലുമായി ഹാരിസ്ക കൂടെ ഉണ്ടായിരുന്നു.അതായിരുന്നു ആയിഷക്ക് ആകെ ആശ്വാസം. എന്നെങ്കിലും ആയിഷയെ സ്വീകരിക്കുമെന്ന് അവർ വിശ്വസിച്ചു.ഒരു കുഞ്ഞുണ്ടായാൽ ജീവിതത്തിന് തന്നെ ഒരർത്ഥം വരുമെന്നും ഉമ്മാക്ക് അവളോടുള്ള മനോഭാവം മാറുമെന്നും ഹാരിസ്ക വിശ്വസിച്ചു. ഭാഗ്യം അവിടെയും ആയിഷയെ കൈ വിട്ടു.രണ്ടു വർഷം കഴിഞ്ഞും അവർക്ക് കുഞ്ഞുണ്ടായില്ല. ട്രീറ്റ്‌മെന്റ് ചെയ്‌തെങ്കിലും കുഞ്ഞെന്നത് ഒരു സ്വപ്നമായി തന്നെ അവശേഷിച്ചു.അവസാനം ഒരു ഡോക്ടർ വിധിയും എഴുതി ആയിഷക്ക് കുഞ്ഞുണ്ടാവാൻ ചാൻസ് കുറവാണെന്ന്. എല്ലാം വിധിയാണെന്ന് കരുതിയ ആയിഷ ഇത് മാത്രം വിധിയായി കാണാൻ ഒരുക്കമല്ലായിരുന്നു.

ഹാരിസ്കയോട് മറ്റൊരു വിവാഹം കഴിക്കാൻ നിർബന്ധിക്കാൻ തുടങ്ങി.ഹാരിസ്ക അതിനൊരിക്കലും തയ്യാറായില്ല. കുഞ്ഞിനെക്കാൾ വലുത് ആയിഷയാണെന്ന് പറഞ്ഞു അവളെ വഴക്ക് പറഞ്ഞു. ആയിഷ ഹാരിസ്കയെ ഒഴിവാക്കി പോകാൻ നോക്കി. ഭർത്താവിനോടുള്ള സ്നേഹകൂടുതൽ കൊണ്ട അങ്ങനെ ചെയ്തത്. ഹാരിസ്ക കുട്ടിയും കുടുംബവും ഒക്കെയായി ജീവിച്ചോട്ടെന്ന് ആയിഷ കരുതി. ആയിഷ പോയാൽ ജീവിച്ചിരിക്കില്ലെന്ന് ഹാരിസ്കയും. ഒരു കുഞ്ഞു വേണമെന്ന ആയിഷയുടെ നിർബന്ധം സഹിക്കാൻ പറ്റാതായപ്പോൾ ഹാരിസ്ക കണ്ടുപിടിച്ച മാർഗം ആയിരുന്നു നിന്റെ വിവാഹം. നിനക്ക് ഉണ്ടാകുന്ന കുട്ടിയിലൂടെ അവരുടെ ആഗ്രഹങ്ങൾ നിറവേറ്റാമെന്ന് അവർ കരുതി. ആയിഷയെ മനസ്സിലാക്കുന്ന സ്നേഹിക്കുന്ന ഒരാളാവണം നിന്റെ ഭാര്യയെന്ന് ഇക്ക ആഗ്രഹിച്ചു. സമീർക്കയിലൂടെ എന്നും എന്നെപറ്റി കേട്ടറിഞ്ഞ ഹാരിസ്ക നിനക്ക് വേണ്ടി എന്നെ ചോദിച്ചു. ആയിഷയെ പോലെ എനിക്കും ആ വീട്ടിൽ സ്വസ്ഥതകിട്ടില്ലെന്ന്‌ കരുതിയ സമീർക്ക ഒഴിഞ്ഞുമാറി.

പിന്നെയെല്ലാം സംഭവിച്ചത് വിധിയാണ്. സമീർകക്ക് ഗതികേട് കൊണ്ട് ഈ വിവാഹത്തിന് സമ്മതിക്കേണ്ടി വന്നു. ഇതുസ് പറഞ്ഞു എല്ലാം അറിഞ്ഞപ്പോൾ ആയിഷ ഒരു നോവായി എന്റെ മനസ്സിൽ കിടന്നു. ഹാരിസ്കയ്യുടെ ആഗ്രഹം നിറവേറ്റാൻ എനിക്ക് ഒരിക്കലും സാധിക്കില്ലന്ന് അറിയാമായിരുന്നു. പക്ഷേ എനിക്ക് ആയിഷക്ക് സുഖവും സന്തോഷവും നിറഞ്ഞ ഒരു ജീവിതം കൊടുക്കാൻ കഴിയുമെന്ന് തോന്നി. അതിന് വേണ്ടിയാ ഞാൻ തിരിച്ചു വന്നത്. കുത്തഴിഞ്ഞു കിടക്കുന്ന നിന്റെ വീടും ഇത്താത്തമാരെയും മാറ്റാൻ എനിക്ക് പറ്റി. ഇനിയുള്ളത് ഉമ്മ. ഉമ്മയും മാറും എനിക്ക് ഉറപ്പുണ്ട്. ആയിഷയെ സ്വന്തം മകളായി ഉമ്മ കാണും. അതിന് വേണ്ടിയ നിന്നെ കൂട്ടി ഇങ്ങോട്ട് വന്നത്. ഞാൻ ഇങ്ങോട്ട് വന്നാൽ ഉമ്മ എങ്ങനെയാ മാറുക. അവളെ മുഖത്ത് ഒരു കള്ളച്ചിരി അവൻ കണ്ടു. സത്യം പറ സഫു നീ എന്താ ഒപ്പിച്ചിട്ടുള്ളത്. അവൾ എല്ലാം പറഞ്ഞു കൊടുത്തു. ദേഷ്യപെടുന്നതിന്നു പകരം ഒരു പുഞ്ചിരിയാണ് അവന്റെ മുഖത്ത് കണ്ടത്. നീയാൾ കൊള്ളാല്ലോ തീപ്പെട്ടികൊള്ളി.

സമ്മതിച്ചു തന്നിരിക്കുന്നു ബുദ്ധി . ഒരു ചോദ്യത്തിന് ഉത്തരം കൂടി എനിക്കറിയണം. അവൾ എന്താന്നർത്ഥത്തിൽ അവനെ നോക്കി അൻസി. അവളെ പറ്റി പറഞ്ഞത് സത്യമാണോ. അതെ. അവളിപ്പോ എവിടെയുണ്ട്. അവളെ വീട് എവിടെയാ ഫൈസി നിന്റെ പിറകിൽ ഒരു പാമ്പ്. അവൻ ഞെട്ടി പിടഞ്ഞു തിരിഞ്ഞു നോക്കി. എവിടെ പാമ്പ്. പാമ്പ് സ്നേയ്ക്ക് പാർക്കിൽ ഉണ്ടാവും പോയി കണ്ടോ. നിന്നെ ഞാനിന്ന് .... .അവൻ തിരിഞ്ഞു നോക്കി. അവൾ തോട്ടിൽ നിന്നും കയറി കരക്ക് എത്തിയിരുന്നു. നിന്നെ ഞാനിന്ന്....നിക്കെടി അവിടെ. അവൻ കയറി വരാൻ നോക്കിയതും അവളോടി പോയി. പോകുമ്പോൾ വിളിച്ചു പറഞ്ഞു സിഗരറ്റ് എന്ന് നിർത്തുന്നോ അന്നേ അവളെ കാണിച്ചു തരു.

ഇതിൽ ഒരു മാറ്റവും ഉണ്ടാവില്ല. ഞാൻ കണ്ടു പിടിച്ചോളാം. അവളോടി പോകുന്നതും നോക്കി കുറച്ചു സമയം നിന്നു. എന്റെ ഇക്കാക്ക ഉള്ളിൽ ഇങ്ങനെയൊരു സങ്കടം ഉണ്ടായിരുന്നോ. ഒരിക്കലും മനസ്സിലാക്കാൻ എനിക്ക് പറ്റിയില്ലല്ലോ. ഇന്നലെ കേറി വന്ന പെണ്ണ് എന്റെ വീടും വീട്ടുകാരെയും എല്ലാം അടുത്തറിഞ്ഞു നന്നാക്കി എടുത്തിരിക്കുന്നു. ഇക്കാക്കയുടെ സെലെക്ഷൻ മോശം ഇല്ലല്ലോ. ഒരു കാന്താരി തന്നെ ഇത്. എരുവ് കുറച്ചു കൂടുതലേന്നേ ഉള്ളൂ.സെന്റിയിലൂടെ ഇവളെ കൊണ്ട് എന്ത് കാര്യവും നേടാം .ഈ ട്രിക്ക് ഇന്ന മനസ്സിലായെ .രണ്ടു ദിവസം ഇണ്ടല്ലോ .അത് തന്നെ ധാരാളം സഫു .നിന്നെ കൊണ്ട് അൻസിയെ പറ്റി ഇങ്ങോട്ട് പറയിപ്പിക്കും ഞാൻ..... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story