💕മിഴികൾ പറഞ്ഞ പ്രണയം 💕: ഭാഗം 32

mizhikal paranja pranayam

രചന: സഫ്‌ന കണ്ണൂർ

നീ കാല് തെന്നി തോട്ടിൽ വീണു...... അവനും കാല് തെന്നി വീണു..... വിശ്വസിക്കാൻ പ്രയാസമാണല്ലോ മുത്തേ ഇതുസ് അർത്ഥം വെച്ചപോലെ അവളെ ചുഴിഞ്ഞു നോക്കി. ഇത് വല്ലാത്ത കഷ്ടായല്ലോ ഒന്ന് വീഴാനും പാടില്ലേ. ഞാനും ഈ പ്രായം കഴിഞ്ഞു തന്നെയാ വന്നെ മക്കളെ. രണ്ടും കൂടി ഒന്നിച്ചു കുളിക്കാൻ പോയതല്ലേ. എങ്ങനെയുണ്ടാരുന്നു. ഇതുസിന്റെ മുഖത്തൊരു കള്ളചിരി അവൾ കണ്ടു. ആണോ എന്നാപിന്നെ അങ്ങ് ഊഹിച്ചു കൂട്ടിക്കോ അല്ല പിന്നെ...... അവൾ ഇതുസിന്റെ കവിളിൽ ഒരു നുള്ളും കൊടുത്തു ചിരിച്ചോണ്ട് പറഞ്ഞു. അവിടെ നടന്നത് എനിക്കല്ലേ അറിയൂ റബ്ബേ. എന്റെ പാതി ജീവൻ പോയി. ഒന്നിച്ചു കുളിക്കാൻ പോയിട്ട് ഇനി ഈ ജന്മത്തിൽ കുളിക്കുന്നെ ഇല്ല.ഓർക്കുമ്പോൾ ഇപ്പോഴും വിറയൽ പോയിട്ട് ഇല്ല. എന്നെ കാണാൻ മൊഞ്ചില്ലെ ഇതുസേ ആരാ ഇപ്പൊ എന്റെ രാജകുമാരിയെ കുറ്റം പറഞ്ഞേ ആരും പറഞ്ഞില്ല. പറയ് എന്നെ കാണാൻ എങ്ങനെയുണ്ട്. ലോകസുന്ദരി മത്സരത്തിൽ പങ്കെടുത്താൽ നീയായിരിക്കും വിന്നർ കളിയാക്കി കൊണ്ട് പറഞ്ഞു.

പോ ഇതുസേ കളിയാക്കാതെ. ശരിക്കും പറ സ്വർഗത്തിലെ ഹൂറിയെ പോലുണ്ട്. മാഷാ അല്ലാഹ് ആരുടെയും കണ്ണ് തട്ടാതിരിക്കട്ടെ. എന്റെ സ്വഭാവമോ എന്തോ അവളെ അലട്ടുന്നുണ്ടെന്ന് അവൾക്ക് തോന്നി. അത് പ്രത്യേകിച്ച് പറയാനുണ്ടോ എന്റെ മോള് ഒരു പാവം കുട്ടിയ. മറ്റുള്ളവരെ സങ്കടം സ്വന്തം സങ്കടം ആയി കാണാനും. ആരുടെയും കണ്ണ് നിറയാതെ നോക്കാനും പറ്റിയ ഒരു മനസ്സുണ്ട്. . എല്ലാവരെയും സ്നേഹിക്കാനേ അറിയൂ. അത് എല്ലാവർക്കും ഉണ്ടാകണം എന്നില്ല. സമീർകക്ക് നീ ഏറ്റവും പ്രിയപ്പെട്ടവൾ ആയതും അത് കൊണ്ട് തന്നെയാ. എന്താ ഇപ്പൊ ഇങ്ങനെയൊക്കെ ചോദിക്കുന്നെ. എന്താ പറ്റിയെ നിനക്ക്. എന്നിട്ടും എന്താ ഫൈസിക്ക് എന്നെ ഇഷ്ടമല്ലാത്തത്. അൻസിയുടെ മുഖത്ത് ഒരു ഞെട്ടൽ അവൾ കണ്ടു. ഫൈസി...... നീ.... നിങ്ങൾ തമ്മിൽ ഇപ്പോഴും....... ഒന്നും പറഞ്ഞില്ല അവനോട്. ഇത് വരെ പറയാൻ പറ്റിയില്ല. നിനക്കും നിന്റെ ഇക്കാക്കും ഇട്ട് തട്ടി കളിക്കാനുള്ളതാനോടി അവന്റെ ജീവിതം. അൻസിയുടെ ശബ്ദം ഉയർന്നിരുന്നു.

നിന്നെ കല്യാണം കഴിപ്പിച്ചു കൊടുത്തതിലൂടെ സമീർക്ക ചെയ്ത തെറ്റിന് പ്രായശ്ചിത്തവും ചെയ്തു . പക്ഷേ നീ എല്ലാം അറിഞ്ഞിട്ടും അവനോട് ചെയ്യുന്നത് മഹാപാപം ആണ്. അവനോട് ഞാൻ സത്യം തുറന്നു പറഞ്ഞാൽ എന്താ സംഭവിക്കുക ഇതുസേ. എന്ത് സംഭവിക്കാൻ...... നീയെന്താ ഉദ്ദേശിക്കുന്നെ. എല്ലാം ആലോചിച്ചു തീരുമാനിച്ചല്ലേ നീ അന്ന് തിരിച്ചു പോയത്. അൻസി തന്നെ അവനോട് സംസാരിക്കും ചക്കയാണ് മാങ്ങയാണ് എന്നൊക്കെ ഡയലോഗ് പറഞ്ഞല്ലോ. അവന് എന്ത് കൊണ്ട് എന്നെ സ്നേഹിച്ചു കൂടാ. അൻസി അതിശയത്തോടെ അവളെ നോക്കി. എനിക്കിഷ്ട അവനെ.അന്ന് എനിക്ക് അവനോട് ഇങ്ങനെയൊരു ഫീലിംഗ് ഉണ്ടായിരുന്നില്ല. സിമ്പതിയാരുന്നു അവനോടും അയിഷുനോടും എല്ലാം. ഇപ്പൊ ഐ ലവ് ഫൈസി. പ്രണയം എന്താണെന്നറിയുകയാ ഞാനിപ്പോ. അവൻ അൻസിയെ സ്നേഹിച്ചതിനേക്കാൾ കൂടുതൽ ഞാൻ അവനെ സ്നേഹിക്കുന്നു.

അവനില്ലാതെ പറ്റില്ല ഇനിയെനിക്ക്. ഈ ലോകത്ത് മറ്റെന്തിനേക്കാളും കൂടുതൽ ഞാനവനെ സ്നേഹിക്കുന്നു. അത് കൊണ്ട് തന്നെയല്ലേ ഞാൻ പറഞ്ഞേ നീയവനോട് സത്യങ്ങൾ തുറന്നു പറയണമെന്ന്. ചിലപ്പോൾ അവൻ എല്ലാം അറിയുമ്പോൾ എന്നെ ഭാര്യയായി സ്വീകരിക്കുമായിരിക്കും.കല്യാണം കഴിഞ്ഞത് കൊണ്ട അങ്ങനെ ചെയ്യുന്നേ. അല്ലാതെ എന്നോടുള്ള ഇഷ്ടം കൊണ്ടല്ല. അങ്ങനെയൊരു ഇഷ്ടം എനിക്ക് വേണ്ട ഇതുസേ. എന്റെ കുറ്റവും കുറവും എല്ലാം അറിഞ്ഞു ഈ ആരവട്ടിനെ ജീവിതകാലം മുഴുവൻ സഹിച്ചോളാന്ന് പറഞ്ഞു എന്നെ അവൻ സ്വീകരിക്കണം. അല്ലാതെ സിമ്പതി കൊണ്ടോ ഏതായാലും കെട്ടി ഇനിയങ്ങോട്ട് ഇവളെ സഹിച്ചോളാംന്ന് കരുതി അട്ജസ്റ്റ്മെന്റായോ എന്നെ അവൻ സ്വീകരിക്കേണ്ട. കുറേ വർഷങ്ങൾ കഴിയുമ്പോൾ നിന്നെ വിവാഹം കഴിച്ചു എന്റെ ജീവിതം നശിച്ചുന്ന് അവൻ പറയാൻ ഇടവരരുത്.

വർഷങ്ങൾ കഴിഞ്ഞു തിരിഞ്ഞു നോക്കുമ്പോൾ അവന്റെ കണ്ണുകളിൽ നിരാശയുണ്ടാകാൻ പാടില്ല. മരിക്കാൻ കിടക്കുമ്പോഴും എന്റെ കൈ പിടിച്ചു അവൻ പറയണം നിന്നെ കിട്ടിയത് എന്റെ ഭാഗ്യമാണെന്ന്. ഇത് ഭ്രാന്ത സഫു. ഭ്രാന്ത് തന്നെയാ...... ഫൈസിയെന്ന ഭ്രാന്ത് ...... പ്രണയം എന്ന ഭ്രാന്ത് ...... എനിക്ക് വേണം അവനെ എന്റെ മാത്രമായി. അവന്റെ പ്രണയവും സ്നേഹവും എല്ലാം എനിക്ക് വേണം.എനിക്ക് മാത്രമായി വേണം .എനിക്ക് ഉറപ്പുണ്ട് അവനെന്റെ പ്രണയം തിരിച്ചറിയും. എന്നെ തിരിച്ചു സ്നേഹിക്കും കാത്തിരുന്നോളാം അങ്ങനെയൊരു ദിവസത്തിനായി. നീയും നിന്റെ ഒരു വട്ട് ഫിലോസഫിയും എന്താണെന്നു വെച്ച ചെയ്യ്. അവസാനം കരഞ്ഞോണ്ട് എന്റെ അടുത്തേക്ക് വന്നു പോകരുത് പറഞ്ഞേക്കാം. നാളെ എല്ലാവരും എന്റെ നേരെ തിരിഞ്ഞാൽ ഒറ്റപെടുത്താതെ കൂടെ നിക്കോ. അതറിഞ്ഞ മതി എനിക്ക്. ഒരിക്കൽ ഒന്നും ആലോചിക്കാതെ വീട്ട്കാർക്ക് വേണ്ടി സ്വന്തം ജീവിതം ബലി കഴിച്ചവള നീ. നിന്റെ ആഗ്രഹങ്ങളും മോഹങ്ങളും എല്ലാം വേണ്ടെന്നു വെച്ചവൾ. ഇന്ന് നീ ആരെപറ്റിയും ആലോചിക്കണ്ട.

നിന്റെ ജീവിതമാ ഇത്. അത് എങ്ങനെ വേണമെന്ന് തീരുമാനിക്കേണ്ടതും നീ തന്നെയാ.രണ്ട് പേരും വീട്ട്കാർക്ക് വേണ്ടി ഗതികേട് കൊണ്ട ഒന്നായത്. നീ പറഞ്ഞത് പോലെ ഫൈസി നാളെ നിന്റെ നേർക്ക് വിരൽ ചൂണ്ടാൻ പാടില്ല.നിനക്ക് എന്നും നല്ലതേ വരു.വിഷ് യൂ ഓൾ ദി ബെസ്റ്റ്. താങ്ക്യൂ ഇതുസേ അവൾ അവരെ കെട്ടിപിടിച്ചു. ***** അവൾ റൂമിലേക്ക് കയറുമ്പോഴേ കണ്ടു ഫൈസി ജനലിന്റെ കമ്പിയിൽ പിടിച്ചു പുറത്തേക്കു നോക്കി എന്തോ ആലോചിച്ചു നിൽക്കുന്നു. മുഖമൊക്കെ ആകെ വാടിയ പോലെ. എന്തോ സങ്കടം അവനെ അലട്ടുന്നുണ്ടെന്ന് അവൾക്ക് തോന്നി. ഇനി ഹാരിസ്കയെ ഓർത്തായിരിക്കോ. അവൾ വാതിലിൽ തട്ടി ചെറിയ ശബ്ദം ഉണ്ടാക്കി അകത്തു കയറി. അവൻ കണ്ണൊക്കെ തുടച്ചു അവളെ നോക്കി. സോറിവാല കരയുകയാണോ ഇനി. തനിക്കെന്താ പറ്റിയെ ആകെയൊരു സാഡ്.

നതിങ്. അവൾക്ക് മുഖം കൊടുക്കാതെ ഫോണും എടുത്തു അതിൽ കുത്തികൊണ്ടിരുന്നു. അശ്രദ്ധമായാണ് ഫോൺ യൂസ് കണ്ടാൽ തന്നെ അറിയാം. ഇവനിതെന്താ പറ്റിയെ. വഴക്ക് പറഞ്ഞാലും കുഴപ്പമില്ല ഇങ്ങനെ കാണുമ്പോൾ അവൾക്കും വല്ലാത്ത പോലെ തോന്നി . ഹാരിസ്കയെ ഓർത്തു ടെൻഷൻ ഒന്നും വേണ്ടാട്ടോ. അവർ ബാംഗ്ലൂരിൽ കറങ്ങി നടക്കുകയൊന്നും അല്ല. അവിടെ ഏതോ ഗൈനക്കോളജിസ്റ്റിന്റെ അടുത്ത് ട്രീറ്റ്‌ മെന്റ് പോയതാ. അയിശു ഒരു പാവാ അവളെ പ്രാർത്ഥന പടച്ചോൻ കേൾക്കാതിരിക്കില്ല. ഇത് പറഞ്ഞിട്ടും അവന്റെ മുഖത്ത് തെളിച്ചം വന്നില്ല. ഇനി ഇവിടെ താമസിക്കുന്നത് കൊണ്ടാകുമോ. നിന്റെ വീടിന്റെ അത്ര സൗകര്യം ഒന്നും ഉണ്ടാവില്ല. Ac യും ഇല്ല താമസിക്കാൻ ബുദ്ധിമുട്ടാണെങ്കിൽ തിരിച്ചു നാട്ടിലെക്ക് പോയിക്കോ. വീട്ടിൽ പോകാതിരുന്നാൽ മതി. പോയ ഞാനിത്രനാളും കഷ്ടപ്പെട്ടതൊക്കെ വെറുതെയാകും. എനിക്ക് കുഴപ്പം ഒന്നും ഇല്ലെടോ. താനെന്ത ഇങ്ങനൊക്കെ പറയുന്നേ. എന്തോ കാണുമ്പോൾ ടെൻഷൻ ഉള്ളത് പോലെ.

പെട്ടന്ന് അൻസിയെ ഓർത്തു പോയി. അതാ വേറൊന്നും ഇല്ല. അവളിപ്പോ എവിടെയായിരിക്കും എങ്ങനെയായിരിക്കും.എന്നെഓർമ്മയുണ്ടാ ക്കുമോ അതൊക്കെ ഓർത്തപ്പോൾ ചെറിയ സങ്കടം തോന്നി. അവൻ ഒളികണ്ണിട്ട് അവളെ നോക്കി. തലതാഴ്ത്തി നിൽക്കുന്നത് കണ്ടു. മുഖം ഒക്കെ വാടി. ഐഡിയ വർക്ക് ഔട്ട്‌ ആവുന്നുണ്ട് . ഉള്ളിൽ വന്ന ചിരി അവൻ അടക്കിപിടിച്ചു വീണ്ടും മുഖത്ത് സങ്കടം വരുത്തി. ഞാൻ താഴെ പോകട്ടെ. ഫുഡ്‌ ഉണ്ടാക്കാൻ സഹായിക്കണം. അവനെ നോക്കാതെ അവളിറങ്ങി പോയി. ഈ ബുദ്ധി എന്താ റബ്ബേ നേരത്തെ തോന്നഞ്ഞേ. എല്ലാത്തിനും അതിന്റെതായ സമയമുണ്ട് ദാസാ അവൻ അവനെതന്നെ തട്ടി കൊണ്ട് പറഞ്ഞു. **** അവൾ ഫുഡ്‌ കഴിക്കാൻ വന്നു വിളിക്കുന്നത് വരെ അവൻ റൂമിൽ തന്നെ ഇരുന്നു. ഇവിടെ ഉള്ളവരോട് സംസാരിക്കുമ്പോൾ എന്തോ ഒരാകൽച്ച പോലെ . സഫുവിനെ ഭാര്യയായി അംഗീകരിക്കാത്തിടത്തോളം ഇവർ എനിക്ക് ആരുമല്ല എന്ന തോന്നൽ. അവർ സ്നേഹത്തോടെ പെരുമാറുമ്പോൾ അവരോട് ഞാനെന്തോ തെറ്റ ചെയ്യുന്നെന്ന് ഉള്ളിൽ നിന്നും ആരോ പറയുന്നത് പോലെ.

അവൻ ഫുഡ്‌ കഴിക്കാൻ ഇരുന്നു. മരുമകനാണെന്ന് ഉള്ള പരിഗണന അവിടെ എല്ലാർക്കും ഉണ്ട്. സമീർകക്ക് പോലും സംസാരത്തിൽ ആ ബഹുമാനം ഫീൽ ചെയ്യുന്നുണ്ട്. എല്ലാവരും സല്കരിക്കാൻ മത്സരിക്കുന്നുണ്ടായിരുന്നു . കരിച്ചതും പൊരിച്ചതും ഒക്കെയായി ഒരു ഹോട്ടലിൽ കയറിപോലെ തോന്നി അവന്. ഏതാ സെലക്ട്‌ ചെയ്യേണ്ടേന്ന് ആകെ കൺഫ്യൂഷൻ. സഫു ഉമ്മനെയും അൻസിയെയും കൂട്ടി വന്നു. അവിടെ പിടിച്ചിരുത്തി. വല്ലപ്പോഴല്ലേ ഉള്ളൂ ഇങ്ങനെ ഒന്നിച്.ഫൈസി ഉള്ളത് കൊണ്ടാണ് അവർ മടിച്ചത്. ഞങ്ങൾ പിന്നെ ഇരുന്നോളാം. എണീറ്റു പോകാൻ നോക്കിയതും ഫൈസിയും പറഞ്ഞു. ഒന്നിച്ചു കഴിക്കാലോ. എല്ലാവർക്കും ഇരിക്കാൻ സ്ഥലം ഇല്ലേ. പിന്നെന്താ. അവർ അവിടെ ഇരുന്നു.എല്ലാവരും ഒന്നിച്ച ഇവിടെ ഫുഡ്‌ കഴിക്കൽ. പുറത്തു നിന്ന് ആരെങ്കിലും ഉണ്ടെങ്കിലേ പതിവ് തെറ്റിക്കു. ഉപ്പ വേഗം കഴിക്കും. മൂപ്പര് കൃത്യനിഷ്ഠയുള്ള ആളാ.കൂട്ടിന് ഒരു പാട് ആളുള്ളോണ്ടുല്ല അഹങ്കാരം. ഞങ്ങൾക്ക പിന്നെ അതൊന്നും ഇല്ലാത്തോണ്ട് നോ പ്രോബ്ലം.

തോന്നുമ്പോൾ തിന്നും. സഫു പറഞ്ഞു. എനിക്ക് പ്രഷർ ഷുഗർ ഒക്കെ ഉണ്ട്. അത് കൊണ്ട് ഫുഡ്‌ കൺട്രോള. അതിന് കളിയാക്ക അല്ലെങ്കിലും ഇവരെ കൂടെ കൂടിയ ശരിയാകില്ല.നാട്ടിലെ ആൾക്കാരെ ചോര കുടിക്കാതെ ഇവന്മാർക്ക് ഫുഡ്‌ ഇറങ്ങില്ല. ഫുഡ്‌ കഴിക്കുമ്പോൾ സംസാരിക്കരുതെന്ന. ഇവർ ഫുഡ്‌ കഴിക്കുന്നതെ സംസാരിക്കാനാ. ഉപ്പ ഫൈസിയോട് പറഞ്ഞു. സമീർകയ്യുടെയും ഫൈസിയുടെയും നടുക്ക അവൾ ഇരുന്നത്. സമീർക്കയും സഫുവും തമ്മിൽ തല്ല് കൂടുന്നത് കണ്ടാണ് ഫൈസി അവരെ നോക്കിയത് . സമീർക്കയുടെ കയ്യിൽ ഒരു കഷ്ണം പൊരിച്ചത് കണ്ടു. അതിന് വേണ്ടിയാ അടിയേന്ന് മനസിലായി. അത്ര തിന്ന മതി. തടിച്ചു വീപ്പ കുറ്റിപോലെയായി. നീ പോട കുട്ടിയാനെ. കൊതിയാ. മര്യാദക്ക് തിരിച്ചു താ. അവൾ കയ്യിൽ നിന്നും പിടിച്ചു വാങ്ങാൻ നോക്കി. സമീർക്ക വായിൽ ഇടാൻ നോക്കിയതും അവൾ സമീർക്കന്റെ കയ്യെടുത്തു സ്വന്തം വായിൽ വെച്ചു. എന്റെ കൈ പിശാച് കയ്യിൽ കടിച്ചു. സമീർക്ക കൈ കുടഞ്ഞു . ഇനി അങ്ങനെ തിന്നണ്ട സമീർകന്റെ പ്ലേറ്റിൽ നിന്നും ബാക്കി പൊരിച്ചത് കൂടി എടുത്തു അവൾ വായിൽ ഇട്ടു.

ഇനിഎനിക്ക് എന്തിനാ ഈ കാലിചോറ് ഇത് കൂടി തിന്ന്. വേണ്ടേൽ വേണ്ട ഇങ് തന്നെക്ക് അവൾ പ്ലേറ്റ് എടുക്കാൻ നോക്കിയതും സമീർക്ക പിടിച്ചു വാങ്ങി. നിന്റെ വയറ്റിൽ എന്താടി കൊക്കപ്പുഴു ഉണ്ടോ . നീ തിന്നത് മതി മോളെന്ന് പറഞ്ഞു അൻസിയുടെ പ്ലേറ്റിൽ നിന്നും പൊരിച്ചത് സമീർക്ക എടുത്തു . ഇത് ചീറ്റിങ്ങ് ആണേ.ഇക്കാ പാതി തിരിച്ചു താ. അൻസി കൈ നീട്ടിയതും ഫൈസിയുടെ മുഖത്തേക്ക് ആയി നോട്ടം. ഒരു ചെറു ചിരിയോടെ എല്ലാരേം നോക്കുന്നത് കണ്ടു. ഫ്രണ്ട്സ് കൂടി ഒരു മിച്ചു കഴിക്കുമ്പോൾ ഇങ്ങനെയാണെന്ന് അവൻ ഓർത്തു. ഫൈസി അവന്റെ മുന്നിലുള്ള പൊരിച്ച പ്ലേറ്റ് എടുത്തു അവരെ നേർക്ക് നീക്കി വെച്ചു. ഉമ്മ അതെടുത്തു അവന് തന്നെ കൊടുത്തു . ഫൈസി ഇരിക്കുന്നത് പോലും ഓർക്കാതെ നാണം ഇല്ലല്ലോ രണ്ടിനും .ലോകത്ത് ഉള്ള പൊരിച്ചത് മൊത്തം ഇവർക്ക് കൊണ്ട് കൊടുത്താലും അവസാനം ഈ തല്ല് ഇവിടെ പതിവാ. അല്ലെങ്കിൽ രണ്ടിനും ചോറ് ഇറങ്ങുല. മോനിതൊന്നും നോക്കണ്ട. കട്ട് തിന്നുന്നതിന് ടേസ്റ്റ് കൂടുതലാ ഫൈസി. സമീർക്ക അവനെ നോക്കി കണ്ണടിച്ചു കാണിച്ചു പറഞ്ഞു.

സഫു തിന്നു കഴിഞ്ഞു പ്ലേറ്റ് എടുത്തു. പോയി. കൂടെ സമീർകയ്യുടെ പ്ലേറ്റും. ഡി പന്നി പ്ലേറ്റ് തന്നിട്ട് പോടീ. ഞാൻ കഴിച്ചില്ല. അത്ര കഴിച്ച മതി ഇല്ലെങ്കിൽ കൊളസ്‌ട്രോൾ വരും. ഇപ്പൊ പൊണ്ണത്തടിയും ഉണ്ട്. നീ പോടീ അവിടുന്ന്. എന്റെ കെട്ടിയോൾ എനിക്ക് വാരി തന്നോളും. അയ്യടാ മതി കേറ്റിയത്‌.തീറ്റ ഇപ്പൊ കുറച്ചു കൂടുതലാ. അൻസി പ്ലേറ്റ് എടുത്തു പോയി. രണ്ടും കൂടി നമ്മൾക്കിട്ട് പണിയാണല്ലോ. തോറ്റു തരാൻ മനസ്സില്ലാട്ടോ. സമീർക്ക വേറെ പ്ലേറ്റ് എടുത്തു കഴിച്ചു. പരസ്പരം പാര വെച്ചും കൊച്ചു വർത്താനം ഒക്കെ പറഞ്ഞു സന്തോഷത്തോടെ ഫുഡ്‌ കഴിക്കുന്നത് കണ്ടു. തന്റെ വീട്ടിൽ നേരെ തലതിരിച്ചാണ്. ഓരോരുത്തരും അവരവർക്ക് തോന്നുമ്പോൾ കഴിക്കും. ആരും ആരോടുമായി അധിക സംസാരവും ഇല്ല. ഇങ്ങനെയൊരു കുടുംബം കിട്ടിയതിൽ ഇവൾ ശരിക്കും ഒരു ഭാഗ്യവതിയാണ്.അവന്റെ ഉള്ളിൽ ചെറിയ അസൂയ തോന്നാതിരുന്നില്ല. അവൻ സഫുവിനെ ഇടക്കിടക്ക് നോക്കുന്നുണ്ടായിരുന്നു.

ഈ വീട്ടിൽ എത്തിയ ശേഷം അവൾ എല്ലാർക്കും കൊച്ചു കുട്ടിയായത് പോലെ. എല്ലാവരോടും തല്ല് കൂടി തമാശ പറഞ്ഞു കളിച്ചു നടക്കുന്ന ഒരു കൊച്ചുകുട്ടി.എല്ലാവരും എന്തൊരു ഒത്തുരുമമ്മയാണ് ഇവിടെ. സമീർക്കയെ കണ്ടാണ് അവന് കൂടുതൽ അത്ഭുതം തോന്നിയത്. പുറത്ത് വെച്ചു കാണുന്ന ആളെ അല്ല . ഗൗരവവും പേർസണാലിറ്റിയും ഉള്ള ഒരു രാഷ്ട്രീയക്കാരനെ ഇത് വരെ കണ്ടിട്ട് ഉള്ളൂ . എല്ലാരും ഉള്ളിൽ പേടിയോടെ നോക്കുന്ന മൂപ്പര് ഇവിടെ സ്നേഹനിധിയായ ഉപ്പയായി ഭർത്താവായി മകനായി അവരിൽ ഒരാളായി.ഇങ്ങനെയും ഒരാൾക് മാറാൻ പറ്റോ. ഇങ്ങേരെ ചങ്കൂറ്റവും വീറും വാശിയും ഒക്കെകണ്ടു ഹീറോ ആയി കണ്ട പാർട്ടിയിൽ കൂടെ കൂടിയത്. കയ്യിലിരിപ്പ് കൊണ്ട് ചവിട്ടി പുറത്താക്കുകയും ചെയ്തു. എന്നാലും പാർട്ടിയോടും ഇങ്ങേരോടും ഇപ്പോഴും ഉള്ളിൽ ബഹുമാനം തന്നെയാണ്. തിരിച്ചെടുക്കുമെങ്കിൽ ഇപ്പോഴും പോകാൻ തയ്യാറുമാണ്. പാർട്ടിയിൽ തിരിച്ചെടുക്കാൻ തയ്യാറാണ്.. പക്ഷെ ഇങ്ങേരെ കൂടെ കൂട്ടില്ല.

സ്വഭാവസർട്ടിഫിക്കേറ്റ് ക്വാളിഫിക്കേഷൻ ഇപ്പോഴും ഫെയ്ൽഡ് ആണ് . അതിൽ മാത്രം നോ കോമ്പ്രമൈസ്. അത് കൊണ്ട് തന്നെയാണ് നാട്ടുകാർക്ക് മൂപ്പരോട് ബഹുമാനവും. സഫുനോട്‌ ഞാൻ ചെയ്യുന്നത് എങ്ങാനും അറിഞ്ഞാൽ എന്റെ തലകാണില്ലന്ന് അറിയാം. പക്ഷേ തന്റെ പ്രണയത്തിന്റെ മുന്നിൽ ഇതൊന്നും ഞാൻ ആലോജിക്കാർ കൂടിയില്ല. എന്തും ഫേസ് ചെയ്യാൻ തയ്യാറാണ്. കാരണം അൻസിയെ മറക്കാൻ എനിക്ക് പറ്റില്ല. ******* രാത്രി കിടക്കാൻ നേരം ആണ് ബെഡ് അവൻ കണ്ടത്. ചെറിയ ബെഡ് ആണ്.രണ്ടാൾക് കിടക്കാം പക്ഷേ നടുക്ക് തലയിണ കൂടി വെച്ചാൽ കിടന്നിടത് നിന്ന് അനങ്ങാൻ പറ്റില്ല. സാരമില്ല രണ്ട് ദിവസം അല്ലെ അട്ജസ്റ്റ് ചെയ്യാം. അവൾ ജനൽ മൊത്തം തുറന്നിട്ടു. നല്ല കുളിർ കാറ്റ് റൂമിലെക്ക് അടിച്ചു കയറി. തന്റെ ac റൂമിലേക്കാൾ സുഖം ഇവിടെ യാണെന്ന് അവന് തോന്നി. കുറച്ചു സമയം പുറത്തേക്ക് തന്നെ നോക്കി നിന്നു. ശരീരതോടൊപ്പം മനസ്സും റിലാക്സ് ആവുന്നത് അവനറിഞ്ഞു. ഉറക്കം വന്നതും അവൻ പോയി കിടന്നു.

അവൾ എന്തോ ബുക്സ് എടുത്തു വായിച്ചു ഇരിക്കുന്നത് കണ്ടു. നല്ല ഉറക്കിലേക്ക് വഴുതി വീണപ്പോഴ ദേഹത്ത് എന്തോ വീണത് പോലെ തോന്നിയത് അവൻ ഞെട്ടി എണീറ്റു.അവളെ കാൽ എന്റെ കാലിന് മുകളിൽ വെച്ചതാണെന്ന് അവന് മനസിലായി.തലയിണയൊക്കെ ചവിട്ടി താഴെ എത്തിയിരുന്നു. അവൻ കാൽ നേർക്ക് വെച്ചു തലയിണ ആദ്യത്തെ പോലെ വെച്ചു. വീണ്ടും കിടന്നു. ഒന്ന് കണ്ണ് പൂട്ടിയപ്പോഴാ വീണ്ടും അവൾ കാൽ വെച്ചത് അവൻ കണ്ണ് തുറന്നു അവളെ നോക്കി. മനപ്പൂർവം ആണോ ഇനി.എന്റെ വീട്ടിൽ നിന്ന് ഒരു കുഴപ്പം ഇല്ലല്ലോ.കിടന്ന കിടന്നിടത് നിന്നും അനങ്ങില്ല. അവളെ തലക്ക് ഒരു കൊട്ടും കൊടുത്തു അവൻ ഒന്നും അറിയാത്ത പോലെ കണ്ണടച്ച് കിടന്നു. അവൾ ഞെട്ടി എണീറ്റു. എന്താ ഇപ്പൊ പറ്റിയെ അവൾ ചുറ്റും നോക്കി. തലയിണ താഴെ എത്തിയിരുന്നു. അവന്റെ ദേഹത്ത് ആണ് കാൽ കയറ്റി വെച്ചിട്ട് ഉള്ളത്. അവൾ കാൽ വലിച്ചു. ചെറിയ കട്ടിലാണെങ്കിലും രണ്ടാൾക്ക് സുഗമായി കിടക്കാം അതിന്റെ നടുക്ക് ഈ തലയിണ കൂടി വെച്ചോണ്ട തീരെ സ്ഥലം ഇല്ലാത്തത്.

അവൾ എണീറ്റു. അവന്റെ പുതപ്പും നിലത്ത് എത്തിയിരുന്നു. അതെടുത്തു അവന് പുതച്ചു കൊടുത്തു. ഒരു ഷീറ്റ് എടുത്തു നിലത്ത് വിരിച്ചു കിടന്നു. അവൾ കിടന്നതും അവൻ കണ്ണ് തുറന്നു.ഉറക്കത്തിൽ അറിയാതെ കാല് വെച്ചത് തന്നെയാണെന്ന് അവന്ന് മനസിലായി. അവന് തെറ്റിധരിച്ചതിന്നു കുറ്റബോധം തോന്നി കുറച്ചു സമയം അവളെതന്നെ നോക്കി നിന്നു വീണ്ടും കിടന്നു . ***** ഫോൺ വലിച്ചെറിയുന്ന ശബ്ദം കേട്ടാണ് രാവിലെ ഉറക്കം ഞെട്ടിയത്. അവൻ ഞെട്ടി എണീറ്റു. അവളെ നോക്കി. എന്ത് പറ്റി. നതിങ് ഫോൺ കയ്യിൽ നിന്നും വീണു. ഫോൺ പല പാർട്സ് ആയി പലയിടത്തും എത്തിയിരുന്നു . അവളത് വലിച്ചെറിഞ്ഞതാണെന്ന് അവൻ കണ്ടിരുന്നു. അതിന് ശേഷം അവൾ വല്ലാതെ ടെൻഷൻ ആയത് പോലെ തോന്നി അവന്. കുറച്ചു സമയം അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നത് കണ്ടു. പിന്നെ ഫൈസിയുടെ മുന്നിൽ വന്നു ഇരുന്നു. എനിക്ക് ഒരു സ്ഥലം വരെ പോകണം. കൂടെ വരോ. എവിടെ പോവാനാ എന്റെ ഒരു ഫ്രണ്ടിനെ കാണാനാ. എന്നെ കൊണ്ടൊന്നും പറ്റില്ല.

നിന്റെ സമീർക്കയെ കൂട്ടി പോയിക്കോ. പ്ലീസ് ഫൈസി അത്യാവശ്യം ആയോണ്ട.വേണേൽ ഞാൻ കാല് പിടിക്കാം. എന്ന കാല് പിടിച്ചുപറ അപ്പൊ ആലോചിക്കാം. അവൾ അവന്റെ കാല് പിടിച്ചത് പെട്ടെന്നായിരുന്നു. ഒന്ന് കൂടെ വരോ പ്ലീസ്. അവൻ ഞെട്ടി എണീറ്റു പിറകോട്ടു മാറി. നീ ഒന്ന് എണീറ്റെ ഞാൻ ചുമ്മാ പറഞ്ഞതാ. അവനൊരിക്കലും കാല് പിടിക്കുന്നു കരുതിയിരുന്നില്ല. സംഗതി അപ്പൊ സീരിയസ് ആണ്. അൻസിയുടെ കാര്യം ചോദിച്ച മതിയാരുന്നു. ജസ്റ്റ് മിസ്സായി. എന്റെ കൂടെ ഇനി വന്നൂടെ. അവൻ വരാന് തലയാട്ടി. അവൻ വേഗം റെഡിയായി. ഇവിടെ ആരും അറിയണ്ട എവിടെക്ക പോകുന്നേന്ന്. പണിയകോ ഇനി. അവന് ചെറിയ പേടിയും തോന്നി. എന്താ ചെയ്തു കൂട്ടന്ന് പടച്ചോനെ അറിയൂ. അമ്മാതിരി ഐറ്റം ആണ് ഇവൾ. ആലോചിച്ചു നിക്കാതെ വേഗം വാ. അവൾ അവന്റെ കയ്യിൽ പിടിച്ചു വലിച്ചു. കാറിനടുത് എത്തിയിട്ടേ പിടി വിട്ടുള്ളൂ. കാറിൽ കേറാൻ നോക്കുമ്പോൾ ഉമ്മ പിറകിൽ നിന്നും വിളിച്ചത്. എവിടെക്ക രണ്ടു പേരും കൂടി. ഫൈസിയുടെ ഫ്രണ്ടിന്റെ വീട്ടിലേക്ക. പെട്ടന്ന് വരും.

അതും പറഞ്ഞു അവൾ കാറിൽ കേറി . അവൾ വഴി പറഞ്ഞു കൊടുത്തു. അവളുടെ അസ്വസ്ഥത കണ്ടു എന്തോ പ്രോബ്ലം ഉണ്ടെന്ന് തോന്നി. ശരിക്കും ആരെ കാണാന പോകുന്നേ. എന്തെങ്കിലും പ്രശ്നം ഉണ്ടോ. അതെങ്കിലും പറയ്. ഷാഹിദ്. അവനെ കാണാനാ പോകുന്നേ. അവൻ ഇന്ന് ഗൾഫിൽ പോവുകയാ. പോകുന്നേന് മുന്നേ ഒന്ന് കാണണം. അന്നത്തെ ലെറ്റർ അവന് ഓർമ വന്നു.കാമുകൻ ഗൾഫിൽ പോകുന്നതിനു യാത്ര ചോദിക്കാൻ കെട്ടിയോനെയും കൂട്ടി പോകുന്നു. നല്ല വൈഫ്. തിരിച്ചു വരുമോ അതോ അവന്റെ കൂടെ പോയികളയോ. ലവ് ലെറ്റർ വായിച്ചത് വെച്ചു നോക്കുമ്പോൾ പോകാൻ ചാൻസ് കൂടുതലാ. നിന്റെ ലവർ അല്ലെ ഷാഹിദ്. ഞാനാ ലെറ്റർ വായിച്ചിരുന്നു. ഒളിച്ചോടി പോകാനാണേൽ വീട്ടിൽ ഒന്ന് വിളിച്ചു പറയണേ. അല്ലെങ്കിൽ നിന്റെ വീട്ടുകാരോട് ഞാൻ സമാധാനം പറയേണ്ടി വരും. എനിക്ക് വയ്യ പുലിവാൽ പിടിക്കാൻ. നാണം ഇല്ലല്ലോ മോഷ്ടിച്ചു വാ യിക്കാൻ. ഞാൻ വായിച്ചതാ ഇപ്പൊ കുറ്റം. നിങ്ങൾ തമ്മിൽ പ്രേമിച്ചത് കുറ്റമല്ല. അവനെ ചതിച്ചു എന്നെ കെട്ടിയതും കുറ്റമല്ല.

അവൾ ദേഷ്യത്തോടെ അവനെ നോക്കി. കാര്യം അറിയാതെ ഊഹിച്ചു പറയരുത് ഫൈസി. നല്ല ശീലമല്ല അത്. ഊഹിക്കുന്നില്ല. എല്ലാം പറഞ്ഞറിഞ്ഞിട്ടേ ഇനി പോകുന്നുള്ളൂ. അവൻ കാർ നിർത്തി. ഫൈസി എനിക്ക് ടൈമില്ല. വന്നിട്ട് വഴക്കിടാം. പറഞ്ഞിട്ടേ പോകുന്നുള്ളൂ. എനിക്ക് ഒറ്റക്ക് പോകാനറിയാം. അവൾ ഡോർ തുറക്കാൻ നോക്കിയതും അവൻ ലോക്കിട്ടു. ഫൈസി പ്ലീസ് വാശി കാണിക്കല്ല. എനിക്ക് പോയെ പറ്റു. അത്ര നിർബന്ധം ആണോ. എന്ന ഇന്ന് എവിടെയും പോകുന്നില്ല. നമുക്ക് കൊച്ചു വർത്താനം ഒക്കെ പറഞ്ഞു ഇവിടെ ഇരിക്കന്നെ നിനക്ക് ഇപ്പൊ എന്താ വേണ്ടേ അവനെ പറ്റി അറിയണം അത്രയല്ലേ ഉള്ളൂ. പറഞ്ഞു തരാം. പറഞ്ഞോണ്ട് പോകാലോ. ഇത് കൊള്ളാലോ ഇവന് വേണ്ടി നീ എന്ത് വേണമെങ്കിലും അനുസരിക്കും. പുര കത്തുമ്പോൾ വാഴ വെട്ടുകയാണെന്ന് കരുതരുത്. അൻസിയുടെ അഡ്രെസ്സ് കൂടി അങ്ങ് പറഞ്ഞേര്. നിന്നെ കൂട്ടി വന്ന എന്നെ തല്ലാൻ ആളില്ലാഞ്ഞിട്ട. അവൾ അവളെ നെറ്റിയിൽ അടിച്ചു കൊണ്ട് പറഞ്ഞു.

വേഗം പറഞ്ഞാൽ വേഗം പോകാം. അവൾ ഒരു നിമിഷം മിണ്ടാതിരുന്നു. പിന്നെ പറഞ്ഞു അവളെ fb name എനിക്ക് അറിയൂ. 💔🌜നിലാവിന്റെ കൂട്ടുകാരി 🌛💔@nilaav123. ഇത് സത്യമാണോ. എങ്ങനെ വിശ്വസിക്കും. ഒരു പാട് പ്രാവശ്യം എന്നെ ചതിച്ചതാ. നീ ഒന്ന് ചെക്ക് ചെയ്തു നോക്ക്. എന്നിട്ട് വിശ്വസിചോ. അതും ശരിയാ. അവൻ ഫോൺ എടുത്തു fb നോക്കി.കുറച്ചു സമയം ആ പ്രൊഫൈൽ മൊത്തം അരിച്ചു പെറുക്കി . വിശ്വസിക്കാൻ കഴിയാതെ വീണ്ടും വീണ്ടും നോക്കി. അവൻ അവളെ കെട്ടിപിടിച്ചു. താങ്ക്യൂ താങ്ക്യൂ സൊ മച്ച്. അവന്റെ പിടിത്തത്തിൽ അവൾക്ക് ശ്വാസം മുട്ടുന്ന പോലെ തോന്നി.താൻതേടി നടന്ന തന്റെ പെണ്ണ് എന്റെ വിരൽ തുമ്പിൽ അവൻ വിശ്വാസം വരാതെ വീണ്ടും വീണ്ടും നോക്കി നിന്നു. അവന് സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു. അവളെ കണ്ണും നിറഞ്ഞിരുന്നു പക്ഷേ അത് മാത്രം അവൻ കണ്ടില്ല.... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story