💕മിഴികൾ പറഞ്ഞ പ്രണയം 💕: ഭാഗം 33

mizhikal paranja pranayam

രചന: സഫ്‌ന കണ്ണൂർ

കാര്യം കഴിഞ്ഞപ്പോ കറിവേപ്പിലപോലെ ഒഴിവാക്കുന്നോ പട്ടീ. ഒന്ന് പതുക്കെ പറയെടീ ആൾകാർ കേട്ടാൽ വേറെ വല്ലതും ആണെന്ന് കരുതി തെറ്റിധരിക്കും . അവസരം നോക്കാതെ തമാശിക്കല്ലേ ഒരു ഔട്ടോ പിടിച്ചു പോവനല്ലേ പറഞ്ഞുള്ളൂ അതിന് ഇങ്ങനെ ഷൗട്ട് ചെയ്യുന്നത് എന്തിനാ. നീ പറഞ്ഞതെല്ലാം ഞാൻ ചെയ്തില്ലേ. നിന്റെ കാല് വരെ പിടിച്ചു. എന്നിട്ട് ഇപ്പൊ പാതി വഴിയിൽ ഇറക്കി വിട്ട നിന്നെ പൂവിട്ടു പൂജിക്കണോ അവൾ ദേഷ്യം കൊണ്ട് വിറക്കുന്നുണ്ടായിരുന്നു. അല്ലേടി അറിയാഞ്ഞിട്ട് ചോദിക്കുവാ നിന്റെ ലവറെ കാണാതൊണ്ടല്ലേ ഭദ്രകാളിയെ പോലെ ഉറഞ്ഞു തുള്ളുന്നെ. അതെ ഫീൽ തന്നെയല്ലേ എനിക്കും. മാസങ്ങളായി തപ്പിനടന്ന എന്റെ പെണ്ണിന് ഒരു hi അയച്ചിട്ട് അതിന്റെ റിപ്ലൈ നോക്കി ഇരിക്കുന്ന എന്റെ മാനസികവസ്ഥ നീ കൂടിയൊന്നു ആലോജിക്ക്. ഫൈസി എനിക്ക് സംസാരിച്ചു നിൽക്കാൻ ടൈമില്ല. അവന് 11മണിക്ക ഫ്ലൈറ്റ്. അവൻ 10മണിക്ക് വീട്ടിൽ നിന്നും ഇറങ്ങും. ഇപ്പൊ 9. 30 യായി. അതിന് ഗൾഫിൽ എത്തിയാലും കോൺടാക്ട് ചെയ്യാലോ.

അവൻ ഇപ്പൊ പോയ പിന്നെ കാണാൻ പറ്റില്ല. അവനൊരിക്കലും നാട്ടിലെക്ക് തിരിച്ചു വരില്ല. പ്ലീസ് ഫൈസി എന്റെ അവസ്ഥ ഒന്ന് മനസിലാക്ക്. നീ എന്നെയ മനസ്സിലാക്കാത്തെ.ശല്യം ചെയ്യാതെ ദയവുചെയ്തു നീ എങ്ങനെയെങ്കിലും ഒന്ന് പോ. അവളെ കണ്ണിൽ തീ പാറുന്ന പോലെ തോന്നി. ചതിക്കനല്ലേ. അങ്ങനെയാണെങ്കിൽ അങ്ങനെ. ചതിക്ക് പകരം ചതി. എനിക്കറിയാം എന്താ വേണ്ടെന്ന് . നീ ഒലത്തും ഒന്ന് പോടീ ചിലക്കണ്ട് . അവൾ ഫോൺ എടുത്തു ആർക്കോ മെസ്സേജ് അയച്ചു. അവന്റെ ഫോണിൽ നോട്ടിഫിക്കേഷൻ വന്നത് കണ്ടു അവൻ ഞെട്ടി. അൻസിയെ ഒന്ന് പരിജയപെടാൻ ഒരു പോസ്റ്റിൽ ഹായ് ഓർമ്മയുണ്ടോ എന്ന് മെസ്സേജ് ഇട്ടിരുന്നു. അവൾ സീൻ ചെയ്യുന്നതും നോക്കി ഇരിക്കുകയാരുന്നു. അതിലെക്ക അവൾ റിപ്ലൈ ഇട്ടത് ഒരു ഹായ്. നോക്കണ്ട ഞാൻ തന്നെയാ ആ msg ഇട്ടത്. ആർക്കാ അവൾ ആദ്യം റിപ്ലൈ തരാന്ന് നോക്ക.നിന്റെ വൈഫ് ആണെന്ന് പറയും ഞാൻ. വേറെ എന്തൊക്കെ പറയാൻ പറ്റോ അതൊക്കെ പറയും. ഇന്ന് തന്നെ നിന്റെ ലവിന് ഇൻഡിങ് ഉണ്ടാക്കും.

അവൻ കലിപ്പോടെ അവളെ നോക്കി.ഡാമിട്ട്... .....നിനക്ക് ഇപ്പൊ എന്താ വേണ്ടേ ഷാഹിദിനെ കാണണം അത്രയല്ലേ ഉള്ളു. ഞാൻ വരാം പോരേ. അങ്ങനെ വഴിക്ക് വാ. അവൻ കാർ സ്റ്റാർട്ട്‌ ചെയ്തു. കുറച്ചു സമയം കഴിഞ്ഞു അവൻ ദേഷ്യം സ്വയം കൺട്രോൾ ചെയ്തു. മനസ്സ് ഒന്ന് റിലാക്സ് ആക്കി. ഇത്രയും കാലം കാല് പിടിക്കാന്ന് പറഞ്ഞു. കെഞ്ചി പിറകെ നടന്നു. എന്നിട്ടും നീ എനിക്ക് അവളെ id പറഞ്ഞു തന്നില്ല. ഇപ്പൊ ഷാഹിദിനെ കാണാൻ വേണ്ടി ഒന്നും ആലോചിക്കാതെ നീ എനിക്ക് അൻസിയെ കാട്ടിതന്നു . ഇതിന് മാത്രം അവനും നീയും തമ്മിൽ എന്താ പ്രോബ്ലം. അവൻ എന്തിനാ ഈ നാട് വിട്ടു പോകുന്നേ. നിനക്ക് ഇഷ്ടമാണോ അവനെ. ഇഷ്ടമാണ് അത് നീ കരുതുന്ന പോലെ ലവറിനോട് ഉള്ള ഇഷ്ടമല്ല. ഒരു ബ്രദർ......ഫ്രണ്ട്....അത് പോലെ. ഫ്രണ്ട്സ് ആണോ ,നിന്റെ ലവർ ആണെന്ന് കരുതി സന്തോഷിച്ചതായിരുന്നു. അങ്ങനെ ആ പ്രതീക്ഷയും പോയി. അവൻ നിരാശയോടെ പറഞ്ഞു ഹി ഈസ് എ നൈസ് പേഴ്സൻ. അല്ലെങ്കിലും നിന്റെ കണ്ണിൽ ഞാൻ മാത്രമല്ലേ മോശക്കാരൻ.

അവൾ അതിന് മറുപടി പറഞ്ഞില്ല. ഇപ്പൊ എന്തിനാ അത്യാവശ്യം ആയി അവനെ കാണുന്നേ. അതെങ്കിലും ഒന്ന് പറയോ . സനയുടെ ലവറ ഷാഹിദ് .ഞങ്ങൾ പ്ലസ് വണ്ണിൽ പഠിക്കുമ്പോഴാ അവൻ സനയെ പ്രൊപ്പോസ് ചെയ്തത്. വെറും നേരം പോക്ക് ഒന്നും അല്ലായിരുന്നു. റിയൽ ലവ് ആയിരുന്നു അവർ തമ്മിൽ .ഷാഹിദിന് ഉപ്പയും ഉമ്മയും ഇല്ല. ഒരനാഥൻ ആണ്.അവന് അഞ്ചു വയസ്സ് ഉള്ളപ്പോഴാ അവർ ഒരാക്സിഡന്റിൽ അവനെ വിട്ടു പോയത്. പിന്നെ ഉമ്മമ്മയാണ് അവനെ വളർത്തിയത്. രണ്ട് വർഷങ്ങൾക്ക് മുൻപ് അവരും മരിച്ചു .ഇപ്പൊ സ്വന്തം ആയി ഒരു ഫാൻസി കടയുണ്ട്. അവൻ ഒരനാഥൻ ആണെന്നുള്ള സിമ്പതി തന്നെയാണ് അവളെ അവനിലേക്ക് കൂടുതൽ അടുപ്പിച്ചതും. ഒരു വർഷം അവർ പ്രണയിച്ചു നടന്നു . പിന്നെ എല്ലാ പ്രണയത്തിലും സംഭവിക്കുന്നത് പോലെ അവരെ പ്രണയത്തിലും സംഭവിച്ചു. സനയുടെ വീട്ടിൽ അറിഞ്ഞു. അവളെ ഇക്ക അവനെ വഴക്ക് പറഞ്ഞു. തല്ലാൻ നോക്കി. എല്ലാം വിട്ടെന്ന് സന ഇക്കാക്കക്ക് വാക്ക് കൊടുത്തു. ഇക്കാക്ക അതും വിശ്വസിച്ചു നടന്നു.

ഇവർ വീണ്ടും പ്രണയിച്ചും. വെക്കേഷന് പരസ്പരം കാണാൻ കഴിയാത്തൊണ്ട് അവൻ അവൾക്ക് ഒരു ഫോൺ വാങ്ങി കൊടുത്തു. ഒരു ദിവസം വീട്ടിൽ പിടിച്ചു. വീണ്ടും തല്ലും വഴക്കും ആകെ സീനായി. അവനെ മറക്കാൻ പറ്റില്ലെന്ന് അവളും ,ഒരനാഥന് അവളെ കെട്ടിച്ചു കൊടുക്കില്ലന്ന് അവളെ വീട്ടുകാരും. അവളെ വീട്ടിൽ പൂട്ടിയിട്ടു. സ്കൂൾ നിർത്തി. അവൻ ഒരു ദിവസം അവളെ വീട്ടിലെക്ക് കയറി വന്നു. ഞാനും ഉണ്ടായിരുന്നു അവിടെ. അവൻ വരുന്ന് അറിഞ്ഞോണ്ട് തന്നെയാ പോയത്. ഇവരെ പ്രണയത്തിനിടക്ക് ഞാനും അവനും തമ്മിൽ കട്ട ചങ്കുമായി മാറിയിരുന്നു. അവനോട് എല്ലാം മറക്കണമെന്നും ഇനി ഒരിക്കലും അവളെ കാണാൻ പാടില്ലെന്നും അവളെ ഉപ്പയും ഇക്കയും പറഞ്ഞു. സമ്മതമല്ലെന്ന് അവനും. ഇക്ക അവനെ അടിച്ചു. തല്ലി കൊന്നാലും അവളെ മറകിലെന്ന് അവന് പറഞ്ഞു . അവളെ മുന്നിൽ വെച്ച് അവനെ ഒരു പാട് തല്ലി.

അധികസമയം അത് കണ്ടുനിൽക്കാൻ അവൾക്കായില്ല. അവനെ വെറുതെ വിടാൻ അവൾ ഇക്കാന്റെ കാല് പിടിച്ചു പറഞ്ഞു. അവനെ ഇനി കാണില്ല മിണ്ടില്ല എന്ന് ഉമ്മാന്റെ തലയിൽ തൊട്ട് സത്യം ഇടാൻ പറഞ്ഞു. അവനെ രക്ഷിക്കാൻ വേറെ വഴിയില്ലാത്തോണ്ട് അവൾ സത്യം ഇട്ടു. ഉമ്മാനെ തൊട്ട് ഇട്ട സത്യം ആയോണ്ട് അവൾ വാക്ക് തെറ്റിക്കില്ലെന്ന് കരുതി കോളേജിൽ വിടുകയും ചെയ്തു. അവനെ മറക്കാനോ വെറുക്കാനോ അവൾക്ക് പറ്റുമായിരുന്നില്ല. ആ സാഹചര്യത്തിൽ അവനെ രക്ഷിക്കണമെന്ന് മാത്രേ അവൾ ആലോചിച്ചുള്ളൂ. കോളേജിൽ പോയ ആദ്യ ദിവസം തന്നെ അവൾ നേരെ പോയത് അവന്റെ അടുത്തേക്കണ്.അവൻ വിളിച്ചാൽ ഇറങ്ങിവരാനും തയ്യാറാണെന്ന് അവൾ പറഞ്ഞു. മുഖത്തിട്ട് ഒന്ന് കൊടുക്കുകയാ അവൻ ചെയ്തേ. മേലിൽ എന്നെ ഇനി കാണുകയും വേണ്ടാന്ന് പറഞ്ഞു. നല്ല കാമുകൻ. കാമുകൻമാരായ ഇങ്ങനെ വേണം. അവൻ ആ സമയം കൊണ്ട് വേറെ സെറ്റാക്കിക്കാണും. അവളെ മുഖത്ത് ഒരു പുഞ്ചിരി അവൻ കണ്ടു. അവിടെയാണ് അവനൊരു നല്ലവനാണെന്ന് എനിക്ക് മനസിലായെ.

ആദ്യം നീ പറഞ്ഞപോലെ അവനെ തെറ്റിധരിച്ചു ഞാനും കുറേ കുറ്റം പറഞ്ഞതാ. അവനെന്താ തിരിച്ചു പറഞ്ഞെന്ന് അറിയോ. എന്റെ മനസ്സിൽ ഈ ജന്മം അവളല്ലാതെ വേറൊരു പെണ്ണ് ഉണ്ടാവില്ല. പക്ഷേ അവളെ വീട്ടുകാർ സമ്മതിക്കാതെ എനിക്ക് അവളെ വേണ്ട. ബന്ധങ്ങളുടെ വില ഇല്ലാത്തവർക്കെ മനസ്സിലാകൂ .ആരോരും ഇല്ലാത്ത എനിക്ക് നല്ലവണ്ണം മനസ്സിലാകും .ആ ഉമ്മനെയും ഉപ്പനെയും വേദനിപ്പിച്ചു അവളെ വിളിച്ചിറക്കി പോയാൽ റബ്ബ് പൊറുക്കില്ല എന്നോട് .ഉമ്മാന്റെ തലയിൽ തൊട്ട അവൾ സത്യം ഇട്ടത് .അത് തെറ്റിച്ചാൽ ആ ഉമ്മാക്ക് പിന്നെ എന്താണ് വില .അവരെ ശാപം ഒരിക്കലും അവളെ വിട്ട് പോകില്ലെന്ന് പറയണം .അവളോട് എന്നെ മറക്കാൻ പറയണം .പക്ഷേ അവനെ മറക്കാൻ അവൾക്കോ അവളെ മറക്കാൻ അവനോ കഴിഞ്ഞില്ല .നേരിട്ട് മുന്നിൽ വരില്ലെങ്കിലും അവർ മൌനത്തിലൂടെ പ്രണയിച്ചു കൊണ്ടിരിന്നു .എന്നെങ്കിലും ഒന്നാവാൻ പറ്റുമെന്ന് അവർ വിശ്വസിച്ചു . നേരിട്ട് ഉള്ള പ്രണയതേക്കാൾ ശക്തമായിരുന്നു മൗനം കൊണ്ടുള്ള പ്രണയം.ആറുമാസമായി അവർ പരസ്പരം സംസാരിച്ചിട്ട് .

കണ്ടാലും വഴി മാറി പോകും. സനയുടെ വിവാഹം ഉറപ്പിച്ചു .പെണ്ണ് കാണാൻ വന്നു വളയിട്ട കൊടുത്തത് അറിഞ്ഞപ്പോൾ അവൾ അവന് വിളിച്ചു. അതിന് എഴുതിയ ലെറ്ററ അത്. ഈ നാട്ടിൽ നിന്നാൽ അവളെ ഇടക്കിടക്ക് കാണും. അത് അവളെ ജീവിതത്തെ തന്നെ ബാധികുന്ന കരുതിയ അവനിപ്പോ നാട് വിട്ടു പോകുന്നേ. രണ്ടാളെയും നടുക്ക് കിടന്നു ഞാൻ വട്ടം കറങ്ങിന്ന് പറഞ്ഞ മതിയല്ലോ. രണ്ട് പേരുടെയും കരച്ചിലും പിഴിച്ചലും തലക്ക് വട്ട് പിടിക്കുകയ ഇപ്പോൾ. ഇന്ന് അവൻ പോവ്വാന് അറിഞ്ഞപ്പോൾ ഞാൻ കാരണ അവൻ പോകുന്നേ, അവൻ പോയ പിന്നെ ജീവിച്ചിരിക്കില്ലെന്ന അവൾ പറയുന്നേ. നീ ഇപ്പൊ അവനെ കണ്ടിട്ട് എന്താ കാര്യം. അവളെയും കൂട്ടി ഒളിച്ചോടാൻ പറയാനാണോ. അതിന് ഒരിക്കലും ഞാൻ കൂട്ടുനിൽക്കില്ല. അവളെ ഉമ്മാനെ പറഞ്ഞു മനസ്സിലാക്കാൻ എനിക്ക് കഴിഞ്ഞിട്ടുണ്ട്. ഇക്കാക്കയും ഉപ്പയും സമ്മതിച്ചാൽ അവർക്ക് പ്രശ്നം ഒന്നും ഇല്ല. എന്റെ ഫോൺ എടുക്കുന്നില്ല അവൻ. കുറേ ട്രൈ ചെയ്തു നോക്കി. അത നേരിട്ട് കാണാന്ന് കരുതിയെ. അവൾക്ക് ശരിക്കും മനസ്സിൽ കുറ്റബോധം ആണ്.

അവൾ സത്യം ഇട്ടില്ലായിരുന്നെങ്കിൽ അവൻ സ്വീകരിക്കുമായിരുന്നുന് ഒക്കെയാ അവൾ പറയുന്നേ. ഒരു പ്രാവിശ്യം അവൻ അവളോട് സംസാരിച്ച മതി. അവൻ പറഞ്ഞ അവൾ കേൾക്കും. തല്ല് വാങ്ങിച്ചു തരാനാ അപ്പൊ പൊന്നുമോൾ എന്നേം കൂട്ടി പോകുന്നേ. എനിക്ക് തല്ല് കിട്ടിയാലും നിനക്ക് കിട്ടാതെ നോക്കിക്കോളാം പോരേ. നീ കാറിൽ തന്നെ ഇരുന്ന മതി. കൂടെ വന്നത് കൊണ്ട് ഉപകാരം ഉണ്ടായി അത് കൊണ്ട് മാത്രമ കൂടെ വരുന്നേ. അല്ലാതെ ഞാൻ ഭീഷണി പെടുത്തിയത് കൊണ്ടല്ല. അല്ല ഞാൻ പറഞ്ഞത് സത്യം ആണെന്ന് ഉറപ്പുണ്ടോ. ആ പ്രൊഫൈൽ കണ്ടു വിശ്വാസം ആണ്. ഞാനവളെ ആദ്യമായി കണ്ടപ്പോൾ ഉള്ള മിഴികൾ ആണ് പ്രൊഫൈൽ ഫോട്ടോ. റെഡ് കളർ ഷാളിന്റെ ഇടയിലൂടെ കാണുന്ന ആ മിഴികൾ ഉണ്ടല്ലോ അതാണ്‌ എന്നെ അവളിലേക്ക് അടുപ്പിച്ചത്. ഉറക്കത്തിൽ പോലും ആ കണ്ണുകൾ തിരിച്ചറിയാൻ എനിക്ക് കഴിയും പിന്നെ മൂന്നാല് പോസ്റ്റ്‌ ഉള്ളൂ. എല്ലാം അലിഫ് ട്രസ്റ്റിന്റെ ഭാഗമായുള്ളതാണ് അവൾ അവിടത്തെ മെമ്പർ ആണല്ലോ. ആക്റ്റീവ് ആണ് ഇപ്പൊഴും അകൗണ്ട്. റിപ്ലൈ വരട്ടെ നോക്കാം.

@💔🌜നിലാവിന്റെ കൂട്ടുകാരി 🌛💔 ഫേക്ക് ആണോ ഒറിജിനൽ ആണോന്ന്. ഒറിജിനൽ അല്ലെങ്കിൽ....... വണ്ടിയിൽ ഇഷ്ടം പോലെ പെട്രോൾ ഉണ്ട് മോളേ. എന്തിനാ കാശിക്ക് പോകാനാ അല്ല സെൻട്രൽ ജയിലിലേക്ക് പോകും നിന്നെ പെട്രോൾ ഒഴിച്ചു കത്തിച്ച ശേഷം. അള്ളോഹ് ഒറിജിനൽ ആണേ. ജീവിച്ചു കൊതി തീർന്നില്ല. വെറുതെ വിട്ടേക്ക്. അല്ലടാ ഒരു ഡൌട്ട് കല്യാണം കഴിഞ്ഞ നിന്നെ അവൾ സ്വീകരിക്കുമോ. അവൻ വോളിയം കൂട്ടി സോങ് വെച്ചു. അവന്റെ മുഖത്തേ ഭാവം അവൾക്ക് മനസിലായില്ല. വായി പൂട്ടി ഇരിക്കാനാണ് അവൻ ഉദ്യേശിച്ചെന്ന് മനസിലായി. ***** ഷാഹിദിന്റെ വീട്ടിൽ എത്തി. ഫൈസി പുറത്ത് ഇറങ്ങിയില്ല. അവൾ അവന്റെ വീട്ടിലെ ബെൽ അടിച്ചു . ഷാഹിദ് ഇറങ്ങി വന്നു. അവളെ കണ്ടതും അവന്റെ മുഖത്ത് ഒരു ഞെട്ടൽ അവൻ കണ്ടു. അവൾ അകത്തേക്ക് കയറി. അവനും വേറൊരു ഫ്രണ്ടും കൂടി ഉണ്ടായിരുന്നു. അവൾ കാര്യം പറഞ്ഞു. നീ പോയി അവളെ കാര്യം പറഞ്ഞു മനസ്സിലാക്ക്. എന്നിട്ട് പോയിക്കോ. ഇല്ലെങ്കിൽ അവൾക്ക് ഒരിക്കലും സമാധാനത്തോടെ ജീവിക്കാൻ പറ്റില്ല .

മാത്രമല്ല അവളെ മനസ്സിൽ എപ്പോഴും ഒരു കുറ്റബോധം ആയി നീയുണ്ടാകും. നിന്നെ മറക്കുകയല്ല കൂടുതൽ ഓർക്കുകയാ ചെയ്യുക. ഒരു പ്രാവശ്യം കൂടി നീ അവളെ ഇക്കനോട് സംസാരിക്ക്. എന്നിട്ടും സമ്മതിച്ചില്ലെങ്കിൽ വിധിയായി കരുതി സമാധാനിക്കാം. അവൻ മൂളികൊണ്ട് അവളെ കൂടെ വന്നു. വീട് പൂട്ടി താക്കോൽ ഫ്രണ്ടിനെ ഏൽപ്പിച്ചു. പോകാനുള്ള ബാഗും എടുത്തു.അവന്റെ പ്രവർത്തിയൊക്കെ കണ്ടപ്പോൾ ഒരിക്കലും ഇത് നടക്കില്ലെന്ന് അവന് ഉറപ്പ് ഉള്ളത് പോലെ തോന്നി. കാറിൽ വന്നു കയറി ഫൈസിയോട് ഒന്ന് പുഞ്ചിരിക്കുക മാത്രം ചെയ്തു. സനയുടെ വീടെത്തുന്നത് വരെ അവർ പരസ്പരം ഒന്നും മിണ്ടിയില്ല.അവർക്കിടയിൽ വല്ലാത്ത മൂകത തളം കെട്ടി നിന്നു. ഷാഹിദിന്റെ കൂടെ സഫുവും സനയുടെ വീട്ടിലേക്കു പോയി. ഫൈസി ഫോണും നോക്കി സീറ്റിൽ ചാരി ഇരുന്നു. അവൾക്ക് അവനോട് ചെറിയ ദേഷ്യം തോന്നി. സ്വന്തം കാര്യം സിന്താബാദ്. പിറു പിറുത്തു കൊണ്ട് അവൾ പോയി. അവൾ അകത്തേക്ക് പോയി. അവളെ പിറകെ എല്ലാരും ഇറങ്ങി വരുന്നത് കണ്ടു. ഞാൻ ഇപ്പൊ പതിനൊന്നുമണിയുടെ ഫ്ലൈറ്റിന് ദുബായിലേക്ക് പോവ്വുകയാ.

പോകുന്നതിനു മുൻപ് ഒരിക്കൽ കൂടി ചോദിക്കുകയാ സനയെ എനിക്ക് തന്നുടെ. അവളെ പൊന്ന് പോലെ നോക്കിക്കോളാം . നിങ്ങളോട് ഒരുപാട് പ്രാവിശ്യം ഇക്കാര്യം പറഞ്ഞു ഞാൻ വന്നിട്ടുണ്ട്.ഇക്കാര്യം ഒന്നും നിങ്ങൾ ഇവരോട് പറഞ്ഞിട്ടില്ലെന്ന് സഫു പറഞ്ഞപ്പൊഴാ മനസ്സിലായത്. ഇപ്പൊ വന്നത് സനക്ക് വേണ്ടിയാ.അവളെ മനസ്സിൽ ഞാനൊരിക്കലും ഒരു ചതിയനായി ഉണ്ടാവരുതെന്ന് തോന്നി. ഇത് ചോദിക്കാതെ പോയാൽ എനിക്ക് ഒരിക്കലും സമാധാനം കിട്ടില്ല അവസാന നിമിഷം വരെ ഞാൻ ഒന്നിനും ശ്രമിച്ചില്ലല്ലോന്ന് ഉള്ള കുറ്റബോധത്തിൽ നീറി ജീവിക്കേണ്ടി വരും. നിന്നോട് അവളെ മുന്നിൽ വന്നു പോകരുതെന്ന് പറഞ്ഞിട്ടില്ലേ നായെ എന്നും പറഞ്ഞു അവനെ പുറത്തേക്ക് തള്ളി . അവൻ മുറ്റത്തെക്ക് വീഴാൻ നോക്കി. വേണ്ട ഇക്കാന്ന് പറഞ്ഞു സഫു അവരെ ഇടയിലേക്ക് കയറി നിന്നു . സഫു ഇക്കാന്റെ മുന്നിലേക്ക് വന്നു. സനക്ക് ഒരിക്കലും അവനെ മറക്കാൻ പറ്റില്ല. നിങ്ങളെ വിഷമിപ്പിച്ചുകൊണ്ട് അവൾ അവന്റെ കൂടെ പോവുകയും ഇല്ല. നിങ്ങളോട് അവൾ കാണിക്കുന്ന സ്നേഹം അല്ലെ അത്.

അത് കണ്ടില്ലെന്ന് നടിക്കരുത്. രണ്ടു പേരെയും വിഷമിപ്പിക്കാൻ കഴിയില്ലെന്ന് പറഞ്ഞു മരിക്കാൻ പോലും തീരുമാനിച്ചതാ അവൾ. അയാൾ ഒന്നും മിണ്ടാതെ നിന്നതേ ഉള്ളൂ. നിങ്ങൾ എല്ലാവരോടും ബുദ്ധിമുട്ടിച്ചതിന് മാപ്പ് ചോദിക്കുന്നു. ഷാഹിദ് അവിടെ നിന്നും പോകാൻ നോക്കി. അവൻ അവന്റെ പരമാവധി ശ്രമിച്ചിരുന്നു. എനിക്ക് വേണ്ടിയാ അപ്പൊ ഇവൻ എന്റെ കൂടെ വന്നത്. നിറകണ്ണുകളോടെ അവനെ നോക്കി നിക്കാനേ അവൾക്ക് കഴിഞ്ഞുള്ളു.ഫൈസി ഷാഹിദിന്റെ കയ്യും പിടിച്ചു തിരിച്ചു വരുന്നത് കണ്ടു. ഇവൻ ഇപ്പൊ എന്തിനാ വന്നേ റബ്ബേ. എന്നോടുള്ള വാശി ഇവരോട് തീർത്തു കളയോ. അവളിൽ ചെറിയ പേടി ഉടലെടുത്തു. അവൻ ഷാഹിദിന്റെ തോളിൽ കയ്യിട്ടു കൊണ്ട് അകത്തേക്ക് കയറി. ഫൈസി സഫു രണ്ടാളോടും പറയുകയ ദയവുചെയ്തു ഇക്കാര്യത്തിൽ ഇടപെടരുത്. നമ്മൾ തമ്മിൽ ഒരു വഴക്ക് വേണ്ട. നിങ്ങൾ എന്ത് പറഞ്ഞാലും ഈ കല്യാണത്തിന് ഞാൻ സമ്മതിക്കില്ല. ഇവിടെ അതിന് എന്ത് വഴക്ക ഉള്ളത്. നമുക്ക് സമാധാനം ആയി പരിഹരിക്കലോ. നിങ്ങൾ കരുതുന്ന പോലെ ഇവൻ വഴക്കിടാൻ ഒന്നും വന്നതല്ല.ഇവൻ ഇവളെ നല്ലതിന് വേണ്ടിയാ വന്നത്. വിവാഹം ഉറപ്പിച്ച പെണ്ണിനെ വിളിച്ചിറക്കി കൊണ്ട് പോകാൻ വന്നതാണോ അവളെ നല്ലത്.

ഇവൻ ഒരാഴ്ച മുന്പും ഇക്കാര്യം പറഞ്ഞു എന്നെ വന്നു കണ്ടിരുന്നു. ഇക്കാ നിങ്ങൾ ദേഷ്യപെടാതെ ഞാൻ പറയുന്നത് കേൾക്ക്. ഇവൻ വിളിച്ചിറക്കി പോകാനല്ല വന്നത്.ഇവൻ സമാധാനപരമായല്ലേ നിങ്ങളോട് സംസാരിച്ചത്. ഇവന് ഇവളെ ഇഷ്ടമാണ്. അവൾക്ക് തിരിച്ചും. നിങ്ങൾ കരുതുന്ന പോലെ സത്യം ഇടിച്ചത് കൊണ്ട് അവരെ കണ്ണും വായയും മാത്രേ പൂട്ടിയിട്ട് ഉള്ളൂ . മനസ്സ് കൊണ്ട് അവർ കൂടുതൽ അടുക്കുകയാ ചെയ്തേ. മറ്റൊരു വിവാഹം കഴിച്ചാൽ എല്ലാം മറക്കുമെന്നാണോ കരുതുന്നെ. ഒരിക്കലും ഇല്ല. നിങ്ങളുടെ നിർബന്ധത്തിന് വഴങ്ങി അവൾ കല്യാണം കഴിക്കുമായിരിക്കും. സന്തോഷത്തോടെ ജീവിക്കുക്കയും ചെയ്യും. പുതുമോടിയൊക്കെ കഴിഞ്ഞു ജീവിതം ഫേസ് ചെയ്യാൻ തുടങ്ങുംബോൾ അവളും അവനും തമ്മിൽ ചെറിയൊരു പിണക്കം ഉണ്ടായാൽ മതി അവളെ മനസ്സ് ആദ്യം ഓടിപോവ്വുക അവന്റെ അടുത്തേക്ക. അവൻ എന്നെ എത്ര സ്നേഹിച്ചിരുന്നു എന്ന ഓർക്കുക. നിങ്ങളെ അവൾ വെറുക്കും. അത് ഭർത്താവിനോടും ഉണ്ടാകും. അവിടെ താളം തെറ്റാൻ തുടങ്ങും ജീവിതം.

പരസ്പരം സ്നേഹിക്കുന്ന ഇവരെ തമ്മിൽ അകറ്റിയിട്ട നിങ്ങൾക്കെന്താ കിട്ടുക .അവൾക്ക് പണവും സമ്പത്തും കുടുംബ മഹിമയും ഒക്കെയുള്ള ഒരു ചെറുക്കനെ കണ്ടു പിടിക്കാൻ നീങ്ങൾക്ക് കഴിയും. ഇവനെ പോലെ ഒരുത്തനെ കണ്ടുപിടിക്കാൻ ഈ ജന്മത്ത് കഴിയില്ല. ഇവൻ വിചാരിച്ചാൽ ഒരു നിമിഷം മതി ഇവളെയും വിളിച്ചിറക്കി കൊണ്ട് പോകാൻ. ഇവൻ വിളിച്ചാൽ അവൾ പോവുകയും ചെയ്യും . അവനത് ചെയ്യില്ല അവനറിയാം കുടുംബം എന്താണെന്ന് നിങ്ങൾക്ക് ഉണ്ടാകുന്ന സങ്കടം എന്തായിരിക്കുമെന്ന്. ഇവൻ ഒരനാഥൻ ആയത പ്രശ്നം എങ്കിൽ അതിൽ ഇവന്റെ തെറ്റെന്താ.ജനനവും മരണവും നമ്മൾ തീരുമാനിക്കുന്നതല്ലല്ലോ.ഞാനും നിങ്ങളും ഒക്കെ നാളെയും ജീവനോടെ ഉണ്ടാകുമെന്നു എന്താ ഉറപ്പ് .പണവും ജീവനും രണ്ടും നമ്മുടെ കയ്യിലല്ല.ഇന്നത്തെ കാലത്ത് ഉപ്പന്റെയും ഉമ്മന്റേയും നെഞ്ചിൽ ചവിട്ടി കുടുംബത്തിന്റെ മുഖത്ത് കരിവാരിതേച്ചു സ്വന്തം കാര്യം മാത്രം നോക്കി ഇറങ്ങി പോകുന്നവരാ ഭൂരിഭാഗവും .അവിടെയാണ് ഇവന്റെ മഹത്വം നിങ്ങൾ മനസ്സിലാക്കേണ്ടത് . ഇവളുടെ സന്തോഷം ആണ് ആഗ്രഹിക്കുന്നതെങ്കിൽ ഈ വിവാഹത്തിന് സമ്മതിക്കണം.

ഇവന് ആരുമില്ലന്ന തോന്നൽ ആണെങ്കിൽ ഇവൻ ഇന്ന് മുതൽ ഒറ്റക്കല്ല. ഞങ്ങൾ ഇവനെ അങ്ങ് ദത്തെടുക്കുകയാ . മെഹ്ഫിൽ ഫൈസാൻ മുഹമ്മദിന്റെ കൊച്ചനുജനായിട്ട് .ഇവൻ ഇന്ന് മുതൽ ഒരനാഥൻ അല്ല .ഇവന് ഉപ്പയുണ്ട് ഉമ്മയുണ്ട് രണ്ടു പെങ്ങന്മാരുണ്ട് ഒരു ഇക്കയുണ്ട് .പോരാത്തതിന് ദാ ഇതും ഇവന്റെ ഒരു പെങ്ങളാ .അവൻ സഫുവിന്റെ കയ്യിൽ പിടിച്ചു ഇക്കാന്റെ മുന്നിലേക്ക് നിർത്തി .മാന്യമായിട്ട് പെണ്ണ് ചോദിക്കാൻ വന്നിരിക്കുകയാ തന്നുടെ ഇവളെ . ഇക്ക കുറെ സമയം ഒന്നും മിണ്ടാതെ നിന്നു .പിന്നെ ഫൈസിയെ നോക്കി പറഞ്ഞു .നല്ലൊരു ദിവസം നോക്കി ചടങ്ങ് പോലെ പെണ്ണ് ചോദിച്ചു വരാൻ പറ അവനോട്. കേട്ടത് വിശ്വസിക്കാനാവാതെ അവർ എല്ലാവരും പരസ്പരം നോക്കി. ഞാനായിട്ട് ഇനി ഇവരെ സന്തോഷത്തിനു എതിർ നിൽക്കുന്നില്ല . സഫുന്റെ നോട്ടം മുഴുവൻ ഫൈസിയുടെ മുഖത്തായിരുന്നു .അവൾക്ക് അവനെ കെട്ടിപിടിച്ചു ഒരു കിസ്സ് കൊടുക്കണമെന്ന് തോന്നി .ഇവൻ ഇല്ലായിരുന്നുവെങ്കിൽ ഒരിക്കലും ഇക്ക സമ്മതിക്കുമായിരുന്നില്ല . അത് പക്ഷേ ഷാഹിദ് ചെയ്തു .

ഷാഹിദ് ഫൈസിയെ കെട്ടിപിടിച്ചു .ഒരിക്കലും മറക്കില്ല ഈ ഉപകാരം .സനയും അവന്റെ മുന്നിലേക്ക് വന്നു .നിറകണ്ണുകളോടെ അവനെ നോക്കി പുഞ്ചിരിച്ചു . ഇവരൊന്നും എന്റെ ആരും അല്ല .ഈ പ്രശ്നം എന്നെ ബാധിക്കുന്നതും അല്ല .എന്നിട്ടും ഞാൻ ഒന്നും ആലോചിക്കാതെ ഇവർക്ക് വേണ്ടി സംസാരിച്ചു .അതിന് കാരണം സഫുവാണ് .അവളുടെ ആവിശ്യങ്ങൾക്ക് വേണ്ടി അവൾ ഒരിക്കലും ആരുടെ മുന്നിലും തലകുനിക്കുന്നത് കണ്ടിട്ടില്ല .ഇവർക്ക് വേണ്ടി അവൾ എന്റെ കാല് പിടിച്ചു .അവളെ വാശി ഉപേക്ഷിച്ചു അൻസിയുടെ id പറഞ്ഞു തന്നു . ആ മനസ്സ് കാണാതിരിക്കാൻ പറ്റുന്നുണ്ടായിരുന്നില്ല . അവരെ മുഖത്തെ പുഞ്ചിരി കണ്ടപ്പോൾ അവന്റെ മനസ്സിൽ എന്തെന്നില്ലാത്ത സന്തോഷം തോന്നി .മനസ്സ് നിറഞ്ഞത് പോലെ .സഫു പറഞ്ഞത് അവന്റെ ഓർമയിലേക്ക് ഓടിയെത്തി . നമ്മൾ കാരണം മറ്റുള്ളവരുടെ ജീവിതത്തിൽ സന്തോഷം വരുത്തിയാലുണ്ടല്ലോ അവരുടെ മുഖത്ത് വിരിയുന്ന പുഞ്ചിരി അത് മതി ലാഭം. അതിനോളം വരില്ല വേറൊരു പ്രതിഫലവും. ആ പുഞ്ചിരി കാണുമ്പോൾ മനസ്സ് നിറയും.

അതൊരു പ്രത്യേക ഫീല അനുഭവിച്ചെന്നെ അറിയണം. ഇന്ന് ഞാനറിയുന്നു ആ ഫീൽ .റിയലി ഗ്രേറ്റ് സഫു . ******** ഇന്നെനിക്ക് സന്തോഷം നിറഞ്ഞ ദിവസം ആണ്. സനയുടെ പ്രോബ്ലം സോൾവ് ആയോണ്ടാണോ അതും ആണ്. പിന്നെ വേറൊന്ന് കൂടി ഉണ്ട്. നിന്റെ ഉമ്മ വിളിച്ചിരുന്നു മോനെ തിരിച്ചു കൊടുക്കണമെന്ന് പറഞ്ഞ്. ഉമ്മ എന്നെ വിളിച്ചില്ലല്ലോ. എന്താ പറഞ്ഞേ എന്നിട്ട് വല്ല മാറ്റവും ഉണ്ടോ. ചെയ്തത് എല്ലാം തെറ്റാണെന്നു പറഞ്ഞു കുറേ കരഞ്ഞു . നാളെ തന്നെ വീട്ടിലേക്ക് വരണം എന്ന് പറഞ്ഞു. ആയിഷയും ഇക്കയും ഇന്ന് ഉച്ചക്ക് എത്തി. അവളെ കെട്ടിപിടിച്ചു കുറേ കരഞ്ഞുപോലും. മാപ്പ് ചോദിച്ചു. അവളെ നിലത്ത് വെക്കാതെ കൊണ്ട് നടക്കാണെന്ന ഉപ്പ പറഞ്ഞേ. ആയിഷ ഇപ്പം ഭൂമിയിൽ ഒന്നും അല്ലത്രേ. നേരിട്ട് കാണാൻ പറ്റിയില്ലല്ലോ അതൊന്നും അവളെ മുഖത്ത് ഒരു നിരാശ കണ്ടു. നിന്റെ കഷ്ടപ്പാടിന് ഫലം ഉണ്ടായല്ലോ . സന്തോഷം ആയില്ലേ. നിനക്ക് ഇനി വീട്ടിലേക്ക് തിരിച്ചു പോകാം. നിന്നെ കൊണ്ടുള്ള ആവിശ്യം കഴിഞ്ഞുട്ടോ അല്ലെങ്കിലും എന്റെ വീട്ടിലേക്ക് പോകാൻ നിന്റെ സമ്മതം എനിക്ക് വേണ്ട.

അൻസിയുടെ കാര്യത്തിൽ ഒരു തീരുമാനം ആയിട്ടേ ഞാനിനി ഇവിടെന്ന് പോകുന്നുള്ളൂ. അവളെ id തന്നല്ലോ @💔🌜നിലാവിന്റെ കൂട്ടുകാരി 🌛💔. റിപ്ലൈ ഇത് വരെ കിട്ടിയില്ല. മണിക്കൂർ എട്ടായി msg ഇട്ടിട്ട് ഒന്ന് സീൻ ചെയ്തത് പോലും ഇല്ല. അതിന് ഞാൻ ഉത്തരവാദിയല്ല. ഇന്ന് വർക്കിങ് ഡേ അല്ലേ ചിലപ്പോൾ ക്ലാസ്സിൽ ആയിരിക്കും. വേവുവോളം കാത്തില്ലേ. ഇനി ആറുവോളം കാക്കാം. അവൾ ലവ് ഫൈലിയർ ആണോ. ഹാർട് എന്താ ബ്രോക് ആയിരിക്കുന്നെ. ആരെങ്കിലും ചിലപ്പോൾ ഹാർട്ട് ബ്രോക്കൻ ചെയ്തു കാണും. നീ തന്നെ ചോദിച്ചു നോക്ക്‌. ഫ്രണ്ട്സ് ലിസ്റ്റിൽ നീയും ഉണ്ടല്ലോ. പ്രൊഫൈൽ മൊത്തം കേറി മേഞ്ഞുന്ന തോന്നുന്നല്ലോ. നിന്റെ കല്യാണത്തിന് ക്ഷണിച്ചില്ലേ. ഇല്ല. ആരെയും ക്ഷണിക്കാൻ പറ്റിയ മാനസികാവസ്ഥയിൽ അല്ലായിരുന്നല്ലോ. പിന്നെ ഞങ്ങൾ തമ്മിൽ...... ജസ്റ്റ് ഫ്രണ്ട്. പോസ്റ്റിന് ലൈക് ഇടും . ഒരു ഹായ് അത്രന്നെ. അവൾക് ഈ നാടുമായി വലിയ ബന്ധം ഒന്നും ഇല്ല. വെക്കേഷന് മാത്രമേ വരൂ. അങ്ങനെ വന്ന ടൈമിലാ ക്യാമ്പിൽ പങ്കെടുത്തതും നീ കണ്ടതും. അവൻ മൂളുകമാത്രം ചെയ്തു.

ഇന്ന് രാത്രി കൂടി കഴിഞ്ഞാൽ നമ്മൾ തമ്മിലുള്ള കടം തീരും.മറക്കണ്ട. Mmmm അവൾ മൂളികൊണ്ട് റൂമിൽ നിന്നും ഇറങ്ങി പോയി. അവൻ ഫോണെടുത്തു ഉപ്പാനെ വിളിച്ചു നോക്കി. ഉമ്മാക്ക് ശരിക്കും മാറ്റം ഉണ്ടോ. അതോ ആക്റ്റിങ്ങോ. പോട. ഉമ്മ ഇപ്പൊ ശരിക്കും മാറി. നിങ്ങൾ പോയ മുതൽ സഫുനോട് ഒരേ കലിപ്പായിരുന്നു. ഹാരിസിനെ വിളിചിട്ട് ഞങ്ങൾ ഇനി നാട്ടിലേക്ക് ഇല്ലന്ന് പറഞ്ഞു ഫോൺ വെച്ചു. പിന്നെ വിളിച്ചിട്ട് എടുത്തില്ല. രണ്ട് പെൺമക്കളും അവർക്ക് അവരെ ജീവിതം ആണ് വലുതെന്നു പറഞ്ഞു കയ്യൊഴിഞ്ഞു.പിന്നെ ആകെ തകർന്നമട്ടായിരുന്നു. എല്ലാവരും കൈ വിട്ടു ഒറ്റപെട്ടപോഴ വന്ന വഴിയിലേക്ക് തിരിഞ്ഞു നോക്കിയത്. മക്കളില്ലാത്ത വീട്ടിൽ ഞാനും ഇനി താമസിക്കുന്നില്ലെന്ന് പറഞ്ഞു. അവളോട് പിന്നെ സംസാരിച്ചും ഇല്ല. രാത്രി ഇരുന്നു ഒരേ കരച്ചിലായിരുന്നു. ഒരു പോള കണ്ണടച്ചിട്ട് ഇല്ല. രാവിലെ എണീറ്റു എന്റെ കാൽക്കൽ വീണു മാപ്പ് പറഞ്ഞു. ആയിഷനെ കാണണംന്ന് പറഞ്ഞു. പിന്നെ സഫുനെ വിളിക്കുന്ന കണ്ടു. ആയിഷ ഉച്ചക്ക് തന്നെ എത്തിയിന്. ഇപ്പൊ എന്റെ മരുമോളല്ല മോളാന്ന് പറഞ്ഞു നടക്കുകയാ.ഇനി മരിച്ചാലും വേണ്ടില്ല.

അത്ര സന്തോഷം ഉണ്ട്. സഫനോടാ നന്ദി പറയണ്ടേ. അവൾ ഒറ്റ ആളാ ഈ വീട് ഇങ്ങനെ മാറ്റി മറിച്ചത്. നീ അവളെയും കൂട്ടി പെട്ടന്ന് വാ. എനിക്ക് അവളെ കാണാഞ്ഞിട്ട് ഇരിക്കപൊറുതിയില്ല. അതിന് മറുപടി പറയാതെ അവൻ ഫോൺ വെച്ചു.അവൾ ഇനി തിരിച്ചു വരില്ല ഉപ്പ. അത് ഉപ്പാനോട് പറയാനുള്ള ശക്തി എനിക്കില്ല. ***** രാത്രി അവൾ റൂമിലേക്ക് വന്നതും ഫൈസി അവളെ എടുത്തു വട്ടം കറങ്ങിയതും ഒന്നിച്ചായിരുന്നു. ഫൈസി താഴെ ഇറക്ക്. വീഴും. അവൾ പറയുന്നതൊന്നും അവൻ കേൾക്കുന്നുണ്ടായിരുന്നില്ല. നിനക്ക് എന്താ പറ്റിയെ. വലിയ സന്തോഷത്തിൽ ആണല്ലോ. ലോട്ടറി അടിച്ചോ. അവൻ അവളെ താഴെ ഇറക്കി. വെറും ലോട്ടറി അല്ല. ബമ്പർ ലോട്ടറി. സന്തോഷം കൊണ്ട് അവൻ തുള്ളിച്ചാടുന്നുണ്ടായിരുന്നു. കാര്യം പറയടോ. സന്തോഷപ്രകടനത്തിൽ ഞാനും കൂടാം. അൻസി റിപ്ലൈ തന്നു. എന്നെ ഫ്രണ്ട് റിക്വസ്റ്റ് അസപ്റ്റ് ചെയ്തു. അവൻ ഫോൺ അവൾക്ക് നേരെ നീട്ടി. ഇൻബോക്സിൽ അവർ ചാറ്റിയത് കാണിച്ചു കൊടുത്തു. അവൾ നോക്കിയതല്ലാതെ വായിചില്ല.

അവൾ ഫോൺ തിരിച്ചു കൊടുത്തു. എന്റെ ഫോട്ടോ കണ്ടതും പെട്ടന്ന് തന്നെ മനസ്സിലായിന്. അന്ന് ആക്സിഡന്റ് ആക്കിയ കക്ഷിയല്ലേന്ന് ചോദിച്ചു. പരിജയപെട്ടു. കുറേ സമയം ചാറ്റ് ചെയ്തു. നിന്റെ ഇഷ്ടം അവളോട് പറഞ്ഞോ. അത് പെട്ടെന്ന് പറയാൻ പറ്റുന്നതാണോ. ആദ്യം വിശദമായി പരിജയപെടട്ടെ.എന്നിട്ട് പറയാം. ഏതായാലും മാര്യേജ് കഴിഞ്ഞില്ല. അത് തന്നെ മഹാഭാഗ്യം . നിന്റെ കഴിഞ്ഞതാ അത് മറക്കണ്ട. അവൾ കൊള്ളിച്ചു പറഞ്ഞു. അവന്റെ മുഖത്തേ സന്തോഷം സ്വിച്ചിട്ട പോലെ നിന്നു. അവൻ അവളെ അടുത്ത് വന്നു ഇരുന്നു. അവളെ കയ്യിൽ പിടിച്ചു. ദയവു ചെയ്തു അവളെ ഇത് അറിയിക്കരുത്. സമയം പോലെ ഞാൻ തന്നെ പറഞ്ഞോളാം. നിന്നോട് ചെയ്യുന്നത് തെറ്റാണെന്നു അറിയാം. ഒരു പെണ്ണിന്റെ ഏറ്റവും വലിയ മോഹങ്ങളാ ഭർത്താവ് കുട്ടികൾ സന്തോഷം നിറഞ്ഞ കുടുംബജീവിതം. ഇതൊന്നും ഒരിക്കലും നിനക്ക് തരാൻ എനിക്കാവില്ല. ചെയ്യുന്നത് തെറ്റാണെന്നു അറിയാം. നിന്റെ നന്മക്ക് വേണ്ടിയാ ഞാനിത് ചെയ്യുന്നത്. നിനക്ക് വേറെ നല്ലൊരു ജീവിതം ഉണ്ടാകും. എന്നെ മനസ്സിലാക്കാൻ നിനക്ക് കഴിയുമെന്ന് വിശ്വസിക്കുകയാ ഞാൻ. അവൾ തല താഴ്ത്തി നിന്നതല്ലാതെ അവനെ നോക്കിയില്ല. നാളെ രാവിലെ ഞാൻ പോകും. ഇവിടെ ആരോടും യാത്ര ചോദിക്കാനൊന്നും എനിക്കാവില്ല.

അവൾ തലയാട്ടി. എനിക്ക് നല്ല ഉറക്ക് വരുന്നു. അവൻ പോയി കിടന്നു. അവൾ കുറച്ചു സമയം അങ്ങനെതന്നെ ഇരുന്നു പിന്നെ പോയി കിടന്നു. അവൾ തലയിണ വെക്കാൻ നോക്കിയതും അവൻ തടഞ്ഞു. വേണ്ട വെച്ചാലും ഇല്ലെങ്കിലും നിന്റെ കാല് എന്റെ ദേഹത്ത് തന്നെ ആയിരിക്കും. ചവിട്ടി താഴെ ഇടും തലയിണ. എന്തിനാ അതിനെ ദ്രോഹിക്കുന്നെ. അവനെ നോക്കി ഒന്ന് ചിരിക്കുന്നത് പോലെ വരുത്തി. അവൾ തിരിഞ്ഞു കിടന്നു. ഇന്ന് കൂടിയേ അവൻ എന്റെ കൂടെ ഉണ്ടാവുകയുള്ളൂ. അതോർത്തതും അവളുടെ നെഞ്ച് പൊടിയുന്ന പോലെ തോന്നി. കരച്ചിൽ വരുന്നുണ്ടായിരുന്നെങ്കിലും അവൻ കേൾക്കുമെന്ന് ഭയന്നു തലയിണയിൽ മുഖം അമർത്തി കിടന്നു. അവന്റെ മനസ്സിൽ അൻസി മാത്രമേ ഉണ്ടായിരുന്നുള്ളൂ. അവളോട് ചാറ്റ് ചെയ്തത് മുതൽ ഈ ലോകത്ത് ഒന്നും അല്ല താനെന്ന് തോന്നി. സന്തോഷം കൊണ്ട് എന്താ ചെയ്യേണ്ടെന്ന് പോലും തിരിയുന്നില്ല. നാളെ രാവിലെ കാണാം കുറേ എഴുതാൻ ഉണ്ടെന്നും പറഞ്ഞു ബൈ പറഞ്ഞു പോയി. കൂടുതൽ സംസാരിക്കാൻ പറ്റിയില്ല. രാത്രിക്ക്‌ ദീർഘം കൂടുതലാണെന്ന് അവന് തോന്നി.

ഒന്ന് നേരം വെളുത്തിരുന്നുവെങ്കിൽ.അവളെയും ഓർത്തു കൊണ്ട് അവൻ സുഖമായി കിടന്നുറങ്ങി. രാവിലെ സഫു വിളിച്ചാണ് ഉറക്കം ഞെട്ടിയത്. സുബ്ഹി ബാങ്ക് കൊടുത്തു നിസ്കരിക്കുന്നില്ലേ. അങ്ങനെയോരു പതിവ് ഉണ്ടാവലേ ഇല്ല. ബാക്കിയെല്ലാം കൃത്യമായി നിസ്കരിക്കും.രാവിലെ എണീക്കുക എന്ന് വെച്ചാൽ കൊല്ലാൻ പോവുന്ന പോലെയാ. സഫുവിന്റെ രണ്ടാം വരവോടു കൂടി ആ ശീലം പോയി കിട്ടി. വെള്ളം മുഖത്ത് ദിവസവും വീണതോടെ ആ മടി പോയി കിട്ടി. എണീക്കുന്നത് വരെ സ്വസ്ഥത തരില്ല. അവൻ എണീറ്റു നിസ്കരിച്ചു. വേഗം റെഡിയായി. ഇതെവിടെക്ക രാവിലെ തന്നെ. മറന്നോ. ഞാൻ ഇന്നലെ പറഞ്ഞിരുന്നു. Sry മറന്നു. എനിക്ക് വേണ്ടി ഒരു ഉപകാരം ചെയ്യോ. അവൻ അവളെ തന്നെ നോക്കി. ഇപ്പൊ ആരോടും ഒന്നും പറയണ്ട. ഞാൻ പറഞ്ഞല്ലോ എനിക്ക് എക്സാം അടുക്കാറായി.എന്തായാലും എല്ലാരും അറിയുമ്പോൾ പൊട്ടലും ചീറ്റലും ഒക്കെ ഉണ്ടാകും. എന്റെ പഠിപ്പിനെ അത് ബാധിക്കും. അത് കൊണ്ട് എക്സാം കഴിഞ്ഞു പറഞ്ഞ മതി. നീ കൂടെ വരാത്തതിന് കാരണം ചോദിക്കില്ലേ എന്താ പറയാ എല്ലാരോടും.

എനിക്ക് എക്സാം ആണ് കുറേ പഠിക്കാനുണ്ട്. അവിടെ വന്ന പഠിപ്പിൽ ശ്രദ്ധകിട്ടില്ല അത് കൊണ്ടാണ് വരാത്തതെന്ന് പറഞ്ഞാൽ മതി. സത്യം പറയാലോ സഫു നീ വീണ്ടും അവിടേക്ക് വരാനാ ചോദിക്കുകയെന്ന് കരുതി ഞാൻ വല്ലാണ്ട് പേടിച്ചു. നിനക്ക് മാത്രമേ എന്നെ മനസ്സിലാക്കാൻ പറ്റിയിട്ടുള്ളു. നീയും അജുവിനെ പോലെ തെറ്റാ ചെയ്യുന്നെന്ന് പറഞ്ഞു ടോർച്ചർ ചെയ്യുമെന്ന കരുതിയെ. ഇപ്പോഴാ എനിക്ക് സമാധാനം ആയത്. ഐ ലൈക് ഇറ്റ്. താങ്ക്സ് സഫു താങ്ക്യു സൊ മച്ച്. നിനക്ക് വേണ്ടി ഞാൻ ഇത് പൊലിപ്പിച്ചു പറഞ്ഞോളാം. എന്റെ വീട്ട്കാർക്ക് വേണ്ടി നീ ചെയ്തതിന് ഈ ഒരു ചെറിയ കാര്യമെങ്കിലും ഞാൻ ചെയ്യണ്ടേ. പോട്ടെ. ബൈ ടേക്ക്കെയർ. അവൻ അവളെ നോക്കി കൈ വീശി കാണിച്ചു പോയി. അത് വരെ പിടിച്ചുനിർത്തിയ കണ്ണുനീർ അനുവാദം പോലും ചോദിക്കാതെ പുറത്തേക്ക് വന്നു.

അവൾ തളർന്നത് പോലെ ചുമരിൽ നിന്നും നിന്നും നിലത്തേക്ക് ഊർന്നിരുന്നു. അവളെ തോളിൽ ഒരു കൈ പതിഞ്ഞത് കണ്ടു അവൾ കണ്ണ് തുടച്ചു തിരിഞ്ഞു നോക്കി. ഇതുസ് എന്താടീ ഇത്. ഞാൻ കൂടെ ഇല്ലാത്തത അവന്റെ സന്തോഷം..... അവൻ സന്തോഷിക്കട്ടെ. അവൻ പൊയ്ക്കോട്ടേ ഇതുസേ.അവന്റെ സന്തോഷം ആണ് ഞാനും ആഗ്രഹിക്കുന്നത് .പക്ഷേ പോയിക്കഴിഞ്ഞപ്പോ മനസ്സിൽ എന്തോ ........ ബാക്കി പറയാനാവാതെ അവൾ വിങ്ങി പൊട്ടി . എനിക്കെന്തോ തലവേദനിക്കുന്ന പോലെ. കുറച്ചു കിടക്കണം. ഇന്ന് കോളേജിൽ പോകാനുള്ളതാ. കുറേ ലീവായി. ഇനിയും ലീവാക്കിയാൽ വട്ടകുമ്പളം ആയിരിക്കും പേപ്പറിൽ കിട്ടുക.അവൾ തിരിഞ്ഞു നോക്കാതെ റൂമിലെക്ക്‌ പോയി. വാതിൽ വലിച്ചടക്കുന്ന ശബ്ദം അൻസി കേട്ടു. അവൾ പൊട്ടിക്കരച്ചിലോടെ ബെഡിലേക്ക് വീണു. ഇഷ്ടായാൽ ലൈക് &കമന്റ് പ്രതീക്ഷിക്കുന്നു.... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story