💕മിഴികൾ പറഞ്ഞ പ്രണയം 💕: ഭാഗം 34

mizhikal paranja pranayam

രചന: സഫ്‌ന കണ്ണൂർ

കെട്ടിയോളെ വീട്ടിൽ അയച്ചു പോത്തിനെ പോലെ ഉറങ്ങുന്നത് കണ്ടില്ലേ. നാണം ഇല്ലാത്തവൻ. അവൻ കേൾക്കാത്തത് പോലെ തിരിഞ്ഞു കിടന്നു. തലയിലൂടെ വെള്ളം വീഴുന്നത് കണ്ടു അട്ടഹാസം പോലെ ഉമ്മാന്ന് അലറി കൊണ്ട് എണീറ്റു. ഉമ്മാക്ക് ഇപ്പൊ എന്താ വേ.....ണ്ടേ... ചുറ്റും ഉള്ള ആൾക്കാരെ കണ്ടു നാവ്‌ ഇറങ്ങിപോയി. ഉപ്പ ഉമ്മ ഇത്താത്തസ് ബാബി ഇക്കാക്ക. കൂടാതെ രണ്ട് അളിയന്മാരും . എല്ലാരുടെയും മുഖത്ത് കലിപ്പാണല്ലോ റബ്ബേ . ഒരു പോരിനുള്ള ഭാവം. നിങ്ങൾ എന്താ എല്ലാരും ഒരുമിച്ച്. ഇവിടെ ഇന്നലെ പറഞ്ഞതെല്ലാം അപ്പൊ മറന്നോ ഇന്നലെയോ എന്ത് പറഞ്ഞു. ഒന്നും പറഞ്ഞില്ലേ നീ. രാവിലെ പോയി സഫുനെ കൂട്ടി വരാന് സമ്മതിച്ചില്ലേ ഞാനോ..... എപ്പോ.... ആര് പറഞ്ഞു... ഞാൻ അങ്ങനൊന്നും ആരോടും പറഞ്ഞിട്ടില്ല. എന്റെ റബ്ബേ ഈ ചെറുക്കൻ പറയണ കേട്ടോ. ഇന്നലെ ഹാരിസ് പോകാന്നു പറഞ്ഞപ്പോ. ഞാൻ പൊക്കോളാന്ന് പറഞ്ഞത. ദേ ഉമ്മാ കള്ളം പറയരുത്. ഞാൻ പറഞ്ഞൊന്നും ഇല്ല കള്ളം പറയുന്നോടാ ഹംകേ ഉമ്മ തലക്കിട്ട് ഒന്ന് കൊട്ടി.

അവൻ തല തടവികൊണ്ട് ഒന്ന് ആലോചിച്ചു നോക്കി. ഇത്താത്തസ് രണ്ടും എപ്പോഴാ വന്നത് അത് പോലും ഓർമയില്ല പിന്നെയാ സംസാരിച്ചത് ഓർമ. ഇന്നലെ നൈറ്റ്‌ അൻസിയോട് ചാറ്റുന്നതിനിടയിൽ ഉമ്മ എന്നെ വിളിച്ചു ലിവിങ് റൂമിൽ പോയത് ഓർമയുണ്ട്.അവിടെ പോയ് ഇരുന്നെങ്കിലും അവളോടുള്ള ചാറ്റ് അപ്പോഴും നിർത്തിയിരുന്നില്ല. വേറൊന്നും ഓർമ ഇല്ലല്ലോ. എന്താപ്പോ അവിടെ സംഭവിച്ചിരിക്ക. പണി കിട്ടുന്ന തോന്നുന്നേ. നീ പോകുന്നുണ്ടോ ഇല്ലയോ. ഇല്ലെങ്കിൽ ഞങ്ങൾ എല്ലാരും കൂടി പോവും. അവളെ കൂട്ടിയിട്ട് വരികയും ചെയ്യും. ഉപ്പ അതും പറഞ്ഞു കലിപ്പിൽ പോകാൻ നോക്കിയതും അവൻ ഞെട്ടി എണീറ്റു. ഞാൻ പൊക്കോളാം...... ഞാൻ പൊക്കോളാംന്നേ. എന്ന നിനക്ക് നല്ലത്. അരമണിക്കൂർ കൂടി ടൈം തരും. എനിക്ക് നിങ്ങളോടൊക്കെ ഒരു കാര്യം പറയാനുണ്ട്. എന്റെ പൊന്ന് മോൻ ഒന്നും പറയണ്ട.

ഇത്രയും നാൾ പറഞ്ഞത് മതി. ഒരാഴ്ചയായി അവൾ ഇവിടെ നിന്ന് പോയിട്ട്. നീ അവളെ കോളേജിൽ പോയി കാണലുണ്ടെന്നും ബീച്ചിൽ പോകാറുണ്ടെന്നൊക്കെ അവൾ പറഞ്ഞു. ആ ടൈം അവൾക്ക് പഠിക്കാൻ ഒന്നും ഇല്ലല്ലോ. ഇവിടെക്ക് വിളിച്ച കളക്ടർ ഉദ്യോഗത്തിന പടികുന്നെന്നുള്ള തിരക്കും. സത്യം പറഞ്ഞ അവളെ കാണാത്തത് കൊണ്ട് നല്ല സങ്കടം ഉണ്ട്. എന്തൊക്കെ കള്ള അവൾ ഇവരോടൊക്കെ പറഞ്ഞിരിക്കുന്നെ. അവിടെനിന്ന് വന്ന ശേഷം അവൾക്ക് ഒരു msg കോളോ ചെയ്തിട്ടില്ല. എന്തിന് അവളെ ഓർത്തത് പോലും ഇല്ല.എങ്ങനെയാ അവളെ ഒഴിവാക്കുകന്ന് നോക്കുമ്പോഴാ തിരിച്ചു കൂട്ടിയിട്ട് വരുന്നത്. ഒരു മാസം കൂടിയല്ലേ. അത് കഴിഞ്ഞ ഇവിടെക്ക് തന്നെ വരില്ലേ. എല്ലാവരും ഒന്ന് ക്ഷമിക്ക്. പറ്റില്ല. ഇവിടെ നിന്നും പടിക്കലോ. ഒരു ജോലിയും ചെയ്യിക്കില്ല . അവളെ പഠിപ്പിന് ഇവിടെ ആരും എതിരും നിക്കില്ല .

ആരും ശല്യം ചെയ്യുകയും ഇല്ല. ഒന്ന് കണ്ടാൽ മതി. പോയി കൂട്ടിയിട്ട് വാടാ. ഞാൻ ഇത് വരെ മോശായിട്ടേ പെരുമാറീട്ട് ഉള്ളൂ. ശരിക്ക് മിണ്ടീട്ടു കൂടിയില്ല. ഉമ്മാന്റെ വാക്കുകളിൽ സങ്കടം നിഴലിച്ചിരുന്നു. അവളെ ഞാൻ ഇന്നലെയും ഇക്കാര്യം പറഞ്ഞു വിളിച്ചു. വരണ്ടേ പിന്നെ ഞാനെന്തു പറയാനാ. കൊച്ചു കുട്ടിയൊന്നും അല്ലല്ലോ എടുത്തോണ്ട് വരാൻ. അവൾക്ക് ഇഷ്ടമുള്ളപ്പോ വരട്ടെ. നിന്റെ തീരുമാനം ഇത് തന്നെയല്ലേ. അതെ. ആരും അവളെ വീട്ടിലെക്ക് പോവുകയും വേണ്ട. അവളെ കാണുകയും വേണ്ട. കുറച്ചു ദേഷ്യത്തിൽ തന്നെ പറഞ്ഞു അവൻ റൂമിൽ നിന്നും ഇറങ്ങി പോയി. അവളെ എനിക്ക് വേണ്ട. ഇനി തിരിച്ചു വരികയും വേണ്ട . ഇതെങ്ങനെയാ ഇവരെയൊക്കെ പറഞ്ഞു മനസ്സിലാക്കുക.അവൻദേഷ്യത്തോടെ കൈകൾ തമ്മിൽ കൂട്ടിയിടിച്ചു . അൻസിയുടെ msg വന്നത് കണ്ടതും അവന്റെ ദേഷ്യം ഒക്കെ എവിടെയോ പോയി മറഞ്ഞു.

അവൻ ഒരു ചിരിയോടെ ഫോൺ എടുത്തു. എപ്പോഴും ഞാനാ ആദ്യം gd mrng ആയക്കാറ്. ഇന്ന് എല്ലാവരും വന്നൊണ്ട് ലേറ്റ് ആയി. എന്തെങ്കിലും പ്രോബ്ലം ഉണ്ടോന്ന് ചോദിച്ച msg ഇട്ടത്. അവൻ റിപ്ലൈ കൊടുത്തില്ല. എന്റെ കാര്യത്തിൽ എത്ര കെയർ ഉണ്ടെന്ന് നോക്കാലോ. കുറെയായി ഒരു ഫോട്ടത്തിന് ചോദിക്കുന്നു. ഒടുക്കത്തെ ജാഡ . ഇന്നലെയും അക്കാര്യം പറഞ്ഞു പിണങ്ങിയ ഫോൺ വെച്ചത്.നോക്കാലോ തരോന്ന്. ആദ്യം ഒക്കെ സംസാരിക്കാൻ മടി കാണിച്ചിരുന്നു. പത്തു മണിക്ക് ശേഷം ഓൺലൈനിൽ വരില്ല. പിന്നെ പത്തു മാറി പതിനൊന്നായി പന്ത്രണ്ടായി ഒന്നായി ഒരു ദിവസം പുലർച്ചെ മൂന്ന് മണി വരെയ ചാറ്റിയത്. അന്ന് കോളേജിൽ പോകാൻ ലേറ്റ് ആയെന്നും പറഞ്ഞു ഇനി ഒരിക്കലും നൈറ്റ്‌ ചാറ്റ് ഇല്ലെന്ന് പറഞ്ഞു പോയി .എവിടെ പോകാൻ ഞാൻ വിട്ടലല്ലേ . പിന്നെ ഇപ്പൊ രണ്ടുമണി കഴിയാതെ ഉറങ്ങില്ല.

അത് മായി അവൾ പൊരുത്തപെട്ടു.ഇപ്പൊ fb മാറി ടെലിഗ്രാം ആയി ചാറ്റ്. ഞാൻ തന്നെയാ ടെലെഗ്രാമിനെ പറ്റി പറഞ്ഞു കൊടുത്തത്. Fb യിൽ ഓൺലൈൻ കൂടുതൽ സമയം കണ്ടു വീട്ടിൽ വഴക്ക് കിട്ടുന്ന് പറഞ്ഞു പേടിയാരുന്നു. Wp നമ്പർ തരാൻ പറഞ്ഞു. അതിനും ഇതേ പ്രോബ്ലം പറഞ്ഞപോഴ ടെലെഗ്രാമിനെ പറ്റി പറഞ്ഞു കൊടുത്തത്. അധികമാരും യൂസ് ചെയ്യില്ല സേഫ്റ്റിയാണ് എന്നൊക്കെ പറഞ്ഞു കുറെ കഷ്ടപ്പെട്ടു ടെലിഗ്രാം വരാൻ. ഒരു പാവം ആണവൾ സംസാരത്തിലൊക്കെ മനസ്സിലാകും ഒരു പൊട്ടി പെണ്ണാണെന്ന്. ഫ്രണ്ട്സ് എന്ന് പറയാനും അതികം ആരുമില്ല. ഫുൾ ടൈം ഒരു പുസ്തകപുഴു. ലവർ ഇല്ല. എൻഗേജ്ഡ് അല്ല. അത് സൂത്രത്തിൽ ചോദിച്ചു മനസ്സിലാക്കിയിട്ട് ഉണ്ട്. എല്ലാത്തിനും പേടി. എല്ലാരേയും പേടി. എന്നോടും ആദ്യമൊക്കെ ആ ഡിസ്റ്റൻസ് ഉണ്ടായിരുന്നു. നമ്മളാരാ മോൻ എല്ലാം അതിവിദഗ്തമായി മാറ്റി എടുത്തു.

എന്റെയും അവളെയും ഇഷ്ടങ്ങളെല്ലാം ഏകദേശം ഒരു പോലെയാണ്. അത് കൊണ്ട് തന്നെ പെട്ടെന്ന് അടുത്തത് . അവളെ വീക്ക്‌നെസ്സും നന്നായി അറിയുന്നോണ്ട് സോപ്പിട്ടു ചാക്കിലാക്കി എന്ന് പറയുന്നതാവും ശരി. അവളോട് എന്റെ ഇഷ്ടം ഇത് വരെ പറയാൻ പറ്റിയില്ല. അതിന് പറ്റിയ ഒരു ചാൻസും നോക്കി ഇരിക്കലാണ്.എന്നിട്ട് വേണം എന്റെ കാര്യങ്ങൾ ഒക്കെ പറയാൻ. അവളെ പെരുമാറ്റം ഒക്കെ കാണുമ്പോൾ എന്നെ ഇഷ്ടം ആണെന്ന തോന്നുന്നേ. ഒരു hi അയച്ചാൽ മതി അപ്പൊ ഓൺലൈനിൽ വരും. ചിലപ്പോൾ തോന്നും എന്റെ msg നോക്കിയിരിക്കലാണെന്ന്. അവളോട് ചാറ്റുന്നതിനിടയിൽ ഇടക്ക് ഒന്ന് മാറിയാലോ റിപ്ലൈ അല്പം വൈകിയാലോ മതി അപ്പൊ വരും നൂറു ചോദ്യം കൊണ്ട് എവിടെയാ പോയെ ആരോടാ ചാറ്റിയെ wp ലേക്കാനാണ് പോയതെങ്കിൽ തീർന്നു. അവൾ ചെക്ക് ചെയ്തു ബിസിയാണെങ്കിൽ ഒക്കെ ബൈ എന്നും പറഞ്ഞു ഒരു പോക്കാണ്. പിന്നെ നൂറു സോറി പറഞ്ഞലാ തിരിച്ചു വരിക. പറഞ്ഞിട്ട പോയതെങ്കിൽ പ്രശ്നം ഒന്നും ഇല്ല. എത്ര ടൈം വേണമെങ്കിലും കാത്തിരിക്കും.

അവൾ കോളേജിൽ നിന്നും വരുന്നത് വരെ ഞാനും കാത്തിരിക്കും. ആ കാത്തിരിപ്പിനും ഉണ്ട് ഒരു സുഖം . ഫോട്ടോക്ക് ചോദിക്കുമ്പോൾ ഉള്ള ഒഴിഞ്ഞു മാറല ദേഷ്യം വരിക. അത്രത്തോളം കൊതിയുണ്ട് കാണാൻ. എത്ര ചോദിച്ചാലും തരില്ല. നേരിട്ട് കാണാമെന്നു പറയും. അഡ്രസ് താ വരാന് പറഞ്ഞാലോ അതും തരില്ല. പേടിയാണ് പോലും. ഏതായാലും അടുത്ത ആഴ്ച വെക്കേഷന് വരാന് സമ്മതിച്ചിട്ടുണ്ട് ആ കാത്തിരിപ്പില ഞാനും. അടുത്ത ആഴ്ച ബീച്ച് റോഡിലുള്ള റെസ്റ്റോറന്റ് ലാസ്റ്റ് ടേബിളിൽ ഞാൻ ഉണ്ടാകും. ആ വാക്കില ഫോട്ടോക്ക് ചോദിക്കൽ നിർത്തിയത്. ഇന്നലെ പറ്റിക്കൊന്ന് ചോദിച്ചതിന്നു ജീവനോടെ ഉണ്ടെങ്കിൽ നേരിട്ട് കാണുമെന്ന സത്യം ഇട്ടു പറഞ്ഞിട്ട് ഉള്ളത്. കണ്ടില്ലെങ്കിൽ ജീവനോടെ ഇല്ലെന്ന് കരുതിയ മതി. അത് പറഞ്ഞതിന്നു അവളെ കുറേ വഴക്കും പറഞ്ഞു. എനിക്ക് അവളോട് എന്റെ ഇഷ്ടം നേരിട്ട് പറയണം ആ ദിവസത്തിന് വേണ്ടിയുള്ള കാത്തിരിപ്പില ഞാനും. അവളുടെ കുറെ msg വന്നു ക്ലാസ്സിൽ കയറിയാ പിന്നെ വൈകുന്നേരമേ വരു അത് കൊണ്ട് ജാഡ വിട്ട് അവൻ ഫോൺ എടുത്തു റിപ്ലൈ കൊടുത്തു.

അവളോട് ചാറ്റ് ചെയ്തപ്പോഴാ മനസ്സ് റിലാക്സ് ആയത് ആയത്. രണ്ടു മൂന്ന് ദിവസം തിരക്കായിരിക്കും അത് കൊണ്ട് ചിലപ്പോഴെ ഓൺലൈനിൽ വരൂ. അവളെ ലാസ്റ്റ് msg കണ്ടു അവന് ചെറിയ വിഷമം തോന്നി. എന്നാലും അടുത്ത് തന്നെ നേരിൽ കാണാലോ ആ സമാധാനത്തിൽ അവൻ ആശ്വസിച്ചു. ******* ഇത്തൂസെ ഞാൻ പോകില്ല. കൊന്നാലും പോകില്ല. എന്നെ എങ്ങനെയെങ്കിലും ഇതിൽ നിന്നും രക്ഷിക്ക് സഫു അൻസിയുടെ പിറകെ കെഞ്ചികൊണ്ട് നടന്നു. ഞാനെന്തു ചെയ്യാനാ ഹാരിസ്ക നേരിട്ട് നിന്നെ കൂട്ടി കൊണ്ട് പോവാന വന്നിരിക്കുന്നെ. ഒന്നുകിൽ സത്യം മുഴുവൻ അവരോട് പോയി തുറന്നു പറയ്. അല്ലെങ്കിൽ പോകാൻ റെഡിയാവ്. ഞാൻ പോകില്ല ഇനി ഫൈസിയുടെ മുന്നിലേക്ക് . പ്ലീസ് പ്ലീസ് പ്ലീസ് ഞാൻ കാല് പിടിക്കാം. എങ്ങനെയെങ്കിലും ഒന്ന് ഹാരിസ്കയ്യെ പറഞ്ഞയക്ക്. ആരെ പറഞ്ഞു വിടുന്ന കാര്യമാ. സമീർക്ക റൂമിലേക്ക് കയറി വന്നു.

ഇവൾ പറയാ അവിടെ പോയാൽ പഠിക്കാൻ ഒന്നും പറ്റില്ല. അവൾക്ക് എക്സാം അടുത്തില്ലേ. അത് കഴിഞ്ഞു പൊക്കോളാന്ന്. അൻസി സമീർക്കയോട് പറഞ്ഞൊപ്പിച്ചു. ഞാൻ അക്കാര്യം ഒക്കെ നീ പറഞ്ഞത് പോലെ ഹാരിസിനോട് പറഞ്ഞു . കേൾക്കണ്ടേ. നിനക്ക് അവിടെ ഒരു ബുദ്ധിമുട്ട് ഇണ്ടാവാതെ അവൻ നോക്കിക്കോളാന്ന പറയുന്നേ. അവനും ആയിഷയും കുറച്ചു ദിവസം കൂടിയേ നാട്ടിൽ ഉണ്ടാകു. പോകുമ്പോൾ ആയിഷയെയും കൊണ്ട് പോകും. അത് വരെ നിന്ന മതീന്ന പറയുന്നേ. സമീർക്കയോട് മുന്നേ പറഞ്ഞത ഡിഗ്രി കംപ്ലീറ്റ് ചെയ്യണമെന്ന്. അതിന് സമ്മധിച്ചാലേ കല്യാണത്തിന് സമ്മതികുന്ന്. അത് കൊണ്ടാണ് ഈ കള്ളവും പറഞ്ഞു പിടിച്ചു നിന്നത്. ഹാരിസ്ക കൊണ്ട് പോകാൻ വരുന്ന് സ്വപ്നത്തിൽ കരുതിയില്ല. അതൊന്നും നടക്കില്ല ഇക്കാക്ക. ഇപ്പൊ അങ്ങനൊക്കെ പറയും. പിന്നെ കാല് മാറിയാലോ.

ഞാൻ കാലൊന്നും മാറില്ല സഫു. പറഞ്ഞ പറഞ്ഞ വാക്കാ. ഹാരിസ്ക പറഞ്ഞത് കേട്ടു എല്ലാരും ഞെട്ടി.ഛെ എല്ലാം കെട്ടുകാണും. ഈ വീട്ടിൽ എങ്ങനെ താമസിക്കുന്നുവോ അത് പോലെ ആ വിട്ടിലും താമസിക്കാനുള്ള ഏർപ്പാട് ചെയ്തു തരാം പോരേ. അവൾക്ക് മുന്നിൽ വേറെ വഴിയൊന്നും ഇല്ലെന്ന് മനസിലായി.അവൾ മനസ്സില്ലമനസ്സോടെ തലയാട്ടി. അങ്ങോട്ട്‌ ഉള്ള യാത്രയിൽ മനസ്സിൽ മുഴുവൻ ഫൈസിഎങ്ങനെയാ പ്രതികരിക്കുക എന്ന പേടിയായിരുന്നു. **** മെഹ്ഫിൽ.ഈ വീട്ടിലേക്ക് ഉള്ള തന്റെ മൂന്നാമത്തെ യാത്രയാണ്. പേര് പോലെ തന്നെ ഇന്നീ വീട്ടിൽ ആഘോഷം ആണ്.സന്തോഷത്തിന്റെയും സമാദാനത്തിന്റെയും ആഘോഷം. ഞാൻ കയറി ചെന്നാൽ അതൊക്കെ പോയ് മറയും.ആ വീട്ടിലേക്ക് കയറുമ്പോൾ അവളുടെ കാല് വിറക്കുന്നുണ്ടായിരുന്നു. അവളെ കണ്ടതും എല്ലാവരും ഒരു vip ഗസ്റ്റ് വീട്ടിൽ വന്നത് പോലെ സ്വീകരണം ആയിരുന്നു. അവരെ സ്നേഹപ്രകടനം കാണുമ്പോൾ അവൾക്കും പറഞ്ഞറിയിക്കാനാവാത്ത സന്തോഷം ഉള്ളിൽ ഉണ്ടായിരുന്നു. തന്റെ തിരിച്ചു വരവ് ഇഷ്ടപെടാത്ത ഒരാൾ കൂടി ഇവിടെ ഉണ്ടല്ലോന്നുള്ള ഓർമ അവളിൽ ഒരു നോവുണർത്തി. വന്നിട്ട് കുറച്ചു സമയം ആയി. അവന്റെ അറിവോടെ ആയിരിക്കുമോ ഹാരിസ്ക്ക വന്നത്. ഒന്നും അറിയില്ലല്ലോ.

പക്ഷേ അവനെ കാണാൻ തന്റെ മനസ്സ് തുടിക്കുന്നത് അവൾക്ക് മനസ്സിലാവുന്നുണ്ടായിരുന്നു. അവൾ ചുറ്റും നോക്കി . ആരെയ പരതുന്നെ കെട്ടിയോനെ ആണോ ഇവിടെ ഇല്ല. പുറത്ത് പോയിരിക്കുകയാ. ഇക്കാക്ക യുടെ ഡയലോഗ് കേട്ട് ചമ്മലോടെ തല താഴ്ത്തി. ബാക്കിഎല്ലാരും അത് ഏറ്റു പിടിച്ചത്തോടെ അവിടെ നിന്നും എങ്ങനെലും മുങ്ങിയ മതീന്ന് തോന്നി. എല്ലാവരുടെയും ശ്രദ്ധക്ക് എനിക്ക് ഒരു കാര്യം പറയാനുണ്ട്. എല്ലാവരും ഹാരിസ്ക്ക പറയുന്നത് കേൾക്കാൻ നോക്കി നിന്നു. എക്സാം കഴിയുന്നത് വരെ പിരിഞ്ഞു ജീവിക്കാന ഫൈസിയും സഫുവും തീരുമാനിച്ചത്. അവന് ഇവളെ ഇവിടെ കൊണ്ട് വരാനും താല്പര്യം ഇല്ല. ഇവൾക്ക് അവിടെ നിന്ന് വരാൻ മടിയാരുന്നു.എന്റെ നിർബന്ധം സഹിക്കാതെയ വന്നേ. അത് കൊണ്ട് ഇത്രയും ദിവസം എങ്ങനെയാണോ നിന്നത് അത് പോലെ തന്നെ ഇനിയും കഴിഞ്ഞോട്ടെ.

ആരും ഒന്നും മനസ്സിലാകാതെ പരസ്പരം നോക്കി . ഇക്ക എന്താ ഉദ്ദേശിക്കുന്നെ ആയിഷ ചോദിച്ചു. സഫു ഇവിടെ ഫൈസിയുടെ കൂടെ ഒരു റൂമിൽ അല്ല കഴിയുന്നതെന്ന് . അവൾക്ക് വേറെ റൂം റെഡിയാക്കി കൊടുക്ക്. അത് ഏതായാലും നന്നായി. ഫൈസിക്ക് ഇതിനേക്കാൾ വലിയ ശിക്ഷ കൊടുക്കാനില്ല. അവനോട് ഒന്ന് കൂട്ടി വരാൻ പറഞ്ഞപ്പോ എന്തായിരുന്നു ജാഡ.ഫർസാന പറഞ്ഞു. അവന് മാത്രമല്ല ഇവൾക്കും കൂടിയുള്ള ശിക്ഷയാ. ഇവളും മോശം ഒന്നും അല്ല. വരില്ലെന്ന് പറഞ്ഞു അൻസിയുടെയും സമീർക്കയോടും ഒരേ കരച്ചിൽ ആയിരുന്നു. ഞാൻ കേട്ടില്ലെന്ന് കരുതിയോ. ഇവരുടെ ഈ ശിക്ഷ ഫൈസിക്ക് ഏറ്റവും വലിയ സന്തോഷം ആണ് ഉണ്ടാക്കുകയെന്ന് ഇവർക്ക് അറിയില്ലല്ലോ . എനിക്കും ഒരു കണക്കിന് നല്ലത് തന്നെയാ അവന്റെ കലിപ്പ് മുഖം കാണുന്നത് തന്നെ പേടിയാ. ഞാൻ ഇപ്പൊ വരാന് പറഞ്ഞു അവൾ അവിടെ നിന്നും മുങ്ങി.ഇനിയും അവിടെ നിന്നാൽ എല്ലാരും കൂടി തന്റെ ചോര മുഴുവൻ ഊറ്റി കുടിക്കും.

അത് കൊണ്ട് തന്നെയ മുങ്ങിയത് അതെ ഫൈസിയുടെ ഇപ്പുറത്തെ റൂം ആണ്. മറക്കണ്ട. ആയിഷ വിളിച്ചു പറഞ്ഞു. അവൾ ചിരിയോടെ കൈ കൂപ്പി കാണിച്ചു. അവൾ മെല്ലെ റൂമിലെക്ക് പോയി നോക്കി. അവിടെ അവൻ ഇല്ലല്ലോന്ന് ഉള്ള ധൈര്യത്തില കയറിയത്. ഉള്ളിൽ കയറിയതും അവൾ ഞെട്ടിപ്പോയി. ഫൈസി അവിടെതന്നെ ഉണ്ടായിരുന്നു. ഹാരിസ്ക പണി തന്നല്ലോ. ഇവൻ കാണാതെ മുങ്ങുന്നത നല്ലേ. അവൾ മെല്ലെ ഇറങ്ങാൻ നോക്കിയതും കൈ തട്ടി അവിടെയുള്ള ഫ്‌ളവർ ബേസ് നിലത്ത് വീണു. അവൻ തിരിഞ്ഞു നോക്കി. അവളെ കണ്ടതും അവൻ ഒരു നിമിഷം സ്റ്റക്കായി നിന്നു. അവളെ തന്നെ നോക്കി നിന്നതും തന്റെ ഹൃദയത്തിന്റെ ഇടിപ്പ് കൂടുന്നത് അവൻ അറിഞ്ഞു.കാണാൻ കൊതിച്ചിരുന്ന ഒരാൾ പെട്ടന്ന് മുന്നിൽ വന്ന പോലെ. ഞാൻ..... ഞാൻ... അറിയാതെ കൈ തട്ടി പോയി. സോറി. അവൾ അതെടുത്തു വെച്ചു പോകാൻ നോക്കിയതും അവൻ പുഞ്ചിരിയോടെ അവളെ അടുത്തേക്ക് വന്നു. നീയെന്താ ഇവിടെ. എന്തെങ്കിലും എടുക്കാൻ ഉണ്ടോ. സമാധാനത്തിലാണ് അവൻ സംസാരിച്ചത്.

അവന്റെ കണ്ണുകളിൽ അത്ഭുതം ആയിരുന്നു. ഹാരിസ്ക വീട്ടിൽ വന്നു എന്നെ കൂട്ടിയിട്ട് വന്നത. എത്ര പറഞ്ഞിട്ടും കേട്ടില്ല. അവന്റെ മുഖഭാവം മാറിയത് പെട്ടെന്നയിരുന്നു. അപ്പൊ വീണ്ടും ഇവിടെ പൊറുതി തുടങ്ങാൻ വന്നതാണോ. ഞാൻ പറഞ്ഞതാ വരുന്നില്ലെന്ന്. ഹാരിസ്ക കേട്ടില്ല. നിന്നോട് പറഞ്ഞിട്ടില്ലേ ഇനി തിരിച്ചു വരരുതെന്ന്. ആരെങ്കിലും വിളിക്കാൻ കാത്തിരിക്കുകയാരുന്നോ ഇങ്ങോട്ട് കെട്ടിയെടുക്കാൻ. പറഞ്ഞതാ വരുന്നില്ലെന്ന്. കേൾക്കുന്ന രൂപത്തിൽ പറയണമായിരുന്നു. നിനക്ക് സത്യം പറയാറുന്നില്ലേ. എന്നെങ്കിലും എല്ലാരും അറിയും. അത് കുറച്ചു നേരത്തെ ആയിന്നു കരുതണമായിരുന്നു. അതിന് പകരം വീണ്ടും ഇവിടെക്ക് കെട്ടിയെടുത്തിരിക്കുന്നു. നിനക്ക് നാണം ഉണ്ടോടി വീണ്ടും വലിഞ്ഞു കയറി വരാൻ. അവൾക്ക് ദേഷ്യവും സങ്കടവും എല്ലാം വരുന്നുണ്ടായിരുന്നു. എന്താ ഒന്നും മിണ്ടാത്തെ. ഇന്ന് കള്ളകണ്ണുനീരൊന്നും വരുന്നില്ലല്ലോ.

അല്ലെങ്കിൽ ഒന്ന് പറഞ്ഞു രണ്ടാമത്തേതിന് പൈപ്പ് തുറന്നു വിട്ടപോലെ ഒഴുകുമല്ലോ. എനിക്ക് വേറെ വഴിയൊന്നും കാണാതൊണ്ട അല്ലാതെ ഇങ്ങോട്ട് വരാൻ ഇഷ്ടമുണ്ടായിട്ടല്ല ദയവുചെയ്തു എന്റെ അവസ്ഥയൊന്നു മനസ്സിലാക്ക്. അവൾ ദയനീയമായി അവനെ നോക്കി. മനസ്സിലാക്കിയല്ലോ ഇപ്പൊ നല്ലോണം മനസ്സിലായി.നിനക്ക് വേണ്ടത് ഈ വലിയ വീടും സൗകര്യവും പണവും തന്നെയാ. അതിന് വേണ്ടിതന്നെയ തിരിച്ചു വന്നത്.നിന്റെ വീട്ടുകാറുടെ മനസ്സിലും അത് തന്നെയായിരിക്കും. വീട്ടുകാരെ പറഞ്ഞതും അവളിൽ ദേഷ്യം വന്നു. ആണാണെങ്കിൽ ഇപ്പോഴെങ്കിലും വാ തുറക്ക്. താഴെ എല്ലാരും ഉണ്ടല്ലോ. അവരോട് പോയി കാര്യങ്ങൾ തുറന്നു പറയ്. എന്നിട്ട് എന്നെ വീട്ടിൽ കൊണ്ട് പോയി വിട്ടേക്ക്. എനിക്ക് പ്രശ്നം ഒന്നും ഇല്ല. ഞാൻ തിരിച്ചു പോയിക്കൊള്ളാം. എന്നോട് ശബ്ദം ഉയർത്തുന്നോ.ഇപ്പൊ തന്നെ കാണിച്ചു തരാം ഞാനാരാണെന്ന്.

അവൻ കലിപ്പോടെ അവളെ കയ്യിൽ പിടിച്ചു വലിച്ചു കൊണ്ട് താഴെക്ക് വന്നു. താഴെ ഇറങ്ങുമ്പോൾ തന്നെ എന്തൊക്കെയോ ഒച്ചപ്പാട് കേൾക്കുന്നുണ്ടായിരുന്നു. അവൻ ശബ്ദം കേട്ടയിടത്തേക്ക് പോയി. തന്റെ ഫാമിലിയിൽ ഉള്ള എല്ലാവരും വട്ടമേശ സമ്മേളനം പോലെ ഹാളിൽ ഇരിപ്പുണ്ട്. കളിയും ചിരിയും ആയി അവർ ഒരു പാട് സന്തോഷത്തിൽ ആണെന്ന് കണ്ടു. ഇത് വരെ ആരെയും ഇങ്ങനെ ഒന്നിച്ചു കണ്ടിട്ടില്ല. എല്ലാവരും അവരുടെതായ ലോകത്താണ് എപ്പോഴും. ഉപ്പ അവിടെ നിന്നും എണീറ്റു വന്നു. പെട്ടന്ന് വാതിൽക്കൽ ഫൈസി സഫുവിന്റെ കയ്യും പിടിച്ചു നിൽക്കുന്നത് കണ്ടു.ഒരു നിമിഷം അവളെ തന്നെ നോക്കി. ഈ ജന്മം മുഴുവൻ കടപ്പെട്ടിരിക്കും എന്റെ കുടുംബം തിരിച്ചു തന്നതിന്. ഇങ്ങനെ ഒത്തുരുമയോടെ ഒന്നിച്ചു ഇവരെ കാണാൻ പറ്റുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല.

ഇനി എന്നെയങ്ങ് വിളിച്ചാലും സന്തോഷത്തോടെ പോകും. അവളെ തലയിൽ കൈ വെച്ചു പറഞ്ഞു. നന്നായി വരും. ഉപ്പ പോയതും അവൻ അറിയാതെ അവളെ കയ്യിൽ നിന്നും പിടി വിട്ടു. ഒരു നിമിഷം അവന്റെ മുന്നിലൂടെ കുറേ ദൃശ്യങ്ങൾ കടന്നു പോയി. ഇവൾ കാരണം ആണ് ഈ സന്തോഷം ഈ വീട്ടിൽ ഉണ്ടായത്. ഞാൻ ഒരാൾ കാരണം അതൊക്കെ ഇല്ലാതായാൽ. അവന് ദേഹം തളരുന്നത് പോലെ തോന്നി.അവൻ അവളെ ശക്തിയായി തള്ളി മാറ്റി കൊണ്ട് പുറത്തേക്കു ഇറങ്ങി പോയി. ******** വൈകുന്നേരം എല്ലാവരും തിരിച്ചു പോയി. ഇക്കാക്കയും ആയിഷയും മാത്രമേ ഇപ്പൊ ഉള്ളൂ. അവരും പോയി കിടന്നതോടെ അവൾ തനിച്ചായി. അവൾ റൂമിലെക്ക് പോയി. രാത്രി ഏറെയായിട്ടും അവൻ തിരിച്ചു വരാത്തത് കണ്ടു അവൾക്ക് ഉള്ളിൽ ചെറിയ പേടി തോന്നി. കലിപ്പിൽ ആണ് പോയത്. നേരം ഒരുപാടായി.

അവൾക്ക് റൂമിൽ ഇരുന്നിട്ട് ഒരു സമാധാനം കിട്ടുന്നുണ്ടായിരുന്നില്ല. അവൾ ഇടക്കിടക്ക് ജനലിലൂടെ ഗേറ്റിലേക്ക് നോക്കികൊണ്ടിരുന്നു. അവന്റെ കാറിന്റെ ലൈറ്റ് ജനലിൽ തട്ടിയതും അവൾ ഓടി പോയി നോക്കി. അവനെ കണ്ടപ്പൊഴാ മനസ്സൊന്നു തണുത്തത്. അവൾ പോയി കിടന്നു. വേറെ വേറെ റൂമാക്കിതന്നതിന് ഹാരിസ്കയോട് ഒരു പാട് നന്ദി തോന്നി. അവൾ ലൈറ്റ് അണച്ചു കിടക്കാൻ നോക്കുമ്പോഴാ വാതിലിൽ മുട്ട് കേട്ടത്. ഇതാരാ ഈ ടൈമിൽ. അവൾ പോയി വാതിൽ തുറന്നു. ഫൈസി. അവനെന്താ ഈ നേരത്ത്. അതും എന്റെ റൂമിലേക്ക് വന്നേ. രാവിലത്തേതിന്റെ ബാക്കി തീർക്കാനാണോ ഇനി വന്നത്. അവൾക്ക് ഉള്ളിൽ ചെറിയ പേടിയും തോന്നി. അവൻ റൂമിലേക്ക് കേറി വന്നു. അവളെ നേർക്ക് ഒരു പേപ്പർ നീട്ടി. അവളത് വായിച്ചു നോക്കി അവളെ കൈ വിറച്ചു.

തനിക്ക് ചുറ്റും കറങ്ങുന്നത് പോലെ. അവൾ വീഴാതിരിക്കാൻ ചുമരിൽ ചാരി നിന്നു. കയ്യിൽ നിന്നും ആ പേപ്പർ താഴേക്ക് ഊർന്നു വീണു. അവൻ അതെടുത്തു ബലമായി അവളെ കയ്യിൽ വെച്ചു കൊടുത്തു. അവൾ നിറഞ്ഞകണ്ണുകളോടെ അവനെ നോക്കി. അവൻ മുഖം തിരിച്ചു നിന്നു. മ്യുച്ചൽ ഡിവോഴ്സ് പേപ്പർ ആണ്.അതാകുമ്പോൾ അധികദിവസം ഇതിന്റെ പിറകെ നടക്കേണ്ടി വരില്ല. പെട്ടെന്ന് ഒന്നും ആരും അറിയുകയും ഇല്ല. വിശദമായി വായിച്ചു നോക്കി ഒപ്പിട്ട് തന്ന മതി. എന്ത് ഡിമാൻഡ് വേണമെങ്കിലും ചോദിക്കാം എനിക്ക് സമ്മതമാണ്. തല്ക്കാലം ഇത് ആരും അറിയണ്ട. തന്റെ നെഞ്ചിലൂടെ ഒരു കത്തികുത്തിയിറക്കിയത് പോലെ തോന്നി അവൾക്ക്. കരച്ചിൽ പുറത്ത് വരാതെ തൊണ്ടയിൽ കുരുങ്ങി നിന്നു. അവൻ വാതിൽ ചാരി പുറത്തേക്കു പോയി. അവൾ പോയി വാതിൽ ലോക്കിട്ടു .

വീണ്ടും ആ പേപ്പർ ഒന്നൂടി വായിച്ചു നോക്കി. അതിന്റെ താഴെ അവൻ ഒപ്പിട്ടത് അവൾ കണ്ടു. അവൾ അതിലേക്ക് തന്നെ നോക്കി. കണ്ണുനീർ അതിന്റെ മുകളിലേക്ക് ഇറ്റി വീണു. നിറഞ്ഞു വന്ന കണ്ണുകളോട് അവൾക്ക് തന്നെ പുച്ഛം തോന്നി. അവൾ ആ കടലാസിലേക്ക് തന്നെ നോക്കി നിന്നു എന്തൊക്കെയോ മനസ്സിൽ ഉറപ്പിച്ചു. ആ പേപ്പർ എടുത്തു ഭദ്രമായി മേശയിൽ എടുത്തു വെച്ചു. ഉറങ്ങാൻ കിടന്നെങ്കിലും അവൾക്ക് ഉറക്കം വന്നില്ല. കണ്ണടച്ചാൽ കാണുന്നത് അവന്റെ ഡിവോഴ്സ് പേപ്പറിൽ ഉള്ള ഒപ്പ് ആണ്.എന്നാലും അവന് എങ്ങനെ അതിൽ ഒപ്പിടാൻ തോന്നി. അവൾ കണ്ണുകൾ ഇറുക്കിയടച്ചു. ഇരു സൈഡിലൂടെയും മിഴികൾ നിറഞ്ഞൊഴുകി..... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story