💕മിഴികൾ പറഞ്ഞ പ്രണയം 💕: ഭാഗം 35

mizhikal paranja pranayam

രചന: സഫ്‌ന കണ്ണൂർ

നിനക്കീ ഡിവോഴ്സ് പേപ്പറിൽ ഒപ്പിടാൻ പറ്റോ തനിക്ക് മലയാളം പറഞ്ഞാൽ മനസ്സിലാവില്ലേ.എത്ര പ്രാവിശ്യം ആയി പറഞ്ഞത് തന്നെ പറയുന്നു. വേണമെങ്കിൽ ഒരിക്കൽ കൂടി പറയാം ശ്രദ്ധിച്ചു കേട്ടോ. ഒപ്പിടണമെങ്കിൽ ഈ വീട്ടിലെ എല്ലാവരെയും വിളിച്ചു വരുത്ത് എന്നിട്ട് അവരെ മുന്നിൽ വെച്ച് ഈ ഡിവോഴ്സ് പേപ്പർ എന്റെ കയ്യിൽ താ. ഞാൻ ഒപ്പിടാം. അല്ലാതെ നിനക്കിതിൽ ഒപ്പിടാൻ പറ്റുമോ ഇല്ലയോന്ന ചോദിച്ചേ. പറ്റില്ല. രാവിലെ മുതൽ ഇത് തന്നെ അല്ലേ നിന്നോട് പറയുന്നേ. പിന്നേം പിന്നേം ഇത് തന്നെ ചോദിച്ചു പിറകെ വരാൻ നാണമില്ലേ. സഫു നീ പ്രാക്ടിക്കൽ ആയി ചിന്തിക്ക്. കേസ്.... കോടതി...... വഴക്ക്..... നൂറുകൂട്ടം പൊല്ലാപ്പണ്. പോരാത്തതിന് ഇതിന്റെ പിറകെ മെനകിട്ട് നടക്കുകയും വേണം . ആൾക്കാർ അറിഞ്ഞാൽ ചോദ്യവും പറച്ചിലും വേറെ. അത് കൊണ്ടാണ് പറയുന്നേ. ഇതാകുമ്പോൾ ആരും അറിയില്ല. നീ ഒന്ന് ഒപ്പിട്ടാൽ മതി. ബാക്കിയെല്ലാം ഞാൻ നോക്കിക്കോളാം. ആരും കാണാതെ ഒളിച്ചും പാത്തും ഒന്നും അല്ല എന്റെ വിവാഹം കഴിഞ്ഞത്.

നാലാൾ കാൺകെ അന്തസ്സായിട്ടാ എന്റെ ഉപ്പ എന്നെ നിന്റെ കയ്യിൽ ഏല്പിച്ചത്. ഡിവോഴ്സ് പേപ്പറിൽ ഒപ്പിടുമ്പോൾ എന്തിന പിന്നെ ആരും കാണാതെയും അറിയിക്കാതെയും ചെയ്യുന്നേ. എല്ലാരേയും വിളിക്ക്. എല്ലാവരും എല്ലാം അറിയട്ടെ. എന്നിട്ട് അവരെ മുന്നിൽ വെച്ച് വേണമെങ്കിൽ ഞാൻ ഒപ്പിട്ട് തരാം.അല്ലാതെ ഞാൻ ഒപ്പിടുമെന്ന് കരുതണ്ട. സഫു എന്റെ ക്ഷമയുടെ നെല്ലിപ്പടിയില ഞാൻ നില്ക്കുനെ. മര്യാദക്ക് ഒപ്പിടുന്നതാ നിനക്ക് നല്ലത്. നീ ഇപ്പൊ നിൽക്കുന്നത് നെല്ലിപ്പടിയിലല്ല എന്റെ റൂമിന്റെ പടിയില. ഒന്ന് പുറത്തിറങ്ങി തന്നിരുന്നുവെങ്കിൽ എനിക്ക് കുളിക്കാൻ കയറാമായിരുന്നു. ടൈം തീരെ ഇല്ല.സൊ ഒന്നിറങ്ങി പോയിതരുമോ. അവൾ ഷൗട്ട് ചെയ്യുന്ന പോലെ പറഞ്ഞു. നിനക്കെന്താടി പറഞ്ഞ മനസ്സിലാവാത്തെ അവൻ ദേഷ്യത്തോടെ അവളെ നേർക്ക് കൈ ചൂണ്ടി. ഒന്ന് പോടോ അവൾ പുച്ഛത്തോടെ മുഖം കോട്ടി പറഞ്ഞു കൊണ്ട് കൈ തട്ടി മാറ്റി ഡ്രെസ്സും എടുത്തു ബാത്‌റൂമിൽ കയറി. വാതിൽ അടക്കാൻ നോകുമ്പോഴേക്കും ഫൈസി തള്ളി തുറന്നു. ഇതിന് ഒരു തീരുമാനം ഉണ്ടാക്കിയിട്ട് കുളിച്ചാൽ മതി.

ഇത് വലിയ ശല്യം ആയല്ലോ. ഒന്ന് ഇറങ്ങിയേ ഫൈസി. എനിക് കോളേജിൽ പോകാനുള്ളതാ. ഇതിൽ ഒപ്പിട്ടുതാ ഞാൻ പൊക്കോളാം. അവൻ പേപ്പർ അവളെ നേർക്ക് നീട്ടി. നീ പോകണ്ട. പോകണോന്ന് ഒരു നിർബന്ധവും ഇല്ല. പകരം ഞാൻ പോയിക്കൊള്ളാം. ഇന്ന് ഒരു ദിവസം കുളിച്ചില്ലെന്ന് വെച്ച് എന്നെ ക്ലാസ്സിൽ കയറ്റാതെ ഇരിക്കൊന്നും ഇല്ല. അവൾ പുറത്തിറങ്ങി പോകാൻ നോക്കിയതും അവൻ വാതിൽ അടച്ചു കുറ്റിയിട്ടു. വാതിൽ ചാരി നിന്നു. തനിക്ക് ഇതെന്തിന്റെ കെടാഡോ. ഒന്ന് ഇറങ്ങി പോടോ. അല്ലെങ്കിൽ ഞാൻ വിളിച്ചു കൂവും പറഞ്ഞില്ലെന്നു വേണ്ട. നാണക്കേടാവും പിന്നെ. ധൈര്യം ഉണ്ടെങ്കിൽ വിളിച്ചു കൂവ്വ്. ആയിഷാ..... ഒന്നോടി വാ. അവൾ ഉച്ചത്തിൽ വിളിച്ചു. അവൻ അവളെ വായ പൊത്തിപിടിച്ചു. നാണം ഇല്ലാത്ത ജന്തു. നാണം ഇല്ലെന്ന് മനസ്സിലായല്ലോ. പൊന്ന് മോൻ ഇറങ്ങിപ്പോയെ.

എന്നിട്ട് ഞാൻ പറഞ്ഞത് പോലെ ചെയ്യാൻ നോക്ക്. എനിക്കറിയടി എന്താ വേണ്ടെന്ന്. നിന്നെ കൊണ്ട് ഞാനിതിൽ ഒപ്പിടീച്ചിരിക്കും. നമുക്ക് കാണാം. അവൻ അവളെ നോക്കി മുരണ്ടു കൊണ്ട് വാതിൽ തുറന്നു നോക്കിയതും ആയിഷ റൂമിലേക്ക് കയറി വരുന്നത് കണ്ടു. അവൻ വാതിൽ മെല്ലെ വീണ്ടും പൂട്ടി. റബ്ബേ പെട്ടല്ലോ. കണ്ടാൽ തെറ്റിധരിക്കാൻ ഇത് മതി. അല്ലെങ്കിലേ രണ്ട് റൂമാക്കിയതിന്റെ പേരിൽ ഇടക്കിടക്ക് പാര വെച്ചു പറയുന്നുണ്ട്. ഇവളെ കൂടെ ഇവിടെ കണ്ടാൽ തീർന്നു. അവന്റെ മുഖത്തേ പരിഭ്രാന്തി കണ്ടതും അവൾക്ക് ചിരി വന്നു. ശൗര്യം ഒക്കെ എവിടെ പോയി. ഒന്ന് മാറി നിൽക്ക് ഞാൻ വാതിൽ തുറക്കട്ടെ. അവൾ തുറക്കാൻ നോക്കിയതും അവൻ തടഞ്ഞു . തുറന്നാൽ കൊല്ലും ഞാൻ. എന്നാ അതൊന്ന് കാണണമല്ലോ. അവൾ ആയിഷാന്ന് വിളിക്കാൻ നോക്കിയതും അവൻ വീണ്ടും വായ പൊത്തിപിടിച്ചു.

ആയിഷ വാതിലിൽ ആഞ്ഞുമുട്ടി. സഫു എന്താ പറ്റിയെ. വാതിൽ തുറക്ക്. അവൾ കൈ തട്ടി മാറ്റാൻ നോക്കിയതും അവൻ അവളെ കൈ രണ്ടും പിടിച്ചു വെച്ചു. അവൾ കുതറി മാറാൻ നോക്കിയതും അവൻ അവളെ കൈ പിറകിലോട്ട് ആക്കി പിടിച്ചു. അവരെ പിടിവലിയിൽ ബക്കറ്റും സോപ്പും പട്ടയും എല്ലാം ഓരോ വഴിക്ക് എത്തി. ആയിഷ സഫന്ന് വിളിച്ചു കൊണ്ട് വാതിലിൽ മുട്ടുന്നുണ്ടായിരുന്നു. ഇനിയും മിണ്ടാതിരുന്നാൽ ആയിഷ എല്ലാരേം വിളിച്ചു കൂട്ടും. ഇവളെ വാ തുറന്നൽ എന്തെങ്കിലും പറഞ്ഞു നാണം കെടുത്തുകയും ചെയ്യും. എന്താ ഇപ്പൊ ചെയ്യുക. ബാബി സഫു എന്റെ റൂമിൽ ഉണ്ട്. ഇവിടത്തെ പൈപ്പ് കേടായി. അവൾ പറഞ്ഞത് കൊണ്ട് നന്നാക്കാൻ വന്നതാ. ഞാൻ പോയി നോക്കട്ടെ അവൾ വിളിച്ചത് പോലെ തോന്നി. ശരി ബാബി. വാതിൽ അടക്കുന്ന ഒച്ച കേട്ടു.രക്ഷപെട്ടു. അവൻ സഫുവിനെ നോക്കി.

അവൾ അവന്റെ മുഖത്തേക്ക് തന്നെ നോക്കിയിരിക്കുന്നത് കണ്ടു. രക്ഷപെട്ടുന്ന് കരുതണ്ട. ഒപ്പിടാതെ ഞാൻ വിടില്ല. അവൾ ഷവറിന്റെ പൈപ്പ് ഓൺ ആക്കിയത് പെട്ടെന്നായിരുന്നു. അവൻ മുഴുവൻ നനഞ്ഞു കുളിച്ചു. കയ്യിലെ പേപ്പറും. ഇനി ഏത് പേപ്പറില ഒപ്പിടേണ്ടത്. അവൾ അവനെ നോക്കി കളിയാക്കി കൊണ്ട് ചോദിച്ചു. ടീ നിന്നെ ഞാനിന്ന് അവളെ നേർക്ക് കയ്യോങ്ങി കൊണ്ട് വന്നതും നിലത്ത് ഉണ്ടായിരുന്ന സോപ്പിൽ ചവിട്ടി വഴുക്കി വീണതും ഒരുമിച്ചായിരുന്നു. അത് കണ്ടതും അവൾക്ക് ചിരി അടക്കാൻ കഴിഞ്ഞില്ല. അവൾ പൊട്ടി ചിരിക്കാൻ തുടങ്ങി. പേപ്പർ നനച്ച ദേഷ്യവും വീണ ചമ്മലും അവളെ കളിയാക്കി ചിരിയുമൊക്കെ അവനെ കൂടുതൽ ദേഷ്യം പിടിപ്പിച്ചു. ഒരാൾ വീഴുന്ന കണ്ടാൽ ചിരിക്കുന്നത് തെറ്റ.പക്ഷേ നീ വീണതിൽ എനിക്ക് ഒരു പാട് സന്തോഷം ഉണ്ട്.

നിനക്ക് ഇത് കിട്ടണ്ടേത് തന്നെയാണ്. സന്തോഷം ആയി ഒരുപാട് സന്തോഷം ആയി . ഞാനിത് എല്ലാരേയും വിളിച്ചു ഗ്രാൻഡ് ആയി ആഘോഷിക്കാൻ പോവ്വുകയ.അവൾ വാതിൽ തുറന്നു പോകാൻ നോക്കിയതും അവളെ തട്ടത്തിൽ പിടിച്ചു പിറകോട്ടു വലിച്ചു. അവൾ പിറകോട്ടു മലന്നടിച്ചു വീണു. ഉമ്മാ.. .... നിലവിളി കുറച്ചു കൂടുതലയൊന്ന് സംശയം ഇല്ലാതില്ല . വീണിട്ടും വലിയ വേദനയൊന്നും തോന്നിയില്ല. ഇനിയിപ്പോ വീണില്ലേ .അവൾ താഴേക്കു നോക്കി. നിലത്ത് എത്തിയിട്ടില്ല അവന്റെ മേലേക്ക് ആണ് വീണിട്ട് ഉള്ളത്. അവന്റെ നെഞ്ചത്ത് തന്നെ തല ചായ്ച്ചു കിടപ്പുണ്ട്. ഈ വീണതും കൂടി ആഘോഷിക്ക്. നല്ലോണം ആഘോഷിക്ക് . അവൾ അവന്റെ മുഖത്തേക്ക് തന്നെ നോക്കി. ചിരിക്കെടി പൊട്ടി പൊട്ടി ചിരിക്ക്. നീ താനേ വീണതല്ലേ അല്ലാതെ ഞാൻ വീഴ്ത്തിയതൊന്നും അല്ലല്ലോ .

വീഴുന്ന സുഖം നീ കൂടി അറിഞ്ഞോട്ടെന്ന് കരുതി. നല്ല സുഖമല്ലേ കാൽ തെറ്റി വീഴുന്നത്. വീഴുന്നത് സുഖമാണോന്ന് അറിയില്ല.താങ്ങാൻ നീയുണ്ടെങ്കിൽ വീഴാനും ഒരു സുഖമാണ്. പ്രത്യേകിച്ച് ഇങ്ങനെ നിന്റെ നെഞ്ചോട് ചേർന്നു കിടക്കാൻ. അവനോട് പറഞ്ഞതല്ല. മനസ്സിൽ പറഞ്ഞതാ. അവൾ അവന്റെ മുഖത്തോട്ട് തന്നെ നോക്കി നിന്നു. ഒരു നിമിഷം പരസ്പരം കണ്ണുകൾ ഇടഞ്ഞു. അവൻ അറിയാതെ അവളെ തന്നെ നോക്കി നിന്നു പോയി. പുറത്ത് നിന്നും വാതിലിൽ മുട്ടുന്നത് കേട്ടു.അവനെ തള്ളിമാറ്റി ഞെട്ടി എണീറ്റു. സഫു എന്താ പറ്റിയെ. വാതിൽ തുറക്ക്. റബ്ബേ ഇക്കാക്ക. അറിയാതെ നിലവിളിച്ചു പോയതാ. ഇനിയിപ്പോ എന്താ ചെയ്യുക. ഫൈസിയെയും കൂടെ കണ്ടാൽ എല്ലാം തീർന്നു. ഇവരെയെല്ലാം മുഖത്ത് എങ്ങനെ ഇനി നോക്കും. അവൾ ദേഷ്യത്തോടെ അവനെ നോക്കി. അവന്റെ മുഖത്ത് ഒരു ഇളിഭ്യൻ ചിരി കണ്ടു. അനുഭവിച്ചോ. അവൻ മെല്ലെ അവളെ അടുത്ത് വന്നു പറഞ്ഞു. അവൾ രൂക്ഷമായി അവനെ നോക്കി. എല്ലാം ചെയ്തു വെച്ചിട്ട് അവന്റെ കോപ്പിലെ ഒരു ചിരി. സഫു വാതിൽ തുറക്കുന്നുണ്ടോ നീ.

ഒന്നും ഇല്ല ഇക്കാക്ക. ഒരു പാറ്റ. പെട്ടന്ന് പേടിച്ചു. ഇതിനാണോ പോത്തേ ഇങ്ങനെ നിലവിളിച്ചേ മനുഷ്യൻ പേടിച്ചു പോയല്ലോ. അത് പെട്ടന്ന് കണ്ടപ്പോൾ...... എന്റെ പൊന്ന് ഇക്കാ അത് ചെറിയ പാറ്റയല്ല. ഇമ്മിണി വലിയ ഒരു പാറ്റയ അത്ര പെട്ടന്ന് ഒന്നും പോകില്ല. ചിരിച്ചു കൊണ്ട് ആയിഷ ഹാരിസ്കയോട് പറയുന്നത് കേട്ടു. അതെന്ത് പാറ്റയ.ഇമ്മിണി വലിയ പാറ്റ ഇങ്ങ് വാ ഞാൻ പറഞ്ഞു തരാം. സഫു പാറ്റയെ നല്ലോണം നോക്കിക്കോണേ. അല്ലെങ്കിൽ ഇനിയും പേടിക്കും. അവൾക്ക് നാണക്കേട് കൊണ്ട് തൊലിഉരിയുന്ന പോലെ തോന്നി. ഇനി ഇവരെയൊക്കെ മുഖത്ത് എങ്ങനെ നോക്കും. അവൾ കലിപ്പോടെ അവനെ നോക്കി. ഞാനീ നാട്ടുകാരനെയല്ലേ എന്ന ഭാവത്തിൽ അവൻ നഖം കടിച്ചു നിൽക്കുന്ന കണ്ടു. തനിക് സമാധാനം ആയല്ലോ. മര്യാദക്ക് ഒപ്പിട്ടിരുന്നേൽ ഇങ്ങനെ സംഭവിക്കയിരുന്നോ. അനുഭവിച്ചോ ഇനി.

അവൻ വാതിലും തുറന്നു പുറത്തേക്കു പോയി. പോവുന്നതിനു മുന്നേ അവൻ ആ പേപ്പർ ചുരുട്ടി അവളെ മുഖത്തേക്ക് എറിഞ്ഞു. അവൾ വേഗം കുളിച്ചു റെഡിയായി. താഴേക്കു പോയി. ഇവരെ മുന്നിൽ എങ്ങനെ ഇനി നിക്കും. അവൾ അവരെ മുന്നിൽ നിന്നും ഒഴിഞ്ഞു മാറി നടന്നു. എന്നിട്ടും പുറത്തേക്കു ഇറങ്ങിയപ്പോൾ കൃത്യം അവരെ മുന്നിൽ പെട്ടു. അതേ ആയിഷ പാറ്റ പോകാനുള്ള മരുന്ന് ഇവിടെ ഉണ്ടേൽ സഫുന് കൊടുത്തേക്ക്. ഇതിന് മരുന്നില്ല ഇക്കാ. വേണമെങ്കിൽ അവൾ റൂം മാറ്റിക്കോട്ടെ. അവൾ അവരെ നോക്കി കൈ കൂപ്പി. എന്നിട്ട് ബാഗും എടുത്തു ഒറ്റ ഓട്ടം. പിറകിൽ നിന്നും അവരെ ചിരി അവൾ കേട്ടു. അറിയാതെ അവളെ മുഖത്തും ഒരു പുഞ്ചിരി വന്നു. **** സാലിം ടെൻഷൻ കൊണ്ട് നിക്കാനും ഇരിക്കാനും കഴിയാതെ റൂമിലൂടെ അങ്ങോട്ടും ഇങ്ങോട്ടും നടന്നു.

ഇന്നലെ ഒരു കേസിന്റെ ഭാഗമായി അഡ്വക്കേറ്റിന്റെ അടുത്ത് പോയതാരുന്നു. അപ്പോഴാണ് ഒരു വക്കീലിന്റെ അടുത്ത് നിന്നും ഫൈസി ഇറങ്ങി പോകുന്നത് കണ്ടത്. വക്കീലിന്റെ ഗുമസ്തൻ അറിയുന്ന ആളായിരുന്നു. അത് കൊണ്ട് വെറുതെ ചോദിച്ചു ഇപ്പൊ പോയ ആൾ എന്തിനാ വന്നതെന്ന്. ഡിവോഴ്സ് കേസാണ്. കല്യാണം കഴിഞ്ഞു കുറച്ചു മാസമേ ആയുള്ളൂ. ഇപ്പോഴത്തെ പിള്ളേരുടെ ഒരു കാര്യം.ഞെട്ടലായിരുന്നു കേട്ടപ്പോൾ. അക്കാര്യം ശരിയാണോന്ന് ഉറപ്പിക്കാന അയാളോട് അതിന്റെ കോപ്പി എടുത്തു അയക്കാൻ പറഞ്ഞത്. അത് ഇത് വരെ കിട്ടിയില്ല. അവൻ ഇടക്കിടക്ക് ലാപ്ടോപ് നോക്കികൊണ്ടിരിന്നു. Msg ശബ്ദം കേട്ടതും അവൻ നെഞ്ചിടിപ്പോടെ അത് പോയി നോക്കി. ഡിവോഴ്സ് പേപ്പറിന്റെ കോപ്പിയിലേക്ക് നോക്കും തോറും അവന് ദേഷ്യം അടക്കാൻ കഴിയുന്നുണ്ടായിരുന്നില്ല. അവൻ ഫൈസീന്ന് മുരണ്ടു കൊണ്ട് ദേഷ്യത്തോട ടേബിളിൽ ആഞ്ഞിടിച്ചു. ഗ്ലാസ്‌ ടേബിൾ പൊട്ടി തകർന്നു തരിപ്പണമായി ചുറ്റും ചിതറി തെറിച്ചു . **** വൈകുന്നേരം വീട്ടിൽ വന്നപ്പോൾ എല്ലാവരും എവിടെയോ പോകാൻ റെഡിയായി നിൽക്കുന്നത് കണ്ടു.

നിങ്ങൾ എല്ലാവരും എങ്ങോട്ടാ. ഇവിടെ ഭയങ്കര പാറ്റ ശല്യം അത് കൊണ്ട് വീട് വിട്ടു പോവ്വുകയാ. അവൾ ചമ്മലോടെ തല താഴ്ത്തി. റസിയയുടെ വീട്ടിൽ പോകുവാ മോളേ . ഇവർ പോകുന്നെന്ന് മുന്നേ രണ്ടു ദിവസം അവിടെ പോയി നിൽക്കാൻ കുറെയായി വിളിക്കുന്നു. കൂടെ ഞങ്ങളും പോകാന്നു കരുതി. പുതിയ വീടെടുത്തു മാറിയിട്ട് ഇത് വരെ പോയില്ലല്ലോ. നീ വരാൻ കാത്തിരുന്നതാ. എല്ലാവരും പോയാൽ ഞാൻ ഒറ്റക്കവില്ലേ ഇവിടെ. ഞാനും വരുന്നു നിങ്ങളെ കൂടെ. അവൾ പരിഭ്രാന്തിയോടെ പറഞ്ഞു. ഒറ്റക്കോ ഫൈസി ഇല്ലേ ഇവിടെ. മാത്രമല്ല നിനക്ക് നാളെ കോളേജും ഇല്ലേ. അതാണ്‌ ഏറ്റവും പേടി. അതിനേക്കാൾ ഭേദം തനിച്ചു നിൽക്കുന്നത.അവൾ മനസ്സിൽ പറഞ്ഞു. എനിക്ക് നാളെ കഴിഞ്ഞാൽ രണ്ടു ദിവസം ലീവാണ്. നമുക്കെല്ലാർക്കും ഒന്നിച്ചു നാളെ പോകാം.

വീട് പൂട്ടിയിട്ട് പോയ ശരിയാവില്ല. ഒരു രണ്ടു ദിവസം അല്ലേ നിങ്ങൾ ക്ഷമിക്ക്. ഫൈസി വാക്ക് തന്നിട്ട് ഉണ്ട്. നിന്നെ തനിച്ചാക്കി എവിടെയും പോകില്ലെന്ന്. അപ്പൊ അവന്റെ പ്ലാൻ കൂടിയാണ് ഇത്. എന്നെ തനിച്ചു കിട്ടിയാൽ ഇവൻ എട്ടിന്റെ പണി തരുന്ന ഉറപ്പാണ് എങ്ങനെ ഇവിടെ നിന്ന് രക്ഷപെടുക. നാളെ കോളേജ് ഇല്ലെങ്കിൽ കാല് പിടിച്ചെങ്കിലും ഒന്നിച്ചു പോകാമായിരുന്നു. വരുന്നിടത്തു വെച്ചു കാണാം. അല്ലാതെ വേറെന്താ ചെയ്യുക. അവർ എല്ലാവരും പോയി. വീട് ഉറങ്ങിയത് പോലെ തോന്നി.അവൾക്ക് ആ വലിയ വീട്ടിൽ ഒറ്റക്ക് നിൽക്കാൻ പേടി തോന്നി. ഫൈസി ഉള്ളതാ ആകെയൊരു സമാധാനം.അവന്റെ മനസ്സിൽ എന്താണാവോ അതും ഒരു പിടുത്തമില്ല. അവന്റെ ഭാഗത്തു നിന്നും യാതൊരു പ്രതികരണവും ഉണ്ടായില്ല. ഫുൾ ടൈം അവൻ ഫോണിൽ നോക്കി ഇരുന്നു.

അവളെ ഒന്ന് തിരിഞ്ഞു നോക്കിയത് പോലും ഇല്ല. ഇവളെ കൊണ്ട് എങ്ങനെയെങ്കിലും ഒപ്പിടീക്കണം. അതിന് വേറെ ഫോം വാങ്ങിയിട്ട് ഉണ്ട്. അതിന് വേണ്ടി കൂടിയ ഇക്കാന്റെ കൂടെ ഉപ്പനെയും ഉമ്മനെയും കൂടി നിർബന്ധിച്ചു തള്ളി വിട്ടത്. പക്ഷേ അൻസി എല്ലാം തകിടം മറിച്ചു.ഇന്ന് വർക്ക് ഒന്നും ഇല്ല. ഫുൾ ഫ്രീയാണ്. നീ ഫ്രീയാണോന്ന് msg അയച്ചു. ഇന്നലെ നൈറ്റ്‌ അവളോട് മിണ്ടാതിരുന്നപ്പോതന്നെ വട്ട് പിടിച്ചിരിക്കുകയാരുന്നു. അപ്പോഴാ ലോട്ടറി അടിച്ച പോലെ ഇങ്ങോട്ട് ഇങ്ങനെയൊരു msg ഇട്ടത്. സഫുനോട് പിന്നേം സംസാരിക്കാം. ഇവളോട് വല്ലപോഴെ കഴിയു. ഇനിയും ടൈം ഉണ്ടല്ലോ. ഏഴുമണിക്ക് തുടങ്ങിയ ചാറ്റ് നൈറ്റ്‌ പത്തുമണി വരെ നീണ്ടു. വയറ്റിൽ നിന്നും വിളിയാളം വന്നപ്പോഴാണ് അവന് സ്ഥലകാല ബോധം വന്നത്. ഫുഡ് കഴിച്ചിട്ട് ഇപ്പൊ വരാന്ന് പറഞ്ഞു. ഫോൺ വെച്ചു. താഴെ ഹാളിൽ tv യും നോക്കി കസേരയിൽ കാലും കയറ്റി വെച്ചു തിന്നുന്ന അവളെ കണ്ടത്. അവനെ കണ്ടെങ്കിലും അവൾ മൈൻഡ് ആക്കിയില്ല. ഫുഡ് ഇണ്ടാക്കിയിട്ട് ഉണ്ട് അത് തന്നെ മഹാഭാഗ്യം.

അവൻ മെല്ലേ അവളെ പ്ലേറ്റ് നോക്കി. ചോറ് കറി വറവ്വ് മീൻ പൊരിച്ചത്. ഇതൊക്കെ ഞാൻ എവിടെയോ കണ്ടിട്ട് ഉണ്ടല്ലോ. അവൻ ഒന്നോർത്തു നോക്കി. ഇന്ന് ഉച്ചക്കതെ വിഭവങ്ങൾ. പിശാച് അപ്പൊ ഒന്നും ഉണ്ടാക്കിയിട്ടില്ലെന്ന് അർത്ഥം. കുഴിമടിച്ചി. ഉച്ചകത്തേത് ആണെങ്കിൽ ഉച്ചകത്തെ. വിശപ്പ് സഹിക്കാൻ പറ്റുന്നില്ല. അവൻ അടുക്കളയിലേക്ക് പോയി നോക്കി. എല്ലാ പത്രവും കഴുകി കമഴ്ത്തി വെച്ചിട്ട് ഉണ്ട്. ഒന്നും ബാക്കിയില്ലേ ഇനി. പരതി നോക്കിയപ്പോൾ പാത്രത്തിൽ കുറച്ചു ചോറ് മാത്രം ഉണ്ട്. ഇത് എങ്ങനെയാ കറിയൊന്നും ഇല്ലാതെ കഴിക്കുക. അവൻ ഒരു പാത്രം ദേഷ്യത്തോടെ നിലത്തിട്ടു. ശബ്ദം കേട്ടിട്ടും അവൾ വരികയോ വിളിച്ചു ചോദിക്കുകയോ ചെയ്തില്ല. വീണ്ടും രണ്ട് മൂന്നു പാത്രം ചാടിയെങ്കിലും അവളെ ഭാഗത്തു നിന്നും ഒരു റെസ്പോൺസ് കണ്ടില്ല. ഗതി കെട്ടു അവൻ അവളെ അടുത്തേക്ക് പോയി. ഇവിടെ തിന്നാൻ ഒന്നും ഇല്ലേ.

ഉണ്ടല്ലോ.തിന്നുന്നത് കണ്ടില്ലേ. എനിക്ക് ഇല്ലെന്ന ചോദിച്ചേ അത് നോക്കേണ്ട ആവിശ്യം എനിക്കില്ല. എനിക്ക് വേണ്ടത് ഞാൻ എടുത്തു. ബാക്കി ഉണ്ടോ ഇല്ലയോ എന്ന് എനിക്ക് നോക്കേണ്ട ആവിശ്യം ഇല്ല. എനിക്ക് വിശന്നിട്ടു വയ്യ. വല്ലോം പോയി ഉണ്ടാക്കുന്നുണ്ടോ നീ. നിനക്ക് ഉണ്ടാക്കി തരാൻ ഞാൻ നിന്റെയാരാ.ഭാര്യയോ. അവൻ അതിന് ഒന്നും പറഞ്ഞില്ല. ഫുഡ് ഷെയർ ചെയ്യാൻ എനിക്ക് മടിയില്ല. അവൾ പ്ലേറ്റ് അവന്റെ നേർക്ക് നീട്ടി. നീയൊന്നും ഉണ്ടാകേണ്ട. നിന്റെ സഹായവും എനിക്ക് വേണ്ട. അവൻ കലിപ്പിൽ പറഞ്ഞു കൊണ്ട് അടുക്കളയിലേക്ക് തന്നെ പോയി. എന്തൊക്കെയോ വലിച്ചിടുന്ന ശബ്ദം അവൾ കേട്ടു. കുറച്ചു കഴിഞ്ഞു ബ്രെഡ്‌ ജാമും എടുത്തു വന്നു കഴിക്കുന്നത് കണ്ടു. ഒരു കുപ്പി വെള്ളവും അതിന്റെ കൂടെ കുടിക്കുന്നത് കണ്ടു. പോകുമ്പോൾ അവളെ പ്ലേറ്റിൽ കുറച്ചു വെള്ളവും ഒഴിച്ചു .

തനിക്കെന്താടോ വട്ടുണ്ടോ. എന്നെ പട്ടിണിക്കിട്ട് ഇവിടാരും അങ്ങനെ തിന്നണ്ട. ഇനി നീ തന്നെ ഇത് തിന്നോ എന്നും പറഞ്ഞു അവൾ അവന്റെ നേർക്ക് നീട്ടി. ആഹാ ഇതിപ്പോ സൂപ്പർ കഞ്ഞിയായല്ലോ. മനല്ല കളർ ഫുൾ കഞ്ഞി. കഞ്ഞികൾക്ക് കഞ്ഞിയ ബെസ്റ്റ് മുഴുവനും നീ തന്നെ കുടിച്ചോ. എനിക്ക് വേണ്ട. വേസ്റ്റ് ആകുന്നത് നല്ല ശീലം അല്ല ഫൈസി. കുടിക്കാൻ വേണ്ടെങ്കിൽ കുളിച്ചിട്ട് പോയിക്കോ. അതും പറഞ്ഞു അവന്റെ തലയിലൂടെ പ്ലേറ്റ് കമിഴ്ത്തി. അവൻ കഞ്ഞിയിൽ കുളിച്ചു നിന്നു. നിന്നെ ഇന്ന് ഞാൻ കൊല്ലും പട്ടീ. അവൻ അവളെ അടുത്തേക്ക് വന്നതും. അവൾ റൂമിലേക്ക് ഓടി കയറി വാതിലടച്ചു. അവൻ കുറെ സമയം അവളെ ചീത്ത വിളിക്കുന്നതും വാതിൽ ചവിട്ടുന്നതും അവൾ അറിഞ്ഞു. അവൾ മൈന്റ് ചെയ്തില്ല. **** പന്ത്രണ്ടു മണിയായി എഴുന്നേൽക്കാൻ. ഉറക്കച്ചടവോടെ എണീറ്റു താഴെ വന്നു.

ഉമ്മാ ചായ. അവൻ വിളിച്ചു പറഞ്ഞു. പിന്നെയാ ഓർമ വന്നത് ഇവിടെ ആരും ഇല്ലല്ലോന്ന്.അവൾ കോളേജിൽ പോയിട്ടും ഉണ്ടാവും. അവൻ എണീറ്റു അടുക്കളയിലേക്ക് പോയി. പൊകുന്ന വഴിക്ക് ഡൈനിങ് ഹാളിൽ ഒരു പ്ലേറ്റ് മൂടി വെച്ചത് കണ്ടു. ഒരു കടലാസും അതിന്റെ അടിയിൽ ഉണ്ട്. അവൻ അതെടുത്തു നോക്കി. എന്റെ ബ്രേക്ക്‌ഫാസ്റ്റ് ആണ്. തന്നില്ലെന്ന് വേണ്ട. ചായ വേണമെങ്കിൽ ഉണ്ടാക്കി കുടിച്ചോ. അവനത് തുറന്നു നോക്കി. ബ്രെഡ്‌ ജാമും. ഇതിന് ശരിക്കും ഒന്നും ഉണ്ടാക്കാൻ അറിയില്ലേ ഇനി. ബ്രെഡ്‌ എങ്കിൽ ബ്രെഡ്‌. അവൻ അതെടുത്തു തിന്നു. ഉമ്മാനെ പറഞ്ഞു വിടണ്ടായിരുന്നു. പറ്റിയ അബദ്ധം ഇനി ആരോട് പറയാൻ. എന്റെ ഒരു ഗതികേട്. **** വൈകുന്നേരം ആറുമണിയായി. സഫു വന്നില്ലല്ലോന്ന് അവൻ പെട്ടെന്ന് ഓർത്തു. സാധാരണ നാലരയാകുമ്പോഴേക്കും വരാറുണ്ട്. ഓരോ മിനിറ്റ് കൂടുമ്പോഴും അവന് ടെൻഷൻ കൊണ്ട് ഇരിക്കപ്പൊറുതി ഇല്ലാതായി.

ഇവളിതെന്താ വരാൻ ലേറ്റ് ആകുന്നെ. ഒന്ന് വിളിച്ചു നോക്കിയാലോ. പിന്നെ വേണ്ടെന്ന് വെച്ചു. വിളിക്കണം വിളിക്കണ്ട രണ്ട് തട്ടിൽ കിടന്നു മനസ്സ് തുള്ളികളിക്കാൻ തുടങ്ങി. ആറര ആയപ്പോഴേക്കും അവൻ വിളിക്കാൻ തന്നെ തീരുമാനിച്ചു. ഫോൺ സ്വിച് ഓഫ്‌ ആണ്. അവന് ഉള്ളിൽ ചെറിയ ഭയം തോന്നി തുടങ്ങി. ഇനി എന്റെ കൂടെ നിൽക്കാൻ പേടിയുള്ളൊണ്ട് വീട്ടിലേക്കു പോയി കാണുമോ. എങ്ങനെയാ ഇപ്പൊ അറിയുക.അവളെ ഇതുസിനെ വിളിച്ചാലോ. വിളിച്ചാൽ അവിടെ ഇല്ലെങ്കിൽ പ്രോബ്ലം ആയാലോ. അവൻ മനസ്സിൽ നല്ലൊരു പ്ലാൻ കണക്ക് കൂട്ടി. ഒന്ന് മിസ്സ്‌ കാൾ അടിച്ചു വെച്ചു. പെട്ടെന്ന് തന്നെ തിരിച്ചു വിളിച്ചു. സോറി. എനിക്ക് നമ്പർ മാറി പോയി. സഫുന് വിളിച്ചതായിരുന്നു. സഫു അപ്പൊ വീട്ടിൽ ഇല്ലേ. എവിടെ പോയി. അവൾ വീട്ടിൽ ഉണ്ട്. ഞാൻ പുറത്ത ഉള്ളെ. പിന്നെ വിളിക്കാം. കുറച്ചു ബിസിയാന്നു പറഞ്ഞു ഫോൺ വെച്ചു.

ഇവൾ ഇതെവിടെയാ പോയെ. അവിടെ യും ഇല്ലല്ലോ. ഫ്രണ്ട്സ് ആരെയെങ്കിലും വിളിക്കാനാണെങ്കിൽ ആരെയും നമ്പർ അറിയില്ല. അവനിൽ ഭയം അരിച്ചു കയറാൻ തുടങ്ങിയിരുന്നു. ഇനിയും അന്വേഷിച്ചു പോകാതിരുന്നാൽ ശരിയാവില്ല. അവൻ പോകാൻ റെഡിയായി ഇറങ്ങാൻ നോക്കുമ്പോൾ അവൾ കേറി വന്നു. അവളെ കണ്ടതും മനസ്സിൽ ഒരു തണുപ്പ് വീണത് പോലെ തോന്നി. നീയെന്ത ലേറ്റ് ആയത് . എവിടെ ആയിരുന്നു ഇത്രയും നേരം. ഞാൻ...... ഒരു സ്ഥലം വരെ പോയി. വിളിച്ചു പറഞ്ഞിട്ട് പൊയ്ക്കൂടേ. പേടിച്ചു പോയല്ലോ. ഫോൺ ആണെങ്കിൽ സ്വിച് ഓഫ്‌. ഫോൺ ചാർജ് കഴിഞ്ഞു. പിന്നെ എന്നെ കാത്തിരിക്കാനും കാണാതിരുന്നാൽ തിരക്കി വരാനും ഇവിടെ ആരുമില്ലല്ലോ. അത് കൊണ്ട വിളിച്ചു പറയാതിരുന്നത്. നീ ഒരു പാട് പ്രാര്ഥിച്ചിട്ടുണ്ടാവും അല്ലേ തിരിച്ചുവരാതിരുന്നെങ്കിൽ എന്ന്. ഞാൻ പോയാൽ ശല്യം പോയി രക്ഷപെട്ടുന്ന് കരുതി ക്കാണും.

അവളെ ഓരോ വാക്കും തന്റെ ഹൃദയത്തിൽ തറച്ചു കയറുന്നത് പോലെ അവന് തോന്നി. എവിടെയൊക്കെയോ എന്തൊക്കെയോ ഒരു ഫീൽ. ക്രോസ്സ് വിസ്താരം ഒക്കെ കഴിഞ്ഞോ. അവൻ തിരിഞ്ഞു നോക്കി. സാലിം. യൂണിഫോമിൽ അല്ല. ജീൻസ് പാന്റും ഷർട്ട്‌ ആണ് വേഷം. ഇങ്ങോട്ട് വരാൻ ഇരിക്കുകയായിരുന്നു. അപ്പോഴ ഇവളെ കണ്ടേ. ചോദിച്ചപ്പോൾ ഇവിടെ ആരും ഇല്ലന്ന് പറഞ്ഞോണ്ട് ഒന്ന് കറങ്ങാൻ പോയി. ഞാൻ കാരണ ലേറ്റ് ആയത് സോറി. വഴക്കൊന്നും പറഞ്ഞേക്കരുത്. വാ കയറി ഇരിക്ക്. അവൻ സാലിമിനെ ഉള്ളിലെക്ക് ക്ഷണിച്ചു. സഫു നീ പോയി കുടിക്കാൻ എന്തെങ്കിലും എടുക്ക്. അവൻ ആദിത്യ മര്യാദ കാണിച്ചു. മറ്റുള്ളവരെ കണ്ണ് പൊട്ടിക്കാൻ ഇവനെ കഴിഞ്ഞേ ആരും ഉള്ളൂ. അവൾ പിറു പിറുതൊണ്ട ഉള്ളിലേക്ക് പോയി. ഇതെന്താ ഒറ്റക്ക് ഭാര്യയെ കൂട്ടിയില്ലേ. എന്റെ മാര്യേജ് കഴിഞ്ഞില്ല. നോക്കുന്നുണ്ട്. അതെന്താ ലേറ്റ് ആയത്.

കിട്ടണ്ടേ. കിട്ടിയ ഒന്നിനെയാണെങ്കിൽ അടിച്ചോണ്ടും പോയി. അടിച്ചോണ്ട് പോവ്വുകയോ ആര്. താൻ തന്നെ. ഇവളെ കാര്യം പറഞ്ഞതാടോ. എന്റെ മുറപ്പെണ്ണല്ലേ ഇവൾ. ഫ്രീയാണല്ലോന്ന് കരുതി വേറെയാരെയും നോക്കിയില്ല.ജോലി കിട്ടി ഒന്ന് പ്രൊപ്പോസ് ചെയ്യന്ന് കരുതിയപ്പോ അതിലിടക്ക് നീ അടിച്ചോണ്ടും പോയി. അവൻ ചിരിച്ചോണ്ട പറഞ്ഞതെങ്കിലും ഫൈസിക്ക് നെഞ്ചിൽ ഒരു പിടപ്പ് പോലെയാ തോന്നിയെ. ജസ്റ്റ് എ ജോക്ക് യാ. അവൻ മുഖത്ത് ഒരു ചിരി വരുത്തിച്ചു. സഫു അപ്പോഴേക്കും ജൂസ് എടുത്തു വന്നു. അവർക്ക് രണ്ടാൾക്കും കൊടുത്തു. ഫൈസി ഒന്ന് വായിൽ വെച്ചപ്പോഴേക്കും ഓക്കാനിക്കാൻ തോന്നി. ഒരു പാക്കറ്റ് ഉപ്പ് മുളകും അതിലുണ്ട്. അവൻ സാലിയെ നോക്കി. കൂൾ ആയി കുടിക്കുന്നു. പിശാച് എനിക്ക് മാത്രം ഉപ്പും മുളകും കലക്കി തന്നതാണ്. ഫൈസി എന്താ കുടിക്കാതെ. അവൻ ചോദിച്ചു. കുടിക്കുന്നുണ്ട്.

അവൻ എങ്ങനെയൊക്കെയോ ഒരിറക്ക് കുടിച്ചു. എന്ന ഞാൻ പോട്ടെ. എനിക്ക് കുറച്ചു തിരക്കുണ്ട്. അവൻ എണീറ്റു. അവൻ ഗ്ലാസ്‌ സഫുന്റെ നേർക്ക് നീട്ടി. അവൾ വാങ്ങാൻ മുന്നോട്ട് വന്നതും സാലി മെല്ലെ കാല് നീട്ടി വെച്ചു. അവൾ തടഞ്ഞു വീഴാൻ നോക്കി. ഫൈസി അവളെ പിടിക്കാൻ എണീറ്റെങ്കിലും അതിന് മുന്നേ സാലി പിടിച്ചിരുന്നു. സഫുന്റെ ദേഹത്ത് അവൻ പിടിച്ചത് കണ്ടു ഫൈസിയുടെ മുഖം ഇരുണ്ടു കയറി. നോക്കി നടക്ക് സഫു. ഇപ്പൊ വീണേനെ. അവൻ അവളെ പിടിച്ചു നേർക്ക് നിർത്തി. നിന്റെ കാലിന് വേദനയൊന്നും ഇല്ലല്ലോ. അവൻ കുനിഞ്ഞിരുന്നു അവളെ കാല് നോക്കി. ഒന്നും പറ്റിയില്ലടാ. ജസ്റ്റ്‌ സ്ലിപ് ആയതാ. നീ എണീറ്റെ. അവൾ അവന്റെ കൈ പിടിച്ചു എഴുന്നേൽപ്പിച്ചു. എന്നാ ഞാനിറങ്ങട്ടെ. കുറച്ചു കഴിഞ്ഞു പോകാടോ. സഫു അവന്റെ പിറകെ പോയി. ഇല്ലാടി പിന്നെ ഒരു ദിവസം വരാം.

ഇന്ന് കുറേ ജോലിയുണ്ട്. ക്ലാസ്സ്‌ ഇല്ലാത്തപ്പോ നീ എന്നെ വിളിക്ക്. ഫ്രീയാണേൽ ഞാൻ വരാം. അവൻ പോയി. അവൾ വാതിലടച്ചു തിരിച്ചു വന്നു. ഫൈസിക്ക് അഞ്ചുസ്പൂൺ ഉപ്പും രണ്ട് സ്പൂൺ മുളകും ആണ് ജ്യൂസിൽ കലക്കിയത്. ഒരിറക്ക് അവൻ കുടിച്ചിരുന്നു. അതിന്റെ റിസൾട്ട്‌ ഇപ്പൊ കാണും. അവൾ ചെറുചിരിയോടെ അവന്റെ അടുത്തേക്ക് വന്നു. അവിടത്തെ കാഴ്ച കണ്ടു അവൾക്ക് കണ്ണ് പുറത്തേക്കു തള്ളുന്നത് പോലെ തോന്നി. അവൻ അതെടുത്തു കുടിക്കുന്നു. നിനക്ക് എന്താടാ വട്ടായോ. അവൾ ഓടി പോയി അത് പിടിച്ചു വാങ്ങാൻ നോക്കി. അവളെ അവൻ അവളെ ഒറ്റ തള്ള്. എന്നിട്ട് അവളെ നോക്കി ഒറ്റവലിക്ക് അതെടുത്തു കുടിച്ചു. അവൾക്ക് ഓർത്തപ്പോൾ തന്നെ ഓക്കാനം വന്നു. കലിപ്പോടെ അവളെ നോക്കി മുകളിലെക്ക് കയറി പോയി. വാതിൽ വലിച്ചടക്കുന്ന ശബ്ദം കേട്ടു.

ആ പ്രകമ്പനത്തിൽ വീട്ടിലെ മുഴുവൻ ജനലും വാതിലും കുലുങ്ങി. ഇവനിതിപ്പൊ എന്താ പറ്റിയെ. ആരോടുള്ള ദേഷ്യത്തിന ആ ജൂസ് കുടിച്ചത്. അവൾക്ക് ഒന്നും മനസിലായില്ല. എന്തേലും ആവട്ട് അവൾ അവളെ റൂമിലേക്ക് പോയി വാതിലടച്ചു കിടന്നു. അവന് അകവും പുറവും ഒരു പോലെ കത്തുന്നത് പോലെ തോന്നി. എന്താ എനിക്ക് പറ്റിയെ.ഫോണിൽ അൻസിയുടെ ഒരുപാട് msg വന്നു കിടപ്പുണ്ട്. അവനത് ഓപ്പൺ ചെയ്യാൻ പോലും തോന്നിയില്ല. ഫോൺ കിടക്കയിലേക്ക് വലിച്ചെറിഞ്ഞു. അവന്റെ കണ്മുന്നിൽ മുഴുവൻ സാലി അവളെ താങ്ങി പിടിച്ചതും അവളെ കാല് നോക്കിയ രംഗവും ആയിരുന്നു.അവൻ എന്തിനാ അവളെ ഇങ്ങനെ കെയർ ചെയ്യുന്നേ. അവളെ അവൻ തൊട്ടതിന് എനിക്കെന്താ. അവളെ എനിക്ക് ഏതായാലും വേണ്ട. പക്ഷേ സാലിയെ എന്ത് കൊണ്ട് അസപ്റ്റ് ചെയ്യാൻ പറ്റുന്നില്ല.

ഇഷ്ടം ആയിരുന്നല്ലോ അവന് അവളെ. ഇപ്പോഴും ഇഷ്ട്ടമാണ്. അവർ ഒന്നിച്ചോട്ടെ.എനിക്ക് അൻസിയെ വേണം അതിന് സഫു എന്റെ ജീവിതത്തിൽ നിന്നും പോകണം. ഞാൻ അതിനപ്പുറം വേറൊന്നും ചിന്തിക്കേണ്ട. അവൾ എങ്ങനെ വേണമെങ്കിലും ജീവിച്ചോട്ടെ. ഞാൻ അവളെ പറ്റി ആലോചിക്കുക കൂടി ഇല്ല. അൻസി....... അൻസിയെ പറ്റി മാത്രമേ ആലോചിക്കേണ്ട തുള്ളു. അവൻ ഫോൺ എടുത്തു അൻസിക്ക് msg അയച്ചു. Miss u. Love u dear. തിരിച്ചു വന്ന റിപ്ലൈ കണ്ടു അവൻ ഞെട്ടിപോയി. Miss u da. Realy miss u. Love u Love u? ഒരു ചോദ്യചിഹ്നം പോലെ അത് അവന്റെ മനസ്സിൽ കിടന്നു. ഇതിനർത്ഥം അവൾക് എന്നെ ഇഷ്ടം ആണെന്നല്ലേ. ഒരു ഗ്രീൻ സിഗ്നൽ അവളെ ഭാഗത്തു നിന്നും കിട്ടിയ സന്തോഷത്തോടെ അവൻ ഫോണും നോക്കി കൊണ്ട് കിടക്കയിലേക്ക് വീണു.... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story