💕മിഴികൾ പറഞ്ഞ പ്രണയം 💕: ഭാഗം 43

mizhikal paranja pranayam

രചന: സഫ്‌ന കണ്ണൂർ

ഇനി മുതൽ നീ ഇവന്റെ കൂടെ ആ റൂമിൽ കിടന്നാൽ മതി . ഒന്ന് ......രണ്ട് ....മൂന്ന് .... നാല് ......അല്ല അവന്റെ മനസ്സിൽ പത്തമ്പത് ലഡു ഒന്നിച്ചു പൊട്ടി .ഇവൾ എന്റെ കൂടെ എന്റെ റൂമിൽ .....ഇത്രപെട്ടെന്ന് എന്റെ പടച്ചോനെ ആലോചിക്കാൻ വയ്യ .അവൻ മെല്ലെ ഒളികണ്ണിട്ട് അവളെ നോക്കി .പേടിച്ചു വിറച്ചു തന്നെയാ ഇരിക്കുന്നെ .ഇത് കേട്ടതും അവളൊന്ന് ഞെട്ടി . ഞാൻ എന്റെ റൂമിൽ തന്നെ കിടന്നോളാം . ഇവളെ തൂക്കികൊല്ലാനൊന്നും അല്ലല്ലോ വിധിച്ചേ എന്റെ കൂടെ കിടക്കാനല്ലേ .പിശാചിന്റെ ഭാവം കണ്ടാൽ മറ്റെന്തൊക്കെയോ തോന്നുവല്ലോ . വാശി പിടിക്കണ്ട സഫു .പറഞ്ഞത് കേട്ടമതി .ഇനിയും ആ കള്ളൻ തിരിച്ചു വരില്ലെന്ന് എന്തായിത്ര ഉറപ്പ് .ഇപ്പൊ തന്നെ നിന്റെ വിറയൽ മാറിയിട്ട് ഇല്ല .പേടിച്ചു വല്ല അസുഖം വരുത്തി വെക്കേണ്ട . അവൾക്ക് ഒറ്റക്ക് റൂമിൽ കിടക്കാൻ പേടി തോന്നി .ഫൈസിയുടെ കൂടെ റൂമിൽ കിടക്കാനാണേൽ അതും പറ്റില്ല .ഇനിയിപ്പോ എന്താ ചെയ്യുക . എല്ലാവരും പോയി കിടന്നോ .ഇനി രാവിലെ എന്താണെന്നു വെച്ച നോക്കാം .ഇക്കാക്ക എല്ലാവരെയും കൂട്ടി പോയി .

അവളും ഫൈസിയും മാത്രമായി അവിടെ . വാ പോയി കിടക്കാം .അവൻ അവളെ കയ്യിൽ പിടിച്ചു പറഞ്ഞു .അവൾ അവന്റെ കൈ തട്ടി മാറ്റി . എന്നെ തൊടണ്ട .ഞാൻ വന്നോളാം . തൊടുന്നില്ലേ .പെട്ടെന്ന് ഓര്മയില്ലാതെ കയ്യിൽ പിടിച്ചു പോയതാ .അവൻ റൂമിലേക്ക് പോകാൻ നോക്കിയതും അവളും പിറകെ പോയി .നേരത്തെ ഓടി വന്നു എന്നെ കെട്ടിപ്പിടിച്ചപ്പോൾ ഒരു അയിത്തവും ഇല്ല .ഞാനിപ്പോ കയ്യിൽ ഒന്ന് തൊട്ടത് മഹാപരാധം പോലെ .ഇന്നത്തെ കാലത്ത് അല്ലെങ്കിലും ആർക്കും ഒരു ഉപകാരവും ചെയ്യരുത് .അവൻ പിറു പിറുത്തു . അവൾ അത് കേട്ടെങ്കിലും ഒന്നും തിരിച്ചു പറഞ്ഞില്ല .അവൻ റൂമിന്റെ വാതിൽ തുറന്നു അകത്തേക്ക് കൈ കാണിച്ചു പറഞ്ഞു . വെൽക്കം റിട്ടേൺ ടു മൈ സ്വീറ്റ് റൂം . അവൾ ആ റൂമിലേക്ക് ആദ്യമായി കയറുന്നത് പോലെ നോക്കി .വല്ലാത്തൊരു മാറ്റം റൂമിന് .സൂക്ഷിച്ചു നോക്കിയപ്പോൾ മനസ്സിലായി .അവിടെയുള്ള എല്ലാ സാധനങ്ങളും ചേഞ്ച്‌ ചെയ്തിരിക്കുന്നു . മുഴുവൻ വൈറ്റ് കളർ .വൈറ്റ് ആൻഡ് ബ്ലാക്ക് കളർ കർട്ടൻ വൈറ്റ് കളർ റോസ് ഫ്ലവർ ബേസിൻ കളർ ബ്ലാക്ക് ബെഡ് ഷീറ്റ് വൈറ്റ് .ചുമരിലെ പെയിന്റ് പോലും വൈറ്റ് കളർ .എന്റെ സ്വപ്നങ്ങളിലെ എന്റെ റൂം .എന്റെ മനസ്സറിഞ്ഞു ക്രിയേറ്റ് ചെയ്ത പോലെ .

അൻസിയുടെ ഫോട്ടോ അവിടെ കാണാനില്ല .പകരം എന്റെയും ഫൈസിയുടെയും വിവാഹഫോട്ടോ .ഞാനിനി സ്വപ്നം കാണുന്നതാണോ ഇതൊക്കെ . ആയിരിക്കും അല്ലാതെ ഇതൊക്കെ എങ്ങനെ .അവൾ മെല്ലെ അവളെ ഒന്ന് നുള്ളി നോക്കി .സ്വപ്നം അല്ല .സത്യം തന്നെയാണ് .ഇവൻ എനിക്ക് വേണ്ടി ചെയ്തതാണോ .അതിന് ഇതൊക്കെ എന്റെ ഇഷ്ടങ്ങൾ ആണെന്ന് ഇവന് അറിയില്ലല്ലോ .അൻസിയായി ചാറ്റുമ്പോൾ പറഞ്ഞിരുന്നു വൈറ്റ് ആണ് ഇഷ്ടം എന്ന് .ഓഹ് അപ്പൊ അൻസിക്ക് വേണ്ടി ചെയ്തതാരിക്കും .പക്ഷേ ഈ ഫോട്ടോ .അവൾ ഫോട്ടോ തന്നെ നോക്കുന്നത് കണ്ടു അവനും നോക്കി . അജുവിന്റെ വൈഫ്‌ എനിക്ക് അന്ന് ഫങ്ക്ഷന് ഗിഫ്റ്റ് തന്നതാ .ഫൈസിക്ക് ഇഷ്ടം അല്ലെന്ന് അറിയുന്നത് കൊണ്ട് അലമാരയുടെ മുകളിൽ ഇട്ടു .ഇതെങ്ങനെ ഇപ്പൊ താഴെ എത്തി .ആരാ ഇതിവിടെ വെച്ചേ . എന്താടോ നോക്കുന്നെ അവൾ ആ ഫോട്ടോക്ക് നേരെ കൈ ചൂണ്ടി .ഇത് എങ്ങനെ ഇവിടെ . അതോ അത് ഞാൻ വെച്ചു . നീയോ എന്തിന് . അവനെന്തോ പറയാൻ നോക്കിയതും അവൾ പറഞ്ഞു .

എന്നെ ഓർതോണ്ടിരിക്കാനാവും . ഈ ദുരന്ത ദിവസം ഓർത്തുകൊണ്ടിരുന്നാലല്ലേ എന്നെ ദ്രോഹിക്കാൻ ഊർജം കൂടു . അവൻ അവളെ നോക്കി തൊഴുതു കൊണ്ട് പറഞ്ഞു ഇത്രയും കൃത്യമായി കണ്ടു പിടിച്ചു പറയുമെന്ന് കരുതിയില്ല . ഈ ഒരു ഫോട്ടോക്ക് വേണ്ടി ചോദിച്ചതിന് അജു എന്നെ വിളിക്കാത തെറിയില്ല അവന്റെ കയ്യിലെ എന്റെ വിവാഹ ഫോട്ടോസ് വീഡിയോ ഒക്കെ ഉള്ളൂ .പേഴ്‌സ് മൊത്തം കാലിയാക്കിക്കുകയും ചെയ്തു .എന്നിട്ട അതൊക്കെ എനിക്ക് തന്നത് .അതിൽ നിന്ന് ഏറ്റവും ഇഷ്ടപ്പെട്ടതും ബാംഗിയുള്ളതും ഈ ഫോട്ടോ ആണ് .ആരെയോ ബോധിപ്പിക്കാൻ വേണ്ടി വിവാഹത്തിന്റെ അന്ന് മുഖത്ത് ഫിറ്റ് ചെയ്ത പുഞ്ചിരി .അത് നോക്കി കൊണ്ടിരുന്നപ്പോൾ എല്ലാം വളരെ മിസ്സ്‌ ചെയ്‌തെന്ന് അവന് തോന്നി .ഒന്ന് കൂടി കെട്ടിയാലോ ഇവളെ .മനസ്സറിഞ്ഞു മഹറണിഞ്ഞു എന്റെ ജീവിതത്തിലേക്ക് ഒരിക്കൽ കൂടി ഒരു വരവേൽപ്പ് .അവൻ അവളെ നോക്കി അവൾ ഒരു ബെഡ് ഷീറ്റ് എടുത്തു നിലത്ത് വിരിച്ചു കിടക്കുന്നത് കണ്ടു .ഇങ്ങനെയാണെങ്കിൽ നടന്നത് തന്നെ അവന് നിരാശ തോന്നി .

എന്റെ കൂടെ ബെഡിൽ കിടന്നോടെ . അവൾ രൂക്ഷമായി അവനെ നോക്കി . തെറ്റിദ്ധരിക്കണ്ട ഞാനുദ്ദേശിച്ചത് പേടിയുണ്ടെങ്കിൽ ഇവിടെ കിടന്നൊന്ന എനിക്ക് പേടിയൊന്നും ഇല്ല .നേരത്തെ പെട്ടന്ന് ആരോ കാലിൽ കേറി പിടിച്ചപ്പോൾ അറിയാതെ നിലവിളിച്ചു പോയതാ . അവൾ തലവഴി പുതപ്പിട്ട് മൂടി തിരിഞ്ഞു കിടന്നു .പേടിയില്ല പോലും നേരത്തെ ഞാനത് കണ്ടതാ .അവളെ കെട്ടിപിടത്തം കണ്ടപ്പോഴേ അത് മനസ്സിലായിന് .പെരുമ്പാമ്പ് പോലും അതിന്റെ ഇരയെ ഇങ്ങനെ ചുറ്റി വരിഞ്ഞു കാണില്ല .ശ്വാസം മുട്ടി മരിച്ചു പോകുന്ന എനിക്ക് തോന്നിയെ .ഓർത്തപ്പോൾ അവന് ചിരി വന്നു .എന്നിട്ടപ്പോ അവളുടെ ഒരു ജാഡ .അവന് അവളെ നോക്കി ഒറ്റ ചവിട്ട് കൊടുത്തലൊന്ന് തോന്നി .പിന്നെ ക്ഷമിച്ചു നിന്നു .ആവിശ്യം എന്റേതായി പോയില്ലേ .സഹിക്കുക തന്നെ .എനിക്കും ഒരവസരം വരും .അവൻ ബെഡിൽ അവളെ നോക്കി കിടന്നു . ഇതിന് വേണ്ടിയാണോ കഷ്ടപ്പെട്ടു ആ റൂമിൽനിന്നും ഇവളെ ചാടിച്ചേ .ഞാൻ കാണിച്ച സാഹസം ഓർക്കുമ്പോൾ ഇപ്പൊഴും വിറയൽ മാറിയിട്ടില്ല .

പുറത്തെ പൈപ്പ് വഴി വലിഞ്ഞു കയറി അവളെ റൂമിന്റെ ജനലിന്റെ അവിടെ എത്തി .അവിടെ നിന്നെങ്ങാനും വീണിരുന്നെങ്കിൽ ഞാനിപ്പോ പരലോകത്തു എത്തിയേനെ .ആദ്യമേ അവളെ റൂമിൽ കയറി ജനലിന്റെ കൊളുത്ത് ഊരി മാറ്റിയിരുന്നു .അത് കൊണ്ട് എളുപ്പത്തിൽ ജനൽ തുറക്കാൻ കഴിഞ്ഞു .ജനലിൽ തട്ടി വിളിച്ചു പേടിപ്പിക്കണമെന്നേ കരുതിയുള്ളൂ .പക്ഷേ അവളെ വെളുത്തു മിനിസമാർന്ന കാൽ പാദങ്ങൾ കണ്ടപ്പോൾ കൺട്രോൾ പോയി .അതിൽ സ്വർണ്ണകൊലുസ്സ് ചുറ്റി പിണഞ്ഞു കിടക്കുന്നത് കാണാൻ ഒടുക്കത്തെ ബംഗിയാരുന്നു .മെല്ലെ തൊട്ട് പോയി .അവൾ ഞെട്ടി ഉണർന്നു .എന്നെ കണ്ടതും ഒറ്റ നിലവിളിയാരുന്നു .ഞാൻ മുഖത്ത് ഒരു മുഖം മൂടി ഇട്ടത് കൊണ്ട് മുഖം കാണില്ലെന്ന് ഉറപ്പായിരുന്നു .എന്റെ റൂമിലേ സിറ്റൗട്ടിലേക്ക് തുള്ളി ഒന്നും അറിയാത്ത പോലെ എന്റെ റൂമിലേക്ക് വന്നു .വാതിൽ തുറന്നു പുറത്തിറങ്ങി .അവൾ ഓടി വന്നു കെട്ടിപിടിച്ചു പൊട്ടിക്കരഞ്ഞത് പെട്ടെന്നായിരുന്നു .ഒന്നും അറിയാത്ത പോലെ കിട്ടിയ ചാൻസിന് ആശ്വസിപ്പിക്കുന്ന ഭാവത്തിൽ തിരിച്ചും കെട്ടിപിടിച്ചു .

അവൾ നന്നായി പേടിച്ചിരുന്നുന്ന് വിറയൽ കണ്ടപ്പോൾ മനസ്സിലായി .ചെറുതായി പാവം തോന്നാതിരുന്നില്ല .കഷ്ടപ്പെട്ടു റൂമിൽ എത്തിച്ചിട്ട് എന്ത് കാര്യം മരപ്പോത്ത് കിടക്കുന്ന കണ്ടില്ലേ നിലത്ത് .ഇന്ന് നിലത്ത് കിടക്കാൻ വിട്ടാൽ പിന്നെ എപ്പോഴും നിലത്തായിരിക്കും കിടത്തം .എങ്ങനെ ഇവളെ മുകളിൽ എത്തിക്കും .ഒന്ന് ട്രൈ ചെയ്തു നോക്കാം . സഫു നീ ഉറങ്ങിയോ മറുപടി ഒന്നും വന്നില്ല .ഉറങ്ങിയിട്ടില്ലെന്ന് ഉറപ്പാണ് .എവിടെ ഉറക്കം വരാനാ അമ്മാതിരി പേടി പേടിച്ചിട്ടുണ്ട് . എനിക്ക് എന്തോ നല്ല ഉറക്കം വരുന്നു .ഇപ്പൊ എന്തെന്നറിയില്ല ഉറങ്ങിയാ പിന്നെ കുംഭകർണ്ണനെ പോലെയാ .ബോംബ് പൊട്ടിയാൽ പോലും ഞാൻ അറിയുന്നില്ല .തൊട്ട് വിളിച്ചാൽ അറിയും .പിന്നെ ഇടക്കിടക്ക് ജനലിന്റെ ഭാഗത്തു നോക്കണം .നിലാവിന്റെ വെളിച്ചത്തിൽ പുറത്തു ആൾ നിന്നാൽ പെട്ടെന്ന് കാണുകയും ചെയ്യും . അത് കൊണ്ട് വീണ്ടും ആ കള്ളൻ വരുവാണെങ്കിൽ എന്നെ തൊട്ട് വിളിച്ചോ . ഗുഡ് നൈറ്റ്‌ . അവൾ പുതപ്പ് മാറ്റി ജനലിൽ നോക്കി .എല്ലാം അടച്ചിട്ടുണ്ട് .കിടന്നെങ്കിലും പേടിചിട്ട് ഉറക്കം വന്നില്ല .

ഇടയ്ക്കിടെ അവൾ ജനൽ നോക്കികൊണ്ടിരുന്നു .ഇവൻ പറഞ്ഞത് പോലെ ഇനി തിരിച്ചു വരുമോ .ഇരുട്ടിൽ കാണുന്ന ഓരോ രൂപവും അവൾക്ക് ഒരാളായിട്ട് തോന്നി .പുറത്ത് കൂടി ആരോ നടക്കുന്ന പോലെ .അവൾക്ക് പേടിച്ചിട്ട് കരച്ചിൽ വരുന്നുണ്ടായിരുന്നു .അവന്റെ കൂടെ പോയി കിടന്നാലോ .അതാ നല്ലത് .എന്തിനാ റിസ്ക് എടുക്കുന്നെ .എനിക്കും കൂടി അവകാശപ്പെട്ട ബേഡല്ലേ പിന്നെന്തിനാ ഞാൻ അവനെ പേടിക്കുന്നെ .അവൾ എണീറ്റു ബെഡിൽ ഓരത്തായി പോയി കിടന്നു .അവൻ അവളെ നോക്കുന്നത് കണ്ടു .അവൾ മൈന്റ് ചെയ്തില്ല .ഉള്ളിൽ ചിരി വന്നെങ്കിലും അവൻ പുറത്തു കാണിച്ചില്ല . സഫു നീ അയാളെ ശരിക്കും കണ്ടിനോ .എങ്ങനെയുണ്ട് കാണാൻ . മൊഞ്ജ് നോക്കാൻ പറ്റിയില്ല .അടുത്ത പ്രാവിശ്യം വന്ന വിശദമായി പരിജയപെട്ടിട്ട് പറയാം എങ്ങനെയുണ്ടെന്ന് . അതെല്ലെടി ഞാൻ ചോദിച്ചത് അയാൾക്ക് തലയുണ്ടോന്ന തലയില്ലാത്ത മനുഷ്യനോ .തലയില്ലെങ്കിൽ പിന്നെ ജീവനുണ്ടാകുമോ . അത് കൊണ്ട് തന്നെയാ ചോദിച്ചേ .അപ്പുറത്തെ വീട്ടിലെ ഇതതയില്ലെ അവരെ വീട്ടിൽ മിനിജന്ന് ഇത് പോലെ ആരോ ജനലിൽ മുട്ടിയത്രേ .അവർ പക്ഷേ നിന്നെപ്പോലെ പേടിച്ചു നിലവിളിച്ചൊന്നും ഇല്ല .ധൈര്യമായിട്ട് പോയി ജനൽ തുറന്നു നോക്കി .

എന്നിട്ട് .....അവൾ ആകാഷയോടെ അവനോട് ചോദിച്ചു . കണ്ടതും അവർ ബോധം കെട്ടു വീണു .വെളുത്ത ഒരു രൂപം പോലും .അതിന് തലയില്ല .കയ്യും കാലും മാത്രം .ആരായാലും പേടിച്ചു പോവില്ലേ . അത് അവർക്ക് തോന്നിയതാവും .ഇന്നത്തെ കാലത്ത് അതൊക്കെ ആരെങ്കിലും വിശ്വസിക്കുമോ .ഉള്ളിൽ ചെറുതായി പേടി തോന്നിയെങ്കിലും അത് പുറത്തു കാണിക്കാതെ അവൾ പറഞ്ഞു . അവർ മാത്രമല്ല വേറെയും കുറേ ആൾക്കാർ കണ്ടിന് പോലും .ഇവിടെ അടുത്ത് ഒരാക്സിഡന്റ് നടന്നു ഒരാൾ മരിച്ചിരുന്നു .അയാളെ പ്രേതം ആണെന്ന പറയുന്നത് കേട്ടെ .കള്ളനാണെങ്കിൽ പോലീസിൽ കേസ് കൊടുക്കാം. പ്രേതങ്ങൾക്ക് എതിരെ കേസ് കൊടുത്തിട്ട് കാര്യം ഉണ്ടോ . ഒന്ന് പോടോ ആരെങ്കിലും അടിച്ചു വിടുന്നതായിരിക്കും ഇതൊക്കെ . വേണേൽ വിശ്വസിച്ച മതി .എനിക്ക് നല്ല ഉറക്കം വരുന്നു .ഞാൻ ഉറങ്ങാൻ പോവ്വാ .അവൻ കണ്ണടച്ച് കിടന്നു . പെട്ടെന്നായിരുന്നു അവൾ അവനെ കെട്ടിപിടിച്ചു കിടന്നത് .അവൻ കണ്ണ് തുറന്നു അവളെ നോക്കി .എനിക്ക് പേടിയാവുന്നു .അത് കൊണ്ടാ സോറി .

ഇട്സ് ഓൾ റൈറ്റ് .അവൻ വലിയൊരു ത്യാഗം ചെയ്ത പോലെ പറഞ്ഞു. ഉള്ളിൽ ഉള്ള സന്തോഷം പുറത്തു കാണിക്കാൻ പറ്റാതെ വീർപ്പുമുട്ടുണ്ടായിരുന്നു അവൻ .സ്വപ്നത്തിൽ പോലും കരുതിയില്ല ഇങ്ങനെയൊക്കെ സംഭവിക്കുന്ന .അവൻ അവളെ ചേർത്ത് പിടിച്ചു കിടന്നു .അവളെ ഭാഗത്തു നിന്നും യാതൊരു എതിർപ്പും ഇല്ലെന്ന് അവൻ കണ്ടു.അവൾ അവനോട് ഒന്ന് കൂടി ചേർന്നു കിടന്നു .കൺട്രോൾ പോവ്വതിരുന്ന മതിയാരുന്നു റബ്ബേ .ആക്രാന്തം കാട്ടിയാൽ കഷ്ടപെട്ടത് മുഴുവൻ വെള്ളത്തിൽ വരച്ച പോലെ ആകും . ഒരു പൂവിനെ പ്രാര്ഥിച്ചുള്ളു .ഒരു പൂക്കാലം തന്നെ തന്നല്ലോ .സന്തോഷം ആയി ഒരുപാട് ഒരുപാട് സന്തോഷം ആയി . ഇനി മരിച്ചാലും സാരമില്ല .കുറേ രാത്രികളായി ടെൻഷൻ കൊണ്ട് ശരിക്കും ഉറങ്ങിയിട്ട് ഇന്നെങ്കിലും സമാധാനത്തോടെ കുറച്ചു ഉറങ്ങണം .അവൻ മെല്ലെ കണ്ണടച്ച് കിടന്നു . ** രാവിലെ തലയിണ കൊണ്ട് തല്ല് കിട്ടിയാണ് അവന്റെ ഉറക്കം ഞെട്ടിയത് .കണ്ണ് തുറന്നു നോക്കിയതും ഭദ്രകാളിയെ പോലെ അവൾ കലി തുള്ളി നിൽക്കുന്നു . അവൾ വീണ്ടും തലയിണകൊണ്ട് അവനെ അടിച്ചു .

നിനക്കെന്താടി ഭ്രാന്ത് പിടിച്ചോ . ഭ്രാന്ത് നിന്റെ കെട്ടിയോൾക്ക് . അത് തന്നെയാ ഞാനും ചോദിച്ചേ . അപ്പോഴാ അവൾക്ക് പറഞ്ഞത് ഓടിയത് . ഏതായാലും നിന്നെ പോലെ നുണയനല്ല . ഞാനെന്ത് നുണയാ പറഞ്ഞത് .അവന് ഉള്ളിൽ ചെറിയ പേടി തോന്നി .ഇനി അവളെ രാത്രി പേടിപ്പിച്ചത് ഞാനാണെന്ന് അവളറിഞ്ഞോ . നീ പറഞ്ഞത് മൊത്തം കളവാണ് . ആയിഷനോടും ഇക്കാക്കനോടും ഞാൻ ചോദിച്ചു .ഈ നാട്ടിൽ അങ്ങനെയൊരു സംഭവമേ നടന്നിട്ടില്ല . ഇതായിരുന്നോ രക്ഷപെട്ടു . നുണയൻ . ഞാൻ നുണ പറഞ്ഞൊന്നും ഇല്ല .എനിക്ക് ഇന്നലെ രാത്രി ഒരു ഹൊറർ സ്റ്റോറി പറയണമെന്ന് തോന്നി .പറഞ്ഞു .നിന്നോട് അതൊക്കെ വിശ്വസിക്കണമെന്ന് ഞാൻ പറഞ്ഞോ . നുണയൻ നുണയൻ നുണയൻ . നുണയൻ അന്റെ ബാപ്പ അങ്ങേരെ പോയി വിളി . എന്റെ ഉപ്പ നിന്നെ പോലെ നുണ പറയൽ ഇല്ല .നിന്നോട് പലപ്രവിശ്യം പറഞ്ഞിട്ടുണ്ട് എന്റെ ഉപ്പാനെ പറയരുതെന്ന് അവൾ അവനെ തലയിണ കൊണ്ട് വീണ്ടും അടിച്ചു . അവൻ തലയിണയിൽ പിടിച്ചു അവളെ വലിച്ചത് പെട്ടെന്നായിരുന്നു .

അവന്റെ മേലേക്ക് തന്നെ വീണു .അവൾ എണീക്കാൻ നോക്കിയതും അവൻ മുറുക്കെ പിടിച്ചു . ഫൈസി വിട് . എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട് . .അവൾ കുതറി മാറി എണീക്കാൻ നോക്കുംതോറും അവന്റെ പിടിയും മുറുകി കൊണ്ടിരുന്നു .അവസാനം അവൾ തളർന്നത് പോലെ അവനെ നോക്കി .എന്ന ഒന്ന് പറഞ്ഞു തുലക്ക് ശല്യം . അവൻ അവളെ മുഖത്തേക്ക് തന്നെ നോക്കി കുറച്ചു സമയം നിന്നു ഐ ......എനിക്ക് ..... എനിക്ക് . ....ബാക്കി പറ . ബാക്കി പറയാൻ ആവാതെ അവളെ മുഖത്തേക്ക് തന്നെ നോക്കി . ഒന്ന് പറയുന്നുണ്ടോ അല്ലെങ്കിൽ എന്നെ വിട് . ഐ ആം സോറി . സോറി എന്തിനാ നിന്റെ ഉപ്പാനെ പറഞ്ഞതിന് .അവൻ പിടി വിട്ടു . Mmmm അവൾ മൂളികൊണ്ട് എണീറ്റു പോയി . ദുരന്തം ....മഹാ ദുരന്തം .ഇങ്ങനെയൊരു പേടി തൊണ്ടൻ ആയി പോയല്ലോ .അവൻ സ്വയം നെറ്റിയിൽ അടിച്ചു കൊണ്ട് പറഞ്ഞു .തല്ല് കൂടാം .അവളോട് സംസാരിക്കാം ഒന്നിച്ചു കെട്ടിപിടിച്ചു കിടക്കുക യും ചെയ്യാം .ബട്ട്‌ ഐ love യൂ അത് പറയാൻ പറ്റില്ല .അവളെ മുഖത്തേയ്ക്ക് നോക്കുമ്പോൾ കണ്ണും കണ്ണും തമ്മിൽ ഉടക്കുമ്പോൾ എല്ലാം മറന്നു പോകുന്നു .അറിയാതെ ഒരു വിറയൽ വരുന്നു .എന്ത് കഷ്ട ഇത് .എന്തെങ്കിലും ഒരു വഴി കണ്ടു പിടിച്ചു തരണേ റബ്ബേ എനിക്ക് അവളോട് ഇഷ്ടം ആണെന്ന് പറയാൻ . ***

സാലി രാവിലെ എണീറ്റു ഓഫീസിൽ പോകാൻ ഇറങ്ങുമ്പോഴാണ് ഒരു കവർ ജീപ്പിന് മുകളിൽ വെച്ചത് കണ്ടത് .അവൻ അതെടുത്തു തുറന്നു നോക്കി .ഒരു ലെറ്റർ പിന്നെ കുറേ ഫോട്ടോസ് .അവൻ ഫോട്ടോസ് നോക്കി .സഫുവും ഞാനും ഒന്നിച്ചു ബീച്ചിൽ ഇരിക്കുന്നത് അവളെ കയ്യിൽ പിടിച്ചു നിൽക്കുന്നത് അവളെ കൂടെ നടക്കുന്നത് . കാറിൽ കയറുന്നത് .എന്നിങ്ങനെയുള്ള കുറേ ഫോട്ടോ .അവന്റെ നെറ്റിയിൽ വിയർപ്പ് പൊടിഞ്ഞു .അവൻ ആ ലെറ്റർ തുറന്നു വായിച്ചു . .എന്റെ പിറകെ വരരുത് .വന്നാൽ ഇത് പോലെയുള്ള കുറേ ഫോട്ടോസ് ഫൈസിയുടെ വീട്ടിൽ എത്തും .അവിടെ കിട്ടിയാൽ അറിയാലോ എന്താ സംഭവിക്കുകയെന്ന് . അവൾക്ക് നിന്നെ വിശ്വാസം ആയിരിക്കും .മറ്റുള്ളർ അത് വിശ്വസിക്കണം എന്നുണ്ടോ .അവളെ നിന്നിൽ നിന്നും എന്നെന്നേക്കുമായി അകറ്റാനും എനിക്ക് പറ്റും .എനിക്ക് അവളോട് ദേഷ്യം ഒന്നും ഇല്ല .അവർ പിരിയണം എന്നെ ആഗ്രഹിക്കുന്നുള്ളു .നീ കാരണം ദേഷ്യം വെറുപ്പാക്കി മാറ്റരുത് .അത് അവളെ ജീവനെടുക്കാൻ പോലും ഞാൻ മടിക്കില്ല

.അവർ പിരിഞ്ഞാൽ എനിക്ക് മാത്രമല്ല നിനക്കും ഗുണം ഉണ്ടാകും .നീ ഒരുപാട് സ്നേഹിച്ച സ്വന്തമാക്കാൻ മോഹിച്ച പെണ്ണല്ലേ അവൾ .അവളെ നിനക്ക് തന്നെ കിട്ടും.ആലോചിച്ചു തീരുമാനിക്ക് എന്താ വേണ്ടതെന്ന് .അവന്റെ നെറ്റിയിൽ നിന്നും വിയർപ്പു തുള്ളികൾ ചാലിട്ടൊഴുകി .എനിക്ക് അവളെ ഇഷ്ടം ആയിരുന്നു .പക്ഷേ അവളെ മനസ്സിൽ അങ്ങനെയൊരു ഇഷ്ടം ഇല്ലെന്ന് അറിഞ്ഞതും വേദനയോടെയാണെങ്കിലും ഞാൻ അത് മായി പൊരുത്തപ്പെട്ടു . ഫൈസിയുമായി വിവാഹം കഴിഞ്ഞ അന്ന് തൊട്ട് അവളെ ഞാൻ മറ്റൊരു കണ്ണോടെ നോക്കിയിട്ടില്ല .ഇക്കാര്യം സഫുവിനു പോലും അറിയില്ല .എന്നാലും ആരായിരിക്കും ഇതിന്റെ പിന്നിൽ .സഫുവിന്റെ ജീവനെടുക്കാനോ. അവളെ ദേഹത്ത് ഒരു തരി മണ്ണ് വീഴണമെങ്കിൽ ഞാൻ ജീവനോടെ ഇല്ലാതിരിക്കണം .കാണിച്ചു തരാം ഈ സാലിം അൻവർ ആരാണെന്ന് .അവൻ ദേഷ്യത്തോടെ ആ കവറും ലെറ്ററും ചുരുട്ടി എറിഞ്ഞു .പിന്നെ എന്തോ ഓർത്ത പോലെ അവൻ ആ കവർ പോയി എടുത്തു നിവർത്തി .അത് ഒരു ഫാൻസി ഷോപ്പിന്റെ കവർ ആണ് അതിലെ പേര് വായിച്ചതും അവൻ പോലും അറിയാതെ അവന്റെ മനസ്സ് മന്ത്രിച്ചു

ഷാഹിദ് . *** സഫുവിനെ ഒറ്റക്ക് കിട്ടാൻ അവളെ തനിച്ചു കിട്ടാൻ എന്താ ഒരു വഴി .കോളേജിൽ പോകുമ്പോൾ കൊണ്ട് വിടാനും കൂട്ടിയിട്ട് വരാനും കരുതി .ഒരുങ്ങികെട്ടി ഇറങ്ങിയിട്ട് പോസ്റ്റായത് മിച്ചം .കോളേജ് ലീവാണ് പോലും .ടൂർ പോയതിന് ശേഷം അവൾ കോളേജിൽ പോയിട്ടില്ല .ഇവിടെ നിന്നാണെങ്കിൽ അവൾ എപ്പോഴും അടുക്കളയിൽ അല്ലെങ്കിൽ ഉമ്മാന്റെയോ ബാബിടെയോ കൂടെ വാല് പോലെ നടക്കും .ഇന്ന് മുതൽ എന്റെ കൂടെ എന്റെ റൂമിൽ അല്ലേ കിടക്കുന്നത് അപ്പൊ നോക്കാം ഇനി .അവന് രാത്രിയാവാൻ ടൈം നോക്കിയിരുന്നു .അവൻ ഒരുങ്ങി മൊഞ്ചായി കണ്ണാടിയിൽ നോക്കി .അവൻ അവനെ തന്നെ നോക്കി സ്വയം വിലയിരുത്തി . അടിപൊളി തന്നെ .അവൾ വരുന്നത് കണ്ടതും അവൻ ഫോണിൽ നോക്കി ഇരിക്കുന്ന പോലെ നിന്നു .അവൾ ആ റൂമിലേക്ക് നോക്കുക പോലും ചെയ്യാതെ അവളെ റൂമിലേക്ക് തന്നെ പോയി .അവൻ തലയിൽ കയ്യും വെച്ചു അവിടെ ഇരുന്നു .വേതാളം പിന്നേം മരത്തിൽ തന്നെ എത്തിയല്ലോ .വീണ്ടും പൈപ്പിൽ വലിഞ്ഞു കയറേണ്ടി വരോ .

അവൻ അവളെ റൂമിലേക്ക് പോകാൻ ഇറങ്ങിയതും ഇക്കാക്ക കയറി വന്നു ഒരു ബാഗും ഡ്രെസ്സും എല്ലാം കിടക്കയിലേക്ക് എറിഞ്ഞു . അവൻ നോക്കിയപ്പോൾ മനസ്സിലായി .സഫുവിന്റെ ബാഗും ഡ്രെസ്സും ആണ് .ഇതെന്താപ്പോ സംഭവം.അവൻ കണ്ണും മിഴിച്ചു ഇക്കാക്കാനേ നോക്കി . എന്താ ഇക്കാക്ക പ്രശ്നം . പ്രശ്നം എന്താന്ന് മോന് അറിയില്ലേ . അവൻ ഇല്ലെന്ന് തലയാട്ടി . നിന്റെ കയ്യും കാലും ഒടിയുന്നതിന്നു എനിക്ക് പ്രോബ്ലം ഇല്ല .പക്ഷേ ഇവിടുള്ളോരേ കുടിവെള്ളം മുട്ടിപോകും .ഉപകാരം ചെയ്തില്ലേലും ദയവു ചെയ്തു ഉപദ്രവിക്കരുത് . ഇക്കാക്ക എന്തൊക്കെയാ പറയുന്നേ .എനിക്ക് മനസിലായില്ല . ടാ പോത്തേ അധികം ആക്കല്ലേ .ഞാൻ കണ്ടിരുന്നു നിന്റെ ബനിയനിൽ വൈറ്റ് സിമെന്റ് പുരണ്ടത് .ഇവിടെ വൈറ്റ് സിമന്റ് ഉള്ളത് പിറകു വശത്ത് മാത്രമാണ് . പൈപ്പിൽ വലിഞ്ഞു കയറി പൈപ്പ് പൊട്ടിയാലുള്ള അവസ്ഥയാ പറഞ്ഞത് . .കൊണ്ട് പോയ പോലെ ഇവിടെ ആക്കിയിട്ടുണ്ട് . അവൻ മരിച്ച പോലെയായി .ഭൂമി പിളർന്നു ഒന്ന് താഴേക്കു പോയിരുന്നെങ്കിൽ .നാണക്കേടും ചമ്മലും കൊണ്ട് അവന്റെ തല താണിരുന്നു .

എന്തോന്നെടെ ഇത് .എന്തൊരു ആക്ടിങ് ആയിരുന്നു ഒന്നും അറിയാത്ത പോലെ . എന്റെ പൊന്ന് ഇക്കാക്ക ഒന്ന് മെല്ലെ പറ സഫു കേൾക്കല്ല .ഫുൾ ബിൽഡപ്പ് വെച്ചു നടക്കുന്നതാ .ഒക്കെ പോകും . ഞാനല്ലേ റൂം മാറ്റിയത് .ദാ കൊണ്ട് പോയ പോലെ ഇവിടെ തന്നെ കൊണ്ട് വിട്ടിട്ടുണ്ട് .ഇപ്പൊ വന്നോളും .സ്വർഗ്ഗത്തിലെ കട്ടുറുമ്പാവാൻ ഞാനില്ലേ .ഇക്കാക്ക അതും പറഞ്ഞു റൂമിൽ നിന്നും പോയി . അവന്റെ മുഖത്ത് ഒരു ചമ്മൽ വന്നു .ഫോൺ റിങ് ചെയ്യുന്നത് കണ്ടാണ് അവൻ ചുറ്റും നോക്കിയത് .കിടക്കയിൽ ഇക്കാക്ക കൊണ്ട് ഇട്ട ഡ്രെസ്സിനടിയിൽ നിന്നാണ് അവൻ അതെടുത്തു .സനയാണ് വിളിക്കുന്നത് . അവളെ ബെസ്റ്റിയല്ലേ ഒന്ന് സോപ്പിട്ടു നോക്കാം .അവൻ കാൾ അറ്റൻഡ് ചെയ്തു. സന പറഞ്ഞത് കേട്ടു അവൻ ഫോൺ ഓഫ്‌ ആക്കി കിടക്കയിൽ ഇട്ടു . സഫു വരുന്നത് കണ്ടതും ഒന്നും സംഭവിക്കാത്തത് പോലെ അവൻ പോയി കിടന്നു . എന്താ നുണയാ ഉറങ്ങിയില്ലേ . അത് കേട്ടതും അവനു കലിപ്പ് കയറി വന്നു . ഞാനല്ല നീയാ നുണച്ചി .കോളേജിൽ നിന്നും പുറത്താക്കിയിട്ട് ദിവസം മൂന്നായി .എന്നിട്ട് എല്ലാരോടും പറഞ്ഞതോ കോളേജ് ലീവാണ് എന്ന് .അവളോട് അത് പറയണം എന്നുണ്ടായിരുന്നെങ്കിലും സനക്ക് കൊടുത്ത വാക്ക്ഓർത്തു കടിച്ചു പിടിച്ചു നിന്നു ...... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story