💕മിഴികൾ പറഞ്ഞ പ്രണയം 💕: ഭാഗം 44

mizhikal paranja pranayam

രചന: സഫ്‌ന കണ്ണൂർ

ഇവൻമാരെയൊക്കെ വെടിവെച്ചു കൊല്ലാനുള്ള നിയമം കൊണ്ട് വരണം .അമ്മേം പെങ്ങളെയും തിരിച്ചറിയാൻ പാടില്ലാത്ത ചെറ്റകൾ . ഏത് അവനെയാ റബ്ബേ ഇവൾ ഇങ്ങനെ നട്ടപാതിരാക്ക് തെറി പറയുന്നേ . ആരോടാ ഫൂലൻ ദേവി ഈ കലിപ്പ് . ഏതായാലും നിന്നോടല്ല .ഇന്നലെ ഒരുത്തൻ എന്നെ കേറി പിടിച്ചില്ലേ അവനെ പറഞ്ഞതാ . നിന്നെ കേറി പിടിക്കാനോ എപ്പോ ആര് .എന്നിട്ട് എന്നോടാരും പറഞ്ഞില്ലല്ലോ .അല്ല എവിടെയാ പിടിച്ചത് .അവന് കാര്യം മനസ്സിലായെങ്കിലും അറിയാത്ത ഭാവം നടിച്ചു . അവൾ കലിപ്പോടെ അവനെ നോക്കി .ടാ നുണയാ നൈറ്റ്‌ നടന്നത് മറന്നോ അതോ മറവി നടിക്കുന്നതോ . നുണയൻ അന്റെ ബാപ്പ എന്ന് പറയാൻ നാവിൻ തുമ്പിൽ എത്തിയെങ്കിലും വെറുതെ ഉടക്കി ഇന്നത്തെ രാത്രി കളയേണ്ടെന്ന് കരുതി അങ്ങ് വിഴുങ്ങി . ഓഹ് അതോ ..അത് ഒരു പാവം കള്ളനല്ലേ .വല്ലോം കിട്ടോന്ന് അറിയാൻ .അല്ലാതെ ഞരമ്പ് രോഗിയൊന്നും ആവില്ല .അവൻ നിസ്സാരമാക്കി പറഞ്ഞു . കള്ളനൊന്നും അല്ല ഇന്നലെ റൂമിൽ കയറിയത് .

ഇക്കാക്കയാ പറഞ്ഞത് വല്ല ഞരമ്പ് രോഗിയും ആയിരിക്കുമെന്ന് . അവൻ ഞെട്ടി എണീറ്റു ഇരുന്നു പോയി .ഇക്കാക്ക ഇനി എനിക്കിട്ട് പണി തന്നോ .അവൻ കണ്ണും തുറിച്ചു അവളെ നോക്കി .ഇക്കാക്ക എന്താ നിന്നോട് പറഞ്ഞത് . ഏതോ ഞരമ്പ് രോഗിയാ അതെന്ന് .ഈ റൂമിൽ തന്നെ കിടന്നാൽ അത് കൊണ്ട് വീണ്ടും വരൂന്ന ഇക്കാക്ക പറയുന്നേ .അതാ തനിച്ചു കിടക്കണ്ടാന്ന് പറഞ്ഞു ഇങ്ങോട്ട് കൂട്ടി വന്നേ . ആലോചിച്ചപ്പോൾ എനിക്കും തോന്നി ശരിയാണെന്ന് . മോഷ്ടിക്കാനാണെങ്കിൽ പാദസരം പൊട്ടിച്ചങ്ങ് പോയ പോരേ .എനിക്ക് നല്ല ഓർമയുണ്ട് എന്റെ കാലിൽ തലോടുകയാ ചെയ്തേ .അവനെയെങ്ങാനും എന്റെ കയ്യിൽ കിട്ടിയാലുണ്ടല്ലോ ഇടിച്ചു പപ്പടം പോലെയാക്കും . അവൾ മുഷ്ട്ടി ചുരുട്ടി കൈകൾ തമ്മിൽ ഇടിച്ചു . ഒരു നിമിഷം അവൻ അത് തന്നെയാ ഇടിക്കുന്നെന്ന് സങ്കല്പിച്ചു പോയി . എന്റള്ളോഹ് ....അറിയാതൊരു നിലവിളി തൊണ്ടയിൽ കുരുങ്ങി ..ശരിക്കും ഞാനാണ് കാലിൽ കേറി പിടിച്ചതെന്ന് അറിഞ്ഞാൽ ഇവളെന്നെ കൊന്നു കൊലവിളിച്ചേനെ .എന്നാലും എന്റെ പൊന്ന് ഇക്കാക്ക എന്നെ ഒരു ഞരമ്പ് രോഗിയാക്കി മാറ്റിയല്ലോ .

അതിന് നിനക്കൊന്നും പറ്റിയില്ലല്ലോ .ഒന്ന് തൊട്ടുന്ന് വെച്ച് ആകാശം ഇടിഞ്ഞു വീഴോ . വീഴും ...എന്റെ സമ്മതം ഇല്ലാതെ എന്റെ ദേഹത് ആരെങ്കിലും തൊട്ടാൽ ആാാ കൈ ഞാൻ വെട്ടും . അവളെ മുഖഭാവം കണ്ടപ്പോൾ ശരിക്കും അവൾ ചെയ്യുന്നു അവന് തോന്നി .ഈ ടോപ്പിക്ക് മാറ്റുന്നതാ നല്ലത് .ഇല്ലെങ്കിൽ എന്റെ കാര്യം പോക്കാ . അത് വിട് .എല്ലാം കഴിഞ്ഞില്ലേ . ഇനി വന്ന അപ്പൊ നോക്കാം .ഞാൻ വേറൊരു കാര്യം ചോദിച്ച സത്യം പറയോ . നീ ചോദിക്ക് .പറ്റുവാണേൽ സത്യം പറയാം . നിന്റെ കാര്യങ്ങൾ ഒക്കെ എങ്ങനെയാ നടക്കുന്നെ . അവൾ മുഖം ചുളിച്ചു അവനെ നോക്കി .എന്ത് ഉദ്ദേശിക്കുന്നെ . ചിലവിന്റെ കാര്യേ .മണി .....മണി.മണി ഇല്ലാതെ ഒന്നും നടക്കില്ലല്ലോ .കോളേജിൽ പോകണം വരണം .ഫീസ് അടക്കണം അങ്ങനെ അതൊക്കെ എങ്ങനെയെങ്കിലും നടക്കും . എങ്ങനെയെങ്കിലും എന്ന് വെച്ച .നീയെന്താ പണിക്ക് പോകുന്നുണ്ടോ .ബസിന് കൊടുക്കാനും പൈസ വേണ്ടേ . ഇവനിതെന്താ ഇപ്പൊ ഇങ്ങനെയൊരു ചോദ്യം .എന്തെങ്കിലും കുനിഷ്ടാണോ . ബസ്സിന് കൊടുക്കാൻ നിന്റെൽ എവിടുന്നാ ക്യാഷ് .

അതൊക്കെ നീ അറിയേണ്ട ആവിശ്യം ഇല്ല . എന്റെ കൂടെ ജീവിക്കുമ്പോൾ എനിക്ക് അറിയണം . എനിക്ക് ഉറക്കം വരുന്നു .ഞാൻ കിടക്കുവാ .അവനെ നോക്കാതെ പോയി കിടന്നു .തലവരെ പുതപ്പിട്ട് മൂടി . അവന് വിളിക്കണം എന്നുണ്ടായിരുന്നു എന്ത് കൊണ്ടോ വിളിച്ചില്ല .ശരിക്കും പറഞ്ഞാൽ അവൾ മനപ്പൂർവം എന്റെ ചോദ്യങ്ങളിൽ നിന്നും ഒളിച്ചോടിയതാണ് .എത്ര നാൾ നിനക്ക് ഇങ്ങനെ ഒളിച്ചോടാൻ പറ്റും . എന്നായാലും ഉത്തരം പറഞ്ഞേ പറ്റു മോളെ . രണ്ടു മാസമായി ഫീസ് അടച്ചിട്ട് .ഇന്ന് വരെ ചോദിക്കേണ്ട ആവിശ്യം വന്നിട്ടില്ല .ഉമ്മാനോട് തലേന്നേ പറയും നാളെ ഫീസ് അടക്കണംന്ന് .ഉമ്മ കോളേജിൽ പോകാൻ ഇറങ്ങുമ്പോഴേക്കും കയ്യിൽ വെച്ചു തരും .ചിലപ്പോൾ ഉപ്പാനോട് ആയിരിക്കും അല്ലെങ്കിൽ സമീർക്കയോട് എങ്ങനെയായാലും ഫീസ് ഉമ്മ ഒപ്പിച്ചു തരും .ബസ് പൈസ ആണെങ്കിൽ ഇറങ്ങാൻ നേരം ആരുടെയെങ്കിലും കീശയിൽ നിന്നും എടുക്കും .അതിന് കണക്കൊന്നും ഇല്ല .നിനക്ക് വേണ്ടത് എടുത്തോന്ന് എല്ലാരും പറയൽ ഉള്ളൂ .അവർക്കറിയാം അനാവശ്യമായി ഒരു രൂപ പോലും എടുക്കില്ലന്ന് .

പിന്നെ ഉമ്മാനെ സോപ്പിട്ട് കുറച്ചു പോക്കറ്റ് മണിയും ഒപ്പിക്കും .അത് കൊണ്ട് തന്നെ ഇത് വരെ പൈസയുടെ ബുദ്ധിമുട്ട് അറിഞ്ഞിട്ടില്ല .ഈ പ്രശ്നങ്ങളുടെ നടുക്ക് ഫീസ് അടക്കാൻ വിട്ടതായിരുന്നു .ഇപ്പൊ ഉമ്മാനോട് ഫീസ് ചോദിക്കാൻ പറ്റില്ല .ചോദിച്ചാൽ ഫൈസി അടച്ചില്ലേ എന്ന ചോദ്യം വരും .അന്വേഷണം ആവും എല്ലാരും പ്രശ്നം അറിയും . ഫൈസിയോടും ചോദിക്കാൻ പറ്റില്ല .അവന്റെ ഒരു സഹായവും എനിക്ക് വേണ്ട . മറ്റുള്ളവരോട് ചോദിക്കാൻ അഭിമാനം അനുവദിക്കുന്നുമില്ല . ശരിക്കും പറഞ്ഞാൽ എല്ലാവരും ഉണ്ടായിട്ടും ആരോരും ഇല്ലാത്ത അവസ്ഥയായി . കൃത്യമായി അടച്ചിരുന്നത് കൊണ്ട കുറെ ദിവസം ഇളവ് കിട്ടിയത് . അതിന്റെ കൂടെ ഇപ്പോൾ എക്സാം ഫീസും .പൈസ കിട്ടാൻ ഒരു വഴിയും കണ്ടില്ല .ഒരു ദിവസം മുഴുവൻ ക്ലാസ്സിന് പുറത്ത് നിർത്തിച്ചു .നാണക്കേട് കൊണ്ട് തൊലി ഉരിഞ്ഞു പോകുന്ന പോലെയാ തോന്നിയത് .തന്റെ അവസ്ഥയോർത് സ്വയം പുച്ഛവും തോന്നി .സന ഷാഹിദിനോട് പറയാന്നു പറഞ്ഞതാ .അവളെ കൊണ്ട് സത്യം ഇടീച്ചു പറയണ്ടാന്നു .

ഫീസ് അടക്കാതെ ഇനി ക്ലാസ്സിൽ കേറേണ്ടെന്ന് പറഞ്ഞു .അത് കൊണ്ട് പിന്നെ പോയും ഇല്ല .സന കുറച്ചു നേരത്തെ വിളിച്ചപ്പോൾ പറഞ്ഞു എക്സാം ഫീസ് അടക്കേണ്ട ലാസ്റ്റ് ഡേ നാളെ ആണെന്ന് .നാളെത്തോടെ ഏതായാലും കോളേജ് എന്ന മോഹം അടച്ചു താഴിടേണ്ടി വരും .കരച്ചിൽ പുറത്തു കേൾക്കാതിരിക്കാൻ അവൾ ചുണ്ടുകൾ കടിച്ചു പിടിച്ചു .മിഴികൾ മാത്രം നിറഞ്ഞൊഴുകി . *** രാവിലെ ഉറക്കം എണീറ്റത് ഫൈസിയാരുന്നു .സഫു എണീറ്റില്ലെന്ന് അവൻ കണ്ടു .കുറച്ചു സമയം അവളെ തന്നെ നോക്കി കിടന്നു .അവളെ മുഖത്തേക്ക് വീണു കിടക്കുന്ന മുടി അവൻ മാടി ഒതുക്കി .ഉറങ്ങുമ്പോൾ ഇവളെ കാണാൻ എന്തൊരു പാവം .എന്ത്‌ ക്യുട്ടാ കാണാൻ .ഉണർന്നാലോ ഭദ്ര കാളിയും . അവൻ മെല്ലെ അവളെ തലയിലൂടെ തലോടി കൊണ്ട് പറഞ്ഞു .കോളേജിൽ പോകണ്ടല്ലോ ആ ഉറക്കം ആണ് .കോളേജ് ഉണ്ടെങ്കിൽ രാവിലെ എഴുന്നേൽക്കുന്നത് കാണാം.അവന് അവളെ നോക്കും തോറും പാവം തോന്നി .ഫീസ് അടക്കാത്തോണ്ട് കോളേജിൽ നിന്നും പുറത്താക്കിയെന്ന് കേട്ടപ്പോൾ ശരിക്കും സങ്കടം തോന്നി.

സന സഫു ആണെന്ന് കരുതിയാ ഫീസ് നാളെ ലാസ്റ്റ് ഡേ ആണെന്നും ഞാൻ ഷാഹിദിനോട് പറയാൻ പോവുകയാണെന്നും പറഞ്ഞത് .ഞാനാ ഫോൺ അറ്റൻഡ് ചെയ്തത് എന്നറിഞ്ഞതും അവൾ വാക്ക് മാറ്റി .രണ്ടു വിരട്ടൽ വിരട്ടിയിട്ട കാര്യം പറഞ്ഞു തന്നത് .സഫു അറിയരുതെന്ന് സത്യവും ഇടീച്ചു .മറ്റുള്ളവർക്ക് വേണ്ടി ആരുടെ മുന്നിലും കൈ നീട്ടാനും കാൽ പിടിക്കാനും ഒരു മടിയും ഇല്ല .അവരെ സന്തോഷം കാണാൻ എന്ത് വേണമെങ്കിലും ചെയ്യും .സ്വന്തം കാര്യം വന്നപ്പോൾ ആരോടും ഒരു സഹായവും ചോദിക്കില്ല .സന്തോഷം ആയാലും കണ്ണീർ ആയാലും സ്വയം നീറി ജീവിച്ചോളും .ആരോടും ഒരു പരാതിയും ഇല്ല പരിഭവവും ഇല്ല .നിന്നെ പോലെ നീയേ ഉള്ളൂ സഫു .മറ്റുള്ളവരിൽ നിന്നും നിന്നെ വിത്യസ്തയാക്കുന്നതും ഇത് തന്നെയാ .കണ്ണ് തുറന്നാൽ നിന്നോട് സംസാരിക്കാനോ നിന്റെ മുഖത്തേക്ക് നോക്കിയിരിക്കാനോ പറ്റില്ല .കുറേ ദിവസം ആയി നിന്നോട് പറയാൻ കഴിയാതെ മനസ്സിൽ കിടന്നു വീർപ്പുമുട്ടുന്നു .നേരിട്ട് പറയാൻ ധൈര്യം ഇല്ല .അത് കൊണ്ട് ഇപ്പൊ പറയാം ഐ ലവ് യൂ .ലവ് യൂ സോ മച്ച് .അവൻ അവളെ കവിളിൽ ഒരു മുത്തം കൊടുത്തു

.മീശ തറച്ചത് കൊണ്ടാകണം കൊതുക് കടിച്ചതാണെന്ന് കരുതി അവിടെ ഒന്ന് ചൊറിഞ്ഞു അവൾ തിരിഞ്ഞു കിടന്നു . എന്റെ ഫൈസി നേരിട്ട് മുഖത്ത് നോക്കി ഇത് പറഞ്ഞിനെങ്കിൽ ........അവൻ അവനോട് തന്നെ പറഞ്ഞു .ഇപ്പോഴെങ്കിലും പറഞ്ഞല്ലോ അത് തന്നെ സമാധാനം അവൻ തന്നെ സ്വയം അങ്ങനെ സമാധാനിച്ചു എണീറ്റു . *** സഫു എണീറ്റു കണ്ണ് തുറന്നു നോക്കി .ഫൈസിയെ അടുത്ത് കണ്ടില്ല .ഇവൻ ഇന്ന് നേരത്തെ എണീറ്റോ .റബ്ബേ ഞാനിനി എഴുന്നേൽക്കാൻ ലേറ്റ് ആയതാണോ .കോളേജിൽ പോകാൻ ലേറ്റ് ആവുമല്ലോ അവൾ ഞെട്ടിപിടഞ്ഞു എണീറ്റു .പിന്നെയാ ഓർത്തത് ഇനി മുതൽ കോളേജിൽ പോവണ്ടല്ലോന്ന് .അറിയാതെ അവളെ മിഴികൾ നിറഞ്ഞു .അവൾ കണ്ണ് തുടച്ചു താഴേക്കു പോയി . അവളെ കണ്ടതും ഉമ്മ ചോദിച്ചു ഫൈസി എവിടെക്കാ പോയത് സഫു . അവൻ അപ്പൊ ഇവിടെ ഇല്ലേ .ഇത്ര രാവിലെ എവിടെ പോയതാവും .ഫ്രണ്ടിനെ കാണാൻ പോയതാ .കുറച്ചു കഴിഞ്ഞു വരും .അവൾ ഒരു കള്ളം പറഞ്ഞു .ഇവനിതെവിടെ ആയിരിക്കും പോയത് .

എവിടെ പോയാലും എനിക്കെന്താ.കുറച്ചു സമയം കഴിഞ്ഞാണ് അവളെ ഫോണിൽ കോളേജിൽ നിന്നും msg വന്നത് കണ്ടത് .ഇനി അങ്ങോട്ട് പോകണ്ടാന്നു ആയിരിക്കും .സമാധാനം ആയി .അവൾ വെറുതെ msg ഓപ്പൺ ആക്കി നോക്കി .ഒരു ഞെട്ടലോടെ എണീറ്റു നിന്നു .എന്റെ ഫീസ് അടച്ചു കഴിഞ്ഞതിന്റെ msg ആണ് .ആരാ ഇത് ചെയ്തത് .സന ആയിരിക്കും .അവൾ സനയെ വിളിച്ചു .അവൾ സത്യം ഇട്ടു പറഞ്ഞു അവൾക്ക് അറിയില്ലെന്ന് .പിന്നെ ആരായിരിക്കും .ഓഫീസിൽ അന്വേഷിച്ചാൽ അറിയാം ആരാന്ന് .അവൾ വിളിച്ചു ചോദിച്ചു . ഫൈസിയുടെ പേര് കേട്ടതും ഞെട്ടി പോയി . ഇവനോ ഇവനെങ്ങനെ ഇതറിഞ്ഞെ .അതേ സമയം അവൾക്ക് ദേഷ്യവും വന്നു .ഇവനോട് ആരാ എന്റെ ഫീസ് അടക്കാൻ പറഞ്ഞേ .എന്ത് അധികാര ഇവനുള്ളത് . ഡിവോഴ്സ് നോട്ടീസ് അയച്ചപ്പോൾ തന്നെ ആ ബന്ധം അവസാനിച്ചു .

അവന്റെ ഒരു സഹായവും എനിക്ക് വേണ്ട .ഫൈസി അപ്പോഴാ കയറി വന്നത് . നിന്നോടാരാ എന്റെ ഫീസ് അടക്കാൻ പറഞ്ഞത് . അടക്കണംന്ന് തോന്നി അടച്ചു .അതിനിപ്പോ എന്താ . ഞാൻ പറഞ്ഞിനോ ഫീസ് അടക്കാൻ .പറഞ്ഞിനൊന്ന് അവൾ അവന്റെ നേരെ തട്ടി കയറി . കൂൾ ബേബി കൂൾ .ഒച്ചയിടല്ല . ഫീസ് അടച്ചു .ഒരു നല്ല കാര്യം അല്ലേ .അതിന് ഇപ്പൊ എന്താ പ്രോബ്ലം . എനിക്കിഷ്ടം അല്ല അത് തന്നെ കാര്യം .എന്റെ ഫീസ് അടക്കാൻ എനിക്കറിയാം .ഒരുതന്റെയും ഒരു ഹെല്പ് വേണ്ട . എന്നിട്ട് എന്താ ഇത്രയും ദിവസം അടക്കാഞ്ഞത് . എനിക്ക് കോളേജിൽ പോകണ്ടാന്നു തോന്നി .അടച്ചില്ല . ക്ലാസ്സിൽ നിന്നും പുറത്താക്കിയത് കൊണ്ടല്ലേ .പോകണ്ടാന്നു തീരുമാനം എടുത്തത് . അതൊക്കെ എന്തിനാ നീ അറിയുന്നേ .നീ നിന്റെ കാര്യം നോക്കിയാൽ മതി .എന്റെ കാര്യത്തിൽ ഇടപെടേണ്ട . ഇടപെടും .ആൾക്കാർ അറിയുമ്പോൾ എനിക്ക നാണക്കേട് .ഫൈസിയുടെ ഭാര്യ ഫീസ് അടക്കാൻ പൈസ ഇല്ലാത്തോണ്ട് കോളേജ് നിർത്തിയെന്ന് അറിഞ്ഞാൽ നാണക്കേട് കൊണ്ട് പുറത്തിറങ്ങാൻ പറ്റോ .അത് കൊണ്ട് ഫീസടച്ചു .

അവരോട് പറയണം എന്റെ ഭാര്യ അല്ലെന്ന് .എനിക്ക് അവളെ അറിയുക കൂടി ഇല്ലെന്ന് . നിനക്ക് ഇപ്പൊ എന്താ പ്രോബ്ലം ഫീസ് അടച്ചതല്ലേ .എന്റെ പൈസ തിരിച്ചു തന്നേക്ക് പ്രശ്നം കഴിഞ്ഞല്ലോ . ഞാനെങ്ങനെ തരന എന്റെ കയ്യിൽ ക്യാഷ് ഒന്നും ഇല്ല . എന്ന ഒന്ന് മിണ്ടാതിരിക്. എന്ത് ജോലി ചെയ്തതാണെങ്കിലും നിന്റെ പൈസ തിരിച്ചു തന്നിരിക്കും നോക്കിക്കോ . നിന്റെ ഒരു സഹായവും എനിക്ക് വേണ്ട . സന്തോഷം .കീരാൻ കീരിയെ പോലെ ചിലക്കതെ .വേഗം പോയി റെഡിയായി കോളേജിൽ പോകാൻ നോക്ക് . നിന്റെ ഔദാര്യത്തിൽ എനിക്ക് പഠിക്കണ്ട .ഞാൻ കോളേജിൽ പോകാനും പോവുന്നില്ല . എന്ത് ജന്മ റബ്ബേ ഇത് .സഹായം ചെയ്താലും കുറ്റമോ .വാശിക്ക് കയ്യും കാലും വെച്ച സാധന .ഇനി എന്നോടുള്ള വാശിക്ക് കോളേജിൽ പോവാതിരിക്കുമോ . ടീ എന്നോടുള്ള വാശിക്ക് കോളേജിൽ പോക്ക് നിർത്തണ്ട .നിനക്ക് ഞാൻ പൈസ അടച്ചതല്ലേ പ്രോബ്ലം .നിനക്ക് പൈസ കിട്ടുമ്പോൾ തിരിച്ചു തന്നെക്ക് .കടമായി കരുതിയ മതി . ഞാൻ എന്തെങ്കിലും ജോലിക്ക് പോയി നിന്റെ പൈസ തിരിച്ചു തരും എന്നിട്ടേ കോളേജിൽ പോകു .

നിനക്ക് ആര് ജോലി തരാനാ .അല്ല എന്ത് ജോലിക്കാ പോകാൻ ഉദ്ദേശിക്കുന്നെ . എന്ത് ജോലി വേണമെങ്കിലും ചെയ്യും .അത്ര പോലും നിന്റെ ഒരു രൂപ പോലും എനിക്ക് വേണ്ട . ഇത് കുരിശായല്ലോ റബ്ബേ .അവൻ കുറച്ചു സമയം ആലോചിച്ചു നിന്നു .എന്നിട്ട് പറഞ്ഞു .എന്ന നിനക്ക് ഞാൻ ഒരു ജോലി തരാം .പൈസ ശമ്പളത്തിൽ കഴിച്ചോളാം . എന്താ ചെയ്യാൻ പറ്റോ . എന്താ ജോലി . എന്റെ p.A ആയി രണ്ടു ദിവസം ജോലി ചെയ്യണം .നാളെയും മറ്റന്നാളും കോളേജ് ലീവല്ലേ .ആ ദിവസം തന്നെ ആയിക്കോ .കോളേജും ലീവ് ആവില്ല . ജോലിയും ചെയ്യാം .ശമ്പളം ആയി ഫീസ് അടച്ച പൈസ കണക്കാക്കി കൊള്ളാം .എന്താ സമ്മതം ആണോ . അവൾ പൊട്ടിച്ചിരിച്ചു .ജോലിക്ക് പോകാതെ തേരാ പാരാ നടക്കുന്ന നിനക്ക് പി എ യോ .സൂപ്പർ ജോലിയാണല്ലോ എനിക്ക് തന്നത് . അവന്റെ മുഖത്ത് ഒരു പുഞ്ചിരി വിരിഞ്ഞു .അത് നീ നോക്കേണ്ട .നിനക്ക് ജോലി കിട്ടിയ പോരേ . അവളൊന്ന് ആലോചിച്ചു .ഒരു കണക്കിന് നല്ല ഐഡിയ ആണ് .അതികം ജോലി ഉണ്ടാവില്ല .ഇവന്റെ കൂടെ തെണ്ടി നടക്കൽ അല്ലേ ജോലി .

ആരും അറിയുകയും ഇല്ല .കാശും കിട്ടും .കോളേജിൽ പോകാനും പറ്റും . എനിക്ക് സമ്മതം ആണ് . 24മണിക്കൂർ ജോലി ഉണ്ടാകും .അത് മറക്കണ്ട . ഒക്കെ.എഗ്രിഡ് . ജോലി എളുപ്പം ആണെന്ന് കരുതിയല്ലേ പൊന്ന് മോള് വേഗം സമ്മതിച്ചത് .കാണിച്ചു തരാട്ടോ .തെണ്ടി നടക്കൽ എന്നല്ലേ എന്നെ പറ്റി എപ്പോഴും പറയൽ .ആ തെണ്ടി നടക്കുന്ന സുഖം നിന്നെ കൂടി അറിയിച്ചു തരാം .രണ്ടു ദിവസം എന്റെ കൂടെ ഉണ്ടാകുമല്ലോ അതിനിടയിൽ എങ്ങനെയെങ്കിലും എന്റെ ഇഷ്ടം അറിയിക്കുകയും വേണം . *** അവൾ കോളേജിലെക്ക് പോയി .ഇന്റർവെൽ ടൈമിൽ ആണ് പ്യൂൺ വന്നു അവളെ വിളിച്ചത് .അവൾ പോയി നോക്കി .അവളെ കയ്യിൽ ഒരു കവർ കൊടുത്തു . ഇതാരാ തന്നത് . ഒരു പോലീസുകാരൻ ആണ്. മോളെ കയ്യിൽ തന്നെ കൊടുക്കണം എന്ന് പറഞ്ഞു . സാലി ആയിരിക്കും .പക്ഷേ നേരിട്ട് തരാതെ എന്തിനായിരിക്കും ഇങ്ങനെ തന്നത് .അവൾക്ക് എന്തോ മിസ്റ്റേക്ക് ഉള്ളത് പോലെ തോന്നി .അവൾ ആകാംഷയോടെ തുറന്നു നോക്കി . ഒരു ലെറ്റർ .പിന്നെ കുറേ ഫോട്ടോസ് . അവൾ ആദ്യം ഫോട്ടോസ് നോക്കി

കണ്ടതും അവൾ ഞെട്ടി പോയി .കൈകൾ വിറച്ചു .ദേഹം തളരുന്നത് പോലെ .ഞാനും സാലിയും ഒന്നിച്ചു നിക്കുന്നത് ,കെട്ടിപിടിച്ചു നില്ക്കുന്നത് ,അവന്റെ മടിയിൽ തലവെച്ച് കിടക്കുന്നത് .ഒരിക്കലും ഞാൻ ഇത് പോലെ അവനോട് ഒത്തു ഇങ്ങനെ നിന്നിട്ടില്ല .എല്ലാ ഫോട്ടോസും എഡിറ്റ് ചെയ്തതാണ് .എന്തിന് വേണ്ടി അവൻ ഇങ്ങനെ ചെയ്തത് .അവൾ വിറയ്ക്കുന്ന കൈകളോടെ ആ ലെറ്റർ തുറന്നു . നിന്നോട് എങ്ങനെപറയേണ്ടെന്ന് അറിയില്ല . ചെറുപ്പം മുതലേ എന്റെ മനസ്സിൽ നീയല്ലാതെ വേറൊരു പെണ്ണ് ഉണ്ടായിട്ടില്ല .നിന്റെ സ്ഥാനത്തു മറ്റൊരു പെണ്ണിനെ കാണാനും പറ്റുന്നില്ല .അത്രക്കിഷ്ട നിന്നെ .ഐ ലവ് ഹിം .നീയില്ലാതെ ഒരു നിമിഷം പോലും എനിക്ക് ജീവിക്കാൻ പറ്റില്ല .നേരിട്ട് പറയാൻ ഒരു പാട് ശ്രമിച്ചു .പറ്റുന്നില്ല അതാ ലെറ്റർ എഴുതിയെ .നീ നോക്കിയേ ഈ ഫോട്ടോസ് ഒക്കെ എന്ത്‌ ചേർച്ചയാ നമ്മൾ തമ്മിൽ .ഫൈസിയെക്കാളും ചേർച്ച നമ്മൾ തമ്മിൽ അല്ലേ .അവനോട് പോകാൻ പറ .

ഏതായാലും ഡിവോഴ്സിന് ഫൈസി സമ്മതിച്ച സ്ഥിതിക്ക് അവന്റെ ഭാഗത്തു നിന്നും ഒരു പ്രോബ്ലം ഉണ്ടാവില്ല .അല്ലെങ്കിലും ആരെതിർത്താലും എനിക്ക് കുഴപ്പം ഇല്ല .നമുക്ക് എവിടേക്കെങ്കിലും പോകാം .നമ്മളെ അറിയാത്ത നമുക്ക് അറിയാത്ത എവിടേക്കെങ്കിലും .നീ യെസ് എന്നൊരു വാക്ക് മൂളിയാൽ മതി .നിന്റെ മറുപടി യെസ് ആണെന്ന് ഞാൻ വിചാരിക്കുന്നു .എനിക്കറിയാം നിനക്കും എന്നെ ഇഷ്ടം ആണെന്ന് .ഇപ്പൊ തോന്നിയതല്ലേ നിനക്ക് ഫൈസിയോടുള്ള ഇഷ്ടം .അതൊരിക്കലും എന്നോളം വരില്ല .അവനെ ഓർത്ത് കളയാനുള്ളതല്ല നിന്റെ ജീവിതം .ഇനി അവനെ മതിഎന്നാണ് നിന്റെ തീരുമാനം എങ്കിൽ പിന്നെ എന്താ വേണ്ടെന്നു എനിക്കറിയാം .ഫൈസി അവനെ പിന്നെ നീ ഒരിക്കലും കാണില്ല .നീ കാരണം വെറുതെ അവന്റെ ജീവിതം കൂടി ഇല്ലാതാക്കണോ .നിന്നെ ഇനി ആർക്കും ഞാൻ വിട്ടു കൊടുക്കുകയും ചെയ്യില്ല . ആലോചിച്ചു എത്രയും പെട്ടെന്ന് അവനെ വിട്ടു വീട്ടിലേക്ക് പോകാൻ നോക്ക് .എന്ന് നിന്റെ സ്വന്തം സാലി . അവൾക്ക് ആകെ മരവിപ്പ് ആയിരുന്നു തോന്നിയത് .

എന്നെ മനസ്സിലാക്കിയ ഒരേ ഒരാൾ അത് സാലി മാത്രമാണെന്ന കരുതിയിരുന്നത് .അവൻ ഇങ്ങനെ ചെയ്യുമെന്ന് ഒരിക്കലും കരുതിയില്ല .ഞാൻ ഫൈസിയെ എത്രത്തോളം സ്‌നേഹിക്കുന്നുണ്ടെന്ന് അവനറിയാം . എന്നിട്ടും അവനിങ്ങനെ .ഇത്ര ചീപ്പായിരുന്നോ അവൻ .അവൾക് പിന്നെ ക്ലാസ്സിൽ ഇരിക്കാൻ തോന്നിയില്ല .തലവേദനയെടുക്കുന്നുന്ന് പറഞ്ഞു വീട്ടിലേക്ക് വന്നു . *** സാലി മുമ്പിൽ ഇരിക്കുന്ന ഫോട്ടോയിലേക്കും ലെറ്ററിലേക്കും ഒന്ന് കൂടി നോക്കി . നിന്നോട് പറഞ്ഞതാ എന്റെ പിറകെ വരരുതെന്ന് എന്നിട്ടും നീ വന്നു .അതിന്റെ ശിക്ഷയാ ഇത് .സഫുന് അയച്ച ലെറ്റെറിന്റേയും ഫോട്ടോയുടെയും കോപ്പി നീ കണ്ടല്ലോ .അവൾ നിന്നെ വെറുക്കും .നിന്നെ കാണുന്നതേ അവൾ ഇപ്പൊ ഇഷ്ട്പെടുന്നുണ്ടാവില്ല .ഇനി നീ സത്യം പറഞ്ഞാലും അവൾ വിശ്വസിക്കില്ല . വിശ്വസിക്കാൻ പറ്റാത്ത രീതിയിൽ ഞാൻ അവളെ മാറ്റിയെടുക്കും .

മിണ്ടാതിരുന്നെങ്കിൽ അവൾ നിന്റെതകുമായിരുന്നില്ലേ .നീ തന്നെ വരുത്തിവെച്ചതാ ഇത് . എന്റെ നീക്കങ്ങൾ കൃത്യമായി അറിയണമെങ്കിൽ എനിക്കും ശരിക്കും അറിയുന്ന ആൾ ആണിത് .ഷാഹിദ്. അവന്റെ കടയിലും അവന്റെ പിറകെയും ഞാൻ പോയതിന് പകരം ചെയ്തതാണ് ഇത് .എന്റെ നീക്കങ്ങൾ എല്ലാം നിരീക്ഷിക്കുന്നുണ്ടെന്ന് അർത്ഥം .ഷാഹിദ് അല്ല ഇത് ചെയ്തത് .കാരണം ലെറ്ററിലെ കയ്യക്ഷരം അത് ഒരു ഗേൾന്റെ ആണ് .എന്നെ തെറ്റിദ്ധരിപ്പിക്കാൻ അവന്റെ പിറകെ ഞാൻ പോകാൻ വേണ്ടി മനപ്പൂർവം ഷാഹിദിന്റെ കടയിൽ നിന്നും കവർ എടുത്തതാണ് . എങ്കിലും എന്തെങ്കിലും തുമ്പ് കിട്ടോന്ന് അറിയാൻ അവിടെയൊക്കെ ചുറ്റി നടന്നിരുന്നു .അതിനാണ് എനിക്കെതിരെ ഇങ്ങനെ ചെയ്തത് . സഫു അവൾ ഇതൊന്നും വിശ്വസിക്കില്ലാ അവൾക്ക് അറിയുന്നതല്ലേ എന്നെ .എന്നെ അവൾ മനസ്സിലാക്കും .അവൻ ഫോൺ എടുത്തു അവൾക്ക് വിളിച്ചു നോക്കി .

എല്ലാം തുറന്നു പറയണം ഇനിയും പറയാതിരിക്കുന്നത് അവൾക്ക് തന്നെയാണ് അപകടം .രണ്ടു റിങ് അടിഞ്ഞതും കട്ടാക്കി .വീണ്ടും വിളിച്ചു അപ്പോഴും കട്ട് ചെയ്തു .പിന്നെ വിളിച്ചപ്പോൾ ഫോൺ സ്വിച്ച്ഓഫ്‌ ആയിരുന്നു .മറ്റുള്ളവരുടെ വാക്ക് കേട്ട് എന്നെ അവിശ്വസിക്കാൻ മാത്രം വിശ്വാസതയെ എന്നോട് അവൾക്കുള്ളോ .ഇത്രേ ഉണ്ടായിരുന്നുളളൂ അവൾക്ക് എന്നോടുള്ള ഫ്രെണ്ട്ഷിപ്പിന്റെ ആഴം . അവൻ ദേഷ്യത്തോടെ മുന്നിലുള്ള എല്ലാം തട്ടി തെറിപ്പിച്ചു . *** ഇവൾക്കിതെന്തു പറ്റി .നൈറ്റ്‌ ഫുഡ് കഴിക്കാൻ ഇരിക്കുമ്പോൾ ഫൈസി അവളെ ശ്രദ്ധിച്ചു .ഈ ലോകത്ത് ഒന്നുമല്ല അവളുള്ളതെന്ന് അവന് തോന്നി . എന്തൊക്കെയോ ആലോചിച്ചു ഇരിക്കുന്നു .ആർക്കോ വേണ്ടിയെന്ന പോലെ ചോറിൽ ഇടക്കിടക്ക് കൈ കുത്തുന്നു വെന്ന് മാത്രം .ബാക്കിയെല്ലാരും എണീറ്റു പോയത് പോലും അവളറിഞ്ഞിട്ടില്ല . ഈ ലോകത്ത് ഒന്നുമല്ല അവൾ .അവന് ഒരു കുസൃതി തോന്നി .അവൻ ചുറ്റും നോക്കി .ആരും ഇല്ല .ബാബിയും ഉമ്മയും അടുക്കളയിലും . അവൻ ഒരു പച്ചമുളക് എടുത്തു വായിൽ വെച്ചു കൊടുത്തു .

അവൾ അത് കടിച്ചു തിന്നുകയും ചെയ്തു . എന്തു ജന്മ റബ്ബേ ഇത് കാന്താരിയാണെന്ന് അറിയാം കുറച്ചു എരിവ് കൂടുതലെന്നും അറിയാം .എന്നാലും സ്വഭാവം പോലെ എരിവും ഇവൾക്ക് പ്രശ്നം ഇല്ലേ .ആപ്പിൾ കഴിക്കുന്ന പോലെയല്ലേ പച്ചമുളക് തിന്നുന്നത് .അവൻ താടിക്ക് കയ്യും കൊടുത്തു അവിടിരുന്നു .കുറച്ചു കഴിഞ്ഞതും ഉമ്മാന്ന് ഒരു കൂക്കി കേട്ടു .വീട് പറന്നു പോകാത്തത് ഭാഗ്യം . ഉമ്മാ.....എന്റെ നാവ്‌ അവൾ ഇരുന്നിടത്ത് നിന്നും ചാടി എഴുന്നേറ്റു .ജഗ്ഗും വെള്ളവും എടുത്തു വായിലേക്ക് കമിഴ്ത്തി . അത് ശരി ഇപ്പോഴാ സ്വപ്നലോകത്തിൽ നിന്നും മഹാറാണി ഇറങ്ങി വന്നത് .പച്ചമുളക് പണി തുടങ്ങി . എന്താ എന്തു പറ്റി ഉമ്മ അടുക്കളയിൽ നിന്നും ഓടി വന്നു . ഒരു പച്ചമുളക് കടിച്ചത ഉമ്മാ .ഫൈസി പറഞ്ഞു . അതിനാണോ ഇങ്ങനെ നിലവിളിച്ചേ ഒന്ന് തന്നാലുണ്ടല്ലോ .പേടിച്ചു മനുഷ്യന്റെ പാതി ജീവൻ പോയി

.അവളെ തല്ലാൻ കയ്യോങ്ങുന്ന പോലെയാക്കി ഉമ്മ തിരിച്ചു പോയി .കൊച്ചു കുട്ടിയെന്ന ഇപ്പോഴും വിചാരം . അവൾ തല ചൊറിഞ്ഞോണ്ട് താഴേക്ക് നോക്കി. കടിക്കുകയല്ല ഉമ്മാ ഒരു പച്ചമുളക് മൊത്തം കടിച്ചു തിന്നുകയ ചെയ്തത് .അവൻ മനസ്സിൽ ചിരിച്ചോണ്ട് പറഞ്ഞു . ഉമ്മ പോയതും അവൾ അവനെ നോക്കി .മുഖത്ത് ഒരു കള്ളചിരിയുമായി അവൻ നിൽക്കുന്നത് കണ്ടു . ഇവന്റെ പണിയാണോ അപ്പൊ ഇത് .ആയിരിക്കും അല്ലെങ്കിൽ ഞാൻ മുളക് കടിച്ചു എരിഞ്ഞിട്ട കൂക്കിവിളിച്ചതെന്ന് ഇവനെങ്ങനെ അറിഞ്ഞു .ദുഷ്ടൻ .അവൾക്ക് മൊത്തത്തിൽ പുകയുന്നത് പോലെ തോന്നി .ഉള്ള വെള്ളം മൊത്തം കുടിച്ചിട്ടും ഒരു മാറ്റവും തോന്നിയില്ല .മൊത്തത്തിൽ എരിഞ്ഞു പുകച്ചിൽ തോന്നുന്നു . തെണ്ടീ ....നിനക്ക് എന്തിന്റെ കെടടോ .ദ്രോഹിച്ചേ അടങ്ങുന്ന് കച്ചകെട്ടി ഇറങ്ങിയതാണോ . ഞാനെന്തു ചെയ്തുന്ന .നിന്നോടാരെങ്കിലും പറഞ്ഞോ പച്ചമുളക് തിന്നാൻ . നീയല്ലേ അത് തന്നത് . നിന്നെ ഞാൻ നിർബന്ധിച്ചു തീറ്റിച്ചതല്ലല്ലോ .ആപ്പിൾ തിന്നുന്ന പോലെയല്ലേ കടിച്ചു മുറിച്ചു തിന്നത് .അല്ലടി നിന്റെ മോളെ കെട്ടിക്കാറായോ .

അമ്മാതിരി ചിന്തയാരുന്നല്ലോ .ഒരു പച്ചമുളക് മൊത്തം ചവച്ചരച്ചിട്ടും അറിഞ്ഞേ ഇല്ലല്ലോ . ഒരു മുളക് മൊത്തം തിന്നോ അവൾ വായും പൊളിച്ചു അവനെ നോക്കി നിന്നു . അപ്പോഴാ ഉമ്മ കുറച്ചു പഞ്ചസാരയും എടുത്തു അങ്ങോട്ട്‌ വന്നത് .കുറച്ചു കഴിച്ചു നോക്ക് .എരിവ് പോകും . ആഹഹ എന്തൊരു സ്നേഹം .കീരിയും പാമ്പും പോലെ ഉണ്ടായിരുന്ന കക്ഷികള . ഇപ്പൊ ഈച്ചയും ചക്കരയും പോലെ ആയല്ലോ .ഇങ്ങനെ പോയാൽ ബെസ്റ്റ് അമ്മായി അമ്മക്കുള്ള അവാർഡ് ഉമ്മാക്ക് ഉറപ്പാ . പോട ചെക്കാ കളിയാക്കാതെ .അവന് ചെറുതായി ഒരടിയും കൊടുത്തു ഉമ്മ പോയി . .ഇവരെയൊക്കെ സ്നേഹം കാണുമ്പോൾ ഇവിടെ നിന്നും പോകാൻ തോന്നുന്നില്ല .ഇപ്പൊഇവരെ വിട്ട് പോകുന്ന കാര്യം ഓർക്കുമ്പോൾ തന്നെ ഹൃദയം നുറുങ്ങുന്ന പോലെയാ തോന്നുന്നേ .ഇനി എത്ര നാൾ ഇവിടെ ഉണ്ടാകും എന്ന് പോലും അറിയില്ല .

അതോർത്തതും അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി. അത് കണ്ടപ്പോൾ അവനും ചെറുതായി സങ്കടം തോന്നി .അവൻ അപ്പോഴാ അവളെ ശ്രദ്ധിച്ചു നോക്കിയത് .കണ്ണിൽ നിന്നും മൂക്കിൽ നിന്നും ഒക്കെ വെള്ളം വരുന്നുണ്ട് . മുഖം ഒക്കെ ചുവന്നു തുടുത്തിരുന്നു .ചുണ്ടുകൾ ചുവന്ന ലിപ്സ്റ്റിക് ഇട്ടപോലെയുണ്ട് .ചുവന്നു തിണർത്തു കിടക്കുന്നു .ആകെക്കൂടി ചുവന്ന കാന്താരി മുളക് പോലെയുണ്ട് മുഖം കാണാൻ . ഇത്രത്തോളം പ്രതീക്ഷിച്ചിരുന്നില്ല .എന്നാലും കാണാൻ നല്ല മൊഞ്ചുണ്ട് . അവൾ അവിടെ നിന്നും പോകാൻ നോക്കിയതും അവൻ പഞ്ചസാര പാത്രം അവൾക്ക് നേരെ നീട്ടി . ഈ നീറ്റൽ മാറാതിരിക്കുന്നതാണ് നല്ലത് .അകത്തെ നീറ്റൽ മറക്കാൻ കുറച്ചെങ്കിലും സഹായിക്കും .അതും പറഞ്ഞു അവൾ പോയി . അവൾക്ക് വേണ്ടെങ്കിൽ പിന്നെ എനിക്കെന്താ അല്ല ഇവളിപ്പോ എന്താ ഉദ്ദേശിച്ചേ അത് മനസ്സിലാകുന്നില്ലല്ലോ .കണ്ടിട്ട് ആകെ സാട് ആണ് .

മനസ്സിൽ എന്തോ അവൾക്ക് ടെൻഷൻ ഉണ്ട് .എന്തായിരിക്കും അവളെ ഇങ്ങനെ നീറ്റുന്ന പ്രോബ്ലം .ചോദിച്ചാൽ പറയില്ലല്ലോ .നമ്മൾ ഇപ്പോഴും അന്യനാണല്ലോ . അവൾ ഉറങ്ങാൻ കിടന്നെങ്കിലും ഉറക്കം വന്നില്ല .ആകെ വട്ടു പിടിക്കുന്നത് പോലെ .എന്നാലും സാലിക് എങ്ങനെയാ ഇങ്ങനെയൊക്കെ പറയാൻ തോന്നിയത് .ആ ഫോട്ടോസ് ഓർമ വന്നതും അവൾക്ക് ഒന്ന് പൊട്ടിക്കരയണമെന്ന് തോന്നി .ഫൈസി അകത്തേക്ക് കയറി വരുന്നത് കണ്ടതും അവൾ ഉറങ്ങിയത് പോലെ കണ്ണടച്ച് കിടന്നു .പിന്നെ എപ്പോഴോ ഉറങ്ങി . തന്റെ ചുണ്ടിൽ ആരോ തടവുന്നത് പോലെ തോന്നിയ അവളുടെ ഉറക്കം ഞെട്ടിയത് .അവൾ മെല്ലെ കണ്ണ് തുറന്നു നോക്കി . ഫൈസി .ഇവൻ ഇതെന്താ ചെയ്യുന്നേ .അവൾ അപ്പൊ തന്നെ കണ്ണടച്ച് കിടന്നു . എന്താ ഉദ്ദേശം എന്ന് അറിയണമല്ലോ .അവൻ എണീറ്റു പോയി .അവൾ മെല്ലെ നാവ്‌ കൊണ്ട് ചുണ്ട് ഒന്ന് തൊട്ട് നോക്കി .തേൻ .അവൾ ഫൈസിയെ നോക്കി .അവൻ ഉറക്കം ആണെന്ന് കണ്ടു .അവനെ നോക്കി ചെറിഞ്ഞു കിടന്നു .ഇവനെ മനസ്സിലാക്കാൻ പറ്റുന്നില്ലല്ലോ റബ്ബേ .എന്താ ശരിക്കും ഇവന്റെ മനസ്സിൽ .ചിലപ്പോൾ തോന്നുന്നു ഇഷ്ടം ആണെന്ന് ചിലപ്പോൾ തോന്നും വെറുപ്പാണെന്ന് .ഏതാ ശരിക്കും സത്യം .ഒന്ന് പറഞ്ഞു താ ആകെ കൺഫ്യൂസ്ട് ആണ് ഞാൻ .

ആരെയാ വിശ്വസിക്കേണ്ട അവിശ്വസിക്കേണ്ട ഒന്നും തിരിയുന്നില്ല . അവൾ അവന്റെ മുഖത്ത് മെല്ലെ തലോടി .സാലിയെന്നല്ല ലോകത്ത് ഒരാൾക്കും നിന്റെ സ്ഥാനം കൊടുക്കില്ല .പറ്റില്ല എനിക്കതിന് .സാലിയെ എങ്ങനെയെങ്കിലും പറഞ്ഞു മനസ്സിലാക്കണം . തിരുത്തണം . ഫൈസിയെ ഒരു ശത്രുവിന്റെ സ്ഥാനത്തു സാലി കാണാൻ പാടില്ല .അത് ഫൈസിക്ക് അപകടം ആണ് .ഫൈസിയുടെ നേർക്ക് ഒരാൾ വിരൽ ചൂണ്ടുന്നത് പോലും എനിക്ക് സഹിക്കില്ല .സഹിക്കാൻ പറ്റില്ല .എനിക്ക് കിട്ടിയില്ലെങ്കിലും സാരമില്ല എവിടെ ആയാലും ആരുടെ കൂടെയായാലും സന്തോഷം ആയി ജീവിക്കുന്നത് കണ്ടാൽ മതി .അവൾക്ക് അവന്റെ കൂടെ ചേർന്ന്കിടക്കണമെന്ന് തോന്നി .അവൾ അവന്റെ അടുത്തേക്ക് നീങ്ങി കിടന്നു അവന്റെ ദേഹത്ത് കൈ വെച്ചു കിടന്നു .ചുട്ടുപൊള്ളുന്ന തന്റെ മനസ്സും ശരീരവും ശാന്തമാകുന്നത് അവൾ അറിഞ്ഞു .

അവളെ കണ്ണുകൾ ഉറക്കം വന്നു തലോടി . **** ഷെറി ഭ്രാന്തിയെ പോലെ അവളെ റൂമിൽ ഉള്ള എല്ലാ വസ്തുക്കളും എറിഞ്ഞുടച്ചു . അവസാനം തളർന്നത് പോലെ നിലത്തിരുന്നു .ഫൈസി അവൻ ഇന്ന് സഫുന്റെ ഫീസ് അടച്ചു .അതിനർത്ഥം അവൻ അവളെ സ്നേഹിക്കുന്നു വെന്നല്ലേ .ഇല്ല അതൊരിക്കലും ഞാൻ സമ്മതിക്കില്ല .ഫൈസി എന്റെതാ എന്റേത് മാത്രം .സാലി അവനാ ഇപ്പൊ എന്റെ ശത്രു .അവൻ സഫുവിൽ നിന്നും അകലണം അല്ലാതെ സഫുവിനെ ഒന്ന് നോക്കാൻ പോലും എനിക്ക് പറ്റില്ല .അവൾ പോലും അറിയാതെ അവന്റെ കണ്ണുകൾ അവളെ പിറകെയുണ്ട് .സാലി എന്റെ അടുത്ത് എത്താൻ ഏതാനും മണിക്കൂർ മാത്രമേ ഉള്ളൂ .അതിനുള്ളിൽ എന്തെങ്കിലും ചെയ്തേ പറ്റു .അവൾ ഫോൺ എടുത്തു ആരെയോ വിളിച്ചു . പറഞ്ഞത് എന്തായി . നാളെ .നാളെ ഒരു ദിവസം കൂടി എനിക്ക് ടൈം താ .സഫുവിനെ കാണാൻ ഞാൻ ഒരുപാട് ശ്രമിച്ചതാ പറ്റിയില്ല .നാളെ എന്തായാലും ഞാൻ അവളെ കാണും .മാഡം പറഞ്ഞത് പോലെ എല്ലാം ചെയ്യുകയും ചെയ്തോളാം .സാലി പിന്നെ അവളെ കാണില്ല .കണ്ടാലും സഫു അവനോട് മിണ്ടില്ല പോരേ . മതി .അവൾ ഫോൺ വെച്ചു .നാളെ കൂടിയേ ഉള്ളൂ സാലി നിന്നെ എനിക്ക് പേടി .പിന്നെ നിന്റെ മുന്നിൽ ഞാൻ അങ്ങോട്ട്‌ വരും .നിന്നെ നേർക് നേരെ കാണാൻ .അവളുടെ മുഖത്ത് ഒരു പുഞ്ചിരി വിരിഞ്ഞു..... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story