💕മിഴികൾ പറഞ്ഞ പ്രണയം 💕: ഭാഗം 45

mizhikal paranja pranayam

രചന: സഫ്‌ന കണ്ണൂർ

എന്നെ പറ്റി എന്തറിഞ്ഞിട്ട നീയെന്നെ കെട്ടിയത് . അറക്കാൻ കൊണ്ട് പോകുന്ന മാട് തന്നെ ആർക്ക് വേണ്ടിയാ അറക്കുന്നത് എന്തിന് വേണ്ടിയാ അറക്കുന്നതെന്ന് ആരോടും ചോദിക്കാറില്ല . നീയപ്പോൾ വീട്ട്കാർക്ക് വേണ്ടി ജീവിതം ഹോമിച്ച അറവ് മാടാനല്ലേ .സോ ധൈര്യമായി പോത്തേന്ന് വിളിക്കാം . സഫ്നയെക്കാൾ നല്ല പേരാണ് . അപ്പൊ പേര് ഫിക്സ് പോത്ത് .നിന്നെ പോത്ത്ന്ന് വിളിക്കുന്നത് പോത്ത് കേൾക്കാതിരുന്ന മതിയാരുന്നു .അതിനെ അപമാനിച്ചുന്ന് പറഞ്ഞു എന്നെ അപ്പൊ ചവിട്ടി കൊല്ലും . പോത്തെന്ന് നിന്റെ മറ്റവളെ പോയി വിളി തെണ്ടി പട്ടി ഹംക് .അവൾ പതുക്കെ പറഞ്ഞു എന്താടി പിറു പിറുക്കുന്നെ . പേരൊന്നു മാറിപോയി അതിന് ഇത്രയും പറയേണ്ടേ കാര്യം ഒന്നും ഇല്ല . നാണമില്ലല്ലോ അത് പറയാൻ .ഭർത്താവിന്റെ പേര് പോലും ശരിക്കും അറിയാത്ത ഒരു പോത്ത് .നിനക്ക് എന്റെ പേര് ശരിക്കും അറിയോ .എന്റെ ജോലി എന്താന്ന് അറിയോ,ഞാനെന്താ പഠിച്ചതെന്ന് അറിയോ . 48മണിക്കൂർ ഇവന്റെ പി എ ആയി നില്ക്കാന്ന് അപ്പോയിന്മെന്റ് ലെറ്റർ തന്നു .

അത് ഫിൽ ചെയ്യുമ്പോൾ ഫൈസാൻ മുഹമ്മദ്‌ . മുഹമ്മദ്‌ ഫൈസാൻ ആയി പോയി .അതിന്റെ പുകിലാ ഇത് . പേര് ഫൈസാൻ മുഹമ്മദ്‌ .പഠിച്ചത് സിവിൽ എഞ്ചിനീയർ .ജോലി .........അവളൊന്ന് പരുങ്ങി . ജോലി .....ബാക്കി പറ ശരിക്കും ഇവന് ജോലിയുണ്ടോ .ഞാനിത് വരെ കണ്ടിട്ടില്ല .പുറത്ത് പോകുന്നത് കാണാം .ഇടക്ക് വീട്ടിലേക്കു വരും .പിന്നെയും പോകും .നൈറ്റ്‌ ലേറ്റ് ആയെ വരികയും ചെയ്യൂ .അങ്ങനെ വെച്ച് നോക്കുമ്പോൾ ഒരു ജോലിയും കൂലിയും ഇല്ലാത്ത സാധനം ആണ് .ശരിക്കും പറഞ്ഞാൽ തേരാ പാര നടക്കൽ . ടീ പോത്തേ ആത്മഗതം പറയുമ്പോഴെങ്കിലും മെല്ലെ പറഞ്ഞൂടെ . റബ്ബേ എല്ലാം കേട്ടോ . അവൾ അവനെ നോക്കി ഇളിച്ചു കാണിച്ചു . സോറി സർ . ഒരു ജോലിക്കും പോകാത്ത എന്നെ മരുമോൻ ആക്കാൻ നിന്റെ വീട്ടുകാർ സമ്മതിച്ചത് എന്തിനാ .നിന്റെ വീട്ട്കാർക്ക് നിന്നോട് ഒരു തരിമ്പ് പോലും സ്നേഹം ഇല്ലല്ലേ .

കെട്ടിയ സാഹചര്യത്തെ പറ്റി പറയാതിരിക്കുന്നതാ നല്ലത് .ഗതി കേട് കൊണ്ട കെട്ടിയത്‌ .അത് പറഞ്ഞാൽ കലിപ്പ് മൊത്തം എന്റെ മെക്കിട്ട് തീർക്കും .മിണ്ടാതിരിക്കുന്നതാ നല്ലത് . അത് വീട്ടുകാരോട് ചോദിക്കണം .എന്നോട് ചോദിച്ചിട്ട് ഒരു കാര്യവും ഇല്ല . ഒക്കെ .അത് വിട് .ഞാൻ പഠിച്ചത് സിവിൽ തന്നെയാണ് അതെങ്കിലും അറിയാലോ സന്തോഷം ആയി .എന്നെ പറ്റി ബാക്കിയെല്ലാം വഴിയേ മനസ്സിലായിക്കൊള്ളും .ഇപ്പൊ പോയി നല്ല ചൂടുള്ള ഒരു കോഫി എടുത്തിട്ട് വാ .പിന്നെ കൃത്യം ഒൻപതു മണിക്ക് റെഡിയായി നിൽക്കണം .ഒരിടം വരെ പോകാനുണ്ട് . അവൾ തലയാട്ടികൊണ്ട് താഴേക്കു പോയി . അഞ്ചുമിനിറ്റ് കൊണ്ട് തന്നെ ടീ എടുത്തു വന്നു .അവൻ കുടിച്ചു നോക്കി . ഞാൻ നിന്നോട് എന്താ പറഞ്ഞത് കോഫി എടുത്തിട്ട് വരാനാല്ലേ .എന്നിട്ട് കൊണ്ട് വന്നതോ ചായ .പറഞ്ഞ ഒരു കാര്യവും കൃത്യമായി ചെയ്യരുത് .തോന്നിയത് ചെയ്തിട്ട് വന്നോളും .

എപ്പോഴും രാവിലെ ചായ അല്ലേ കുടിക്കൽ .അത് കൊണ്ട് പറഞ്ഞത് മാറിപ്പോയെന്ന് കരുതി . അങ്ങനെ കരുതാൻ ഞാൻ പറഞ്ഞോ .പറഞ്ഞോന്നു .അവൻ ചെറിയ കലിപ്പോടെ പറഞ്ഞു . സോറി സർ .ഇപ്പൊ മാറ്റി കൊണ്ട് വരാം . ഇത് ഇനി ആര് കുടിക്കും .പാലും വേസ്റ്റ് കോഫിയും വേസ്റ്റ് ഗ്യാസ് വേസ്റ്റ് .എല്ലാത്തിനും എന്താ വിലയെന്ന് അറിയോ . അവൾ ആ കോഫി വാങ്ങി ഒറ്റയടിക്ക് കുടിച്ചു .ഇപ്പൊ പ്രോബ്ലം തീർന്നില്ലേ സർ .വേസ്റ്റ് ആയില്ലല്ലോ .അവൾ പോയി ചായ എടുത്തിട്ട് വന്നു .അവൻ കുടിച്ചു നോക്കിയിട്ട് പറഞ്ഞു ഇതിൽ മധുരം കുറവാണല്ലോ എനിക്ക് വേണ്ട ഇത് .അവൾക്ക് നേരെ നീട്ടി .ദേഷ്യം വന്നെങ്കിലും അവൾ പിടിച്ചു നിന്നു .ഏത് നേരത്താണാവോ ഇങ്ങനെയൊരു എഗ്രിമെന്റ് സമ്മതിച്ചേ . മധുരം ഇട്ടിരുന്നു . പിന്നെ ഞാൻ കളവ് പറഞ്ഞതാണോ .കുടിച്ചു നോക്കെടി .

അവൾ കുറച്ചു കുടിച്ചു നോക്കി .മധുരം കണക്കാണല്ലോ .എന്നെ മനപ്പൂർവം വഴക്ക് പറയുന്നതാ മരങ്ങോടൻ .സോറി സർ ഞാൻ ഇപ്പൊ മധുരം ഇട്ട് കൊണ്ട് വരാം . ഇനി വേണ്ട .ഞാൻ അട്ജസ്റ്റ് ചെയ്തോളാം .നീ കുടിച്ചതിന്റെ ബാക്കിആയതോണ്ട് ആണോന്ന് അറിയില്ല .ഇപ്പൊ കുറച്ചു മധുരം ഒക്കെയുണ്ട് . ചായ സൂപ്പർ ആണ് അവൻ ചെറു ചിരിയോടെ അതും പറഞ്ഞു ചായ കുടിച്ചു കപ്പ് തിരിച്ചു കൊടുത്തു . അവൾ വായും പൊളിച്ചു അവനെ നോക്കി നിന്നു .അവനത് കാണാത്ത മട്ടിൽ ടവ്വലും എടുത്തു ബാത്റൂമിലെക്ക് പോയി .പോകുമ്പോൾ വിളിച്ചു പറഞ്ഞു എന്റെ പാന്റും ഷർട്ട്‌ അയേൺ ചെയ്തു എടുത്തു വെക്ക് . ഇതിലും ഭേദം കോളേജിൽ പോക്ക് നിർത്തുന്നതായിരുന്നു .അവൾ പാന്റും ബ്ലാക്ക് ഷർട്ട്‌ എടുത്തു വെച്ചു .ഷർട്ട്‌ ഈസ്തിരിയിട്ടപ്പോൾ അവൾക്ക് സമീർക്കയെ ഓർമ വന്നു .സമീർക്കയുടെ എല്ലാ ഷർട്ടും ഉൽഘാടനം ഞാനാണ് .എന്തോ ഒരിഷ്ടം ആണ് അത് ഇടാൻ .ഷർട്ടും ഇട്ടു രണ്ടു ഫോട്ടോയും എടുത്തേ തിരിച്ചു കൊടുക്കൂ .അവൾക്ക് അവരെയൊക്കെ മിസ്സ്‌ ചെയ്തു .അവൾ ആ ഷർട്ട് ഇട്ടു നോക്കി .ഫൈസി വരുന്നുണ്ടോന്ന് ഇടക്കിടക്ക് നോക്കി കൊണ്ടിരുന്നു .

കുളിക്കാൻ കേറിയതല്ലേ ഉള്ളൂ .അവൾ കണ്ണാടിയുടെ മുന്നിൽ നിന്നു അവളെ തന്നെ നോക്കി .സമീർക്കയുടെ ഷർട്ട് പോലെ ലൂസ് പാപ്പാസ് അല്ല .ടൈറ്റ് ഫിറ്റിലെ ഫൈസി ഷർട്ട് ഇടൂ .അത് കൊണ്ട് വലിയ ലൂസ് ഒന്നും ഇല്ല . ഷർട്ട് ഇഷ്ടം ആണെങ്കിൽ സ്വന്തമായി വാങ്ങിക്കൂടെ .ചെവിയുടെ പിറകിൽ നിന്നും ഫൈസിയുടെ സൗണ്ട് കേട്ടതും അവൾ ഞെട്ടിത്തിരിഞ്ഞു നോക്കി .ആ വെപ്രാളത്തിൽ അവന്റെ ദേഹത്ത് തന്നെ തട്ടി പിറകിലെക്ക് വീഴാൻ നോക്കിയതും അവൻ അവളെ കയ്യിൽ പിടിച്ചു മുന്നോട്ട് വലിച്ചു .അവന്റെ നെഞ്ചിലെക്ക് തന്നെ വീണു നിന്നു .ഒരു നിമിഷം അവൾ അവളെ തന്നെ മറന്നു അങ്ങനെ തന്നെ നിന്നു .അവന്റെ കൈ തന്നെ അവന്റെ ശരീരത്തോട് ചേർത്ത് പിടിച്ചപ്പോഴാ അവൾ ഞെട്ടി പിടഞ്ഞു മാറിയത് . ഞാൻ ......ഞാൻ ...ഐ ആം സോറി .വെറുതെ ഒരു രസത്തിന് ......ചുമ്മാ ... അവൾ അതഴിച്ചു അവന് തന്നെ കൊടുത്തു .അവനെ നോക്കാതെ റൂമിൽ നിന്നും ഇറങ്ങി പോയി . ലൂസ് ....ലൂസ് ....അവൻ അവന്റെ തലക്ക് തന്നെ രണ്ടടി കൊടുത്തു .ഇപ്പൊ തന്നെ എല്ലാ പ്ലാനും വേസ്റ്റ് ആയേനെ .

വല്ല കാര്യം ഉണ്ടായിരുന്നോ അവളെ കെട്ടിപ്പിടിക്കാൻ നോക്കാൻ .അത് കൊണ്ടല്ലേ അവൾ പോയെ .അവൻ ആ ഷർട്ടും പിടിച്ചു കുറച്ചു സമയം നിന്നു .പിന്നെ ചെറു ചിരിയോടെ അതന്നെ ഇട്ടു .റെഡിയായി താഴെക്ക് വന്നു .അവളും റെഡിയായി അവനെയും കാത്തു നിന്നിരുന്നു .പിങ്ക് കളർ ചുരിദാർ ആയിരുന്നു അവൾ ഇട്ടത് .അതിൽ അവൾ കൂടുതൽ സുന്ദരിയായത് പോലെ തോന്നി .മേക്കപ് ഒന്നും ഇട്ടിട്ടില്ല .കണ്ണുകൾ മാത്രം നീട്ടി എഴുതിയിരുന്നു .എന്തിനാ മേക്കപ്പ് ആ കണ്ണുകൾ മാത്രം മതിയല്ലോ എല്ലാം മറന്നു അവളെയും നോക്കി ഇരിക്കാൻ .ഇത്രയും ദിവസം ഈ സൗന്ദര്യം ആസ്വദിക്കാൻ കഴിയാത്ത ഞാൻ എന്തു വിഡ്ഢിയാ .എന്റെ സ്ഥാനത്തു വല്ലവരും ആണേൽ കയ്യിൽ ഇപ്പൊ ഒരു കുട്ടിയും കൂടി ആയേനെ .അല്ല അതിന് ടു മന്തസ്‌ കൊണ്ട് കുട്ടിയകോ . ഹലോ സർ എന്താ ആലോചിച്ചു നിൽക്കുന്നെ .അവൾ കാണുന്നുണ്ടായിരുന്നു ഫൈസി അവളെ അടിമുടി നോക്കുന്നത് . അവൻ ഒരു ചമ്മലോടെ അവളെ നോക്കി .അവൾ കണ്ടു കാണുമോ നോക്കി വെള്ളം ഇറക്കുന്നത് .

സ്വയം വില കളഞ്ഞു കുളിക്കല്ല ഫൈസീ .അവൻ അവനോടു തന്നെ പറഞ്ഞു . സാധാരണ ഭാര്യമാർ ഒരുങ്ങി കെട്ടി വരാൻ രണ്ടു മണിക്കൂർ എങ്കിലും എടുക്കും .ഭർത്താക്കന്മാരുടെ കഷ്ട കാലം ആണ് ആ വെയ്റ്റിംഗ് .നീ അങ്ങനെയല്ലല്ലോന് ഓർക്കുവായിരുന്നു . ഞാനതിന് തന്റെ ഭാര്യയല്ലല്ലോ .പി എ അല്ലെ .അല്ല പറച്ചിൽ കേട്ടാൽ അനുഭവം ഉണ്ടെന്ന് തോന്നുവല്ലോ . ആ ഉണ്ടെടി എനിക്ക് വേറെയും രണ്ടു ഭാര്യമാർ കൂടി അവരെ കാര്യമാ പറഞ്ഞത് . അതിനുള്ള കപ്പാസിറ്റി ഉണ്ടെന്ന് തോന്നുന്നില്ല . ഇങ്ങ് അടുത്ത് വാ കപ്പാസിറ്റി ഉണ്ടോന്ന് ഇപ്പൊ തന്നെ കാണിച്ചു തരാം . ഞാനൊരു തമാശ പറഞ്ഞതാ വിട്ടേക്ക് മാഷേ . Mmmmm അവൻ അമർത്തി മൂളികൊണ്ട് പുറത്തേക്കു പോയി .അവളെ ഒരു തമാശ മനുഷ്യന്റെ നെഞ്ചിൽ ചവിട്ടി തന്നെ തമാശിക്കണം .പറഞ്ഞു തരാട്ടോ നിനക്ക് .ഇന്ന് മൊത്തം എന്റെ കൂടെ തന്നെ ഉണ്ടാകുമല്ലോ . നാസ്ത എടുത്തു വെച്ചിട്ടുണ്ട് .അവൾ വിളിച്ചു പറഞ്ഞു .അവൻ പോയി ഇരുന്നു .രാവിലെ ആയത് കൊണ്ട് ആരും കഴിക്കാൻ വന്നില്ല .അവർ രണ്ടു പേരും മാത്രമേ ഉണ്ടായിരുന്നുള്ളു .

നല്ല ദോശയും കടലക്കറിയും .എന്റെ ഫേവറിറ്റ് ആണ് .അവൾ വേഗം പോയി പ്ലേറ്റ് എടുത്തു രണ്ടു ദോശയും എടുത്തു തിന്നാൻ തുടങ്ങി .ഇന്നലെ നൈറ്റ്‌ തിന്നാത്തത്‌ കൊണ്ട് നല്ല വിശപ്പും ഉണ്ടായിരുന്നു . മുരടനക്കുന്നത് കേട്ടു അവൾ ഫൈസിയെ നോക്കി .അവളെ തന്നെ നോക്കി ഇരിക്കുന്നത് കണ്ടു . നീ കഴിക്കുന്നില്ലേ . ആര് കഴിക്കുന്നില്ലെന്ന് സോറി .സർ ഫുഡ് കഴിക്കുന്നില്ലേ . വിളമ്പി തരാൻ നിന്റെ വീട്ടിൽ നിന്നും ആള് വന്നിട്ടുണ്ടോ . അവളെ മുഖത്ത് ദേഷ്യം വന്നത് അവൻ കണ്ടു .ദേഷ്യ പെടുമ്പോൾ അവൾക്ക് ഒരു പ്രത്യേക മൊഞ്ചാണ്് .വേറൊരു കാര്യം കൂടി അവൻ മനസ്സിലാക്കിയിരുന്നു .അവളെ വീട്ടുകാരെയോ ഉപ്പാനെയോ ഒക്കെ പറ്റി പറയുമ്പോൾ അവൾക്ക് പെട്ടെന്ന് ദേഷ്യം വരും .അത് കാണാൻ വേണ്ടി തന്നെയാണ് അവരെ പറയുന്നതും . സ്വന്തം ആയി എടുത്തു തിന്നുടെ .അതിനും ആള് വേണോ . പിന്നെ നിന്നെയെന്തിനാ പിഎ ആയി നിയമിച്ചത് . പിഎ മാരുടെ പണിയാണോ സാറന്മാരെ തീറ്റിക്കൽ .എനിക്ക് വിശക്കുന്നു .വേണേൽ എടുത്തു തിന്നാൻ നോക്ക് . ഒക്കെ.

അങ്ങനെയാണേൽ അങ്ങനെ .നീ കഴിക്ക് . വേണ്ടേൽ തിന്നണ്ട പുല്ല് പോകാൻ പറ .അവൾ അവന്റെ മുഖത്തേക്ക് തന്നെ നോക്കി തിന്നു .അവൾ തിന്നു കഴിഞ്ഞു എണീറ്റു അവനെ നോക്കി . സർ പോകാം . പോകാം അതിന് മുന്നേ മോളൊന്ന് ഫോൺ എടുത്തു നോക്ക് .ഞാനൊരു msg ഇട്ടിട്ടുണ്ട് . അവൾ അവളെ ഫോൺ എടുത്തു നോക്കി . രാവിലെ ഞാൻ സൈൻ ചെയ്തു കൊടുത്ത പേപ്പർ ആണ് .അതിലെ ഒരു കണ്ടന്റ് ചുവപ്പ് മഷി കൊണ്ട് അണ്ടർ ലൈൻ ചെയ്തിട്ടുണ്ട് . ഇംഗ്ലീഷ് അറിയോ അതോ ഞാൻ ട്രാൻസിലേറ്റ ചെയ്തു തരണോ . വായിച്ചു നോക്കിയതും തലക്ക് കയ്യും വെച്ചു അവൾ അവിടെ ഒരു കസേരയിൽ ഇരുന്നു . 48മണിക്കൂർ പറയുന്ന എല്ലാ ജോലിയും ചെയ്യാൻ ഞാൻ തയ്യാറാണ് .പറഞ്ഞ ജോലി ചെയ്യാൻ പറ്റിയില്ലെങ്കിൽ അതിന് പകരം നാല് മണിക്കൂർ എക്സ്ട്രാ ജോലി ചെയ്യാനും എനിക്ക് സമ്മതം ആണ് .എന്റെ ഒരു പൊട്ട ബുദ്ധി .വായിക്കാതെ ഒപ്പിട്ടും കൊടുത്തു . ടൈം ഈസ് റണ്ണിങ് . അവൾ പെട്ടെന്ന് തന്നെ ഒരു പ്ലേറ്റ് എടുത്തു അതിൽ ഫുഡും വെച്ചു അവന്റെ നേർക്ക് നീട്ടി . എനിക്ക് ഫുഡ് വേണ്ട .

എന്തോ വിശപ്പില്ല .അവൻ എണീറ്റു .അവൾ പ്ലേറ്റും എടുത്തു അവന്റെ പിറകെ പോയി .പ്ലീസ് സർ ....സോറി സർ ....സോറി അറിയാതെ പറ്റിയ മിസ്റ്റേക്ക് ആണ് സാർ . എനിക്ക് വേണ്ടാന്ന് പറഞ്ഞില്ലേ .വിശപ്പില്ല . പ്ലീസ് സർ ...സോറി പറഞ്ഞില്ലേ .ഒരു മിസ്റ്റേക്ക് പറ്റി പോയി .സോറി .ഇനിയാവർത്തിക്കില്ല . ഇങ്ങനെ പറഞ്ഞാൽ ക്ഷമിക്കാതിരിക്കാൻ പറ്റില്ലല്ലോ .അവൻ പോയി അവിടെ ഇരുന്നു . അവൾ പ്ലേറ്റ് അവന്റെ മുന്നിലേക്ക് നീട്ടി . അവൻ മൈന്റ് ചെയ്തില്ല . സോറി പറഞ്ഞില്ലേ ഇനിയെന്താ സർ . എന്തോ കൈക്കൊക്കെ നല്ലവേദന .വായിൽ വെച്ചു താ .അവൻ വാ തുറന്നു അവളെ നേർക്ക് നോക്കി . അവൾ ഒരു കഷ്ണം എടുത്തു അവന്റെ വായിൽ വെച്ചു കൊടുത്തു .നോക്കിക്കോ തെണ്ടി ഇതിനൊക്കെ ഞാൻ പകരം വീട്ടിയിരിക്കും .48മണിക്കൂർ ഒന്ന് കഴിഞ്ഞോട്ടെ .തുടക്കം ഇങ്ങനെയാണെങ്കിൽ ഇനിയെങ്ങനെ ആയിരിക്കും .ഒന്നും വേണ്ടാരുന്നു .ഇനിയെന്തൊക്കെ അനുഭവിക്കണം എന്റെ പടച്ചോനെ എന്നെ കാത്തോണേ .ക്ഷമ നല്ലോണം തരണേ അല്ലെങ്കിൽ ഈ പിശാചിനെ കൊന്നു ഞാൻ ജയിലിൽ പോകേണ്ടി വരും..... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story