💕മിഴികൾ പറഞ്ഞ പ്രണയം 💕: ഭാഗം 46

mizhikal paranja pranayam

രചന: സഫ്‌ന കണ്ണൂർ

ഞാൻ മുടി വാരിയില്ല .പോയി ചീർപ്പ് എടുത്തു വാ . മുടിയൊക്കെ വാരി മൊഞ്ചയിട്ട് പോകാൻ ഷാരുഖാനല്ലെ .കാക്ക കുളിച്ചാൽ കൊക്കാകില്ല . കുളിക്കാത്ത കൊക്കിനേക്കാൾ നല്ലത് കുളിക്കുന്ന കാക്കയാണ് .പോയി ചീർപ്പെടുത്ത് വാ . ഒരു ദിവസം മുടി വാരിയില്ലെന്ന് വെച്ചു ലോകം അടിമറിഞ്ഞു പോകാനൊന്നും പോകുന്നില്ല . അത് നീയാണോ തീരുമാനിക്കുന്നെ . പേഴ്‌സ് എടുത്തില്ല ടവ്വൽ എടുത്തില്ല ഫയൽ എടുത്തില്ല ചാവി എടുത്തില്ല എന്നൊക്കെ പറഞ്ഞു മൂന്നാല് തവണയായി സ്റ്റെപ് കയറ്റിക്കുന്നു .എനിക്കിനി വയ്യ കാല് വേദനിക്കുന്നു . ഞാൻ ദിവസവും ഇത് പോലെ എത്ര പ്രാവിശ്യം സ്റ്റെപ് കയറുന്നുണ്ട് .എന്നിട്ട് എനിക്ക് കാല് വേദന ഇല്ലല്ലോ . അതിന് മനുഷ്യനല്ലേ കാല് വേദനിക്കു .നീ പിശാചല്ലേ .അവൾ മെല്ലെ പറഞ്ഞു . എന്താടി ഇപ്പൊ പറഞ്ഞേ .

ഒന്നുല്യാ പൊന്നു നിന്റെയത്ര സ്റ്റാമിന എനിക്കില്ലെന്ന് പറഞ്ഞതാ . ഇപ്പൊ സമ്മതിച്ചോ എനിക്ക് സ്റ്റാമിന ഉണ്ടെന്ന് .നേരത്തെ ഡൌട്ട് ആണെന്ന് പറഞ്ഞിരുന്നു . അതിനാണോ എന്നെ സ്റ്റെപ് കയറ്റിയേ .നീ വെറും പിശാചല്ല തെണ്ടി ഡ്രാക്കുളയാ ഡ്രാക്കുള .എന്റെ ചോര ഊറ്റിക്കുടിക്കാൻ വന്ന ഡ്രാക്കുള . പിറു പിറക്കുന്ന കണ്ടു അവൻ അവളെ നോക്കി പുരികം പൊക്കി എന്താന്ന് ചോദിച്ചു .അവൾ തിരിച്ചു ഇളിച്ചു കാണിച്ചു . ലേറ്റ് ആകുന്നു പോയി ചീർപ്പ് എടുത്തിട്ട് വാ . തനിക്ക് ഇപ്പൊ മുടി വാരിയ പോരേ .അവൾ അവന്റെ മുഖം അവന്റെ നരെയാക്കി പിടിച്ചു . ഇവൾ ഇതെന്ത് ഭാവിച്ച . അവൾ പെട്ടെന്ന് മുഖം പിടിച്ചു അവളെ നേർക്ക് ആക്കിയപ്പോൾ ഒന്ന് അമ്പരന്നു . അവൾ കൈ കൊണ്ട് അവന്റെ മുടി കൊതി വെച്ചു . ഇതിന് വേണ്ടിയാരുന്നോ .അയ്യേ ഇങ്ങനെയോ. മുടി വരാത്തത് പോലെയുണ്ട് .അവൾ ഒന്ന് കൂടി ശരിയാക്കി കൊടുത്തു .ഇപ്പോഴോ . ഇതൊന്നും ശരിയാവില്ല നീ പോയി ചീർപ്പ് എടുത്തിട്ട് വാ .നീ കാര്യായി ഒരുങ്ങിയിട്ടുണ്ടല്ലോ .എന്നിട്ട് ഞാനിങ്ങനെ .

അത് നടക്കില്ല . ഇവനെ കൊണ്ട് തോറ്റല്ലോ .അവൾ അവന്റെ കഴുത്തിലൂടെ കയ്യിട്ട് ഒരു സെൽഫി എടുത്തു . എന്നിട്ട് അവന് കാണിച്ചു കൊടുത്തു നോക്ക് എന്നേക്കാൾ എന്ത്‌ മൊഞ്ചുണ്ടെന്ന് .അവൻ ആ ഫോട്ടോ നോക്കി .നോക്കുന്നത് പോലെയാക്കി അവന്റെ ഫോണിലെക്ക് സെന്റ് ചെയ്തു .അവളെ ഫോട്ടോസ് അറിയാതെ എടുത്ത കുറേ ഉണ്ടെങ്കിലും ഒന്നിച്ചു എടുത്തത് ഒന്നും ഉണ്ടായിരുന്നില്ല .ലോട്ടറി അടിച്ച പോലെയാ ആ ഫോട്ടോ കിട്ടിയപ്പോൾ തോന്നിയത് . കണ്ടല്ലോ .എന്നേക്കാൾ മൊഞ്ചില്ലെ . ഇനി വാ പോകാം .പ്ലീസ് .പ്ലീസ് പ്ലീസ് എന്നാലും .......എന്തോ .അവൻ അവളെ ഇടം കണ്ണിട്ടു നോക്കി .കുഴി മടി കൊണ്ട ഇങ്ങനെയൊക്കെ ചെയ്യുന്നതെങ്കിലും എന്ത് കൊണ്ടോ സന്തോഷം കൊണ്ട് മനസ്സ് നിറഞ്ഞു .അവൾ നോക്കുമ്പോൾ തൊടുമ്പോൾ ശരിക്കും ഏതോ ലോകത്ത് എത്തിയപോലെ . ഒരു എന്നാലും ഇല്ല വാ അവൾ ഉന്തി തള്ളി കാറിൽ കയറ്റി . ഹാവൂ സമാധാനം ആയി .അവൾ നെഞ്ചിൽ കൈ വെച്ചു പറഞ്ഞു .ഇനി ഇറങ്ങല്ലേന്ന് പ്രാർത്ഥിച്ചു കൊണ്ട് അവൾ പിറകിലെ ഡോർ തുറന്നു കേറാൻ നോക്കിയതും അവൻ പറഞ്ഞു

ഞാനെന്താ നിന്റെ ഡ്രൈവറോ .അവൾ ഡോർ വലിച്ചടച്ചു . അവന് മനസ്സിലായി പറഞ്ഞത് ഇഷ്ടായില്ലെന്ന് .ഉടക്കാൻ നിൽക്കേണ്ടെന്ന് കരുതി മുന്നിൽ കേറി ഇരുന്നു .അവളുടെ മുഖത്ത് ഇഷ്ടക്കേട് ഉണ്ടാരുന്നു ഫൈസി അത് ശ്രദ്ധിച്ചു . സീറ്റ് ബെൽറ്റ്‌ ഇട് . അതൊന്നും ആവിശ്യം ഇല്ല .ശരിക്കും പറഞ്ഞാൽ അത് എങ്ങനെയാ ഇടേണ്ടത് എന്ന് അറിയില്ല .ഇടാൻ അറിയില്ലെന്ന് പറഞ്ഞാൽ നാണക്കേടാ .പിന്നെ കളിയാക്കി കൊല്ലും .അതിനേക്കാൾ ഭേദം ഇങ്ങനെ പറയുന്നതാ . സീറ്റ് ബെൽറ്റ്‌ ഇടുന്നത് സേഫ്റ്റിക്ക അല്ലാതെ അലങ്കാരത്തിന് അല്ല .അറിയില്ലെങ്കിൽ പറ ഞാനിട്ടു തരാം .അവൻ ഇട്ടു തരാൻ എന്ന ഭാവത്തിൽ അടുത്ത് വന്നു . വേണ്ടാവേ .സീറ്റ്‌ ബെൽറ്റ്‌ ഇടാൻ എന്നവണ്ണം അടുത്ത് വരണം .ടച്ച്‌ ചെയ്യണം .ഇതൊക്കെ കുറേ സീൻ കണ്ടതാ .അത് കൊണ്ട് തല്ക്കാലം ഇട്ടു തരണ്ട .എനിക്ക് ഒരു ബെൽറ്റിന്റെയും ആവിശ്യവും ഇല്ല .

ടച്ച്‌ ചെയ്യണ്ട ഒരു സാധനം . അവളുടെ ഒരു ജാഡ .അനുഭവിക്കുമ്പോൾ പഠിച്ചോളും . ഇല്ലേൽ പഠിപ്പിക്കും .അല്ല പിന്നെ . ഓഹ് ആയിക്കോട്ട് .അല്ല ഇതെവിടെക്കാ പോകുന്നേ . ഫ്രണ്ടിന്റെ ഓഫീസിൽ ഒരു ജോലി പറഞ്ഞു വെച്ചിട്ടുണ്ട് .പോയി നോക്കിട്ട് വരാം . കിട്ടിയാലോ . ജോലിയില്ലാത്ത ഒരുത്തന് പിഎ .ലോകത്ത് എവിടെയും കാണില്ല ഇങ്ങനെയൊരു ജോലി . നിനക്ക് ചെയ്യാൻ ജോലി കിട്ടിയ പോരേ . മതി . എന്ന മിണ്ടാതിരി . Mm .ഓവർ സ്പീഡിൽ ആണ് അവൻ കാർ ഓടിച്ചത് . കുറച്ചു മെല്ലെ പോയിക്കൂടെ .അവിടെ പോയിട്ട് മലമറിക്കാനൊന്നും ഇല്ലല്ലോ . അവൻ കേൾക്കത്തമാതിരി ഇരുന്നു . പിന്നെ അവളൊന്നും മിണ്ടിയില്ല .അവനെ പിന്നെ നോക്കിയതും ഇല്ല.പുറം കാഴ്ചകൾ നോക്കി ഇരുന്നു . കുറച്ചു ദൂരം ചെന്നതും അവൻ പെട്ടെന്ന് ബ്രേക്ക്‌ പിടിച്ചു .പെട്ടന്ന് ആയതിനാൽ അവൾക്ക് പിടിത്തം കിട്ടിയില്ല .മുന്നോട്ട് ചെന്നു വീണു ഹാഷ്ബോർഡിൽ നെറ്റിയിടിച്ചു .ഉമ്മാ എന്റെ നെറ്റി .

അവൾ വേദനകൊണ്ട് നെറ്റിയിൽ പിടിച്ചു അവനെ ദേഷ്യത്തോടെ നോക്കി .എവിടെ നോക്കിയാടോ ഓടിക്കുന്നെ . മാനത്തു നോക്കി .കേരളത്തിലെ റോഡ് ആണ് .എപ്പോഴാ കുഴിയിൽ വീഴുകന്ന് പറയാൻ പറ്റില്ല .അത് കൊണ്ട സേഫ്റ്റിക് ബെൽറ്റ്‌ ഇടാൻ പറഞ്ഞേ ഇത് പോലുള്ള ചെറിയ ചെറിയ വീഴ്ചയിൽ അപകടം ഒന്നും പറ്റില്ല .അവന്റെ മുഖത്ത് ഉള്ള കള്ളച്ചിരി അവൾ ശ്രദ്ധിച്ചു . അവൻ മനപ്പൂർവം ചെയ്തതാണെന്ന് അറിയുന്നത് കൊണ്ട് അവൾ തിരിച്ചൊന്നും പറഞ്ഞില്ല .പറഞ്ഞാൽ ഇത് പോലെ ഇടക്കിടക്കെ വീഴുമെന്ന് അവൾക്കറിയാം .പിന്നെ സൂക്ഷിച്ചാണ് അവൾ ഇരുന്നത് .നമ്മളെ നമ്മൾ തന്നെ നോക്കണ്ടേ .ഒരു വലിയൊരു ഓഫീസിന്റെ മുന്നിൽ കൊണ്ട് പോയി കാർ നിർത്തി . ഇറങ്ങ് . ഇവിടെയെന്ത ഇതാണോ നീ പറഞ്ഞ ഓഫീസ് . അതെ .ഇവിടെയാണ് നിനക്ക് ജോലി .ഇവിടുത്തെ എംടി യുടെ പി എ ആയി രണ്ടു ദിവസം .

നിന്റെ പി എ എന്നല്ലേ പറഞ്ഞത് . ജോലിയില്ലാത്ത എനിക്ക് എന്തിനാ പി എ യുടെ ആവിശ്യം .നിന്റെ ശമ്പളം ഞാൻ വാങ്ങിച്ചോളാം .എന്റെ ക്യാഷ് എനിക്ക് മുതലാക്കണ്ടേ .ഒരു ജോലിയും ചെയ്യാതെ സുഖിക്കാന്ന് കരുതിയോ . ഏത് അലവലാതിയുടെയാണാവോ ഈ ഓഫീസ് . എന്ത്‌ കച്ചറ ലാഗ് ആടി ഇത് .അലവലാതി . ഞാൻ കുറച്ചു കച്ചറ തന്നെയാ ഇമ്മാതിരി ഭാഷയെ വായിൽ വരുള്ളൂ .വേണേൽ സഹിച്ച മതി അവൻ ശബ്ദം കടുപ്പിച്ചു നോക്കി പേടിപ്പിച്ചു പറഞ്ഞു .ഹി ഈസ് മൈ ഫ്രണ്ട് .കാൾ മി സർ . അവന്റെ ഭാവം കണ്ടു ചെറുതായി പേടി തോന്നാതിരുന്നില്ല .അവനെ പറഞ്ഞപ്പോൾ ദേഷ്യം വരണമെങ്കിൽ ഫൈസിയുടെ അടുത്ത ഫ്രണ്ട് ആയിരിക്കും .സർ എങ്കിൽ സർ .എനിക്ക് ഇവിടെ എന്താണാവോ ജോലി . അത് അവൻ പറഞ്ഞു തരും .അവിടെ പോയി റീസെപ്‌ഷനിൽ പറഞ്ഞ മതി എംഡി യെ കാണണമെന്ന് . അതും പറഞ്ഞു കാറിൽ കയറി ഒറ്റ പോക്ക് . അവനെയല്ല നിന്നെയ അലവലതിന്ന് വിളിക്കണ്ടേ .അറിയാത്തോരിടത് തനിച്ച് ഇട്ടിട്ട് പോയ കണ്ടില്ലേ .

ഇനിയെന്ത് എന്ന് കുറച്ചു സമയം ആലോചിച്ചു .തിരിച്ചു പോയാലോ .ഇവിടെ അറിയാത്ത ഒരാളുടെ കൂടെ എങ്ങനെയാ ജോലി ചെയ്യുക .തിരിച്ചു പോയാൽ പൈസ കൊടുക്കാൻ എന്റെ കയ്യിൽ ഇല്ല താനും .രണ്ടു ദിവസല്ലേ സഹിക്കുക തന്നെ .പിന്നെ രണ്ടും കല്പ്പിച്ചു അകത്തേക്ക് തന്നെ പോയി .റിസപ്‌ഷനിൽ ഒരു പെൺകുട്ടിയെ കണ്ടു .അവളോട് കാര്യം പറഞ്ഞു .അവൾ ആരെയോ ഫോൺ വിളിക്കുന്നത് കണ്ടു .സർ വെയിറ്റ് ചെയ്യാൻ പറഞ്ഞു .അവൾ അവിടെ ഒരു സോഫയിൽ പോയി ഇരുന്നു .മൊത്തത്തിൽ കണ്ണോടിച്ചു നോക്കി .സെറ്റപ്പ് ആണല്ലോ പുള്ളി .ഓഫീസ് സ്റ്റാഫ്‌ ഒക്കെ കാണുമ്പോൾ അങ്ങനെയാണ് തോന്നുന്നത് .ഇഷ്ടായാൽ ഇവിടെ തന്നെ കൂടിയാലോ .ജീവിക്കാൻ എന്തായാലും ഒരു ജോലി വേണ്ടേ .ഉപ്പാനെയും സമീരകനെയും ഇനിയും ബുദ്ധിമുട്ടിക്കാൻ വയ്യ . ഓരോന്ന് ചിന്തിച്ചു കൂട്ടി അവൾ അവിടെ ഇരുന്നു . ***

സാലി ഒരിക്കൽ കൂടി സഫുവിന്റെ ഫോണിൽ വിളിച്ചു നോക്കി .ഇപ്പോഴും ബ്ലോക്ക്‌ തന്നെയാണ് .അവന് ആകെ വട്ട് പിടിക്കുന്ന പോലെ തോന്നി . എങ്ങനെയാ ഇവളെ ഒന്ന് കാണാൻ പറ്റുക .കോളേജ് ആണെങ്കിൽ രണ്ടു ദിവസം ലീവും .വീട്ടിൽ പോകാനും പറ്റില്ല .എല്ലാവരും അറിഞ്ഞാൽ കൂടുതൽ പ്രോബ്ലം ആകും . ഷെറിയാണ് ഇതിന്റെയൊക്കെ പിന്നിൽ എന്ന് മനസ്സിലാക്കിയ ശേഷം സമാദാനത്തോടെ ഉറങ്ങിയിട്ടില്ല . ഷെറിയെ കാണാൻ ശ്രമിച്ചെങ്കിലും അതും നടന്നില്ല .ഞാൻ എല്ലാം മനസ്സിലാക്കിയെന്ന് അറിഞ്ഞ ശേഷം അവൾ മനപ്പൂർവം മുങ്ങി നടക്കുകയാണ് . ഒഫീഷ്യൽ ആയി ഇടപെടാനും പറ്റാത്തത് കൊണ്ടാണ് അല്ലെങ്കിൽ അവളെ തൂക്കിയെടുത്ത് മുന്നിൽ ഇടാൻ മിനുട്ടുകൾ വേണ്ട .സഫുവുമായി ആലോചിച്ചു ചെയ്യന്ന കരുതിയാണ് ക്ഷമിച്ചു നിൽക്കുന്നത് .ഫൈസിയോടുള്ള ഇഷ്ടം ഞാൻ മനസ്സിലാക്കിയിടത്തോളം ഷെറിയെ ഇപ്പൊ സൈക്കോ പോലെയാക്കിയിരിക്കുകയാണ് .

സഫുവിനു മാത്രമേ അവളെ പറഞ്ഞു മനസ്സിലാക്കാൻ പറ്റു . അവൻ ഒരു കോൺസ്റ്റബിൾ വിളിച്ചു സഫുവിനെ വാച്ച് ചെയ്യാൻ ഏർപ്പാടാക്കിയിരുന്നു . ഒറ്റക്ക് അവളെ കിട്ടാൻ എന്തെങ്കിലും ഒരു വഴി കിട്ടിയിരുന്നെങ്കിൽ അതിന് വേണ്ടിയാ ഏർപ്പാടാക്കിയത് . അപ്പോഴാ സാലിയുടെ ഫോണിലേക്ക് ഒരു കാൾ വന്നത് .സഫുവിനെ വാച് ചെയ്യാൻ ആക്കിയ കക്ഷിയാണ് . അയാൾ പറയുന്നത് കേട്ടു സാലി ഇരുന്നിടത് നിന്നും എണീറ്റു പോയി .രാവിലെ വീട്ടിൽ നിന്ന് ഇറങ്ങിയത് മുതൽ സഫുവിന്റെ പിന്നാലെ ബൈക്കിൽ ഒരാൾ ഉണ്ടായിരുന്നു . ഹെൽമെറ്റ്‌ വെച്ചത് കണ്ടു മുഖം കണ്ടില്ല .ഇപ്പൊ ഫൈസിയുടെ ഓഫീസിന് മുന്നിൽ ഒരു കടയിൽ നിൽക്കുന്നുണ്ട് . നിങ്ങൾ അവിടെ തന്നെ നിൽക്ക് .ഞാനിപ്പോ വരാം .അവൻ ബൈക്കിന്റെ കീയും എടുത്തു പുറത്തേക്കു ഓടി . ആരായിരിക്കും അയാൾ .

അയാളെന്തിനാ ഇവരെ പിറകെ നടക്കുന്നത് . എന്തായിരിക്കും ഉദ്യേശം .സഫുവിന്റെ പിറകെയോ അതോ ഫൈസിയുടെയോ അതും ഉറപ്പില്ല . സഫു ഫൈസിയുടെ കൂടെയാണ് .അതാണ്‌ ഏക ആശ്വാസം . ഷെറിക്ക് ഫൈസിയോട് ഉള്ള സ്നേഹം സൈക്കോ ആണെങ്കിൽ ഫൈസി അതുക്കും മേലെയാണ് . സഫുവിനു വേണ്ടി സൈക്കോ ആകാനും മടിക്കില്ല. *** അവൾ ഇടക്കിടക്ക് സമയം നോക്കി .ഒരു മണിക്കൂർ ആകാനായി വന്നിട്ട് .ഇത് വരെ വിളിച്ചില്ലല്ലോ .അവൾ ഒന്നുകൂടി പോയി ചോദിച്ചു .സർ വിളിച്ചില്ല മാഡം . ഒന്ന് അങ്ങോട്ട്‌ വിളിച്ചു നോക്കോ . സർ ഒരു ചൂടനാ .എനിക്ക് വഴക്ക് കിട്ടും . എനിക്ക് വേണ്ടി പ്ലീസ് .കുറെ ടൈം ആയില്ലേ വെയിറ്റ് ചെയ്യുന്നു .ചിലപ്പോൾ മറന്നു പോയതാണെങ്കിലോ .ഒരു കണക്കിന് സമ്മതിപ്പിച്ചു വിളിപ്പിച്ചു . ഫോൺ വെച്ചു കഴിഞ്ഞു അവൾ സഫുവിനെ ദയനീയമായി നോക്കി .സഫുവും ശ്രദ്ധിക്കുന്നുണ്ടായിരുന്നു ഭാവപകർച്ച . എന്താ പറഞ്ഞത് . അത് മാഡം .......അവൾ പറയാൻ മടി കാണിച്ചു . എന്തായാലും പറയെടോ സാരമില്ല മാഡത്തോട് മുകളിലുള്ള സാറിന്റെ റൂമിൽ പോയി കിടന്നുറങ്ങാൻ പറഞ്ഞു .

മാഡത്തിന്റെ ജോലി അതാണ്‌ പോലും .ബിസികഴിഞ്ഞു സർ അവിടെക്ക് വരാന്നും പറഞ്ഞു . കേട്ടതും അവൾ ദേഷ്യം കൊണ്ട് വിറച്ചു .സങ്കടം കൊണ്ട് കണ്ണും നിറഞ്ഞു .ഇങ്ങനെ ഒരാളെ അടുത്താണല്ലോ ഫൈസി എന്നെ ഇട്ടിട്ട് പോയത് .വൃത്തികേട് പറയുന്നോ .ഇവനോട് രണ്ടു പറയാതെ പോയാൽ ശരിയാവില്ല .ഫൈസിക്ക് ഉള്ളത് പിന്നെ കൊടുക്കാം .കുറച്ചു താണ് കൊടുത്തപ്പോ എന്തും ചെയ്യന്ന . എംഡിയുടെ ക്യാബിൻ എവിടെയാ .കുറച്ചു ഒച്ചത്തിൽ ദേഷ്യത്തോടെയാ ചോദിച്ചത് . അങ്ങോട്ട്‌ പോകാൻ പറ്റില്ല മാഡം .പെർമിഷൻ ഇല്ലാതെ പോയാൽ ഞാനാ വഴക്ക് കേൾക്കുക . പറയുന്നുണ്ടോ എവിടെയാണെന്ന് . എന്താണെങ്കിലും ഞാൻ പറഞ്ഞോളാം .പ്ലീസ് ആ റാസ്കലിനോട് പോയി പറ അയാളെ വീട്ടിലെ പെണ്ണുങ്ങളോട് പോയി അമ്മാതിരി ജോലി ചെയ്യാൻ .ഇതൊന്ന് വിളിച്ചു പറയ് .എന്താ പറ്റോ .

സോറി മാഡം .മുകളിൽ അവൾ കൈ ചൂണ്ടി കാണിച്ചു .അതാണ്‌ ക്യാബിൻ . അവൾ അവിടെക്ക് പോയി .വാതിൽ തുറന്നു അകത്തേക്ക് കയറി .കസേരയിൽ പുറം തിരിഞ്ഞു ഇരിക്കുന്നത് കണ്ടു . മാനേഴ്സ് ഉണ്ടോടോ നിനക്ക് .ജോലി അന്വേഷിച്ചു വന്നെന്ന് കരുതി നിന്റെയൊക്കെ എന്ത്‌ തോന്യാസ്യത്തിനും കൂട്ട് നിൽക്കുമെന്ന് കരുതിയോ .നിന്റെ വീട്ടിലെ പെണ്ണുങ്ങളോട് പോയി പറയ് ഈ ജോലി ചെയ്യാൻ . എന്റെ വീട്ടിലെ പെണ്ണിനോട് തന്നെയാ പറഞ്ഞത് .അല്ലാതെ പുറത്ത് ഉള്ളവരോട് പറഞ്ഞാൽ തല്ല് കിട്ടില്ലേ .അതും പറഞ്ഞു തിരിഞ്ഞു നിന്നു .ആ മുഖം കണ്ടതും അവൾ വിശ്വസിക്കാനാവാതെ അവൾ കണ്ണ് പൂട്ടി തുറന്നു .ഫൈസി .ഇവന്റെ ഓഫീസ് ആണോ ഇത് .അവൾ മുന്നിൽ ഉള്ള നെയിം നോക്കി .ഫൈസാൻ മുഹമ്മദ്‌ . എന്താടോ മിണ്ടാത്തെ .ജോലിക്ക് സമ്മതിക്കുമ്പോൾ ഇതെന്നല്ലേ തന്റെ മനസ്സിൽ .ഒരു ജോലിയും എനിക്കില്ല .ചുമ്മാ അങ്ങോട്ടും ഇങ്ങോട്ടും നടന്നുകളിച്ചു കിടന്നുറങ്ങാന്ന് . അവനെ കണ്ടപ്പോൾ ശരിക്കും സ്റ്റക്ക് ആയി നിന്നു പോയി .കണ്ണെടുക്കാതെ അവനെ നോക്കി നിന്നു .

എന്താ നോക്കുന്നെ .വിശ്വാസം വരുന്നില്ലേ . സത്യം പറയാലോ ഒരിക്കലും ഇത് പ്രതീക്ഷിച്ചില്ല. ജോലിയും കൂലിയും ഇല്ലത്ത ഒരുത്തനാണെന്ന ഇത്ര നാളും വിചാരിച്ചത് . ഞാൻ ജോലിയില്ലെന്ന് പറഞ്ഞു എപ്പോഴും കളിയാക്കൽ ഇല്ലേ അപ്പോഴെന്താ സത്യം പറയാതിരുന്നത് . അവൻ കസേരയിൽ നിന്നും എണീറ്റു അവളെ അടുത്തേക്ക് വന്നു . ചുമ്മാ ഒരു രസം .നേരിട്ട് കണ്ടറിഞ്ഞോട്ടെന്ന് തോന്നി .നീ ഒരിക്കൽ പോലും അന്വേഷിച്ചും ഇല്ലല്ലോ എനിക്ക് ജോലി എന്താണെന്ന് . അപ്പോഴാ പിന്നിൽ നിന്നും വാതിൽ ആരോ തള്ളി തുറന്നത് വാതിൽ ചാരി നിന്ന അവൾ അവന്റെ നെഞ്ചത്തേക്ക് തന്നെ വീണു .വാതിൽ തുറന്ന ആളെ അവൻ നന്ദിയോടെ നോക്കി .തന്റെ പി എ ആണ് തേജ .അവൻ കൈ കൊണ്ട് പോയിക്കോന്ന് പറഞ്ഞു .ചെറു ചിരിയോടെ വാതിൽ ചാരി തേജ പോയി .തേജക്ക് മാത്രമേ തന്റെ മാര്യേജ് കഴിഞ്ഞത് അറിയൂ .

അന്നത്തെ സാഹചര്യത്തിൽ ആരോടും മാര്യേജ് പറ്റി പറഞ്ഞിരുന്നില്ല .തേജ ഫ്രണ്ട് കൂടിയാണ് അത് കൊണ്ട് കുറച്ചൊക്കെ അറിയാം സഫുആയുള്ള പ്രോബ്ലം .ഇത് വരെ എന്നോട് ചോദിച്ചിട്ടില്ല .സഫുവിനെ ഇത് വരെ പരിജയപെട്ടിട്ടില്ല .പരിജയപെടാൻ വിളിച്ചിട്ട് വന്നതാണ് . അവൾ തിരിഞ്ഞു നോക്കുമ്പോഴേക്കും തേജ പോയിരുന്നു . സോറി പെട്ടെന്ന് വാതിൽ തുറന്നപ്പോൾ അറിയാതെ അവൾ പോവ്വാൻ നോക്കിയതും അവന്റെ ദേഹത്തേക്ക് തന്നെ വീണു .തന്റെ ഷാളിന്റെ വർക്കിന്റെ നൂല് അവന്റെ ഷർട്ട് ബട്ടണിൽ കുടുങ്ങിയത് അപ്പോഴാ അവൾ കണ്ടത് . ഇത്ര അടുത്ത് തന്റെ നെഞ്ചോട് ചേർന്ന് എന്റെ പെണ്ണ് .ഇന്ന് ആരെയാണാവോ കണി കണ്ടത് .അയാളെ ദിവസം കാണണേ .അവൻ അവളെതന്നെ നോക്കി നിന്നു .അഴിക്കാൻ പറ്റാതിരുന്നെങ്കിൽ എന്ന് പ്രാർത്ഥിക്കാനും മറന്നില്ല .അവൾ അഴിക്കാൻ നോക്കും തോറും അവൻ ശരീരം അനക്കി കൊണ്ടിരുന്നു .അവൾക്ക് ദേഷ്യം വരാൻ തുടങ്ങി .ഒന്ന് അടങ്ങി നിൽക്കുന്നുണ്ടോ . അവൻ കേൾക്കാത്തമാതിരി കയ്യ് അനക്കികൊണ്ടിരുന്നു .

ഇത് ശല്യം ആയല്ലോ .അവൾ ഷാൾ അഴിച്ചു അവന്റെ നേർക്ക് എറിഞ്ഞു കൊടുത്തു . തന്നത്താനെ അഴിച്ചു എടുക്ക് . ഓഹ് പിന്നെ എനിക്കതല്ലെ പണി .വേണേൽ അഴിച്ചെടുത്തോ .ഷാൾ കഴുത്തിൽ ചുറ്റി കസേരയിൽ പോയി ഇരുന്നു . ഇത് വലിയ ശല്യം ആയല്ലോ .ആരേലും വരുമെടോ ഇപ്പൊ .കണ്ടാൽ നാണക്കേടാ പറഞ്ഞില്ലെന്നു വേണ്ട . എനിക്ക് എന്തിനാ നാണക്കേട് .നീ എങ്ങനെ ഷാൾ ഇല്ലാതെ അവരെ മുന്നിൽ നില്ക്കും .അവൻ അടിമുടി അവളെ നോക്കി . ഇനി ചുരിദാർ അടിക്കുമ്പോൾ കുറച്ചു ലൂസാക്കണം ഈ അളവ് ടൈറ്റ് ആണ് .ബോഡി ഒക്കെ കറക്ട ഫിറ്റ്‌ .സൈസ് ചോദിക്കാതെ പറയാൻ കഴിയും . അപ്പോഴാ അവൾ അവളെ ദേഹത്തേക്ക് നോക്കിയത് .ദേഷ്യത്തിന് അഴിച്ചതാ .തലയിൽ തട്ടം ഉണ്ടല്ലോ എന്ന ധൈര്യം ഉണ്ടായിരുന്നു .പക്ഷേ ഇവന്റെ നോട്ടം കാണുമ്പോൾ എന്തോ പോലെ തോന്നി .

അവൾ തിരിഞ്ഞു നിന്നു .ഷാൾ താ . വേണേൽ അഴിച്ചെടുത്തോ .ഞാൻ അഴിക്കുന്ന കരുതണ്ട . രണ്ടും കല്പിച്ചുള്ള അവന്റെ ഇരിപ്പ് കണ്ടപ്പോൾ ഇരിച്ചു കയറി വന്നു .ആരെങ്കിലും കയറി വരുമെന്നുള്ള പേടിയുള്ളൊണ്ട് അവൾ തന്നെ അവന്റെ അടുത്തേക്ക് പോയി .ഷാൾ അഴിക്കുമ്പോൾ അവൾ കണ്ടു അവൻ കണ്ണെടുക്കാതെ അവളെ തന്നെ നോക്കി നിൽക്കുന്നത് .പരസ്പരം കണ്ണുകൾ ഇടഞ്ഞു .ഒരു നിമിഷം അവളും അവനെ തന്നെ നോക്കി നിന്നു പോയി .അവന്റെ നോട്ടം അവളിലേക്ക് ആഴ്ന്നിറങ്ങുന്നത് പോലെ തോന്നി .അവൻ പോലും അറിയാതെ അവന്റെ വായിൽ നിന്നും വീണു ഐ ലവ് യൂ .റിയലി ലവ് യൂ സഫു . അവളെ റിപ്ലൈ അറിയാൻ അവളെ മുഖത്തേക്ക് മെല്ലെ നോക്കി .കണ്ണിമ വെട്ടാതെ അവനെതന്നെ നോക്കി നിൽക്കുന്നത് കണ്ടു .... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story