💕മിഴികൾ പറഞ്ഞ പ്രണയം 💕: ഭാഗം 47

mizhikal paranja pranayam

രചന: സഫ്‌ന കണ്ണൂർ

 I LOVE U .റിയലി ലവ് യൂ സഫു അവളെ റിപ്ലൈ അറിയാൻ അവളെ മുഖത്തേക്ക് മെല്ലെ നോക്കി .കണ്ണിമ വെട്ടാതെ അവനെതന്നെ നോക്കി നിൽക്കുന്നത് കണ്ടു . അവളെ മുഖത്ത് യാതൊരു എക്സ്സ്പ്രഷനും കാണാത്തത് കൊണ്ട് അവൻ അവളെ മുഖത്തിന്‌ നേരെ കൈ വീശി .അവൾ അറിഞ്ഞത് പോലും ഇല്ല .ഇവളെന്താ ദിവാസ്വപ്നം കാണുകയാണോ .പിശാച് മനുഷ്യൻ ഇവിടെ ഒരു ഐ ലവ് യൂ പറയാൻ എത്ര ദിവസം ആയി കഷ്ടപ്പെടുന്നു .അവസാനം പറഞ്ഞപ്പോഴോ ഈ അവസ്ഥയും . വേണ്ടാത്തത് എല്ലാം കേട്ടോളും .അല്ലേൽ മൈക്ക് സെറ്റ് വെച്ചാലും കേൾക്കില്ല . ഇങ്ങനെ പോയാൽ എങ്ങനെ സെറ്റവനാ .അപ്പോഴാ ഡോറിൽ മുട്ടുന്ന സൗണ്ട് കേട്ടത് .അവൻ അവളെ തൊട്ട് വിളിച്ചു . മോളെ സഫു സ്വപ്നം കണ്ടത് മതിട്ടോ .കട്ടുറുമ്പ് ആയി ആരോ പുറത്തു വന്നിട്ടുണ്ട് .അവൾ ചമ്മലോടെ അവനെ നോക്കി തലതാഴ്ത്തി .പോകാൻ നേരാ ഷാൾ എടുത്തില്ലെന്ന് ഓർമ വന്നത് .അവൾ അത് വലിച്ചെടുത്തു .ഷാളിന്റെ കൂടെ ഷർട്ടിന്റെ ബട്ടണും കൂടെ വന്നു .

ടീ എന്റെ ഷർട്ട് .ഇതിനാണോ ഇത്രേം ടൈം എടുത്തേ . സോറി . എന്തോന്ന് സോറി .തുന്നിപിടിപ്പിച്ചിട്ട് പോയ മതി ഇനി . അയ്യടാ വേണേൽ സ്വയം അങ്ങ് ചെയ്ത മതി .മര്യാദക്ക് അഴിച്ചു തന്നുകൂടാരുന്നോ . അത് കൊള്ളാലോ .പൊട്ടിച്ചതും പോരാ എന്നിട്ട് എളപ്പ് കേട്ടോ .അവൻ അവളെ കയ്യിൽ പിടിച്ചു വലിച്ചു . പെട്ടെന്നായൊണ്ട് അവൾ സ്ലിപ് ആയി അവന്റെ മടിയിൽ ചെന്നു വീണു .അപ്പോഴാ വാതിൽ തുറന്നു ആരോ കയറി വന്നത് .റീസെപ്‌ഷനിൽ ഉള്ള പെണ്ണാണ് .അവൾ പിടഞ്ഞെണീറ്റു .സഫു അവളെ നോക്കി .കിളി പോയ പോലെ നിൽക്കുകയാണ് പെണ്ണ് .എങ്ങനെ നിൽക്കാതിരിക്കും താഴെ നിന്ന് തെറി വിളിച്ചു രണ്ട് പൊട്ടിക്കാനുള്ള കലിപ്പോടെ വന്നതല്ലേ .എന്നിട്ട് ഇപ്പൊ നോക്കുമ്പോൾ ബോസ്സിന്റെ മടിയിൽ കയറി ഇരിക്കുന്നു .ആരുടെ ആയാലും കിളി പോവില്ലേ .നാണക്കേടും ആയി എങ്ങനെ ഇനി ഇവളെ മുഖത്ത് നോക്കും . അകത്തേക്ക് വരാൻ ഞാൻ പറഞ്ഞോ ഫൈസിയുടെ കലിപ്പ് ശബ്ദം അവൾ കേട്ടു . സോറി സർ . സർ അപ്പോയ്ന്റ്മെന്റ് കൊടുത്ത രണ്ട് പേര് വന്നിട്ടുണ്ട് .

കുറേ ടൈം ആയി വെയിറ്റ് ചെയ്യുന്നു .വിളിച്ചിട്ട് കിട്ടിയില്ല . അതാ . വരാൻ പറയ് .അവൾ പോയി .പിറകെ സഫുവും പോകാൻ നോക്കിയതും അവൻ വിളിച്ചു .മാഡം എങ്ങോട്ടാ . ആരോ കാണാൻ വന്നുന്നു പറഞ്ഞു .അവർ പോയിട്ട് വരാം . അവർ വരികയോ പോവുകയോ ഒക്കെ ചെയ്യും .നീ ഇവിടെ നിന്ന മതി .നിന്റെ ഡ്യൂട്ടി ഇവിടെയാ .അവൻ ഒരു ചെയർ അവന്റെ അടുത്ത് ഇട്ട് കൊടുത്തു .ഇവിടെ ഇരിക്ക് . ഇവിടെയോ .അവരൊക്കെ എന്ത്‌ കരുതും .അവന്റെ അടുത്ത് ഇരിക്കാനോ അവൾക്ക് എന്തോ പോലെ തോന്നി . ഇരിക്കാൻ പറഞ്ഞ ഇരുന്നോണം അവൻ ശബ്ദം ഉയര്ത്തിയതും അറിയാതെ ഇരുന്നു പോയി .അപ്പോഴേക്കും മൂന്നാല് പേര് കയറി വന്നു . വന്നതും അവർ തമ്മിൽ ഒടുക്കത്തെ കത്തിയടി സത്യം പറഞ്ഞാൽ ഒന്നും മനസ്സിലായില്ല .ഒടുക്കത്തെ ഇംഗ്ലീഷ് .ബാഹുബലിയിലെ കാലകേയനെ ഓർമ വന്നേ . ഒന്നും മനസ്സിൽ ആവുന്നില്ലെങ്കിലും കേൾക്കാൻ നല്ല രസമുണ്ട് .നമ്മൾ പോസ്റ്റായി എല്ലാവരെയും മാറി മാറി നോക്കി ഇരുന്നു .

ഏതായാലും വായി നോക്കുവല്ലേ ഫൈസിയെ തന്നെ നോക്കിയിരിക്കന്ന കരുതി .അവൻ പറയുന്നത് ഒന്നും മനസ്സിലായില്ലെങ്കിലും അവന്റെ പ്രസന്റേഷൻ അവതരിപ്പിക്കുന്നത് കേൾക്കാൻ നല്ല രസം ആയിരുന്നു .അവന്റെ മോന്തയും നോക്കി എത്ര നേരം ഇരുന്നെന്ന് അവൾക്ക് തന്നെ ഓർമയില്ല .ശരീരം അവിടെയാണെങ്കിലും മനസ്സിൽ അവനെയും കൊണ്ട് ലോകം മുഴുവൻ ഡ്യൂയറ്റ് പാടി കറങ്ങി നടന്നു . ഫൈസി ഇടക്ക് അവളെ നോക്കി .താടിക്ക് കയ്യും കൊടുത്തു അവനെ തന്നെ നോക്കി ഇരിക്കുന്നത് കണ്ടു . ഇവൾ നേരത്തെ തുടങ്ങിയ ആലോചനയാണല്ലോ എന്താണാവോ കാര്യം .ഇടയ്ക്കിടെ അവളെ നോക്കും തോറും പറയുന്നത് പലതും തെറ്റാൻ തുടങ്ങി . അവർ അത് തിരുത്തി പറയും തോറും അവന്ന് ഒരു കാര്യം മനസ്സിലായി ഇവൾ ഇവിടെ തന്നെ ഇരുന്നാൽ ഞാൻ ഓഫീസ് പൂട്ടി പോകേണ്ടി വരും .അവൻ ഫോൺ എടുത്തു ഒരു സ്റ്റാഫിനെ വിളിച്ചു . തേജയുടെ ക്യാബിൻ കാണിച്ചു കൊടുക്ക് . അവർ വന്നതും സംസാരിച്ചതൊന്നും അവൾ അറിയുന്നുണ്ടായിരുന്നില്ല .അവനത് മനസ്സിലായി .

അവൻ കാലിന് ഒരു ചവിട്ട് കൊടുത്തു .അവൾ ഞെട്ടി ഉണർന്നു ചുറ്റും നോക്കി . കണ്ടതൊക്കെ സ്വപ്നം ആയിരുന്നോ . എന്തൊക്കെ കണ്ടതാരുന്നു . അവൾ എന്താന്ന് അവനോട് കണ്ണ് കൊണ്ട് ചോദിച്ചു . സ്റ്റാഫ്‌ ആയിരുന്നു അതിന് മറുപടി പറഞ്ഞത് .നേരത്തെ കണ്ട കക്ഷി തന്നെയാണ് . മാഡം വരൂ . അവൾ അവനെ നോക്കി .പോയിക്കോന്ന് പറഞ്ഞു . രക്ഷപെട്ടു അവൾ അവരെ കൂടെ പോയി . ഫൈസിയുടെ റൂമിന്റെ തൊട്ട് ഇപ്പുറത്തെ റൂം ആണ് .ഒരു സൈഡ് മൊത്തം ഗ്ലാസ്‌ ആണ് . ഫൈസിയുടെ റൂം ശരിക്കും കാണാം . മാഡം ആദ്യായിട്ടല്ലേ ഇവിടെ വരുന്നത് . സഫു അവൾക്ക് നേരെ കൈ നീട്ടി . എന്റെ പേര് സഫ്ന .അങ്ങനെ വിളിച്ച മതി .ദയവു ചെയ്തു മാഡം വിളി ഒഴിവാക്. ഐ ആം രഹന .മാഡം ......സാറിന്റെ ...... സാറിന്റെ പിഎ യാ . അപ്പൊ തേജയോ . തേജ അതാരാ സാറിന്റെ പി എ . തേജ ജോലി ഉപേക്ഷിച്ചോ . ഇവന് അപ്പൊ ശരിക്കും പി എ ഒക്കെ ഞാൻഉണ്ടല്ലേ .തേജ പേര് കൊള്ളാലോ .ആളെ ഇത് വരെ കണ്ടില്ലല്ലോ . രണ്ടു ദിവസം ഉള്ളു .തേജ എവിടെ എന്നിട്ട് . രാവിലെ വന്നു പിന്നെ കണ്ടില്ല .

തേജ ഇല്ലാത്തോണ്ടാ ഞാൻ റൂമിലേക്ക് വന്നേ .അല്ലേൽ ആ ഹിറ്റ്ലറെ മുന്നിൽ നിന്നും മുങ്ങാറാ പതിവ് . ഫൈസി രാവിലെ ചൂടായത് ഇഷ്ടായില്ല .അതിന്റെ ഇഷ്ടക്കേട് മുഖത്ത് ഉണ്ട് .ഹിറ്റ്ലർ കൊള്ളാലോ പേര് .നിങ്ങളെ ബോസ്സ് എപ്പോഴും ഇങ്ങനാണോ എല്ലാർക്കും പേടിയാ സാറിനെ . പെട്ടന്ന് ദേഷ്യം വരും എന്ത്‌ ആവിശ്യം ഉണ്ടെങ്കിലും ഞങ്ങൾ തേജയോട പറയുക .തേജയെ മാത്രം സർ ഒന്നും പറയില്ല .തേജക്ക് എപ്പോ വേണേലും റൂമിൽ പോകാം എന്ത്‌ വേണേലും പറയാം .പിഎ മാത്രല്ല സാറിന്റെ ഒളിനോൾ തേജയാണ് . തേജ ആളെങ്ങനെയാ കാണാൻ . അതൊരു പാവം ആണ് .ഒരു ബുജി ടൈപ്പ് .സാറിന്റെ ക്ലാസ്സ്‌ മേറ്റ്‌ ആണ് .അതാ സാറിനോട് ഇത്ര സ്വാതന്ത്ര്യം .മേഡത്തിന് എന്താ കഴിക്കാൻ വേണ്ടേ .വാങ്ങി തരാൻ പറഞ്ഞു .അവൾ അപ്പോഴാ ടൈം നോക്കിയത് ഒന്നര മണിയായോ എത്ര പെട്ടെന്ന ടൈം പോയത് . സർ കഴിച്ചോ . ഇല്ല .സർ ഹോട്ടൽ ഫുഡ് കഴിക്കില്ല .വീട്ടിൽ പോകാറാ പതിവ് .ഇന്ന് കുറെ വർക് ഉണ്ടെന്ന് തോന്നുന്നു . ആരാ പറഞ്ഞേ ഹോട്ടൽ ഫുഡ് കഴിക്കില്ലെന്ന് . തേജ .തേജയാ പറഞ്ഞേ സഫ്നക്ക് ഫുഡ് ഓഡർ ചെയ്യാനും . അപ്പൊ അതാണ്‌ മൂപ്പര് ഇടയ്ക്കിടെ വീട്ടിലേക്ക് വരുന്നത് .മൂന്ന് നേരം ബ്രെഡ്‌ ജാമും തിന്നിട്ടും ഹോട്ടലിൽ പോകാഞ്ഞതും .

എന്താ ഓഡർ കൊടുക്കണ്ടേ .എനിക്ക് വാങ്ങി തരാൻ പറഞ്ഞ സ്ഥിതിക്ക് ഫൈസി വീട്ടിൽ പോകുന്നുണ്ടാവില്ല .അവൻ കഴിക്കാതെ എങ്ങനെയാ ഞാൻ കഴിക്കുക .എനിക്ക് ഒന്നും വേണ്ട . രഹന പോയി .അവൾ അവിടെ പോയി ഇരുന്നു . ഫൈസിയെ നോക്കി .അവൻ ഫയൽ നോക്കുന്നത് കണ്ടു .അവനെയും നോക്കി ഓരോന്ന് ആലോചിച്ചു ഇരുന്നു .ഫൈസി അവിടെക്ക് വന്നു .അവൾ ഫുഡ് കഴിച്ചില്ലെന്ന് അറിഞ്ഞ വന്നത് .സഫു മേശയുടെ മുകളിൽ തലവെച്ചു ഉറങ്ങുന്നത് കണ്ടു .അവന് വിളിക്കാൻ തോന്നിയില്ല .അവൻ അവളെ മുന്നിൽ അവളെയും നോക്കി ഇരുന്നു . അവളെ മുന്നിലായി താടിക്ക് കയ്യും കൊടുത്തു അവളെയും നോക്കി അവനിരുന്നു . ഉറക്കത്തിൽ കാണാൻ എന്തൊരു പാവം .ഇത്രയും നിഷ്കളങ്കയായതിനെ വേറെവിടെയും കാണില്ല . എണീറ്റാലോ ചില നേരത്തെ സ്വഭാവം കാണുമ്പോൾ എടുത്തു കിണറ്റിൽ ഇടാൻ തോന്നും . ഭദ്രകാളി . എന്നാലും എനിക്ക് ഒരുപാട് ഇഷ്ടം ആണ് .നിന്റെ പുഞ്ചിരി എനിക്കിഷ്ടമാണ് .

നിന്റെ കുസൃതി എനിക്കിഷ്ടമാണ് .നിന്റെ വാശി എനിക്കിഷ്ടമാണ് .നിന്റെ നാണം എനിക്കിഷ്ടമാണ് .എന്തിന് നിന്റെ ദേഷ്യം പോലും എനിക്ക് ഒരുപാട് ഒരുപാട് ഇഷ്ടമാണ് .അവൻ അവളെ മൂക്കിൻ തുമ്പിൽ തട്ടി കൊണ്ട് പറഞ്ഞു .അവൾ പെട്ടന്ന് ഞെട്ടി ഉണർന്നു . കണ്ണ് തുറന്നതും ഫൈസിയെ ആയിരുന്നു കണ്ടത് .അവൾ വേഗം എഴുന്നേറ്റു നിന്നു . സോറി ഉറങ്ങിപോയി . ആണോ ഞാൻ കരുതി ഡാൻസ് കളിക്കുകയാണെന്ന് . അവൻ ആക്കിയതാണെന്ന് മനസ്സിലായി . ഇവിടെ വേറെ പണിയൊന്നും ഇല്ലല്ലോ .വെറുതെ ഇരുന്നപ്പോൾ ഉറങ്ങി പോയി .വിളിച്ചാൽ ഞാൻ വരുമായിരുന്നല്ലോ .ഇവിടെ വരെ വരേണ്ടിയിരുന്നില്ല എന്റെ ഓഫീസ് ഇവിടെ കേറി വരാൻ പെർമിഷൻ വേണോ എനിക്ക് . വേണം . ഗേൾസിന്റെ റൂമിൽ അനുവാദം ചോദിച്ചിട്ട് കയറുന്നതാ മര്യാദ . ഗേൾസ് ?അവൻ ചോദ്യ ഭാവത്തിൽ അവളെ നോക്കി . ഞാൻ എന്താ ഗേൾ അല്ലെ . നീ ഗേൾ ആണോ സംശയം ആണ് .സ്വഭാവം കണ്ടിട്ട് എനിക്ക് ഒരാണായിട്ടാ തോന്നുന്നേ . ബട്ട്‌ ബോഡി കാണുമ്പോ .....അവൻ അടിമുടി നോക്കി .

ഞാൻ ആണ് തന്നെയാ സമ്മതിച്ചു .അപ്പൊ തേജയോ .അവളെ റൂമിലും ഇത് പോലെ ഇടിച്ചു കേറി വരികയാ ചെയ്യുക . അവന്റെ മുഖത്ത് ഒരു പുഞ്ചിരി വിരിഞ്ഞു . തേജ പെണ്ണാണെന്ന കരുതിയിരിക്കുന്നെ ഇവൾ . തേജസ്‌ അതാണ്‌ പേരെങ്കിലും എല്ലാരും തേജ എന്നെ വിളിക്കൽ ഉള്ളൂ .ഹാഫ് മലയാളി ഹാഫ് തമിഴ് അതാണ്‌ തേജസ് .അച്ഛൻ മലയാളി അമ്മ തമിഴ് .അതോണ്ട് തേജസ്‌ രണ്ടിന്റെയും നടുക്ക് ആണ് .എന്റെ ഫ്രണ്ട് കൂടിയാണ് . തേജക്ക് ആ പ്രോബ്ലം ഇല്ല എപ്പോ വേണമെങ്കിലും റൂമിൽ കയറാം നോ പ്രോബ്ലം .എനിക്കാണെങ്കിൽ ഫുൾ പെർമിഷൻ തന്നിട്ടുമുണ്ട് . എന്ത് പെർമിഷൻ എപ്പോ വേണമെങ്കിലും റൂമിൽ വരാമെന്ന് . എന്നാലും അത്രനല്ലതല്ല അതൊന്നും . അവൾക്ക് എന്തെന്നില്ലാത്ത ദേഷ്യം വന്നു .വന്നപ്പോ തൊട്ട് തുടങ്ങിയാതാ തേജ പുരാണം .ഫൈസിയുടെ ഒളിനോൾ ആണ് പോലും .നോക്കിയാൽ കാണാൻ ദൂരത്തിൽ റൂമും .അവിടെ ഇരുന്നാൽ ഇവിടെ നടക്കുന്നത് എല്ലാം കാണാം . ഫൈസി അവളെതന്നെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു .കുശുമ്പ് നല്ലോണം ഉണ്ടല്ലോ പെണ്ണിന് .

തേജയെ തീരെ പിടിച്ചില്ലെന്ന് തോന്നുന്നു .അവൻ തിരുത്താനും നിന്നില്ല . തേജക്ക് പ്രോബ്ലം ഇല്ലെങ്കിൽ പിന്നെ നിനക്കെന്താ .എന്റെ എല്ലാ കാര്യവും നോക്കുന്നത് തേജ തന്നെയാ .അത് കൊണ്ട് ഞങ്ങൾക്ക് ഇടക്കിടക്ക് അങ്ങോട്ടും ഇങ്ങോട്ടും വരേണ്ടി വരും .അനുവാദം ചോദിക്കാൻ നിന്നാൽ അതിനല്ലേ സമയം ഉണ്ടാവു .എന്റെ ബെസ്റ്റ് ഫ്രണ്ട് കൂടിയ തേജ . എന്തെങ്കിലും ആയിക്കോ എന്റെ അഭിപ്രായം പറഞ്ഞെന്നെ ഉള്ളൂ . പി എ ആയി ബോയ്സിനെ വെച്ചാൽ എന്താ പുളിക്കോ . അത് അവൾ ചെറുങ്ങനെയാണ് പറഞ്ഞത് . പക്ഷേ ഫൈസി അത് കേട്ടു .തേജ ഇപ്പോഴൊന്നും വരാതിരുന്നാൽ മതിയാരുന്നു .ഇവളെ ഇടക്കിടക്ക് ചൂടാക്കാൻ തേജയെ ഉപയോഗിക്കാം . സർ എന്തിനാ വന്നതെന്ന് പറഞ്ഞില്ല . നീയെന്താ ഫുഡ് കഴിക്കാഞ്ഞേ . എനിക്ക് വിശപ്പില്ലയിരുന്നു . വിശന്നു കുടൽ കരിയുന്നുണ്ട് .ഇവൻ കഴിക്കാത്തൊണ്ട് എന്തോ കഴിക്കാനും തോന്നുന്നില്ല . റൂമിലേക്ക് വാ .അവൾ അവന്റെ കൂടെ പോയി . റൂമിൽ കയറുമ്പോൾ തന്നെ നല്ല ബിരിയാണിയുടെ സ്മെൽ മൂക്കിൽ അടിച്ചു കയറി .വിശപ്പ് നല്ലോണം ഉള്ളത് കൊണ്ട് തന്നെ വായിൽ വെള്ളം നിറഞ്ഞു .

നിനക്ക് വിശപ്പില്ലല്ലോ എനിക്കേതായാലും നല്ല വിശപ്പുണ്ട് .ഫുഡ് എടുത്തു വെക്ക് ഇവന് വേണ്ടിയാണോ ഞാൻ ഫുഡ് വേണ്ടാന്ന് വെച്ചേ എന്നിട്ട് ഇവൻ തിന്നാൻ പോകുന്നു .ഒന്ന് വേണോന്ന് പോലും ചോദിക്കുന്നില്ല .പിശാച് .അവനെ പറഞ്ഞിട്ട് കാര്യമില്ല .തല്ല് കിട്ടേണ്ടത് എനിക്കാ .പട്ടിണി കിടന്നത് മിച്ചം .നേരത്തെ വാങ്ങി തിന്നാൽ മതിയാരുന്നു .അവൾ ഫുഡ് വിളമ്പി കൊടുത്തു . അവൻ തിന്നാത്തത്‌ കണ്ടു അവൾക്ക് ചെറിയ പേടി തോന്നി .ഇനി രാവിലത്തെ പോലെ ഊട്ടി കൊടുക്കേണ്ടി വരോ . നിനക്ക് വേണ്ടി വാങ്ങിയതാ കഴിക്ക് . അവൾ അത്ഭുതത്തോടെ അവനെ നോക്കി .എനിക്ക് വേണ്ടിയാണോ ഇത് പാവത്തിനെ വെറുതെ തെറ്റിധരിച്ചു . സർ കഴിച്ചോ . എനിക്ക് വേണ്ട .വിശപ്പില്ല .ഞാൻ ഇപ്പൊ ജൂസ് കുടിച്ചു .നീ കഴിച്ചോ . അവൻ കഴിക്കാതെ ഞാൻ എങ്ങനെയാ കഴിക്കുക .അവൾ മടിച്ചു നിന്നു . എന്താടോ കഴിക്കുന്നില്ലേ . എനിക്കും വിശപ്പില്ല . അത് മുഖം കാണുമ്പോൾ മനസ്സിലാവുന്നുണ്ട് . ജാഡ കാണിക്കാതെ കഴിക്കാൻ നോക്കെടോ . സത്യം പറയാലോ നല്ല വിശപ്പുണ്ട് .

നീ കഴിക്കാത്തൊണ്ട് തിന്നാനും തോന്നുന്നില്ല . പെട്ടെന്ന് അവളെങ്ങനെ പറഞ്ഞപ്പോൾ അവനാകെ ഷോക്കായി .ഇവൾ അപ്പൊ എനിക്ക് വേണ്ടിയാണോ ഫുഡ് വേണ്ടാന്ന് പറഞ്ഞേ . നീ വാ ഒന്നിച്ചു കഴിക്കാം .അവന്റെ അനുവാദത്തിന് കാക്കാതെ അവൾ അവന്റെ കയ്യിൽ പിടിച്ചു അവിടെ ഇരുത്തി .അവളും ഇരുന്നു . അവളെ മുഖത്തേക്ക് തന്നെ നോക്കി യാന്ത്രികം എന്ന വണ്ണം അവൻ കഴിച്ചു കൊണ്ടിരുന്നു .അവന് കല്യാണം കഴിഞ്ഞ നാളുകളിൽ അവളോട് ചെയ്തത് ഓർമ വന്നു .രാത്രി എപ്പോഴും ഫുഡ് വിളമ്പി വെച്ചു എന്നെയും കാത്തിരിക്കും .അവളോട് ഉള്ള ദേശ്യത്തിന് പുറത്തു നിന്നും കഴിച്ചു വരും .അവളെ മൈൻഡ് ചെയ്യാതെ പോയി കിടക്കും .അവൾ അതൊക്കെ എടുത്തു മൂടി വെച്ചു വരുന്നത് കാണാം . ഒരു ദിവസം ബാബി പറഞ്ഞ അറിഞ്ഞത് നീ കഴിച്ചിട്ടേ കഴിക്കുന്ന് പറഞ്ഞു അവൾ കഴിക്കൽ ഇല്ല .നീ ഒന്നുകിൽ നേരത്തെ വാ അല്ലെങ്കിൽ അവളോട് വേഗം കഴിക്കാൻ പറയെന്ന് .അപ്പോഴാ അറിഞ്ഞത് അവൾ നൈറ്റ്‌ ഫുഡ് കഴിക്കാതെ പട്ടിണി കിടക്കൽ ആണെന്ന് .അതറിഞ്ഞിട്ടും എത്രയോ വട്ടം വീണ്ടും പട്ടിണി കിടത്തിയിരിക്കുന്നു .

ഇവളാണെങ്കിൽ ഞാൻ കഴിക്കാത്തത് കൊണ്ട് ഇപ്പോഴും ഫുഡ് വേണ്ടാന്ന് പറഞ്ഞു പട്ടിണി കിടക്കാൻ നോക്കുന്നു . കുറ്റബോധം കൊണ്ട് അറിയാതെ അവന്റെ കണ്ണ് നിറഞ്ഞു .പെട്ടെന്ന് തരിപ്പിൽ കയറി . എന്തെങ്കിലും വേണ്ടാത്തത് ചിന്തിച്ചു കാണും .അവൾ തലക്ക് ഒരു തട്ട് കൊടുത്തു .വെള്ളം വായിൽ വെച്ചു കൊടുത്തു കൊണ്ട് പറഞ്ഞു . എന്റെ പൊന്ന് ഫൈസി തിന്നുമ്പോഴെങ്കിലും നല്ലത് ചിന്തിച്ചു കൂടെ . അവൻ അവളെ നോക്കിയതല്ലാതെ ഒന്നും മിണ്ടിയില്ല . അവന്റെ കണ്ണ് നിറഞ്ഞത് അവൾ കണ്ടു .എന്താ പറ്റിയെ . ഒന്നുമില്ലെന്ന് പറഞ്ഞു അവൻ തലയാട്ടി .അവൻ കഴിക്കുന്നത് പോലെയാക്കി വേഗം എണീറ്റു . അവൾ കഴിക്കുന്നതും നോക്കി കുറച്ചു സമയം നിന്നു. *** നിങ്ങളോട് പറഞ്ഞതല്ലേ അവനെ ഫോളോ ചെയ്യണമെന്ന് .സാലി കോൺസ്റ്റബിളിനോട് ദേഷ്യത്തോടെ പറഞ്ഞു . സോറി സർ .ഇത്രയും നേരം ഇവിടെ ഉണ്ടായിരുന്നു .പെട്ടെന്ന് എവിടെയാ പോയെന്ന് അയാൾ കുറ്റബോധത്തോടെ തല കുനിച്ചു . ഡാമിട്ട് അവൻ ദേഷ്യം കൊണ്ട് നിലത്തേക്ക് ആഞ്ഞു ചവിട്ടി .

എന്തെങ്കിലും അവനെ പറ്റി അറിയോ ...ഫോട്ടോ എടുക്കുകയോ മറ്റോ .. അവൻ പ്രതീക്ഷയോടെ അയാളെ നോക്കി . സർ അവന്റെ ബൈക്കിന്റെ നമ്പർ ആണ് .ഞാൻ നോട്ട് ചെയ്തിരുന്നു .അയാൾ ഒരു കടലാസ് സാലിക്ക് നേരെ നീട്ടി .അവന് കുറച്ചു ആശ്വാസം തോന്നി .ഇതിന്റെ ഡീറ്റെയിൽസ് എടുത്തു ഇപ്പൊ തന്നെ എന്നെ അറിയിക്കണം . ഒക്കെ സർ .അയാൾ പോയി .സാലി പോലീസ്സ്റ്റേഷനിലേക്കും പോയി . അരമണിക്കൂർ കഴിഞ്ഞു അയാൾ സാലിയുടെ മുന്നിലേക്ക് വന്നു .ഇതാണ് അഡ്രെസ്സ് . ആ കക്ഷിയെ പറ്റി അന്വേഷിച്ചു ഫുൾ ഡീറ്റെയിൽസ് എടുക്കണം . അയാൾ പോയി .സാലി ആ അഡ്രെസ്സ് തന്നെ നോക്കി ഇരുന്നു .ജാബിർ .ഇയാളും സഫുവും തമ്മിൽ എന്തായിരിക്കും കണക്ഷൻ . അവളുടെ എല്ലാ കാര്യവും എനിക്കറിയാം ഫ്രണ്ട്സ് റിലേറ്റീവ്സ് ഒക്കെ .ഇത് വരെ ഇങ്ങനെയൊരു ആളെ പറ്റി കേട്ടിട്ടില്ല .ഇയാൾ എന്തിന് സഫുവിനെ ഫോളോ ചെയ്യുന്നേ .ഇനി ഷെറിയായിരിക്കോ ഇതിന്റെ പിന്നിൽ .അവന് മനസ്സിൽ ഒരപകടം മണത്തു . **** എനിക്കിനിയും കുറച്ചു പണിയുണ്ട് .ഒരു മീറ്റിംഗ് ഉണ്ട് .നീ പോയി എല്ലാവരെയും ഒന്ന് പരിജയപെട്ടോ .

അല്ലെങ്കിൽ മുകളിൽ എന്റെ റൂം ഉണ്ട് അവിടെ പോയി കിടന്നോ . വേണ്ടവേ ......എന്നിട്ട് വേണം രാവിലെ നീ പറഞ്ഞത് കൂടി കൂട്ടി വായിച്ചു തെറ്റിദ്ധരിക്കാൻ .ആ രഹന ഇപ്പൊ തന്നെ അർത്ഥം വെച്ച പോലെയാ നോട്ടവും സംസാരവും എല്ലാം .നമ്മൾ ഇവിടെയൊക്കെ ചുറ്റി കറങ്ങികോളാം . രഹന ഇവിടുത്തെ ന്യൂസ്‌ വേൾഡ് ആണ് .ഇപ്പൊ തന്നെ ഓഫീസ് മൊത്തം അറിയിച്ചു കാണും എന്നാൽ .ആ തെറ്റിധാരണ ഇപ്പൊ തന്നെ മാറ്റിയേക്കാം .നീ വാ . എങ്ങനെ മാറ്റാൻ നീ എന്റെ കെട്ടിയോളാണെന്ന് എല്ലാവരെയും അറിയിക്കണം .അപ്പൊ പ്രോബ്ലം ഇല്ലല്ലൊ . ഏത് നിമിഷവും രണ്ടു വഴിയിൽ സഞ്ചരിക്കേണ്ടവര നമ്മൾ .അപ്പൊ ആരും അറിയാതിരിക്കുന്നതാ നല്ലത് .രണ്ടു ദിവസത്തേക്കായി അത് തിരുത്തണ്ട .നീ ബോസ്സായും ഞാൻ പി എ ആയും തന്നെ ഇരിക്കട്ടെ .അതും പറഞ്ഞു അവൾ റൂമിൽ നിന്നും ഇറങ്ങി പോയി . രണ്ടു വഴിയിലല്ല സഫു .ഒരേ വഴിയിൽ ഒരുമിച്ച് നിന്റെ കൈകോർത് പിടിച്ചു ജീവിതാവസാനം വരെ ഒന്നിച്ചു നടക്കും .അവൻ ഒരു ദീര്ഘനിശ്വാസത്തോടെ ഉള്ളിലേക്ക് പോയി . **

വൈകുന്നേരം നാല്മണിയായപ്പോഴേക്കും ഫൈസി ഫ്രീയായി അവളെ വിളിച്ചു .അവളത് വരെ ഓഫീസിൽ മൊത്തം ചുറ്റി നടന്നു എല്ലാവരെയും പരിചയപെട്ടു . ഇനി വീട്ടിലേക്ക് ആണോ . ഫോളോ മി . അവൻ എണീറ്റു പോയി .അവൾ പിറകെ പോയി . പോകുന്നെന്ന് മുന്നേ റിസപ്‌ഷനിൽ കുറച്ചു ചാവി കൊടുത്തു .തേജക്ക് കൊടുത്തേക്ക് . തേജ ഇവിടില്ല സർ .ഉച്ചക്ക് ശേഷം കണ്ടില്ല .ഫോൺ ഓഫ്‌ ആണ് . തേജ മുകളിൽ എന്റെ റൂമിൽ കിടന്നു ഉറങ്ങുന്നുണ്ട് .വിളിച്ചുണർത്തണ്ട .നൈറ്റ്‌ എവിടെയോ പോയി ഉറക്കം കളഞ്ഞ ക്ഷീണം ആണ് .എണീറ്റു വന്നാൽ കൊടുത്തേക്ക് . അവൾക്ക് അത് കേട്ടു ഫൈസിയോടും ദേഷ്യം തോന്നി .ഇങ്ങനെ സ്വാതന്ത്ര്യം കൊടുക്കാൻ അവളരണാവോ . ഫൈസി അവളെ മുഖഭാവം കണ്ടു ഉള്ളിൽ ഊറിചിരിച്ചു . അവൻ കാറിൽ കയറി .എവിടെക്കാ പോകുന്നെന്ന് പറഞ്ഞില്ല.അവൾ ചോദിച്ചും ഇല്ല . അവർ പോകുന്നതും നോക്കി മുകളിൽ നിൽക്കുന്നുണ്ടായിരുന്നു തേജ .നീയാണ് ഫൈസിയുടെ ഭാര്യയെന്ന് സ്വപ്നത്തിൽ പോലും കരുതിയില്ല പൂച്ചകണ്ണി .തല്ക്കാലം നിന്നെ പരിജയപെട്ടാൽ ശരിയാവില്ല . ഏതായാലും ജോഡി പൊരുത്തം സൂപ്പർ ആണ് .കലിപ്പൻ ഫൈസിയും പൂച്ചക്കണ്ണി സഫുവും . അവന്റെ മുഖത്തൊരു പുഞ്ചിരി വിരിഞ്ഞു .മിസ്സ്‌ യൂ സഫുട്ടി . ***

ഒരു ഹൈപ്പർ മാർകറ്റിൽ പോയി കാർ നിർത്തി . ഇവന് ഇനി ഇവിടെ നിന്ന് സാധനം വാങ്ങാനുണ്ടോ .അവൾ പിറകെ തന്നെ പോയി .ഇവനെ കണ്ടതും കൗണ്ടറിൽ നിന്നും എല്ലാവരും എണീറ്റു . ഇതും ഇവന്റെയാണോ ഇനി .വൈകാതെ അതും അറിഞ്ഞു .ഇവന്റെ തന്നെയാണ് . കുറച്ചു സമയം അവൾ അവിടെ ഒക്കെ ഒന്ന് നോക്കി അവൻ ആരോടെക്കെയോ എന്തൊക്കെയോ പറയുന്നു ചെയ്യുന്നു .ഒന്നും മനസ്സിലായില്ലെങ്കിലും വാല് പോലെ പിറകെ നടന്നു . തിരിച്ചു വരുമ്പോൾ അവൾ ചോദിച്ചു ശരിക്കും നീയാരാ എന്താ നിനക്ക് ജോബ് . ഇപ്പോഴെങ്കിലും ചോദിക്കാൻ തോന്നിയല്ലോ തമ്പുരാട്ടിക്ക് .നമുക്ക് ഒരു ചായ കുടിച്ചോണ്ട് സംസാരിച്ചാലോ .അവൻ അടുത്ത് കണ്ട തട്ടുകടയുടെ അടുത്ത് കാർ നിർത്തി .രണ്ടു ചായയും വാങ്ങി വന്നു .ഒന്ന് അവൾക്ക് കൊടുത്തു .കുടിക്കുന്നതിനിടയിൽ അവൾ ചോദിച്ചു നേരത്തെ ചോദിച്ചതിന് ഉത്തരം പറഞ്ഞില്ല . നീയെന്താ എന്റെ സ്വത്തിന്റെ കണക്കെടുക്കലാണോ .അവൻ ചെറു ചിരിയോടെ പറഞ്ഞു . നിന്റെ സ്വത്ത്‌ വിവരം കിട്ടിയിട്ട് എനിക്കെന്തിനാ പുഴുങ്ങി തിന്നാനോ .ഇഷ്ടം അല്ലെങ്കിൽ പറയണ്ട

. ഒരു തമാശ പറഞ്ഞതാടോ .അതിന് ഇങ്ങനെ മുഖം വീർപ്പിക്കല്ല . ഇതൊക്കെതന്നെയാ എനിക്ക് .ചെറിയ ചെറിയ ബിസിനസ് .ഉപ്പാന്റെ ബിസിനസ് ഒക്കെ ഗൾഫിൽ ആണ് .ഹാരിസ്കയ ഉപ്പാന്റെ വലം കൈ .ഞാനും അവരുടെ കൂടെ പോകണോന്ന അവർക്ക് .പക്ഷേ എനിക്ക് സ്വന്തം ആയിട്ട് ബിസിനസ് തുടങ്ങാണോന്ന് തോന്നി ഇവിടങ് കൂടി .മോശമില്ല പച്ചപിടിച്ചു വരുന്നു .ഒരു ബോംബെ കമ്പനിയുമായി ചെറിയ ഒരു ഡീലുണ്ട് .അതെങ്ങാനും നടന്നാലുണ്ടല്ലോ മോളെ പിന്നെ എനിക്ക് താഴേക്ക് നോക്കേണ്ടി വരില്ല .എന്റെ കമ്പനി നമ്പർ വൻ ആകും .അതിന്റെ പിറകെയാ ഇപ്പൊ .ഇന്ഷാ അല്ലാഹ് നടക്കും .ചായ കുടിച്ചു കഴിഞ്ഞു അവൻ കാറിൽ കയറി . ഇനിയെങ്ങോട്ടാ വീട്ടിലേക്ക് ആണോ . അങ്ങനെ ചോദിച്ചാൽ എന്റെ ടൈം ടേബിൾ വെച്ച് ഇപ്പൊ ഞാൻ ഫുൾ ഫ്രീയാ .മാക്സിമം അഞ്ചു മണി അപ്പോഴേക്കും ഞാൻ ഓഫീസിൽ നിന്നും ഇറങ്ങും .പിന്നെ ഫ്രെണ്ട്സിന്റെ കൂടെ കറക്കം .അജു ഞാൻ വേറെയും കുറേ ഫ്രണ്ട്സ് ഉണ്ട് .ക്ലബ്‌ പോയിരിക്കും .അല്ലെങ്കിൽ ഫുഡ് ബോൾ കളിക്കും ..... ബീച്ച് .....

അങ്ങനെ പ്ലാൻ ഒന്നും ഇല്ല തോന്നുന്ന പോലെ . എയിറ്റ് ടു നൈൻ ഓ ക്ലോക്ക് .ജിം .പിന്നെ വീട്ടിലേക്ക് .അല്ലെങ്കിൽ ഫ്രെണ്ട്സിന്റെ കൂടെ തന്നെ കൂടും . വേറെ എന്തെങ്കിലും അറിയാനുണ്ടോ എന്നെ പറ്റി .ചോദിക്കണമെങ്കിൽ ഇപ്പൊ ചോദിച്ചോ പിന്നെ ചാൻസ് കിട്ടീന്ന് വരില്ല . ഇത്രയൊക്കെ തന്നെ അറിഞ്ഞത് ധാരാളം . എന്നാലും ജിമ്മിന് പോക്കുണ്ടെന്ന് തോന്നുന്നില്ല . അവൾ അവനെ നോക്കികൊണ്ട് പറഞ്ഞു . മസ്സിൽ ഉരുട്ടി കെട്ടി വെക്കാനല്ല ഞാൻ പോകുന്നേ . പിന്നെന്തിനാ മസ്സിൽ ഉള്ളവരെ കണ്ടു വെള്ളം ഇറക്കാൻ പോകുന്നതാണോ . ഹെൽത് വേണ്ടി പോകുന്നതാ .മസിലും സിക്സ് പാക്ക് ഒക്കെ ഇപ്പൊ ഔട്ട്‌ ഓഫ് ഫാഷന . എനിക്ക് ഇഷ്ടം സിക്സ്പാക്ക് ഉള്ളവരെയാ . അവരെ ബോഡിയൊക്കെ കാണണം .അങ്ങനെയുള്ളവരെ കാണാൻ തന്നെ എന്തൊരു മൊഞ്ചാ .എന്നെ കെട്ടാൻ പോകുന്നവന് സിക്സ് പാക്ക് ആയിരിക്കണമെന്ന് ഒരുപാട് ആഗ്രഹിച്ചിരുന്നതാ .എവിടെ നടക്കാൻ . അവൻ മെല്ലെ അവന്റെ ബോഡിയിലേക്ക് നോക്കി സിക്സ് പോയിട്ട് ഒരു പാക്ക് തന്നെ ഇല്ല .

എന്നെ കൊണ്ട് തലകുത്തി മറിഞ്ഞാൽ പോലും സിക്സ് പാക്ക് പോയിട്ട് കയ്യിൽ വരെ മസില് പോലും വരില്ല .ഇനി ഇതും പറഞ്ഞു ഗെറ്റ്ഔട്ട്‌ അടിക്കോ ജന്തു . ഹലോ എന്താ ആലോചിക്കുന്നേ . ഒന്നുമില്ല .പോകാം .അവൻ നേരെ വീട്ടിലേക്ക് ആയിരുന്നു പോയത് .അവളെ അവിടെ ഇറക്കി പെട്ടെന്ന് തന്നെ പോയി . പോകുമ്പോൾ പറഞ്ഞു അജുവിന്റെ കൂടെ അത്യാവശ്യം ആയി ഒരിടം വരെ പോകാനുണ്ട് അത് കൊണ്ട ഇവിടെ കൊണ്ട് വിട്ടേ .ഡ്യൂട്ടി ടൈം കഴിഞ്ഞില്ല .മറക്കണ്ട . മറന്നിട്ടില്ലേ . വീട്ടിൽ എത്തിയതും കുളിച്ചു ഫ്രഷായി നേരെ ബെഡിലേക്ക് വീണു .അവന്റെ പിറകെ നടന്ന എനിക്ക് ഇങ്ങനെ ക്ഷീണം ആണെങ്കിൽ ഇതൊക്കെ ഒറ്റക്ക് ചെയ്യുന്ന ഇവൻ എത്ര ക്ഷീണം കാണും .ഇത് വരെ അവൻ ഓഫീസ് കാര്യമോ ബിസിനസ് കാര്യമോ കൊണ്ട് വീട്ടിലേക്ക് വന്നിട്ടില്ല . ഓഫീസ് കാര്യം ഓഫീസിൽ .വീട്ടിലെ കാര്യം വീട്ടിൽ ..അവൾക്ക് അവനെ ഓർത്തതും എന്ത് കൊണ്ടോ അഭിമാനം തോന്നി . നൈറ്റ്‌ അവൻ ലേറ്റ് ആയ വന്നത് .അജുവിന്റെ വീട്ടിൽ നിന്നും ഫുഡ് കഴിച്ച വന്നതെന്ന് പറഞ്ഞു നേരെ റൂമിലേക്ക് പോയി .അവളും പിറകെ പോയി . അവൻ കുളിച്ചു ഫ്രഷായി വരുന്നത് കണ്ടു .കുളിച്ചു വന്നിട്ടും ആ ഫ്രഷ്നസ്സ് അവനിൽ ഉണ്ടായിരുന്നില്ല .

മുഖം ഒക്കെ വാടിയ പോലെ .യാതൊരു ഉത്സാഹവും ഇല്ല . റൂമിലും പുറത്തും ഒക്കെയായി അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നത് കണ്ടു .വല്ലാത്ത ടെൻഷൻ ഉണ്ടായിരുന്നു അവന്റെ മുഖത്ത് .ഇവന് ഇതെന്താ പറ്റിയെ . ഹലോ കിടക്കുന്നില്ലേ അവൾ അവനോട് ചോദിച്ചു . നീ കിടന്നോ .എനിക്ക് ഉറക്കം വരുന്നില്ല . അവൾ എണീറ്റു വാതിൽ ലോക്ക് ചെയ്തു വന്നു കിടന്നു . എന്തോ ഓർത്ത പോലെ എണീറ്റു പോയി ലോക്ക് ചെയ്തു താക്കോൽ എടുത്തു തലയിണക്കിടയിൽ വെച്ചു . ഫൈസി ബാൽക്കണിയിൽ പോയി കുറച്ചു സമയം ഇരുന്നു .അവൻ ആകെ വട്ട് പിടിക്കുന്ന പോലെ തോന്നി .മുടിക്കുള്ളിലൂടെ കയ്യിട്ട് പിടിച്ചു വലിച്ചു .സിഗരറ്റ് വലി നിർത്തിയിട്ട് ഇന്നേക്ക് മൂന്നാല് ദിവസം ആയി .ദിവസം രണ്ട് പാക്ക് വരെ വലിച്ചിരുന്നതാണ് . സഫുവിനോട് ഉള്ള ഇഷ്ടം പറയാൻ തീരുമാനിച്ച അപ്പൊ തന്നെ അവൾക്ക് ഇഷ്ടം അല്ലാത്ത ഈ ശീലം നിർത്താനാണ് തീരുമാനിച്ചത് .പിന്നെ തൊട്ടിട്ടില്ല .പക്ഷേ ഇപ്പൊ എന്താന്നറിയില്ല വല്ലാത്ത പരവേശം .കൈകാലുകൾ എല്ലാം വേദന എടുക്കുന്നത് പോലെ .പനി വരുന്നുണ്ടോ ഇനി .

അവൻ നെറ്റിയിൽ തൊട്ട് നോക്കി .പനിയൊന്നും ഇല്ല .ഒന്നിനും ഉത്സാഹമില്ലാത്തത് പോലെ .ഫുഡ് കഴിക്കാൻ ഇരുന്നിട്ട് വിശപ്പ് ഇല്ലാത്ത പോലെ .അജു നിർബന്ധിച്ചോണ്ട് കുറച്ചു കഴിക്കുന്ന പോലെയാക്കി എണീറ്റു .തലയൊക്കെ വേദന എടുക്കുന്നു .അവന് വലിക്കണം എന്ന് തോന്നി .തോന്നൽ അല്ല ഒരു സിഗരറ്റ് എങ്കിലും വലിച്ചില്ലെങ്കിൽ ഇപ്പൊ ചത്തു പോകുന്നു വരെ തോന്നി .വലിച്ചാൽ വീണ്ടും ശീലം ആകുമോ എന്ന പേടിയും മനസ്സിൽ വന്നു .പക്ഷേ വലിക്കാതിരിക്കാൻ പറ്റാത്ത അവസ്ഥയിൽ ആയിരുന്നു അവൻ .ഒന്ന് വലിച്ചെന്ന് കരുതി ഒന്നും സംഭവിക്കാൻ പോകുന്നില്ല .അവൻ വലിക്കാൻ തന്നെ തീരുമാനിച്ചു റൂമിലേക്ക് പോയി . എല്ലായിടത്തും തിരഞ്ഞെങ്കിലും ഒരു സിഗരറ്റ് പോലും കിട്ടിയില്ല . കടയിൽ പോയി വാങ്ങി വരലെ ഇനി രക്ഷയുള്ളൂ .സഹിക്കാൻ പറ്റുന്നതിന്റെ പരമാവധിയിൽ എത്തി .അവൻ മെല്ലെ വാതിൽ തുറക്കാൻ നോക്കി .പൂട്ടി ചാവി എടുത്തത് കണ്ടു .ഇത് വരെയില്ലാത്ത കാര്യം ആണല്ലോ .ചാവിക്ക് കുറേ നോക്കിയെങ്കിലും കിട്ടിയില്ല .അവൻ അവളെ പോയി വിളിച്ചു .

സഫു റൂമിന്റെ കീയെവിടെ .അവൾ കേൾക്കാത്തത് പോലെ തിരിഞ്ഞു കിടന്നു .അവൻ തൊട്ട് വിളിച്ചു .എന്നിട്ടും അവൾ തിരിഞ്ഞു നോക്കിയില്ല .സഫു കളിക്കല്ലേ നീ ഉറങ്ങിയിട്ടില്ലെന്ന് മനസ്സിലായി .താക്കോൽ എവിടെ .നീയെന്തിനാ താക്കോൽ എടുത്തു വെച്ചത് . ഉറങ്ങാനും സമ്മതിക്കില്ലേ നീ .അവിടെ എവിടെയെങ്കിലും ഉണ്ടാവും .ഞാൻ കണ്ടില്ല . കാണുന്നില്ല .ഒന്ന് നോക്കിയേ സഫു .എനിക്ക് അത്യാവശ്യം ആയി പുറത്തേക്ക് പോകണം . എന്ത് ആവശ്യം ഉണ്ടെങ്കിലും നാളെ പോയ മതി .വന്നു കിടക്കാൻ നോക്ക് . അവന് ദേഷ്യം വരാൻ തുടങ്ങിയിരുന്നു . മര്യാദക്ക് താക്കോൽ തരുന്നുണ്ടോ നീ .അവൻ ദേഷ്യത്തോടെ പറഞ്ഞു . അതിന് മറുപടിയായി അവൾ അവന്റെ കൈ പിടിച്ചു വലിച്ചു . പെട്ടെന്ന് ആയതിനാൽ അവൻ ബെഡിലേക്ക് അവളെ അടുത്തായി വീണു .അവൻ ഒന്നും മനസ്സിലാകാതെ അവളെ തന്നെ നോക്കി .അവളും തന്നെ തന്നെ നോക്കുന്നത് കണ്ടു . താക്കോൽ എവിടെയാ വെച്ചേ .എനിക്ക് പോകണം . മിണ്ടരുത് .വേഗം കിടന്നുറങ്ങാൻ നോക്ക് . അവൾ അവന്റെ ചുണ്ടിൽ വിരൽ വെച്ചു പറഞ്ഞു .

എന്തിനാ പോകുന്നതെന്ന് എനിക്കറിയാം .നീ പോകുന്നു കരുതി തന്നെയാ താക്കോൽ എടുത്തു മാറ്റിയത് .ഇത്ര ദിവസം പിടിച്ചു നിന്നില്ലേ .ഇനി ഒരു രണ്ട് ദിവസം കൂടി ക്ഷമിക്ക് .നിനക്ക് സിഗരറ്റ് പൂർണ്ണമായും ഉപേക്ഷിക്കാൻ കഴിയും . അവൻ എണീറ്റിരുന്നു അവളെ അത്ഭുതത്തോടെ നോക്കി .നിനക്ക് എങ്ങനെയാ അറിയുക ഞാൻ വലി നിർത്തിയെന്ന് .ഇപ്പൊ സിഗററ്റിന പോകുന്നതെന്ന് . നീയിപ്പോൾ അടുത്ത് വരുമ്പോൾ സിഗരറ്റിന്റെ നാറ്റം ഉണ്ടാവാറില്ല .അങ്ങനെ മനസ്സിലായി വലി നിർത്തിയെന്ന് .കൂട്ടിലിട്ട മെരുവിനെ പോലെ കോപ്രായങ്ങൾ കണ്ടപ്പോൾ ഇത് സിഗരറ്റ് വലിയിലെ അവസാനിക്കുന്നു തോന്നി .അത് കൊണ്ട് താക്കോൽ അഡ്വാൻസ് ആയി എടുത്തു വെച്ചു . സഫു തമാശ കളിക്കാതെ താക്കോൽ താ .ഇല്ലെങ്കിൽ ഞാൻ എന്താ ചെയ്തു കൂട്ടുകാന്ന് എനിക്ക് തന്നെ അറിയില്ല .അങ്ങനെയൊരു അവസ്ഥയിലാ ഇപ്പൊ ഞാൻ നിൽക്കുന്നെ . ഏത് അവസ്ഥയായാലും താക്കോൽ ഞാൻ തരില്ല . ഒരു പ്രാവശ്യം വലിച്ചൂന്ന് കരുതി വീണ്ടും ഞാൻ അഡിക്റ്റ ആവുകയൊന്നും ഇല്ല

. ഇപ്പൊ അങ്ങനെ കരുതും .പിന്നെ പിന്നെ വീണ്ടും പഴയത് പോലെയാകും . സഫു പ്ലീസ് പറയുന്നത് കേൾക്ക് എന്റെ ശരീരവും മനസ്സും ഒന്നും ഇപ്പൊ എന്റെ കൺട്രോളിൽ അല്ല ഉള്ളത് .എന്താ ചെയ്യുകയെന്ന് എനിക്ക് തന്നെ അറിയില്ല .നീ വാതിൽ തുറക്ക് . അവനപ്പോഴാ അവൾ കിടന്ന തലയിണക്കിടയിൽ താക്കോൽ കണ്ടത് . അവളും കണ്ടു അവനത് കണ്ടെന്ന് .അവൻ അതെടുക്കാൻ നോക്കിയതും അവളത് എടുത്തു .പക്ഷേ രണ്ടാളുടെയും തല കൂട്ടിയിടിച്ചു . ഉമ്മാ എന്റെ തല .ഇരുമ്പ്ഗൂഢത്തിന് അടിച്ച പോലുണ്ട് . ഞാൻ പറഞ്ഞോ എന്റെ തലക്ക് കൊണ്ടോയി ഇടിക്കാൻ .മര്യാദക്ക് താക്കോൽ തന്നുകൂടായിരുന്നോ . കൊന്നാലും തരില്ല .അവൾ തല തടവി കൊണ്ട് പറഞ്ഞു . സഫു വാശി വിട് . വാശി തന്നെയാ തരില്ലെന്ന് പറഞ്ഞാൽ തരില്ല . എന്നാ അത് വാങ്ങിയിട്ട് തന്നെ കാര്യം .അവൻ അവളെ അടുത്തേക്ക് വരാൻ നോക്കിയതും അവൾ എഴുന്നേറ്റു ഓടി .അവൻ പിറകെയും .റൂം മൊത്തം ഇട്ട് ഓടിച്ചിട്ടും അവളെ കിട്ടിയില്ല .ഓരോ പ്രാവശ്യം വഴുതി മാറി കൊണ്ടിരുന്നു .കട്ടിലിന് ചുറ്റും കറങ്ങിയത് മിച്ചം . ഞാൻ തോറ്റു .ഞാൻ പോകുന്നില്ല .അവൻ കിതപ്പോടെ നിന്നു . സമ്മതിച്ചേ ഇനി വാക്ക് മാറരുത് . ഇല്ല .അവളും കിതപ്പോടെ ചുമരിൽ ചാരി നിന്നു

ആ ഒരു നിമിഷം കൊണ്ട് അവൻ അവളെ മുന്നിൽ പോയി നിന്നു . അവൾ മാറാൻ നോക്കിയതും രണ്ട് കയ്യും കൊണ്ട് ചുമരിൽ പിടിച്ചു ക്രോസ്സ് ആയി നിന്നു . ഇത് ചതിയാ ഫൈസി മുന്നിൽ നിന്നും മാറി നിൽക്ക് . എന്നാലും സാരമില്ല താക്കോൽ താ . അവൻ അവളെ കയ്യിൽ പിടിച്ചതും അവൾ താക്കോൽ ഡ്രെസ്സിനുള്ളിലേക്ക് ഇട്ടതും ഒരുമിച്ചായിരുന്നു . അവൻ വായും പൊളിച്ചു അവളെ തന്നെ നോക്കി . ടീ കുട്ടിപിശാചേ എവിടെയാടി താക്കോൽ വെച്ചേ . ഇപ്പൊ ഈ സാഹചര്യത്തിൽ വേറെ എവിടെയും വെക്കാൻ സ്ഥലം കിട്ടിയില്ല .ഐ ആം വെരി സോറി . ബെസ്റ്റ് ലോക്കർ തന്നെ .നാണം ഇല്ലല്ലോ . ഒട്ടും ഇല്ല .അവൾ അവനെ നോക്കി ഇളിച്ചു കാണിച്ചു . വാശി കള സഫു ഇല്ലെങ്കിൽ പിന്നെ എന്നെ കുറ്റപെടുത്തിട്ട് കാര്യമില്ല . എന്ന് വെച്ചാൽ നീ താക്കോൽ എടുക്കുമെന്നാണോ ഉദ്ദേശിച്ചേ . എന്നാ അതൊന്ന് കാണണമല്ലോ . ഞാനൊന്നും ഉദ്ദേശിച്ചില്ലേ അവൻ നിരാശയോടെ ബെഡിൽ ചെന്നിരുന്നു .ഇനി അതെടുക്കാൻ നോക്കിയിട്ട് വേണം കേറിപിടിച്ചൂന്ന് പറഞ്ഞു പിണങ്ങി പോകാൻ .

അവൾ അവന്റെ നേരെ മുന്നിലായി പോയി ഇരുന്നു .അവന്റെ കൈ രണ്ടും അവൾ അവളെ കൈ കൊണ്ട് പിടിച്ചു .അവളെ കയ്യിലെ തണുപ്പ് തന്റെ ശരീരത്തിലേക്ക് ചൂട് പിടിപ്പിക്കുന്നത് അവനറിഞ്ഞു .ഇവളെന്ത് ഭാവിച്ച റബ്ബേ .കൺട്രോൾ തരണേ .അവൻ അവളെ തന്നെ നോക്കി . നീ മനസ്സ് റിലാക്സ് ആക്ക് .എന്നിട്ട് സിഗരറ്റ് എന്ന ചിന്ത ഒഴിവാക്കി നിനക്ക് ഇഷ്ടമുള്ള ഏതിലേക്കെങ്കിലും ശ്രദ്ധ തിരിച്ചു വിട് .നിനക്ക് ഇഷ്ടമുള്ള എന്തെങ്കിലും കാര്യം ഓർമിക്ക് .അതിലേക്ക് തന്നെ ചിന്ത കൊണ്ട് വാ . നീ പോയെ സഫു ഇതൊന്നും നടക്കില്ല . നടക്കും .നീ കണ്ണടച്ച് പിടിച്ചു ഞാൻ പറഞ്ഞത് പോലെ നിനക്ക് ഇഷ്ടമുള്ള കാര്യം ഓർമിക്ക് . കണ്ണടച്ച് പിടിക്കാനൊന്നും ഇല്ല മോളേ .ഇപ്പൊ എന്റെ മനസ്സിൽ നീയും നിന്റെ ഓർമകളും മാത്രമേ ഉള്ളൂ .സിഗററ്റിനെക്കാൾ ലഹരി ഇപ്പൊ നീയാണ് .അവൻ കണ്ണെടുക്കാതെ അവളെ തന്നെ നോക്കി നിന്നു . അവളുടെ മയിൽ‌പീലി കണ്ണും തുടുത്ത കവിളും അവളുടെ തത്തമ്മ ചുണ്ടുകളും ശരിക്കും മത്ത് പിടിപ്പിക്കുന്നത് പോലെ തോന്നി . ഇപ്പൊ എന്താ നിന്റെ മനസ്സിൽ തോന്നുന്നേ .മനസ്സ് കുറച്ചെങ്കിലും റിലാക്സ് ആയില്ലേ . അവൻ പെട്ടന്ന് ചിന്തയിൽ നിന്നും ഉണർന്നു .റിലാക്സ് ആവണമെങ്കിൽ നീ തന്നെ വിചാരിക്കണം മോളേ .എനിക്കിപ്പോ നിന്നെ കെട്ടിപിടിച്ചു ഒരു കിസ്സ് തരാനാ തോന്നുന്നത് ..... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story