💕മിഴികൾ പറഞ്ഞ പ്രണയം 💕: ഭാഗം 49

mizhikal paranja pranayam

രചന: സഫ്‌ന കണ്ണൂർ

കള്ളം പറയുന്നോടാ നായേ ഫൈസി അവന്റെ നെഞ്ചിൽ തന്നെ ഒരു ചവിട്ട് കൊടുത്തു . അവൻ ഫൈസിയുടെ കാലിൽ പിടിച്ചു കൊണ്ട് പറഞ്ഞു .എന്നെ എത്ര തല്ലിയിട്ടും കാര്യമില്ല .ഞാൻ പറഞ്ഞത് സത്യമാണ് .സാലി സാറ എന്നെ കൊണ്ട് ഇങ്ങനെ ചെയ്യിച്ചത് . .അവൻ അത് ഉൾകൊള്ളാൻ കഴിയുന്നുണ്ടായിരുന്നില്ല .അവൻ സഫു വിനെ നോക്കി .ശ്വാസം പോലും കഴിക്കാതെ ഇടിവെട്ടേറ്റ പോലെ നിൽക്കുന്നത് കണ്ടു . സാലി എന്തിന് വേണ്ടിയാ ഇത് ചെയ്തത് . സാലി സാറിന് സഫ്നയെ ഇഷ്ടം ആയിരുന്നു .സഫ്നക്ക് സാറിനോട് വെറും സൗഹൃദം മാത്രമേ ഉണ്ടായിരുന്നുള്ളു .സഫ്ന ഒരിക്കലും ഈ വിവാഹത്തിന് സമ്മതിക്കില്ലെന്ന് സാറിന് തോന്നി . സഫ്നയുടെ ഇഷ്ടം മാത്രമേ അവളെ വീട്ടുകാർ നോക്കുകയുള്ളു . അത് കൊണ്ട് അവരും ഈ വിവാഹത്തിന് സമ്മതിക്കില്ല .

ചീത്ത പേര് വന്നാൽ അവൾക്ക് നല്ലൊരു വിവാഹാലോചനയൊന്നും വരില്ല .അങ്ങനെ വരുമ്പോൾ സാലി സാർ ആലോചനയും കൊണ്ട് പോയാൽ അവളുടെ വീട്ടുകാർ രണ്ടു കയ്യും നീട്ടി സ്വീകരിക്കും .അതിന് വേണ്ടി ഒരവസരം കാത്ത് നിൽക്കുകയാരുന്നു . ഏതെങ്കിലും ഒരാളെ കൊണ്ട് റൂമിൽ പൂട്ടിയിടാനാ പ്ലാൻ ഇട്ടത് .പക്ഷേ ഫൈസിസാറാ അന്ന് റൂമിൽ വന്നത് .സാലി സാറിന്റെ പ്ലാൻ ഒക്കെ പൊളിഞ്ഞു .നിങ്ങളുടെ വിവാഹവും നടന്നു . ഫൈസിക്ക് കേട്ടപ്പോൾ ഞെട്ടലായിരുന്നു തോന്നിയത് .അവന്റെ നോട്ടം മുഴുവൻ സഫുവിലായിരുന്നു .നിർജീവമായിരുന്നു അവളുടെ അവസ്ഥ .ഒരു തുള്ളി കണ്ണുനീർ പോലും വന്നില്ല . അന്നത്തെ ലെറ്ററും ഫോട്ടോയും വെച്ച് നോക്കുമ്പോൾ ഇവൻ പറഞ്ഞതൊക്കെ സത്യമാവാനാണ് സാധ്യത .എന്നാലും സാലിക്ക് എന്നോട് ഇങ്ങനെയൊക്കെ ചെയ്യാൻ എങ്ങനെ തോന്നി .രാത്രിഎന്നോ പകലെന്നോ ഇല്ലാതെ അവന്റെ കൂടെ കറങ്ങി നടന്നിട്ടുണ്ട് .ഒരു പാത്രത്തിൽ ഒന്നിച്ചു ഭക്ഷണം കഴിച്ചിട്ടുണ്ട് .തോളിൽ കയ്യിട്ട് നടന്നിട്ടുണ്ട് .

ഇതൊക്കെ ഒരു സഹോദരൻ .ആത്മാർത്ഥ സുഹൃത്ത് എന്ന രീതിയിലായിരുന്നു . അതിനപ്പുറത്തേക്ക് ഒരിഷ്ടം ഒരിക്കലും അവനോട് തോന്നിയിട്ടില്ല .കേട്ടതൊന്നും വിശ്വസിക്കാൻ ഇപ്പോഴും മനസ്സ് സമ്മതിക്കുന്നില്ല അത്ര മാത്രം അവനെ ഞാൻ സ്നേഹിച്ചിരുന്നു .മനസ്സിൽ സ്ഥാനം കൊടുത്തിരുന്നു . തോളിൽ ആരോ കൈ വെച്ചത് കണ്ടു അവൾ സ്വബോധത്തിലേക്ക് തിരിച്ചു വന്നു .സാലി .അവൻ ഇവിടെ ....അവൾ വെറുപ്പോടെ ആ കൈ തട്ടിമാറ്റി . സഫു പ്ലീസ് .......എനിക്ക് പറയാനുള്ളത് ഒരു പ്രാവശ്യം കേൾക്ക് . കണ്ടതും കേട്ടതും ഒക്കെ മതിയായി .ബാക്കി ദാ നിന്റെ ശിങ്കിടി ജാബിർ പറഞ്ഞു കഴിഞ്ഞു . അവൾ ജാബിറിനെ നോക്കി .കയ്യിൽ വിലങ്ങുഅണിയിച്ചു രണ്ടു പോലീസുകാരോടൊപ്പം ജാബിറിനെ കണ്ടു . ഓഹ് കൊള്ളാലോ പുതിയ നാടകം .എന്റെ മുന്നിൽ നല്ല പിള്ള ചമയാനുള്ള നാടകം .

ആ പാവത്തിനെ വെറുതെ വിട്ടേക്ക് . ഫ്രോഡോരുത്തൻ എന്തെങ്കിലും പറഞ്ഞെന്ന് കരുതി അത് വിശ്വസിക്കാൻ മാത്രം വിശ്വാസമേ നിനക്ക് എന്നോടുള്ളൊ .ഇവനെ ഇന്നലെ മുതൽ തപ്പി നടക്കുന്നതാ ഞാൻ .ഇവനെ ഫോള്ളോ ചെയ്ത ഇവിടെ എത്തിയതും .അല്ലാതെ നിന്റെ മുന്നിൽ നല്ല പിള്ള ചമഞ്ഞതല്ല . എങ്ങനെ വിശ്വസിക്കാതിരിക്കും നീ എനിക്കയച്ച ലെറ്ററും ഫോട്ടോയും എല്ലാം ഞാൻ കണ്ടതാണ് .വെറുപ്പ് തോന്നുകയാ ഇപ്പൊ എനിക്ക് എന്നോട് തന്നെ .നിന്നെ പോലെ ഒരുത്തനെയാണല്ലോ ഇത്ര നാളും വിശ്വസിച്ചതെന്നോർത് . എനിക്ക് പറയാനുള്ളത് കൂടി നീയൊന്നു കേൾക്ക് .ഇവൻ പറഞ്ഞതൊക്കെ കളവാണ് .നിന്റെ സമീർക്കയുമായി ഇവന് ചെറിയ ഇഷ്യൂ ഉണ്ടായിരുന്നു അതിന്റെ പേരിലെ ഈ ചെറ്റ നിങ്ങളെ റൂമിൽ പൂട്ടിയിട്ടത് . ഓഹ് പുതിയ കള്ളം .സമീർക്കയുടെ പേരിൽ ഇട് ഇനിയെല്ലാം

.അതാവുമ്പോൾ എനിക്ക് ചോദിക്കാനും പറ്റില്ലല്ലോ . എന്ത് പറഞ്ഞാലും വിശ്വസിക്കില്ലെന്ന് വെച്ച എന്താ ചെയ്യാ റബ്ബേ .ഏതോ ഒരുത്തൻ എന്തെങ്കിലും പറഞ്ഞെന്ന് കരുതി അതും വിശ്വസിച്ചു എന്നെ അവിശ്വസിക്കാൻ മാത്രം ഉള്ളോ നമ്മുടെ ഫ്രണ്ട്ഷിപ് . വിശ്വസിക്കാം .ഞാൻ നീ പറഞ്ഞതൊക്കെ വിശ്വസിക്കാം .എന്റെ തലയിൽ തൊട്ട് സത്യം ഇട് ഒരിക്കൽ പോലും പെങ്ങളെ സ്ഥാനത്തല്ലാതെ എന്നെ കണ്ടിട്ടില്ലെന്ന് . അവന്റെ കൈ തലയിൽ വെച്ചു കൊണ്ടായിരുന്നു അവളത് പറഞ്ഞത് . ഇവളെ തലയിൽ തൊട്ട് കള്ള സത്യം ഇടാൻ എനിക്കൊരിക്കലും പറ്റില്ല .ഇവളെ മനസ്സിൽ ഒരു സഹോദരസ്ഥാനം മാത്രമേ എനിക്ക് ഉള്ളു എന്നറിഞ്ഞതിന് ശേഷം സ്വപ്നത്തിൽ പോലും അവളെ അങ്ങനെ കണ്ടിട്ടില്ല .ഈ അവസരത്തിൽ ഇത് പറഞ്ഞാൽ ഇവൾ വിശ്വസിക്കുകയുമില്ല .തെളിവെല്ലാം എനിക്ക് എതിരാണ് .അവന്റെ കൈ അവളെ തലയിൽ നിന്നും ഊർന്നിറങ്ങി . പറ്റില്ലല്ലേ ഒരു പൊട്ടിക്കരച്ചിൽ ആയിരുന്നു അതിന് മറുപടിയായി അവളിൽ നിന്നും ഉണ്ടായത് .

തോറ്റു പോയി എല്ലായിടത്തും . ഫ്രെണ്ട്ഷിപ്പിന്റെ കാര്യത്തിലും വിവാഹ ജീവിതത്തിലും എല്ലായിടത്തും തോറ്റു പോയി . ആരെയാ ഞാൻ വിശ്വസിക്കേണ്ട .ആരെയാ ഞാൻ സ്നേഹിക്കണ്ടേ .ഇതിന് മാത്രം എന്ത്‌ പാപ ഞാൻ ചെയ്തേ . ഫൈസിക്ക് അത് കണ്ടു കണ്ണ് നിറഞ്ഞു .അവളുടെ കണ്ണ് നീര് കാണാൻ പറ്റുന്നുണ്ടായിരുന്നില്ല അവന് . അവരുടെ കാര്യത്തിൽ ഇടപെടാൻ അവന് തോന്നിയില്ല .അത് കൊണ്ട് മാറി നിൽക്കുകയാരുന്നു അവൻ . എവിടെയും നീ തോറ്റിട്ടില്ല .തോൽക്കുകയും ഇല്ല .എന്താ സംഭവിച്ചതെന്ന് നീ ഇനിയെങ്കിലും അറിയണം .അവളെ കയ്യിൽ പിടിച്ചു കൊണ്ടായിരുന്നു അവനത് പറഞ്ഞത് . തൊട്ട് പോകരുതെന്നെ അവളാ കൈ തട്ടിത്തെറിപ്പിച്ചു .അവളെ കണ്ണിൽ തീ പാറുന്നത് പോലെ തോന്നി അവന് . നിന്നോടെനിക്കിപ്പോ വെറുപ്പാ തോന്നുന്നേ ഇത്രയും തരം താഴുന്ന് ഒരിക്കലും കരുതിയില്ല .നിന്റെ സ്വാർത്ഥത കാരണം ഞാൻ എന്തൊക്കെ അനുഭവിച്ചെന്ന് നിനക്കറിയുമോ .എന്റെ അഭിമാനം നഷപ്പെട്ടു .എന്റെ വീട്ടുകാർ എല്ലാരുടെയും മുന്നിൽ തലതാഴ്ത്തേണ്ടി വന്നു .

എന്റെ ഉപ്പയും ഉമ്മയും ഒരു നിമിഷം എങ്കിലും അവരുടെ മകളായി പോയതിൽ സ്വയം ശപിച്ചിട്ടുണ്ടാവും .നാട്ടുകാരുടെയും വീട്ടുകാരുടെയും മുന്നിൽ നാണം കെട്ടു നിന്ന സമയം ഉണ്ടല്ലോ മരിച്ച മതിന്ന,, തോന്നിയിരുന്നത് .നീയീ ചെയ്തതിന്റെ പേരിൽ ജീവിതം നഷ്ടപെട്ട വേറൊരാളാ ഈ നിൽക്കുന്നെ ഫൈസി .അവന്റെ ജീവിതം കൂടി നീ കാരണം നശിച്ചു .പോയി ചത്തുകൂടായിരുന്നോന്ന് ഇവൻ ചോദിച്ചപ്പോ എന്റെ മനസ്സിൽ ഒന്നേ ഉണ്ടായിരുന്നുള്ളു ജാബിറിനെ കൊല്ലാനുള്ള ദേഷ്യം . എന്നെങ്കിലും കണ്ടുമുട്ടുമ്പോൾ അവനെ കൊല്ലണമെന്നേ ഈ നിമിഷം വരെ മനസ്സിൽ ഉണ്ടായിരുന്നത് .അവനെ ശപിക്കാത്ത ഒരു ദിവസം പോലും എന്റെ ജീവിതത്തിൽ ഉണ്ടായിട്ടില്ല .എല്ലാരെ മുന്നിലും എല്ലാം മറന്നെന്നു നടിക്കുമ്പോളും ഉള്ളം നീറിയ ജീവിച്ചേ .ഫൈസിയെ കാണുന്ന ഓരോ നിമിഷവും അവന്റെ ജീവിതം കൂടി ഞാൻ നശിപ്പിച്ചല്ലോ എന്ന കുറ്റബോധം ആയിരുന്നു

.പക്ഷേ നീയാ അതിന്റെ പിന്നിൽ എന്നറിഞ്ഞപ്പോൾ എനിക്ക് എന്നോട് തന്നെ വെറുപ്പാ തോന്നുന്നേ .നിന്നെ പോലൊരു ദുഷ്ടനെയാണല്ലോ ഞാൻ സ്നേഹിച്ചു പോയത് .കാണണ്ട എനിക്കിനി നിന്നെ .ഒരിക്കലും എന്റെ മുന്നിൽ ഇനി വരരുത് അവൾ അവന്റെ നേരെ കൈ കൂപ്പി കൊണ്ട് പറഞ്ഞു . സഫു പ്ലീസ് . എനിക്ക് പറയാനുള്ളത് ഒന്ന് കേൾക്ക് .നീയിപ്പോ വലിയൊരു ആപത്തില നിൽക്കുന്നെ .നിന്നെയും എന്നെയും തമ്മിൽ തെറ്റിക്കാൻ .......... ബാക്കി കേൾക്കുന്നതിന് മുന്നേ കരഞ്ഞു കൊണ്ട് അവളോടി പോയി . ഫൈസിയും അവനെ നോക്കാതെ അവളെ പിറകെ പോയി . തളർന്നത് പോലെ സാലി അവിടെ മുട്ടുകുത്തിയിരുന്നു .അവന്റെ കണ്ണുകൾ നിറഞ്ഞിരുന്നു .അവൻ മുടിയിഴക്കുള്ളിലൂടെ കയ്യിട്ട് ദേഷ്യത്തോടെ അലറി വിളിച്ചു ഷെറീ .... *** സഫു കുറച്ചു ദൂരം ഓടി പോയി തളർന്നത് പോലെ നിന്നു

.ആരോ ചുമലിൽ തൊട്ടതും അവൾ തിരിഞ്ഞു നോക്കി ഫൈസി .അവൾ അവന്റെ കഴുത്തടക്കം കെട്ടിപിടിച്ചു പൊട്ടികരഞ്ഞു .അവൻ തടഞ്ഞില്ല . ആശ്വസിപ്പിക്കാനെന്ന വണ്ണം അവളെ ചേർത്ത് പിടിച്ചു .കരഞ്ഞാൽ എങ്കിലും മനസ്സിലെ ഭാരം കുറയട്ടെ .തന്റെ ഷർട്ട് കണ്ണുനീരിൽ നനഞ്ഞു കുതിരുന്നത് അവൻ അറിയുന്നുണ്ടായിരുന്നു .എത്ര സമയം നിന്നെന്ന് അവന് തന്നെ ഓർമയില്ല .അവളുടെ പിടിത്തം അയഞ്ഞു വരുന്നത് പോലെ അവന് തോന്നി .അവൻ അവളെ ദേഹത്ത് നിന്ന് അടർത്തിയതും അവന്റെ കൈകളിലേക്ക് കുഴഞ്ഞു വീണു .അവൻ പരിപ്രാന്തിയോടെ അവളെ വിളിച്ചു കൊണ്ടിരുന്നു . അവളെ എടുത്തു കൊണ്ട് അവൻ കാറിലെക്ക് പോയി .കുറച്ചു വെള്ളംമുഖത്ത് തെളിച്ചതും അവൾ കണ്ണ് തുറന്നു . അവൾ എണീറ്റിരുന്നു . ആർ യൂ ഒക്കെ .ഹോസ്പിറ്റലിൽ പോണോ . വേണ്ടെന്നു അവൾ തലയാട്ടി .എനിക്ക് വീട്ടിലേക്ക് പോയാൽ മതി .അവൾ മെല്ലെ പറഞ്ഞു .സീറ്റിലേക്ക് ചാരിയിരുന്നു അവൾ കണ്ണടച്ച് കിടന്നു .ഞാൻ എന്തെങ്കിലും ചോദിക്കുമോ എന്ന് ഭയന്നായിരിക്കണം .

അവൻ ഒന്നും ചോദിച്ചില്ല .ചോദിക്കാൻ തോന്നിയില്ല .സാലിയോട് എന്ത്‌ കൊണ്ടോ ദേഷ്യം തോന്നുന്നില്ല .അവൻ കാരണമാണ് എനിക്കിവളെ കിട്ടിയത് .അല്ലെങ്കിൽ ഒരിക്കലും ഇവളെ കിട്ടില്ലായിരുന്നു .ഒരു കണക്കിന് അങ്ങനെയൊക്കെ സംഭവിച്ചത് നന്നായി .പക്ഷേ സഫു പറഞ്ഞ ഓരോ വാക്കും അവന്റെ നെഞ്ചിൽ തറച്ചു നിന്നിരുന്നു . അവളറിഞ്ഞു കൊണ്ടല്ല ഒന്നും സംഭവിച്ചത് പക്ഷേ ഞാനോ അതിന്റെ പേരിൽ പാവത്തിനെ എത്രയോ പ്രാവശ്യം ദ്രോഹിച്ചിരുന്നു . എന്നെയും ഇവൾ മനസ്സ് കൊണ്ട് വെറുക്കുന്നുണ്ടായിരിക്കുമോ . അവൻ അവളെ നോക്കി .കണ്ണടച്ച് കിടക്കുകയാണെങ്കിലും സൈഡിലൂടെ കണ്ണീർ ഒലിച്ചിറങ്ങുന്നുണ്ട് . *** ഷെറിയോടുള്ള ദേഷ്യം മുഴുവൻ അവൻ ജാബിറിന്റെ ദേഹത്ത് തീർത്തു .ഇനിയും തല്ലിയാൽ ചാവുന്ന പറഞ്ഞു മറ്റുള്ളവർ പിടിച്ചു വെച്ചപ്പോഴാ തല്ല് നിർത്തിയത് . അല്ലെങ്കിലും അവനെന്തു പിഴച്ചു .

ഷെറി കൊല്ലുമെന്ന് ഭീഷണി പെടുത്തി പറയിപ്പിച്ചതാണ് .അവൻ റൂമിൽ പോയി ഇരുന്നപ്പോഴാ ഒരാൾ കാണാൻ വന്നിട്ടുണ്ടെന്ന് പറഞ്ഞത് .വരാൻ പറഞ്ഞു .ഷെറിയായിരുന്നു വന്നത് . എന്താ സർ നന്നായി വിയർത്തിട്ട് ഉണ്ടല്ലോ . അവൻ അവളെ അടിമുടി നോക്കി .നീയാൾ കൊള്ളാലോ . ഫാസ്റ്റ് ഫുഡ് കഴിച്ചു തടിച്ചു കൊഴുത്തിട്ടുണ്ടല്ലോ . സൈസ് ഒക്കെ ഒന്നിനൊന്നു മെച്ചം .കണ്ടാൽ ഏതൊരാണിന്റെയും കണ്ട്രോൾ എപ്പോ പോയിന്നു ചോദിച്ച മതി . അവളുടെ മുഖം ദേഷ്യം കൊണ്ട് വിറക്കുന്നത് സാലി കണ്ടു . സത്യാടി പറഞ്ഞേ ഏതൊരാണും കൊതിക്കുന്ന ഒന്നന്നര ഐറ്റം പീസ് .എന്റെ പൊന്നൂ കണ്ടിട്ട് എനിക്ക് തന്നെ സഹിക്കുന്നില്ല . മൈന്റ് യുവർ വെർഡ്സ് . ആമ്പിള്ളേരെ വേറെ കിട്ടാഞ്ഞിട്ടാണെൽ ഞാൻ ഫ്രീയാട്ടോ .കെട്ട് കഴിഞ്ഞവർ തന്നെ വേണമെന്നുണ്ടോ സൂക്ഷിച്ചു സംസാരിച്ചില്ലെങ്കിൽ തലയിൽ ഈ തൊപ്പി കൂടി കാണില്ല . അവൻ തലയിൽ നിന്നും തൊപ്പി ഊരി അവളെ മുന്നിൽ വെച്ചു .ഇതില്ലെങ്കിൽ പുല്ലാടി എനിക്ക് .നീയൊരു പെണ്ണായി പോയി അല്ലെങ്കിൽ ചുമരിൽ നിന്നും വടിച്ചെടുത്തേനേ നിന്നെ .

സഫുനെ തൊട്ടാൽ പൊള്ളേണ്ടത് അവളെ കെട്ടിയോനല്ലേ .ഇത് ഇപ്പൊ നിനക്കാണല്ലോ പൊള്ളുന്നെ .ഇനി ശരിക്കും നീയും അവളും തമ്മിൽ എന്തെങ്കിലും .......അവൾ അർത്ഥം വെച്ചത് പോലെ ചിരിച്ചു . അവൻ അവളെ കഴുത്തിൽ കുത്തി പിടിച്ചത് പെട്ടെന്നായിരുന്നു .അവൾ ശ്വാസം കിട്ടാതെ പിടഞ്ഞു . കൊന്നേക്കണം എന്നെ അല്ലെങ്കിൽ എന്നെ വേദനിപ്പിച്ചാൽ അതിന്റെ പത്തിരട്ടി അവളും അനുഭവിക്കും . അവന്റെ പിടി അയഞ്ഞു വന്നു .അവൾ കൈ തട്ടിമാറ്റി .ഒന്ന് ചുമച്ചു കൊണ്ട് കസേരയിൽ പോയി ഇരുന്നു .. നിനക്ക് നാണം ഉണ്ടോടി ഇങ്ങനെയൊക്കെ പെരുമാറാൻ .നിന്റെ ഫ്രണ്ട് അല്ലേ അവൾ .അവളുടെ ഭർത്താവല്ലാതെ വേറെയാരെയും കിട്ടിയില്ലേ നിനക്ക് . ഫൈസിയെ സ്നേഹിച്ചത് ഞാനാണ് .എന്റെത അവൻ .എന്റെ മാത്രം . ലുക്ക്‌ ഷെറി നീ യാഥാർഥ്യം ആയി പൊരുത്തപ്പെട് അവന്റെ വിവാഹം കഴിഞ്ഞതാ .സഫു അവന്റെ ഭാര്യയാണ് .

പറഞ്ഞു കഴിഞ്ഞു അവൻ എന്റെയാണെന്ന് അന്ന് അങ്ങനെ സംഭവിച്ചില്ലെങ്കിൽ ഫൈസി എന്റേത് മാത്രം ആയേനെ . ഒരിക്കലും ഇല്ല .ഫൈസി ആത്മാർത്ഥമായ സഫുവിനെ സ്നേഹിച്ചത് അത് കൊണ്ടാണ് പ്രണയത്തിലൂടെ ഒരുമിക്കാത്ത അവർ വിധിയിലൂടെ ഒരുമിച്ചത് .ഞങ്ങളെ പിരിക്കാൻ നിനക്ക് കഴിഞ്ഞു .അത് പോലെ അവരെ പിരിക്കാൻ നിനക്കൊരിക്കലും കഴിയില്ല . മരണത്തിലൂടെ പിരിഞ്ഞാലോ സാലിയുടെ ശരീരത്തിലൂടെ ഒരു വിറയൽ പടർന്നു കയറി. തെറ്റുകളിൽ നിന്നും തെറ്റിലേക്കാ ഷെറി നീ പോകുന്നത് . നീ പേടിക്കണ്ട .അത്ര ദുഷ്ഠയൊന്നും അല്ല ഞാൻ .ഒന്നുമില്ലെങ്കിലും എന്റെ ഫാമിലി കൂടിയല്ലേ അവൾ .പോരാത്തതിന് സുഹൃത്തും . സുഹൃത്ത് ആ വാക്ക് ഉച്ചരിക്കാൻ പോലും യോഗ്യത നിനക്കില്ല . പിന്നെ ഫൈസി ഒരിക്കലും നിന്നെ സ്നേഹിക്കാനും പോകുന്നില്ല .ഫൈസിയുടെ മനസ്സിൽ സഫു മാത്രമേ ഉള്ളു . അവിടെയാണ് നിനക്ക് തെറ്റിയത് ഫൈസി ഇത് വരെ അവളോട് ഇഷ്ടം ആണെന്ന് പറഞ്ഞിട്ടില്ല .ഇനി പറയാൻ ഞാൻ സമ്മതിക്കുകയും ഇല്ല .

അവന് സഫുവെന്ന് വെച്ചാൽ ജീവനാണ് .അവളെ അവനിൽ നിന്നും പിരിക്കാൻ ഒരാൾക്കും പറ്റില്ല .പിന്നെ ഇഷ്ടം ആണെന്ന് പറയാത്തത് അവളോടുള്ള ഇഷ്ടക്കൂടുതൽ കൊണ്ടാണ് .ഒരുപാട് ദ്രോഹിച്ചിട്ടുണ്ട് സഫുവിനെ അവൻ .ഒരിക്കലും ഒരു പെണ്ണിനോട് ചെയ്യാൻ പറ്റുന്നതിലും അതികം മോശമായി പെരുമാറിയിട്ടുമുണ്ട് .അതിലുള്ള കുറ്റബോധം ആണ് അവന് .അവൾ തിരിച്ചു ഇഷ്ടം അല്ലെന്ന് പറഞ്ഞാലൊന്ന് ഉള്ള പേടി .അവളെ നഷ്ടപെടുമെന്നുള്ള പേടി .ആ പേടി അവനിൽ നിന്നും പോകാൻ അധികം സമയം ഒന്നും വേണ്ട .അവരെ അവരെവഴിക്ക് വിട്ടേക്ക് ഷെറി .അവർ എങ്ങനെയെങ്കിലും ജീവിച്ചോട്ടെ . ഒരിക്കലും ഇല്ല .ഫൈസിയുടെ കൂടെ ജീവിക്കാൻ പോകുന്നത് ഞാനാണ് .അവളുടെ ജീവൻ ഇപ്പൊ നിന്റെ കയ്യിലേക്ക് തരികയാ ഞാൻ .നീ തീരുമാനിക്ക് അവൾ ജീവിക്കണോ വേണ്ടയൊന്ന് .

അവൻ കുറച്ചു സമയം ആലോചിക്കുന്നത് പോലെ നിന്നു . ഞാൻ ......ഞാനെന്താ ചെയ്യേണ്ടത് .തോൽവി സമ്മതിച്ച മട്ടിൽ അവൻ ചോദിച്ചു . നീ ഇനി അവളെ കാണരുത് .കണ്ടാലും അവളെ മുന്നിൽ തെറ്റുകാരനല്ലെന്ന് സ്ഥാപിക്കരുത് .നിനക്കൊന്നും അറിയില്ല .നീയൊന്നും കണ്ടിട്ടും ഇല്ല കേട്ടിട്ടും ഇല്ല . അത് കൊണ്ടെങ്ങനെ നിനക്ക് ഫൈസിയെ കിട്ടും . എനിക്ക് ഫൈസിയെ വേണമെന്നേ ഉള്ളൂ .ഏത് വഴിയിലൂടെ ആണെങ്കിലും ഞാനത് നേടും .അവരെ തമ്മിൽ ഞാൻ അകറ്റുകതന്നെ ചെയ്യും .അവളായിട്ട് തന്നെ അവനെ വിട്ടു പോയിക്കോളും .നിന്നെ വേണ്ടെന്നു വെച്ചത് പോലെ അവനെയും വേണ്ടെന്നു വെച്ചോളും .അവളെ സഹായിക്കാൻ നീ ഒരിക്കലും വരരുത് .എനിക്ക് മുന്നിൽ നീ ഒരു തടസ്സമായി വന്നാൽ ഈ പറഞ്ഞ വാക്ക് ഞാൻ അങ്ങ് മാറ്റും .അല്ലെങ്കിൽ അവർ തമ്മിൽ പിരിയുമെന്ന ഉള്ളൂ .അവളെ ഞാനൊന്നും ചെയ്യില്ല .

അവൾ തനിച്ചായാൽ നിനക്ക് അവളെ കിട്ടുകയും ചെയ്യും .പഴേ സ്വപ്‌നങ്ങൾ പൊടി തട്ടി എടുക്കുകയും ചെയ്യാം .എന്ത്‌ വേണമെന്ന് ആലോജിക്ക് .ലാസ്റ്റ് ചാൻസ ഇത് . അവൻ കുറച്ചു സമയം ആലോചിച്ചു എന്നിട്ട് പറഞ്ഞു ഈ എഗ്രിമെന്റ് എനിക്ക് സമ്മതം .എനിക്ക് സഫുനെ കിട്ടിയ മതി .വേറൊന്നും വേണ്ട . ഗുഡ് ബോയ് .ഇനിയപ്പോ യുദ്ധം ഞാനും സഫുവും തമ്മിലാണ് നാളെ തന്നെ അതിന് അരങ്ങേറ്റം കുറിക്കും .അപ്പൊ പോട്ടെ .എല്ലാം പറഞ്ഞത് പോലെ .അവൾ പോയി . നിന്റെ തൊലി വെളുപ്പും പണവും കണ്ടു ഫൈസി മയങ്ങുമെന്നാണോ കരുതുന്നെ .ഒരിക്കലും ഉണ്ടാവില്ല .നീ എത്രത്തോളം അവനിൽ നിന്നും അവളെ അകറ്റുന്നുവോ അതിന്റെ ഇരട്ടിയായി അവളെ അവനിലേക്ക് അവൻ വലിച്ചടുപ്പിക്കും. ശരിക്കും യുദ്ധം തുടങ്ങുന്നത് ഫൈസിയും നീയും തമ്മിലാണ് .ഒരു കാഴ്ചകാരനായി ഞാനും ഉണ്ടാകും നിങ്ങളുടെ കൂടെ .സഫുവിന്റെ പിന്നിലായി

.അവൾ പോലും അറിയാതെ . ***q വീട്ടിൽ എത്തിയതും എല്ലാവരോടും തലവേദനിക്കുന്നുന്ന് പറഞ്ഞു പോയി കിടന്നു . മനസ്സും ശരീരവും തളർന്നാണ് അവളുടെ കിടത്തം എന്നറിഞ്ഞത് കൊണ്ട് തന്നെ അവൻ ശല്യപെടുത്തിയതും ഇല്ല . അവളെ ആ അവസ്ഥയിൽ കാണുമ്പോൾ എന്തെന്നറിയാത്ത ഒരു വേദന അവന് അനുഭവപ്പെടുന്നുണ്ടായിരുന്നു .നൈറ്റ്‌ ഫുഡ് കഴിക്കാൻ വിളിച്ചെങ്കിലും വേണ്ടെന്നു പറഞ്ഞു അവൾ പോയില്ല .വൈകുന്നേരം പുറത്തു നിന്ന് കഴിച്ചത് കൊണ്ട് വിശപ്പില്ലെന്ന് കള്ളവും പറഞ്ഞു .പിന്നെയാരും അവളെ നിർബന്ധിച്ചില്ല .പറഞ്ഞത് കളവാണെന്ന് അവൻ തിരുത്തിയതും ഇല്ല . റൂമിലേക്ക് പോകുമ്പോൾ അവൻ ഒരു ഗ്ലാസ്‌ പാല് കൂടി എടുത്തു .അവൾ ഡ്രസ്സ്‌ പോലും ചേഞ്ച്‌ ചെയ്തിട്ടില്ലെന്ന് അവൻ ശ്രദ്ധിച്ചു . നീയെന്തിനാ കള്ളം പറഞ്ഞത് . ഞാനോ എപ്പോ എന്ത്‌ കള്ളം പറഞ്ഞു .

അവനെ നോക്കാതെ അവൾ മറുപടി പറഞ്ഞു . ഫുഡ് കഴിച്ചെന്ന് എനിക്ക് വിശപ്പില്ല അവർ നിർബന്ധിച്ചോണ്ട് ...... കഴിഞ്ഞതൊക്കെ കഴിഞ്ഞു .ഇനി അതോർത്തു സങ്കടപ്പെട്ടിട്ട് കാര്യമില്ല . അതൊക്കെ മറന്നു കളയാൻ നോക്ക് . ഈ പാല് കുടിക്ക് എന്നിട്ട് പോയി കുളിച്ചു ഫ്രഷായി ഉറങ്ങാൻ നോക്ക് .അവൾ വാങ്ങിയില്ല .അവൻ പാൽ മേശപ്പുറത്ത് വെച്ചു .അതും പറഞ്ഞു അവൻ പുറത്തെക്ക് പോയി .കുറച്ചു കഴിഞ്ഞു അവൻ വന്നപ്പോഴും കണ്ടു പാലും കുടിച്ചിട്ടില്ല .എണീറ്റിട്ടും ഇല്ല . ഇവളോട് നേർക്ക് നേരെ സംസാരിച്ചിട്ട് കാര്യം ഇല്ല .കലിപ്പ് മൂടെ നിന്നോട് ശരിയാവു . നിന്റെ ആരെങ്കിലും ഇവിടെ ചത്തോ .ഇങ്ങനെ മോങ്ങി കൊണ്ട് ഇരിക്കാൻ .കലിപ്പോടെ പറഞ്ഞു കൊണ്ട് അവൻ അവളെ അടുത്ത് പോയി ഇരുന്നു .അവളെ തൊട്ടതും അവൾ എണീറ്റിരുന്നു . ഇനി ഈ പാല് കുടിക്ക് . എനിക്ക് വേണ്ട . കുടിക്കാനല്ലേ പറഞ്ഞത് അവൻ ശബ്ദം ഉയർത്തി പറഞ്ഞതും അവളത് വാങ്ങിപോയി .ഇനി കുടിക്ക് .കലിപ്പ് വിടാതെ അവൻ പറഞ്ഞു .അവൾ മടിച്ചു നിന്നു . ഞാൻ വായിൽ വെച്ചു തരണോ ഇനി .അവൻ ഗ്ലാസ്‌ വാങ്ങാൻ നോക്കിയതും അവളത് മുഴുവൻ കുടിച്ചു .ഇനി പോയി കുളിച്ചു ഡ്രസ്സ്‌ മാറ്റി വാ പറഞ്ഞത് കേട്ടില്ലെങ്കിൽ ഞാൻ കുളിപ്പിച്ച് തരും .എന്നെ കൊണ്ട് ചെയ്യിക്കരുത് .

അതും പറഞ്ഞു അവൻ എണീറ്റു . ദയവു ചെയ്തു എന്നെയൊന്നു വെറുതെ വിട് വിടില്ല .പറഞ്ഞത് കേട്ടാൽ നിനക്ക് നല്ലത് . അവനോട് ഉടക്കിയിട്ട് കാര്യം ഇല്ലെന്ന് അറിയുന്നുണ്ട് അവൾ പോയി ഫ്രഷായി വന്നു .അവൾ പോയി ബാൽക്കണിയിൽ ഇരുന്നു .പിറകെ അവനും പോയി ഇന്നിവിടെ ഇരുന്നു നേരം വെളുപ്പിക്കാനാണോ പ്ലാൻ . അവനെ കണ്ടതും അവൾ എണീറ്റു പോകാൻ നോക്കി .അവൻ കൈ വെച്ചു തടഞ്ഞു .എനിക്ക് കുറച്ചു സംസാരിക്കാൻ ഉണ്ട് ഇവിടെ ഇരിക്ക് .അവൻ അവളെ അവിടെ പിടിച്ചുഇരുത്തിച്ചു . അവൾ അവന്റെ മുഖത്തേക്ക് തന്നെ നോക്കി . നീ അറിഞ്ഞോണ്ട് ചെയ്ത തെറ്റല്ലല്ലോ ഒന്നും .പിന്നെന്തിനാ ഇങ്ങനെ സ്വയം വേദനിക്കുന്നെ . എന്നാലും സാലി .....അവൻ ഇങ്ങനെ ......സഹിക്കാൻ പറ്റുന്നില്ല .അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി . അവന്റെ തനിനിറം ഇപ്പോഴെങ്കിലും മനസ്സിലായല്ലോ .ഇനി അവനുമായി ഒരു കോൺടാക്ട് വേണ്ട .അവന്റെ ഒരു കാര്യവും ഓർക്കുകയും വേണ്ട .നിനക്ക് എങ്ങനെയാ ജാബിറിനെ പരിജയം . ഷെറി ഫോട്ടോ കാണിച്ചു തന്നിരുന്നു . Mmm അവൻ ഒന്ന് മൂളി .അവളെ നോക്കി .

അവളുടെ കവിളിലൂടെ കണ്ണ് നീര് ഒലിച്ചിറങ്ങുന്നുണ്ടായിരുന്നു .അത് കാണുംതോറും അവനിൽ എന്തെന്നറിയാത്ത വേദന തോന്നി . അവൻ അവളെ കണ്ണ് തുടച്ചു കൊടുത്തു . പെട്ടന്ന് അവൻ അങ്ങനെ ചെയ്തപ്പോൾ അവൾ അവനെ തന്നെ നോക്കി .കണ്ണുകൾ പരസ്പരം ഇടഞ്ഞതും അവൻ കയ്യെടുത്തു . സോറി .നീ ഒന്ന് കരച്ചിൽ നിർത്ത് . നീ ചെയ്യാത്ത തെറ്റിന് നീ സങ്കടപ്പെടുകയും വേണ്ട .എല്ലാം വിധിയാണ് അങ്ങനെ ആശ്വസിച്ചാൽ മതി . ഞാൻ കാരണം നിന്റെ ജീവിതം കൂടി നശിച്ചില്ലേ . നശിക്കേ ആര് പറഞ്ഞു അങ്ങനെയൊക്കെ .അവനവന്റെ ജീവിതം അവനവന്റെ കയ്യിലാ മറ്റുള്ളവർ വിചാരിച്ചാൽ അത് നശിക്കുകയൊന്നും ഇല്ല .നമ്മുടെ ജീവിതം നശിച്ചെങ്കിൽ അതിന് കാരണക്കാർ നമ്മൾ തന്നെയാണ് . നിനക്കെന്നോട് ഇപ്പൊ ദേഷ്യം ഒന്നും ഇല്ലേ . അന്നത്തെ എന്റെ സങ്കടം വെച്ചു ഞാൻ എന്തൊക്കെയോ പറഞ്ഞിട്ടുണ്ട് ചെയ്തിട്ടുമുണ്ട് .

എല്ലാത്തിനും മാപ്പ് ചോദിക്കുന്നു . അൻസിയുടെ പേരും പറഞ്ഞു ഒരുപാട് ദ്രോഹിച്ചിട്ടുമുണ്ട് .അവളെ നഷ്ടപെടുമെന്നോർത്ത അങ്ങനെയൊക്കെ ചെയ്തു പോയത് .അല്ലാതെ എനിക്ക് നിന്നോട് ദേഷ്യം ഒന്നും ഉണ്ടായിട്ടല്ല . ഐ ആം സോറി .റിയലി സോറി . അവൻ ഹൃദയത്തിൽ തൊട്ട മാപ്പ് പറയുന്നതെന്ന് അവൾക്ക് തോന്നി .അവൾ മറുപടിയൊന്നും പറയാതെ അവന്റെ മുഖത്തേക്ക് തന്നെ നോക്കിയിരുന്നു .കലിപ്പ ന് തന്നെയാണോ ഈ പറയുന്നേ . വിശ്വസിക്കാൻ പറ്റുന്നില്ല . ഇനി പോയി കിടന്നുറങ്ങ് .നാളെ കോളേജിൽ പോകണ്ടേ . ഉറക്കം വരുന്നില്ല നീ പോയി കിടന്നോ . ടെൻഷൻ ഒഴിവാക്കി ഉറങ്ങാൻ നല്ലൊരു വഴി ഞാൻ പറഞ്ഞു തരാം .ഒന്ന് ട്രൈ ചെയ്തു നോക്ക് . എന്താ വഴി . നമുക്ക് ഇഷ്ടപെട്ട എന്തെങ്കിലും ഒരു കാര്യം ഓർക്കുക അതിലേക്ക് തന്നെ ചിന്ത കൊണ്ട് വരിക .തന്നെ കളിയാക്കി പറഞ്ഞതാണെന്ന് അവൾക് മനസ്സിലായി .

അവനോട് ഇന്നലെ ഞാൻ പറഞ്ഞതാണ് ഇതൊക്കെ . അവൾ ആലോചിക്കുന്നത് പോലെയാക്കി പറഞ്ഞു .എനിക്കിപ്പോ ഇഷ്ടം ....ഇഷ്ടം ......എന്റെ തല തടവി തന്നമതി . മടിയിൽ തല വെച്ചു കിടക്ക് .ഞാൻ തടവി തരാം .അവൻ ചിരിച്ചു കൊണ്ട് തന്നെ മറുപടിയും പറഞ്ഞു .അറിയാതൊരു പുഞ്ചിരി അവളുടെ മുഖത്തും വിരിഞ്ഞു . മാനത്തമ്പിളി വിരിഞ്ഞല്ലോ സന്തോഷം ആയി .അടിയന് ഒരുപാട് സന്തോഷം ആയി .എന്റെ ഉപദേശവും ഫലിക്കുന്നുണ്ടല്ലേ .ബിസിനസ് ഒഴിവാക്കി ഇനി ഈ പരിപാടിക്ക് ഇറങ്ങാം . തുടങ്ങിക്കോ .ക്യാഷ് ഉണ്ടാക്കാൻ ബെസ്റ്റ് ഐഡിയ ആണ് .അവസാനം തല്ല് കിട്ടാതിരുന്ന മതി . ആദ്യ ഉപദേശം നിനക്ക് തന്നെ തരാം .നിനക്ക് ഫ്രീയാണ് .ശ്രദ്ധിച്ചു കേട്ടോ .ഈ ഉപദേശം എന്ന് പറയുന്നതേ ആർക്കും ആരോടും എപ്പോ വേണമെങ്കിലും വാരിക്കോരി കൊടുക്കാം .പക്ഷേ അത് കേൾക്കുന്നയാൾക്ക് പെട്ടന്ന് ദഹിക്കണമെന്നില്ല .പ്രത്യേകിച്ച് നിന്റെ തന്നെ. വെറുപ്പിക്കലെന്ന് പറഞ്ഞ അമ്മാതിരി വെറുപ്പിക്കല .പെറ്റ തള്ള സഹിക്കൂല .പിന്നെ ഞാനയൊണ്ട് സഹിക്കുന്നു .

സഹിച്ചല്ലേ പറ്റു .വേറെ വഴിയില്ലല്ലോ .ശത്രുക്കൾക്ക് പോലും ഇമ്മാതിരി ഗതി വരുത്തല്ലേ റബ്ബേ . മതി വാരിയത് .ഇന്നത്തോടെ ഉപദേശിക്കൽ ഞാൻ നിർത്തി.നിന്നെയെന്നല്ല ഈ ജന്മത്തിൽ ആരെയും ഉപദേശിക്കില്ല .ഉപദേശം പോയിട്ട് വാ തുറക്കില്ല .പോരേ .അവൾ ചിരിച്ചോണ്ട് പറഞ്ഞു . അവളുടെ ചിരി കണ്ടതും അവന്റെ മനസ്സ് ഒന്ന് തണുത്തു . ഫ്രണ്ട്സ് .....അവൻ പെട്ടന്ന് അവളെ നേർക്ക് കൈ നീട്ടി . പെട്ടെന്ന് ആയത് കൊണ്ട് അവളൊന്ന് ഷോക്കായത് പോലെ നിന്നു .മുഖത്ത് നിന്നും ചിരി മാഞ്ഞു . പറ്റില്ലല്ലേ....സോറി .... അവൻ കൈ വലിക്കാൻ നോക്കിയതും അവൾ ആ കൈ പിടിച്ചു . ഫ്രണ്ട്സ് . അവന്റെ മുഖത്തൊരു പുഞ്ചിരി വിരിഞ്ഞു . താങ്ക്സ് .അപ്പൊ ഇന്ന് മുതൽ നമ്മൾ ഫ്രണ്ട്സ് ആണ് .കഴിഞ്ഞതൊക്കെ മറക്കണം .ഇനി ഓർമകളിൽ പോലും ഒന്നും കടന്നു വരരുത് സമ്മതമനോ . സമ്മതം . എന്ന ഇനി പോയി കിടന്നുടെ .

അവൾ തലയാട്ടി കൊണ്ട് അവന്റെ പിറകെ പോയി . കിടന്നെങ്കിലും ഉറക്കം വന്നില്ല .കുറേ സമയം തിരിഞ്ഞും മറിഞ്ഞും കിടന്നു .അവൻ ഉറങ്ങിയത് കണ്ടു .കട്ടിൽ കണ്ട മതി അപ്പൊ ഉറങ്ങിക്കോളും പിശാച് .വല്ലോം മിണ്ടിയും പറഞ്ഞും ഇരുന്നോടെ ഇവന് .പെട്ടെന്നാണ് ഫൈസി അവന്റെ കൈ തന്റെ വയറിനു മുകളിലൂടെ ചുറ്റിപിടിച്ചത് .അവൾ അവനെ നോക്കി .കണ്ണടച്ച് തന്നെയാണ് ഉള്ളത് . അവൾ മെല്ലെ വിളിച്ചു നോക്കി . ഫൈസി ....അവൻ ഒന്ന് കൂടി അവളുടെ അടുത്തേക്ക്ക്കിടന്നു മുറുക്കെ പിടിച്ചു .അവൾക്ക് എടുത്തു മാറ്റാൻ തോന്നിയില്ല .അവൾ അവന്റെ കയ്യുടെ മുകളിൽ കൈ വെച്ചു കണ്ണടച്ച് കിടന്നു .ഇവൻ കൂടെയുള്ളപ്പോൾ വല്ലാത്തോരു ആശ്വാസം ആണ് . മനസ്സൊക്കെ റിലാക്സ് ആവുന്ന പോലെ .പിന്നെ എപ്പോഴോ ഉറക്കിലേക്ക് വീണു .

അവൾ ഉറങ്ങി എന്ന് തോന്നിയതും അവൻ കണ്ണ് തുറന്നു .അവൾ ഉറങ്ങാതെ തിരിഞ്ഞും മറിഞ്ഞും കിടക്കുന്നത് കണ്ടു മനപ്പൂർവം ആണ് കൈ വെച്ചത് . മനസ്സ് അസ്വസ്ഥമാവുമ്പോൾ ഏവരും കൊതിക്കുന്നത് ആരുടെയെങ്കിലും സ്‌നേഹപൂർവമായ സാമിപ്യം തന്നെയാണ് .അത് മനസ്സിലാക്കാൻ വലിയ കഴിവൊന്നും വേണ്ട അവൻ അവളുടെ തലയിലൂടെ തലോടി .അവൾ അവന്റെ അടുത്തേക്ക് ഒന്ന് കൂടിചുരുണ്ടു കൂടി കിടന്നു .ഈ ഫ്രണ്ട്ഷിപ് നിന്റെ മനസ്സിലേക്ക് കടക്കാനുള്ള ഒരു പാലം മാത്രമാണ് . വൈകാതെ നിന്റെ ഹൃദയത്തിന്റെ വാതിലും ഞാൻ തുറക്കും .ഒരു പുഞ്ചിരിയോടെ അവളെ ചേർത്ത് പിടിച്ചു അവനും കിടന്നു.... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story