💕മിഴികൾ പറഞ്ഞ പ്രണയം 💕: ഭാഗം 50

mizhikal paranja pranayam

രചന: സഫ്‌ന കണ്ണൂർ

ഹലോ എണീക്കുന്നില്ലേ .നല്ല തണുപ്പ് കൈത്തലം ദേഹത്ത് തട്ടിയപ്പോഴാ ഉറക്കം ഞെട്ടിയത് . കുളിച്ചു മുടിയിൽ തുവർത്തും കെട്ടി പാൽ പുഞ്ചിരിയും പാസ്സാക്കി സഫു മുന്നിൽ നിൽക്കുന്നു .മുടിയിൽ നിന്നും വെള്ളം ഇറ്റിവീഴുന്നുമുണ്ട് .രണ്ടു മൂന്ന് തുള്ളി അവന്റെ മുഖത്തേക്ക് ഇറ്റ് വീണു .അവൻ കണ്ണ് തുറന്നതും അവൾ പോകാൻ നോക്കി . പെട്ടന്ന് തോന്നിയ കുസൃതിയിൽ അവളെ കയ്യിൽ പിടിച്ചു വലിച്ചു നെഞ്ചിലേക്ക് ഇട്ടത് പെട്ടെന്നായിരുന്നു .അവൾ കുതറി മാറി എഴുന്നേൽക്കാൻ നോക്കുമ്പോഴേക്കും അവൻ അവളെ രണ്ടു സൈഡിൽ ആയി കൈ വെച്ചു നിന്നു .അവളെ കണ്ണുകളിൽ തന്നെ നോക്കി നിന്നതും അവൻ സ്വയം മറന്നു നിന്നു പോയി . അവളുടെ ചുണ്ടുകളിലേക്ക് ചുണ്ടുകൾ അടുപ്പിച്ചതും ഫോൺ റിങ് ചെയ്തതും ഒന്നിച്ചായിരുന്നു .അവന് അപ്പോഴാ സ്ഥലകാല ബോധം വന്നത് .ഞാൻ ഇപ്പോ എന്താ ചെയ്യാൻ പോയെ .ഒരു തമാശക്ക് അവളെ പിടിച്ചു വലിച്ചൂന്നെ ഉള്ളൂ .പക്ഷേ അവളെ അടുത്ത് കിട്ടിയപ്പോ കയ്യിന്ന് പോയി . ഫോൺ റിങ് ചെയ്തില്ലായിരുന്നെങ്കിൽ ഇപ്പൊ പണിയായേനെ .

ഇന്നലെ എങ്ങനെയൊക്കെയോ ഫ്രണ്ട്സ് ആണെന്നും പറഞ്ഞു കുപ്പിയിൽ ആക്കിയതാ .ഒക്കെ വെള്ളത്തിൽ വരച്ച വര പോലെയായേനെ ഇപ്പൊ .അവൻ മെല്ലെ ഇടം കണ്ണിട്ട് അവളെ നോക്കി .എന്നെ തന്നെ കണ്ണും മിഴിച്ചു നോക്കുന്നുണ്ട് .ഇന്നലെ ഫ്രണ്ട് എന്ന് പറഞ്ഞവൻ ഇപ്പോഴെന്താ കാണിക്കുന്നെന്ന ഞെട്ടലിൽ ആയിരിക്കും . ചമ്മൽ മറച്ചു വെച്ചു അവളെ നോക്കാതെ ചുമ്മാ ഒരു തമാശക്ക് എന്നും പറഞ്ഞു പിന്നെ അവളെ നോക്കാതെ എണീറ്റു ബാത്റൂമിലേക്ക് പോയി . അവൾ കിടന്നിടത്ത് നിന്നും എണീക്കാതെ അവിടെ തന്നെ കിടന്നു .എന്താ ഇപ്പൊ സംഭവിച്ചേ .രാവിലെ എവിടെയോ പോകാനുണ്ടെന്ന് പറഞ്ഞത് കൊണ്ട വിളിക്കാൻ ചെന്നത് .അവൻ ഫ്രണ്ടന്ന് പറഞ്ഞ ശേഷം ഭൂമിയിൽ ഒന്നും അല്ലായിരുന്നു .ഇന്നലെ രാത്രി അവൻ ദേഹത്ത് കൈ വെച്ചതും അവനെയും കെട്ടിപിടിച്ചു കിടന്നതും ഒന്നും അറിയാഞ്ഞിട്ടല്ല .

ആഗ്രഹിച്ച എന്തൊക്കെയോ കിട്ടിയ ഫീൽ ആയിരുന്നു . ഇപ്പൊ അവൻ കിസ്സ് തരാനാ അടുത്ത് വരുന്നതെന്ന് അറിഞ്ഞിട്ടും എതിർക്കാൻ തോന്നിയില്ല .അവൻ അടുത്ത വരുന്ന ഓരോ നിമിഷവും തന്റെ മനസ്സും ശരീരവും അതാഗ്രഹിക്കുന്നുണ്ടെന്ന് അവൾക്ക് തോന്നി .ഐ ലവ് ഹിം . എനിക്കിപ്പോ അവനില്ലാതെ ഒരു നിമിഷം പോലും പറ്റുന്നില്ല .ഫോൺ വരാൻ കണ്ട ഒരു സമയം .ആ വിളിച്ചവന് ഒരഞ്ചു മിനിറ്റ് കഴിഞ്ഞു വിളിച്ച പോരായിരുന്നോ .ജസ്റ്റ്‌ മിസ്സ്‌ . അവൾ ഒരു ചെറു ചിരിയോടെ അടുത്ത് കണ്ട തലയിണയും കെട്ടിപിടിച്ചു കിടന്നു . കോളേജിൽ പോകേണ്ട ഓർമ വന്നതും അവൾ ഊരിപിടഞ്ഞു എണീറ്റു . ടൈമായി .പെട്ടെന്ന് തന്നെ റെഡിയായി .ഇന്ന് കോളേജിൽ ഞങ്ങൾ സെക്കന്റ്‌ഇയർ സ്റ്റുഡന്റ് മാത്രമായി ചെറിയൊരു സെന്റ് ഓഫ്‌ സങ്കടിപ്പിച്ചിരുന്നു . തേർഡ് ഇയർ സ്റ്റുഡന്റസ് വലിയ ഗ്രാൻഡ് ആയി പ്രോഗ്രാം ഉണ്ട്

.ഇത് ഞങ്ങൾ ക്ലാസ്സ്‌ മേറ്റ്‌ മാത്രമായി ചെറിയൊരു പരിപാടി .അടുത്ത വർഷം എല്ലാവരും ഉണ്ടാവണമെന്നില്ലല്ലോ .എല്ലാ ഗേൾസും സെറ്റ് സാരി ഉടുക്കാൻ തീരുമാനിച്ചിരുന്നു .എന്റെ കയ്യിൽ ഇല്ലാത്തോണ്ട് വാങ്ങാന്ന് കരുതിയതാ . ആയിഷയോട് അതെപറ്റി സംസാരിക്കുന്നത് കേട്ടു ഉമ്മ പറഞ്ഞു എന്റെ കയ്യിൽ ഉണ്ടെന്ന് .ഉമ്മ അതെടുത്തു എനിക്ക് തന്നപ്പോൾ ശരിക്കും പറഞ്ഞാൽ സർപ്രൈസ്ഡ് ആയി പോയി . ഈ പുന്നാര അമ്മായിഉമ്മയെ ആണല്ലോ കുറച്ചു ദിവസം എങ്കിലും വേദനിപ്പിച്ചെന്ന് ഓർത്ത് സങ്കടം വരാതിരിക്കുകയും ചെയ്തില്ല .ഇപ്പൊ ഒരു ജോലിയും ചെയ്യിക്കൽ ഇല്ലട്ടോ .ആയിഷയും ഞാനും ഉമ്മയും ഒക്കെ നല്ല കൂട്ടാ . ആയിഷ ഇപ്പൊ സ്വന്തം ഉമ്മാനെ ഒർക്കൽ കൂടിയില്ല . മത്സരിച്ചു സ്നേഹിക്കുകയാ രണ്ടു പേരും കൂടി .അത് കാണുമ്പോൾ ഉണ്ടല്ലോ ഈ ജന്മം സഫലമായിന്ന് തോന്നും .ഹാരിസ് ക്ക യാണേൽ എന്നെ എങ്ങനെ സന്തോഷിപ്പിക്കും എന്ന് മാത്രം ഓർത്ത നടക്കൽ .കാരണം ആയിഷ ഇപ്പൊ ഈ ലോകത്തു ഒന്നും അല്ല .മാഷാ അല്ലാഹ് ആരുടെയും കണ്ണ് കൊള്ളാതിരുന്ന മതിയാരുന്നു

ഈ കുടുംബത്തിന് . സെറ്റ് സാരിയും ഉടുത്തു . മാച്ചാക്കി ഷാളും ഇട്ടു.മുല്ലപ്പൂവും ചൂടി കണ്ണാടിയിൽ കസർത്ത് കാണിച്ചു നിൽക്കുബോഴാ കണ്ണാടിയിലൂടെ തന്നെ തന്നെ നോക്കി നിൽക്കുന്ന ഫൈസിയെ കണ്ടത് . അവൻ കണ്ണിമ വെട്ടാതെ അവളെ നോക്കി .ഈ പെണ്ണിന് എന്ത് ഡ്രെസ് ഇട്ടാലും ഒടുക്കത്തെ മൊഞ്ജണല്ലോ പടച്ചോനെ .നാളെ ചെറിയ പരിപാടി ഉണ്ടെന്ന് സൂചിപ്പിച്ചിരുന്നു .അതിനുള്ള ഒരുക്കം ആയിരിക്കും . അവൾ എങ്ങനെയുണ്ടെന്ന് പുരികം പൊക്കി ചോദിച്ചു .സൂപ്പർ എന്ന് അവൻ കൈ കൊണ്ട് മറുപടിയും പറഞ്ഞു .അത് കണ്ടപ്പോ മനസ്സിൽ എന്തോ ഒരു സുഖം തോന്നി . മുഖത്ത് ഒരു പുഞ്ചിരി വിരിഞ്ഞു .അവൾ പോകാൻ നോക്കിയതും അവൻ വിളിച്ചു . എന്താ ഒരു മിനിറ്റ് .അവൻ അടുത്തേക്ക് വന്നു .അടുത്തേക്ക് വന്നപ്പോ എന്താ പറയാ എന്തൊക്കെയോ പോലെ തോന്നി . അവനെ കാണുമ്പോഴേ ഹാർട്ട് പട പടന്ന അടിക്കും .അടുത്ത് വന്ന പറയണ്ട ഡബിൾ ആയ ഇടിക്കുക .അവൾ മുടിക്ക് മുകളിൽ ആയി ചുമമിലൂടെയാരുന്നു ഷാൾ ഇട്ടത് .ഇന്ന് സ്‌കാഫ് കുത്തുന്നില്ലന്ന് കരുതിയിരുന്നു .

ചുമ്മാതല്ല മുല്ലപ്പൂവും കൂടി ചൂടുന്നുണ്ടേ അത് കൊണ്ട .അവൻ ഷാൾ എടുത്തു തലയിൽ ഇട്ടു .ഇങ്ങനെ പോയ മതി .അതികം മോഡൽ ആവണ്ടട്ടോ .സ്‌കാഫ് ആയിരുന്നു നിനക്ക് കൂടുതൽ ഭംഗി .അവനെ നോക്കി പുഞ്ചിരിച്ചു കൊണ്ട് പോകാൻ നോക്കിയതും അവൻ കയ്യിൽ പിടിച്ചു .ഒരു മിനിറ്റ് കൂടി എന്തോ ഒരു കുറവ് കൂടിയുണ്ട് അവൻ അടിമുടി നോക്കി . ഒന്ന് കണ്ണടച്ച് പിടിച്ചേ എന്താ കാര്യം . ചെയ്യ് .ഒരാവശ്യം ഉണ്ട് .അവൾ കണ്ണടച്ച് നിന്നു .അവൻ കവിളിൽ തൊടുന്നത് അറിയുന്നുണ്ടായിരുന്നു . കഴിഞ്ഞു ഇനി തുറന്നോ . അവൾ അവൻ തൊട്ട സ്ഥലത്ത് തൊട്ട് നോക്കി .കയ്യിൽ കണ്മഷി .അവൾ വേഗം കണ്ണാടിയിൽ നോക്കി .കവിളിൽ സുന്ദരികുത്ത് വെച്ചിരിക്കുന്നു .കൊരങ്ങൻ . നിന്നെ ഇന്ന് ഞാൻ .അവൾ അടുത്തേക്ക് വന്നതും അവൻ ഓടി റൂമിന് പുറത്ത് എത്തിയിരുന്നു.സാരി ആയോണ്ട് പിറകെ ഓടാനും പറ്റുന്നില്ല .അവൾ ചുറ്റും നോക്കി കയ്യിൽ കിട്ടിയത് ചീർപ്പും പൗഡർആണ് അതെടുത്തു അവന്റെ നേരെ എറിഞ്ഞു . എന്ത്‌ മൊഞ്ചാടി കാണാൻ .വല്ലവരുടേം കണ്ണ് കൊള്ളും .അതോണ്ട് വെച്ചതാ .

ഇതിനാണ് മോനേ മലയാളത്തിൽ അസൂയ എന്ന് പറയുക . അങ്ങനെയും പറയാം .എന്താന്ന് അറിയില്ല കണ്ടപ്പോ തൊട്ട് ഇടനെഞ്ചിൽ എന്തോ ...ഒരു ..ഒരിത് . പോട ദുഷ്ടാ .മേക്കപ്പും കളഞ്ഞു കുളിച്ചു സിനിമ ഡയലോഗ് അടിക്കുന്നു .ഇങ്ങ് അടുത്ത് വാ നെഞ്ചിൽ എന്താ ഉള്ളെന്ന് ഞാൻ പറഞ്ഞു തരാം .അല്ലേൽ തന്നെ പോകാൻ ലേറ്റ് ആയി . തല്ലാനല്ലേ വിളിക്കുന്നെ . ഞാനില്ലേ ....വേറെ വല്ലതും ആണേൽ എപ്പോ വന്നുന്നു ചോദിച്ച പോരെ ......അവൻ ഒരു കള്ള ചിരിയും ചിരിച്ചു താഴേക്ക് പോയി . അവൾ മുഖം ഒക്കെ തുടച്ചു കോളേജിൽ പോകാൻ ഇറങ്ങിയതും ഫൈസിയും റെഡിയായി വരുന്നത് കണ്ടു . ഞാൻ ഡ്രോപ്പ് ചെയ്യാം .എനിക്കാ വഴിയാ പോകണ്ടേ . കേട്ടപ്പോൾ മനസ്സിൽ ഒരുപാട് സന്തോഷം തോന്നി .ഷെറി കൂട്ടാൻ വരുമെന്ന് പറഞ്ഞിരുന്നു .അവളോട് വരാൻ പറഞ്ഞതിൽ അവൾക്ക് അയ്യടാനായി . ഷെറി വരുന്ന് പറഞ്ഞിരുന്നു .അപ്പോഴേക്കും ഷെറി കാറ്‌മായി വന്നിരുന്നു . അവന്റെ മുഖം വാടിയത് പോലെ തോന്നി അവൾക്ക് .വെറുത ഒരുങ്ങി കെട്ടി .ഇവൾക്ക് ഒറ്റക്കങ്ങ് പോയ പോരേ നാശം പിടിക്കാൻ ഇങ്ങോട്ട് കെട്ടിയെടുത്തിന് .

അവന് അവളെ കണ്ടതെ കലികയറി .അല്ലെങ്കിലും ഷെറിയോട് ചെറിയ നീരസം ഉണ്ടായിരുന്നു .എപ്പോഴും വാട്സപ്പ് മെസ്സേജ് അയക്കും .റിപ്ലൈ കൊടുത്തില്ലെങ്കിലും മെസ്സേജ് അയക്കും .ചില സമയത്തെ സംസാരം ഒന്നും തീരെ പിടിക്കുന്നുണ്ടായിരുന്നില്ല .എന്തൊക്കെയോ സ്പെല്ലിങ് മിസ്റ്റേക്ക് പോലെ .സഫുന്റെ ഫ്രണ്ട് ആയത് കൊണ്ടാണ് സഹിക്കുന്നെ . ഹായ് ഫൈസി . ഹായ് .അവൻ നീരസം പുറത്തു കാണിക്കാതെ അവളെ നോക്കി പറഞ്ഞു .ഡ്രസ്സ്‌ കോഡ് സൂപ്പർ ആണല്ലോ .കേരളത്തനിമ തോന്നിക്കുന്നുണ്ട് . ആരുടെ ഐഡിയയാ ഇപ്പോഴും ഓൾഡ് ജനറേഷൻ ലോകത്ത് ജീവിക്കുന്ന ഒറ്റ ഐറ്റം ഉള്ളു .അവൾ സഫുനെ നോക്കിയാരുന്നു പറഞ്ഞത് . ഡ്രസ്സ്‌ കോഡ് എന്നൊക്കെ പറയും .അത് കൊണ്ട് മറ്റുള്ളവർക്ക് ഉണ്ടാകുന്ന വിഷമം കൂടി നോക്കണ്ടേ .നിനക്ക് ഒന്നിനെ പറ്റിയും ചിന്തിക്കേണ്ട .പൂത്ത ക്യാഷ് കയ്യിൽ ഉണ്ടല്ലോ .ബാക്കിയുള്ളോരടെ അവസ്ഥ അങ്ങനെയാണോ .ഇതാകുമ്പോൾ പലരുടെയും കയ്യിൽ ഉണ്ടാകും .വാങ്ങാൻ ആണെങ്കിൽ ചെറിയ പൈസയെ ആവുകയും ഉള്ളൂ .സഫു വിളിച്ചു പറഞ്ഞു .

അതാണ്‌ നമ്മളെ സഫു .സ്വന്തം കാര്യം അല്ല കോളേജിലെ മൊത്തം ആൾക്കാരെ കണക്കും നോക്കിയാരിക്കും ഈ സാരി തിരഞ്ഞെടുത്തിട്ട് ഉണ്ടാവുക .ഏതായാലും സംഭവം കലക്കി .സഫുന് നന്നായി ചേരുന്നുണ്ട് .അസ്സൽ മലയാളി മങ്ക . അപ്പൊ എനിക്ക് ചേരുന്നില്ലേ .ഷെറി ചോദിച്ചു . രണ്ടാൾക്കും ചേര്ന്നുണ്ടേ .അവൻ ആക്കികൊണ്ട് പറഞ്ഞു .സഫുവിനെ കാണാൻ ശാലീന സുന്ദരിയെ പോലെയുണ്ട്.കാണുമ്പോൾ തന്നെ മനസ്സിന് ഒരു കുളിർമ .ഷെറിയാണേൽ കാണാൻ സുന്ദരിയാണെങ്കിലും ഉള്ള മേക്കപ് വാരി തേച്ചു ലിപ്സ്റ്റിക് ഇട്ടു മോഡേൺ ടൈപ്പ് . എന്തോ മോഡേൺ ടൈപ്പിനോട് പണ്ടേ താല്പര്യം ഇല്ല . സഫു പോകാൻ ഇറങ്ങിയതും ഫൈസി വിളിച്ചു .സഫു ഒന്നിങ്ങു വന്നേ എനിക്കൊരു കാര്യം പറയാനുണ്ട് . ഷെറി വൺ മിനിറ്റ് .അവൾ അടുത്തേക്ക് പോയതും അവളെ കൂട്ടി അവൻ ഉള്ളിലേക്ക് കയറി . അവളെ കയ്യിൽ പേഴ്സിൽ നിന്നും കുറച്ചു പൈസ എടുത്തു കൊടുത്തു .കയ്യിൽ വെച്ചോ . അവളത് തിരിച്ചു അവന്റെ കയ്യിൽ തന്നെ വെച്ചു കൊടുത്തു .എനിക്കിത് വേണ്ട എന്റെ കയ്യിൽ ഉണ്ട് .

ദേഷ്യം മാറിയില്ലേ ഇപ്പോഴും . കഴിഞ്ഞതൊക്കെ മറന്നു ഫ്രണ്ട് ആണെന്ന് പറഞ്ഞിട്ട് . തൽക്കാലത്തേക്ക് ഉള്ളത് എന്റെ കയ്യിൽ ഉണ്ട് അത് കൊണ്ട അല്ലാതെ ദേഷ്യം ഉണ്ടായിട്ടല്ല .എനിക്ക് വേണമെങ്കിൽ ഞാൻ ചോദിച്ചോള്ളാം . കഴിഞ്ഞില്ലേ കുമ്പസാരം ഷെറി വിളിച്ചു ചോദിച്ചു .ഇപ്പൊ തന്നെ ലേറ്റ് ആയി ബാക്കി വന്നിട്ട് പറയാം .അവൾ ഹോൺ അടിച്ചു പിടിച്ചു . ഇവക്കിതെന്തിന്റെ കേടാ .അവന് ചെറുതായി ദേഷ്യം വന്നു .അവക്കിട്ട് ചെറിയൊരു പണി കൊടുത്തിട്ട് വരാം . എന്താ പണി . അതൊക്കെയുണ്ട് നീ പോയിക്കോ . സഫു പോയി . കിടന്നു കാറാതെ ഷെറി .ഹസ് വൈഫ് ആകുമ്പോൾ യത്ര ചോദിക്കാൻ കുറച്ചു ടൈമൊക്കെ എടുക്കും .ചുണ്ടും കടിച്ചു ചെറിയ നാണത്തോടെ അവളെ നോക്കി പറഞ്ഞു . യാ അല്ലാഹ് ഈ മരങ്ങോടൻ നാറ്റിച്ചേ വിടുള്ളോ .അവൾക്ക് പണി കൊടുക്കന്ന പറഞ്ഞിട്ട് എനിക്കാണല്ലോ കിട്ടിയത് .സഫു അവനെ നോക്കി കണ്ണുരുട്ടി .അവൻ തിരിച്ചു കണ്ണിറുക്കി കാണിച്ചു പുഞ്ചിരിയോടെ അകത്തേക്ക് പോയി .ഷെറിയുടെ മുഖം കറുത്ത് കരുവാളിച്ചത് രണ്ടു പേരും കണ്ടില്ല .

സഫു പോയി കാറിൽ കയറി . നീയല്ലേ പറഞ്ഞേ നിങ്ങൾ തമ്മിൽ ഒന്നും ഇല്ലെന്ന് .എന്നിട്ട് ഇപ്പൊ കണ്ടതോ . അവന് വട്ടടി .നിന്നെ ചൂടാക്കാൻ ചെയ്തതാ .എനിക്ക് പൈസ തരാൻ വിളിച്ചതാ . ഷെറി അമർത്തി ഒന്ന് മൂളി .സഫു എല്ലാ കാര്യവും അവളോട് പറയൽ ഉണ്ടായിരുന്നു . ഫൈസിയെ ഓർത്തതും അറിയാത്തൊരു പുഞ്ചിരി അവളുടെ മുഖത്ത് വിരിഞ്ഞു .ഷെറി ശ്രദ്ധയ്ക്കുന്നുണ്ടായിരുന്നു അവളെ തന്നെ .ഇപ്പോഴുള്ള ഈ പുഞ്ചിരി വരുമ്പോൾ ഉണ്ടാവില്ല സഫു .ഇന്നത്തോടെ ആ വീട്ടിലെ രാജവാഴ്ച അവസാനിക്കാൻ തുടക്കം കുറിക്കുകയാ .ഫൈസിയും നിന്നിൽ നിന്നും അകലാൻ തുടങ്ങും അതിനുള്ള പ്ലാൻ ഞാൻ ഒരുക്കിയിട്ടുണ്ട് .ഇന്ന് കോളേജിലെ ലാസ്റ്റ് ഡേ മാത്രമല്ല നിന്റെ ജീവിതത്തിലെ സന്തോഷങ്ങൾക്കും ലാസ്റ്റ് ഡേ ആണ് . കോളേജിൽ എത്തി .ആട്ടവും പാട്ടവും ഒക്കെയായി ശരിക്കും അടിച്ചു പൊളിച്ചു .ഒരു കിടിലൻ സെന്റ് ഓഫ്‌ തന്നെയാക്കി മാറ്റി .വൈകുന്നേരം പോകാൻ നേരം സനയെയും ഷെറിയെയും എവിടെയും കണ്ടില്ല .കുറേ നേരം അവരെ തിരഞ്ഞു നടന്നു .പിന്നെ ആരോ പറഞ്ഞു ലൈബ്രറിയിൽ ഉണ്ടെന്ന് .ഇവളുമാർക്ക് അവിടെയെന്താ കാര്യം . ഷെറി അവിടെ പോകാറേ ഇല്ല .ഇന്നെന്താണാവോ കാര്യം .അവൾ അങ്ങോട്ട്‌ പോയി .

അവൾ അവിടെ നോക്കിയെങ്കിലും ആരെയും കണ്ടില്ല. പുറത്ത് ഇറങ്ങാൻ നോക്കിയതും അവളൊന്ന് ഞെട്ടി. ആശിർ. അവൻ വാതിലും ചാരി നിൽക്കുന്നു. സീനിയർ സ്റ്റുഡന്റസ് ആഷിറും ഗാങ്ങും .അവൾ ചുറ്റും നോക്കി. അവന്റെ രണ്ട് മൂന്ന് അലവലാതി ഫ്രണ്ട്സ് ഉണ്ട് കൂടെ. എല്ലാം തലതിരിഞ്ഞ പിള്ളേർ ആണ് . കള്ളും കഞ്ചാവും തുടങ്ങി എല്ലാ വൃത്തികേടും ഉണ്ട് .വലിയ പിടിപാടുള്ളവരെയൊണ്ട് പ്രിൻസിപ്പാൾന് പോലും അവരെ പേടിയാണ് .ആഷിർ ആണ് ഇതിൽ ഏറ്റവും വൃത്തികെട്ടവന് . ആഷിർ കുറേ കാലം എന്റെ പിറകെ നടന്നിരുന്നു .ശല്യം സഹിക്കാൻ ആവാതായപ്പോൾ പ്രിൻസിപ്പലിന് കംപ്ലൈന്റ് കൊടുത്തു .സീനിയേഴ്സിന്റെ കുറേ ഭീഷണി ഒക്കെ ഉണ്ടായിരുന്നു അതിന്റ പേരിൽ .എന്റെ മാര്യേജ് കഴിഞ്ഞതിനു ശേഷം എന്തെന്നറിയില്ല എന്റെ പിറകെ വന്നിട്ടില്ല

.എന്നാലും അവനെ കാണുന്നതേ പേടിയാ .എന്ത്‌ ചെയ്യാനും മടിക്കില്ല . ഉള്ളിൽ പേടിയുണ്ടെങ്കിലും പുറത്ത് കാണിച്ചില്ല. ആശിർ വാതിൽ തുറക്ക്. ഇല്ലെങ്കിലോ.... അവൻ അവളെ അടുത്തേക്ക് വന്നു. അവൾ പേടിയോടെ പിറകിലെക്ക് നീങ്ങി. അവസാനം ചുമരിൽ തട്ടി നിന്നു. അവൾ മാറി പോകാൻ നോക്കിയതും അവൻ കൈ രണ്ടും സൈഡിൽ വെച്ചു നിന്നു.അതി ബുദ്ധി കാണിക്കാൻ നിൽക്കേണ്ട .നിന്നെ രക്ഷിക്കാൻ ഇവിടെക്ക് ആരും വരില്ല .ശബ്ദം വെച്ചാൽ പോലും പുറത്തേക്ക് കേൾക്കില്ല . എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട്.അത് സമാധാനപരമായി കേട്ടാൽ വേഗം പോകാം . ഭയം കൊണ്ട് ഉള്ളം വിറക്കുന്നുന്നത് അവളറിയുന്നുണ്ടായിരുന്നു .... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story