💕മിഴികൾ പറഞ്ഞ പ്രണയം 💕: ഭാഗം 51

mizhikal paranja pranayam

രചന: സഫ്‌ന കണ്ണൂർ

 അവൻ അവളെ അടുത്തേക്ക് വന്നു. അവൾ പേടിയോടെ പിറകിലെക്ക് നീങ്ങി. അവസാനം ചുമരിൽ തട്ടി നിന്നു. അവൾ മാറി പോകാൻ നോക്കിയതും അവൻ കൈ രണ്ടും സൈഡിൽ വെച്ചു നിന്നു.അതി ബുദ്ധി കാണിക്കാൻ നിൽക്കേണ്ട .നിന്നെ രക്ഷിക്കാൻ ഇവിടെക്ക് ആരും വരില്ല .ശബ്ദം വെച്ചാൽ പോലും പുറത്തേക്ക് കേൾക്കില്ല അറിയാലോ . എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട്.അത് സമാധാനപരമായി കേട്ടാൽ വേഗം പോകാം . ഭയം കൊണ്ട് ഉള്ളം വിറക്കുന്നുന്നത് അവളറിയുന്നുണ്ടായിരുന്നു . താൻ ശരിക്കും ട്രാപ്പിൽ പെട്ടുന്ന് അവൾക്ക് മനസ്സിലായി.എങ്ങനെയാ ഇവൻമാരിൽ നിന്നും രക്ഷപ്പെടുക. ഉള്ളിലുള്ള ഭയം പുറത്തു കാണിച്ചില്ല . അവൾ രക്ഷപെടാനുള്ള ഓരോ വഴിയും ആലോചിക്കുന്നുണ്ടായിരുന്നു. ആശിർ മുന്നിൽ നിന്നും മാറി നിലക്ക്.എനിക്ക് പോകണം നീ പേടിക്കേണ്ട. ഞാൻ നിന്നെ ഉപദ്രവിക്കാൻ വന്നതൊന്നും അല്ല.

എനിക്ക് ഒരു ഹെല്പ് വേണം ചെറിയൊരു ഹെല്പ്. അത് ചെയ്‌താൽ നിനക്ക് നിന്റെ വഴി എനിക്ക് എന്റെ വഴി. അവന് അവളെ ചുമലിലൂടെ കയ്യിട്ട് പിടിച്ചു. അവൾ അവനെ തള്ളിമാറ്റി പോകാൻ നോക്കിയതും അവളെ കയ്യിൽ പിടിച്ചു അവന്റെ നെഞ്ചിലേക്ക് ഇട്ടത് പെട്ടെന്നായിരുന്നു. അവൾ ഉള്ള ശക്തിയിൽ അവനെ തള്ളിമാറ്റി ഓടി. പറയാനുള്ളത് കേട്ടിട്ട് പോയിക്കോ സഫ്ന. തടികേടാക്കണ്ട. ഇവിടെ നിന്നെ രക്ഷിക്കാൻ ഒരു കുഞ്ഞുപോലും വരില്ല. അവന്റെ ഫ്രണ്ട് ഒരാൾ അവളുടെ മുന്നിൽ വന്നു നിന്നു . അവൾ ഒന്ന് നിന്നു എന്നിട്ട് സാവധാനം നടന്നു വന്നു ആഷിറിന്റെ മുന്നിൽ ഒരു കസേരയിൽ പോയി ഇരുന്നു. ഇനി പറ ആഷിർ എന്റെ എന്താ ഹെല്പ് വേണ്ടേ. അവളുടെ പെട്ടെന്ന് ഉള്ള ഭാവമാറ്റം കണ്ട് അവന് എന്തോ പന്തികേട് തോന്നി. ഇത്രയും സമയം പേടിച്ചു വിറച്ചിരുന്ന ഇവൾക്ക് ഇപ്പൊ ഒരു പേടിയും ഇല്ല. എവിടെ നിന്ന് കിട്ടി പെട്ടെന്ന് ഒരു ധൈര്യം.

അവൾ അവളുടെ ഫോൺ അവന് കാണിച്ചു കൊടുത്തു. വാട്സ്ആപ്പ് msg. ഇതൊന്ന് സെന്റ് ആവാൻ കാത്തിരുന്നതാ. ഗ്രൂപ്പിൽ ഇട്ടിട്ട് ഉണ്ട് എല്ലാം. അവളെ ഫ്രണ്ട്സ് മൊത്തം ഉണ്ട്. ഏറിയാൽ അഞ്ചുമിനിറ്റ് അവർ ഇവിടെ എത്തും അവൾ പുഞ്ചിരിയോടെ പറഞ്ഞു. ഇതൊരു കാഞ്ഞ വിത്ത് തന്നെ. ഇങ്ങനെയൊരു പണി പ്രതീക്ഷിച്ചില്ല. അല്ലെങ്കിലും എനിക്ക് വേണ്ടത് കിട്ടി. ഇനി ആര് വന്നാലും നോ പ്രോബ്ലം. അവൾ സംശയ ഭാവത്തോടെ അവനെ നോക്കി. നിന്റെ ഫോൺ ഒന്ന് നോക്ക് നീ. അതിൽ കുറച്ചു മെസ്സേജ് അയച്ചിട്ട് ഉണ്ട് നോക്ക്. അവൾ ഫോൺ എടുത്തു നോക്കി. കുറച്ചു ഫോട്ടോസ്. അവൻ ഇരുവശത്തും കൈ വെച്ച് നിൽക്കുന്ന ഫോട്ടോ കണ്ടാൽ കിസ്സ് തരുന്ന പോലെയുണ്ട്. അവൻ തോളിൽ കൈ വെച്ചു നിൽക്കുന്നത്. കയ്യിൽ പിടിച്ചത്. അവന്റെ നെഞ്ചത്തേക്ക് ഇട്ട ഫോട്ടോ. എന്താ സഫ്ന ഞെട്ടിയോ. ഈ ഫോട്ടോസ് കണ്ടാൽ ശരിക്കും രണ്ടു ലവേഴ്‌സിന്റെ പ്രണയലീലകൾ പോലെയില്ലേ.

എന്റെ ചങ്ക് എന്ന് പറഞ്ഞ പൊളിയാട്ട.പറഞ്ഞ പറഞ്ഞത് ചെയ്യും. എന്ത് സൂപ്പർ ആയ ഫോട്ടോ എടുത്തെന്നു നോക്കിയേ. അവൾ ഇരുന്നിടത്ത് നിന്നും എണീറ്റു പോയി. നിനക്ക് എന്താ വേണ്ടേ. എന്തിനാ എന്നെ ഇങ്ങനെ ദ്രോഹിക്കുന്നെ. ദ്രോഹോ ഇതോ .നിന്റെ പിറകെ നടക്കാൻ തുടങ്ങിയിട്ട് കാലം കുറേ ആയില്ലേ നിനക്ക് എന്താ എന്നെ തിരിച്ചു പ്രണയിച്ചാൽ ആഷിർ അടുത്തേക്ക് വന്നു .അവളെ ചുമലിലൂടെ കയ്യിട്ട് ചേർത്ത് പിടിച്ചു . അവൾ അവനെ തള്ളിമാറ്റി . എന്റെ ഒരുപാട് കാലത്തെ ആഗ്രഹം ആയിരുന്നു നീ .പിടി തന്നില്ല .ഈ വർഷം ഞങ്ങൾ അങ്ങ് പോകും .ഇത് വരെ ആഗ്രഹിച്ചതൊന്നും കിട്ടാതിരുന്നിട്ടില്ല .അത് കൊണ്ട് എനിക്ക് ഓർമ്മിക്കാൻ ഒരു സ്വീറ്റ് മൊമെന്റ് . നീ എന്താ പറഞ്ഞു വരുന്നേ . തെറ്റി ധരിക്കണ്ട .നീ വിവാഹിതയാണ് .ഒരു ഭർത്താവുണ്ട് .അത് കൊണ്ട് എന്റെ കൂടെ കിടക്കണം പൊറുക്കണം എന്നൊന്നും പറയില്ലാട്ടോ .

അവൾ സംശയത്തോടെ അവനെ നോക്കി . നീ കാരണം എന്നെ എന്റെ എല്ലാ ഫ്രണ്ട്സ് കളിയാക്കുന്നു .ആദ്യായിട്ട ആഗ്രിച്ച ഒരു കാര്യം കിട്ടാതെ പോകുന്നത് . അത് എന്റെ ഇമേജിന് തന്നെ നാണക്കേടാക്കി .എല്ലാരുടെ മുന്നിലും ഇപ്പൊ തല ഉയർത്താൻ പറ്റുന്നില്ല .ഇവിടെ നിന്ന് പോയാലും ആ പേരുദോഷംഎനിക്കുണ്ടാവും .ആഗ്രഹിച്ചതെന്തും നേടിയെടുത്തേ ശീലം ഉള്ളൂ .അത് കൊണ്ട് ലാസ്റ്റ് ആയി ഒരാഗ്രഹം .നാളെ സെന്റ് ഓഫ്‌ ആണെന്ന് അറിയാലോ ഞങ്ങളുടെ .അതിന് ഞാൻ ഒരു ഡാൻസ് പ്രോഗ്രാം ചെയ്യുന്നുണ്ട് .നീ യായിരിക്കും എന്റെ ജോഡി .ഒരു സിമ്പിൾ കപിൾ ഡാൻസ് . ഇവരുടെ ഒക്കെ മുന്നിൽ എനിക്കൊന്ന് ഹീറോ ആകണം .നിന്റെ കാര്യത്തിലും തോറ്റിട്ടില്ലന്ന് എല്ലാവരെയും കാണിക്കണം . എന്നെക്കൊണ്ടൊന്നും പറ്റില്ല .അതും നിന്നെ പോലൊരു വൃത്തികെട്ടവന്റെ കൂടെ .നീ ഇപ്പൊ പറഞ്ഞത് ഒരിക്കലും നടക്കാത്ത നിന്റെ ഒരാഗ്രഹം ആണ് .

പെട്ടെന്ന് ഒരു മറുപടി വേണ്ട . ആലോചിച്ചു നോക്കിയിട്ട് പറയ് .നീ സമ്മതിച്ചില്ലേൽ നാളെ ഈ കോളേജിൽ ഉള്ള മുഴുവൻ പേരും ഈ ഫോട്ടോ കാണും .ഇവർ മാത്രമല്ല പലരും .നിന്റെ ഫ്രണ്ട്സ് വീട്ടുകാർ കുടുംബക്കാർ നാട്ടുകാർ തുടങ്ങി എല്ലാവരും . പ്രത്യേകിച്ച് നിന്റെ ഭർത്താവിന്റെ ഫാമിലി.അവരായിരിക്കും എന്റെ മെയിൻ ടാർജറ്റ് . അവരോടൊക്കെ എന്ത് പറയും .നാട്ടകാർ മരുമോളെ കുറിച്ചു ചോദിക്കുമ്പോൾ അവർ നാണം കെടും .ഏതോ ഒരുത്തന്റെ കൂടെ കറങ്ങി നടക്കുന്നത് നിങ്ങളെ മരുമോൾ അല്ലെന്ന് നാട്ടുകാർ ചോദിച്ചാൽ നിന്റെ ഭർത്താവിന്റെ വീട്ടുകാർ എന്ത് മറുപടി പറയും .മറുപടി പറയാൻ കഴിയാതെ വീട്ടിൽ നിന്നും പുറത്തിറങ്ങാൻ പറ്റാത്ത രീതിയിൽ ആക്കും ഞാൻ .എന്നെ ശരിക്കും അറിയാലോ . നിന്റെ കാല് പിടിക്കാം ഞാൻ ഫോട്ടോസ് ഡിലീറ്റ് ആക്ക് . എനിക്ക് പറയാനുള്ളത് പറഞ്ഞു .നാളെ വൈകുന്നേരം ഞാൻ വെയിറ്റ് ചെയ്യും .നീ വരുന്നതും കാത്ത് .ഡാൻസ് കഴിഞ്ഞു പോകുമ്പോൾ ഈ ഫോട്ടോ മൊത്തം നിന്റെ മുന്നിൽ നിന്ന് തന്നെ ഡിലീറ്റ് ചെയ്യും .ഒരു കോപ്പി പോലും വെക്കില്ല .

പറഞ്ഞ പറഞ്ഞവാക്കാ ഈ ആഷിറിന് . പുറത്തു നിന്നും വാതിൽ തട്ടി വിളിക്കുന്നത് അഗാധ ഗർത്തത്തിൽ എന്നവണ്ണം അവൾ കേട്ടു. അവൻ പോയിട്ടും നിന്ന നിൽപ്പിൽ തന്നെയാരുന്നു അവൾ . സനയും ഷെറിയും അവളെ അടുത്തേക്ക് ഓടി വന്നു. ആഷിറിനെ മാഷും ടീച്ചേർസ് ഒക്കെ ചീത്ത പറയുന്നുണ്ടായിരുന്നു. അവൻ പുച്ഛഭാവത്തോടെ അവരെനോക്കി ഇറങ്ങി പോയി. അവളെ ആശ്വസിപ്പിച്ചു എല്ലാവരും പോയി. ഒന്നും സംഭവിച്ചില്ലല്ലോ. തക്ക സമയത്തു ബുദ്ധി പ്രയോഗിച്ചത് നന്നായി അവളെ അഭിനന്ദിക്കാനും അവർ മറന്നില്ല.എല്ലാവരും പോയി. . സന അവളെ തൊട്ടതും പൊട്ടിക്കരച്ചിലോടെ അവൾ നിലത്തിരുന്നു .അവൾ സനയോടും ഷെറിയോടും എല്ലാം പറഞ്ഞു സാരമില്ല സഫു .നമുക്ക് ഇത് വീട്ടിൽ പറയാം .അവന്റെ കാര്യം സമീർക്കയോ ഫൈസിയോ നോക്കികോളും . ഇവനെയൊക്കെ തല്ലി കൊല്ലുകയാ വേണ്ടേ .

സന വിഢിത്തം പറയല്ലേ .എന്നിട്ട് വേണം എല്ലാവരും അറിയാൻ . ഇത് ഇവൾക്ക് ഡീൽ ചെയ്യാൻ പറ്റുന്നതേ ഉള്ളൂ .ഒന്നിച്ച് ഒരു ഡാൻസ് .അത് വലിയ കാര്യം ഒന്നും അല്ല .സമ്മതിച്ചു കൊടുത്താൽ ആ പ്രശ്നം അവിടെ തീരും .സമീർക്ക അറിഞ്ഞാൽ പിന്നെ അവനെ കൊല്ലനും മടിക്കില്ല .ഇവൾ കാരണം ഇപ്പൊ തന്നെ ആവിശ്യത്തിന് തല്ലും കേസും ഒക്കെയുണ്ട് .പോരാത്തതിന് അന്ന് ഉണ്ടായ നാണക്കേടിൽ നിന്നും കരകയറിയിട്ട് കൂടിയില്ല .അതിന്റെ കൂടെ ഇതും കൂടി ആകുമ്പോൾ നാട്ടിൽ ഇറങ്ങാൻ പറ്റില്ല . അവളുടെ കണ്ണിൽ നിന്നും കണ്ണ്നീര് ഇറ്റിവീണതല്ലാതെ മറുപടിയൊന്നും ഉണ്ടായില്ല .സന അവളെ പിടിച്ചു എഴുന്നേൽപ്പിച്ചു .വീട്ടിൽ പോയി നീ തന്നെ നല്ലോണം ആലോചിച്ചു നോക്ക് എന്താ വേണ്ടതെന്ന് .വരുന്ന വഴിയിൽ ഒരു പാട് ആലോചിച്ചു .അവസാനം അവളെ മുന്നിൽ തെളിഞ്ഞത് ഫൈസിയുടെ മുഖമാണ് അവനെ എന്നെ ഇപ്പൊ ഹെല്പ് ചെയ്യാൻ പറ്റു . **

വീട്ടിൽ എത്തിയതും ആർക്കും മുഖം കൊടുക്കാതെ റൂമിലേക്ക് പോയി .റൂമിൽ കയറിയതും ഫൈസി അവളെ എടുത്തു വട്ടം കറക്കി .പെട്ടെന്ന് ആയോണ്ട് അവളൊന്നു പകച്ചു .ഇവനിതെന്താ ഇത്ര സന്തോഷം .അൻസിയുടെ മെസ്സേജ് വന്നതിന് ശേഷം ഇങ്ങനെ ആയിരുന്നു .സന്തോഷം അടക്കാൻ കഴിയാതെ എന്നെ പിടിച്ചു വട്ടം കറക്കി .ഇന്നെന്താണാവോ ഇത്ര വലിയ സന്തോഷം . ഫൈസി താഴെ ഇറക്ക് തല ചുറ്റുന്നു . അവൻ മെല്ലെ താഴെ ഇറക്കി .പക്ഷേ പിടി വിട്ടില്ല .അവൾക്ക് പിടി വിടുവിക്കാനും തോന്നിയില്ല .അവന്റെ കൂടേ നിൽക്കുമ്പോൾ എന്തെന്നില്ലാത്ത ഒരു പ്രൊട്ടക്ഷൻ തോന്നാറുണ്ട് .ഞാനുണ്ട് നിന്റെ കൂടെ എന്ന് പറയാതെ പറയുമ്പോലെ .അവൾക്ക് അവന്റെ നെഞ്ചിൽ ചാരി നിന്നു പൊട്ടിക്കരയണമെന്ന് തോന്നി . ടാ എന്താ ആലോചിക്കുന്നേ .അവളൊന്നും മിണ്ടാതെ നിൽക്കുന്നത് കണ്ടു ചോദിച്ചു .

വലിയ സന്തോഷത്തിൽ ആണല്ലോ ഇന്ന് . അത് പറയാൻ മറന്നു .ഇന്ന് എന്റെ ഏറ്റവും വലിയ ഡ്രീംസ്‌ നടന്ന സന്തോഷം ആണ് .ഞാൻ പറഞ്ഞില്ലേ ഒരു കമ്പനിയുമായി ഡീൽ ഉണ്ടെന്ന് അത് സക്‌സസ് ആയി .നാളെ ബോംബെയിൽ ഉള്ള അവരെ ഓഫീസിൽ മീറ്റിംഗ് ഉണ്ട് .പോകാൻ പറഞ്ഞു വിളിച്ചിരുന്നു . സന്തോഷത്താൽ തിളങ്ങുന്ന അവന്റെ മുഖം കണ്ടു സന്തോഷം തോന്നിയെങ്കിലും മനസ്സ് തുറന്നു ചിരിക്കാൻ പോലും പറ്റുന്നില്ല .ആ ഫോട്ടോസ് ആണ് മനസ്സ് മുഴുവൻ . എങ്ങനെയാ ആഷിറിന്റെ കയ്യിൽ നിന്നും ആ ഫോട്ടോസ് കിട്ടുക .ഫൈസിയോട് ഹെല്പ് ചോദിക്കന്ന കരുതിയെ .ഇപ്പൊ ഈ അവസരത്തിൽ പറഞ്ഞാൽ അവനും ആകെ ടെൻഷൻ ആയി പോകും .പാവത്തിന്റെ വർഷങ്ങൾ ആയുള്ള ആഗ്രഹം ആണ് .ഞാൻ കാരണം അതില്ലാതവരുത് . കൺഗ്രാറ്റ്സ് . താങ്ക്യു .അവൻ അപ്പോഴാ അവളെ മുഖം ശ്രദ്ധിച്ചത് .ആകെ സാഡയത് പോലെ ..കണ്ണുകൾ ആണെങ്കിൽ കരഞ്ഞു വീർത്തത് പോലെയുണ്ട് . നിന്റെ മുഖം എന്താ വല്ലതിരിക്കുന്നെ . നതിങ് .എന്താന്ന് അറിയില്ല വല്ലാത്ത ക്ഷീണം .ഒന്ന് ഫ്രഷ് ആയി വരട്ടെ .

അവൾ അവന്റെ കൈ മാറ്റി പോയി . ഒക്കെ .ഞാനിത് ഇക്കാക്കയോട് പറയട്ടെ .ആദ്യം പറഞ്ഞത് നിന്നോടാ .അവൻ താഴേക്കു പോയി . കുറച്ചു കഴിഞ്ഞു അവൻ തിരിച്ചു റൂമിലേക്ക് വന്നു . അവൻ പെട്ടന്ന് സ്ലിപ്പായി വീഴാൻ നോക്കി. നിലം നോക്കിയപ്പോൾ വെള്ളം കണ്ടു .ഇവിടെ ഇപ്പൊ എങ്ങനെയാ വെള്ളം വന്നത് .അവൻ റൂം ശരിക്കും ശ്രദ്ധിച്ചു നോക്കി .ബാത്‌റൂമിൽ നിന്നും വെള്ളത്തോടെ ഇറങ്ങി വന്നതാണ് സഫു .ഇവളെന്താ തുവർത്താതെ ആണോ ഇറങ്ങിയത് .വേറൊരു കാര്യം കൂടി കണ്ടു .സാരിയും ബ്ലൗസ് നിലത്ത് ചുരുട്ടി എറിഞ്ഞിരിക്കുന്നു .ബാഗ് കട്ടിലിലേക്ക് വലിച്ചെറിഞ്ഞിട്ട് ഉണ്ട് .ഞാൻ ഇങ്ങനെ ചെയ്യൽ ഉണ്ട് .അതിന് ഇവളെ കയ്യിൽ നിന്നും തെറി കേക്കാത്ത ദിവസവും ഇല്ല .ഇവൾ ആദ്യമായ ഇങ്ങനെ .എന്ത്‌ കാര്യവും ചിട്ടയോടെ വൃത്തിയോടെയേ മാത്രമേ ചെയ്യൂ . എന്താ പറ്റിയെ ഇവൾക്ക് .

വീണ്ടും സാലിയുമായി എന്തെങ്കിലും പ്രോബ്ലം ഉണ്ടായോ . അവൻ അവളെ അടുത്തേക്ക് പോയി . എന്താടി പ്രോബ്ലം .ആകെ സാട് ആണല്ലോ . ചെറിയ തലവേദന .അതാ . നീ എപ്പോഴാ പോകുന്നേ . ഇന്ന് നൈറ്റ്‌ .അല്ലെങ്കിൽ നാളെ . വിഷയം മാറ്റണ്ട നീ .തലവേദന തലക്കാണോ അതോ മനസ്സിനോ . മനസ്സിന് തലവേദനയോ അതെന്ത് വേദനയാ .ആദ്യം ആയ കേൾക്കുന്നേ . അതോ ഈ തലവേദന എന്ന് പറയുന്നവർ 50% പേർക്കും എന്തെങ്കിലും പ്രോബ്ലം ഉണ്ടാകും .എന്നിട്ട് അത് പാവം തലവേദനയുടെ മേലെ ഇടും അതാ ചോദിച്ചേ .ആ സാലി വീണ്ടും എന്തെങ്കിലും പ്രശ്നം ഉണ്ടാക്കിയോ . അതൊന്നും ഇല്ല .ശരിക്കും തലവേദനിക്കുന്നു . ഡോക്ടറെ കാണണോ . വേണ്ട .ഇപ്പൊ നല്ല മാറ്റം ഉണ്ട് .നാളെ രാവിലെ പോകണ്ടേ ബാഗൊക്കെ റെഡിയാക്കി വെക്കാൻ നോക്ക് .ചെറു ചിരിയോടെ അതും പറഞ്ഞു അവൾ എണീറ്റു പോയി .

നിന്നെ വിട്ട് പോകാൻ തോന്നുന്നില്ലെടി .നീ കൂടി ഉണ്ടായിരുന്നെങ്കിൽ അടിപൊളിയായേനെ യാത്ര .അവൻ മനസ്സിൽ ഓർത്തു . എവിടെ നടക്കാൻ ഇതൊക്കെ .അവൻ ഒരു നെടുവീർപ്പോടെ അവൾ പോകുന്നതും നോക്കി നിന്നു . *** സഫ്ന വരുമെന്ന് നിനക്ക് തോന്നുന്നുണ്ടോ ഷെറി. അവൾ ഹസ്ബന്റിനോടൊ മറ്റാരോടോ പറഞ്ഞാലോ. ആഷിർ ഷെറിയോട് ചോദിച്ചു. ആരോടും പറയില്ല. പറയാൻ പറ്റില്ല അവൾക്ക്. അങ്ങനെയൊരു സിറ്റുവേഷൻ ആണ് അവൾക്ക്. പിന്നെ ഫൈസി അവൻ ഇന്ന് രാത്രിയോ നാളെ രാവിലെയോ ബോംബെക്ക് പോകും. എല്ലാം മുന്നിൽ കണ്ടു തന്നെയാ കളിക്ക് ഇറങ്ങിയെ. നിന്റെ ഫ്രണ്ട് അല്ലെ അവൾ. അവളോട് നിനക്ക് എന്താ ഇത്ര വിരോധം. ഇങ്ങനെയൊക്കെ ചെയ്തത് കൊണ്ട് നിനക്ക് എന്താ ലാഭം. ചോദിച്ചലധികം പണം എണ്ണി തന്നില്ലേ. വേറെയൊന്നും അറിയണ്ട. അവൾ അവിടെ നിന്നും പോയി.

നിന്റെ നാശം ഇന്ന് മുതൽ തുടങ്ങുവാ സഫു. അവൻ നിന്നെ സംശയിക്കാൻ നിന്റെ ഭർത്താവിന്റെ വീട്ടിൽ നീ കെട്ടിപ്പൊക്കിയ സൽപ്പേരിന്റെ ഗോപുരം പൊട്ടിത്തകരാൻ ഇതൊക്ക ധാരാളം മതി. നിന്നെ വാനോളം പുകഴ്തുന്ന അവർ നിന്നെ പറ്റി പറയാൻ തന്നെ മടിക്കും. അങ്ങനെ ആക്കിക്കും ഞാൻ. ഇതൊരു തുടക്കം മാത്രമാണ് . ആഷിർ ഇത് പണിയാകുമോ. അവന്റെ ഫ്രണ്ട് അവനോട് ചോദിച്ചു. എന്റെ രാജയോഗം തുടങ്ങുവാ ഇന്ന്. സഫു ഒരുപാട് മോഹിചത അവളെ. ഷെറിയല്ല ഞാനാ ഈ കളിയിൽ ലാഭം നേടുക. അവൾ വരട്ടെ വന്ന പിന്നൊരു തിരിച്ചു പോക്ക് ഉണ്ടാവില്ല അവൾക്ക്. എന്റെ കാൽക്കീഴിൽ ഞാൻ പറയുന്നതും കേട്ടു അവളുണ്ടാവും. **

ആശിർ അയച്ച വീഡിയോ ഒന്ന് കൂടി നോക്കി. സെക്സി ഡാൻസ് വീഡിയോ. അത് പഠിച്ചിട്ടു വരണം എന്നും പറഞ്ഞ അയച്ചിന്. കണ്ടിട്ട് തലകറങ്ങുന്നു. തൊലി ഉരിഞ്ഞു പോകുന്ന പോലെ. എനിക്കൊരിക്കലും അവന്റെ കൂടെ ഡാൻസ് ചെയ്യാൻ പറ്റില്ല എങ്ങനെയാ ഈ പ്രോബ്ളത്തിൽ നിന്നും രക്ഷപെടുക. ആരാ എന്നെ രക്ഷിക്കുക.അവളുടെ കണ്ണിൽ നിന്നും കണ്ണുനീർ ചാലിട്ട് ഒഴുകി. ഉമ്മ താഴേന്നു വിളിക്കുന്ന കേട്ടു അവൾ കണ്ണൊക്കെ തുടച്ചുമുഖത്ത് ഒരു ചിരിയും വരുത്തി താഴെക്ക് പോയി. അവരെ കൂടി അറിയിക്കേണ്ട ഒന്നും. അവരുടെയൊക്കെ കൂടെ നിൽക്കുമ്പോഴും അവളുടെ ചിന്ത മുഴുവൻ ഈ പ്രോബ്ലം ആയിരുന്നു . അവസാനം എന്തൊക്കെയോ തീരുമാനിച്ചുറപ്പിച്ച മട്ടിൽ അവളുടെ മുഖം വലിഞ്ഞു മുറുകി .അടുക്കളയിൽ നിന്നും മൂർച്ചയുള്ള ഒരു കത്തി അവൾ എടുത്തു .ആരും കാണാതെ ഷാളിനുള്ളിൽ ഒളിപ്പിച്ചു വെച്ചു അവൾ റൂമിലേക്ക് പോയി ..... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story