💕മിഴികൾ പറഞ്ഞ പ്രണയം 💕: ഭാഗം 52

mizhikal paranja pranayam

രചന: സഫ്‌ന കണ്ണൂർ

നിന്റെ മഹർ എവിടെ. എല്ലാവരും കൂടി സിറ്റൗട്ടിൽ ഇരുന്നു കിസ പറയുന്നതിലിടക്ക് ഉമ്മ പെട്ടന്ന് സഫുനോട് ചോദിച്ചു. അവൾ കേട്ടതും പെട്ടെന്ന് ഞെട്ടിപ്പോയി. ഫൈസിയും ഒരു ഞെട്ടലോടെ അവളെ നോക്കി. അവളുടെ മുഖത്ത് ഒരു പേടി അവൻ കണ്ടു. ആകെ ടെൻഷൻ ആയിട്ടുണ്ട്. അറിയാത്തൊരു നോവ് അവന് അനുഭവപ്പെട്ടു. അവൾ എന്താ മറുപടി പറയേണ്ടെന്ന് അറിയാതെ നിന്ന് പരുങ്ങി. അന്ന് ഈ വീട് വിട്ടു പോകുമ്പോൾ ഫൈസിക്ക് തിരിച്ചു കൊടുത്തതാണ്. പിന്നെ അതെവിടെയാണെന്ന് കണ്ടിട്ട് കൂടിയില്ല. അവൾ ദയനീയതയോടെ ഫൈസിയുടെ മുഖത്തേക്ക് നോക്കി. അലമാരയിൽ ഉണ്ട്. കുളിക്കുമ്പോൾ അഴിച്ചു വെച്ചതാണ്. പിന്നെയിടാൻ മറന്നു പോയി. അവൾ എങ്ങനെയൊക്കെയോ പറഞ്ഞൊപ്പിച്ചു. പോയി എടുത്തിട്ട് വാ. പിന്നെ ഇട്ടോളാം ഞാൻ. കള്ളം പറയണ്ട സഫു.

കുറെയായി ശ്രദ്ധിക്കുന്നു നീ അത് ഇടലെ ഇല്ല. ഉമ്മ പറഞ്ഞതും അവൾ നിന്ന് വിയർത്തു. കോളേജിലെ പ്രോബ്ലം ഓർത്തു തന്നെ മെന്റൽ ആയിരിക്കുകയാ. ഇപ്പൊ ഇവിടെയും. മനസ്സ് കുറച്ചെങ്കിലും റിലാക്സ് ആകന ഇഷ്ടം അല്ലാഞ്ഞിട്ട കൂടി ഇവരുടെ കൂടെ ഇവിടെ വന്നിരുന്നത്. എനിക്ക് അധികം സ്വർണ്ണം ഇടുന്നത് ഇഷ്ടമല്ല. അത് കൊണ്ടാ ഞാൻ അഴിച്ചു വെച്ചത്. അത് അധികമോ. നൂറു പവനല്ലേ നിനക്ക് അതിന് ഇവൻ മഹർ ആയി നൽകിയത് . ഉമ്മ ചിരിച്ചുകൊണ്ട് പറഞ്ഞു. ഉമ്മ കളിയാക്കൊന്നും വേണ്ട. അഞ്ചു പവൻ എന്താ അത്ര വലിയ കുറവാണോ. ഫൈസി വിഷയം മാറ്റാൻ വേണ്ടി മനപ്പൂർവം ചൂടായി പറഞ്ഞു. മഹർ എടുക്കുന്ന സമയം ഇവിടെ വലിയ പുകിലായിരുന്നു. പതിനഞ്ചു പവൻ എങ്കിലും കൊടുക്കണമെന്ന് ഉമ്മയും പെങ്ങന്മാരും.അഞ്ചു പവന്റെയോ അതിൽ കുറവോ ഉള്ള ചെറിയൊരു ചെയിൻ മതിയെന്ന് ഇക്കാക്കയും.

ഉമ്മാക്ക് അവളോടുള്ള ഇഷ്ടം കൊണ്ടൊന്നും ആയിരുന്നില്ല അത്. നാട്ടുകാരുടെയും കുടുംബക്കാരുടെയും മുന്നിൽ പൊങ്ങച്ചം കാണിക്കാൻ ആയിരുന്നു അത്. തർക്കം മൂത്തപ്പോൾ ഉപ്പ പറഞ്ഞു ഫൈസിയുടെ ഇഷ്ടം പോലെ ചെയ്യെന്ന്. നിങ്ങളെ ഇഷ്ടം എന്ന് പറഞ്ഞു ഞാൻ കയ്യൊഴിഞ്ഞു. കല്യാണത്തിന് തന്നെ ഇഷ്ടം ഉണ്ടായിരുന്നില്ല അപ്പോഴാ മഹർ. പക്ഷേ ഇക്കാക്ക പിടിച്ചപിടിയിൽ തന്നെയാരുന്നു. ഇക്കാക്ക തന്നെയാ പോയി വാങ്ങിയതും. അഞ്ചു പവന്റെ സിമ്പിൾ ആയൊരു ചെയിൻ. എല്ലാവർക്കും മുറുമുറുപ്പ് ആയിരുന്നു അതിന്റെ പേരിൽ. അമ്പത് പവൻ വേണമെങ്കിൽ മഹർ വെക്കാൻ മാത്രം ആസ്തിയുണ്ടായിട്ടും എന്തിന് ഇക്കാക്ക ഇങ്ങനെ ചെയ്‌തെന്ന് ആർക്കും അറിയില്ല. മഹർ വാങ്ങുമ്പോൾ എന്തൊക്ക ആയിരുന്നു. സഫുന് സ്ഥിരമായി ഇടാൻ വേണ്ടിയാ ഇങ്ങനെ വാങ്ങുന്നെ. ഫൈസി വേണമെങ്കിൽ പിന്നെ എത്ര പവൻ വേണമെങ്കിലും വാങ്ങികൊടുത്തോട്ടെ.

ആരെന്തു പറഞ്ഞാലും ഒരു കുഴപ്പം ഇല്ല എന്നിട്ടിപ്പോ എന്തായി. അല്ലേലും ഇവൾ മാത്രമല്ല ഇപ്പോഴത്തെ കുട്ടികൾ ഒക്കെ കണക്കാ സ്വര്ണത്തോട് ആർക്കും താല്പര്യം ഇല്ല. മഹർ പോയിട്ട് ഒരു തരി പൊന്ന് ഇടില്ല. എല്ലാർക്കും ഫാഷൻ അല്ലേ വേണ്ടേ. ഉമ്മ ഹാരിസിനോട് പറഞ്ഞു. എന്റെ പൊന്ന് സഫു നിനക്ക് അതൊന്ന് ഇട്ട് നടന്നൂടെ.എന്നെ എന്തിനാ ഈ വഴക്ക് കേൾപ്പിക്കുന്നെ. നീയെങ്കിലും മഹറിന് പ്രാധാന്യം കല്പിച്ചു ഇടുമെന്ന കരുതിയെ. എല്ലാവരും സഫുവിനെ കുറ്റപ്പെടുത്തുന്നത് കേട്ടതും ഫൈസിക്ക് ഒരു വല്ലായ്മ തോന്നി. ഞാനാ ഇതിനൊക്കെ കാരണം. പാവം. അവൾ തലകുനിച്ചു നിൽക്കുന്നത് കണ്ടു. മഹർ ഒരു വാഗ്ദാനം കൂടിആണ്. ജീവിത കാലം മുഴുവൻ പരസ്പരം സ്നേഹിച്ചു സന്തോഷത്തിലും ദുഖത്തിലും കൂടെ ഉണ്ടാകുമെന്നുള്ള വാഗദാനം. മഹർ അണിഞ്ഞു നടക്കണമെന്ന് നിർബന്ധം ഒന്നും ഇല്ല.

പക്ഷേ മിക്കപേരും അങ്ങനെ ആഗ്രഹിക്കുന്നവരാ. ആയിഷാക്ക് ഇവർ വലിയൊരു മാലയാ മഹർ വെച്ചത്. ഇവളത് ഇടാറില്ല. ഒരിക്കൽ അവളാ എന്നോട് പറഞ്ഞത് ചെറിയ എന്തെങ്കിലും ആണ് തന്നതെങ്കിൽ സ്ഥിരായിട്ട് ഇടമായിരുന്നു. ഇതിപ്പോ പെട്ടിയിൽ വെക്കാൻ തന്നപോലെയുണ്ടെന്ന്. നിനക്ക് മഹർ വാങ്ങാൻ പോകുമ്പോൾ അതാ ആദ്യം ഓർമ വന്നത്.അതാ ഇവരോടൊക്കെ തല്ല് കൂടി വാങ്ങിയതും. ഇതിനേക്കാൾ ഭേദം ഇവർ പറഞ്ഞത് പോലെ വാങ്ങുന്നതായിരുന്നു. അവൾ ഒന്നും മിണ്ടാതെ നിലതെക്ക് നോക്കി നിന്നു. ഫൈസിക്ക് മനസ്സിലാവുന്നുണ്ടായിരുന്നു അവളുടെ അവസ്ഥ. മാല എവിടെയോ കൊളുത്തി പൊട്ടിപോയി അതാ അഴിച്ചു വെച്ചത്. അവൻ പെട്ടന്ന് എല്ലാവരോടും പറഞ്ഞു. എന്നിട്ട് നന്നാക്കി കൊടുത്തില്ലേ നീ. നന്നാക്കി.റൂമിൽ ഉണ്ട്. ഇവൾക്ക് കൊടുക്കാൻ മറന്നു പോയി.

നല്ല കെട്ടിയോൻ തന്നെനീ. അത് കൊടുത്തിട്ട അവൾ നിനക്ക് ഭാര്യയായത് അത് മറക്കണ്ട. അവൻ പെട്ടന്ന് എണീറ്റു പോയി. മാല എടുത്തു കൊണ്ട് വന്നു. അവൾക്ക് നേരെ നീട്ടി. അവൾ അവനെയും മാലയും നോക്കി. അവൾക്ക് അവൻ മഹർ കാൽക്കീഴിലേക്ക് വലിച്ചെറിഞ്ഞ രംഗം ഓർമ വന്നു. ഏതൊരു പെണ്ണിന്റെയും മോഹം ആണ് മഹർ. ഞാനും ആഗ്രഹിച്ചിരുന്നു ഒരു കൊച്ചുജീവിതം.ഒരുപാട് സ്വപ്‌നങ്ങളും കണ്ടിരുന്നു മഹറിന്റെ സുരക്ഷിതത്തിൽ ഒന്നിച്ചുള്ള ഒരു ജീവിതം. ഇപ്പൊ ഈ മഹറിനു വെറും ഒരു മാലയുടെ വിലയെ ഉള്ളൂ. അവൾക്ക് അത് വാങ്ങാൻ തോന്നിയില്ല. മടിച്ചു നിന്നു. അവന്റെ മുഖത്തേക്ക് പോലും നോക്കാൻ തോന്നിയില്ല. അവൻ എന്തെങ്കിലും പറഞ്ഞു ഒഴിഞ്ഞു മാറേട്ടന്ന് കരുതി. അവന്റെ മനസ്സിലും ചിന്തകൾ കാട് കയറുന്നുണ്ടായിരുന്നു. അവൾക്ക് എന്നോട് ഇഷ്ടം ഉണ്ടോന്ന് അറിയാനുള്ള ഒരവസരം ആണിത്. അവൾ ഇത് വാങ്ങി അണിഞ്ഞാൽ അതിനർത്ഥം അവളുടെ മനസ്സിൽ എനിക്ക് ഇപ്പോഴും സ്ഥാനം ഉണ്ടെന്നാണ്. അല്ലെങ്കിൽ എന്തെങ്കിലും പറഞ്ഞു അവൾ ഒഴിഞ്ഞു മാറും.

അപ്പോഴാ രണ്ടാളെയും ഞെട്ടിച്ചു കൊണ്ട് ഇക്കാക്കയുടെ ഡയലോഗ് കേട്ടത്. രണ്ടു പേരും ഒന്ന് നിന്നെ. ഒരു മിനിറ്റ്. നീ കല്യാണത്തിന് മഹർ ചാർത്തികൊടുക്കുന്നത് ആർക്കുംകാണാൻ കഴിഞ്ഞില്ല.ഇപ്പൊവിചാരിക്കാതെ കിട്ടിയ അസുലഭ മുഹൂർത്തം ആണ്. നീ ഇത് അവളുടെ കഴുത്തിൽ ഇട്ട് കൊടുക്ക്. ഞങ്ങക്ക് കൂടി ഒന്ന് കാണാലോ. അവന് ഇക്കാക്കാനേ കെട്ടിപിടിച്ചു ഒരുമ്മ കൊടുക്കാൻ തോന്നി. എന്റെ മനസ്സ് വായിച്ചറിഞ്ഞ പോലെ. ഇവൾ സമ്മതിക്കുമോ അതിന്. ഉമ്മയും ബാബിയും അത് ശരിയാ എന്നും പറഞ്ഞു കൂടെ കൂടി. വേറെ വഴിയില്ലെന്ന് അവനും മനസ്സിലായി.അവൻ അവളെ അടുത്തേക്ക് ചെന്നു. മാല ഇട്ട് കൊടുക്കാൻ നേരം അവൻ അവളെ നോക്കി. അവളുടെ മുഖത്ത് എതിർപ്പൊന്നും കാണാത്തത് കണ്ടു അവന് മനസ്സിൽ എന്തെന്നില്ലാത്ത സന്തോഷം തോന്നി.

ഒരിക്കൽ വെറുപ്പോടെ വലിച്ചെറിഞ്ഞ മഹർ ആണ്. ഇന്ന് ഇതിന്റെ മൂല്യം മനസ്സിലാക്കി മനസ്സറിഞ്ഞ സന്തോഷത്തോടെ എന്റെ ഭാര്യയായി എന്റെ പാതിയായി സ്വീകരിച്ചു കൊണ്ട് മഹർ അണിയിച്ചു കൊടുത്തു. ഒരിക്കലും സ്വന്തമാവില്ലെന്നും ആഗ്രഹിക്കാൻ പാടില്ലെന്നും അറിയാം. ഒരു ദിവസം ഇവനെ വിട്ടു ഈ വീട്ടിൽ നിന്നും പോകേണ്ടിയും വരും. എന്നാലും ആഗ്രഹിച്ചു പോവ്വുകയാ മോഹിച്ചു പോവ്വുകയാ ഇതൊക്ക സത്യമായിരുന്നെങ്കിൽ..... ഒരിക്കലും നടക്കാത്ത സ്വപ്നം ആണെന്ന് അറിയാം. എങ്കിലും ഞാൻ ഇന്ന് നിന്നെ ഒരുപാട് ഇഷ്ടപെടുന്നു. ജീവനേക്കാളേറെ സ്നേഹിക്കുന്നു . അവളുടെ കണ്ണുകളിൽ കണ്ണുനീർ ഊറിക്കൂടി. ആരും കാണാതിരിക്കാൻ അവൾ അകത്തേക്ക് പോയി. ഇഷ്ടം ആവാത്തോണ്ട് ആയിരിക്കുമോ അവൾ പോയത്. അവൻ പിറകെ പോയി നോക്കി. അടുക്കളയിൽ പുറത്തേക്ക് നോക്കി ഇരിക്കുന്നത് കണ്ടു.

കണ്ണിൽ നിന്നും കണ്ണുനീർ ഇറ്റിവീഴുന്നുണ്ട്. അവൾ ആ മാല കയ്യിൽ എടുത്തു. ലവ് യൂ ഫൈസി. റിയലി ലവ് യൂ മനസ്സിൽ മന്ത്രിച്ചു കൊണ്ട് അതിൽ ചുണ്ടുകൾ ചേർത്തു. ഫൈസിക്ക് അത് കണ്ടു ഹൃദയം ഇടിക്കുന്നില്ലെന്ന് തോന്നി. തന്റെ കവിളിലാ ആ ചുണ്ടുകൾ പതിഞ്ഞതെന്ന് തോന്നി . ഞാൻ ഇനി സ്വപ്നം കാണുന്നതാണോ. മെല്ലെ നുള്ളി നോക്കി. സത്യം തന്നെയാണ്. ഇതിനർത്ഥം അവൾക്ക് എന്നെ ഇഷ്ടം ആണെന്നല്ലേ. ഞാൻ മഹർ ഇട്ട് കൊടുത്തത് അംഗീകരിച്ചെന്നല്ലേ അവന്ന് എന്താ ചെയ്യേണ്ടെന്ന് തിരിയുന്നുണ്ടായിരുന്നില്ല. ചിരിയും കരച്ചിലും ഒക്കെ ഒന്നിച്ചു വന്നു. ഓടി പോയി അവളെ കെട്ടിപ്പിടിക്കാൻ മനസ്സ് വെമ്പുന്നുണ്ടായിരുന്നു. അല്ലെങ്കിൽ ഇപ്പൊ വേണ്ട റൂമിൽ വരട്ടെ. ഇന്ന് തന്നെ എന്റെ ഇഷ്ടം അവളോട് പറയണം. പേടിച്ചിട്ടാ ഇത്ര നാളും പറയാൻ മടിച്ചത്. യാ അല്ലാഹ് എത്ര സ്തുതിച്ചാലും മതിയാവില്ല.

എന്റെ ആഗ്രഹം നീ നിറവേറ്റിതന്നല്ലോ. സന്തോഷം കൊണ്ട് അവന്റെ കണ്ണ് നിറഞ്ഞിരുന്നു .അവൻ അവിടെ നിന്നും റൂമിലേക്ക് പോയി അവളെയും കാത്തിരുന്നു. ഇടക്കിടക്ക് ടൈം നോക്കി കൊണ്ടിരുന്നു. ഇടക്ക് റൂമിൽ നിന്നും പുറത്തിറങ്ങി നോക്കി. ഇവളെന്താ വരാത്തത്. ഇനി അടുക്കളയിൽ കിടക്കാനുള്ള പ്ലാൻ ആണോ. സ്വസ്ഥത കിട്ടാതെ അങ്ങോട്ടും ഇങ്ങോട്ടും നടന്നു.അവളോട് തന്റെ ഇഷ്ടം പറയാൻ ഹൃദയം തുടിക്കുന്നുണ്ടായിരുന്നു. കാത്ത് കാത്തിരുന്നു അവൻ ഉറങ്ങിപോയി. ഇടക്ക് അവളെ ഓർമ വന്നതും ഞെട്ടി എണീറ്റു. അവൾ വന്നിട്ടില്ലെന്ന് കണ്ടു. ടൈം നോക്കി. പന്ത്രണ്ടു മണി കഴിഞ്ഞു. എന്നിട്ടും എന്താ വരാത്തത്. അവൻ താഴെ പോയി നോക്കി. ഉപ്പാന്റെ കൂടെ ഇരുന്നു ടീവി കാണുന്നു. അതും ന്യൂസ്‌ ചാനൽ. ഉറക്കം വരാതിരുന്നാൽ ഉപ്പ ഇങ്ങനെ ഇടക്കിടക്ക് കാണുന്നത് കാണാം. എന്ത് കുന്തം കാണാനാ ഇവൾ അവിടെ ഇരിക്കുന്നെന്ന മനസ്സിലാവാത്തത്.

എന്നെ മനപ്പൂർവം അവോയ്ഡ് ചെയ്യുകയാണ്. നിന്നെ എന്റെ കയ്യിൽ കിട്ടുമെടി. ഇതിന് പത്തിരട്ടി പണി ഞാൻ തരികയും ചെയ്യും. നോക്കിക്കോ കുട്ടിപിഷാചെ. നീ ഇനി മിണ്ടാൻ വാ കാണിച്ചു തരാം. ഞാൻ ഇനി മൈൻഡ് ചെയ്യില്ല നോക്കിക്കോ. അവന് ദേഷ്യവും സങ്കടവും എല്ലാം വരുന്നുണ്ടായിരുന്നു. ഇവളെ കാത്തിരിക്കുന്ന എന്നെ തല്ലാൻ ആളില്ലഞ്ഞിട്ട. അവൻ റൂമിലെക്ക് തന്നെ പോയി.ദേഷ്യത്തോടെ ബാഗ് എടുത്തു പോകാനുള്ള ഡ്രസ്സ്‌ ഒക്കെ എടുത്തു വെച്ചു. എന്നിട്ട് പോയി കിടന്നു. കുറച്ചു സമയം കൂടി കഴിഞ്ഞ അവൾ വന്നേ. അവൻ ഉറങ്ങിയെന്നു കണ്ടു. അവൾ അവനെ നോക്കി. മനപ്പൂർവം ആണ് മുന്നിൽ വരാതിരുന്നേ. എല്ലാരെ മുന്നിലും ഉള്ളിൽ കരഞ്ഞോണ്ട് പുറമെ ചിരിച്ച നിൽക്കുന്നെ. നിന്റെ മുന്നിൽ അത് പറ്റില്ല. നിന്നോട് സംസാരിച്ച കരഞ്ഞു പോകും ഞാൻ. അറിയാതെ എല്ലാം പറഞ്ഞു പോകും

.ഞാൻ കാരണം നഷ്ടങ്ങളെ നിനക്ക് ഉണ്ടായിട്ടുള്ളൂ. ഇനിയും വേണ്ട. ബിസിനസിൽ ആയാലും ജീവിതത്തിൽ ആയാലും നിനക്ക് എന്നും ഉയർച്ചയുണ്ടാവണമെന്നേ ആഗ്രഹമുള്ളു . അവൾ പോയി കിടന്നു. ഉറക്കം വന്നില്ല. അത് കൊണ്ട് തന്നെ ഓരോന്ന് ആലോചിച്ചു തിരിഞ്ഞും മറിഞ്ഞും കിടന്നു. പിന്നെപോഴോ ഉറങ്ങി. രാവിലെ ഫൈസി വിളിച്ച അവൾ എണീറ്റെ. അവൻ പോകാൻ റെഡിയായി നിൽക്കുന്നത് കണ്ടു. എനിക്ക് ഫ്ലൈറ്റിന് ടൈം ആയി പോട്ടെ. അവൾ തലയാട്ടി. അവൻ അവളെതന്നെ നോക്കി. എന്തെങ്കിലും സംസാരിച്ചിരുന്നെങ്കിൽ എന്ന് അവൻ ആഗ്രഹിക്കുന്നുണ്ടായിരുന്നു. അവനു മനസ്സിൽ ഒരു നീറ്റൽ തോന്നി . അവളൊന്നും മിണ്ടിയില്ല അവൻ പോയി. അവൾ ആലോചിച്ചു ഒരു തീരുമാനത്തിൽ എത്തിയിരുന്നു. അതോർത്തതും അവളുടെ മുഖം വലിഞ്ഞു മുറുകി. ഇന്ന് ഫോട്ടോസ് കാണിച്ചു ഭീഷണിപെടുത്തി ഡാൻസിന് നിർബന്ധിച്ചു.

നാളെ അത് നൈറ്റ്‌ ക്ലബും ഹോട്ടൽ റൂമും ആകാൻ താമസം ഒന്നും വേണ്ട. നിന്റെ ഈ ഭീക്ഷണിക്ക് മുന്നിൽ ഇപ്പൊ തലകുനിച്ചാൽ ജീവിതകാലം മുഴുവൻ തലകുനിക്കേണ്ടി വരും. പെണ്ണെന്നാൽ ഭീരുവല്ല ആഷിർ. നിനക്ക് ഞാനത് കാട്ടിതരും. ആ ഫോട്ടോസ് ആർക്ക് വേണമെങ്കിലും അയച്ചോ. നാട് മുഴുവൻ പോസ്റ്റർ ഒട്ടിച്ചോ. എനിക്ക് ഒരു പ്രോബ്ലം ഇല്ല. എന്നെ വിശ്വാസം ഉള്ളവർക്ക് ഞാൻ തെറ്റ് കാരിയല്ലെന്ന് അറിയാം. വിശ്വസിക്കുന്നവർ വിശ്വസിച്ച മതി. ഞാൻ തെറ്റ് ചെയ്തിട്ടില്ലെന്നുള്ള ആത്മവിശ്വാസം ഉണ്ട്. അത് മതി എനിക്ക്. അവൾ കോളേജിൽ പോകാൻ ഒരുങ്ങി . ഇറങ്ങാൻ നേരം അവൾ ഒന്ന് കൂടി ബാഗ് നോക്കി. കത്തി അവിടെതന്നെയുണ്ട്. നീ കരുതുന്ന പോലൊരു പൊട്ടിപെണ്ണല്ല ആഷിർ ഞാൻ. നിന്റെ ചെറു വിരൽ പോലും എന്റെ ദേഹത്ത് തൊടാൻ ഞാൻ സമ്മതിക്കില്ല .

ഒന്നുകിൽ നിന്നെ ഞാൻ കൊല്ലും അല്ലെങ്കിൽ സ്വയം ചാവും .രണ്ടായാലും നിന്റെ മുന്നിൽ തോൽക്കില്ല . കോളേജിൽ എത്തി . അവൾ ഉറച്ച ചുവടോടെ അവരുടെ പ്രോഗ്രാം നടക്കുന്ന ഹാളിലേക്ക് പ്രവേശിച്ചു. സനയും ഷെറിയും അവിടെ നിൽക്കുന്നത് കണ്ടു. അവൾ സ്റ്റേജിലേക്ക് കയറി. അവിടെ ലൈറ്റ് ഓഫ്‌ ചെയ്തു ഫുൾ ഇരുട്ട് ക്രിയേറ്റ് ചെയ്തിരുന്നു. അവളെ മാത്രം ഫോക്കസ് ചെയ്തു ലൈറ്റ് ഓൺ ആയി. അവളെ പിറകിലായി ആരോ വന്നു നിന്നത് അവൾ അറിഞ്ഞു. ആഷിർ ആയിരിക്കും. അവളെ ഉള്ളിൽ ചെറിയ ഭീതി ഉടലെടുത്തു. തളരാൻ പാടില്ല. അവൾ ഷാളിനുള്ളിൽ ആയി ഒളിപ്പിച്ചു വെച്ച കത്തിയിൽ പിടുത്തം മുറുക്കി. അവളെ തൊട്ട് പിറകിൽ എത്തി.അവന്റെ ശ്വാസം അവളെ പിന്കഴുത്തിൽ തട്ടുന്നുണ്ടായിരുന്നു. അവൾ മുന്നോട്ട് നീങ്ങാൻ നോക്കിയതും അവളെ അരയിലൂടെ കയ്യിട്ട് അവന്റെ ദേഹത്തോട് അടുപ്പിച്ചത് പെട്ടന്ന് ആയിരുന്നു . ആ സ്പർശത്തിന്റെ ഉടമയെ തിരിച്ചറിഞ്ഞതും അവളുടെ ശരീരത്തിലൂടെ ഒരു വിറയൽ അരിച്ചു കയറി. ..... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story