💕മിഴികൾ പറഞ്ഞ പ്രണയം 💕: ഭാഗം 54

mizhikal paranja pranayam

രചന: സഫ്‌ന കണ്ണൂർ

നേരെ വീട്ടിലേക്ക് പോകുന്നു. അവളോട് പറയുന്നു എനിക്ക് ഒരു കാര്യം പറയാനുണ്ട് ടെറസ്സിലേക്ക് വാന്ന്. അവൾ വരുന്നു. നീല നിലാവിനെയും അനേകായിരം നക്ഷത്രങ്ങളേയും സാക്ഷി നിർത്തി അവളോട് പറയുന്നു I love u. പ്ലാൻ ഒക്കെ സൂപ്പർ . നീ പറയുമോന്നുള്ള ഒരു ഡൌട്ട് മാത്രമേ ഉള്ളൂ. പറയും. ഉറപ്പായും പറയും. എന്ന നിനക്ക് കൊള്ളാം. അല്ലെങ്കിൽ വേറെ ആമ്പിള്ളേർ കൊത്തികൊണ്ട് പോകുമ്പോൾ മാനസ മൈനേ പാട്ടും പാടി കടപ്പുറം ചുറ്റേണ്ടി വരും. അവൻ വീട്ടിലേക്ക് പോകുമ്പോൾ ഒരു റെഡ് റോസാപ്പൂവ് വാങ്ങി. ഇനി പ്രൊപ്പോസ് ചെയ്യുമ്പോൾ ഇതിന്റെ ഒരു കുറവ് കൂടി വേണ്ട. അപ്പോഴാ ഫൈസിക്ക് ഒരു കാൾ വന്നത്. ഹാരിസ്ക്കയാണ്. നീ പെട്ടെന്ന് വീട്ടിലേക്ക് വാ. സമീർ വന്നിട്ടുണ്ട്.സഫുന്റെ ഉപ്പയും ഉണ്ട്. നിന്നെ കാണണമെന്നു പറഞ്ഞു ഇവിടെ ഇരിക്കുവാ. അർജന്റ് ആണ്. ഞാൻ അങ്ങോട്ട് വരികയാണെന്ന് പറഞ്ഞു ഫോൺ വെച്ചു. സമീർക്കയെന്ത ഈ രാത്രിയിൽ എന്നെ കാണാൻ വന്നത്. എന്തെങ്കിലും പ്രോബ്ലം ഉണ്ടോ. അവൻ വേഗം തന്നെ വീട്ടിലേക്കു വന്നു.

വീട്ടിലെ എല്ലാവരും ഹാളിൽ ഇരിപ്പുണ്ട്. ആകെയൊരു മൂകത. സമീർക്കയുടെ ഗൗരവത്തോടെയുള്ള മുഖം കണ്ടു അവന് എന്തോ സ്പെല്ലിങ് മിസ്റ്റേക്ക് തോന്നി. അവളുടെ ഉപ്പയും ഉണ്ട് കൂടെ. ഉപ്പാന്റെ മുഖത്തും തെളിച്ചം ഒന്നും ഇല്ല .അവൻ സഫുനെ നോക്കി കണ്ണ് കൊണ്ട് എന്താന്ന് ചോദിച്ചു. അവൾ അറിയില്ലെന്ന് കൈ മലർത്തി കാണിച്ചു. ദാ ഫൈസി വന്നല്ലോ. ഇനി പറഞ്ഞൂടെ എന്താ കാര്യമെന്ന് ഹാരിസ്ക്ക പറഞ്ഞു. വന്നപ്പോ തൊട്ട് ഒറ്റ അക്ഷരം മിണ്ടിയിട്ടില്ല രണ്ടു പേരും നിന്നെ വിളിക്കെന്ന് പറഞ്ഞു ഒറ്റയിരിപ്പാണ്. സഫു ഇങ്ങ് വാ. സമീർക്ക അവളെ വിളിച്ചു . അവൾ സമീർക്കയുടെ അടുത്തേക്ക് ചെന്നു. ആ പേപ്പർ അവൾക്ക് നേരെ നീട്ടി. അവളത് വാങ്ങി വായിച്ചു നോക്കി. അവൾക്ക് ചുറ്റും കറങ്ങുന്നത് പോലെ തോന്നി. കണ്ണുകൾ നിറഞ്ഞൊഴുകി. ഈ നിമിഷം മരിച്ചു പോയിരുന്നെങ്കിൽ എന്ന് പോലും തോന്നി പോയി. അവളുടെ കൈ വിറച്ചു കയ്യിൽ നിന്നും ആ പേപ്പർ താഴെ വീണു. ഫൈസി അവളെ തന്നെ നോക്കി നിൽക്കുന്നുണ്ടായിരുന്നു. അവൻ ആ പേപ്പർ നിലത്തു നിന്നും എടുത്തു നോക്കി.

നീ ഒരു തെറ്റും ചെയ്യില്ല. ചെയ്യാൻ ഒരിക്കലും നിനക്ക് കഴിയില്ല. എനിക്ക് നൂറു ശതമാനം ഉറപ്പാണ് അത്. എന്നാലും നിന്റെ വായിൽ നിന്നുംകേൾക്കണം എനിക്കത്.നിനക്ക് ഇതിനെ പറ്റി എന്തെങ്കിലും അറിയോ. ഇവർ പറയുന്നതിൽ എന്തെങ്കിലും സത്യമുണ്ടോ. അവൾ ഇല്ലെന്ന് തലയാട്ടി. ഫൈസി ആ ഡിവോഴ്സ് നോട്ടീസ് വായിച്ചു ഞെട്ടി നിന്നു. ഞാൻ അല്ല ഇതയച്ചത്. എനിക്ക് അറിയില്ല ഇതിനെ പറ്റി. ഫൈസി ദയനീയമായി സഫുനെ നോക്കി. ആകെ തകർന്നു നിൽക്കുന്ന അവളെ കണ്ടു അവന് നെഞ്ച് പൊടിയുന്ന പോലെ തോന്നി. ഏതവന്റെ കൂടെയാ ##$%&&$% എന്റെ പെണ്ണ് പോയത്. പറയുന്നതിന് ഒന്നിച്ചു തന്നെ ഫൈസിയുടെ മുഖത്ത് ഒന്ന് കൊടുക്കുകയും ചെയ്തു. പെട്ടെന്ന് ആയതിനാൽ അവൻ വേച്ചു വീഴാൻ നോക്കി. നിനക്ക് അവളെ വേണ്ടെങ്കിൽ വേണ്ട.പക്ഷേചെയ്യാത്ത തെറ്റ് അവളെ മേലെ ചാരിയാലുണ്ടല്ലോ അവന്റെ ഷർട്ടിന്റെ കോളറയിൽ പിടിച്ചു സമീർ പറഞ്ഞു. എല്ലാവരും ഞെട്ടി തരിച്ചു നിന്നിടത്തു ആയിരുന്നു. അവനെ വീണ്ടും തല്ലാൻ കയ്യുയർത്തിയതും സഫു അവരുടെ ഇടക്ക് കയറി നിന്നു.

സമീർക്കനെ പിടിച്ചു വെച്ചു.അവനെ തല്ലുന്നത് അവൾക്ക് കണ്ടിരിക്കാനായില്ല. ഹാരിസും എല്ലാവരും അപ്പോഴേക്കും അവരെ മുന്നിലേക്ക് വന്നു. കാര്യം പറയുന്നുണ്ടോ ആരെങ്കിലും. നീയെന്തിനാ ഫൈസിയെ തല്ലിയെ ഹാരിസ് സമീറിനോട് ചോദിച്ചു. തല്ലുകയല്ല കൊല്ലുകയാ വേണ്ടേ ഈ പന്നിയെ. അവനെയല്ല നിന്നെ വിശ്വസിച്ച സഫുനെ ഞാൻ ഇവിടേക്ക് പറഞ്ഞയച്ചെ.എന്നിട്ടിപ്പോ..... സന്തോഷം ആയി...... എനിക്ക് ഒരു പാട് സന്തോഷം ആയി..... എന്റെ കൈ കൊണ്ട് തന്നെ എന്റെ അവളെ ജീവിതം നശിപ്പിച്ചല്ലോ അതോർക്കുമ്പോഴാ സഹിക്കാൻ പറ്റാത്തെ. നീ എന്തൊക്കെ ഭ്രാന്തയീ പറയുന്നേ.ആര് ആരെ ജീവിതം നശിപ്പിച്ചുന്ന. ആരെങ്കിലും ഒന്ന് തെളിച്ചു പറയുന്നുണ്ടോ. ഒന്നും അറിയാത്ത പോലെ നടിക്കല്ലേ ഹരിസേ. സത്യം ആയിട്ടും എനിക്കൊന്നും അറിയില്ല. എന്താ നിങ്ങൾ തമ്മിൽ പ്രശ്നം. നിന്റെ വീട്ടുകാരെ മാനസികമായും ശാരീരികയും പീഡിപ്പിക്കുകയും മറ്റൊരാളുമായി അവിഹിത ബന്ധവും ഉള്ള സഫുവിൽ നിന്നും ഡിവോഴ്സ് വേണമെന്ന് പറഞ്ഞു നോട്ടീസ് അയച്ചിരിക്കുന്നു നിന്റെ പുന്നാര അനിയൻ.

എന്താ അറിഞ്ഞില്ലെന്നു ഉണ്ടോ എല്ലാരും. ഹാരിസ് കേട്ടത് വിശ്വസിക്കാൻ കഴിയാതെ ഫൈസിയെ നോക്കി. അവൻ തലതാഴ്ത്തി നിൽക്കുന്നത് കണ്ടു. എന്താ ഒന്നും പറയാനില്ലേ ആർക്കും. എന്റെ പെണ്ണിനെ പറ്റി എനിക്കറിയാം ഒരുറുമ്പിനെ പോലും അറിഞ്ഞോണ്ട് വേദനിപ്പിക്കില്ല അവൾ. ഇവന് ഇവളെ കെട്ടിച്ചു കൊടുത്തുന്നുള്ള കുറവേ ഉള്ളൂ അവൾക്ക്. ഒരു കോടതിയിലും ഒരു വക്കീലിന്റെ അടുത്തും ആരും പോകണ്ട. ഇപ്പൊ ഇവിടെ വെച്ചു തന്നെ അവസാനിപ്പിക്കുകയാ ഈ ബന്ധവും. കെട്ടു കഴിഞ്ഞെന്ന് കരുതി ഇവൾ ഞങ്ങൾക്ക് ഒരു ബാധ്യതയല്ല ആവുകയും ഇല്ല. ഞങ്ങൾക്ക് വേണം ഇവളെ. ഞങ്ങൾ ഉണ്ടാവും എന്നും ഇവളുടെ കൂടെ. അവളെ ചേർത്തു പിടിച്ചു കൊണ്ടായിരുന്നു സമീർ അത് പറഞ്ഞത്. നീ പോയി നിനക്ക് എടുക്കാനുള്ളത് ഒക്കെ എടുത്തു വാ. ഇനി ഒരു നിമിഷം പോലും ഈ വീട്ടിൽ നിൽക്കണ്ട. ആർക്ക് വേണ്ടിയും ഒന്നിന് വേണ്ടിയും ഇനി നിന്റെ ജീവിതം ബലി കഴിക്കേണ്ട ആവിശ്യവും ഇല്ല. ഒരു ശില പോലെ നിൽക്കുകയാരുന്നു അവൾ. ബന്ധം അവസാനിപ്പിക്കുകയോ....

അവന് എന്നെ വേണ്ടെന്നു വെച്ചാലും എനിക്കതിനു പറ്റില്ല. എനിക്ക് വേണം അവനെ എന്റേത് മാത്രമായി. ഈ ജന്മം മുഴുവൻ .ഒന്ന് പറഞ്ഞൂടെ ഫൈസി ഇതൊക്ക അറിയാതെ പറ്റിപോയതാ. എന്നെ ഇഷ്ടമാണെന്ന്. അവൾ പ്രതീക്ഷയോടെ ഫൈസിയെ നോക്കി. അവൻ അവളെ മുഖത്തേക്ക് പോലും നോക്കിയില്ല. ചെല്ല്... മോള് പോയി നിന്റെ സാധനങ്ങൾ ഒക്കെ എടുത്തു വാ.നമുക്ക് പൊവ്വാം. അവളെ ഉപ്പ ഇടറിയ ശബ്ദത്തോടെ അവളോട് പറഞ്ഞു. അവൾ യാന്ത്രികം എന്ന വണ്ണം റൂമിലേക്ക് പോയി. വീട്ടിൽ നിന്നും വരുമ്പോൾ കൊണ്ട് വന്നതേ അവൾ എടുത്തുള്ളൂ. ഫൈസി ഇവർ പറയുന്നതൊന്നും ഞാൻ വിശ്വസിക്കുന്നില്ല. ഇവർക്ക് തെറ്റിപോയതായിരിക്കും അല്ലെ. നീ അല്ലല്ലോ ഇത് ചെയ്തത്. ഈ കേട്ടതൊക്കെ കളവല്ലേ ഹാരിസ്ക്ക ദയനീയ സ്വരത്തിൽ അവനോട് ചോദിച്ചു. അവൻ അല്ലെന്ന് തലയാട്ടി. കള്ളം പറയുന്നോ നായെ.... നീയല്ലെങ്കിൽ പിന്നെ ഏതവനടാ ഇതയച്ചത്. നിന്റെ ഒപ്പല്ലേ ഇത്. സമീർ അവന്റെ മുന്നിലേക്ക് വന്നു. ഹാരിസ് സമീറിനെ തടഞ്ഞു. ഞാൻ ചോദിചോളാം. എനിക്ക് പറയാനുള്ളത് ദയവുചെയ്തു എല്ലാവരും കേൾക്കണം. എനിക്ക് ഒരബദ്ധം പറ്റി . ഞാൻ ഡിവോഴ്സിന് ശ്രമിച്ചിരുന്നു. പക്ഷേ ഇതിൽ പറയുന്നതൊന്നും....

. ബാക്കി പറയുന്നതിന് മുന്നേ അവന്റെ കവിളിൽ വീണ്ടും അടി വീണിരുന്നു. ഹാരിസ്ക്ക വീണ്ടും കയ്യോങ്ങിയതും സഫു ഓടി വന്നു വേണ്ടഇക്കാക്കന്ന് പറഞ്ഞു കൈ പിടിച്ചു വെച്ചു. ഫൈസിയുടെ മുന്നിലായി അവൾ നിന്നു . എന്നെ ചൊല്ലി ആരും തമ്മിൽ തല്ലണ്ട. ഈ ഡിവോഴ്സ് പേപ്പറിനെ പറ്റി എനിക്ക് മുന്നേ അറിയാം. ഞാൻ എല്ലാവരിൽ നിന്നും മറച്ചു വെച്ചതാ. ഹാരിസ്ക്കയോടുള്ള ഇഷ്ടം കൊണ്ട ഫൈസി ഈ വിവാഹത്തിന് സമ്മതിച്ചത്. അവന്റെ ഇഷ്ടം നോക്കാതെയാ എല്ലാവരും ഈ വിവാഹം നടത്തിയത്. അത് കൊണ്ട് തന്നെ ഫൈസിയുടെ ഭാഗത്ത്‌ തെറ്റൊന്നും ഇല്ല. ഇഷ്ടംന്ന് പറഞ്ഞത് മനസ്സിൽ നിന്നും വരേണ്ടതാണ്. അല്ലാതെ നിർബന്ധിച്ചു പിടിച്ചു വാങ്ങേണ്ടതല്ല. അറിഞ്ഞോ അറിയാതെയോ എന്തെങ്കിലും തെറ്റ് ചെയ്തു പോയിട്ടുണ്ടെങ്കിൽ എല്ലാവരും എന്നോട് പൊറുക്കണം.എന്നായാലും ഞാൻ ഇവിടെ നിന്നും പോകേണ്ടത് തന്നെയാ. ഇത് കുറച്ചു നേരത്തെ ആയിന്നെ ഉള്ളൂ. ഇടറിയ ശബ്ദത്തോടെ കൈ കൂപ്പിക്കൊണ്ട് അത്രയും പറഞ്ഞൊപ്പിച്ചു. മതി. വാ പോകാം. സമീർ അവളെ കയ്യിൽ പിടിച്ചു പോകാൻ നോക്കി.

പെട്ടന്ന് അവൾ ഒന്ന് നിന്നു. ഒരു മിനിറ്റ് ഇക്കാ. ഇപ്പൊ വരാം. കയ്യിൽ കരുതിയിരുന്ന മഹർ എടുത്തു ഫൈസിയുടെ അടുത്തേക്ക് പോയി. കരച്ചിൽ വന്നിട്ട് വാക്കുകൾ പുറത്തു വരുന്നുണ്ടായിരുന്നില്ല. എല്ലാവരോടും മോശമായി പെരുമാറിയിരുന്നു അത് ആയിഷയോടുള്ളഇഷ്ടം കൊണ്ടാണ്.അവൾക്ക്നല്ലൊരു ജീവിതം കിട്ടാൻ വേണ്ടി. അല്ലാതെ ആരെയും വേദനിപ്പിക്കണമെന്ന് കരുതിയിട്ടല്ല. അതെങ്കിലും മനസ്സിലാക്കുമെന്ന് കരുതി. പിന്നെ അവിഹിത ബന്ധം.... അത് സ്ഥാപിക്കാൻ ഇനി എളുപ്പവുമാകും ആഷിറിന്റെയും സാലിയുടെയും ഒന്നിച്ചുള്ള ഫോട്ടോസ് ഉണ്ടല്ലോ കയ്യിൽ. അത് തന്നെ ധാരാളം മതി. സ്വഭാവം മോശമാണെന്ന് വരുത്തി തീർക്കാൻ . ഇത്രയൊന്നും വേണ്ടായിരുന്നു ചോദിച്ചിരുന്നെങ്കിൽ സന്തോഷത്തോടെ ഒപ്പിട്ട് തന്നേനെ. നെഞ്ചിൽ കുത്തി നോവിച്ചു വേണ്ടായിരുന്നു പകരം വീട്ടാൻ. ഫ്രണ്ട് ആണെന്നൊക്കെ പറഞ്ഞപ്പോ ശരിക്കും അങ്ങനെകാണുന്നുണ്ടെന്ന് തോന്നി. കഴിഞ്ഞതൊക്കെ മറന്നൂന്ന് കരുതി. മനസ്സിൽ വെറുപ്പ് വെച്ചോണ്ടാ പുറമെ ചിരിച്ചതെന്ന് ഒരിക്കലും തോന്നിയില്ല.

എന്നോടുള്ള വെറുപ്പ് മാറിയെന്ന കരുതിയെ. അല്ലെങ്കിലും മറ്റുള്ളവരെ മനസ്സിലാക്കുന്നതിൽ അസ്സൽ പൊട്ടിയാ ഞാൻ. സാലിയുടെയും നിന്റെയും ഒക്കെ കാര്യം കാണാനുള്ള കളിപ്പാവയായിരുന്നു ഞാൻ. അത് പോലും മനസ്സിലാക്കാൻ കഴിയാത്ത അസ്സൽ പൊട്ടി. പുറത്തേക്ക് വന്ന പൊട്ടിക്കരച്ചിൽ അവൾ കടിച്ചു പിടിച്ചു. അവൾ മഹർ അവന് നേരെ നീട്ടി. വലിച്ചെറിഞ്ഞു പോകാൻ അറിയാഞ്ഞിട്ടല്ല. ഈ മഹറിന് വലിയൊരു മഹത്വം ഉണ്ട്. നിനക്ക് ഇഷ്ടം അല്ലെങ്കിലും ഞാനിതിന് പ്രാധാന്യം കല്പിക്കുന്നു. എന്നെ വേണ്ടന്ന് വെച്ച സ്ഥിതിക്ക് ഇനിയിത് എനിക്ക് അവകാശപ്പെട്ടതല്ല. അവൻ കൈ നീട്ടിയില്ല. അവന്റെ കൈ പിടിച്ചു കയ്യിൽ വെച്ചു കൊടുത്തു. അറിഞ്ഞോ അറിയാതെയോ വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ ഒരിക്കൽ കൂടി മാപ്പ് ചോദിക്കുന്നു. അവൾ പോകാൻ നോക്കിയതും അവൻ പെട്ടെന്ന് ആയിരുന്നു അവളെ കയ്യിൽ പിടിച്ചത്. പ്ലീസ് സഫു നീയെങ്കിലും എനിക്ക് പറയാനുള്ളത് ഒന്ന് കേൾക്ക്. ഞാൻ പറഞ്ഞതൊക്കെ സത്യമാണ്. ഇനി ഒന്നും പറയണ്ട. കണ്ടതും കേട്ടതും ഒക്കെ മതി.

സമീർ അവളെ കയ്യിൽ പിടിച്ചു വലിച്ചു. അവൾ രണ്ടുപേരെയും മാറി മാറി നോക്കി. തന്റെ രണ്ടു കയ്യും രണ്ടുപേരുടെയും കയ്യിൽ ആണ്. ഇടവും വലവും എന്നും കൂടെയുണ്ടാകണമെന്ന് ആഗ്രിച്ച രണ്ടു പേര്. ഇന്ന് ഒരാളെ വിട്ട് എന്നെന്നേക്കുമായി പോകുവാൻ പോകുന്നു. സമീർ ശക്തിയായി അവളെ വലിച്ചു ഫൈസിയുടെ കയ്യിൽ നിന്നും അവളെ കൈ വേർപെട്ടു. അവൾക്ക് ഹൃദയം മുറിഞ്ഞു രക്തം പൊടിയുന്നത് പോലെ തോന്നി. അവൾ സമീർക്കയുടെ കൂടെ പോയി. ആർക്കും തടയാനോ ഒന്ന് മിണ്ടാനോ തോന്നിയില്ല. ആരും ആ ഷോക്കിൽ നിന്നും മോചിതവും ആയില്ല. എല്ലാവരും നിറകണ്ണോടെ അവളെ നോക്കി. അവൾ അവരെ തിരിഞ്ഞു നോക്കുക പോലും ചെയ്യാതെ പോയി. കാറിൽ കേറിയതും അവൾ കരഞ്ഞു പോയി. സമീർ തടഞ്ഞില്ല. കുറച്ചു കരയുന്നത് നല്ലതാ മനസ്സിലെ ഭാരം കുറയും. വീട്ടിൽ എത്തിയതും എല്ലാവരും സിറ്റൗട്ടിൽ തന്നെ ഉണ്ടായിരുന്നു. അവൾ ആരെയും നോക്കാതെ റൂമിലേക്ക് ഓടി പോയി. ബെഡിലേക്ക് വീണു പൊട്ടി കരഞ്ഞു. എന്തിനാ റബ്ബേ ഇങ്ങനെ പരീക്ഷിക്കുന്നെ.

അവനിൽ നിന്നും എന്നും അകലം പാലിക്കാനെ നോക്കിയിട്ട് ഉള്ളൂ. എന്നിട്ടും എന്നെ എന്തിനാ അവനോട് കൂടുതൽ അടുപ്പിച്ചേ. അകലുമ്പോൾ വേദനിച്ചോട്ടേന്ന് കരുതിയാണോ. ഇന്ന് വരെ ഒന്നും ആഗ്രഹിച്ചിട്ടില്ല. ആദ്യമായി ആഗ്രഹിച്ച മോഹിച്ചത അവനെ. അതെങ്കിലും എനിക്ക് തന്നുകൂടായിരുന്നോ. ഇങ്ങനെ വേദനിപ്പിക്കാൻ മാത്രം എന്ത് മഹാ പാപമാ ഞാൻ ചെയ്തേ. *** ഫൈസിക്ക് സംഭവിച്ചതൊന്നും വിശ്വസിക്കാൻ പറ്റുന്നുണ്ടായിരുന്നില്ല. എന്ത് നടക്കരുതെന്ന് വിചാരിച്ചോ ആരും അറിയരുതെന്ന് കരുതിയോ അതാണ്‌ നടന്നത്. സ്വപ്നത്തിൽ പോലും ഞാൻ വിചാരിക്കാത്ത കാര്യം ആണ് ആ പേപ്പറിൽ ഉള്ളത്. ആരായിരിക്കും ഇത് അവർക്ക് അയച്ചു കൊടുത്തത്‌. എല്ലാവരും തകർന്ന മട്ടിൽ നിന്നിടത്തു തന്നെ ഉണ്ടായിരുന്നു. ഇനിയും മിണ്ടാതിരിക്കാൻ പറ്റില്ല. അല്ലെങ്കിൽ അവൾ എന്നന്നേക്കുമായി എനിക്ക് നഷ്ടപ്പെടും. അവൻ ഇക്കയുടെ അടുത്തേക്ക് പോയി. ഇക്കാക്കാ ഞാൻ.... എനിക്ക്... വിളിച്ചുപോകരുത് എന്നെയിനിയങ്ങനെ. ഞാൻ നിർബന്ധിച്ചു തന്നെയാ നിന്റെ കല്യാണം നടത്തിയത്. അത് എന്റെ തന്നെ കണ്ണ്പൊട്ടിക്കാനാണെന്ന് അറിഞ്ഞില്ല.എന്നോടുള്ള ദേഷ്യം ആയിരിക്കുമല്ലേ ആ പാവത്തിനോട് തീർത്തത്. വേണ്ടായിരുന്നു ഫൈസി. ഇതിനേക്കാൾ ഭേദം എന്നെ അങ്ങ് കൊല്ലുന്നതായിരുന്നു.

സമീർ പറഞ്ഞത് പോലെ അവനല്ല ഞാനാ സഫുന്റെ ജീവിതം നശിപ്പിച്ചത്. എന്റെ സ്വാർത്ഥതക്ക് വേണ്ടി. ഇത്രയൊക്കെ ചെയ്തിട്ടും ആ പാവം നിന്റെ ഭാഗം കൂടിയ സംസാരിച്ചത്. അതിനോട് തന്നെ വേണായിരുന്നോടാ ഇങ്ങനൊക്കെ. എനിക്ക് പറയാനുള്ളത് കൂടി ഒന്ന് കേൾക്ക്. അവളെ നീ എപ്പോ വേണ്ടന്ന് വെച്ചോ അപ്പൊ തന്നെ നിന്റെ ഇക്ക മരിച്ചു. അല്ല നീ കൊന്നു. എനിക്ക് ഇനി ഇങ്ങനെയൊരു അനിയൻ ഇല്ല. എനിക്കൊന്നും കേൾക്കുകയും വേണ്ട. അവനെ തള്ളിമാറ്റി അകത്തേക് പോയി. ആയിഷയും അവനെ നോക്കാതെ പിറകെ പോയി. അവൻ ഉപ്പന്റെയും ഉമ്മന്റേയും അടുത്തേക്ക് പോയെങ്കിലും അവർ റൂമിൽ കയറി വാതിൽ വലിച്ചടച്ചു. അവൻ തളർച്ചയോടെ നിലത്തിരുന്നു. തെറ്റ് ചെയ്യുന്ന സമയത്ത് എല്ലാവരും കൂടെയുണ്ടായിരുന്നു തെറ്റ് തിരുത്തി വന്നപ്പോൾ ആരും ഇല്ലാതായി കൂട്ടിന്. അവന് ആകെ വട്ട് പിടിക്കുന്ന പോലെ തോന്നി.

അവൻ എത്ര സമയം അങ്ങനെ ഇരുന്നുവെന്ന് അവന് തന്നെ ഓർമയില്ല. പിന്നെ മെല്ലെ എണീറ്റു റൂമിലേക്ക് പോയി. ഭ്രാന്ത് പിടിച്ചപോലെ എല്ലാം എറിഞ്ഞു പൊട്ടിച്ചു. അപ്പോഴാ അവൻ അവരുടെ വെഡിങ് ഫോട്ടോ കണ്ടത്. അവൻ അതെടുത്തു അതിലേക്ക് തന്നെ നോക്കി ഇരുന്നു. അവളുടെ ഫോട്ടോയുടെ മുകളിലൂടെ തലോടി. സഫു സത്യം ആയിട്ടും ഞാൻ മനസ്സാ വാചാ അറിയാത്ത കാര്യമാ ഇതൊക്കെ. എനിക്ക് നീയില്ലാതെ പറ്റില്ലടി. അത്രക്ക് ഇഷ്ടാ നിന്നെ.ലവ് u സഫു. ഇന്ന് നിന്നോട് എന്റെ ഇഷ്ടം പറയണം. നിന്നോടൊത്ത് പുതിയൊരു ജീവിതം തുടങ്ങണം എന്നൊക്ക കരുതി എന്തൊക്കെ പ്രതീക്ഷയോടെയാ ഞാൻ വന്നതെന്നറിയോ . പക്ഷേ.... അവന്റെ കണ്ണിൽ നിന്നും കണ്ണുനീർ തുള്ളികൾ ആ ഫോട്ടോയിലേക്ക് ഇറ്റിവീണു. അവൻ ഫോട്ടോയും നെഞ്ഞോട് ചേർത്ത് പിടിച്ചു ബെഡിൽ പോയി കിടന്നു. എല്ലാത്തിനും സാക്ഷിയായി അവൻ അവൾക്കായി വാങ്ങിയ റോസാപ്പൂവ് അപ്പോഴും അവന്റെ പോക്കറ്റിൽ ഉണ്ടായിരുന്നു.... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story