💕മിഴികൾ പറഞ്ഞ പ്രണയം 💕: ഭാഗം 55

mizhikal paranja pranayam

രചന: സഫ്‌ന കണ്ണൂർ

ടാ നീയല്ലേ പറഞ്ഞത് ആ ഡിവോഴ്സിന്റെ കാര്യം ആരും അറിയില്ലെന്ന്. പിന്നെങ്ങനെയാ അവളെ വീട്ടിൽ അറിഞ്ഞത്. സാലി. ആ പന്നിയാ ഇതിന്റെ പിന്നിൽ. നിന്നോടാരാ പറഞ്ഞെ അവനാണെന്ന്. ഞാൻ രാവിലെ വക്കീലിന്റെ അടുത്ത് പോയിരുന്നു. നല്ല രണ്ടു പെട കൊടുത്തപ്പോ പറഞ്ഞു സാലി ഭീക്ഷണിപെടുത്തി ചെയ്യിച്ചതാണെന്ന്.അവനെ കാണാനും പോയിരുന്നു. അവൻ നാട്ടിലില്ല. എന്തോ കേസന്വേഷണവുമായി എവിടെയോ പോയിന് പോലും. കയ്യിൽ കിട്ടിയിരുന്നെങ്കിൽ പിന്നെ അവനെ കൊണ്ട് തന്നെ സഫുനോട് സത്യം പറയിപ്പിച്ചേനെ. സാലിം.... അവനെ ഞാൻ വെറുതെ വിടുന്നു കരുതണ്ട. അവന്റെ ദേഷ്യം കൊണ്ട് വിറക്കുന്ന മുഖം കണ്ടു അജുവിനു പോലും ഭയം തോന്നി. ഈ ദേഷ്യം പിടിച്ച സമയത്തു സാലിയെ കാണാത്തത് നന്നായിന്ന് അവനു തോന്നി. നീയിപ്പോ തല്ലിനും വഴക്കിനും ഒന്നും അല്ല പോകേണ്ടത്. സാലിയെ നമുക്ക് പിന്നെ വിശദമായി കാണാം. ആദ്യം ചെയ്യേണ്ടത് നീയല്ല ഇത് അയച്ചതെന്നും അവളെ ഇഷ്ടമാണെന്നും സഫുവിനെ കണ്ടു കാര്യം പറയുകയ വേണ്ടേ.

എന്നിട്ട് മതി ബാക്കിയൊക്കെ. അവൾ ഇനി എന്നെ വിശ്വസിക്കോ.ഒരിക്കലും വിശ്വസിക്കില്ല. അവളെപറ്റി മോശമായി പറഞ്ഞതിന് വെറുക്കുന്നുണ്ടായിരിക്കും. ആ നോട്ടീസ് വായിച്ചപ്പോൾ അവൾ എന്നെ നോക്കിയ ഒരു നോട്ടം ഉണ്ട്. കണ്ട എന്റെ ചങ്ക് തകർന്നു പോയടാ അത് കണ്ടിട്ട്. നിന്റെ ഈ ആക്ടിറ്റുടാ മാറ്റണ്ടേ .നിന്റെയീ ഒറ്റ സ്വഭാവം കൊണ്ട ഇങ്ങനൊക്കെ സംഭവിച്ചത്. പണ്ടേ ഇഷടാന്ന് പറഞ്ഞു തുലച്ചിനെങ്കിൽ ഇങ്ങനെ സംഭവിക്കരുന്നോ. പറ്റിയത് പറ്റി ഇനിയും അത് പറഞ്ഞു കുത്തി നോവിക്കല്ല. ഇനിയെന്താ വഴിന്ന് പറഞ്ഞു താ. എനിക്ക് ആലോചിച്ചിട്ട് ഒരു എത്തും പിടിയും കിട്ടുന്നില്ല. അവളെ ഫോണിൽ വിളിച്ചു നോക്കി സ്വിച് ഓഫ്‌ ആണ്. അവളെയൊന്ന് നേരിൽ കാണണം.... പക്ഷേ എങ്ങനെയാ കാണാൻ പറ്റുക. കോളേജിൽ പോകോ ഇനിയവൾ. അവൾക്ക് എക്സാം ആണ് നാളെ മുതൽ. പോകാതിരിക്കില്ല. എന്നാ ആ വഴിയൊന്ന് ട്രൈ ചെയ്തു നോക്ക്. നീ ഇപ്പൊ വീട്ടിലേക്ക് പോകാൻ നോക്ക്.

വീടോ.... ഏത് വീട്.... ആർക്ക്.....എല്ലാം പോയി. വീടും... എന്റെ കുടുംബം.... എന്റെ സന്തോഷം.... സമാധാനം... എല്ലാം കൊണ്ടല്ലേ അവൾ പോയേ. പറയുമ്പോൾ അവന്റെ കണ്ണ് നിറഞ്ഞിരുന്നു. എന്നോട് ആരും അതിന് ശേഷം മിണ്ടിയിട്ടില്ല. എന്നെ കാണുന്നത് തന്നെ വെറുപ്പാ എല്ലാർക്കും. ഞാനിത് അനുഭവിക്കണം ... അത്രക്ക് ദ്രോഹം അവളോട് ചെയ്തിട്ടുണ്ട്. അതിനുള്ള ശിക്ഷയായിരിക്കും. പോട്ടെടാ എല്ലാം ശരിയാകും. അവരെ വിഷമം കൊണ്ട് ചെയ്യുന്നതാണ് ഇതൊക്കെ. ഹാരിസ്ക്ക മുൻകൈ എടുത്തു നടത്തിയ വിവാഹം അല്ലെ. പോരാത്തതിന് ചുരുങ്ങിയ സമയം കൊണ്ട് അവൾ സ്നേഹം കൊണ്ട് എല്ലാവരെയും കയ്യിലെടുക്കുകയും ചെയ്തു. അവൻ ഒന്ന് മൂളി. നീ കുറച്ചു ദിവസം എന്റെ കൂടെവാ എല്ലാം ആറിത്തണിയുന്ന വരെ എന്റെ വീട്ടിൽ നിൽക്കാം. ഞാൻ ഇപ്പൊ എവിടേക്കും ഇല്ല. പറഞ്ഞത് കേട്ട മതി. വരാൻ പറഞ്ഞ വന്നോളണം. തല്ക്കാലം നിന്നെ ഞാൻ തനിച്ചു വിടില്ല. നിര്ബന്ധിക്കണ്ട അജു. ഞാനെവിടേക്കും ഇല്ല. എന്റെ വീട്ടിൽ അവളുണ്ട്. എന്റെ റൂമിൽ ഉണ്ട്.

എന്തിന് എന്റെ കൂടെ തന്നെ അവളുണ്ട് എനിക്ക് ആറൂമിൽ കേറുമ്പോൾ തന്നെ അവളുടെ പ്രസൻസ് ഫീൽ ചെയ്യും.അതൊന്നും വിട്ട് എവിടേക്കും ഞാനില്ല. പറ്റില്ല എനിക്ക്. പിന്നെ കാണാംന്ന് പറഞ്ഞു അവൻ പോയി. അജുവിന് മനസ്സിലാകുന്നുണ്ടായിരുന്നു അവന്റെ അവസ്ഥ. പിന്നെ നിർബന്ധിചില്ല. *** വീട്ടിൽ എല്ലാവരും ഉണ്ടെന്ന് അവൻ കണ്ടു. അവനെ കണ്ടതും അവരൊക്കെ എണീറ്റു പോയി. ഈ വീട്ടിൽ എല്ലാവരും ഉണ്ടെങ്കിലും താനിപ്പോ തനിച്ചാണെന്ന് അവന് തോന്നി.അവൻ റൂമിലേക്ക് പോയി. അവൻ സഫുവിന്റെ ഫോട്ടോ എടുത്തു നെഞ്ചോടു ചേർത്ത് പിടിച്ചു കിടന്നു. ഞാൻ തനിച്ചല്ല. ആവുകയും ഇല്ല. ആര് എന്നെ ഒറ്റപെടുത്തിയാലും നീയും നിന്റെ ഓർമകളും എന്നോടൊപ്പം ഉണ്ട്. എന്നും ഉണ്ടാവുകയും ചെയ്യും. ആ ഓർമ്മകളെയും കൂട്ടുപിടിച്ചു അവൻ ഉറക്കിലേക്ക് വീണു. **

തന്റെ തലയിലൂടെ ആരോ തലോടുന്നത് പോലെ തോന്നി. അവൾ കണ്ണ് തുറന്നു നോക്കി. സമീർക്ക. അവൾ പെട്ടെന്ന് എണീറ്റിരുന്നു. ഉറക്കമാണോ അതോ ഉറക്കം നടിക്കുന്നതോ. അവിടെ നിന്നും വന്നതിന് ശേഷം നീ ഈ റൂമിൽ നിന്നും പുറത്തിറങ്ങിയിട്ടില്ലല്ലോ അവളൊന്നും മിണ്ടാതെ നിലത്തേക്ക് നോക്കി നിന്നു. നാളെ മുതൽ എക്സാം തുടങ്ങുകയല്ലേ നിനക്ക്. അവൾ അതെയെന്ന് തലയാട്ടി. നീ ഇത്രയും നാൾ കഷ്ടപെട്ടത് തുടർന്ന് പഠിക്കാനുള്ള ആഗ്രഹം കൊണ്ടല്ലേ. നിന്റെ വലിയ ഡ്രീം അല്ലെ കോഴ്സ് പൂർത്തിയാക്കണമെന്ന്. അന്ന് അതിന് സമ്മതിച്ചില്ല. ഇനി അത് പറഞ്ഞിട്ട് കാര്യവും ഇല്ല. അവൻ നിരാശയോടെ പറഞ്ഞു. പിന്നെ കുറച്ചു സമയം രണ്ടു പേരും ഒന്നും മിണ്ടിയില്ല. നീ ഇനി കഴിഞ്ഞതൊന്നും ഓർക്കണ്ട. നിന്റെ ജീവിതത്തിൽ ഒന്നും സംഭവിച്ചിട്ടില്ല. നിനക്ക് അവരെയൊന്നും അറിയുകയും ഇല്ല. കഴിഞ്ഞതെല്ലാം ഒരു ദുസ്വപ്നം ആണെന്ന് കരുതി മറക്കണം. എക്സാം അല്ലെ മനസ്സിരുത്തി പഠിക്കണം. എപ്പോഴത്തെയും പോലെ നല്ല മാർക്കോടെ പാസ്സാവുകയും വേണം. എവിടെയും ആരുടെ മുന്നിലും തൊറ്റിട്ടില്ല എന്ന് എല്ലാവർക്കും കാണിച്ചു കൊടുക്കണം.

അവൾ തലയാട്ടി. പോയി മുഖം ഒക്കെ കഴുകി ഫ്രഷ് ആയി വന്നു പഠിക്കാൻ നോക്ക്.അതും പറഞ്ഞു എണീറ്റു. പോകാൻ വാതിൽക്കൽ എത്തിയിടത്ത് നിന്നും സമീർ പെട്ടന്ന് തിരിച്ചു വന്നു. ടേബിളിൽ അവളുടെ ഫോൺ ഉണ്ടായിരുന്നു അതെടുത്തു. കുറച്ചു ദിവസത്തേക്ക് ഇനി ഫോൺ ഉപയോഗിക്കേണ്ട. അവൾ അതിനും മിണ്ടാതെ തലയാട്ടുക മാത്രം ചെയ്തു. സമീർക്ക പോയതും അടക്കി വെച്ചിരുന്ന കണ്ണുനീർ പുറത്തേക്ക് ചാടിയിറങ്ങി. കഴിഞ്ഞതെല്ലാം മറക്കാനോ.... ഫൈസി അവനെ മറക്കാൻ എനിക്കാവുമോ..... അവനെ ഓർത്തതും ഹൃദയം ഒരു നിമിഷം സ്റ്റക്ക് ആയത് പോലെ. അവൻ ഇപ്പൊ എന്നെ ഓർക്കുന്നുണ്ടാവുമോ. എവിടെ. ഞാൻ പോയ സന്തോഷത്തിൽ അർമാദിക്കുന്നുണ്ടാവും. ഞാൻ ആർക്കും ആരും ആയിരുന്നില്ല. ഇനി ആവുകയും ഇല്ല. വേദനയോടെയാണെങ്കിലും ഈ സത്യം ഞാൻ അംഗീകരിച്ചു.

എന്നെ ഓർക്കാത്തവരെ ഞാൻ എന്തിനാ ഓർക്കുന്നെ. നമ്മളെ വേണ്ടാത്തവരെ നമുക്കും വേണ്ട അല്ല പിന്നെ സ്വയം സമാധാനിക്കാൻ അങ്ങനെയൊക്കെ പറഞ്ഞെങ്കിലും മനസ്സ് അതൊന്നും അംഗീകരിക്കുന്നുണ്ടായിരുന്നില്ല.എന്തിനെന്നില്ലാതെ മനസ്സ് അസ്വസ്ഥമായി കൊണ്ടിരുന്നു. ഇല്ല ഞാനിനി ഒന്നിനെ പറ്റിയും ആലോജിക്കില്ല. എക്സാം ആണ് അതിൽ കോൺസെൻഡ്രേറ്റ് ചെയ്തേ പറ്റു. ഉറച്ച തീരുമാനത്തോടെ പഠിക്കാൻ ഇരുന്നെങ്കിലും മനസ്സ് ഒന്നിലും ഉറച്ചു നിന്നില്ല. എവിടെയും ഫൈസിയുടെ മുഖം മാത്രം. അവൾ ബുക്ക്‌ മടക്കിവെച്ചു പോയി കിടന്നു. *** ഹലോ..... ഒരാഴ്ച ലീവ് എടുക്കാൻ പറഞ്ഞിട്ട് മൂന്ന് ദിവസം അല്ലേ എടുത്തുള്ളൂ. സാലി തിരിഞ്ഞു നോക്കി. ഷെറിയാണ്. ഫൈസിയുടെ ദേഷ്യം മൂന്ന് ദിവസമെ ഉണ്ടാവുള്ളോ. അവൻ ചെറുതായി ചിരിക്കുക മാത്രം ചെയ്തു. നിനക്ക് നിന്റെ കാര്യം നടന്നില്ലേ അത് പോരെ. എനിക്കത് മതി. ഞാൻ പറഞ്ഞില്ലേ അവരെ പിരിക്കുമെന്ന് ഇപ്പൊ എന്തായി. കേട്ടിട്ട് നിനക്ക് സന്തോഷം തോന്നുന്നില്ലേ. പിന്നെ സന്തോഷം ഇല്ലാതെ.

അവൾ എന്റെതാകാൻ പോവുകയല്ലേ.അല്ല നീ എപ്പോഴാ ഇനി അവനോട് പ്രൊപ്പോസ് ചെയ്യാൻ പോകുന്നെ. വേഗം വേണം. അല്ലെങ്കിൽ അവൻ വേറെ ആളെ നോക്കും. എനിക്കിട്ട് താങ്ങിയതാണെന്ന് മനസ്സിലായി.ഏതായാലും ഇപ്പോഴൊന്നും പ്രൊപ്പോസ് ചെയ്യുന്നില്ല. പിന്നെ ആകെ തളർന്നു നിൽക്കുന്ന അവന് ഒരു കൂട്ടായി അവന്റെ കൂടെ ഫുൾ ടൈം അങ്ങ് നിൽക്കാൻ പോവ്വുകയാ. അവന്റെ ഓഫീസ്... വീട്... എല്ലായിടത്തും. അങ്ങനെ പതിയെ പതിയെ അവന്റെ ജീവിതത്തിലേക്കും ഞാൻ കടക്കും. സാലിയുടെ മുഖത്ത് ഒരു പുച്ഛഭാവം അവൾ കണ്ടു. നീ പുച്ഛിച്ചോ. ഷെറി നടത്തി കാണിച്ചു തരും ഇതും. അവനെ വെല്ലുവിളിക്കുന്ന പോലെ പറഞ്ഞിട്ട് ഷെറി പോയി. ഒന്നും നടക്കാൻ പോകുന്നില്ല ഷെറി.ഞാൻ തോൽവി സമ്മതിച്ചു നിന്റെ മുന്നിൽ നിൽക്കുന്നത് നിന്നെ പേടിച്ചല്ല. സഫുന് ഒരപകടവും വരാതിരിക്കാനാണ്. ഞാൻ പറഞ്ഞു എല്ലാവരും സത്യം അറിഞ്ഞാൽ നീ മുന്നിൽ വന്നു നേരിട്ട് സഫുവിനോട് യുദ്ധം ചെയ്യും. അവളെ ജീവന് തന്നെ ആപത്ത് വരും. നീ തനിച്ചല്ല ഇതൊക്ക ചെയ്യുന്നത്.

നിന്റെ പിന്നിൽ സഹായത്തിനു ആളുണ്ട്. അതും എനിക്കറിയാം. നിന്റെ താളത്തിന് ഒത്തു തുള്ളുന്ന നിന്റെ ഇക്ക. ആര് വന്നാലും എന്നെ കടന്നെ സഫുന്റെ അടുത്ത് എത്തുള്ളു.എത്താൻ സമ്മധിക്കുള്ളു. നിനക്ക് ഒരിക്കലും ഫൈസിയെ കിട്ടില്ല. നിന്നെ കൊണ്ട് തന്നെ സഫുവിന് ഫൈസിയെ തിരിച്ചേൽപിക്കും. ഇപ്പൊ തല്ക്കാലം ഒന്ന് മാറി നിക്കുവാ ഞാൻ. എന്തിനാന്നു അറിയോ സഫുവിനോടുള്ള ഫൈസിയുടെ സ്നേഹം എത്രയുണ്ടെന്ന് അറിയാൻ. ഫൈസിയും നീയും തമ്മിൽ ഉള്ള യുദ്ധം തുടങ്ങാൻ പോവ്വുകയാ ഇനി. tiiസോറി സോറി നീയുമായല്ല. ഞാനും ഫൈസിയും ആയി. ഞാൻ ആണല്ലോ ഇപ്പൊ ഫൈസിയുടെ ശത്രു. ഫൈസി ശക്തമായി തിരിച്ചടിച്ചിരിക്കും ഈ ഡിവോഴ്സ് നോട്ടീസിന് പകരം. സ്നേഹത്തിലൂടെ അല്ലെങ്കിൽ ഭീഷണിയിലൂടെ സഫുവിന് സമ്മതം ആന്നെങ്കിലും ഇല്ലെങ്കിലും അവന്റെ അടുത്ത് തന്നെ അവളെ എത്തിച്ചിരിക്കുംഅവൻ . മൂന്ന് വർഷം കൊണ്ട് ടോപ് ലെവലിൽ സ്വന്തം പ്രയത്നം കൊണ്ട് ഒരു ബിസിനസ് മേഖല തന്നെ കെട്ടിപ്പടുത്ത കൂർമ്മബുദ്ധിശാലിയായ ആർക്കും അറിയാത്ത ഒരു ഫൈസി കൂടി ഉണ്ട്.

ആഗ്രഹിച്ചതെന്തും വെട്ടിപിടിച്ചു മുന്നേറുന്ന ഒരു ഫൈസി. വെയിറ്റ് ആൻഡ് സീ ഷെറി. അവന്റെ മുഖത്ത് ഒരു ചിരി വിരിഞ്ഞു. **** കോളേജിൽ പോകാൻ ഇറങ്ങിയപ്പോഴാ സമീർക്ക വിളിച്ചത്. ഇനി മുതൽ ഞാൻ കൊണ്ടു വിട്ടോളം. എക്സാം കഴിയുമ്പോൾ വിളിക്കാനും വരാം. അതിനും അവൾ തലയാട്ടി അവരെ കൂടെ പോയി. കാറിൽ ആയിരുന്നു പോക്കും വരവും സനയും ഉണ്ടാകും. സമീർക്കയും സനയും ഓരോ കോമഡി ഒക്കെ പറഞ്ഞു ഇരിക്കും. എന്റെ മൂഡ് ചേഞ്ച്‌ ആക്കാനാണ് അറിയാം. അവൾ പുറത്തേക്ക് നോക്കി ഇരിക്കുകയല്ലാതെ ഒന്നും മിണ്ടില്ല. രാത്രിയും പകലും മാറി മാറി വന്നു. അവസാനത്തെ എക്സാം കഴിഞ്ഞു. അവൾ ഒരു ദീർഘ നിശ്വാസത്തോടെ ബുക്കും വലിച്ചെറിഞ്ഞു കിടക്കയിലേക്ക് വീണു. ഇനി നാളെ എന്ത് ആ ചോദ്യം അവളുടെ മുന്നിൽ തെളിഞ്ഞു. ഇത്രയും ദിവസം എക്സാം എന്ന മതിൽ വെച്ചു ഫൈസിയെയും അവന്റെ ഓർമ്മകളെയും പ്രശ്നങ്ങളും മറന്നുവെന്ന് നടിച്ചു. അവന്റെ ഓർമ്മകൾ തികട്ടി വരും തോറും ആ ഡിവോഴ്സ് പേപ്പർ എടുത്തു നോക്കും. ആ തീ യിൽ അവന്റെ ഓർമ്മകൾ എരിഞ്ഞു തീരും. *

അവസാന പരീക്ഷയും കഴിഞ്ഞു. ഫൈസി നിരാശയോടെ പറഞ്ഞു. അവന് നല്ല സങ്കടം ഉണ്ടെന്ന് അജുവിന് മുഖം കണ്ടപ്പോൾ തന്നെ മനസ്സിലായി. ഒരാഴ്ചയായി അവളെ കാണാനും മിണ്ടാനും കോളേജ് മുന്നിൽ കുറ്റിയടിക്കുന്നു. സമീർ ഉള്ളോണ്ട് ഒന്ന് കാണാൻ പോലും ശരിക്കും പറ്റിയിട്ടില്ല. നീ ധൈര്യമായി അവളുടെ വീട്ടിൽ പോടാ. അയാളെ പേടിച്ചു എത്രയാണെന്ന് വെച്ച ഇങ്ങനെ പേടിച്ചിരിക്കുക. പേടിച്ചൊന്നും അല്ലടാ. അവൾക്ക് വേണ്ടി തല്ല് കിട്ടിയാൽ പോലും ഞാൻ സഹിക്കും.അവളെ എക്സാം കഴിയട്ടെന്ന് കരുതിയാ. ഒരു ഇഷ്യൂ ഉണ്ടായാൽ അതവളെ എക്സാമിനെ ബാധിക്കും. ഞങ്ങൾ ആരെങ്കിലും വിളിക്കുകയോ കാണുകയോ ചെയ്യുമെന്ന് പേടിച്ചാണ് അവൾക്ക് ഈ പ്രൊട്ടക്ഷൻ. അവളെ ഫോൺ പോലും വാങ്ങി വെച്ചു. അൻസി പറഞ്ഞതാ ഇതൊക്കെ. ഒരിക്കൽ ഞാൻ വിളിച്ചിരുന്നു അൻസിയെ. കലിപ്പിലാണ് സമീർക്കയും അവളുടെ ഉപ്പയുമൊക്കെ. ഇനി വിളിക്കരുതെന്നും പറഞ്ഞു. ഇനിയെന്താ നിന്റെ പ്ലാൻ. എനിക്കൊന്നും അറിയില്ല. അവളെ വേണം എനിക്ക്..... അവളെ കാണാതെ....

മിണ്ടാതെ പറ്റുന്നില്ലെടാ. ഇന്നത്തോടെ എക്സാം കഴിഞ്ഞല്ലോ. നാളെ ഞാൻ നേരിട്ട് അവളെ വീട്ടിൽ പോകും. അവളെ കാൽ പിടിച്ചാണെലും മാപ്പ് പറഞ്ഞു അവളെ കൂട്ടി വരും. എല്ലാം ശരിയാവുമെടാ. നമുക്ക് അവളെ വീട്ടിൽ പോയി അവളെ കാണാം. അജു അവനെ ആശ്വസിപ്പിച്ചു. *** വാതിലിൽ മുട്ടുന്നത് കേട്ടു. അവൾ പോയി തുറന്നു നോക്കി. ഉപ്പ. ഉപ്പ അകത്തേക്ക് കയറി വന്നു. എനിക്ക് കുറച്ചു സംസാരിക്കാൻ ഉണ്ട്. അവളെ കയ്യിൽ പിടിച്ചു കൂട്ടി പോയി ബെഡിൽ ഇരുന്നു. ഫൈസിയുടെ കാര്യം ആയിരിക്കും പറയാൻ പോകുന്നതെന്ന് അവൾക്ക് നല്ല ബോധ്യം ഉണ്ടായിരുന്നു. മോൾക്ക് ഇഷ്ടം ഇല്ലാതെയാ ഈ വിവാഹം നടന്നതെന്ന് അറിയാം. വിവാഹം വേണ്ടെന്ന് നീ ഒരുപാട് പറഞ്ഞതാ ഞങ്ങളാരും അത് കേട്ടില്ല. അന്നത്തെ സാഹചര്യത്തിൽ നിന്റെ ഇഷ്ടങ്ങളെക്കാളും പ്രാധാന്യം കൊടുത്തത് അഭിമാനത്തിന് ആയിരുന്നു. ഇപ്പൊ അതേ അഭിമാനം കൊണ്ട് തന്നെ ഈ വിവാഹബന്ധം വേണ്ടെന്ന് വെക്കേണ്ട ഗതിയും ആയി.

അന്നേ തുറന്നു പറഞ്ഞു കൂടായിരുന്നോ പ്രശ്നങ്ങൾ.എന്തിനാ എല്ലാം ഒറ്റക്ക് സഹിച്ചത് കെട്ടിച്ചുകഴിഞ്ഞാൽ ബാധ്യത ഒഴിഞ്ഞുന്ന് കരുതുന്നവർ ഉണ്ടാകും. ഞങ്ങളെയും അങ്ങനെയാണോ നീ കണ്ടത്.തിരിച്ചു വരായിരുന്നില്ലേ ഇവിടേക്ക്. ആ വാക്കുകളിൽ വേദന നിറഞ്ഞിരുന്നു . ഈ ഉപ്പാനോട് മോള് പൊറുക്കണം. നിറഞ്ഞ കണ്ണുകളോടെ ഉപ്പ അത് പറഞ്ഞതും അവൾക്ക് ഹൃദയം നുറുങ്ങുന്നത് പോലെ തോന്നി. എനിക്ക് സങ്കടം ഒന്നും ഇല്ല ഉപ്പ. അതൊക്ക ഞാൻ വിട്ടു. ഇപ്പൊ ആലോചിക്കുന്നത് പോലും ഇല്ല. എന്നെ സമാധാനിപ്പിക്കാൻ ആണെങ്കിലും മോള് കള്ളം പറയണ്ട. ഈ നെഞ്ച് പിടക്കുന്നത് എനിക്ക് കാണാം. ഫൈസി...... അവനോട് ഇതിന് പകരം റബ്ബ് ചോദിച്ചോളും. എന്റെ മോളെ കണ്ണുനീരിനു പകരം ഈ ദുനിയാവിൽ വെച്ച് തന്നെ അവൻ അനുഭവിക്കും നോക്കിക്കോ. ഫൈസിയെ പറയുന്നത് മാത്രം സഹിക്കാൻ പറ്റുന്നുണ്ടായിരുന്നില്ല. അവനെ ഒന്നും പറയല്ലെന്നു ഉപ്പാനോട് പറയാനും പറ്റുന്നുണ്ടായിരുന്നില്ല.

മനസ്സ് കൊണ്ട് അവൾ ചെവി അടച്ചു പിടിച്ചു. ഞാൻ നല്ലൊരു വക്കീലിനെ കണ്ടിരുന്നു. അവന് അവന്റെ രീതിയിൽ തന്നെ മറുപടി കൊടുക്കണം. മോള് ഇതിൽ ഒപ്പിടണം. അവൻ പോയാലും മോൾക്ക് ഒന്നും ഇല്ലെന്ന് അവനെ അറിയിച്ചു കൊടുക്കണം. അവൾ ഒറ്റ നോട്ടെ നോക്കിയുള്ളൂ. അവൾക്ക് ചുറ്റും കറങ്ങുന്നത് പോലെ തോന്നി. ഡിവോഴ്സ് പേപ്പർ. അവളുടെ മനസ്സും ശരീരവും വിറക്കുന്നുണ്ടായിരുന്നു. ഈ നിമിഷം മരിച്ചു വീണിരുന്നെങ്കിൽ എന്ന് പോലും അവളാഗ്രഹിച്ചു പോയി. മോള് ഇതിൽ ഒപ്പിട്ട് വെക്കണം. ആ കടലാസ് അവളെ കയ്യിൽ വെച്ചു കൊടുത്തു ഉപ്പ പോയി. അവളെ കയ്യിൽ നിന്നും അത് നിലത്തേക്ക് ഊർന്ന് വീണു. അത് ഒരിക്കൽ കൂടി നോക്കാനുള്ള ശക്തിപോലും അവൾക്കുണ്ടായിരുന്നില്ല. കണ്ണ് നീരിന് പോലും അത് കാണാൻ പറ്റാത്തത് കൊണ്ടാകണം പുറത്തേക്ക് വന്നില്ല..... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story