💕മിഴികൾ പറഞ്ഞ പ്രണയം 💕: ഭാഗം 56

mizhikal paranja pranayam

രചന: സഫ്‌ന കണ്ണൂർ

വിരഹത്തിൻ വേദനയറിയാൻ പ്രണയിക്കൂ ഒരു വട്ടം..... വിടരാപൂമുട്ടുകളവിടെ കരയിക്കും പലവട്ടം... വിരഹത്തിന്റെ വേദനയറിയാൻ പ്രണയിക്കണം എന്നില്ല. ഒന്ന് കെട്ടിയാലും മതി. ഭാര്യയെ പ്രേമിച്ചിട്ട് വിരഹദുഃഖം അനുഭവിക്കുന്ന ഒരാൾ ഞാനെ ഉണ്ടാവു. എവിടെ പോയാലും വിരഹം മാത്രമേ ഉള്ളല്ലോ റബ്ബേ. മനസ്സ് കുറച്ചു റിലാക്സ് ആകാനാ ഒരു സോങ് കേൾക്കാന്ന് വെച്ചത്. ഉള്ള സ്വസ്ഥത കൂടി പോയി കിട്ടി. അവൻ പാട്ട് ഓഫ്‌ ചെയ്തു. കാറിൽ നിന്നിറങ്ങി വീട്ടിൽ കയറുമ്പോഴേ കണ്ടു ഒച്ചപ്പാടും ബഹളവും. അളിയന്മാരും കുട്ടികളും ഇക്കാക്കയും എല്ലാവരും ഉണ്ട്. എന്നെ കണ്ടതും എല്ലാം സ്റ്റോപ്പായി. ഇപ്പൊ കുറെയായി ഇങ്ങനെയാണ് അത് കൊണ്ടു പുതുമയൊന്നും തോന്നിയില്ല. എന്റെ കാര്യം അറിഞ്ഞു വന്നതായിരിക്കും .

അവനെ കണ്ടതുംഎല്ലാവരും ഓരോ വഴിക്ക് പോയി. അവനും ഒന്നും മിണ്ടാതെ റൂമിലേക്ക് പോയി. അവൻ റൂമിലേക്ക് പോകാൻ നോക്കിയതും റിച്ചു വന്നു അവനെ കെട്ടിപിടിച്ചു. പിന്നാലെ വന്ന റസിയ അവളെ പിടിച്ചു വലിച്ചു കൊണ്ടു പോയി. അവൻ തടഞ്ഞെങ്കിലും വിട്ടില്ല. അവൾ വരാതിരുന്നപ്പോ അവളെ തല്ലി. റിച്ചുന്റെ കരച്ചിൽ കേട്ടതും അവൻ അത് വരെ അടക്കിവെച്ച ദേഷ്യവും സങ്കടവും എല്ലാം ഒന്നിച്ചു പുറത്തേക്ക് വന്നു. അടുത്ത് കണ്ട ഫ്‌ളവർ ബേസ് എടുത്തു ഒറ്റ എറു കൊടുത്തു ടീവിക്ക്. എല്ലാം കൂടി പൊട്ടിത്തകർന്നു തരിപ്പണമായി വീണു.ശബ്ദം കേട്ടു എല്ലാവരും ഓടി വന്നു.

ഇത് മാത്രമാക്കണ്ട മൊത്തം എറിഞ്ഞു പൊട്ടിക്ക്. ഇനി ഞങ്ങളൊക്കെ വന്നത് കൊണ്ടാണെങ്കിൽ പറഞ്ഞ മതി ഇറങ്ങിപോയിക്കോളാം. എല്ലാവരെയും ആട്ടിയിറക്കിയാണല്ലോ ശീലം. റസിയ ദേഷ്യത്തോടെ പറഞ്ഞു. ഈ കുഞ്ഞുങ്ങളെ പോലും എന്നിൽ നിന്നും അകറ്റാൻ മാത്രം എന്ത് തെറ്റാ ഞാൻ നിങ്ങളോടൊക്കെ ചെയ്തേ. ഒന്നും ചെയ്തില്ലേ നീ. ഒരു തെറ്റും ചെയ്യാത്ത ഒരു പാവത്തിനെ എല്ലാവരെ മുന്നിലും മോശക്കാരിയാക്കി പുറത്താക്കിയില്ലേ.അത്ഒരുപുണ്യ കർമമാണല്ലോ. എനിക്ക് ഒരു തെറ്റ് പറ്റി സമ്മതിച്ചു. നിങ്ങൾക്കും പറ്റിയിട്ടില്ലേ അതേ തെറ്റ്. അതേ തെറ്റ് പറ്റിയിരുന്നു. എനിക്ക് മാത്രമല്ല ഈ വീട്ടിലെ എല്ലാവർക്കും.

തിമിരം ബാധിച്ചു കിടന്ന ഞങ്ങളെയൊക്കെ മാറ്റിയെടുത്തത് അവൾ തന്നെയാ. ഒരു ഭാര്യ എങ്ങനെയായിരിക്കണം മകൾ എങ്ങനെ ആയിരിക്കണം മരുമകൾ എങ്ങെനെയായിരിക്കണം അമ്മായിയമ്മ എങ്ങനെയായിരിക്കണം എന്നൊക്ക പഠിപ്പിച്ചത് അവൾ തന്നെയാ. തെറ്റ് തിരുത്തി ഞങ്ങൾ നന്നാവുകയും ചെയ്തു. പക്ഷേ നീയോ അവളെ എല്ലാരുടെ മുന്നിലും തെറ്റ്കാരിയാക്കി അവളെ ഇവിടെ നിന്നും പുറത്താക്കി. ഈ പാപം ഒക്കെ എവിടെ കൊണ്ട് പോയി ഒഴുക്കും നീ. എല്ലാവരും എന്നെ കുറ്റപ്പെടുത്താൻ നൂറു നാവുമായി വരുന്നുണ്ടല്ലോ. ഒരാളെങ്കിലും എന്നോട് സത്യം എന്താണെന്ന് അന്വേഷിച്ചോ.

എനിക്ക് പറയാനുള്ളത് കേട്ടോ ഇല്ലല്ലോ. എന്ന ഇപ്പൊ പറയ്യ് നീ. എന്ത് കൊണ്ട നീ അവളെ വേണ്ടെന്ന് വെച്ചത്. അവളിൽ നീ കണ്ട പ്രശ്നം എന്താ. അവളെ നിനക്ക് ഇഷ്ടപെടാതിരിക്കാൻ എന്താ കാരണം. എനിക്ക് ഇഷ്ടമാണ് അവളെ. ഒരുപാട് ഒരുപാട് ഇഷ്ടമാണ്. എന്നെക്കാളേറെ ഞാനവളെസ്നേഹിക്കുന്നു. എനിക്ക് വേണം അവളെ. ഞാൻ പോയി കൊണ്ട് വരും അവളെ ഈ വീട്ടിലേക്ക് തന്നെ. എല്ലാവരും ഒരു നിമിഷം ഞെട്ടി നിന്നു. ഇഷ്ടമാണെങ്കിൽ പിന്നെന്തിനാ നീ ഡിവോഴ്സ് നോട്ടീസ് അയച്ചത് റസിയ സംശയഭാവത്തോടെ അവനെ നോക്കി. അവൻ കുറച്ചു സമയം മിണ്ടാതിരുന്നു. പിന്നെ പറഞ്ഞു .വിവാഹത്തിന് മുൻപ് എനിക്ക് മറ്റൊരു പെൺകുട്ടിയെ ഇഷ്ടമായിരുന്നു. അവളെ വിവാഹം കഴിക്കാൻ ആഗ്രഹിച്ചു.

നിങ്ങളുടെയൊക്കെ നിർബന്ധം കാരണമാ ഞാൻ ഈ വിവാഹത്തിന് സമ്മതിച്ചത്. അത് കൊണ്ട് എനിക്ക് അവളോട് ഇഷ്ടക്കേടും ഉണ്ടായിരുന്നു. എങ്ങനെയെങ്കിലും അവളെഒഴിവാക്കണമെന്ന് തീരുമാനിച്ചിരിന്നു. പക്ഷേ നിങ്ങളെ മാത്രമല്ല എന്നെയും അവൾ മാറ്റിയെടുത്തു. പ്രണയം എന്താണെന്നും ജീവിതം എന്താണെന്നും മനസ്സിലാക്കി തന്നു. എല്ലാം മറന്നു അവളെ സ്നേഹിച്ചു തുടങ്ങി. എനിക്ക് അവളോടുള്ള ഇഷ്ടം പറയാനിരിക്കുമ്പോഴാണ് ഇങ്ങനെയൊക്കെ സംഭവിച്ചത്. എന്ന് വെച്ച് ആർക്കും അവളെ വിട്ട് കൊടുക്കാനോ വേണ്ടെന്ന് വെക്കാനോ എനിക്കാവില്ല. കൊടുക്കില്ല ഞാനവളെയാർക്കും. നീ എന്തൊക്കെയാ ഈ പറയുന്നേ ആർക്ക് വിട്ട് കൊടുക്കില്ലെന്ന. സാലിയെ ഉദ്ദേശിച്ച അവൻ പറഞ്ഞത്. അത് അവരോട് പറഞ്ഞില്ല.

അവൻ വാക്ക് മാറ്റി. അവളെ എന്റെ ജീവിതത്തിലേക്ക് കൂട്ടി വരണ കാര്യാ പറഞ്ഞത്. നീ പറഞ്ഞത് സത്യം ആണെങ്കിൽ ഞങ്ങളും ഉണ്ടാകും നിന്റെ കൂടെ. നമുക്ക് ഒന്നിച്ചു പോകാം അവളെ വീട്ടിലേക്ക്. കാര്യം പറഞ്ഞാൽ അവൾക്ക് മനസ്സിലാകും. ഹാരിസ്ക്ക പറഞ്ഞു. അവൻ പോയി ഇക്കയെ കെട്ടിപിടിച്ചു. അവന്റെ കണ്ണ് നിറഞ്ഞിരുന്നു.രാത്രി ഒരുപാട്പ്രതീക്ഷകളോടും പ്രാർത്ഥനയോടും കൂടിയാണ് കിടന്നുറങ്ങിയത്. നാളെത്തോടെ എല്ലാം ശരിയായാൽ മതിയാരുന്നു. രാവിലെ തന്നെ എല്ലാവരും റെഡിയായി. ഫൈസിയും വരാൻ നോക്കിയതും ഉപ്പ തടഞ്ഞു. നീ വരണ്ട. ഞങ്ങൾ പോയി സംസാരിച്ചിട്ട് അവരുടെ നിലപാട് അറിയട്ടെ എന്നിട്ട് നീ പോയാൽ മതി. നിന്നോട് അവർ ഏതായാലുംനല്ല ദേഷ്യത്തിൽ ആണ് .

ഇവിടുന്ന് ആര് വിളിച്ചാലും ഫോൺ അറ്റൻഡ് ചെയ്യുന്ന കൂടിയില്ല. അവൻ ഒന്നും മിണ്ടിയില്ല. ഇക്കാക്കയും ഉപ്പയും റസിയയുടെ ഭർത്താവും ആണ് പോയത്. ഇവരുടെ കൂടെ അവളും തിരിച്ചു വരണേ മനമുരുകി തന്നെ പ്രാർത്ഥിച്ചു. ഉപ്പയും ഇക്കാക്കയുമെന്ന് വെച്ചാൽ അവൾക്ക് ജീവനാണ്. അവരുടെ വാക്ക് തള്ളികളയില്ല ആ ഒരു പ്രതീക്ഷയും അവനുണ്ടായിരുന്നു. മിനിറ്റുകൾ മണിക്കൂറുകൾ പോലെ തോന്നി അവന്. ** ഫൈസിയുടെ വീട്ടിൽ നിന്നും ആള് വന്നിട്ടുണ്ട്. സമീർക്ക ഉപ്പാനോട് പറയുന്നത് അവൾ റൂമിൽ നിന്നും കേട്ടു. കാറിന്റെ ശബ്ദം കേട്ടു ചെവി കൂർപ്പിച്ചു ഇരിക്കുകയാരുന്നു അവൾ.

അവളെ പുറത്തേക്ക് വിടണ്ട. അതും അവൾ കേട്ടു. അല്ലെങ്കിലും ഫുഡ് കഴിക്കാൻ മാത്രമേ പുറത്ത് ഇറങ്ങൽ ഉള്ളൂ. ബാക്കി ഫുൾ ടൈം ഇതിനകത്ത് തന്നെയാണ്. ആരോടും മിണ്ടൽ കൂടിയില്ല. എന്തിനായിരിക്കും അവർ വന്നത് അവൾ അവരുടെ ശബ്ദം ശ്രദ്ധിച്ചിരുന്നു. അവളുടെ ഉപ്പയും ഫൈസിയുടെ ഉപ്പയും ആണ് സംസാരിക്കുന്നത്. ഞങ്ങൾക്ക് ഒന്നും സംസാരിക്കാൻ ഇല്ല. ദയവു ചെയ്തു നിങ്ങൾ തിരിച്ചു പോകണം. അവളുടെ ഉപ്പ പറഞ്ഞു. കുട്ടികൾക്ക് ഒരു തെറ്റ് പറ്റി. അത് തിരുത്തി കൊടുക്കേണ്ടത് നമ്മൾ മുതിർന്നവരാന്. ആ നമ്മൾ തന്നെ വാശി പിടിക്കുന്നത് നല്ലതാണോ. തെറ്റ് പറ്റിയത് ഞങ്ങൾക്കാണ് അങ്ങനെയൊരുത്തന് എന്റെ മോളെ കൊണ്ട് കെട്ടിച്ചു.അവളുടെ ഉപ്പദേഷ്യത്തോടെ പറഞ്ഞു. തെറ്റ്അവന്റെ ഭാഗത്തു തന്നെയാണ്.സമ്മതിച്ചു.

അവന് ചെയ്ത തെറ്റിൽ നല്ല കുറ്റബോധം ഉണ്ട്. അവൻ പറഞ്ഞിട്ട ഞങ്ങൾ വന്നത് തന്നെ. ഈ ഒരു പ്രാവശ്യം മാപ്പ് കൊടുത്തൂടെ. അവർ ജീവിതം തുടങ്ങിയിട്ടല്ലേ ഉള്ളൂ. ജീവിതം ആകുമ്പോൾ പരസ്പരം വഴക്കൊക്കെ സാധാരണയല്ലേ. ഇതാണോ സാധാരണ വഴക്ക്. എന്റെ മോളെ സംശയത്തോടെ നോക്കി കണ്ട അവനെ ഇനി അവൾക്ക് വേണ്ട. എടുപിടീന്ന് തീരുമാനം എടുക്കണ്ട കാര്യമാണോ ഇത്. അവളോടും കൂടി ഒന്ന് സംസാരിച്ചിട്ട് പോരെ തീരുമാനം എടുക്കുന്നത്. അവളെ തീരുമാനം കൂടിയാണ് ഈ പറഞ്ഞത്. എച്ചു കെട്ടിയാൽ മുഴച്ചിരിക്കും എന്ന് കേട്ടിട്ടില്ലേ. അത് തന്നെയാ അവൾക്കും സംഭവിക്കുക. ഇനി ഒരിക്കൽ കൂടി എന്റെ മോളുടെ ജീവിതം വെച്ച് കളിക്കാൻ ഞാനില്ല.ദയവു ചെയ്തു നിങ്ങൾ തിരിച്ചു പോകണം.

എനിക്ക് സഫുനോട് ഒന്ന് സംസാരിക്കണം. അവളെ ഒന്ന് വിളിച്ചൂടെ. ഹാരിസ്ക്ക ചോദിക്കുന്നത് കേട്ടു. ഇല്ല. ഇനി ഒരിക്കലും ഇക്കാര്യം പറഞ്ഞു ഇവിടെ വരാനോ എന്റെ മോളെ കാണണോ ശ്രമിക്കരുത്. അവളുടെയും കൂടി തീരുമാനം ആണ് ഞാൻ പറഞ്ഞത്. ഹാരിസും ഉപ്പയും ഒക്കെ എന്തൊക്കെ പറഞ്ഞിട്ടും ഉപ്പ അമ്പിനും വില്ലിനും അടുക്കുന്നില്ലെന്ന് അവൾ കേട്ടു. എന്തിന് അവരെ സംസാരിക്കാൻ പോലും സമ്മതിക്കുന്നില്ല. അത്രയും ദേഷ്യത്തിൽ ആണ് ഉപ്പ തിരിച്ചു സംസാരിക്കുന്നതും. സമീർക്ക ഒന്നും സംസാരിച്ചില്ല. ഒരിക്കൽ കൂടി ആലോചിച്ചു ഒരു തീരുമാനം എടുത്തൂടെ.സമീർ നിനക്കെങ്ങിലുംകാര്യങ്ങൾ മനസ്സിലാവുമെന്ന് വിചാരിക്കുന്നു. ഹരിസ്ക സമീറിനെ പ്രതീക്ഷയോടെ നോക്കി. സമീർ ഒന്നും മിണ്ടാതെ അകത്തേക്ക് കയറി പോയി.

ആ പ്രതീക്ഷയും പോയി. ഹാരിസ് നിസ്സഹായാവസ്ഥയോടെ ഉപ്പാനെ നോക്കി. ഞങ്ങൾക്ക് പറയാനുള്ളത് പറഞ്ഞു. ഇനി നിങ്ങൾക്ക് പോകാം. ഉപ്പയും അകത്തേക്ക് കയറി പോയി. സഫുവിന് പ്രത്യേകിച്ച് ഒന്നും തോന്നിയില്ല അവരുടെ സംസാരം കേട്ടിട്ട്. ഇങ്ങനെ ഉണ്ടാവുന്ന് ആദ്യമേ കരുതിയിരുന്നു. കാരണം ഉപ്പാന്റെ മറുപടി ഒരു പേപ്പറിൽ എഴുതി എന്റെ മുന്നിൽ തന്നെ കിടപ്പുണ്ടല്ലോ. ഫൈസി പറഞ്ഞിട്ട് ആയിരിക്കുമോ അവർ വന്നത്. സത്യം ആയിരിക്കുമോ അത്. വെറുതെ പറയുന്നതായിരിക്കും അങ്ങനെയാണെങ്കിൽ അവൻ കൂടി വരില്ലേ. കൂടെ ഉള്ളപ്പോൾ ഇല്ലാത്ത ഇഷ്ടം ഇപ്പൊ പെട്ടെന്ന് എവിടുന്ന് വരാനാ. ഉപ്പയും ഹാരിസകയും എന്നോട് ഉള്ള ഇഷ്ടം കൊണ്ട് കള്ളം പറഞ്ഞതായിരിക്കും.

അവിടെ കഴിയാൻ എനിക്ക് സന്തോഷം മാത്രമേ ഉള്ളൂ. ഒരുപാട് ഇഷ്ടവുമാണ്. സുഖവും സന്തോഷവും ഒക്കെയുണ്ട്.പക്ഷേ ഭർത്താവില്ലാതെ എങ്ങനെ അതൊരു ഭർതൃ വീടാകും. ഭർത്താവിന്റെ സ്നേഹത്തിനു പകരം എന്ത് സൗഭാഗ്യം ഉണ്ടായിട്ടെന്താ. അതെനിക്ക് എന്നും അന്യമാണ്. എന്ത് വന്നാലും ഇനി ആ വീട്ടിലേക്ക് പോവില്ല. മനസ്സ് കൊണ്ട് അതുറപ്പിച്ചു കഴിഞ്ഞു. *** ഇറങ്ങി പോകാൻ പറയാതെ പറഞ്ഞത് പോലെയാണ് അവർക്ക് തോന്നിയത്. അവർ വീട്ടിൽ എത്തുന്നത് വരെ പിന്നെ സംസാരിച്ചില്ല. അവരെ കണ്ടതും ഫൈസി വേഗം അവരുടെ അടുത്തേക്ക് വന്നു. അവരെ മുഖം കണ്ടതും അവന് ചെറിയ പന്തികേട് തോന്നി. എന്താ അവർ പറഞ്ഞത്. മറുപടി പറയാതെ ഹാരിസും ഉപ്പയും അകത്തേക്ക് കയറി പോയി.

അവൻ അളിയനെ നോക്കി. അവിടെ നടന്നതെല്ലാം പറഞ്ഞു കൊടുത്തു. എനിക്കറിയാം ഇനി എന്താ വേണ്ടതെന്ന്. അവൻ ബൈക്കിന്റെ ചാവിയും എടുത്തു പുറത്തിറങ്ങിയതും ഹാരിസ്ക്ക വിളിച്ചു. നീ എവിടെക്കാ സഫുന്റെ വീട്ടിലേക്ക് നീ ഇപ്പൊ അവിടേക്ക് പോകണ്ട എനിക്കവളെ കാണണം. കണ്ടേ പറ്റു. അവൻ കാറിൽ കയറി. എടുത്തു ചാടി തീരുമാനം എടുത്തിട്ട് തന്നെയാ ഈ അവസ്ഥയിൽ എത്തിയത്. ഇനിയെങ്കിലും ആലോചിച്ചു പ്രവർത്തിക്ക്. ഇപ്പൊ നീ അവിടെ പോയാൽ അവർ ഒരിക്കലും അവളെ കാണിച്ചു തരില്ല. വാശിയിലാ അവർ. നിന്നോടുള്ള ദേഷ്യം അവരുടെ ഓരോ വാക്കിലും ഞങ്ങൾ കണ്ടതാ. അവളെ വേണ്ടെന്നു വെക്കാനാണോ പറയുന്നേ. അല്ല. അവരുടെ ആ ദേഷ്യം ഒന്ന് അടങ്ങട്ടെ. എന്നിട്ട് നമുക്ക് ഒന്ന് കൂടി സംസാരിക്കാം.

നീ പോയാൽഅവരുമായി എന്തായാലും ഇഷ്യൂ ആകും. സഫുന് നിന്നോട് ഉള്ള ദേഷ്യം കൂടും. സഫുന്റെ സ്വഭാവം ആരെക്കാളും നിനക്ക് അറിയുന്നതല്ലേ. അവളെ വീട്ടികാരെ വേദനിപ്പിക്കുന്ന ഒന്നും അവൾ ചെയ്യില്ല. സ്നേഹിക്കുന്നവർക്ക് വേണ്ടി മരിക്കാനും തയ്യാറാ അവൾ. നിന്നോടാനെങ്കിൽ കലിപ്പിലും ആയിരിക്കും. എന്തിനാ അവൾക്ക് ദേഷ്യം കൂട്ടുന്നെ. മാത്രമല്ല അവർ എത്ര ദിവസംന്ന് വെച്ച അവളെ പുറത്ത് വിടാതിരിക്കുക. നീ ആദ്യംഎങ്ങനെയെങ്കിലും അവളെ കണ്ടു സംസാരിക്ക്. എന്നിട്ട് വീട്ടിൽ പോയി ഉപ്പാനെ കാണാം. ഇക്കാക്ക പറയുന്നതിലും കാര്യമുണ്ട്. അവൻ ഒന്നാലോചിച്ച ശേഷം പറഞ്ഞു. ഞാൻ പോകുന്നില്ലെന്ന്. എന്നിട്ട് റൂമിലേക്ക് തന്നെ പോയി. ** ആ വാതിലും അങ്ങനെ അടഞ്ഞു.

ഹാരിസ്ക്ക പറഞ്ഞാലെങ്കിലും സഫു കേൾക്കുമെന്ന് കരുതി. അജു നിരാശയോടെ പറഞ്ഞു. ഒന്ന് അടഞ്ഞാൽ പകരം ഏഴ് വാതിൽ തുറക്കും. തുറന്നില്ലെങ്കിൽ തുറപ്പിക്കും. ഫൈസി ആത്മവിശ്വാസത്തോടെ പറഞ്ഞു. ഏഴ് വേണ്ട. അതിൽ ഒന്ന് തുറപ്പിക്ക്.അറ്റ്ലീസ്റ്റ് ഫോൺ വിളിച്ച എടുക്കയോ അല്ലെങ്കിൽ അവളെ ആ വീട്ടിൽ നിന്നും പുറത്ത് ഇറക്കുകയോ ചെയ്യിക്ക്. ഹാരിസ്ക്ക പറയുന്നതിലും കാര്യമുണ്ടെടാ. ഞാൻ പോയ ഇഷ്യൂ ആകും. അവൾ അവരെ ഭാഗത്തെ നില്ക്കു. അത് കൂടുതൽ സീനാകും. എന്തെങ്കിലും ഒന്ന് ചെയ്യ്. ഇത് എത്രെയെന്ന് വെച്ച നീ കാത്തിരിക്കുക. അവൻ കുറച്ചു സമയം ആലോചിച്ചു നിന്നു. അജു അവന്റെ മുഖത്തേയ്ക്കും നോക്കി ഇരുന്നു. പെട്ടന്ന് അവന്റെ മുഖത്ത് ഒരു പുഞ്ചിരി വിരിയുന്നത് അജു കണ്ടു.

എന്തെങ്കിലും ഐഡിയ കിട്ടിയോ. മുഖം ഒക്കെ ഒന്ന് പ്രകാശിച്ചല്ലോ. കിട്ടി മോനെ കിട്ടി. നല്ല അടാർ ഐഡിയ. എന്താ ഐഡിയ. ഇന്ന് വരെ ചെയ്ത സഹായത്തിന് പകരം ആരോടും കൂലി ചോദിച്ചിട്ടില്ല. ഇന്ന് അവൾക്ക് വേണ്ടി ചോദിക്കാൻ പോവ്വുകയാ. അല്ല ചെയ്യിക്കാൻ പോവ്വുകയാ. എന്ത് സഹായം. നീ ആർക്കാ അതിന് സഹായം ചെയ്തത്. അല്ല ആരാ നിന്നെ സഹായിക്കുക. അതൊക്കെയുണ്ട്. അവളെ ആ വീട്ടിൽ നിന്നും പുറത്ത് ചാടിക്കാൻ പോവ്വുകയാ ഞാൻ. പുറത്തിറങ്ങി കിട്ടിയപിന്നേ എന്താ വേണ്ടെന്ന് എനിക്കറിയാം. കോപ്പ്.....മനുഷ്യനെ മുൾനിലയിൽ നിർത്താതെ നീ കാര്യം പറയുന്നുണ്ടോ. അവൻ പറഞ്ഞത് കേട്ടു അജു അന്തം വിട്ടു അവനെ തന്നെ നോക്കി. പിന്നേ പറഞ്ഞു.

ഐഡിയ സൂപ്പർ. അവളെ വീട്ടകാരുമായി സീൻ ആവുകയും ഇല്ല.നിനക്ക് ഇഷ്ടം പോലെ സഫുനെ കാണാനും പറ്റും. ബട്ട്‌..... വിചാരിച്ചത് പോലെ കാര്യം നടക്കോ. നടക്കും. നടന്നില്ലേൽ നടത്തിക്കും. ഇനിയും കാത്തിരുന്നാൽ...... അല്ല കാത്തിരിക്കാൻ എനിക്ക് മനസ്സില്ല. ഇറങ്ങാൻ പോവ്വുകയാ ഞാൻ കളത്തിലേക്ക്. എതിരെ ആര് ഉടക്ക് ആയി വന്നാലും എനിക്ക് പ്രശ്നം ഇല്ല. സാലിയായാലും സമീർക്കയായാലും അവളുടെ ഉപ്പയായാലും ആരായാലും. അവളെയും കൊണ്ടേ ഞാൻ മടങ്ങു. അവളെ ഞാൻ വീണ്ടും എന്റടുത്തു തന്നെ എത്തിക്കും. എത്തിച്ചിരിക്കും. ഏത് വഴിയിലൂടെ ആണെങ്കിലും ഞാൻ ലക്ഷ്യത്തിൽ എത്തിയിരിക്കും. അത് പറയുമ്പോൾ അവന്റെ മുഖം വലിഞ്ഞു മുറുകിയിരുന്നു.

നീ പോയി മാര്യേജ്ന് വേണ്ട എല്ലാ ഒരുക്കങ്ങളും തുടങ്ങിക്കോ. ഒന്നിനും ഒരു കുറവും ഉണ്ടാവാൻ പാടില്ല. പിന്നെ പറയാനുണ്ടോ എപ്പോ തുടങ്ങിന്ന് ചോദിച്ച പോരെ. മാര്യേജ് അവർക്കാണെലും ഫസ്റ്റ് നൈറ്റ്‌ നിനക്കല്ലേ നടക്കാൻ പോകുന്നെ. അതും കൊള്ളാല്ലോ. അത്ര ഓടിയില്ല. ട്രൈ ചെയ്താലോ ഒന്ന്. ഒരു പഞ്ചിന് പറഞ്ഞതാ മുത്തേ. ആദ്യം പോയി ഒരു i love u പറയാൻ നോക്ക് . എന്നിട്ട അവന് ഫസ്റ്റ് നൈറ്റ്‌. ഒന്ന് പോടാ പേടിത്തൊണ്ട. അവളെ ഒന്ന് കണ്ടു മുട്ടിയാൽ മാത്രം മതി മോനെ. ബാക്കി നീ കണ്ടറിഞ്ഞോ. പേടിയുണ്ടോ ഇല്ലെയൊന്ന് പുഞ്ചിരിയോടെ ഫൈസി പറഞ്ഞു. അവന്റെ മുഖത്തെ പുഞ്ചിരി കണ്ടതും അജുവിന്റെ മനസ്സിലും ഒരു കുളിർമ തോന്നി. കുറെ ദിവസം കൂടിയ അവന്റെ മുഖത്ത് ഒരു പുഞ്ചിരി വിരിഞ്ഞത്. പഴയ വീറും വാശിയും ഉള്ള എന്റെ ഫൈസിയെ തിരിച്ചു കിട്ടിയത് പോലെ. എല്ലാം അവൻ വിചാരിച്ചത് പോലെ നടന്നാൽ മതിയാരുന്നു. .... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story