💕മിഴികൾ പറഞ്ഞ പ്രണയം 💕: ഭാഗം 57

mizhikal paranja pranayam

രചന: സഫ്‌ന കണ്ണൂർ

സൺഡേ നിന്റെ കല്യാണം ആണ്. കൊതിപ്പിക്കല്ലേ മച്ചാനെ ഷാഹിദ് ചിരിയോടെ ഫൈസിയെ നോക്കി പറഞ്ഞു. തമാശയല്ല. കാര്യത്തിൽ ആണ് പറഞ്ഞത്. അതും പറഞ്ഞു ഒരു കെട്ട് ഇൻവിറ്റേഷൻ കാർഡ് അവന്റെ കയ്യിൽ വെച്ച് കൊടുത്തു. കാർഡ് നോക്കിയതും. അവന്റെ കണ്ണ് ഇപ്പൊ ഉന്തിത്തള്ളി പുറത്തേക്ക് വരുമെന്ന് ഫൈസിക്ക് തോന്നി. ടാ ഷാഹിദേ..... ടാ.... അവന്റെ ഭാഗത്തു നിന്നും ഒരു റെസ്പോണ്ട് ഇല്ലാത്തോണ്ട് അവനെ തട്ടി വിളിച്ചു. ചെക്കൻ കിളി പോയത് പോലെ നിൽക്കുന്നത് കണ്ടു. ഹലോ......ടാ.... നിന്ന നിൽപ്പിൽ ഇനി തട്ടിപോയോ. അജുഅവന്റെ പുറത്ത് ഒരു തട്ട് കൊടുത്തു. അവൻ കണ്ണും മിഴിച്ചു അവരെ നോക്കി. അതേ എന്റെ കല്യാണം ആണല്ലേ. ശരിക്കും ആരാ ചെറുക്കൻ അന്റെ അമ്മായിഅപ്പൻ..... അവൻ അവരെ നോക്കി ഇളിച്ചു കാണിച്ചു. എന്നിട്ട് താടിക്ക് കയ്യും വെച്ചിട്ട് അവരെ നോക്കി ഇരുന്നു. ഇതെന്താ ഇപ്പൊ ഇവിടെ നടക്കുന്നെ. സഫുനെയും ഇവനെയും ഒന്നിപ്പിക്കാൻ ഒരു ഹെല്പ് വേണമെന്ന് പറഞ്ഞു

അജു വിളിച്ചത് കൊണ്ട വന്നത്.കാര്യം ഒരു വകയൊക്കെ അജു പറഞ്ഞിരുന്നു. വന്നിട്ട് കയ്യിൽ തന്നതോ സ്വന്തം മാര്യേജ്ന്റെ ഇൻവിറ്റേഷൻ കാർഡ്. അറ്റാക്ക് വരാഞ്ഞത് ഭാഗ്യം. അല്ലടാ നിങ്ങക്കൊക്കെ വട്ടായാ. അതോ എനിക്കണോ വട്ടായെ. അവളെ കാണാനും മിണ്ടാനും ഇവൻ കണ്ട വഴിയാ ഇത്. അജു പറഞ്ഞു. അടിപൊളി ഐഡിയ. ശരിക്കും പൊളിയായിട്ടുണ്ട്. നമ്മക്കിട്ട് താങ്ങീട്ട് തന്നെ വേണാരുന്നോ മച്ചാനെ ഇത്. എന്തോരം വഴിയുണ്ട് അവളെ കാണാൻ. എന്നിട്ട് ഇതാണോ അവസാനം കിട്ടിയേ. വഴി ഒരുപാട് ഉണ്ട്. എന്തിന് വേണമെങ്കിൽ നേരിട്ട് അവളെ വീട്ടിൽ കയറി പോയി അവളെ കാണാനുള്ള തന്റേടം ഉണ്ട്. അതൊക്ക ചെയ്യാത്തത് അവളെ വേദനിപ്പിക്കാൻ ഇനിയും വയ്യാത്തോണ്ടാ. പോയാ അവളെ വീട്ടകാരുമായി സീനാകും അതിന്റെ അവസാനം അവൾ ഇരുന്നു കരയും.

ഞാൻ കാരണം ഒരുപാട് കണ്ണീർ കുടിച്ചതാ പാവം. ഇനിയും വേദനിപ്പിക്കാൻ വയ്യ. പുറത്തിറങ്ങാതെ ആരോടും മിണ്ടാതെ അവളിങ്ങനെ റൂമിൽ ഇരിക്കുനത് സഹിക്കാൻ വയ്യ. അവളെ ഇതുസ് അവളെപറ്റി പറയുന്നത് കേൾക്കുമ്പോ നെഞ്ച് പൊടിയുവാ. കോളേജ് ഉണ്ടെങ്കിൽ അങ്ങനെയെങ്കിലും കുറച്ചു സമാദാനം കിട്ടിയേനെ. സനഎന്ന് വെച്ച അവൾക്ക് ജീവന. അവൾക്ക് വേണ്ടി സഫു ആക്ടിവായി പുറത്തിറങ്ങും. പഴയ സഫുവായി അവൾ മാറും. അവളെ സ്നേഹിക്കുന്നവരുടെ സങ്കടം കാണാൻ അവൾക് പറ്റില്ല. അവർക്ക് വേണ്ടി സ്വന്തം വിഷമം മറന്നു മറ്റുള്ളവരെ വിഷമം അകറ്റാൻ നടക്കും. അത്ര പാവാ അവൾ. ഇപ്പൊ ഞാൻ കാരണ അവളിങ്ങനെആയെ. മനസ്സ് നീറുന്നുണ്ട് ഓർക്കുമ്പോൾ. സംഭവം ഒക്കെ ശരിയാ. കാര്യം എനിക്ക് ബമ്പർ ലോട്ടറി അടിച്ചതും ആണ്. എന്നാലും ഇത്ര പെട്ടന്ന്പറയുമ്പോ. എന്തൊക്കെ ഒരുക്കങ്ങൾ വേണം കല്യാണത്തിന്. മുന്നിലുള്ളത് നാലഞ്ചു ദിവസവും.ഈ ദിവസം കൊണ്ട് എങ്ങനെ നടക്കാനാ.

കല്യാണം വിളിച്ചു തീരുക തന്നെ ഇല്ല. അതൊന്നും ഓർത്ത് നീ ടെൻഷൻ അടിക്കണ്ട എല്ലാം ഞങ്ങൾ ഏറ്റു. നീ ചെക്കന്റെ വേഷം അണിഞ്ഞു നിന്നാൽമാത്രം മതി. പിന്നേ കല്യാണം വിളി. അതിനല്ലേ ചങ്ക്‌സ് ഉള്ളത്. ഓരോരുത്തരെ ഓരോ ലിസ്റ്റ് കൊടുത്തു അയച്ചാൽ മതി. അറിയാത്ത ആളൊക്കെ പോയി വിളിച്ച അവരൊക്കെ വരോ. അജു ഒരു സംശയം പ്രകടിപ്പിച്ചു. അറിയാത്തവരോ. ഈ വിളിക്കാൻ പോകുന്നവർ ഇവന്റെ അളിയനും അനിയനും ഇക്കാക്കയും കസിനും ഒക്കെ ആയിക്കോളും. വേണമെങ്കിൽ കല്യാണ ചെക്കനാണെന്ന് വരെ പറഞ്ഞു പോകും. അപ്പോഴാ നമ്മുടെ അതേ പാർട്ടീസ് ആണല്ലോ നിങ്ങൾ. ഞാനും ഫ്രണ്ട്സ്ന്ന് വേണ്ടി ഇങ്ങനെ പോകാറുണ്ട് ഷാഹിദ് ചെറു ചിരിയോടെ പറഞ്ഞു. അപ്പൊ എല്ലാം തീരുമാനിച്ച പോലെ.പോയി പണി തുടങ്ങിക്കോ. അല്ല ഒരു ഡൌട്ട് എല്ലാം നമ്മൾ തീരുമാനിച്ച മതിയോ അവളെ വീട്ടിൽ സമ്മതിക്കണ്ടേ. അതൊക്കെ സമ്മതിച്ചു. എപ്പോ.. ആര് പറഞ്ഞു അവരോട് ഞാൻ പറഞ്ഞു. നീ എന്റെ ദത്തനിയനല്ലേ.

അപ്പൊ നിന്റെ കല്യാണകാര്യം മുതിർന്ന ഒരാളെന്ന നിലയിൽ ഞാൻ അല്ലെ സംസാരിക്കേണ്ടത്. നിനക്ക് ഈ ആഴ്ച ദുബായ്ക്ക് പോണമെന്നും പോയാ രണ്ടു കൊല്ലം കഴിയാതെ ലീവ് കിട്ടില്ലെന്നും അടിച്ചു വിട്ടു. എന്നെ കൊല്ല്. കല്യാണം കഴിഞ്ഞു പോയില്ലെങ്കിൽ നാണക്കേടല്ലേ. അത് അപ്പൊ നോക്കാം. എന്റെ കാര്യം നടക്കട്ട് ബാക്കിയുള്ളോർ എന്തേലും ആയിക്കോട്ടേന്ന്. നല്ല ആളാട്ടാ താൻ. ഇപ്പോഴേ പറഞ്ഞത് നന്നായി. ആളെ വിട്ടേക്ക്ട്ട. നിനക്ക് സനയെ കിട്ടാൻ കാരണം ആരാ. അത് മറക്കരുത്. ഇമോഷണൽ ഭീഷണിയാണല്ലേ. ഹും.. സാരമില്ല എന്റെ ചങ്കിനു വേണ്ടിയല്ലേ അതോർത്ത സഹിക്കുന്നെ. ഇയ്യ് നമ്മളെ മുത്തല്ലേ. ഉമ്മാഹ്. മതി മതി സോപ്പിട്ട് പതപ്പിച്ചത്. എന്ന പോയി മോൻ പണിതുടങ്ങിക്കോ കളയാൻ ഒട്ടും സമയം ഇല്ല. ഷാഹിദ് എന്തോ ആലോചിച്ചു നിൽക്കുന്നത് കണ്ടു. ഇനിയും എന്തെങ്കിലും ഡൌട്ട് ഉണ്ടോ. ഡൌട്ട് ഒന്നും ഇല്ല. എല്ലാം ഓർത്തപ്പോ എന്തോ ഒരു ടെൻഷൻ. എന്ത് ടെൻഷൻ പെട്ടന്ന് ഒരു കല്യാണം.... ഫസ്റ്റ് നൈറ്റ്‌ എന്നൊക്ക ആലോചിക്കുമ്പോ....

എന്തോ ഒരു ഒരു ഒരിത്.... ബാക്കിയുള്ളോരൊക്കെ റിഹേഴ്സൽ എടുത്തല്ലേ കെട്ടുന്നേ. ഒന്ന് പോടാപ്പാ. അവന്റെ കോപ്പിലെ ഒരു ടെൻഷൻ. വേണൽ ഞാൻ ക്ലാസ്സ്‌ എടുത്തുതരാം നീ വാ ഫൈസി അവന്റെ ചുമലിലൂടെ കയ്യിട്ടു. കയ്യെടുത്തെ കയ്യെടുത്തെ ദയവുചെയ്തു എന്റെ കഞ്ഞിയിൽ പാറ്റഇടരുത്. ഒന്ന് നേർക്ക് നേരെ നോക്കുകയോ മിണ്ടുകയോ ചെയ്യാത്ത ഒരു i love u പറയാൻ പോലും ധൈര്യം ഇല്ലാത്ത നിന്റെ ക്ലാസ്സ്‌ കേട്ടു പോയാ രണ്ടു കൊല്ലം ഞാൻ പ്രേമിച്ചത് പോലും വേസ്റ്റ് ആയി പോകും. എന്റെ ഫുൾ ഹിസ്റ്ററി അറിയല്ലേ ചമ്മിയ ഒരു ചിരിയോടെ ഷാഹിദിനെ നോക്കി. കുറച്ചൊക്കെ അവൻ ആക്കിയ ഒരു ചിരിയോടെ പറഞ്ഞു. നിന്നെ ഇന്ന് ഞാൻ കൊല്ലുമെടാ പട്ടീ. ഇനി ആരോടെങ്കിലും എന്തെങ്കിലും പറയാൻ ബാക്കിയുണ്ടോ. ഫൈസി അജുവിന് നേരെ ഒരു കല്ലെടുത്ത് എറിയാൻ നോക്കി. അജു ഓടി പോകുന്നെന്ന് മുന്നേ വിളിച്ചു പറഞ്ഞു. കിസ്സ് കൊടുത്ത കാര്യവും പറഞ്ഞിന് അക്കാര്യം ആ തെണ്ടി മറന്നു പോയതാ. അത് കൂടി പറയാറുന്നില്ലേ ഷാഹിദേ. വിട്ടു പോയി ബാക്കി സമയം പോലെ പിന്നെ പറഞ്ഞോളാം.

നിന്നെ ഇന്ന് ഞാൻ കൊല്ലും തെണ്ടീ. കൂടെ നടന്നു പാര വെക്കുന്നോ. അജുവിന്റെ പിന്നാലെ ഫൈസിയും ഓടി. ഒരു ചെറുചിരിയോടെ ഫൈസിയെ നോക്കി നിന്നു ഷാഹിദ്. സഫുവിനു നിന്നെ ഇഷ്ടമാണ് . സന പറഞ്ഞിട്ടുണ്ട് സഫുന് ഫൈസിയെന്ന ജീവനാണെന്ന്. അത് കൊണ്ട് മാത്രമാണ് ഞാൻ ഇതിന് കൂട്ട് നിൽക്കുന്നതും. പരസ്പരം തെറ്റിധാരണ മാറി നിങ്ങൾ ഒന്നിക്കണം അതിന് വേണ്ടി എന്ത് ഹെല്പ് ചെയ്യാനും ഞാൻ തയ്യാറാണ്. ** സനവീട്ടിൽ വന്നിട്ടും അവൾ റൂമിൽ നിന്നും പുറത്തിറങ്ങിയില്ല. ഇപ്പൊ ഇങ്ങനെയാ അവൾ ആട്ടവും ഇല്ല അനക്കവും ഇല്ല പുറത്തിറങ്ങുകയും ഇല്ല. എല്ലാവരും ഒരുപാട് ശ്രമിച്ചതാ. എന്ത് ചോദിച്ചാലും സുഖമില്ല കിടക്കണം എന്ന് പറയും.പറയുമ്പോൾ അവളുടെ ഉമ്മാന്റെ കണ്ണിൽ നനവ് പടർന്നു. ഞാൻ എന്റെ വീട്ടിലേക്ക് കൂട്ടികോട്ടെ അവളെ. അവിടെയാകുമ്പോ ഒച്ചപ്പാടും ബഹളവും ഫ്രണ്ട്സ് ഒക്കെയായി കുറച്ചു മാറ്റം ഉണ്ടാവും. അവൾ വരില്ല. അതും ഇന്നലെ അൻസി പറഞ്ഞു നോക്കി.

നിന്നെ കാണാൻ പോകുന്നില്ലെന്ന്. ഒന്നും മിണ്ടിയില്ല. മോള് ഒന്ന് വിളിച്ചു നോക്ക് ചിലപ്പോ വന്നാലോ. സമീർക്കയും ഉണ്ടായിരുന്നു അവിടെ. സന സമീർക്കയെ നോക്കി. സമ്മതം എന്നർത്ഥത്തിൽ തലയാട്ടി. ഒന്നാമത്തെ കടമ്പ കടന്നു കിട്ടി. അവൾ ആശ്വാസത്തോടെ സഫുന്റെ റൂമിലേക്ക് പോയി. അവൾ കിടക്കുന്നത് കണ്ടു. സന മുഖത്ത് ഒരു ചിരി വരുത്തി. ഇനിയും എണീറ്റില്ലേ. എന്ത് ഉറക്ക ഇത്. എണീറ്റു വേഗം റെഡിയായെ. നിന്നെ കൂട്ടികൊണ്ട് പോകാന ഞാൻ വന്നേ. സഫു നോക്കുകയോ മിണ്ടുകയോ ചെയ്തില്ല. എണീറ്റും ഇല്ല. സന പോയി ഒരു ബാഗ് എടുത്തു അവളെ ഡ്രസ്സ്‌ ഒക്കെ എടുത്തു ബാഗിൽ വെച്ചു. അത് കണ്ടതും സഫു എണീറ്റു വന്നു. നീയെന്താ ചെയ്യുന്നേ. ഞാൻ വരുന്നൊന്നും ഇല്ല. നീ ഒന്ന് പോയേ. അവളെ കയ്യിൽ നിന്നും ബാഗ് വാങ്ങി ഡ്രസ്സ്‌ ഒക്കെ എടുത്ത അലമാരയിൽ തന്നെ വെച്ചു. പെണ്ണിന്റെ അനക്കം ഒന്നും കാണാഞ്ഞു മെല്ലെ നോക്കി. പെണ്ണ് ഇരുന്നു കരയുന്നു. അവൾക്കും അത് കണ്ടു വല്ലാതായി. എനിക്ക് തീരെ വയ്യ. പനി വരുന്ന പോലെ അതാ വരുന്നില്ലെന്ന് പറഞ്ഞെ.

കല്യാണത്തിന് എന്തായാലും വരും പോരെ. നീ വരണ്ട. എനിക്ക് കാണേം വേണ്ട. അല്ലെങ്കിലും ഞാൻ നിന്റെയാരാ. ഞാൻ പറയുന്നത് നീ എന്തിന് കേൾക്കുന്നെ. ഇത്രയും വർഷം ഞാൻ കരുതി നിന്റെ ആരൊക്കെയോ ആണെന്ന്. അതാ ഇത്ര സ്വാതന്ത്ര്യം എടുത്തേ. എന്നോട് ക്ഷമിച്ചേക്ക്. എല്ലാരേയും പോലെ പുറമെ കാണിക്കുന്നതായിരുന്നു നിന്റെ ഫ്രെണ്ട്ഷിപ്പിന്ന് അറിയാൻ ഒരുപാട് വൈകിപ്പോയി. ഇപ്പോഴെങ്കിലും എന്റെ നിലയും വിലയും മനസ്സിലാക്കി തന്നതിന് ഒരുപാട് നന്ദിയുണ്ട്. സന കരഞ്ഞോണ്ട് പറഞ്ഞപ്പോൾ അവൾക്കും കരച്ചിൽ വന്നു. അവൾക്ക് ഫീലായെന്ന് തോന്നുന്നു. അല്ലാതെ ഇങ്ങനെയൊന്നും പറയില്ല. അവളോട് എപ്പോഴും പറയും ഒരു മാസം മുന്പേ നിന്റെ കല്യാണത്തിന് വരുമെന്ന്.എന്നിട്ടിപ്പോ..... ഞാൻ കാരണം ഇപ്പൊ എല്ലാവർക്കും വിഷമം ആണ്. അറിയാഞ്ഞിട്ടല്ല പറ്റുന്നില്ല സഹിക്കാൻ.

എല്ലാവരും ഉണ്ടായിട്ടും തനിച്ചായത് പോലെ. ഒറ്റപെട്ടത് പോലെ.ഇഷ്ടപെട്ട ആഗ്രഹിച്ച ആൾ കൂടെയില്ലെങ്കിൽ ബാക്കി ആരുണ്ടായിട്ടെന്താ കാര്യം. ഇപ്പോഴും വിശ്വസിക്കാൻ പറ്റുന്നില്ല ഒന്നും. സോറി. എനിക്ക് ആരെയും ഫേസ് ചെയ്യാൻ പറ്റുന്നില്ലടാ അതാ. ദയവു ചെയ്തു എന്നെ ഒന്ന് മനസ്സിലാക്ക്. മനസ്സിലാക്കി അത് കൊണ്ട് തന്നെയാ പറഞ്ഞത്. നീ നിന്റെ കാര്യം അല്ലെ ഇപ്പൊ നോക്കാറുള്ളു. മറ്റുള്ളവരെ വേദനയെന്തിനാ നോക്കുന്നെ. ഈ വീട്ടിലുള്ളവരുടെ അവസ്ഥയെന്തന്നറിയോ നിനക്ക്. മരിച്ച വീട് പോലെയാ ഇപ്പൊ ഇത്. എല്ലാവരും പരസ്പരം മനസ്സ് തുറന്നു സംസാരിച്ചിട്ടും ഫുഡ് കഴിച്ചിട്ടുമൊക്കെ നാളുകളായി. നിന്റെ ഉമ്മാന്റെ കണ്ണ് നീര് ഇത് വരെ തോർന്നിട്ടില്ല. ഉപ്പന്റെ അവസ്ഥ അറിയാലോ ടെൻഷൻ അടിച്ചു വല്ല രോഗവും വരുത്തി വെക്കും.അതും അടുത്ത് നീ കാണേണ്ടി വരും. നിന്റെ സന്തോഷം മാത്രം കാണാൻ ആഗ്രഹിക്കുന്ന ഇവരെയൊക്കെ എന്തിനാ ഇങ്ങനെ ടെൻഷൻ അടിപ്പിക്കുന്നെ.

നിന്നെ ജീവന് തുല്യം സ്നേഹിക്കുന്നവർക്ക് വേണ്ടി തൽക്കാലത്തേക്ക് നിന്റെ ടെൻഷൻ ഒക്കെ മാറ്റി വെക്ക്. എനിക്ക് പറയാനുള്ളത് പറഞ്ഞുന്നെ ഉള്ളു ബാക്കിയൊക്കെ നിന്റെയിഷ്ടം. നിന്നെ സ്നേഹിക്കുന്നവരെ സന്തോഷം ആണ് വലുതെങ്കിൽ കഴിഞ്ഞതെല്ലാം മറന്നു പഴയ സഫുവായി താഴേക്കു വാ. ഇനി നിന്നെ മനസ്സിലാക്കുകയോ സ്നേഹിക്കുകയോ ചെയ്യാത്ത അവനെ ഓർത്ത് ജീവിതം നശിപ്പിക്കാൻ ആണെങ്കിൽ അങനെ. എന്താന്ന് വെച്ച നിന്റെ ഇഷ്ടം പോലെ ചെയ്യ് ....... സന താഴേക്ക് പോയി. അവൾ പറഞ്ഞതൊക്കെ ശരിയാണ്. ഞാൻ എന്തിനാ ഈ പാവങ്ങളെയൊക്കെ സങ്കടപെടുത്തുന്നെ. അതും എന്നെ വേണ്ടാത്ത ഒരാളെ ഓർത്ത്. എന്റെ ഒരു പുഞ്ചിരി കൊണ്ട് എല്ലാവരും ഹാപ്പിയാകുമെങ്കിൽ വിലയില്ലാത്ത ഈ കണ്ണീർ കൊണ്ട് എന്താ കാര്യം. അവൾ എണീറ്റു പോയി മുഖം ഒക്കെ കഴുകി വന്നു. നമ്മളെ വേണ്ടാത്തവരെ ഓർത്തു സങ്കടപെടാനുള്ളതല്ല ജീവിതം.നമുക്ക്വേണ്ടി ജീവിക്കുന്നവർക്ക് സന്തോഷം പകരാനുള്ളതാണ് ജീവിതം. മനസ്സ് ഒന്ന് ശാന്തമാക്കി മുഖത്ത് ഒരു ചിരി ഫിറ്റ് ചെയ്തു.

അവൾ താഴേക്കു ഇറങ്ങി പോയി. സന പോകാൻ വേണ്ടി ഇറങ്ങിയിരുന്നു. അത് ശരി എന്നെ കൂട്ടാതെ പോവ്വാണോ. ഫോർമാലിറ്റിക്കു വിളിച്ചതാണല്ലേ. എല്ലാവരും അവളെ നോക്കി. ബാഗും കയ്യിൽ പിടിച്ചു പോകാൻ റെഡിയായി നിൽക്കുന്നു. അവളെ മുഖത്തെ ചിരി കണ്ടതും എല്ലാവർക്കും കുറച്ചു ആശ്വാസം തോന്നി. കൂടെ പോകുന്നുണ്ടെങ്കിൽ പൊയ്ക്കോട്ടേന്ന് ആയിരുന്നു എല്ലാവരുടെയും മനസ്സിൽ. അവളുടെ സങ്കടം കാണാൻ ആർക്കും പറ്റുന്നുണ്ടായിരുന്നില്ല. അടുത്ത വീടാണ്. പെട്ടെന്ന് വരണം. അവിടെ താമസികണോ പോയി വരാനുള്ള ദൂരം അല്ലെ ഉള്ളൂ ഇമ്മാതിരി ഡയലോഗ് കൊണ്ട് ആരും വരണ്ട. ഐ ആം വെരി വെരി സോറി. ഞാൻ കേൾക്കില്ല. ഇവളെ അടിച്ചോടിച്ചു ശുദ്ധി കലശം ചെയ്തു വീട് വെടിപ്പാക്കിയിട്ടേ ഇനി ഇങ്ങോട്ട് ഉള്ളൂ. പറഞ്ഞില്ലെന്നു വേണ്ട. ഇങ്ങനൊക്കെ ഞങ്ങൾ പറയണമെന്ന് മനസ്സിൽ കുറച്ചെങ്കിലും ആഗ്രഹം ഉണ്ടെങ്കിൽ മാറ്റി വെച്ചേക്ക് മോളെ. ആരും പറയില്ല. ഈ ശല്യം കുറച്ചു നാളത്തേക്ക് ഇവിടെ ഉണ്ടാവില്ലല്ലോന്ന് ഉള്ള സന്തോഷത്തിൽ മനസ്സിൽ ലഡു പൊട്ടി നിൽക്കുകയാണ് എല്ലാവരും.

സമീർക്ക പറഞ്ഞു. അങ്ങനിപ്പോ ശല്യം പോയെന്ന് കരുതി ആരും സന്തോഷിക്കണ്ട. ഞാൻ ഇടക്കിടക്ക് ഇങ്ങ് വരും. ജാഗ്രതെ. ഇങ്ങനെ പേടിപ്പിച്ചിട്ട് പോകല്ലേ. എല്ലാരും കുറെ വട്ടം പേടിച്ചു.ഇനിം പേടിക്കണോ വേണേൽ പറഞ്ഞ മതി ഒരുമാതിരി ആക്കികൊണ്ട് പറഞ്ഞു. അയ്യോ കഷ്ടം... അവിഞ്ഞോരു കോമഡി. . എങ്ങനെ സഹിക്കുന്നു ഇതുസേ ഈ ദുരന്തത്തെ. ഇനി പറഞ്ഞിട്ട് കാര്യം ഇല്ലല്ലോ സഹിക്കയല്ലേ നിവർത്തിയുള്ളൂ. എന്റെ ഒരു ഗതികേട്. അൻസി പറഞ്ഞു. സമീർക്ക സൂക്ഷിചോ ഇതുസിന്റെ ഉള്ളിലിരിപ്പ് കേട്ടില്ലേ എട്ടിന്റെ പണി തന്നു എപ്പോ ചാടനൊന്ന് നോക്കി നിക്കുവാ. അത് ശരി നീ ഇത്ര പെട്ടന്ന് കാൽ മാറിയോ. രാഷ്ട്രീയക്കാര് പോലും തോറ്റു പോകുവല്ലോടീ നിന്റെ മുന്നിൽ. അവൾതിരിച്ചു ഇളിച്ചു കാണിച്ചു. ആരും ഇവളെ അന്വേഷിച്ചു പിറകെ വരണ്ട. കൊണ്ട് പോകുന്ന പോലെതന്നെ തിരിച്ചു ഏൽപിച്ചേക്കാം.

സന വന്നു അവളെ ബാഗ് വാങ്ങി. ഞങ്ങൾ അങ്ങോട്ട്‌ വന്നില്ലെങ്കിലും അവൾ ഇങ്ങോട്ട് വന്നോളും അല്ലെ മോളെ. പിന്നേ പറയാനുണ്ടോ ഉപ്പാ. നിങ്ങൾ ഇവിടെ സമാധാനത്തോടെ കഴിയുന്നത് എനിക്ക് സഹിക്കോ. ഒരിക്കലും ഇല്ല. പണി തരേണ്ട സമയത്തു കൃത്യമായി എത്തിക്കൊളാം. പിന്നെ ഫുഡ്‌ സ്പെഷ്യൽ എന്തെങ്കിലും ഉണ്ടാക്കുന്നുണ്ടെങ്കിൽ മറക്കണ്ട ജസ്റ്റ് ഒരു മിസ്സ്‌കാൾ ഞാനിവിടെ എത്തിക്കോളും. എന്ന് വെച്ച് ഇങ്ങോട്ട് കെട്ടിയെടുക്കാൻ ഇടക്കിടക്ക് അടുക്കളയിൽ കേറണ്ടാട്ടോ ഉമ്മാ. നിനക്ക് സ്പെഷ്യൽ ഉണ്ടാക്കി ഊട്ടലല്ലേ എനിക്ക് പണി ഉമ്മ ചെറു ചിരിയോടെ പറഞ്ഞു. അത് ശരി എല്ലാവരും എന്നെ ഓടിക്കാൻ നിക്കരുന്നല്ലേ. വന്നിട്ട് പറഞ്ഞു തരാം ഇതിന്റെയൊക്കെ മറുപടി. അവൾ മുഖത്ത് ചെറിയ ഗൗരവം വരുത്തി പറഞ്ഞു. മതി കിന്നരിച്ചത്. എന്നെ അവിടെ തിരക്കുന്നുണ്ടാവും സന തിരക്ക് കൂട്ടി. ഒരു മിനിറ്റ് നിലക്ക്. പോകല്ല അതും പറഞ്ഞു സമീർക്ക അകത്തേക്ക് പോയി. അവളെ ഫോൺ എടുത്തു കൊണ്ട് വന്നു കൊടുത്തു. കയ്യിൽ വെച്ചോ ആവിശ്യം വരും. അവൾ അത് വാങ്ങി. അവൾ എല്ലാരോടും യാത്ര ചോദിച്ചു പോയി. ***

സഫുവിന്റെ പ്രശ്നങ്ങൾ ഒന്നും ആരും പുറത്ത് ആരോടും പറഞ്ഞിരുന്നില്ല.അത് കൊണ്ട് തന്നെ ആ വീട്ടിൽ ആരും അവളോട് ഒന്നും ചോദിച്ചും ഇല്ല. സനയുടെ മാര്യേജ് പങ്കെടുക്കാൻ വന്നതാണെന്ന് സന എല്ലാരോടും പറഞ്ഞത്. അവൾ എല്ലാവരോടും പഴയത് പോലെ തന്നെ പെരുമാറി. സമീറക്ക ഫോൺ കൊടുത്തെങ്കിലും അവളത് ഓൺ ആക്കിയില്ല. ആക്കാൻ തോന്നിയില്ല. ഫോൺ ബാഗിൽ തന്നെ വെച്ചു. നൈറ്റ്‌ സനയുടെ ഫോണിൽ ഷാഹിദിന്റെ ഫോൺ വന്നു അവൾക്ക്. നാളെ ഡ്രസ്സ്‌ എടുക്കാൻ പോകുന്നുണ്ട് സനയുടെ കൂടെ വരണംഎന്ന് പറഞ്ഞു. ഒഴിവാക്കാൻ കുറെ നോക്കിയെങ്കിലും അവൻ വിട്ടില്ല. മറ്റാരും ഇല്ലാത്തോണ്ടല്ലേ എന്ന് പറഞ്ഞു സെന്റി അടിച്ചപ്പോൾ അവൾ സമ്മതിച്ചു. ആലോചിച്ചപ്പോൾ അവൾക്കും അവനോട് പാവം തോന്നി.ഉമ്മയും പെങ്ങളും ഇല്ലാത്തതിന്റെ സങ്കടം അവന്റെ വാക്കുകളിൽ നിഴലിച്ചിരുന്നു. അത് കൊണ്ട് മാത്രമാണ് ഇഷ്ടമല്ലാഞ്ഞിട്ടും സമ്മതിച്ചതും. ഒറ്റക്കിരിക്കുമ്പോഴാണ് ഓർമകൾ ഓടി വരുന്നത് അത് ഒഴിവാക്കാൻ വേണ്ടി ഒറ്റക്കിരിക്കാതിരിക്കാൻ അവൾ പരമാവധി ശ്രമിച്ചു.

ഇനി തന്റെ മുഖത്ത് ഒരിക്കലും സങ്കടം വരില്ല. കണ്ണ് നിറയില്ല. ഫൈസിഎന്നൊരാളെ തനിക്കറിയില്ല. മറ്റുള്ളവരെ സന്തോഷം ആണ് എന്റെ സന്തോഷം. വേദ വാക്യം പോലെ അത് തന്നെ മനസ്സിൽ ഉരുവിട്ട് കൊണ്ടിരുന്നു. ** എണീക്കേടോ ഉച്ചയാവാറായി. എന്തുറക്ക ഇത്. തന്റെ പുറത്ത് തട്ടി വിളിച്ചതും അവൻ കണ്ണ് തുറന്നു. ദാ ചായ അവിടെ വെച്ചിട്ടുണ്ട്. അത്ഭുതം കൊണ്ട് അവന്റെ കണ്ണുകൾ വിടർന്നു. സഫു. എപ്പോഴത്തെയും പോലെ പുഞ്ചിരിയോടെ തന്നെ നോക്കി നിൽക്കുന്നുണ്ട്. അവൻ എണീറ്റിരുന്നു. അവൻ അവളുടെ മുഖം രണ്ടു കൈകൊണ്ടും പിടിച്ചു. നീ വരുമെന്ന് എനിക്കറിയാമായിരുന്നു. നിനക്ക് ഒരിക്കലും എന്നെ വിട്ടു പോകാൻ പറ്റില്ല. അവളെ നെറ്റിയിൽ തലമുട്ടിച്ചു അവൻ പറഞ്ഞു. അവന്റെ കണ്ണുകൾ നിറഞ്ഞിരുന്നു. അവൻ അവളെ കെട്ടിപ്പിടിച്ചു. പെട്ടന്ന് ഷോക്ക്ഏറ്റത് പോലെ അവൻ അവളെ തള്ളിമാറ്റി. ഞെട്ടിപിടഞ്ഞു എണീറ്റു. ഷെറി. ഐആം സോറി സോറി സോറി. അവൻ നെറ്റിയിൽ അടിച്ചു കൊണ്ട് പറഞ്ഞു കൊണ്ടിരുന്നു.

അവൾ ശരിക്കും അവനിൽ തന്നെ ലയിച്ചിരിക്കുകയാരുന്നു. ഫൈസി എന്നെ തൊട്ടു. കെട്ടിപിടിച്ചു വിശ്വസിക്കാൻ പറ്റുന്നില്ല. ശരീരം മൊത്തം കുളിരണിഞ്ഞ പോലെ. അവൾ അവനെ തന്നെ നോക്കി നിൽക്കുന്നത് കണ്ടാണ് അവൻ ശരീരത്തിലേക്ക് നോക്കിയത് ഷർട്ടും ഇട്ടിട്ടില്ല. അവൻ ചമ്മലോടെ പോയി ഒരു ടീ ഷർട്ട് എടുത്തിട്ടു. സോറി.... സഫുവാന്നു കരുതിയാ ഞാൻ.... റിയലി സോറി.. സഫുന്റെ പേര് കേട്ടതും അവളുടെ മുഖം ഇരുണ്ടു. നീയെന്താ ഇവിടെ. എപ്പോ വന്നു. ഞാൻ മാത്രമല്ല വിത്ത്‌ ഫാമിലി. താഴെ ഉണ്ട്. ഹാരിസ്ക്ക വിളിക്കാൻ പറഞ്ഞു അതാ വന്നത്. ആയിഷ വിളിക്കാൻ വന്നതാരുന്നു ഷെറിയാണ് ഞാൻ വിളിച്ചോളാംന്ന് പറഞ്ഞു മുകളിലേക്ക് വന്നത്. അവന്റെ കിടത്തം കണ്ടു അവനെയും നോക്കി കുറെ സമയം നിന്നു. മനപ്പൂർവം ആണ് അവന്റെ അടുത്തിരുന്നതും തൊട്ട് വിളിച്ചതും. നീ താഴെക്ക് പോയിക്കോ ഞാൻ വന്നോളാം. അവൾ പോയി. അവൻ വാതിൽ വലിച്ചടച്ചു. അവന്റെ നെറ്റിക്ക് തന്നെ രണ്ടു മൂന്ന് തല്ല് കൊടുത്തു. നാശം പിടിക്കാൻ. ഈ ശല്യത്തിന് വാതിലിൽ തട്ടിയിട്ട് വന്നുകൂടാരുന്നോ.

എന്നും സ്വപ്നം കണ്ടു ഉണരാറുണ്ട് സഫു വരുന്നതും വിളിക്കുന്നതും എല്ലാം. ഇന്ന് ഇവളെ കണ്ടപ്പോൾ ശെരിക്കും സഫുആണ് അതെന്ന് തോന്നിപോയി. അവളെ കെട്ടിപിടിച്ചപ്പൊഴാ സഫു അല്ലെന്ന് മനസ്സിലായത്. എന്തിനാവോ ഇപ്പൊ എല്ലാരേം ഇങ്ങോട്ട് കെട്ടിയെടുത്തത്. ഇന്ന് ഷാഹിദ് ഡ്രസ്സ്‌ എടുക്കാൻ സഫുനെയും കൂട്ടി വരാമെന്നു പറഞ്ഞിട്ടുണ്ട്. ഇപ്പൊ തന്നെ ലേറ്റ് ആയി.അവൻ വേഗം റെഡിയായി താഴേക്കു പോയി. എല്ലാവരും കൂടി സംസാരിച്ചിരിക്കുന്നത് കണ്ടു. അവളുടെ രണ്ടാമത്തെ ഇക്ക എന്റെ ഫ്രണ്ട് കൂടിയാണ്. ഹാരിസ്ക്കയും അവളുടെ മൂത്ത ഇക്കയും ഗൾഫിൽ ബിസിനസ് പാർട്നെർസ് ആണ്. അങ്ങനെയുള്ള പരിജയം ആണ്. അവൻ പോയി എല്ലാരോടും സലാം പറഞ്ഞു. വന്നത് വെറുതെ അല്ലെന്ന് അവന് മനസ്സിലായി. എല്ലാവരും തിരിച്ചു ഗൾഫിലേക്ക് പോവ്വുകയാണ്. അവൾ പഠിപ്പൊക്കെ മതിയാക്കി പോലും ഇക്കാന്റെ കൂടെ ബിസിനസ് ചെയ്യണം എന്നത്രെ ആഗ്രഹം. ഉമ്മ തനിച്ചായത് കൊണ്ട് പെട്ടെന്ന് അവളെ അങ്ങ് കൂട്ടാൻ പറ്റില്ല. അവളാണെങ്കിൽ ഒറ്റ വാശിയും വരണമെന്ന്.

അപ്പോഴാ ഫൈസിയെ ഓർത്തത്. ഇവിടെ ഇവന്റെ ഓഫീസിൽ കുറച്ചു മാസം വർക്ക് ചെയ്തു എല്ലാം പടിക്കട്ടെന്ന. അത് ചോദിക്കാൻ കൂടിയ ഞങ്ങൾ വന്നത്. അവർ ഹാരിസ്കയ്യെ നോക്കി. ഹാരിസ്ക്ക സന്തോഷത്തോടെ സമ്മതിക്കുകയും ചെയ്തു. ഫൈസിക്ക് അവൾ വരുന്നത് ഇഷ്ടം ആയില്ലെങ്കിലും ഹാരിസ്ക്ക പറഞ്ഞത് കൊണ്ട് എതിർത്തില്ല. ഫൈസിക്ക് എന്തെങ്കിലും ഇഷ്ടക്കേട് ഉണ്ടോ. ഏയ്‌ ഇല്ല. അവൾക്ക് ഇഷ്ടം ഉള്ളപ്പോ ജോയിൻ ചെയ്തോട്ടെ. എന്ന ഇന്ന് തന്നെ വന്നോട്ടെ. നീ പോകുമ്പോൾ കൂടെ കൂട്ടിക്കോ. ഞാൻ ഒരാഴ്ച ലീവ് ആണ്. ഓഫീസിൽ പോയ മതി ഞാൻ തേജയെ വിളിച്ചു എല്ലാം പറഞ്ഞോളാം. ഇവനെ കാണാനാ ഓഫീസിൽ പോകുന്നത്. ഇവൻ ഇല്ലെങ്കിൽ പിന്നെ ഞാനെന്ത് കുന്തത്തിന അവിടെ പോകുന്നത്. ഒരാഴ്ച കഴിഞ്ഞു പോകാം.ഏതായാലും വന്നത് വെറുതെ ആയില്ല .റൂമിൽ വെച്ചു നടന്നത് ഓർത്തതും ശരീരം മൊത്തം രോമാഞ്ചം ഉണ്ടായത് പോലെ തോന്നി അവൾക്ക് .അവൾ അവനെ തന്നെ നോക്കി നിന്നു . എന്ന നിങ്ങൾ സംസാരിച്ചിരിക്ക്. എനിക്ക് കുറച്ചു തിരക്കുണ്ട്. അത്യാവശ്യം ആയി പുറത്തേക്ക് പോകണം.

അവൻ പോയി. ഷോപ്പിൽ എത്തിയെന്നു പറഞ്ഞു ഷാഹിദ് മെസ്സേജ് ഇട്ടിരുന്നു.പുറത്ത് തന്നെ അജു കാത്തുനിന്നിരുന്നു. മൊഞ്ചായിട്ടുണ്ടല്ലോ. വരുന്ന വഴിക്ക് ബ്യുട്ടീപാർലറിൽ കേറിയോ. ആക്കല്ലേ മുത്തേ. അവളെവിടെ ഉള്ളിൽ ഉണ്ട്. അവളെ കാണാൻ ഈ വേഷത്തിൽ തന്നെ പോകണോ. ഇതിനെന്താ കുഴപ്പം. അവൻ അവനെ തന്നെ ഒന്ന് നോക്കി. എന്തോ ഓർത്തപോലെ തലയിൽ കൈ വെച്ചു അജുനെ നോക്കി. വൈറ്റ് ഷർട്ട്. എന്ന് വൈറ്റ് ഇട്ടിനോ അന്ന് അവളുമായി ഉടക്കും എന്നല്ലേ നീ പറയൽ. ഇന്ന് നല്ലൊരു കാര്യത്തിന് പോകുന്നതല്ലേ ഇത് തന്നെ ഇടാനാരുന്നോ. തിരക്കിനിടയിൽ ഓർത്തില്ലെടാ. സാരമില്ല ഞാൻ ഉടക്കാൻ പോകാത്തിരുന്നോളാം. അവളിങ്ങോട്ട് ഉടക്കത്തരം ആയി വന്നാലും ഞാൻ വാ തുറക്കില്ല പോരെ. ഇനി പോയി മാറ്റി വരാനൊന്നും ടൈം ഇല്ല. അതൊക്കെ പോട്ടെ. എങ്ങനെയാ ഒന്ന് നേരം വെളുക്കുക. ടൈം പോകുന്നില്ല. രാത്രിക്ക് എത്രയാ ധൈർക്യം എന്നൊക്ക പറഞ്ഞു ഇന്നലെ എനിക്ക് സൗര്യം തന്നിട്ടില്ല. എന്നിട്ട് വന്ന ടൈം കണ്ടോ.

നേരം വെളുത്തപ്പോ അവളെ കാണാനുള്ള ആഗ്രഹം ആവിയായി പോയോ. ആ ഷെറിയും ടീമും വന്നു അതാ ലേറ്റ് ആയത്. അവൻ എല്ലാം പറഞ്ഞു കൊടുത്തു. ** ഡ്രസ്സ്‌ സെലക്ട്‌ ചെയ്യുന്നതിലിടക്ക അവൾ അടുത്തുള്ള ആളെ ശ്രദ്ധിച്ചത്. കിച്ചുവേട്ടൻ. അവൾ പറഞ്ഞത് കുറച്ചു ഉച്ചത്തിൽ ആയി പോയി. അയാൾ തിരിഞ്ഞു നോക്കി. സഫ്ന.അവന്റെ ചുണ്ടുകൾ മന്ത്രിച്ചു. ഫൈസിയും ഉണ്ടാകുമല്ലോ അപ്പൊ കൂടെ. തേജ ചുറ്റും നോക്കി ഫൈസി ഇല്ല. സമാധാനം. കിച്ചൂ. അവൾ വിളിച്ചു. അവൻ മൈന്റ് ചെയ്യാതെ ഡ്രെസ്സ് നോക്കാനെന്ന മട്ടിൽ ദൂരേക്ക് പോയി. അവൾ കിച്ചുന്ന് വിളിച്ചു അടുത്തേക്ക് പോകാൻ നോക്കിയതും സന വിളിച്ചു. നീ എവിടെക്കാ. അവൾ കിച്ചുവിന് നേരെ കൈ നീട്ടി. Eye care ക്ലിനിക്കിലെ കൃഷ്ണയല്ലേ അത് നിന്റെ തമിഴൻ പട്ടര്. ആ. അവൻ തന്നെ. എന്നെ കണ്ടിട്ട് മനസ്സിലായില്ലന്ന് തോന്നുന്നു. ഒന്നും മിണ്ടാതെ പോയി. മനസ്സിലാവാഞ്ഞിട്ട ആയിരിക്കില്ല മോളെ. നിന്നോടുള്ള ദേഷ്യം കൊണ്ട് മിണ്ടാതെ പോയതാകും.നീ അവനോട് കാട്ടിയ ചെറ്റത്തരത്തിന് ഇന്ന് വരെ ഒരു സോറി എങ്കിലും പറഞ്ഞിട്ടുണ്ടോ.

തല്ലും കിട്ടി ഫോണും എറിഞ്ഞു പൊട്ടിച്ചു രാത്രിക്ക് രാത്രി എന്നെ നാട് കടത്തീം ചെയ്തു. പിന്നെങ്ങനടി സോറി പറയാൻ സമയം. പിന്നെ ഇപ്പോഴല്ലേ കാണുന്നെ . അത് കൃഷ്ണക്ക് അറിയില്ലല്ലോ. നീ ഒരു വാക്ക് പോലും മിണ്ടാതെ നാട് വിട്ടെന്നല്ലേ അവന് അറിയൂ. അങ്ങനെ ഒന്നുണ്ടല്ലേ. എന്ന പോയി മിണ്ടിയിട്ട് തന്നെ കാര്യം.ഒരു സോറി ആക്കണ്ട ഒരായിരം സോറി തന്നെ പറഞ്ഞേക്കാം. സഫു വേണ്ട .അല്ലെങ്കിൽ തന്നെ ഒരായിരം പ്രശ്നം നിനക്കുണ്ട് .അതിന്റെ കൂടെ ഇതും കൂടി വേണോ .സന തടഞ്ഞു . പ്രോബ്ലം ഒന്നും ഉണ്ടാവില്ല .എനിക്ക് അവനോട് ഒരു സോറി പറഞ്ഞ മതി .അതും പറഞ്ഞു അവന്റെ അടുത്തേക്ക് പോയി .

സഫു വരുന്നത് കണ്ടതും അവൻ വേഗം പോയി ലിഫ്റ്റിൽ കയറി. നിന്നോട് ഇന്ന് മിണ്ടാതെ പോകുന്ന പ്രശ്നം ഇല്ല. എന്നോടാ നിന്റെ വാശി. അവൾ സ്റ്റെപ് വഴി ഓടിയിറങ്ങി. താഴെ എത്താറായതും ആരെയോ ദേഹത്തു കൂട്ടിയിടിച്ചു. ബാലൻസ് കിട്ടാതെ രണ്ടു പേരും സ്റ്റെപ്പിൽ നിന്നും ഉരുണ്ട് താഴെ വീണു. നാലഞ്ചു സ്റ്റെപ് ആയോണ്ട് പരിക്കൊന്നും പറ്റിയില്ല. അല്ലെങ്കിലും എങ്ങനെ പറ്റാനാ ഞാൻ അയാളെ മേലെ അല്ലെ ഉള്ളത്. അയാളുടെ ദേഹത്തു ആണെന്ന് അറിഞ്ഞതും അവൾ വേഗം എണീറ്റു. ഭാഗ്യത്തിനു എനിക്കൊന്നും പറ്റിയില്ല. ഇയാളെ വായിലിരിക്കുന്നത് മുഴുവൻ കേൾക്കണല്ലോന്ന് പേടിച്ചു മുഖത്തേക്ക് നോക്കിയില്ല. ഇനി തെറിയഭിഷേകം ആയിരിക്കും. അതിന് മുൻപ് സോറി പറഞ്ഞു കാലിൽ വീണേക്കാം. അവൾ സോറി പറയാൻ നോക്കിയതും. കേട്ടത് കട്ട കലിപ്പിൽ ഉള്ള തെറിയാരുന്നു.... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story