💕മിഴികൾ പറഞ്ഞ പ്രണയം 💕: ഭാഗം 58

mizhikal paranja pranayam

രചന: സഫ്‌ന കണ്ണൂർ

ആരുടെ അപ്പന് വായുഗുളിക വാങ്ങനാടി പോകുന്നെ.ഓരോന്ന് ഒരുങ്ങിക്കെട്ടി ഇറങ്ങി കൊള്ളും മനുഷ്യനെ മെനക്കെടുത്താൻ. അവൾ മുഖം ഉയർത്തിയില്ല. മുഖം നോക്കാതെ തന്നെ ആ ശബ്ദത്തിന്റെ ഉടമയെ തിരിച്ചറിഞ്ഞിരുന്നു.ഈ ജന്മത്തിൽ ഇനിയൊരിക്കലും ആരെ കണ്ടുമുട്ടരുതെന്ന് പ്രാർത്ഥിച്ചോ അവനാണ് പനപോലെ മുന്നിൽ നിൽക്കുന്നത്.ഉള്ളിൽ ചെറിയൊരു വിറയൽ പടർന്നു കയറി. ഫൈസി നിനക്കൊന്നും പറ്റിയില്ലല്ലോ അജു വിളിച്ചു ചോദിച്ചു. ഇതിൽ കൂടുതൽ എന്തോന്ന് പറ്റാൻ. എന്റെ ഡ്രസ്സ്‌ വൃത്തികേടായി. നടുവും പോയി. അവൻ പാന്റിലും ഷർട്ടിലും പറ്റിയ പൊടിയും മണ്ണും വൃത്തിയാക്കുന്നതിനിടയിൽ മറുപടി പറഞ്ഞു. അവന്റെ ശ്രദ്ധ മുഴുവൻ ഷർട്ടിലെ മണ്ണ് തട്ടുന്നതിലായിരുന്നു. അത് കൊണ്ട് തന്നെ അവളെ നോക്കിയില്ല. ഫൈസി കാണാതിരിക്കാൻ അവൾ തിരിഞ്ഞു നിന്നു. പിന്നിൽ അജു. തന്നെ കണ്ടതും അജുന്റെ മുഖത്ത് ഒരു ഞെട്ടൽ വന്നത് അവൾ കണ്ടു. ഇവളെയിന്നുണ്ടല്ലോ ഞാൻ.... നിന്റെ മുഖത്തെന്താടി കണ്ണില്ലേ എന്റെ ഷർട്ട് നോക്കെടി ഫൈസി കലിപ്പോടെ അവളെ നോക്കി.

പിറകുവശമേ കണ്ടുള്ളു. തള്ളിയിട്ടതും പോരാ ഒരു സോറി പോലും പറയാതെ അവളെയൊരു നിൽപ്പ് കണ്ടില്ലേ. അജു മിണ്ടാതിരിയെന്ന് കൈയ്യും കാലും കണ്ണും ഒക്കെ കൊണ്ട് കസർത്ത് കാണിക്കുന്നുണ്ടായിരുന്നു. നീയെന്താടാ അവിടെ നിന്ന് സർക്കസ് കാണിക്കുന്നേ. അവൻ അവളെനോക്ക് എന്നർത്ഥത്തിൽ കൈ ചൂണ്ടി. ടീ കോപ്പേ നിനക്ക് ചെവിയും കേൾക്കില്ലേ. എന്നിട്ടും അവൾ തിരിഞ്ഞു നോക്കിയില്ല. അപ്പോഴേക്കും ചുറ്റും ആളുകൾ കൂടിയിരുന്നു. അറിയാതെ പറ്റിയതാരിക്കും വിട്ടേക്ക്. ആരോ കൂട്ടത്തിൽ നിന്നും പറഞ്ഞു. ഒരു സോറി പറഞ്ഞിരുന്നെങ്കിൽ വിടമായിരുന്നു. നിങ്ങളൊക്കെ നോക്കിയേ ഇത്രയൊക്കെ സംഭവിച്ചിട്ടും എനിക്കൊന്നും അറിയില്ലേ എന്ന മട്ടിലുള്ള നിൽപ്പ്. പിന്നെങ്ങനെ മിണ്ടാതിരിക്കുക. സംഭവം സീനാകുമെന്ന് അജുന് തോന്നി.അജു വേഗം ഇറങ്ങി വന്നു. വേണ്ടടാ വിട്ടേക്ക്. പാവം അറിയാതെ പറ്റിപോയതല്ലേ. നീ വന്നെ അജു അവന്റെ കൈ പിടിച്ചു. നീ വിട്ടേ ഇവളോട് രണ്ടു പറഞ്ഞിട്ടേ വരുന്നുള്ളു. അജു മെല്ലെ അവന്റെ കാതിൽ പറഞ്ഞു മിണ്ടാതിരിക്കെടാ.....

സഫു. സഫുന്ന് കേട്ടതും അവൻ ഒന്ന് അടങ്ങി. വാ പോകാം. ഇന്ന് ഏത് തെണ്ടിയെയാണാവോ കണികണ്ടത് അവൻ പിറു പിറുത്തു്. അജുന്ന് മനസ്സിലായി ഞാൻ പറഞ്ഞത് അവന് ഓടിയില്ലെന്ന്. അല്ല കുട്ടി ഇയാൾ അത്രയൊക്കെ പറഞ്ഞിട്ടും ഒരു സോറി പോലും പറയാഞ്ഞത് മോശമായി പോയി. നിന്റടുത്തല്ലേ തെറ്റ്. പെൺകുട്ടികളായാൽ ഇത്ര അഹമ്മതി പാടില്ല. ഒരു സ്ത്രീ അവളോട് പറഞ്ഞു. അവൾക്ക് എന്താ ചെയ്യേണ്ടെന്ന് മനസ്സിലാവുന്നുണ്ടായിരുന്നില്ല. ഓടി പോയാലോന്ന് വരെ ആലോചിച്ചു നിൽക്കുകയാരുന്നു. ആ സ്ത്രീ അങ്ങനെ പറഞ്ഞതും അവളെ മൈൻഡ് ആകെ മാറി. ഞാൻ എന്തിനാ ഇവനെ ഭയക്കുന്നെ. ഇങ്ങനൊരാൾ എന്റെ ജീവിതത്തിൽ ഇല്ലെന്ന് ഞാൻ മനസ്സ് കൊണ്ട് ഉറപ്പിച്ചത. ഇവൻ എന്റെ ആരുമല്ല. എനിക്ക് അറിയേം ഇല്ല. ഏതോ ഒരുത്തൻ അത്രന്നെ. മനസ്സിൽ ഒന്ന് അത് കൂടി ഉറപ്പിച്ചു കൊണ്ട് അവനെ വിളിച്ചു. എക്സ്ക്യുസ്മി ഫൈസി ഒരു സ്റ്റെപ് കേറിയതും അവൾ വിളിച്ചത് കേട്ടു തിരിഞ്ഞു നോക്കി. ഈ കിളിനാദം എവിടെയോ കേട്ടിട്ടുണ്ടല്ലോ. സോറി സർ അറിയാതെ പറ്റിപോയതാ.

ധൃതിയിൽ ഇറങ്ങിയപ്പോ കണ്ടില്ല. ഐ ആം സോറി. റിയലി സോറി. സഫുനെ കണ്ടതും അവൻ കിളിപോയപോലെ ആയിരുന്നു. ഈ കുരിപ്പാണോ റബ്ബേ തള്ളിയിട്ടത്. ഒടുക്കത്തെ ട്രാജഡി ആയിപ്പോയി ഇത്. അതും പറഞ്ഞു അവനെ മൈന്റ് പോലും ചെയ്യാതെ അവൾ പോയി. ഞെട്ടലിൽ നിന്നും മുക്തയായതും സഫു ഒന്ന് നിക്ക് എന്ന് പറഞ്ഞു അവൻ ഓടി വന്നു അവളെ മുന്നിൽ നിന്നു. അവൾ അവനെ നോക്കി. പരസ്പരം കണ്ണുകൾ ഇടഞ്ഞതും അവൾ നോട്ടം മാറ്റി. അവന്റെ ഈ കണ്ണുകളും നോട്ടവും ആണ് തന്നെ പലപ്പോഴും പലതിൽ നിന്നും പിന്തിരിപ്പിക്കുന്നത്. ഇനിയും ഒന്നിനും വയ്യ. അനുഭവിച്ചതൊക്ക മതി. തള്ളിയിട്ടതിന്നു സോറി പറഞ്ഞില്ലേ പിന്നെന്താ വേണ്ടേ. അവൾ സ്വരം കടുപ്പിച്ചു തന്നെ പറഞ്ഞു. സഫു.... ഞാൻ.... അറിയാതെ... സോറി. അവളുടെ ഇത് വരെയില്ലാത്ത മുഖത്തെ ഭാവം കണ്ടു അവൻ ശരിക്കും ഞെട്ടിയിരുന്നു.

ഇട്സ് ok. അവൾ പോകാൻ നോക്കിയതും അവൻ അവളെ കയ്യിൽ പിടിച്ചു. കയ്യിന്ന് വിട്. അവൻ വിട്ടില്ല. വിടാന പറഞ്ഞെ. ആളുകൾ നോക്കുന്നു. അതിനെന്താ ഞാൻ എന്റെ ഭാര്യയുടെ കയ്യല്ലേ പിടിച്ചിന്. അല്ലാതെ കണ്ട പെണ്ണിനെയൊന്നും അല്ല. അവൾ ബലമായി കയ്യിൽ നിന്നും പിടിവിടുവിക്കാൻ നോക്കി. അവൻ കൂടുതൽ മുറുക്കി പിടിച്ചു. തനിക്ക് എന്താ വേണ്ടേ.ദയവു ചെയ്തു കയ്യിൽ നിന്നും വിട്. എനിക്ക് നിന്നോട് കുറച്ചു സംസാരിക്കാൻ ഉണ്ട്. Plzzz.... ഒരഞ്ചു മിനിറ്റ്. എനിക്കൊന്നും കേൾക്കേണ്ട. കൈ വിട്. അപ്പോഴേക്കും നേരത്തെ കൂടി നിന്ന ആൾക്കാരൊക്കെ വീണ്ടും അവരെ ചുറ്റും കൂടി. സീൻ ആകും സഫു. മര്യാദക്ക് ഞാൻ പറയുന്നത് കേൾക്ക്. എന്റെ കൂടെ വാ. എന്ത് വൃത്തികെടാഡോ കാണിക്കുന്നേ ആ കൊച് മാപ്പ് പറഞ്ഞില്ലേ. ഒരാൾ മുന്നോട്ട് വന്നു. എക്സ്ക്യുസ്മി. ഇത് എന്റെ വൈഫ്‌ ആണ്. ചെറിയൊരു ഫാമിലി പ്രോബ്ലം. എല്ലാരും ഒന്ന് പോയേ. ഇവൻ പറഞ്ഞത് ശരിയാണോ അയാൾ അവളോട് ചോദിച്ചു. അല്ല ചേട്ടാ. സ്റ്റെപ്പിൽ നിന്നും വീണതിന് പക വീട്ടുകയാ. കള്ളമാ പറയുന്നേ.ഇയാൾ ആരാന്ന് പോലും എനിക്കറിയില്ല.

ഞാനാദ്യമായ കാണുന്നത് തന്നെ. ഫൈസി കേട്ടതൊന്നും വിശ്വസിക്കാനാവാതെ പകപ്പോടെ അവളെ നോക്കി. എന്നെ അറിയില്ലന്നോ.....അറിയാതെ തന്നെ അവൻ കൈ വിട്ടു. അവൾ തിരിഞ്ഞു പോലും നോക്കാതെ പോയി. അജുവന്നു അവന്റെ ചുമലിൽ കൈ വെച്ചു. സാരമില്ലടാ പെട്ടന്ന് ഉള്ള ദേഷ്യത്തിനു പറഞ്ഞതാരിക്കും. നീ അവളെ ചീത്ത പറഞ്ഞില്ലേ അതായിരിക്കും. നിനക്ക് അവളെ മനസ്സിൽ ആയിനെങ്കിൽ ആദ്യേ പറയലല്ലാരുന്നോ. ഞാൻ പറഞ്ഞതല്ലേ. നീ കേൾക്കാഞ്ഞിട്ടല്ലേ. കൈയോണ്ടും കാലോണ്ടും സർക്കസ് കാണിക്കുന്നതിന്നു പകരം വാ തുറന്നു പറയാറുന്നില്ലേ സഫുവാണെന്ന്. ഇപ്പൊ എന്റെതായി കുഴപ്പം. പെട്ടന്ന് അവൻ പൊട്ടിച്ചിരിച്ചു. എന്താടാ ഇളിക്കുന്നെ. എന്നാലും ഈ വൈറ്റ് ഷർട്ട് ആൾ കൊള്ളാല്ലോ. ഇന്നും കൃത്യമായിട്ട് പണി തന്നു. കഴിഞ്ഞ ജന്മത്തിൽ ഈ ഷർട്ട് നിന്റെ ഭാര്യയാരിക്കും. അതാ ഈ ജന്മത്തിൽ നിന്റെ ഭാര്യയുമായി ഇങ്ങനെ ഉടക്ക്. സമയവും സന്ദർഭവും നോക്കാതെ ഊള കോമഡി ആയി ഇറങ്ങല്ലേ അജു. കിട്ടിയ താങ്ങൂല.

അവൻ ഇളിച്ചു കാണിച്ചു.നീ വാ നമുക്ക് പോയി അവളെ കാണാം. എങ്ങനെയാ ഇനിയുള്ള റിയാക്ഷൻ എന്നറിയാലോ. ഏതായാലും ഇൻട്രൊഡക്ഷൻ ഇങ്ങനെ ആയത് കൊണ്ട് നല്ലതൊന്നും പ്രതീക്ഷിക്കണ്ട. എന്നോട് ദേഷ്യം ഉണ്ടാകും. മോശമായെ പെരുമാറു എന്നൊക്കെ അറിയാരുന്നു. എന്നാലും ഇത്രയും പ്രതീക്ഷിച്ചില്ല. എന്നെ അറിയില്ലന്ന്.... അവൾക്കെങ്ങനെ പറയാൻ തോന്നി. അവന് സങ്കടവും ദേഷ്യവും ഒക്കെ വരുന്നുണ്ടായിരുന്നു. സാരമില്ലടാ. നിനക്കിപ്പോ കണ്ടക ശനിയാ. നിന്നേം കൊണ്ടേ പോകു. നല്ലതൊന്നും നിന്റെ വായിൽ നിന്നും വീഴില്ലല്ലേ കോപ്പേ. നിന്റെ മോന്ത കാണുമ്പോൾ അറിയാതെ പറഞ്ഞു പോകുന്നതല്ലേ. Mmm നിന്റെ മോന്ത കാണുമ്പോൾ എനിക്കും വേറേതൊക്കെയോ തോന്നുന്നുണ്ട്. എന്നെ കൊണ്ട് ചെയ്യിക്കരുത്. ഇനി ഒന്നും മിണ്ടില്ലപൊന്നൂ പോരെ. എന്ന നിനക്ക് കൊള്ളാം. ** ഓഫീസിൽ ഇരിക്കുമ്പോഴും തേജയുടെ മനസ്സിൽ മുഴുവൻ സഫുവായിരുന്നു. എന്തൊരു ഡിഫറൻസ് ആണ് നോർത്തിന്ധ്യൻ മോഡൽ സഫുവും. കണ്ണും നീട്ടിയെഴുതി തട്ടവും കുത്തി നാടൻ ലുക്കിൽ ഉള്ള ഇപ്പോഴത്തെ സഫുവും തമ്മിൽ. ഇപ്പോഴത്തെ ഈ ഉമ്മച്ചികുട്ടിയെ കാണാൻ തന്നെയാ മൊഞ്ജ് .

മോളെ സഫു നീ എത്ര കിണഞ്ഞു ശ്രമിച്ചാലും ഞാൻ നിന്റെ മുന്നിൽ വരില്ല. ഒരിക്കൽ വരും അത് ഒന്നൊന്നര വരവും ആയിരിക്കും. ഒരു ദയദക്ഷിന്യയവും ഇല്ലാതെ എനിക്ക് എട്ടിന്റെ പണിയും തന്നു സമീർക്കയുടെ മുന്നിൽ എന്നെ ഒറ്റുകൊടുത്തു രാത്രിക്ക് രാത്രി നാട് വിട്ടു പോയ നിന്നെ എന്നെങ്കിലും കണ്ടാൽ രണ്ടു പൊട്ടിക്കണം എന്നുണ്ടായിരുന്നു. എന്നിട്ട് കണ്ടപ്പൊഴോ എന്റെ ബോസ്സിന്റെ വൈഫും. സാരമില്ല എന്നെങ്കിലും എന്തെങ്കിലും ഒരു പണി ഞാൻ നിനക്ക് തന്നിരിക്കും. അതിനുള്ള ഒരവസരം തേജസ്‌ കൃഷ്ണക്ക് കിട്ടും. കാത്തിരുന്നോളം. നിനക്ക് തരാൻ പറ്റിയില്ലെങ്കിൽ നിന്റെ കെട്ടിയോന് എങ്കിലും ഞാൻ കൊടുത്തിരിക്കും പലിശ സഹിതം. *** സഫുവും സനയും വെഡിങ് ഡ്രസ്സ്‌ സെലക്ട്‌ ചെയ്യുന്നത് ദൂരെ നിന്നെ ഫൈസി കണ്ടു. അവൻ അവരെ അടുത്തേക്ക് പോയി. ഫൈസിയെ കണ്ടതും ഷാഹിദ് വേഗം അടുത്തേക്ക് പോയി. അവന്റെ കോലം കണ്ടതും അവനെ അടിമുടി നോക്കി. എന്തോന്നെടെ ഇത്. സഫു അറിയാതെ ഒന്ന് പരിചയപെട്ടതാ. പാവം ഈ കോലത്തിൽ ആയി പോയി.

ഇനി അറിഞ്ഞു പരിജയപെട്ടാൽ ഇവന്റെ കോലം എന്തായിരിക്കും. അജു ചിരിച്ചു കൊണ്ട് പറയുന്നത് കേട്ടു ഫൈസി ദേഷ്യത്തോടെ അവനെ നോക്കി. നീ ബാക്കി പറയ് മച്ചാനെ എന്താ സംഭവിച്ചത്. ഷാഹിദ് അജുനെയും കൂട്ടി കുറച്ചു ദൂരെ നിന്നു. ഫൈസി സഫുന്റെ അടുത്തേക്ക് പോയി. അവനെ കണ്ടിട്ടും കാണാത്ത പോലെ ഓരോ ഡ്രസ്സ്‌ സെലക്ട്‌ ചെയ്തു കൊണ്ടിരുന്നു. ഹലോ... എന്നെ അറിയാമോ മാഡം. എക്സ്ക്യുസ്മി കുറച്ചു തിരക്കുണ്ട്. ഇഫ് യൂ മൈൻഡ്... ഒന്ന് മാറി നിൽക്കാൻ കൈ കൊണ്ട് കാണിച്ചു. ഈ പിശാജ് രണ്ടും കല്പിച്ചാണല്ലോ. ആലുവാ മണപ്പുറത്തു കണ്ട പരിജയം പോലും മുഖത്തില്ല. അവന് ചെറിയ നിരാശ തോന്നി. അവൻ അവളെ നോക്കി കൊണ്ട് അവിടെതന്നെ നിന്നു. അവൾ വേറെ സെക്ഷൻ പോയി ഓരോന്ന് നോക്കി. അവൻ അവിടെയും പോയി. അവൾ പോകുന്നിടത്തെല്ലാം അവനും പോയി. അവൾക്ക് ചെറുതായി ദേഷ്യം വരാൻ തുടങ്ങിയിരുന്നു. ഫൈസി പ്ലീസ്... എനിക്കൊന്നും പറയാനോ കേൾക്കാനോ ഇല്ല. അപ്പൊ മാഡത്തിന് എന്നെ അറിയാം. എനിക്ക് ഓർമകുറവൊന്നും ഇല്ല.

ഓർക്കേണ്ടവരെ ഓർക്കാനും മറക്കേണ്ടവരെ മറക്കാനും ജീവിതം എന്നെ നല്ലോണം പഠിപ്പിച്ചിട്ടുണ്ട്. ഞാൻ ഇതിൽ ഏതാണാവോ. നമ്മൾ തമ്മിലുള്ള ബന്ധം അവസാനിച്ചതാണ്. പിന്നെയും എന്തിനാ എന്നെയിങ്ങനെ ശല്യം ചെയ്യുന്നേ. അവന് ദേഷ്യം വന്നത് പെട്ടെന്നായിരുന്നു. അവസാനിക്കാനോ... അത്ര പെട്ടെന്ന് അവസാനിപ്പിക്കാൻ പറ്റുന്നതാണോ നമ്മൾ തമ്മിലുള്ള ബന്ധം. പറയെടി.... ആണോന്ന്... കലിപ്പിൽ അവളെ നോക്കി പറഞ്ഞതും അവളൊന്ന് പതറി. സഫു ചുറ്റും നോക്കി. പലരും അവരെതന്നെ നോക്കിനിൽക്കുന്നുണ്ടായിരുന്നു. അവൾക്ക് എന്തോ വല്ലായ്മ തോന്നി. ഫൈസിയുടെ നേരെ അവൾ കൈ കൂപ്പി. പ്ലീസ്..... ഷാഹിദും സനയും അജുവും ഉണ്ടായിരുന്നു ആ കൂട്ടത്തിൽ. ഇവൻ പ്രൊപ്പോസ് ചെയ്യാൻ വന്നത് തന്നെയാണോ ഷാഹിദ് അജുനോട് ചോദിച്ചു. എനിക്കും ഇപ്പൊ അങ്ങനെയാ തോന്നുന്നേ. മിക്കവാറും ഈ കടയിലുള്ളവർ നമ്മളെ കൈ വെക്കും. സഫു പ്ലീസ് ഒരഞ്ചു മിനിറ്റ് എനിക്ക് പറയാനുള്ളത് ഒന്ന് കേൾക്ക്.

അപ്പോഴാ ഒരു സെയിൽസ്മാൻ അവരെ അടുത്തേക്ക് വന്നത്. എനിതിങ് പ്രോബ്ലം മാഡം. താൻ അവളോടോ ചോദികുള്ളോ പ്രോബ്ലം എന്താണെന്ന്. ഇവിടെ ഞാനും ഉണ്ടല്ലോ എന്നോട് ചോദിച്ചോടെ ഫൈസി അയാളോട് ചൂടായി. സർ പ്ലീസ് പ്രശ്നം ഒന്നും ഉണ്ടാക്കരുത്. കസ്റ്റമറിനെ ഡിസ്റ്റർബ് ചെയ്താ എനിക്ക് കംപ്ലൈന്റ് ചെയ്യേണ്ടി വരും. എന്ന പോയി ചെയ്യേടോ.. ചെയ്യാൻ... അവൻ അയാളെ പിടിച്ചു തള്ളി. ഫൈസി സ്റ്റോപ്പിറ്റ്..... എന്നോടുള്ള ദേഷ്യം ആ പാവത്തിനോട് തീർക്കണ്ട. ഇല്ലെടി നിന്നോട് തന്നെ തീർത്തോളം. അവൻ ചുറ്റും നോക്കി എന്നിട്ട് അവളെ കയ്യും പിടിച്ചു വലിച്ചു ഡ്രസ്സിങ് റൂമിലേക്ക് നടന്നു. അവൾ കൈ വിടുവിക്കാൻ നോക്കുന്നുണ്ടായിരുന്നു. ഫൈസി പ്ലീസ് എന്നെ വിട്. അവൻ ഡ്രസിങ് റൂമിലേക്ക് അവളെ തള്ളി അവൾ ചുമരിൽ തട്ടി നിന്നു. അവനും കയറി വാതിൽ ലോക്കിട്ടു. അജുവും ഷാഹിദും സനയും ഓടി വന്നപ്പോഴേക്കും അവൻ വാതിൽ പൂട്ടിയിരുന്നു. ടാ അജു അവൻ കട്ടകലിപ്പില അവളെ എന്തെങ്കിലും ചെയ്യോ. നീ പോയി മുട്ടി വിളിക്ക്. അവളോട് ഇങ്ങനെയാണെങ്കിൽ എന്നെ കൊന്നു കൊലവിളിക്കും എനിക്കൊന്നും പറ്റില്ല. നീ പോയി വിളിക്ക്. ഞാനോ കണക്കായി . നിങ്ങൾ അല്ലെ സ്റ്റോറിയും തിരക്കഥയും ഒക്കെ. ഞാൻ വെറും ആക്ടർ.നീ തന്നെ പോയ മതി.

നീ കാൽ പിടിച്ചു പറഞ്ഞതൊണ്ട ഇഷ്ടമില്ലാഞ്ഞിട്ടും ഞാനിതിന് കൂട്ട് നിന്നത്..... സന കരച്ചിൽ തുടങ്ങി. കിടന്നു മോങ്ങാതെ പൊന്ന് സന. ഫൈസി അവളെ കൊല്ലാനും റേപ്പ് ചെയ്യാനൊന്നും കൊണ്ട് പോയതല്ല. അവനിപ്പോ വരും. അത് വരെ ഈ കൂടി നിക്കുന്നവർ വെറുതെ വിടോ. അതിനിപ്പോ വഴിയുണ്ടാക്കാം. അവൻ ആർക്കോ ഫോൺ വിളിച്ചു പറഞ്ഞു. ഒരാൾ വരുന്നത് കണ്ടു. അയാൾ വന്നതും എല്ലാവരെയും പറഞ്ഞയച്ചു. അവർ തമ്മിൽ ഫാമിലി പ്രോബ്ലം ആണ് ആരും ഇടപെടേണ്ട. ഇയാൾ ആരാ. മാനേജർ ആണ് ഇവിടത്തെ. ഞങ്ങളുടെ ഫ്രണ്ടിന്റെ കടയാ ഇത്. നമുക്ക് പോയി ഡ്രസ്സ്‌ എടുക്കാം. അവർ ഒരു ഡ്യൂയറ്റും ഒക്കെ കഴിഞ്ഞു വരട്ടെ. സന വന്നില്ല. സനയെ ഉന്തി തള്ളി കൊണ്ട് പോയി ഷാഹിദ്. ഉള്ളിൽ എന്ത് നടക്കുന്നുവെന്ന് അറിയാതെ അവൾ നിന്ന് ഉരുകി. എന്റെ ഒറ്റ നിർബന്ധം കാരണമാണ് അവൾ വന്നത്. വീണ്ടും പഴയ അവസ്ഥയിൽ ആവുമോ അവൾ. ഓർക്കാൻ കൂടി വയ്യ. *** വാതിൽ തുറക്ക് ഇല്ലെങ്കിലോ അവൾ അവനെ തള്ളിമാറ്റി വാതിൽ തുറക്കാൻ നോക്കി.

അവൻ അവളെ കൈ രണ്ടും പിടിച്ചു വച്ചു. എന്തിനാ എന്നെ ഇങ്ങനെ ഉപദ്രവിക്കുന്നെ. വാതിൽ തുറക്ക് എനിക്കൊരു കാര്യം പറയാനുണ്ട്. കേട്ടിട്ട് പോയിക്കോ. എനിക്കൊന്നും കേൾക്കണ്ട. നമ്മൾ തമ്മിലുള്ള എല്ലാം പറഞ്ഞു തീർത്ത ഞാൻ ആ വീടിന്റെ പടിയിറങ്ങിയത് കൂടുതൽ ഒന്നും പറയാനില്ല. കേൾക്കാനും ഇല്ല. നിനക്ക് പറയാനുള്ളത് മുഴുവൻ പറഞ്ഞു. എനിക്ക് പറയാനുള്ളത് നീ കേട്ടോ.ഇല്ലല്ലോ. അവന്റെ ശ്രദ്ധ ഒരുമിനിറ്റ് മാറിയതും അവൾ വാതിൽ തുറക്കാൻ നോക്കി. അത് കണ്ടതും അവൻ അവളെ നേർക്ക് ദേഷ്യത്തോടെ നോക്കി. നിന്നോടല്ലേ കോപ്പേ എനിക്കൊരു കാര്യം പറയാനുണ്ടെന്ന് പറഞ്ഞത്. അവൻ അവളെ അടുത്തേക്ക് ചെന്നു. അവൾ പിറകോട്ടു നടന്നു ചുമരിൽ തട്ടി നിന്നു. അവൻ രണ്ടു കയ്യും അവളെ രണ്ടു സൈഡിലായി വെച്ചു. അവൾ ചെറിയ പേടിയോടെ അവനെ നോക്കി . അവന്റെ കണ്ണുകളുമായി കണ്ണുകൾ ഇടഞ്ഞതും അവൾക്ക് ഇത് വരെ ഞാൻ കാണിച്ച ദേഷ്യവും വാശിയും എല്ലാം അലിഞ്ഞു പോകുന്നത് പോലെ തോന്നി. അവൾ കണ്ണുകൾ മുറുക്കെ പൂട്ടി.

ഇല്ല ഇവൻ ഇപ്പൊ എന്റെ ആരും അല്ല. അവൻ അവളുടെ മുഖം കൈകുമ്പിളിൽ എടുത്തു. അവൾ കണ്ണ് തുറന്നു അവന്റെ കൈ തട്ടി മാറ്റി. പെട്ടെന്ന് ആയിരുന്നു അവൻ അവളെ ചുണ്ടുകൾ സ്വന്തം ആക്കിയത് അവൾ ഒരു ഞെട്ടലോടെ അവനെ തള്ളി മാറ്റാൻ നോക്കി.പിന്നെയെപ്പോഴോഎതിർപ്പുകൾ അടങ്ങി. അവൾ കണ്ണുകൾ അടച്ചു പിടിച്ചു. ചുണ്ടിൽ ഉപ്പുരസം പടർന്നതും അവൻ അവളെ വിട്ടു. അവൾ അപ്പോഴും ഞെട്ടലിൽ നിന്നും മുക്തയായിരുന്നില്ല. അവൻ അവളെ തൊട്ടതും ഏങ്ങലടിയോടെ അവൾ നിലത്തേക്ക് ഊർന്നിറങ്ങി. അവനും അവളുടെ അടുത്തിരുന്നു. വേണ്ട വേണ്ടന്ന് വെക്കുമ്പോ.....മര്യാദക്ക് ഞാൻ പറഞ്ഞത് കേട്ടിരുന്നെങ്കിൽ ഇങ്ങനെയൊക്കെ സംഭവിക്കുമായിരുന്നോ. എന്നെ ദേഷ്യം പിടിപ്പിചിട്ട് അല്ലെ . അവൾ ദഹിപ്പിക്കുന്ന പോലെ അവനെ നോക്കി. ഇങ്ങനെ നോക്കല്ലേ സഫു ഞാനെന്താ ചെയ്യന്നു എനിക്ക് തന്നെ അറിയില്ല. നിന്റെ ഈ കണ്ണുകൾ നോക്കുമ്പോ ഉണ്ടല്ലോ എന്റെ ജീവൻ പോകുന്ന പോലെയാ തോന്നുന്നേ.ഈ കണ്ണുകളിലേക്ക് തന്നെ നോക്കി ഇരുന്നു ഈ നിമിഷം മരിച്ചാലും ഞാൻ ഹാപ്പിയാ.

നിനക്കിപ്പോ എന്താ വേണ്ടത്. നിന്റെ പുഞ്ചിരി. നിന്റെ മുഖത്തെ പുഞ്ചിരിയുണ്ടല്ലോ അതൊരിക്കലും നിന്നെ വിട്ടു പോകരുത്. എന്നും ചിരിച്ചു കൊണ്ട് സന്തോഷത്തോടെ നീ ജീവിക്കണം. അത് മാത്രം മതിയെനിക്ക്. പുഞ്ചിരിചോളാം. ഉറക്കത്തിൽ പോലും ചിരിച്ചു കൊണ്ട് കിടന്നോളാം പോരെ. പറഞ്ഞു കഴിഞ്ഞല്ലോ ഇനി എനിക്ക് പൊയ്ക്കൂടേ. അവൾ എണീക്കാൻ നോക്കി. സീരിയസ് ആയിട്ട് ഒരു കാര്യം പറയുമ്പോഴാ അവളുടെ ഒരു കോമഡി. വാ പൂട്ടി ഇരിക്കാൻ നേരത്തത്തെ പോലെ ഡോസ് ഇനിയും വേണോ. അവൾ കൈ കൊണ്ട് വായ പൊത്തിപ്പിടിച്ചു. എന്നിട്ട് അവിടെ തന്നെ ഇരുന്നു. അപ്പൊ അനുസരണയൊക്കെ ഉണ്ടല്ലേ. നിനക്കെന്താ പറയാനുള്ളത് ഒന്ന് പറഞ്ഞു തുലക്ക്. ടീ കോപ്പേ എനിക്കീ ചോക്ലേറ്റ് പിള്ളേരെ പോലെ ഐ ലവ് യൂ പറഞ്ഞു റോസാപ്പൂവും എടുത്തു പിറകെ വരാനും പൈങ്കിളി ഡയലോഗ് അടിക്കാനൊന്നും അറിയില്ല. പറയാനുള്ളത് നേർക്ക് നേരെ പറയും അതാ ശീലം. എനിക്ക് നിന്നെ ഇഷ്ടമാണ്. ഒരു പാട് ഒരുപാട് ഇഷ്ടം ആണ്.

നീയില്ലാതെ പറ്റുന്നില്ലെടി എനിക്ക്. അവൻ അവളെ നോക്കി. കണ്ണും തള്ളി കണ്ണിമ വെട്ടാതെ അവനെ തന്നെ നോക്കി ഇരിക്കുന്നത് കണ്ടു. നിന്നോട് ഇതൊക്കെ പറയാൻ... മനസ്സ് തുറന്നു സംസാരിക്കാൻ ഒരു പാട് നാളായി ആഗ്രഹിക്കുന്നു. പക്ഷേ നിന്റെ അടുത്ത് വരുമ്പോൾ..... നിന്നെ കാണുമ്പോൾ... എന്തോ ഒരു വിറയൽ ആണ്. ഹൃദയം പടപടന്ന് ഇടിക്കും എന്നെതന്നെ ഞാൻ മറക്കും ഒന്നും മിണ്ടാതെ തിരിച്ചു വരും. ഇനിയും ഇതൊന്നും പറയാതിരുന്ന ഞാൻ ഹൃദയം പൊട്ടി മരിച്ചു പോകും.സമാധാനത്തോടെസ്നേഹത്തോടെ ഇതൊക്കെ പറയണംന്ന് കരുതിയാ വന്നത്. ഇവിടെ വന്നപ്പോഴോ നടന്നത് ഇങ്ങനെയും. നീ പറയുന്നത് പോലെ എന്റെ കുഴപ്പം ആണോ ഷർട്ടിന്റെ കുഴപ്പം ആണോന്നൊന്നും അറിയില്ല. എന്തിരുന്നാലും സോറി. റിയലി സോറി. അവളൊന്നും മിണ്ടാതെ നിലത്തേക്ക് നോക്കി ഇരിക്കുന്നത് കണ്ടു. നിന്റെ മുഖത്തെ പുഞ്ചിരി മായാതെ ജീവിതകാലം മുഴുവൻ ഞാൻ നോക്കിക്കൊള്ളാം. നോക്കിക്കൊള്ളാം എന്നല്ല നോക്കും. എന്നെകൊണ്ട് മാത്രമേ അതിന് പറ്റു.

കാരണം ഞാൻ ഉണ്ടെങ്കിലേ നീ ഹാപ്പിയാകു. നീ ഉണ്ടെങ്കിലേ ഞാനും ഹാപ്പിയാകു. തിരിച്ചു വന്നോടെ എന്റെ ജീവിതത്തിലേക്ക്... എന്റെ മാത്രം ആയി..... നമ്മുടേത് മാത്രമായ ഒരു ലോകത്തിലേക്ക്. കുറച്ചു സമയത്തേക്ക് അവർക്കിടയിൽ മൗനം തളം കെട്ടി നിന്നു. മറുപടി ഒന്നും പറഞ്ഞില്ല. അവൻ അവളെ തൊട്ടതും അവൾ എണീറ്റു എനിക്ക് ആലോചിക്കണം. ആലോചിച്ചോ. എത്ര ദിവസം വേണമെങ്കിലും ആലോചിച്ചോ. പക്ഷേ അപ്പോഴൊക്കെ ഒരു കാര്യം ഓർമ വേണം. ഇത്രയും പറഞ്ഞിട്ടും എന്നെ വേണ്ട... എനിക്ക് നിന്നെ ഇഷ്ടമല്ല.... എന്നിങ്ങനെ എന്തെങ്കിലും കണകുണ വർത്താനം പറഞ്ഞോണ്ട വരുന്നതെങ്കിൽ കൊന്നും കളയും ഞാൻ. നിന്നെ കൊന്നിട്ട് ഞാൻ വെറുതെ ഇരിക്കുകയൊന്നും ചെയ്യില്ല നിന്റെ പിറകെ ഞാനും വന്നോളാം. അവിടെയും നിന്നെ തനിയെ വിടുന്നു കരുതണ്ട. കേട്ടോടി. പറഞ്ഞത് കലിപ്പിൽ ആണെങ്കിലും അവന്റെ മുഖത്ത് ചെറു പുഞ്ചിരി അവൾ കണ്ടു. അപ്പൊ സ്വസ്ഥമായി ഇരുന്നു ആലോചിച്ചു എന്റെ കൂടെ എപ്പോഴാ വരുന്നെന്നു വിളിച്ചു പറയ്.

നിന്റെ വീട്ടിൽ വന്നു മുറപ്രകാരം പെണ്ണ് ചോദിച്ചോളാം. മാര്യേജിനു മുന്പോ പെണ്ണ് ചോദിച്ചു വരാൻ പറ്റിയില്ല. കല്യാണത്തിന് ശേഷം എങ്കിലും ആ ചടങ്ങ് നടക്കട്ടെ. ആരോ വാതിലിൽ മുട്ടുന്നത് കേട്ടു. അപ്പൊ പറഞ്ഞത് പോലെ പോയി ഇരുന്ന് ആലോജിക്ക്. അവൻ വാതിൽ തുറന്നു. ഏതോ പെണ്ണ് ഡ്രസ്സ്‌ ട്രയൽ ചെയ്യാൻ വന്നതാണ്. അവൾക്ക് ഒരു പുഞ്ചിരിയും കൊടുത്തു അവൻ ഇറങ്ങി പോയി. അവർ മൂന്ന് പേരും ഇവരെ കാത്ത് പുറത്ത് നിൽപ്പുണ്ടായിരുന്നു. ടാ അജു അവരെ മുഖം നോക്കിയേ കലിപ്പിൽ പോയ അവൻ കൂൾ ആയി വരുന്നു. അവൾ കിളി പോയപോലെയും എന്തായിരിക്കും അവിടെ സംഭവിച്ചിട്ട് ഉണ്ടാവുക. ഒരു ഐഡിയയും ഇല്ല.എന്റെ നിരീക്ഷണത്തിൽ റൊമാൻസ് ഒന്നും ഉണ്ടായിട്ടുണ്ടാവില്ല. രണ്ടിന്റെയും മോന്ത ഒന്നരക്കിലോ വണ്ണത്തിൽ തന്നെയാ ഉള്ളത്. സഫു ആരെയും നോക്കാതെ ഇറങ്ങി ഒറ്റ പോക്ക്. സന പിറകെ ഓടി. എന്താടാ സംഭവിച്ചേ നീ അവളോട് ഐ love യൂ പറഞ്ഞോ. അത് മറന്നു. അവൻ അവരെ നോക്കി ഇളിച്ചു കാണിച്ചു.

പിന്നെന്താ ഇത്രേം ടൈം അവളോട് പറഞ്ഞതെന്താ. ഇഷ്ടം ആണെന്ന് പറഞ്ഞു. അതെന്നല്ലേ ഞാനും ചോദിച്ചേ. ഐ ലവ് യൂ പറഞ്ഞില്ലല്ലോ ഇഷ്ടം ആണെന്നല്ലേ പറഞ്ഞുള്ളൂ. അജു അവന്റെ ചെവിട്ടിൽ എന്തോ പറയുന്നത് കണ്ടു. ഫൈസിയുടെ മുഖം ഇഞ്ചികടിച്ച പോലെയായി. ഞാൻ കേൾക്കാതെ എന്താ രണ്ടും കൂടി ഒരു രഹസ്യം പറച്ചിൽ. ഇത് നീ കേൾക്കണ്ട കൊച്ചു കുട്ടിയനീ വഴിതെറ്റും. അപ്പൊ മോനെ ഫൈസി ഇനി കാര്യം പറയ് എന്താ പറഞ്ഞെ അവൾ. അജു വിളിച്ച തെറിക്ക് അവിടെ നടന്നത് മുഴുവൻ വള്ളി പുള്ളി തെറ്റാതെ പറയേണ്ടതാണ്. പറഞ്ഞില്ല. ചുരുക്കി പറഞ്ഞു. എന്റെ ഇഷ്ടം അവളോട്‌ പറഞ്ഞു. അവൾ ആലോചിച്ചിട്ട് മറുപടി പറയാന്നു പറഞ്ഞു. ഇനി എന്ത് എടങ്ങേറ് പിടിച്ച മറുപടിയുമായി ആണാവോ അവൾ വരുന്നത്. അജുവും ഷാഹിദും ഒന്നിച്ചു പറഞ്ഞു. മറുപടി എന്തായാലും അവൾ എന്റെയാ. എന്റേത് മാത്രം. ഏതവൻ തടഞ്ഞാലും എന്റെ കൂടെ അവളെ കൊണ്ട് വരികയും ചെയ്യും. അത് പറയുമ്പോൾ അവന്റെ മുഖം വലിഞ്ഞു മുറുകിയിരുന്നു. സാലിയോടുള്ള പക അവന്റെ നെഞ്ചിൽ കിടന്നു തിളച്ചു മറിയുന്നുണ്ടായിരുന്നു.... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story