💕മിഴികൾ പറഞ്ഞ പ്രണയം 💕: ഭാഗം 59

mizhikal paranja pranayam

രചന: സഫ്‌ന കണ്ണൂർ

എവിടെയാ അവൻ കിസ്സ് തന്നത്. അവളുടെ മുഖത്തെ ചിരി നിന്നു. മുഖത്ത് ഗൗരവം വരുത്തി സനയെ നോക്കി. നിനക്കെന്താടി വട്ടായോ. എനിക്കാരും കിസ്സൊന്നും തന്നില്ല. ഉവ്വുവ്വ് വിശ്വസിച്ചു. നാണത്തിൽ കുതിർന്ന നിന്റെ മുഖവും നിന്റെ കണ്ണുകളിൽ കാണുന്ന തിളക്കവുംഇടക്കിടക്ക് ചുണ്ടുകളിൽ ഊറി കൂടുന്ന ചിരിയും. ചുവന്നു തുടുത്തിരിക്കുന്ന കവിളും കാണുമ്പോൾ പറയാതെ തന്നെ എല്ലാം മനസ്സിലാവുന്നുണ്ട് മോളെ. ഈ ഓട്ടോയിൽ കയറിയത് മുതൽ നിന്റെ മുഖത്ത് തന്നെയാ എന്റെ നോട്ടം. ഊഹിക്കാവുന്നതേ ഉള്ളൂ മുത്തേ ബാക്കി. അവളുടെ മുഖത്ത് നാണത്തിൽ കുതിർന്ന ഒരു പുഞ്ചിരി വിരിഞ്ഞു. അവിടെ നടന്നത് മുഴുവൻ വള്ളി പുള്ളി തെറ്റാതെ പറഞ്ഞു കൊടുത്തു. സന പൊട്ടിച്ചിരിച്ചു. ഈ കലിപ്പൻ ആള് കൊള്ളാല്ലോ. സൂപ്പർ പ്രൊപോസിംഗ്. പൊളിച്ചു. അല്ലെങ്കിലും ആ കലിപ്പന്റെ അടുത്ത് നിന്ന് ഇങ്ങനെയെ പ്രതീക്ഷിക്കണ്ടു. നീ എന്തിനാ ആലോചിക്കണം എന്ന് പറഞ്ഞത്. കിട്ടിയ ചാൻസിന് തിരിച്ചു അവനെ കെട്ടിപിടിച്ചു ഒരു കിസ്സ് കൊടുത്തു കൂടായിരുന്നോ.

പോടി അവിടന്ന്. അവൻ ഇഷ്ടം ആണെന്ന് പറഞ്ഞപ്പോൾ തന്നെ എന്റെ നല്ല ജീവൻ അങ്ങ് പോയിരുന്നു. എത്ര ആഗ്രഹിച്ചതാണെന്ന് അറിയോ അവന്റെ വായിൽ നിന്നും അങ്ങനെ കേൾക്കാൻ.അത് കേട്ടതിന്റെ ഹാങ്ങോവർ ഇപ്പോഴും ശരീരത്തിൽ നിന്നും പോയിട്ടില്ല. പിന്നെയല്ലേ തിരിച് ഇഷ്ടാന്ന് പറയുന്നത്. ബോധം കെട്ടു അവിടെ വീഴാഞ്ഞത് തന്നെ ഭാഗ്യം. അല്ലെങ്കിൽ പ്രൊപോസൽ കേട്ടു ബോധം കെട്ടു വീണെന്ന പേര് കൂടി കിട്ടിയേനെ. എന്നാലും അവന് കുറച്ചു റൊമാന്റിക്ആയി പ്രൊപ്പോസ് ചെയ്യരുന്നു. എന്തോരം സ്വപ്നം കണ്ടതാ റോസാപൂവും നീട്ടി ഐ ലവ് യൂ പറയുന്നതൊക്കെ. എല്ലാം പോയില്ലേ. നീ അങ്ങോട്ട്‌ ഇത് പോലെ യെസ് പറയ്. നിന്റെ സ്വപ്നവും നടക്കും അവനോട് മറുപടിയും പറയാം. എപ്പോഴാ അവന് മറുപടി കൊടുക്കുന്നെ. നിന്റെ മാര്യേജ് കഴിയട്ടെ. അതിന്റെ പിറ്റേന്ന് ഞാൻ പറഞ്ഞോളാം.

എന്നെ കുറേ ടെൻഷൻ അടിപ്പിച്ചതല്ലേ കുറച്ചു അവനും അനുഭവിക്കട്ടെ. എന്റെ കല്യാണത്തിന് അവനും ഉണ്ടാകുമല്ലോ അന്ന് പറയ്. നിന്റെ വക എനിക്ക് വിവാഹസമ്മാനമായി ഇത് മതി. പ്ലീസ് പ്ലീസ് പ്ലീസ്. അവളെ കൊണ്ട് സമ്മധിപ്പിച്ചേ സന വിട്ടുള്ളു. ഷാഹിദിനോടും അത് വരെ ഒന്നും പറയേണ്ടെന്ന് അവൾ പകരം സത്യം ഇടീച്ചു. എനിക്ക് സന്തോഷം കൊണ്ട് തുള്ളിച്ചാടന തോന്നുന്നേ. സന അവളെ കെട്ടിപിടിച്ചു.അവസാനം എല്ലാം കലങ്ങി തിരിഞ്ഞില്ലേ. സമാധാനം ആയി. നിന്റെ വീട്ടിൽ ഇനി എന്തെങ്കിലും പ്രോബ്ലം ഉണ്ടാകുമോ. അവരൊക്കെ കലിപ്പിൽ ആയിരിക്കില്ലേ. എന്റെ സന്തോഷം മാത്രമേ അവർ ആഗ്രഹിക്കുന്നുള്ളു. ഞാൻ പറഞ്ഞാൽ അവർ സമ്മതിക്കും. ഫൈസി വന്നു അവരോട് മാപ്പ് പറഞ്ഞാൽ തീരുന്ന പ്രശ്നമെ ഉണ്ടാവുള്ളു. സമീർക്കക്ക് കാര്യം പറഞ്ഞാൽ മനസ്സിലാവും എന്റെ കൂടെ നിക്കുകയും ചെയ്യും. എനിക്കുറപ്പുണ്ട്. സമീർക്ക പറഞ്ഞ ഉപ്പാക്ക് പിന്നെ എതിരഭിപ്രായം ഉണ്ടാവില്ല. എല്ലാം നല്ല രീതിയിൽ ആയിതീർന്നാൽ മതിയാരുന്നു. അവൾ മനസ്സ്ഉരുകി തന്നെ പ്രാർത്ഥിച്ചു. **

ടാ അവൾ എന്തായിരിക്കും മറുപടി പറയുക.ആലോചിച്ചിട്ട് ടെൻഷൻ ആയിട്ട് വയ്യ. നിന്റെ ടെൻഷൻ കണ്ടാൽ നിന്റെ പെണ്ണ് നിന്നോട് പറഞ്ഞതാണെന്ന് തോന്നുവല്ലോ. ഫൈസി കളിയാക്കി കൊണ്ട് പറഞ്ഞു. നിനക്ക് എന്താടാ ഒരു ടെൻഷൻ ഇല്ലത്തെ. അവൾ നോ പറഞ്ഞാലോ. ഒരിക്കലും നോ പറയില്ല. ബി പോസിറ്റീവ് മാൻ. ഞാൻ അവളുടെ കണ്ണുകളിൽ കണ്ടത എന്നോടുള്ള പ്രണയം. ഒരാൾക്ക് ഇഷ്ടം ആണോ അല്ലയൊന്ന് അവളുടെ കണ്ണുകളിൽ നോക്കിയാൽ മനസ്സിലാവും. നിന്റെ വിശ്വാസം നിന്നെ രക്ഷിക്കട്ടെ. അല്ല പിന്നെ. ഫൈസിയുടെ മുഖത്ത് ഒരു പുഞ്ചിരി വിരിഞ്ഞു. ** നീ അവളോട് സംസാരിച്ചു ആ ഡിവോഴ്സ് പേപ്പറിൽ ഒപ്പിടാൻ പറയണം. ഉപ്പ സമീർക്കയോട് പറഞ്ഞു. ഞാൻ ഒരിക്കലും അതവളോട് പറയില്ല. എനിക്ക് പറ്റില്ല പറയാൻ. എല്ലാവരും ഒരു ഞെട്ടലോടെ അവനെ നോക്കി. നീയെന്താ പറഞ്ഞു വരുന്നത് വീണ്ടും അവന്റെ വീട്ടിലേക്ക് അവളെ അയക്കാനോ.അതാണോ നിന്റെ മനസ്സിൽ. ഉപ്പ ദേഷ്യത്തോടെ ചോദിച്ചു.

ഇതെന്താ കുട്ടികളിയാണോ വിവാഹവും ഡിവോഴ്സ് ഒക്കെ .ഒരു ബന്ധം വേർപെടുത്താൻ ഒരു നിമിഷം മതി. കൂട്ടിയോജിപ്പിക്കുവാൻ ഒരു ജന്മം മതിയായെന്ന് വരില്ല. നീ അവനെപിന്നെ തല്ലിയത് എന്തിനാ എനിക്ക് ഫൈസിയോട് ദേഷ്യം ഉണ്ട്. അത് സഫുവിനോടുള്ള ഇഷ്ടക്കൂടുതൽ കൊണ്ട. അവളെ നേർക്ക് ആരെങ്കിലും ദേഷ്യത്തോടെ നോക്കുന്നത് പോലും എനിക്ക് സഹിക്കില്ല. അങ്ങനെയുള്ളപ്പോഴാ അവൻ ഇമ്മാതിരി വൃത്തികേടൊക്കെ പറഞ്ഞത്. കേട്ടപ്പോ സഹിക്കാൻ പറ്റിയില്ല. അത് കൊണ്ട തല്ലിയത്. അവളെ വേദനിപ്പിച്ച ഇനി തല്ലുകയല്ല കൊല്ലാനും മടിക്കില്ല ഞാൻ. പെട്ടന്ന് ഉള്ള ദേഷ്യത്തിന് എന്തൊക്കെയോ ചെയ്തും കൂട്ടി .അതല്ല ഇപ്പൊ ഇവിടത്തെ പ്രോബ്ലം. ഫൈസി ചെയ്ത തെറ്റ് തിരുത്തി അവളുടെ കൂടെ ജീവിക്കാൻ ആഗ്രഹിക്കുന്നത് കൊണ്ടാകില്ലേ വീട്ടുകാരെ അയച്ചത്. നമുക്ക് ഒന്ന് ഫൈസിയുമായി സംസാരിച്ചുടെ. ചിലപ്പോൾ പരസ്പരം മനസ്സ് തുറന്നു സംസാരിച്ചാൽ തീരുന്ന പ്രശ്നമേ അവർ തമ്മിൽ ഉണ്ടാവുകയുള്ളൂ. നീയെന്താ പറഞ്ഞു വരുന്നേ പെട്ടന്ന് ഒരു തീരുമാനം എടുത്ത് പിന്നേ ഖേദിക്കേണ്ടി വരരുത് അത് തന്നെ. ആത്മാർത്ഥസുഹൃത്തിന്റെ അനിയനായൊണ്ട് അവന്റെ ഭാഗം കൂടി സംസാരിക്കുകയാണല്ലേ.

ഒരിക്കലും അല്ല. ആ സംഭവത്തിനു ശേഷം ഞാൻ ഫൈസിയുമായോ അവരെ വീട്ടുകാരുമായോ ഇത് വരെ സംസാരിച്ചിട്ടില്ല. സഫുവിന്റെ മനസ്സറിഞ്ഞിട്ട് സംസാരിക്കാൻ ഇരിക്കുകയാരുന്നു. അവളെ ഫോൺ വാങ്ങി വെച്ചതും ആ വീട്ടകരുമായി കോൺടാക്ട് ഇല്ലാതാക്കിയതും അവരെ തമ്മിൽ പിരിക്കാനല്ല. അവളെ അവളുടെ മാത്രമായ ലോകത്തേക്ക് അയക്കാനാ. ആരുടേയും പ്രഷർ ഇല്ലാതെ അഡ്വൈസ് ഇല്ലാതെ അവളെ ജീവിതത്തെ പറ്റി അവൾ തന്നെ സ്വയം തീരുമാനമെടുക്കാൻ വേണ്ടിയാണ്. ഒരുതീരുമാനം എടുത്താൽ പിന്നെഒരിക്കലും അതോർത്തു വിഷമിക്കാൻ പാടില്ല. അവളുടെ ജീവിതം ആണിത്. അവളാണ് ഇതിൽ അന്തിമ തീരുമാനം എടുക്കേണ്ടതും. അവന്റെ കൂടെയിനി എന്റെ മോളെ അയക്കില്ല. ഞാനൊരിക്കലും അത് സമ്മതിക്കുകയും ഇല്ല. ചിലപ്പോൾ പരസ്പരം മനസ്സ് തുറന്നു സംസാരിച്ചാൽ തീരുന്ന പ്രശ്നമേ അവർ തമ്മിൽ ഉണ്ടാവുകയുള്ളൂ. സ്വയം അവർക്കത്തിന് ആകുന്നില്ലെങ്കിൽ നല്ലൊരു കൗൺസിലിംഗ് കൊടുത്താൽ മതി.

അതിനും പറ്റിയില്ലെങ്കിൽ മാത്രം ഡിവോഴ്സിനെ പറ്റി ആലോചിച്ചാൽ പോരെ. അന്ന് അവർ വന്നപ്പോൾ ഞാനൊന്നും പറയാതിരുന്നത് നിങ്ങളെ അവരെ മുന്നിൽ വെച്ച് നിങ്ങളെ ഒറ്റപ്പെടുത്തിന്ന് തോന്നാതിരിക്കാനാ. എനിക്ക് അവർ പറഞ്ഞതിനോട് പൂർണ്ണ യോജിപ്പാണ്. ഒരിക്കൽ കൂടി ഇതിനെ പറ്റി അവരോട് സംസാരിക്കാൻ ഞാൻ തയ്യാറാണ്. അതിന് മുൻപ് എനിക്ക് അവർ തമ്മിൽ ഉള്ള പ്രോബ്ലം അറിയണം. ഫൈസിയോടും സഫവിനോടുംതനിച്ചു സംസാരിക്കണം. എന്റെ കഴിവിന്റെ പരമാവധി അവരെ ഒന്നിപ്പിക്കാൻ ഞാൻ ശ്രമിക്കും. പറ്റിയില്ലെങ്കിൽ നിങ്ങൾക്ക് ഇഷ്ടം പോലെ ചെയ്യാം. ഞാനൊരിക്കലും ഇത് സമ്മതിക്കില്ല. പ്രായത്തിൽ നിങ്ങളെക്കാൾ ഇളയതാണ്. പക്ഷേ അനുഭവജ്ഞാനത്തിൽ ഒരു പാട് മുന്നിലാണ് അത്കൊണ്ട് പറയുവാണ്. ഒരുപാട് ഡിവോഴ്സ് കേസ് കണ്ടിട്ടും ഉണ്ട്

കേട്ടിട്ടും ഉണ്ട് ഇടപെട്ടിട്ടും ഉണ്ട്. മനസ്സ് കൊണ്ട് ഞാനൊരിക്കലും ഡിവോഴ്സ് എന്ന തീരുമാനതെ അനുകൂലിക്കില്ല. ഭൂമിയിൽ ഒരു വിവാഹമോചനം നടക്കുമ്പോൾ അള്ളാഹുവിന്റെ സിംഹാസനം വിറ കൊള്ളൂമെന്ന നബി വചനം . എനിക്ക് മുന്നിൽ വന്ന കേസുകളിൽ എന്റെ കഴിവിന്റെ പരമാവധി ഒന്നിപ്പിക്കാനേ ശ്രമിച്ചിട്ടും ഉള്ളൂ.പറ്റിയില്ലെങ്കിൽ ഞാൻ ഒഴിഞ്ഞു മാറും. പിന്നെ ആ കേസിൽ ഇടപെടില്ല .അത്ര പോലും ആരും പിരിയുന്നത് ഞാൻ ഇഷ്ടപ്പെടുന്നില്ല .രണ്ടു കൾച്ചറിൽ വിത്യസ്തമായി ജീവിച്ച രണ്ടു പേര്. ഒന്നിച്ചു ജീവിക്കുമ്പോൾ പെട്ടെന്ന് ഒത്തുപോകണമെന്ന് ഇല്ല. അവര് തമ്മിൽ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകുന്നതും പൊരുത്തക്കേടുകൾ ഉണ്ടാകുന്നതും സാധാരണയാണ്. പരസ്പരം മനസ്സിലാക്കി വിട്ടു വീഴ്ചകൾ ചെയ്തു ജീവിക്കുന്നിടത്താണ് ജീവിതത്തിന്റെ വിജയം.ആരെങ്കിലുംഒന്ന് താഴ്ന്നു കൊടുത്ത തീരുന്നതെ മിക്ക പ്രശ്നങ്ങളിലും ഉള്ളൂ. എന്ന് വെച്ച് അവൾ എല്ലാം സഹിച്ചു അവന്റെ അടിമയായി ജീവിക്കണം എന്നല്ല. ദാമ്പത്യത്തിൽ ഭാര്യക്കും ഭർത്താവിനും തുല്യ അവകാശം ഉണ്ട്.

അവർ അത് മനസ്സിലാക്കണം മനസ്സിലായില്ലെങ്കിൽ മനസ്സിലാക്കി കൊടുക്കണം അതാണ്‌ നമ്മൾ ചെയ്യേണ്ടത്.അല്ലാതെ ഒന്ന് പറഞ്ഞു രണ്ടാമത്തെതിന്നു ഡിവോഴ്സ് എന്നും പറഞ്ഞു നടക്കുകയല്ല വേണ്ടത് .ഫൈസിക്കും ചിലപ്പോൾ എന്തെങ്കിലും തെറ്റിദ്ധാരണയോ മറ്റോ ആണെങ്കിലോ .പറഞ്ഞു തീർക്കാൻ പറ്റുന്ന പ്രശ്നം ആണെങ്കിൽ അങ്ങനെ തീരില്ലേ . എന്റെ ഇഷ്ടക്കേട് പോട്ടെ .അവൻ അവളോട് ചെയ്തതൊക്കെ പൊറുക്കാൻ അവൾ തയ്യാറാകുമോ. വീണ്ടും അവന്റെ കൂടെ അവൾ പോകുമെന്ന് തോന്നുന്നുണ്ടോ. അത് തീരുമാനിക്കേണ്ടത് അവളാണ്. എന്റെ അഭിപ്രായം ഞാൻ അവളോട് പറയുമെന്ന് ഉള്ളൂ .ഒരിക്കലും അടിച്ചേൽപിക്കാൻ ശ്രമിക്കില്ല .സഫു എന്ത് തീരുമാനം എടുക്കുന്നുവോ അതിന്റെ കൂടെ ഞാനും ഉണ്ടാവും. സഫുവിന്റെ തീരുമാനം എന്താണോ അതേ നടക്കൂ. ഞാൻ നടത്തൂ. ഉറച്ച ശബ്ദത്തിൽ അന്തിമ തീരുമാനം പറഞ്ഞു സമീർ റൂമിലേക്ക് പോയി. ഉമ്മയും അൻസിയും ഉപ്പാനെ നോക്കി . .സഫുവിന് ദോഷം വരുന്നത് ഒന്നും അവൻ ചെയ്യില്ല ആ ഉറപ്പ് എനിക്കുണ്ട് .

അവൻ പറഞ്ഞതിലും കുറച്ചൊക്കെ കാര്യമില്ലാതില്ല .അവന്റെ ഇഷ്ടം പോലെ നടക്കട്ടെ എല്ലാം. *** വീട്ടിലെത്തിയതും അവൾ ആദ്യം ചെയ്തത് ഫോൺ ഓൺ ആകുകയാരുന്നു. സമീർക്ക കൊടുത്തിട്ടും അവൾ അത് ഓൺ ആക്കിയിരുന്നില്ല. കാരണം ആ ഫോൺ മുഴുവൻ അവന്റെ ഫോട്ടോ ആയിരുന്നു. അവനറിയാതെ എത്ര ഫോട്ടോ എടുത്തിനെന്ന് അവൾക്ക് പോലും അറിയില്ല. ആരും കാണാതിരിക്കാൻ ഒരു ഫോൾഡർ ആക്കി സേവ് ചെയ്തു വെച്ചിരിക്കുകയാരുന്നു. അവളത് ഓപ്പൺ ആക്കി നോക്കി. അവനെയും നോക്കി ഇരുന്നു. ലോകം മുഴുവൻ വെട്ടിപ്പിടിച്ച സന്തോഷം ഉണ്ടായിരുന്നു അവൾക്ക്. അന്ന് രാത്രി ഫൈസിയെയും സ്വപ്നം കണ്ടു സുഗമായി കിടന്നുറങ്ങി. ഒരുപാട് നാളുകൾക്ക് ശേഷം ആണ് സ്വസ്ഥമായി ഉറങ്ങിയത്. രാവിലെ സനയുടെ ഉമ്മ വിളിച്ചാണ് ഉണർന്നത്. പറഞ്ഞ ന്യൂസ്‌ കേട്ടു എണീറ്റു ഒറ്റ ഓട്ടം ആയിരുന്നു വീട്ടിലേക്ക്. സമീർക്ക ബൈക്കിൽ നിന്നും വീണു. വീട്ടിൽ ചെന്ന ഉടനെ സമീർക്കയുടെ റൂമിലേക്ക് പോയി. കിടക്കുകയാരുന്നു. കൈ കെട്ടിയിട്ടുണ്ട്.

കാലിനും നെറ്റിക്കും ചെറിയ ബാൻഡേജ് ഒട്ടിച്ചിട്ട് ഉണ്ട്. അത് കണ്ടപ്പൊഴാ ആശ്വാസംആയത്. വലിയ പരിക്കൊന്നും ഇല്ല. അവർ പറഞ്ഞത് കേട്ടു പേടിച്ചുപോയിരുന്നു. ഇതുസ് അടുത്ത് ഉണ്ട്. ദേഹത്ത് ചൂട് പിടിച്ചു കൊടുക്കുന്നു. അവൾക്കെന്തോ ആ പരിക്ക് കണ്ടു ബൈക്കിൽ നിന്നും വീണതാണെന്ന് തോന്നിയില്ല. ആരുമായോ തല്ല് ഉണ്ടായത് പോലെയാ തോന്നിയത്. സഫു പൊട്ടിച്ചിരിചോണ്ട് റൂമിലേക്ക് കയറി. സനയുടെ ഉമ്മ പറഞ്ഞത് കേട്ടു ഞാൻ കരുതി. രണ്ടു കയ്യും കാലും ആരോ തല്ലിയോടിച്ചെന്ന്. സത്യം പറയ് ആരാണ് മോനെ അടിച്ചു പഞ്ഞിക്കിട്ടത്. അന്റെ ബാപ്പ. ഞാനിവിടെ വേദനകൊണ്ട് പുളയുമ്പോൾ അവളുടെ ഒരു ചിരി കണ്ടില്ലേ. പിശാജ്. നിന്നെയെന്തിനാഡി ഇപ്പൊ കെട്ടിയെടുത്തെ. വീണു കൈയൊടിഞ്ഞു കിടക്കുന്നത് കാണാൻ വന്നതാ. പുതിയ ഗെറ്റപ്പ് സൂപ്പർ ആയിട്ടുണ്ട്. ടീ ടീ കൂടുന്നുണ്ടേ. അൻസി അവളെ തലക്ക് ഒരു കൊട്ട് കൊടുത്തു. കെട്ടിയോൻ കിടപ്പിൽ ആയത് കണ്ടു സന്തോഷിക്കുന്ന ഒരേയൊരു ഭാര്യയെ ഉണ്ടാകു. അതാണ്‌ നമ്മുടെ അച്ചു

. അല്ലെ അച്ചു. അവൾ അൻസിയുടെ രണ്ടു കവിളും പിടിച്ചു വലിച്ചു. ഹാ വേദനയെടുക്കുന്നെടി. ഉള്ളതല്ലേ പറഞ്ഞെ ഇങ്ങനെ കിടപ്പിൽ ആയത് കൊണ്ട് മൂപ്പരെ ഫുൾ ടൈം കാണാമല്ലോ. അല്ലെങ്കിൽ ആണ്ടിലൊരിക്കൽ അല്ലെ ഇങ്ങനെ കാണാൻ പറ്റു അല്ലെ അച്ചുസേ. ഈ പെണ്ണിന് ഇതെന്ത പറ്റിയെ വലിയ സന്തോഷത്തിൽ ആണല്ലോ. പിന്നല്ലാതെ. എനിക്കെ കളഞ്ഞു പോയ ഒരു നിധി തിരിച്ചു കിട്ടി.ഞാനെ ഉമ്മാനെ കണ്ടിട്ട് വരാം. അവൾ പോയതും സമീറിന്റെ മുഖത്ത് സങ്കടം നിറഞ്ഞു നിന്നു. ഉച്ചയാകുമ്പോഴേക്ക് സഫു സനയുടെ വീട്ടിലേക്ക് തിരിച്ചു വന്നു. പോയ സഫുവല്ല തിരിച്ചു വന്നതെന്ന് ഒറ്റ നോട്ടത്തിൽ തന്നെ സനക്ക് മനസ്സിലായി.അവൾ ആർക്കും മുഖം കൊടുക്കാതെ നടന്നു. സന കാണുന്നുണ്ടായിരുന്നു അതെല്ലാം. അവളോട് ചോദിച്ചെങ്കിലും അവൾ ഓരോന്ന് പറഞ്ഞു ഒഴിഞ്ഞുമാറി. രാത്രി ഉറക്കം ഞെട്ടി സന എണീറ്റു. അടുത്ത് സഫുനെ കാണാത്തത് കൊണ്ട് എല്ലായിടത്തും നോക്കി. ബാത്‌റൂമിൽ വെള്ളം വീഴുന്ന ശബ്ദം കേട്ടു. രാത്രിയിൽ നിശബ്ദത കൂടുതൽ ആയത് കൊണ്ട് തന്നെവെള്ളം വീഴുന്ന ശബ്ദം അല്ലാതെ നേർത്ത കരച്ചിലിന്റെ വേറിട്ട ശബ്ദം സന കേട്ടു.... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story