💕മിഴികൾ പറഞ്ഞ പ്രണയം 💕: ഭാഗം 6

mizhikal paranja pranayam

രചന: സഫ്‌ന കണ്ണൂർ

കഴിഞ്ഞു .ഇന്നത്തോടെ എല്ലാം കഴിഞ്ഞു .ഈ സാമദ്രോഹി എന്റെ പൊക കണ്ടേ പോകുള്ളൂന്ന തോന്നുന്നേ . ബോയ്സ്നോട്‌ സംസാരിക്കുന്നതിന് വിലക്ക് ഒന്നും ഇല്ലെങ്കിലും അനാവശ്യം ആയി ആരോടും അടുപ്പം ഒന്നും വേണ്ട എപ്പോഴും ഒരു ഡിസ്റ്റൻസ് വെച്ചേ പെറുമാറാവുന്ന് കർശനമായ ഓഡർ ഉണ്ട് .ആരെകൊണ്ടും മോശം പറയിപ്പിക്കാൻ ഇടവരുത്തരുത് .നമ്മളായിട്ട് അതിന് ഒരു സാഹചര്യം ഉണ്ടാക്കുകയും ചെയ്യരുത് .ഇത്രയും നാളും അതൊന്നും തെറ്റിച്ചിട്ടും ഇല്ല .അത് കൊണ്ട് തന്നെ മറ്റുള്ള കസിൻസിനോട് ഒക്കെ അഭിമാനത്തോടെ പറയും സഫുന്നെ കണ്ടു പടിക്കെടി എന്ന് . ഇന്നത്തോടെ അതെല്ലാം വെള്ളത്തിൽ വരച്ച വര പോലെയാകും .എന്റെ നിലയും വിലയും എല്ലാം ഈ ദുഷ്ടൻ കാരണം പോയി കിട്ടി . എന്നെപ്പറ്റി എന്തൊക്കെ പറഞ്ഞു കൊടുത്തിട്ട് ഉണ്ടാകും ഈ തെണ്ടി .എങ്ങനെയാ ഇപ്പൊ ഇവിടെ നിന്നും രക്ഷപ്പെടുക .സമീർക്ക മാത്രേ ഉള്ളുവെങ്കിൽ എല്ലാം ഇവന്റെ തലയിൽ തന്നെ വെച്ചു കെട്ടമായിരുന്നു .എന്നെ കാത്തോണേ റബ്ബേ .ദേഷ്യം വന്നാൽ തല്ലാനും മടിക്കില്ല .

പേടിച്ചു കയ്യും കാലും വിറക്കുന്നുണ്ടായിരുന്നു . പേടി പുറത്തു കാണിക്കാതെ ഒന്നും സംഭവിക്കാത്ത പോലെ മുഖത്ത് എങ്ങനെയൊക്കെയൊ പുഞ്ചിരി വരുത്തി . എന്നത്തേയും പോലെ ഇക്കാക്കാനേ വിളിച്ചു . എന്തിനാ വിളിച്ചേ . ഇക്കാക്ക എന്നെ കണ്ടതും ഒന്ന് ഞെട്ടിയത് പോലെ തോന്നി .തോന്നലാണോ ഇനി .ആയിരിക്കും .അല്ലാതെ എന്നെ കണ്ടു മൂപ്പര് എന്തിനാ ഞെട്ടുന്നെ . അച്ചു എവിടെ .അവളോടല്ലേ വരാൻ പറഞ്ഞത് . ഇതുസ് നൈസ് ആയി എനിക്കിട്ട് പണി തന്നതാണ് . ഇത്തുസ് കുറച്ചു തിരക്കില .അതാ എന്നെ അയച്ചത് .സംസാരിക്കുന്നത് ഇക്കാക്കയോദ് ആണെങ്കിലും ഇടം കണ്ണിട്ട് അവനെ നോക്കുന്നുണ്ടായിരുന്നു . സഫു ഇത് എന്റെ ഫ്രണ്ട് ആണ് .ഷർട്ടിൽ എങ്ങനെയോ പായസം മറിഞ്ഞു .നീ ഒന്ന് ഷർട്ട് കഴുകി ഉണക്കി കൊടുക്ക് .വാഷിംഗ്മെഷിനിൽ ഇട്ട് ഉണക്കിയിട്ട് ഇസ്തിരി ഇട്ട മതി .സൊലൂഷൻ മൂപ്പർ തന്നെ പറഞ്ഞു . അപ്പോഴാ എനിക്ക് ശ്വാസം വീണത് .നടന്നത് എന്താന്ന് ആരോടും പറഞ്ഞിട്ടില്ല .

ഇവനോട് പ്രായശ്ചിത്തം ചെയ്യാൻ ഒരവസരവും കിട്ടി .താങ്ക്സ് ഗോഡ് . വേണ്ട ഞാൻ വൃത്തിയാക്കി കൊള്ളാം .ആരെയും ബുദ്ധിമുട്ടിക്കേണ്ട .പല്ല് കടിച്ചു പൊട്ടിക്കുന്ന ശബ്ദം എനിക്ക് കേൾക്കാമായിരുന്നു .ഇക്കാക്കയില്ലെങ്കിൽ ഇവൻ എന്നെ പച്ചക്ക് വിഴുങ്ങിയേനെ . അന്യയോന്നും അല്ലെടോ .എന്റെ പെങ്ങളെ മോളാ .പേര് സഫ്ന . ഇക്കാക്കക്ക് അപ്പോഴാ ഒരു കാൾ വന്നത് .എനിക്ക് ഒരിടം വരെ അത്യാവശ്യം ആയി പോകണം .സഫു വാഷ് ചെയ്തു കൊടുക്കണേ . ഇക്കാക്ക പോയതും അവന്റെ കലിപ്പ് പുറത്ത് ചാടി . സമീർക്കയുടെ മരുമോളായി പോയി .അല്ലെന്കിലുണ്ടല്ലോ .....ഇപ്പൊ പല്ല് 32താഴെ കിടന്നേണെ അതിന് എനിക്ക് 29പല്ല് ഉള്ളു .ബാക്കി ഇവൻ ആരോടെങ്കിലും കടം വാങ്ങോ .അവനോടു പറഞ്ഞില്ലാട്ടോ മനസ്സിൽ കരുതിയതാ .എന്തിനാ വീണ്ടും കലിപ്പ് കൂട്ടുന്നെ . സോറി എനിക്ക് അറിയാതെ പറ്റി പോയതാ .ഷർട്ട്‌ ഇങ്ങ്താ .ഞാൻ ക്ലീൻ ചെയ്തു തരാം . .നിന്റെ ഒരു സഹായവും എനിക്ക് വേണ്ട .ഇറങ്ങി പോകുന്നുണ്ടോ ഒന്ന് . ഞാൻ സോറി പറഞ്ഞല്ലോ .വേണേൽ ഇനിയും പറയാം സോറി .

അവളുടെ ഒരു ചോറി .അവൻ പുച്ഛത്തോടെ മുഖം കോട്ടി .അവൻ റൂമിൽ നിന്നും ഇറങ്ങി പോകാൻ നോക്കിയതും അവൾ വാതിൽ പൂട്ടി .. നീ വാതിൽ തുറക്ക് എനിക്ക് പോകണം . ആദ്യം ആ ഷർട്ട് അഴിച്ചു താ .സമീർക്കകണ്ടാൽ എന്നെ വഴക്ക് പറയും അത് കൊണ്ട പ്ലീസ് . അവൻ കേൾക്കാത്ത പോലെ വാതിൽ തുറക്കാൻ നോക്കിയതും അവൾ വാതിൽ ചാരി നിന്നു . ഇത് വല്യ ശല്യം ആയല്ലോ .അവൻ ഷർട്ട്‌ അഴിക്കുന്ന കണ്ടു അവൾ തിരിഞ്ഞു നിന്നു . കൊണ്ട് പോയി പുഴുങ്ങിത്തിന്ന് എന്ന് പറഞ്ഞു .അവളെ നേർക്ക് വലിച്ചെറിഞ്ഞു . പത്തുമിനുട് .ഞാൻ ക്ലീൻ ചെയ്തു കൊണ്ട് വരാം . നീ തൊട്ട ഷർട്ട് ഇനി ഞാൻ ഇടനോ .എന്റെ പട്ടിക്ക് പോലും വേണ്ടഇനിയത് . പിന്നെ ബോഡിയും കാണിച്ചു നടക്കാനാനൊ പ്ലാൻ . എനിക്ക് ഇഷ്ടം ഉള്ളത് പോലെ നടക്കും .നീയാരാ ചോദിക്കാൻ . അവളെ തള്ളിമാറ്റി അവൻ വാതിൽ തുറന്നു .

അവൾ അന്ധാളിപ്പോടെ അവനെ നോക്കി .ഇനി ഷേർട്ട് ഇടതെയാണോ പോകുന്നേ അവൻ ഒരു ജുബ്ബ ഇട്ടിട്ടുണ്ടാരുന്നു . ഷെറിയുടെ ഉപ്പാന്റെ ജുബ്ബയാണെന്ന് അവൾക്ക് മനസ്സിലായി.സോറിവാലയെ പോലത്തെ രണ്ടു പേരെ അതിൽ കൊള്ളും .അവൾക്ക് കണ്ടതും ചിരി വന്നു .അറിയാതെ പൊട്ടി ചിരിച്ചു പോയി . എന്താടീ ഇളിക്കുന്നെ .എല്ലാം വരുത്തി വെച്ചതും പോര അവളുടെ കോപ്പിലെ ഒരു ഇളി .അവൻ മുന്നോട്ട് വന്നതും ചിരി അമർത്തിപിടിച്ചു താഴേക്ക് നോക്കി നിന്നു . അവൻ ചവിട്ടിതുള്ളി പോകുന്ന ശബ്ദം കേട്ടു . ഈ ഷർട്ട് അവന് വേണ്ടെങ്കിൽ പിന്നെ എനിക്കെന്തിനാ .കളഞ്ഞാലോ .അല്ലെങ്കിൽ വേണ്ട ഇക്കാക്ക ചോദിച്ചാലോ .പണിയാകും .വാഷ് ചെയ്തു അവന്റെൽ തന്നെ കൊടുക്കാം .ഇടുകയോ ചാടുകയോ എന്താന്ന് വെച്ച ചെയ്തോട്ടെ . വാഷ് ചെയ്തു വന്നു .അവനെ എല്ലായിടത്തും തിരഞ്ഞെങ്കിലും കണ്ടില്ല .ഇതിപ്പോ ആർക്കാ കൊടുക്കുക .പെട്ടെന്നായിരുന്നു ഇക്കാക്ക വന്നത് .അവളത് കാണാതെ ഹാൻഡ് ബാഗിൽ വെച്ചു .ഇക്കാക്ക ഒന്നും ചോദിച്ചില്ല .അവളൊന്നും പറഞ്ഞതും ഇല്ല . *

* രാവിലെ കോളേജിൽ പോകാൻ ഇറങ്ങുമ്പോഴാണ് ഇത്തുസ് വിളിച്ചത് . കിട്ടി മോളെ കിട്ടി .നീ പായസത്തിൽ മുക്കിയ കക്ഷിയുടെ ഫുൾ ഡീറ്റെയിൽസ് കിട്ടി . ആരാ അത് .എന്താ പേര് .എവിടെയാ വീട് .കക്ഷിയിപ്പോ എന്താ ചെയ്യുന്നേ . കൗതുകത്തോടെ തന്റെ മുഖത്തേക്ക് തന്നെ ഇത്ത്സ്‌ നോക്കി നിൽക്കുന്നത് കണ്ടു . എന്താ എന്നർത്ഥത്തിൽ അവൾ ഇതുസിന്റെ നേർക്ക് പുരികം ഉയർത്തി . ഏതോ ഒരു ചെറുക്കൻ .അവന്റെ കാര്യം പറഞ്ഞതിന് നീയെന്തിനാ എക്സൈറ്റഡ് ആവുന്നേ . ഞാൻ ....ഞാൻ .....എക്സൈറ്റഡ് ആവാനോ എന്തിന് . ഒറ്റ ശ്വാസത്തിൽ എത്ര ചോദ്യ എന്റെ പൊന്നു മോള് ചോദിച്ചത് .ചോദ്യം കേട്ടാൽ നിനക്ക് ആലോചനയും കൊണ്ട് വന്ന ചെക്കനെ പറ്റിയ പറഞ്ഞെന്ന് തോന്നുവല്ലോ . ഇത്തൂസ് കളിയാക്കിയതാണേലും കുറച്ചൊക്കെ അതിൽ സത്യം ഉണ്ട് .അവനെ കാണുമ്പോൾ അവനെ പറ്റി പറഞ്ഞു കേൾക്കുമ്പോൾ നെഞ്ചിൽ ഒരു ഇടിപ്പ് തോന്നാറുണ്ട് മാത്രമല്ല എന്ത് കൊണ്ടോ അവന്റെ കണ്ണുകളിൽ നോക്കി എനിക്ക് സംസാരിക്കാനും സാധിക്കാറില്ല . ഒന്ന് പറയുന്നുണ്ടോ .അധികം ജാഡ കാണിക്കല്ല .

അയ്യോടാ ഞാൻ മറന്നു .ഓർമ വരുമ്പോൾ പറയാം . മോളെ അച്ചു നാളെ തിരിച്ചും ആവിശ്യം വരുമ്പോൾ ഇതേ ഡയലോഗ് പ്രതീക്ഷിച്ചോട്ട.ഈ ഡയലോഗിൽ മുപ്പത്തി വീഴും .ഞാൻ പറഞ്ഞ പറഞ്ഞതാണെന്ന് നല്ലോണം അറിയാം . ഏതോ ഒരലവലാതിയുടെ പേരും പറഞ്ഞു നമ്മൾ തമ്മിൽ ഒരു വഴക്ക് വേണ്ട .എന്റെ നാട്ടുകാരനാ ഇവൻ .പേര് ഫൈസാൻ .വയസ്സ് 25 .എൻജിനീയർ ആണ് .ഇപ്പൊ ജോലി ഉപ്പാന്റെ കൂടെ ബിസിനസ് നോക്കിനടത്തൽ .സമീർക്കയുടെ ബെസ്റ്റ് ഫ്രണ്ട് ഹാരിസിന്റെ അനിയൻ .സമീർക്കയുടെ പാർട്ടിയിൽ ഉണ്ടായിരുന്നു കുറച്ചു കാലം .അല്ലറ ചില്ലറ കച്ചറ കാണിച്ചത് കൊണ്ട് പാർട്ടിയിൽ നിന്നും ചവിട്ടി പുറത്താക്കി . കച്ചറ എന്ന് വെച്ചാൽ . പാർട്ടിയുടെ ഒരു മീറ്റിംഗിനും വരില്ല .ഫിലിം കാണാൻ പോവുക .കൂട്ടുകാരുമായി കറങ്ങി നടക്കൽ അങ്ങനെ.ശരിക്കും പറഞ്ഞാൽ ഉത്തരവാദിത്വ മില്ലായ്മ . ഇതുസിന്റെ നാട്ടുകാരനായിട്ടും നേരിട്ട് അറിയില്ലേ . പറഞ്ഞു കേട്ടിട്ടുണ്ട് .നാട്ടിലെ അറിയപ്പെടുന്ന കുടുംബം ആണ് .വലിയ കാശ്കാരും .ഹരിസ്കയെ പരിചയമുണ്ട്

.വേറെന്തെങ്കിലുംഅറിയണോ .അറിയണമെങ്കിലും ചോദിച്ചിട്ട് കാര്യമില്ല എനിക്ക് അറിയില്ല . ഇത്തൂസിന് ഓർമ്മയുണ്ടോ .എനിക്ക് ഒരിക്കൽ കാർ തട്ടി ചെറിയ ആക്സിഡന്റ് ഉണ്ടായത് .ആ .സോറിവാലയാണ് ഇത് . അതിവാനായിരുന്നോ .എന്നിട്ടാണോ വീണ്ടും കണ്ടിട്ടും വഴക്ക് അവന് അതൊന്നും ഓർമ പോലും ഇല്ല .അത് പറയുമ്പോൾ ശബ്ദത്തിൽ ചെറിയ നിരാശ പടർന്നിരുന്നു . നന്നായി പോയി .ആ പരിജയം പറഞ്ഞു പുതുക്കാനൊന്നും പോവണ്ട .അന്ന് എന്നെ വിളിച്ചിട്ട് നിന്നെ പകരം അയച്ചതിന് സമീർക്ക എന്നെ വിളിക്കാത്ത തെറിയൊന്നും ഇല്ല .കാരണം എന്താന്ന് ചോദിച്ചതിന് കുന്തം എന്നും പറഞ്ഞു ഒരു പോക്ക് . ശരിക്കും എന്തിനാ ചീത്ത പറഞ്ഞേ കുന്തം .ഒരു ചിരിയും ചിരിച്ചു ഇതുസ് പോയി * വൈകുന്നേരം കോളേജ് വിട്ടു വരുമ്പോൾ കുറച്ചു ദൂരെയായി കുറച്ചു ആളുകൾ കൂടി നിൽക്കുന്നത് കണ്ടു .എന്തൊക്കെയോ ബഹളവും കേൾക്കുന്നുണ്ട് .ഞാൻ അങ്ങോട്ട്‌ പോകാൻ നോക്കിയതും സന തടഞ്ഞു . എവിടെയെങ്കിലും എന്തെങ്കിലും കുരിശ് ഉണ്ടോ ഉണ്ടോന്ന് നോക്കി നടന്നോളും .എല്ലാം ഒപ്പിച്ചു വെച്ചിട്ട് പിന്നെ ഇരുന്നു മോങ്ങലും .

ഇപ്രാവശ്യം കുരുത്തകേട് ഒന്നും ഒപ്പിക്കില്ല .ജസ്റ്റ്‌ എന്താന്ന് നോക്കിയിട്ട് വേഗം വന്നോളാം . വേഗം വരണോന്ന് ഒരു നിർബന്ധവും ഇല്ല.ഇഷ്ടം പോലെ ടൈം എടുത്തു വന്ന മതി .ഞാൻ പോവാ .സന മുന്നോട്ട് നടന്നു . ഇങ്ങനെയൊരു സാധനം .സ്വന്തം കാര്യം സിന്ദാബാദ് .നിനക്ക് ഈ ക്യുരിയോസിറ്റി എന്ന ഒന്ന് ഉണ്ടോ . ഇല്ല .അത് കൊണ്ട് മനസ്സമാധാനം ഇഷ്ടം പോലെയുണ്ട് .അവനവന്റെ കാര്യം നോക്കി നടക്ക് സഫു . തനിച്ചു പോകേണ്ടത് ഓർത്ത് സനയുടെ കൂടെ ബസ്സ്റ്റോപ്പിലേക്ക് തന്നെ നടന്നു .ബസ്സ്റ്റോപ്പിൽ ഒരാൾ നിൽക്കുന്നത് കണ്ടു . ചേട്ടാ അവിടെന്താ ബഹളം .എന്തെങ്കിലും പ്രശ്നം ഉണ്ടോ . ചെറിയൊരു ആക്സിഡന്റ് .കോളേജിനടുത് ഒരു ഫാൻസിഷോപ്പിലെ അവിടത്തെ ചെറുക്കന്റെ കാർ ഒരു ബൈക്കിൽ ഇടിച്ചു . ആർ ഷാഹിദിന്റെയോ ആ അവൻ തന്നെ . പരിക്ക് ഉണ്ടോ ആർകെങ്കിലും .ഷാഹിദിന് കുഴപ്പം ഒന്നും ഇല്ലല്ലോ .സന പരിഭ്രാന്തിയോടെ അയാളോട് ചോദിച്ചു . കാറിന്റെ മുന്നിലെ ഹെഡ്ലൈറ്റ് പൊട്ടി .വേറൊന്നും ഇല്ല .ചുമ്മാ സീൻ ആകുന്നതാ പിള്ളേർ .

നമുക്ക് ഒന്ന് പോയി നോക്കിട്ട് വരാം . അവൾ ദയനീയതോടെ സഫുനെ നോക്കി . എന്തിനാ വെറുതെ .പുലിവാൽ പിടിക്കുന്നെ .ആർക്കും പരിക്കൊന്നും ഇല്ലല്ലോ . സഫു പ്ലീസ് . അവനവന്റെ കാര്യം നോക്കി നടക്ക് സന .മനസ്സമാധാനം കിട്ടും . സനയുടെ കണ്ണ് നിറയുന്നത് കണ്ടു . ഒരു തമാശ പറഞ്ഞതാടോ വാ .പോയി നോക്കാം . അടുത്തെത്തിയതും സന ഒരു പോസ്റ്റിന് മറങ്ങി നിന്നു . ഓഹ് അങ്ങോട്ട്‌ പ്രവേശനം ഇല്ലല്ലേ .ഇവിടെ നിക്ക് ഞാൻ പോയി നോക്കിട്ട് വരാം . സനക്ക് ഒരു ലവർ ഇന്ടെന്നു പറഞ്ഞ്ഞില്ലേ അവനാ അത് ഷാഹിദ് . അവിടെ പോയി നോക്കി .ഷാഹിദ് അവന്റെ രണ്ടുമൂന്നു ഫ്രണ്ട്സ് ഉണ്ട് . മറ്റേ കക്ഷിയെ കണ്ടു വരേണ്ടിയിരുന്നില്ലെന്ന് തോന്നി .ഫൈസിയും അജുവും . പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും വാക്ക് പറയുന്നുണ്ട് .സീൻ കണ്ടിട്ട് അടുത്തത് തല്ലായിരികുന്ന തോന്നി .ഷാഹിദ് എന്നെ കണ്ടതും അടുത്തേക്ക് വന്നു . അലമ്പ സഫു .നീ വിട്ടോ .ഇവിടെ നിൽക്കണ്ട . അവൻ പിറകോട്ടു നോക്കുന്നത് കണ്ടു .സന കാണാത്ത പോലെ നിന്നു . അവളോട്‌ എനിക്ക് കുഴപ്പം ഒന്നുമില്ലെന്ന് പറഞ്ഞേക്ക് .

അല്ലേൽ വെറുതെ ഓരോന്ന് ചിന്തിച്ചു കൂട്ടി ടെൻഷൻ അടിക്കും നേരിട്ട് പറഞ്ഞു കൂടെ . .ഷാഹിദിന്റെ മുഖത്ത് വേദനനിറഞ്ഞ ഒരു പുഞ്ചിരി കണ്ടു. ഇതെന്താ സംഭവം .നിനക്ക് ഒന്നും പറ്റിയില്ലല്ലോ .പിന്നെന്തിനാ വഴക്ക് .വിട്ടേക്കേടോ അങ്ങനെ വിടാനൊന്നും പറ്റില്ല സഫു .സംഭവം എന്താന്നറിയോ .ഓവർ സ്പീഡിലാ അവന്മാർ വന്നത് തന്നെ .റോങ്ങ്‌ സൈഡും .കാറിന്റെ ഹെഡ് ലൈറ്റെ പോയുള്ളു .ഞങ്ങൾ കേസ് വിട്ടതായിരുന്നു .ചോദിച്ചപ്പോ കോപ്പിലെ വർത്തനവും .റോഡ് അവന്റെ തന്തേടെ വകയാണെന്ന വിചാരം.ഔദാര്യം പോലെ ക്യാഷ് തന്നു .അവന്റേൽ പൂത്തക്യാഷ് ഉണ്ടെങ്കിൽ ഞങ്ങൾക്കെന്താ .കേസ് ആക്കിയേ വിടു ഞങ്ങളോട കളി . ഇവന് എല്ലാരോടും ഉടക്ക് തന്നെയാണോ പണി .ഒരു കലിപ്പൻ തന്നെ . ടാ ഈസ് മൈ ഫ്രണ്ട്. അതാരാ ഞാനറിയാത്തൊരു ഫ്രണ്ട് ഫാമിലി ഫ്രണ്ട .എവിടുന്ന് കിട്ടിയെടീ ഇതിനെയൊക്കെ .എന്താ അവന്റെ പേര് . ഫൈസി . .ഇഷ്യു ആകണ്ട .ക്യാഷ് തന്നില്ലേ .പ്ലീസ് നീ പറഞ്ഞ പിന്നെ അപ്പീൽ ഉണ്ടോ .അവൻ ഫ്രണ്ട്സിന്റെ അടുത്ത് പോയി കാര്യം പറഞ്ഞു .

സഫുന്റെ ഫ്രണ്ട് ആയോണ്ട വിടുന്നെ .അല്ലാതെ തോറ്റുപിന്മാറിന്ന് കരുതണ്ട . അത് കേട്ടതും ഫൈസി ചുറ്റും നോക്കുന്നത് കണ്ടു .എന്നെ കണ്ടതും കടന്നൽ കുത്തിയ പോലെ മുഖം ഇരുളുന്നത് കണ്ടു . എനിക്ക് ആരുടേയും ശുപാർശയൊന്നും വേണ്ട .കേസാക്കിക്കോ കേസ് ആക്കാനോ .സഫുന്റെ ഫ്രണ്ട് ആണെന്ന് അറിഞ്ഞിരുന്നെങ്കിൽ ഇങ്ങനെയൊരു സീൻ പോലും ഇണ്ടാവില്ലരുന്നു .എന്റെ ചങ്കാണ് സഫു . .സഫുന്റെ ഫ്രണ്ട് എന്ന് വെച്ച നമ്മളേം ഫ്രണ്ടണ് .ഈ കാശും തിരിച്ചെടുത്തോ ഷാഹിദ് ആ പൈസ ബൈക്കിന്റെ മുകളിൽ വെച്ചു വേഗം കാറും എടുത്തു പോയി . നിക്കെടി അവിടെ . അവൻ അടുത്തേക്ക് വരുന്നത് കണ്ടതും മൈന്റ് ചെയ്യാതെ ഞാൻ സനയെയും കൂട്ടി ബസ് സ്റ്റോപ്പിലേക്ക് നടന്നു .നടന്നുന്ന് അല്ല ഓടിന്ന് പറയുന്നതാവും ശരി .ഇനി അവിടെ നിന്ന എട്ടിന്റെ പണി കിട്ടുന്ന് അറിയുന്നോണ്ട് തന്നെയായിരുന്നു മുങ്ങിയത് .ഷാഹിദ് പൈസ തിരിച്ചുകൊടുക്കുന്നു കരുതിയിരുന്നില്ല .അതാണ്‌ ഫൈസിയെ കൂടുതൽ ദേഷ്യം പിടിപ്പിച്ചിട്ട് ഉണ്ടാവുക. കഷ്ടകാലത്തിന് ബസും വരുന്നില്ലല്ലോ . ഫൈസി ബസ്‌സ്റ്റോപ്പിലേക്ക് കയറി വന്നു .അവന്റെ മുഖതെ കലിപ്പ് കണ്ടതും അവൾക് തന്റെ ഹാർട്ട് ഡബിൾ ആയിട്ട് ഇടിക്കുന്ന പോലെ തോന്നി .ഒരു ധൈര്യത്തിന് എന്ന വണ്ണം സനയുടെ കയ്യിൽ മുറുകെ പിടിച്ചു ..... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story