💕മിഴികൾ പറഞ്ഞ പ്രണയം 💕: ഭാഗം 60

mizhikal paranja pranayam

രചന: സഫ്‌ന കണ്ണൂർ

 ഇത് വലിയ ശല്യം ആയല്ലോ. ഒരിക്കലും സമാധാനം തരില്ലെന്ന് കച്ചകെട്ടി ഇറങ്ങിയാതാണോ എല്ലാവരും . ദയവു ചെയ്തു എന്നെ ഒന്ന് വെറുതെ വിട്. ഇനി എന്നോട് എന്തെങ്കിലും ചോദിച്ചു വന്നാൽ ആ നിമിഷം ഈ വീട്ടിൽ നിന്നും ഞാൻ ഇറങ്ങി പോകും പറഞ്ഞില്ലെന്നു വേണ്ട. സന ഒരു പകപ്പോടെ അവളെ നോക്കി. അവൾ കാണാത്ത മട്ടിൽ പോയി കിടന്നു. തലവഴി പുതപ്പിട്ട് മൂടി. കരഞ്ഞത് എന്തിനാന്നു ചോദിച്ചുപോയി അതിനാണ് ഈ പുകിൽ. അവൾ പിന്നെ ഒന്നും ചോദിച്ചില്ല. പക്ഷേ അവൾക്ക് മനസ്സിലായിരുന്നു അവൾക്ക് സഹിക്കാൻ പറ്റാത്ത എന്തോ ഒന്ന് സംഭവിച്ചിട്ടുണ്ടെന്ന്. സന പിന്നെ അവളോട്‌ ഒന്നും ചോദിച്ചില്ല.എന്ത് ആവിശ്യം വന്നിട്ടും അവൾ പിന്നെ വീട്ടിൽ നിന്നും പുറത്തേക്കും ഇറങ്ങിയില്ല. ദിവസം കടന്നു പോയി. ഇന്ന് കല്യാണം ആണ്. സഫുവിനോട്‌ സനക്ക് ഇന്ന് ഫൈസിയോട് ഇഷ്ടം പറയില്ലെന്ന് ചോദിക്കണം എന്നുണ്ടായിരുന്നു. അന്നതെ രാത്രിയിലെ സംഭവം ഓർത്ത് മിണ്ടാതിരുന്നു. മാത്രമല്ല സഫു അന്ന് കൂടുതൽ സന്തോഷവതിയും ആയിരുന്നു. ആ മൂഡ് കളയണ്ടെന്ന് വിചാരിച്ചു.

ഒരു മിനിറ്റ് പോലും റെസ്റ്റ് എടുക്കാതെ അവൾ ഓടിച്ചാടി ജോലി ചെയ്യുന്നത് സന കണ്ടു. എല്ലാരിൽ നിന്നും ഉള്ള ഒളിച്ചോട്ടം കൂടിയാണ് ആ തിരക്കെന്ന് സനക്ക് മനസ്സിലാവുന്നുണ്ടായിരുന്നു. നികാഹ് കഴിഞ്ഞു. വിവാഹവും വിടപറയൽ ചടങ്ങും എല്ലാം കഴിഞ്ഞു. ഷാഹിദിന്റെ വീട്ടിൽ രാത്രി ആയിരുന്നു പരിപാടി. . ഫൈസി അവിടെ ഉണ്ടാകുമെന്ന് അറിഞ്ഞത് കൊണ്ട് പെട്ടെന്ന് തന്നെ മടങ്ങി വരാൻ സഫു നോക്കിയെങ്കിലും സന വിട്ടില്ല. അവൾ തനിച്ചു പേടിയാകുന്നുവെന്ന് കരഞ്ഞപ്പോൾ അവൾ അവിടെ നിൽക്കാമെന്ന് സമ്മതിച്ചു. ** പള്ളിയിൽ വെച്ച് ഫൈസിയെ കണ്ടതും സഫുന്റെ ഉപ്പ ഇറങ്ങി പോയി. സമീർക്കയെ കണ്ടതും ഇല്ല. രാത്രി അവളെ കാണാൻ പറ്റുമെന്നുള്ള സന്തോഷത്തിൽ ആയിരുന്നു അവൻ. ആ വീട്ടിൽ എത്തിയതും അവൻ അവളെ തിരഞ്ഞു നടന്നു. ഹാളിൽ സനയോടൊപ്പം നിൽക്കുന്നത് കണ്ടു. അവൻ അവളെ കോലം കണ്ടു ചെറുതായി ദേഷ്യം വന്നു.

കഴുത്തിൽ മാലയില്ല കയ്യിൽ വളയും ഇട്ടിട്ടില്ല. ഒർണമെന്റ്സ് എന്ന് പറയാൻ ചെവിയിൽ സൂക്ഷിച്ചു നോക്കിയാൽ മാത്രം കാണുന്ന ചെറിയൊരു കാതില മാത്രം ഉണ്ട്.സിമ്പിൾ ആയിട്ടുള്ള ചുരിദാറും. ഇവൾ കല്യാണവീട്ടിൽ വന്നതാണോ അതോ മരണ വീട്ടിലോ. കല്യാണത്തിന് എങ്കിലും ഒരുങ്ങി വന്നൂടെ. അജുന്റെ വീട്ടിൽ ഫങ്ക്ഷന് വന്ന രംഗം ഓർമ വന്നു. റാണിയെ പോലെയുണ്ടാരുന്നു കാണാൻ. ഇപ്പൊ ചമയം ഒന്നുമില്ലെങ്കിലും കാണാൻ ഒടുക്കത്തെ മൊഞ്ചാണ്. ആരും കണ്ടാൽ പെട്ടന്ന് ഒന്ന് നോക്കി പോവും. അവൻ അവളെ തന്നെ നോക്കി നിന്നു. *** അജുവും ഭാര്യയും വന്നത് കണ്ടു ശാഹിദ് അവരെ അടുത്തേക്ക് പോയി. ഇതെന്താടാ കല്യാണവീട് തന്നെയാണോ. അതോ പൂരപ്പറമ്പോ. പാട്ട് പാടുന്ന സ്റ്റേജിൽ നോക്കി ചെവി പൊത്തിപിടിച്ചു കൊണ്ട് പറഞ്ഞു. ഫൈസിയോട് ഞാനും പറഞ്ഞതാ ഈ പാട്ടും കൂത്തും ഒന്നും വേണ്ടാന്ന്.

കേൾക്കണ്ടേ. ബോക്സിൽ നിന്നുമുള്ള മുട്ട് ഉണ്ടല്ലോ ശരിക്കും എന്റെ നെഞ്ചിൽ നിന്നുള്ള മുട്ട് ആണെന്ന തോന്നുന്നേ. അൺസഹിക്കബിൾ വെറുപ്പിക്കൽ. ഇവന്മാർക്ക് ഈ സൗണ്ടും ബോക്സും ഒക്കെ ഒഴിവാക്കി നല്ല മയത്തിൽ കുറച്ചു മാപ്പിളപാട്ട് പാടിയ പോരെ. ഇപ്പൊ എവിടെ നോക്കിയാലും ഉണ്ട് ഇങ്ങനെവെരുപ്പീര്മായി കുറേ പേര്. എനിക്ക് തീരെ ഇഷ്ടം അല്ല ഇമ്മാതിരി പരിപാടി. ഒരു കല്യാണവീടായാൽ കുറച്ചു പാട്ടൊക്കെ വേണമെന്നും പറഞ്ഞ ഈ പുകിൽ. എന്ന പിന്നെ അവന് പാടിക്കോടെ. ഫൈസിക്ക് പാടാൻ അറിയോ അതിന്. അറിയുന്നോ കോളേജിൽ പഠിക്കുന്ന സമയത്ത് പാട്ടും ഡാൻസ് ഒക്കെയായി ഒരു താരം ആയിരുന്നു. ബിസിനസിൽ ഇറങ്ങിയതിൽ പിന്നെ ആ ഫൈസിയെ ആരും കണ്ടിട്ടില്ല. ഒന്നരകിലോ കലിപ്പ് മാത്രം ഉണ്ട് മോന്തമേൽ. കൊള്ളാലോ ആള്. എന്ന ഒരു പാട്ട് പാടിപ്പിച്ചിട്ട് തന്നെ കാര്യം. നീ പോയി പറയ്. പറഞ്ഞാലുടനെ അവൻ പാടും അജു ചിരിച്ചു കൊണ്ട് പറഞ്ഞു. ഞാൻ ഒന്ന് ശ്രമിച്ചു നോക്കട്ടെ. നടന്നാലോ. അവൻ എവിടെയാ ഉള്ളത്. ഉള്ളിൽ ഉണ്ട്.

അവർ അവനെ നോക്കി പോയി. ഹാളിലേക്ക് നോക്കി നിൽക്കുന്നത് കണ്ടു. അവരും നോക്കി ആരെയും കണ്ടില്ല. സ്വപ്നലോകത്ത ഉള്ളത് മഹാൻ. ഹലോ ഷാജഹാനെ മുംതാസ് പോയിട്ട് മണിക്കൂർ കുറെ ആയി. അവൻ ചുറ്റും നോക്കി. അവൾ അവിടെയില്ല. ചമ്മലോടെ അവരെ നോക്കി ഇളിച്ചു കാണിച്ചു. ടാ ഷാഹിദിന് നിന്നോട് എന്തോ പറയാൻ ഉണ്ടെന്ന്. എന്താടാ കാര്യം. ഒരു മുഖവരയൊക്കെ. ഞാനൊരു കാര്യം ചോദിച്ച ചെയ്തു തരുമോ. അത് ചോദിക്കാനുണ്ടോ നീ പറയ് എന്ത് വേണമെങ്കിലും ഞാൻ ചെയ്യും. ഇയ്യ് നമ്മടെ ചങ്കല്ലേ. പ്രോമിസ് ഇട്. പ്രോമിസ്. ഫൈസിക്ക് ഒറ്റ വാക്കേ ഉള്ളൂ. എനിക്ക് വേണ്ടി ഒരു സോങ് പാടിതാ. അവൻ കണ്ണും തള്ളി രണ്ടിനെയും നോക്കി. എനിക്കിട്ടുള്ള പണിയാണല്ലേ. ഒന്ന് പോയേ രണ്ടും എന്നെ കൊണ്ടൊന്നും വയ്യ. പ്രോമിസ് ചെയ്തതാ ഇനി വാക്ക് മാറ്റാൻ പറ്റില്ല. കുരിശായല്ലോ തെണ്ടികളെ. പ്രോമിസ് ചെയ്തു പോയി നാശം പിടിക്കാൻ. ടച്ചോക്കെ വിട്ട് കുറെയായി. ഒരു പാട്ട് പോലും എനിക്കറിയില്ല. ഓരോ എക്സ്ക്യുസ് പറഞ്ഞു അവൻ ഒഴിഞ്ഞു.

പാട്ട് ഞാൻ സെലക്ട്‌ ചെയ്തു തരാ. നീ പാടിയ മതി. അവർ കുറേ പറഞ്ഞപ്പോൾ അവൻ സമ്മതിച്ചു. അവർ ഉന്തിതള്ളി സ്റ്റേജിൽ കയറ്റി. മുഹബതാണവൾ എന്ന സോങ് ആണ് ശാഹിദ് സെലക്ട്‌ ചെയ്തു കൊടുത്തത് സനക്ക് ഇഷ്ടപ്പെട്ട സോങ് ആണ്. അവൻ പാടിത്തുടങ്ങിയതും എല്ലാവരും ഓടി വന്നു കേൾക്കാൻ. ആൽബം പാടിയതേ ഇവൻ ആണെന്ന് തോന്നിപോയി എല്ലാർക്കും. സഫുവും ഉണ്ടായിരുന്നു കൂട്ടത്തിൽ. ഇനിയില്ല ഒരു പെണ്ണും എന്നിൽ മണ്ണിൽ... നീയാണേഎന്നുള്ളിൽ ഇനി ഇന്നും എന്നും. ... മുഹബ്ബത്തിൻ കഥ ചൊല്ലാൻ എന്നരികിൽ നീ വന്നാൽ..... നിറമഞ്ഞിൻ കുളിരായി ഞാൻ നിന്നിൽ അലിയാം.... ഈ നെഞ്ചിലേക്കായി വന്നുള്ള പെണ്ണിനാരോ.. മുഹബതാണവൾ..... മുഹബതാണവൾ...... സ്നേഹം നൽകും എന്റെ പെണ്ണിവൾ.... മുഹബതാണവൾ.... മുഹബതാണവൾ.... കലിപ്പൻ ആള് കൊള്ളാലോ ഇവന്റെ ഉള്ളിൽ ഒരു കലാകാരനും ഉണ്ടോ. മോശം പറയരുതല്ലോ സൂപ്പർ വോയിസ്‌. ബിസിനസ് നിർത്തി പാടാൻ പോകുന്നതാ നല്ലത് എന്ന് പോലും തോന്നി പോയി. ചെക്കൻ പൊളിച്ചടുക്കി.

അവനിൽ തന്നെ ലയിച്ചു നിന്നു. പെട്ടന്ന് അവൻ എന്റെ നേരെ വിരൽ ചൂണ്ടിയതും അവൾ ഒന്ന് ഞെട്ടി. വേഗം സനയുടെ പിറകിലേക്ക് മറഞ്ഞു നിന്നു. സന അവളെ പിടിച്ചു മുന്നിൽ നിർത്തി. . അവൻ പാടിയത് ഒരു പാട്ട് മാത്രമല്ല അവന്റെ മനസ്സിൽ ഉള്ളത് കൂടിയാണ്. എത്ര ദിവസം ആയി അവൻ നിന്റെ മറുപടി അറിയാനായി പിറകെ നടന്നു കഷ്ടപ്പെടുന്നു. ഇനിയെങ്കിലും ഈ ഒളിച്ചോട്ടം നിർത്ത് എന്നിട്ട് നിന്റെ മനസ്സിൽ എന്താണെങ്കിലും അത് പറഞ്ഞു തുലക്ക്.അവൾ ഒന്നും മിണ്ടാതെ സനയെ തന്നെ നോക്കി. പിന്നെ അടുത്ത് ഒരു കസേരയിൽ പോയി തിരിഞ്ഞിരുന്നു. ഇവളിതെന്ത് ഭാവിച്ച റബ്ബേ. ഒരുപിടിയും ഇല്ലല്ലോ. ഒരു നിമിഷത്തെ മൗനത്തിനു ശേഷം അവൾ ഒരു സോങ് പാടി. പാട്ട് കേട്ടതും എല്ലാവരും ഞെട്ടിപ്പോയി. നീ തന്ന സ്നേഹമതെല്ലാം കണ്ണീർകടലായി മാറുമ്പോൾ.... നീ തന്ന ഓർമ്മകൾ എല്ലാം വേദനയാലെ നീറുന്നു... അരുതേ ഇനി പ്രണയം പറയരുതേ..... വേദനയിൽ ഇനിയും ഓർക്കരുതേ... മറ്റൊരുവനിൽ വേദന നൽകരുതേ.. പ്രണയത്തിൻ ഓർമ്മകൾ നൽകരുതേ..

വാക്കാലേ പറഞ്ഞിടാം ഞാനും വിധിയാലേ ഓർത്തിടാം ഈ പ്രണയം നോവാലെ വിരിഞ്ഞ ഓർമകളെ..... ഇല്ല ഇനിയില്ല എന്നിൽ ഒരു പ്രണയം ഇല്ല ഇനിയില്ല എന്നിൽ ഒരു പ്രണയം.. പാടികഴിഞ്ഞതും അവൾ റൂമിലേക്ക് ഓടിപോയി. എല്ലാവരും ഞെട്ടി തരിച്ചു നിന്നു. സഫുവിൽ നിന്നും ഇങ്ങനെയൊരു മറുപടി ആരും പ്രതീക്ഷിച്ചിരുന്നില്ല. ഫൈസിയുടെ മുഖം വാടിയത് എല്ലാവരും ശ്രദ്ധിച്ചു. എല്ലാവർക്കും ഇതൊക്കെ ഒരു സോങ് മാത്രമാണ് തനിക്കോ അവൾ എനിക്ക് തന്ന മറുപടിയാണിത്. കേട്ടിട്ട് നെഞ്ച് പിടയുന്ന പോലെ. ഇത്രയൊക്കെ പറഞ്ഞിട്ടും എന്നെ മനസ്സിലാക്കാൻ ഇവൾക്ക് പറ്റുന്നില്ലല്ലോ. എന്റെ ഫൈസി സത്യം പറയാലോ മഹാബോറായിരുന്നു നിന്റെ പാട്ട്. പാടാൻ അറിയന്ന് പറഞ്ഞപ്പോ ഞാൻ കരുതി എന്തൊക്കെയോ ആണെന്ന്. ഇത് ഒരുമാതിരി വെറുപ്പിക്കൽ....വന്ന ആളുകൾ പാതിയും വന്ന വഴിക്ക് ഓടിപോയി. ഓടിയ വഴിക്ക് ഇനി പുല്ല് മുളയ്ക്കുന്ന് തോന്നുന്നില്ല. എന്നോട് വേണ്ടാരുന്നു ഈ കൊലച്ചതി. ഷാഹിദ് അതും പറഞ്ഞു സ്റ്റേജിലേക്ക് കയറി വന്നു. ഇതൊക്കെ എന്ത് മോനെ നിനക്കുള്ള പണി വേറെ പിറകെ വരുന്നതേ ഉള്ളൂ.

ഇത് സാമ്പിൾ അല്ലെ ഫൈസി. അജുവും കയറി വന്നു. രണ്ടും പേരും വന്നത് വിഷയം മാറ്റാനാണെന്ന് അവന് മനസ്സിലായി. അവരുടെ മുഖത്തും സങ്കടം നിഴലിച്ചിരുന്നു. ഞാനായിട്ട് ഇവരുടെ ഫങ്ക്ഷൻ കൊളമാക്കണ്ട. പാവം. അവൻ മുഖത്ത് ഒരു ചിരി വരുത്തി. അതികം ഊതല്ലേ രണ്ടും എന്റെ സോങ്ങിന്റെ പവർ നിങ്ങൾക്കൊന്നും അറിയാഞ്ഞിട്ട. എന്ന ആ പവർ ഒന്ന് കാണണമല്ലോ. മോനെ ഷാഹിദേ വാശി കേറ്റല്ലേ എട്ടിന്റെ പണിയാവും തിരിച്ചു കിട്ടുക. ചുമ്മാ ഡയലോഗ് അടിക്കാതെ ഫൈസി. ഡയലോഗ് ഒന്നും അല്ല. ഇപ്പൊ ഒരുത്തി വിരഹം പാട്ടും പാടി അകത്തേക്ക് ഓടി പോയില്ലേ വേണേൽ അവളെ വരെ പോയ ഇരട്ടി സ്പീഡിൽ തിരിച്ചു കൊണ്ട് വരാൻ എനിക്കാവും. എന്ന അതൊന്ന് കാണണമല്ലോ. അങ്ങനെ വന്നാൽ ഞങ്ങൾ നിന്റെ മുന്നിൽ മുട്ട് കുത്തി നിൽക്കും. എന്റെ പൊന്നു ഫൈസി ഒന്ന് മയത്തിൽ തള്ള് അജു പറഞ്ഞു. അങ്ങനെയാണല്ലേ എന്ന പാടിയിട്ട് തന്നെ കാര്യം. പിന്നെ ഒരു കാര്യം പാട്ട് നിർത്തെന്ന് പറഞ്ഞു ആരും പിന്നാലെ വരണ്ട കേൾക്കില്ല. അത് കൊണ്ട് ആലോചിച്ചു പറയ് പാടണോ വേണ്ടയൊന്ന്.

ടാ അജു ഇവൻ എന്താ ഇമ്മാതിരി ബിൽഡപ്പ് ഒക്കെ കൊടുക്കുന്നെ നമ്മൾക്കിട്ട് എന്തെങ്കിലും പണിയാകോ. ഷാഹിദ് മെല്ലെ അജുനോട് പറഞ്ഞു. എന്തായാലും സാരമില്ല. ഇവന്റെ മൂഡ് ഒന്ന് ചേഞ്ച്‌ ആവട്ട്. ഓക്കേ നീ പാട്. എന്ത് വന്നാലും ഞങ്ങൾ സഹിച്ചു. നിങ്ങളെ ഇഷ്ടം... വാശിപോലെ പറഞ്ഞു അവൻ മ്യൂസിക് ഇടാൻ പറഞ്ഞു. ഈ പാട്ട് പാടുന്നതോട് കൂടി ഇവിടെ എന്തൊക്ക സംഭവിക്കുന് ഒരു പിടിയും ഇല്ല. എല്ലാരേം കാത്തോണേ.പ്രത്യേകിച്ച് എന്നെ. ** ഞാൻ കാണുന്ന ഫൈസി എന്നെ സ്നേഹിക്കുന്ന എല്ലാവരോടും നല്ല രീതിയിൽ പെരുമാറുന്ന ഒരാളാണ്. കലിപ്പ് കൂടപ്പിറപ്പാണെങ്കിലും ആ കലിപ്പിലും ഒരു സ്നേഹം ഫീൽ ചെയ്യാറുണ്ട്. പക്ഷേ മറ്റുള്ളവരിലൂടെ അറിയുന്ന ഫൈസി വേറൊരാളാണ്. മറ്റൊരു മുഖമാണവന്. എന്നെ വെറുപ്പോടെ കാണ്ന്ന എന്നെ ഇഷ്ടം അല്ലാത്ത ഒരാൾ. എന്നെ വേദനിപ്പിക്കാൻ മാത്രം അറിയുന്ന ഫൈസി. ഇതിൽ ഏതാണ് ശരിക്കും ഫൈസി. എന്റെ മുന്നിൽ സ്നേഹം നടിച്ചു എന്താണവന് നേട്ടം ഒന്നും മനസ്സിലാകുന്നില്ലല്ലോ റബ്ബേ. ഇനി കരയില്ലെന്ന് ഉറപ്പിച്ചതാണ്.

അതിന് പോലും പറ്റുന്നില്ലല്ലോ എനിക്ക്. അവനെ ഞാൻ സ്നേഹിച്ചത് ആത്മാർത്ഥമായി തന്നെയാണ്.എന്റെ ശരീരത്തിലെ ഓരോ അണുവിലും അവനുണ്ട്. അത് കൊണ്ട് തന്നെയാണ് അവന്റെ മുന്നിൽ എത്തുമ്പോൾ മനസ്സ് പതറുന്നതും. അവൻ ഇഷ്ടം ആണെന്ന് പറഞ്ഞപ്പോൾ ലോകം കീഴടക്കിയ സന്തോഷം ആണ് തോന്നിയത്. എന്തിനാ അവൻ എന്നോട് ഇഷ്ടം ആണെന്ന് കള്ളം പറഞ്ഞത്. അത് കൊണ്ട് അവനെന്താ കാര്യം. കവിളിലൂടെ ചുടു കണ്ണീർ ഒഴുകിയിറങ്ങി. എന്തിനാ എന്നെ ഇങ്ങനെ പരീക്ഷിക്കുന്നെ. എന്തോ ഓർമ്മ വന്നതും അവൾ മുഖം അമർത്തി തുടച്ചു. നാളത്തോട് കൂടി എന്തായാലും എല്ലാം അവസാനിക്കുവാൻ പോവ്വുകയാണ്. സനയുടെ സന്തോഷം അത് മാത്രം വിചാരിച്ചാണ് ഇവിടേക്ക് വന്നത്. ഈ രാത്രി കഴിയുന്നതോട് കൂടി എന്റെ ജീവിതം തന്നെ മാറി മറിയും. പിന്നെ എനിക്ക് അവനെയോർത് കരയാൻ പോലും അർഹതയില്ല. ചിന്തകൾ കാട് കയറി പോയി. അപ്പോഴാണ് ആ മ്യൂസിക് കാതിൽ വന്നു പതിച്ചത്. കേട്ടതും അവൾ പുറത്തേക്ക് ഓടി. ഇശലിന്റെ കുളിർക്കാറ്റായി മനസ്സിൽ പൂവ്വറക്കുള്ളിൽ തഴുകിയ പെണ്ണാളേ...

എന്റെ ഇണക്കിളിയായി കൂടെ വരാമെന്നും പറഞ്ഞെന്നെ കൊതിപ്പിച്ച പുന്നാരേ... എന്നെ നുണപ്പിച്ച പുന്നാരേ.... ഫൈസി.... അവന് ഈ പാട്ട് എവിടുന്നു കിട്ടി. ആരാ അതൊക്കെ പറഞ്ഞു കൊടുത്തത്‌. അജുവും ഷാഹിദും പരസ്പരം നോക്കി. ഇതെന്തന്ന പാട്ട്.പഴയ പാട്ടാണെങ്കിലും അടിപൊളി തന്നെ. ഈ പാട്ട് പാടിയാൽ ഇവിടെ എന്ത് മലമറിയാനാ. അവർ ഫൈസിയെ നോക്കി. അവൻ കണ്ണുകൾ കൊണ്ട് അങ്ങോട്ട്‌ നോക്ക് എന്ന് പറഞ്ഞു. അവർ ഞെട്ടിപ്പോയി. സഫു ഓടിക്കിതച്ചു വരുന്നു. അവനെ തന്നെ കുറച്ചു സമയം നോക്കി പിന്നെ സനയുടെ അടുത്തേക്ക് പോയി. ചുറ്റും നോക്കുന്നത് കണ്ടു. പിന്നെ എന്തോ കയ്യിൽ എടുത്തു. സന ജീവനും കൊണ്ട് ഓടുന്നു. സഫു ഭദ്രകാളിയെ പോലെ പിറകെ ഉണ്ട്. എന്താടാ സംഭവം ഇത്. അജു എനിക്കൊന്നും അറിയില്ലെന്ന് പറഞ്ഞു. ഏതായാലും സംഭവം കയ്യിന്ന് പോയ മട്ട. സനയെ അവളിന്ന് കൊല്ലുന്ന തോന്നുന്നേ.

സഫുവും സനയും ഫൈസിയും ഇവരുമായി ആ പാട്ടിന് എന്തോ ഒരു ബന്ധമുണ്ട്. തമ്മിൽ കണ്ട അപ്പൊ വഴക്കും കുത്തും. എന്നാലോ അവളെപ്പറ്റി അറിയാത്തതായി ഒന്നുമില്ല താനും. ഇതാണ് മോനെ റിയൽ ലവ്. നീ ഇവിടെ ഫിലോസഫി പറഞ്ഞോണ്ട് നിക്കാതെ നിന്റെ പെണ്ണിനെ പോയ്‌ രക്ഷിക്ക് പോത്തേ. അതും ശരിയാ ഷാഹിദ് ഫൈസിയുടെ അടുത്തേക്ക് പോയി. ** സഫു സത്യം ആയിട്ടും എനിക്കൊന്നും അറിയില്ല. ഞാൻ ആരോടും ഒന്നും പറഞ്ഞിട്ടും ഇല്ല. നിനക്ക് മാത്രമേ അറിയൂ ഇതൊക്കെ. മാത്രമല്ല എന്റെ പല കാര്യവും നീ പറഞ്ഞ ഫൈസി അറിയൽ. അതൊക്ക ശരിയാ. അന്ന് രണ്ടു പ്രാവിശ്യം എന്നോട് അവൻ ഇങ്ങോട്ട് ചോദിച്ചോണ്ട് പറഞ്ഞുകൊടുത്തു. അല്ലാതെ അവനുമായി എനിക്ക് ഒരു കോൺടാക്ട് ഇല്ല. ഉമ്മാനെയാണെ സത്യം. നീ പറയുന്നത് നുണയാ.നീ തന്നെയാ പറഞ്ഞു കൊടുത്തത്‌. *** ടാ ഫൈസി ഒന്ന് നിർത്തെടാ പാട്ട്. അഞ്ചു പത്തു കിലോ വെയിറ്റ് ഉള്ള കല്യാണ ഡ്രെസ്സ. തട്ടി തടഞ്ഞു വീണ ഇന്നത്തെ രാത്രി സ്വാഹാ.. ആദ്യമേ പറഞ്ഞതാ വാശി കേറ്റണ്ടാന്ന്. കേട്ടില്ലല്ലോ.

ഇനി അനുഭവിച്ചോ. ഒരായിരം സോറി അവളെ വെറുതെ വിടാൻ സഫുനോട് പറ. അതൊന്നും ഇനി നടക്കില്ല. അനുഭവിച്ചോ. ഷാഹിദ് അവന്റെ മുമ്പിൽ മുട്ട് കുത്തി നിന്നു. സോറി. ഒന്ന് പറയടാ എന്റെ മുത്തല്ലേ പൊന്നല്ലേ പ്ലീസ്. അജു പൊട്ടിച്ചിരിക്കുന്നത് കണ്ടു അവർ രണ്ടു പേരും നോക്കി. പറ്റുമെങ്കിൽ അവനിട്ട് കൊടുക്ക്. നമ്മൾ രണ്ടാളും മാത്രം ടെൻഷൻ അടിച്ചു നിക്കുന്നത് ശരിയാണോ. നീ പറഞ്ഞത് ശരിയാ അവൻ എനിക്കിട്ട് കുറെയായി വെക്കുന്നു. തല്ക്കാലം നിന്നെയും പെണ്ണിനേയും വെറുതെ വിട്ടിരിക്കുന്നു. എന്റെ വക കല്യാണ ഗിഫ്റ്റ്. താങ്ക്യു മുത്തേ. താങ്ക്യൂ സൊ മച്ച്. അവൻ മൈക്ക് കയ്യിൽ എടുത്തു. രണ്ടു വരി കൂടി പാടിയ ശേഷം നിർത്തി. എന്റെ പ്രിയ സുഹൃത്ത് അജു വിനു വേണ്ടി ഞാനീ സോങ് ഡെഡിക്കേറ്റ് ചെയ്യുന്നു. അവന്റെ പെണ്ണിന് ഒരുപാട് ഇഷ്ടമായിരുന്നു ഈ സോങ്. അത് കൊണ്ട് തന്നെ അവന്റെ ഫേവറിറ്റ് ആണ് ഈ സോങ്. അവൻ പലപ്പോഴും പാടുന്നത് കേട്ടു എപ്പോഴോ എന്റെ മനസ്സിലും പതിഞ്ഞു. ഇപ്പൊ ഇവരൊക്കെ പാടാൻ നിർബന്ധിച്ചപ്പോ ഈ സോങ് ഓർമ വന്നു.

അവൻ നിർബന്ധിച്ചത് കൊണ്ട് രണ്ടു വരി മൂളിയെന്നെ ഉള്ളൂ. അജു ഇരുന്നിടത്ത് നിന്നും എണീറ്റു നിന്നുപോയി. ഞാനീ സോങ് ആദ്യമായ കേൾക്കുന്നത് തന്നെ. അവൻ ഫൈസിയെ നോക്കി. അവൻ പിറകിലേക്ക് നോക്കാൻ കൈ കൊണ്ട് കാണിച്ചു. പിന്നിൽ തന്റെ പ്രിയ പത്നി. കാളിയങ്കാട്ട് നീലിയെ അവന് പെട്ടെന്ന് ഓർമ വന്നു. നിങ്ങളങ്ങ് വാ കാണിച്ചു തരാം ഞാൻ ആരാന്ന്. എനിക്ക് പലപ്പോഴും ഡൌട്ട് ഉണ്ടായിരുന്നു വേറെ പെണ്ണുണ്ടോന്ന്. ഇപ്പൊ ഫൈസി പറഞ്ഞപ്പോ എല്ലാ സംശയം തീർന്നു.പാട്ട് മാത്രമാക്കണ്ട പൊറുതിയും അവളെ കൂടെയങ്ങ് ആക്കിക്കോ. ചവിട്ടി തുള്ളി അവൾ പോയി. തന്റെ കാര്യത്തിൽ ഒരു തീരുമാനം ആയെന്ന് അവന്ന് മനസ്സിലായി. തലക്ക് കയ്യും വെച്ചു അവൻ നിന്നു. ഫൈസിയുടെയും ഷാഹിദിന്റെയും പൊട്ടി ചിരി അവൻ കേട്ടു. നിന്നെ ഇന്ന് ഞാൻ കൊല്ലും പട്ടീ. അവൻ ഒരു കസേരയും എടുത്തു ഫൈസിയുടെ പിറകെ ഓടി. **- ഫൈസിയുടെ വാക്ക് കേട്ടതും അവൾ പിടിച്ചു നിർത്തിയ പോലെ നിന്നു. സന ആശ്വാസത്തോടെ നെഞ്ചിൽ കൈ വെച്ചു. ഇപ്പൊ മനസ്സിലായില്ലേ തെണ്ടീ... പട്ടീ... കൊരങ്ങെ ഞാൻ ഒന്നും പറഞ്ഞില്ലെന്നു. അവൾ നിന്ന് കിതച്ചു. സോറി....

പെട്ടെന്ന് കേട്ടപ്പോൾ.... നിനക്ക് അല്ലെ അതൊക്ക അറിയൂ... അതാ.. അവൾ നിന്ന് തല ചൊറിഞ്ഞു. സന പുച്ഛത്തോടെ അവളെ നോക്കി തല വെട്ടിച്ചു പോയി. അവൾക്ക് സഫുനോട് എന്തൊക്കെയോ ചോദിക്കണം എന്നുണ്ടായിരുന്നു. ഈ ആളുകളെ നടുക്ക് പറ്റില്ലെന്ന് അറിഞ്ഞു അവൾ ക്ഷമിച്ചു നിന്നു. പാർട്ടി കഴിഞ്ഞതും അവൾ സഫുനെയും കൂട്ടി ഒരു റൂമിലേക്ക് പോയി. പറയെടി ഇന്നലെ വരെ നിനക്ക് ഫൈസിയോട് ഇഷ്ടം ആയിരുന്നു. എങ്ങനെയാ അവനോട് ഇഷ്ടം ആണെന്ന് പറയാന്ന് കരുതി നിന്റെ ഹൃദയം തുടിക്കുന്നുണ്ടായിരുന്നു. ഇന്ന് പിന്നെയെങ്ങനെയാ എല്ലാം മാറിമറിഞ്ഞത്. ഞാനന്ന് ഒരു തമാശ പറഞ്ഞതാ. പറഞ്ഞത് തമാശ ആണോ സീരിയസ് ആണോ എന്ന് എനിക്ക് നന്നായി അറിയാം. ഓർമ വെച്ച നാൾ മുതൽ കാണാൻ തുടങ്ങിയതാ നിന്നെ. നിനക്ക് തോന്നിയത അതൊക്കെ. എനിക്ക് അവനോട് ഇഷ്ടം ഒന്നും ഇല്ല. എന്നോട് കള്ളം പറയല്ലേ സഫു. ആ ചാപ്റ്റർ എന്നെ സംബന്ധിച്ചിടത്തോളും അവസാനിച്ചു. നാളെ രാവിലെ അവന്ന് എന്റെ ക്ലിയർ ആയ മറുപടി കിട്ടും.

എല്ലാ ചോദ്യങ്ങളും ഉത്തരങ്ങളും അവിടെ അവസാനിക്കുകയും ചെയ്യും. നീയെന്താ പറഞ്ഞു വരുന്നത്. ഇനിയെങ്കിലും ഒന്ന് തെളിച്ചു പറയ്. കരഞ്ഞത് കേട്ടു എന്താന്ന് ചോദിച്ചപ്പോൾ എന്നോട് ഒന്നും ചോദിക്കരുത് ചോദിച്ചാൽ വീട്ടിൽ നിന്നും പോകുമെന്ന് ഭീഷണിപെടുത്തി. ഇന്ന് എന്തായാലും എനിക്ക് അറിഞ്ഞേ തീരു. പറയാതെ വിടില്ല. അന്ന് വീട്ടിൽ പോയപ്പോ എന്താ സംഭവിച്ചത്. *** എന്റെ സമാധാനം കളഞ്ഞപ്പോ നിനക്ക് സമാധാനം ആയല്ലോ പട്ടീ. കെട്ടിയോളെയും ഓർത്തു ടെൻഷൻ അടിച്ചു ഞാൻ ഇവിടെ ഇരിക്കുമ്പോ നീ മാത്രം സന്തോഷിക്കുന്നത് ശരിയായ പരിപാടി ആണോ. അത് മോശം അല്ലെ മുത്തേ. അജു ഫൈസിയുടെ പിറകെ തല്ലാൻ ഓടി. അപ്പോഴാ ഫൈസിയുടെ ഫോൺ റിങ് ചെയ്തത്. ഓട്ടത്തിനിടയിൽ തന്നെ അവൻ അറ്റൻഡ് ചെയ്തു. പെട്ടന്ന് നിന്നു. അജുവിനോട് കൈ കൊണ്ട് നിർത്താൻ പറഞ്ഞു. അവന്റെ മുഖത്തെ സീരിയസ് കണ്ടതും അജുവും നിന്നു. കാൾ വെച്ചതും അവൻ ഫോൺ നിലത്തേക്ക് വലിച്ചെറിഞ്ഞു. ഫോൺ പൊട്ടി തരിപ്പണം ആയി പലയിടത്തും തെറിച്ചു. അരിശം തീരാതെ മുന്നിൽ കണ്ടതെല്ലാം തട്ടിഎറിഞ്ഞു. ടാ എന്താ പറ്റിയെ... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story