💕മിഴികൾ പറഞ്ഞ പ്രണയം 💕: ഭാഗം 61

mizhikal paranja pranayam

രചന: സഫ്‌ന കണ്ണൂർ

 എന്റെ പ്രിയപത്നി എനിക് ഡിവോഴ്സ് നോട്ടീസ് അയക്കാൻ ഏർപ്പാട് ആക്കിയിരിക്കുന്നു. അജു ഞെട്ടലോടെ അവനെ നോക്കി. നമ്മുടെ കൂടെ പഠിച്ച രമേശ്‌ ആണ് വിളിച്ചത്. അവന്റെ അടുത്ത അവൾ പോയത്. അഡ്രെസ്സ് കണ്ടപ്പോൾ ഡൌട്ട് തോന്നി വിളിച്ചത എന്നെ. വെടിക്കെട്ടിന് മുമ്പുള്ള സാമ്പിൾ പടക്കമാ അപ്പൊ ഇവൾ നേരത്തെ പൊട്ടിച്ചത്. അജുവിന് എന്താ പറയേണ്ടെന്ന് തിരിയുന്നുണ്ടായിരുന്നില്ല. ഫൈസി എന്തൊക്കെയോ ആലോചിക്കുന്നത് കണ്ടു. ടാ നിന്റെൽ നമ്മുടെ വക്കീലിന്റെ നമ്പർ ഇല്ലേ. നിന്റെ ഫോൺ ഒന്ന് തന്നെ. നീ ചെയ്യുന്നത് തന്നെയാ ശരി. അവർക്കു അവരുടേതായ രീതിയിൽ തന്നെ മറുപടി കൊടുക്കണം. കേസ് അവർ തോൽക്കണം. അവളും അവളെ വീട്ടുകാരും മാപ്പ് പറഞ്ഞു നിന്റെ പിന്നലെ വരുത്തിക്കണം. അവൻ ഫോൺ കൊടുത്തു. ഫൈസി പൊട്ടിച്ചിരിക്കുന്നത് കണ്ടു. അതിന് ആ കേസിലെ കോടതിയും ജഡ്ജിയും വക്കീലും എല്ലാം ഞാനാണ്. ഞാൻ വിധിക്കുന്നതാണ് വിധി. അതേ നടക്കൂ അതേ നടപ്പിലാക്കു. പിന്നെന്തിനാ വക്കിലിനെയൊക്കെ.

ഒരു പീറക്കടലാസ് കാട്ടി എന്നെ പേടിപ്പിക്കാൻ നോക്കുന്നോ. കേസ് എന്താണെന്നും എങ്ങനെ കൊടുക്കണം എന്നും അവൾക്ക് ഞാൻ പഠിപ്പിച്ചു കൊടുക്കാം. അജുവിന്ന് ഒന്നും മനസ്സിലായില്ല. ഫൈസി ഫോൺ വിളിച്ചു പറയുന്നത് കേട്ടു അവൻ ഞെട്ടിതരിച്ചു നിന്നു പോയ്‌.അവൻവേണ്ടാന്ന് പറഞ്ഞു തടഞ്ഞെങ്കിലും ഫൈസി കേട്ടില്ല. തീക്കളിയ ഫൈസി ഇത് വിട്ടേക്ക്. സമീർ വെറുതെയിരിക്കില്ല. ആരും വെറുതെയിരിക്കണ്ട. എല്ലാവർക്കും പൊള്ളണം. ഫൈസി ആരാന്നു കാണിച്ചു കൊടുക്കാൻ പോവുകയാ ഞാൻ. എനിക്കെതിരെ ചെറു വിരൽ എങ്കിലും അനക്കുമ്പോൾ അവൾ ഇനി നൂറു വട്ടം ആലോചിക്കണം. അവൾ മാത്രമല്ല ആ സാലിയും. അവൻ അല്ലെ ഇതിനൊക്കെ കാരണം. അവനെ കൊണ്ട് തന്നെ പറയിപ്പിക്കും അവളെ വീട്ടുകാരോട് എന്റെ അടുത്ത് സഫുവിനെ അയക്കാൻ. എല്ലാം തീരുമാനിച്ചുറപ്പിചില്ലേ ഇനിയാർ പറഞ്ഞാലും നീ കേൾക്കാനും പോകുന്നില്ല. എന്ത് ഹെല്പിന് വേണമെങ്കിലും ഞാൻ റെഡി. പോരെ. സഫു ഇപ്പൊ എവിടെയാ ഉള്ളത്. എനിക്കൊന്ന് കാണണം.

ഈ അവസരത്തിൽ നീയവളേ കാണണ്ട. ഞാൻ പ്രശ്നം ഉണ്ടാക്കാൻ ഒന്നും പോകുന്നതല്ല.ഇന്ന് മറുപടി പറയുമെന്ന് പറഞ്ഞിരുന്നു. അത് ചോദിക്കന പോകുന്നെ. നിനക്ക് അറിയാലോ മറുപടി. വേണ്ടടാ പ്രശ്നം വലുതാവുകയെ ഉള്ളൂ. എനിക്ക് സർപ്രൈസ് ആയി ഡിവോഴ്സ് നോട്ടീസ് തരാൻ ഇരിക്കുകയല്ലേ എന്റെ പ്രിയ പത്നി. അത് അങ്ങനെ തന്നെ ഇരിക്കട്ടെ. ഞാൻ അറിഞ്ഞതായിട്ട് ഭാവിക്കുക പോലും ചെയ്യില്ല. സർപ്രൈസ് ആയിട്ട് തന്നെ ഞാൻ ഒപ്പിട്ട് വാങ്ങി കൊള്ളാം. പോരെ. നാളെ രാവിലെ വരെ ടൈം ഉണ്ടെടാ. അത് വരെ ഞാൻ എന്റെ ഭാര്യയെ ഒന്ന് സ്നേഹിച്ചോട്ടെ.നാളെ കഴിഞ്ഞ പിന്നെ എന്നെ കൊല്ലണ്ട ദേഷ്യം കൊണ്ടല്ലേ അവൾ വരിക. അത് കൊണ്ട് ഇപ്പൊ സംസാരിക്കുന്നത നല്ലത്. അജുവിന് ചെറു ചിരിയും നൽകി കണ്ണടിച്ചു കാണിച്ചു അവൻ പോയി. ** അവൻ നിങ്ങൾ കരുതുന്നത് പോലൊന്നും അല്ല. എന്നോട് അവന് ഇഷ്ടവും അല്ല.ഒക്കെ നാടകം കളിക്കുന്നതാ. എല്ലാരുടെ മുന്നിലും നല്ല പിള്ള ചമഞ്ഞു. എല്ലാരേയും വിഡ്ഢി ആക്കുന്നത അവൻ. അത് കൊണ്ട് അവനെന്താ നേട്ടം.

അന്തസ്സ്..... അഭിമാനം.... പേര് കേട്ട ഫാമിലിയല്ലേ നാട്ടുകാർക്കും കുടുംബക്കാർക്കും ഇടയിൽ നല്ല നിലയും വിലയും ഉള്ളവർ. അവിടെ ഒരു വിവാഹമോചനം നടന്നുന്ന് അറിഞ്ഞാൽ നാണക്കേടല്ലേ. അത് കൊണ്ട് മാത്രമ അവൻ വീണ്ടും എന്നെ സ്വീകരിക്കാൻ തയ്യാറാവുന്നത്. ഇതൊക്കെ നിന്നോടാരാ പറഞ്ഞത്. നിന്റെ തെറ്റി ധാരണയാ ഇതൊക്കെ. എന്നോട് ആരും ഒന്നും പറഞ്ഞില്ല. ഞാൻ ഡിവോഴ്സ് പേപ്പർ ഒപ്പിട്ട് കൊടുത്തു. നാളെ രാവിലെ അവന്ന് അത് കിട്ടും. പറഞ്ഞു കഴിഞ്ഞപ്പോഴേക്കും അവൾ കരഞ്ഞു പോയിരുന്നു. സന ഞെട്ടിപ്പോയി. നീ എന്തൊക്കെയാ പറയുന്നേ. അതിന് മാത്രം എന്താ സംഭവിച്ചത്. സന അവളെ തോളിൽ പിടിച്ചു കുലുക്കി. നിൻെറ വീട്ടിൽ സമീർക്കയെ കാണാൻ പോകുന്നത് വരെ വളരെ ഹാപ്പി ആയിരുന്നു. വന്നതിന് ശേഷം ആണ് നിനക്ക് ഈ മാറ്റം. ഞാനത് ശ്രദ്ധിച്ചിരുന്നു. വീട്ടിൽ ആരെങ്കിലും നിന്നെ നിർബന്ധിച്ചു ഒപ്പിടീച്ചതാണോ. അവളൊന്നും മിണ്ടിയില്ല. പറയെടി.. അവരെ നിർബന്ധം കാരണം ഒപ്പിട്ടതല്ലേ നീ. അല്ല. അവരാരും എന്നോട് ഒന്നും പറഞ്ഞില്ല.

എന്റെ സ്വന്തം ഇഷ്ടപ്രകാരം ഒപ്പിട്ട് കൊടുത്തത. അതിന് മാത്രം എന്താ നിനക്ക് പറ്റിയെ. അവൻ ചെയ്ത തെറ്റിനെല്ലാം മാപ്പ് പറഞ്ഞില്ലേ. നിന്നോട് ഇഷ്ടം ആണെന്ന് പറഞ്ഞില്ലേ. പിന്നെന്താ. സമീർക്ക ബൈക്കിൽ നിന്നും വീണതല്ല.തല്ലിനിടയിൽ വീണ കയ്ളുക്കിയത് ആണ്. എന്നെയും ഫൈസിയെയും ഒന്നിപ്പിക്കാൻ ഇക്ക എല്ലാവരോടും കള്ളം പറഞ്ഞതാ ബൈക്കിൽ നിന്നും വീണതാണെന്ന്. ഒന്ന് തെളിച്ചു പറയെടി. ഞാൻ അന്ന് സമീർക്കയെ കണ്ടു തിരിച്ചു നിന്റെ വീട്ടിലേക്ക് തന്നെ വന്നതായിരുന്നു. പകുതിഎത്തിയപ്പോഴാ ഫോൺ അവിടെ വെച്ചു മറന്നത് ഓർമ വന്നേ. വീണ്ടും തിരിച്ചു പോയി. വീട്ടിൽ കയറിയപ്പോൾ കേട്ടത് ഉപ്പയും സമീർക്കയും കൂടി എന്റെ കാര്യം സംസാരിക്കുന്നതാണ്. അവനെ തല്ലിയതിന് പകരം നിന്നെ തല്ലാൻ ആളെ വിട്ട അവന്റെ കൂടെ തന്നെ സഫുനെ വീണ്ടും അയക്കണോ. എന്നെ തല്ലാൻ വന്നവർക്കുള്ള എട്ടിന്റെ പണി ഞാൻ കൊടുത്തിട്ടുണ്ട്. അവന്മാരിനി രണ്ടു മൂന്ന് മാസത്തേക്ക് എണീറ്റു നടക്കില്ല. തല്ലാൻ വിട്ടവനും കൊടുക്കരുന്നില്ലേ രണ്ടെണ്ണം ഉപ്പ ദേഷ്യത്തോടെ പറയുന്നത് കേട്ടു.

കഴിഞ്ഞത് കഴിഞ്ഞു ഞാൻ ബൈക്കിൽ നിന്നും വീണു അങ്ങനെയെ എല്ലാരും അറിയണ്ടു. അറിയാൻ പാടുള്ളു. പ്രത്യേകിച്ച് സഫു. നിന്റെ വാക്കിന്റെ അപ്പുറം ബാക്കിയുള്ളവർക്കിവിടെ മിണ്ടാൻ പാടില്ലല്ലോ. എല്ലാരേയും പേടിപ്പിച്ചു അനുസരിപ്പിച്ചല്ലേ ശീലം. എന്റെ മോള സഫു അത് കൂടി ഓർക്കണം. ദേഷ്യം പിടിപ്പിക്കാൻ പറഞ്ഞതല്ല. നമുക്ക് നമ്മുടെ സഫുന്റെ സന്തോഷം അല്ലെ കാണണ്ടത്. അതിന് വേണ്ടി കുറച്ചു താണ് കൊടുത്തുന്ന് വെച്ചു ഒന്നും സംഭവിക്കാൻ പോകുന്നില്ല. ഈ ഒരു കാര്യം പറഞ്ഞ മിനിഞ്ഞാന്ന് എന്റെ വായടപ്പിച്ചത്. അവന്റെ വീട്ടിൽനിന്നും സംസാരിക്കാൻ അവർ പറഞ്ഞയച്ച ആള് പറയുന്നത് കേട്ടു നാണക്കേട് കൊണ്ട് തൊലി ഉരിയുന്ന പോലെയാ തോന്നിയത്. സഫുനെ വീണ്ടും ആ വീട്ടിലേക്ക് അയച്ചാൽ ചോദിക്കുന്ന പണം തരും പോലും. ഡിവോഴ്സ് നടന്ന നാട്ടുകാർ അറിഞ്ഞ കുടുംബമഹിമക്ക് കോട്ടം വരുന്നു. ഞങ്ങൾക്ക് ഈ പറയുന്ന കുടുംബവും അന്തസ്സും ഒന്നും ഇല്ലേ. പണത്തിനെ എനിക്കും കുറവുള്ളൂ.

ഇത്രയൊക്കെ നമ്മളെ അപമാനിച്ചു നാണം കെടുത്തിയിട്ടും വീണ്ടും സഫുനെ അവിടെക്ക് അയക്കണംന്ന് പറയുന്നതിന്റെ ന്യായമാണ് മനസ്സിലാകത്തത്. പെണ്ണ് വീട്ടുകാർ ആയി പോയി അത് തന്നെ ന്യായം. നമ്മുടെ പെണ്ണ് അവിടെ സന്തോഷത്തോടെ ജീവിക്കണമെങ്കിൽ മരുമോന്റെ മുന്നിൽ തലകുനിച്ചേ മതിയാകു. അത് അവരെ പേടിച്ചിട്ടോ അവർ വലിയവർ ആണെന്നോ കരുതിയല്ല. മറിച്ചു അവൾ ആ വീട്ടിലാണ് ഇനിയുള്ള കാലം ജീവിക്കേണ്ടത്. അവൾക് സന്തോഷവും സമാധാനവും വേണം അത് മാത്രം ആലോചിച്ച ഓരോ പെണ്ണ് വീട്ടുകാരും പലതും കണ്ടില്ലെന്ന് നടിക്കുന്നതും. ഇവിടെ നമ്മൾ നോക്കേണ്ടതും അത് തന്നെയ.മനസ്സ് കൊണ്ട് ഞാനും ഈ ബന്ധതിന്നു എതിർ തന്നെയാ. പക്ഷേ സഫുനെ ഓർക്കുമ്പോൾ തലകുനിഞ്ഞു പോവ്വുകയാ എല്ലായിടത്തും. ഞാൻ മനസ്സിലാക്കിയിടത്തോളം സഫുന് ഫൈസിയെ ഇഷ്ടം ആണ്. ആണെന്നല്ല അവനെ മറക്കാൻ അവൾക്കാവില്ല. അവനെക്കാൾ നല്ലൊരുത്തനെ അവൾക്കായി കണ്ടു പിടിച്ചാലും ഫൈസിയെ മറക്കാൻ പറ്റാത്തിടത്തോളം അവളെ ജീവിതം നരകതുല്യം ആകും. അത് കൊണ്ട് എല്ലാവരും പലതും കണ്ടില്ലെന്നും കേട്ടില്ലെന്നും നടിച്ചേ പറ്റു. ഇതൊക്കെ കേട്ടു നെഞ്ച് പൊടിഞ്ഞു പോയി.

എന്നെ ഇത്രമാത്രം സ്നേഹിക്കുന്ന അവരെ വീണ്ടും വേദനിപ്പിക്കാൻ എനിക്ക് വയ്യ. എന്റെ ഇഷ്ടം വേണ്ടെന്നു വെച്ചാൽ എല്ലാവരും ഹാപ്പിയാകുമെങ്കിൽ ആ ബന്ധം വേണ്ടെന്നു വെക്കാൻ ഞാനും തീരുമാനിച്ചു. എന്റെ ഉപ്പാനെ അപമാനിചതും എന്റെ സമീർക്കയെ തല്ലാൻ പോയതും ഇതൊന്നും എനിക്ക് മറക്കാൻ പറ്റില്ല. ഇനി അവരാരും എനിക്ക് വേണ്ടി ആരുടെയും മുന്നിൽ തലകുനിക്കണ്ട. അവനെ എനിക്കിനി വേണ്ട. ഉപ്പ എനിക്ക് തന്ന ഡിവോഴ്സ് പേപ്പറിൽ ഒപ്പിട്ട് കൊടുത്തു. എനിക്ക് ഫൈസിയുടെ കൂടെ ഇനി ജീവിക്കാൻ താല്പര്യം ഇല്ലെന്നും പറഞ്ഞു. ഇതിനെ പറ്റി ഇനിയാരും എന്നോട് ഒന്നും സംസാരിക്കരുതെന്ന് സത്യം ഇടീച്ചു. ഒരു ഞെട്ടലോടെ എല്ലാം കേട്ടിരിക്കാനേ സനക്കും കഴിഞ്ഞുള്ളു. അപ്പോഴാ ആരോ വാതിലിൽ മുട്ടി വിളിച്ചത്. അവൾ പോയി. പാർട്ടി കഴിഞ്ഞു. എല്ലാവരും പോയി. സഫുവും സനയും കുറച്ചു ഫ്രണ്ട്സ് മാത്രമായി. അവളുടെ ഉള്ളിൽ ചെറിയ പേടിയും ഉണ്ടായിരുന്നു ഫൈസിയെ കാണുമോന്ന്. അത് കൊണ്ട് തന്നെ അവന്റെ മുന്നിൽ പെടാതിരിക്കാൻ സൂക്ഷിച്ച നടന്നിരുന്നത്.

രണ്ടു മൂന്ന് പ്രാവശ്യം കണ്ടെങ്കിലും ഫൈസി കാണുന്നെന്ന് മുന്നേ മറഞ്ഞു നിന്നു. സഫുവും യാത്ര ചോദിക്കാൻ സനയെ നോക്കി.എവിടെയും കണ്ടില്ല. ഇനി ഷാഹിദിന്റെ മണിയറ കൂടിയേ ഉള്ളൂ നോക്കാൻ. അവൾ അവിടെക്ക് ചെന്നു. ഫ്രണ്ട്സ് ഒക്കെ കൂടി നല്ല ബംഗിയായി അലങ്കരിച്ചിട്ടുണ്ട്. അവൾ അകത്തേക്ക് കയറി. അവിടെയും സനയെ കണ്ടില്ല. ഈ പിശാച് ഇതെവിടെ പോയി. റൂമിൽ നിന്നും ഇറങ്ങാൻ നോക്കിയതും അവൾ ഞെട്ടിപോയി. വാതിലിൽ ചാരി നിൽക്കുന്നു ഫൈസി. അവളുടെ ശരീരത്തിലൂടെ ഒരു വിറയൽ പടർന്നു കയറി. അവൻ പുഞ്ചിരിയോടെ അവളുടെ അടുത്തേക്ക് വന്നു. അവൾ പിറകിലെക്ക് നടന്നു കട്ടിലിൽ തട്ടി നിന്നു. അവൻ അവളുടെ മുന്നിൽ അവളുടെ തൊട്ടടുത്തു നിന്നു. അവൾ അവിടെ ബെഡിൽ ഇരുന്നു പോയി. ഇരുന്നതും പൂച്ച കരയുന്നത് പോലെ ഒരു ശബ്ദം കേട്ടു. അവൾ ഞെട്ടി എണീറ്റു അവന്റെ ദേഹത്ത് തട്ടി ബെഡിലേക്ക് തന്നെ വീഴാൻ നോക്കി. അവൻ അവളെ കയ്യിൽ പിടിച്ചു വലിച്ചു. അവന്റെ നെഞ്ചിലേക്ക് തന്നെ വീണു. മണിയറയാണ് അതും അവൻെറ ഫ്രണ്ട്സ് അവന്ന് വേണ്ടി ഒരുക്കിയത്.

എവിടെ തൊട്ടാലും പണി കിട്ടും. അതിൽ ചെറിയ ഒന്ന ഇപ്പൊ കണ്ടത്.അല്ല നീയെന്താ ഇവിടെ. മണിയറ കാണാൻ വന്നതാ. അവൾക്ക് ശബ്ദം ഒന്നും പുറത്ത് വരുന്നുണ്ടായിരുന്നില്ല. അവനെ കണ്ടതും പാതി ജീവൻ പോയിരുന്നു. അവൾ അവനെ തള്ളി മാറ്റി വാതിലിന് നേരെ പോയി തുറക്കാൻ നോക്കി. അത് ലോക്ക് ആണെന്ന് കണ്ടു. ഫൈസി താക്കോൽ കൈ വിരലിൽ കറക്കി നിൽക്കുന്നത് കണ്ടു. ഞാൻ ശരിക്കും പെട്ടുന്നു അവൾക്ക് മനസ്സിലായി.അവൾ ധൈര്യം സംഭരിച്ചു. എനിക്ക് പോകണം. പോയിക്കോ പോകണ്ടാന്നു പറഞ്ഞോ ഞാൻ. വാതിൽ തുറക്ക് എനിക്ക് കുറച്ചു സംസാരിക്കാൻ ഉണ്ട്. അത് കേട്ടിട്ട് പോകാം. എനിക്കൊന്നും കേൾക്കാൻ ഇല്ല. അങ്ങനെ പറഞ്ഞാൽ എങ്ങനെയാ. ഞാൻ നിന്നോട് ഒരു കാര്യം പറഞ്ഞിരുന്നു. അതിന്റെ മറുപടി ആലോചിച്ചു പറയാന്നു പറഞ്ഞു. ഇത് വരെ മറുപടി കിട്ടിയില്ല. അവൻ അവളെ അടുത്തേക്ക് വന്നു. അവൾ മാറി പോകാൻ നോക്കിയതും അവൻ ഇരു സൈഡിലും കൈ വെച്ചു. നാളെ പറയാം മറുപടി എന്താണെന്ന്. ഡിവോഴ്സ് പേപ്പർ ആയിരിക്കും ഉദ്ദേശിച്ചത്.

ഓർമ വന്നതും അവന്റെ മുഖം വലിഞ്ഞു മുറുകി കൈകൾ മുഷ്ടി ചുരുട്ടി. പിന്നെ എന്തോ ഓർത്തത് പോലെ മനസ്സ് ശാന്തമാക്കി. മുഖത്ത് ഒരു പുഞ്ചിരി വരുത്തി. നാളെ വരെ കാത്തിരിക്കാൻ വയ്യ. ഇപ്പൊ പറയ് ഐ ലവ് യൂ ന്ന്. അവൾ അവനെ തുറിച്ചു നോക്കി. . അവനോടുള്ള ദേഷ്യം ഉള്ളിൽ കിടന്നു തിളച്ചു മറിയുന്നുണ്ടായിരുന്നു. എന്റെ വീട്ടുകാരോട് ഇങ്ങനെയൊക്കെ പെരുമാറിയിട്ടും അവനോട് ഐ ലവ് യു പറയണം പോലും. ഐ ഹേറ്റ് യൂ ന്ന് പറയാനാ തോന്നിയത്. അവൾ വാ തുറക്കാൻ നോക്കിയതും അവൻ അവളെ ചുണ്ടിൽ കൈ വെച്ചു. വേണ്ട ഒന്നും പറയണ്ട എനിക്കറിയാം എന്താ പറയാൻ വന്നതെന്ന്. നീ പറയാതെ തന്നെ നിന്റെ ഹൃദയം ഒരായിരം വട്ടം എന്നോട് പറയുന്നുണ്ട് എന്നെ ഇഷ്ടം ആണെന്ന്. പെട്ടന്ന് പറഞ്ഞ അതിന്റെ ഒരു ത്രില്ല് പോകും. അൺഎസ്‌പെക്ടഡ് ആയി എന്നെ വന്നു കെട്ടിപിടിച്ചു പറയണം ഐ ലവ് യൂ ന്ന്. അതിന്റെയൊരു കിക്ക് വേറെ തന്നെയാ. എന്നെങ്കിലും ഐ ലവ് യൂ ന്ന് പറയാൻ ആഗ്രഹിക്കുമ്പോ അങ്ങനെ പറഞ്ഞാൽ മതി. മറന്നു നാളെ ഇഷ്ടം ആണെന്ന് പറയും അല്ലേ.

അപ്പൊ ഞാൻ പറഞ്ഞത് പോലെ ചെയ്ത മതി. കേട്ടോ. അവൾ അവന്റെ കൈ തട്ടി മാറ്റി. ഒരു മാതിരി ആക്കി പറഞ്ഞത് പോലെ അവൾക്ക് ഫീൽ ചെയ്തു. മര്യാദക്ക് വാതിൽ തുറക്ക് എനിക്ക് പോകണം. എങ്ങനെയൊക്കെയോ പറഞ്ഞൊപ്പിച്ചു. ഈ പിശാചിന്റെ മുന്നിൽ എത്തുമ്പോൾ മാത്രം കയ്യും കാലും വിറക്കും അതെന്താ റബ്ബേ അങ്ങനെ. എത്ര ധൈര്യം സംഭരിച്ചു വന്നാലും ഇവന്റെ കണ്ണിൽ നോക്കിയാൽ ഇതാ അവസ്ഥ. വാതിൽ തുറക്കാം അതിന് മുൻപ് ചെറിയൊരു കാര്യം കൂടി. അവൻ കുറച്ചു കൂടി അടുത്തേക്ക് വന്നു. തന്റെ ദേഹത്ത് മുട്ടി നിന്നു. അവന്റെ ഹാർട്ടിടിപ്പ് അവൾക്ക് കേൾക്കാമായിരുന്നു. അവൻ അവളുടെ മുഖം കൈകളിൽ കോരി എടുത്തു. അവൾ ഞെട്ടി പകച്ചു കൊണ്ട് അവനെ നോക്കി. അവന്റെ കൈ എടുത്തു മാറ്റാൻ അവന്റെ കൈക്ക് മുകളിൽ കൈ വെച്ചതും അവന്റെ കണ്ണുകളുമായി കണ്ണുകൾ ഇടഞ്ഞു.അവനിൽ ലയിച്ചു പോകുമെന്ന് പേടിച്ചു അവൾ കണ്ണുകൾ മുറുക്കെ പൂട്ടി. അവന്റെ ചുണ്ടുകൾ തന്റെ നെറ്റിയിൽ പതിഞ്ഞു. ശരീരത്തിലൂടെ വൈദ്യുതി പ്രവഹി ച്ചത് പോലെ തോന്നി.

അവൾ കണ്ണ് തുറന്നു നോക്കിയതും അവന്റെ ചുണ്ടുകൾ തന്റെ കവിളിലും പതിഞ്ഞിരുന്നു. ശരീരം മുഴുവൻ കോരിത്തരിച്ചു. എതിർക്കണോ വേണ്ടയൊന്ന് പോലും തിരിയാത്ത അവസ്ഥയിൽ ആയിരുന്നു അവൾ. അവന്റെ ചുണ്ടുകൾ അവളുടെ ചുണ്ടുകൾ ലക്ഷ്യം വെച്ച വരുന്നത് എന്നറിഞ്ഞതും അവൾക്ക് പെട്ടെന്ന് ബോധം വന്നത് അവനെ ശക്തിയിൽ തള്ളി മാറ്റി.മുഖം തിരിഞ്ഞു നിന്നു. വേണ്ടാന്ന് വെച്ചതാ പക്ഷേ ഇവളെ മുന്നിൽ എത്തിയ തനിക്ക് എന്താ സംഭവിക്കുന്നെന്ന് എനിക്ക് തന്നെ ബോധ്യം ഇല്ല . ഈ പോക്ക് പോയ ഷാഹിദിന്റെ അല്ല തന്റെ ആയിരിക്കും ഈ റൂമിൽ ഫസ്റ്റ് നൈറ്റ്‌ നടക്കുക.സഫുനെ നോക്കി പുറം തിരിഞ്ഞു തന്നെയാ ഉള്ളത്. അവളെ പിറകിലൂടെ പോയി കെട്ടിപിടിച്ചു എന്നിട്ട് ചെവിയിൽ ഐ ലവ് യൂ ന്ന് പറഞ്ഞു റിപ്ലൈക്ക് നിക്കാതെ വാതിൽ തുറന്നു പുറത്തിറങ്ങി. ഇനി വരുന്നത് കട്ടത്തെറി ആയിരിക്കുമെന്ന് അവന്ന് നല്ല ബോധം ഉണ്ടായിരുന്നു. അമ്മാതിരി പണിയാണല്ലോ കാണിച്ചത്.ഏതായാലും ഇന്ന് ഇത്രയും മതി.ഇനിയുള്ള എല്ലാ ദിവസവും എന്റെ കൂടെ തന്നെയല്ലേ ഉണ്ടാവുക.

അവൻ പോയി. അവൻ പോയത് അറിഞ്ഞതും അവൾ തിരിഞ്ഞു നിന്നു. എന്തൊക്കയ ഇവിടെ ഇപ്പൊ സംഭവിച്ചത്. അവന്റെ ചുണ്ടുകൾ ഇപ്പൊഴും നെറ്റിയിൽ തന്നെഉള്ളതെന്ന് പോലെ തോന്നി അവൾക്ക്. അവനെ എതിർക്കാൻ എനിക്കെന്താ പറ്റാത്തത്. ഈ ഞാൻ തന്നെയാണോ അവനെ വേണ്ടാന്ന് പറഞ്ഞു ഒപ്പിട്ട് കൊടുത്തത്‌. അവൾക്ക് എത്രയും പെട്ടന്ന് അവിടെ നിന്നും പോയ മതിന്ന് തോന്നി. അല്ലെങ്കിൽ ഭ്രാന്ത് പിടിക്കും. അവൾ റൂമിൽ നിന്നും ഇറങ്ങി ഓടി പോയി. ആരോടും യാത്ര ചോദിച്ചില്ല. റോഡിൽ എത്തിയിട്ടേ ഓട്ടം നിന്നുള്ളൂ. അവൾ നിന്ന് കിതച്ചു. ഒരു ഓട്ടോ വരുന്നത് കണ്ടു. കൈ കാണിച്ചു. അവൾ വേഗം അതിൽ കയറി. സ്ഥലം പറഞ്ഞു കൊടുത്തു. പുറത്തേക്ക് നോക്കിയതും അവളിൽ പേടി അരിച്ചു കയറാൻ തുടങ്ങി. ഞാനിതെന്തു ധൈര്യത്തില ഈ ഓട്ടോയിൽ കയറിയത് അതും തനിച്ചു നട്ടപാതിരാക്ക്. അവൾ സമയം നോക്കി മണി പന്ത്രണ്ടു കഴിഞ്ഞു. അവൾ ഓട്ടോ കാരനെ നോക്കി. കണ്ണാടിയിലൂടെ തന്നെ തന്നെ നോക്കി നിൽക്കുന്നത് കണ്ടു. അവനോടുള്ള ദേഷ്യത്തിനു ഇറങ്ങി പുറപ്പെട്ടത.

അവൾ സലാത്തും ചൊല്ലി കൊണ്ട് പ്രാർത്ഥിച്ചു ഇരുന്നു. പേടിച്ചിട്ട് ഹൃദയം പെരുമ്പറ പോലെ ഇടിക്കുന്നുണ്ട്. അയാളുടെ നോട്ടം കാണുമ്പോഴാ കൂടുതൽ പേടി തോന്നുന്നേ. പെട്ടന്ന് ഔട്ടോ നിർത്തി. അവൾ അയാളെ നോക്കി. വേറൊരാൾ ഔട്ടോയിൽ കയറിയത് പെട്ടെന്നായിരുന്നു.മദ്യത്തിന്റെ രൂക്ഷ ഗന്ധം അടിച്ചതും അവൾക്ക് ഓക്കാനം വന്നു. അവൾ ഇറങ്ങാൻ നോക്കിയതും അവളെ അവിടെ പിടിച്ചു ഇരുത്തിച്ചു. അവളുടെ വായ പൊത്തിപിടിച്ചു. അവൾക്ക് ശ്വാസം മുട്ടുന്നത് പോലെ തോന്നി. ഓട്ടോ സ്റ്റാർട്ട്‌ ചെയ്തതും ഒരു സ്പോർട്സ് ബൈക്ക് മുന്നിൽ വന്നു നിർത്തി. അവൾ ബൈക്കിൽ വന്ന ആളെ നോക്കി. ഇവരുടെ കൂടെയുള്ള ആള് തന്നെ യാണോ ഇയാളും. ഔട്ടോക്കാരൻ തെറി വിളിച്ചോണ്ട് ഇറങ്ങി. തന്റെ വായ പൊത്തിപിടിച്ച ആള് എന്റെ ഷാള് കൊണ്ട് കൈ ഓട്ടോയിലെ കമ്പിയിൽ കെട്ടി കൂടി ഇറങ്ങി.ഞാൻ ഇറങ്ങി പോകാതിരിക്കാനായിരിക്കും കെട്ടിയിട്ടത്. അവൾ അഴിക്കാൻ ഒരു പാട് ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല.കാലമാടൻ മുറുക്കി കെട്ടിയിട്ടുണ്ട്. അവളെയങ്ങ് വിട്ടേക്ക് മക്കളെ അത് പറയാൻ നീയാരാ.

കൈ മെനക്കെടുത്താതെ പോയേ. കൈ വീശി കുടഞ്ഞു കൊണ്ട് അയാൾ സ്റ്റൈലിൽ ബൈക്കിൽ നിന്നും ഇറങ്ങി. അപ്പോഴാ അവൾ ശരിക്കും അയാളെ കണ്ടത്. ഷർട്ടിന് മേലെ ജാക്കറ്റ് ഇട്ടിട്ടുണ്ട്. മുഖം ഒരു ടവ്വൽ വെച്ചു മറച്ചിന്. കൂളിംഗ് ഗ്ലാസ്‌ വെച്ച് ഹെൽമറ്റ് ഇട്ടിട്ടുണ്ട്. മൊത്തത്തിൽ പെറ്റ തള്ള തിരിച്ചറിയാത്ത രൂപം. ഇയാൾ എന്റെ രക്ഷകനോ അതോ ഞാൻ ആപത്തിൽ നിന്നും ആപത്തിലേക്ക് പോവ്വുകയാണോ. ഒറ്റക്ക് ഇറങ്ങി വന്നത് ഓർത്ത് അവൾ അവളെ തന്നെ ആയിരം വട്ടം ചീത്ത പറഞ്ഞിരുന്നു. വന്നത് അവളെ കൊണ്ട് പോകാനാണെങ്കിൽ കൊണ്ട് പോയിരിക്കും. ഔട്ടോക്കാരൻ അയാളെ നേർക്ക് കൈ വീശിയതും നിലവിളിയോടെ ഓട്ടോക്കാരൻ നിലത്തേക്ക് തെറിച്ചു വീണു. പിന്നെ മൂന്നാളും കൂടി പൊരിഞ്ഞ തല്ലായിരുന്നു. ബൈക്കിൽ വന്നയാൾ നല്ലൊരു അഭ്യാസിയാണെന്ന് അവൾക്ക് മനസ്സിലായി.ഒരു തല്ല് പോലും അയാൾക്ക് കിട്ടിയിട്ടില്ല. തണ്ടും തടിയും ഉള്ള ഈ റൗഡികൾ ആണെങ്കിൽ തല്ല് കിട്ടി ചവറും ആയി.അവസാനം അവർ രണ്ടു പേരും അവന്റെ കാൽക്കൽ വീണു.

തല്ലിനിടയിൽ അവൾ എങ്ങനെ യൊക്കെയോ ഔട്ടോയിൽ നിന്നും ഇറങ്ങിയിരുന്നു. കൈകെട്ടിയത് കൊണ്ട് ഓടി പോകാൻ കഴിഞ്ഞില്ല.അയാൾ അവരോട് പറയുന്നത് കേട്ടു. എന്റെയല്ല അവളുടെ കാലിൽ വീണു മാപ്പ് പറയ്. സ്ത്രീ അമ്മയാണ്... പെങ്ങളാണ്... ഭാര്യയാണ്. ഇനി ഒരു സ്ത്രീയോടും മോശമായി പെരുമാറില്ല അങ്ങനെ പറഞ്ഞു കാൽ പിടിച്ചു മാപ്പ് പറയ്. ഉറച്ചശബ്ദത്തോടെ അയാൾ പറയുന്നത് കേട്ടു അവൾക്ക് അവളുടെ ശരീരത്തിലെ രോമം പോലും എഴുന്നേറ്റു നിൽക്കുന്നത് പോലെ തോന്നി. അവൾ നന്ദിയോടെ അയാളെ നോക്കി.പക്ഷേ പേടിച്ചു വിറച്ചിട്ട് ഒരു വാക്ക് പോലും പുറത്തേക്ക് വരുന്നുണ്ടായിരുന്നില്ല. ഇനി മേലാൽ രാത്രി ഒറ്റക്ക് വീടിന് വെളിയിൽ ഇറങ്ങിയാൽ മോന്ത അടിച്ചു പൊട്ടിക്കും പറഞ്ഞില്ലെന്നു വേണ്ട. അയാൾ തല്ലാൻ ഓങ്ങിയത് പോലെ അവളെ നേർക്ക് കൈ വീശി. പക്ഷേ ആ അടി കൊണ്ടത് ആ റൗഡികളിൽ ഒരാൾക്കാണ്. ഇനി മേലാൽ ഈ വഴിക്ക് എങ്ങാനും കണ്ടാൽ കൊന്നു കളയും രണ്ടിനെയും. അവർ കിട്ടിയ വഴിക്ക് ജീവനും കൊണ്ട് ഓടി പ്പോയി.

അവൾ അയാളെ നോക്കി കയ്യിലെ കെട്ടിലേക്കും. കെട്ടഴിച്ചു വിടാന അവൾ പറഞ്ഞതെന്ന് മനസ്സിലായെങ്കിലും മൈൻഡ് ചെയ്തില്ല. പകരം അയാൾ പിറകിലേക്ക് കൈ ചൂണ്ടി. അവൾ തിരിഞ്ഞു നോക്കി. കാറിൽ നിന്നും ഇറങ്ങി വരുന്ന ആളെ പേടിയോടെ നോക്കി. പെട്ടന്ന് അവൾ അയാളെ നോക്കി പറഞ്ഞു ഞാനും വരട്ടെ നിങ്ങളെ കൂടെ. എന്നെ ഒന്ന് വീട്ടിൽ കൊണ്ട് വിടോ . പ്ലീസ്... അവളെ നോക്കി കൈ കൊണ്ട് പറഞ്ഞത് കേട്ടില്ലെങ്കിൽ കൊന്നു കളയും എന്ന് കാണിച്ചു. അവന്റെ കൂടെ പോകുന്നതിലും ഭേദം താൻ എന്നെ കൊല്ലുന്നതാണെന്ന് അവൾക്ക് പറയാൻ തോന്നി. എന്നെ കൂടെകൂട്ടിയില്ലെങ്കിലും സാരമില്ല ഈ കെട്ടൊന്ന് അഴിച്ചു വിട് ഞാൻ എവിടേക്കെങ്കിലും ഓടി രക്ഷപെട്ടു കൊള്ളാം. ദയവു ചെയ്തു എന്നെ അവന്റെ കൂടെ വിടല്ലേ പ്ലീസ്.

അയാൾ കൈ ഞൊടിച്ചു കൊണ്ട് അവളെ നേർക്ക് വിരൽ ചൂണ്ടി പിറകിലേക്ക് പോകാൻ ആംഗ്യം കാണിച്ചു. എന്നെക്കൂടി കൂടെ കൂട്ടുമൊന്ന് ഒരിക്കൽ ക്കൂടി ചോദിക്കാൻ ബൈക്ക്കാരനെ നോക്കിയ അവൾ ഞെട്ടിപ്പോയി. അയാളുടെയും ബൈക്കിന്റെയും പൊടി പോലും കാണുന്നില്ല. മാഞ്ഞു പോയോ ഇനി. ഇനി എന്റെ പ്രാർത്ഥന കേട്ടു എന്നെ രക്ഷിക്കാൻ മാനത്തു നിന്നും ഇറങ്ങി വന്നതാണോ. ആ വീട്ടിൽ നിന്നും ഞാനിറങ്ങിയിട്ട് പതിനഞ്ചു മിനിറ്റ ആയിട്ടുള്ളു അതിനിടയിൽ എന്തൊക്കയാ സംഭവിച്ചത്. എന്നെ രക്ഷിച്ച ആ ബൈക്ക്കാരൻ ആരായിരുന്നു. പെട്ടന്ന് എവിടെ നിന്ന പ്രത്യക്ഷപെട്ടത്. അത് പോലെ തന്നെ അപ്രത്യക്ഷമാവുകയും ചെയ്തു. . കടലിൽ നിന്നും ഒരു കണക്കിന് രക്ഷപെട്ടു കരക്ക് കേറീതാ. അതും ചെകുത്താന്റെ വായിലേക്ക്. ഇനി ഈ വരുന്ന കാലമാടനിൽ നിന്നും എന്നെയാരണാവോ രക്ഷിക്കുക... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story