💕മിഴികൾ പറഞ്ഞ പ്രണയം 💕: ഭാഗം 62

mizhikal paranja pranayam

രചന: സഫ്‌ന കണ്ണൂർ

 മോന്തക്കിട്ട് ഒന്ന് തന്നാലുണ്ടല്ലോ. എന്ത് ധൈര്യത്തിലടി നട്ടപാതിരാക്ക് വീട്ടിൽ നിന്നും ഇറങ്ങി വന്നേ.അവളെ കണ്ടപാടെ കലിപ്പിൽ പറഞ്ഞു. അതിന് നിനക്കെന്താ എനിക്കിഷ്ടം ഉള്ളത് പോലെ ഞാൻ ചെയ്യും. കൈ അല്ലേടി നിന്റെ ഒന്നരമീറ്റർ നീളം ഉള്ള ഈ നാവാ കെട്ടിയിടണ്ടെ. പറയുന്നതിലിടക്ക് അവൻ കയ്യിലെ കെട്ടു അഴിച്ചു കൊടുത്തു. നിന്നോട് ഞാൻ പറഞ്ഞോ എന്റെ പിന്നാലെ വരാൻ. വന്നില്ലെങ്കിൽ നാളെ വല്ല പുഴയിലോ ഓടയിലോ കാണാമായിരുന്നു നിന്റെ ബോഡി. ഞാൻ ചത്ത നിനക്കെന്താ. അവൻ ദേഷ്യത്തോടെ ഓട്ടോക്ക് ഒരു ചവിട്ട് കൊടുത്തു.ഓട്ടോ മറിഞ്ഞു കെട്ടി വീണു. അവൾ ഓട്ടോയും ദേഷ്യം കൊണ്ട് വിറക്കുന്ന അവന്റെ മുഖത്തേക്കും മാറി മാറി നോക്കി. അവന്റെ പ്രവർത്തിയിൽ അവൾ ശരിക്കും പേടിച്ചിരുന്നു. പേടിച്ചരണ്ട് നിക്കുന്ന അവളെ മുഖം കണ്ടതും അവനൊന്നു തണിഞ്ഞു.

അവളിറങ്ങി ഓടുന്നത് കണ്ടാണ് പിറകെ ഞാനും വന്നത്. നട്ടപ്പാതിര തനിച്ചു അവളെ വിടാനൊരു പേടി. അത് കൊണ്ട് ഞാനും കാറെടുത് പിറകെ വന്നു. ഓട്ടോ ഇവിടെ നിർത്തിയത് കണ്ടു പേടിച്ചു ഓടി വന്നതായിരുന്നു. എന്നെ കണ്ടതും വെറുപ്പോടെ അവൾ മുഖം തിരിച്ചു. കണ്ടപ്പോൾ ദേഷ്യം സങ്കടം ഒക്കെ വന്നു. അതാ അവളോട് ചൂടായത്. അതിന്റെ കൂടെ മൊട പിടിച്ചസംസാരവും. എന്താ ഇവിടെ ശരിക്കും സംഭവിച്ചേ. അവൾക് പേടിച്ചിട്ട് ഒന്നും മിണ്ടാൻ തോന്നിയില്ല. നിന്നോടല്ലെടി ചോദിച്ചേ വായിലാവ് പോയോ. വീണ്ടും കലിപ്പ് വന്നതും അവൾ നടന്നത് മുഴുവൻ പറഞ്ഞു കൊടുത്തു. നിന്നെ രണ്ടു പേര് തട്ടിക്കൊണ്ടുപോവ്വൻ ശ്രമിച്ചു. ഒരു ബൈക്ക് കാരൻ വന്നു രക്ഷിച്ചു. എന്നെ കണ്ടതും എവിടേക്കോ അപ്രത്യക്ഷമായി. എന്ത് തള്ളാടി ഇതൊക്കെ. വിശ്വസിക്കുന്നില്ലെങ്കിൽ വിശ്വസിക്കേണ്ട അവൾ ദേഷ്യത്തോടെ പറഞ്ഞു. ചുമ്മാ പറഞ്ഞതാടോ ദേഷ്യപെടാതെ. എന്നാലും ആ ഹീറോ ആരായിരുന്നു. ഇന്നത്തോടെ ഏതായാലും എനിക്കൊരു കാര്യം മനസ്സിലായി.

എന്ത് കാര്യം നിന്നെ ഏതാപത്തിൽ നിന്നും രക്ഷിക്കാൻ ഒരു രക്ഷകൻ ഉണ്ട്. അന്ന് ഞാൻ പറഞ്ഞില്ലേ ഒരു ഏയ്ഞ്ചൽ ഉണ്ടെന്ന്. കക്ഷി ആയിരിക്കും ഇന്നും എത്തിയത്. ആളെ കാണാൻ എങ്ങനെയാ. നീ എപ്പോഴെങ്കിലും അങ്ങനൊരാളെ കണ്ടിട്ട് ഉണ്ടോ. ജാക്കറ്റ് ഇട്ടു മുഖത്ത് ടവ്വൽ കെട്ടി കൂളിംഗ് ഗ്ലാസ്‌ വെച്ചു ഹെൽമെറ്റ്‌ ഇട്ടിരുന്നു. പിന്നെങ്ങനെ മനസ്സിലാവാനാ. പോരാത്തതിന് മമ്മൂട്ടിയുടെ ശബ്ദവും. മമ്മൂട്ടിയുടെ സൗണ്ടും സൂപ്പർമാനെ പോലത്തെ വേഷവും. പൊളിയാണല്ലോ. അല്ല ഇനി ശരിക്കും മമ്മൂട്ടി തന്നെ വന്നതാണോ നിന്നെ രക്ഷിക്കൻ. അവൻ ആക്കിയതാണെന്ന് മനസ്സിലായി. അവൾ ഒന്നും മിണ്ടാതെ നിന്നു.പക്ഷേ മനസ്സിൽ മുഴുവൻ ചിന്ത ആ ബൈക്ക്കാരൻ ആയിരുന്നു. ഇനി ശരിക്കും എന്നെ രക്ഷിക്കാൻ ഒരു ഏയ്ഞ്ചൽ ഉണ്ടായിരിക്കുമോ. വാ പോകാം. നീ പോയിക്കോ അതിന് എന്നോടെന്തിനാ ചോദിക്കുന്നെ. കൂടെ വരാൻ തന്നെ. നിന്റെ കൂടെ ഞാൻ വരില്ല. എനിക്കറിയാം പോകാൻ. വാശി കാണിക്കണ്ട സഫു. പറയുന്നത് കേൾക്ക്. ഇനിയും ഇവിടെ നിന്നാൽ ചിലപ്പോൾ പണി കിട്ടും.

നിന്റെ ഏയ്ഞ്ചൽ തല്ലിയൊടിച്ചവൻമാർ പകരം വീട്ടാൻ ആളെ കൂട്ടി വരും പറഞ്ഞില്ലെന്നു വേണ്ട. നോ പ്രോബ്ലം. അവൻമാർ വന്ന തല്ല് കൊള്ളേണ്ടത് ഞാനാ. നിന്നെ രക്ഷിക്കാൻ ഏയ്ഞ്ചൽ വരും എന്നെ രക്ഷിക്കാൻ ഞാൻ മാത്രമേ ഉണ്ടാവു. കഷ്ടപ്പെട്ടു ഉണ്ടാക്കിയ ബോഡിയാ എനിക്ക് വയ്യ തല്ല് കൊള്ളാൻ. അവൾ അവനെ മൈന്റ് ചെയ്യാതെ റോഡിലേക്ക് നോക്കി വേറെ ഏതെങ്കിലും വണ്ടി വരുന്നുണ്ടോന്നു നോക്കി. എന്ത് ജന്മ ഇത്. കണ്ടാലറിയാത്തവൻ കൊണ്ടാലറിയും എന്നാ. ഇതിന് കിട്ടിയതൊന്നും പോരെ. അവൻ അവളെ അടുത്തേക്ക് പോയി. നിന്നോട് കാറിൽ കേറാൻ അല്ലേ പറഞ്ഞെ. ഞാൻ വരുന്നില്ലെന്ന് മറുപടിയും പറഞ്ഞിന്. അവൻ അവളെ എടുത്തു ചുമലിൽ ഇട്ടു. അവൾ വിടെന്ന് പറഞ്ഞു കുതറി മാറുന്നുണ്ടായിരുന്നു. അവൻ കാറിൽ കൊണ്ട് പോയി ഇരുത്തി. അവൾ ഇറങ്ങാൻ നോക്കി. മര്യാദക്ക് ഇരുന്നോ അല്ലെങ്കിൽ കയ്യും കാലും കെട്ടിയിട്ട് ഇവിടെ ഇരുത്തും. അവന്റെ മുഖം കാണുമ്പോൾ ചെയ്യുമെന്ന് തോന്നി. അവൾ അവിടെതന്നെ ഇരുന്നു. വീടെത്തുന്നത് വരെ പിന്നെ അവളൊന്നും മിണ്ടിയില്ല.

അവൻ മിണ്ടാൻ ശ്രമിച്ചെങ്കിലും അവൾ മൈൻഡ് ആക്കിയില്ല. പുറത്തേക്ക് നോക്കി നിന്നു. വീടെത്തിയതും അവൾ കാറിൽ നിന്ന് ഇറങ്ങി അവനെ നോക്കാതെ വേഗം ഇറങ്ങി പോയി. വീട്ടിൽ നിന്നും ആരെങ്കിലും അവനെ കാണുമോന്ന് ചെറിയ പേടിയും അവനുണ്ടായിരുന്നു. അവൾ വീട്ടിൽ കയറുന്നത് വരെ നോക്കി നിന്നു അവൻ പോയി. അവന്റെ മനസ്സ് മുഴുവൻ ആ ബൈക്ക് കാരൻ ആയിരുന്നു. ആരായിരിക്കും അത്. അവളുടെ രക്ഷക്ക് വേണ്ടിയാണെങ്കിലും അവനെന്തിന് സഫുന്റെ പിറകെ നടക്കണം. അവളുടെ മനസ്സിലും അത് തന്നെ ആയിരുന്നു ആരായിരുന്നു അയാൾ. ഫൈസി പറഞ്ഞത് പോലെ ഒരു ഏയ്ഞ്ചൽ ആയിരിക്കുമോ. *** രാവിലെ പോസ്റ്റ്‌മാൻ വന്നു അവൾക്ക് രജിസ്റ്റർ നോട്ടീസ് കൊണ്ട് കൊടുത്തു. അത് വായിച്ചു നോക്കിയതും അവൾ ഞെട്ടി. പിന്നാലെ വന്ന സമീർ അത് വാങ്ങി വായിച്ചു നോക്കി.

സമീറിന്റെ മുഖത്തും ദേഷ്യം വന്നു. ആ കടലാസ് ചുരുട്ടി എറിഞ്ഞു. സമീർക്ക രാവിലെ തന്നെ വിളിക്കുന്നത് കേട്ടാണ് സാലി ഫോൺ എടുത്തത്. പെട്ടന്ന് വീട്ടിലേക്കു വാ എന്നും പറഞ്ഞു ഫോൺ വെച്ചു. സഫുനെ ഫെയ്‌സ് ചെയ്യാൻ മടിയുള്ളത് കൊണ്ട് ഒന്ന് മടിച്ചു. സമീർക്കനെ പേടിച്ചു പോവ്വുക തന്നെ ചെയ്തു. അവനെ കണ്ടതും സഫു മൈൻഡ് ആക്കാതെ മുഖം തിരിച്ചു. അവന് മനസ്സിൽ ഒരു നീറ്റൽ തോന്നി. സമീർ ആ നോട്ടീസ് അവന് കൊടുത്തു. വായിച്ചു കഴിഞ്ഞതും അവന് പൊട്ടിച്ചിരികാന തോന്നിയത്. അവൻ ചിരി അടക്കി പിടിച്ചു. 48ദിവസം അവന്റെ പി എ ആയി ജോലി ചെയ്യാമെന്ന് പറഞ്ഞു കോണ്ട്രാക്റ്റ് ഒപ്പിട്ട് കൊടുത്തിട്ടുണ്ട്. ഈ കാലയളവിൽ മറ്റു ഓഫീസിൽ ജോലിക്ക് പോവില്ലെന്നും ജോലിക്ക് വന്നില്ലെങ്കിൽ കമ്പിനിക് വരുന്ന എല്ലാ നഷ്ടങ്ങൾക്കും ഞാൻ ബാധ്യതസ്‌ഥയാണ്. മുൻകൂട്ടി സാലറി വാങ്ങിച്ചിട്ട് ഉള്ളതിനാൽ ജോബ് കണ്ടിന്യു ചെയ്തില്ലെങ്കിൽ മാനേജ്‍മെന്റിന് തന്റെ പേരിൽ എന്ത് ആക്‌ഷൻ എടുക്കാനും അധികാരം ഉണ്ടെന്ന് ഞാൻ സമ്മതിക്കുന്നു. നാളെയാണ് ജോയിൻ ചെയ്യാനുള്ള ലാസ്റ്റ് ഡേറ്റ്.

അവൻ ചിരി അടക്കി പിടിച്ചു നിന്നു. അവൻ കള്ളം പറയുന്നതാണ് അവനെതിരെ കള്ളക്കേസിനു കംപ്ലൈന്റ് കൊടുക്കാന നിന്നെ വിളിച്ചത്. ഈ കംപ്ലൈന്റ് കള്ളമാണെന്ന് തെളിയിക്കാൻ പെട്ടന്ന് ഒന്നും പറ്റില്ല.റൂൾസ്‌ എല്ലാം നോക്കി എല്ലാ പഴുതും അടച്ച അവൻ ഇത് അയച്ചിട്ടുള്ളത്. മാത്രമല്ല അവൾ വ്യക്തമായി എഴുതി ഒപ്പിട്ട് കൊടുത്തിട്ടും ഉണ്ട്. അവിടെ രണ്ടു ദിവസം ജോലി ചെയ്തതിന് തെളിവും അവന്റെ കയ്യിൽ ഉണ്ടെന്ന് അവൻ പറയുന്നു. നാളെ ജോയിൻ ചെയ്യേണ്ട ലാസ്റ്റ് ഡേ ആണ്. ഇല്ലെങ്കിൽ അവൻ നിയമപ്രകാരം നീങ്ങും ചീറ്റിങ്ങ് കേസ് ആണ്. ചെക്കിലും മുദ്ര പേപ്പറിലും അവൾ ഒപ്പിട്ട് കൊടുത്തിട്ടുണ്ട്. അവൻ കേസ് കൊടുത്ത എനിക്ക് സഫുനെ അറസ്റ്റ് ചെയ്യേണ്ടി വരും. ജാമ്യം പോലും കിട്ടാത്ത വകുപ്പ് ഒക്കെയാ അവളുടെ മേൽ ചുമത്തിയിട്ടുള്ളത്. അവനെ ഞാനിന്ന് കൊല്ലും നോക്കിക്കോ സമീർ ദേഷ്യത്തോടെ പുറത്തേക്ക് പോകാൻ നോക്കി. ഇക്ക പോയിട്ട് അവനെ തല്ലും അതിന്റെ കേസ് വേറെയും. ആലോചിച്ചു എന്തെങ്കിലും ചെയ്യുകയാ വേണ്ടത്.

നിന്റെ ഈ ഉണക്ക പോലീസ് ഉദ്യോഗം കൊണ്ട് എന്തെങ്കിലും പറ്റോ അതിനാ നിന്നെ വിളിപ്പിച്ചത്. സഫുനെ അവന്റെ അടുത്തേക്ക് വിടുകയൊന്നും ചെയ്യില്ല. ഈ ഒപ്പിട്ടത് സഫുവല്ലെന്ന് തെളിയിക്കാൻ പറ്റില്ലേ. അത് പറ്റും. ഞാനതിന് വേണ്ട ഏർപ്പാട് ചെയ്യാം. അതൊന്നും കള്ളഒപ്പല്ല.എന്റെ ഒറിജിനൽ ഒപ്പണ്. എല്ലാവരും ഞെട്ടലോടെ അവളെ നോക്കി. നീയെന്തിനാ ഇങ്ങനെയൊക്കെ ഒപ്പിട്ടത്. അവൾ കോളേജിൽ ഫീസടച്ചതും ഓഫീസിൽ പോയതും എല്ലാം പറഞ്ഞു കൊടുത്തു. അന്ന് തേജ ലീവായത് കൊണ്ട് അവന്റെ ജോലി കൂടി എന്നെകൊണ്ട് ചെയ്യിച്ചു. കുറേ പേപ്പർ ഒപ്പിടാൻ തന്നിരുന്നു. ജോലിയുടെ ബഗാന്ന് പറഞ്ഞപ്പോ എല്ലാത്തിലും ഒപ്പിട്ട് കൊടുത്തു. ഇനി ഒന്നും ചെയ്യാൻ പറ്റില്ല. സഫു നാളെ മുതൽ ഓഫീസിൽ പോയേ പറ്റു. 48ദിവസം അല്ലേ. അവനത് 480ദിവസം ആക്കിയില്ലല്ലോ അത് തന്നെ ഭാഗ്യം എന്ന് കരുത്. അതും പറഞ്ഞു സാലി പോയി. സാലിക്ക് സന്തോഷം കൊണ്ട് തുള്ളിചാടാന തോന്നിയെ. ഈ വിവരം അറിയുമ്പോൾ ടിപ്പർ ലോറി കേറിയ പോലുള്ള ഷെറിയുടെ മോന്ത കാണാൻ പറ്റാത്തതിൽ അവന് നിരാശ തോന്നി.

സഫും ഫൈസിയും അവളുടെ മുന്നിൽ ഒന്നിച്. ഇതിനേക്കാൾ വലിയൊരു അടി ഷെറിക്ക് കിട്ടാൻ പോകുന്നില്ല. ഇത് തുടക്കം മാത്രമായിരിക്കും ഷെറി ഇനി എന്തൊക്ക നീ കാണാൻ ഇരിക്കുന്നു. ഒന്നും കാണാതെ ഫൈസി സഫുനെ ഓഫീസിൽ വരുത്തിക്കില്ല. ഈ 48ദിവസം കൊണ്ട് അവൻ ഇവളെകൊണ്ട് ഇഷ്ടം ആണെന്ന് പറയിക്കോ. എന്തായിരിക്കും അവന്റെ ഉദ്ദേശം. ഏതായാലും സംഭവം കളറായി. എനിക്കൊരുപാട് ഇഷ്ടപ്പെട്ടു. ** സഫു സനയെ കാണാനെന്നും പറഞ്ഞു വീട്ടിൽ നിന്നും ഇറങ്ങി. നേരെ പോയത് ഫൈസിയുടെ ഓഫീസിലേക്ക് ആയിരുന്നു.നേരെഅവന്റെ കാബിനിലേക്ക് കയറി ചെന്നു. അവന്റെ മുഖത്തേക്ക് ആ പേപ്പർ വലിച്ചെറിഞ്ഞു കൊടുത്തു. അവനത് തുറന്നു നോക്കി. ഞാൻ അയച്ച നോട്ടീസ്. അവൻ ചെറു ചിരിയോടെ അവളെ നോക്കി. കടന്നൽ കുത്തിയ പോലെ മുഖം വീർത്തിരുന്നു. തന്നെ കൊല്ലാനുള്ള ദേഷ്യം അവളുടെ മുഖത്തുണ്ട്. നാളെയല്ലേ ജോയിൻ ചെയ്യാൻ പറഞ്ഞത്. ഇന്നേ വന്നോ ഗുഡ്. പ്ലീസ് സിറ്റ്. ഞാനിവിടെ ജോലി ചെയ്യാനൊന്നും അല്ല വന്നത്.

നിന്റെ ഉദ്ദേശം എന്താ. ഐ ലവ് യൂ എനിക്ക് നിന്നെ ഇഷ്ടം അല്ല. ദയവു ചെയ്തു എന്നെയിനി ശല്യം ചെയ്യരുത്. ചെയ്യുന്നില്ല. നീ മര്യാദക്ക് ഡിവോഴ്സ് പേപ്പർ കീറി എറിഞ്ഞു എന്റെ കൂടെ എന്റെi വീട്ടിലേക്ക് വാ. എല്ലാ പ്രശ്നവും അതോടെ തീരും. നിന്നെപോലൊരു ദുഷ്ടന്റെ കൂടെ എനിക്കിനി ജീവിക്കണ്ട.ഞാൻ ഇനി ആ വീട്ടിലേക്ക് വരുമെന്ന് സ്വപ്നത്തിൽ പോലും നീ കരുതുകയും വേണ്ട. അതിന് വേണ്ടിയാ ഇമ്മാതിരി ചീപ്പ് പരിപാടിഎങ്കിൽ നിർത്തിയേക്ക്. ചെയ്ത തെറ്റിനെല്ലാം മാപ്പ് പറഞ്ഞില്ലേ പിന്നെയും എന്തിനാ എന്നോടിത്ര ദേഷ്യം. ആ ഡിവോഴ്സ് പേപ്പർ ഞാനല്ല അയച്ചത്. ആ സാലിയാണ് അയച്ചിന്. വേറെ ആരെ പേരും കിട്ടിയില്ലേ കുറ്റം ചുമത്താൻ. മറന്നു അവനും ഞാനും തമ്മിൽ ദേഷ്യം ആയത് കൊണ്ട് ധൈര്യമായി അവന്റെ പേര് തന്നെ പറയാലോ ഞാൻ ചോദിക്കാൻ പോവില്ലല്ലോ. നിനക്ക് നേരിട്ട് ഞാൻ ഡിവോഴ്സ് പേപ്പർ തന്നിട്ടില്ലേ.ആ ഞാനെന്തിനാ പിന്നെ നിന്റെ വീട്ടിലേക്ക് അയക്കുന്നെ. നമ്മളെ തമ്മിൽ തെറ്റിക്കാൻ അവൻ ചെയ്ത ചതിയാണത്.

പ്ലീസ് സഫു ഞാൻ പറയുന്നത് കേൾക്ക്. എനിക്ക് നിന്നെ വേണം. സ്റ്റിൽ ഐ ലവ് യു. ഇഷ്ടം കൂടിയൊണ്ട് ആയിരിക്കും നിന്നെ തല്ലിയതിന്നു പകരം എന്റെ സമീർക്കയെ തല്ലാൻ ആളെ വിട്ടതും എന്റെ വീട്ടിൽ ആളെ അയച്ചു എനിക്ക് വേണ്ടി വില പറഞ്ഞതും. അനാവശ്യം പറയരുത് സഫു. ഞാൻ സമീർക്കയെ തല്ലാൻ ആളെ വിട്ടന്നോ. എനിക്കെന്താടി വട്ടുണ്ടോ. വീണ്ടും വീണ്ടും കളവ് പറയണ്ട. ഞാൻ വിശ്വസിക്കാനും പോകുന്നില്ല. ടീ കോപ്പേ ഇല്ലാത്തത് പറഞ്ഞ എന്റെ സ്വഭാവം മാറും. നിന്റെ സമീർക്കയ കള്ളം പറയുന്നത്. എനിക്ക് ആരെയെങ്കിലും തല്ലണമെങ്കിൽ വീട്ടിൽ കേറി വരെ തല്ലും. അല്ലാതെ ആളെ വിട്ടു തല്ലികില്ല. കളവ് പറയുന്നത് നീയാണ്. എന്റെ ഇക്ക കളവ് പറയില്ല. ഞാൻ എപ്പോഴടി നിന്നോട് കളവ് പറഞ്ഞിട്ടുള്ളത്. അവനും ദേഷ്യം വരാൻ തുടങ്ങിയിരുന്നു. തല്ലിനും വഴക്കിനും ഒന്നുമല്ല ഞാൻ വന്നത്. എനിക്ക് ജോലിക്ക് വരാൻ പറ്റില്ല അത് പറയാനാ ഞാൻ വന്നത്. വരണ്ട. നാളെ പോലിസ് സ്റ്റേഷനിൽ വെച്ചു കാണാം നമുക്ക്. ഫൈസി പ്ലീസ് റബ്ബിനെ ഓർത്ത് എന്നെ ഒന്ന് വെറുതെ വിട്. ഞാൻ പറഞ്ഞല്ലോ എനിക്ക് നിന്നെ വേണം.

നീ വാശി കളഞ്ഞു വീട്ടിലേക്ക് വാ. നീ വാശി കാണിക്കുംതോറും ഞാനും വാശി കാണിക്കും. അത് കൊണ്ട് കഴിഞ്ഞതെല്ലാം മറക്കാം. ഒരിക്കലും ഇല്ല. നീ ചെയ്തതൊന്നും മറക്കാനും എനിക്ക് പറ്റില്ല. നിന്റെ കൂടെയിനി ഈ ജന്മത്തിൽ ഞാൻ വരികയും ഇല്ല. ഒന്നും മറക്കണ്ട. എന്റെ കൂടെ വരികയും വേണ്ട. ബോസും പിഎയും ആയി നമുക്ക് ജീവിതകാലം മുഴുവൻ ഇവിടങ്ങ് കഴിയാം. അല്ലാതെ എന്നെ വിട്ടു വേറൊരു ജീവിതം നിനക്കുണ്ടാവുമെന്ന് നീ കരുതണ്ട. നീ നോക്കിക്കോ നിന്നെ കൊണ്ട് തന്നെ 48ദിവസത്തിനുള്ളിൽ എന്നെ ഈ ഓഫീസിൽ നിന്നും പുറത്താക്കിക്കും അല്ലെങ്കിൽ എന്റെ പേര് മാറ്റി വിളിച്ചോ. അവൾ വെല്ലുവിളിക്കുന്നത് പോലെ പറഞ്ഞു കൊണ്ട് ഇറങ്ങിപോയി. ഇതൊക്കെ കേട്ടു കൊണ്ട് ഒരാൾ കൂടിയുണ്ടായിരുന്നു വെളിയിൽ. തേജ. അവന് കേട്ടതൊന്നും വിശ്വസിക്കാൻ കഴിഞ്ഞില്ല.സഫുംഫൈസിയും തമ്മിൽ ഇങ്ങനെയൊക്കെ പ്രോബ്ലം ഉണ്ടായിരുന്നോ. തനിക്ക് പരിജയം ഉള്ള പൊട്ടി പെണ്ണല്ല ഇപ്പോഴത്തെ സഫ്ന. ഏതായാലും ഇങ്ങോട്ട് തന്നെയല്ലേ വരുന്നേ. നമുക്ക് വിശദമായി തന്നെ പരിജയപെടാം. **

ടാ ഫൈസി നിനക്ക് മുന്നേ അറിയാമായിരുന്നോ അവൾ നിന്നെ ഇട്ടിട്ട് പോകും ഇങ്ങനൊക്കെ അപ്പൊ ചെയ്യണമെന്നല്ലാം. നിനക്ക് ഭാവി കാണാനുള്ള കഴിവും ഉണ്ടോ. ഒന്ന് പോടാ കോപ്പേ. ഞാൻ അവൾക്ക് ബാങ്കിൽ ജോയിന്റ് അകൗണ്ട് എടുക്കാൻ അകിത അതെല്ലാം. ഇനി ഒരിക്കലും ഒരു രൂപക്ക് പോലും ആരുടെയും മുന്നിൽ കൈ നീട്ടരുതെന്ന് കരുതി ചെയ്തതാ. അതിലിടക്കല്ലേ ഇങ്ങനൊക്കെ സംഭവിച്ചത്. വേറെയും എന്തൊക്കെയോ പ്ലാൻ ഇട്ടിരുന്നു. അവൾ വരട്ടെ ബാക്കിയെല്ലാം അപ്പൊ കാണാം. വേറെന്ത് പ്ലാൻ. അവൾ എന്നോട് തമാശക്ക് ചോദിച്ചു എന്നെ ഓഫീസിലെ എംഡി യാക്കൊന്ന്. ഞാൻ അതും നിറവേറ്റി കൊടുത്തു. ലീഗലി അവളിപ്പോ മാനേജിങ് ഡയരക്ടറിലെ ഒരംഗം ആണ്. തേജക്ക് മാത്രമേ അറിയൂ ഇതൊക്കെ. നിന്നെ പോലെ ഭാര്യയെ സ്നേഹിക്കാൻ നിനക്കെ കഴിയു. അവൾ ശരിക്കും ഒരു ഭാഗ്യവതിയാ. അവന്റെ മുഖത്ത് വേദന നിറഞ്ഞൊരു പുഞ്ചിരി കണ്ടു. എല്ലാം ശരിയാകുമെടാ. 48ദിവസം ഒന്നും വേണ്ടടാ. അതിന് മുൻപ് തന്നെ നമുക്ക് എല്ലാം ശരിയാക്കാം. ഫൈസി ഒന്ന് മൂളുക മാത്രം ചെയ്തു. ***

ഫൈസി നേരത്തെ തന്നെ ഓഫീസിൽ എത്തിയിരുന്നു. സഫു എന്തായാലും വരുമെന്ന് അവന് അറിയാമായിരുന്നു. അവളെയും കാത്തിരുന്നു. തേജയുമായി സംസാരിച്ചു ഇരിക്കുമ്പോഴാണ് സഫു വന്നത്. അവളെ കണ്ടതും അവന് ദേഷ്യവും സങ്കടവും ഒക്കെ വന്നു. പ്രതീക്ഷകളൊക്കെ പോവുന്നത് പോലെ തോന്നി. ഫൈസി സൂക്ഷിച്ചു നോക്കുന്നത് കണ്ടു എന്താണെന്ന് നോക്കാൻ തേജയും അങ്ങോട്ട് നോക്കി. സഫുനെ കണ്ടു അവനും ഞെട്ടി. ഓഫീസ് തുടക്കനും വൃത്തിയാക്കാനും ഒക്കെയായി ഒരു സ്ത്രീവരൽ ഉണ്ട്. അവർക്ക് യൂണിഫോം ആയി കടും നീല കളർ സാരിആയിരുന്നു. അവരെ ബുദ്ധിമുട്ട് കണ്ടു ഫൈസി തന്നെയാണ് അത് വാങ്ങി കൊടുത്തത്‌. അവരെ അതേ സാരിയാണ് അവൾ ഉടുത്തിന്. തന്നോടുള്ള ദേഷ്യം ആണ് ആ വേഷത്തിലൂടെ അവൾ കാണിച്ചതെന്ന് ഫൈസിക്ക് മനസ്സിലായി.ഈ സമയത്തു അവളെ കണ്ടാൽ തന്റെ ദേഷ്യം മുഴുവൻ അവളോട് തീർത്തു പോകുമെന്ന് അവന്ന് തോന്നി. അവൻ രഹനയെ വിളിച്ചു പറഞ്ഞു ആര് വന്നാലും അകത്തേക്ക് വിടണ്ട. മീറ്റിങ്ങിലാണെന്ന് പറഞ്ഞേക്ക്.

ഒരാവശ്യം ഇല്ലാഞ്ഞിട്ടും തേജയെ പിടിച്ചിരുത്തി ഓരോന്ന് സംസാരിച്ചു ഇരുന്നു. സഫു മുകളിലേക്ക് പോകാൻ നോക്കിയതും രഹന തടഞ്ഞു. തേജയുമായി എന്തോ ഡിസ്കഷൻ ആണ് ആരും പോകരുതെന്ന് പറഞ്ഞിന്. അവൾക്ക് എന്തെന്നില്ലാത്ത ദേഷ്യം വന്നു. അതിന് മാത്രം എന്ത് കുന്ത അവർ തമ്മിൽ സംസാരിക്കാൻ ഉള്ളത്. പോയാൽ എന്താ ഭൂമി അടിമറിഞ്ഞു പോകുമോ. എന്നാലൊന്ന് കണ്ടിട്ട് തന്നെ കാര്യം. അവൾ രഹ്ന പറഞ്ഞത് കേൾക്കാതെ ഫൈസിയുടെ ക്യാബിനിലെക്ക് പോയി. മുട്ടുക പോലും ചെയ്യാതെ അകത്തേക്ക് കയറി. എന്ത് ഡിസ്കഷൻ ആണ് നടക്കുന്നതെന്ന് അറിയണമല്ലോ. അകത്തേക്ക് കയറിയതും അവൾ ഞെട്ടി തരിച്ചു നിന്നു. കൃഷ്ണ.......അവളുടെ മുഖത്തെ ഞെട്ടൽ കണ്ടു ഫൈസി കരുതിയത് തേജ പെണ്ണാണെന്നല്ലേ ഇത്രയും നാൾ കരുതിയത് ആണാണെന്ന് അറിഞ്ഞുള്ള ഞെട്ടൽ ആയിരിക്കും. അവൾ ചുറ്റും നോക്കി തേജ എവിടെ പോയി. ഇവിടെ ഇവർ രണ്ടു പേരല്ലേ ഉള്ളൂ. ഫൈസി തേജയെ സഫുന് പരിജയപെടുത്തി. സഫു ഇത് തേജ. എന്റെ പിഎ ആണ്. റിയൽ നെയിം തേജസ്‌.

അവൾ അതൊന്നും കേൾക്കുന്നുണ്ടായിരുന്നില്ല. ടാ കിച്ചു അവൾ അവന്റെ നേരെ വിരൽ ചൂണ്ടി വിളിച്ചു. കിച്ചു..സോറി. ഐ ആം തേജസ്‌ അവൻ സ്വയം പരിജയപെടുത്തി അവൾക് നേരെ കൈ നീട്ടി. തേജയോ????? നീ കൃഷ്ണയല്ലേ. കൃഷ്ണ.... കിച്ചു ... ആരാ അത്. അവൻ അറിയാത്ത ഭാവത്തിൽ കൈ മലർത്തി. നീ തന്നെ കൃഷ്ണ . നിന്നെ കണ്ടാലെന്താ എനിക്ക് മനസ്സിലാവില്ലെന്ന് കരുതിയോ. എന്നെ കളിപ്പിക്കല്ലേ കിച്ചു. സഫു ഇത് തേജസ്‌. നിനക്ക് ആള് മാറിയതാവും. ഫൈസി പറഞ്ഞു. ഫൈസി ഇതാരാ എനിക്ക് മനസ്സിലായില്ല. അവൾക്കും ആകെ കൺഫ്യുസ് ആയി. ഇനി എനിക്ക് ആള് മാറിയതാണോ. ഇത് കിച്ചുവെന്ന കൃഷ്ണയല്ലേ. അവന്റെ മുഖത്ത് അറിയുന്ന ഭാവം പോലും ഇല്ലല്ലോ. ഇത് സഫ്ന. എന്റെ... പുതിയ സ്റ്റാഫ്‌ ആണ്. ബാക്കി ഫൈസിപറയുന്നതിന് മുൻപ് അവൾ പൂരിപ്പിച്ചു. ഫൈസി അവന്റെ മുന്നിൽ വെച്ചു സീൻ അകണ്ടെന്ന് കരുതി വേറൊന്നും പറഞ്ഞില്ല. ഏതാ സെക്ഷൻ തേജ ഒന്നും അറിയാത്ത പോലെ തന്നെ ബീഹെവ് ചെയ്തു. ഇവിടെ എന്റെ ക്യാബിനിൽ തന്നെ ഒരു ടേബിളും ചെയറും ഇട്ടാൽ മതി.

സോറി സർ എനിക്ക് ഇവിടെ പറ്റില്ല. ഞാൻ തേജയുടെ കൂടെ അവന്റെ ക്യാബിനിൽ ഇരുന്നോളാം. എന്റെ കൂടെയോ അതൊന്നും പറ്റില്ല. എനിക്കിഷ്ടമല്ല എന്റെ ക്യാബിൻ ഷെയർ ചെയ്യുന്നത്. ഇഷ്ടമല്ലെങ്കിൽ അവന് വേറെ ക്യാബിൻ റെഡിയാക്കി കൊടുക്ക് അല്ല പിന്നെ. ഞാൻ അവിടെ കാണും അതും പറഞ്ഞു അവൾ ഇറങ്ങി പോയി. അറിയാഞ്ഞിട്ട് ചോദിക്കുവാ ആക്രി സാധനങ്ങൾ കൊണ്ട് ഓഫീസ് നിറയ്കാന്ന് നീ നേർച്ച വല്ലതും നേർന്നിട്ടുണ്ടോ. ആക്രി സാധനങ്ങളോ ആ. മിനിഞ്ഞാന്ന് ഷെറിൻ എന്നോരുത്തി. ഇന്നിപ്പോ ദാ അഹങ്കാരം തലക്ക് പിടിച്ച വേറൊന്ന് സഫ്ന. അവൻ തേജയെ നോക്കി ഇളിച്ചു കാണിച്ചു. ഇങ്ങനെ ഇളിച്ചമതി എല്ലാത്തിനും. സത്യം പറയാലോ ഷെറിയുടെ ജാഡസ്വഭാവം കണ്ടു തന്നെ തല പെരുത്ത് നിക്കുവാ . അപ്പോഴാ ഇതിനെ കൂടി. അതും എന്റെ കാബിനിൽ. എന്നെ കൊണ്ടൊന്നും പറ്റില്ല. നീയൊന്ന് അടങ്ങ്. ഞാനൊരു വഴി ആലോചിക്കട്ടെ. അത് വരെ സഫു അവിടെ ഇരിക്കട്ടെ. നീയൊന്ന് അഡ്ജസ്റ്റ് ചെയ്യ്. സഹിക്കാൻ പറ്റാതായ ഞാനങ്ങു പോകും പറഞ്ഞില്ലെന്നു വേണ്ട.

ആ eye കെയർ ന്ന് ഇപ്പോഴും എന്നെ തിരിച്ചു വിളിക്കുന്നുണ്ട്. ഓഹ് പിന്നേ... കോപ്പാണ്. ഏതോ ഒരുത്തി എട്ടിന്റെ പണി തന്നോണ്ടല്ലേ അവിടതെ ജോലി പോയത്. ഞാനറിഞ്ഞില്ലെന്ന് കരുതിയോ. അവൾ കാരണം നിന്നെ അവിടെ നിന്ന് അവർ ചവിട്ടി പുറത്താക്കിയതല്ലേ. ഏതോ ഒരുത്തിയല്ല തെണ്ടീ. നിന്റെ പുന്നാര കെട്ടിയോൾ സഫുവാ ആ പിശാച്. അവളുടെ പൂച്ചകണ്ണും റെഡ് മൂക്കുത്തിയും കോപ്പിലെ ഐഡിയയും അവൻ മനസ്സിൽ പിറു പിറുത്തു്. നീ എന്തെങ്കിലും പറഞ്ഞോ. ഏയ്‌ ഇല്ല. സഫ്ന ആദ്യായിട്ട് വരുവല്ലേ. ഓഫീസ് കാര്യങ്ങൾ ഒന്ന് പറഞ്ഞു കൊടുത്തിട്ട് വരാം. അവൻ പുറത്തേക്ക് പോയി. നിനക്ക് എന്റെ കാബിനിൽ ഇരിക്കണം അല്ലെ. ഇരുന്നത് തന്നെ. നീ അങ്ങ് വാ കാണിച്ചു തരാം കിച്ചു ആരാണെന്ന്. കുറച്ചു കഴിഞ്ഞു രഹന ഓടികിതച്ചു ഫൈസിയുടെ അടുത്തേക്ക് വന്നു. സർ സഫ്‌നയും തേജയും തമ്മിൽ പൊരിഞ്ഞ തല്ല്. സഫ്നയെ തേജ തല്ലി. ഫൈസി ഞെട്ടി പിടഞ്ഞു എണീറ്റു തേജയുടെ കാബിനിലേക്ക് ഓടി.... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story