💕മിഴികൾ പറഞ്ഞ പ്രണയം 💕: ഭാഗം 63

mizhikal paranja pranayam

രചന: സഫ്‌ന കണ്ണൂർ

 നീ പോടാ മാക്രി നീ പോടീ പൂച്ചക്കണ്ണി മരത്തലയൻ സോഡാകുപ്പി കണ്ണടയും വെച്ചു ആളെ പറ്റിക്കാൻ നടക്കുന്നു. നീ പോടീ നീർക്കോലി ചവിട്ടി കൂട്ടി അടുപ്പിൽ ഇട്ടു കത്തിക്കും ഞാൻ. എന്നോട് കളിക്കാൻ നിക്കണ്ട പറഞ്ഞേക്കാം. നിന്റെ സോഡാകുപ്പി കണ്ണടയ ചവിട്ടി പൊട്ടിച്ചു കളയണ്ടേ. ആലിലക്കണ്ണന്റെ പാട്ടും പാടി തപ്പിതടഞ്ഞു നടക്കുന്നത് കാണാൻ നല്ല ചേലായിരിക്കും. നിന്റെ ഉണ്ടകണ്ണാടി കുത്തിപൊട്ടിക്കണ്ടേ അത് കാണാനായിരിക്കും കൂടുതൽ മോഞ്ച്. കണ്ണ് കുത്തിപൊട്ടിക്കാൻ ധൈര്യം ഉണ്ടെങ്കിൽ ഇങ് വാ അണ്ണാച്ചി. കഴുത. തമിഴൻ പട്ടര്. സ്റ്റോപ്പിറ്റ്. ഇത് ഓഫീസ് ആണോ അതോ ചന്തയോ. ഫൈസി കയറി വന്നു. കണ്ടിട്ട് മനസ്സിലായില്ലേ ഫിലിം തിയേറ്റർ ആണ് ന്യൂ ഫിലിം ഓടിക്കൊണ്ടിരിക്കുകയാ. ഫിലിം നെയിം ഫ്രോഡ് തമിഴൻ അണ്ണാച്ചി. സഫു ഫൈസിയോട് ആക്കിയത് പോലെ പറഞ്ഞു. നീയാടി ഫ്രോഡ്. തേജ പറഞ്ഞു. ശരിക്കും ഇവിടെന്താ പ്രശ്നം. നാണം ഇല്ലേ കൊച്ചു കുട്ടികളെ പോലെ തല്ല് കൂടാൻ. ഞാനാരോടും തല്ല് കൂടിയിട്ടില്ല

ഈപൂച്ചകണ്ണിയ തല്ലുണ്ടാക്കിയത്. ദുഷ്ടാ വായെടുത്ത കളവേ പറയു ഈ സോഡാകുപ്പി ഇവന ആദ്യം ഉടക്ക് ഉണ്ടാക്കിയത്. ഐ സെ സ്റ്റോപിറ്റ് അവൻ ടേബിളിൽ ശക്തിയായി അടിച്ചു. എല്ലാവരും ഞെട്ടി അനങ്ങാതെ നിന്നു. ഫൈസി കാബിൻ നോക്കി. കടലാസും ഫയലും സാധനങ്ങളും എല്ലാം ചിതറികിടപ്പുണ്ട്. സഫുവും തേജയും ആണെങ്കിൽ പരസ്പരം പോരടിക്കാൻ തയ്യാറായത് പോലെ നിൽക്കുന്നു. രണ്ടു പേരെയും മറ്റു സ്റ്റാഫുകൾ പിടിച്ചു വെച്ചിട്ട ഉള്ളത്. തേജയും സഫ്‌നയും ഒഴിച്ച് ബാക്കിഎല്ലാവരോടും പോകാൻ ഫൈസി പറഞ്ഞു. അവൻ രണ്ടു പേരെയും നോക്കി. സഫു കാണാത്തത് പോലെ മുഖം തിരിച്ചു തിരിഞ്ഞു നിന്നു. തേജ മുകളിലേക്ക് ഫാൻ നോക്കി നിന്നു. രഹന വരുന്ന വഴിക്ക് കുറച്ചൊക്കെ നടന്നത് പറഞ്ഞിരുന്നു. തേജ ഏതോ ഫിലിം സ്റ്റാറിന്റെ ഫോട്ടോ അവന്റെ കാബിനിൽ ഒട്ടിച്ചു വെച്ചു. സഫു കയറിവന്നപ്പോൾ ആ ഫോട്ടോ തന്നെ നോക്കി തേജയെയും നോക്കി ഫോട്ടോ പറിച്ചെടുത്തു തേജയുടെ മുന്നിലേക്ക് ഇട്ടു. തേജ പോയി വീണ്ടും അതവിടെ ഒട്ടിച്ചു. സഫു ദേഷ്യത്തോടെ ആ ഫോട്ടോ കീറി പറിച്ചു തേജയുടെ മുഖത്തേക്ക് എറിഞ്ഞു. തേജ അവന്റെ കയ്യിൽ ഉണ്ടായിരുന്ന ഫയൽ എടുത്തു സഫുന്റെ തലക്ക് ഒറ്റ അടി.

പിന്നെ രണ്ടാളും തമ്മിൽ പൊരിഞ്ഞ വഴക്കായിരുന്നു ആരുടെ ഫോട്ടോയാ അത് ഫൈസി തേജയോട് ചോദിച്ചു. എനിക്കിഷ്ടപെട്ട ഒരു ഹിന്ദി ഫിലിം സ്റ്റാറിന്റെയാ അവനത് കാണിച്ചു കൊടുത്തു. അതിന് നിനക്കെന്തായിരുന്നു പ്രോബ്ലം. ഫൈസി സഫുനെ നോക്കി. എനിക്കിഷ്ടം അല്ല ആ നടനെ. നിന്റെ ഇഷ്ടം നോക്കിയാണോ അവൻ നടക്കേണ്ടത്. അവന്റെ കാബിൻ ആണിത്. ഇപ്പൊ യൂസ് ചെയ്യുന്നത് ഞാനാണ്. എന്റെ ഇഷ്ടമേ ഇവിടെ നടക്കൂ. പറ്റില്ലെങ്കിൽ പറഞ്ഞു വിട്ടേക്ക് എന്നെ. മനപ്പൂർവം ഉടക്ക് ഉണ്ടാക്കുകയാണ് പിശാച്. എന്നെകൊണ്ട് അവളെ പുറത്താക്കിക്കും എന്ന് വെല്ലുവിളിച്ചതല്ലേ അതിന് വേണ്ടിയാരിക്കും ഉടക്ക്. അവളെ ഇഷ്ടം നോക്കി നടക്കാൻ എനിക്കും ആവില്ല. സന്തോഷം. പെട്ടെന്ന് തന്നെ ഒന്ന് പോകാൻ പറ ഈ കഴുതയോട്. സഫു തേജയെ നോക്കി പറഞ്ഞു. കഴുത നിന്റെ കെട്ടിയോൻ. അവനെ പോയി വിളിയെടി കഴുതാന്ന്. എന്റെ കെട്ടിയോനെ പറഞ്ഞാലുണ്ടല്ലോ അവൾ തേജയുടെ നേരെ കൈ ചൂണ്ടി. പറഞ്ഞ നീയെന്ത ചെയ്യും. നിന്റെ ഭർത്താവ് ഒരു മരക്കഴുത. തലയിൽ ആൾതാമസം ഇല്ലാത്ത ഒരു പോത്ത്. ഉണ്ടായിരുന്നെങ്കിൽ നിന്നെ കെട്ടുവായിരുന്നോ. എന്നെ എന്ത് വേണമെങ്കിലും പറഞ്ഞോ ഞാൻ സഹിക്കും എന്റെ ഭർത്താവിനെ പറഞ്ഞാലുണ്ടല്ലോ.

ഫൈസിയെ നോക്കി കണ്ണടിച്ചു കൊണ്ട് അവൾ തേജയെ നോക്കി പറഞ്ഞു. നിന്റെ ഭർത്താവ് ഒരു ലൂസ്.... മന്നബുദ്ധി... കൊരങ്ങൻ.. കഴുത... വെറും കഴുതയല്ല കോവർ കഴുത.... മരപ്പോത്ത്. തേജയെ പിരികേറ്റി എന്നെ തെറിവിളിപ്പിക്കുന്നതാണെന്ന് ഫൈസിക്ക് മനസ്സിലായി. നിർത്തുന്നുണ്ടോ രണ്ടും. അവളെ ഭർത്താവ് നിന്നോട് എന്ത് തെറ്റ് ചെയ്തേടോ അതിനെ ഇങ്ങനെയൊക്കെ വിളിക്കാൻ. ഇവളെ കെട്ടിയില്ലേ അതിനേക്കാൾ വലിയ തെറ്റൊന്നും ആ അരവട്ട് ചെയ്തിട്ട് ഉണ്ടാവില്ല. കണ്ണ് പൊട്ടനെന്ന തോന്നുന്നേ. അല്ലാതെ ഇവളെ കെട്ടുമോ. ഒന്ന് നിർത് തേജ. അതൊരു പാവം കെട്ടിയോൻ ആയിരിക്കും. പാപം കിട്ടും അങ്ങനെയൊക്കെ പറഞ്ഞാൽ. നിന്റെ വർത്താനം കേട്ട നിന്നെ പറഞ്ഞത് പോലെ തോന്നുവല്ലോ. ഞാൻ അവളെ കെട്ടിയോനെയാ വിളിക്കുന്നെ. തേജക് ഫൈസിയുടെ മുഖം കണ്ടു ഉള്ളിൽ ചിരി വരുന്നുണ്ടായിരുന്നു. നീ വിളിച്ചോടാ എനിക്കങ്ങ് ഒരുപാടിഷ്ടായി എന്റെ കെട്ടിയോനെ വിളിച്ചത്. അതൊരു പാവം ഒന്നും അല്ല. ഞാൻ കെട്ടിപെട്ടുപോയതാ. ബെസ്റ്റ് ഭാര്യ.

നീ പറഞ്ഞത് ശരിയാ അവളെ കെട്ടിയോൻ ഒരു പാവം തന്നെയാ ഫൈസി. ഈ ഭ്രാന്തിയെ എങ്ങനെ സഹിക്കുന്നുവോ ആവോ. ഭ്രാന്തി നിന്റെ കെട്ടിയോൾ ഇവളെ ഞാനിന്ന് തേജ ചുറ്റും നോക്കി നിലത്ത് നിന്നും ആഷ് ട്രേ എടുത്തു ഒറ്റയേർ. ഫൈസി അത് ക്യാച് പിടിച്ചു. നിർത്തുന്നുണ്ടോ രണ്ടും. നിർത്താം ഒരു നിമിഷം പോലും ഇവൾ എന്റെ മുന്നിൽ ഉണ്ടാവാൻ പാടില്ല. ഇപ്പൊ ഇറങ്ങിക്കോളണം എന്റെ കാബിനിൽ നിന്നും. പള്ളിൽ പോയി പറഞ്ഞമതി അത്. നീ വേണേൽ പോയിക്കോ. ഫൈസി തേജയെ തന്നെ നോക്കിനിന്നു. ഇന്ന് വരെ എന്ത് പറഞ്ഞാലും മൂളികേട്ടു നിൽക്കുന്ന ഒരക്ഷരം തിരിച്ചു പറയാത്ത ഒരു പാവം അപ്പാവി പയ്യൻ. ഇന്ന് അവന്റെ സ്വഭാവം ആകെ മാറിയിരിക്കുന്നു. സഫുവും അത് പോലെ തന്നെ. രണ്ടു പേരും തമ്മിൽ എന്തോ ഒരു കണക്ഷൻ ഉള്ളത് പോലെ തോന്നി അവന്. എന്തൊക്കയോ തേജ എന്നിൽ നിന്നും മറച്ചു വെക്കുന്നത് പോലെ. ഇവൻ തന്നെയാണോ ഇനി കൃഷ്ണ. ഇവനെന്തിനാ പേര് മാറ്റി പറഞ്ഞത്. നീയെന്താ ആലോചിക്കുന്നേ തേജ ഫൈസിയെ വിളിച്ചു. സഫു എന്റെ കാബിനിൽ ഇരുന്ന മതി. അവളെ സാധനം എല്ലാം എടുത്തു അവിടെ കൊണ്ട് വെച്ചേക്ക്. അവൾക്ക് അടികിട്ടിയത് പോലെയായി. ഇങ്ങനെയൊരു തീരുമാനം എടുക്കുന്ന് കരുതിയില്ല.

ഇവന്റെ കൂടെ പോകുന്നതിലും ഭേദം തേജ തന്നെയാണ്. ഞാൻ ഇവിടെ തന്നെ ഇരുന്നോളം ഇനി ഒരു പ്രോബ്ലം ഉണ്ടാക്കില്ല. ദിസ്‌ മൈ ഓഡർ. പറഞ്ഞത് അനുസരിച്ച മതി. അവൻ സ്വരം കടുപ്പിച്ചു പറഞ്ഞു. അവൾ ദേഷ്യത്തോടെ വാതിൽ വലിച്ചടച്ചു പുറത്തേക്ക് പോയി. കണ്ടില്ലേ ഫൈസി ഈ പൂച്ചകണ്ണിയുടെ അഹങ്കാരം. അറിയാഞ്ഞിട്ട് ചോദിക്കുവാ ബ്ലാക് കളർ തോറ്റു പോവും അവളുടെ കണ്ണിന് മുന്നിൽ എന്നിട്ടെന്തിനാടാ നീ അവളെ പൂച്ചക്കണ്ണിന്ന് വിളിക്കുന്നെ. ഓപ്പോസിറ്റ് വിളിച്ചാലേ ചീത്തവിളിക്കുന്നത് പോലെയാകു.അല്ലാതെ ബ്ലാക്ക് ഐ യെ ബ്ലാക്ക് ഐ ന്ന് ആരെങ്കിലും വിളിക്കോ.ഇനിയും നിന്നാൽ ചോദ്യങ്ങളുടെ പെരുമഴയാകും മുങ്ങുന്നത ബുദ്ധി. അവനും പുറത്തേക്ക് ഇറങ്ങി. അപ്പോഴാ ഫൈസി വിളിച്ചത് കിച്ചു എന്താ..... അവൻ വിളികേട്ടു. തേജക്ക് അപ്പോഴാ അബദ്ധം മനസ്സിലായത്. ഞാൻ കിച്ചുന്ന് അല്ലെ വിളിച്ചത്. നീയെന്തിനാ വിളി കേട്ടത്. പെട്ടന്ന് എന്നെ വിളിച്ചതെന്ന് തോന്നി. ആ പൂച്ചക്കണ്ണി കിച്ചു കിച്ചുന്ന വിളിച്ചു എനിക്ക് തന്നെ തോന്നിപോകുവാ ഞാൻ കിച്ചുവാണെന്ന്. ഫൈസി ഒന്നമർത്തി മൂളി. തേജ പോയി. **

ഫൈസി അവന്റെ റൂമിലേക്കും പോയി. അവൾ അവിടെ ഇരുന്നിട്ട് കണ്ടു. അവനെ കണ്ടിട്ടും നോക്കാതെ ഫോണിൽ തന്നെ നോക്കി ഇരുന്നു. അവൻ താടിക്ക് കയ്യും വെച്ചു അവളെ തന്നെ നോക്കിഇരുന്നു. ഒരു റെസ്പോണ്ട് കാണാത്തത് കൊണ്ട് അവൾ മെല്ലെ തലഉയർത്തി നോക്കി. തന്നെ തന്നെ നോക്കി ഇരിക്കുന്നത് കണ്ടു. അവൾ പുച്ഛത്തോടെ മുഖം കോട്ടി. ആരാ ഈ കിച്ചു അവൾക്ക് തേജയോട് തല്ല് കൂടിയത് വിഡ്ഢിത്തം ആയെന്ന് മനസ്സിലായി.ഞാൻ തന്നെ എന്റെ കുഴി തോണ്ടിയത് പോലെയായി. ഈ പ്രശ്നത്തിനിടക്ക് ഞാനാണ് അൻസി എന്നറിഞ്ഞ ഇവൻ വെറുതെ വിടില്ല. തേജസ് തന്നെയാണ് കൃഷ്ണ. ഞാൻ അത് അവന്റെ അനിയത്തിയോട് തന്നെ ചോദിച്ചു മനസ്സിലാക്കി. തേജസ്‌ എന്നാണ് റിയൽ നെയിം. വീട്ടിൽ കൃഷ്ണ എന്നാണ് അച്ഛനും അമ്മയും വിളിക്കൽ. എല്ലാവരും അത് ചുരുക്കി കിച്ചുവെന്നാക്കി. അവനെ കുറ്റം പറഞ്ഞിട്ടും കാര്യമില്ല ഞാനിത് വരെ അവനോട് നെയിം ചോദിച്ചിട്ടില്ല.

നീ തന്നെയാണ് കൃഷ്ണ എന്ന് എനിക്ക് മനസ്സിലായെന്ന് പറയാൻ കാബിനിലേക്ക് പോയപ്പോൾ കണ്ടത് കഴിഞ്ഞതൊന്നും ഞാൻ മറന്നിട്ടില്ല എന്ന് അറിയിക്കാൻ അവൻ ഫോട്ടോ ഒട്ടിച്ചു വെച്ചതാണ്. സമീർക്കയുടെ ബെൽറ്റോണ്ട് കിട്ടിയ തല്ലായിരുന്നു പെട്ടന്ന് ഓർമ വന്നത്. ദേഷ്യവും സങ്കടവും ഒക്കെ വന്നു. അതാ ആരാ എന്താന്ന് നോക്കാതെ കലിപ്പായതും സീനായതും. തല്ക്കാലം തേജയെ അറിയില്ലെന്ന് നടിക്കുന്നത നല്ലത്. ഇല്ലെങ്കിൽ എനിക്ക് തന്നെ എട്ടിന്റെ പണി കിട്ടും. എന്റെ പൂച്ചകണ്ണിന്റെ രഹസ്യം അറിയുന്നത് ഈ തെണ്ടിക്കാണ്. കൃഷ്ണ എന്റെ ഫ്രണ്ട് ആണ്. തേജയെ പെട്ടെന്ന് കണ്ടപ്പോൾ അവനെന്ന് തോന്നി.എനിക്ക് ആള് മാറിയത. കള്ളമാണ് അവൾ പറയുന്നത് അവളുടെ കണ്ണുകൾ അത് വിളിച്ചു പറയുന്നുണ്ട്. ഞാൻ കണ്ടു പിടിച്ചോളാം. അവൻ വിശ്വസിച്ചത് പോലെ മൂളി. നിനക്ക് ഈ മസിൽമാൻമാരെ ഇഷ്ടം ആണല്ലോ. ഗുർമീത് ആണെങ്കിൽ മോഡൽ ആക്ടർ കൂടാതെ സെക്സി ഹോട് സ്റ്റാർ സിക്സ് പാക്ക് മസില്മാനും. എന്നിട്ടെന്താ ഇഷ്ടം അല്ലാതെ. അവളുടെ മുഖത്ത് ഒരു ഞെട്ടൽ അവൻ ശ്രദ്ധിച്ചു.

ആകെയൊരു പരവേശം. നെറ്റിയിലൂടെ വിയർപ്പ് പൊടിഞ്ഞു. എനിക്ക് ഇഷ്ടം അല്ല അത്രതന്നെ അതും പറഞ്ഞു അവൾ എണീറ്റു. വെള്ളം എടുത്തു കുടിക്കുന്നത് പോലെ ചെയ്തു ജീവിതത്തിൽ ആദ്യമായി ഒരു തെറ്റ് ചെയ്തു. എട്ടും പൊട്ടും തിരിയാത്ത പ്രായത്തിൽ കാട്ടിക്കൂട്ടിയ വിഡ്ഢിത്തം. ഞാനത് മറന്നെങ്കിലും എല്ലാവരും കൂടി വീണ്ടും കുത്തിപൊക്കികൊണ്ട് വരുവാണല്ലോ. വല്ലാത്ത കഷ്ടം തന്നെ. തേജ നിന്നെ ഞാൻ വെറുതെ വിടുന്നു കരുതണ്ട. എന്റെ പെണ്ണെന്താ ഇങ്ങനെ കാര്യമായിട്ട് ആലോചിക്കുന്നേ . പിറകിലൂടെ വന്നു അരയിലൂടെ കയ്യിട്ടു പിടിച്ചു ചെവിയിൽ പറഞ്ഞതും ഞെട്ടിപ്പോയി. ഗ്ലാസും വെള്ളവും കൈ വിറച്ചു നിലത്ത് വീണു. അവൾ അവന്റെ കൈ തട്ടി മാറ്റി പിറകിലെക്ക് തള്ളി മാറ്റി പോകാൻ നോക്കിയതും വെള്ളം ചവിട്ടി സ്ലിപ്പായി വീഴാൻ നോക്കി. അവൻ കയ്യിൽ പിടിച്ചു വലിച്ചത് കൊണ്ട് മൂക്കും കുത്തി നിലത്തേക്ക് വീണില്ല പകരം അവന്റെ നെഞ്ചത്തേക്ക് വീണു. ഉമ്മാ എന്റെ നെറ്റി അവളറിയാതെ ഉച്ചത്തിൽ വിളിച്ചു പോയി. ഒരു കൈ കൊണ്ട് നെറ്റി തടവി കൊണ്ട് മറു കൈ കൊണ്ട് അവന്റെ നെഞ്ചിൽ തൊട്ടു. ഇവന്റെ ദേഹത്ത് എന്താ ഇങ്ങനെ വേദനിക്കാൻ മാത്രം ഉള്ളത്. അവൻ എന്തോ ഓർമ വന്നത് പോലെ അവളെ കൈ എടുത്തു മാറ്റി.

ഇതിന് മുന്പും അവന്റെ നെഞ്ചിലേക്ക് വീണിട്ടുണ്ട്. കെട്ടിപിടിച്ചിട്ടും ഉണ്ട്. അപ്പോഴൊന്നും ഇല്ലാത്ത ഒരു വേദന ഇപ്പോൾ. എന്തോ തടഞ്ഞത് പോലെ അവൾക്ക് തോന്നി. അപ്പോഴേക്കും അവൻ കൈ തട്ടി മാറ്റി. അവിടെ എന്തോ ഉണ്ട്.അതിലാണ് എന്റെ നെറ്റി ഇടിച്ചതും വേദനിച്ചതും. അറിയാഞ്ഞിട്ട് ഒരു സമാധാനം ഇല്ലല്ലോ. എന്തായിരിക്കും അത്. ഫൈസിയുടെ റൂമിലേക്ക് നോക്കിയ തേജ അവിടത്തെ കാഴ്ച കണ്ടു ചമ്മലോടെ മുഖം താഴ്ത്തി. അവന്റെയും ഫൈസിയുടെയും കാബിൻ ഒരു ഭാഗം ഗ്ലാസ്‌ ആണ്. അത് കൊണ്ട് എന്തെങ്കിലും ആവിശ്യം ഉണ്ടെങ്കിൽ നോക്കി വിളിക്കാറ പതിവ്. അവൻ എണീറ്റു പോയി ആ ഭാഗത്തു കർട്ടൻ താഴ്ത്തി ഇട്ടു.ഇനി ഇത് എന്നും ഇങ്ങനെ തന്നെ ഇരിക്കട്ടെ. ഫൈസിയോട് സത്യം പറയണം. എനിക്ക് സഫുവിനെ പരിജയം ഉണ്ടെന്ന്. വെറും പരിജയം അല്ല നല്ല അടാർ പരിജയം. പറയുവാൻ ഒരു കഥതന്നെയുണ്ട്. ഒരു പൂച്ചകണ്ണിയുടെ നടക്കാതെ പോയ മോഹങ്ങളുടെ കഥ.അവളൊരിക്കലും അവനോട് അത് പറഞ്ഞിട്ടില്ല.

ഉണ്ടായിരുന്നുവെങ്കിൽ ഞാൻ പൂച്ചകണ്ണിന്നു വിളിച്ചപ്പോ തന്നെ മനസ്സിലായേനെ. ഏതായാലും ഇപ്പൊ പറയില്ല അതിന് മുൻപ് എന്നോട് ചെയ്തതിനെല്ലാം എട്ടിന്റെ പണി തിരിച്ചു തന്നിട്ടേ പറയു. അവന്റെ മുഖത്ത് അറിയാതൊരു പുഞ്ചിരി വിരിഞ്ഞു. അവൾ അവനെ തള്ളിമാറ്റി പോകാൻ നോക്കിയെങ്കിലും വിട്ടില്ല. അപ്പോഴാ അവന് ഒരു കാൾ വന്നത് അവളെ വിടാതെ തന്നെ മറുകൈ കൊണ്ട് കാൾ എടുത്തു. എന്തോ ബിസിനസ് കാര്യം ആണ് സംസാരിക്കുന്നത്. അവൾ മെല്ലെ കൈ മാറ്റി പോകാൻ നോക്കിയതും അവൻ മുറുക്കെ പിടിച്ചു. ഏതായാലും ഇവൻ വിടുന്ന ലക്ഷണം ഇല്ല. ചുമ്മാ നിൽക്കുന്നതല്ലേ നേരത്തെ നെറ്റിയിടിച്ചത് എന്താന്ന് നോക്കി കളയാം. അവൾ അവന്റെ മുഖത്തേക്ക് നോക്കി. ഫോണിൽ തന്നെയാണ് ശ്രദ്ധ.അവൾ മെല്ലെ ഷർട്ടിന്റെ ബട്ടൺ അഴിച്ചു. രണ്ടു ബട്ടൺ അഴിച്ചപ്പോഴാ അവള കാഴ്ച കണ്ടത്. എന്റെ മഹർ അവന്റെ കഴുത്തിൽ. കണ്ടതും നെഞ്ചിൽ ഒരു പിടച്ചിൽ തോന്നി.നോക്കേണ്ടിയിരുന്നില്ലെന്ന് തോന്നിപ്പോയി അവൾക്ക്. പെട്ടെന്ന് ഫൈസി അവളെ നോക്കി .

അവൾ കണ്ണെടുക്കാതെ നോക്കുന്നത് കണ്ടു അവനും നോക്കി. ഷർട്ടിന്റെ ബട്ടൺ അഴിച്ചത് കണ്ടു. അവൻ പിന്നെ വിളിക്കാന്നു പറഞ്ഞു ഫോൺ വെച്ചു. ഒരു പെണ്ണ് ഒരാണിന്റെ നെഞ്ചത്തേക്ക് ഇങ്ങനെ നോക്കിയാൽ ഒരു പ്രശ്നം ഇല്ല. അതേ സമയം ഞാനാണ് ഇങ്ങനെ നോക്കിയതെങ്കിൽ ഇവിടെ എന്തൊക്ക പുകിൽ ഉണ്ടായേനെ. വകുപ്പ് മാറില്ലേ. അവൾ ചമ്മലോടെ മുഖം താഴ്ത്തി. എന്റെ നെറ്റിയിൽ തട്ടിയപ്പോ എന്താന്ന് അറിയാൻ അവൾ നിന്ന് പരുങ്ങി. സ്വർണ്ണം പുരുഷൻമാർക്ക് ഹറാമാണ്. അതിന് ഇത് സ്വർണ്ണം ആണെന്ന് ആര് പറഞ്ഞു. പിന്നിതെന്ത് കുന്തമാ. എന്റെ ഹൃദയം. ഹൃദയം ഇപ്പൊ മാലയുടെ രൂപത്തിൽ ഇറങ്ങിയോ അവൾ പരിഹാസത്തോടെ ചോദിച്ചു. ആ ഇറങ്ങി. എന്റെ ഹൃദയം മാലയാക്കിയ ഞാൻ നിനക്ക് അന്ന് നിന്റെ കഴുത്തിൽ രണ്ടാമത് അണിയിച്ചത്. നീ അത് അഴിച്ചു തന്നപ്പോ എനിക്ക് തോന്നിയത് എന്റെ ഹൃദയം കീറിമുറിച്ചത് പോലെയാ. നിനക്ക് വേണ്ടെങ്കിലും എനിക്ക് അതില്ലാതെ ജീവിക്കാൻ പറ്റില്ലല്ലോ. അത് കൊണ്ട് എന്നോട് തന്നെ ചേർത്തു വെച്ചു. എന്തൊക്കെ ന്യായം പറഞ്ഞാലും സ്വർണ്ണം സ്വർണ്ണം തന്നെയാണ്.

പുരുഷൻമാർക്ക് ഹറാമാണ്. കണ്ടപ്പോൾ പറഞ്ഞുന്നെ ഉള്ളൂ. ഓക്കേ. ഞാൻ അഴിച്ചു മാറ്റികൊള്ളാം. അവൻ അത് അഴിച്ചെടുത്തു. അവളെ നേർക്ക് നീട്ടി. എനിക്ക് ഇത് അണിയാൻ പാടില്ലാത്ത സ്ഥിതിക്ക് നിനക്കാണ് ഇതിന്റെ അവകാശം. എനിക്കൊന്നും വേണ്ട നിന്റെ ഈ മാല. നമ്മൾ തമ്മിലുള്ള എല്ലാ ബന്ധം അവസാനിച്ചതാണ്. എനിക്കും വേണ്ട ഇനിയിത്. നീയല്ലേ അണിയാൻ പാടില്ലെന്ന് പറഞ്ഞെ. വേണ്ടെങ്കിൽ കൊണ്ട് പോയി വെയിസ്റ്റിൽ ഇട്ടേക്ക്. വെയിസ്റ്റിൽ ഇടണം അല്ലേ. ഇട്ടേക്കാം. വെസ്റ്റിൽ തന്നെ ഇട്ടേക്കാം. അവൻ അവളെതന്നെ നോക്കി പറഞ്ഞു. അവളുടെ അടുത്തേക്ക് വന്നു. അവന്റെ വരവിൽ എന്തോ സ്പെല്ലിങ് തോന്നി അവൾക്ക്. അവൾ പിറകിലേക്ക് നടന്നു ചുമരിൽ തട്ടി നിന്നു. അവൻ മാല കയ്യിൽ എടുത്തു അവളെ കഴുത്തിനു നേരെ നീട്ടി. അതണിയിക്കാൻ നോക്കി. അവൾ അവന്റെ കൈ പിടിച്ചു തടഞ്ഞു. താൻ എന്താ ഈ കാണിക്കുന്നേ. എന്നെ വിട് എനിക്ക് ഇത് വേണ്ട. അവൻ അതൊന്നും കേൾക്കാത്തമാതിരി ബലമായി തന്നെ അവളെ കഴുത്തിൽ കെട്ടി കൊടുത്തു.

എന്നെ സംബന്ധിച്ചിടത്തോളം വെയ്‌സ്‌റ്റിൽ തന്നെയാണ് ഇട്ടത്. നിനക്ക് തീരുമാനിക്കാം കൊണ്ട് പോയി കളയണോ വേണ്ടയൊന്ന്. അവൾ അത് പിടിച്ചു കുറച്ചു സമയം അവന്റെ മുഖത്തേക്ക് തന്നെ നോക്കി. നിനക്കെന്താ ഭ്രാന്ത് പിടിച്ചോ. അവൾ അവനെ ശക്തിയായി തള്ളി മാറ്റി. പ്രണയം ഭ്രാന്ത് ആണെങ്കിൽ ഭ്രാന്ത് തന്നെയാ എനിക്ക്. നിന്നിൽ നിന്നും അടർന്നു വരാൻ തോന്നാത്ത വല്ലാത്തൊരു ഭ്രാന്ത്. ഇഷ്ടം ആണ് നിന്നെ ഒരുപാട് ഒരുപാട് ഇഷ്ടം ആണ്. ഒരു പക്ഷേ എന്നെക്കാളേറെ. അവൾക്ക് സമനില തെറ്റുന്നത് പോലെ തോന്നി.കണ്ണുകൾ നിറഞ്ഞൊഴുകി. അവൾ റൂമിൽ നിന്നും ഇറങ്ങി പോകാൻ നോക്കിയതും ഞെട്ടിപ്പോയി. വാതിൽക്കൽ ഷെറി. അവൾ കണ്ണ് തുടച്ചു. മുഖത്ത് ചിരി വരുത്തി. നീ.... നീയെന്താ ഇവിടെ. ഷെറിയും ഭ്രാന്ത് പിടിച്ച പോലെ നിൽക്കുകയാരുന്നു. അവൾ കണ്ടിരുന്നു അവിടെ നടന്നതെല്ലാം. സഫുനെ കൊന്നു കളയാനുള്ള ദേഷ്യം അവളിൽ ഇരച്ചു കയറി. അവൾ കഷ്ടപ്പെട്ടു ദേഷ്യം അടക്കിപിടിച്ചു. ഷെറി അവളെ കൂട്ടി പുറത്തേക്ക് പോയി.

പരസ്പരം എല്ലാം പറഞ്ഞു കഴിഞ്ഞതും ഷെറിക്ക് തലക്ക് അടികിട്ടിയത് പോലെയായി. ഇവളെ കാണണ്ടെന്ന് കരുതിയാണ് സനയുടെ മാര്യേജ്ന് പോലും പോവ്വതിരുന്നത് എന്നിട്ടിപ്പോ ഫൈസിയുടെ ഓഫീസിൽ അവന്റെ കാബിനിൽ തന്നെ അവൾ..... ഷെറിക്ക് വട്ട് പിടിക്കുന്നത് പോലെ തോന്നി. ഫൈസി രണ്ടാളെയും വിളിക്കുന്നുന് പറയുന്നത് കേട്ടാണ് അവന്റെ കാബിനിലേക്ക് പോയത്. തേജയും ഉണ്ടായിരുന്നു അവിടെ. ഷെറിക്ക് ഒരു ഫയൽ കൊടുത്തു കരെക്ഷൻ ചെയ്യണംന്ന് പറഞ്ഞു. സഫുനോട് ഒരു ഫയൽ താഴെ നിന്ന് എടുത്തു കൊണ്ട് വരാൻ പറഞ്ഞു. എന്നെ കൊണ്ട് പറ്റില്ലെന്ന് പറഞ്ഞു അവൾ കസേരയിൽ പോയി ഇരുന്നു. തേജ ഫൈസിയെയും സഫുനെയും മാറി മാറി നോക്കി. ഫൈസി കാണാത്തമട്ടിൽ ആർക്കോ ഫോൺ വിളിക്കുന്നത് പോലെ ചെയ്തു എണീറ്റു പോയി. ഇങ്ങനെയെ സംഭവിക്കുന് അവന് ഏകദേശധാരണ ഉണ്ടായിരുന്നു. ടീ പൂച്ചക്കണ്ണി നിന്നോടാ പറഞ്ഞത്. എന്നെകൊണ്ടൊന്നും വയ്യ. വേണേൽ പോയി വാങ്ങിയിട്ട് വാ. അവൾ ഫോണിൽ തോണ്ടി ഇരുന്നു.

അവൻ ഫോണിൽ വിളിച്ചു ആരോടോ പറഞ്ഞു. ഒരാൾ ഫയൽ കൊണ്ട് വന്നു കൊടുത്തു. ഫൈസി ഇതാ ഫയൽ അവൻ അത് ഫൈസിക്ക് നേരെ നീട്ടി. തേജ കലിപ്പോടെ സഫുനെ നോക്കുന്നത് ഫൈസി കണ്ടു. ഞാനുള്ളോണ്ട ചീത്തപറയാത്തതെന്ന് അവന്ന് മനസ്സിലായി.ഫൈസിയും അവനും എന്തൊക്കെയോ ഡിസ്കഷൻ ചെയ്യുന്നത് അവൾ കണ്ടു. മൈൻഡ് ചെയ്യാത്ത പോലെ ഫോണിൽ തോണ്ടി ഇരുന്നു. റൂമിൽ മൊത്തം എന്തിനോ വേണ്ടി തിരയുന്നത് കണ്ടു. അവൾ അതെല്ലാം കാണത്ത മട്ടിൽ തന്നെ ഇരുന്നേ ഉള്ളൂ. കുറേ കഴിഞ്ഞു ഒരു കെട്ട് ഫയൽ തേജ അവളെ മുന്നിൽ കൊണ്ട് വെച്ചു. അവൾ അവനെ നോക്കി. വേണ്ടാത്ത ഫയൽസ് ആണ്. മുകളിൽ ലാസ്റ്റ് വൺ ഒരു റൂമുണ്ട് അവിടെ കൊണ്ട് വെച്ചേക്ക്. വേണേൽ പോയി കൊണ്ട് വെക്ക്. ഫൈസി ഇവൾ നിന്റെ റിലെറ്റിവ് ആണോ. ആണോ സഫു. ഒന്ന് പറഞ്ഞു കൊടുത്തേ നമ്മൾ തമ്മിൽ ഉള്ള റിലേഷൻ. ഫൈസി അവളെ നോക്കി പുഞ്ചിരിയോടെ പറഞ്ഞു. ഞങ്ങൾ തമ്മിൽ ഒരു റിലേഷനും ഇല്ല. നിനക്കെന്താപ്പോ വേണ്ടേ.

എനിക്കൊന്നും വേണ്ട. നീ എന്ത് തോന്ന്യവാസം ചെയ്താലും ഫൈസി ഒന്നും പറയില്ലെന്ന് മനസ്സിലായി.അങ്ങനെ ചെയ്യണമെങ്കിൽ നിങ്ങൾ തമ്മിൽ എന്തോ കണക്ഷൻ ഉണ്ട്. അതാ ചോദിച്ചേ. ഞങ്ങൾ തമ്മിൽ ഒരു കണക്ഷനും ഇല്ല. ഇത് കൊണ്ട് വെച്ച പോരെ. അതിന് എഴുതാപ്പുറം വായിക്കേണ്ട. അവൾ ആ ഫയൽസ് എടുത്തു പോകാൻ നോക്കി. ആ റൂം ആരും യൂസ് ചെയ്യൽ ഇല്ല. അപ്പടി പൊടിയും മാറാലയും ആയിരിക്കും. അവിടെ എവിടെയെങ്കിലും വെച്ചു പെട്ടെന്ന് വരണം. അധിക സമയം ആ റൂമിൽ നിൽക്കണ്ട. വേണ്ടന്നെ ഞാൻ രണ്ടു ദിവസം കഴിഞ്ഞു വരാം എന്താ പോരെ. അവൾ മുഖം കൊട്ടി കൊണ്ട് പറഞ്ഞു. ഇതൊക്കെ എവിടുന്ന് കുറ്റിയും പറിച്ചു വന്നെടാ. അമേരിക്കയിൽ നിന്ന് എന്തെ കൂടെ പോരുന്നോ. അവൾ വിളിച്ചു പറഞ്ഞു. അമേരിക്കയല്ലെടി അത് ഊളൻപാറയ.നിന്നെ പോലെ ഉള്ളവർ അവിടെയാ താമസം.

നീ പോടാ സോഡാകുപ്പി. അവൾ അവനെ നോക്കി കൊഞ്ഞനം കുത്തി റൂമിൽ നിന്നും ഇറങ്ങി. സഫു ഒരു മിനിറ്റ് അവൻ എണീറ്റു അവളെ പിറകെ ഓടിപോയി. അവളോട് എന്തോ പറയുന്നത് കണ്ടു. പെട്ടെന്ന് തന്നെ തിരിച്ചു വന്നു. നീയെന്തിനാ വീണ്ടും അവളെ പിറകെ പോയത്. ആ റൂമിന്റെ ലോക്ക് കേടാണ്. അകത്തുനിന്ന് ലോക്ക് ആയാൽ പിന്നെ പുറത്ത് നിന്നെ തുറക്കാൻ പറ്റു. അബദ്ധത്തിൽ പൂട്ടി പോയാലോന്നു പേടിച്ച. അതിൽ പെട്ട ശ്വാസം മുട്ടി ചത്തു പോകും. ഒരു ജനൽ പോലും അവിടെയില്ല. വാതിൽ ശരിയാക്കാൻ ഞാൻ മറന്നും പോയി. ആ ഷേറിക്ക് ജാഡ ഉണ്ടെന്നേ ഉള്ളൂ. പറഞ്ഞതൊക്കെ അനുസരിക്കും. സഫ്ന നേരെ തലതിരിച്ചാണ്. വല്ലാത്തൊരു സ്വഭാവം. ഇങ്ങനെ പോയ നിന്റെ റിലേറ്റീവ് ആണെന്നും നോക്കില്ല. അടിച്ചു പല്ല് ഞാൻ തെറിപ്പിക്കും നോക്കിക്കോ. തേജ ഫൈസിയോട് പറഞ്ഞു. ഫൈസി അവനെതന്നെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു അവളെ വിളിച്ചു പിറകെ പോയത് സഫുന്ന് വിളിച്ചാണ്. അവളോട് അടുപ്പം ഉള്ളവർ മാത്രമേ അങ്ങനെ വിളിക്കു.

പിന്നെ അവൾ ഉടക്കി സംസാരിച്ചിട്ടും അവൻ അവൾക്ക് കൊടുത്ത കെയറിങ്. മൊത്തത്തിൽ വശപിശകാണ്. രണ്ടു പേർക്കും പരസ്പരം അറിയാമെന്നു കൺഫോം.സഫു കുറച്ചു കഴിഞ്ഞു തിരിച്ചു വന്നു. ഷെറിയുടെ കൂടെ ഇരുന്നും ഓഫീസിലെ മറ്റുള്ളവരോട് സംസാരിച്ചും നടന്നു. ഒരു ജോലിയും ചെയ്തില്ലെന്ന് മാത്രമല്ല മറ്റുള്ളവരെ ചെയ്യാനും സമ്മതിച്ചില്ല. ഇടക്കിടക്ക് തേജയുമായി ഉടക്ക് ഉണ്ടാകുന്നതും ഫൈസി കാണുന്നുണ്ടായിരുന്നു. വൈകുന്നേരം ഓഫീസ് വിടുന്ന സമയം അവന്റെ കാബിനിൽ പോയി ബാഗും എടുത്തു വന്നു. അവനോട്‌ മിണ്ടുകയോ മൈന്റ് ചെയ്യുകയോ ചെയ്തില്ല. അവന്ന് ഒഴിവാക്കാൻ പറ്റാത്ത കുറച്ചു വർക്ക് ഉള്ളത് കൊണ്ട് അവിടെ തന്നെ നിന്നു. കുറച്ചു കഴിഞ്ഞു അവനും ഓഫീസിൽ നിന്നും ഇറങ്ങി. പിന്നാലെ തേജയും ഓഫീസ് ലോക്ക് ചെയ്തു പോയി. ** സഫു ഫോണിലേക്ക് നോക്കി റേഞ്ച് തീരെയില്ല അവള ഫോൺ വലിച്ചെറിഞ്ഞു. വാതിലിൽ ആഞ്ഞു മുട്ടി വിളിച്ചു. ആരും വിളികേട്ടില്ല. ചുറ്റും ഇരുട്ട് പടർന്നു.

ശ്വാസം മുട്ടുന്നത് പോലെ. പേടിചിട്ട് ശരീരം വിറക്കാൻ തുടങ്ങി.അവൾ ചുമര് മൊത്തം പരതി നോക്കി സ്വിച്ച് ബോർഡ് കണ്ടു പിടിച്ചു. ഇപ്പൊ ഓഫ്‌ ആകും എന്ന മട്ടിൽ ലൈറ്റ് തെളിഞ്ഞു.കുറച്ചു ആശ്വാസം തോന്നി. പോകാൻ ഇറങ്ങിയപ്പോഴാ ഫോൺ എടുത്തിലെന്ന് ഓർമ വന്നത്. തിരിച്ചു ഓഫീസിലേക്ക് തന്നെ വന്നു. എല്ലായിടത്തും പരതി നോക്കിയെങ്കിലും കിട്ടിയില്ല. ഈ റൂമിൽ ഫയൽ വെക്കാൻ വന്നപ്പോൾ മറന്നു പോയെന്ന് കരുതി വന്നു നോക്കിയതാ. റൂമിൽ കയറിയതും ആരോ വാതിൽ അടച്ചു. കുറേ വിളിച്ചെങ്കിലും ആരും തുറന്നില്ല. ഇതിനുള്ളിൽ കേറിയിട്ട് സമയം എത്രയായെന്ന് പോലും അറിയില്ല. അവൾക്ക് ചുറ്റും കറങ്ങുന്നത് പോലെ തോന്നി. തന്റെ അവസാനനിമിഷം ആണിതെന്ന് അവൾക്ക് തോന്നി. അവൾക്ക് ഫൈസിയെ ഓർമ വന്നു. അവൾ മഹറിൽ മുറുക്കെ പിടിച്ചു. അവൾ ബോധം മറഞ്ഞു നിലത്തേക്ക് വീണു.അപ്പോഴുംഅവളെ ചുണ്ടുകൾ മന്ത്രിച്ചു കൊണ്ടിരുന്നു ഫൈസി..... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story