💕മിഴികൾ പറഞ്ഞ പ്രണയം 💕: ഭാഗം 64

mizhikal paranja pranayam

രചന: സഫ്‌ന കണ്ണൂർ

വീട്ടിൽ എത്താറായതും ഒരു ബൈക്ക് ചീറി പാഞ്ഞു വന്നു. കാറിന്റെ അടുത്തെത്തിയതും കാറിന്റെ ഗ്ലാസിൽ ഒറ്റയടി.എന്നിട്ട്നിർത്താതെ പോവ്വുകയും ചെയ്തു. .....ഫൈസി ചീത്ത വിളിച്ചോണ്ട് കാറിൽ നിന്ന് ഇറങ്ങി. ബൈക്ക് നോക്കി. ദൂരെ എത്തിയിരുന്നു. മിന്നൽ പോലെയേ കണ്ടുള്ളൂവെങ്കിലും പക്ഷേ എവിടെയോ കണ്ടത് പോലെ. അവൻ ആ ബൈക്ക് വന്നത് ഒന്നൂടി ഓർത്ത് നോക്കി. സ്പോർട്സ് ബൈക്ക് മുഖം ടവ്വൽ കൊണ്ട് മറച്ചു ഹെൽമെറ്റ്‌ ഇട്ടിരുന്നു. അവന്റെ മനസ്സ് മന്ത്രിച്ചു സഫുന്റെ എയ്ഞ്ചൽ. സഫു പറഞ്ഞു തന്ന അതേ രൂപം. അവൻ എന്തിന് എന്റെ പിന്നാലെ വന്നു.അപ്പോഴാണ് ഗ്ലാസിൽ ഒരു പേപ്പർ വെച്ചിട്ട് കണ്ടത്. അവൻ അതെടുത്തു നോക്കി. ബബിൾഗം കൊണ്ട് ഒട്ടിച്ചാണ് പേപ്പർ വെച്ചത്. തുറന്നു നോക്കി. . സഫു ഇത് വരെ ഓഫീസ് വിട്ടു പുറത്ത് വന്നിട്ടില്ല. അവളെന്തോ അപകടത്തിൽ ആണ്.വായിച്ചതും അവന്റെ ശരീരത്തിലൂടെ ഒരു വിറയൽ പടർന്നു കയറി. അവൻ സഫുന്റെ ഫോണിലേക്ക് വിളിച്ചു നോക്കി. ഔട്ട്‌ ഓഫ് കവറേജ് ആണ്.

സഫു പോകുന്നത് ഞാൻ കണ്ടതാണ്. ലാസ്റ്റ് ഓഫീസ് ചെക്ക് ചെയ്തു പൂട്ടി പോകുന്നത് തേജയാണ്. അവനെ വിളിച്ചു നോക്കി. സഫു പോകുന്നത് അവനും കണ്ടെന്നു പറഞ്ഞു. ആരെങ്കിലും ചുമ്മാ പറഞ്ഞതാകും. ഞാൻ മൊത്തം നോക്കിയതാ ഒരു പൂച്ചക്കുഞ് പോലും അവിടെയില്ല. ഫൈസിയുടെ മനസ്സിൽ എന്തോ അപകടം മണത്തു. ഏയ്ഞ്ചൽ കള്ളം പറയുമെന്ന് തോന്നുന്നില്ല. സഫുന്റെ രക്ഷകൻ ആണെന്ന് മനസ്സ് പറയുന്നു. അങ്ങനെഎങ്കിൽ സഫു ഇപ്പൊ എന്തോ അപകടത്തിൽ തന്നെയാണ്. തേജ അവൻ ഉറപ്പിച്ചു പറയുന്നു സഫു പോയെന്ന്. തേജ കളവ് പറയോ ഒരിക്കലും ഇല്ല. ഏയ്ഞ്ചൽ..... അതിനും ചാൻസില്ല. ഇതിൽ ആര് പറയുന്നതാണ് സത്യം. ഓഫീസിലേക്ക് പോയി നോക്കണോ. തേജ ഓർ ഏയ്ഞ്ചൽ അവന്റെ മനസ്സ് രണ്ടിടത്തേക്കും ചായാൻ തുടങ്ങി. അവൻ സഫുന്റെ ഫോണിലേക്ക് വിളിച്ചു കൊണ്ടേയിരുന്നു. ഔട്ട്‌ ഓഫ് കവറേജ് ഏരിയ എന്ന് തന്നെയാണ് പറയുന്നത്. ഈ കുരിപ് എവിടെ പോയതാരിക്കും. ഉള്ളിൽ ചെറിയ പേടിയും ഉടലെടുത്തു.

അവൻ വേഗം ഓഫീസിലേക്ക് പോയി. മൊത്തം അരിച്ചു പെറുക്കിയെങ്കിലും സഫുനെ കണ്ടില്ല. ഇനി എന്നെ കളിപ്പിച്ചത് ആകുമോ.പിന്നെ ഇവൾ ഇതെവിടെ പോയി. അവന് വട്ട് പിടിക്കുന്നത് പോലെ തോന്നി. ഓഫീസ് വിട്ടു പോയിട്ടില്ലെങ്കിൽ.... അവൻ മുകളിലേക്ക് ഓടി പോയി നോക്കി. അവിടെ എവിടെയും ഇല്ല. ഇനി നോക്കാനുള്ളത് വേണ്ടാത്ത ഫയൽസ് മറ്റും വെക്കുന്ന റൂം ആണ്. അവിടെ അവളൊരിക്കലും പോകില്ല. തിരിച്ചു ഇറങ്ങാൻ നേരത്താണ് ആ റൂമിൽ ചെറിയ വെളിച്ചം കണ്ടത്. അവൻ നെഞ്ചിടിപ്പോടെ പോയി തുറന്നു നോക്കി. സഫു നിലത്ത് വീണു കിടക്കുന്നത് കണ്ടു. അവൻ സഫുന്ന് വിളിച്ചു കൊണ്ട് ഓടി പോയി അവളെ എടുത്തു. വിളിച്ചു നോക്കിയെങ്കിലും എണീറ്റില്ല. പേടിച്ചിട്ട് അവന്റെ ശബ്ദം ഇടറിയിരുന്നു. കുറെ വിളിച്ചപ്പോൾ കണ്ണ് തുറന്നില്ലെങ്കിലും ഒന്ന് ഞരങ്ങി. അപ്പോഴാ അവന് കുറച്ചു ആശ്വാസം ആയത്. ബോധം പോയതാണ്. അവളെ എടുത്തു പുറത്ത് ഇറങ്ങാൻ നോക്കിയപ്പോൾ ആ കാഴ്ച കണ്ടു ഞെട്ടി. ഇവളെ കണ്ട വെപ്രാളത്തിലെ ഓടി വരുമ്പോൾ ഡോർ പിറകോട്ടു തള്ളിയിരുന്നു വാതിൽ അടഞ്ഞിട്ട ഉള്ളത്.

അവൻ അവളെ നിലത്ത് കിടത്തി വാതിൽ തുറക്കാൻ നോക്കിയെങ്കിലും പറ്റിയില്ല. പൊളിഞ്ഞാലും സാരമില്ല എന്ന് കരുതി ചവിട്ടി തുറക്കാൻ നോക്കി. നോ രക്ഷ. അവൻ സഫുനെ നോക്കി എത്രയും പെട്ടെന്ന് പുറത്ത് എത്തിയെ പറ്റു. വായു സഞ്ചാരം ഇല്ലാത്തത് കൊണ്ട് ബോധം പോയത്. തനിക്കും ശ്വാസം മുട്ടാൻ തുടങ്ങി. വാതിൽ പൊളിച്ചു പോകാൻ കഴിയുന്ന തോന്നുന്നില്ല. ഫോൺ എടുത്തു നോക്കി നോ സിഗ്നൽ. ചാർജ് ആണെങ്കിൽ അതും ഇല്ല. ഏത് നിമിഷവും ഓഫ് ആകും. അവന് വട്ട് പിടിക്കുന്നത് പോലെ തോന്നി. ചുറ്റും നോക്കി. ഒരു സൈഡ് ജനൽ ഗ്ലാസ്‌ ആണ്. തുറക്കാൻ പറ്റുന്നില്ല. അവൻ കൈ കൊണ്ട് അടിച്ചു പൊട്ടിച്ചു. തണുത്ത കാറ്റ് അകത്തേക്ക് കയറിയതും കുറച്ചു ആശ്വാസം കിട്ടി. കുറച്ചു വെള്ളം കിട്ടിയിരുന്നെങ്കിൽ.. അവൻ ചുറ്റും നോക്കി സഫുന്റെ ബാഗ് കണ്ടു. അത് തുറന്നു നോക്കി. ഭാഗ്യത്തിന് കുപ്പിയിൽ കുറച്ചു വെള്ളം കണ്ടു. മുഖത്ത് തളിച്ചതും അവൾ കണ്ണ് തുറന്നു. കണ്ണ് തുറന്നതും അവനെ കഴുത്തടക്കം കെട്ടിപിടിച്ചു പൊട്ടി കരഞ്ഞു.

അവൾ നന്നായി പേടിച്ചിരുന്നുന്നു അവന് മനസ്സിലായി. പേടിക്കണ്ട ഞാനില്ലേ കൂടെ .ഇനിയെന്തിനാ പേടിക്കുന്നെ. അവളുടെ ശരീരം വിറക്കുന്നത് അവനറിയുന്നുണ്ടായിരുന്നു . അവൻ പിടി വിടുവിച്ചു വെള്ളം കുടിക്കാൻ കൊടുത്തു. അവൾ ഒന്ന് ശ്വാസം കഴിച്ചു നോർമലായി അവിടെ ഇരുന്നു. ഞാനിവിടെ ഉണ്ടെന്ന് എങ്ങനെയാ മനസ്സിലായെ. നിന്റെ ഏയ്ഞ്ചൽ പറഞ്ഞു തന്നു. എയ്ഞ്ചലോ അവൾ ഞെട്ടലോടെ ചോദിച്ചു. അവൻ എല്ലാം പറഞ്ഞു കൊടുത്തു. അതാരാ ശരിക്കും എന്തിനാ അയാൾ എന്റെ പിറകെ നടക്കുന്നെ. സത്യം പറ സഫു നീ ആരെയെങ്കിലും തേച്ചുഭിത്തിയിൽ ഒട്ടിച്ചിട്ടുണ്ടോ. മനസ്സിലായില്ല ചോദിച്ചത്. നിന്റെ പഴയകാമുകനാണോ അതെന്ന്. നിന്നോടുള്ള പ്രണയം മൂത്ത് പിറകെ നടക്കുന്നതായിക്കൂടെ. ഞാനാരെയും തേക്കാനും വാർക്കാനും പോയിട്ടില്ല അവൾ ദേഷ്യത്തോടെ പറഞ്ഞു. ദേശ്യപ്പെടാതെ മുത്തേ. നീ തന്നെ ആലോചിച്ചു നോക്ക് നിനക്ക് എന്ത് പ്രോബ്ലം ഉണ്ടായാലും അവനപ്പോ എത്തും. അതിനർത്ഥം അവൻ നിന്റെ പിറകെ തന്നെ ഉണ്ടെന്നല്ലേ.

ഇങ്ങനെ ഫോള്ളോ ചെയ്യണമെങ്കിൽ എന്തോ ഉണ്ട് സംതിങ് റോങ്. അവൻ അർത്ഥം വെച്ചത് പോലെ അവളെ നോക്കി പറഞ്ഞു. ആ ഏയ്ഞ്ചൽനെ കണ്ടിരുന്നെങ്കിൽ ഒരു ഡ്യൂയറ്റ് പാടി അവന്റെ കൂടെയങ്ങ് പോകാരുന്നു. എന്നെ ഇത്രയും കെയർ ചെയ്യുന്ന ഒരാളല്ലേ. മിസ്സാക്കണ്ടല്ലോ. എന്നിട്ട് പോയത് തന്നെ. അന്ന് ഞാൻ ജീവനോടെ ഇല്ലെന്ന് കരുതിക്കോ. അതെന്താ നീ ചാവുമോ. ചാവും നിന്നെ കൊന്നിട്ട്.അവളെ നേരെ കൈ ചൂണ്ടി കലിപ്പോടെ പറഞ്ഞു. അവന് നന്നായി ദേഷ്യം വന്നെന്ന് അവൾക്ക് മനസ്സിലായി.അപ്പോഴാ അവൾ അവന്റെ കൈ കണ്ടത് കൈ മുറിഞ്ഞു ചോര ഒലിക്കുന്നു. ഇതെങ്ങനെയാ കൈ മുറിഞ്ഞത്. അവൾ കൈ പിടിച്ചു നോക്കി. അത് ഗ്ലാസ്‌ അടിച്ചു പൊട്ടിച്ചപ്പോ ആയതാരിക്കും അവൻ നിസ്സാരഭാവത്തോടെ കൈ കുടഞ്ഞു. അവൾ കൈ പിടിച്ചു നോക്കി. വലത് കയ്യിന്റെ കൈ പത്തി മുഴുവൻ ചോരയിൽ കുളിച്ചിരുന്നു. നല്ലോണം ചോര പോകുന്നുണ്ടല്ലോ. എന്താ ഇപ്പൊ ചെയ്യുക. അവൾ തട്ടം അഴിച്ചു കൈ കെട്ടികൊടുത്തു. അവൻ അവളെമുഖത്തേക്ക് തന്നെ നോക്കി. അവൾ കണ്ടു നോക്കുന്നത് എന്താ നോക്കുന്നെ. എന്നോട് സ്നേഹം ഒക്കെ ഉണ്ടല്ലേ. കോപ്പുണ്ട്. എനിക്ക് ഹെല്പ് ചെയ്ത ആളല്ലേ. അത് കൊണ്ട് തിരിച്ചും ചെയ്തു അത്രയേ ഉള്ളൂ.

എന്നിട്ട് ഈ മുഖം അങ്ങനെയല്ലല്ലോ പറയുന്നത്. സങ്കടവും പേടിയും കരച്ചിലും എല്ലാം ഉണ്ടല്ലോ മുഖത്ത്. അവനെ നോക്കാതെ അവൾ വേഗം എണീറ്റു. ഞാൻ പോവ്വാ സമയം കുറേയായി. അവൾ വാതിലിനടുത്തേക്ക് പോയി. പാവം കൈ മുറിഞ്ഞു കുറേ ചോര പോയി. കണ്ടപ്പോൾ ശരിക്കും സങ്കടം വന്നു. എനിക്ക് വേണ്ടിയാണല്ലോന്ന് ഓർക്കുമ്പോ സഹിക്കാൻ പറ്റുന്നില്ല. കെട്ടികൊടുക്കുമ്പോൾ വേദനഎടുത്തിട്ട് പുളയുന്നത് പോലെ തോന്നി. നല്ല വേദനയുണ്ടാകും പാവത്തിന്. നീ പോയിക്കോ അതിന്റെ പിറകെ വേണമെങ്കിൽ ഞാനും വരാം. അവൻ ചെറു ചിരിയോടെ ഇരുന്നിടത് തന്നെ നിന്നു. അവൾ ഓടി വരുന്നത് കണ്ടു. അതാരാ വീണ്ടും പൂട്ടിയെ. ടീ പോത്തേ വാതിൽ തുറന്നിനെങ്കിൽ നിന്നെ ഇവിടെതന്നെ കിടത്തോ. ഈ ജനൽ അടിച്ചു പൊട്ടിക്കേണ്ടി വരുമായിരുന്നോ. ഇതൊക്കെ ചിന്തിക്കലാണോ എന്റെ പണി. ഇനിയിപ്പോ എങ്ങനെയാ പുറത്ത് പോവ്വുക. എന്ത് കുന്തത്തിന നീ ഇങ്ങോട്ട് വന്നത്. എന്റെ ഫോൺ കണ്ടില്ല. ഇവിടെ വെച്ചു മറന്നു. എടുക്കാൻ വന്നതാ എങ്ങനെയോ ഡോർ അടഞ്ഞു.

ഇനിയാര റബ്ബേ വാതിൽ തുറന്നു തരിക. ഫോൺ ആണെങ്കിൽ ഇതിനുള്ളിൽ റൈഞ്ച ഇല്ല. അവൾ തലക്ക് കൈ വെച്ചു. അവൻ പോയി കൂളായി ചുമര് ചാരി ഇരുന്നു. നിനക്ക് പോകാനുള്ള ഉദ്ദേശം ഒന്നും ഇല്ലേ. ഇവിടെതന്നെ ഇരിക്കാനാണോ പ്ലാൻ. ഞാൻ കുറേ നോക്കിതാ. പറ്റണ്ടേ. ഇനി ആരെങ്കിലും വന്ന രക്ഷപെട്ടു. ആര് വരാനാ ഈ റൂമിലേക്ക്. പോലീസ്. പൊലീസോ അവൾ പേടിയോടെ അവനെ നോക്കി. മണിയിപ്പോ ഏകദേശം ഏഴാകാറായിട്ടുണ്ടാവും നിന്റെ സമീർക്ക ഇപ്പൊ നിന്നെ തിരക്കുന്നുണ്ടാകും. ഫോണിൽ വിളിക്കും കിട്ടില്ല. ഇവിടെയും വീട്ടിലും എല്ലാം അന്വേഷിക്കും. ഞാൻ നിന്നെ ഭീഷണിപെടുത്തി ഇവിടേക്ക് വരുത്തിയതാണല്ലോ. അവസാനം പോലീസിൽ കംപ്ലൈന്റ് കൊടുക്കും ഞാൻ തട്ടികൊണ്ട് പോയിന്നു. അവന്മാർ തിരക്കി വരുമായിരിക്കും. അപ്പൊ പുറം ലോകം കാണാം. അവൾ ചെറു ചിരിയോടെ അവിടെ ഇരുന്നു. എന്താടി ഇളിക്കുന്നെ. ഇന്ന് സനയുടെ വീട്ടിൽ ചെറിയ സൽക്കാരം ഉണ്ട്. നേരെ അവിടേക്ക് പോകും എന്ന് വീട്ടിൽ വിളിച്ചു പറഞ്ഞിന്.

ഇന്ന് അവിടെയാ താമസിക്കുകന്ന് പ്രത്യേകം പറഞ്ഞിട്ടുണ്ട്. എന്ന ഷാഹിദ് തിരക്കി വന്നോളും അവർക്ക് ഒരു സർപ്രൈസ് ആയിക്കോട്ടേന്ന് കരുതി ഞാൻ വരില്ലെന്ന് വിളിച്ചു പറഞ്ഞു സനയോട്. ചുരുക്കി പറഞ്ഞാൽ നാളെയെ നിന്നെ ആരെങ്കിലും തിരക്കി വരൂ. ആ പ്രതീക്ഷയും പോയി. ദുരന്തം ആണല്ലോടി നീ. അവൾ തിരിച്ചു ഇളിച്ചു കാണിച്ചു. നിന്റെ വീട്ടിൽ നിന്നും ഇത് പോലെ അന്വേഷിച്ചു വരില്ലേ. ഒരു ചാൻസ് ഇല്ല. അജു ബാംഗ്ലൂർക്ക് പോയി. ഇക്ക നാട്ടിലും ഇല്ല . ഷാഹിദ് എന്നെയും വിളിച്ചിരുന്നു. അത് കൊണ്ട് ഉമ്മാനോട് വരാൻ ലേറ്റ് ആകുന്നു പറഞ്ഞിരുന്നു. എന്നേക്കാൾ വലിയ ഭൂലോക ദുരന്തം നീയാണല്ലോ. ഇനിയിപ്പോ എന്താ ചെയ്യുക. രാവിലെ ഓഫീസ് തുറന്നാലേ വല്ല രക്ഷയും ഉള്ളൂ. അല്ലെങ്കിൽ നിന്റെ ഏയ്ഞ്ചൽ വരുമായിരിക്കും. നമുക്ക് അത് വരെ വല്ലോം മിണ്ടിയും പറഞ്ഞും ഇരിക്കാം. മിണ്ടാനും പറയാനും പറ്റിയ ഒരു സാധനം. കണ്ടാലും മതി. അവൾ ദൂരെ പോയി ഇരുന്നു. ജാഡതെണ്ടി ഈ കുരിപ്പിന് വേണ്ടിയാ ഞാനും ഇവിടെ പെട്ടെത്.

എന്നിട്ട് അതിന്റെ നന്ദി പോലും ഇല്ലാതെ പോയി ഇരിക്കുന്ന കണ്ടില്ലേ. അവൻ അവളെ തന്നെ നോക്കി ഇരുന്നു. തട്ടം ഇടാതെ ആദ്യമായ കാണുന്നെ. കാറ്റിൽ മുടി പാറിപ്പറന്നു കളികുന്നത് കാണാൻ നല്ല രസമുണ്ട്. അവളെ സാരി കണ്ടതും അവന് നെഞ്ചിൽ ഒരു നീറ്റൽ തോന്നി. എന്നെ തോല്പിക്കാനാണോ ഈ സാരിയും ഉടുത്തു വന്നേ. എനിക്ക് ഇഷ്ടം ഇല്ലാതെ എന്നെ ഭീഷണിപെടുത്തി ഓഫീസിലേക്ക് കൊണ്ട് വന്നതല്ലേ. എന്നെ കാണും തോറും നിനക്ക് ജോലിക്ക് വരുന്ന സ്ത്രീയെ അല്ലെ ഓർമ വരിക. ആ സ്ഥാനം എനിക്കുള്ളൂ. തൂപ്പ് കാരിക്ക് സമം ആണ് ഞാനെന്ന സ്വയം കരുതാനും നിന്നെ ബോധിപ്പിക്കാനും വേണ്ടി തന്നെയാ ഉടുത്തത്. നീ എന്ത് ഉടുത്താലും ഒടുക്കത്തെ മൊഞ്ചാടി. നിനക്ക് നന്നായി ചേരുന്നുണ്ട്. മാത്രമല്ല സാരി ഉടുക്കുന്നത് തന്നെയാ കൂടുതൽ ഭംഗി പ്രത്യേകിച്ച് ഇങ്ങന. ദർശന സുഖം കൂടി കിട്ടുമല്ലോ. അവൻ നോക്കുന്നത് കണ്ടു അവളും നോക്കി. നേരത്തെ വെപ്രാളത്തിനിടക്ക് സാരിയുടെ പിന് അഴിഞ്ഞു വയറു മൊത്തം കാണുന്നുണ്ട്. കുറുക്കൻ ചത്താലും കണ്ണ് കോഴി കൂട്ടിൽ തന്നെ അവൾ പിറു പിറുത്ത് കൊണ്ട് സാരി വലിച്ചു നേരെയാക്കി.

എന്നിട്ട് ദൂരെ പോയി ഇരുന്നു . ബാഹർ സെ കോയി അന്തർ നാ ആ സകെ അന്തർ സെ കോയി ബാഹർ നാ ജാ സകെ ............... ............... ഹം തും ഏക് കംരമേ ബന്ദ് ഹോ. അവൻ അവളെ നോക്കി പാടി. ഇവനിതിപ്പൊ എന്താ ഇവിടെ പാടുന്നേ. എന്തെങ്കിലും ദുരുദ്ദേശം ഉണ്ടോ ഇനി. അവൾ സാരി തലപ്പ് കൊണ്ട് ഫുൾ മൂടിപ്പുതച്ചു ഇരുന്നു. അവളുടെ കളി കണ്ടു അവന് ഉള്ളിൽ ചിരി വരുന്നുണ്ടായിരുന്നു . പെട്ടന്ന് അവൾ പറഞ്ഞു എനിക്ക് വിശക്കുന്നു. പൊറോട്ടയും ഒരു പ്ലേറ്റ് ചില്ലിചിക്കനും എടുക്കട്ടെ. കിട്ടോ... അവൾ അവനെ നോക്കി ചോദിച്ചു പോയി. അവൻ പൊട്ടിചിരിച്ചു. അപ്പോഴാ അവൾക്ക് ഓടിയത്. കളിയാക്കി ചിരിക്കുന്നതാണെങ്കിലും അവന്റെ കോന്ത്രൻ പല്ല് കാണിച്ചുള്ള ചിരി സത്യം പറഞ്ഞ മുഖത്ത് നിന്നും കണ്ണെടുക്കാൻ തോന്നുന്നില്ല. എനിക്ക് വിശക്കുന്നു. ഉച്ചക്കും ഒന്നും തിന്നിട്ടില്ല. വെള്ളം എങ്കിലും കിട്ടിയ മതിയാരുന്നു. അവന് പാവം തോന്നുന്നുണ്ടായിരുന്നു കാണുമ്പോൾ. മുഖം പറയുന്നുണ്ടായിരുന്നു അവളുടെ ഉള്ളിലെ തളർച്ച.

അവൻ എണീറ്റു പോയി. വാതിൽ ചവിട്ടി പൊളിക്കാൻ നോക്കി. ശക്തിയായി വാതിൽ അടിച്ചതും അവൻ വേദനകൊണ്ട് പുളഞ്ഞു. കയ്യിൽ നിന്നും രക്തം ഒലിച്ചിറങ്ങി. അത് കണ്ടതും അവൾ ഓടിചെന്നു. ഒറ്റചവിട്ടിന് വാതിൽ പൊളിയാൻ ഇത് സിനിമയും സീരിയലും ഒന്നും അല്ല. വെറുതെ പണികിട്ടണ്ട. എന്നാലും ശ്രമിച്ചു നോക്കിക്കൂടെ ഞാനും ഒരു കൊച്ചു ഹീറോ ആടോ. അവൻ വീണ്ടും വാതിൽ ഇടിക്കാൻ നോക്കിയതും അവൻ കൈ പിടിച്ചു വെച്ചു. അവന്റെ കൈ പിടിച്ചു അവിടെ ഇരുത്തിച്ചു. ഏതായാലും നേരം വെളുക്കട്ടെ എന്നിട്ട് നോക്കാം. പെട്ടെന്ന് ബൾബ് ഓഫ്‌ ആയി. നേരത്തെ മിന്നി മിന്നി കളിക്കുന്നുണ്ടായിരുന്നു. സമാധാനം ആയി. സഫുന്റെ നിലവിളി കേട്ടു ഞെട്ടി എഴുന്നേൽക്കാൻ നോക്കിയതും എന്തോ ദേഹത്തേക്ക് വീണത് പോലെ തോന്നി അവന്. അവൻ ബാലൻസ് കിട്ടാതെ പിറകോട്ട് വീണു. അവൾ ഓടി വന്നു അവനെ കെട്ടിപിടിച്ചതാണെന്ന് മനസ്സിലായി.അത് ശരി മൂപ്പർക്ക് ഇരുട്ട് പേടിയാണ്. നേരത്തത്തെ ബിൽഡപ്പ് ഒക്കെ എവിടെ പോയി.

ജാഡതെണ്ടിക്ക് ഇത്രയേ ഉള്ളൂ ധൈര്യം ഒക്കെ . അവൾ കെട്ടിപിടിച്ചു തന്റെ നെഞ്ചിൽ മുഖം പൂഴ്ത്തിയാ നിന്നിട്ട് ഉള്ളത്. പൊന്ന് ബൾബെ നിന്നോട് എത്ര നന്ദി പറഞ്ഞാലും തീരില്ല. അവൻ അവളെ വിളിച്ചതും ഇല്ല ഒന്നും പറയുകയും ചെയ്തില്ല. അങ്ങനെ തന്നെ കിടന്നു. ഒരു കൈ കൊണ്ട് അവളുടെ തലയിലൂടെ തലോടി. ക്ഷീണം കൊണ്ടായിരിക്കണം അവൾ പെട്ടന്ന് തന്നെ ഉറക്കിലേക്ക് വീണു. മനസ്സ് നിറഞ്ഞ പുഞ്ചിരിയോടെ അവനും. ഇങ്ങനെയൊക്കെ സംഭവിച്ചത് നല്ലതിനാണെന്ന് പോലും അവന്ന് തോന്നി. ഡോറിൽ മുട്ടുന്നത് കേട്ടാണ് അവൾക്ക് ഉറക്കം ഞെട്ടിയത്. അവൾ മെല്ലെ കണ്ണ് തുറന്നു നോക്കി. ഫൈസിയുടെ നെഞ്ചിൽ തല വെച്ചാണ് ഞാൻ കിടന്നിട്ടുള്ളത്. അവനാണെങ്കിൽ എന്നെ കെട്ടിപിടിചിട്ട ഉള്ളതും. വാതിലിൽ മുട്ട് കേട്ടതും രണ്ടു പേരും ഒന്നിച്ചു എഴുന്നേറ്റു. അവൾക്ക് ചമ്മൽ കൊണ്ട് ഫൈസിയുടെ മുഖത്തേക്ക് നോക്കാൻ കഴിഞ്ഞില്ല. അവൻ പോയി വാതിലിൽ തിരിച്ചു മുട്ടിനോക്കി. പെട്ടന്ന് വാതിൽ തുറന്നു. പുറത്തെ ആളെ കണ്ടു അവർ ഷോക്ക് ആയി പോയി. തേജ ഷെറി പിന്നെ കുറച്ചു സ്റ്റാഫും. ഓഫീസ് തുറന്നോ ടൈം എത്രയായി അപ്പൊ. ഇവരെങ്ങനെ ഇവിടെഎത്തി. നിങ്ങൾക്ക് കുഴപ്പം ഒന്നും ഇല്ലല്ലോ. തേജ രണ്ടു പേരെയും നോക്കി.

നിന്നോടാരാ ഞങ്ങൾ ഇവിടെ ഉണ്ടെന്ന് പറഞ്ഞത്. കുറച്ചു മുൻപ് ഒരു അൺനൗൺ നമ്പറിൽ നിന്നും ഒരു കാൾ വന്നു. നിങ്ങൾ ഇവിടെയുണ്ട് പറഞ്ഞാണ്‌ വിളിച്ചത്. ഞാൻ തമാശയാന്ന് കരുതി വിട്ടതാണ്. ബട്ട്‌ ഓഫീസ് ഫോണിലും വിളിച്ചു ഇവരോടും പറഞ്ഞുത്രെ. എല്ലാവരും കൂടി ഇങ്ങോട്ട് വന്നു. സത്യം ആണോന്ന് അറിയാൻ മുട്ടിനോക്കി. എല്ലാവരും അവളെയും ഫൈസിയെയും കാഴ്ച വസ്തു പോലെ നോക്കി നിൽക്കുന്നത് അവൾ കണ്ടു. ഏയ്ഞ്ചൽ അവനായിരിക്കും വിളിച്ചത് സഫുവും ഫൈസിയും ഒരേ സമയം മനസ്സിൽ ഓർത്തു. അവൻ എല്ലാരോടും പോകാൻ പറഞ്ഞു. തേജയും ഷെറിയും അവരും മാത്രമായി. എന്താ ഫൈസി പറ്റിയെ നിങ്ങൾ എങ്ങനെ ഇവിടെയെത്തിയെ. അവൻ എയ്ഞ്ചലിന്റെ കാര്യം ഒഴിച്ച് എല്ലാം പറഞ്ഞു കൊടുത്തു. ഫൈസിയുടെ കൈ കണ്ടതും ഷെറിവേഗം കൈ പിടിച്ചു നോക്കി. ഇതെന്താ പറ്റിയെ. ബ്ലഡ് ഇപ്പോഴും വരുന്നുണ്ടല്ലോ. അവൾ ഫൈസിയുടെ കൈ പിടിച്ചതും അവൻ വല്ലാതായി. അത് ഒന്നും ഇല്ല. ചെറിയ മുറിവേ ഉള്ളൂ. അവൻ മെല്ലെ സഫുനെ നോക്കി. മുഖം കടന്നൽ കുത്തിയത് പോലെ വീർത്തിരുന്നു. ഷെറി തൊട്ടത് ഇഷ്ടം ആയില്ലെന്ന് അവന് മനസ്സിലായി.അവൻ കൈ വിടുവിച്ചു. തേജ ഇവൾക്ക് ചായയും എന്തെങ്കിലും കഴിക്കാനും എന്റെ റൂമിൽ കൊണ്ട് കൊടുക്കണം.

എനിക്കൊന്നും വേണ്ട. ഞാൻ വീട്ടിൽ നിന്നും കഴിച്ചോളാം. വീട്ടിൽ പോയി വരാനൊന്നും ടൈം ഇല്ല.പതിനൊന്നു മണിക്ക് ഒരു മീറ്റിങ് ഉണ്ട്. നീയും പങ്കെടുത്തിരിക്കണം. മുകളിൽ എന്റെ റൂമുണ്ട് അവിടെ പോയി ഫ്രഷായി ഡ്രസ്സ്‌ മാറ്റി വന്നോ. തേജ നീ പോയി പറഞ്ഞതൊക്കെ ചെയ്യ്. ഇന്നത്തെ മീറ്റിങ്ങിന്റെ ഇമ്പോർട്ടന്റ് അറിയാലോ. ഫയൽസ് ഒക്കെ റെഡിയാക്കി വെച്ചിരിക്കണം. തേജ പോയി. കൂടെ ഷെറിയെയും കൂട്ടി. അവൾ ദേഷ്യത്തോടെ സഫുനെ നോക്കികൊണ്ട് പോയി. സഫു അവിടെതന്നെ നിൽക്കുന്നത് കണ്ടു. നീയെന്താ പോകുന്നില്ലേ. എന്റെ കയ്യിൽ ഡ്രസ്സ്‌ ഒന്നും ഇല്ല. എനിക്കിന്ന് ലീവ് വേണം. ഞാൻ വീട്ടിലേക്ക് പോവ്വുകയാ. പോയിക്കോ നോ പ്രോബ്ലം ബട്ട്‌ ഈ ദിവസത്തിനു പകരം രണ്ടു ദിവസം എക്സ്ട്രാ ജോലി ചെയ്യേണ്ടി വരും. അവൾ ഞെട്ടലോടെ അവനെ നോക്കി. ഹിറ്റ്‌ലർ.. ഡ്രാക്കുള.... തെണ്ടി.. പട്ടി... നിന്നെയുണ്ടല്ലോ അരച്ചു കലക്കി ജൂസ് ആക്കി കുടിക്കണം അവൾ മനസ്സിൽ പറഞ്ഞു. മധുരം നല്ലോണം ഇട്ടോളൂ എനിക്കിത്തിരി എരിവ് കൂടുതലാ.

അവൾ കണ്ണും മിഴിച്ചു അവനെ നോക്കി. അരച്ചു കലക്കി ജൂസ് ആക്കി കുടിക്കുമ്പോ പഞ്ചസാര കുറച്ചു കൂടുതൽ ഇട്ടൊന്ന്. ഞാൻ മനസ്സിൽ പറഞ്ഞതല്ലേ ഈ തെണ്ടി എങ്ങനെയാ കേട്ടത്. അവൾ തല ചൊറിഞ്ഞോണ്ട് താഴേക്ക് നോക്കി നിന്നു. എന്നോടുള്ള വാശിക്കാണേലും തൂപ്പ്കാരിയുടെ സാരിയല്ലേ ഉടുക്കൽ. ഒരു ജോഡി ഇവിടെയുണ്ട്. സ്റ്റാഫിന്റെ കയ്യിൽ ഞാൻ കൊടുത്തയക്കാം. അതിന് വേണ്ടി വീട്ടിൽ പോകണ്ട. അതും പറഞ്ഞു അവൻ പോയി. ഇതിനൊക്കെക്കൂടി ഞാൻ ഒരുദിവസം പക വീട്ടിയിരിക്കും നോക്കിക്കോ. അവൾ ദേഷ്യത്തോടെ നിലത്ത് രണ്ടു ചവിട്ട് ചവിട്ടിക്കൊണ്ട് റൂമിലേക്ക് പോയി. *-* ഷെറി അവളെ കാബിനിൽ എത്തിയതും മുന്നിൽ കണ്ടതെല്ലാം വലിച്ചെറിഞ്ഞു. മുടിയൊക്കെ വലിച്ചു പിടിച്ചു ഭ്രാന്തിയെ പോലെ അലറി. എന്ത് ചെയ്താലും അതൊക്കെ അവൾക്ക് നല്ലതായേ ഫലിക്കുന്നുള്ളു. മഹർ അണിയിച്ചു കൊടുക്കുന്നത് കണ്ടു ദേഷ്യം അടക്കാൻ കഴിയാതെ ആണ് അവളെ ആ റൂമിൽ പൂട്ടിയിട്ടത്.

ചത്തു പോകുന്നുണ്ടെങ്കിൽ ചാകട്ടെന്ന് കരുതി. സന്തോഷത്തോടെ ഇവിടെ വന്നപ്പോൾ കണ്ട കാഴ്ചയോ അവനും അവളും കൂടി കെട്ടിപിടിച്ചു കിടക്കുന്നു. അവൾ കയ്യിലിരുന്ന പേന കൊണ്ട് പേപ്പറിൽ ആഞ്ഞു കുത്തി വരച്ചുകൊണ്ടിരുന്നു. കൊല്ലും ഞാൻ നോക്കിക്കോ. ഫൈസി എന്റെയാ എന്റെമാത്രം. *--** അവൾ ഫ്രഷായി ഡ്രസ്സ്‌ മാറ്റി കാബിനിൽ പോയി ഇരുന്നു. ഫൈസി ഉണ്ടായിരുന്നില്ല. തേജ അങ്ങോട്ട്‌ കയറി വന്നു. ഇന്നലെ ഉറക്കം ശരിയായില്ലെന്ന് തോന്നുന്നു. മുഖം ഒക്കെ ഉറക്കം തൂങ്ങിയ പോലെ. അവന്റെ വാക്കുകളിൽ ഒരു പരിഹാസംഉണ്ടായിരുന്നു. Ac റൂമിൽ കിടന്നോണ്ട് ഉറക്കം തീരെ ശരിയായില്ല. ഇനി കുറച്ചു സമയം ഉറങ്ങണം കൊട്ട് വായി ഇടുന്നത് പോലെ ആക്കി പറഞ്ഞു. ഉറക്കം ശരിക്കും കിട്ടാൻ ഞാനൊരു സംഭവം കാണിച്ചു തരാട്ടോ. അവൻ അടുത്തേക്ക് വന്നു അവന്റെ ഫോൺ കാണിച്ചു കൊടുത്തു. ഫൈസിയും ഞാനും കെട്ടിപിടിച്ചു കിടക്കുന്ന ഫോട്ടോ കണ്ടതും അവൾ ഞെട്ടിപിടഞ്ഞു എണീറ്റു. രാവിലെ വാതിൽ തുറന്നതും കണ്ട മനോഹരമായ കാഴ്ചയായിരുന്നു.

പേടിക്കണ്ട ഞാനെ കണ്ടുള്ളു. മറ്റുള്ളവർ വരുന്നതിന് മുൻപ് വാതിൽ അടച്ചിന്. നിന്റെ ഉദ്ദേശം എന്താ. ഞാൻ പറയുന്നതെല്ലാം അനുസരിച്ചു നല്ല കുട്ടിയായി അടങ്ങി ഒതുങ്ങി ഇവിടെ കഴിഞ്ഞില്ലെങ്കിൽ ഈ ഫോട്ടോ ഓഫീസ് മുഴുവൻ ഒട്ടിക്കും. രാത്രി സ്റ്റാഫിനും ബോസിനും എന്തായിരുന്നു ആ റൂമിൽ പണിയെന്നു എല്ലാരും അറിയും. യൂ.... അവൾ ദേഷ്യത്തോടെ അവനു നേരെ കൈ ചൂണ്ടി. അവൻ കൈ താഴ്ത്തി. മിണ്ടാതിരിയെടി ചൂലേ. ദൈവം ആയിട്ടാ എനിക്ക് ഇങ്ങനെയൊരു ചാൻസ് തന്നെ.അപ്പൊ പറഞ്ഞത് പോലെ, ഞാൻ പോട്ടെ മോള് ഇനി സുഖമായി ഉറങ്ങിക്കോ. അവൻ പോയിട്ടും അവൾ തരിച്ചത് പോലെ നിന്നിടത്തു തന്നെ നിന്നു. നിനക്ക് ഞാനും കാണിച്ചു തരാം സഫ്ന ആരാണെന്ന്. തേജ കൊണ്ട് വെച്ച ഫയൽസ് അവൾ കണ്ടു. അതെല്ലാം എടുത്തു മാറ്റി പകരം വേറൊന്തെക്കൊയോ ഫയലും പേപ്പറും വെച്ചു. തല്ക്കാലത്തേക്ക് ഇത് മതി അവൾ ചെറു ചിരിയോടെ കസേരയിൽ പോയി ഇരുന്നു. ഫൈസി വന്നു. അവൻ ഡ്രസ്സ്‌ മാറ്റിയിരുന്നു. വീട്ടിൽ പോയിട്ട് ഉണ്ടാകും. കൈ ഡ്രസിങ് ചെയ്തിരുന്നു.

അവൾക്ക് അത് കണ്ടപ്പോൾ നെഞ്ചിൽ ഒരു നീറ്റൽ തോന്നി. തിരക്ക് ഉള്ളത് കൊണ്ടാകണം അവൻ ഫയലും എടുത്തു വേഗം പോയി.പോകുമ്പോൾ അവളെ നോക്കി പുഞ്ചിരിച്ചു. തിരിച്ചു വരുമ്പോൾ ഈ ചിരി കൊലച്ചിരി ആകാതിരുന്നാൽ മതിയാരുന്നു. അരമണിക്കൂർ കഴിഞ്ഞു ഫൈസി തിരിച്ചു വന്നു. മുഖം ദേഷ്യം കൊണ്ട് വിറക്കുന്നുണ്ടായിരുന്നു. പിന്നാലെ തേജയും ഓടി വന്നു. ഫൈസി ഫയൽ ഒക്കെ അവന്റെ നേർക്ക് വലിച്ചെറിഞ്ഞു. എന്താ ഇതൊക്കെ. എന്നോട് ദേഷ്യം ഉണ്ടെങ്കിൽ അത് കാണിക്കേണ്ടത് ബിസിനസ് കാര്യത്തിലല്ല. ഞാൻ പറഞ്ഞതല്ലേ എനിക്ക് ഇന്നത്തെ മീറ്റിങ് ഇമ്പോർട്ടന്റ് ആണെന്ന്. കുറച്ചു സ്വാതന്ത്ര്യം തന്നൂന്ന് വെച്ച് തലയിൽ കേറി നിരങ്ങ്. അവരൊക്കെ ദേഷ്യപ്പെട്ട ഇറങ്ങി പോയത്. എന്നെയും കമ്പനിയെയും പറ്റിയുള്ള എല്ലാ നല്ല ഇമേജും കളഞ്ഞു കുളിച്ചപ്പോ നിനക്ക് സമാധാനം ആയല്ലോ. ഫൈസി സോറി എനിക്ക് ഒന്നും അറിയില്ല. ഞാൻ എല്ലാം ചെക്ക് ചെയ്തു വെച്ചതാ. ഞാൻ സംസാരിച്ചോളാം അവരോട് തെറ്റ് എന്റെ ഭാഗത്താണെന്ന് പറഞ്ഞോളാം.

ആരും ആരോടും ഒന്നും സംസാരിക്കേണ്ട ഇറങ്ങി പോകുന്നുണ്ടോ എന്റെ മുന്നിൽ നിന്ന്. ഫൈസി പ്ലീസ്... ഞാൻ... നീയൊന്ന് പോകുന്നുണ്ടോ അല്ലെങ്കിൽ ഞാനെന്ത ചെയ്യന്നു എനിക്ക് തന്നെ അറിയില്ല. അവൻ ടേബിളിൽ ഉള്ള എല്ലാം തട്ടിഎറിഞ്ഞു. തേജ ഇറങ്ങി പോകാൻ നോക്കുമ്പോൾ കണ്ടു ചിരിയോടെ തന്നെ നോക്കി നിൽക്കുന്ന സഫുവിനെ. അവൾ ചിരിച്ചു കാണിച്ചു. അവൻ അവളെ രൂക്ഷമായി നോക്കി ഇറങ്ങി പോയി. ഇതിന്റെ പിന്നിൽ നീയാണെന്ന് എനിക്കറിയാം. ആദ്യം ആയിട്ട ഫൈസി എന്നെ ചീത്ത പറഞ്ഞത്. ഒരിക്കലും ഒരു സ്റ്റാഫ്‌ ആയിട്ട് അവൻ എന്നെ കണ്ടിട്ടില്ല. ഇത് വരെ ഒരു വഴക്ക് പോലും പറഞ്ഞിട്ടില്ല. ഈ ചെയ്തതിന്നു നീ അനുഭവിക്കും സഫു. അവൻ അവന്റെ കാബിനിലേക്ക് പോയി. അവൾ ഫൈസിയെ നോക്കി ചൂടിൽ തന്നെയാണ് കലിപ്പൻ. ഇവിടെ നിന്ന അത്ര നല്ലതല്ല. എനിക്കും കിട്ടും അതിന്റെ ബാക്കി. അവൾ മെല്ലെ അവിടെ നിന്നും ഇറങ്ങി പോയി. കുറേ സമയം എല്ലാവരോടും കത്തിയടിച്ചു ഇരുന്നു. അപ്പോഴാ തേജയെ ഓർമ വന്നത്. ഒന്ന് കണ്ടിട്ട് വരാം. കുറച്ചു കൂടി പോയി എന്നറിയാം എന്നാലും സാരമില്ല

എന്നോട് കളിക്കുന്നത് അത്ര നല്ലതല്ലന്ന് അവനറിയണം. അവൾ അവന്റെ കാബിനിൽ പോയി നോക്കി തേജയെ അവിടെ കണ്ടില്ല. ഇനി ദേഷ്യം പിടിച്ചു ഓഫീസിൽ നിന്നും പോയോ. അവൾ ഇറങ്ങി വരാൻ നോക്കിയതും അവിടത്തെ ഫാൻ താനേ കറങ്ങി. എന്തോ തന്റെ മേലേക്ക് പാറി വീണു. എന്തോ ഒരു സൈസ് പൊടി. അവൾ തട്ടി കളഞ്ഞു വേഗം ഇറങ്ങി പോയി. പുറത്ത് ഷെറിയെ കണ്ടു അവളോട്‌ സംസാരിച്ചു ഇരുന്നു. കുറച്ചു കഴിഞ്ഞതും അവൾ നിലവിളിച്ചോണ്ട് ഒറ്റ ഓട്ടം ആയിരുന്നു ഫൈസിയുടെ റൂമിലേക്ക്. റൂമിന് മുന്നിൽ തേജ നിൽക്കുന്നത് കണ്ടു. വാതിൽ തുറക്കാൻ നോക്കിയതും അവൻ കയ്യും കെട്ടി വാതിൽ ചാരി നിന്നു. നീ വരാൻ എന്താ ലേറ്റ് ആയതെന്ന് നോക്കി നിക്കരുന്നു. എന്താ ലേറ്റ് ആയെ അവൻ കൊഞ്ഞിപ്പോടെ ചോദിച്ചു. കിച്ചു മുന്നിൽ നിന്ന് മാറി നിലക്ക്. ഇല്ലെങ്കിലോ. ഇത് എന്റെ ബോസ്സിന്റെ പേർസണൽ റൂമാണ്. കണ്ട സ്റ്റാഫുകൾക് കേറി ഇറങ്ങാനുള്ള് സ്ഥലമല്ല. കിച്ചു പ്ലീസ് ഈ സമയത്തു വാശി കാണിക്കല്ല എന്നോട് കളിക്കുമ്പോ ഓർക്കണം ആയിരുന്നു തിരിച്ചും കിട്ടുന്ന്.

സംസാരിക്കാൻ ടൈമില്ല. അവൾ അവനെ തള്ളി മാറ്റി റൂം തുറക്കാൻ നോക്കി. അവൻ ചാവി കാണിച്ചു കൊടുത്തു. എന്നിട്ട് താഴേക്ക് ഓടിപ്പോയി. താക്കോൽ താടാ പിശാചേ അവൻ കേൾക്കാത്തമാതിരി പോയി. അവൾ ദേഷ്യത്തോടെ അവന്റെ പിറകെ തന്നെ പോയി പുറത്ത് നല്ലൊരു അടി കൊടുത്തു. ബാക്കി വന്നിട്ട് തരാടാ പട്ടീ. ടീ പൂച്ചക്കണ്ണി നിക്കെടി അവിടെ എന്നെ തല്ലാൻ ആയോ നീ. അവൻ തിരിച്ചു തല്ലാൻ പിറകെ ഓടി. അവൾ ഫൈസിയുടെ കാബിനിൽ കയറി വാതിൽ അടച്ചു. ദേഷ്യം കൊണ്ട് ഇരിക്കപ്പൊറുതിയില്ലാതെ എല്ലാരേം മെക്കിട്ട് തീർത്തു. അതിന്റെ ബാക്കി ഫോണിൽ ഒരാളോട് കട്ടതെറി വിളിച്ചു തീർക്കുമ്പോഴാ ആരോ ഉള്ളിലേക്ക് വന്നത്. തിരിഞ്ഞു നോക്കിയതും മുഖത്തേക്ക് എന്തോ വന്നു വീണു. മുഖത്ത് നിന്നും അത് എടുത്തു മാറ്റി മുന്നിലേക്ക് നോക്കിയ അവന്റെ കണ്ണു തള്ളി. അവന്റെ കയ്യിൽ നിന്നും ഫോൺ ഊർന്നു താഴേക്ക് വീണു. ഇരുന്നിടത്ത് നിന്നും യന്ത്രികം എന്നവണ്ണം എഴുന്നേറ്റു നിന്നു അവളെ അടിമുടി നോക്കി. ** ഷെറിക്ക് ഒന്നും മനസ്സിലായില്ല. സംസാരിച്ചിരിക്കുന്നിടത് നിന്നും കൂക്കികൊണ്ട് ഒറ്റ ഓട്ടം ആയിരുന്നു സഫു. അവക്കെന്താ പറ്റിയെ ചോദിച്ചിട്ട് ഒന്നും പറഞ്ഞില്ല.അങ്ങോട്ടും ഓടി ഇങ്ങോട്ടും ഓടി ഇപ്പൊ ഫൈസിയുടെ റൂമിൽ കയറി വാതിലും അടച്ചു.

അവൾ അവിടേക്ക് പോകാൻനോക്കിയതും തേജ ഷെറിയെ തടഞ്ഞു. നീ ഇപ്പൊ അങ്ങോട്ട്‌ പോകണ്ട അതെന്താ പോയാൽ പോയിട്ട് കാര്യം ഇല്ല. ആ വാതിൽ ആര് വന്നു മുട്ടി വിളിച്ചാലും തുറക്കില്ല. കാര്യം പറയെടോ അവൾ ചൂടായി. സംഭവിച്ചത് നല്ലതിന് സംഭവിച്ചോണ്ടിരിക്കുന്നത് നല്ലതിന്ന് സംഭവിക്കാൻ പോകുന്നതും നല്ലതിന്. അവൾക്ക് ഒന്നും മനസ്സിലായില്ല. തേജ രഹ്‌നയോട് ഫോൺ വിളിച്ചു പറയുന്നത് കേട്ടു അവൾക്ക് പെരുവിരൽ മുതൽ ദേഷ്യം ഇരച്ചു കയറി. ആര് വിളിച്ചാലും ഫൈസിക്ക് കാൾ കണക്ട ചെയ്യണ്ട. കാണാൻ വന്നാലും വിളിക്കണ്ട. ഫൈസി ഇല്ലെന്ന് പറഞ്ഞേക്ക്. അതിനർത്ഥം ഫൈസിയും സഫുവും മാത്രം ആ റൂമിനുള്ളിൽ തനിച്. കൊല്ലാനുള്ള ദേഷ്യത്തോടെ തേജയെ നോക്കി. പല്ലിറുമ്മിക്കൊണ്ട് പുറത്തേക്ക് ഇറങ്ങിപ്പോയി. കാറിൽ കയറി ഓവർ സ്പീഡിൽ പോയി. ഇവൾക്കെന്താ വട്ടായോ പിന്നാലെ വന്ന തേജ അവളെ തന്നെ നോക്കി നിന്നു. അവൻ വന്നു എല്ലാ സ്റ്റാഫിനോടും ആയി പറഞ്ഞു ഇന്ന് എന്റെ വക എല്ലാർക്കും ട്രീറ്റ് ഉണ്ട്. സന്തോഷത്തിൽ ആണല്ലോ തേജ ബർത്ത്ഡേ ആണോ രഹ്ന ചോദിച്ചു.

അല്ല. അതുക്കും മേലെയാണ് ഇന്നത്തെ ദിവസം. സഫുന് എട്ടിന്റെ പണികൊടുക്കാൻ പറ്റി. ചെയ്യാത്ത തെറ്റിന് എന്നെ തെറി വിളിച്ച ഫൈസിക്കും ചെറിയ ഡോസ് കൊടുക്കാൻ പറ്റി. ഒരു വെടിക്ക് രണ്ടു പക്ഷി അല്ല മൂന്ന് പക്ഷി അവൻ പൊട്ടിച്ചിരിച്ചു. *** ഷെറി തേജയോടും സഫുവിനോടും ഉള്ള ദേഷ്യം കൊണ്ട് എങ്ങോടിന്നില്ലാതെ കാർ ഓടിച്ചു. പെട്ടെന്നാണ് ഒരു ബൈക്ക് കാറിനു ക്രോസ്സ് ആയി വന്നു നിർത്തിയത്. അവൾ ബ്രേക്ക്‌ ചവിട്ടി. മുട്ടി മുട്ടിയില്ല എന്ന മട്ടിൽ കാർ നിന്നു. അവൾ ചീത്ത വിളിച്ചോണ്ട് കാറിൽ നിന്നും ഇറങ്ങി. ബൈക്കിൽ നിന്നും ആയാളും ഇറങ്ങി. അവളുടെ അടുത്തേക്ക് വന്നു. ഷെറിഅയാളെ തന്നെ നോക്കി. ജാക്കറ്റ് ഇട്ടു മുഖം ടവ്വൽ കൊണ്ട് മറച്ചു ഗ്ലാസ്‌ വെച്ചു ഹെൽമെറ്റ്‌ ഇട്ടിട്ടുണ്ട്. അടുത്തെത്തിയതും ഷെറി അയാളെ ചീത്തവിളിക്കാനായി വാ തുറന്നതും അയാൾ ഷെറിയുടെ മുഖത്ത് ആഞ്ഞടിച്ചു. എന്താണെന്ന് മനസ്സിലാക്കുന്നതിന് മുന്നേ അപ്പുറത്തെ കവിളിലും അടിവീണു. അവൾ ബാലൻസ് കിട്ടാതെ കാറിന്റെ മുകളിലെക്ക് വീണു. അവൾ പേടിയോടെ അയാളെ നോക്കി. തലയിൽ നിന്നും ഹെൽമെറ്റ്‌ ഊരി കാറിനു മുകളിൽ വെച്ചു. ഗ്ലാസ്‌ ഊരി സ്റ്റൈലിൽ തലയിലേക്ക് ഉയർത്തി വെച്ചു. മുഖത്ത് നിന്നും ടവ്വൽ അഴിച്ചു മാറ്റി കയ്യിൽ കെട്ടി.ഞെട്ടലോടെ അവൾ ആ മുഖത്തേക്ക് നോക്കി നിന്നു.... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story