💕മിഴികൾ പറഞ്ഞ പ്രണയം 💕: ഭാഗം 65

mizhikal paranja pranayam

രചന: സഫ്‌ന കണ്ണൂർ

കാബിനിൽ കയറിയതും സാരി ഊരി വലിച്ചെറിഞ്ഞു. അവന്റെ മുഖത്താണ് വന്നു വീണത്. അവൻ സാരി മുഖത്ത് നിന്നും എടുത്തു മാറ്റി അവളെ നോക്കി. അവന്റെ കയ്യിൽ നിന്നും ഫോൺ ഊർന്നു വീണു. യാന്ത്രികം എന്ന വണ്ണം അവൻ എഴുന്നേറ്റു നിന്നു. അവളെ അടിമുടി നോക്കി. ബ്ലൗസ് പാവാടയും മാത്രം ഇട്ടിട്ടുള്ളൂ. ഇനി ഞാൻ വല്ല സ്വപ്നം കാണുന്നതാണോ അവൻ മെല്ലെ കയ്യിൽ നുള്ളി നോക്കി. സത്യം തന്നെ. ഇവളിതെന്താ കാണിക്കുന്നേ. ശരീരം മൊത്തം ചൊറിയുന്നും ഉണ്ട്. അവൻ കിളി പോയത് പോലെ കണ്ണും തള്ളി അവളെയും നോക്കി നിന്നു. സഫു അപ്പോഴാ ഫൈസിയെ കണ്ടത്. അവളെ തന്നെ നോക്കി നിൽക്കുന്നത് കണ്ടു. അവൾ കൈ കൊണ്ട് മാറ് മറച്ചു നിന്നു. ചൊറിച്ചിലിന് എന്ത് നാണവും മാനവും.കൈ മാറ്റി അവൾ വീണ്ടും മാന്താൻ തുടങ്ങി. അവൾക്ക് ചൊറിഞ്ഞിട്ട് ഇപ്പൊ ച്ചാവുന്ന് തോന്നി. ദേഷ്യം സങ്കടവും ഒക്കെ വന്നു. തേജയെ മനസ്സിൽ തെറി വിളിച്ചോണ്ട് ഇരിക്കുകയും ചെയ്തു. ഒടുക്കത്തെ മാന്തൽ കാരണം മുഖവും കയ്യും ഒക്കെ ചുവന്നു തുടുത്തു ഒരു പരുവം ആയിട്ടുണ്ട്.

മാന്തി പൊട്ടിയിടത്തൊക്കെ നീറ്റലും ഉണ്ട്. എന്താടോ നോക്കുന്നെ അവന്റെ നോട്ടം കണ്ടു സഹിക്കാൻ പറ്റാതെ അവനോടും ചൂടായി. ഇപ്പൊ എനിക്കായി കുഴപ്പം നീയെന്തായി കാണിക്കുന്നേ. ഓഫീസ് ആണെന്നുള്ള ബോധം എങ്കിലും ഉണ്ടോ. ഓഫീസ് കോപ്പാണ് എനിക്ക് ചൊറിഞ്ഞിട്ട് വയ്യ. അവൾ നിന്നിടത്തു നിന്നും തുള്ളികൊണ്ട് പറഞ്ഞു. അവന് അവളെ കളികണ്ടു ചിരി വരുന്നുണ്ടായിരുന്നു. തലങ്ങും വിലങ്ങും ഭ്രാന്തിയെ പോലെ എല്ലായിടത്തും മാന്തുന്നുണ്ടായിരുന്നു. ചുവന്നു തുടുത്തു ആപ്പിൾ പോലെയുണ്ട് ഇപ്പൊ കാണാൻ. കടിച്ചു തിന്നാനാ തോന്നുന്നേ.എനിക്ക് കൺട്രോൾ തരണേ അവൻ മുകളിലേക്ക് നോക്കി പ്രാർത്ഥിച്ചു. ഒന്ന് പുറം ചൊറിഞ്ഞുതരോ ഇത്രവേഗം പ്രാർത്ഥന സ്വീകരിക്കുന്നു കരുതിയില്ല. നന്നാകാനും വിടില്ലെ റബ്ബേ. അവൻ അന്തം വിട്ട പോലെ അവളെ നോക്കി.

ഞാൻ..... നിനക്ക്...... ചൊറിഞ്ഞു തരാനാണോ പറഞ്ഞെ അവൻ വിശ്വാസം വരാതെ ചോദിച്ചു. നിനക്ക് ചെവിയും കേൾക്കില്ലേ ഒന്ന് ചൊറിഞ്ഞു താടോ. ഒക്കെ. അവൻ അവളെ അടുത്തേക്ക് വന്നു. അവളെ പുറത്ത് തൊട്ടതും തന്റെ ശരീരത്തിൽ ആകെ കറൻറ് അടിച്ച പോലെ തോന്നി. എന്ത് കുന്തം ആലോചിച്ചു നിക്കുവാടോ അതും ചോദിച്ചു അവൾ തിരിഞ്ഞു നിന്നതും അവന്റെ കൈ തന്റെ മാറിലേക്ക് തട്ടാൻ നോക്കിയതും അവൾ പിറകിലേക്ക് നീങ്ങി നിന്നു. വൃത്തികേട് കാണിക്കുന്നോ പട്ടീ അതും പറഞ്ഞു അവനെ നോക്കിയ അവൾ ഞെട്ടി പോയി അവൻ കണ്ണടച്ചു പിടിച്ച ഉള്ളത് ഞാൻ തിരിഞ്ഞു നിന്നതൊന്നും മൂപ്പർ അറിഞ്ഞിട്ടില്ല. ആരെക്കാണിക്കാനാടോ ഈ നല്ലപിള്ള ചമഞ്ഞുള്ള ആക്ടിങ്. തരം കിട്ടിയ തട്ടിം മുട്ടിയും നിൽക്കുന്ന ജന്തുവാണ് എന്നിട്ടിപ്പോ കണ്ണും പൂട്ടി നിൽക്കുന്ന നിൽപ്പ് കണ്ടില്ലേ.അവന്റെയൊരു ബിൽഡപ്പ്.

മോന്തക്കിട്ട് ഒന്ന് പൊട്ടിക്കാന തോന്നുന്നേ. അവൻ കണ്ണ് തുറന്നു. ധൈര്യം ഉണ്ടെങ്കിൽ തല്ലാൻ ഇങ്ങ് വാടീ. ഒരു കാര്യം പറഞ്ഞേക്കാം ഞാൻ വലിയ പുണ്യാളൻ ഒന്നും അല്ല. വികാരം വിചാരം ഒക്കെയുള്ള ഒരു മനുഷ്യൻ ആണ്. എവിടെയും എത്താത്ത ഒരു കുട്ടി ബ്ലൗസും പാവാടയും സത്യം പറഞ്ഞ കൺട്രോൾ കിട്ടാൻ മുട്ടിപ്പായി പ്രാര്ഥിക്കുവാ ഞാൻ. അപ്പോഴാ അവളുടെ കോപ്പിലെ ഒരു ഡയലോഗ്. നിന്റെ മുന്നിൽ നല്ലപിള്ള ചമഞ്ഞതൊന്നും അല്ല നിനക്കൊന്നും പറ്റാത്തിരിക്കാൻ കടിച്ചു പിടിച്ചു കണ്ണും പൂട്ടി നിൽക്കുവാ അല്ലെങ്കിൽ നമ്മുടെ ഫസ്റ്റ് നൈറ്റ്‌ ഇപ്പൊ ഇവിടെത്തന്നെ നടക്കും. അവൻ പറയുന്നത് കേട്ടു ചമ്മലും നാണക്കേടും ഒക്കെ തോന്നി. പറഞ്ഞിട്ട് ഒരു കാര്യം ഇല്ല. എനിക്കിപ്പോ അതൊന്നും ചെവിയിൽ കേറില്ല. അമ്മാതിരി ചൊറിച്ചിൽ ആണ്. ഇങ്ങനെ പോയാൽ ഞാനിപ്പോ മരിക്കും.

പുറം ചൊറിയാനാണെങ്കിൽ കയ്യും എത്തുന്നില്ല.ഇത്രയും പറഞ്ഞിട്ട് വീണ്ടും അവനോട് ചൊറിയാൻ പറയാനും തോന്നുന്നില്ല. എന്താടി ചൊറിച്ചിൽ പോയോ നീ കണ്ണടച്ചു പിടിക്ക്. ഇനി കാണാൻ ഒന്നും ബാക്കിയില്ല.എല്ലാം കണ്ടില്ലേ. പിന്നെന്തിനാ കണ്ണ് പൂട്ടുന്നെ. നീ പേടിക്കേണ്ട എന്റെ കൺട്രോൾ ഒന്നും പോകില്ല ചുമ്മാ പറഞ്ഞതാ വേണേൽ ചൊറിഞ്ഞു തരാം. അവൻ കണ്ണിറുക്കികൊണ്ട് പറഞ്ഞു. ഒന്ന് കണ്ണ് പൂട്ടെഡോ അവൾ കൈ കൂപ്പി കൊണ്ട് ദയനീയമായി പറഞ്ഞു. അവൻ കണ്ണടക്കുന്നത് പോലെ ചെയ്തു. ശരിക്കും പൂട്ടെടോ പൂട്ടി കൊള്ളവേ. അവൻ കണ്ണ് പൂട്ടി. ഞാൻ കണ്ണ് പൂട്ടിയിട്ട് ഇവൾക്കെന്താ കാര്യം. അവൻ ആലോചിച്ചു. അവൾ തന്റെ തൊട്ടടുത് നിന്നിട്ടുള്ളതെന്ന് അവന് മനസ്സിലായി.അവളുടെ ഹാർട്ടിടിപ്പ് തനിക്ക് കേൾക്കാം. Ac യുടെ തണുപ്പ് തന്റെ ശരീരത്തിലേക്ക് നേരിട്ട് തട്ടുന്നത് അവൻ അറിഞ്ഞു. അവൻ പെട്ടന്ന് കണ്ണ് തുറന്നതും അവൾ പിറകിൽ നിന്ന് ഷർട്ട് വലിച്ചൂരി. തെണ്ടി അപ്പൊ എന്റെ ഷർട്ട് അഴിക്കരുന്നോ അപ്പൊ. ടീ എന്റെ ഷർട്ട്...

അവൾ അപ്പോഴേക്കും അതിട്ടിരുന്നു. അവൻ തലക്ക് കയ്യും വെച്ചു അവളെ നോക്കി. ഫോൺ മോഷ്ടിക്കുന്നവരെ കണ്ടിട്ടുണ്ട് പോക്കറ്റടിക്കാരെയും കണ്ടിട്ട് ഉണ്ട്. ഇട്ട ഷർട്ട് മോഷ്ടിക്കുന്ന ഒന്നിനെ ആദ്യായിട്ട് കാണുവാ. മോഷ്ടിക്കാൻ നല്ല എക്സ്‌പിരിയൻസ് ഉണ്ടല്ലേ. ഇനി ചൊറിഞ്ഞു താ. എനിക്ക് സഹിക്കാൻ പറ്റുന്നില്ല ചൊറിച്ചിൽ. അവൻ പുറം ചൊറിഞ്ഞു കൊടുത്തു. എന്താ സംഭവിച്ചേ. നായ്ക്കുരണപൊടി ദേഹത്ത് ആയതാ. ഈ ഓഫീസിൽ എവിടെയാ അങ്ങനെയൊരു പൊടി ഉള്ളത്. അതൊന്നും എനിക്കറിയില്ല. ചൊറിച്ചിൽ മാറാൻ എന്തെങ്കിലും വഴി പറഞ്ഞുതാ. കുളിച്ചു ഡ്രസ്സ്‌ മാറ്റാൻ നോക്ക്. അതിന് പുറത്തേക്ക് പോണ്ടേ. വേണ്ട ഞാൻ വെള്ളം എടുത്തു കൊണ്ട് വന്നു ഇവിടെ നിന്ന് കുളിപ്പിച്ചു തരാം. എന്താ മതിയോ. അവൻ ആക്കിയതാണെന്ന് അവൾക്ക് മനസ്സിലായി.എന്തെങ്കിലും വഴി പറഞ്ഞു താടാ പ്ലീസ്... പ്ലീസ്.. സഹിക്കാൻ പറ്റുന്നില്ല. വേറെ ഡ്രസ്സ്‌ വാങ്ങി ഇടലെ വഴിയുള്ളു എന്ന പോയി വാങ്ങീട്ട് വാ. അവൻ അവന്റെ ശരീരത്തിലേക്ക് നോക്കി. ഈ കോലത്തിലാണോ പോകണ്ടേ.

അവൾ ഷർട്ട് അഴിക്കാൻ നോക്കി. എനിക്കൊന്നും വേണ്ട ഇനിയത് . അതിട്ടിട്ട് വേണം ഞാനും ഇരുന്നു ചൊറിയാൻ. പിന്നെന്താ ചെയ്യാ. അവൻ ഫോൺ എടുത്തു തേജയെ വിളിച്ചു. തേജയെ ആണ് വിളിച്ചതെന്ന് അരിഞ്ഞതും അവൾക്ക് അകവും പുറവും ചൊറിഞ്ഞു വന്നു. ഇതിനുള്ള പണി ഞാൻ തന്നിരിക്കും സോഡാക്കുപ്പി. ശരിക്കും എന്താ സംഭവിച്ചത്. എവിടെ നിന്ന പൊടി ദേഹത്തായത്. അറിയില്ലെന്ന് പറഞ്ഞില്ലേ. അതിന് നീയെന്തിനാ ചൂടാവുന്നെ. ചൂടയൊന്നും ഇല്ല പറഞ്ഞുന്നെ ഉള്ളൂ. ഫയൽ മാറ്റിയത് ഞാനാണെനെങ്ങാനും അറിഞ്ഞാൽ ഇപ്പൊ തന്നെ എന്നെ കൊന്നു കൊലവിളിക്കും. മിണ്ടാതിരിക്കുന്നത ബുദ്ധി. കുറച്ചു കഴിഞ്ഞു തേജ വാതിലിൽ മുട്ടി. അവൾ വാതിലിന് പിറകിൽ നിന്നു. തേജ അവന്ന് നേരെ ഒരു കവർ നീട്ടി. അവൻ ഫൈസിയുടെ ദേഹത്തേക്ക് നോക്കി. നീയെന്താ ഷർട്ട്‌ അഴിച്ചു നിൽക്കുന്നെ. നല്ല ചൂട് സഹിക്കാൻ പറ്റുന്നില്ല അതാ. Ac റൂമിൽ ചൂട് അവൻ അമർത്തി ഒന്ന് മൂളി. അല്ല സഫു എവിടെ എങ്ങനെയാ അവളെ ദേഹത്ത് നായ്ക്കുരണ പൊടി വീണത്. അവൻ അറിയാത്ത പോലെ ചോദിച്ചു.

എന്ത് ഡ്രെസ്സ വാങ്ങിയത് അവൻ തേജ ചോദിച്ചത് കേൾക്കാത്ത മാതിരി വിഷയം മാറ്റി കവർ തുറന്നു നോക്കിയതും ഞെട്ടിപ്പോയി. എന്താടോ ഇത് അവൻ ഡ്രസ്സ്‌ കയ്യിൽ പിടിച്ചു അവനോട് ചോദിച്ചു. ഇത്.... ഇത്... നൈറ്റി അല്ലെ. ഇതാണോ അവർ തന്നത് അവൻ ഒന്നും അറിയാത്ത പോലെ കൈ മലർത്തി. എന്ത് ഡ്രെസ്സിന നീയപ്പോ അവരോട് പറഞ്ഞത് ഫൈസി ചൂടായി. എനിക്ക് ഈ പെൺകുട്ടികളെ ഡ്രസ്സ്‌ എടുക്കാനൊന്നും അറിയില്ല. ആദ്യം ആയിട്ടാ വാങ്ങാൻ പോയത് തന്നെ. അവർ എന്നോട് ചോദിച്ചു എന്താ വേണ്ടതെന്ന് ഞാൻ പറഞ്ഞു പെൺകുട്ടികൾക്ക് ഇടുന്ന ഡ്രസ്സ്‌ വേണമെന്ന്. എന്ത് ആവിശ്യതിനാണ് ചോദിച്ചു. കിടന്നുറങ്ങാൻ ആണെന്ന് പറഞ്ഞു. അവൾക്ക് ഇവിടെ തീറ്റയും കുടിയും ഉറക്കവും മാത്രമല്ലെ ഉള്ളൂ.എന്തെങ്കിലും ഒന്ന് പാക്ക് ചെയ്തു തരാൻ പറഞ്ഞു.അവർ തന്നു. ഞാൻ വാങ്ങി ഇങ്ങ് പോന്നു. സഫുവിനോടുള്ള ദേഷ്യം തീർത്തതാണെന്ന് അവന്ന് മനസ്സിലായി. പോയി ചുരിദാറോ സാരിയോ വാങ്ങിയിട്ട് വാടോ. എന്നെക്കൊണ്ടൊന്നും പറ്റില്ല. വേണേൽ പോയി വാങ്ങിക്കോ.

നീ പറഞ്ഞത് കൊണ്ട് മാത്രം ആണ് ഇപ്പൊ പോയത് തന്നെ. ഒരിക്കൽ കൂടി പോയിട്ട് വാ. കണ്ട പെൺകുട്ടികൾക്ക് ഡ്രസ്സ്‌ വാങ്ങികൊടുക്കലല്ല എനിക്ക് പണി. അവൻ അതും പറഞ്ഞു ഒറ്റയിറങ്ങി പോക്ക്. നായ്ക്കുരണപ്പൊടി വാങ്ങി കഷ്ടപ്പെട്ട അവളെ ദേഹത്ത് വിതറിയത്. എന്നിട്ട് ഡ്രസ്സ്‌ വാങ്ങിക്കൊടുക്കാൻ അതും എന്നോട് ഇമ്മിണി പുളിക്കും. അവൻ മനസ്സിൽ പറഞ്ഞു. ഇത് സഫുന് കൊണ്ട് കൊടുത്ത എന്നെ അപ്പൊ കൊല്ലും ഉറപ്പാണ്. എന്താലോചിച്ചു നിൽക്കുവാ ഡ്രസ്സ്‌ താടോ അവൾ അവന്റെ കയ്യിൽ നിന്നും പാക്കറ്റ് വാങ്ങി തുറന്നു നോക്കി. അവളുടെ മുഖം ദേഷ്യം കൊണ്ട് വിറച്ചിരുന്നു. അവന്റെ കെട്ടിയോൾക്ക് കൊണ്ട് പോയി കൊടുക്കാൻ പറയ് ഇത് ഫൈസിയുടെ ദേഹത്തേക്ക് നൈറ്റി വലിച്ചെറിഞ്ഞു. അവന്ന് അറിയാതെ പറ്റിയഅബദ്ധം ആണ്. അതിന് നീയിങ്ങനെ ചൂടാവുന്നെ. അറിയാതെ ഒന്നും അല്ല. അറിഞ്ഞു കൊണ്ട് തന്നെ ചെയ്തതാ. എന്റെ ദേഹത്ത് ചൊറിയൻ പൊടി ഇട്ടത് പോലെ തിരിച്ചും അവനെ ഞാൻ ആ പൊടിയിൽ കുളിപ്പിക്കും നോക്കിക്കോ.

നീയിപ്പോ എന്താ പറഞ്ഞെ അവൻ ആണോ നിന്റെ ദേഹത്ത് പൊടിയിട്ടത്. നേരത്തെ എങ്ങനെപറ്റിയെന്നു അറിയില്ലെന്ന് ആണല്ലോ പറഞ്ഞത്. അവൾക്ക് തലക്ക് അടികിട്ടിയത് പോലെയായി. അറിയാതെ പറഞ്ഞു പോയതാണ്. അവൾ നിന്ന് പരുങ്ങി. ഞാൻ..... ചുമ്മാ.... പറഞ്ഞത.ഈ ഓഫീസിൽ നിന്നല്ലേ ആയത്. അവനായിരിക്കും ഇതിന്റെ പിന്നിലെന്ന് ഊഹിച്ചത. അവൾ പറയുന്നത് കള്ളം ആണെന്ന് അവന്ന് മനസ്സിലായി. കള്ളം പറയുന്നോടി അവൻ അവളെ അടുത്തേക്ക് വന്നു. അവൾക്ക് ഉള്ളിൽ ചെറുതായി പേടിതോന്നി. ഞാൻ കള്ളം പറഞ്ഞൊന്നും ഇല്ല. അവൾ മാറി പോകാൻ നോക്കിയതും അവൻ അവളെ കൈ പിറകിലോട്ട് ആക്കി പിടിച്ചു. ഫൈസി വിട് കൈ വേദനിക്കുന്നു. സത്യം പറ എങ്ങനെയാ നായ്ക്കുരണ പൊടി ദേഹത്ത് വീണത്. അവൾക്ക് വേറെ വഴിയില്ലെന്ന് മനസ്സിലായി.ചൊറിച്ചിൽ തന്നെ സഹിക്കാൻ വയ്യ അപ്പോഴാ കയ്യ് പിടിച്ചു വെച്ചിരിക്കുന്നെ. തേജചെയ്തതാ. തേജയോ എന്തിന്. ഇങ്ങനെ ചെയ്യാൻ മാത്രം നിങ്ങൾ തമ്മിൽ എന്തായിരുന്നു പ്രോബ്ലം. എനിക്കറിയില്ല അവൻ ദേഷ്യം കൊണ്ട് ചെയ്തതാരിക്കും.

അവൻ കൈ ഒന്നൂടി മുറുക്കിപിടിച്ചു. അവൾ വേദനകൊണ്ട് പുളഞ്ഞു. കൈ വിട് ഞാൻ സത്യം പറയാം. പറഞ്ഞിട്ട് വിട്ടോളം സത്യം ആയിട്ടും സത്യം പറയും കൈ വിട് വേദന സഹിക്കാൻ വയ്യ. അവൾ നിന്ന് പുളഞ്ഞു. അവൻ കൈ വിട്ടു. ഫയൽ മാറ്റിവെച്ചത് ഞാനാണ്. നീയവനെ ചീത്ത വിളിച്ചതിന് പകരം വീട്ടിയതാണ്. അതും പറഞ്ഞു അവൾ ഓടി ടേബിളിന് അപ്പുറം നിന്നു. ഫൈസിയുടെ കയ്യിൽ നിന്നും തല്ല് കിട്ടുന്ന് അവൾക്ക് നല്ല പേടിയുണ്ടായിരുന്നു. അവൾ അവന്റെ മുഖത്തേക്ക് നോക്കി. പ്രത്യേകിച്ച് ഭാവമാറ്റം ഒന്നും ഇല്ല. നിനക്ക് സുഖം അല്ലേ പാത്തോ. എവിടെക്കാ പോകുന്നെ മോളിങ്ങ് വാ. ചോദിക്കട്ടെ. സോറി. ഇനി ചെയ്യില്ല. അത് സാരമില്ല ഒരു കോൺട്രാക്ട് പോയി. കുറച്ചു പൈസ ലോസ് ആയി. ഞാനത് വലിയ കാര്യം ആയി എടുക്കുന്നുമില്ല.ഞാനത്വിട്ടു. വേറൊരു കാര്യം പറയാനാ നീ ഇങ്ങ് വാ. ഒരു കാര്യം പറയാനുണ്ടെന്ന് പറഞ്ഞു പിടിച്ചു കൊണ്ട് പോയി കിസ്സ് തന്നു. വീണ്ടും കിസ്സ് തരാനാണോ വിളിക്കുന്നെ. അവൾ വായ പൊത്തിപിടിച്ചു.

അവന് കാര്യം മനസ്സിലായി.ഓർത്തതും മുഖത്ത് പുഞ്ചിരി വിരിഞ്ഞു. അതിനല്ലെടി പോത്തേ വേറൊരു കാര്യം പറയാനാ. വേറൊന്നും പറയണ്ട. അവിടെ നിന്ന് പറയാൻ പറ്റുന്നതാണെങ്കിൽ പറഞ്ഞ മതി. അടുത്ത് നിന്ന് പറഞ്ഞാലേ അതിനൊരു ത്രില്ല് ഉള്ളൂ. അവന് അടുത്തേക്ക് വന്നതും അവൾ ഓടി ഇപ്പുറത്തേക്ക് വന്നു. രണ്ടു മൂന്ന് പ്രാവശ്യം ഇതാവർത്തിച്ചതും അവൻ ടേബിളിന് മുകളിലൂടെ കയറി ഒറ്റച്ചാട്ടത്തിന് അവളെ മുന്നിൽ എത്തി. ഇനി എവിടെക്കാ പൊന്ന് മോള് പോവ്വാ. ചൊറിച്ചിൽ ഒരു ഭാഗത്തു തകൃതിയായി നടക്കുന്നുണ്ടായിരുന്നു. അവൻ അടുത്ത് വരും തോറും അവൾ പിറകിലോട്ട് നടന്നു ചുമരിൽ തട്ടി നിന്നു. ഫൈസി ഞാൻ മാപ്പ് പറഞ്ഞില്ലേ എന്നെ ഒന്നും ചെയ്യരുത്. ഇനി ഇമ്മാതിരി പണി എടുക്കോ. ഇല്ല. സത്യം ആയിട്ടും ചെയ്യില്ല. എന്നാലും ഇനി ഇങ്ങനെ ചെയ്യാതിരിക്കാൻ എന്തെങ്കിലും വേണ്ടേ. അവൻ അവളെ സൈഡിൽ കൈ വെച്ചതും അവൾക്ക് നല്ല ജീവൻ പോയി. അവൾ പേടിയോടെ അവനെ നോക്കി. അവനും അവളെതന്നെ നോക്കി നിൽക്കുന്നുണ്ടായിരുന്നു.

പരസ്പരം കണ്ണുകൾ ഇടഞ്ഞു. അവൻ അവളുടെ മുഖത്തോട് മുഖം അടുപ്പിച്ചതും ആരോ ഡോറിന് മുട്ടിയതും ഒന്നിച്ചായിരുന്നു. അവൾ അവനെ തള്ളി മാറ്റി ദൂരെ പോയി നിന്നു. വരാൻ കണ്ട സമയം. അവൻ പിറു പിറുതോണ്ട് പോയി വാതിൽ തുറന്നു. അടുത്തുള്ള കടയിൽ ഉള്ള ഒരു ബോയ് ആണ്. അവൻ ഒരു പർദ്ദക്ക് ഓഡർ ചെയ്തിരുന്നു. അവനത് വാങ്ങി. അവൾക്ക് കൊടുക്കാനായി അവളെ നോക്കിയതും അവൾ cctv യിലേക്ക് തന്നെ നോക്കി നിൽക്കുന്നത് കണ്ടു.മുഖത്ത് ചെറിയ പേടി ഉള്ളത് പോലെ അവന് തോന്നി. ഇവളിതരെയാ നോക്കുന്നെ. അവനും നോക്കി. അവരെ കണ്ടതും അവന്റെ മുഖത്ത് ദേഷ്യം വന്നെങ്കിലും അവൻ അടക്കിപിടിച്ചു. അവനാ കവർ അവൾക്ക് കൊടുക്കാതെ പിറകിലേക്ക് മാറ്റി. അവൾ ദയനീയമായി ഫൈസിയെ നോക്കി. അവൾ സാരി എവിടെയെന്നു ചുറ്റും നോക്കി. സാരി കണ്ടു അതെടുക്കാൻ നോക്കിയതും ഫൈസി പെട്ടെന്ന് വന്നു അതെടുത്തു. ഫൈസി സാരിതാ. അതിട്ടാൽ വീണ്ടും ചൊറിച്ചിൽ കൂടും. ഫൈസി പ്ലീസ് എന്നെ നാണം കെടുത്തരുത്.

ഇടി വെട്ടേറ്റവനെ പാമ്പ് കടിച്ചുന്ന് കേട്ടിട്ടുണ്ടോ നീ അതാ ഇപ്പൊ നിന്റെ അവസ്ഥ. അവൻ ചിരിച്ചു കൊണ്ട് അവളോട് പറഞ്ഞു. ഈ സമയത്തു വാശി കാണിക്കരുത് എന്റെ സാരി താ എനിക്ക് പോകണം. ഇപ്പൊ തരാവേ. അവൾക്ക് കൊടുക്കുന്നത് പോലെയാക്കി ജനൽ വഴി സാരി വലിച്ചെറിഞ്ഞു. അവൾ ഞെട്ടലോടെ അവനെ നോക്കി. പിന്നെ തലക്ക് കയ്യും കൊടുത്തു അവിടെ നിലത്ത് ഊർന്നിരുന്നു. അവളുടെ കണ്ണ് നിറഞ്ഞൊഴുകുന്നത് അവൻ കണ്ടു. അത് കണ്ടിട്ടും അവന് കാണാത്തത് പോലെ പുറത്തേക്ക് പോയി. പെട്ടന്ന് തിരിച്ചു വരുന്നത് കണ്ടു. അവൻ ഷർട്ട് ഇല്ലാതെയാ പുറത്തേക്ക് പോയത് വരുമ്പോൾ ഷർട്ട് ഇട്ടിരുന്നു. അവൾക്ക് ആ അവസ്ഥയിലും ചിരിയും വന്നു. തേജയുടെ ഷർട്ട് ആണ് അവനിട്ടിരിക്കുന്നത്. പെട്ടെന്ന് ഡോറിന് മുട്ടുന്നത് കേട്ടു. അവൾ ഞെട്ടി പിണഞ്ഞു എണീറ്റു ഫൈസിയുടെ മുന്നിലേക്ക് പോയി. ദയവുചെയ്തു ഡോർ തുറക്കരുത്. അവൻ പുച്ഛത്തോടെ അവളെ നോക്കി വാതിലിന് നേർക്ക് നടന്നു. പ്ലീസ് ഫൈസി അവരെന്നെ ഈ കോലത്തിൽ കാണരുത്.

നീയെന്ത് പറഞ്ഞാലും ഞാൻ അനുസരിച്ചോളാം വേണേൽ കാല് പിടിക്കാം പറയലോഡ്‌ കൂടി അവന്റെ കാല് പിടിക്കുകയും ചെയ്തു. ഡിവോഴ്സ് പെറ്റിഷൻ പിൻവലിക്കണം പറ്റോ. അവൾ കാലിൽ നിന്നും കയ്യെടുത്തു എണീറ്റു. എന്നിട്ട് വാതിൽ തുറക്കാൻ നോക്കി. അവൻ അവളെ കയ്യിൽ പിടിച്ചു. അവൾ അവനെ തന്നെ നോക്കി. *** സാലി.... അവൾ ദേഷ്യത്തോടെ അവന്റെ നേരെ കൈ വീശി. അവൻ അവളെ കൈ തടുത്തു. കൈ പിറകിലേക്ക് ആക്കി പിടിച്ചു തിരിച്ചു. അവൾ വേദന കൊണ്ട് പുളഞ്ഞു. നിന്റെ വാക്ക് കേട്ടു പേടിച്ചു ഒതുങ്ങി നിൽക്കാൻ ഞാനൊരു പോങ്ങൻ ആണെന്ന് കരുതിയോടി. സാലി കയ്യിൽ നിന്ന് വിട്. എനിക്ക് വേദനിക്കുന്നു. നിനക്ക് വേദനയോ അങ്ങനെയൊന്നു ഉണ്ടല്ലേ. പെണ്ണിനോട്‌ ഏറ്റുമുട്ടുന്നത് എനിക്കും തീരെ ഇഷ്ടം അല്ല. പക്ഷേ എന്നെ കൊണ്ട് ചെയ്യിച്ചത ഇത് നീ. അവൻ കൈ വിട്ടു. ഇത്രയും കാലം പൂച്ചയെ പോലെ പതുങ്ങി ഇരുന്നതാണല്ലേ. അതേ. നീ എനിക്കൊരു വാക്ക് തന്നിരുന്നു അവൾക്ക് ഒരു പോറൽ പോലും എല്പിപ്പിക്കില്ലന്ന്.

അത് കൊണ്ട് മാത്രമാണ് ഞാൻ അടങ്ങി നിന്നത്. ആഷിറിനെ വെച്ചു നീ സഫുന് എതിരെ കളിച്ചതും, ഡിവോഴ്സ് നോട്ടീസ് അയച്ചു അവരെ തമ്മിൽ അകറ്റിയതും ഫൈസി അയച്ചതാണെന്ന് പറഞ്ഞു സമീർക്കയെ തല്ലാൻ ആളെ വിട്ടതും അവന്റെ വീട്ടിൽ നിന്നും മധ്യസ്ഥം പറയാനാണെന്നും പറഞ്ഞു ആളെ വിട്ടു അവളെ ഉപ്പനെയും വീട്ടുകാരെയും അപമാനിച്ചതും ഒക്കെ എനിക്കറിയാം എന്നിട്ടും പ്രതികരിക്കാതിരുന്നത് സഫു സേഫ് ആണല്ലോ എന്ന ഒറ്റകാരണം കൊണ്ടാണ് . ഇന്നലെ നീ ചെയ്തത് അത് പൊറുക്കാൻ എനിക്ക് പറ്റില്ല. അവൾക്ക് എന്തെങ്കിലും സംഭവിച്ചിരുന്നെങ്കിൽ നീ ഇപ്പൊ ജീവനോടെ കാണില്ലായിരുന്നു. സഫുന്റെ മേൽ ഒരു തരി മണ്ണെങ്കിലും വീഴണമെങ്കിൽ ഞാൻ ജീവനോടെ ഇല്ലാതിരിക്കണം കേട്ടോടി പുല്ലേ. ഇത് നിനക്ക് ഒരു വാണിംഗ് ആണ്. മത്സരിച്ചോ നീ എങ്ങനെ വേണമെങ്കിലും മത്സരിച്ചോ ഒരു മുട്ട് സൂചി കൊണ്ട് പോലും അവളെ വേദനിപ്പിക്കാത്ത രീതിയിൽ. ഇനി ഒരിക്കൽ കൂടി അവളെ ജീവന് ഭീഷണിയാവും വിധം എന്തെങ്കിലും ചെയ്‌താൽ പിന്നെ നീ ജീവനോടെ കാണില്ല. അവളെ നേരെ ഭീഷണിയുടെ രൂപത്തിൽ കൈ ചൂണ്ടി പറഞ്ഞു കൊണ്ട് അവൻ പോയി. ഫൈസിയെ കിട്ടാൻ വേണ്ടി അവളെ കൊല്ലാനും ഞാൻ മടിക്കില്ല. ഞാൻ ജീവിച്ചിരുന്നില്ലെങ്കിലും സാരമില്ല ഫൈസിയെ മറ്റൊരാൾക്കും ഞാൻ വിട്ടു കൊടുക്കില്ല. അവൾ മുരണ്ടുകൊണ്ട് കാറിന്റെ മുകളിൽ ആഞ്ഞടിച്ചു.... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story