💕മിഴികൾ പറഞ്ഞ പ്രണയം 💕: ഭാഗം 66

mizhikal paranja pranayam

രചന: സഫ്‌ന കണ്ണൂർ

അവൻ അവളെ കൈ പിടിച്ചു താഴ്ത്തി. അവൾ അവനെ തന്നെ നോക്കി. നാണം കെട്ടാലും വാശി വിടില്ല അല്ലെ. ഏതായാലും നീ പുറത്തേക്കു പോകും എന്റെ ഷർട്ട് ഇട്ട് നിൽക്കുന്നത് കാണും. കാണുമ്പോൾ കൂടുതൽ കളർ ഫുൾ ആയിക്കോട്ടെ അതും പറഞ്ഞു അവൻ അവന്റെ ഷർട്ടിന്റെ ബട്ടൺ അഴിക്കാൻ തുടങ്ങി. നീയെന്താടോ കാണിക്കുന്നേ. എന്റെ ഷർട്ട് നീ ഇട്ടിരിക്കുവല്ലേ. അവർ നോക്കുമ്പോൾ എനിക്ക് ഷർട്ടും ഇല്ല. നിനക്ക് സാരിയും ഇല്ല.ഓഫീസിൽ ജോലിക്ക് വന്ന മോള് എന്റെ ഷർട്ടും ഇട്ട് നിൽക്കുന്ന കാഴ്ച്ച കാണട്ടെ ഉപ്പ. പ്രത്യേകിച്ച് ഡിവോഴ്സ് പേപ്പർ ഒപ്പിടാൻ പറയാൻ വക്കീലിനെയും കൂട്ടി വന്ന സാഹചര്യത്തിൽ. ഫൈസി പ്ലീസ്. അവൾ അവന്റെ കയ്യിൽ പിടിച്ചു വെച്ചു. അവർ കണ്ടുന്നു വെച്ച് ഒരു കുഴപ്പം ഇല്ല മുത്തേ ലീഗലി ഞാൻ ഇപ്പോഴും നിന്റെ ഭർത്താവ് ആണ്. ഉപ്പ അറിയട്ടെടോ നമ്മൾ തമ്മിൽ ഇപ്പോഴും..... ബാക്കി പറയാതെ അവൻ നാണത്തോടെ നഖം കടിച്ചു താഴേക്ക് നോക്കി. അവൾക്ക് ദേഷ്യം വന്നെങ്കിലും കടിച്ചു പിടിച്ചു നിന്നു. അവരെ മുന്നിൽ എന്നെ നാണം കെടുത്തിയത് കൊണ്ട് നിനക്ക് എന്താ ലാഭം.

നാണം കെടുത്താതിരുന്ന എന്താ ലാഭം അവൻ അർത്ഥം വെച്ചത് പോലെ ചോദിച്ചു. പ്ലീസ് ദയവു ചെയ്തു പ്രോബ്ലം ഉണ്ടാക്കരുത്. പ്രോബ്ലം ഒന്നും ഉണ്ടാകില്ല. അവർ നിന്നെ ഈ കോലത്തിൽ കാണുകയും ഇല്ല. പകരം ചെറിയൊരു സഹായം എനിക്ക് ചെയ്തു തന്നാൽ മതി. എന്നെ കൊണ്ട് ചെയ്യാൻ പറ്റുന്ന എന്തും ചെയ്തോളാം. ഒരു കിസ്സ് തന്നാൽ മതി അവൻ ചുണ്ടിൽ തൊട്ട് കാണിച്ചു. അതൊന്നും പറ്റില്ല. പറ്റില്ലെങ്കിൽ വേണ്ട. അവൻ വീണ്ടും ഷർട്ടിന്റെ ബട്ടൺ അഴിച്ചു. അവസരം മുതലാക്കുകയാണല്ലേ അതേ.നീയും മോശം അല്ലല്ലോ അക്കാര്യത്തിൽ. വാതിലിൽ വീണ്ടും മുട്ട് കേട്ടു. അവൾക്ക് വേറെ വഴിയില്ലെന്ന് മനസ്സിലായി.അവൾ ദയനീയമായി അവനെ നോക്കി. അവൻ കാണാത്ത മാതിരി വാതിൽ തുറക്കാൻ നോക്കി. പെട്ടന്ന് അവൾ അവന്റെ കവിളിൽ ഒരു മുത്തം കൊടുത്തു. അയ്യേ ഇതെന്ത് കൊച്ചു കുട്ടിക്ക് കൊടുക്കുന്ന പോലെ. എനിക്കൊന്നും വേണ്ട ഇത്. തന്നത് പോലെയങ്ങ് തിരിച്ചെടുത്തോ. എന്നെ കൊണ്ട് ഇത്രയേ പറ്റു. പ്ലീസ്... പ്ലീസ്.... പ്ലീസ്.....

അവൾ കൈ കൂപ്പി. അവന്റെ മുഖത്ത് ഒരു ചിരി വിരിഞ്ഞു. അവൾ നോക്കിയതും വീണ്ടും മുഖത്ത് ഗൗരവം വരുത്തി. ആ കവർ എടുത്തു അവളെ കയ്യിൽ കൊടുത്തു. കൂടെ ഒരു താക്കോലും. എന്റെ ഈ ഷെൽഫിൽ ലാസ്റ്റ് വൺ എന്റെ റൂമിലേക്ക് ഉള്ള വാതിൽ ആണ്. പോയി ഡ്രസ്സ്‌ മാറ്റി വാ. അവൾക്ക് പെരുവിരൽ മുതൽ അരിശം കയറി വന്നു. എന്നെ ഇത്രയും സമയം മനപ്പൂർവം വട്ടാക്കുകയാരുന്നല്ലേ. എന്നാലും ഞാനിത് വരെ അറിഞ്ഞില്ലല്ലോ ഇങ്ങനെയൊരു വാതിൽ ഉള്ളത്. കണ്ടാൽ ശരിക്കും ഒരു ഷെൽഫ് ആണെന്നെ തോന്നു.അവൾഅവനെ രൂക്ഷമായി നോക്കി പല്ലിറുമ്മി. അവൻ തിരിച്ചു ഇളിച്ചു കാണിച്ചു. ഒന്ന് പോടീ എന്ന് പറഞ്ഞു ഡോർ തുറന്നു. അവൾ വേഗം വാതിൽ തുറന്നു പോയി. സഫുന്റെ ഉപ്പയും രമേശും അകത്തേക്ക് വന്നു ഇവനെന്താ പറയാതെ വന്നേ. ഇവൻ പറഞ്ഞത് കൊണ്ട് മുങ്ങി നടക്കുകയാരുന്നു രണ്ടു ദിവസവും. നാട്ടിൽ ഇല്ലെന്ന് കാണിച്ചു അയക്കുന്ന ലെറ്റർ തിരിച്ചയക്കും. മിസ്റ്റർ ഫൈസാൻ മുഹമ്മദ്‌ യെസ് അഡ്വക്കേറ്റ് രമേശ്‌ അവൻ കൈ നീട്ടി.

ഫൈസി കൈ കൊടുത്തു. അവന്റെ ഒരു ആക്ടിങ് മുഖം കണ്ടാൽ എന്നെ ഇതിന് മുൻപ് കണ്ടിട്ടേ ഇല്ല. അവൻ കൈ പിടിച്ചു അമർത്തി. രമേശ്‌ വേദനകൊണ്ട് പുളഞ്ഞു. ഫൈസിയുടെ കാലിനിട്ട് ഒറ്റ ചവിട്ട്. ഫൈസിക്കും നന്നായി വേദനിച്ചു. അവൻ കൈ വിട്ടു. അവർ രണ്ടു പേരും പരസ്പരം നോക്കി ഇളിച്ചു കാണിച്ചു. ഫൈസി അവളെ ഉപ്പന്റെ നേരെ നോക്കി സലാം ചൊല്ലി കൈ നീട്ടി. അവനെ നോക്കാതെ സലാം മടക്കി കൈ കൊടുത്തില്ല. മിസ്റ്റർ ഫൈസാൻ ഞാൻ വന്നത് പ്രത്യേകം പറഞ്ഞു തരേണ്ട ആവിശ്യം ഇല്ലല്ലോ. ഒരു നോട്ടീസ് പോലും നിങ്ങൾ കൈപറ്റിയിട്ടും ഇല്ല. ഹാജരായിട്ടും ഇല്ല. എന്റെ തീരുമാനം ഞാൻ പറഞ്ഞു കഴിഞ്ഞതാണ്. ആ തീരുമാനത്തിൽ ഒരു മാറ്റവും ഉണ്ടാവില്ല. ഞാൻ ഒരിക്കലും ഡിവോഴ്സ് തരുമെന്ന് ആരും കരുതണ്ട. നിങ്ങളുടെ അനുവാദം ഞങ്ങൾക്ക് വേണ്ട. കേസ് കേസിന്റെ വഴിക്ക് നടക്കട്ടെ. ആരാ ജയിക്കുന്നെന്ന് കാണാം. നോട്ടീസ് നിങ്ങൾക്ക് കിട്ടിയിട്ടില്ല എന്ന് പരതി ഉന്നയിച്ചത് കൊണ്ടാണ് നേരിട്ട് വന്നത്. അവന് നേരെ പേപ്പർ നീട്ടി.

അവൻ അത് വാങ്ങി. അവരെ മുന്നിൽ വെച്ച് തന്നെ ചുരുട്ടി നിലത്തേക്ക് എറിഞ്ഞു. അവൻ സഫുന്റെ ഉപ്പാനെ നോക്കി. എനിക്ക് ഒരുപാട് തെറ്റ് പറ്റിയിട്ടുണ്ട്. ഇല്ലെന്ന് പറയുന്നില്ല. ഒരു ചാൻസ് കൂടി എനിക്ക് തന്നുടെ. എനിക്ക് പറയാനുള്ളതെല്ലാം പറഞ്ഞു കഴിഞ്ഞതാ. ബാക്കിയെല്ലാം എന്റെ അഡ്വക്കേറ്റ് സംസാരിക്കും.അതും പറഞ്ഞു ഉപ്പ ഇറങ്ങിപ്പോയി. ഞാൻ വിളിക്കാം എന്ന് കൈ കൊണ്ട് കാണിച്ചു രമേശ്‌ പോയി. സഫു കേൾക്കുന്നുണ്ടായിരുന്നു ഇതെല്ലാം. നെഞ്ചിനകത് അവൾക്ക് വേദനഎടുക്കുന്നത് പോലെ തോന്നി. എത്രയും പെട്ടെന്ന് ഈ ഓഫീസിൽ നിന്നും പോകണം അതിന് വേണ്ടിയാണ് ഇങ്ങോട്ട് വന്നത് എന്നിട്ട് സംഭവിച്ചതോ ഓരോ നിമിഷവും ഓർമ്മകലിൽ ഫൈസിമാത്രം. അവനെ കാണും തോറും ഞാൻ ഞാനല്ലാതാകുന്നു. തല ഉയർത്തിപിടിച്ചു എല്ലാരേ മുന്നിലും നടന്നിരുന്ന എന്റെ ഉപ്പ നാണം കെട്ടത് ഫൈസി കാരണം ആണ്. എന്റെ സമീർക്കയെ തല്ലിയതും ഫൈസിയാണ്. എന്നെ ഒഴിവാക്കാൻ വേണ്ടി അവിഹിതബന്ധം വരെ എന്റെ മേൽ ആരോപിച്ചവൻ ഇത്രയൊക്കെ ചെയ്തിട്ടും എനിക്കെന്ത് കൊണ്ട റബ്ബേ അവനെ വെറുക്കാൻ പറ്റാത്തത്.

മനസ്സ് പതറരുത് എത്രയും പെട്ടെന്ന് ഇവിടെ നിന്നും പോകണം. പോയേ പറ്റു . ** തേജ കാബിനിലേക്ക് കയറി വന്നു. അവരൊക്കെ പോയില്ലേ ഇനി എന്റെ ഷർട്ട്‌ താ. എന്നിട്ട് തന്നത് തന്നെ. വേണേൽ പോയി വേറെ വാങ്ങി വാ. കുറച്ചു ലൂസ് ആണ് എന്നാലും സാരമില്ല ഞാൻ അട്ജസ്റ്റ് ചെയ്തോളാം. ഇത് ചീറ്റിങ്ങ് ആണ് ഫൈസി. പെട്ടെന്ന് തരാം വാങ്ങി വരാൻ ടൈം ഇല്ലാത്തോണ്ട നിന്റെ ഷർട്ടിൽ അഴുക്ക് ആയി എന്നൊക്കെ പറഞ്ഞോണ്ട തന്നത്. സഫു എല്ലാം പറഞ്ഞു. ഈ പ്രോബ്ലങ്ങൾക്ക് ഒക്കെ കാരണക്കാരൻ ആരാ നീയല്ലേ അപ്പോ കുറച്ചു പണിഷ്മെന്റ് നിനക്കും വേണ്ടേ. ഞാനല്ല ആ പൂച്ചക്കണ്ണിയാ ഇതിനൊക്കെ കാരണം. നിനക്കത് എന്നോട് പറയാമായിരുന്നു. അല്ലാതെ നായ്ക്കുരണ പൊടി ദേഹത്ത് ഇടുകയാ ചെയ്യുക. ഒന്നുമില്ലേലും അതൊരു പെണ്ണല്ലേ അതെങ്കിലും ഓർമ്മിക്കണ്ടേ. അത് പെണ്ണോ...

ആറ്റംബോംബിന് കയ്യും കാലും വെച്ച ഐറ്റം ആണ്.ഒരു ദിവസം ഓഫീസ് മൊത്തം പൊട്ടിതെറിക്കുമ്പോ മനസ്സിലാവു ആണാണോ പെണ്ണാണോന്ന്. അവൾ എനിക്കിട്ട് പണിതു ഞാൻ തിരിച്ചും പണിതു. മേറ്റർ ഈസ്‌ ഓവർ. നീ ഷർട്ട് തരുന്നുണ്ടോ. ഒരിക്കലും ഇല്ല. ഇവിടെ നിന്ന് ടൈം വേസ്റ്റ് ആക്കാതെ വേറെ ഷർട്ട് വാങ്ങാനുള്ള വഴി നോക്ക്. നിനക്ക് ഇനിയും എന്തെങ്കിലും ആവിശ്യം വരും അപ്പൊ പറഞ്ഞു തരാം ഞാൻ. ഓ ആയിക്കോട്ടെ നീ ചെല്ല്. അവൻ പോയി. അവൻ അപ്പോഴാ സഫു പുറത്ത് നിന്നും കയറി വരുന്നത് cctvയിലൂടെ കണ്ടത്. കയ്യിൽ കുറേ റെഡ് റോസ്. ഇതാർക്ക് കൊടുക്കാനവോ.ഇന്നെന്തെങ്കിലും പ്രത്യേകത യുണ്ടോ. അവൻ അവളെ തന്നെ നോക്കി. ഓഫീസിൽ ഉള്ള എല്ലാ സ്റ്റാഫിനെയും വിളിച്ചു എല്ലാർക്കും കൊടുക്കുന്നത് കണ്ടു. സംസാരിക്കുന്നത് അവന് കേൾക്കാൻ കഴിഞ്ഞില്ലെങ്കിലും അവളുടെ മുഖത്ത് ഒരു കുസൃതിചിരി അവൻ കണ്ടു. സ്റ്റാഫ്‌ മൊത്തം തേജയുടെ റൂമിലേക്കാണ് പോകുന്നത് എന്ന് മനസ്സിലായതും അവൻ തലക്ക് കൈ വെച്ചു. തേജകിട്ട പണി. ഷർട്ട് ഇടാതെയാ അവൻ കാബിനിൽ ഉള്ളത്.

ഇവൾക്ക് കിട്ടിയതൊന്നും പോരെ എന്ത് ജന്മ റബ്ബേ ഈ പെണ്ണ്. ഇതിന് പകരം തേജ എന്താണാവോ കൊടുക്കാൻ പോകുന്നത്. എന്റെ ഭാര്യയല്ലേ കുറച്ചൊക്കെ വാശി ഇല്ലാതിരിക്കില്ലല്ലോ. മോനെ തേജ നിന്റെ കാര്യം ഇന്ന് ഗോപി. ** എനിക്ക് ഇങ്ങനെ പണി തന്നിട്ട് തിരിച്ചു കൊടുക്കാതിരിക്കുന്നത് ശരിയല്ലല്ലോ. അപ്പോഴാ ഓർമ വന്നത് തേജ ഷർട്ട് ഇടാതെ കാബിനിൽ ഉള്ളതെന്ന്. അവന്റെ ബർത്ഡേ ആണെന്ന് പറഞ്ഞു അവന് ഒരു സർപ്രൈസ് കൊടുക്കണം എന്ന് പറഞ്ഞ എല്ലാരേം പറഞ്ഞയച്ചത്. അവിടത്തെ അവസ്ഥ ഓർത്തതും അവൾ ഊറിച്ചിരിച്ചു. ** രഹനയാരുന്നു ആദ്യം പോയത്. മെനി മെനി ഹാപ്പി റിട്ടേൺസ് ഓഫ് ത ഡേ തേജ.റോസാപൂവ് നീട്ടി അവനെ നോക്കിയതും രഹ്ന അയ്യെന്ന് പറഞ്ഞു തിരിഞ്ഞു നിന്നു. അവൻ രണ്ടു കൈ കൊണ്ടും ദേഹം പൊത്തിപിടിച്ചു. ബാക്കിയുള്ളവരും കയറി വന്നു. അവൻ എല്ലാവരെ മുന്നിലും ചമ്മി നാണം കെട്ടു. പിന്നെ ഒറ്റ അലർച്ചയാരുന്നു ഗെറ്റ് ഔട്ട്‌ ഓൾ ഓഫ് യൂ.എല്ലാവരും ഇറങ്ങി പോയി. സഫൂ അവൻ ദേഷ്യത്തോടെ വിളിച്ചു കൈ ചുരുട്ടി പിടിച്ചു. ***

പിന്നെ അവൾ ഫൈസിയുടെ മുന്നിൽ പോയില.മുങ്ങി നടന്നു.കിസ്സ് കൊടുത്തതിനു ശേഷം ശരിക്കും പറഞ്ഞാൽ അവന്റെ മുഖത്ത് നോക്കാൻ പറ്റുന്നുണ്ടായിരുന്നില്ല. തേജ അപ്പോൾ തന്നെ എങ്ങനെയോ വേറെ ഷർട്ട് വാങ്ങി ഇട്ടിരുന്നു. തേജയുടെ മുഖത്ത് അങ്ങനെയൊരു സംഭവം നടന്നതെ ആയിട്ട് തോന്നിയില്ല.അവളെ കാണും തോറും ഇളിച്ചു കാണിച്ചു. ഈ ചിരിയുടെ പിറകെ ഏത് നിമിഷവും പണി വരുന്നു ഉറപ്പുള്ളത് കൊണ്ട് അവൾ സൂക്ഷിച്ചു നടന്നു. ഷെറി ഇല്ലാത്തോണ്ട് അവൾക്ക് ശരിക്കും മിസ്സ്‌ ചെയ്യുന്നുണ്ടായിരുന്നു. അവളെന്താ ഒന്നും പറയാതെ പോയത്. ഫോൺ വിളിച്ചിട്ട് എടുക്കുന്നുമില്ല. അവൾക്കെന്താ പറ്റിയെ ഈയിടെയായി എന്തൊക്കയോ പ്രോബ്ലംസ് അവളെ അലട്ടുന്നുണ്ടെന്ന് തോന്നി. ചോദിച്ചിട്ട് ഒന്നും വിട്ടു പറയുന്നതും ഇല്ല. കൂട്ടത്തിൽ എങ്ങനെ ഓഫീസിൽ നിന്നും എന്നെന്നേക്കുമായി മുങ്ങാം എന്ന് തലപുകഞ്ഞു ആലോചിക്കുകയും ചെയ്തു കൊണ്ടിരുന്നു. വൈകുന്നേരം എല്ലാ സ്റ്റാഫിനോടും കോൺഫറൻസ് ഹാളിൽ വരാൻ ഫൈസി തേജയോട് പറഞ്ഞു.അർജന്റ്മീറ്റിങ് ഉണ്ട്.

തേജ ഒരു പേപ്പർ സഫുന്റെ കയ്യിൽ കൊടുത്തു ഇത് കോപ്പി എടുത്തു എല്ലാവർക്കും ഹാളിൽ കൊണ്ട് കൊടുക്കാൻ പറഞ്ഞു. ആദ്യം എനിക്ക് കഴിയില്ലെന്ന് പറഞ്ഞു ഒഴിഞ്ഞു മാറി. പിന്നെ എന്തോ ഓർത്തത് പോലെ അത് വാങ്ങി.മീറ്റിങ്ങിനു വന്ന എല്ലാവരും പേപ്പർ വായിച്ചു പരസ്പരം നോക്കി പിറു പിറുക്കൽ തുടങ്ങി. ഫൈസി ശ്രദ്ധിക്കുന്നുണ്ടായിരുന്നു അത്. ഫൈസി തേജയോട് കണ്ണ് കൊണ്ട് എന്താന്ന് ചോദിച്ചു. തേജ പോയി ഒരാളെ കയ്യിൽ നിന്നും ആ പേപ്പർ വാങ്ങി വായിച്ചു നോക്കി. അവൻ ഞെട്ടി പോയി കണ്ടതും ഫൈസിയുടെ ഡിവോഴ്സ് പേപ്പറിന്റെ കോപ്പി. അവൻ അപ്പൊ തന്നെ എല്ലാവരെ കയ്യിൽ നിന്നും എല്ലാം തിരിച്ചു വാങ്ങി. വെസ്റ്റിൽ കൊണ്ടിട്ടു. ഫൈസി ഒരഞ്ചു മിനിറ്റ് പ്രൊജക്റ്റ്‌ കോപ്പി മാറി പോയി. ഇപ്പൊ കൊണ്ട് വരാം. അവൻ പുറത്തേക്കു പോയി വേറെ കൊണ്ട് വന്നു എല്ലാവർക്കും കൊടുത്തു. മീറ്റിങ് കഴിഞ്ഞു എല്ലാവരും പുറത്തിറങ്ങിയതും എല്ലാവരും തേജയെ പൊതിഞ്ഞു. അവൻ എന്തൊക്കയോ നുണ പറഞ്ഞു അവരിൽ നിന്നും ഒഴിഞ്ഞുമാറി.

ഫൈസി ഇതറിഞ്ഞാൽ ജോലി പോകുമെന്ന് പറഞ്ഞു ഭീഷണിപെടുത്തുകയും ചെയ്തു. എല്ലാവരും പിരിഞ്ഞു പോയി. അവർക്കൊക്കെ സംസാരിക്കാൻ ചൂട് വാർത്തകിട്ടിയെന്ന് അവന് മനസിലായി.എന്നാലും സഫു ഇങ്ങനെ ചെയ്യുമെന്ന് അവൻ കരുതിയിരുന്നില്ല. സഫുവിനെ ആരും അറിയാത്തത് കൊണ്ട് അവൾക്ക് പ്രോബ്ലം ഉണ്ടാവില്ല. എന്നാലും കൊലച്ചതി ആയി പോയി സഫു. ഇത്രയും വേണ്ടായിരുന്നു. ഫൈസി കാണുന്നുണ്ടായിരുന്നു ഇതെല്ലാം. അവൻ തേജ വെസ്റ്റിൽ ഇട്ട പേപ്പർ എടുത്തു നോക്കി ദേഷ്യം കൊണ്ട് അവൻ വിറച്ചു. രാവിലെ രമേശ്‌ തന്നപ്പോൾ ചുരുട്ടി വലിച്ചെറിഞ്ഞതാന്. ഇത് ചെയ്തത് സഫു തന്നെയാണെന്ന് അവന്ന് മനസ്സിലായി. തേജ പിറകിൽ ഉണ്ടായിരുന്നു. സോറി ഫൈസി എങ്ങനെ സംഭവിച്ചുന്ന് അറിയില്ല. അവൻ മൂളുക മാത്രം ചെയ്തു. പേർസണൽ കാര്യങ്ങളിൽ ഇടപെടുകയാണെന്ന് തോന്നരുത്. കണ്ടോണ്ട് ചോദിക്കാതിരിക്കാനും പറ്റുന്നില്ല നിങ്ങൾ തമ്മിൽ ശരിക്കും ഡിവോഴ്സ് ചെയ്യാൻ പോവ്വുകയാണോ. ഇപ്പൊ സംസാരിക്കാൻ പറ്റിയ ഒരു മാനസികവസ്ഥയിൽ അല്ല ഞാൻ.

പിന്നൊരിക്കൽ ഞാൻ എല്ലാം പറയാം. നീ പോയി നാളത്തെ പ്രൊജക്റ്റിന്റെ കാര്യം നോക്ക്. ഇത് പോലൊന്നും അബദ്ധം പറ്റരുത്. കെയർഫുൾ ആയിരിക്കണം. സഫുനെ ഇതിൽ നിന്നും മാറ്റി നിർത്തണം. അവന് ഉള്ളിൽ ചെറിയ പേടിയുണ്ടായിരുന്നു അവനോടുള്ള ദേഷ്യത്തിനു വീണ്ടും എന്തെങ്കിലും ചെയ്യുമൊന്ന്. അതെന്തിനാ അവളെന്താ ചെയ്തത്. തേജ ഒന്നും അറിയാത്ത പോലെ ചോദിച്ചു. അവൾക്ക് എക്സ്പീരിയൻസ് ഇല്ലല്ലോ.ഒരു ചെറിയ പിഴവ് പോലും പറ്റാൻ പാടില്ല. തേജയുടെ മുഖത്ത് നോക്കാതെ പറഞ്ഞു. ഇപ്പോഴെങ്കിലും ഫൈസി സത്യം പറയുമെന്ന് തേജ കരുതി. എന്ന് നീ എന്നോട് അവൾ നിന്റെ ഭാര്യയാണെന്ന് പറയുന്നോ അന്നേ എനിക്ക് അവളെ പരിജയമുണ്ടെന്നു ഞാനും പറയു. അത് ഞാൻ അന്നേ ഉറപ്പിച്ചത. ഒരിക്കൽ കൈ വിട്ടു പോയിന്നു കരുതിയ എന്റെ ഡ്രീം ആണ്. അന്ന് മുംബൈക്ക് പോകാതിരുന്നപ്പോൾ അതൊക്കെ വിട്ടതായിരുന്നു. എന്റെ പ്രൊജക്റ്റ്‌ അവർക്ക് ഇഷ്ടപെട്ടത് കൊണ്ട എനിക്ക് ഒരു ചാൻസ് കൂടി തന്നത്. ഇത് ഒരിക്കലും കൈവിട്ടു പോകരുത്.

പോയാൽ എന്റെയും ഈ ക്മ്പിനിയുടേയും കൂടി നിലനിൽപ്പിനെ തന്നെ ബാധിക്കും.തേജ തലയാട്ടിക്കൊണ്ട് പോയി. ഫൈസി സഫുനെയും നോക്കി പോയി. അവൾ കാബിനിൽ തന്നെഇരിപ്പുണ്ടായിരുന്നു. നാണം കെടുത്താനൊന്ന് തുനിഞ്ഞുഇറങ്ങിയതാണല്ലേ. അവനാ പേപ്പർ അവളെ മുഖത്തേക്ക് വലിച്ചെറിഞ്ഞു. എന്റെ ഉപ്പയും ഇവിടെ ഇത് കൊണ്ട് തരാൻ വന്നപ്പോ നാണം കെട്ടിട്ടുണ്ട്. നീ വാശി കാണിച്ചത് കൊണ്ടല്ലേ. എന്റെ ഉപ്പ ഇവിടെ നിന്ന് പോകുമ്പോൾ സങ്കടം കൊണ്ട് തലതാഴ്ത്തിപിടിച്ച പോയത്. അതേ വേദന നീയും അറിയണമെന്ന് കരുതി മനപ്പൂർവം തന്നെയാ ഞാനത് കോപ്പി എടുത്തു എല്ലാർക്കും കൊടുത്തത്‌. അതിൽ ഒപ്പിട്ട് തന്നേക്ക് കോടതിയും കേസ് ഒന്നും വേണ്ട. ആരും ഒന്നും അറിയുകയും ഇല്ല. ഇല്ലെങ്കിൽ എങ്ങനെയൊക്കെ നിന്നെ നാണം കെടുത്താൻ പറ്റുമോ അതൊക്കെ ഞാൻ ചെയ്യും. ഞാൻ ഒപ്പിട്ട് തന്നത് തന്നെ. എന്നിട്ട് നിനക്ക് ഡിവോഴ്സ് കിട്ടുമെന്ന് സ്വപ്നത്തിൽ പോലും വിചാരിക്കണ്ട. നീ എന്ത് വേണമെങ്കിലും ചെയ്തോ എനിക്ക് ഒരു പ്രശ്നവും ഇല്ല.

എനിക്ക് നിന്നെ വേണ്ടെന്നു എത്ര പ്രാവശ്യം പറഞ്ഞു. പിന്നെയും എന്തിനാ ദ്രോഹിക്കുന്നെ. നിനക്ക് എന്നെ വേണ്ടെങ്കിലും എനിക്ക് നിന്നെ വേണം. എന്നെ വിട്ട് എവിടേയും പോകാൻ സമ്മതിക്കുകയും ഇല്ല. അവൻ ദേഷ്യത്തോടെ ഇറങ്ങി പോയി. *** വൈകുന്നേരം ഓഫീസിൽ നിന്നും ഇറങ്ങി അവൾ നേരെ ഷെറിയുടെ വീട്ടിലേക്കു പോയി. അവളുടെ ഉമ്മ പറഞ്ഞു അവൾ റൂമിൽ ഉണ്ട് കിടക്കുവാന്ന്. സഫു അവളെ റൂമിലേക്ക് പോയി. ഷെറി ഉണ്ടായിരുന്നില്ല അവിടെ. ബാത്‌റൂമിൽ നിന്നും വെള്ളം വീഴുന്ന ശബ്ദം കേട്ടു. അവൾ വരുന്നത് വരെ അവിടെതന്നെ ഇരിക്കാമെന്ന് കരുതി. വെറുതെയിരുന്നപ്പോൾ അവൾ റൂം മൊത്തം ഒന്ന് കണ്ണോടിച്ചു നോക്കി. അവളുടെ ബുക്സ് ഒക്കെ വെച്ചിടത് ഒരു ഫോട്ടോ ഫ്രെയിം ചെയ്തു വെച്ചത് അവൾ കണ്ടു. കണ്ടതും അവൾ ഇരുന്നിടത്ത് നിന്നും എണീറ്റു പോയി . ഫൈസി താടിക്ക് കയ്യും വെച്ചു സ്റ്റൈലിൽ ചിരിക്കുന്ന ഒരു ഫോട്ടോ. ഇതെങ്ങനെ ഇവിടെ. ഇവൾക്കെന്തിനാ അവന്റെ ഫോട്ടോ. വിറക്കുന്ന കൈകളോടെ അവൾ ആ ഫോട്ടോ എടുത്തു നോക്കി. അതിന്റെ പിറകിൽ എഴുതിയിരിക്കുന്നത് കണ്ടതും അവൾ ഞെട്ടിതരിച്ചു നിന്നു പോയി..... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story