💕മിഴികൾ പറഞ്ഞ പ്രണയം 💕: ഭാഗം 67

mizhikal paranja pranayam

രചന: സഫ്‌ന കണ്ണൂർ

നിനക്കായാണ് ഞാൻ കാത്തിരിക്കുന്നത്. നിനക്കായാണ് ഞാൻ ജീവിക്കുന്നത്. നീ എന്നിലേക്ക്‌ വരുന്ന ആ നിമിഷത്തിനായി ഈ ജന്മം മുഴുവൻ കാതോർത്തിരിക്കും. വൈകാതെ വരില്ലേ നീ. I love u faizi. Love u സൊ മച്ച്. അവൾക്ക് ചുറ്റും കറങ്ങുന്നത് പോലെ തോന്നി. കരച്ചിൽ പുറത്തേക്കു വരാതിരിക്കാൻ അവൾ വാപൊത്തിപിടിച്ചു. വിറക്കുന്ന കൈകളോടെ അവൾ ആ ഫോട്ടോ അവിടെ തന്നെ വെച്ചു. മെല്ലെ റൂമിൽ നിന്നും ഇറങ്ങി. ഷെറിയെ കണ്ടില്ലേ മോളെ അവളുടെ ഉമ്മ ചോദിച്ചു. അവൾ കുളിക്കുകയാ കുറച്ചു തിരക്കുണ്ട് പിന്നെ വരാം. എങ്ങനെയൊക്കെയോ പറഞ്ഞൊപ്പിച്ചു അവൾ ഓടി പോയി. പുറത്ത് എത്തിയതും പൊട്ടികരഞ്ഞു. ഷെറി അവളിപ്പോഴും ഫൈസിയെ...... അവൾക്ക് അത് ചിന്തിക്കാൻ പോലും കഴിഞ്ഞില്ല. അവൾക്ക് സങ്കടവും ദേഷ്യവും ഒക്കെ വന്നു. കൂടെ നടന്നു ചതിക്കുകയാരുന്നോ അവൾ. ഫൈസിയെ പറ്റി പറയുമ്പോൾ നൂറു നാവാണ് അവൾക്ക്.എപ്പോഴും ഫൈസിയെ പറ്റി ചോദിക്കുകയും ചെയ്യും. അതൊക്കെ ഇങ്ങനെയൊരു കാര്യം മനസ്സിൽ വെച്ചാണെന്ന് ഒരിക്കൽ പോലും അറിഞ്ഞില്ലല്ലോ. ** രാത്രി സനയെ വിളിച്ചു ഇക്കാര്യം പറഞ്ഞു. കേട്ടപ്പോൾ അവളും ആദ്യം ഷോക്കായി.

പിന്നെ പറഞ്ഞതൊക്കെ കേട്ടപ്പോൾ പറയേണ്ടിയിരുന്നില്ലെന്ന് തോന്നിപ്പോയി. നിനക്ക് ഏതായാലും ഫൈസിയെ വേണ്ടല്ലോ. അവനെ ഡിവോഴ്സ് ചെയ്യാൻ പോവ്വുകയല്ലേ. നീയെന്തിനാ പിന്നെ അതോർത്തു വിഷമിക്കുന്നെ. അവൾക്ക് ഇഷ്ടം ആണെങ്കിൽ അവൾ പ്രേമിച്ചു കെട്ടിക്കോട്ടെ. അവനും വേണ്ടേ ഒരു ജീവിതം. അല്ലാതെ ഡിവോഴ്സ് ചെയ്ത ഭാര്യയെ ഓർത്തു ജീവിതം കളഞ്ഞു കുളിക്കുകയാണോ വേണ്ടേ അവൻ. ഫൈസിയുടെ കാര്യം മേലിൽ എന്നോട് സംസാരിക്കേണ്ട. എനിക്ക് കേൾക്കാൻ താല്പര്യം ഇല്ല. സന ഫോൺ വെച്ചു. സഫുനോട് ഉള്ള ദേഷ്യം കൊണ്ട അങ്ങനെയൊക്കെ പറഞ്ഞത്.ഡിവോഴ്സ് പിൻവലിക്കണം എന്ന് പറഞ്ഞു ഞാനും ഷാഹിദും ഫൈസിക്ക് വേണ്ടി അവളോട് സംസാരിച്ചു . മേലിൽ ഇക്കാര്യം എന്നോട് ആരും സംസാരിക്കരുത് എനിക്ക് കേൾക്കാനോ സംസാരിക്കാനോ താല്പര്യം ഇല്ല അതും പറഞ്ഞു ഇന്നലെ കുറെ ചൂടായി .അവൾ ഫോൺ വെച്ചു. അത് കൊണ്ട ഇപ്പൊ സഫുനോട് ഇങ്ങനെ പറഞ്ഞെ.ദേഷ്യത്തിനു സഫുനോട് അങ്ങനെയൊക്കെ പറഞ്ഞെങ്കിലും സനക്ക് ഷെറിയോട് ദേഷ്യം തോന്നി. ഫ്രണ്ടിന്റെ ഭർത്താവ് അല്ലെ ഇപ്പൊ ഫൈസി. ഒരു ബ്രദർനെ പോലെ കാണേണ്ട അവനെ പോയി സ്നേഹിക്കുക എന്ന് വെച്ചാൽ ഇത്ര ചീപ്പാണോ അവൾ.

അവൾക്ക് കിടന്നിട്ട് ഉറക്കം വന്നില്ല. എനിക്ക് അവനെ വേണ്ട. പക്ഷേ അവനെ ആരും നോക്കുന്നതോ അവൻ മറ്റൊരാൾക്ക് സ്വന്തം ആവുന്നതോ ആലോചിക്കാൻ പോലും പറ്റുന്നുമില്ല . അവൾക്ക് ആലോചിക്കും തോറും വട്ട് പിടിക്കുന്നത് പോലെ തോന്നി. കുറെ ആലോചിച്ചതും അവൾക്ക് ഷെറിയൊട് സഹതാപവും തോന്നി. ഒരു കണക്കിന് അവളെ കുറ്റപ്പെടുത്താൻ എനിക്കെന്ത് യോഗ്യതയാ ഉള്ളത്. അറിഞ്ഞു കൊണ്ടല്ലെങ്കിലും അവൾ സ്നേഹിച്ച ഫൈസിയെ ഞാനല്ലേ തട്ടിയെടുത്തത്. എന്നോട് ഒരുപാട് വട്ടം ചോദിച്ചിട്ടുണ്ട് ഫൈസിയെ നീ സ്നേഹിക്കുന്നുണ്ടോന്ന് ഞാൻ ഇല്ലെന്ന് പറഞോണ്ടല്ലേ അവളിൽ ഇഷ്ടം കൂടിയിട്ട് ഉണ്ടാവുക.അവളുടെ ഇഷ്ടം പറയാൻ വേണ്ടി പോയ ഞാൻ അവസാനം അറിഞ്ഞു കൊണ്ടല്ലെങ്കിലും അവനെ സ്വന്തം ആക്കുകയും ചെയ്തു. ഇതിൽ എങ്ങനെ ഷെറി മാത്രം തെറ്റുകാരിആവും. ഫൈസിയെ മനസ്സിൽ കൊണ്ട് നടന്നൂന്ന് അല്ലാതെ എന്നോട് മോശമായി ഇത് വരെ ഷെറി പെരുമാറിയിട്ടില്ല.ദേഷ്യം കാണിച്ചിട്ടും ഇല്ല. സങ്കടം മനസ്സിൽ അടക്കി വെക്കുകയല്ലേ പാവം ചെയ്തത്. എത്ര വേദനിച്ചിട്ടുണ്ടാവും അവൾ. എന്തൊക്കയോ പ്രോബ്ലം അവൾക്കുണ്ടെന്ന് തോന്നിയിരുന്നു. ഇതായിരുന്നുന്ന് ഒരിക്കലും കരുതിയില്ല.ഒരു കണക്കിന് ഫൈസിയും ഷെറിയും ആയിരുന്നു ശരിക്കും ഒന്നിക്കേണ്ടത്.

അവരാ ഒന്നിച്ചിരുന്നുവെങ്കിൽ അവർ രണ്ടു പേരും സന്തോഷം ആയി ജീവിച്ചേനെ. ഞാൻ കാരണം ഫൈസിക്ക് സങ്കടങ്ങൾ മാത്രമേ ഉണ്ടായിട്ടുള്ളൂ. എനിക്കും അതെ. ഒരിക്കലും പരസ്പരം പൊരുത്തപെടാൻ പറ്റാത്ത രണ്ടു കുടുംബങ്ങൾ ആണ് എന്റെയും അവന്റെയും . ഷെറിയുടെ ആണെങ്കിൽ ഫൈസിയുടെ നിലക്കും വിലക്കും യോജിച്ചവരും. ആലോചിച്ചു ആലോചിച്ചു തല പെരുകുന്നത് പോലെ തോന്നി. രാവിലെ ആവുമ്പോഴേക്കും അവളൊരു തീരുമാനത്തിൽ എത്തിയിരുന്നു. ഇന്ന് വരെ എന്റെ ജീവിതത്തിൽ സംഭവിച്ചത് എല്ലാം വിധിയാണ്. ആ വിധി തന്നെ ഇനിയും തീരുമാനം എടുക്കട്ടെ. ഷെറിയോട് ഒന്നും അറിഞ്ഞതായി ഭാവിക്കണ്ട. *** പിറ്റേന്ന് സഫു ഓഫീസിലേക്ക് പോയി. അതികമാരും എത്തിയിട്ടില്ല. രഹനയും വേറെ രണ്ടു മൂന്ന് സ്റ്റാഫ്‌ ഉള്ളു. കാര്യം ആയിട്ടുള്ള ചർച്ചയിലാണ്. സഫു അങ്ങോട്ട്‌ പോയി. എന്താണ് മക്കളെ രാവിലെ തന്നെ കത്തിയടി. രഹന അവളെ മൂക്ക്കുത്തിയത് കാണിച്ചു കൊടുത്തു. ഇന്നലെ കുത്തിയതാ എങ്ങനെയുണ്ട്. അടിപൊളി നിനക്ക് നന്നായി ചേരുന്നുണ്ട്.

ഗോൾഡിൽ ആണ് അവൾ മൂക് കുത്തിയത്. ഗോൾഡ് ഒഴിവാക്കി കളർ ആക്കിയ കൂടുതൽ മൊഞ്ചയേനെ. റെഡ് കളർ അതാ കൂടുതൽ ഭംഗിയുണ്ടാവുക. നല്ല അട്രാക്ഷനും ഉണ്ടാവും. എനിക്ക് ഗോൾഡ ഇഷ്ടം ആയെ. സഫു നിനക്ക് മൂക്ക് കുത്തിക്കൂടെ നല്ല ഭംഗിയുണ്ടാവും കാണാൻ. അവൾക്ക് മൂക്കുത്തിയല്ല രഹന മൂക്ക് കയറാഇടണ്ടേ. മദം ഇളകിയല്ലേ നടപ്പ്. എല്ലാവരും തിരിഞ്ഞു നോക്കി തേജ. അവനും അവർ ഇരുന്നിടത്തേക്ക് കയറി വന്നു അവിടെ ഇരുന്നു. നീ പോടാ സോഡാക്കുപ്പി അത് നിന്റെ കെട്ടിയൊക്ക് ഇട്ട് കൊടുക്ക്. നിങ്ങൾ എപ്പോ കണ്ടാലും കീരിയും പാമ്പും പോലാണല്ലോ. എന്നാ ഇതൊന്ന് നിർത്തുക. രഹന രണ്ടു പേരോടും ആയി പറഞ്ഞു. രണ്ടു പേരും രഹനയെ നോക്കി ഇളിച്ചു കാണിച്ചു. ഇക്കാര്യത്തിൽ എങ്കിലും ഒന്നായല്ലോ സമാദാനം ആയി. പിന്നെ തേജ കളിയാക്കുകയൊന്നും വേണ്ട സഫുന് മൂക്ക് കുത്തിയ ഒടുക്കത്തെ മൊഞ്ചായിരിക്കും. അതിന് അവൾക്ക് മൂക്ക് കുത്താൻ പാടില്ല രഹന. അവൾക്ക് കുത്താൻ പാടില്ലെന്ന് നിനക്കണോ അറിയുക.

അവളെ ആചാരപ്രകാരം മൂക്ക് കുത്തൻ പാടില്ല അതാ ഉദ്ദേശിച്ചത്. ആചാരമോ അതേടീ. അവളെ ഗ്രന്ഥത്തിൽ പ്രത്യേകം പറഞ്ഞിട്ടുണ്ട് മൂക്ക് കുത്തൽ ഹറാമാണെന്ന്. എന്നിട്ട് ഇവരെ ആൾക്കാർ ചിലരൊക്കെ കുത്തിയിട്ട് കാണാറുണ്ടല്ലോ. മൂക്ക് കുത്തൽ ഹറാമാണ്. ഇങ്ങനെ പറയാൻ കാരണം മനുഷ്യശരീരത്തിൽ വെറുതെ മുറിവുണ്ടാക്കാൻ പാടില്ല എന്നതാണ്. മുറിവാക്കൽ അനുവദിനീയമായ രൂപത്തിൽ ഉള്ള കാരണമല്ല മൂക്കിൽ ആഭരണം ഇടുക എന്നത്. എന്നാൽ ചെവിയിൽ ആഭരണം ഇടാൻ വേണ്ടി കാത് കുത്തൽ ഉണ്ട്.അത് എല്ലാ കാലത്തും എല്ലാ നാട്ടിലും ഉള്ള ആചാരം ആണ്. ആ ഇളവ് മൂക്ക് കുത്തുന്നതിൽ ഇല്ല. കാരണം ഏതെങ്കിലും ചില നാട്ടിലോ രാജ്യങ്ങളിലോ ആണ് മൂക്ക് കുത്തുന്നവർ ഉള്ളത്. ആ രാജ്യങ്ങളിൽ തന്നെ ചില പ്രത്യേകം വിഭാഗക്കാർ മാത്രമേ മൂക്ക് കുത്തൽ ഉള്ളൂ. മൂക്ക് കുത്തുന്നത് പൊതുവെ സ്ത്രീകളുടെ ആഭരണഅവയവം അല്ലാത്തത് കൊണ്ട് ഹറാമാണ്. സൊ പറഞ്ഞു വന്നത് എന്താണെന്ന് വെച്ചാൽ ദീനിബോധം ഉള്ള ഒരു പെണ്ണും മൂക്കുത്തി ഇടില്ല.

സഫു തേജയെതന്നെ നോക്കി. ഇവന് ഇപ്പോഴും ഇതെല്ലാം ഓർമ്മയുണ്ടോ. തേജക്ക് ഇവരുടെ മതത്തെ പറ്റി നല്ല ജ്ഞാനം ഉണ്ടല്ലോഎവിടുന്ന് പഠിച്ചു ഇതൊക്കെ. മൂക്കുത്തിയെ പ്രേമിച്ച ഒരു ഉമ്മച്ചിക്കുട്ടിയെ എനിക്കറിയാം. അവളിൽ നിന്നും പഠിച്ചത ഇതൊക്കെ. താങ്ക്സ് തേജ. ഏതായാലും ഇപ്പൊ പറഞ്ഞത് നന്നായി . എന്റെ ഭാര്യയെ കൊണ്ട് മൂക്കുത്തിയിടിക്കാൻ എനിക്ക് ഒരു പ്ലാൻ ഉണ്ടായിരുന്നു. ആ ആഗ്രഹം ഇതോടെ ഞാൻ ഒഴിവാക്കി.അല്ലെങ്കിൽ ഈ ഹറാമായ കാര്യം ഞാൻ അവളെക്കൊണ്ട് ചെയ്യിച്ചേനെ. എല്ലാവരും ഞെട്ടി എണീറ്റു. ഫൈസി വാതിൽ ചാരി കയ്യും കെട്ടി നിൽക്കുന്നു. സഫു മാത്രം എണീറ്റില്ല.അവൾ മുഖം തിരിച്ചു ഇരുന്നു. അല്ലെങ്കിലും നിന്റെ ഭാര്യ മൂക്കുത്തിയിട്ടത് തന്നെ. അവൾ മൂക്ക്കുത്തൻ പോയ കാര്യം തന്നെയാ ഞാനിപ്പോ പറഞ്ഞത് . എന്തൊക്ക പുകിലാ ഇവൾ ഉണ്ടാക്കിയത്. അവൻ മനസ്സിൽ ഓർത്തു. സഫുനെ നോക്കി. ഇതൊന്നും എന്നെ പറ്റിയെ അല്ല പറഞ്ഞത് എന്ന മട്ടിൽ ഇരിക്കുന്നത് കണ്ടു. ഒറ്റ ചവിട്ട് വെച്ച് കൊടുക്കാൻ തോന്നി അവന്.

ഫൈസിക്ക് അൻസിയെ ഓർമ വന്നു. അവൾ മൂക്ക് കുത്തിയിരുന്നു. അവൾക്ക് ഇതൊന്നും അറിയാതെ കുത്തിയതാണോ അതോ ഫാഷന് വേണ്ടി അറിഞ്ഞു കൊണ്ട് കുത്തിയതോ. മൂക്കുത്തി ഒരു പാട് ഇഷ്ടം ആണെന്ന് ഒരിക്കൽ അവൾ പറഞ്ഞിട്ടുണ്ട്. തേജ സഫുനെ പൂച്ചക്കണ്ണിന്ന് വിളിക്കുമ്പോൾ പലപ്പോഴും അവളെ ഓർത്തു പോകാറുണ്ട്. അവളിപ്പോ എവിടെ ആയിരിക്കും. എന്നെ ഓർക്കുന്നുണ്ടാവുമോ. എന്തെങ്കിലും ആകട്ടെ അവളായി അവളെപാടായി. ഞാനിനി അതൊക്കെ എന്തിനാ ഇനി ഓർക്കുന്നെ.ഈ പ്രശ്നം ഒക്കെ തീർന്ന് സഫുനെയും കൂട്ടി ഒരിക്കൽ അവളെ കാണാൻ പോകണം. അവൻ അവന്റെ കാബിനിലേക്ക് പോയി. *** എല്ലാവരും ഫുൾ ബിസി ആയിരുന്നു ഓഫീസിൽ. ഷെറിയും വന്നിരുന്നു. എന്ത് കൊണ്ടോ അവളോട് ഇപ്പൊ സംസാരിക്കുമ്പോ ഒരകലം വന്നത് പോലെ. പഴയ പോലെ അസപ്റ്റ് ചെയ്യാൻ പറ്റുന്നില്ല. അവളെ കാണുന്നിടത് നിന്നെല്ലാം ഒഴിഞ്ഞു മാറി നടന്നു. ഫൈസി പെട്ടെന്ന് തന്നെ ഓഫീസിൽ നിന്നും പോവുകയും ചെയ്തു.

അവന്റെ മുഖത്ത് വല്ലാത്ത ടെൻഷൻ ഉള്ളത് പോലെ തോന്നി. എല്ലാരിൽ നിന്നും ആയി അവൾ കാര്യങ്ങൾ മനസ്സിലാിക്കി. ഫൈസിയുടെ ബിഗ് പ്രൊജക്റ്റ്‌ ആണിത്. അതിന് വേണ്ടിയാണ് എല്ലാവരും കുത്തിയിരുന്ന് കഷ്ടപ്പെടുന്നത്. ഇന്ന് വൈകുന്നേരത്തിനു മുൻപ് സബ്മിറ്റ് ചെയ്യേണ്ടതാണ്. അവൾക്ക് പിന്നെ പ്രത്യേകിച്ച് പണിയൊന്നും ഇല്ലാത്തത് കൊണ്ട് അവൾക്ക് ബോറടിക്കാൻ തുടങ്ങി. ഫൈസിയും ഇല്ല. തേജ ഫുൾ ബിസിയും അല്ലെങ്കിൽ അവനിട്ട് എന്തെങ്കിലും പണി കൊടുത്തു നേരം പോയേനെ. അവൾ ഫിലിം കണ്ടിരുന്നു. ഫൈസിയെ ശരിക്കും മിസ്സ്‌ ചെയ്യുന്നത് പോലെ തോന്നി അവൾക്ക്. ഇവനിതെവിടെയ പോയേ. എവിടെ പോകുന്നുണ്ടെങ്കിലും പറഞ്ഞിട്ടേ പോകു.ഞാൻ ചോദിക്കൽ ഇല്ലെങ്കിലും എന്നോട് പറഞ്ഞിട്ടേ പോകു. വൈകുന്നേരം ആവുമ്പോഴേക്കും ഫൈസി തിരിച്ചു വന്നു. ഫൈസി വരുന്നത് കണ്ടിട്ടും അവൾ മൈന്റ് ചെയ്തൊന്നും ഇല്ല. വന്നു കയറിയതും നേരെ അവളെ അടുത്തേക്ക് ചെന്നു. ഇവനിതെന്താപ്പോ ഇങ്ങോട്ട് വരുന്നേ. ഉള്ളിൽ ചെറിയ പേടി തോന്നി.

അടുത്ത് വന്നതും അവളെ ഫോൺ വാങ്ങി നിലത്തേക്ക് വലിച്ചെറിഞ്ഞു. അവൾ ഞെട്ടി എണീറ്റു. നിനക്ക് എന്താ വട്ടായോ അവൾ ദേഷ്യത്തോടെ അവനെ നോക്കി ചോദിച്ചു. മുഖം അടച്ചു ഒറ്റ അടിയാരുന്നു അവളെ. അവൾ കവിളിൽ കൈ വെച്ചു പകപ്പോടെ അവനെ നോക്കി. ചുണ്ട് പൊട്ടി ചോര കനിയുന്നത് അവളറിഞ്ഞു. ഇവനെന്തിനാ എന്നെ തല്ലിയെ. അതാ മനസ്സിലാവാത്തെ. ദേഷ്യവും സങ്കടവും എല്ലാം കൂടി ഒന്നിച്ചു വന്നു. മനുഷ്യന്റെ ക്ഷമക്കും ഒരതിരുണ്ട്. എന്ത് തെറ്റാടി ഞാൻ നിന്നോട് ചെയ്തേ. എന്നെ എന്തിനാ ഇങ്ങനെ ദ്രോഹിക്കുന്നെ. ഞാൻ അങ്ങോട്ട്‌ ചോദിക്കേണ്ടത് എല്ലാം ഇവനിങ്ങോട്ട് ചോദിക്കുന്നു. തല്ലും എനിക്ക് കിട്ടി കൂടെ ഡയലോഗ് ഇപ്പൊ എന്നോട് തന്നെ. എന്താ സംഭവം എന്ന് ഒരു പിടിയും ഇല്ലല്ലോ. പേടിച്ചിട്ട് ആണോന്ന് അറിയില്ല ശബ്ദം പുറത്തേക്കു വരുന്നും ഇല്ല. മൂപ്പർ വല്ലാതെ കലിപ്പിലാണ്. ദേഷ്യം കൊണ്ട് വിറക്കുന്നും ഉണ്ട്. മുഖം ഒക്കെ ചുവന്നു തുടുത്തിരുന്നു. അവൻ ടേബിളിൽ കൈ കൊണ്ട് ആഞ്ഞടിച്ചു. ടേബിൾ ഗ്ലാസ്‌ പൊട്ടൽ വീണു.

അവന്റെ കയ്യിൽ മുറിഞ്ഞു ഡ്രസ്സ്‌ ചെയ്തിടത് വീണ്ടും ബ്ലഡ്‌ വന്നത് അവൾ കണ്ടു. വീണ്ടും കയ്യോങ്ങിയതും അവളോടിപോയി അവന്റെ കയ്യിൽ പിടിച്ചു. അവളെ വേദനയൊക്കെ അവന്റെ കൈ കണ്ടതും അവൾ മറന്നിരുന്നു. നിനക്കെന്താ ഭ്രാന്ത് പിടിച്ചോ. അവൻ അവളെ കൈ തട്ടി തെറിപ്പിച്ചു. തൊട്ട് പോകരുതെന്നെ. എന്നോടുള്ള വാശി തീർക്കാൻ എന്റെ കരിയർ തന്നെ നശിപ്പിക്കണമായിരുന്നോ. ചിന്തിക്കുകയും കൂടി ചെയ്യാതെ പുല്ല് പോലെ ഒരിക്കൽ വലിച്ചെറിഞ്ഞതാ ഈ പ്രൊജക്ട്. പക്ഷേ ഇപ്പൊ ഈ പ്രോജക്ട് എനിക്ക് കിട്ടാൻ വേണ്ടി എല്ലാവരും കൂടി കഷ്ടപ്പെട്ടു. അവരെ പരിശ്രമം കൂടി നീ വെറുതെയാക്കിയല്ലോ. അവരെന്ത് ദ്രോഹം ആടി നിന്നോട് ചെയ്തത്. ഇന്നത്തെ പ്രോജക്ട് ഇവന് നഷ്ടപെട്ടിരിക്കും അതിന്റെ കലിപ്പാണ് എന്നോട് തീർക്കുന്നത്. എന്നാലും ഒടുക്കത്തെ തല്ലായി പോയി. എങ്ങനെയായിരിക്കും പ്രൊജക്റ്റ്‌ പോയത്. നിന്റെ പ്രൊജക്റ്റ്‌ പോയിനെങ്കിൽ അത് നിന്റെ തെറ്റ്. അല്ലാതെ എന്റെ മെക്കിട്ട് കേറണ്ട. തെറ്റ് ചെയ്തതും പോരാ സ്വയം ന്യായീകരിക്കുന്നോ.

ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല. നിന്റെ പ്രൊജക്റ്റ്‌ പറ്റി എനിക്കൊന്നും അറിയുകയും ഇല്ല. എന്റെ ഈ ലാപ്ടോപ്ന്നാ അവർക്ക് ഇമെയിൽ പോയത്. ഈ കാബിനിൽ നീ അല്ലാതെ വേറാരാ ഉള്ളത്. നീയേ ഇത്ര ചീപ്പ് പരിപാടി ചെയ്യൂ. ഇതിന് മുന്പും നീ എനിക്കിട്ട് പണി തന്നിട്ടുണ്ട്. അതൊക്കെ ഞാൻ ക്ഷമിച്ചു. പക്ഷേ ഇത്.... ഇതിന് നിനക്ക് മാപ്പ് തരുമെന്ന് കരുതണ്ട. ആർക്ക് വേണം നിന്റെ മാപ്പ്. മര്യാദക്ക് എന്നെ ഇവിടെനിന്ന് പോകാൻ വിട്ടിരുന്നെങ്കിൽ ഇതൊക്കെ സഹിക്കണമായിരുന്നോ. ഇവിടെനിന്ന് പോകാൻ വേണ്ടിയാണോ അപ്പൊ നീയിത് ചെയ്തത്...... ആണോന്ന് അവളെ ഇരു ചുമലിൽ പിടിച്ചു അവൻ ചോദിച്ചു. അതെ. അതിന് വേണ്ടി തന്നെയാ ചെയ്തത്. ഇനിയും ചെയ്യും. ഇറങ്ങി പോടീ ഇവിടെ നിന്ന്. അവളും അവളുടെ ഒരു എഗ്രിമെന്റ്. അവൻ ഭ്രാന്ത് പിടിച്ചപോലെ ഷെൽഫ് തുറന്നു എല്ലാം വലിച്ചിട്ടു. കുറെ പേപ്പർ എടുത്തു അവളെ മുന്നിലേക്ക് പോയി. അതൊക്കെ കീറി അവളെ മുഖത്തേക്ക് വലിച്ചെറിഞ്ഞു. നീയിപ്പോ ഇവിടുത്തെ സ്റ്റാഫ്‌ അല്ല. ഒന്നും അല്ല. ആരും അല്ല. ഈ ഓഫീസ് ആയി നിനക്കൊരു ബന്ധവും ഇല്ല. ഇപ്പൊ ഇറങ്ങികൊള്ളണം ഈ ഓഫീസിൽ നിന്നും. കാണണ്ട ഇനി എനിക്ക് നിന്നെ. അവൻ അവളെ കയ്യിൽ പിടിച്ചു വലിച്ചു പുറത്ത് ഇട്ടു ഡോർ പൂട്ടി.

അവൾ വാതിൽ ചാരി നിന്നു മുഖം പൊത്തി പൊട്ടിക്കരഞ്ഞു. തേജ അവളെ അടുത്തേക്ക് വന്നു. അവൻ കൈ നീട്ടി അവളെ തൊടനോ വേണ്ടയോ എന്ന് മടിച്ചു നിന്നു. സഫു.. അവൻ മെല്ലെ വിളിച്ചു. അവൾ കൈ മാറ്റി തട്ടം കൊണ്ട് കണ്ണും മുഖവും തുടച്ചു അവനെ നോക്കി. ചുറ്റും എല്ലാ സ്റ്റാഫും അവളെ തന്നെ നോക്കി നിൽക്കുന്നത് കണ്ടു. അവൾ ആരെയും നോക്കാതെ ഇറങ്ങി പോയി. ഞാനൊരു തെറ്റും ചെയ്തിട്ടില്ല. എനിക്കൊന്നും അറിയുകയും ഇല്ല. അടിച്ചദേഷ്യത്തിന് വാശി കേറി എന്തൊക്കയോ വിളിച്ചു പറഞ്ഞുന്നെ ഉള്ളൂ. ചെയ്യാത്ത തെറ്റിന് എല്ലാവരെ മുന്നിലും കുറ്റക്കാരിയായി. കരയണ്ടാന്ന് വെച്ചിട്ടും കണ്ണുകൾ നിറഞ്ഞൊഴുകി. *** സാലി ദേഷ്യത്തോടെ അവന്റെ ഫോൺ വലിച്ചെറിഞ്ഞു. സഫു അവൾ എവിടെയായിരിക്കും ഇപ്പൊ ഉള്ളത്. അവളെ ഫോൺ ട്രെയിസ് ചെയ്ത ഇത്ര നാളും നിഴൽ പോലെ പിറകെ ഉണ്ടായിരുന്നത്. ഫോണിന് ഇപ്പൊ എന്താ പറ്റിയെ. ഷെറി തല്ലിയ ദേഷ്യത്തിൽ എന്തൊക്ക ചെയ്തു കൂട്ടുമെന്ന് ഒരിക്കലും പറയാൻ പറ്റില്ല. അവൻ നെറ്റിയിൽ അമർത്തി തിരുമ്മി. ***

അവൾ നേരെ വീട്ടിലേക്ക് പോയി. സങ്കടം സഹിക്കാൻ പറ്റുന്നില്ല. ശരീരത്തതിനെക്കാൾ വേദന മനസ്സിനാണ് അനുഭവപെട്ടത്. നേരെ റൂമിലേക്ക് പോയി കുറച്ചു സമയം കിടന്നു. മഗ്‌രിബ് ബാങ്ക് കൊടുത്തപ്പോ എണീറ്റു നിസ്കരിച്ചു.അവൾ കണ്ണാടിയിൽ നോക്കി മുഖം. നാല് വിരലുകൾ തിണർത് കിടന്നിരുന്നു. ചുണ്ട് വണ്ണം വെക്കാൻ തുടങ്ങിയിട്ടുണ്ട്. അവൾ ആരും കാണാതെ ഐസ് എടുത്തു റൂമിലേക്ക് വന്നു. ഐസ് എടുത്തു ചുണ്ടിൽ വെച്ചതും അവൾ നീറ്റൽ കൊണ്ട് പുളഞ്ഞു. എന്ത് തല്ല ആ പിശാച് തല്ലിയത്. പല്ല് വരെ ആടുന്നുണ്ടോന്ന് ഒരു സംശയം ഉണ്ട്. ഒടുക്കത്തെ തല്ലായി പോയി. കവിളൊന്നും തൊടാൻ പറ്റുന്നില്ല നല്ല വേദനയുണ്ട്. അവന് ആ പ്രൊജക്റ്റ്‌ നഷ്ടപ്പെട്ടതിൽ എനിക്കും സങ്കടം ഉണ്ട്. ബിസിനസിൽ അവനൊരു പുലിയാണ്. ഇതിനേക്കാൾ നല്ല വർക് അവന് ഇനിയും കിട്ടും. ഞാനെന്ന ശനി അവന്റെ ജീവിതത്തിൽ നിന്നും പോയില്ലേ അവനിനി വെച്ചടി കയറ്റം ആയിരിക്കും. പാവം അങ്ങനെയെങ്കിലും രക്ഷപെടട്ടെ.വീണ്ടും കലിപ്പന്റെ മുഖത്ത് സന്തോഷം നിറയും. അത് മതി എനിക്ക്.

ഏതായാലും ആ ഓഫീസിലേക്ക് ഇനി പോകണ്ടല്ലോ സമാധാനം ആയി. മുഖത്തെ പാട് ആരും കാണാതിരിക്കാൻ ഷാള് കൊണ്ട് മറച്ചു പിടിച്ചും അതികനേരം ആരുടേയും മുന്നിൽ പെടാതെയും ഒഴിഞ്ഞു മാറുകയും ചെയ്തു. അപ്പോഴാ ഇത്തുസ് വിളിച്ചത് ടെറസ്സിൽ തുണി ആർത്തിയിട്ടിട്ടുണ്ട്. എടുക്കാൻ മറന്നു. ഒന്ന് പെട്ടന്ന് എടുത്ത് വെക്ക്. നല്ല മഴ വരുന്നുണ്ട്. ഇരുട്ടവറായും ആയി. അവൾ ടെറസ്സിലേക്ക് പോയി. അവൾ ആകാശത്തേക്ക് നോക്കി നല്ല മഴക്കാറുണ്ട്. മൊത്തം ഇരുണ്ടു കൂടിയിട്ടുണ്ട് ഇപ്പൊ മഴ പെയ്യുന്നു തോന്നി. നല്ല കാറ്റടിക്കാൻ തുടങ്ങി. പേടിപ്പെടുത്തുന്ന ഇരുട്ടിലും അവിടെ നിന്ന് പോകാൻ അവൾക്ക് തോന്നിയില്ല. അവൾ അവിടെ തന്നെ നിന്നു. മഴ ചെറുതായി പൊടിയാൻ തുടങ്ങി. അവൾ തുണി എടുക്കാൻ നോക്കിയതും ആരോ തന്റെ പിറകിൽ ഉള്ളത് പോലെ അവൾക്ക് തോന്നി. വല്ലാത്തൊരു ഭയം അവളെ പിടി കൂടി.

അകത്തേക്ക് പോകാൻ നോക്കിയതും പെട്ടന്ന് ആരോ പിറകിൽ നിന്നും പിടിച്ചു വലിച്ചു. ഉമ്മന്ന് വിളിചെങ്കിലും ശബ്ദം പുറത്തേക്കു വന്നില്ല. അതിന് മുൻപ് അവളുടെ വായ പൊത്തിപിടിച്ചിരുന്നു. സഫു തുണി എടുത്തിനോ. താഴെ നിന്ന് ഇത്തുസ് വിളിക്കുന്നത് കേട്ടു. സഫു.... സഫു... കുറെ വിളിച്ചു. ഈ കുരിപ്പ് ഇതെവിടെ പോയി കിടക്കാ. പിന്നെ അങ്ങോട്ട്‌ വരുന്ന ശബ്ദം കേട്ടു. അവൾ കുതറി മാറാൻ നോക്കി. അയാൾ അവളെ പിടിച്ചു വലിച്ചു ചുമരിന് പിറകിലെക്ക് പോയി. ഈ പെണ്ണിനോട് ഒരു കാര്യം പറഞ്ഞ കേൾക്കില്ല. തുണി എടുക്കാൻ പറഞ്ഞിട്ട് ഇവളിതെവിടെ പോയി. അൻസി തുണി മുഴുവൻ എടുക്കുന്നത് സഫു കാണുന്നുണ്ടായിരുന്നു.ദയനീയമായി നോക്കാനേ അവൾക്ക് കഴിഞ്ഞുള്ളു. ഒന്ന് ഇങ്ങോട്ട് നോക്കിയിരുന്നെങ്കിൽ...... അവൾ അൻസിക്ക് നേരെ കൈ നീട്ടി. അൻസി തുണിയും എടുത്തു അകത്തേക്ക് കയറി വാതിൽ വലിച്ചടക്കുന്ന ശബ്ദം അവൾ കേട്ടു. ആ പ്രതീക്ഷയും പോയി. ശക്തിയായി മഴ പെയ്യാനും തുടങ്ങി. അവൾക്ക് വായമുറുക്കി പിടിച്ചത് കൊണ്ട് ശ്വാസംമുട്ടുന്നത് പോലെ തോന്നി..... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story