💕മിഴികൾ പറഞ്ഞ പ്രണയം 💕: ഭാഗം 68

mizhikal paranja pranayam

രചന: സഫ്‌ന കണ്ണൂർ

പേ വിഷത്തിനുള്ള സൂചി വെക്കേണ്ടി വരുന്ന തോന്നുന്നേ. അവൻ അവന്റെ കൈ വായിൽ വെച്ചു കൊണ്ട് പറഞ്ഞു. അയ്യേ നാണം ഇല്ലല്ലോ. അവൾ മുഖം ചുളിച്ചു. എന്ത് അയ്യേ. എന്റെ കൈ കടിച്ചു പത്തു രൂപ വട്ടത്തിൽ ആക്കിയതും പോരാ എന്നിട്ട് അയ്യെന്നോ. കഴുകുക പോലും ചെയ്യാതെ..... വൃത്തി കേട്... ഓഹ് അങ്ങനെ. നീയല്ലേ കടിച്ചത് അപ്പൊ സാരമില്ല. ഉമിനീരിനെക്കാൾ വലിയ മരുന്നില്ലെന്ന. അല്ല പിശാചേ ഒരു സംശയം നീ ഡ്രാക്കുളയുടെ അനിയത്തിയാണോ. ചോര പൊടിഞ്ഞു. നോക്കെടിഎന്റെ കൈ. എന്റെ വായ പൊത്തിപിടിക്കുമ്പോ ഓർക്കണമായിരുന്നു. അങ്ങനെ ചെയ്തില്ലെങ്കിൽ നിലവിളിച്ചു ആളെ കൂട്ടി സമീർക്കന്റെ കൈക്ക് ഇന്ന് പണിയായേനെ. എന്നാലും എന്നാ കടിയാരുന്നു. അവൻ നീറ്റൽ കൊണ്ട് കൈ കുടഞ്ഞു. പിറകിലൂടെ വന്നു വായ പൊത്തിപ്പിടിച്ചു കൊല്ലാൻ നോക്കുന്ന ആളെ പിന്നെ കെട്ടിപിടിച്ചു മുത്തം തരണമായിരുന്നോ.അല്ലഎന്തിനാപ്പൊ ഇങ്ങോട്ട് കെട്ടിയെടുത്തെ. എന്റെ പുന്നാരഭാര്യയെ കാണാൻ. നിന്നെ വല്ലാതെ മിസ്സ്‌ ചെയ്തുടി അവളെ പിറകിലൂടെ കെട്ടിപിടിച്ചു കൊണ്ട് പറഞ്ഞു. അവൾ അവനെ തള്ളി മാറ്റി. കയ്യെടുക്കടോ. എന്നെ തല്ലി നക്ഷത്രം എണ്ണിച്ചിട്ട് ഒരു ഉളുപ്പും ഇല്ലാതെ പറയുന്നത് കേട്ടില്ലേ.

തന്നോട് ആരാടോ ഇവിടേക്ക് വരാൻ പറഞ്ഞെ. ആരെങ്കിലും കാണുന്നതിന് മുൻപ് ഒന്ന് ഇറങ്ങിപ്പോകുന്നുണ്ടോ. അവൾ ദേഷ്യത്തോടെ പറഞ്ഞു. വന്നപോലെ പോകാനും അറിയാം.അത് നീയിപ്പോ പറഞ്ഞുതരണ്ട. പോവുകയോ നിൽക്കുകയോ എന്താന്ന് വെച്ച ചെയ്തോ ഞാൻ പോക്കാ. ഇപ്പൊ തന്നെ പാതിയും നനഞ്ഞു. അവൾ മുന്നോട്ട് നടന്നതും അവൻ കയ്യിൽ പിടിച്ചു വലിച്ചു. അവന്റെ ദേഹത്ത് തന്നെ വന്നു വീണു. ഫൈസി കളിക്കല്ലേ എന്നെ വിട്. അവൻ അവളെ മുഖത്തേക്ക് തന്നെ നോക്കി നിൽക്കുന്നത് നേരിയ വെളിച്ചത്തിൽ അവൾ കണ്ടു. അവന്റെ കണ്ണുകളുമായി ഇടഞ്ഞതും അവനെ തന്നെ നോക്കി നിന്നു പോയി. അവൻ അവളെ കവിളിൽ കൈ വെച്ചു.തല്ലിയപ്പോ വേദനിച്ചോ നിനക്ക്. ഹൃദയത്തിൽ തട്ടിയ അവൻ ചോദിച്ചതെന്ന് അവൾക്ക് തോന്നി. അവന്റെ മുഖത്ത് സങ്കടം നിഴലിച്ചിരുന്നു. വാക്കുകളിൽ ദയനീയത ഉണ്ടായിരുന്നു. സോറി. പെട്ടെന്ന് ഉള്ള ദേഷ്യത്തിനു തല്ലിപോയതാ. അവന്റെ പറച്ചിൽ കേട്ടതും അവൾക്ക് കണ്ണ് നിറഞ്ഞു വന്നു. സങ്കടം മുഴുവൻ അടക്കി നിർത്തിവെച്ചതായിരുന്നു.

ഇവന്റെ ചോദ്യം കേട്ടതും അതൊക്കെ പുറത്തേക്കു വന്നു. അവനെ കെട്ടിപിടിച്ചു പൊട്ടികരയണം എന്ന് തോന്നിപ്പോയി അവൾക്ക്. തല്ലിയത് എന്തിനാന്നു പോലും അറിയില്ല. ദേ ഇപ്പൊ വന്നു മാപ്പും പറയുന്നു അതും എന്തിനാന്നു അറിയില്ല. പക്ഷേ ഇപ്പൊ ഇവന്റെ സങ്കടത്തോടെ യുള്ള ചോദ്യത്തിൽ സ്നേഹത്തോടെയുള്ള തടോലലിൽ എല്ലാ വേദനയും അവൾ മറന്നു. അവന്റെ കൈ കവിളിൽ നിന്നും ഊർന്നു ചുണ്ടിൽ തൊട്ടതും അവൾക്ക് നീറുന്നത് പോലെ തോന്നി. അവളുടെ കണ്ണുകളിൽ അവൻ കണ്ടു ആ നീറ്റൽ. അവൻ അവളെ ചുണ്ടിൽ ചുണ്ടുകൾ ചേർത്തത് പെട്ടെന്നായിരുന്നു. അവളുടെ ശരീരം ആകെ കോരിത്തരിച്ചു. എതിർക്കാനാവാതെ കണ്ണും മിഴിച്ചു അവനെ തന്നെ ന്നോക്കി നിന്നു.ചെറിയൊരു ഇടി പൊട്ടിയതും അവൾക്ക് സ്ഥലകാല ബോധം വന്നത്. അവൾ അവനിൽ നിന്നും മാറി നിന്നു. എന്താടോ ഈ കാണിച്ചേ. അവൾ ചുണ്ടുകൾ തുടച്ചു അവന് നേരെ തട്ടിക്കയറി. അവന്റെ മുഖത്ത് യാതൊരു കൂസലും അവൾ കണ്ടില്ല.ഒരു തെറ്റും ചെയ്യാത്ത എന്നെ തല്ലിയതും പോരാ എന്നിട്ട് നോക്കി ഇളിക്കുന്നത് കണ്ടില്ലേ.

അല്ല എന്നോടുള്ള ദേഷ്യം ഒക്കെ മാറിയോ ഇവന്. അവന് അവളെ നോക്കും തോറും കുറ്റബോധം കൊണ്ട് മനസ്സ് നീറുന്നുണ്ടായിരുന്നു. ദേഷ്യം വന്ന ചില സമയത്തെ എന്റെ സ്വഭാവം എനിക്ക് തന്നെ പിടിക്കൽ ഇല്ല. എന്തൊക്കയാ ആ സമയത്ത് ചെയ്തു കൂട്ടുകാന്ന് പോലും അറിയില്ല. തല്ലിപോയതാ സോറി. അവൻ അവളെ മുന്നിൽ മുട്ട് കുത്തി നിന്ന് ചെവിയിൽ പിടിച്ചു പറഞ്ഞതും അവൾ വല്ലാതായി. സോറിയൊന്നും വേണ്ട. ഞാനൊരു തെറ്റും ചെയ്തിട്ടില്ല. എനിക്ക് നിന്റെ പ്രോജക്ടിനെ പറ്റി ഒന്നും അറിയുകയും ഇല്ല. അവൻ എണീറ്റു നിന്നു. തേജയാ അത് ചെയ്തത്. നിന്നോടുള്ള ദേഷ്യം തീർത്തതാ അവൻ. അവൾ ഞെട്ടലോടെ അവനെ നോക്കി. ആരാ പറഞ്ഞത് അവനാ ചെയ്തതെന്ന്. ശരിക്കും എന്താ സംഭവിച്ചത്. എനിക്ക് ഈ പ്രോജക്ടിന് താല്പര്യം ഇല്ല.ഞാൻ പിന്മാറുന്നുന്ന് ആ കമ്പനിക്ക് മെയിൽ അയച്ചു. അവർ എന്നെ വിളിച്ചു ഇനി പറയാനൊന്നും ബാക്കിയില്ല. എന്റെ ഓഫീസ് ആയുള്ള എല്ലാ കോൺട്രാക്ട് ക്യാൻസൽ ചെയ്തുന്ന് ഒക്കെ പറഞ്ഞപ്പോൾ സഹിക്കാൻ പറ്റിയില്ല. അതാ നിന്നോട് അങ്ങനെയൊക്കെ ചെയ്തു പോയത്.

ആ കമ്പനിയുടെ എംഡി ഇപ്പൊ നാട്ടിൽ ഉണ്ട്. ഞാൻ നേരിട്ട് പോയി കണ്ടു കാര്യം ഒക്കെ സംസാരിച്ചു. എന്നോടുള്ള ശത്രുതക്ക് ഒരു സ്റ്റാഫ്‌ ചെയ്ത പണിയാന്നൊക്കെ പറഞ്ഞപ്പോ അവർ വിശ്വസിച്ചു. എന്റെ വർക്കിൽ അവർ ആദ്യമേ ഇമ്പ്രസ് ആയോണ്ട് കൂടുതൽ പ്രശ്നം ഒന്നും ഉണ്ടായില്ല. ഒരു വിധം എല്ലാം ഒക്കെയാക്കി ഓഫീസിലേക്ക് വന്നപ്പോഴാ തേജ പറഞ്ഞത് അവനാ മെയിൽ അയച്ചതെന്ന്. നിനക്ക് ഒന്നും അറിയില്ലെന്നും. വയറു നിറച്ചും അവനും കൊടുത്തിട്ട വന്നത്. ആദ്യായിട്ട അവൻ ഇങ്ങനെ വിശ്വസിക്കാൻ പറ്റുന്നില്ല എനിക്ക്. ഫ്രണ്ട് ആണെന്ന് കരുതി കൂടുതൽ സ്വാതന്ത്ര്യം കൊടുത്തു അതിന് എനിക്ക് കിട്ടേണ്ടത് കിട്ടുകയും ചെയ്തു. ഇനി ഒരുത്തനെയും കണ്ണടച്ച് വിശ്വസിക്കില്ല. ഇന്നത്തോടെ നിർത്തി എല്ലാം. സ്റ്റാഫ്‌ സ്റ്റാഫിന്റെ സ്ഥാനത് നിന്ന മതി. അവനോട് മുഖത്ത് നോക്കി അത് പറഞ്ഞിട്ട വന്നത്.നിന്നോട് മാപ്പ് ചോദിക്കാതെ ഓഫീസിൽ വരണ്ടാന്നു പറഞ്ഞു ഞാൻ. പറ്റില്ലെങ്കിൽ റിസൈൻ ചെയ്തു പോകാനും പറഞ്ഞു. ഇനി ഓഫീസിലേക്ക് വരോന്നു അറിയില്ല. തേജ ഒരിക്കലും അങ്ങനെ ചെയ്യില്ല.

മനസ്സിൽ യാതൊരു കള്ളവും ഇല്ലാത്ത ഒരു പച്ചപാവം ആണവൻ. ആരെയും വേദനിപ്പിക്കാനോ വേദനിപ്പിക്കുന്ന രീതിയിൽ പെരുമാറാനോ അവന് പറ്റില്ല. ഒരു മിനിറ്റ് പോലും റസ്റ്റ്‌ എടുക്കാതെ അവൻ ആ പ്രൊജക്റ്റ്‌ന് വേണ്ടി കഷ്ടപ്പെടുന്നത് ഞാൻ കണ്ടതാണ്. എന്നിട്ടും അവനെന്തിന് ഇങ്ങനെ ചെയ്തു. എന്നോടുള്ള ദേഷ്യതിന് ചെയ്തുന്ന് പറഞ്ഞതിൽ തന്നെയുണ്ട് അവനല്ല അത് ചെയ്തതെന്ന്. ഞാനും അവനും തമ്മിൽ പരസ്പരം കണ്ടാൽ എപ്പോഴും ഉടക്കാനെങ്കിലും എനിക്കറിയാം ഞാൻ അവനോട് മൈൻഡ് ചെയ്യാത്തത്തിന് അവനുള്ള സങ്കടം. ഒരു സോറി പറഞ്ഞാൽ പരസ്പരം തീരുന്ന ഞങ്ങൾക്കിടയിലെ പ്രോബ്ലം ഫൈസി ഞാനാണ് അൻസിഎന്ന് അറിയുമോന്ന് പേടിച്ചു ഞാൻ തന്നെയാണ് തീർക്കാത്തത്. ഇല്ലാത്ത ദേഷ്യത്തിന്റെ മുഖം മൂടി അണിഞ്ഞു അവന്റെ മുന്നിൽ നിൽക്കുന്നതും. എന്നാലും അവനിപ്പോഴും എന്നോട് ഒരു ദേഷ്യവും ഇല്ല. വഴക്കിലും അവന്റെ സ്നേഹം എനിക്ക് ഫീൽ ചെയ്യാറുണ്ട്. അവനൊരിക്കലും ഇത് ചെയ്യില്ല. എനിക്ക് വേണ്ടിയാണോ ഇനിയവൻ ചെയ്യാത്ത തെറ്റ് ഏറ്റെടുത്തത്.

ആയിരിക്കും ഞാൻ എന്തൊക്കെ കുരുത്തക്കെട് ഒപ്പിച്ചാലും എനിക്ക് വഴക്ക് കിട്ടാതിരിക്കാൻ ഇതിനുമുന്പും അവൻ ഏറ്റെടുത്തിട്ട് ഉണ്ട്. ശരിക്കും ആരായിരിക്കും ഇത് ചെയ്തത്. എന്തിന് വേണ്ടി. ഫൈസിക്ക് ഒരു ശത്രു ആ ഓഫീസിൽ തന്നെഉണ്ട്. അതാരായിരിക്കും. ആ കാബിനിൽ നിന്നും ഞാൻ പുറത്തിറങ്ങിയത് ഉച്ചക്ക് ചോറ് തിന്നാൻ വേണ്ടി മാത്രം ആണ്. ആ ടൈം ആയിരിക്കും മെയിൽ അയച്ചിട്ടുണ്ടാവുക. Cctv യിൽ കാണില്ലേ ആ ടൈം ആരാന്ന് അവിടെ വന്നതെന്ന്. ഒരു പാട് ചോദ്യങ്ങൾ അവളെ മനസ്സിൽ കിടന്നു തിളക്കാൻ തുടങ്ങി. എങ്ങനെ തെളിയിക്കും തേജ അല്ല ഇത് ചെയ്തതെന്ന്. എന്നെ സഹായിച്ച അവനെ എനിക്ക് തിരിച്ചു സഹായിച്ചേ പറ്റു. അവന്റെ നിരപരാധിത്തം തെളിയിച്ചു കൊടുക്കണം. ഫൈസിയും അവനും തമ്മിലുള്ള ഫ്രണ്ട്ഷിപ് ഞാൻ കാരണം പോകാൻ പാടില്ല. നീയെന്താ ആലോചിക്കുന്നത്. ഇപ്പോഴും എന്നോടുള്ള ദേഷ്യം മാറിയില്ലേ. എനിക്ക് ആരോടും ദേഷ്യം ഒന്നും ഇല്ല. ഒന്ന് പെട്ടെന്ന് പോകാൻ നോക്ക് ഉപ്പയും സമീർക്കയും എല്ലാം ഉണ്ടിവിടെ. കണ്ടാൽ പ്രശ്നം ആകും.

പോണോ ഇന്നിവിടെ കൂടി നാളെ പോയപ്പോരേ ചെറു ചിരിയോടെ അവളെ നോക്കി പറഞ്ഞു. ഒന്ന് പോകുന്നുണ്ടോ നീ പോയികൊള്ളവേ ഇങ്ങനെ അലറണ്ട. നീ ആദ്യം അകത്തേക്ക് പോ. എന്നിട്ട് പോയിക്കൊള്ളാം. അവൾ വാതിൽ തുറക്കാൻ നോക്കി. ലോക്ക് ആണ്. കുറെ മുട്ടിവിളിച്ചെങ്കിലും ആരും കേട്ടില്ല. പണി കിട്ടിയല്ലോ റബ്ബേ. എങ്ങനെ അകത്തു കേറും ഇനി. മഴയുടെ ശബ്ദം കാരണം കേൾക്കാത്തത് ആവും. ഫൈസി അവളെ തന്നെ നോക്കി നിൽക്കുന്നത് കണ്ടു. ആരെങ്കിലും തിരക്കി വരാതിരിക്കില്ല. നീ പോയിക്കോ. നിന്റെ കാലിന്റെ മോളിലാണോ ഞാൻ നിക്കുന്നെ. കുറെ സമയം ആയല്ലോ പോയിക്കോ പോയിക്കോന്ന് പറയുന്നു.പോകണോന്ന്തോന്നുമ്പോൾ പോയിക്കൊള്ളാം. എന്ത് കുന്തം വേണേൽ ചെയ്യ്. അവൾ ചുമരിൽ ചാരി നിന്നു. സൻസൈഡ് ഉള്ളോണ്ട് തലമാത്രം നനയുന്നില്ല .ബാക്കിയെല്ലാം നനഞ്ഞു കുളിച്ചു. തണുത്ത് വിറക്കാനും തുടങ്ങി. പറയാനുള്ളത് ഫോൺ വിളിച്ചു പറഞ്ഞുകൂടായിരുന്നോ. ഇങ്ങോട്ട് കെട്ടിയെടുത്ത ബാക്കിയുള്ളോരേ സമാധാനം കൂടി കളയണമായിരുന്നോ.

അവൻ അവളെ രൂക്ഷമായി നോക്കി. അവളെ അടുത്ത് തന്നെയാ അവനും നിന്നിട്ട് ഉള്ളത്. അവനും ഫുൾ നനഞ്ഞു കുളിച്ചിരുന്നു. പെട്ടന്ന് വലിയൊരു ഇടി പൊട്ടി. അവൾ നിലവിളിച്ചോണ്ട് അവന്റെ അടുത്തേക്ക് ഓടി പ്പോയി അവന്റെ കയ്യിൽ കേറി പിടിച്ചു. അവനും ഞെട്ടി വിറച്ചിരുന്നു. അമ്മാതിരി ഇടിയായിരുന്നു. അവന്റെ ഉള്ളം കിടുങ്ങുന്നത് പോലെ തോന്നി. അവൻ മെല്ലെ അവളെ നോക്കി തന്റെ കൈ മുറുക്കെ പിടിച്ച നിന്നിട്ട് ഉള്ളത്. കണ്ണടച്ച് പിടിച്ചിട്ട് ഉണ്ട്. അവളെ വിറയൽ തന്റെ ശരീരത്തിലേക്ക് പടർന്നു കയറുന്നത് പോലെ തോന്നി. അന്തരീക്ഷം പെട്ടെന്ന് ആയിരുന്നു മാറിയത്. ശക്തമായമഴയോടോപ്പം കാറ്റും ആഞ്ഞുവീശി. ചുഴലികാറ്റ് പോലെ തോന്നി അവന്. മരങ്ങളെല്ലാം പൊരിഞ്ഞു വീഴുന്നത് പോലെ. കാണുമ്പോൾ തന്നെ പേടിയാവുന്നു. അവൻ അവളെ മുന്നിൽ ആയി നിന്നു. ഇപ്പൊ അവൾക്ക് മഴ നേരിട്ട് കൊള്ളില്ല. കറൻറ് പോയി.ഇത്രയും സമയം ഉണ്ടായിരുന്ന നേരിയ വെളിച്ചം പോയതോടെ കൂരാകൂരിട്ടും. അവൾക്ക് പേടിച്ചിട്ടു വിറക്കാൻ തുടങ്ങി.

അവൾ ഫൈസിയുടെ വയറിലൂടെ കയ്യിട്ടു അവന്റെ പുറത്ത് മുഖം വെച്ചു കെട്ടിപിടിച്ചു നിന്നു. അവന്റെ മുഖത്ത് ഒരു പുഞ്ചിരി വിരിഞ്ഞു. ആ മഴ മൊത്തം അവൻ കൊണ്ടു. കറെന്റ് പോയത് മുതൽ താഴെ എല്ലാവരും സഫുവിനെ തിരക്കാൻ തുടങ്ങി. എവിടെയും അവളെ കാണുന്നില്ല. പരസ്പരം എല്ലാരും അവളെ ചോദിച്ചു കൊണ്ടിരുന്നു. അൻസിപറഞ്ഞു തുണി എടുക്കണമെന്നും പറഞ്ഞു ടെറസ്സിൽ പോയിരുന്നു. പോകുന്നത് കണ്ടിന് പിന്നെ നോക്കിയപ്പോ തുണിയും എടുത്തിട്ടില്ല. അവളെയും കണ്ടില്ല. റൂമിലേക്ക് പോയിട്ടുണ്ടാവുമെന്ന് കരുതി വാതിൽ പൂട്ടി ഞാനിങ്ങ് പോരുകയും ചെയ്തു. സമീർ ടോർച്ചു എടുത്തു മുകളിലേക്ക് പോയി. എവിടെയും ഇല്ല. ഇനി ടെറസ്സിൽ എങ്ങാനും ഉണ്ടാകുമോ. അവൻ അവിടേക്ക് പോയി. ആരോ വാതിൽ തുറക്കുന്ന ശബ്ദം അവൻ കേട്ടു. ടീ നിന്നെ നോക്കി ആരോ വന്നിട്ടുണ്ട്. അവൾ അവനെ വിട്ടു നിന്നു. സഫു വേഗം വാതിലിനടുത്തേക്ക് പോയി. ഫൈസി പിറകു വശത്തേക്ക് പോയി നിന്നു. സമീർ എന്തെങ്കിലും ചോദിക്കുന്നതിന് മുന്നേ അവൾ അങ്ങോട്ട് കേറി ദേഷ്യപ്പെട്ടു.

ഇക്കണക്കിനു പോയ എന്നെ ആരെങ്കിലും തട്ടികൊണ്ടു പോയ നിങ്ങൾ അറിയോ. എത്ര സമയം ആയി വിളിക്കുന്നു. ടീ മനുഷ്യൻമാർ പോയിട്ട് പിശാജുകൾ പോലും നിന്റടുത്തേക്ക്ക് വരില്ല. അക്കാര്യത്തിൽ എനിക്കുറപ്പുണ്ട്. നിന്നെ കണ്ടാൽ തന്നെ അപ്പൊ എല്ലാവരും പേടിച്ചോടും. ചളികോമഡി അടിക്കല്ലേ. സത്യം പറയാനും പാടില്ലേ ഇപ്പൊ. സത്യം പറയുന്ന ഒരാൾ വന്നിരിക്കുന്നു. ഈൗ അവൻ അവളെ നോക്കി ഇളിച്ചു കാണിച്ചു. അവൻ ടെറസ്സിലേക്ക് പോകാൻ നോക്കിയതും അവളെ നെഞ്ചിലൊരു ഇടി വെട്ടി. ഇക്ക എവിടെക്കാ പോകുന്നെ. ചുമ്മാ മഴ നോക്കുകയാരുന്നു. നോക്കിയത് മതി. മഴ കൊള്ളണ്ട. പനി പിടിക്കും. അവൾ പോയി വാതിൽ അടച്ചു. നീ വേഗം പോയി ഡ്രസ്സ്‌ മാറ്റ്. അല്ലെങ്കിൽ നിനക്കായിരിക്കും പനി പിടിക്കുക. ഇക്ക പോയിക്കോ ഞാൻ ഡ്രസ്സ്‌ മാറ്റിയിട്ട് വരാം. അവളെ റൂം മുകളിൽ തന്നെആയിരുന്നു. ഒരു റൂമും ബാത്‌റൂം മാത്രമേ മുകളിൽ ഉള്ളൂ. സമീർക്ക താഴേക്കു പോയി. അവൾ മെല്ലെ വാതിൽ തുറന്നു നോക്കി. അവൻ പോയിട്ട് ഉണ്ടാവുമോ. ഫൈസി അവളെ കണ്ടു മുന്നിലേക്ക് വന്നു. മഴ ചോർന്നിട്ട് പോയ മതി ഉള്ളിലേക്ക് വാ. വെറുതെ പനി പിടിക്കണ്ടേ.ശരിക്കും പറഞ്ഞ ഇടിക്കും മഴക്കും അവനെ അയക്കാൻ അവൾക്ക് ഒരു പേടി തോന്നി.

എന്നോട് തന്നെയാണോ. അവൻ ആക്കികൊണ്ടു ചുറ്റും നോക്കി. നീയല്ലാതെ വേറെ ആരെങ്കിലും ഉണ്ടോ ഇവിടെ. ജാഡ കാണിക്കാതെ ഉള്ളിൽ കേറടോ. അവൻ അകത്തു കയറി. അവൾ ആരെങ്കിലും വരുന്നുണ്ടോന്നു നോക്കി അവനെയും കൂട്ടി റൂമിലേക്ക് പോയി. അവൾ പോയി ഒരു ഷർട്ടും മുണ്ടും തോർത്തും എടുത്തു അവന് കൊടുത്തു. ഡ്രസ്സ്‌ മാറ്റ്. ഞാനിപ്പോ വരാം. ഇതെന്തു മറിമായം റബ്ബേ. ഇവൾക്കെന്താ പെട്ടെന്നൊരു മനംമാറ്റം. അവൻ ആ ഡ്രസ്സ്‌ നോക്കി. തന്റെ ഷർട്ട്. അവൾ ചൊറിയൻ പൊടി വീണപ്പോ ഊരിയെടുത്ത ഷർട്ട്. അവൻ ഡ്രസ്സ്‌ മാറ്റി. അവിടെ ഇരുന്നു. കുറച്ചു കഴിഞ്ഞു സഫു വരുന്നത് കണ്ടു.മെഴുകുതിരി പിടിച്ചു അവൾ വരുന്നത് കണ്ടപ്പോ കണ്ണിമ വെട്ടാതെ അവളെ തന്നെ നോക്കിനിന്നു പോയി. മെഴുകുതിരി വെളിച്ചത്തിൽ അവൾ കൂടുതൽ സുന്ദരിആയത് പോലെ. എന്റെ റബ്ബേ എന്ത് മൊഞ്ച ഈ തെണ്ടിക്ക്. മുണ്ടും ഷർട്ടും നന്നായി ചേരുന്നുണ്ട്. മാടിക്കെട്ടും കെട്ടി സ്റ്റൈലിൽ നിൽക്കുന്നത് കണ്ടപ്പോ തന്നെ അവൾക്ക് മുഖത്ത് നിന്നും കണ്ണെടുക്കാൻ തോന്നുന്നില്ല. അവൾ അവനെ പിടിച്ചു ബെഡിൽ ഇരുത്തി.

കയ്യിൽ വേദനയെടുത്തപ്പോ അവൻ ഞെട്ടി കൈ നോക്കി. അത് ശരി ഇതായിരുന്നോ സ്നേഹപ്രകടനത്തിന് കാരണം. കയ്യിൽ നിന്നും ബ്ലഡ്‌ ഒലിച്ചിറങ്ങുന്നുണ്ട്. മുകളിലേക്ക് കേറുമ്പോ പറ്റിയതാരിക്കും. ഒരു കത്രിക എടുത്തു അവൾ കയ്യിലെ കെട്ട് അഴിച്ചു മാറ്റി. തുടച്ചു വൃത്തിയാക്കി ഓയിന്മെന്റ് വെച്ചു കെട്ടികൊടുത്തു. നല്ല നീറ്റൽ ഉണ്ടായിരുന്നു കൈ പക്ഷേ അവളെ തന്നെ നോക്കി നിന്നു വേദന മറന്നു പോയി. അവൾ കൈ വിട്ടിട്ടും അവൻ നോട്ടം മാറ്റിയില്ല എന്താ നോക്കുന്നെ ഞാനെത്ര വഴക്ക് പറഞ്ഞാലും ചീത്ത വിളിച്ചാലും ഒരു പരിഭവം ഇല്ലാതെ വീണ്ടും എന്റടുത്തേക്ക് തന്നെ വരാറുള്ള ഒരു പൊട്ടിപെണ്ണ് ഉണ്ടായിരുന്നു. എവിടെയോ നഷ്ടം ആയ എന്റെ പഴയസഫുനെ എനിക്കിപ്പോ തിരിച്ചു കിട്ടിയത് പോലെ തോന്നുവാ. ഞാൻ കാരണം ആണ് നിന്റെ കൈ മുറിഞ്ഞത്. അതിലുള്ള സിമ്പതി അത്രേയുള്ളൂ. മഴ നിന്നു പെട്ടെന്ന് പോകാൻ നോക്ക്. പോകാനോ എവിടേക്ക് അവൻ ബെഡിൽ കേറി കിടന്നു. എണീറ്റു പോടോ അവിടുന്ന്. ഒട്ടകത്തിന് ഇടം കൊടുത്തപോലെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. ഇപ്പൊ കണ്ടു.

ഞാനിന്ന് ഇവിടെയാണ് കിടക്കുന്നത്. ഫൈസി പ്ലീസ് ദയവുചെയ്തു ഒന്ന് ഇറങ്ങിപ്പോ. ആരെങ്കിലും കയറി വരും ഇപ്പൊ വന്ന എനിക്കെന്താ. നീ വിളിച്ചാ ഞാൻ വന്നത്.നീ വാതിൽ തുറക്കാതെ എനിക്ക് അകത്തേക്ക് എങ്ങനെ വരാൻ കഴിയും. ഇട്ട ഡ്രസ്സ്‌ നോക്ക് നിന്റെ സമീർക്കന്റെ മുണ്ട്.അതെങ്ങനെ എനിക്ക് കിട്ടി. പിടിച്ച ആർക്ക മോളെ പ്രോബ്ലം. നിന്നോടൊക്കെ സഹതാപം കാണിക്കാൻ വന്ന എന്നെ തല്ലി കൊല്ലണം. അവൾ ദേഷ്യം വന്നിട്ട് എന്താ ചെയ്യേണ്ടെന്ന് തിരിയുന്നുണ്ടായിരുന്നില്ല അവൾക്ക്. എന്നെ കൊല്ലാനുള്ള ദേഷ്യം ഇപ്പൊ അവളുടെ മുഖത്തുണ്ടെന്ന് അവൻ കണ്ടു.അവളെ കളികണ്ടു ഉള്ളിൽ ചിരിയും വരുന്നുണ്ടായിരുന്നു. ഇറങ്ങി പോടോ ഒന്ന് അതേ നല്ല തണുപ്പ് ഒരു പുതപ്പ് കിട്ടോ. ഫൈസി പ്ലീസ്.... അവൾ ദയനീയതയോടെ അവനെ നോക്കി. നല്ല സോഫ്റ്റായിട്ട് സ്നേഹത്തോടെ പറ എന്നാ പോകാം. തെണ്ടി പട്ടി ഇതിനൊക്കെ ഞാൻ പകരം വീട്ടുമെടോ അലവലാതി. അവൾ മനസ്സിൽ പറഞ്ഞു കൊണ്ടു മുഖത്ത് ഒരു ചിരി വരുത്തി മുത്തേ ഒന്ന് ഈ വീട്ടിൽ നിന്നും പോയിതരുമോ.

ഉള്ളിൽ തെറി വിളിച്ചോണ്ടാ പറഞ്ഞതെങ്കിലും ഞാൻ കാരണം എന്റെ സ്വീറ്റ് ഹാർട്ടിന് പ്രോബ്ലം ഉണ്ടാവുമെന്ന് കരുതി ഇപ്പൊ പോകുന്നു.അവൻ വാതിലിനടുത്തെത്തി തിരിഞ്ഞു നോക്കി രാവിലെ കൃത്യടൈമിന് തന്നെ ഓഫീസിൽ എത്തണം കേട്ടോ. ഓഫീസിലോ അവൾ കണ്ണ് മിഴിച്ചു അവനെ നോക്കി. ഞാൻ വരില്ല ഇനിയ ഓഫീസിൽ. വന്നില്ലെങ്കിൽ പോലിസ് വരും മോളെ ചീറ്റിങ്ങ് കേസിന് അറസ്റ്റ് ചെയ്യാൻ. ഒന്ന് പോടോ അവിടുന്ന് ഇനിയീ വിരട്ടൽ കൊണ്ടൊന്നും കാര്യമില്ല. പേപ്പർ ഒക്കെ കീറിക്കളഞ്ഞില്ലേ. അത് കൊണ്ടു ഞാനിനി അങ്ങോട്ട്‌ വരുമെന്ന് നീ സ്വപ്നം പോലും കാണണ്ട. അവൻ പൊട്ടിച്ചിരിച്ചു. മോളെ സഫു അത് ഒന്നും ഒറിജിനൽ അല്ല.കോപ്പി ആണ്. നിന്നെ കുടിച്ച വെള്ളത്തിൽ വിശ്വസിക്കാൻ പറ്റാത്തോണ്ട് ഒറിജിനൽ ബാങ്ക് ലോക്കറിൽ വെച്ചു പൂട്ടിയിന് ഞാൻ.അപ്പൊ നാളെ ഓഫീസിൽ കാണാട്ടോ ബൈ. അവൻ വാതിൽ ചാരി പോയി. അവൾ ദേഷ്യത്തോടെ വാതിൽ ആഞ്ഞടിച്ചു കൈ വേദനഎടുത്തത് മിച്ചം. അവൾ കൈ തടവി.

അല്ലെങ്കിലും എനിക്ക് ആ ഓഫീസിൽ ചെറിയൊരു പണിയുണ്ട്. ഞാൻ വരും അവിടെ.തേജക്ക് വേണ്ടി എനിക്ക് വന്നേ പറ്റു. ** അവൾ രാവിലെ തന്നെ ഓഫീസിലേക്ക് പോയി. എല്ലാവരും അവളെ കണ്ടു അത്ഭുതജീവിയെ പോലെ നോക്കി. ഇന്നലെ അടിച്ചു പുറത്താക്കിയിട്ടും ഏതെങ്കിലും ആള് വീണ്ടും വരുമോ. അപാര ജന്മം തന്നെ. അവൾ ആരെയും മൈന്റ് ചെയ്യാതെ ഫൈസിയുടെ റൂമിലേക്ക് പോയി.തേജ അവന്റെ കാബിനിൽ തല കുമ്പിട്ട് ഇരിക്കുന്നത് കണ്ടു. Cctv ഫോട്ടേജ് മൊത്തം ചെക്ക് ചെയ്തു. ഇന്നലെ എല്ലാ ക്യാമും ഓഫ്‌ ആണ്. ഞെട്ടി പ്പോയി അവൾ. അപ്പൊ പക്കാ പ്ലാൻ ആണ്. അവൾക്ക് അപ്പോഴാണ് ഫൈസിയുടെ റൂമിൽ ഒരു കണക്ഷൻ ഉള്ളത് ഓർമ വന്നത്. ഈ കാബിനിൽ നടക്കുന്നത് മൊത്തം അവിടിരുന്നു കാണാം. അതികം ആർക്കും അറിയില്ല അത്. ഞാൻ അന്ന് ഡ്രസ്സ്‌ മാറ്റാൻ പോകുമ്പോൾ കണ്ടിരുന്നു. അവളത് ഓപ്പൺ ചെയ്തു നോക്കി. ഞെട്ടിപ്പോയി അതിൽ ഉള്ള വീഡിയോസ് കണ്ട്. കുറച്ചു സമയം വിശ്വസിക്കാൻ കഴിയാതെ അവൾ തരിച്ചു നിന്നു അവിടെ.

ഫൈസി പെട്ടെന്ന് കേറി വന്നു. നിനക്ക് എന്താ ഇവിടെ കാര്യം. നീയെന്താ നോക്കുന്നത്. അവൾ അവന്റെ നേർക്ക് ആ വീഡിയോ കാണിച്ചു കൊടുത്തു.ഇതിൽ എന്താപ്പോ കാര്യം അവളെ ഒന്ന് നോക്കികൊണ്ട് വീഡിയോ നോക്കി. സഫു ഉച്ചക്ക് കാബിനിൽ നിന്നും പോകുന്നത് കണ്ടു. അവന്റെ ഓഫീസിൽ ഉള്ള ഒരു സ്റ്റാഫ്‌ കയറി വന്നു അവന്റെ ലാപ്ടോപ് എടുത്തു എന്തൊക്കയോ ചെയ്യുന്നു. അവൻ ഞെട്ടലോടെ അവളെ നോക്കി. അവൻ ഫോൺ എടുത്തു അപ്പൊ തന്നെ തേജയെ വിളിച്ചു. തേജ വരുന്നത് കണ്ടു. മേ ഐ കമിങ് സർ. അവൻ വാതിലിൽ മുട്ടി. ഇത് വരെ അങ്ങനെ ആയിരുന്നില്ല. ചോദിക്കാതെ കേറി വരും. അവൾക്ക് കണ്ടിട്ട് സങ്കടം തോന്നി. യെസ് കമിങ്. ഫൈസിയുടെ മുഖത്ത് നോക്കാതെ അവൻ തലകുനിച്ചു നിന്നു. ഫൈസി മാപ്പ് പറയുമെന്ന് കരുതിയ അവൾക്ക് തെറ്റി.

നിന്നോട് ജോലിക്ക് വരണമെങ്കിൽ ഒരു കാര്യം ചെയ്യാൻ പറഞ്ഞിരുന്നു. അവൻ തലയാട്ടി. Iam സോറി സഫ്ന. ഞാൻ ചെയ്ത തെറ്റിന് മാപ്പ് ചോദിക്കുന്നു. ഇനിയൊരിക്കലും ഇങ്ങനെയൊന്നും ചെയ്യില്ല. ഫൈസി സഫുനെ നോക്കി. ദേഷ്യത്തോടെ തന്നെ തന്നെ നോക്കി നിൽക്കുന്നത് കണ്ടു. സത്യം അറിഞ്ഞിട്ടും തെണ്ടി ഇങ്ങനെ ചെയ്യുന്നു കരുതിയില്ല. തേജ ഇറങ്ങിപ്പോയി. നീ ഒരു മനുഷ്യൻ ആനോടോ. അവനല്ല ചെയ്തതെന്ന് അറിഞ്ഞിട്ടും അവനോട് ചെയ്തത് മോശമായിപ്പോയി. എനിക്കിഷ്ടം ഉള്ളത് പോലെ ഞാൻ ചെയ്യും. അവനെ തൊട്ടാൽ നിനക്കാണല്ലോ പൊള്ളുന്നത്. അവൻ നിന്റെ ആരാ. എന്റെ ആരും അല്ല. എനിക്ക് അറിയുകയും ഇല്ല. എനിക്ക് സഹായം ചെയ്ത ഒരാളോട് തിരിച്ചു സഹായിച്ചു അത്രന്നേ. ഓഹ് വിശ്വസിച്ചു. അവൻ പുച്ഛത്തോടെ അവളെ നോക്കി പറഞ്ഞു. അവൻ ഫോൺ എടുത്തു എല്ലാ സ്റ്റാഫിനോടും കോൺഫറൻസ് ഹാളിൽ വരാൻ പറഞ്ഞു.

പോകാൻ നേരം അവളോട് പറഞ്ഞു ഞാൻ വന്നിട്ട് പറഞ്ഞു തരടീ നീയും അവനും ആയുള്ള കണക്ഷൻ എന്താണെന്ന്. ഇവൻ എന്തൊക്കയോ കണക്ക് കൂട്ടലുമായാണല്ലോ റബ്ബേ. സത്യം അറിഞ്ഞാൽ തേജക്ക് ഒന്നും സംഭവിക്കില്ല. പക്ഷേ എനിക്കോ ആലോചിക്കാൻ കൂടി പറ്റില്ല. ഞാനാണ് അവന്റെ പൂച്ചക്കണ്ണി അൻസി എന്നറിഞ്ഞാൽ....... അവൾ പേടിയോടെ നെഞ്ചിൽ കൈ വെച്ചു. സഫു എന്താടി സംഭവിച്ചത്. ഷെറി കയറി വന്നു അവളോട് ചോദിച്ചു. സംഭവിച്ചത് എന്താന്ന് വെച്ചാൽ ഇപ്പൊ പറഞ്ഞു തരാവേ. അവൾ ഷെറിയെ പിടിച്ചു അവളെ നേർക്ക് നിർത്തി കരണം നോക്കി ഒറ്റയടി.ഷെറി ഞെട്ടി പകച്ചു അവളെ നോക്കി. ഇതാണ് മോളെ ഇന്നലെ സംഭവിച്ചത്. പിന്നെ ഇന്ന് സംഭവിച്ചത് ഇപ്പൊ പറഞ്ഞു തരാം അവളുടെ ഇപ്പുറത്തെ കവിളിലും ഒന്ന് കൊടുത്തു. ഇനി നാളെ എന്ത് സംഭവിക്കും അത് കൂടി കാണണോ. വീണ്ടും അവളെ നേർക്ക് കയ്യോങ്ങിയതും ഷെറി അവളെ കൈ പിടിച്ചു വെച്ചു.... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story