💕മിഴികൾ പറഞ്ഞ പ്രണയം 💕: ഭാഗം 69

mizhikal paranja pranayam

രചന: സഫ്‌ന കണ്ണൂർ

കൂടെ നിന്ന് ചതിക്കുന്നോടി സഫു ദേഷ്യത്തോടെ അവളെ കൈ തട്ടി മാറ്റി. ഷെറിയുടെ മുഖത്ത് ഒരു ഞെട്ടൽ വീണു. അത് മറച്ചു പിടിച്ചു ഒന്നും അറിയാത്ത പോലെ നടിച്ചു. നീയെന്തൊക്കെയാ പറയുന്നേ ആര് ആരെ ചതിച്ചുന്ന വേണ്ട ഷെറി ഇനിയും എന്നെ പൊട്ടിയാക്കാൻ ശ്രമിക്കേണ്ട. ഫൈസിയുടെ ലാപ്ടോപ് ഇമെയിൽ അയച്ചത് നീയാണ്. ഞാനോ. വെറുതെ പറയല്ലേ സഫു. ശരിയാ നീയല്ല ചെയ്തത് നീ നിനക്ക് വേണ്ടി ഏർപ്പാട് ആക്കിയ ഈ ഓഫീസിലെ തന്നെ ഒരുത്തൻ . ആരെങ്കിലും എന്തെങ്കിലും ചെയ്‌തെന്ന് വെച്ചു അത് എന്റെ തലയിൽ കെട്ടി വെക്കണ്ട സഫു. അപാര തൊലിക്കട്ടി തന്നെ ഷെറി നിനക്ക്. പിടിക്കപ്പെട്ടിട്ടും പറയുന്നത് കേട്ടില്ലേ. ഫൈസിക്കും എനിക്കും മാത്രമേ അവന്റെ ലാപ്ടോപ് പാസ്സ് വെർഡ് എന്താന്ന് അറിയൂ. മിനിഞ്ഞാന്ന് നീ എന്തോ ആവിശ്യം ഉണ്ടെന്ന് പറഞ്ഞപ്പോ ഞാനാ നിനക്ക് പറഞ്ഞു തന്നത്. ഇന്ന് വേറൊരാൾ ആ പാസ്സ്വെർഡ് ഉപയോഗിച്ച് അത് ഓപ്പൺ ആക്കിയെങ്കിൽ നീ പറഞ്ഞു കൊടുത്തിട്ട് തന്നെയാണ്. പിന്നെ വേറൊരു വീഡിയോ കൂടി കണ്ടു ഞാൻ.

എന്റെ ഫോൺ നീ എടുത്തോണ്ട് പോകുന്നത്. നീയെടുത്ത ഫോൺ എങ്ങനെ മുകളിലെ സ്റ്റോറൂമിൽ എത്തി.എന്നിട്ട് എന്നോട് പറഞ്ഞതോ നീ ഫോൺ കണ്ടിട്ട് കൂടി ഇല്ലെന്ന്. എന്നെ ആ സ്റ്റോറൂമിൽ പൂട്ടിയിട്ടതും നീയല്ലേ. ഷെറി ഒന്നും മിണ്ടാതെ നിൽക്കുന്നത് കണ്ടു. എന്താ ഷെറി ഒന്നും പറയാനില്ലേ നിനക്ക്. എന്ത് തെറ്റാ ഞാൻ നിന്നോട് ചെയ്തത്. എന്തിന് വേണ്ടിയാ നീ എന്നോടിങ്ങനെ ചെയ്തത്. പെട്ടെന്നായിരുന്നു ഷെറിയുടെ ഭാവം മാറിയത്. അതേടി ഞാൻ തന്നെയാ ചെയ്തത്. നീയെന്നെ ശല്യം ഈ ഓഫീസിൽ നിന്നും പോകാൻ വേണ്ടി. മരിച്ചു പോകുന്നുണ്ടെങ്കിൽ അങ്ങനെ മരിക്കട്ടേന്ന് കരുതിതന്നെയാ പൂട്ടിയിട്ടത്. ഞാൻ മരിച്ചു കഴിഞ്ഞ നിനക്ക് ഫൈസിയെ കിട്ടോ. ഓഹ് അപ്പൊ എല്ലാം അറിഞ്ഞു കഴിഞ്ഞു. നിനക്ക് ഇങ്ങനെയൊരു മുഖം കൂടിയുണ്ടെന്ന് സ്വപ്നത്തിൽ പോലും കരുതിയില്ല ഷെറി. എന്താടി നീയിങ്ങനെ ആയിപ്പോയെ. എന്നോടിങ്ങനെ ചെയ്യാൻ മാത്രം എന്ത് തെറ്റാ ഞാൻ ചെയ്തത്. ഞാനിങ്ങനെ ആയതിന് ഒറ്റ കാരണം നീയാണ്. നീയാ എന്നോട് ദ്രോഹം ചെയ്തത്.

ഞാനോ ഞാനെന്തു ചെയ്തു. ഫൈസി അവൻ എന്റെയാ എന്റെ മാത്രം.എന്റെ ഫൈസിയെ എന്നിൽ നിന്നും നീ തട്ടിയെടുത്തില്ലേ. അവനെ എനിക്കിഷ്ടം ആണെന്ന് എത്രയോ പ്രാവശ്യം ഞാൻ നിന്നോട് പറഞ്ഞിട്ടുണ്ട്. നല്ലൊരു ഫ്രണ്ട് ആയ ഞാൻ നിന്നെ കണ്ടത്. എന്റെ ഇഷ്ടം നിന്നോട് പറഞ്ഞതും. എന്നിട്ട് നീ ചെയ്തതോ എന്നെ ചതിച്ചു അവനെ സ്വന്തമാക്കി. ഷെറി നീയെന്നെ തെറ്റിധരിച്ചിരിക്കുകയാ ഞാനൊരിക്കലും നിന്നെ ചതിച്ചിട്ടില്ല. നിന്റെ ഇഷ്ടം അവനോട് പറയാൻ തന്നെയാ പോയതും പക്ഷേ അവിടെ സംഭവിച്ചത് നീയും കണ്ടതല്ലേ. എനിക്കതിൽ ഒരു പങ്കും ഇല്ല. നിനക്ക് വാ തുറന്നു പറയാമായിരുന്നില്ലേ വിവാഹത്തിന് സമ്മതം അല്ലെന്ന്. പറഞ്ഞോ നീ ഇല്ലല്ലോ. അവന്റെ മൊഞ്ചും സ്വത്തും ഒക്കെ കണ്ടപ്പോൾ മയങ്ങി പോവുകയല്ലേ ചെയ്തത്. ഷെറി സ്റ്റോപ്പിറ്റ്. സംഭവിച്ചതെല്ലാം വിധിയാണ്. അല്ലാതെ ഞാനാരെയും ചതിച്ചിട്ടില്ല. ഫൈസി അവൻ.... അവൻ നീ കരുതുന്ന പോലെ നിന്നെയൊരിക്കലും സ്നേഹിച്ചിട്ടും ഇല്ല. അവന്റെ മനസ്സിൽ മുഴുവൻ ആ സമയം വേറൊരാൾ ആയിരുന്നു.

ഈ എന്നെ പ്പോലും അവന് വിവാഹം കഴിക്കാൻ ഇഷ്ടവും ആയിരുന്നില്ല. പുതിയ പുതിയ കള്ളം പറയണ്ട സഫു. ഞാൻ ഒരു മണ്ടിയൊന്നും അല്ല. കാര്യങ്ങൾ മനസ്സിലാക്കാൻ എനിക്ക് കഴിയും. ഷെറി കഴിഞ്ഞതൊക്കെ കഴിഞ്ഞു. പഴയതെല്ലാം നീ മറന്നേ പറ്റു. മറക്കാനോ അവനെ മറക്കണമെങ്കിൽ ഞാൻ മരിക്കണം. എനിക്കൊരു ജന്മം ഉണ്ടെങ്കിൽ അതവന്റെ കൂടെമാത്രമായിരിക്കും. നീയെന്തൊക്കെയാ ഈ പറയുന്നേ. അവനൊരിക്കലും നിന്നെ സ്നേഹിച്ചിട്ടില്ല. ഇനി സ്നേഹിക്കാനും പോകുന്നില്ല. എന്റെ സ്നേഹം കണ്ടില്ലെന്ന് നടിക്കാൻ അവനൊരിക്കലും ആവില്ല. അവൻ എന്നെ മനസ്സിലാക്കും എന്നെ സ്വീകരിക്കുകയും ചെയ്യും. അതിന് നീ അവന്റെ ജീവിതത്തിൽ നിന്നും പോകണം. അതിന് വേണ്ടി തന്നെയാ ഇതൊക്കെ ചെയ്തതും. സ്നേഹം.. സഫു പുച്ഛത്തോടെ അവളെ നോക്കി. സ്നേഹം എന്ന് ഇടക്കിടക്ക് പറയുന്നുണ്ടല്ലോ എന്താ ഈ സ്നേഹം എന്ന് ഒന്ന് പറഞ്ഞു തരുമോ. മൊഞ്ചുള്ള ഏതെങ്കിലും ഒരുത്തനെ കണ്ട അവന്റെ പിറകെ പോകും മടുത്തു കഴിഞ്ഞ വേറൊരുത്തൻ.

ഇതിൽ ഒരുത്തൻ ആയിരുന്നില്ലേ ഫൈസിയും. അങ്ങനെ ആയിരുന്നു ഫൈസിയെ കാണുന്നത് വരെ. ഇപ്പോൾ അവൻ മാത്രമേ എന്റെയുള്ളിൽ ഉള്ളൂ. എനിക്ക് വേണം അവനെ എന്റെമാത്രമായി. യാഥാർഥ്യം ആയി പൊരുത്തപ്പെടാൻ ശ്രമിക്ക് ഷെറി. ഫൈസി ഇന്ന് എന്റെ ഭർത്താവാണ്. ഭർത്താവ് അത് പറയാൻ എന്ത് യോഗ്യതയാ നിനക്ക് ഉള്ളത്.നീയെവിടെ കിടക്കുന്നു അവൻ എവിടെ കിടക്കുന്നു. തെരുവിൽ ജനിച്ചു വളർന്ന തന്തയോ തള്ളയോ ആരാന്ന് പോലും അറിയാത്ത നിനക്ക് അവന്റെ പേര് പോലും പറയാൻ അർഹതയുണ്ടോ. ഉണ്ടോടി. സഫുന് ചുറ്റും കറങ്ങുന്നത് പോലെ തോന്നി. ഇന്ന് വരെ ആർക്കും അറിയാത്ത രഹസ്യം ഇവളെങ്ങനെ അറിഞ്ഞു. ഒരു ബാസ്റ്റഡ് ആയ നിനക്കണോ എനിക്കണോ അവനെ കിട്ടാൻ യോഗ്യത. ഷെറി അനാവശ്യം പറഞ്ഞ കൊന്നു കളയും ഞാൻ. അനാവഷ്യമോ എന്താടി അനാവശ്യം. പറഞ്ഞത് മുഴുവൻ സത്യം അല്ലെ. നിന്റെ ഉപ്പ ആരാണെന്നു നിനക്കറിയുമോ. അറിയുമെങ്കിൽ പറഞ്ഞു താ ആ മഹാന്റെ പേര്.

ഉമ്മാക്ക് പോലും അറിയില്ല അതാരാണെന്ന് പിന്നെയല്ലേ നിനക്ക്. എന്നെ കണ്ടവന്റെ കൂടെ കറങ്ങി നടന്ന കാര്യം പറഞ്ഞല്ലോ നീ. സമീറിന്റെ കൂടെ കെട്ടിപിടിച്ചു അഴിഞ്ഞാടി നടക്കുന്നുണ്ടല്ലോ അവനാരാടി നിന്റെ. എന്ത് ബന്ധമാ നീയും അവനും തമ്മിൽ. അവനും മരുമകൾ എന്നും പറഞ്ഞു എഴുന്നള്ളിച്ചു നടക്കുന്നുണ്ടല്ലോ. അവന്റെ ഏത് പെങ്ങൾക്ക് ജനിച്ച കുട്ടിയ നീ. പുറമെ എല്ലാർക്കും നിന്റെ ഇക്ക ആയിരിക്കും. ഉള്ളിലെ കാര്യമോ ആർക്കറിയാം അവൾ പരിഹാസത്തോടെ പറഞ്ഞു. സഫു ഷെറിയുടെ കഴുത്തിൽ പിടിച്ചത് പെട്ടെന്നായിരുന്നു ഇനി ഒരിക്കൽ കൂടി എന്റെ സമീർക്കയെപറ്റി എന്തെങ്കിലും പറഞ്ഞാലുണ്ടല്ലോ. ആ നാവ് പിഴുതെടുക്കും ഞാൻ. സഫുന്റെ കണ്ണിൽ നിന്നും തീ പാറുന്നത് പോലെ തോന്നി ഷെറിക്ക്. സ്വന്തം ആവാൻ ഒരേ ചോര ആവണമെന്നില്ല. സ്നേഹിക്കാനുള്ള മനസ്സ് ഉണ്ടായാൽ മതി. എന്റെ ഉപ്പാന്റെ പേര് അഹ്മദ് ഉമ്മ സൽമ സമീർ എന്റെ ഇക്ക. ആ വീട് എന്റെയാ ആ കുടുംബം എന്റെയാ. ഈ ലോകം മുഴുവൻ അല്ലെന്ന് പറഞ്ഞാലും സത്യം അതാണ്‌.

ഒന്ന് പോടീ ഷെറി അവളെ കൈ തട്ടി. ഈ കാര്യങ്ങൾ എങ്ങാനും ഫൈസിയോട് പറഞ്ഞാൽ നിന്റെ ചരിത്രം മുഴുവൻ ഞാനും എല്ലാവരോടും പറയും. ഫൈസി അറിഞ്ഞാൽ എന്താ ഉണ്ടാവുകന്ന് പറഞ്ഞു തരണ്ടല്ലോ. അവൾ ഫൈസിയുടെ ലാപ്ടോപ് നിലത്തേക്ക് എറിഞ്ഞു. സഫു ഞെട്ടലോടെ അവളെ നോക്കി. രഹസ്യങ്ങൾ രഹസ്യമായി തന്നെ ഇരിക്കട്ടെ.അതാണ്‌ എനിക്കും നിനക്കും നല്ലത്.പിന്നെ ഫൈസി അവനെ ഞാൻ സ്വന്തമാക്കിയിരിക്കും എന്റേത് മാത്രമായി. സ്വപ്നത്തിൽ പോലും അവനെ നിനക്ക് ഞാൻ വിട്ടുതരില്ല. ഷെറി പോയതും അവൾ മുഖം പൊത്തി പൊട്ടിക്കരഞ്ഞു. ബാസ്റ്റഡ് ആ വിളി കാതിന് ചുറ്റും മുഴുങ്ങുന്നത് പോലെ തോന്നി അവൾക്ക്. നീ നോക്കിക്കോ ഷെറി ഫൈസിയെ എനിക്ക് കിട്ടിയില്ലെങ്കിലും സാരമില്ല നിന്നെ പോലൊരു വൃത്തികെട്ടവളുടെ നിഴൽ പോലും അവന്റെ മേലെ പതിയാൻ ഞാൻ സമ്മതിക്കില്ല. ***

വെടിക്കെട്ട്‌ കഴിഞ്ഞു പൂരവും കഴിഞ്ഞു. പൂരപ്പറമ്പ് കാലിയാവുകയും ചെയ്തു ഇനി മോന് പറ. സഫുന്റെ തെറ്റ് നീയെന്തിനാ ഏറ്റെടുത്തെ അതിന് മാത്രം നീയും അവളുമായി എന്താ ബന്ധം. തേജ ഫൈസിയെ തന്നെ നോക്കി. ഏത് നിമിഷവും ഈ ചോദ്യം വരുമെന്ന് പ്രതീക്ഷിച്ചിരുന്നു. ഫൈസി ഇന്നലെ എല്ലാവരെ മുന്നിലും വെച്ചാണ് എന്നെ ചീത്ത വിളിച്ചതും ഈ ഓഫീസിൽ ഇനി വരണ്ടയെന്നൊക്കെ പറഞ്ഞതും.അവരെ മുന്നിൽ വെച്ച് തന്നെ മെയിൽ അയച്ചവനെ തല്ലും കൊടുത്തു ഓഫീസിൽ നിന്നും പറഞ്ഞയക്കുകയും ചെയ്തു. പരസ്യമായി എന്നോട് മാപ്പും പറഞ്ഞു. സഫുവാണ് എന്റെ നിരപരാധിത്തം തെളിയിച്ചത് അറിഞ്ഞപ്പോഴാ കൂടുതൽ ഞെട്ടിയത്. എനിക്ക് വേണ്ടി ഇത് ചെയ്തിട്ടും ഞാനും അവളും തമ്മിലുള്ള ബന്ധം ഫൈസിയോട് പറഞ്ഞിട്ടില്ലെങ്കിൽ അതിനർത്ഥം ഫൈസി അവളെ പാസ്ററ് അറിയരുതെന്ന് ആഗ്രഹിക്കുന്നുവെന്നണ്. അവൾക്ക് ദോഷം വരുന്ന ഒന്നും ഞാൻ ചെയ്യില്ല. എനിക്ക് പറ്റില്ല ചെയ്യാൻ. ഫൈസിയെ ഇനിയും കളിപ്പിക്കാനും ആകില്ല. എന്തായിപ്പോ ചെയ്യുക.

തേജ നിന്നോടാ ചോദിച്ചേ നീയുമായി അവൾക്കെന്താ ബന്ധം. എനിക്കല്ല നിനക്കാണ് ബന്ധം. സഫ്ന നിന്റെ വൈഫ് ആണ്. എനിക്കറിയാം അത്. ഡിവോഴ്സിന്റെ വക്കത്ത് എത്തി നിൽക്കുന്ന നിങ്ങൾ ഈ പ്രശ്നത്തിന്റെ പേരിൽ വീണ്ടും വഴക്ക് ഉണ്ടാകരുതെന്ന് ഞാൻ കരുതി. അവൾ ഓഫീസിൽ നിന്നും പോകാതിരിക്കാന ഞാൻ കുറ്റം ഏറ്റെടുത്തത്. നിനക്ക് എങ്ങനെ...... അവൾ..... എന്റെ... അവൻ വാക്കുകൾക്കായി പരതി. എനിക്കെല്ലാം അറിയാം. നിങ്ങൾ അന്ന് ഈ കോൺടാക്ട്ടിനെ പറ്റി സംസാരിക്കുന്നത് ഞാൻ കേട്ടിരുന്നു.നിന്നെ കൊണ്ട് തന്നെ ഈ ഓഫീസിൽ നിന്നും പുറത്താക്കുമെന്ന് അവൾ വെല്ലുവിളിച്ചതും കേട്ടിരുന്നു. ഓഫീസിൽ നിന്നും പോകാൻ വേണ്ടി സഫു മെയിൽ അയച്ചതെന്ന ഞാൻ കരുതിയത്.നിങ്ങൾ തമ്മിൽ പിണങ്ങാതിരിക്കാനാ ഞാനാ ചെയ്തതെന്ന് പറഞ്ഞത്. നീയെന്നെങ്കിലും സത്യം പറയുമെന്ന് കരുതിയ ഞാനിത്ര നാളും കാത്തിരുന്നത്. അറിയാത്ത ഭാവം നടിച്ചത്. എന്നോട് ക്ഷമിക്കണം. പറയണംന്ന് കരുതിയതാ. എന്റെ ഭാര്യ ഓഫീസിൽ ഒരു ജോലിക്കാരിയായി എല്ലാരും അറിഞ്ഞാൽ നാണക്കേടെന്ന് കരുതിയാ പറയാതിരുന്നത്.

അവൻ എല്ലാം പറഞ്ഞു കൊടുത്തു. എല്ലാം ശരിയാവുമെടാ ഞാനുണ്ടാകും നിന്റെ കൂടെ. തേജയെ നോക്കി പുഞ്ചിരിച്ചു കൊണ്ട് അവൻ പോയി. എന്റെ കൃഷ്ണ തൽക്കാലത്തേക്ക് രക്ഷപെട്ടു. ഫൈസി പോയതും അവൻ നെഞ്ചിൽ കൈ വെച്ചു പറഞ്ഞു. ** അവളുടെ ചുമലിൽ ഒരു കൈ പതിഞ്ഞത് അവളറിഞ്ഞു. ഫൈസി. അവൾ അവനെ കെട്ടിപിടിച്ചു . അവനും പെട്ടെന്ന് ഷോക്കായി. തേജയെ പറ്റി പറയാനാ അവൻ വന്നത്. വരുമ്പോൾ തന്നെ കണ്ടത് അവൾ കരയുന്നതാണ്. സഫു.... ടീ എന്താ പറ്റിയത്. നീയെന്തിനാ കരയുന്നത്. ഏങ്ങലടി കൂടിയതല്ലാതെ അവളൊന്നും മിണ്ടിയില്ല. അവൾക്ക് സഹിക്കാൻ പറ്റാത്ത എന്തോ സംഭവിച്ചിട്ടുണ്ടെന്ന് അവന് തോന്നി. സാലിയുടെ കാര്യം അറിഞ്ഞപ്പോഴും ഇങ്ങനെ തന്നെ ആയിരുന്നു. അത് പോലെ തന്നെ കഴുത്തടക്കം കെട്ടിപിടിച്ച ഇപ്പോഴും ഉള്ളത്. അവൻ ഒരു കൈ കൊണ്ട് അവളെ ചേർത്ത് പിടിച്ചു. കരച്ചിൽ അടങ്ങുന്നത് അവൻ അറിഞ്ഞു. അവൾ അവനെ പിടി വിട്ടു മാറി നിന്നു. എന്താ എന്റെ കാന്താരിക്ക് പറ്റിയെ.

അവൾ ഒന്നും ഇല്ലെന്ന് തലയാട്ടി. അവൻ അവളെ താടിയിൽ പിടിച്ചു മുഖം ഉയർത്തി. അവളെ കണ്ണുകൾ നിറഞ്ഞൊഴുകുന്നത് കണ്ടു. ഒന്നും ഇല്ലാഞ്ഞിട്ടാണോ ഈ ഉണ്ടകണ്ണ് നിറഞ്ഞിരിക്കുന്നെ. സത്യം പറ എന്താ സംഭവിച്ചത്. അവൾ ഒന്നും മിണ്ടാതെ തലതാഴ്ത്തി തന്നെ നിന്നു. നീ സത്യം പറയുന്നുണ്ടോ അതോ ഞാൻ ചോദിക്കേണ്ടത് പോലെ ചോദിക്കാനോ. അവൾ അവന്റെ പിടി വിട്ടു പൊട്ടിയ ലാപ്ടോപ് നിലത്ത് നിന്നും എടുത്തു അവന് കൊടുത്തു. അവനത് വാങ്ങി. ഇതെങ്ങനെ പൊട്ടിയെ അവൻ കലിപ്പിൽ ശബ്ദം ഉയർത്തി അവളോട് ചോദിച്ചു. അവൾ അതിനും ഒന്നും മിണ്ടിയില്ല. പിന്നെ ഒരു പൊട്ടിച്ചിരി കേട്ടു. അവൾ മുഖം ഉയർത്തി നോക്കി. ടീ പൊട്ടിക്കളി ഇതിനാണോ കരഞ്ഞു നിലവിളിച്ചേ. പൊട്ടിപ്പോയ വേറൊന്ന് വാങ്ങണം അല്ലാതെ പൊട്ടിയതോർത്ത്‌ കരയല്ലവേണ്ടേ. ചുമ്മാ ഒന്ന് വിരട്ടി നോക്കിയതാ പേടിച്ചു പോയോ. നമുക്ക് വേറെ വാങ്ങാന്നേ. ലീവിറ്റ്. ഒന്ന് ചിരിക്കേടോ എനിക്ക് പ്രശ്നം ഇല്ലെങ്കിൽ പിന്നെ നിനക്കെന്താ. അവൾ ചിരിക്കാൻ ശ്രമിച്ചു.

പറ്റിയില.മനസ്സ് മുഴുവൻ നീറിപ്പുകയുവാ. ഒന്ന് വിടെടി അത്. എനിക്ക് നിന്നോട് വേറൊരു കാര്യം പറയാനുണ്ട്. അവൻ അത് വലിച്ചെറിഞ്ഞു അവളെ അടുത്തേക്ക് വന്നു. അപ്പോഴാ ഫോൺ റിങ് ചെയ്തത്. അവൻ അറ്റൻഡ് ചെയ്തു. ഞാനിപ്പോ വരാം. എന്ന് പറഞ്ഞു ഫോൺ വെക്കുന്നത് കണ്ടു. അവൻ കുറച്ചു ഫയലും എടുത്തു പോകാൻ നോക്കി. പിന്നെ അവളെ നോക്കി പറഞ്ഞു. എനിക്കൊരു മീറ്റിങ് ഉണ്ട്. അത്യാവശ്യം ആയി ഒരിടം വരെ പോകണം. ഉച്ച കഴിഞ്ഞു ഞാൻ എത്തു. ഫോൺ ഓഫ്‌ ആകാനായി. ഒന്ന് ചാർജിനു വെച്ചേക്ക്. പിന്നെ എന്തെങ്കിലും അത്യാവശ്യം ഉണ്ടെങ്കിൽ തേജയുടെ ഫോണിൽ വിളിച്ചോ അവൻ പോയി. അവൾ തളർന്നത് പോലെ അവിടിരുന്നു. ഷെറി പറഞ്ഞ ഓരോ വാക്കും കൂരമ്പ് പോലെ നെഞ്ചിൽ തറച്ചു നിൽക്കുന്നുണ്ട്. ബാസ്റ്റഡ് എന്ന് വിളിച്ചതിനെക്കാളും അവൾക്ക് വേദന തോന്നിയത് സമീർക്കയെയും എന്നെയും ചേർത്ത് പറഞ്ഞത് കേട്ടപ്പോഴാണ്. രഹ്ന ഫൈസി വന്നാൽ ഞാൻ വീട്ടിലേക്ക് പോയെന്ന് പറഞ്ഞേക്ക്. അതും പറഞ്ഞു അവൾ പോയി. ***

ഫൈസി വന്നപ്പോൾ സഫുനെ കണ്ടില്ല. രഹ്‌നയെ വിളിച്ചു ചോദിച്ചപ്പോൾ പോയെന്ന് പറഞ്ഞു. അവളെ ഫോൺ പൊട്ടിച്ചത് ഓർമ വന്നു. ഒരു ഫോൺ വാങ്ങി കൊടുക്കണം അതും ആലോചിച്ചു ഇരിക്കുമ്പോഴാ അജു കേറി വന്നത്. എപ്പോ ലാൻഡ് ചെയ്തു മോനെ ഇന്ന് രാവിലെ. അവൻ ചുറ്റും നോക്കി സഫു എവിടെ. അവളെ ക്കൂടി കാണാനാ ഇങ്ങോട്ട് വന്നത്. വീട്ടിൽ പോയി. ഇത്ര പെട്ടെന്നൊ ഓഫീസ് ടൈം കഴിഞ്ഞോ. ആപിശാചിന് എന്ത് ഓഫീസ്. എന്ത് ജോലി. എന്നോടുള്ള വാശിക്ക് വരും എന്തെങ്കിലും എനിക്കിട്ട് താങ്ങിട്ട് പോകും അത്രന്നെ. ഇപ്പോഴും ഒരു മാറ്റവും ഇല്ലേ. അവൻ നിരാശയോടെ തലയാട്ടി. ഒരിക്കൽ എങ്കിലും ഇഷ്ടം ആണെന്ന് പറഞ്ഞിരുന്നെങ്കിൽ മരിച്ചാലും കുഴപ്പം ഇല്ലായിരുന്നു. ഈ ജന്മം ആ കുരിപ്പിന്റെ വായിൽ നിന്നും അത് കേട്ടിട്ട് കണ്ണടക്കുന്ന് തോന്നുന്നില്ല. നിരാശപെടാതെ ഫൈസി. ഇനിയും ടൈം ഉണ്ടല്ലോ. അവളെ കൂടി ഓഫീസ് ആണെന്ന സത്യം അവളോട് പറയ് ചിലപ്പോൾ ആക്റ്റിട്യൂട് മാറിയാലോ. അവളോ കണക്കായി. അവൾക്ക് ഈ സ്വത്തിലും പണത്തിലും ഒന്നും ഇന്ട്രെസ്റ്റ് ഇല്ല മോനെ.

അത് കൊണ്ടൊന്നും അവളെ വിലക്ക് വാങ്ങാനും പറ്റില്ല. നീ ഒന്ന് ട്രൈ ചെയ്തു നോക്ക്. അവളോടുള്ള സ്നേഹം കൊണ്ടല്ലേ നീ അവളെ എം ഡി യാക്കിയത്.അങ്ങനെയെങ്കിലും നിന്റെ സ്നേഹം അവൾ അറിയട്ടെ. അവളെ പിടിച്ചു ഞാനൊരിക്കൽ ഈ ചെയറിൽ ഇരുത്തിയത. അന്ന് അവളെന്തോ എന്നോട് പറഞ്ഞു. എന്താപ്പോ അത് അവൻ ആലോചിക്കുന്നത് പോലെയാക്കി. ഒരു... ഇച് ലിയെബി ടിച്ച് അങ്ങനെ പറഞ്ഞാൽ ജീവിതകാലം മുഴുവൻ ഇവിടങ്ങ് കൂടന്ന്. അങ്ങനെ പറഞ്ഞാലെന്താ. എനിക്കും അറിയില്ല. നീയിപ്പോ ചോദിച്ചപ്പോഴാ ഓർമ വന്നത്. അതിന് ഇത്ര ആലോചിക്കാനെന്താ പൊട്ടാ ഗൂഗിൾ ഒന്ന് നോക്കിയ പോരെ. അതും ശരിയാല്ലെ. എനിക്ക് അത്ര ഓടിയില്ല. അവൻ ഫോൺ എടുത്തു നോക്കി. ഒന്നും മിണ്ടാതെ താടിക്ക് കയ്യും വെച്ചു അജുനെ നോക്കി നിന്നു. അവൻ ആ ഫോൺ വാങ്ങി നോക്കി. അജു പിന്നെ പൊട്ടിച്ചിരിച്ചു.

അവൾ നൈസ് ആയിട്ട് പ്രൊപ്പോസ് ചെയ്തിട്ട് അത് പോലും മനസ്സിലാക്കാൻ പറ്റാത്ത പൊട്ടൻ. കുറച്ചെങ്കിലും ബുദ്ധിയുണ്ടെങ്കിൽ മന്നബുദ്ധിന്ന് എങ്കിലും വിളിക്കാമായിരുന്നു. ഫൈസി അവനെ നോക്കി ഇളിച്ചു കാണിച്ചു. നിന്നെ ഇതിനെ കൊള്ളൂ. ഒരു വലിയ ബിസിനസ്മാൻ വന്നിരിക്കുന്നു. വീണ്ടും പൊട്ടിച്ചിരിച്ചു. എന്നെ അങ്ങ് കൊല്ല് അതാ നല്ലേ. ആ പന്നിക്ക് ഒരു ക്ലൂ എങ്കിലും തന്നിരുന്നുവെങ്കിൽ ഞാനിന്നീ പൊല്ലാപ്പ് മൊത്തം പിടിക്കുമായിരുന്നോ. അവളെ ഇപ്പോ കയ്യിൽ കിട്ടിയിരുന്നെങ്കിൽ ഉണ്ടല്ലോ.... നീ ഒലത്തും അപ്പോഴാ ഫൈസിയുടെ ഫോൺ റിങ് ചെയ്തത്. സത്യം ദേ റിങ് ചെയ്തു. അവൻ കാൾ എടുത്തില്ല. ദേഷ്യം ഫോണിനോട് തീർക്കല്ല എടുക്ക്. ഫൈസി നോക്കിയത് പോലും ഇല്ല. ഇടി വെട്ടിയത് പോലെ താടിക്ക് കയ്യും കൊടുത്തുതന്നെ ഇരുന്നു. അജു വേഗം ഫോൺ എടുത്തു. ഇപ്പൊ വരാന്ന് പറഞ്ഞു അവൻ ഫോൺ വെച്ചു. ആരാടാ വിളിച്ചത്. സിറ്റി ഹോസ്പിറ്റലിൽ നിന്ന. നിന്റെ പ്രഗ്നന്റ് ആയ ഭാര്യയെ തനിച്ചു അവിടെയാക്കി പോയെന്ന് പറഞ്ഞു ചീത്ത വിളിക്കാന ആ സിസ്റ്റർ വിളിച്ചത്.

ഒരു മരുന്നും വാങ്ങാനുണ്ട് പോലും. റോങ്ങ്‌ നമ്പർ ആയിരിക്കും. അല്ലടാ വെരിഫൈഡ് നമ്പർ ആണ് സിറ്റി ഹോസ്പിറ്റലിൽ നിന്ന് തന്നെയാ വിളിച്ചത്. എന്ന ആള് മാറിയതാവും. ഭാര്യ പ്രഗ്നന്റ് പോലും. മര്യാദക്ക് ഒരു കിസ്സ് പോലും കൊടുത്തിട്ടില്ല അപ്പോഴാ പ്രഗ്നന്റ്. സത്യം തന്നെ ആണോ അവർക്ക് ആള് മാറിയത് തന്നെ അല്ലെ. ദേ അജു തെറിവിളിപ്പിക്കല്ലേ. എന്നോട് ചൂടാവുന്നത് എന്തിനാ നിന്റെ ഭാര്യ പ്രഗ്നന്റ് ആവാത്തത് എന്റെ കുഴപ്പം ആണോ. അപ്പോഴാ വീണ്ടും കാൾ വന്നത്. ഞാനെടുത്തോളാം. സോറി റോങ്ങ്‌ നമ്പർ ആണ് നിങ്ങൾ ഫൈസാൻ മുഹമ്മദ്‌ അല്ലെ. ഫോൺ നമ്പർ പറഞ്ഞു കൊടുത്തു. ഭാര്യയുടെ പേര് സഫ്നഎന്ന് തന്നെ അല്ലെ. ഇതൊക്കെ ശരിയാണ്. നിങ്ങൾക്ക് ആള് മാറീതാവും. പേഷ്യന്റിന് തലകറങ്ങിവീണാണ് ഇവിടെ കൊണ്ട് വന്നത്.കക്ഷി പ്രഗ്നന്റ് ആണ്. കൂടെയുള്ള ആളാണ്‌ ഈ നമ്പർ തന്നത്. മരുന്ന് വാങ്ങാൻ പോകുമ്പോൾ ഇവിടെ കുറച്ചു സമയം നിക്കൊന്ന് ചോദിച്ചു. എനിക്ക് ഡ്യൂട്ടിക്ക് കേറാൻ ടൈം ആയി. പെട്ടന്ന് വാ.ഇല്ലെങ്കിൽ ഞാനങ്ങു പോകും റൂം നമ്പർ 5.ഫോൺ വെച്ചു. ഫോൺ ലൗഡിൽ ആയിരുന്നു.

രണ്ടു പേരും പരസ്പരം നോക്കി. എന്റെ സഫു പ്രഗ്നന്റ് ഒന്നും അല്ല. പ്രഗ്നന്റ് ആണെന്ന് ഇപ്പൊ അറിഞ്ഞല്ലേ ഉള്ളൂ അതിന്. അജു തമാശ വിട് ഞങ്ങൾ തമ്മിൽ അങ്ങനെയൊരു ബന്ധം ഇതവരെ ഉണ്ടായിട്ടില്ല. ഫൈസി ദേഷ്യത്തോടെ പറഞ്ഞു. നീ സഫുനെ വിളിച്ചു നോക്ക്. കാര്യം കഴിഞ്ഞില്ലേ. അവൾക്ക് ഫോൺ ഇല്ല. എറിഞ്ഞു പൊട്ടിച്ചതിൽ അവന് അവനോട് തന്നെ ദേഷ്യം തോന്നി. ഏതായാലും പോയി നോക്കാം. നിന്റെ സഫ്ന അല്ലെങ്കിൽ വേറേതെങ്കിലും പെണ്ണ്. ഇപ്പൊ തനിച്ചല്ലേ അവിടെ ഉള്ളത്. ഒന്ന് പോയി നോക്കാടാ വാ. അവൻ ഒന്ന് മൂളി. രണ്ടാളും അപ്പൊ തന്നെ പോയി. ടാ സപ്പോസ് അത് നിന്റെ സഫു തന്നെ ആണെങ്കിൽ... ഒരിക്കലും അല്ല. അജു മിണ്ടാതിരുന്ന നിനക്ക് കൊള്ളാം അല്ലേൽ എന്റെ കയ്യിന്ന് വാങ്ങിക്കുമേ. അവിടെ എത്തുന്നവരെ പിന്നെ ഒന്നും മിണ്ടിയില്ല. അവർ റൂമിന്റെ അടുത്തെത്തിയതും വാതിൽ മുട്ടാൻ നേരം ഫൈസിക്ക് കൈ വിറച്ചു.

സഫു ആവരുതെന്ന് പ്രാർത്ഥിച്ചു അവൻ തുറന്നു. വാതിൽ തുറന്നതും കണ്ടത് ബെഡിൽ സഫു ഇരിക്കുന്നതാണ്. അപ്പുറത്തും ഇപ്പുറത്തും ഉപ്പയും ഉമ്മയും. ഉമ്മ അവളെ കൈ പിടിച്ചു എന്തൊക്കെയോ സംസാരിക്കുന്നുമുണ്ട്. അവരെ കണ്ടതും ഉപ്പ വന്നു ഫൈസിയുടെയും അജുവിന്റേയും വായിൽ ലഡു വെച്ചു കൊടുത്തു. നമ്മുടെ വീട്ടിലേക്ക് ഒരു കുഞ്ഞാവ വരാൻ പോകുവാടാ. സന്തോഷം കൊണ്ട് ഇപ്പൊ എന്താ ചെയ്യാന്ന് തിരിയുന്നില്ല. ഞാനെ ഇവിടെ എല്ലാർക്കും ലഡു കൊടുത്തിട്ട് വരാം ഉപ്പ പുറത്തേക്ക് പോയി. അതേ നീ കിസ്സ് മാത്രം അല്ലെ അവൾക്ക് കൊടുത്തുള്ളൂ. കിസ്സ് കൊടുത്താലും കുട്ടിയുണ്ടാകുന്ന് ഇപ്പൊ അറിഞ്ഞു.അജുആക്കിചിരിച്ചു കൊണ്ട് പറഞ്ഞു. ഫൈസി വായിലിട്ട ലഡു തിന്നണോ വേണ്ടയോന്ന് അറിയാതെ അജുനെ നോക്കി. ഇനി അറിയാതെ എങ്ങാനും അബദ്ധത്തിൽ..... അവൻ സഫുനെ തന്നെ നോക്കി നിന്നു.... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story