💕മിഴികൾ പറഞ്ഞ പ്രണയം 💕: ഭാഗം 7

mizhikal paranja pranayam

രചന: സഫ്‌ന കണ്ണൂർ

ടീ കോപ്പേ ഞാനെപ്പൊഴാ നിന്റെ ഫ്രണ്ടായത് . നിന്നെപോലൊരുത്തനെ ഫ്രണ്ട് ആണെന്ന് പറയാൻ എനികെന്താ വട്ടുട്ടോ .ഫ്രണ്ടാക്കാൻ പറ്റിയൊരു കക്ഷി .ഞാൻ ആരോടും പറഞ്ഞിട്ടൊന്നും ഇല്ല . എന്നിൽ നിന്നും അങ്ങനെയൊരു പ്രതികരണം അവൻ പ്രതീക്ഷിചിട്ട് ഉണ്ടാവില്ല .അതിന്റെ പതർച്ച അവന്റെ മുഖത്ത് വ്യക്തമായി കാണാമായിരുന്നു . പിന്നെയെന്തിനാടീ അവൻ ഫ്രണ്ടാണെന്ന് പറഞ്ഞു പൈസ തിരിച്ചു തന്നത് . ആര് പറഞ്ഞു .എന്ത് പൈസ .എന്തൊക്കെയാ പറയുന്നേ ഒന്നും മനസിലായില്ല . ഇപ്പൊ ആ കാറിൽ പോയ കക്ഷി .നീ അവനോടു ഞാൻ നിന്റെ ഫ്രണ്ടാണെന്ന് പറഞ്ഞില്ലേ . അത് അവനോട് തന്നെ ചോദിക്കണം .അവനെതന്നെ ഞാനാദ്യായിട്ട കാണുന്നെ .ആരാ അത് . അടവിറകല്ലേ അവൻ പറഞ്ഞല്ലോ നീ അവന്റെ ഫ്രണ്ട് ആണെന്ന് . ആരേലും എന്തെങ്കിലും പറഞ്ഞുന്നു വെച്ച് എന്റെ മെക്കിട്ട് കേറുന്നോ .കുറച്ചു ചൂടായി തന്നെ പറഞ്ഞു . അവൻ .....അത് ....പൈസ ....ആക്സിഡന്റ് .....ഫൈസി എന്താ പറയണ്ടെന്ന് അറിയാതെ വിക്കി വിക്കി പറയുന്നത് കണ്ടു മനസ്സിൽ ചിരി പൊട്ടുന്നുണ്ടായിരുന്നു .

തനിക്കെന്താ ഇപ്പൊ വേണ്ടേ .എനിക്ക് താൻ പറയുന്നതൊന്നും മനസിലായില്ല . അവൻ ഒന്നും മിണ്ടാതെ തിരിച്ചു പോയി . പുലി പോലെ വന്നവൻ പൂച്ചയെ പോലെ തിരിച്ചു പോയി . അവനെ വിറ്റ ക്യാഷ് എന്റെ കയ്യിലുണ്ട് .സത്യം പറഞ്ഞാൽ അവന്റെ വരവ് കണ്ടു പേടിച്ചിരുന്നു .താണ് കൊടുത്ത തലയിൽ കയറി ഇരിക്കുന്ന ഇനമാ .അത് കൊണ്ട കളം മാറ്റി ചവിട്ടിയെ .ഏതായാലും സംഭവം ഏറ്റില്ലേ അത് മതി .അല്ലെങ്കിൽ അവനിപ്പോ എന്നെ തെറി വിളിച്ചു കൊന്നേനെ . *** ഫൈസി അവൾ ആൾ സ്മാർട്ട.ഐ ലൈക് ഇറ്റ് . എന്താണാവോ അവൾ ചെയ്ത മഹനീയ കാര്യം . നിന്നെ അസ്സൽ കോമാളി പീസാക്കി വിട്ടു . മനസിലായില്ല . ആ ചെക്കനില്ലേ അവൻ കാശ് തരുമ്പോ പറഞ്ഞ ഡയലോഗ് ഓർത്തു നോക്കിയേ .സഫുന്റെ ഫ്രണ്ടന്ന് വെച്ച നമ്മളെയും ഫ്രണ്ടാണ് . സഫുന്ന അവളെ വിളിക്കൽ എന്ന് അവന്ന് എങ്ങനെയാ അറിയാ.ജസ്റ്റ്‌ പരിജയം ആണെങ്കിൽ സഫ്ന എന്നല്ലേ പറയു.നിന്നെപേടിച്ചു ആ പാവം കള്ളം പറഞ്ഞത . ഫൈസി ഒന്നും മിണ്ടാതെ മൂളുക മാത്രം ചെയ്തു .

ഞാൻ ഒരു കാര്യം പറഞ്ഞാൽ നിനക്ക് ദേഷ്യം വരോ . നീ പറയ് എന്നിട്ട് നോക്കാം . നമുക്ക് സഫുനോട് ഹെല്പ് ചോദിച്ചൂടെ .കാര്യം എല്ലാം പറഞ്ഞാൽ അവൾ സഹായിക്കും . അവളാകുമ്പോ അവളുടേതായ ഒരു റേഞ്ച് ഉണ്ടാകും .പോരാത്തേന്ന് സമീർക്കയുടെ മരുമോളും . ആ പിശാചിന്റെ ഒരു സഹായവും എനിക്ക് വേണ്ട .അവളെ കാണുന്നതേ എനിക്ക് കലിയാ. നമ്മളിപ്പോ ഇവിടെ വന്നിട്ട് രണ്ടാഴ്ച യായി .എന്തെങ്കിലും നടന്നോ .ഇല്ലല്ലോ .തേരാ പാരാ നടകയല്ലേ .പോയ ഒരു വാക്ക് കിട്ടിയ ലോട്ടറി .തത്കാലം കലിപ്പൊക്കെ മാറ്റി വെക്ക് .കാര്യം കാണാൻ കഴുതകാലും പിടിക്കാം . ഫൈസി കുറച്ചു സമയം ആലോചിച്ചു . അവള് സഹായിക്കോ സഹായിക്കും .ഇപ്പൊ തന്നെ അവൾക്ക് കാണാത്തമാതിരി പോകാവുന്നതേ ഉള്ളൂ .അവൾ ഇടപെട്ടില്ലേ . അതാ പറഞ്ഞെ അവൾ സമീർക്കയുടെ പിൻഗാമിയാ .വേണ്ടുന്നിടത്തും വേണ്ടാത്തിടത്തും എല്ലാം തലയിട്ടോളും . എന്നാലും ...... നിനക്ക് നിന്റെ അൻസിയെ വേണോ .വേണമെങ്കിൽ വാശി വിട് . ഫൈസി പിന്നെ ഒന്നും പറഞ്ഞില്ല .എന്റെ അൻസീ നിനക്ക് വേണ്ടി ഞാൻ പെടുന്ന പാട് വല്ലതും നീയറിയുന്നുണ്ടോ . **

മുറ്റത്തു ഇത് വരെ കണ്ടിട്ടില്ലാത്ത കാർ കണ്ടപ്പോൾ ഏതോ ഗസ്റ്റ് വന്നിട്ടുണ്ടെന്ന് മനസ്സിലായി. പിറകിലെ പോകാൻ നോക്കിയതും .ഇതിലെ തന്നെ കയറിക്കോന്ന് പറഞ്ഞു ഒരാൾ വിളിച്ചു .ഇത് വരെ കണ്ടിട്ടില്ല ഇയാളെ . ഞാൻ സലാം ചൊല്ലിക്കൊണ്ട് അകത്തേക്ക് കയറി .അയാൾ സലാം മടക്കി .ഞാൻ പോകാൻ നോക്കിയതും വീണ്ടും വിളിച്ചു . അവിടെ നിക്കേടോ ഒന്ന് പരിജയപെട്ടിട്ട് പൊയ്ക്കൂടേ . സമീർക്കയും ഒന്നിച്ചുണ്ടായിരുന്നു .പൊതുവേ ആരെങ്കിലും ഉണ്ടെങ്കിൽ കണ്ണ് കൊണ്ട് പോയിക്കോ എന്ന് പറയും .ഇന്ന് ഒന്നും പറഞ്ഞില്ല .അവർ എന്തൊക്കെയോ ചോദിച്ചു .ഞാനതിനൊക്കെ മറുപടിയും പറഞ്ഞു .നല്ല ഫ്രണ്ട്‌ലി ടൈപ്പ് .എനിക്ക് അയാളെ ഒരുപാടിഷ്ടമായി . ലാസ്റ്റ് എല്ലാവരും ചോദിക്കുന്ന ചോദ്യവും . ഇവളെ കെട്ടിക്കൊന്നൊന്നും ഇല്ലെന്ന് . അതിന് സമീർക്ക പറഞ്ഞ ഡയലോഗ് കേട്ട് ഞാൻ വായും പൊളിച്ചു നിന്നുപോയി . ഒരാലോചന ഏകദേശം ശരിയായിട്ടുണ്ട് .അടുത്ത് തന്നെ മാര്യേജ് ഉണ്ടാകും . എന്റെ ഉപ്പാക്ക് എന്നെ വേഗം കല്യാണം കഴിപ്പിക്കണോന്ന് ആഗ്രഹം ഉണ്ട് .സമീർക്ക സമ്മതിച്ചില്ല .

മെച്യുരിറ്റി വരട്ട് എന്നിട്ട് നോക്കാം .അവൾ ഇപ്പൊ പടിക്കട്ടെ എന്ന് പറഞ്ഞു .ഇന്നലേം കൂടി ഒരാലോചന മുടക്കിയിന് .എന്നിട്ട് ഇപ്പൊ ഇയാളോട് പറഞ്ഞത് ഇങ്ങനെയും . ഞാൻ വേഗം അവിടെനിന്നും സ്കൂട്ടായി . അല്ല ഇത്തൂസ് നിങ്ങടെ കെട്ടിയോനെ വട്ടായോ . അത് പണ്ടേ ഉള്ളതാ .മൂപ്പര് ഇപ്പൊ എന്താ ചെയ്തേ . അതാരാ പുറത്തു വന്നത് .അയാളോട് പറയാ എന്റെ മാര്യേജ് ആയെന്ന് . എന്നാ ആരെയെങ്കിലും കണ്ടു വെച്ചിട്ട് ഉണ്ടാകും .അതോണ്ടായിരിക്കും വരുന്ന ആലോചനയെല്ലാം മുടക്കുന്നെ . ഞാനറിയാതെ ഇനി എന്റെ കല്യാണം ഉറപ്പിച്ചോ .അല്ലെങ്കിലും അറിഞ്ഞിട്ട് എന്ത് ഉണ്ടാക്കാന .ഏത് കോന്തനെ ആവോ കണ്ടെത്തിയത് . ടീ അതാരാണെന്ന് അറിയോ .നിന്റെ സോറിവാലയുടെ ഇക്കാക്ക .ഹാരിസ് . തങ്കക്കുടം പോലത്തെ ഈ മനുഷ്യന് എങ്ങനെയാ ഇതുസേ ആ കാട്ടാളനെ പോലത്തെ അനിയന് ഉണ്ടായേ . അത് അവരെ ഉപ്പാനോടും ഉമ്മനോടും പോയി ചോദിക്ക് .അല്ലേൽ വേണ്ട ഹാരിസകയോട് ഇപ്പൊ തന്നെ ചോദിക്കാം .നിങ്ങളെ അനിയൻ തന്നെയാണോന്ന് .

ഇതുസ് നമ്മക്കിട്ട് തങ്ങിയതാണെന്ന് മനസിലായി.വിശപ്പ് നല്ലോണം ഉള്ളത് കൊണ്ട് പിന്നെ കാണാട്ടോ എന്ന് പറഞ്ഞു ഞാൻ പോയി . *** വൈകുന്നേരം ബസ് സ്റ്റോപ്പിൽ എത്തിയതും ഞാനും സനയും സ്റ്റക്കായി നിന്നു .ബസ് സ്റ്റോപ്പിൽ ഫൈസിയും അജുവും . കണ്ടതും ഫൈസി കൈ കൊണ്ട് ഹായ് പറഞ്ഞു . ഹായ് സഫ്ന ടീ ഇന്ന് സൂര്യൻ പടിഞ്ഞാറനോ ഉദിച്ചേ .ഇന്നലെ കടിച്ചു കീറാൻ വന്നവന ഇന്ന് നോക്കിയേ ക്ലോസപ്പിന്റെ പരസ്യം പോലെ വന്നു നിക്കുന്നു .എന്തെങ്കിലും പണിയാണോ വാ പോയി നോക്കാം .ഇല്ലെങ്കിൽ ഇങ്ങോട്ട് വരും .അത് നമുക്ക് പണിയാകും . ഉള്ളിൽ ചെറിയ പേടിയുണ്ടെങ്കിലും പുറത്തു കാണിച്ചില്ല . സഫ്നയോട് ഒരു സോറി പറയാൻ വന്നതാ .ഇന്നലെ എന്നെ ഹെല്പ് ചെയ്തിട്ടും ഒരു താങ്ക്സ് പോലും പറഞ്ഞില്ല .പെട്ടന്ന് ദേഷ്യത്തിന് എന്തൊക്കെയോ പറഞ്ഞു പോയതാ സോറി .ഒന്നും മനസ്സിൽ വെക്കരുത് . ഞാൻ മെല്ലെ മുകളിലേക്ക് നോക്കി . നീയെന്താ നോക്കുന്നെ . കാക്ക മലർന്നു പറക്കുന്നുണ്ടോന്ന് ആകിയതാണല്ലേ വിശ്വസിക്കാൻ പറ്റാഞ്ഞിട്ടാ മാഷേ .പെട്ടന്ന് ഒരു ചേഞ്ച്‌ .

എന്ന വിശ്വാസം വരുമ്പോൾ വരാം .പോട്ടെ അവൻ പോകാൻ നോക്കിയതും സഫു വിളിച്ചു .ഫൈസി ഒരു മിനിറ്റ് . സോറിട്ടോ ഞാനും അന്ന് പെട്ടന്ന് ഒരു ദേഷ്യത്തിന് റിയലി സോറി . ഫ്രണ്ട് പെട്ടന്ന് അവൻ ചോദിച്ചതും ഒന്ന് ഞെട്ടിപ്പോയി .ഒന്നും മിണ്ടിയില്ല . എന്താടോ ഫ്രണ്ട് ആക്കാൻ പറ്റില്ലേ . അവൾ ഫൈസിയെ നോക്കി പുഞ്ചിരിച്ചു .ഫ്രണ്ട് . അവനോടു സംസാരിച്ചു ഇരിക്കുമ്പോഴാ ഷെറി കയറി വന്നേ . വാട്ട്‌ എ സർപ്രൈസ് .ഇവനെ കണ്ടാൽ വെടി വെച്ചു കൊല്ലുന്ന പറഞ്ഞു നടന്ന കക്ഷിയാ .ഇപ്പൊ തേനും പാലും പോലെയായല്ലോ . എന്റെ പൊന്നു സഫ്ന ഒന്ന് വഴക്ക് പറഞ്ഞതിന് ഇത്രയും വേണോ . ചുമ്മാതാ ഫൈസി ഇവൾ കള്ളം പറയുന്നതാ .ഞാൻ പറഞ്ഞൊന്നും ഇല്ല . കാൽമാറല്ലേ സഫു .ഇത് മാത്രമല്ല പറഞ്ഞത് . നീ എന്തൊക്കെയാ ഈ പറയുന്നേ ഷെറി . കാൽ ഒടിഞ്ഞു കിടന്നപ്പോ ഫൈസിയെ ചീത്ത പറയാത്ത ഒരു ദിവസം പോലും ഉണ്ടായിട്ടില്ല . അവൾ ഞെട്ടലോടെ ഫൈസിയെ നോക്കി .ഇവനാണോ അപ്പൊ എന്നെ തള്ളിയിട്ടത് ഫൈസിക്കും അതേ ഞെട്ടൽ തന്നെയായിരുന്നു

.ഐ ആം സോറി സഫ്ന അറിയാതെ പറ്റിപ്പോയത.അവൻ പോലും അറിയാതെ ആത്മാർത്ഥമായി തന്നെ അവന്റെ വായിൽ നിന്നും വന്നതായിരുന്നു അത് .എപ്പോഴും ഒരു കുറ്റബോധം ഉണ്ടായിരുന്നു അവന്റെ മനസ്സിൽ . നിങ്ങളപ്പോ എപ്പോ കണ്ടാലും ഉടകനല്ലോ സന പറഞ്ഞു . ഇപ്പൊ മാറിയില്ലേ .ഞങ്ങൾ ഫ്രണ്ട്സും ആയി അല്ലേ സഫ്ന . വീണ്ടും തെറി വിളിക്കുന്നു കരുതി മുൻ കരുതൽ അല്ലേ ഫൈസി .അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു . അങ്ങനെയും പറയാം .ബസ് വരുന്നത് വരെ സംസാരിച്ചു കൊണ്ട് ഇരുന്നു .ഷെറി അവന്റെ മുഖത്ത് നിന്നും കണ്ണെടുത്തിയില്ല .സഫു ശ്രദ്ധിക്കുന്നുണ്ടായിരുന്നു അത് .ബസ് വന്നതും അവർ പോയി . ** ഇപ്പൊ എങ്ങനെയുണ്ട് ഫൈസി ഞാൻ പറഞ്ഞില്ലേ അവൾ ഫ്രണ്ട്ലിടൈപ്പ് ആണെന്ന് .ഇന്നസെന്റ് ഗേൾ .മനസ്സിൽ ഒന്നും വെക്കാതെ പെരുമാറുന്ന ടൈപ്പ് . പക്ഷേ എന്ത് കൊണ്ടോ ഫൈസിക് അവളെ അസപ്റ്റ് ചെയ്യാൻ പറ്റുന്നുണ്ടായിരുന്നില്ല .അൻസിയെ ഓർത്ത് മാത്രമാണ് അവളോട് മിണ്ടിയതും ഫ്രണ്ടായതും . *** എന്റെ റൂട്ട് ക്ലിയർ ആയി മോളെ ഷെറി അവർ പോയതും സഫുനെ കെട്ടിപിടിച്ചു . ഷെറി നോക്കുന്നത് ഇവനെ ആണെന്ന് അറിഞ്ഞതും മനസ്സിൽ എന്തോ വല്ലാത്ത ഭാരം പോലെ തോന്നി .അത് അംഗീകരിക്കാൻ മനസ്സ് വരാത്ത പോലെ ...... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story