💕മിഴികൾ പറഞ്ഞ പ്രണയം 💕: ഭാഗം 70

mizhikal paranja pranayam

രചന: സഫ്‌ന കണ്ണൂർ

കിസ്സ് കൊടുത്ത കുട്ടിയുണ്ടാകുന്ന വിദ്യ ഒന്ന് പറഞ്ഞു തരുമോ മുത്തേ അജു മെല്ലെ കാതിൽ പറഞ്ഞു ഇപ്പൊ പറഞ്ഞു താരാടാ പട്ടീ എന്ന് പറഞ്ഞു ലഡ്ഡു എടുത്തു അവന്റെ വായിൽ ഉന്തികയറ്റി. എന്നിട്ട് റൂമിൽ നിന്നും പുറത്തിറങ്ങി. അജു ലഡ്ഡു ഒക്കെ തട്ടികളഞ്ഞു പുറത്തേക്കു വന്നു. അവിടെ ഒരു കസേരയിൽ നഖവും കടിച്ചുതുപ്പിക്കൊണ്ട് ഫൈസി ഇരിക്കുന്നത് കണ്ടു. അജുവും പോയി അവിടെ ഇരുന്നു. അപ്പൊ ശരിക്കും അത് നിന്റെ കുട്ടിയല്ലേ അവൻ ദഹിപ്പിക്കുന്ന ഒരു നോട്ടം നോക്കി. ഇത് നല്ല കഥ. എന്ത് ചോദിച്ചാലും കലിപ്പ് തന്നെയാണല്ലോ. അവൾ പ്രഗ്നന്റ് ആണെങ്കിൽ അതെന്റെ കുട്ടി തന്നെയാ. അതിലിപ്പോ എനിക്കൊരു ഡൌട്ട് ഇല്ല. ഓക്കെ അപ്പൊ അത് ഫിക്സ്. കിസ്സ് കൊടുത്ത പ്രഗ്നന്റ് ആകോ അതല്ലേ മനസ്സിലാവാതെ. ഒരേ റൂമിൽ കിടന്നിട്ടുണ്ടെന്നല്ലാതെ ഞങ്ങൾ തമ്മിൽ ഇത് വരെ സെക്സ്...... ബാക്കി പറയാതെ അവൻ കൈ മലർത്തി.

അത് കേൾക്കുമ്പോഴ ചൊറിഞ്ഞു വരുന്നേ. പിന്നെ ഇവൾക്ക് ദിവ്യഗർഭം ആണോ. അല്ലെങ്കിൽ തന്നെ തല പെരുത്ത് നിക്കുവാ അതിന്റിടയിൽ ഒരുമാതിരി കോപ്പിലെ ഡയലോഗ് കൊണ്ട് വന്ന എന്റെ വായിലിരിക്കുന്നത് മുഴുവൻ കേൾക്കും പറഞ്ഞില്ലെന്നു വേണ്ട അജു. ടാ ചൂടാവാതെ. മനസ്സിൽ നിക്കതോണ്ടല്ലേ ചോദിക്കുന്നെ ഇനി അബദ്ധത്തിൽ എങ്ങാനും നീയും അവളും തമ്മിൽ..... കിസ്സ് കൊടുത്തിട്ടുണ്ട് കെട്ടിപിടിച്ചു കിടന്നിട്ടും ഉണ്ട് അതിലപ്പുറം ഒന്നും എനിക്ക് ഓർമയില്ല. ഒന്ന് ഞാൻ ഉറപ്പിച്ചു പറയാം. അവൾ പ്രഗ്നന്റ് ആണെങ്കിൽ അതെന്റ കുട്ടി തന്നെയാ. എനിക്ക് എന്നെ വിശ്വാസം ഇല്ല. പക്ഷേ അവളെ വിശ്വാസം ആണ് എന്നേക്കാൾ കൂടുതൽ. അവളോട് തന്നെ നേരിട്ട് ചോദിക്കന്നെ. ദാ വരുന്നു നിന്റെ പുന്നാര ഭാര്യ. അജു നോക്കുന്നിടത്തേക്ക് ഫൈസി നോക്കി. അവൾ നടന്നു വരുന്നത് കണ്ടു. മുഖം കണ്ടാൽ അറിയാം ഫുൾ ഹാപ്പി ആണെന്ന്. സന്തോഷം കൊണ്ട് കവിളൊക്കെ ചുവന്നു തുടുത്തു ചുണ്ടിലെ മായാത്ത പുഞ്ചിരി അതിന് മാറ്റ് കൂട്ടുന്നുണ്ടായിരുന്നു.

അവിടെ ഒരു കൊച്ചു കുട്ടി നിൽക്കുന്നത് കണ്ടു. കയ്യിലിരുന്ന ലഡ്ഡു കൊടുത്തു കവിളിൽ ഒരു മുത്തം കൊടുത്തു അവൾ. ഫൈസി അവളെ നോക്കി ഫ്ലാറ്റ് ആയ പോലെ നിൽക്കുന്നത് കണ്ടു. അറിയാതെ അവൻ അവന്റെ കവിളിൽ തൊട്ടു. അവൾ അവന്റെ കവിളിൽ കിസ്സ് തന്നത് പോലെയാ അവന് തോന്നിയത്. സ്വപ്നം കാണാൻ പറ്റിയ ടൈം. കുട്ടി എങ്ങനെ ഉണ്ടായെന്നു അറിയാതെ മനുഷ്യൻ ഇവിടെ നിൽക്കപൊറുതിയില്ലാതെ ഇരിക്കുവാ. അപ്പോഴാ അവന്റെ...... അവൻ ഫൈസിയുടെ കാലിൽ ഒരു ചവിട്ട് കൊടുത്തു. അവൻ ദേഷ്യത്തോടെ അജുനെ നോക്കി. എന്താടാ കോപ്പേ. ഞാൻ അവളോട് ചോദിക്കട്ടെ എന്ത് നീയെങ്ങനെ പ്രഗ്നന്റ് ആയതെന്ന്. കൊല്ലും നിന്നെ ഞാൻ പട്ടീ. എന്നാ നീ പറഞ്ഞു താ. അവളെങ്ങനെ പ്രഗ്നന്റ് ആയിന്ന്. അങ്ങനെ മനസ്സിലാവുന്ന ഭാഷയിൽ ചോദിക്കണ്ടേ. ഇങ് അടുത്ത് വാ ഞാൻ ചെവിയിൽ പറഞ്ഞു തരാം. അവന്റെ ഭാവം കണ്ടു കട്ടത്തെറി വിളിക്കാന വരുന്നെന്നു അവന് മനസ്സിലായി.അജു ചെവി പൊത്തിപിടിച്ചു പറഞ്ഞു ഞാൻ ഊഹിച്ചു മനസ്സിലാക്കികൊള്ളവേ. നീ പറഞ്ഞു തരണ്ട. അപ്പോഴേക്കും സഫു മുന്നിൽ എത്തിയിരുന്നു. ഹായ് സഫു ഹായ് അജു എപ്പോ ലാൻഡ് ചെയ്തു. ഇന്ന് രാവിലെ.

ചിലവ് ചെയ്യണംട്ടോ ദേ ഇരിക്കുന്നു ചിലവ് ചെയ്യേണ്ട ആള്. കയ്യോടെ കൂട്ടിപ്പോയി മുതലാക്കിക്കോ. അവൾ ഫൈസിയെ നോക്കി ചിരിച്ചു. അത് പറയാനുണ്ടോ മുടിപ്പിച്ചേ വിടുള്ളൂ. നിന്റെ വകയെപ്പോഴാ ട്രീറ്റ് തരിക. എന്റെ വകയും വേണോ ഇനി. ആയിശു ഒന്ന് നോർമൽ ആവട്ടെ. എന്നിട്ട് വേണം എനിക്ക് ട്രീറ്റ്‌ ചെയ്യിക്കാൻ . തരുമ്പോ മറക്കാതെ നിന്നെയും വിളിക്കും. നമുക്ക് അടിച്ചു പൊളിക്കാട്ടോ അപ്പൊ. അജുവും ഫൈസിയും ഞെട്ടലോടെ അവളെ നോക്കി നിന്നു. എന്റെ ആയിശു ഒരു പാവമാ. ഒരുപാട് സങ്കടപ്പെട്ടതല്ലേ. അവളെ പ്രാർത്ഥന കേൾക്കാതിരിക്കോ പിന്നെ. ബാബിയാണോ അപ്പൊ പ്രഗ്നന്റ് രണ്ടു പേരും ഒന്നിച്ചു ചോദിച്ചു. അവൾ രണ്ടു പേരെയും മാറി മാറി നോക്കി. നിങ്ങളപ്പോ ഒന്നും അറിഞ്ഞില്ലേ ആയിശു ഉമ്മയാവൻ പോവ്വുകയാ. അത് പറയുമ്പോൾ അവൾ പ്രഗ്നന്റ് ആയ സന്തോഷം ഉണ്ടെന്ന് തോന്നി അവർക്ക്. ഫൈസിക്ക് അപ്പോഴാ ശ്വാസം നേരെ വീണത്. അല്ല നീയല്ലേ അപ്പൊ പ്രഗ്നന്റ് അജു അറിയാതെ ചോദിച്ചു പോയി. ഞാനോ അവൾ ഞെട്ടിയത് പോലെ ചോദിച്ചു. ആ ഒരു നഴ്‌സ് വിളിച്ചു പറഞ്ഞു.

നീ പ്രഗ്നന്റ് ആയി ഇവിടെ അഡ്മിറ്റ് ആണെന്ന്. അവൾ കണ്ണ് മിഴിച്ചു ഫൈസിയുടെ മുഖത്തേക്ക് നോക്കി. അവൻ നോക്കി ചിരിച്ചതും അവൾ നോട്ടം തെറ്റിച്ചു. നീയെങ്ങനെ പിന്നെ ഇവിടെ എത്തിയെ അജു ആകാംഷയോടെ അവളോട് ചോദിച്ചു. ആയിശു എങ്ങനെ സഫുവായിന്ന് അറിയാനായിരുന്നു അജുന് അറിയേണ്ടത്. ഫൈസി ഫോൺ എടുക്കാതെയാ മീറ്റിങ്ങിനു പോയത്. അറിയാത്ത നമ്പറിൽ നിന്നും അഞ്ചാറു പ്രാവശ്യം ഫോൺ വന്നു. അത്യാവശ്യം ആണെന്ന് തോന്നിയത് കൊണ്ട് ഫോൺ അറ്റൻഡ് ചെയ്തേ. ഫൈസിയുടെ അപ്പുറത്തെ വീട്ടിലേ കുട്ടിയ വിളിച്ചത്. ആയിശു തലകറങ്ങി വീണു. ഉപ്പയും ഉമ്മയും ഇവിടില്ല. പോകുമ്പോൾ അവളെ കൂട്ടിന് അവിടെ ആക്കിയതാരുന്നു. ഫൈസിയോട് വേഗം വരാൻ പറയൊന്ന് ചോദിച്ചു. ഫൈസിയെ വിളിച്ചിട്ട് കിട്ടിയില്ല. അത് കൊണ്ട് ഞാൻ വീട്ടിലേക്ക് പോയി. ആയിശുനെ കൂട്ടി ഇവിടേക്ക് വന്നു. മരുന്ന് വാങ്ങാൻ പറഞ്ഞപ്പോൾ ഒരു നേഴ്‌സിനെ കയ്യും കാലും പിടിച്ചു കൂട്ടിനിരുത്തി. ഇവിടെ നിന്ന് മരുന്ന് കിട്ടാത്തൊണ്ട് പുറത്ത് പോകേണ്ടി വന്നു . വരാൻ കുറച്ചു ലേറ്റ് ആയി പോയി. പോകുമ്പോൾ ആ നഴ്സിന്റെ കയ്യിൽ എനിക്ക് ഫോൺ ഇല്ലാത്തോണ്ട് ഫൈസിയുടെ നമ്പർ കൊടുത്തിരുന്നു.

ആരുടെ നമ്പർ ആണെന്ന് ചോദിച്ചപോ ഹസ്ബൻഡ് ആണെന്ന് പറഞ്ഞിരുന്നു. അവർക്ക് ആള് മാറിയതാവും വിളിച്ചു പറഞ്ഞപ്പോൾ. ഞാൻ തിരിച്ചു വരുമ്പോഴേക്ക് ഉപ്പയും ഉമ്മയും എത്തിയിന്. അവരെയും വിളിച്ചു പറഞ്ഞിരുന്നു ഞാൻ. ആ നെഴ്സിന് അപ്പൊ ആള് മാറിയതാണ്. എന്തൊക്കെ പുകിലായിരുന്നു ഇവിടെ. ഇക്കാരണം കൊണ്ടെങ്കിലും ഇവർ ഒന്നിക്കുന്ന് വരെ മനസ്സിൽ ഒരു പ്രതീക്ഷയുണ്ടായിരുന്നു. എല്ലാം പോയി. അവൻ നിരാശയോടെ ദീർഘ ശ്വാസം വിട്ടു. ദയനീയമായി ഫൈസിയെ നോക്കി. ഞാൻ അപ്പോഴേ പറഞ്ഞില്ലേന്ന എന്ന മട്ടിൽ ഫൈസി പുരികം പൊക്കി കാണിച്ചു. എനിക്ക് ബസ്സിന് ടൈം ആയി ഞാൻ പോട്ടെന്ന് പറഞ്ഞു അവൾ വേഗം പോയി. ഫൈസി ഞാൻ ഡ്രോപ്പ് ചെയ്യന്നു പറയാൻ നോക്കുമ്പോഴേക്കും അവൾ ദൂരെ എത്തിയിരുന്നു. മോന് അപ്പൊ കിസ്സ് കൊടുത്ത കുട്ടി ഉണ്ടാവില്ലെന്ന ഡൌട്ട് മാറി കിട്ടിയില്ലേ. എല്ലാം ക്ലിയർ ആയല്ലോ. സമാധാനം ആയില്ലേ ഇപ്പൊ . ഇത്രേം ടൈം എന്നെ തീരെ വിശ്വാസം ഉണ്ടായിരുന്നില്ലല്ലോ നിനക്ക്. എങ്ങനെ വിശ്വസിക്കും. ഒരു റൂമിൽ ഒരു ബെഡിൽ ഒന്നിച്ചു ഒരു മാസത്തോളം ഒന്നിച്ചു കിടന്നുറങ്ങിയ ഭാര്യയും ഭർത്താവും ആരായാലും സംശയിക്കില്ലേ.

അവളെ ശരീരം മാത്രമാണ് ആഗ്രഹിച്ചിരുന്നെങ്കിൽ എനിക്ക് ഇതിന് മുന്പേ പലതും കഴിയുമായിരുന്നു. നീ പറഞ്ഞത പോലൊരു ബന്ധവും ഞങ്ങൾക്കിടയിൽ ഉണ്ടാവുമായിരുന്നു. എനിക്ക് വേണ്ടത് അവളുടെ ശരീരം അല്ല മനസ്സാണ്. അതിന് വേണ്ടിയാ കാത്തിരിക്കുന്നതും.ഇനിയും എത്ര നാൾ വേണമെങ്കിലും കാത്തിരിക്കാനും ഞാൻ തയ്യാറാണ്. ** ഫുഡ് കഴിച്ചു ജോലിയൊക്കെ തീർത്തു റൂമിൽ എത്തിയതും നേരെ ബെഡിലേക്ക് വീണു. ശരീരം കൊണ്ടും മനസ്സ് കൊണ്ടും ആകെ തളർന്നത് പോലെ തോന്നി. എല്ലാവരുടെയും കൂടെ കളിച്ചു ചിരിച്ചു നടന്നപ്പോഴും ഷെറിയുടെ ബാസ്റ്റേഡ് എന്ന വിളി ഓരോ നിമിഷവും എന്നെ കുത്തി നോവിക്കുന്നുണ്ടായിരുന്നു. ഞാൻ അനാഥയല്ല. എനിക്ക് സ്നേഹിക്കാൻ എന്നെ സ്നേഹിക്കാൻ ഇത്രയും പേരുള്ളപ്പോൾ ഞാൻ എങ്ങനെയാ അനാഥയാവുക. അവൾ അതൊക്കെ മനപ്പൂർവം മറക്കാൻ ശ്രമിച്ചു. സ്വയം സമാധാനിച്ചു കൊണ്ടിരുന്നുവെങ്കിലും മനസ്സ് എന്ത് കൊണ്ടോ അസ്വസ്ഥതമായി കൊണ്ടിരുന്നു. തിരിഞ്ഞും മറിഞ്ഞും കിടന്നു. നാളെയാണ് കോടതിയിൽ പോകാൻ അഡ്വക്കേറ്റ് വിളിച്ചു പറഞ്ഞത്. അതിന്റെ ടെൻഷൻ വേറെ. ഫൈസി അവനെ വേണ്ടെന്നു വെക്കാൻ എനിക്കാവുമോ. ഒരിക്കലും ഇല്ല.

അവൾ കണ്ണടച്ച് കിടന്നതും അവൾക്ക് എന്ത് കൊണ്ടോ ഫൈസിയെ ഓർമ്മ വന്നു. അവനെ കാണാൻ മിണ്ടാൻ ഹൃദയം തുടിക്കുന്നത് പോലെ. അവന് എന്നോട് ശരിക്കും പ്രണയം ഉണ്ടോ. അവൻ പറയുന്നതൊക്കെ സത്യം ആയിരിക്കുമോ. അവന്റെ പ്രവർത്തികൾ കാണുമ്പോൾ എന്നോട് ഉള്ള സ്നേഹം സത്യം ആണെന്ന് തോന്നും.പക്ഷേ എനോട് ചെയ്തു വെച്ചത് മുഴുവൻ ഓർക്കുമ്പോൾ സ്നേഹം നടിക്കുന്നതാണെന്ന് തോന്നും. എന്നോട് കുറച്ചെങ്കിലും ഇഷ്ടം ഉണ്ടായിരുന്നുവരെങ്കിൽ ഒരിക്കലും എന്റെ വീട്ടുകാരെ അവൻ ദ്രോഹിക്കുമായിരുന്നില്ല. ഹാരിസ്കക്ക് വേണ്ടി എന്നെ ഇഷ്ടം അല്ലാഞ്ഞിട്ടും അവൻ വിവാഹം കഴിച്ചു. ഇപ്പൊ വിവാഹമോചനം നടന്നാൽ കുടുംബത്തിന് നാണക്കേട് ഉണ്ടാകുമെന്ന് കരുതി വീണ്ടും എന്നെ അംഗീകരിക്കാൻ തയ്യാറാവുന്നു. വീണ്ടും അവന്റെ ജീവിതത്തിലെക്ക് ഞാൻ കയറിചെന്നാൽ അതോർക്കാൻ കൂടി വയ്യ. ഇഷ്ടം അല്ലാതെ ആർക്കോ വേണ്ടി ജീവിച്ചു തീർക്കും. അങ്ങനെ നശിപ്പിച്ചു കളയാൻ ഉള്ളതാണോ ജീവിതം. മനസ്സറിഞ്ഞു സന്തോഷത്തോടെ ജീവിച്ചാലേ അത് ജീവിതം ആകു.ഫൈസിക്ക് അത് എങ്ങനെയാ ഞാൻ മനസ്സിലാക്കി കൊടുക്കുക. അവൻ സന്തോഷം ആയി ജീവിക്കണം അത് മാത്രമേ എനിക്ക് ഉള്ളൂ.

എന്റെ ഇഷ്ടം അവനിൽ നിന്നും ഞാൻ മറച്ചു വെക്കുന്നതും അത് കൊണ്ടാണ്. മറ്റുള്ളവർക്ക് വേണ്ടി അവൻ എന്നെ സ്വീകരിക്കേണ്ട. നിർബന്ധിച്ചു പിടിച്ചു വാങ്ങുന്ന അവന്റെ സ്നേഹവും എനിക്ക് വേണ്ട. അവന്റെ പുഞ്ചിരിക്കുന്ന മുഖം മനസ്സിലേക്ക് കയറി വന്നതും അവൾ തിരിഞ്ഞു കിടന്നു അപ്പോഴാ ഫൈസി എന്നെയും നോക്കി തലക്ക് കയ്യും വെച്ചു കിടക്കുന്നത് അവൾ കണ്ടത്. ഇവിടെയും വന്നോ. ഒരിക്കലും സ്വസ്ഥത തരില്ലല്ലേ നീ .ഒരു പുഞ്ചിരിയോടെ പറഞ്ഞു അവൾ അവന്റെ ദേഹത്ത് തല വെച്ചു കിടന്നു. എന്നിട്ട് അവന്റെ മുഖത്തേക്ക് നോക്കി കുറച്ചു സമയം നിന്നു. എന്ത് മൊഞ്ചാടാ നിന്നെ കാണാൻ. മുടിയിലൂടെ കയ്യോടിച്ചു. പിന്നെ അവന്റെ നെറ്റിമുതൽ മുഖത്ത് എല്ലായിടത്തും തലോടി.നിന്നെ നോക്കി ഇരിക്കുവാൻ എന്ത് സുഖമാണെന്ന് അറിയോ ഈ ലോകം തന്നെ എന്റെ കാൽക്കീഴിൽ ആയത് പോലെയാ തോന്നുന്നത്. നിന്നെ കാണുമ്പോൾ തന്നെ എന്റെ എല്ലാ സങ്കടവും ഞാൻ മറക്കും. എനിക്ക് നിന്നോട് ഉള്ള ഇഷ്ടം അതൊരിക്കലും പറഞ്ഞറിയിക്കാൻ ആവില്ല.

പറഞ്ഞ കുറഞ്ഞു പോവും. അത്രയിഷ്ട എനിക്ക് നിന്നെ. അവൾ അവന്റെ മീശ പിടിച്ചു വലിച്ചു. അവന്റെ മുഖത്ത് ഒരു പുഞ്ചിരി വിരിഞ്ഞു. ഇങ്ങനെ ചിരിക്കല്ലേ പൊന്നു. സഹിക്കാൻ പറ്റുന്നില്ല കാണുമ്പോ കെട്ടിപിടിച്ചു ഒരു കിസ്സ് തരാനാ തോന്നുന്നേ. പക്ഷേ നിന്റെ ദേഷ്യം അത് മാത്രം എനിക്ക് ഇഷ്ടം അല്ല. നീ ദേഷ്യപെടുമ്പോൾ ഉണ്ടല്ലോ ഒരു കടി വെച്ചു തരാനാ തോന്നുന്നേ. ദേ ഇങ്ങനെ എന്നും പറഞ്ഞു അവന്റെ മുഖം കയ്യിൽ എടുത്തു കവിളിൽ നല്ല അടാർ കടി വെച്ചു കൊടുത്തു. ഉമ്മാ എന്റെ കവിൾ. ശബ്ദം കേട്ടതും അവൾ ഞെട്ടി എണീറ്റു. ലൈറ്റ് ഇട്ടു നോക്കി. മുന്നിലുള്ള കാഴ്ച്ച കണ്ടു ഞെട്ടി പണ്ടാരടങ്ങി നിന്നു. ഫൈസി അവൻ കവിളിൽ കൈ വെച്ചു അവളെ തന്നെ നോക്കി നിൽക്കുന്നു. നിനക്കെന്താടി വട്ടായോ. നീയെന്തിനാ എന്നെ പിടിച്ചു കടിച്ചെ. ഞാനോ എപ്പോ എന്തിന് എങ്ങനെ. ഞാനപ്പോ സ്വപ്നം കണ്ടതല്ലേ ഒന്നും. അവൾ ഒന്ന് ഓർത്തു നോക്കി. ഇവനെപ്പോഴാ വന്നത്. ഇവനെങ്ങനെ ഇവിടെയെത്തി. കണ്ണ് മിഴിച്ചു അവനെ നോക്കി. എന്ത് വിശ്വസിച്ച നിന്റെ അടുത്ത് കിടക്കുക. ഇപ്പൊ കൊന്നേനെയല്ലോ എന്നെ. അവൾ തലക്ക് കയ്യും വച്ചു ഒന്നും മിണ്ടാൻ ആവാതെ അവനെ തന്നെ നോക്കി നിന്നു.

ഞാൻ പറഞ്ഞതൊക്കെ ഇവൻ കേട്ടുകാണുമോ. എന്താടി ഉണ്ടക്കണ്ണും മിഴിച്ചു നോക്കുന്നെ. നീയെന്നെ എന്തിനാ കടിച്ചത്. ഞാൻ സ്വപ്നത്തിൽ...... അറിയാതെ.... ചുമ്മാ.. അവൾ നിന്ന് വിയർത്തു. സ്വപ്നമോ ഇതോ. രണ്ടാമത്തെ പ്രാവശ്യം ആണ് എന്നെ പിടിച്ചു കടിച്ചത്. ഇങ്ങനെ പോയാൽ അടുത്ത് എനിക്ക് പേയിളകും അതുറപ്പാ. പെട്ടന്ന അവൾക്ക് ബോധോദയം ഉണ്ടായത് ഇവൻ എങ്ങനെ എന്റെ ബെഡിൽ വന്നേ. ആരോട് ചോദിച്ചിട്ട നീ എന്റെ റൂമിൽ കയറിയത് ദേഷ്യത്തോടെ അവനോട് ചോദിച്ചു. അനുവാദം ചോദിച്ചു കയറുകന്ന് ബോർഡ് കണ്ടില്ല. അത് കൊണ്ട് കേറി. എന്ന് വെച്ചു പിടിച്ചു കടിക്കുകയാ ചെയ്യുക. ഇറങ്ങി പോകുന്നുണ്ടോ നീ അല്ലെങ്കിൽ ഞാൻ ഒച്ചവെച്ച് ആളെ കൂട്ടും. അത്രക്ക് ധൈര്യം നിനക്കുണ്ടോ എന്ന ഒന്ന് കാണണമല്ലോ അവൻ അവളെ അടുത്തേക്ക് വന്നു. അവൾ പോയി വാതിൽ തുറക്കാൻ നോക്കിയതും അവൻ അവളെ കയ്യിൽ പിടിച്ചു അവനോട് ചേർത്ത് പിടിച്ചു . ഞാനെ കഷ്ടപ്പെട്ട് പൈപ്പ് വഴി വലിഞ്ഞു കയറി വന്നത് നിന്നെ കാണാനാ അല്ലാതെ നിന്റെ വീട്ടുകാരെയല്ല. നീ ഒന്ന് പോകുന്നുണ്ടോ. ഇവിടെ ആരും ഉറങ്ങിയിട്ട് കൂടിയില്ല. അവർ ഉറങ്ങട്ടെ അത് വരെ ഞാൻ വെയിറ്റ് ചെയ്തോളാം. നിന്നെഎന്തിനാ ഇപ്പൊ ഇങ്ങോട്ട് കെട്ടിയെടുത്തെ.

എനിക്ക് നിന്നെ കാണണംന്ന് തോന്നി വന്നു. എന്തിന്. അപ്പോഴാ വാതിലിൽ മുട്ട് കേട്ടത്. അവൾ പേടിയോടെ ഫൈസിയെ നോക്കി. ഇത് ഏത് കുരിശ ഇപ്പൊ കേറി വന്നേ. കണ്ടാൽ പ്രോബ്ലം ആകുമല്ലോ ഇപ്പൊ. ടീ എന്നെ കാണില്ലേ വാതിൽ തുറന്നാൽ. ഞാൻ പറഞ്ഞോ കേറി വരാൻ.പോയി എവിടെയെങ്കിലും ഒളിക്ക് പ്ലീസ്. എവിടെ ഒളിക്കാൻ എന്നെ കൊണ്ടൊന്നു പറ്റില്ല. ഫൈസി കളിക്കല്ലേ. അവൾ അവന്റെ കൈ പിടിച്ചു ചുറ്റും നോക്കി. ഈ ചെറിയ റൂമിൽ ഇവനെ എവിടെ ഒളിപ്പിക്കാനാ റബ്ബേ. അവൾക്ക് പേടിച്ചിട്ട് വിറക്കുന്നത് പോലെ തോന്നി. അവനും അവളെ നോക്കി നിന്നു. നീ കട്ടിലിന്റെ അടിയിൽ ഒളിക്ക്. അയ്യേ എന്നെ കൊണ്ടൊന്നും പറ്റില്ല. വീണ്ടും വാതിലിൽ മുട്ട് കേട്ടു മോളെ സഫു വാതിൽ തുറക്ക്. ഉപ്പാന്റെ ഒച്ച കേട്ടു. ആ വരുന്നു ഉപ്പ. ഒന്ന് പോടോ പ്ലീസ് പ്ലീസ് പ്ലീസ് ടീ അറിയാഞ്ഞിട്ട് ചോദിക്കുവാ നിന്റെ വായിൽ പ്ലീസ് സോറി ഈ രണ്ടു വാക്കേ വരുള്ളൂ. വേണ്ടുന്നിടത്തും വേണ്ടാത്തിടത്തും പറഞ്ഞു അതിന്റെ വിലയും കളഞ്ഞു കുളിച്ചു കുരിപ്പ്. ചളി കോമഡി അടിക്കാൻ കണ്ട സമയം ഒന്ന് പോയി ഒളിക്കേടോ.

ഓക്കേ ഓക്കേ. കൂൾ. നീ പോയി വാതിൽ തുറക്ക്. കെട്ടിയോളെ കാണാൻ വന്നിട്ട് ചാരനെ പോലെ കട്ടിലിനടിയിൽ ഒളിക്കുന്നകെട്ടിയോൻ നീ മാത്രമേ ഉണ്ടാകു. ഒരു ഗതികേട് അവൻ അവന്റെ തലക്ക് തന്നെ ഒരു മുട്ട് കൊടുത്തു കട്ടിലിന്റെ അടിയിൽ കിടന്നു. അവളെ ഉപ്പ കേറി വന്നു. അവന് കാണാമായിരുന്നു രണ്ടു പേരെയും. വന്നതും അവളെ കയ്യിൽ ഒരു ഫോൺ വെച്ചു കൊടുത്തു. ഇതെന്തിനാ ഉപ്പ. നിന്റെ ഫോൺ അല്ലെ ഇന്നലെ വീണു പൊട്ടിയെന്നു കേട്ടെ. ജോലിക് പോകുന്നതല്ലേ കയ്യിൽ വെച്ചോ. എന്തെങ്കിലും ആവിശ്യം വരും. അവൾ ഫോൺ ഉപ്പാന്റെ കയ്യിൽ തന്നെ വെച്ചു കൊടുത്തു. എനിക്ക് വേണ്ട ഉപ്പ. അവിടെ ഫോണിന്റെ ആവിശ്യം ഒന്നും ഇല്ല. ഓഫീസിൽ നിന്നും നേരെ ഇങ്ങോട്ട് വരികയും ചെയ്യും. പിന്നെന്തിനാ എനിക്ക്. ഇത് ഉപ്പ തന്നെ വെച്ചോ. പറഞ്ഞത് കേട്ട മതി. ഇല്ലെങ്കിൽ ഉണ്ടല്ലോ അവളെ തല്ലാൻ ഓങ്ങുന്നത് പോലെആക്കി. എന്നെ തല്ലാൻ മാത്രം ധൈര്യം ഉണ്ടോ. എന്ന ഒന്ന് തല്ലിയട്ടെ എന്റെ മുത്തിനെ തല്ലാനോ. എനിക്ക് അതിന് പറ്റോ. അവളെ ചേർത്തു പിടിച്ചു. പോയി കിടന്നോ ഇനി. ഉറക്കം ഒഴിക്കണ്ട.

ഉപ്പ പോകാൻ നോക്കിയതും അവൾ കെട്ടിപിടിച്ചു കവിളിൽ ഒരു മുത്തം കൊടുത്തു. അവളെ നോക്കി തലയിൽ ഒന്ന് തലോടി ഉപ്പ പോയി. അവൾ വാതിലടച്ചു വന്നതും ഫൈസി പുറത്തേക്കു വന്നു. അവൻ ഫോൺ എടുത്തു നോക്കി. സ്നേഹപ്രകടനം ഒക്കെ കണ്ടപ്പോൾ ഐ ഫോൺ ആണെന്ന് കരുതി. ഇത് പഴയ ഫോൺ അല്ലേ. കളിയാക്കുകയൊന്നും വേണ്ട. വില നോക്കിയാൽ ഐ ഫോൺന് മുകളിൽ വരും. എന്റെ ഉപ്പാന്റെ ഫോണ ഇത്. ഉപ്പ യൂസ് ചെയ്യുന്ന ഫോൺ. പറയുമ്പോൾ അവളുടെ കണ്ണ് നിറഞ്ഞു. ടീ ഞാൻ ചുമ്മാ പറഞ്ഞതാ നീ കരഞ്ഞു സീൻ ആക്കല്ലേ. അവൻ അവളെ ചുമലിൽ കൈ വെച്ചു. അപ്പോഴാ വീണ്ടും വാതിൽ മുട്ട് കേട്ടത്. ടീ കൊരങ്ങെ എത്ര ടൈം ആയി വിളിക്കുന്നു. നിനക്ക് ചെവിയും കേൾക്കില്ലേ. വാതിൽ തട്ടി വിളിക്കുന്ന കേട്ടു. സമീർക്ക രണ്ടു പേരും മുഖത്തോട് മുഖം നോക്കി. അവൻ പറയാതെ തന്നെ കട്ടിലിനടിയിലേക്ക് ദയനീയമായി നോക്കി പോയി. നീ ഉറങ്ങിയിരുന്നോ. ഇല്ല കിടക്കാൻ പോവ്വാരുന്നു. ഇക്കയെന്താ ഇവിടെ. എനിക്കിവിടെ വന്നൂടെ.

ചുമ്മാ ചോദിച്ചതാ പൊന്നു. സമീർക്കയുടെ കയ്യിൽ ഒരു കവർ കണ്ടു. എന്താ ഇത്. ഗസ് ചെയ്യ്. ഡയറിമിൽക്ക് ചോക്ലേറ്റ് തിന്നണ്ട പ്രായം. എന്ന പിന്നെ വല്ല തേനുണ്ടയോ അച്ചാറോ ആയിരിക്കും. നീയെന്താ കൊച്ചു കുട്ടിയോ ഇതൊക്കെ വാങ്ങി തരാൻ . നിക്കൊന്നും അറീല പറയുന്നുണ്ടോ. അവൾ പിണങ്ങുന്നത് പോലെ മുഖം തിരിച്ചു നിന്നു. അവൻ അവളെ കൈ പിടിച്ചു കയ്യിൽ വെച്ചു കൊടുത്തു. അവൾ തുറന്നു നോക്കി. മൊബൈൽ എന്താടി ഒരു സന്തോഷം ഇല്ലാത്തെ. എന്തിനാ ഇക്ക ഇപ്പൊ വെറുതെ വാങ്ങി പൈസ കളഞ്ഞേ. നീ പുറത്തേക്ക് ഒക്കെ പോകുന്നതല്ലേ. കയ്യിൽ വെച്ചോ ആവിശ്യം വരും. എന്നാലും.... ഒരു എന്നാലും ഇല്ല. ഫോൺ പെൺകുട്ടികൾക്ക് നല്ലതൊന്നും അല്ല. പക്ഷേ നീ സൂക്ഷിച്ചു യൂസ് ചെയ്യൂ. അത് കൊണ്ട് എനിക്ക് ഒരു പേടിയും ഇല്ല തരാൻ.കാരണം ചൂട് വെള്ളത്തിൽ വീണ പൂച്ച പച്ച വെള്ളം കാണുമ്പോ പേടിക്കുന്ന. ഈൗ അവൾ ഇളിച്ചു കാണിച്ചു. അതികം തമഷിക്കണ്ടാട്ടാ. ഏത് പോലിസ്കാരനും ഒരബദ്ധം പറ്റും. നിനക്ക് ഒന്നാണോ പറ്റിയെ ഒന്നരലോഡ് ഉണ്ടായിരുന്നു മറന്നോ സമീർ ചിരിച്ചു കൊണ്ട് പറഞ്ഞു. അവൾക്ക് ഫൈസി കേൾക്കുന്നത് കൊണ്ട് പേടി തോന്നി. പഴം പുരാണം പറയാതെ പോയി കിടന്നുറങ്ങ്.ബാക്കി നാളെ പറയാം.

എനിക്ക് നല്ല ഉറക്കുണ്ട്. അവൾ ഉന്തി തള്ളി പുറത്താക്കി വാതിൽ അടച്ചു. ഫൈസി എണീറ്റു വന്നു. അതെന്താടി മൂപ്പരെ ബാക്കി പറയാൻ വിടഞ്ഞേ. എന്തോ ചീഞ്ഞു നാറുന്നുണ്ടല്ലോ. നീയെന്തിനാ അതൊക്കെ അറിയുന്നേ. ഇറങ്ങി പോകുന്നുണ്ടോ ഒന്ന്. അതറിഞ്ഞിട്ടേ പോകു.അത് മാത്രമല്ല വേറെയും അറിയാനുണ്ട്. എന്നെ എന്തിനാ കടിച്ചെ. അവൾക്ക് നാണക്കേട് തോന്നി. എങ്ങനെയാ റബ്ബേ ഇവനെ ഒന്ന് ചവിട്ട് പുറത്താക്കുക. അപ്പോഴാ വീണ്ടും വാതിലിൽ മുട്ട് കേട്ടത്. അവന് ദേഷ്യം വന്നു. ഇവിടർക്കും ഉറക്കം ഇല്ലേ. എല്ലാത്തിനെയും ഞാനിന്ന്... അവൻ വാതിൽ തുറക്കാൻ നോക്കി. ഭദ്രകാളിയെ പോലെ അവൾ മുന്നിൽ വന്നു നിന്നു. അവൻ അവളെ നോക്കി കൈ കൂപ്പി. പൊക്കോളാവേ. അവൻ കട്ടിലിന്റെ അടിയിലേക്ക് പോയി. പോകുന്നതിന് മുൻപ് കട്ടിലിന് ഒറ്റ ചവിട്ടും കൊടുത്തു. അവൾക്ക് കണ്ടിട്ട് ചിരി വന്നു. ചിരി അടക്കിപ്പിടിച്ചു വാതിൽ തുറന്നു. ഇത്തുസ്. കയ്യിൽ മോനുമുണ്ട്. രണ്ടാളും ഉറങ്ങിയില്ലേ. കിടക്കാൻ പോവ്വാ. രാവിലെ ഓഫീസിൽ പോകണ്ടേ നിനക്ക്. പോകണം. എന്താ ഇതുസേ. എന്തെങ്കിലും വാങ്ങാൻ ഉണ്ടോ. അതൊന്നും അല്ലെടി. അവളെ ഫോൺ എടുത്തു അവളെ നേർക്ക് നീട്ടി. ഇതെന്തിനാ എനിക്ക് പുതിയ ഫോൺ കിട്ടുന്നത് വരെ ഇത് വെച്ചോ.

ഇതുനു വേണ്ടേ അപ്പൊ ഫോൺ. വീട്ടിലിരിക്കുന്ന എനിക്കെന്തിനാ ഇത്. എന്തെങ്കിലും ആവിശ്യം ഉണ്ടെങ്കിൽ നൈറ്റ്‌ ഉപയോഗിക്കലോ. മോന് കരഞ്ഞതും ഇതുസ് വേഗം പോയി. നല്ല ഉറക്കുണ്ട്. ഉറക്കട്ടെ. അവൾ മൂന്ന് ഫോണും കയ്യിൽ പിടിച്ചു എന്തോ ആലോചിച്ചു നിൽക്കുന്നത് കണ്ടു. പെട്ടെന്ന ഫൈസിയെ ഓർമ വന്നത്. അവൻ കട്ടിലിന് അടിയിൽ തന്നെ ഇരിക്കുന്നത് കണ്ടു. ഹലോ പുറത്തേക്കു വരുന്നില്ലേ. ഇല്ല മോളെ നിന്റെ ഉമ്മകൂടി വരട്ടെ. അതും കൂടി കഴിഞ്ഞു പുറത്തേക്കു വരാം. അവൾ പൊട്ടിച്ചിരിച്ചു. ഉമ്മാക്ക് ഫോൺ ഇല്ല നീ വാ. അല്ലടി നീ ഇതിൽ ഏത് ഫോൺ ആണ് യൂസ് ചെയ്യുക. നാലും. നാലോ. ഇത് മൂന്നല്ലേ ഉള്ളൂ. അവൾ മേശ തുറന്നു ഒരു ഫോൺ കൂടി എടുത്തു. ഞാൻ വാങ്ങിയതാ ഇന്ന്. അത് പൊളിച്ചു. സഫൂ... ഉമ്മ താഴേന്നു വിളിക്കുന്നത് കേട്ടു. ഒന്ന് സ്വസ്ഥം ആയി സംസാരിക്കാനും വിടില്ലേ ഇവിടരും. എനിക്ക് വയ്യ ഇനിയും ഇതിന്റെ അടിയിൽ കയറാൻ. ഞാൻ പോവ്വാ. നാളെ ഓഫീസിൽ കാണാം. അവൻ ദേഷ്യത്തോടെ പറഞ്ഞു പുറത്തിറങ്ങി. അല്ല നമ്മൾ വന്നത് എന്തിനാന്നു പറഞ്ഞില്ല. അവൻ കീശയിൽ നിന്നും ഒരു ഫോൺ എടുത്തു അവളെ കയ്യിൽ കൊടുത്തു. ഇത് കൂടി വെച്ചോ. എന്നിട്ട് എല്ലാം കൂടി ഉപ്പിലിട്ട് വെക്ക്.അല്ല പിന്നെ.

ആദ്യായിട്ട് ഒരു ഗിഫ്റ്റ് വാങ്ങി വന്നതാ അത് ഇങ്ങനെയും ആയി. ഇനി ഇവിടെ നിന്ന എനിക്ക് വട്ടവും. ഇങ്ങനെയും ഉണ്ടോ മക്കളെ സ്നേഹിക്കൽ. ഇവരൊക്കെക്കൂടി ഇങ്ങനെ കൊഞ്ചിച്ചു വഷളാക്കിയിട്ട നീയിങ്ങനെ തല തിരിഞ്ഞു പോയത്. അവൻ പോയി. അവന്റെ കുശുമ്പ് പിടിച്ച സംസാരം കെട്ടു അവൾക്ക് ചിരി പൊട്ടി. അവൻ പോകുന്നതും നോക്കി കുറച്ചു സമയം നിന്നു. *** രാവിലെ കോടതിയിൽ പോയി. ഫൈസിയും വന്നിരുന്നു. കോടതി വിധി കേട്ടു എല്ലാവരും ഞെട്ടി നിന്നു. ഫൈസി ഒഴിച്ച്. രണ്ടു പേരുടെയും പ്രായവും വിവാഹം കഴിഞ്ഞു അധികനാൾ ആവാത്തത് കൊണ്ടും ഭർത്താവിനു ഇപ്പോഴും ഭാര്യയെസ്വീകരിക്കാൻ സമ്മതവുമാണ് ഇതൊക്കെ പരിഗണിച്ച് മൂന്ന് മാസം ഒന്നിച്ചു താമസിക്കാനും മൂന്ന് മാസം കഴിഞ്ഞും പിരിയാൻ തന്നെയാണ് തീരുമാനം എങ്കിൽ കോടതി ഡിവോഴ്സിന് അനുവധിക്കുന്നതാണ്. കോടതിക്ക് പുറത്തെത്തിയതും വക്കീലും സമീർക്കയും ഉപ്പയും എല്ലാം കൂടി വാക്ക് തർക്കത്തിൽ ആയി. സഫു ഒന്നും മിണ്ടാതെ നിന്നെയുള്ളൂ. ഫൈസിയുടെ മുഖത്ത് ഒരു വിജയഭാവം ഉണ്ടായിരുന്നു.

സഫുവിനെ ഒരിക്കലും ഫൈസിയുടെ കൂടെ വിടില്ല. സമീർ വക്കീലിനോട് പറയുന്നത് കേട്ടു. കോടതി വിധിയാണ് അംഗീകരിചെ പറ്റു. ഒരിക്കലും ഇല്ല. ഫൈസിക്ക് ഒരിക്കലുംഇനി സഫുവിനെ കൊടുക്കില്ല. വീണ്ടും കോടതിയും കേസും എന്തിനാ ഇതൊക്കെ. പരസ്പരം സംസാരിച്ചു തീർ ത്തൂടെ പ്രോബ്ലം. രമേശ്‌ സമീറിനോട് പറഞ്ഞു. അവളുടെ വിവാഹം ഞങ്ങൾ വേറെ ഉറപ്പിച്ചു. അത് കൊണ്ട് തന്നെ അവളെ അവന്റെ കൂടെ താമസിക്കാൻ വിടില്ല. സഫുന്റെ ഉപ്പ പറയുന്നത് കേട്ടു എല്ലാവരും ഞെട്ടി. സഫുവും അപ്പോഴാണ് അത് കേട്ടത്. ഫൈസിയെ ദേഷ്യം പിടിപ്പിക്കാൻ പറയുന്നതാവും. അവൾ മനസ്സിൽ കരുതി. ഡിവോഴ്സ് നടന്നാലല്ലേ പുതിയ മാര്യേജ്. ഫൈസി പറഞ്ഞു. ഡിവോഴ്സ് നടക്കും അവളുടെ കല്യാണവും നടക്കും. ഞാൻ ജീവിച്ചിരിക്കുമ്പോ അത് നടക്കില്ല. മാത്രമല്ല സഫു മറ്റൊരു വിവാഹത്തിന് സമ്മതിക്കുകയും ഇല്ല.

എന്റെ മോളെ പറ്റി എനിക്കറിയാം. അവൾ ഞാൻ പറയുന്നതേ അനുസരിക്കു. അവളെ വിവാഹം ഞങ്ങൾ വേറെ ഉറപ്പിക്കുകയും ചെയ്തു. അവളെ കെട്ടാൻ പോകുന്നത് അവനാണ്. ഉപ്പ കൈ ചൂണ്ടിയിടത്തേക്ക് ഫൈസിയും സഫുവും ഞെട്ടലോടെ നോക്കി.ആളെ കണ്ടതും സഫുന് ചുറ്റും കറങ്ങുന്നത് പോലെ തോന്നി. ഉപ്പ സീരിയസ് ആയിട്ട് പറഞ്ഞതാണോ അപ്പൊ. അവൾ ഫൈസിയെ നോക്കി. ദേഷ്യം കൊണ്ട് വിറക്കുന്നുണ്ടായിരുന്നു അവൻ. ഫൈസിക്ക് ഇനിയെന്തെങ്കിലും പറയാനുണ്ടോ. എല്ലാം അറിഞ്ഞു കൊണ്ട് തന്നെയാണ് അവൻ വിവാഹത്തിന് സമ്മതിച്ചത്. സഫുന് ഈ വിവാഹത്തിന് സമ്മതം ആണോ അതറിഞ്ഞ മതി എനിക്ക്. അവളൊന്നും മിണ്ടിയില്ല. അവൾക്ക് എല്ലാം കേട്ടു ഈ നിമിഷം മരിച്ചു പോയിരുന്നുവെങ്കിൽ എന്ന് വരെ തോന്നി. നിന്നോടാ ചോദിച്ചത് നിനക്ക് അവനെ കെട്ടാൻ സമ്മതം ആണോന്ന് ഫൈസി അവളോട് ചോദിച്ചു. എനിക്ക് സമ്മതം ആണ്. ഫൈസി കേട്ടത് വിശ്വസിക്കാനാവാതെ അവളെ തന്നെ നോക്കി..... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story