💕മിഴികൾ പറഞ്ഞ പ്രണയം 💕: ഭാഗം 71

mizhikal paranja pranayam

രചന: സഫ്‌ന കണ്ണൂർ

ഹാപ്പി അഡ്വാൻസ് മാരീഡ് ലൈഫ് മൈ എക്സ് വൈഫ്. ഓഹ് സോറി സോറി എക്സ് വൈഫ്‌ ആകാൻ മൂന്ന് മാസം കൂടിയുണ്ടല്ലേ. ഹാപ്പി അഡ്വാൻസ് മാരീഡ് ലൈഫ് മൈ സ്വീറ്റ് വൈഫ്. അവൾ കേട്ടത വിശ്വസിക്കാനാവാതെ അവനെ നോക്കി. തന്നെയാർക്കും വിട്ടു കൊടുക്കില്ലെന്ന് ഒരായിരം വട്ടം പറഞ്ഞവൻ തന്നെയാണോ ഈ പറഞ്ഞത്. കൺഗ്രാചുലേഷൻ സാലിം അൻവർ അവൻ സാലിക്ക് കൈ കൊടുത്തു. അപ്പൊ വക്കീലേ വിവാഹം വേറെ ഉറപ്പിച്ച സ്ഥിതിക്ക് എന്റെ കൂടെ മൂന്ന് മാസം താമസിക്കുകയെന്ന് വെച്ച അതിനി ശരിയാവില്ല. ഇവരാണ് ഈ കേസ് ഇവിടെ വരെ എത്തിച്ചത്. അപ്പൊ ഇവരുമായിട്ട് തന്നെ ആലോചിച്ചു എന്താ തീരുമാനം എന്ന് എന്നെ വിളിച്ചു പറഞ്ഞ മതി. എന്ത് തന്നെയായാലും സന്തോഷത്തോടെ ഞാനത് സ്വീകരിക്കും. കാരണം എന്റെ ഭാര്യയുടെ സന്തോഷം ആണ് എന്റെയും. അവന്റെ ഓരോ വാക്കിലും പരിഹാസത്തിന്റെ ചുവയുണ്ടായിരുന്നു. അവളെ അത് കീറി മുറിക്കുന്നത് പോലെ തോന്നി.

സഫുവിന് മാത്രമല്ല അവിടെ നിൽക്കുന്ന ഓരോരുത്തർക്കും അവന്റെ ഈ മാറ്റം വിശ്വസിക്കാൻ പറ്റുന്നുണ്ടായിരുന്നില്ല. പിന്നെ റൈബാൻ എടുത്തു വെച്ചു സ്റ്റൈലിൽ അവിടെ നിന്നും ഇറങ്ങിപ്പോയി. എല്ലാവരും മുഖത്തോട് മുഖം നോക്കി നിന്നു. ഒരു വഴക്ക് പ്രതീക്ഷിച്ചു നിന്ന എല്ലാവരും പ്ലിംഗ് ആയി എന്ന് പറയുന്നതാവും ശരി. ഏറ്റവും കൂടുതൽ ഞെട്ടൽ സാലിക്ക് ആയിരുന്നു. ഇവൻ ഇങ്ങനെ കേറി ഷൈൻ ചെയ്യുമെന്ന് ഒരിക്കലും കരുതിയില്ല. അവൻ സഫുനെ നോക്കി. അവളും ഷോക്ക് അടിച്ച പോലെ നിന്നിട്ട് ഉള്ളത്. ഇന്നലെ രാവിലെയാണ് അവളുടെ ഉപ്പ എന്നെ കാണാൻ വന്നത്. വന്നത് വെറുതെയായിരുന്നില്ല. സഫുനെ സ്വീകരിക്കാൻ തയ്യാറാണോന്ന് നേരിട്ട് ചോദിച്ചു. ഞാൻ സമ്മതിച്ചില്ലെങ്കിൽ അവർ മറ്റൊരു ചെറുക്കനെ അന്വേഷിക്കും. അത് കൊണ്ട് തന്നെയാണ് ഒന്നും ആലോചിക്കാതെ സമ്മതിച്ചത്. പക്ഷേ ഫൈസി എല്ലാവരെയും ഞെട്ടിച്ചു കളഞ്ഞു. എന്നാലും എന്തായിരിക്കും അവന്റെ മനസ്സിൽ. അവൻ സ്റ്റേഷനിലേക്ക് പോകാൻ ടൈം ആയിന്ന് പറഞ്ഞു പോയി.

ഉപ്പയും സമീർക്കയും വീട്ടിലേക്കും. അവളെ വിളിച്ചെങ്കിലും പോയില്ല. ഓഫീസിലേക്ക് പോകേണ്ട അത്യാവശ്യം ഉണ്ടെന്ന് പറഞ്ഞു തേജ വിളിച്ചിരുന്നു. അത് കൊണ്ട് ഓഫീസിലേക്ക് പോയി. അവൾ വിവാഹത്തെ പറ്റി ആരോടും ഒന്നും ചോദിച്ചില്ല. അവളോട് ഉപ്പയും സമീർക്കയും ഒന്നും പറഞ്ഞും ഇല്ല. ഇവർ സാലിയുമായി വിവാഹം ഉറപ്പിച്ചെങ്കിൽ എനിക്ക് അതിന് സമ്മതിചെ പറ്റു. സാലി എന്നല്ല അവർ ചൂണ്ടികാണിക്കുന്ന ആരെയും എനിക്ക് സ്വീകരിച്ചേ പറ്റു. പക്ഷേ നെഞ്ച് കീറിമുറിക്കുന്ന വേദന അവൾക്ക് അനുഭവപ്പെട്ടു. ഫൈസിയെ അല്ലാതെ ഭർത്താവിന്റെ സ്ഥാനത് വേറൊരാൾ അവൾക്കത് ആലോചിക്കാൻ പോലും പറ്റുന്നുണ്ടായിരുന്നില്ല. *** എന്താടാ ഇങ്ങനെ നോക്കുന്നെ. അജു കിളി പോയ പോലെ തന്നെ തന്നെ നോക്കി നിൽക്കുന്നത് കണ്ടു ഫൈസി ചോദിച്ചു. എന്തൊക്കെയാ ഇപ്പൊ ഞാൻ കണ്ടേ. നീ അവളോട് എന്താ പറഞ്ഞെ നീ കേട്ടില്ലാരുന്നോ.എന്റെ ഭാര്യയോട് വിവാഹത്തിന് ഒരു ആശംസകൾ നേർന്നത. എന്താ ഉദ്ദേശം. ആ സാലിക്ക് അവളെ കൊടുക്കാൻ തന്നെയാ അവൾക്ക് അവനെ വേണമെങ്കിൽ അവൾ അവന്റെ കൂടെ ജീവിച്ചോട്ടെടാ.

സ്നേഹിക്കുന്നവർ തമ്മിൽ അല്ലേ ഒന്നിച്ചു ജീവിക്കേണ്ടത്. എന്നെ അങ്ങ് കൊല്ല് നീ. നിന്റെ കൂടെ നടന്നു എനിക്ക് ഇപ്പൊ വട്ടാവോന്ന സംശയം. ഇവളെയും മടുത്തോ. ഇവളെയും മടുത്തൊന്ന് ചോദിക്കാൻ വേറെയേത് പെണ്ണടാ പട്ടീ എനിക്കുള്ളത്. നീ മറന്നു കാണും ഞാൻ മറക്കില്ല. ആ അൻസിയുടെ പേരും പറഞ്ഞു എന്തൊക്ക പുകിലാ നീ ഉണ്ടാക്കിയത്. സഫുനെ കണ്ടപ്പോൾ പ്ലേറ്റ് അട്ടിമറിച്ചു അത് പ്രണയമല്ല അട്ട്രാക്ഷൻ ആണെന്ന് പറഞ്ഞു ഇവളെ പിറകെ പോയി.സഫു നിന്റെ ഭാര്യയായത് കൊണ്ടും എനിക്ക് അവളെ ഇഷ്ടം ആയത് കൊണ്ടും ഞാൻ കഷമിച്ചു. ഇപ്പൊ ദേ ഇവളോട് പറഞ്ഞത് കേട്ടു മോന്തകിട്ട് ഒന്ന് തരാനാ തോന്നുന്നേ. എന്നാ തല്ല്... തല്ലെടോ.. അവൻ അജുവിന്റെ മുന്നിൽ പോയി നിന്നു. എന്താടാ നിനക്ക് പറ്റിയെ. അവളെ നിനക്കിനി വേണ്ടേ. നീയും കണ്ടതല്ലേ ആ കുരിപ്പ് പറഞ്ഞത്. അവനെ കെട്ടാൻ സമ്മതം ആണെന്ന്. ഞാനെന്താ പിന്നെ വേണ്ടേ.

എനിക്ക് നീയില്ലാതെ പറ്റില്ല. ഈ കല്യാണത്തിന് സമ്മതിക്കരുത് എന്നൊക്കെ പറഞ്ഞു കരഞ്ഞു അവളെ കാല് പിടിക്കണമായിരുന്നോ. നാണം കെടുന്നതിനും ഒരു പരിധിയില്ലെടാ. എത്രയെന്ന് വെച്ചാ ഇങ്ങനെ നിലയും വിലയും കളഞ്ഞു അവളെ മുന്നിൽ.... അവൻ ദേഷ്യത്തോടെ കാറിൽ ആഞ്ഞു തല്ലി. കൈ വേദനഎടുത്തതും അവൻ നിന്ന് പുളഞ്ഞു. അജു അവന്റെ കൈ നോക്കി. എന്താടാ പന്നി ഇത്. കൈ മുഴുവൻ നീര് വന്നു വീർത്തല്ലോ. നീ കാണിച്ചൊന്നും ഇല്ലേ. കാണിച്ചത ആ പിശാചിനോടുള്ള ദേഷ്യത്തിനു അന്ന് ഓഫീസിൽ വെച്ച് ഗ്ലാസിന് വെച്ചടിച്ചു. വീണ്ടും മുറിഞ്ഞു. ഇൻഫെക്ഷൻ ആയോന്ന് ഇപ്പൊ ഡൌട്ട്. ഇന്നലെ രാത്രി നല്ല പനിയും ഉണ്ടാരുന്നു. വാ പോയി കാണിച്ചു വരാ. വേണ്ട ടാബ് കഴിച്ചിന്. മാറിയില്ലെങ്കിൽ വൈകുന്നേരം പോകാം. എനിക്ക് ഇന്ന് ഓഫീസിൽ കുറച്ചു പണിയുണ്ട്. നാളെയാ എന്റെ പ്രൊജക്റ്റ്‌ മീറ്റിങ്. നമുക്ക് പിന്നെ സംസാരിക്കാം. അവൻ വേഗം പോയി. ** അവൾ ഓഫീസിൽ എത്തിയതും ഇത് വരെയില്ലാത്ത എന്തൊക്കയോ അസ്വസ്ഥത തോന്നി.

ഫൈസിയെ ഫേസ് ചെയ്യാൻ ചെറിയ പേടിയും ഉണ്ടാരുന്നു. എങ്ങനെയാ പ്രതികരിക്കാന്ന് അറിയില്ല. മൂക്കത്ത ദേഷ്യം കലിപ്പന്. വരുന്നിടത്തു വെച്ച് കാണാം അത്രന്നെ. അവൾ അകത്തേക്ക് കയറി. എങ്കിലും ആകെയൊരു പരവേശം പോലെ. അവൾ കുപ്പിയിൽ നിന്നും വെള്ളം എടുത്തു കുടിച്ചു. പെട്ടെന്ന ആരോ കുപ്പിക്ക് ഒരു തട്ട് കൊടുത്തത്‌. വെള്ളം മൂക്കിലും തരിപ്പിലും ഒക്കെ കയറി ചുമച്ചു പണ്ടാരടങ്ങി അവൾ കലിപ്പോടെ മുന്നിൽ നോക്കിയതും തേജ ചിരിച്ചു കൊണ്ട് നിൽക്കുന്നത് കണ്ടു. സോറി അറിയാതെ പറ്റിപ്പോയതാ. അവന്റെ ഒരു സോറി മനപ്പൂർവം ചെയ്തിട്ട് ആക്ടിങ്ങും. അവൾ കയ്യിലിരുന്ന കുപ്പിയും വെള്ളവും ഒറ്റ മറിക്കൽ അവന്റെ ദേഹത്തേക്ക്. ഹൌ ഡെർ യൂ അവൾ ഞെട്ടിപകച്ചു നിന്നു. ഫൈസി മുന്നിൽ മുഖത്തും ദേഹത്തും എല്ലാം വെള്ളം ആയിന്. തേജ എവിടെ പ്പോയി. അവൾ നോക്കി. തൊട്ടടുത് തൂണിനു പിറകിൽ നിന്നു അവളെ നോക്കി കണ്ണടച്ച് കാണിച്ചു. ഫൈസിയുടെ കലിപ്പൻ മോന്ത കണ്ടതും ദേഷ്യം മാറി പേടിയായി പിന്നെ. സോറി..... അറിയാതെ....

അവൾ വിക്കി വിക്കി പറഞ്ഞു. ഞാൻ തുടച്ചു തരാം അവൾ ടവ്വൽ എടുത്തു അവന്റെ മുഖത്തിന്‌ നേരെ കയ്യോങ്ങിയതും അവൻ കൈ തട്ടി മാറ്റി. നീയിപ്പോ എന്റെ ഭാര്യയല്ല. മറ്റൊരുത്തന്റെ ഭാര്യയാവാൻ പോകുന്നവളാണ് സൊ കീപ്പ് യുവർ ഡിസ്റ്റൻസ്. ഞെട്ടലോടെ അവന്റെ മുഖത്തേക്ക് നോക്കി. ആലുവ മണപ്പുറത്തു വെച്ചു കണ്ട ഭാവം പോലും ഇല്ല. അവൻ പറഞ്ഞ വാക്കുകൾ തന്റെ നെഞ്ചിൽ കുത്തിയിറക്കിയത് പോലെ തോന്നി അവൾക്ക്. തേജാ അവൻ ഉച്ചത്തിൽ വിളിച്ചു. അവൻ ഓടി വന്നു. അവൻ ടവ്വൽ എടുത്തു അവന് നേരെ നീട്ടി.ഫൈസി അത് വാങ്ങി മുഖം തുടച്ചു. ഒരു ജോലിയും ചെയ്യുകയും ഇല്ല. ബാക്കിയുള്ളോരേ ബുദ്ധിമുട്ടിക്കാനായിട്ട് ഇറങ്ങികോളും അവൻ സഫുനെ നോക്കി പറഞ്ഞു. ബുദ്ധിമുട്ടി ആരും സഹിക്കണ്ട പറഞ്ഞു വിട്ടേക്കെന്നെ. ഫൈസി തേജയെ നോക്കി. ഇപ്പൊ തന്നെ രസിഗ്‌നേഷൻ ലെറ്റർ എഴുതി വാങ്ങിച്ചേക്ക്. നന്നായി അല്ലെങ്കിലും ഇനിയിവിടെ നിൽക്കാൻ ഞാനും ആഗ്രഹിക്കുന്നില്ല. ഫൈസി ബാക്കി പറഞ്ഞത് കേട്ടു അവൾ ഞെട്ടി.

ലെറ്റെറോടൊപ്പം ഇവൾ സെറ്റിൽമെന്റ് ചെയ്യാനുള്ള ക്യാഷ് ഡീറ്റെയിൽസ് കൂടി കൊടുത്തേക്ക്. ഓക്കേ ഫൈസി തേജ തലയാട്ടികൊണ്ട് പറഞ്ഞു. ഹെലോ സർ ഞാനെന്ത് ക്യാഷ് ആണ് താരാണുള്ളത്. നീ ഇവിടെനിന്ന് പോകുമ്പോൾ കമ്പിനിക്ക് ഉണ്ടാകുന്ന നഷ്ടം 5ലാക്. അവൾ കുന്തം വിഴുങ്ങിയ പോലെ അവനെ നോക്കി. 5ലക്. അതും ഞാൻ... യെസ്. പിന്നെ നീ കാരണം എനിക്ക് ഉണ്ടായ ലോസ്.ഇതിന്റെ കൂടെ അതും കൂടി തന്നിട്ട് പോയ മതി. തന്നില്ലെങ്കിൽ തേജ വക്കീലിനെ വിളിച്ചു വേണ്ടത് എന്താന്ന് വെച്ച ചെയ്തേക്ക്. അവൻ പോയി. സഫ്ന കാബിനിലേക്ക് വാ ഇപ്പൊ തന്നെ ഫോര്മാലിറ്റിസ് തീർത്തേക്കാം ചെക്കായിട്ടാണോ ക്യാഷ് ആയിട്ടാണോ തരുന്നത് തേജ അവളോട് ചോദിച്ചു. അവന്റെ അണ്ണാക്കിൽ കൊണ്ട് പോയി തിരുകി വെക്ക് ആ ലെറ്റർ. അവൾ ചവിട്ടിതുള്ളികൊണ്ട് ഫൈസിയുടെ കാബിനിലേക്ക് പോയി. തേജ അവളുടെ കളി കണ്ടു. ഊറിയൂറിചിരിച്ചു. എന്റെ പൊന്നു ഫൈസി നിന്നെ സമ്മതിക്കാതിരിക്കാൻ വയ്യ ഡബിൾ ലോക്ക് ഇട്ടല്ലേ അവളെ പൂട്ടിയത്.

തമാശക്ക് പോലും അവളിനി ഈ ഓഫീസിൽ നിന്നും പോകുന്ന കാര്യം പറയില്ല. അവൾ കാബിനിൽ കയറി അവളെ സീറ്റിൽ പോയി ഇരുന്നു. അവനെ നോക്കി അങ്ങനൊരാൾ അവിടെ വന്നത് പോലും ഇല്ലെന്ന മട്ടിൽ എന്തൊക്കയോ ഫയൽസ് നോക്കി ഇരിക്കുന്നത് കണ്ടു. അവൾ മൈൻഡ് ആക്കാതെ ഇരുന്നു. എന്നാലും ഇടക്കിടക്ക് നോക്കിപോകും. അവൻ ആണെങ്കിൽ നോക്കിയത് പോലും ഇല്ല. അവന്റെ അവോയ്ഡ് കാണുമ്പോൾ നെഞ്ചിൽ ഒരു നീറ്റൽ പോലെ തോന്നി. അവന് അവളെ നോക്കണംന്ന് ഉണ്ടായിരുന്നു. കടിച്ചു പിടിച്ചു നിന്നു. അവന്റെ മനസ്സിൽ മുഴുവൻ അവൾ സമ്മതം ആണെന്ന് പറയുന് കാഴ്ച ആയിരുന്നു. ശരീരം മുഴുവൻ ദേഷ്യം കൊണ്ട് തിളക്കുന്നത് പോലെയുണ്ട്. അവന് തല പൊട്ടിപുളയുന്നത് പോലെ തോന്നി. കണ്ണുകൾ മൂടുന്നത് പോലെ. പനിക്കുന്നുണ്ടെന്ന് തോന്നി. അപ്പോഴാ ഷെറി കയറി വന്നത്. സഫുനെ നോക്കി മുഖം തിരിച്ചു. ഫൈസിയുടെ അടുത്തേക്ക് പോയി. എന്തോ ഫയൽ കൊടുത്തു. അവൻ നെറ്റിയിൽ പിടിച്ചു തിരുമ്മി.

എന്താ ഫൈസി സുഖം ഇല്ലേ മുഖം ഒക്കെ വല്ലാതെ. ചെറിയ തലവേദന. അതെന്താ പെട്ടെന്ന് ഒരു തലവേദന നല്ലോണം ഉണ്ടോ. സഫു ഷെറിയെ നോക്കി. അവളുടെ ഒരു ഒലിപ്പീര്.... ശവം. ഷെറി എണീറ്റു ഫൈസിയുടെ അടുത്തേക്ക് പോയി. അവന്റെ നെറ്റിയിൽ തൊട്ട് നോക്കി. നല്ല പനിയും ഉണ്ടല്ലോ. കാണിച്ചില്ലേ. അവന്റെ കഴുത്തിലും കൈവെച്ചു നോക്കി. സഫുന് അത് കണ്ടു രക്തം തിളക്കുന്നത് പോലെ തോന്നി. മുഖം അടച്ചു ഒന്ന് കൊടുക്കാന തോന്നുന്നേ. അവളുടെ ഒരു തൊട്ട് തലോടൽ. ഫൈസി ആണെങ്കിൽ ഒന്നും മിണ്ടാതെ അതാസ്വദിച്ചു നിൽക്കുന്നു. അതാ അവൾക്ക് തീരെ സഹിക്കാൻ പറ്റാഞ്ഞത്.ഇനി ശരിക്കും പനിക്കുന്നുണ്ടോ. മുഖം കണ്ടിട്ട് വല്ലായ്മയുണ്ട്. അവൾ എണീറ്റു ഫൈസിയുടെ അടുത്തേക്ക് പോയി. ഷെറിയെ തള്ളിമാറ്റി അവന്റെ അടുത്ത് നിന്നു തൊടാൻ നോക്കിയതും ഫൈസി എണീറ്റു പോയി. ഷെറി ഒരു വിജയിയെ പോലെ അവളെ നോക്കി ചിരിച്ചു. അവൾക്ക് സകലതും എറിഞ്ഞു പൊട്ടിക്കാൻ തോന്നി. എന്താ സഫു കെട്ടിയോന് ഒരു പിണക്കം.

അത് നീയെന്തിനാ അറിയുന്നേ ചൂലേ. അവളുടെ ഒരു ഒലിപ്പീര് കൊണ്ട് ഇറങ്ങിയിരിക്കുന്നു. ആഹാ നിന്റെ വായിൽ ഇങ്ങനെ നാവൊക്കെ ഉണ്ടാരുന്നോ. അല്ലെടി നിന്റെ ഡ്യൂപ്ലിക്കേറ്റ് തന്തയോടും തള്ളയോടും ചോദിച്ചോ എവിടുന്ന് കിട്ടിയത നിന്നെയെന്ന്. സഫുന്റെ മിണ്ടാട്ടം നിൽക്കാൻ ഇതേ വഴിയുള്ളൂന്ന ഷെറി മനസ്സിലാക്കിയിരുന്നു. സഫു ഒന്നും മിണ്ടാതെ തലകുനിച്ചു നിന്നു. അറ്റ്ലീസ്റ്റ് മതം ഏതാണെന്നു എങ്കിലും ചോദിച്ചു അറിയെടി. അതെങ്കിലും എല്ലാരോടും ഉറപ്പിച്ചു പറയാലോ. അവളെ നോക്കി പുച്ഛത്തോടെ പറഞ്ഞു ഷെറി ഇറങ്ങിപ്പോയി. സഫു തളർന്നത് പോലെ അവിടെ ഇരുന്നു. ** വൈകുന്നേരം ആയിട്ടും ഫൈസി തിരിച്ചും വന്നില്ല. അവനെന്തു പറ്റിയെന്നു അറിയാഞ്ഞിട്ട് അവൾക്ക് ഒരു സമാധാനം ഇല്ലായിരുന്നു. അവൾ തേജയുടെ അടുത്തേക്ക് പോയി. തേജ ഫൈസി എവിടെ കാണുന്നില്ലല്ലോ. പുറത്തേക്കു പോകുന്നത് കണ്ടു. ഒന്നും പറഞ്ഞില്ല. നിനക്കൊന്ന് ഫോൺ വിളിച്ചു ചോദിച്ചുടെ പറയുന്ന ആൾക്കോ എനിക്ക് ഫോൺ ഇല്ല. അത് കൊണ്ട നീ ഒന്ന് വിളിച്ചു നോക്കിയേ. അവൻ വിളിച്ചു നോക്കി.

എടുക്കുന്നില്ല. അവൻ അജുനെ വിളിച്ചു നോക്കി. സംസാരിക്കുന്നത് കണ്ടു. ഫൈസിക്ക് വൈറൽ ഫീവർ പോലും.വീട്ടില ഉള്ളത്. അവൾക്ക് അവനെ കാണണമെന്ന് തോന്നി. നടക്കില്ലെന്നു അറിയാം അത് കൊണ്ട് തന്നെ അവന് വേഗം സുഗമാവട്ടെന്ന് പ്രാർത്ഥിച്ചു. അവൾക്ക് പിന്നെ അവിടെ നിൽക്കാൻ തോന്നിയില്ല. വീട്ടിലേക്ക് പോയി. അവൾക്ക് അവനെ വിളിക്കണമെന്ന് തോന്നി. ഇത് വരെ നോക്കിയിട്ട്ല്ല ആരുടെയും ഫോൺ. വേണ്ടാന്ന് വെച്ച് തന്നെയാ നിന്നതും പക്ഷേ ഇപ്പൊ അവനെ വിളിക്കണമെങ്കിൽ ഫോൺ ഇല്ലാതെ പറ്റില്ല. അവൾ എല്ലാ ഫോണും എടുത്തു താഴേക്കു വന്നു. ഫൈസിയുടെ ഫോൺ എടുത്തില്ല. കാരണം ആരുടേതെന്ന പറയാ. കള്ളം പറയാനും പറ്റില്ല. കാണുമ്പോൾ തന്നെ അറിയാം വില കൂടിയ ഫോൺ ആണെന്ന്. എല്ലാരുടെയും മുന്നിൽ നാല് ഫോണും കൊണ്ട് വെച്ചു. ഇതെന്താടി മൊബൈൽ ഷോപ്പ് തുടങ്ങാൻ പോവ്വാണോ സമീർക്ക അവളോട് ചോദിച്ചു. അതന്നെ എനിക്കും അറിയണ്ടേ. ഇതിൽ എന്താപ്പോ ഞാൻ സെലക്ട്‌ ചെയ്യാ. അവൾ താടിക്ക് കയ്യും കൊടുത്തു ഇരുന്നു.

നിനക്ക് ഇഷ്ടം ഉള്ള ഫോൺ എടുത്തോ. എല്ലാഫോണും ഇഷ്ടായി. ആരെയാണോ ഏറ്റവും ഇഷ്ടം അവരെ ഫോൺ എടുത്തോ. എനിക്ക് ആരെയും ഇഷ്ടം അല്ല. അപ്പോഴോ എന്നാ ഫോൺ ഉപയോഗിക്കേണ്ട. അത് പറ്റില്ല. എനിക്ക് ഒരു ഫോൺ വേണം. എല്ലാരും കൂടി സെലക്ട്‌ ചെയ്തു എടുത്തു തരികയും വേണം. ഇതാപ്പോ കൂത്ത്. എല്ലാവരും പരസ്പരം നോക്കി കണ്ണടിച്ചു കാണിച്ചു. അൻസി വന്നു അവളെ ഫോൺ എടുത്തു അവൾക്ക് കൊടുത്തു. നീ ഇതെടുത്ത മതി. മറ്റുള്ളവരും അത് പോലെ അവരവരെ ഫോൺ എടുത്തു അവൾക്ക് കൊടുത്തു. ഇത് ചീറ്റിങ്ങ് ആണ്. എല്ലാരും കണ്ണടച്ച് കാണിക്കുന്നത് ഞാൻ കണ്ടതാ. അവൾ മുഖം വീർപ്പിച്ചു തിരിഞ്ഞു ഇരുന്നു. ആ പെണ്ണിനെ എന്തിനാടാ വട്ടക്കുന്നേ ഒന്ന് എടുത്തു കൊടുത്തേക്ക്. ഉമ്മ വന്നു സമീർക്കയുടെ തലയിൽ കൊട്ട് കൊടുത്തു. ദേ ഇത്താ വേദനിക്കുന്നെ ഞാൻ എല്ലാ ഫോണും എടുത്തു അടുപ്പിലിടും പറഞ്ഞില്ലെന്നു വേണ്ട. അവളും അവളെ കോപ്പിലെ ഒരു ഫോണും സമീർക്ക കൃതിമ ദേഷ്യത്തോടെ തല തടവി പറഞ്ഞു. ഉമ്മ ഉമ്മ പറ ഏത് ഫോണ ഞാനെടുക്കണ്ടേ.

ആരെയും നോക്കണ്ട നിനക്ക് ഇഷ്ടം ഉള്ളത് എടുക്കെടി. എന്നിട്ട് ഇവൾ എന്റെ ഫോൺ എടുക്കാത്തത് തന്നെ അപ്പൊ പറയാ ഞാൻ. സമീർക്ക രണ്ടും കല്പിച്ചാണെന്ന് അവൾക്ക് മനസ്സിലായി. നീ ഒരു കാര്യം ചെയ്യ് എല്ലാരെ പേരും എഴുതി നറുക്കിട്. ആർക്കും പരാതി വേണ്ട. അതും ശരിയാ അവൾ ഓടി പ്പോയി പെന്നും കടലാസും എടുത്തു വന്നു. എല്ലാവരെയും പേര് എഴുതി നറുക്കിട്ടു. എന്നിട്ട് ഉമ്മാനെ കൊണ്ട് എടുപ്പിച്ചു. ഉപ്പ. ഉപ്പാന്റെ ഫോൺ. അപ്പൊ ഫിക്സ് ആയി എനിക്ക് ഉപ്പാന്റെ ഫോൺ മതി. നിങ്ങൾ എല്ലാവരും തമാശക്ക് ആണെങ്കിലും എന്റെ ഫോൺ എടുത്തില്ലന്ന് പറയുന്നോണ്ട ഞാൻ ഉമ്മാനെ കൊണ്ട് എടുപ്പിച്ചത്. ഇപ്പൊ പരാതി ഇല്ലല്ലോ. ബാക്കി ഫോൺ നിങ്ങൾ തന്നെ എടുത്തോ. അവൾ ആ ഫോണും എടുത്തു മുകളിലേക്ക് ഓടി. എല്ലാവരും പരസ്പരം നോക്കി ചിരിച്ചു.ഇവള്ടെ ഒരു കാര്യം ഇപ്പോഴും കുട്ടിയാന്ന വിചാരം. *** അവൾ ദേഷ്യത്തോടെ വീണ്ടും വീണ്ടും വിളിച്ചു കൊണ്ടിരുന്നു. മൂന്ന് പ്രാവശ്യവും ഫോൺ കട്ട് ചെയ്തു. പിന്നെ സ്വിച്ച് ഓഫ്‌ ആക്കി. അവൾക്ക് ദേഷ്യവും സങ്കടവും എല്ലാം വരുന്നുണ്ടായിരുന്നു.

അവൾ ഫോൺ കിടക്കയിലേക്ക് എറിഞ്ഞു. ഫൈസി ഫോണിലെക്ക് തന്നെ നോക്കി ഇരുന്നു. എന്നെ വേണ്ടാന്ന് പറഞ്ഞതല്ലേ ഇനി എന്നോട് സംസാരിക്കുകയും വേണ്ട അല്ല പിന്നെ. അവന് ക്ഷീണം ഉള്ളത് കൊണ്ട് അവൻ വേഗം ഉറക്കിലേക്ക് വീണു. അവൾ ഫോണിലേക്ക് അടിച്ചു കൊണ്ടേ ഇരുന്നു. *** സഫു പോയതും അവളെ ഉപ്പ വെറുതെ ആ കടലാസ് മൊത്തം തുറന്നു നോക്കി. മുഖത്ത് ഒരു ചിരി വിരിഞ്ഞു. എല്ലാത്തിലും എഴുതിയത് ഉപ്പ ന്ന് ആയിരുന്നു. ഇവളെപ്പോലൊരു മോളെ ഉപേക്ഷിച്ച അയാളോട് ഹമീദിന് വെറുപ്പ് തോന്നി. ഒരു കണക്കിന് നന്നായി അല്ലെങ്കിൽ നിന്നെയും മക്കളെയും പോലെ പണം കൊണ്ട് അഹങ്കാരം തലക്ക് പിടിച്ചു ഒരു ജന്മം ആയിപ്പോയേനെ ഇവളും. ഒരു കണക്കിന് അയാളെ കൂടെ ജീവിച്ചാലും അവളെ സ്വഭാവം മാറുകയൊന്നും ഇല്ല. അവളെ ഉമ്മാന്റെ സ്വഭാവം ആണ് അവൾക്ക് കിട്ടിയത്.രക്തത്തിൽ അലിഞ്ഞു പോയതാ ആ സ്വഭാവം. നിന്റെ ജീവിതത്തിലെ തീരാനഷ്ടവും എന്റെ ജീവിതത്തിലെ മഹാ ഭാഗ്യവും ആണ് എന്റെ മോള്. എന്റെ സ്വന്തം മോള് തന്നെയാ അവൾ എന്റെ സ്വന്തം.ആർക്കും വിട്ടു കൊടുക്കില്ല ഞാൻ.

നിന്റെ നിഴൽ പോലും അവളെ മേലെ പതിയാനും ഞാൻ വിടില്ല അവളെ ഉമ്മാക്ക് ഞാൻ കൊടുത്ത വാക്കാ അത് . അയാളുടെ കണ്കോണില് ഒരു കണ്ണീർതുള്ളി ഊറിക്കൂടി. *- ബെല്ലടിക്കുന്നത് കേട്ടു ഫൈസിയുടെ ഉപ്പ വന്നു വാതിൽ തുറന്നു നോക്കി. സഫു മുറ്റത്തു നിൽക്കുന്നത് കണ്ടു. ഫൈസിയെ ഒന്ന് കാണാൻ... ഓഫീസിൽ നിന്നും ഒരു ഫയൽ ഒപ്പിടിക്കാൻ തേജ പറഞ്ഞു. അതാ വന്നത്. അവൾ മടിച്ചു മടിച്ചു പറഞ്ഞു. നിനക്ക് ഞങ്ങളെ വേണ്ടെങ്കിലും ഞങ്ങൾക്ക് ഇപ്പോഴും നീ ഞങ്ങളെ മോന്റെ ഭാര്യതന്നെയാ. അന്യയെപോലെ പുറത്ത് നിൽക്കാതെ ഉള്ളിലേക്ക് വാ. അവൾ തല താഴ്ത്തിപിടിച്ചു അകത്തേക്ക് കയറി. ഹോസ്പിറ്റലിൽ വെച്ചു എല്ലാരേം കണ്ടിനെങ്കിലും ഈ വീട്ടിലേക്ക് വരാൻ മടിയാരുന്നു. പക്ഷേ ഫൈസിയെ കണ്ടില്ലെങ്കിൽ വട്ട് പിടിക്കുന്നു തോന്നി.ഓഫീസിൽ രണ്ടു ദിവസത്തേക്ക് വരില്ലെന്ന് അറിഞ്ഞു. വട്ട് പിടിച്ചു നിൽക്കുവായിരുന്നു. അപ്പോഴാ തേജ പറഞ്ഞത് .ഒരു ഫയലിൽ ഫൈസിയെ കൊണ്ട് ഒപ്പിടീക്കണമെന്ന്. കേട്ടപാടെ അതും വാങ്ങി ഒറ്റ ഓട്ടം ആയിരുന്നു ഇങ്ങോട്ട്.

അവൾ ഉമ്മയോടും ആയിഷയോടും സംസാരിച്ചു. അവൻ മുകളിൽ ഉണ്ട്. ഫയൽ കൊടുത്തിട്ട് വാ. അവൾ റൂമിലേക്ക് പോയി. അവൾക്ക് ഹൃദയം പട പട അടിക്കുന്നുണ്ടായിരുന്നു. അവൾ മെല്ലെ റൂമിന്റെ വാതിൽ തുറന്നു. ഫൈസി അവിടെ ഉണ്ടായിരുന്നില്ല. ബാത്‌റൂമിൽ സൗണ്ട് കേട്ടു. അവൾ റൂമിലേക്ക് കയറി. അവൾക്ക് അവിടെ നിൽക്കുന്ന ഓരോ നിമിഷവും വീർപ്പു മുട്ടുന്നത് പോലെ തോന്നി. ചുമരിൽ തറപ്പിച്ച വിവാഹഫോട്ടോ കണ്ടതും നെഞ്ച് പിടഞ്ഞു. അവൾ അത് എടുത്തു നോക്കി. പിന്നെ അവിടെ കൊളുത്തി വെക്കാൻ നോക്കുമ്പോഴാ പിറകിൽ എഴുതിയത് കണ്ടത്. I love u safu. അവൾ ഞെട്ടലോടെ ആ ഫോട്ടോ അവിടെ വെച്ചു.ഒരു സ്റ്റൂൾ എടുത്തു അലമാരയുടെ മുകളിൽ നിന്നും ഒരു കവർ എടുത്തു. അത് തുറന്നു ഒരു ഫോട്ടോ എടുത്തു. അതിന്റെ പിറകിൽ എഴുതിയത് വായിച്ചു നോക്കി . Wish u a happy married life രണ്ടു ഫോട്ടോയും അവൾ മാറി മാറി നോക്കി. ഇത് എനിക്ക് അജു തന്ന ഫോട്ടോ അപ്പൊ അത്....... . അവൾ ആ റൂം മുഴുവൻ നോക്കി. എനിക്ക് വേണ്ടി എന്റെ ഇഷ്ടത്തിന് അവൻ തയ്യാറാക്കിയതാണോ അപ്പൊ ഈ റൂം.

അപ്പൊ ശരിക്കും ഇവന് എന്നെ ഇഷ്ടം ആയിരുന്നോ. വാതിൽ തുറക്കുന്ന സൗണ്ട് കേട്ടതും അവൾ ആ ഫോട്ടോ ബാഗിൽ വെച്ചു. റൂമിൽ നിന്നും ഇറങ്ങിപ്പോയി.കുറച്ചു തിരക്കുണ്ടെന്ന് പറഞ്ഞു അവൾ വേഗം പോയി. നീ സഫുനെ എന്തെങ്കിലും പറഞ്ഞോ. അവളെന്താ വേഗം പോയത്. ഉപ്പ റൂമിലേക്ക് വന്നതും ഫൈസിയോട് ചോദിച്ചു. അവളിവിടെ വന്നിനോ ഞാൻ കണ്ടില്ല. ഉപ്പ വന്നത് പറഞ്ഞു കൊടുത്തു. അവളെന്താ പിന്നെ എന്നെ കാണാതെ പോയത്. അവൻ അതും ആലോചിച്ചു നിന്നു. ഓഫീസിൽ കാബിനിൽ എത്തിയതും അവൾ പിടിച്ചു നിർത്തിയ കണ്ണുനീർ ഒഴുകിയിറങ്ങി. അവള ഫോട്ടോ മാറോടു ചേർത്ത് നിന്നു. ഫൈസിക്ക് ശരിക്കും എന്നോട് ഇഷ്ടം ആയിരുന്നു. ഇത്രയും നാൾ അത് അറിഞ്ഞില്ലല്ലോ. അവനെ തെറ്റിധരിച്ചത് ഓർത്തു അവൾക്ക് കുറ്റബോധം തോന്നി. ചിരിയും കരച്ചിലും എല്ലാം മാറി മാറി വന്നു അവൾക്ക്. തേജ ഓടി കയറി വന്നത് അപ്പോഴാണ്. എത്ര സമയം ആയി വിളിക്കുന്നു. എവിടെപ്പോയികിടക്കുവാരുന്നു അവൾ ഫോൺ നോക്കി. കുറെ മിസ്സ്‌കാൾ ഉണ്ട്. എന്താ കാര്യം ചെറിയൊരു ഹെല്പ് എന്താടാ കാര്യം. അവന്റെ മുഖം കണ്ടതും എന്തോ സീരിയസ് കാര്യം ഉള്ളത് പോലെ തോന്നി. അവളെ നേർക്ക് ഒരു കവർ നീട്ടി. അത് വായിച്ചു നോക്കിയതും ഞെട്ടലോടെ അവനെ തന്നെ നോക്കി...... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story