💕മിഴികൾ പറഞ്ഞ പ്രണയം 💕: ഭാഗം 72

mizhikal paranja pranayam

രചന: സഫ്‌ന കണ്ണൂർ

ഇത്രയും ദിവസം എന്നെ ചീറ്റ് ചെയ്യുകയാരുന്നല്ലേ നീ. ചീറ്റിങ്ങോ ഞാനോ ആ വാക്ക് കണ്ടുപിടിച്ചത് പോലും നീയല്ലേ ഞാനാരെ ചീറ്റ് ചെയ്തുന്ന നീ എന്നെ തന്നെ. സമീർക്കയുടെ മുന്നിൽ എല്ലാ തെറ്റും എന്റെ തലയിൽ കെട്ടി വെച്ചു രാത്രിക്ക് രാത്രി നാട് വിട്ടില്ലേ. അത് ചീറ്റിങ്ങ് അല്ലേ. അപ്പൊ നിന്നെ എന്റെ കയ്യിൽ കിട്ടിയിരുന്നെങ്കിൽ കാലേ വാരി നിലത്തടിച്ചേനെ ഞാൻ. ഒരു പാവം പൊട്ടി പെണ്ണായ എന്നെ പലതും പറഞ്ഞു തന്നു വഴിതെറ്റിക്കാൻ നടന്നില്ലേ നീ. അപ്പൊ ആലോചിക്കണം ആയിരുന്നു ഇങ്ങനൊക്കെ സംഭവിക്കുന്നു. എന്റെ കടവുളേ ഞാൻ നിന്നെ വഴി തെറ്റിക്കാൻ നടന്നുന്നോ. നിന്റെ പടച്ചോൻ പോലും നിന്നോട് പൊറുകുലട്ട ഇല്ല വചനം പറഞ്ഞാൽ. അവന്റെ അയ്യോ പാവം മട്ടുകണ്ടതും അവൾ പൊട്ടിച്ചിരിച്ചു. പോടീ സാമദ്രോഹി തമാശക്ക് പോലും ഇങ്ങനൊന്നും പറയരുതയിരുന്നു. എന്റെ ഗായത്രിയെ പോലെയെ നിന്നെയും ഞാൻ കണ്ടിട്ട് ഉള്ളു. അതൊക്കെ വിടടാ ഞാൻ ഒരു തമാശപറഞ്ഞതാ എന്റെ പാവം പട്ടരെ. അല്ല നീയെങ്ങനെ ഇവിടെഎത്തി.

Eye കെയർ ക്ലിനിക് ജോബ് പോയോ. ജോലി കളയിച്ചതും പോരാ എന്നിട്ട് ഒന്നും അറിയാത്ത പോലെ നടിക്കുന്നോ. അവൻ കയ്യിലിരുന്ന ഫയൽ കൊണ്ട് അവളെ തലക്ക് ഒന്ന് കൊടുത്തു. കളയിക്കുകയോ ആര് എനിക്കൊന്നും അറിയില്ല. നിന്റെ സമീർക്ക അന്ന് ക്ലിനിക്കിൽ ആയിരുന്നു വന്നത്. എന്തൊക്കെ പറഞ്ഞെന്ന് എനിക്ക് തന്നെ ഓർമയില്ല. അമ്മാതിരി വഴക്കായിരുന്നു. ഞാൻ കാരണം ആണ് നീ തലതെറിച്ചു പോയതെന്ന് പോലും പറഞ്ഞു. അവിടത്തെ ഐ ഡോക്ടർ എല്ലാം കേട്ടു. കൃതിമകേട് കാട്ടിയെന്നും നിയമം തെറ്റിച്ന്ന് ഒക്കെ പറഞ്ഞു ഡിസ്മിസ് ഓഡർ കയ്യിൽ തന്നു. നിന്നെ കാണാൻ വന്നപ്പോ ആട് കിടന്നിടത് പൂടപോലും ഇല്ല. ഫോൺ സ്വിച് ഓഫ്. നിന്നെ കൊല്ലാനുള്ള ദേഷ്യം ഉണ്ടായിരുന്നു അപ്പോൾ. പിന്നെ ജോലിയും കൂലിയും ഇല്ലാതെ കുറച്ചു നാൾ തെക്ക് വടക്ക് നടന്നു. അപ്പോഴാ ഫൈസിയെ കണ്ടേ. അവൻ കൂട്ടി ഇവിടേക്ക് വന്നു. ജോബ് തന്നു. അറിയാതെ ആണെങ്കിലും ഫൈസി കാരണം ആണ് നിന്റെ ജോബ് പോയത് അവൻ തന്നെ ജോബ് തരികയും ചെയ്തു.

വിധിയുടെ ഒരു വിളയാട്ടം. അവൾ മനസ്സിൽ ഓർത്തു. സോറി കിച്ചു. റിയലി സോറി. സമീർക്കക്ക് വേണ്ടി ഞാൻ മാപ്പ് ചോദിക്കുന്നു. ഒന്ന് പോടീ അവിടുന്നു. ഒരു കണക്കിന് നന്നായി അത് കൊണ്ട് ആ പിശുക്കൻ ഡോക്ടറേ കയ്യിന്ന് രക്ഷപെട്ടു. അത് കൊണ്ടല്ലേ എനിക്കിപ്പോ നല്ല ജോലിയും സാലറിയും എല്ലാം കിട്ടിയത്.അല്ലെങ്കിൽ ഇപ്പോഴും ഈച്ചയും ആട്ടി അവിടെ ഇരിക്കുന്നുണ്ടാവുമായിരുന്നു. നന്ദി പറയാ വേണ്ടേ സമീർക്കയോട്. അപ്പൊ പ്രശ്നം സോൾവ്. ഒരിക്കൽ കൂടി കൂടെ കൂട്ടുന്നോ എന്നെ. അയ്യോ വേണ്ടായേ. കരിമരുന്ന നീ എപ്പോ പൊട്ടിത്തെറിക്കുന്നു പറയാൻ പറ്റില്ല. എനിക്ക് ഇനിയും ജീവിച്ചു കൊതി തീർന്നില്ല.തല്ല്കൊല്ലാനുള്ള ആരോഗ്യം ഈ ബോഡിയിൽ ഇല്ല പൊന്നു. അവൾ ഇളിച്ചു കാണിച്ചു. അതൊക്കെ വിട് ഈ പേപ്പർ എന്താ. മിസ്സിസ് ഫൈസാൻമുഹമ്മദ്‌ ഇന്ന് മുതൽ ഇവിടെ ജോയിൻ ചെയ്യുന്നു. വെറുതെയല്ല എംഡിയുടെ ചെയറിൽ ഇരുന്നു കൊണ്ട്. അല്ല പട്ടരെ നിനക്ക് എന്നെ ആദ്യമേ അറിയാരുന്നോ. നീ ഈ ഓഫീസിൽ വന്ന അന്ന് തന്നെ. പിന്നെ കുറച്ചു കളിപ്പിക്കാന്ന് കരുതി.

അതൊക്കെ ഓക്കേ. ബട്ട്‌ ഇത് മാത്രം നോട്ട് ഓക്കെ അവൾ ആ പേപ്പർ കീറിയെറിഞ്ഞു. ടീ തെണ്ടീ എന്താടി കാട്ടിയെ എനിക്ക് പറ്റില്ല അത് തന്നെ. പറ്റണം. പറ്റിയെ തീരു. ഫൈസിക്ക് തീരെ സുഖമില്ല. ഇന്നാ അവന്റെ പ്രോജക്റ്റ് അവതരിപ്പിക്കേണ്ട ലാസ്റ്റ് ചാൻസ്. എങ്ങനെയെങ്കിലും വരാന് കരുതിയതാ പക്ഷേ രാവിലെ മുതൽ സൗണ്ട് മൊത്തം പോയി. ഒരു രക്ഷയും ഇല്ല. ഞാൻ രാവിലെ കാണാൻ പോയിരുന്നു. എനിക്ക് തന്നെ അവനെന്താ സംസാരിക്കുന്നെന്ന് മനസ്സിലാകുന്നില്ല. അത് കൊണ്ട് മീറ്റിങ് ക്യാൻസൽ ചെയ്യാൻ പറഞ്ഞു. എനിക്കെന്തോ അതിനോട് യോജിപ്പില്ല. അവന്റെ ഏറ്റവും വലിയ ഡ്രീം ആണ് ഇത്.ഇനി അടുത്ത വർഷമേ ആ കമ്പനിയുമായി ഡീൽ പറ്റു. അവൻ കഷ്ടപ്പെട്ട് ഇത്രയൊക്കെ ചെയ്തിട്ട്. നീ വിചാരിച്ച അവനെയിപ്പോ സഹായിക്കാൻ പറ്റും. നിനക്കെ പറ്റു. ഈ പ്രൊജക്റ്റ്‌ നീ പ്രേസേന്റ് ചെയ്യണം. ഒന്ന് പോയേ കിച്ചു. എനിക്കീ ബിസിനസിന്റെ സ്പെല്ലിങ് പോലും ശരിക്കും അറിയില്ല. എന്നിട്ട അവരെ മുന്നിൽ പ്രസന്റ് ചെയ്യേണ്ടത്. നിനക്ക് ആവും. എനിക്ക് നല്ല പ്രതീക്ഷയുണ്ട്.

നീ സമീർക്കയുടെ കൂടെ പ്രസംഗിക്കാൻ ഒക്കെ പോയിട്ടില്ലേ. അത് ഇക്ക പ്രിപയർ ചെയ്തു തരും. ഞാൻ നോക്കി വായിക്കേ വേണ്ടു. ഇതും അത് പോലെ മതി. ഫൈസി എല്ലാം റെഡിയാക്കി വെച്ചതാ. എന്നാ നിനക്ക് ചെയ്തുടെ ബോർഡ്അംഗങ്ങൾക്കെ പറ്റു. അതിൽ ഇപ്പൊ നീയുണ്ട്. നിന്നെ എംഡിയാക്കിയതിന്റെ ഓഡർ ആ തന്നത്. എന്നാലും എനിക്കാവില്ലെടാ പ്ലീസ് നിർബന്ധിക്കല്ലേ. നിർബദ്ധം ആയും ചെയ്യേണം. കാരണം നീ കാരണമാ അവനീ പുലിവാൽ മൊത്തം പിടിച്ചേ. ഞാനോ ആ നിനക്ക് അന്ന് കോളേജിൽ എന്തോ പ്രോബ്ലം ഉണ്ടെന്ന് പറഞ്ഞ അവൻ പോവ്വതിരുന്നത്. എനിക്ക് ബിസിനസ് അല്ല വലുത് എന്റെ ഭാര്യയാന്ന അവൻ പറഞ്ഞത്. അപ്പൊ അവനെ സഹായിക്കേണ്ടത് നീ തന്നെയല്ലേ. അവൾക്ക് കേട്ടിട്ട് ഷോക്ക് ആയിപോയി. പാവം എനിക്ക് വേണ്ടി ഇത്രയൊക്കെ ചെയ്തിട്ടും എനിക്ക് ഒരിക്കലും മനസ്സിലായില്ലല്ലോ അവന്റെ ഇഷ്ടം. ടാ എന്നാലും ഞാൻ...... ഒരു എന്നാലും ഇല്ല. നിന്റെ കൂടെ ഞാനുണ്ടാകും. എനിക്ക് എന്റെ കാബിനിൽ നിന്ന് വീഡിയോയിലൂടെ നിന്നെ കാണാൻ പറ്റും.

ഇത് ഹെഡ്സെറ്റ് ഓൺ ആയിരിക്കും.അവളെ കയ്യിൽ ഒരു ഹെഡ് സെറ്റ് കൊടുത്തു. ഞാൻ പറയുന്നത് അത് പോലെ പറഞ്ഞ മതി. വീഡിയോ നോക്കി എന്ത് വേണമെന്ന് അപ്പപ്പോൾ പറഞ്ഞു തരും. പോരേ. എല്ലാം വിൽഡ് പ്ലാൻ ആണല്ലേ. നീ ഇത്ര കോൺഫിഡൻസ് ഓടെ പറയുമ്പോൾ എതിർ പറയുന്നില്ല. എന്റെ ഫൈസിക്ക് വേണ്ടിയല്ലേ ഞാനൊന്ന് ട്രൈ ചെയ്തു നോക്കാം. അപ്പൊ എല്ലാം പറഞ്ഞ പോലെ ഒരു മണിക്കൂർ ടൈം ഉണ്ട്. പിന്നെ ഈ ഡ്രസ്സ്‌ ഒക്കെ മാറ്റണം. തൂപ്പ് കാരിയുടെ സാരിയും കൊണ്ട് പോകാൻ പറ്റില്ല. കാണുമ്പോൾ തന്നെ ഒരു പേഴ്സണാലിറ്റി തോന്നണം. ഉള്ള പേഴ്സണാലിറ്റി മതി. വേഷം കെട്ടാൻ ഒന്നും എന്നെകിട്ടില്ല. സാരിമാറ്റിയമതി അല്ലാതെ മദാമ്മ വേഷം കെട്ടാനല്ല പറഞ്ഞത്. അടുത്ത് ഒരു ഷോപ്പ് ഉണ്ട്. നമ്പർ സെന്റ് ചെയ്യാം. ഓൺലൈനിൽ സെലക്ട്‌ ചെയ്ത മതി. മാനേജർ ഫൈസിയുടെ ഫ്രണ്ട് ആണ്. ഞാൻ വിളിച്ചു പറഞ്ഞോളാം ബാക്കി. അവൾ തലയാട്ടി .എന്നാ അത് വരെ ഇരുന്നു പ്രിപ്പയർ ചെയ്യ്. ഫയൽസ് അവൾക്ക് കൊടുത്തു പോയി. ഷെറി എല്ലാം കേൾക്കുന്നുണ്ടായിരുന്നു .

അവന്റെ മുന്നിൽ ആളാവണം അല്ലേ കാണിച്ചു തരാം ഞാൻ അവൾ പല്ല് കടിച്ചു മുരണ്ടു കൊണ്ട് പോയി. ഫൈസി അറിഞ്ഞതും തേജയെ കുറേ വഴക്ക് പറഞ്ഞു. അവൾക്ക് ഒന്നും അറിയില്ല. ഇത് വരെ ഒരു മീറ്റിങ്ങിലും പങ്കെടുത്തിട്ടും ഇല്ല. നാണം കെടുകയേ ഉള്ളു അവൾ. ഒന്നും സംഭവിക്കില്ല. എല്ലാം ഞാൻ നോക്കിക്കൊള്ളാം. പിന്നെ നിനക്ക് നേരിട്ട് കാണണം എന്നുണ്ടെങ്കിൽ ഞാൻ വീഡിയോ കാൾ കണക്‌ട് ചെയ്യാം. തേജ ഓൺലൈനിൽ പോയി. സംസാരിക്കാൻ പറ്റാത്തത് നന്നായി തെറി വിളിച്ചേനെ ഇത് msgഅയക്കല്ലേ ചെയ്യൂ. നന്നായി. ** . റെഡ് കളർ സാരിയാരുന്നു അവൾ സെലക്ട്‌ ചെയ്തത്. നല്ല കിടിലൻ ലുക്കിൽ തന്നെ മീറ്റിങ് പോകാൻ റെഡിയായി താഴേക്ക് വന്നു. അവൾ പ്രാർത്ഥിച്ചു കൊണ്ട് അകത്തേക്ക് കയറി. നല്ല പേടിയുണ്ടായിരുന്നു അവൾക്. ഫൈസിക്ക് വേണ്ടി ഇതെങ്കിലും ചെയ്യണംന്നുള്ള ഓർമ അവളെ ആത്മവിശ്വാസം ഉണർത്തി. അഞ്ചാറു പേരുണ്ടായിരുന്നു. അവൾ എല്ലാവരെയും പരിജയപ്പെട്ടു. തിരിച്ചും പരിജയപെടുത്തി. ഫൈസി ഇല്ലാത്തത് എല്ലാവരിലും മുറുമുറുപ്പ് ഉയർത്തി.

അവൾ പ്രസന്റേഷൻ തുടങ്ങി. തേജ പറയുന്നത് പോലെ അവൾ പറഞ്ഞു. ഫൈസിയും നെഞ്ചിടിപ്പോടെ കാണുന്നുണ്ടായിരുന്നു ഇതെല്ലാം. ഇവൾ ആൾ കൊള്ളാല്ലോ നന്നായി ചെയ്യുന്നുണ്ട്. പെട്ടെന്ന് കാൾ കട്ട് ആയി. അവൾക്ക് പിന്നെ എന്താ ചെയ്യേണ്ടെന്ന് തിരിയുന്നുണ്ടായിരുന്നില്ല. എല്ലാവരും അവളെ തന്നെ നോക്കി. തുടരാൻ പറഞ്ഞെങ്കിലും. അവൾ നിന്ന് വിയർത്തു. ഒരു വാക് പോലും പുറത്തേക്കു വന്നില്ല. ഷെറീ.......തേജ അലറി വിളിച്ചു. ഐആം സോറി തേജ ഞാൻ കണ്ടില്ല. പെട്ടന്ന് കാൽ തടഞ്ഞു വീണു പോയതാ. റിയലി സോറി. എന്റെ ലാപ്ടോപ് ഫോൺ എല്ലാം നിലത്ത് വീണു പൊട്ടിയത് കണ്ടു അവന് ഭ്രാന്ത് പിടിക്കുന്നത് പോലെ തോന്നി. സഫു..... അവൾ പാവം ഞാൻ കാരണം എല്ലാരേം മുന്നിലും. എന്നെ വിശ്വസിച്ച പാവം സമ്മതിച്ചതന്നെ. അവൻ അവന്റെ ഫോൺ എടുത്തു കാൾ കണക്‌ട് ചെയ്യാൻ നോക്കിയെങ്കിലും പറ്റുന്നുണ്ടായിരുന്നില്ല. അവൻ ഫോൺ വലിച്ചെറിഞ്ഞു. ഷെറിയെ കൊല്ലണ്ട ദേഷ്യം ഉണ്ടായിരുന്നു അവന്. ഇറങ്ങി പോടീ അവൻ അവളെ നോക്കി അലരുന്നത് പോലെ പറഞ്ഞു.

ഷെറി ഒരു ചെറു ചിരിയോടെ പുറത്തിറങ്ങി. കാൽ തടഞ്ഞു വീണതൊന്നും അല്ല തേജ മനപ്പൂർവം ചെയ്തതാണ്. വീഴുന്ന പോലെയാക്കി എല്ലാം നിലത്തേക്ക് ഇട്ടു വയർ ഒക്കെ വലിച്ചു കണക്ഷനും കളഞ്ഞു. മോളെ സഫു ഷൈൻ ചെയ്യാൻ പോയതല്ലേ. അവരെ മുന്നിൽ ഇപ്പോൾ നാണം കെട്ടു തല താഴ്ത്തി ആ കാഴ്ച നേരിട്ട് കാണാൻ പറ്റുന്നില്ലല്ലോ ആ വിഷമം എനിക്കെ ഉള്ളു. അവൾ സഫുന്റെ അവസ്ഥ മനസ്സിൽ കണ്ടു ചിരിച്ചു. ** ഫൈസി മുഖം പൊത്തി നിലത്തേക്ക് നോക്കി. ദേഷ്യം സങ്കടം ഒക്കെ വരുന്നുണ്ടായിരുന്നു. സഫുവിന്റെ നിൽപ്പ് കണ്ട്. അവന്റെ മനസ്സ് മന്ത്രിച്ചു കൊണ്ടിരുന്നു. കൂൾ സഫു ടെൻഷൻ ഒഴിവാക്കി മനസ്സ് കോൺസെൻഡ്രേറ്റ് ചെയ്യ്‌. അവരെ മുന്നിൽ തലകുനിച്ചു നിൽക്കാതെ പോയാ പോയികൊട്ടെന്ന വെച്ചു ഇറങ്ങി വന്നോ. അവൾക്ക് എന്താ ചെയ്യേണ്ടെന്ന് തിരിയുന്നുണ്ടായിരുന്നില്ല. എല്ലാവരെ മുഖത്തേക്കും മാറി മാറി നോക്കി. അവർ കണ്ടിന്യു ചെയ്യാൻ പറഞ്ഞെങ്കിലും അവൾക്ക് പകപ്പോടെ നിന്നെ ഉള്ളു.ദേഷ്യവും സങ്കടം ഒക്കെ വന്നു. വേണ്ടാത്ത പണിക്ക് വന്നിട്ട് പാവം ഫൈസിയെ കൂടി നാണം കെടുത്തി.

എല്ലാവരും പോകാൻ വേണ്ടി എഴുന്നേറ്റു. അവൾ മഹറിൽ പിടിച്ചു ഫൈസിയെ ഓർത്തു. അവൻ കൂടെ ഉള്ളത് പോലെ തോന്നി അവൾക്ക്. വല്ലാത്തൊരു ധൈര്യം വന്ന പോലെ. എല്ലാവരും പോകാൻ നോക്കിയതും അവൾ വിളിച്ചു. എക്സ്സ്ക്യൂസ്‌മി സർ എല്ലാവരും അവളെ നോക്കി. കാൻ യൂ ഗിവ് മി ഫൈവ് മിനുട്സ്. എല്ലാവരും എന്നോട് ക്ഷമിക്കണം. ഞാൻ ആദ്യമായ ഇത് പോലൊരു മീറ്റിംഗ് പങ്കെടുക്കുന്നത്. എന്റെ ഹസ്ബൻഡ് സുഖം ഇല്ലാത്തത് കൊണ്ട ഞാൻ അറ്റൻഡ് ചെയ്യാൻ വന്നത്. പെട്ടെന്ന് ആയത് കൊണ്ട് എനിക്ക് പ്രിപ്പയർ ചെയ്യാനും പറ്റിയില്ല. എല്ലാവരെയും ബുദ്ധിമുട്ടിച്ചതിന് മാപ്പ് ചോദിക്കുന്നു. എനിക്ക് ഒരു ചാൻസ് തന്നാൽ ഈ പ്രസന്റേഷൻ വീണ്ടും കണ്ടിന്യു ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നു. കാരണം എനിക്ക് നല്ല കോൺഫിഡൻസ് ഉണ്ട്. ഫൈസാൻ ഈ പ്രൊജക്റ്റ്‌ കൊണ്ട് എന്താണോ ഉദ്ദേശിക്കുന്നത് അത് നിങ്ങൾക്ക് മനസ്സിലാക്കിതരാൻ എനിക്ക് പറ്റുമെന്ന്. അവൾ പറഞ്ഞു നിർത്തി അവരെ നോക്കി. എല്ലാവരും പരസ്പരം നോക്കി എന്തൊക്കെയോ പറയുന്നത് കണ്ടു. പിന്നെ അവരവരുടെ സീറ്റിൽ വന്നിരുന്നു.

അവളോട് കണ്ടിന്യു ചെയ്യാൻ കൈ കൊണ്ട് ആഗ്യം കാണിച്ചു. അവരെ നോക്കി എല്ലാർക്കും നന്ദി പറഞ്ഞു കൊണ്ട് ആ ഫയൽസ് കയ്യിലെടുത്തു. ഫൈസിയെ മനസ്സിൽ ഓർത്തു കൊണ്ട് ഫയൽ നോക്കി കൊണ്ട് തന്നെ അവൾ പ്രസേൻറ്റേഷൻ തുടങ്ങി. തേജ വരുന്നത് വരട്ടെയെന്ന് കരുതി മീറ്റിങ് ഉള്ള റൂമിന്റെ വാതിൽ തുറന്നു. അകത്തേക്ക് കയറിയതും സ്റ്റക്ക് ആയി നിന്നു. സഫുനെ കണ്ടു അവന് വിശ്വസിക്കാൻ പറ്റിയില്ല. ഫൈസിയാ അതെന്ന് അവന് തോന്നിപ്പോയി. അവൻ കണ്ണടച്ച് തുറന്നു നോക്കി. സഫു തന്നെ. ഇവൾ ഫൈസിയുടേതായ രീതിയിൽ ഫൈസിയെ പോലെ. അനുകരിച്ചാലും ഇങ്ങനെയും ആകുമോ. അവൻ വായും പോളന്നു അവളെ നോക്കി നിന്നു. ഫൈസി അവൾ പറയുന്നത് കേട്ടു ആദ്യം ഞെട്ടിപോയിരുന്നു. എന്താ ഇവൾ ഉദ്ദേശിക്കുന്നത് എന്ന് പോലും മനസ്സിലാകുന്നില്ലല്ലോ. പ്രസന്റേഷൻ തുടങ്ങിയതും അവന്റെ മുഖത്ത് ഒരു പുഞ്ചിരി വിരിഞ്ഞു. ഈ തീപ്പെട്ടികൊള്ളി ആൾ കൊള്ളാലോ. ഞാൻ അവതരിപ്പിച്ചാൽ പോലും ഇത്രയും നന്നായിചെയ്യാൻ പറ്റില്ലന്ന് അവന് തോന്നി.അവളെ തന്നെ നോക്കി ഇരുന്നു അവൻ.

പ്രസേൻറ്റേഷൻ കഴിഞ്ഞു അവൾ എല്ലാവരെയും നോക്കി. എല്ലാവരും കയ്യടിച്ചതും അവൾക്ക് ശ്വാസം നേരെ വീണു. പിന്നെ അഭിനന്ദനങ്ങളുടെ പ്രവാഹം തന്നെആയിരുന്നു. ഫൈസിക്ക് അതൊക്കെ കണ്ടു മേലാകെ കോരിത്തരിക്കുന്നത് പോലെ തോന്നി. അവളെ കുറിച്ച് അഭിമാനം തോന്നി. ഞങ്ങൾ ഫൈസിയെ കോൺടാക്ട് ചെയ്തോളാം എന്ന് പറഞ്ഞു അവരൊക്കെ പോയി. അവൾ ഒരു ദീര്ഘശ്വാസം വിട്ടു അവിടെ ഇരുന്നു. ഈ കുറഞ്ഞ സമയം കൊണ്ട് ഞാൻ അനുഭവിച്ച ടെൻഷൻ അത് പറഞ്ഞ മനസ്സിലാവില്ല. അപ്പോഴാ നേരത്തെ മീറ്റിങ് ഉണ്ടായ ഒരാൾ കയറി വന്നത് അവൾ വേഗം എണീറ്റു നിന്നു. ഐ ആം കരീം. അറിയാം സർ. പരിചപ്പെട്ടല്ലോ കുറച്ചു മുൻപ്. അയാൾ അവളെ നോക്കി ഒന്ന് മൂളി. പ്ലീസ് സീറ്റ് സർ. ഏയ്‌ വേണ്ട ഞാൻ ഒരു കാര്യം ചോദിക്കാൻ വന്നതാ. മോളെ ഉമ്മാന്റെ പേര് എന്താ. സൽമ. ഓഹ് സോറി. എനിക്ക് പരിജയം ഉള്ള ഒരാളെ പോലെ തോന്നി അതാ ചോദിച്ചത്. മോളെ കണ്ടപ്പോൾ അവരെ തോന്നി. ഒരു മിസ് ഷാഹിന. സോറി സർ എനിക്ക് അറിയില്ല. നിന്റെ സിസ് കസിൻ റിലേറ്റീവ് അങ്ങനെ ആരെങ്കിലും ഉണ്ടോ ഷാഹിന എന്ന പേരിൽ.

ഇല്ല സർ. ഷാഹിന ആ പേര് പോലും അധികം ഞാൻ കേട്ടിട്ടില്ല. സാർ ചോദിച്ച തെറ്റിദ്ധരിക്കരുത് ഷാഹിന സാറിന്റെ ആരാ പരിജയം ഉള്ള ഒരാൾ. യുവർ സ്‌മൈൽ സ്പീക്ക് ആക്റ്റിട്യൂട് ഒക്കെ അവളെ തോന്നിച്ചു. Its ok ലീവിറ്റ്. പിന്നെ പ്രസേൻറ്റേഷൻ എക്സലന്റ് ആയിരുന്നു.ഒന്നും അറിയാതെ തന്നെ ഇത്രയും നന്നായി ചെയ്യാൻ പറ്റി. നല്ലൊരു ഭാവിയുണ്ട് മോൾക്ക്. നന്നായി വരും. അവളെ തലയിൽ കൈ വെച്ചു പറഞ്ഞു.എന്റെ വിസിറ്റിങ് കാർഡ് ആണ് എന്ത് ആവിശ്യം ഉണ്ടെങ്കിലും വിളിക്കാം. അയാൾ പോയി. തേജ കയറി വന്നു. ടീ ഞാൻ സ്വപ്നം കാണുകയാണോ എന്തൊക്കയാ ഇത്. ഇപ്പൊ പോയ ആളുണ്ടല്ലോ ആരാന്നു അറിയോ ബിസിനസ് വെൽഡിലെ തന്നെ നമ്പർ വൻ. ഇങ്ങേരെ ഒന്ന് കാണാൻ തന്നെ ആൾക്കാർ ഒരു മാസം മുന്പേ അപ്പോയിമെൻറ് എടുക്കണം. അങ്ങനെ ഒരാൾ നിന്നെ കാണാൻ വന്നു നിന്നോട് സംസാരിച്ചു തലയിൽ കൈ വെച്ചു അനുഗ്രഹിക്കുകയെന്ന് വെച്ചാൽ ഐ കാൻ ബിലീവിറ്റ്. അവന്റെ മുഖം കണ്ടു അവൾക്കും അത്ഭുതം തോന്നി. ആരായിരിക്കും ഈ ഷാഹിന.

എന്തെങ്കിലും ആകട്ട്. തേജ പിന്നെ അവളെ എല്ലാ സ്റ്റാഫിനും ഇൻട്രിഡ്യുയൂസ് ചെയ്തു. സഫുനെ കണ്ടതും രഹ്ന അന്തം വിട്ടു നോക്കി നിന്നുഅവൾ മാത്രമല്ല പലരും ഞെട്ടിപ്പോയി. ഫൈസി സാറിന്റെ വൈഫ് ഞങ്ങളുടെ കൂടെ ഇത്രയും കാലും വെറുമൊരു സ്റ്റാഫ്‌ ആയി ആർക്കും വിശ്വസിക്കാൻ പറ്റുന്നുണ്ടായിരുന്നില്ല. എല്ലാവരും അത്ഭുതജീവിയെ പോലെ അവളെ നോക്കിനിന്നു. ഷെറി അരിശത്തോടെ എല്ലാം നോക്കി നിന്നു. തേജക്ക് ഡിവോഴ്സ്നെ പറ്റി ചോദിക്കണം എന്നുണ്ടായിരുന്നു. ഇന്നത്തെ സന്തോഷം കളയേണ്ടെന്ന് വെച്ചു പിന്നെ ചോദിക്കാന്ന് കരുതി. അവൾക്ക് ഫൈസിയെ വല്ലാതെ മിസ്സ്‌ ചെയ്യുന്നുണ്ടായിരുന്നു. അവനില്ലാത്തോണ്ട് അവിട നിൽക്കാൻ തോന്നിയില്ല. അവൾ ലീവെടുത്തു വീട്ടിലേക്കു പോയി. വീട്ടിൽ ഉപ്പയും ഉമ്മയും സമീറ്ക്കയും സിറ്റൗട്ടിൽ ഇരിപ്പുണ്ടായിരുന്നു. എന്താനാവൊ എല്ലാരും കൂടിയോരു കൂടിയാലോചന. ആരെയെങ്കിലും കൊല്ലാൻ പ്ലാൻ ഇടുകയാണോ. അതേ മോളെ. നിന്നെ കൊണ്ടുള്ള ശല്യം സഹിക്കാൻ വയ്യ.

എങ്ങനെ ഓടിക്കുന്ന ഡിസ്കസ് ചെയ്തൊണ്ട് ഇരുന്നേ. എന്നിട്ട് എന്ത് തീരുമാനിച്ചു മഹാനവർകൾ സാലിയുടെ കൂടെ എത്രയും പെട്ടെന്ന് പറഞ്ഞു വിടാൻ. എടുത്തടിച്ച പോലെ സമീർ പറഞ്ഞു. തലയിൽ ഒരടി കിട്ടിയത് പോലെയായി അവൾക്ക്. അവൾ മുഖത്ത് ഒരു ചിരി വരുത്തി.ബാക്കി കേൾക്കാൻ അവൾക്ക് കഴിയുമായിരുന്നില്ല. അവൾ മനപ്പൂർവം വിഷയം മാറ്റാൻ നോക്കി. ഞാനെ ബിസിനസ് ഫീൽഡ് ഇറങ്ങാൻ പോവ്വുകയാ പിന്നെ ചോദിച്ചില്ല അറിഞ്ഞില്ലെന്നു വേണ്ട. ആര് നീയോ. കോമഡി പറഞ്ഞ ചിരിപ്പിച്ചു കൊല്ലല്ലേ. സമീർ പൊട്ടിച്ചിരിച്ചു. അതേ എന്താ ഒരു പുച്ഛം.ഇന്ന് ഓഫീസിൽ വന്ന ഗ്രേറ്റ്‌ ബിസിനസ് മാൻ കരീം സാഹിബ്‌ എന്റെ തലയിൽ കൈ വെച്ചു അനുഗ്രഹിച്ചു എന്നിട്ട് പറഞ്ഞു നല്ലൊരു ഭാവി ഉണ്ടെന്ന്. അപ്പൊ തോന്നിതാ ഒരു കൈ നോക്കിയാലോന്ന്. വലിയ ആളായിട്ട് വേണം നിങ്ങളെയൊക്കെ മുന്നിൽ വിലസിനടക്കാൻ. അവളെ ഉപ്പയും ഉമ്മയും ഒരു പോലെ ഞെട്ടിയത് അവൾ ശ്രദ്ധിച്ചില്ല. അവൾ സമീറിനോട് ഓഫീസിൽ നടന്നത് ഒക്കെ പറയുന്ന തിരക്കിൽ ആയിരുന്നു. കരീം സാഹിബിനെ നീ പരിജയപെട്ടോ. ആ ഉപ്പ അവർ ഇങ്ങോട്ട് വന്നു പരിജയപെട്ടു.ഉപ്പാന്റെ പ്രായം ഉണ്ടാകും. ഹി ഈസ്‌ നൈസ് പേഴ്‌സൻ. ഷാഹിനയെ പറ്റി ചോദിച്ചതും എല്ലാം പറഞ്ഞു കൊടുത്തു.

ടീ പോയി ഫുഡ് കഴിച്ചു ഡ്രസ്സ്‌ മാറ്റി വാ. ബിസിനസ് നമുക്ക് രാത്രി ചെയ്യാം. എന്നിട്ട് നാളെ രാവിലെ കോടീശ്വരിയായി വിലസാം. അവൻ ആക്കിക്കൊണ്ട് പറഞ്ഞു. അവൾ സമീർക്കയെ നോക്കി കൊഞ്ഞനം കുത്തി ഓടി പ്പോയി. അവൾ പോയതും സമീർ ചോദിച്ചു. ആരാ ഈ കരീം അവളെ ഉമ്മയെ എങ്ങനെയാ പരിജയം. കരീമിന്റെ ഓഫീസിൽ ആയിരുന്നു ഞങ്ങൾ വർക്ക് ചെയ്തിരുന്നത്. ഷാഹിനയുടെ മോള് ഷഹിനയെ പോലെയല്ലേ പെരുമാറു. എനിക്കും തോന്നാറുണ്ട് പലപ്പോഴും ഇതൊക്കെ. ഷഹിനയുടെ സൗന്ദര്യം മാത്രം അവൾക്ക് കിട്ടിയിട്ടില്ല. സൗന്ദര്യത്തിന്റെ കാര്യത്തിൽ ഷഹിനയുടെ ഏഴയലത്തു വരില്ല സഫു. അവളെ പരിജയപ്പെട്ട ആർക്കും അവളെ പെട്ടെന്നൊന്നും മറക്കാൻ പറ്റില്ല. അത്ര സുന്ദരിആയിരുന്നോ അവർ. സഫു തന്നെ ഒരു സുന്ദരികുട്ടിയ. അപ്പൊ അവളെക്കാൾ സുന്ദരിഎന്ന് പറയുമ്പോൾ. Mm. ആ സൗന്ദര്യം തന്നെയായിരുന്നു അവളുടെ ശാപവും. പെട്ടെന്ന് ഒരു പൊട്ടിക്കരച്ചിൽ കേട്ടു. സൽമ. അവർ എണീറ്റു അവരെ നോക്കി.

സമീർ ഇത്തന്റെ ചുമലിൽ കൈ വെച്ചു. എന്റെ മോളാ അവൾ.ഞാൻ പ്രസവിച്ച എന്റെ മോള് അങ്ങനെ പറഞ്ഞമതി. സമീറിന്റെ കണ്ണ് നിറഞ്ഞു ഇത്തന്റെ കരച്ചിൽ കണ്ട്. സത്യം എത്രനാൾ മൂടി വെച്ചാലും ഒരു നാൾ പുറത്ത് വരും ഇത്താ. ഇത്രയും വർഷം കഴിഞ്ഞു ഷഹിനയെ അറിയുന്ന ഒരാൾ അവളെ മുന്നിൽ. വിശ്വസിക്കാൻ പറ്റുന്നില്ല. ആരും അറിയണ്ട. ആരും തിരക്കി വരികയും വേണ്ട. അവളൊരിക്കലും എന്നെ രണ്ടാനുമ്മയായി കാണുകേം വേണ്ട. അത് മാത്രം സഹിക്കാൻ പറ്റില്ല എനിക്ക്. ആര് പറഞെടി അവൾ നമ്മളെ മോളല്ലെന്ന്. നമുക്ക് അല്ലാതെ വേറാർക്കും അറിയില്ലല്ലോ ഇക്കാര്യം. ജനിപ്പിച്ച തന്തക്ക് പോലും അറിയില്ല ഇവൾ ജീവനോടെ ഉണ്ടോന്ന്. അല്ലെങ്കിലും അവകാശം പറഞ്ഞു ആര് വന്നാലും അവൾ നമ്മളെ വിട്ടു പോകുമെന്ന് നിനക്ക് തോന്നുന്നുണ്ടോ. സൽമ അയാളെ മാറിലേക്ക് വീണു കരഞ്ഞു. എന്നാലും സത്യം അറിഞ്ഞാൽ സഫുന്റെ മനസ്സിൽ രണ്ടാം സ്ഥാനം ആയിരിക്കില്ലേ എനിക്ക്. നീ വേണ്ടാത്തത് ഒന്നും ആലോചിച്ചു കരയല്ലേ. അയാൾ അവളെ തലോടി ആശ്വസിപ്പിച്ചു.

ഇവരെ പോലെ ഇവരെ ഉണ്ടാകു. ആരും അല്ലാത്ത ഒരു പെൺകുട്ടിയെ സ്വന്തം മക്കളെക്കാൾ സ്നേഹിക്കാൻ ഇവർക്കേ കഴിയു.സമീറിനു അത് കണ്ടു നിൽക്കാൻ കഴിഞ്ഞില്ല.അവൻ ഉള്ളിലേക്ക് പോയി. ** വൈകുന്നേരം ആണ് ഫൈസിയെ വക്കീൽ വിളിച്ചത്. സഫു ഫൈസിയുടെ വീട്ടിലേക്ക് പോയേ പറ്റു. കോടതി വിധി ലംകിച്ചാൽ.... സമീറിനോട് പറഞ്ഞു തരണ്ടല്ലോ ബാക്കി. അവൻ തലയാട്ടി. വീണ്ടും ഈ കേസ് കോടതിയിൽ വരണം. കോടതിയിൽ പറയണ്ട പോയിന്റ് ഞാൻ പറഞ്ഞു തരാം അത് പോലെ അങ്ങ് പറഞ്ഞമതി. സമീർ പറഞ്ഞത് കെട്ടു രമേശ്‌ എല്ലാത്തിനും തലയാട്ടി. രമേശിന്ന് അത്ഭുതം തോന്നി ലോ പോയിന്റ് എല്ലാം കാണാപ്പാഠം ആണല്ലോ. വക്കീൽ ഭാഗം പഠിക്കാൻ പോയിനോ ഇനി. മോനെ ഫൈസി ഞാൻ ഹെല്പ്ലെസ്സ് ആണ് ഇനി. സമീർ പോയതും രമേശ്‌ ഫൈസിയെ വിളിച്ചു എല്ലാം പറഞ്ഞു കൊടുത്തു. ഒരാഴ്ചയെങ്കിലും സഫു എന്റെ കൂടെ ഉണ്ടാകുമല്ലോ. അത് മതി. ബാക്കി നമുക്ക് പിന്നെ നോക്കാം. പിന്നെ കഴിയുന്നത്ര കേസ് കോടതിയിൽ എത്തതെ ഉരുണ്ട് കളിച്ചോ നീ. **

സഫുവിനു കിടന്നിട്ട് ഉറക്കം വന്നില്ല. ഫൈസിയെ ഇടക്കിടക്ക് വിളിച്ചു കൊണ്ടിരുന്നു. ഒരിക്കൽ പോലും അറ്റൻഡ് ചെയ്തില്ല. രണ്ട് മൂന്ന് പ്രാവശ്യം റിങ് അടിച്ചാൽ പിന്നെ സ്വിച് ഓഫ്‌. അവന്റെ അസുഖം മാറിയിട്ടുണ്ടാകുമോ അറിയാഞ്ഞിട്ട് ഒരു സ്വസ്ഥതയും കിട്ടുന്നുണ്ടായിരുന്നില്ല അവൾക്ക്. അവൾ ഉറക്കം വരാതെ റൂമിലൂടെ അങ്ങോട്ടും ഇങ്ങോട്ടും നടന്നു. ഇടക്കിടക്ക് അവനെ വിളിക്കുകയും ചെയ്തു. ഓഫ്‌ തന്നെ. അവൾ ഫോണും നോക്കി ഇരുന്നു എപ്പോഴോ ഉറങ്ങിപ്പോയി. ഫൈസിയും അവളെ ഓർത്തുതന്നെ കിടക്കുവാരുന്നു. ഞാൻ കൈ വിട്ട എന്റെ സ്വപ്നം അതാണവൾ എനിക്ക് നേടി തന്നത്. വന്നവർക്ക് എല്ലാവർക്കും നന്നായി ബോധിച്ചു എന്റെ പ്രൊജക്റ്റ്‌. അവരുടെ കമ്പിനിയിലെ എല്ലാ വർക്കും എനിക്ക് തരാന് പറഞ്ഞു ഇമെയിൽ അയച്ചിന്. അവരുമായുള്ള ഒരു കോൺടാക്ട് കിട്ടിയ തന്നെ ബിസിനസ് രംഗത്ത് വലിയൊരു നേട്ടം ആണ്. അപ്പോഴാ മുഴുവൻ വർക്ക് എനിക്ക്. സ്വപ്നം പോലെയാ എല്ലാം തോന്നുന്നേ. അവളെ കാണണം മിണ്ടണം എന്നൊക്കെയുണ്ട്.

വിളിച്ചാലോ കുറെ പ്രാവശ്യം ഫോൺ എടുത്തെങ്കിലും അവിടെ തന്നെ വെച്ചു.സത്യം പറഞ്ഞാൽ അവളെ കെട്ടിപിടിച്ചു ഉമ്മ കൊടുക്കണം എന്നുണ്ട്. എന്നെ കുറെ വേദനിപ്പിച്ചതല്ലേ കുറച്ചു അവളും അനുഭവിക്കട്ടെ അവോയ്ഡ് ചെയ്യുമ്പോൾ ഉള്ള വേദന. ഏതായാലും നാളെ ഇങ്ങോട്ട് തന്നെയല്ലേ വരണ്ടത്. ആ ആശ്വാസത്തോടെ അവനും കിടന്നു. *** സഫുവിനെ വൈകുന്നേരം സമീർ ഫൈസിയുടെ വീട്ടിലേക്കു കൊണ്ട് വിട്ടു. ഒരാഴ്ചയിൽ കൂടുതൽ ഇവിടെ നിൽക്കേണ്ടി വരില്ല. നീ ഒന്നോര്ത്തും വിഷമിക്കണ്ട. അവൾ തലയാട്ടി. ഞാൻ അകത്തേക്ക് വരുന്നില്ല. എനിക്ക് വയ്യ അവരെയൊന്നും ഫേസ് ചെയ്യാൻ. അവൻ പോയി. ശരിക്കും പറഞ്ഞ അവൾ ഉള്ളിന്റെ ഉള്ളിൽ ആഗ്രഹിക്കുന്നുണ്ടായിരുന്നു ഫൈസിയെ കാണാൻ. അവൾ അകത്തേക്ക് കയറി. ആരും അവളോട് ഡിവോഴ്സിന്റെ കാര്യം പറയുകയും ചോദിക്കുകയും ചെയ്തില്ല. അവൾ ഫൈസിയുടെ റൂമിലേക്ക് പോയി ഉറക്കം ആണ് അവന്റെ കിടപ്പ് കണ്ടു അവൾക്ക് ചിരി വന്നു. ബെഡിൽ ക്രോസ്സ് ആയ കിടന്നിന്.

കാൽ ഒരിടത്. കൈ ഒരിടത്.ഫോണും ലാപ്ടോപ് തലയുടെ അടുത്ത് തന്നെ ഉണ്ട്. അവൾ അതെടുത്തു ടേബിളിൽ കൊണ്ട് വെച്ചു. അവന്റെ അടുത്ത് ഇരുന്നു അവന്റെ മുഖത്തേക്ക് തന്നെ നോക്കി നിന്നു. അവൾ അവന്റെ മുഖത്ത് കൈ വെച്ചു. ഈലോകത്തിലെ ഏറ്റവും വലിയ ഭാഗ്യവതിയും നിർഭാഗ്യവതിയും ഞാനാണ്. ജീവന് തുല്യം സ്നേഹിക്കുന്ന ആള് തിരിച്ചും എന്നെ സ്‌നേഹിക്കുന്നുണ്ടെന്ന് അറിഞ്ഞ അതിലും വലിയ ഒന്നും ഈ ലോകത്ത് ഉണ്ടാവില്ല. പക്ഷേ ആ സ്നേഹം അനുഭവിക്കാൻ യോഗം ഇല്ലാത്തതോ അതിനേക്കാൾ വേദനയുള്ള വേറൊന്നും അതും ഇല്ല. തിരിച്ചു നിന്നെ ഇഷ്ടം ആണെന്ന് പറയാൻ പോലും എനിക്ക് കഴിയില്ലഇനി. അത്രയും അകലത്തണ് ഞാനിപ്പോ. ഭാഗ്യം കെട്ട ജന്മം ആണ് എന്റെ. നിന്നെ വിട്ടു പോകാൻ എനിക്കൊരിക്കലും ആവില്ല. പക്ഷേ പോയേ തീരു. കുറച്ചു ദിവസം മാത്രമേ ഞാൻ നിന്റെ കൂടെയുണ്ടാവു. അത്രയും ദിവസം എനിക്ക് നിന്നെ വേണം. എന്റെത് മാത്രമായി...... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story