💕മിഴികൾ പറഞ്ഞ പ്രണയം 💕: ഭാഗം 73

mizhikal paranja pranayam

രചന: സഫ്‌ന കണ്ണൂർ

ടീ കുരിപ്പേ നിനക്ക് നാണം മാനം ഒന്നും ഇല്ലേ. കുറച്ചു ദിവസം കഴിഞ്ഞാൽ മറ്റൊരുത്തന്റെ ഭാര്യയാകാൻ പോകുന്നവളാ എന്നിട്ട് എന്റെ കൂടെ കിടക്കാൻ വന്നിരിക്കുന്നു. ഒട്ടും നാണമില്ല. കണ്ടിട്ട് മനസ്സിലായില്ലേ. അവൾ അവന്റെ കൂടെ ബെഡിൽ കിടന്നു. നാണമില്ലെന്ന് അല്ലെങ്കിലും മനസ്സിലായി.ഉണ്ടായിരുന്നുവെങ്കിൽ വേറെ റൂം റെഡിയാക്കി തന്നിട്ടും എന്റെ കൂടെ വന്നു കിടക്കില്ലല്ലോ. എനിക്ക് എന്നിൽ നല്ല വിശ്വാസം ആണ്. നിനക്ക് നിന്നിൽ വിശ്വാസം ഇല്ലെങ്കിൽ..... പിന്നെ... ഞാൻ.. അവൾ ആക്കിയമാതിരി പറഞ്ഞു ബെഡിൽ നിന്നും എഴുന്നേൽക്കാൻ നോക്കി. ഇതെന്തു ജന്മം റബ്ബേ. നിനക്ക് പ്രോബ്ലം ഇല്ലെങ്കിൽ പിന്നെ എനിക്കണോ പ്രോബ്ലം. എവിടെയാന്നു വെച്ച കിടക്ക്. അവൻ ഇപ്പുറത്തെ സൈഡിൽ കിടന്നു. അവളെ പിന്നെ നോക്കുകയും കൂടി ചെയ്യാതെ തിരിഞ്ഞു കിടന്നു. അവൾ അവനെതന്നെ നോക്കി കിടന്നു. വന്നപ്പോ തൊട്ട് മിണ്ടിയിട്ടൊ നോക്കിയിട്ടോ ഇല്ല. കാണുന്നിടത് നിന്നെല്ലാം ഒഴിഞ്ഞു മാറി നടന്നു. രാത്രി കിടക്കാൻ വന്നപ്പോൾ പറയുകയാ അടുത്ത റൂമിൽ പോയി കിടക്കാൻ. പറഞ്ഞത് കേൾക്കാതെ ഇവിടെ വന്നു കിടന്നു. അതിന്റെ പുകിലാ ഈ കണ്ടത്. ഇങ്ങനെ പോയ ഞാൻ അറ്റാക്ക് വന്നു മരിക്കുകയെ ഉള്ളൂ.

സഹിക്കാൻ പറ്റുന്നില്ല ഈ അവോയ്‌ഡിങ്. ഒരു ദീര്ഘ നിശ്വാസത്തോടെ അവനെ നോക്കി അവളും കിടന്നു. ** രാവിലെ ഉറക്കം എണീറ്റു ഫ്രഷ് ആയി വരുമ്പോഴേക്കും ചൂട് ചായയുമായി സഫു വന്നു. അവളെ നോക്കാതെ താഴെക്ക് പോയി ഉമ്മാനോട് ചായക്ക് ചോദിച്ചു വാങ്ങി കുടിച്ചു. അവൻ എന്തെങ്കിലും പറയുമോ നോക്കുമോ എന്ന് നോക്കികൊണ്ട് അവന്റെ മുഖത്തേക്ക് തന്നെ നോക്കി ഇരുന്നു അവൾ. അവൻ നോക്കിയത് പോലും ഇല്ല. ഓഫീസിൽ പോകാൻ രണ്ടു പേരും ഒന്നിച്ചു ഇറങ്ങി. ഫൈസി കാറിൽ കയറിയതും അവളെ കൂട്ടാതെ ഒറ്റ പോക്ക്. അവൾക്ക് സങ്കടം വന്നു കണ്ണ് നിറഞ്ഞു്. അവൾ പിറകെ ഓട്ടോ പിടിച്ചു ഓഫീസിലേക്ക് പോയി. അവിടെയും ഇത് പോലെതന്നെയാരുന്നു അവസ്ഥ. അവളോട് മിണ്ടുകയോ നോക്കുകയോ ചെയ്തില്ല.ബാക്കി എല്ലാരോടും മിണ്ടും. അപ്പോഴാ ഷെറി കയറി വന്നത്.വന്നപ്പോ തൊട്ട് അവളോട് ഒരേ സംസാരം ആയിരുന്നു. ചിരിച്ചു മയക്കി സംസാരിക്കുന്നത് കേട്ടതും അവൾക്ക് ചെറു വിരൽ മുതൽ ദേഷ്യം അരിച്ചു കയറി.

ഫൈസിയെ ബോധിപ്പിക്കാൻ എന്ന വണ്ണം അവളോടും ഇടക്കിടക്ക് മിണ്ടിക്കൊണ്ടിരുന്നു. അവൾ മുക്കിയും മൂളിയും എന്തെങ്കിലും മറുപടി പറയും. ബമ്പർ ലോട്ടറി അടിച്ചിട്ടും ചെലവ് ചെയ്യാത്തത് മോശം ആയിപോയി ഫൈസി. ഷെറി ഇപ്പൊ ഫ്രീയാണെങ്കിൽ നമുക്ക് ഇപ്പൊ തന്നെ പോകാം. എന്ത് വേണമെന്ന് പറഞ്ഞ മതി ഞാൻ റെഡി. ഞാൻഎപ്പോഴേ റെഡി ചോദിക്കാനുണ്ടോ അത്. അവൾ അപ്പൊ തന്നെ ഓക്കെ പറഞ്ഞു. എന്ന വാ പോകാം. അവർ പോകാൻ എണീറ്റതും ഷെറി സഫുനെ നോക്കി. സഫു നീ വരുന്നില്ലേ. എനിക്ക് ചെറിയൊരു തലവേദന നിങ്ങൾ പോയിക്കോ. അവൾക്ക് ഉള്ളിൽ കരച്ചിൽ വരുന്നുണ്ടായിരുന്നു. എന്നോട് ഒരു വാക്ക് മിണ്ടാൻ പാടില്ല. അവളോട് കിന്നരിക്കാം. ഞാനാ സഹായിച്ചത് അവന് പ്രൊജക്റ്റ്‌ കിട്ടാൻ എന്നിട്ട് ഒരു താങ്ക്സ് പോലും ഇത് വരെ പറഞ്ഞിട്ടില്ല. അവൾക്ക് ട്രീറ്റ്‌ കൊടുക്കാൻ പോകുന്നു. അവൾക്ക് അവന്റെ മോന്തകിട്ട് കൊടുക്കാനുള്ള ദേഷ്യം ഉണ്ടായിരുന്നു. അവിടെ തന്നെ നിന്ന കലിപ്പ് കൂടി എന്തെങ്കിലും ചെയ്തു പോകും നിങ്ങൾ പോയിട്ട് വാ.അതും പറഞ്ഞു

അവൾ കാബിനിൽ നിന്നും പുറത്തിറങ്ങി പോയി. സോറി ഷെറി. അവൾകൂടി ഉണ്ടാകുന്ന കരുതിയ ഞാൻ പറഞ്ഞത്. അവളെ തലവേദനയൊക്കെ മാറട്ടെ. എന്നിട്ട് എല്ലാർക്കും കൂടി ഒരു ദിവസം നമുക്ക് പോകാം. ഉള്ളിൽ ദേഷ്യം നുരഞ്ഞുപൊന്തി വന്നു അവൾക്ക്. അവളത് പുറത്ത് കാണിക്കാതെ ഒന്ന് ചിരിച്ചു കാണിച്ചു. എന്ന അങ്ങനെ ആയിക്കോട്ടെ. അവൾ പോകാൻ നോക്കുമ്പോഴാ സഫു തിരിച്ചു വരുന്നത് കണ്ടത്. ഷെറി പെട്ടന്ന് തടഞ്ഞു വീഴാൻ നോക്കി. വീഴുന്നതിന് മുന്നേ ഫൈസി പിടിച്ചു. സഫു വരുമ്പോൾ തന്നെ കണ്ടത് ഷെറിയെ ഫൈസി താങ്ങിപ്പിടിച്ചു നിൽക്കുന്ന കാഴ്ചയാണ്. അവളുടെ മുഖം ദേഷ്യം കൊണ്ട് വിറച്ചു. ഷെറിയുടെ മനസ്സിൽ ആ സമയം രണ്ടു ലഡു പൊട്ടി. ഫൈസിയെ ടെച്ച് ചെയ്യാനും പറ്റി. സഫുന് ഒരടി കൊടുക്കാനും പറ്റി. ഫൈസി കണ്ടു സഫു വന്നത്. അവളുടെ മുഖത്തെ കലിപ്പ് കണ്ടതും അവന് ഒരു കുസൃതി തോന്നി. നോക്കി നടന്നൂടെ ഷെറിന്ന് പറഞ്ഞു അവളെ നേർക്ക് നിർത്തി. നിനക്ക് ഒന്നും പറ്റിയില്ലല്ലോ. ഏയ്‌ ഇല്ല. ഇനിയെങ്കിലും നോക്കി നടക്കാൻ നോക്ക്.

വീണാൽ പിടിക്കാൻ ഞാനെപ്പോഴും ഉണ്ടായെന്നു വരില്ല. അവൻ ഒളികണ്ണിട്ട് സഫുനെ നോക്കി. മുഖം ചുവന്നു തുടുത്തു ഉറഞ്ഞു തുള്ളാൻ പാകത്തിൽ തന്നെയും നോക്കി നിൽപ്പുണ്ട്. ഒരു മുട്ടുസൂചി എടുത്തു കുത്തിയാൽ ചോര ചീറ്റിതെറിക്കും മുഖത്ത് നിന്ന്. ഷെറി നിന്നെ തേജ വിളിക്കുന്നുണ്ട് സഫു പറഞ്ഞു. ഓക്കേ ഫൈസി പിന്നെ വരാം. അവൾ പോയി. നാണം ഇല്ലാത്ത ജന്തു. നിന്നോടാരാ അവളെ തൊടാൻ പറഞ്ഞെ. ട്രീറ്റ്‌ ചെയ്യാൻ പോകുന്നു കോഴി. എന്നോട് ഒരു താങ്ക്സ് പോലും പറഞ്ഞിട്ടില്ല. എന്നിട്ട് അവൾക് ട്രീറ്റ്‌. നീ വെറും കോഴിയല്ല കോഴികളുടെ ആസ്ഥാന പ്രസിഡന്റ്‌ ആണ്. എന്റെ മുന്നിൽ നിന്നെങ്ങാനും ഇനി ഏതെങ്കിലും പെണ്ണിനോട് മിണ്ടാൻ നിന്ന കൊല്ലും ഞാൻ പറഞ്ഞില്ലെന്നു വേണ്ട. തന്റെ ഷർട്ടിൽ പിടിച്ചു കലിപ്പോടെ അവൾ പറഞ്ഞതും അവൻ ഷോക്ക് ആയി നിന്നു പോയി. അവളെ കണ്ണിൽ കനലെരിയുന്നത് പോലെ തോന്നി. ഇതിന് മാത്രം എന്താ ഇവിടെ സംഭവിച്ചേ അവൾ വീഴാൻ നോക്കിയപ്പോൾ ഞാൻ പിടിച്ചു. ഒന്നുമില്ലെങ്കിലും ഷെറി ഇവളുടെ ബെസ്റ്റ് ഫ്രണ്ട് അല്ലെ. ദേഷ്യം പിടിപ്പിക്കാൻ കുറച്ചു ഒലിപ്പിച്ചു സംസാരിച്ചുനന് ശരിതന്നെ. എന്നാലും ഇങ്ങനെ ബീഹെവ് ചെയ്യോ. കോഴി അന്റെ ബാപ്പ. അങ്ങേരെ പോയി വിളിക്ക് കോഴിന്ന്.

എന്റെ ഉപ്പാനെ പറയുന്നോ തെണ്ടീ. അവൾ അവന്റെ കാലിൽ ഒരു ചവിട്ട് കൊടുത്തു. അവൻ വേദന കൊണ്ട് തുള്ളിപ്പോയി. നിനക്കെന്താടി ഭ്രാന്ത് പിടിച്ചോ. ഇത്രയും കാലം ദേഹോപദ്രവം ഇല്ലായിരുന്നു. ഇപ്പൊ അതും തുടങ്ങിയോ. ഭ്രാന്ത് തന്നെയാ. ശരിക്കും ഭ്രാന്ത്. ഇങ്ങനെ പോയാ വല്ല ഭ്രാന്താശുപത്രിയിലും എത്തും ഞാനിപ്പോ. അവന്റെ നെഞ്ചിൽ തല മുട്ടിച്ചു കരഞ്ഞു കൊണ്ട് അവൾ പറഞ്ഞു. അവനും വല്ലാതായി. അവളെ ചേർത്ത് പിടിക്കാൻ കയ്യോങ്ങിയതും എന്തോ ഓർത്തപോലെ കൈ താഴ്ത്തി. മോളെ സഫു വിശക്കുന്നൊണ്ട് ആണെന്ന് തോന്നുന്നു. നീയിപ്പോ എന്റെ ഭാര്യയെ പോലെ പെരുമാറുന്നു. വിശപ്പ് മാറ്റാൻ ഇപ്പൊ എന്റെ കയ്യിൽ സ്നിക്കർസ് ഇല്ലല്ലോ. അവൻ പാന്റിന്റെ കീശ തപ്പുന്നത് പോലെ ആക്കി പറഞ്ഞു. ഞാൻ അന്ന് അവനോട് പറഞ്ഞ ഡയലോഗ്. ആ സംഭവം ഓർത്തതും അവൾക്ക് പെട്ടെന്ന് ചിരി വന്നു. അവൾ ചിരി മറച്ചു വെച്ചു മുഖം കൂർപ്പിച്ചു അവനെ നോക്കി. ഷർട്ടിൽ നിന്നും പിടി വിട്ടു. ദൂരെ മാറി നിന്നു. ടീ ശരിക്കും എന്താ ഇവിടെ പ്രശ്നം.

അവൾ വീഴാൻ നോക്കിയപ്പോ പിടിച്ചതോ അതോ നിനക്ക് ട്രീറ്റ്‌ തരാത്തതോ പെട്ടന്ന് വന്ന ദേഷ്യത്തിനു പരിസരബോധം ഇല്ലാതെ പെരുമാറി പോയി. അവളെ ആ പൂതനയെ കാണുന്നതേ ഇപ്പോ കലിയാണ് അപ്പോഴാ അവളെ ദേഹത്ത് തൊട്ട് നിൽക്കുന്നത് കണ്ടത് കൺട്രോൾ പോയി. എനിക്ക് നിന്റെ ട്രീറ്റ്‌ ഒന്നും വേണ്ട. പിന്നെന്താ നിന്റെ പ്രോബ്ലം. കുന്തം മുഖം കോട്ടി അതും പറഞ്ഞു പുറത്തിറങ്ങി പോയി. അവൻ ചെറു ചിരിയോടെ അവന്റെ ചെയറിൽ പോയി ഇരുന്നു. നിങ്ങൾക്ക് എല്ലാർക്കും എന്നോട് ദേഷ്യം തോന്നുന്നുണ്ട് അല്ലേ സഫുനെ വേദനിപ്പിക്കുമ്പോൾ. എനിക്ക് പറയാനുള്ളത് കൂടി കേൾക്ക്. സഫുനോട്‌ മിണ്ടണം എന്നൊക്കെഉണ്ട്. അവൾക്ക് നന്നായി ഫീൽ ചെയ്തുന്നു അവളെ മുഖത്ത് നിന്നും മനസ്സിലായിരുന്നു. കുറച്ചു വേദനിക്കട്ടെ അവളും. സഫുനെ വേദനിപ്പിക്കുന്ന ഓരോ നിമിഷവും അവളെക്കാൾ വേദനിക്കുന്നുണ്ട് ഞാൻ.

മനസ്സ് കല്ലാക്കിയ ഞാൻ ഇങ്ങനെയൊക്കെ ചെയ്തത്. എന്റെ വേദന അവളും ഒന്ന് മനസ്സിലാക്കട്ടെ. സഹിക്കാൻ പറ്റിയില്ല അവൾ സാലിയെ കെട്ടാൻ സമ്മതം ആണെന്ന് പറഞ്ഞത്. അടുക്കാൻ ശ്രമിക്കും തോറും വാശിയോടെ ആണ് അവൾ എന്നിൽ നിന്നും അകന്നു നിൽക്കുന്നത്. എന്നെ മനസ്സിലാക്കാതെ അകന്നു നിൽക്കുന്നത് കാണുമ്പോൾ ഞാനെത്ര വേദനിക്കുന്നുണ്ടെന്ന് അറിയോ. ചിലപ്പോൾ പ്രാണൻ പോകുന്ന പോലെയൊക്കെ തോന്നും. നിർബന്ധിച്ചു അവളെ കൂടെനിര്ത്തിക്കുന്നത് ഞാൻ നിർത്തി. അവൾ ദേഷ്യം പിടിച്ചു പോകില്ലെന്ന് എനിക്ക് നല്ല ഉറപ്പുണ്ട് കേട്ടോ. അതെന്താന്ന് വെച്ച അവൾ വീട്ടിലേക്ക് വന്നില്ലേ അന്ന് എന്റെ മുഖം തലോടി എന്നോട് പറഞ്ഞതെല്ലാം ഞാൻ കേട്ടിരുന്നു. അവൾ വരുന്നത് കണ്ടു ചുമ്മാ കണ്ണടച്ച് കിടന്നതാരുന്നു. എന്നെ ഇഷ്ടം ആണെന്ന് പറഞ്ഞത് എല്ലാം ഞാൻ കേട്ടിരുന്നു.സത്യം പറഞ്ഞ തുള്ളിച്ചാടനം എന്നൊക്കെ തോന്നി. സന്തോഷം കൊണ്ട് എന്റെ ഹൃദയമിടിപ്പ് നിലച്ചന്ന് വരെ തോന്നിപ്പോയിരുന്നു. പിന്നെ പറഞ്ഞതൊന്നും എനിക്ക് മനസ്സിലായിരുന്നില്ല.

അവൾ എന്നിൽ നിന്നിൽ അകലാൻ നോക്കുന്നതിന് എന്തൊക്കെയോ കാരണം ഉണ്ട്. അവളെ അലട്ടികൊണ്ട് ഇരിക്കുന്ന എന്തോ ഒന്നുണ്ട്. എന്നോട് ഇഷ്ടം ആണെന്ന് പറയുന്നതിൽ നിന്നും പിന്തിരിപ്പിക്കുന്ന ആ കാരണം എനിക്കറിയണം അതിന് വേണ്ടിയാ അവളോട് ദേഷ്യം പിടിച്ച പോലെ നടക്കുന്നത്.നേരിട്ട് അവളെ വായിൽ നിന്നും i love u ന്ന് കേൾക്കനൊന്നും ചെറിയൊരു വാശി കൂടി ഉണ്ട് ഇതിന്റെ പിന്നിൽ. അവോയ്ഡ് ചെയ്യുമ്പോൾ ഉള്ള വേദന കുറച്ചൊക്കെ അവളും അറിയട്ടെ. എന്നെ മനസ്സിലാക്കി . എന്റെ സ്നേഹം മനസ്സിലാക്കി എന്റെ വേദന മനസ്സിലാക്കി അവൾ സ്വയം തിരിച്ചു വരട്ടെ. ഒരു നാൾ എന്നെയും എന്റെ സ്നേഹത്തെയും മനസ്സിലാക്കി അവൾ വരും എനിക്കുറപ്പുണ്ട്. ആ ദിവസതിനായാണ് ഞാൻ കാത്തിരിക്കുന്നതും. എത്ര വർഷങ്ങൾ വേണ്ടി വന്നാലും അവൾക്ക് വേണ്ടി ഞാൻ കാത്തിരിക്കും. സാലിക്കെന്നല്ല ഒരുത്തനും ഞാനവളെ വിട്ടു കൊടുക്കാനും പോകുന്നില്ല. *** അവൾ തിരിച്ചു വരുമ്പോൾ ഫൈസി കാബിനിൽ ഉണ്ടായിരുന്നില്ല. ഇതെവിടെപ്പോയി.

എവിടെയെങ്കിലും പോകട്ടെ എനിക്കെന്താ. അപ്പോഴാ തേജ കയറി വന്നത്. സഫു ഫൈസി ബിസിനസ് ആയി ബന്ധപ്പെട്ടു ഒരാളെ കാണാൻ പോയിരുന്നു. അവിടെ എത്തിയപ്പോഴാ ഡീറ്റെയിൽസ് അടങ്ങിയ ഒരു പെൻഡ്രൈവ് എടുത്തില്ലെന്ന് ഓർമ വന്നത്. ഇപ്പൊ കൊണ്ട് കൊടുക്കാൻ വിളിച്ചു പറഞ്ഞു. ഒന്ന് കൊടുത്തിട്ട് വരുമോ. എന്നെകൊണ്ടൊന്നും പറ്റില്ല. നിനക്ക് പോയി കൊടുത്തൂടെ. എനിക്കിവിടെ അത്യാവശ്യം ആയി ചെയ്തു തീർക്കാൻ ഒരുപാട് കാര്യങ്ങൾ ഉണ്ട്. അതോണ്ടല്ലേ നിന്നോട് പറഞ്ഞത്. പോകാൻ പറ്റോ ഇല്ലയോ വേഗം പറയ്. ഇല്ലെങ്കിൽ ഷെറിയോട് പറയണം. വേറെ സ്റ്റാഫിന്റെ കയ്യിൽ ഒന്നും വിശ്വസിച്ചു കൊടുക്കാൻ പറ്റില്ല. ഷെറി എന്ന് കേട്ടതും അവൾ വേഗം സമ്മതിച്ചു. എവിടെയാ മീറ്റിങ്. ബീച്ച് റോഡിന്റെ ഓപ്പോസിറ്റ് ഒരു റെസ്റ്റോറന്റ് ഇല്ലേ അവിടെ. അവൾ പെൻഡ്രൈവ് വാങ്ങി ഒരു ഓട്ടോ പിടിച്ചു പോയി. അവിടെയെത്തി ഫൈസിയെ വിളിച്ചു. റെസ്റ്റോറന്റ് മുകളിലെ നിലയിൽ ഉണ്ടെന്ന് പറഞ്ഞു. അവൾ അവിടെ പോയി നോക്കി. അവൻ മാത്രം ഒരു ടേബിളിൽ ഇരിക്കുന്നത് കണ്ടു.

അവൾ അവിടേക്ക് പോയി. കൂടെ ആരും ഇല്ലല്ലോ. അയാൾ വന്നില്ലേ. അവൾ പെൻഡ്രൈവ് അവന് നേരെ നീട്ടി. കലിപ്പോടെ ഒരു നോട്ടം നോക്കി. കൊണ്ട് പോയി പുഴുങ്ങി തിന്ന് ഇനി. നിനക്ക് തോന്നുന്ന സമയതാണോ കേറി വരുന്നേ. അവർ പോയി. തേജ തന്ന ഉടനെ തന്നെയാ വന്നത്. അത്ര ഇമ്പോർട്ടന്റ് ആണെങ്കിൽ ഓർമിച്ചു എടുത്തു വരണം ആയിരുന്നു. ലേറ്റ് ആയി വന്നതും പോരാ എന്നെ ന്യായം പഠിപ്പിക്കാൻ വരുന്നോ. അവൻ പെൻഡ്രൈവ് വലിച്ചെറിഞ്ഞു. കഷ്ടപ്പെട്ട് സഹായിക്കാൻ വന്നതും പോരാ എന്നിട്ട് എന്റെ മെക്കിട്ട് കേറുന്നോ. നിനക്കൊക്കെ തോന്നിയ സമയത്ത് തോന്നിയ പോലെ ചെയ്‌താൽ മതിയല്ലോ. മനപ്പൂർവം അല്ലെ നീ ലേറ്റ് ആക്കിയത്. അവൾക്ക് നല്ലോണം ദേഷ്യം വന്നു. മനസ്സാ വാച അറിയാത്ത കാര്യത്തിന തെണ്ടി ചീത്ത പറയുന്നത്. അപ്പോഴാ ഫുഡ് കൊണ്ട് വെച്ചത്. അവരെ കണ്ടു രണ്ടു പേരും മിണ്ടാതിരുന്നു. കൊണ്ട് വെച്ച ഫുഡ് കണ്ടു അവളുടെ കണ്ണ് തള്ളിപ്പോയി. എല്ലാ ഐറ്റംസ് ഉണ്ട്. പലതും ഇത് വരെ കണ്ടിട്ട് കൂടിയില്ല. ഇത്രക്ക് വലിയ vip ഗസ്റ്റ് ആരാണാവോ. നോക്കെടി പിശാചേ ഇതൊക്കെ അവർക്ക് വേണ്ടി ഓഡർ ചെയ്തതാ. ഇതൊക്കെയിനി എന്ത് ചെയ്യാനാ. നീ തിന്നോ .

ഞാൻ തിന്നോളം അല്ല പിന്നെ അല്ലെങ്കിലും തിന്നിട്ട് പോകുന്നുള്ളു ഇവിടെ വരെ വന്നു തെറി വിളിച്ചതിന് അങ്ങനെയെങ്കിലും ഒരു ഉപകാരം ഉണ്ടാവട്ടെ. അവൾ അവിടെ ഇരുന്നു. അവനും ഇരുന്നു. അവനോടുള്ള വാശിഎന്നോണം എല്ലാം ലാവിഷ് ആയി തന്നെ തിന്നു. രാവിലെ മുതൽ ഇവന്റെ കലിപ്പ് മോന്ത കണ്ടു ഒരിറക്ക് വെള്ളം പോലും കുടിച്ചിട്ടില്ല. വിശന്നിട്ടു കൊടൽ കരിയുന്നുണ്ട്. അപ്പോഴാ തിന്നൊന്ന് . അവൻ അവളെ മുഖത്തേക്ക് തന്നെ നോക്കി നിന്നു. അവന്റെ മുഖത്ത് ഒരു പുഞ്ചിരി വിരിഞ്ഞു. നിനക്ക് തന്നെയാ പോത്തേ ഞാൻ ഓഡർ ചെയ്തത്. നിനക്ക് ട്രീറ്റ്‌ എങ്ങനെ തരുന്നു ഓർത്തു നടക്കുമ്പോഴാ ഈ ഐഡിയ കിട്ടിയത്. നേർക്ക് നേരെ വിളിച്ച വരികയും ഇല്ല. വിളിച്ച എന്റെ ദേഷ്യം മാറിയെന്നു നീ കരുതികളയും. ഇതാകുമ്പോ കാര്യം നടക്കുകയും ചെയ്തു. ഇവളൊട്ട് ഒന്നും അറിഞ്ഞതും ഇല്ല. മാത്രമല്ല രാവിലെ ഇവൾ ഫുഡ് ഒന്നും തിന്നുന്നതും കണ്ടിട്ടില്ല. ഫുഡ് തിന്നു കഴിഞ്ഞു അവൾ എണീറ്റു കൈ കഴുകി വന്നു. അവനെ നോക്കുകയും കൂടി ചെയ്യാതെ പോകാൻ ബാഗും എടുത്തു താഴേക്ക് വന്നു.

അവനും കൂടി ഇറങ്ങി വന്നു. ഒന്നിച്ചു പോകാം. ഞാനും ഓഫീസിലേക്ക.കാർ എടുത്തിട്ട് വരാം. നോ താങ്ക്സ്. ഞാൻ ഇന്ന് ലീവ് എടുത്തു. ഇവിടം വരെ വന്നതല്ലേ ബീച്ചിൽ ഒക്കെ പോയിട്ടേ വരുന്നുള്ളു. ആരോട് ചോദിച്ചിട്ട ലീവ് എടുത്തേ ആരോടും ചോദിചില്ല. വേണമെങ്കിൽ ഇപ്പൊ ചോദിക്കാം. സർ ഞാൻ ഇന്ന് ഉച്ചക്ക് ശേഷം ലീവ് ആണ്. ലീവ് ലെറ്റർ വേണമെങ്കിൽ ഞാൻ നാളെ കൊണ്ട് വന്നു തരാം. അവൾ ആക്കികൊണ്ട് പറഞ്ഞു. ഓഹ് ആയിക്കോട്ടെ മാഡം. ഏതായാലും എനിക്കും ഓഫീസ് പോയിട്ട് വലിയ കാര്യം ഒന്നുമില്ല. ഞാനും വരുന്നു. എന്റെ കൂടെ ആരും വരണ്ട. പബ്ലിക് പ്ലേസ് വരാൻ ആരുടെയും അനുവാദം ആവിശ്യമില്ല. ആർക്കും എപ്പോ വേണമെങ്കിലും വരാം പോകാം. അവൻ കാർ എടുക്കാൻ പാർക്കിങ് ഏരിയയിലേക്ക് പോയി. കാർ സൈഡിൽ നിറുത്തി വെച്ചു അവൻ സഫുനെ നോക്കി. ഈ തെണ്ടി ഇതെവിടെപ്പോയി. അവൻ ചുറ്റും നോക്കി. ബീച്ചിലേക്ക് പോകുന്ന റോഡിൽ നിന്നു കോട്ടൺ കാൻഡിൽ തിന്നു കൊണ്ട് റോഡ് മുറിച്ചു കടക്കാൻ നോക്കി നിൽക്കുന്നുണ്ട്.

കൊച്ചു കുട്ടിയെ പോലെ അതും കയ്യിൽ പിടിച്ചു നിൽക്കുന്നത് കണ്ടു അവന് ചിരി വന്നു. അവൻ അവളെ തന്നെ നോക്കി നിൽക്കുമ്പോഴാ ആ കാഴ്ച കണ്ടത് ഓപ്പോസിറ്റ് സൈഡിൽ നിന്നും സ്പീഡിൽ ഒരു കാർ വരുന്നു. വൻ വെ ആയത് കൊണ്ട് അവള ഭാഗം നോക്കുന്നത് പോലും ഇല്ല. നോക്കേണ്ട ആവിശ്യം ഇല്ലല്ലോ. ആ കാറിന്റെ സ്പീഡ് വരവും എല്ലാം കണ്ടു അവന് എന്തോ പന്തികേട് തോന്നി. കാരണം വൺവെയിലൂടെ ഇങ്ങനെ ഇത്ര ധൈര്യത്തിൽ. അവനെന്തോ അപകടം തോന്നി. മനപ്പൂർവം അവളെ നേർക്ക് വരുന്നത് പോലെ. അവൻ സഫുന്ന് വിളിച്ചു കൊണ്ട് റോഡ് മുറിച്ചു കടക്കുമ്പോഴേക്കും ആ കാർ അവളെ അടുത്ത് എത്തിയിരുന്നു. അവൻ നിലവിളിച്ചോണ്ട് ഓടി വരുമ്പോഴേക്കും ആരോ വന്നു അവളെ തള്ളിമാറ്റിയിരുന്നു. എയ്ഞ്ചൽ. അവന് അപ്പോഴാ ശ്വാസം നേരെ വീണത്. അവൻ അവിടെക്ക് വരുമ്പോഴേക്കും ഞെട്ടലോടെ ആ കാഴ്ച്ച കണ്ടു. സഫു ഈസ്‌ സേഫ്. ബട്ട്‌ ഏയ്ഞ്ചൽ....... അവൾക്ക് പെട്ടന്ന് ഒന്നും മനസ്സിലായില്ല. ആരോ വന്ന് പിടിച്ചു തള്ളുകയാരുന്നു സൈഡിലേക്ക് വീണു.

അവൾ ചുറ്റും നോക്കുമ്പോഴേക്കും വീണ്ടും കാർ വരുന്നത് കണ്ടു. അവൻ അവളെയും കൊണ്ട് ഉരുണ്ട് മാറി. അവൾ അയാളെ തന്നെ നോക്കി. വീണ്ടും എന്റെ രക്ഷക്ക് എയ്ഞ്ചൽ. എന്നെ രക്ഷിക്കാൻ മാത്രം ഇയാൾ കൃത്യ സമയത്തു എവിടെ നിന്നും എത്തുന്നു. ആരാണയാൾ .അവളെ ഒരു കടയുടെ ഉള്ളിലേക്ക് തള്ളി മാറ്റി.പേടിച്ചു വിറച്ചു ഞെട്ടലോടെ അയാളെ നോക്കി. ചോര ഒലിച്ചിറങ്ങുന്ന ആ മുഖം അവൾ കണ്ടു. അവളെ ചുണ്ടുകൾ മന്ത്രിച്ചു സാലി. സാലിയാണോ അപ്പൊ ഏയ്ഞ്ചൽ. അവൻ എണീക്കാൻ നോക്കുമ്പോഴേക്കും ഓപ്പോസിറ്റ് സൈഡിൽ നിന്നും ഒരു ലോറി അവന്റെ അടുത്തെത്തിയിരുന്നു. സാലീ.......സാലി അവിടെ നിന്ന് മാറ്. സാലി അവൾ കൈ ചൂണ്ടിയിടത്തേക്ക് നോക്കി. ഒരു നിലവിളി അവന്റെ തൊണ്ടയിൽ കുരുങ്ങി. എഴുന്നേൽക്കാൻ പറ്റുന്നില്ല. വീഴ്ചയിൽ തലയും കയ്യും എവിടെയോ വെച്ചടിച്ചിരുന്നു. സാലീന്ന് വിളിച്ചു നിലവിളിച്ചു കൊണ്ട് അവൾ വീണിടത്തു നിന്നും എണീറ്റു അവന്റെ അടുത്തേക്ക് ഓടി. അവിടത്തെ കാഴ്ചകണ്ടതും അവൾ ബോധം കെട്ടു വീണു..... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story