💕മിഴികൾ പറഞ്ഞ പ്രണയം 💕: ഭാഗം 74

mizhikal paranja pranayam

രചന: സഫ്‌ന കണ്ണൂർ

 അവന്റെ തല ഭാഗത്തു നിന്നും ബ്ലഡ്‌ ഒലിച്ചിറങ്ങി റോഡിൽ പടർന്നു. അവന്റെ കണ്ണുകൾ മെല്ലെ അടഞ്ഞു വന്നു. മുന്നിലുള്ള ആ കാഴ്ച കാണാൻ അവൾക്ക് കെൽപ്പ് ഉണ്ടായിരുന്നില്ല. മരണത്തെ മുഖാമുഖം കണ്ട പോലെ. ചീറിപാഞ്ഞു വരുന്ന ആ ലോറി സാലിയുടെ തൊട്ടടുത് എത്തിയിരുന്നു. അവൾ ആ കാഴ്ചകണ്ടതും ബോധം കെട്ടു വീണു. മുഖത്ത് വെള്ളം വീണത് കണ്ടാണ് സഫു ഉണർന്നത്. അവൾ കണ്ണ് തുറന്നു ചുറ്റും നോക്കി. ഏതോ ഒരു സ്ത്രീയുടെ മടിയിലാണ് താൻ ഉള്ളത്. അവൾ സാലീന്ന് വിളിച്ചു പിടഞ്ഞെണീറ്റു ചുറ്റും നോക്കി. ആൾക്കാർ തടിച്ചു കൂടിയിരുന്നു. അവർക്ക് ഒന്നും പറ്റിയില്ല കൊച്ചേ ഒരു ചെറുക്കൻ വന്നു ആ ആക്സിഡന്റ് പറ്റിയ ആളെ രക്ഷിച്ചു. രണ്ടു പേരും തീർന്നുന്ന കരുതിയെ. ദൈവദീനം രണ്ടാൾക്കും ഒന്നും പറ്റീല. പിന്നെ ഒരാൾക്ക് പരിക്കുണ്ട്. അവൾ അവരെ അടുത്തേക്ക് ഓടി.

ഫൈസിയുടെ മടിയിലാണ് സാലി തലവെച്ചു കിടന്നിട്ട് ഉള്ളത്. ചെറിയൊരു ഞരക്കം മാത്രമേ ഉള്ളൂ. ഫൈസി സാലിയുടെ തലക്ക് കെട്ടികൊടുക്കുന്നത് കണ്ടു. സഫുനെ കണ്ടതും അവൻ പറഞ്ഞു. തലക്ക് നല്ല മുറിവുണ്ട്. ബ്ലഡ്‌ നിൽക്കുന്നില്ല. എത്രയും പെട്ടന്ന് ഹോസ്പിറ്റലിൽ എത്തണം. അപ്പോഴേക്കും ആരോ അവന്റെ കാർ എടുത്തു കൊണ്ട് കൊടുത്തു. അവനും രണ്ടു മൂന്ന് പേരും കൂടി കാറിൽ കയറ്റി. പോലിസ് കേസ് പേടിച്ചാവണം ആരും കൂടെ വന്നില്ല. സഫു അവന്റെ കൂടെ പിറകിൽ ഇരുന്നു. പെട്ടന്ന് തന്നെ അടുത്ത ഹോസ്പിറ്റലിൽ എത്തി. സാലിയെ അകത്തേക്ക് കയറ്റി. Icu യുടെ പുറത്ത് കസേരയിൽ സഫു ഇരിക്കുന്നത് കണ്ടു. പേടിച്ചു വിറച്ചപോലെയാ നിൽക്കുന്നത്. കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ട്. അവനും തൊട്ടടുത് പോയി ഇരുന്നു. അവൾ അവന്റെ കയ്യിൽ പിടിച്ചു തോളിൽ ചാരി ഇരുന്നു. ആശ്വസിപ്പിക്കാൻ എന്നവണ്ണം അവൻ അവളെ കയ്യിനു മുകളിൽ കൈ വെച്ചു. അപ്പോഴേക്കും അജുവും എത്തിയിരുന്നു. അപ്പോഴാ നഴ്‌സ് വാതിൽ തുറന്നു പുറത്ത് വന്നത്. സാലിയുടെ റിലേറ്റീവ്സ് ആരാ.

എല്ലാവരും എണീറ്റു അങ്ങോട്ട്‌ പോയി. അർജന്റ് ആയി രണ്ടു ബോട്ടിൽ എ പോസിറ്റീവ് ബ്ലഡ്‌ വേണം. എന്റെയും അജ്ജുന്റെയും എ പോസിറ്റീവ് ആണ്. ഫൈസി മുന്നോട്ട് വന്നു. അവർ നഴ്‌സിന്റെ കൂടെ പോയി. ടാ കോപ്പേ. നിനക്കെന്തിന്റെ കേടാ. അവനെ ഹോസ്പിറ്റലിൽ എത്തിച്ചില്ലേ. അത് പോരേ. നിന്നോട് അവൻ ചെയ്തതൊക്കെ മറന്നോ ഇത്ര വേഗം. എന്റെ ജീവന അവൻ അവന്റെ ജീവൻ കൊടുത്തു രക്ഷിക്കാൻ നോക്കിയത്. അതിന് പകരം ആയി ഇതെങ്കിലും ഞാൻ ചെയ്യണ്ടേ. അവൾ അത് കേട്ടു. അവൾ അവനെ നോക്കിയതും പരസ്പരം കണ്ണുകൾ ഇടഞ്ഞു. അവൾ താഴേക്ക് നോക്കി നിന്നു. അവർ പോയി. അവരെ പിറകെ സമീർക്കയും സാലിയുടെ ഉപ്പയും വന്നു. അവൾ സമീർക്കയോട് കരഞ്ഞു കൊണ്ട് എല്ലാം പറഞ്ഞു കൊടുത്തു. ** ബ്ലഡ്‌ എടുക്കാൻ രണ്ടു പേരെയും ഒരേ റൂമിൽ കിടത്തി. ശരിക്കും എങ്ങനെയടാ ആക്സിഡന്റ് സംഭവിച്ചേ. ഇത്ര കയർലെസ്സ് ആയിരുന്നോ സഫു. ഇറ്റ്സ് എ പ്ലാൻഡ് മർഡർ അറ്റംപ്റ്റ്. അജു അത് കേട്ടു ഞെട്ടിപ്പോയി. വാട്ട്‌. സഫുന് ആരാടാ അതിന് മാത്രം ശത്രു. അറിയില്ല. കണ്ടു പിടിക്കണം.

കയ്യിൽ കിട്ടിയ കൊന്നു കളയും ഞാൻ... ആരായാലും. അത് പറയുമ്പോൾ മുഖം വലിഞ്ഞു മുറുകിയിരുന്നു അവന്റെ. നിനക്ക് അങ്ങനെ തോന്നാൻ എന്താ കാരണം. ആക്സിഡന്റ് ആയിക്കൂടെ അല്ലെങ്കിൽ സാലി അവളെ ഇമ്പറെസ്സ് ചെയ്യിക്കാൻ കളിച്ച ഒരു ഡ്രാമ. അല്ല അജു ആ കാർ ഓടിച്ചയാളെ ഞാൻ കണ്ടിരുന്നു. ഞങ്ങൾ റസ്റ്റോറന്റിൽ ഫുഡ്‌ കഴിക്കുമ്പോൾ അയാൾ ഉണ്ടായിരുന്നു ഞങ്ങളുടെ ഓപ്പോസിറ്റ്. സാലി സഫുവിനെയും കൊണ്ട് സൈഡിൽ വീണശേഷം ആ കാർ വീണ്ടും റിവേഴ്‌സ് എടുത്തു വരാൻ നോക്കിയതാ.മറു കൈ കൊണ്ട് സാലി റിവോൾവർ എടുത്തു അവരെ നേരെ ഷൂട്ട് ചെയ്യാൻ നോക്കുന്നത് ഞാൻ കണ്ടതാ. അവൻ ആക്കിയ ആൾ ആണെങ്കിൽ ഒരിക്കലും അങ്ങനെ ചെയ്യേണ്ട കാര്യം ഇല്ലല്ലോ. സഫുന് ഒരു ശത്രു ഉണ്ട് അജു. പിന്നെ സാലി അവന് ചുറ്റും ഒരുപാട് ദുരൂഹതകൾ ഉണ്ട് . അവന് ശരിക്കും അറിയാം സഫു അപകടത്തിൽ ആണെന്ന്. അവൾക്ക് അപകടം പറ്റുന്ന എല്ലാ ടൈമിലും കൃത്യം ആയി അവൻ എത്തുന്നതും അത് കൊണ്ടാണ്.ഇത്രയും നാൾ കഥയറിയാതെ ആട്ടം ആടുകയാരുന്നു ഞാൻ. കണ്ടു പിടിക്കണം.

കണ്ടു പിടിക്കും ഞാൻ. ** ബ്ലഡ്‌ കൊടുത്തു അവരെ അടുത്തേക്ക് തന്നെ പോയി. കുറച്ചു ദൂരെ നിന്നെ ഉള്ളൂ അവർ. കുറച്ചു കഴിഞ്ഞു ഡോക്ടർ പുറത്ത് വന്നു. ഇപ്പൊ കുഴപ്പം ഒന്നും ഇല്ല. ബോധം വീണിട്ട് ഉണ്ട്. രണ്ടു ദിവസം കഴിഞ്ഞേ റൂമിലേക്ക് മാറ്റു. ആർക്കെങ്കിലും ഒരാൾക്ക് കയറി കാണാം. ഞാൻ പോയി കണ്ടോട്ടെ പെട്ടന്ന് അവൾ എല്ലാരേയും നോക്കി പറഞ്ഞു.മറുപടിക്ക് കാക്കാതെ അവൾ വേഗം അകത്തേക്ക് പോയി. അവനെ കണ്ടതും അവൾക്ക് ആകെ സങ്കടം തോന്നി. തല കെട്ടിയിരുന്നു. മുഖത്ത് മാസ്ക് വെച്ചിരുന്നു. ദേഹത്ത് എല്ലാം എന്തൊക്കെയോ വയറുകൾ. സാലി.... അവൾ മെല്ലെ വിളിച്ചു. അവൻ മെല്ലെ കണ്ണ് തുറന്നു നോക്കി. അവൾ അവന്റെ കയ്യിൽ പിടിച്ചു.സാലി അവളെ മുഖത്തേക്ക് തന്നെ നോക്കി. സോറി പറയാൻ പോലും അർഹത എനിക്കില്ലന്ന് അറിയാം. മറ്റുള്ളവരെ വാക്ക് കേട്ടു..... ഞാൻ... പൊറുക്കണം. അവന്റെ മുഖത്ത് ഒരു ഞെട്ടൽ അവൾ കണ്ടു. എല്ലാം അറിഞ്ഞു. നിന്നെയെങ്ങനെ കാണും ഫേസ് ചെയ്യും അതോർത്തു ഉരുകുകയാരുന്നു ഞാൻ. സോറി ടാ.

അവന്റെ കയ്യിലേക്ക് രണ്ടു തുള്ളി കണ്ണുനീർ ഇറ്റു വീണു. അവൻ മുഖത്തെ മാസ്ക് എടുത്തു മാറ്റി.അവളോട് എന്തോ പറയാൻ നോക്കിയതും ഒരു നഴ്‌സ് ഓടി വന്നു. പ്ലീസ് മാം. സംസാരിക്കാൻ പാടില്ല. ഒന്ന് പുറത്തേക്ക്.... അവൾ പോകാൻ നോക്കി. അവൻ അവളെ കയ്യിൽ പിടിച്ചു . അവന്റെ കൺകോണിൽ ഒരു കണ്ണ്നീർതുള്ളി അവൾ കണ്ടു. മാഡം പ്ലീസ്..... അവനെ നോക്കി ഞാൻ പിന്നെ വരാം. അവൾ പോയി. അവൻ ദേഷ്യത്തോടെ ആ നഴ്സിനെ നോക്കി. സോറി സർ. സംസാരിക്കാൻ പാടില്ലെന്ന് ഡോക്ടർ പ്രത്യേകം പറഞ്ഞതാണ്. എനിക്ക് ഈ പ്രോബ്ലം പരിഹരിക്കാൻ അറിയാഞ്ഞിട്ടല്ല സഫു. എന്നെന്നേക്കുമായി ഷെറിയുടെ ശല്യം ഒഴിവാക്കാനും അറിയാം. പക്ഷേ ഒന്നും ചെയ്യാൻ പറ്റാത്ത നിസ്സഹായവസ്ഥയിൽ ആയിപ്പോയി ഞാൻ. രണ്ടു പേർക്കും ഒരു കുഴപ്പം വരാൻ പാടില്ല. എന്റെ സങ്കടം എനിക്ക് ആരോടും പറയാൻ പറ്റുന്നില്ലല്ലോ. പ്രതികരിക്കാൻ അറിയാഞ്ഞിട്ടല്ല സഫു നിന്റെ സങ്കടം കാണാനുള്ള കെൽപ്പ് ഇല്ലാത്തോണ്ട ഞാൻ അടങ്ങി നിൽക്കുന്നത്. അത് കൊണ്ട സത്യം പറഞ്ഞു നിന്നെ മനസ്സിലാക്കാൻ നിന്റെ മുന്നിലേക്ക് വരാഞ്ഞതും.

ഷെറിക്ക് എന്തെങ്കിലും സംഭവിച്ചാൽ നീ തന്നെ നാളെ എനിക്കെതിരെ തിരിയും.കാരണം സ്വന്തം സഹോദരിക്ക് ഒരപകടം വരാൻ നീഒരിക്കലും ആഗ്രഹിക്കില്ല. നിന്നെകൊണ്ട് പറ്റില്ല അതിന്. നിന്റെ സ്വന്തം സഹോദരിയാണ് ഷെറി. ഒരുപ്പന്റെ രണ്ടു മക്കൾ. ഒരേ രക്തം ആയിട്ടും നിന്റെ സ്വഭാവത്തിന്റെ നന്മയുടെ ഒരംശം എങ്കിലും ഷെറിക്ക് കിട്ടിയില്ലല്ലോ അതോർക്കുമ്പോഴ അത്ഭുതം. *** അവൾ ഫൈസിയുടെ കൂടെ വീട്ടിലേക്ക് പോയി. അവിടെ നിന്നിട്ട് ഒരു കാര്യം ഇല്ലാത്തോണ്ട് സമീർക്ക തന്നെയാണ് നിർബന്ധിച്ചു അവളെ വീട്ടിലേക്ക് അയച്ചത്. സാലിയെ രണ്ടു ദിവസം കഴിഞ്ഞേ റൂമിലേക്ക് മാറ്റുകയുള്ളുന്ന പറഞ്ഞിരുന്നു. സാലിക്ക് ഇപ്പൊ കുഴപ്പം ഒന്നും ഇല്ലല്ലോന്ന് ഉള്ള ആശ്വാസം ആയിരുന്നു അവൾക്ക്. എയ്ഞ്ചൽ അവനാണെന്ന് അറിഞ്ഞത് മുതൽ വല്ലാത്തൊരു അവസ്ഥയിൽ ആയിരുന്നു ഞാൻ. അപ്പൊ അവന് ഷെറിയുടെ കാര്യം എല്ലാം അറിയാം. എന്നിട്ടെന്താ എന്നോട് പറയാതെ മറച്ചു വെച്ചത്. ഫൈസി അവളോട് ഇതിനെപറ്റി ഒന്നും ചോദിച്ചില്ല. അവളും ചോദിച്ചില്ല.ടെൻഷൻ ആകേണ്ടെന്ന് കരുതി തന്നെയാണ് അവൻ മിണ്ടാതിരുനത്.

ആക്സിഡന്റ് ആണെന്ന് തന്നെ കരുതിക്കോട്ടേന്ന് കരുതി. വീട്ടിൽ ആരോടും ഒന്നും പറയേണ്ടെന്ന് മാത്രം പറഞ്ഞു. സഫുന്റെ മനസ്സിലും ശരിക്കും അത് ഒരു ആക്സിഡന്റ് തന്നെ ആയിരുന്നു. സാലിയുടെ നിരപരാധിത്തം എനിക്ക് മനസ്സിലാക്കാൻ പറ്റിയത് അത്കൊണ്ടാണ്. ***- അതിന്റെ പിറ്റേന്ന് ആണ് കോൺട്രാക്ട് കിട്ടിയ സന്തോഷത്തിൽ വലിയൊരു പാർട്ടി നടത്താൻ തന്നെ തീരുമാനിചിരുന്നത്. വീട്ടിൽ വെച്ചു തന്നെ അതിനുള്ള അറഞ്ച്മെന്റ് ചെയ്തു. നൈറ്റ്‌ ആയിരുന്നു പരിപാടി. പാർട്ടി നടത്തുന്നതിൽ സന്തോഷം ഉണ്ടെങ്കിലും അവന്റെ ഭാര്യയായി ഞാനും കൂടി പങ്കെടുക്കണമല്ലോന്ന് ഓർത്തു ടെൻഷനും തോന്നി. ഓഫീസിൽ എല്ലാർക്കും ഞാൻ അവന്റെ ഭാര്യയാണെന്ന് അറിഞ്ഞ സ്ഥിതിക്ക് പങ്കെടുത്തേ പറ്റു. അല്ലെങ്കിൽ വിളിച്ചു വരുത്തി അപമാനിച്ചത് പോലെയാകും. ഇന്നോ നാളെയോ അവസാനിക്കാൻ പോകുന്ന ബന്ധം എല്ലാർക്ക് മുന്നിലും വീണ്ടും ഒരോര്മപ്പെടുത്താൽ പോലെ അവൾക്ക് നെഞ്ച് നീറുന്നുണ്ടായിരുന്നു. ഒരോരൊന്ന് ഓർത്തു അവൾ സിറ്റൗട്ടിൽ പോയി ഇരുന്നു.

അപ്പോഴാ ഫൈസി ഒരു കവർ ആയി വന്നത്. അവളെ നേർക്ക് നീട്ടി. അവളത് വാങ്ങി തുറന്നു നോക്കി.റെഡ് മെറൂൺ കളർ ഒരു ഗൗൺ. അതും ഫുൾ വർക്കിൽ. വില കൂടിയ ഡ്രസ്സ്‌ ആണെന്ന് ഒറ്റ നോട്ടത്തിൽ മനസ്സിലാവും. എന്തോ ഒരു അട്രാക്ഷൻ ഉണ്ടായിരുന്നു ആ ഡ്രസ്സിന്. ആരും പെട്ടന്ന് കണ്ടാൽ ഒന്ന് നോക്കി പോകും. അറിയാതെ തന്നെ അവളുടെ മനസ്സ് മന്ത്രിച്ചു ബ്യൂട്ടിഫുൾ. അതിന് മാച്ചാക്കി ഒർണമെന്റ്സ് ഉണ്ട്. അവൾ അവനെ നോക്കി. ഇന്നത്തെ പാർട്ടിക്ക് ഇടാനുള്ള ഡ്രസ്സ്‌ ആണ്. നീയായിരിക്കും ഇന്നത്തെ താരം. കാരണം മീറ്റിങ് വന്ന എല്ലാവരും ഉണ്ടാകും. എല്ലാവരും പരിജയപ്പെടാനും വരും. അപ്പൊ അണിഞ്ഞൊരുങ്ങി മൊഞ്ചത്തികുട്ടിയായി വരണം. എന്നോടുള്ള വാശിക്ക് ഉടക്ക് ആയി വന്നാൽ മോളെ സഫു ഈ പാർട്ടി തന്നെ ഞാൻ ക്യാൻസൽ ചെയ്യും. പറഞ്ഞില്ലെന്നു വേണ്ട. സ്നേഹത്തിൽ പൊതിഞ്ഞ ഒരു ഭീഷണിയായാണ് അവൾക്ക് തോന്നിയത്. അവൾക്ക് ഡ്രസ്സ്‌ ഇഷ്ടം ആയെങ്കിലും അത് കാണുമ്പോൾ കണ്ണ് മഞ്ഞളിക്കുന്നത് പോലെ എന്തൊക്കെയോ അസ്വസ്ഥത തോന്നി ആ ഡ്രസ്സ്‌ കാണുംതോറും.

രാവിലെ മുതലേ ചെറിയ തലവേദനയും ഉണ്ട്. എന്തെങ്കിലും പറഞ്ഞാൽ പാർട്ടിക്ക് വരാതിരിക്കാനുള്ള കാരണം എന്നേ അവൻ കരുതു. അത് കൊണ്ട് ഒന്നും പറഞ്ഞില്ല. ആ ഡ്രസ്സ്‌ വാങ്ങി അകത്തേക്ക് പോയി. ** എല്ലാവരും എത്തി പാർട്ടി തുടങ്ങി. സനയെയും ഷാഹിദിനെയും വിളിച്ചിരുന്നു. ഷെറിയെ വിളിച്ചില്ല. അവളെ കാണുന്നത് തന്നെ ഇപ്പൊ ഇഷ്ടം അല്ല. സന വന്നതും സഫുനെ ചോദിച്ചു. ഫൈസി ചുറ്റും നോക്കി സഫു ഇത് വരെ വന്നിട്ടില്ല. എന്നോടുള്ള ദേഷ്യം കൊണ്ട് വരാതിരിക്കുമോ ആ പേടിയും അവനുണ്ടായിരുന്നു. ദാ അവൾ വന്നല്ലോ. സന അവളെ വിളിച്ചത് കണ്ടു അവൾ അങ്ങോട്ട്‌ വന്നു. ഫൈസി അവളെ കണ്ടു. ഒരു ഞെട്ടലോടെ അവളെ നോക്കി. ഒരു ഗോൾഡൻ കളർ ലെഹങ്ക ആയിരുന്നു ഇട്ടത്. അതെ കളർ ഷാൾ കൊണ്ട് സ്‌കാഫ് ചെയ്തിരുന്നു.ഒരു ഹൂറിയെ പോലെ തോന്നിച്ചു അവന് അവളെ. അവൻ കണ്ണെടുക്കാതെ അവളെ തന്നെ നോക്കി നിന്നു. അജു വന്നു അവന്റെ ചുമലിലൂടെ കയ്യിട്ടു അവളെ നോക്കി. അവൾ ആ ഡ്രസ്സ്‌ ഇട്ടില്ലല്ലേ. അജുവിനെയും കൂട്ടിപ്പോയി ആയിരുന്നു അവൻ ഡ്രസ്സ്‌ വാങ്ങിയത്. അഡ്രെസ്സിനേക്കാൾ മൊഞ്ച് ഈ ഡ്രസ്സ്‌ അല്ലെ.

അവൾക്ക് നന്നായി ചേരുന്നുണ്ട്. അജു അവന്റെ മുഖത്തേക്ക് നോക്കി. സങ്കടമോ നിരാശയോ . മുഖത്ത് മനം നിറഞ്ഞൊരു പുഞ്ചിരി അവൻ കണ്ടു. പൊതുവെ ദേഷ്യം വരേണ്ട സംഗതിയാണ്. കലിപ്പ് അവളെ മെക്കിട്ട് തീർക്കുകയും ചെയ്യും. ഇന്ന് പക്ഷേ ആള് കൂളാണ്. ഗസ്റ്റ് ഉള്ളത് കൊണ്ടാണോ അതോ അവൾ നന്നാവില്ലെന്നറിഞ്ഞത് കൊണ്ട് സ്വയം നന്നായതോ. അവൻ അവളെ അടുത്തേക്ക് പോയി. അവൾ കണ്ടു അവൻ വരുന്നത്. ചെറിയൊരു പേടി അവളെ പിടികൂടി. ദേഷ്യം വന്ന കണ്ണ് കാണില്ല.ഇത്രയും ആൾക്കാരെ മുന്നിൽ വെച്ചു ഇനി തെറി പറയോ. നാണക്കേട് ആകുമല്ലോ ഇപ്പൊ. മുങ്ങിയാലോ അതാ നല്ലത്. അവൾ പോകാൻ നോക്കിയതും അവൻ മുന്നിൽ എത്തിയിരുന്നു. എനിക്കിഷ്ടം ആയില്ല ഡ്രസ്സ്‌. അത് കൊണ്ട് ഇട്ടില്ല. അല്ലെങ്കിലും നിനക്ക് ഇഷ്ടപ്പെട്ട ഡ്രസ്സ്‌ ഞാനെന്തിനാ ഇടുന്നെ. വേറെയാർക്കെങ്കിലും കൊണ്ട് പോയി കൊടുക്ക് ചൂടായി അവനോട് പറഞ്ഞു. അവന്റെ മുഖത്ത് നോക്കാതെ ആയിരുന്നു അവളത് പറഞ്ഞത്. അതിന് ഞാൻ നിന്നോട് ഒന്നും പറഞ്ഞില്ലല്ലോ. ഈ ഡ്രസ്സ്‌ നന്നായിട്ടുണ്ട്.

ആ ഡ്രെസ് ഇട്ടതിനെക്കാളും ഭംഗി ഇതിന് തന്നെയാണ് ഉണ്ടാവുക. അവൾക്ക് അത് കേട്ടു അത്ഭുതം തോന്നി. അവൾ മുഖം ഉയർത്തി അവനെ നോക്കി. ആക്കി പറഞ്ഞതൊന്നും അല്ല. ദേഷ്യം ഒന്നും മുഖത്ത് കാണുന്നുമില്ല. നീ വാ എന്റെ ഫ്രെണ്ട്സിനെ പരിജയപെടുത്തി തരാം. കുറെ സമയം ആയി നിന്നെ തിരക്കുന്നു. എനിക്കാരെയും പരിജയപെടണ്ട. വേഗം അവിടെ നിന്ന് പോകാൻ നോക്കി. ദൃതിയിൽ പോകാൻ നോക്കിയതും കൂൾ ഡ്രിങ്ക്സ് എടുത്തു വന്ന ഒരാളെ ഇടിക്കാൻ നോക്കി. അയാളെ കയ്യിൽ നിന്നും ട്രേയും ഗ്ലാസ്‌ ഒക്കെ വീണു പൊട്ടി. എവിടെ നോക്കിയാടോ നടക്കുന്നെ. എല്ലാം നശിപ്പിച്ചു. തന്റെ മുഖത്ത് കണ്ണില്ലെടോ അവനോടും തട്ടിക്കയറി. സോറി മേടം കണ്ടില്ല. അയാൾ പറഞ്ഞെങ്കിലും പിന്നെയും അവളെന്തൊക്കെയോ പറയുന്നുണ്ടായിരുന്നു. പലരും അവരെ നോക്കാൻ തുടങ്ങി. അവൻ വേഗം അടുത്തേക്ക് വന്നു അവളെ കയ്യിൽ പിടിച്ചു പോയി. പോകുന്നതിന് മുൻപ് അയാളോട് സോറിയും പറഞ്ഞു ഫൈസി. എന്ത് പാവം സാർ. സാറിന് എവിടുന്ന് കിട്ടിയോ ആവോ ഈ ഭദ്രകാളിയെ. അയാൾ പറയുന്നത് സഫു കേട്ടു. അയാളെ കലിപ്പോടെ നോക്കി അവൾ പോയി. എന്റെ കയ്യിൽ നിന്ന് വിട് ഫൈസി അവൾ കൈ വിടുവിക്കാൻ നോക്കി. അവൻ അവളെ ചുമലിലൂടെ കയ്യിട്ടു കുറച്ചു ആളുകളുടെ അടുത്തേക്ക് പോയി.

ആളുകൾ അവരെ ശ്രദ്ധിക്കുന്നത് കണ്ടു അവൾ എതിർത്തില്ല. ഫൈസി ഓരോതരെയും പരിജയപെടുകയും പരിജയപെടുത്തുകയും ചെയ്തുകൊണ്ടിരുന്നു. അവൾ എല്ലാവരോടും പുഞ്ചിരിച്ചു. ഒന്നോ രണ്ടോ വാക്കുകളിൽ സംസാരം നിർത്തുകയും ചെയ്തു. കുറച്ചു കഴിഞ്ഞു എല്ലാവരും ഫുഡ് കഴിക്കാൻ പോയി. അവൻ സഫുനെ നോക്കി. നീയിനി പോയിക്കോ. എവിടെക്ക്. റൂമിലേക്ക് പോയിക്കോ. ഇനിയിവിടെ ആവിശ്യം ഒന്നും ഇല്ല. എല്ലാർക്കും മുഖം കാണിച്ചു കൊടുത്തില്ലേ അത് മതി. എന്നെ അപമാനിക്കാൻ കിട്ടുന്ന ഒരു അവസരവും നീ പാഴാക്കാറില്ല. ഇന്ന് ഒന്നും ചെയ്തില്ലല്ലോ. താങ്ക്സ്. താങ്ക്സ് അലോട്ട്. അവൾ വിശ്വസിക്കാനാവാതെ അവനെ നോക്കി നിന്നു. പോയിക്കോഡോ ഇനിയെന്തെങ്കിലും കുനിഷ്ട് ആണോ ഇവന്റെ മനസ്സിൽ. അപ്പോഴാ ആരോ അവളെ ഫുഡ് കഴിക്കാൻ വിളിച്ചത്. അവൾ കഴിച്ചു. നിങ്ങൾ കഴിച്ചോളൂ. ഫൈസി മറുപടി പറഞ്ഞു. അവൾക്ക് അത്ഭുതം തോന്നി. ഞാൻ പറയാൻ മനസ്സിൽ കരുതിയതാണ്. സംശയത്തോടെ അവനെ നോക്കി അവൾ റൂമിലേക്ക് പോയി.

അവൾക്ക് തലപൊട്ടിത്തെറിക്കുന്നത് പോലെ തോന്നി. ഡ്രസ്സ്‌ പോലും ചേഞ്ച്‌ ചെയ്യാതെ ബെഡിലേക്ക് വീണു.വേഗം തന്നെ ഉറക്കിലേക്ക് വഴുതി വീണു. ഛർദിക്കാൻ വന്നതും അവൾ ഞെട്ടി എണീറ്റു. ബാത്‌റൂമിലേക്ക് ഓടി. തലവേദനകൂടിയാ എപ്പോഴും ഇങ്ങനെ ഉണ്ടാകുന്നതാണ്. അവൾ സമയം നോക്കി പന്ത്രണ്ടു മണിയായി. പാർട്ടി കഴിഞ്ഞിട്ട് ഉണ്ടാകുമോ എല്ലാരും പോയോ അവൾ ജനലിലൂടെ പുറത്തേക്കു നോക്കി. എല്ലാവരും പോയിന് അജുവും ഉപ്പയും ഫൈസിയും ഉള്ളൂ. അവർ സംസാരിച്ചു കൊണ്ട് അവിടെ ഇരിക്കുന്നത് കണ്ടു. തലവേദനക്ക് ഇപ്പോഴും കുറവൊന്നും ഇല്ല. അവൾ വീണ്ടും കിടക്കാൻ പോയി. അപ്പോഴാ ടേബിളിൽ ഒരു പ്ലേറ്റ് മൂടി വെച്ചത് കണ്ടത് അതിന്റെ അടിയിൽ ഒരു കടലാസും മടക്കി വെച്ചിട്ടുണ്ട്. അവൾ പ്ലേറ്റ് തുറന്നു നോക്കി കുറച്ചു സാലഡ് &ഫ്രൂട്സ് . അവൾ പേപ്പർ തുറന്നു നോക്കി. വോമിറ്റിങ് കഴിഞ്ഞില്ലേ ഇനി പോയി ഡ്രസ്സ്‌ മാറ്റി മര്യാദക്ക് ഇതും കഴിച്ചു കിടന്നോ. വന്നിട്ട് എന്നെകൊണ്ട് എഴുന്നേല്പിക്കാൻ ആക്കണ്ട. പട്ടിണി കിടക്കുന്നത് ഈ ടൈമിൽ നല്ലതല്ല നിന്റെ ടാബ്‌ലറ്റ്സ് മേശയിൽ ഉണ്ട്. തലവേദന കുറവില്ലെങ്കിൽ മാത്രം കഴിച്ച മതി. പറഞ്ഞത് കേട്ടില്ലെങ്കിൽ എന്നെ അറിയാലോ....... ഗുഡ് നൈറ്റ്‌ &സ്വീറ്റ് ഡ്രീംസ്‌ .

അവൾ വേഗം ടാബ്ലറ്റ് എടുത്തു നോക്കി. ഒരു ഞെട്ടലോടെ അവൾ അവിടെ ഇരുന്നു പോയി. ടാബ്‌ലറ്റിലേക്കും ആ ലെറ്ററിലേക്കും മാറി മാറി നോക്കി. അവൾ അതെടുത്തു കഴിച്ചു ഡ്രസ്സ്‌ മാറ്റി ഒരു ടാബ്‌ലറ്റ് എടുത്തു കഴിച്ചു. വീണ്ടും കിടന്നു. പിന്നെയും കുറെ ടൈം കഴിഞ്ഞാണ് ഫൈസി വന്നത്. വന്നതറിഞ്ഞിട്ടും അവൾ കണ്ണ് തുറന്നില്ല. ലൈറ്റ് ഇടാത്തത് കണ്ടു അവൾ മെല്ലെ കണ്ണ് തുറന്നു നോക്കി. മൊബൈൽ ലൈറ്റ് ഓൺ ആക്കി അവളെ നോക്കാതെ കബോഡിൽ നിന്നും ഡ്രസ്സ്‌ എടുത്തു ബാത്‌റൂമിലേക്ക് പോയി. ഡ്രസ്സ്‌ മാറ്റി വന്നു. അവളെ കാൽക്കൽ ഇരുന്നു. അവൾ കണ്ണടച്ച് കിടക്കുന്നത് പോലെ ചെയ്തു. രണ്ടു കാലും എടുത്തു മടിയിൽ വെച്ചു കാലിന്റെ അടിഭാഗത് എന്തോ തടവുന്നത് പോലെ തോന്നി. കാലിന്നടിയിൽ നേരിയ തണുപ്പ് അനുഭവപ്പെട്ടു. കാൽ രണ്ടും കുറച്ചു സമയം തടവി അവൻ ഒരു പുതപ്പ് എടുത്തു പുതച്ചു കൊടുത്തു പോയി കിടന്നു. എന്നോട് ക്ഷമിക്കണം. ഞാൻ ആ ഡ്രസ്സ്‌ ഇടാന്ന് കരുതിയതാ. എനിക്കെന്തോ ആ കളർ കണ്ടപ്പോ..... ഐ ആം സോറി. അവൻ തിരിഞ്ഞു നോക്കി. നീ ഉറങ്ങിയില്ലേ. അത് സാരമില്ല.

ആദ്യം കണ്ടപ്പോ എനിക്ക് ദേഷ്യം വന്നിരുന്നു. പിന്നെ നിന്റെ കഴുത്തിൽ കിടക്കുന്ന മാലയും വളയും കണ്ടത്. അത് ഞാൻ വാങ്ങി തന്നതാണ്. ഒട്ടും മാച്ച് അല്ലാതിരുന്നിട്ട് കൂടി നിന്റെ ഡ്രെസ്സിന്റെ കൂടെ അതണിഞ്ഞപ്പോ തോന്നി. ഡ്രസ്സ്‌ കംഫർട്ടബിൾ ആയിട്ടുണ്ടാവില്ലെന്ന്. ഈ ടാബ്ലറ്റ്...... നിനക്ക്..... ഞാൻ...... എങ്ങനെ കിട്ടി. അവൾ വിക്കി വിക്കി പറഞ്ഞൊപ്പിച്ചു. അവൻ അവളെ നോക്കി പുഞ്ചിരിച്ചു. അറിയേണ്ടത് മാത്രം അറിഞ്ഞമതി. ഗുഡ് നൈറ്റ്‌. പിന്നെ വേഗം ഉറങ്ങാൻ നോക്ക്. ഉറക്കം ഒഴിഞ്ഞ വീണ്ടും തലവേദന കൂടും. അവൻ കിടന്നു കണ്ണ് പൂട്ടി. അവൾ അവനെ തന്നെ കുറച്ച് സമയം നോക്കി നിന്നു.ഒരു പാട് സംശയങ്ങൾ അവളെ ഉള്ളിൽ കിടന്നു വീർപ്പുമുട്ടുന്നുണ്ടായിരുന്നു. എനിക്ക് തലവേദനയാണെന്ന് ഇവനെങ്ങനെ അറിഞ്ഞു. ഞാനാരോടും പറഞ്ഞിട്ട് ഇല്ല. ഞാൻ സ്ഥിരം ആയി കുടിക്കാറുള്ള ടാബ് ഇവനെങ്ങനെ കിട്ടി. പിന്നെ ഞാൻ ഫുഡ് കഴിച്ചിട്ടില്ലെന്നറിഞ്ഞിട്ടും അവൻ എന്തിന് ഞാൻ ഫുഡ് കഴിച്ചെന്നു പറഞ്ഞത്. എന്റെ കാൽ വേദന അവനെങ്ങനെ അറിഞ്ഞു. ഇവൻ ഇനി മനഃശാസ്ത്ര അറിയോ.

അവൾ അവനെ വിളിക്കാൻ കൈ നീട്ടി പിന്നെ വേണ്ടെന്നു വെച്ചു കൈ വലിച്ചു. *** ടീ എണീറ്റെ ഫൈസി അവളെ തട്ടി വിളിച്ചു. അവൾ ഉറക്കചടവോടെ കണ്ണുകൾ തിരുമ്മി അവനെ നോക്കി. നേരം വെളുത്തോ. മണി എട്ടായി. എട്ടുമണിയോ. ഉറങ്ങി പോയി. എല്ലാവരും എണീറ്റു കാണും. പരിപാടിക്കിടയിൽ മുങ്ങിയതും ആണ്. അവൾ വേഗം ബാത്‌റൂമിലേക്ക് ഓടി.മുഖം കഴുകി ബ്രഷ് ചെയ്തു വന്നു. റൂമിന്റെ വാതിൽ തുറന്നതും അവൾ ഞെട്ടി പ്പോയി. ഫുൾ ഇരുട്ട്. റൂമിൽ ലൈറ്റ് ഉള്ളോണ്ട് തിരിഞ്ഞതും ഇല്ല. അവൾ ടൈം നോക്കി.നാലുമണി. അവൾ ദേഷ്യത്തോടെ ഫൈസിയെ നോക്കി അവളെ തന്നെ നോക്കി ചിരിച്ചു കൊണ്ട് നിൽക്കുന്നത് കണ്ടു. മനപ്പൂർവം എനിക്കിട്ട് പണി തന്നതാ പിശാച്. അവളെ നേർക്ക് ഒരു ഗ്ലാസ്‌ ബ്ലാക്ക് ടീ നീട്ടി. നിന്റെ തലവേദന മാറിയോ. ഇവന് വട്ടായോ. അതോ എനിക്ക് ടൈം മാറിയോ അവൾ വാതിലിനിടയിലൂടെ പുറത്തേക്കു നോക്കി. ആരും എണീറ്റിട്ടു കൂടിയില്ല. ഫുൾ ഇരുട്ടാണ്. ഫോണും നോക്കി നാലുമണിതന്നെ. ടീ പോത്തേ മണി നാല് തന്നെയാ. നോക്കികൊണ്ടിരുന്നാൽ ടൈം മാറുകയൊന്നും ഇല്ല.

ഒരു സ്ഥലം വരെ പോകണം. ടീ കുടിച്ചു വേഗം റെഡിയാവാൻ നോക്ക്. ഈ നട്ടപാതിരാക്ക് എവിടെ പോകാന.നിനക്ക് വട്ടുണ്ടോ. പറഞ്ഞത് കേട്ടാൽ നല്ലത്. പത്തു മിനിറ്റ് ടൈം തരും. വേഗം ഡ്രസ്സ്‌ മാറ്റി റെഡിയായി വാ.അവൻ അടിമുടി അവളെ നോക്കി. അല്ലെങ്കിൽ ഇട്ട ഡ്രസ്സ്‌ തന്നെ മതി. ഈ ചുരിദാർ തന്നെ ധാരാളം. ഞാനൊന്നും വരുന്നില്ല എങ്ങോട്ടും. വരണ്ട ഞാൻ എടുത്തോണ്ട് പോയി കൊള്ളാം. അവൻ ടീ അവിടെ വെച്ചു അവളെ അടുത്തേക്ക് പോയി. ഞാൻ വരാം...... ഞാൻ വരാം അതാണ്‌ കാര്യം. അവൻ അവളെ നോക്കി പുഞ്ചിരിച്ചു. അവൾ ടീ എടുത്തു കുടിച്ചു. ഇടക്കിടക്ക് അവനെ നോക്കുന്നുണ്ടായിരുന്നു. എന്താണിവന്റെ പ്ലാൻ എന്ന് മനസ്സിലാവുന്നില്ലല്ലോ. എവിടെ പോകാനായിരിക്കും ഈ ടൈമിൽ. അവൻ എണീറ്റു. അവന്റെ പിറകെ അവളും പോയ്. വാതിൽ തുറന്നു പുറത്തിറങ്ങി.ആരോടെങ്കിലും പറഞ്ഞിട്ട് പൊയ്ക്കൂടേ. എണീറ്റാൽ തിരക്കും അവൾ അവനോട് പറഞ്ഞു. അതിന് മുൻപ് തിരിച്ചു വരാം. ബൈക്കിൽ കേറാൻ നേരം പറഞ്ഞു. കാറിൽ പോയ പോരേ.

അവൻ മുഖം കടുപ്പിച്ചു നോക്കി. അവൾ പിന്നെ ഒരു ഒന്നും മിണ്ടാതെ ബൈക്കിൽ കേറി. അവനെ തൊടാതെ ദൂരത്ത് ഇരുന്നു ബൈക്കിന്റെ പിറകിൽ പിടിച്ചു ഇരുന്നു. എവിടെക്കാ പോകുന്നെന്ന് ചോദിക്കുന്നില്ലേ. കൊല്ലാനായിരിക്കും. കൊല്ലാനുള്ള ടൈം ആയിട്ടില്ല. കുറച്ചു മാസം കൂടി ബാക്കിയുണ്ട്. പിന്നെവിടെക്കാണാവോ ഇപ്പൊ യാത്ര. കണ്ടു മനസ്സിലാക്കിക്കോ. ഇമ്പറെസ്സ് ചെയ്യിക്കാൻ ആണെങ്കിൽ വേണമെന്നില്ല. എന്റെ മനസ്സ് മാറാനൊന്നും പോകുന്നില്ല. അവൻ ഒന്ന് ചിരിച്ചു നിന്നെ ഇമ്പറെസ്സ് ചെയ്തിട്ട് എനിക്കെന്താ കാര്യം സാലിയുടെ വുഡ് ബി. അല്ലേടി കെട്ടാൻ പോകുന്നവൻ ഹോസ്പിറ്റലിൽ അല്ലെ ഉള്ളത്. പോയി കൂട്ടിരിക്കുന്നില്ലേ. അവനെ ഇമ്പറെസ്സ് ചെയ്യിക്കാൻ പറ്റിയ ടൈം ആണ് ഇപ്പൊ. വടി കൊടുത്തു അടി വാങ്ങിയത പോലെയായി അവൾക്ക്.

പിന്നെ ഒന്നും മിണ്ടിയില്ല. കുറച്ചു ദൂരം പോയതും തണുത്തിട്ട് താടിയെല്ല് വിറക്കുന്നത് പോലെ തോന്നി അവൾക്ക്. ഒന്ന് എവിടേക്കാണെന്ന് പറയോ. എവിടേക്കാണെന്ന് നോക്കിക്കൂടെ. കാണുന്നില്ലേ കുരുടി. അവൾ ചുറ്റും നോക്കി. ചെറിയ വെളിച്ചം വരാൻ തുടങ്ങിയിരുന്നു. ആ വഴിയൊക്കെ എവിടെയോ കണ്ടു പരിജയം ഉണ്ട്.മുന്നോട്ട്പോകും തോറും അവളുടെ മുഖം അത്ഭുതം കൊണ്ട് നിറഞ്ഞു. ഫൈസി ഈ സമയത്ത് എന്താ ഇവിടെ. അവൻ സ്പീഡ് കൂട്ടി.അവളുടെ ചോദ്യം കാറ്റിന്റെ സൗണ്ടിൽ മുങ്ങി പോയി. മുന്നോട്ട് പോകും തോറും അവൾ സന്തോഷം കൊണ്ട് മതി മറന്നു. അവൾ അവനെ കെട്ടിപിടിച്ചു അവന്റെ പുറത്ത് മുഖം ചേർത്ത് വെച്ചു ഇരുന്നു. കാറ്റിന്റെ സ്പീഡ് കൊണ്ടാണോ സന്തോഷം കൊണ്ടാണോന്ന് അറിയില്ല അവളുടെ കണ്ണുകൾ നിറഞ്ഞു..... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story