💕മിഴികൾ പറഞ്ഞ പ്രണയം 💕: ഭാഗം 75

mizhikal paranja pranayam

രചന: സഫ്‌ന കണ്ണൂർ

അവൾ അവനെ കെട്ടിപിടിച്ചു അവന്റെ പുറത്ത് മുഖം ചേർത്ത് വെച്ചു ഇരുന്നു. കാറ്റിന്റെ സ്പീഡ് കൊണ്ടാണോ സന്തോഷം കൊണ്ടാണോന്ന് അറിയില്ല അവളുടെ കണ്ണുകൾ നിറഞ്ഞു. അടുത്ത പ്രാവശ്യം കെട്ടിപ്പിടിക്കുമ്പോൾ പറഞ്ഞിട്ട് കെട്ടിപിടിക്കണം കേട്ടോ. അവൻ ബൈക്ക് നിർത്തി പറഞ്ഞപ്പോൾ അവൾ ചമ്മലോടെ മുഖം താഴ്ത്തി. എനിക്കിഷ്ടം അല്ലാഞ്ഞിട്ട് ഒന്നും അല്ല. തണുത്തു വിറച്ചു മനുഷ്യൻ മരിക്കാൻ പോകുമ്പോഴാ അവളുടെ അനെക്സ്പെക്ടഡ് ആയുള്ള കെട്ടിപിടിക്കൽ ബൈക്ക് പുളഞ്ഞു വീണു ചാവാത്തത് ആരുടേയോ ഭാഗ്യം. അതൊക്കെ പോട്ടെ ഇതെങ്ങാനും ആ സാലി കണ്ടാൽ അപ്പൊ നിന്നെ വേണ്ടാന്ന് വെക്കും പറഞ്ഞില്ലെന്നു വേണ്ട. അവൾ കയ്യെടുത്തു മാറി ഇരുന്നു. എന്റെ പൊന്നു നമസ്കാരം ഉണ്ട്. അവൾ അവന്റെ നേരെ കൈ കൂപ്പി. അവൻ ചിരിച്ചു കൊണ്ട് ബൈക്ക് സ്റ്റാർട്ട്‌ ചെയ്തു. അവൾ കൈ രണ്ടും സൈഡിലെക്ക് ഇട്ടു വിടർത്തി പിടിച്ചു. ശരിക്കും ഏതോ ലോകത് എത്തിയ ഫീൽ ആയിരുന്നു അവൾക്ക്. കടൽകരയിലൂടെ അരമണിക്കൂറോളം ബൈക്കിൽ പോയ ശേഷം അവൻ ബൈക്ക് നിർത്തി.

ഈ സ്ഥലത്ത് ഞാൻ ഒരു പ്രാവശ്യം വന്നിട്ടുണ്ട്. കൃത്യം ആയി ഇവൻ എങ്ങനെ ഇവിടെ എത്തി. എല്ലാം ഒരു മിറക്കിൽ പോലെയാ അവൾക്ക് തോന്നിയത്. അവൾ ശരിക്കും ത്രില്ലിൽ ആയിരുന്നു. അവൾ കൈകൾ തിരുമ്മി ചൂട് പിടിപ്പിച്ചു കടൽക്കരയിലൂടെ കുറച്ചു ദൂരം നടന്നു. ഫൈസിയും പിറകെ വന്നു. ഈ സമയത്ത് ഇവിടെ വന്നത് എന്തിനാ. ചുമ്മാ കാറ്റ് കൊള്ളാൻ. ഫൈസി കാര്യം പറയുന്നുണ്ടോ. അവൻ എന്തോ പറയാൻ വാ തുറന്നതും. മീൻ വല എടുത്തു രണ്ടു പേര് വരുന്നത് കണ്ടു.അവർ ബോട്ടിൽ വല എടുത്തു വെച്ചു.മീൻ പിടിക്കാൻ പോവ്വുകയാണെന്ന് തോന്നുന്നു. ഫൈസി അയാളെ അടുത്തേക്ക് പോയി എന്തൊക്കെയോ സംസാരിക്കുന്നത് കണ്ടു. പേഴ്സിൽ നിന്നും പൈസയും എടുത്തു കൊടുക്കുന്നത് കണ്ടു. അവൻ അവളെ കൈമാടി വിളിച്ചു. അവൾ അടുത്തേക്ക് പോയി. അവൻ ബോട്ടിൽ കയറി അവളെ നേർക്ക് കൈ നീട്ടി. എവിടെ കയറാൻ. ബോട്ടിൽ കയറാൻ എന്തിന്. കടലിൽ ഒരു സൽക്കാരത്തിനു പോകാൻ. കടലിൽ പോകാനോ. എന്റെള്ളോഹ്. ഞാൻ ഇല്ല. എനിക്ക് പേടിയാ.

ആളെ വിട്ടേക്ക് മോനെ. അവൾ തിരിച്ചു പോകാൻ നോക്കി. സഫു കളിക്കാതെ കേറുന്നുണ്ടോ. കൊന്നാലും വരില്ല. എനിക്ക് പേടിയാ തോണിയിലും ബോട്ടിലും എല്ലാം കേറാൻ. ഞാനിത് വരെ പോയിട്ടില്ല ഇതിൽ. ഇങ്ങനെയല്ലേ പടിക്കൽ. എനിക്കൊന്നും പടിക്കണ്ട. ബോട്ടിങ്ങിന് എല്ലാം സമീർക്കയുടെ കൂടെ പോയാലും ഞാൻ കയറില്ല. എനിക്ക് അത്ര പേടിയാ. ഇപ്പൊ കയറിയെ പറ്റു. ഒരു രണ്ടു മിനിറ്റ് മതി. അത് തന്നെ വേണമെന്നില്ല. രണ്ടു മിനിറ്റ് ബോട്ടിൽ കയറിയ മതിന്നോ. അങ്ങനെ പറഞ്ഞു പറ്റിക്കാൻ നോക്കുകയല്ലേ വിശ്വസിക്കാൻ ഞാൻ കൊച്ചു കുട്ടിയൊന്നും അല്ല . എവിടെയാന്നു വെച്ച നീ ഒറ്റക്ക് പോയിക്കോ. അവൾ തിരിച്ചു നടന്നു. ഇതിനോടൊന്നും നേരാം വണ്ണം സംസാരിച്ചിട്ട് കാര്യം ഇല്ല. ഇപ്പൊ വരവേ എന്ന് അയാളോട് പറയുന്നത് കേട്ടതും ഒറ്റ ഓട്ടം ആയിരുന്നു അവൾ. അവൻ പിന്നാലെ ഓടി വന്നു അവളെ പിടിച്ചു. ഫൈസി പ്ലീസ് വിട്.... എനിക്ക് പേടിയാ.... അവൾ അവന്റെ കയ് വിടുവിക്കാൻ ശ്രമിച്ചു. അവൻ അവളെ എടുത്തു തോളിൽ ഇട്ടത് പെട്ടന്ന് ആയിരുന്നു.

അവൾ കുതറി മാറാൻ നോക്കുന്നുണ്ടായിരുന്നു. എവിടെ ആവാൻ. ഫൈസി പ്ലീസ്..... എന്റെ മുത്തല്ലേ.... ചക്കരയല്ലേ..... പൊന്നല്ലേ... ഒന്ന് വിട്. എനിക്കതിൽ കയറേണ്ട. ഓർക്കുമ്പോഴേ തല കറങ്ങുന്നുന്നുണ്ട്. എന്ത് സോപ്പാടി ഇത്. നല്ലോണം പതപ്പിക്കുന്നുണ്ടല്ലോ.എന്തായാലും എനിക്കിഷ്ടം ആയിട്ടോ വിളിച്ചതൊക്കെ. ഒരുപാട് ഇഷ്ടം ആയി. സോപ്പിടാൻ ആണെങ്കിലും ഇങ്ങനെയൊക്കെ വിളിച്ചപ്പോ ഉണ്ടല്ലോ ദേ ശരീരം മൊത്തം കുളിരു കോരുന്ന പോലുണ്ട്. ഒന്നും അവന്റെ മുന്നിൽ ഏശില്ലെന്ന് അവൾക്ക് മനസ്സിലായി.ചീത്ത വിളിക്കാന തോന്നിയത്. അങ്ങനെ ചെയ്‌താൽ വാശി കൂടിയാലോന്ന് കരുതിയാ കളം മാറ്റി ചവിട്ടിയത് അതും ഏറ്റില്ല. അവൻ അവളെ ബോട്ടിൽ കൊണ്ട് ഇരുത്തി. അവൾ എണീക്കാൻ നോക്കിയതും അവൻ പിടിച്ചു ഇരുത്തിച്ചു. അവനും അടുത്ത് തന്നെ ഇരുന്നു. ബോട്ട് സ്റ്റാർട്ട്‌ ആക്കിയതും അവൾ ഒറ്റ കൂക്കി . ഫൈസിയും അയാളും ചിരിക്കുന്നത് കണ്ടു . രണ്ടിനെയും എടുത്തു കിണറ്റിൽ ഇടാൻ തോന്നി അവൾക്ക്. അവൾ കരച്ചിൽ തുടങ്ങി. എന്നെ ഇറക്കുന്നുണ്ടോ നീ. ആള് കാണുന്നുണ്ട്.

നാണം ഇല്ലല്ലോ കൊച്ചു കുട്ടിയെ പോലെ ഇങ്ങനെ ബീഹെവ് ചെയ്യാൻ. ഒരു നാണം ഇല്ല. എന്റെ പൊന്നിക്കാക്കമാരെ ഇതിന് വട്ടാണ് .നിങ്ങളെങ്കിലും ഒന്ന് പറയുന്നത് കേൾക്ക്. എനിക്ക് കടലിൽ പോകണ്ട. എനിക്ക് പേടിയാ പ്ലീസ് ഒന്ന് ഇറക്കിവിടന്നെ. അവർ ഫൈസിയെ നോക്കി. നിങ്ങൾ അതൊന്നും നോക്കണ്ട. നിങ്ങൾക്കട്ടോ ലേറ്റ് ആവുക. ബോട്ട് നീങ്ങാൻ തുടങ്ങിയതും അവൾ അവനെ കെട്ടിപിടിച്ചു. വെറും കെട്ടിപ്പിടുത്തം ആയിരുന്നില്ല അത്. അവന് ശ്വാസം മുട്ടുന്നത് പോലെ തോന്നി. അമ്മാതിരി ഇറുക്കി പിടിച്ച ഇരുന്നത് . പിറകോട്ടു മറിഞ്ഞു കെട്ടി വീഴാൻ നോക്കിയതും അവൻ പിടിച്ചു ഇരുന്നു. ടീ എത്തി. അവൾ കണ്ണ് തുറന്നു നോക്കി. അറ്റമില്ലാത്ത അറബിക്കടൽ ഒന്ന് കണ്ണടച്ച് തുറക്കുമ്പോഴേക്കും പോയി വന്നോ. അവൾ കണ്ണ് തുറന്നു നോക്കിയതും മുമ്പിലുള്ള കാഴ്ച കണ്ടു കണ്ണ് തള്ളി പ്പോയി. കടലിലേക്ക് എടുത്തു ചാടിയാലോന്ന് പോലും തോന്നിപ്പോയി. ചിലപ്പോൾ നീന്തി രക്ഷപെട്ടലോ. അല്ലാതെ ഇവരെ അടുത്തുന്നു ഞാൻ ഒരിക്കലും രക്ഷപെടില്ല.

ഇനി എന്നെ കൊല്ലനെങ്ങാനും കൂട്ടി വന്നതാണോ.ഇവനല്ലേ ആൾ. പറയാൻ പറ്റില്ല. അവൾ ഒന്ന് കൂടി അവിടേക്ക് നോക്കി.ഒരുപാറക്കെട്ടിന്റെ അടുത്ത ബോട്ട് നിർത്തിയിട്ട് ഉള്ളത്. ഒരാൾ കയറി ഫൈസിയെ കൈ പിടിച്ചു കയറ്റി. ഫൈസി അവളെ നേർക്ക് കൈ നീട്ടി. അവൾക്ക് താനിപ്പോ ബോധം കെട്ടു വീഴുമെന്ന് തോന്നി. ടീ കയറിയില്ലെങ്കിൽ അയാൾ നിന്നെ എടുത്തോണ്ട് കയറും അത് വേണോ. അവൾ അയാളെ നോക്കി. കറുത്ത് തടിച്ചു കാണുമ്പോൾ തന്നെ പേടിയാവുന്നു. അയാളെ. തന്നെ എടുത്തു കയറുന്നത് അവൾ മനസ്സിൽ കണ്ടു. അറിയാതെ തന്നെ ഫൈസിക്ക് നേരെ കൈ നീട്ടിപ്പോയി. അവൻ പിടിച്ചു കയറ്റി. അവൾ കണ്ണുകൾ ഇറുക്കി അടച്ചു അവനെ കെട്ടിപിടിച്ചു. ഉടുമ്പിന്റെ പിടുത്തം എന്നൊക്കെ കേട്ടിട്ടേ ഉള്ളൂ. ഇപ്പൊ അനുഭവിച്ചറിഞ്ഞു മോളെ. എന്റെ ശരീരത്തിൽ ഇനി ഒടിയൻ അസ്ഥികൾ ഒന്നും ബാക്കിയില്ലെന്ന തോന്നുന്നേ.

പാറക്കെട്ടിന് മുകളിൽ കയറിയ ആൾ ബോട്ടിലേക്ക് തിരിച്ചു കയറി. അഞ്ചു മിനിറ്റ് കേട്ടോ. ഒരു ഫോട്ടോ എടുത്തു ഇറങ്ങണം. പൊലീസോ മറ്റോ കണ്ട തീർന്നു. ഞങ്ങളുടെ കഞ്ഞികുടി കൂടി മുട്ടും. ഒന്നും ഉണ്ടാവില്ല. പെട്ടന്ന് ഇറങ്ങി കൊള്ളാം. കാറ്റും വീശുന്നുണ്ട് സൂക്ഷിക്കണം. അവർ പോയി. കയ്യും കാലും പിടിച്ചിട്ടും ഇവിടേക്ക് വരാൻ അവർ സമ്മതിച്ചില്ല. ഒരാൾക്ക് പതിനായിരം രൂപയാ ഓഫർ ചെയ്തത്. അപ്പോഴാ മൂളികിട്ടിയത് അവൻ അവളെ നോക്കി. സഫു കണ്ണ് തുറക്ക്. എനിക്ക് വീട്ടിൽ പോകണം.ഒറ്റ കരച്ചിൽ ആയിരുന്നു അവൾ. ശരീരം മൊത്തം പേടിച്ചിട്ട് കിടു കിടെ വിറക്കുന്നുണ്ട്. അവൻ അവളെ ആശ്വസിപ്പിക്കുന്നത് പോലെ തലയിലൂടെ തലോടി. തിരമാലകൾ ആഞ്ഞടിക്കുന്ന ശബ്ദവും നേരം പുലർന്നു എഴുന്നേൽക്കുന്ന കലപില കൂട്ടി തല്ല് കൂടുന്ന പക്ഷികളുടെ കിളിനാദവും സാക്ഷി നിർത്തി പുലർകാല മഞ്ഞിലൂടെ അവന്റെ കയ്യും പിടിച്ചു ഈ കടൽതീരത്തിലൂടെ എനിക്ക് നടക്കണം. അറ്റമില്ലാത്ത ഈ കടൽക്കരയിലൂടെ നോക്കെത്താ ദൂരത്തോളം എനിക്ക് പോകണം.

സൂര്യൻ മെല്ലെ മെല്ലെ തലഉയർത്തി അസൂയയോടെ ഞങ്ങളെ നോക്കും അപ്പോൾ. സൂര്യന്റെ പൊൻകിരണങ്ങൾ ആശിർ വദിക്കുന്നത് പോലെ ഞങ്ങളുടെ മേൽ പതിക്കുമ്പോൾ അവന്റെ കണ്ണുകളിൽ നോക്കി എനിക്ക് വിളിച്ചു പറയണം ഈ ലോകത്ത് ഞാൻ ഏറ്റവും സ്നേഹിക്കുന്നത് നിന്നെയാണെന്ന്. ഞെട്ടലോടെ അവനെ വിട്ടു കണ്ണ് തുറന്നെങ്കിലും കടൽ കണ്ടതും വീണ്ടും കണ്ണ് പൂട്ടി അവനെ പോയി പിടിച്ചു. പട്ടീ... തെണ്ടീ.... എന്റെ ഡയറി മോഷ്ടിച്ചു വായിച്ചിട്ട് ആയിരുന്നോ ഈ പരാക്രമം മുഴുവൻ. കടൽക്കരയിലൂടെ പോകുന്ന കാര്യം ആണ് ആ പറഞ്ഞത്.അല്ലാതെ എന്നെ കൊല്ലാൻ വേണ്ടി ഈ പാറപുറത് കയറ്റി പറയാൻ അല്ല . അവൻ അവളുടെ ചെവിയിൽ അവന്റെ മുഖം അടുപ്പിച്ചു. ഹാപ്പി ബർത്ത്ഡേ സഫു. അവൾ ഞെട്ടലോടെ അവനെ നോക്കി. ഇന്നെന്റെ ബർത്ഡേ ആണോ. ആണോന്നോ. അപ്പൊ അല്ലേ അവൻ സംശയത്തോടെ അവളെ നോക്കി. പിന്നെ പൊട്ടി ചിരിച്ചു. കൊല്ലാൻ കൊണ്ട് വന്നിട്ട് അവന്റെ കോപ്പിലെ ഒരു വിഷ് ചെയ്യൽ. പെണ്ണിന്റെ കിളിപോയിന്ന തോന്നുന്നേ.കണ്ടിട്ട് പാവം തോന്നുന്നുണ്ട്. പേടിച്ചു വിറച്ചിട്ട് ഉണ്ട് അവൾ. അവൻ അവളെ മുഖം കയ്യിൽ എടുത്തു. അവൾ കണ്ണ് തുറന്നു. നിനക്ക് എന്നെ വിശ്വാസം ഉണ്ടോ. അവൾ അവന്റെ കണ്ണുകളിലേക്ക് നോക്കി.

ആ കണ്ണുകൾ എന്നിൽ ആഴ്ന്നിറങ്ങുന്നത് പോലെ തോന്നി അവൾക്ക്. അവൾ തലയാട്ടി. എന്ന എന്റെ കയ്യിൽ പിടിച്ചു പതുക്കെ ചുറ്റും ഒന്ന് നോക്കിയേ. എത്ര മനോഹരം ആണ് കാണാൻ. ഞാൻ ഉണ്ട് നിന്റെ കൂടെ. നിനക്ക് ഒരാപത്തും വരില്ല. നീ പേടിക്കാതെ ചുറ്റും ആസ്വദിച്ചു നോക്ക്. അവൾ അവന്റെ പിടി വിട്ടു. ചുറ്റും നോക്കി. അഞ്ചാറുപേർക്ക് നിൽക്കാൻ പാകമെ ഈ പാറക്കെട്ടിന് ഉള്ളൂ. ചുറ്റും ആർത്തിരമ്പുന്ന കടൽ. ഇത് പോലുള്ള മൂന്നാല് പാറക്കെട്ടുകൾ കൂടിയുണ്ട്. കൂട്ടത്തിൽ ഇതിനാണ് ഹൈറ്റ് കുറവും തീരത്തിന് തൊട്ടടുത്തും. തിരമാലകൾ പാറക്കെട്ടിന് ആഞ്ഞടിക്കുന്നുണ്ട്.അതിൽ തട്ടി ചിതറി മെല്ലെ കരയിലേക്ക് പോകുന്നു. കുറച്ചൊക്കെ വെള്ളം അതിന്റെ മുകളിലെക്ക് തെറിക്കുന്നുണ്ട്. കാറ്റിൽ ഡ്രസ്സ്‌ മുടിയും ഒക്കെ പാറിപ്പറന്നു നടക്കുന്നുണ്ട്. അത്ഭുതവും സന്തോഷവും കൊണ്ട് അവൾ ആകെ എക്സറ്റെഡ് ആയിരുന്നു. ഞാൻ ബോട്ടിൽ കയറി...... ഈ പാറക്കെട്ടിൽ കയറി.... ഐ കാൻ ബിലീവ് ഇറ്റ്. കൊച്ചു കുട്ടിയെ പോലെ പറഞ്ഞു കൊണ്ട് സന്തോഷം കൊണ്ട് തുള്ളിചാടി.

വിശ്വസിക്കാൻ പറ്റുന്നില്ല എനിക്ക്. അവൾ അവനെ നോക്കി. അവളെ തന്നെ നോക്കി നില്കുന്നത് കണ്ടു. സന്തോഷം കൊണ്ട് മതി മറക്കുന്ന അവളെ കണ്ടു അവന്റെ ഹൃദയവും സന്തോഷം കൊണ്ട് നിറഞ്ഞിരുന്നു. അവൾ പാറക്കെട്ടിന്റെ അറ്റത്തു പോയി നോക്കി പിന്നെ അവന്റെ അടുത്തേക്ക് വന്നു. താങ്ക്യൂ താങ്ക്യൂ സോ മച്ച്. പിന്നെ അവിടെ നിന്നും വിളിച്ചു പറഞ്ഞു. ഐ ലവ് യു എന്താ പറഞ്ഞെ കേട്ടില്ല. ഐ ലവ് യൂന്ന് പറയാനുള്ളത് മര്യാദക്ക് പറയ് എന്തെങ്കിലും മനസ്സിലാവണ്ടേ . ഈ കാറ്റടിക്കുന്ന ശബ്ദത്തിൽ ഒന്നും കേൾക്കുന്നുമില്ല. അവൾ അവന്റെ നേരെ മുന്നിൽ പോയി നിന്നു അവൻ പുരികം ഉയർത്തി എന്താന്ന് ചോദിച്ചതും അവന്റെ ചുണ്ടിൽ ഒരു മുത്തം കൊടുത്തു.തന്റെ ഹൃദയമിടിപ്പ് നിന്നത് പോലെ അവന് തോന്നി. ഏതാനും സെക്കന്റുകൾ കഴിഞ്ഞു അവൾ ചുണ്ടുകൾ തിരിച്ചെടുത്തു. ഇതാണ് പറഞ്ഞത് ഇപ്പൊ കേട്ടില്ലേ. അവന്റെ മുഖത്തേക്ക് നോക്കി. ചെക്കൻ ഈ ലോകത്ത് ഒന്നും അല്ലെന്ന് അവൾക്ക് തോന്നി. ആകെ കിളി പോയത് പോലെ നിൽക്കുന്നത് കണ്ടു. കണ്ണുകളിൽ കണ്ണുനീർ തുള്ളികൾ ഊറിക്കോടിയിരുന്നു.അവൾക്കുംസന്തോഷം കൊണ്ട് കണ്ണുകൾ നിറഞ്ഞിരുന്നു. അവൾ ആർത്തലക്കുന്ന തിരമാലകളെ നോക്കി. നല്ല കാറ്റും വീശുന്നുണ്ട് .

ഈ തിരമാലകളെ പോലെ ഇപ്പൊ തന്റെ മനസ്സും ആർത്തിരമ്പുന്നുണ്ടെന്ന് തോന്നി അവൾക്ക്. ഇത്രയും കാലം മനസ്സിൽ കെട്ടിവെച്ചതാണ് ഇപ്പൊ ഞാൻ പോലും അറിയാതെ ഇവൻ പുറത്ത് പറയിപ്പിച്ചത്. മനസ്സിൽ ഇപ്പോഴും അവനോട് പറയാൻ എന്തൊക്കെയോ ബാക്കിയുണ്ട്.ഞാൻ ഇവനെ സ്നേഹിക്കുന്നുന്ന് ഈ ലോകത്തോട് തന്നെ വിളിച്ചു പറയാൻ മനസ്സ് തുളുമ്പുന്നുണ്ട്. അവൾ നാല് ദിക്കും കേൾക്കുമാറുച്ചത്തിൽ വിളിച്ചു പറഞ്ഞു ഐ ലവ് യു ഫൈസി. ഫൈസി വന്നു അവളെ കെട്ടിപിടിച്ചു. എന്തിനെന്നറിയാതെ രണ്ടു പേരുടെയും കണ്ണുകൾ നിറഞ്ഞൊഴുകി. അവൻ അവളെ കവിളിലും നെറ്റിയിലും എല്ലാം മാറി മാറി ചുംബിച്ചു. ഈ ജന്മദിനത്തിൽ നിനക്ക് മറക്കാനാവാത്ത ഒരു ദിവസം ആക്കണമെന്ന കരുതിയുള്ളൂ. പക്ഷേ നീ ഈ ജന്മം മുഴുവൻ ഓർത്തിരിക്കാനുള്ള സന്തോഷം എനിക്ക് നൽകി. ഈ ഒരു വാക്ക് കേൾക്കാൻ വേണ്ടി ഞാൻ എത്ര മാത്രം ആഗ്രഹിച്ചിട്ടുണ്ടെന്ന് നിനക്ക് പറഞ്ഞാൽ മനസ്സിലാവില്ല. അവൾ അവന്റെ നെഞ്ചിൽ മുഖം ചേർത്ത് നിന്നു. അവന്റെ കൈകൾ അവളെ ഒരിക്കലും വിടില്ലെന്ന വിധം വരിഞ്ഞു മുറുകി.കുറച്ചു സമയം അങ്ങനെതന്നെ നിന്നു. അപ്പോഴാ നേരത്തെ അവിടെആക്കിയ ആൾ കൂക്കി വിളിക്കുന്നത് കേട്ടത്.

അവൻ അവളെ വിട്ടു. അവരോട് വരാൻ കൈ കാണിച്ചു. ശരിക്കും പറഞ്ഞാൽ പോകാൻ മനസ്സുണ്ടായിരുന്നില്ല. അവൾക്ക്. പോകാൻ നേരം അവൻ അവളെ ചേർത്തു പിടിച്ചു സെൽഫി എടുത്തു. ഫോട്ടോ എടുക്കുന്നതിനു ഇടക്ക് അവൾ അവന്റെ കവിളിൽ ഒരു മുത്തം കൊടുത്തു. ആ ഫോട്ടോ കൃത്യം ആയി അവന് കിട്ടുകയും ചെയ്തു. അവൻ അവളെ മുഖം കയ്യിൽ എടുത്തു അവളുടെ ചുണ്ടുകൾ സ്വന്തം ആക്കി. സമ്മതം എന്ന വണ്ണം അവളുടെ കണ്ണുകൾ മെല്ലെ അടഞ്ഞു. ബോട്ടിന്റെ ശബ്ദം കേട്ടതും അവൻ അവളെ വിട്ടു. ചമ്മൽ കൊണ്ട് അവൾക്ക് അവന്റെ മുഖത്തേക്ക് നോക്കാൻ കഴിഞ്ഞില്ല. അവർ ഇറങ്ങാൻ സഹായിച്ചു. ബോട്ടിൽ ഇരിക്കുമ്പോൾ ഇപ്പൊ അവൾക്ക് പേടി തോന്നിയില്ല. അവന്റെ കൂടെ അവന്റെ കൈകൾക്കിടയിലൂടെ കയ്യിട്ട് പിടിച്ചു ഇരുന്നു. ഒരു മിനിറ്റ് പോലും കരയിലേക്ക് വേണ്ടി വന്നിരുന്നില്ല. കര എത്താതിരുന്നെങ്കിൽ എന്ന് പോലും അവൾക് തോന്നി. അവരെ തിരിച്ചു കരക്ക് എത്തിച്ചു അയാൾ പോയി. അവർ അവിടെ കടൽക്കരയിൽ കടലും നോക്കി ഇരുന്നു. സൂര്യൻ മെല്ലെ മെല്ലെ ഉദിച്ചുവരുന്നതേ ഉള്ളൂ. അവന്റെ തോളിലേക്ക് ചാരി ഇരുന്നു അവൾ. അവരെ മനസ്സ് പോലെ കടലും ശാന്തമായിരുന്നു അപ്പോൾ. നിങ്ങൾക്ക് ഒന്നും മനസ്സിലായില്ല അല്ലേ.

പറഞ്ഞു തരാട്ടോ മൊത്തം. ഞാൻ ഐ ലവ് യൂ പറഞ്ഞത് ആ പാറക്കെട്ടിൽ പോയി മനോഹരം ആയ ഒരു സർപ്രൈസ് വിഷ് തന്നത് കൊണ്ട് ഒന്നും അല്ല. ഇന്നലെ ഇവൻ എനിക്ക് ഒരു ലെറ്റർ തന്നില്ലേ. അതിൽ എഴുതിയ വേറെയും കുറച്ചു കാര്യങ്ങൾ ഉണ്ടായിരുന്നു. അത് വായിച്ചത് മുതൽ ഇവനെ ഞാൻ ആരാധനയോടെ നോക്കികാണുകയാരുന്നു. എനിക്ക് ഇന്നലെരാവിലെ മുതലേ നല്ല തലവേദന ആയിരുന്നു. പി എം സ് .കാൽ വേദനയും പോരാത്തതിന് എല്ലാരോടും എല്ലാത്തിനും ദേഷ്യവും. വീട്ടിൽ ഉള്ളപ്പോൾ റൂമിന് പുറത്ത് ഇറങ്ങില്ല. തൊട്ടതിനും പിടിച്ചത്തിനും എല്ലാം ദേഷ്യം വരികയും ചെയ്യും. അത് ഒഴിവാക്കനാ ഈ റൂമിൽ കൂടൽ. ഞാൻ വല്ലതും മോശം ആയി പറഞ്ഞാൽ അവർക്ക് ഫീൽ ചെയ്യും. ഞാൻ കാരണം മറ്റുള്ളവർ വേദനിക്കുന്നത് കാണാൻ വയ്യ. എന്റെ ഈ സ്വഭാവം അറിയുന്നത് കൊണ്ട് വീട്ടിൽ ആരും എന്നെ ശല്യപെടുത്തുകയും ഇല്ല. ഫൈസിയുടെ ഈ പാർട്ടി ഒഴിവാക്കൻ കുറെ ശ്രമിച്ചതാ പറ്റിയില്ല. ഫൈസി തന്ന ഡ്രസ്സ്‌ ഉടുക്കാൻ എടുത്തതും ഓക്കാനം ആയിരുന്നു വന്നത്. ആ കളറൊക്കെ കാണുമ്പോൾ തലവേദന കൂടുന്നത് പോലെ. കണ്ണൊക്കെ മഞ്ഞളിക്കുന്നത് പോലെ. അവൻ ആശയോടെ വാങ്ങിയത് കൊണ്ട് ഉടുക്കതിരിക്കാൻ മനസ്സും വരുന്നില്ല.

ഉടുത്ത ഇരട്ടി പണി കിട്ടും. അതോണ്ടാ ഉടുക്കാതിരുന്നത്. ഈ ടൈം ഞാൻ ഒരു ടാബ്ലറ്റ് സ്ഥിരം ആയി കഴിക്കൽ ഉണ്ടായിരുന്നു. അത് കഴിഞ്ഞും പോയി. പാർട്ടിയിൽ വെച്ചു ഫൈസിയുടെ പെരുമാറ്റം കണ്ടു എനിക്ക് ശരിക്കും അത്ഭുതം തോന്നിയിരുന്നു. ഞാൻ എത്ര ഷൗട്ട് ചെയ്തിട്ടും കൂൾ ആയാണ് അവൻ പ്രതികരിച്ചത്. അവൻ കിടന്നിട്ടും എനിക്ക് ഉറക്കം വന്നിരുന്നില്ല. എന്റെ ഇക്കാര്യങ്ങൾ ഓക്കെ ഇവൻ എങ്ങനെ അറിഞ്ഞുന്ന് ആയിരുന്നു എനിക്ക് മനസ്സിലാകാഞ്ഞത്. അവൻ കിടന്ന ശേഷം വീണ്ടും ഞാനാ ലെറ്റർ വായിച്ചു നോക്കി. അപ്പോഴാ അതിന്റെ മറുഭാഗത്തും എഴുതിയത് കണ്ടത്. നിനക്ക് pms തലവേദനയാണെന്ന് അറിയാം. ആദ്യമേ ഓർമ ഉണ്ടായിരുന്നുവെങ്കിൽ ഞാൻ ഈ പരിപാടി ക്യാൻസൽ ചെയ്യുമായിരുന്നു. നീയാ കാറ്ററിങ് ബോയിയോട് ദേഷ്യപെടുമ്പോഴാ എനിക്ക് ഓർമ വന്നത്.പൊതുവെ ശാന്ത സ്വഭാവം ഉള്ള നീ തലവേദന കൂടിയാൽ ഭദ്രകാളി ആകുമെന്ന് ഞാൻ മറന്നു. അപ്പൊ തന്നെ ഒരാളെ വിട്ടു ടാബ്ലറ്റ് വാങ്ങിപ്പിച്ചിരുന്നു. നെക്സ്റ്റ് ജനറേഷൻ പ്രൊഡ്യൂസ് ചെയ്യാൻ വേണ്ടി ദൈവം അനുഗ്രഹിച്ചു തന്ന കഴിവാണ് ഇത്.

നീ ഓരോ നിമിഷവും ശപിക്കുന്ന ഈ ദിവസം ഉണ്ടല്ലോ നീ നിന്റെ മാതൃത്വത്തെ തന്നെയാണ് ശപിക്കുന്നത്. നിന്നിൽ പെട്ടെന്ന് കടന്നു വരുന്ന ഈ മാറ്റങ്ങൾ ഹോർമോൺ വ്യതിയാനം ആണ്. അതിന്റെ ഭാഗം ആയാണ് നിന്റെ ഈ തലവേദനയും കാൽ വേദനയും വോമിറ്റിങ്ങും ഒക്കെ. കൃത്യമായ ചിട്ടയിലൂടെ പാതിയും മാറ്റാവുന്നതെ ഉള്ളൂ. ഞാൻ എങ്ങനെ ഇതൊക്കെ അറിഞ്ഞുന്ന് ആലോചിച്ചു തല പുകയ്ക്കണ്ട. തലവേദന കൂടുകയേ ഉള്ളൂ. സൊ കൂൾ ആൻഡ് റസ്റ്റ്‌. ഇത് വായിച്ചതും അവൻ പാർട്ടിയിൽ ബീഹെവ് ചെയ്തതും ഓർത്തപ്പോൾ തൊട്ട് ഞാൻ അവന്റെ മുന്നിൽ ചെറുതാവുന്നത് പോലെ തോന്നി. അവൻ എന്നെ എത്രത്തോളം മനസ്സിലാക്കി എന്നതിലുപരി സ്ത്രീകളെ അവൻ ബഹുമാനിക്കുന്നു എന്നതായിരുന്നു എനിക്ക്മനസ്സിലായത്. അവനോടുള്ള ഇഷ്ടം എനിക്ക് കൂടിക്കൂടി വരികയാരുന്നു.അവന്റെ ആ സമയത്തുള്ള കെയറിങ്ങും സ്നേഹത്തോടെയുള്ള പെരുമാറ്റവും എല്ലാം മനസ്സിനെ വല്ലാതെ പിടിച്ചു കുലുക്കിയിരുന്നു. ഇതൊക്കെ അവൻ അറിഞ്ഞത് എങ്ങനെയാണെന്ന് ഇപ്പോഴാ എനിക്ക് മനസ്സിലായത്.

എനിക്ക് ഒരു ഡയറി ഉണ്ടായിരുന്നു. പ്ലസ്‌ വണിൽ പഠിക്കുമ്പോ എഴുതിയിരുന്നു. സ്ഥിരം ആയിട്ട് ഒന്നും അല്ല വല്ലപ്പോഴും കുത്തികുറിച്ചു ഇടും അത്രതന്നെ. അതിൽ എഴുതിയ കാര്യം ഓക്കെ ആണ് ഈ യാത്രയും മറ്റുമൊക്കെ. ആ ഡയറി ഇവൻ മോഷ്ടിച്ചു വായിച്ചു. ഷാഹിദിന്റെ കല്യാണത്തിന് ഫൈസി പാടിയ പാട്ട് ഓർമ്മയുണ്ടോ ഇശലിന്റെ കുളിർകാറ്റായി എന്ന സോങ്. അതിന്റെ പിന്നിൽ ഒരു സ്റ്റോറി ഉണ്ട്. ഞാൻ പ്ലസ്‌ വനിൽ പഠിക്കുന്ന സമയം സ്കൂളിനടുത്ത് ഒരു മൊബൈൽ ഷോപ്പ് ഉണ്ട്. അവിടെ സിഡി വിൽപ്പനയും ഉണ്ട്. അവിടെ നിക്കുന്ന ഒരു പയ്യൻ എപ്പോഴും എന്റെ പിറകെ നടക്കും. ഞാൻ വരുമ്പോഴും പോക്കുബോഴും എല്ലാം എന്റെ പിറകെ അവനും ഉണ്ടാകും. ശല്യം സഹിതായപ്പോൾ ഉപ്പാനോട് പറഞ്ഞു. ഉപ്പ പോയി അവനെ ചീത്ത പറയുകയും ഭീഷണിപെടുത്തുകയും ചെയ്തു. അവൻ പിന്നെ എന്നെ കാണുബോൾ ഈ സോങ് വെക്കും. പ്രത്യേകിച്ച് മുള്ള വേലിക്കുള്ളിലല്ലെ എന്റെ ഹിമ മലർ.... മുരുടനാം നിന്റെ ബാപ്പ കാണിക്കുന്ന തിമിര്... മുഴുക്കെയും അറിഞ്ഞപ്പോൾ തകർന്നെന്റെ കരല്.... എങ്ങനെ ഒന്നിക്കാൻ ആശകൾ എങ്ങനെ നിറവേറ്റാൻ.... ഈ വരികൾ റിപ്പീറ്റ് ചെയ്തു പ്ലേ ചെയ്യും. സ്കൂളിൽ എല്ലാവരും എന്നെ കാണുമ്പോൾ ഓരോ പാരവെച്ചു ഈ പാട്ട് പാടും.

ഈ പാട്ട് പോലും കേൾക്കുന്നത് തന്നെ അതിന് ശേഷം കലിപ്പാണ്. സമീർക്ക അവനെ തല്ലാനൊക്കെ പോയി അത് ഇതിന്റെ മറുവശം. ഏതായാലും ആ പാട്ട് കേൾക്കുമ്പോൾ അവനെ ഓർമ വരും. അപ്പൊ ഒരു കലിപ്പ് വരാൻ ഉണ്ട്. എല്ലാരോടും ആ ദേഷ്യം തീർക്കും. പിന്നെ പിന്നെ എന്നെ പേടിച്ചു ആരും പാടൽ ഇല്ല. പിന്നെ ഇപ്പൊ ഫൈസി എന്നെ കൂട്ടി വന്ന ഈ സ്ഥലം ഉണ്ടല്ലോ എന്റെ ഒരു ഡ്രീം ആയിരുന്നു. ഉപ്പാനെ കൂട്ടാൻ എയർപോർട്ടിലേക്ക് വന്നതായിരുന്നു ഞാൻ. രാത്രി ആയിരുന്നു വന്നത് സമീർക്കയും ഞാനും ഉമ്മയും ആണ് വന്നത്. കുറച്ചു ദൂരം ഓടിയപ്പോൾ തന്നെ ഞാൻ ഉമ്മാന്റെ മടിയിൽ തലയും വെച്ചു നല്ല ഉറക്കം ആയിരുന്നു. ഇടക്ക് ഉറക്കം ഞെട്ടി നോക്കിയപ്പോൾ ഞാൻ ദാ ഇവിടെ ആയിരുന്നു ഉണ്ടായിരുന്നത്. കടലിന്റെ ശബ്ദം കേട്ടു പുറത്തേക്കു നോക്കി. കടലിനോട് അടുപ്പിച്ച റോഡ് ഉള്ളത്. മെയിൻ റോഡ് എന്തോ പണി നടക്കുന്നത് കൊണ്ട് ബ്ലോക്ക്‌ ആയിരുന്നു. വേറൊരു വഴിയിലൂടെ പോകാൻ അവിടെ എഴുതി വെച്ചിരുന്നു. അത് വഴിയാ വന്നതെങ്കിലും വഴി തെറ്റി. ഇവിടെ എത്തി.

സമീർക്ക അടുത്തൊരു വീട്ടിൽ ഒരാളെ കണ്ടു വഴി ചോദിക്കാൻ പോയിട്ട ഉള്ളത്. ഞാൻ കാറിൽ നിന്നും പുറത്തിറങ്ങി. റോഡ് കഴിഞ്ഞു കടൽതീരം. വിജനമായ കടൽത്തീരം എങ്ങും പക്ഷികളുടെ കിളിനാദം മറുഭാഗത് തിരമാലകളുടെ ശബ്ദം. തണുത്ത കുളിർക്കാറ്റ് കണ്ണും മനസ്സും നിറഞ്ഞു ആ കാഴ്ച കണ്ടു. കുറച്ചു അപ്പുറത്തായി മീൻ പിടിക്കാൻ പോകാൻ ചിലർ വല ശരിയാക്കുന്നുണ്ട്. രണ്ടു മൂന്ന് ബോട്ടുകളും ഉണ്ട്. അതിനേക്കാൾ മനോഹരം ആയ വേറൊരു കാഴ്ച കണ്ടു. കടലിന് കുറച്ചു നടുക്കായി കുറെ പാറക്കെട്ടുകൾ. രണ്ടു മൂന്ന് എണ്ണത്തിൽ കുറച്ചു പേര് ഉണ്ട് കയറി നിന്നിട്ട് വല യിടുകയാണെന്ന് തോന്നുന്നു. കടൽക്കരയിലേക്ക് പോകാൻ നോക്കിയതും ഉമ്മ വിട്ടില്ല. സമീർക്ക വരികയും ചെയ്തു. സമീർക്കനോട്‌ പറഞ്ഞപ്പോൾ വരുമ്പോൾ വരാം. ഇപ്പൊ തന്നെ ലേറ്റ് ആയിന്ന് പറഞ്ഞു. അതോണ്ട് പിന്നെ ഒന്നും പറഞ്ഞില്ല മനസ്സില്ല മനസ്സോടെ പോയി. കുറച്ചു പോയതും ചെറിയൊരു ബീച് കണ്ടു. നിറയെ മരങ്ങൾ ഒക്കെയുള്ള ബീച്. മുക്കാൽ മണിക്കൂർ ഓർ അരമണിക്കൂർ ആ കടലും കണ്ടു കാറ്റും കൊണ്ട് ഒരു യാത്ര.

ഒരിക്കലും മറക്കാൻ പറ്റാത്ത ഒരു യാത്ര ആയിരുന്നു അത്. കോഴിക്കോട് കുറെ പ്രാവശ്യം പോയെങ്കിലും പിന്നെ ആ സ്ഥലം കണ്ടിട്ട് ഇല്ല. എന്നെങ്കിലും പോകണം എന്നുള്ള മോഹത്തോടെ ഡയറിയിൽ കുറിച്ചിട്ടു. കാലങ്ങൾ കഴിഞ്ഞത്തോടെ മറവിയും കൊണ്ട് പോയി ഈ മോഹം. ഡയറി എഴുത്തൊക്കെ എന്നോ അവസാനിച്ചത് കൊണ്ട് ഡയറി വലിച്ചു എറിഞ്ഞു. അതാണ്‌ ഈ കുരിപിന് എവിടോന്നൊ കിട്ടിയത്. എവിടോന്നൊ അല്ല മുത്തേ നിന്റെ റൂമിലെ നിന്റെ പഴയ ബുക്സിനുള്ളിൽ നിന്ന് തന്നെയാണ് കിട്ടിയത്. കിട്ടിയെന്ന് കരുതി വായിക്കുകയാ ആളുകൾ ചെയ്യുക.മറ്റുള്ളവരെ സാധനം ചോദിക്കാതെ എടുക്കുന്നത് നല്ല ശീലം അല്ല. അവൾ അവന്റെ കയ്യിൽ ഒരു നുള്ള് കൊടുത്തു. ദേ സഫു നല്ല വേദനയുണ്ട്. നിന്നെ ഞാനിന്ന് അവളെ അടിക്കാൻ നോക്കിയതും അവൾ എണീറ്റു ഓടി. അവൻ പിറകെയും. അവൾ കയ്യിൽ വെള്ളം എടുത്തു അവന്റെ മുഖത്തു കുടഞ്ഞു. അവനും വെള്ളം കയ്യിൽ എടുത്തു അവളെ അടുത്തേക്ക് വന്നു. ദേ ഫൈസി വേണ്ടന്ന് പറഞ്ഞു പിറകോട്ടു നീങ്ങിയതും ചെറിയ ഒരു കുഴിയിൽ കാൽ തട്ടി വീണതും ഒന്നിച്ചയിരുന്നു.

മുഴുവൻ നനഞ്ഞു കുളിച്ചു. അവൻ അവളെ നോക്കി കളിയാക്കി ചിരിച്ചു. അവൾ ദേഷ്യത്തോടെ അവന്റെ നേർക്ക് വെള്ളം തെറിപ്പിച്ചു. അവൻ അവളെ നേർക്ക് കൈ നീട്ടി. അവൾ കൈ കൊടുത്തു. അവൻ പിടിച്ചു വലിച്ചതും അവൾ അവന്റെ ദേഹതെക്ക് വീണു. അവൻ അവളെ തന്നെ നോക്കി പരസ്പരം കണ്ണുകൾ ഇടഞ്ഞതും അവൾ എല്ലാം മറന്നു അവനെ തന്നെ നോക്കി നിന്നു. അവന്റെ മുഖം അവളെ മുഖത്തോട് അടുപ്പിച്ചതും അവൾ അവനെ തള്ളി മാറ്റി ഓടി. അത് മാത്രം വേണ്ടാട്ടോ അവൾ ദൂരെ നിന്നു വിളിച്ചു പറഞ്ഞു. അവൻ പിണങ്ങിയത് പോലെ കയ്യും കെട്ടി മുഖം വീർപ്പിച്ചു നിന്നു. അതേ പുലർകാല മഞ്ഞും പോയിനില്ല കിളികളുടെ നാദവും കഴിഞ്ഞില്ല. സൂര്യന്റെ പൊൻകിരണങ്ങൾ ആശിർ വദിക്കാൻ എത്തിയിയിട്ടുമുണ്ട് പോരുന്നോ എന്റെ കൂടെ. അവൾ അവന്റെ നേരെ കൈ നീട്ടിക്കൊണ്ട് ചോദിച്ചു. എപ്പോ വന്നുന്നു ചോദിച്ചപ്പോരേ. അവൻ ഓടി പോയി അവളുടെ കയ്യിൽ പിടിച്ചു. കൈകൾ കോർത്തു പിടിച്ചു അവന്റെ കൂടെ ആ കടക്കരയിലൂടെ അവൾ നടന്നു.

ഒരിക്കൽ ഒരുപാട് ആഗ്രഹിച്ചു ഉപേക്ഷിച്ച മോഹം ആണ്. ആത്മാർത്ഥമായി ആഗ്രഹിച്ചത് കൊണ്ടാവണം ഇവന്റെ രൂപത്തിൽ വീണ്ടും വന്നത്. പരസ്പരം തല്ല് കൂടിയും കളിയാക്കിയും തമാശകൾ പറഞ്ഞും അവർ മുന്നോട്ട് നടന്നു. ആശിർവദിക്കാൻ സൂര്യന്റെ പൊൻകിരണങ്ങളും എത്തിയിരുന്നു. *** സാലിയെ നൈറ്റ്‌ റൂമിലേക്ക് മാറ്റിയിരുന്നു. മരുന്നിന്റെ സെഡക്ഷൻ ഒക്കെ വിട്ടു അവൻ ഉണർന്നു. ഉണർന്നതും അവൻ ചോദിച്ചത് അവന്റെ റിവോൾവർ എവിടെയാണെന്ന് ആയിരുന്നു. കൂട്ടിന് ഒരു കോൺസ്റ്റബിൾ മാത്രം ഉണ്ടായിരുന്നുള്ളൂ. ഉപ്പാനെയും ഉമ്മാനെയും അവൻ വീട്ടിലേക്കു അയച്ചിരുന്നു. കോൺസ്റ്റബിൾ അറിയില്ലന്ന് കൈ മലർത്തി. അത് മറ്റാർകെങ്ങിലും കിട്ടിയാൽ ഓർക്കാൻ കൂടി വയ്യ. അവന്റെ മനസ്സിൽ ചെറിയൊരു ഭയം കയറി ക്കൂടി. പെട്ടന്ന് എന്തോ ഓർമ വന്നത് പോലെ കോൺസ്റ്റബിൾ ഒരു പൊതിഅവനു എടുത്തു കൊടുത്തു. അവൻ തുറന്നു നോക്കി. തന്റെ റിവോൾവർ.അവൻ ബുള്ളറ്റ് ചെക്ക് ചെയ്തതും ഞെട്ടി വിറച്ചു. രണ്ടു ബുള്ളറ്റ് മിസ്സിംഗ്‌. ഇതാരാ തന്നത്.

എപ്പോഴാ തന്നത്. ഇന്നലെ നൈറ്റ്‌ ഒരാൾ തന്നതാ. പേരൊന്നും പറഞ്ഞില്ല. സാറിന് തരണം എന്ന് മാത്രം പറഞ്ഞു. പിന്നെ സാറിന്റെ ഫോൺ ചെക്ക് ചെയ്യാൻ പറഞ്ഞു. ആ സാർ എന്തോ msg അയച്ചിന് എന്നും പറഞ്ഞു. അവൻ ഫോൺ എടുത്തു msg നോക്കി. ഫൈസിയുടെ msg കണ്ടു. അവൻ അത് ഓപ്പൺ ആക്കി. എന്റെ പെണ്ണിന് നേരെ കയ്യോങ്ങിയവന്റെ കൈ ഞാനങ്ങു എടുത്തു. ചോദിക്കാതെ നിന്റെ രണ്ടു ബുള്ളറ്റും. ചത്തിട്ടില്ല. ഏതെങ്കിലും ഹോസ്പിറ്റലിൽ കാണും ഇപ്പോൾ. വേണമെങ്കിൽ നീ തപ്പി കണ്ടു പിടിച്ചോ...... റിവോൾവർ ചോദിക്കാതെ യൂസ് ചെയ്തതിന് സോറി. പിന്നെ എന്റെ പെണ്ണിനെ രക്ഷിച്ച കടം ഒരു താങ്ക്സിൽ ഒതുക്കുന്നില്ല. ഈ നെഞ്ചിൽ എന്നും ഉണ്ടാകും അതിന്റെ കടപ്പാട്. വായിച്ചതും അവൻ തളർന്നു പോയി. സത്യം മുഴുവൻ അവൻ അറിഞ്ഞിണെങ്കിൽ ഷെറി...... അവളോട് എങ്ങനെ ആയിരിക്കും അവൻ പ്രതികരിക്കുക..... ഓർത്തതും അവനു ഭ്രാന്ത് പിടിക്കുന്ന പോലെ തോന്നി...... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story