💕മിഴികൾ പറഞ്ഞ പ്രണയം 💕: ഭാഗം 76

mizhikal paranja pranayam

രചന: സഫ്‌ന കണ്ണൂർ

എനിക്ക് നിന്നെ വേണം. അവളുടെ കയ്യിൽ പിടിച്ചു കൊണ്ട് കണ്ണിൽ നോക്കി അവൻ പറഞ്ഞു. എന്തിനാ ഉപ്പിലിട്ട് വെക്കാനാ ശവം.... നശിപ്പിച്ചു... റൊമാന്റിക് ആയി എന്തെങ്കിലും പറയുമ്പോ അപ്പൊ വന്നോളും ഉടക്കത്തരം പിടിച്ച മറുപടിയുമായി. എന്ത് ജന്മാടി നീ. അവൾ ഇളിച്ചു കാണിച്ചു. പോടീ അവിടന്ന്. അവൻ അവളെ കയ്യിൽ നിന്നും പിടിവിട്ടു തിരിഞ്ഞിരുന്നു. ഹ പിണങ്ങല്ലേ മുത്തേ. സോറി സോറി സോറി നീ ബാക്കി പറ. എന്നെ എന്തിനാ നിനക്ക് ഉപ്പിലിട്ട് വെക്കാൻ അതിനെ കൊള്ളൂ നിന്നെ. ദേഷ്യം പിടിക്കുമ്പോ നിന്നെ കാണാൻ എന്ത് മൊഞ്ചന്ന് അറിയോ. ആണോ. അറിഞ്ഞില്ല. ആരും പറഞ്ഞും ഇല്ല. ചോയ്ക്കണ്ടേ ചോയ്ച്ചാലല്ലേ ഇതൊക്കെ പറയാൻ പറ്റു. അവൾ കൊഞ്ഞിപ്പോടെ പറഞ്ഞതും അവന്റെ മുഖത്ത് ചെറുചിരി വിരിഞ്ഞു. നിനക്ക് ഈ റൊമാൻസ് ഡയലോഗ് ഒന്നും പറ്റൂല മോനെ കേൾക്കുമ്പോ എനിക്ക് ചിരി വരും. നിനക്ക് കലിപ്പും. നിനക്കെ ഈ കലിപ്പ ചേരുന്നത്. ഈ കലിപ്പനെയാ ഞാൻ സ്നേഹിച്ചതും. ആകല്ലേ മോളെ ആക്കിതൊന്നും അല്ല സത്യം.

തൊട്ടതിനും പിടിച്ചതിനും വഴക്ക് പറയുന്ന വേണ്ടതിനും വേണ്ടാത്തതിനും ചൂടാവുന്ന തന്റേടിയായ ഈ ചൂടനെയാണ് ഞാൻ സ്നേഹിച്ചത്. നീ എന്റെത് മാത്രമാണ്.എനിക്ക് മാത്രം അവകാശപെട്ടത്. വേറൊരാൾക്കും വിട്ടു കൊടുക്കില്ല.വാശിയായോ സ്വാർത്ഥതയായോ എങ്ങനെ വേണമെങ്കിലും കരുതാം. നിന്റെ സ്നേഹം എനിക്ക് മാത്രം അവകാശപ്പെട്ടതാണ്. അതിന് അവകാശം പറഞ്ഞു ആരും വരണ്ട. വരാൻ ഞാൻ സമ്മതിക്കുകയും ഇല്ല. ഈ സെന്റിയും നിനക്ക് ചേരില്ല മോനു. അവൾ കളിയാക്കുന്നത് പോലെ പറഞ്ഞു. ടീ തമാശ വിട്. ഞാൻ സീരിയസ് ആയിട്ട് പറഞ്ഞത. എന്റെ ഉപ്പ ഞാൻ പറഞ്ഞത് കേൾക്കും. ഇത് വരെ എന്റെ ഒരാഗ്രഹവും നിറവേറ്റി തരാതിരുന്നിട്ടില്ല. ഉപ്പാനോട് ഞാൻ പോയി പറയും ഈ കലിപ്പൻ ഇല്ലാതെ എനിക്ക് ജീവിക്കാൻ പറ്റില്ലന്ന്.ഉപ്പ സമ്മതിക്കും. എനിക്കുറപ്പുണ്ട്. അവൻ അവളെ മുഖത്തേക്ക് തന്നെ നോക്കി. അവളുടെ കണ്ണുകളിൽ അത് പറയുമ്പോൾ പ്രണയത്തിന്റെ തിളക്കം അവന് കാണാമായിരുന്നു. പറഞ്ഞ നിനക്ക് കൊള്ളാം. അല്ലെങ്കിൽ ഞാൻ നിന്റെ വീട്ടിൽ കയറി വന്നു നിന്നെ പൊക്കിയെടുത്തു ഇങ്ങ് പോരും.

പറഞ്ഞില്ലെന്നു വേണ്ട. അതിൽ ചെറിയ ഭീഷണി ഉള്ളത് പോലെ അവൾക്ക് തോന്നി. ഇവന്റെ കൂടെ ഞാൻ കഴിഞ്ഞാൽ എന്നെ ഉപദ്രവിക്കുമെന്ന് ഭയം ആണെന്നും മറ്റും കാണിച്ചു വീണ്ടും കേസ് ഓപ്പൺ ചെയ്തു. ഇല്ലാത്ത തെളിവുകളും നിരത്തി. കേസും കോടതിയുമായി കയറി ഇറങ്ങുന്ന സമീർക്കക്ക് അതൊക്കെ ഈസിയായി കോടതിയെ വിശ്വസിപ്പിക്കാനും കഴിഞ്ഞു. എന്റെ വീട്ടുകാരുടെ സംരക്ഷണത്തിൽ കഴിയാൻ കോടതി ഉത്തരവ് വരികയും ചെയ്തു. അതിന്റെ കാര്യം ആണ് അവൻ പറഞ്ഞു വന്നത്. ഞാൻ മനപ്പൂർവം ആ വിഷയത്തിൽ നിന്നും വഴുതി മാറിയതാണ്. എന്തൊക്ക സംഭവിക്കുമോ ആവോ. അവൾക്ക് ഉള്ളിൽ ചെറിയൊരു പേടി തോന്നി. ഫൈസിയുടെ വാക്കുകൾ നെഞ്ചിൽ തറച്ചു കയറുന്നത് പോലെ അവൾക്ക് തോന്നി. നിന്നെക്കാൾ അവകാശം ഉള്ള വേറൊരാൾ ഉണ്ട് ഫൈസി. നിന്നെ വേണ്ടെന്നു പറഞ്ഞാൽ അതും ഞാൻ അനുസരിക്കും.

അനുസരിച്ചേ പറ്റു എനിക്ക്. നിന്നെ സ്വീകരിക്കാൻ പറഞ്ഞതും ഇപ്പൊ വേണ്ടാന്ന് വെക്കാനും പറഞ്ഞത് അവരാണ്.എന്റെ കയ്യിൽ അല്ല ഫൈസി എന്റെ ജീവിതം. എന്റെ ജീവനും ജീവിതവും എല്ലാം അവർക്ക് അവകാശപെട്ടതാണ്. വിട്ടു കൊടുത്തതാണ് ഞാൻ. അവർ എനിക്ക് വേണ്ടി അവരുടെ ജീവിതം ആണെന്ന് വേണ്ടെന്നു വെച്ചത്. അതിന് പകരം കൊടുക്കാൻ എന്റെ കയ്യിൽ അവർ തന്നെ ദാനം ചെയ്ത ഈ ജീവൻ മാത്രമേ ഉള്ളൂ. അവൾക്ക് അതൊക്കെ ഓർത്തു നെഞ്ച് പിടയുന്നത് പോലെ തോന്നി. എന്താ ആലോചിക്കുന്നേ ഫൈസി അവളെ തൊട്ട് വിളിച്ചു. അവൾ മുഖത്ത് ഒരു ചിരി വരുത്തി. ഞാൻ ഒരു കാര്യം ചോദിച്ച സത്യം പറയോ നീ ചോദിക്ക് എന്നിട്ട് തീരുമാനിക്കാം സത്യം പറയണോ വേണ്ടയൊന്ന്. നിന്റെ ജീവിതത്തിൽ അൻസിയല്ലാതെ മറ്റൊരു പെണ്ണില്ലെന്ന് പറഞ്ഞു നടന്നിട്ട് എന്നെ പ്രേമിച്ചത് എന്ത് കണ്ടിട്ടാ. അങ്ങനെ ചോദിച്ച എന്താപ്പോ പറയാ. നിന്റെ ഈ ഉണ്ടക്കണ്ണും പടവലങ്ങ പോലുള്ള മൂക്കും തവളയെ പോലുള്ള മോന്തയും ഒക്കെ കണ്ടപ്പോൾ എന്തോ ഒരിഷ്ടം തോന്നി.

അവൾക്ക് ദേഷ്യം വരാൻ തുടങ്ങിയിരുന്നു. നിന്റെ മോന്തയാ തവളയെ പോലെ കരികൊരങ്ങാ..... കഴുത.... വെറും കഴുതയല്ല കോവർ കഴുത. ഹ സത്യം പറയുമ്പോൾ ദേഷ്യം പിടിച്ചിട്ട് കാര്യം ഇല്ല. നീയല്ലേ എന്നോട് സത്യം പറയാൻ പറഞ്ഞത്. അവൻ ചെറു ചിരിയോടെ പറഞ്ഞു. ഇതാണോ സത്യം ആണോന്ന് അവൾ മുഖം വീർപ്പിച്ചു തിരിഞ്ഞു ഇരുന്നു.അവൻ പിറകെ വന്നു കെട്ടിപിടിച്ചു അവളെ ചുമലിൽ മുഖം ചേർത്തു വെച്ചു. എന്ത് കൊണ്ട് എങ്ങനെഒന്നും അറിയില്ല. ഒന്ന് മാത്രം അറിയാം ഇഷ്ടമാണ് നിന്നെ. എന്റെ ജീവനേക്കാളുമേറെ. അവന്റെ ഹൃദയത്തിൽ നിന്നുമാണ് ആ വാക്കുകൾ വന്നതെന്ന് അവൾക്ക് തോന്നി. അവളുടെ കണ്ണിൽ നിന്നും അവൾ പോലുമറിയാതെ രണ്ടു തുള്ളി കണ്ണുനീർ അവന്റെ കയ്യിൽ ഇറ്റിവീണു. ടീ നീ കരയാണോ അവൻ അവളെ പിടിച്ചു അവന്റെ നേരെ പിടിച്ചു നിർത്തിച്ചു. ഏയ്‌ ഇല്ലെന്ന് പറഞ്ഞു അവൾ അവന്റെ നെഞ്ചിലേക്ക് മുഖം പൂഴ്ത്തി. അവളെ ചേർത്ത് പിടിച്ചു അങ്ങനെ എത്ര സമയം നിന്നെന്ന് രണ്ടു പേരും അറിഞ്ഞില്ല. ഫൈസിയുടെ ഫോൺ റിങ് ചെയ്യുന്നത് കണ്ടു അവൾ അവനിൽ നിന്നും അടർന്നു മാറി.

വീട്ടിൽ നിന്ന നമ്മളെ കാണാഞ്ഞു വിളിച്ചതാ. ഇവരോട് എവിടെപോയെന്ന പറയുക. മണ്ണും ചളിയും പുരണ്ട ഡ്രസ്സ്‌ നോക്കി അവൾ പറഞ്ഞു. നിന്റെ തലയിൽ ഉള്ള ചളി കുറച്ചു ദേഹത്ത് ആയെന്ന് പറഞ്ഞ മതി. അവർ വിശ്വസിചോളും. മെന്റൽ ഉള്ള ഒരുത്തൻ ബർത്ടേക്ക് വിഷ് ചെയ്യാൻ വന്ന കഥ പറഞ്ഞോളാം ഞാൻ. പോരേ. അവൻ തിരിച്ചു ഇളിച്ചു കാണിച്ചു. രാത്രി പന്ത്രണ്ടു മണിക്ക് വിഷ് ചെയ്യുന്നതും കേക്ക് മുറിക്കുന്നതും റൊമാന്സും എന്തൊക്ക സ്വപ്നം കണ്ടിട്ടുണ്ടെന്ന് അറിയോ. എന്നിട്ട് നടന്നതോ ഇതും. രാത്രി വിഷ് ചെയ്യന്നു കരുതിയതാ നീ നല്ല ഉറക്കം ആയിരുന്നു. തലവേദനിക്കുന്ന പറഞ്ഞു കിടന്നതല്ലേ അത് കൊണ്ട് വിളിക്കാൻ തോന്നിയില്ല. പിന്നെ ഈ കേക്ക് മുറിക്കൽ അത് മാത്രം എന്റെ നിഘണ്ടുവിൽ ഇല്ല.ഞങ്ങളുടെ വീട്ടിൽ ആദ്യം ആയി കേക്ക് മുറിച്ചു ബർത്ഡേ ആഘോഷിച്ചത് ആയിഷയുടേത് ആണ്. അതും നീ. അവൾ അത്ഭുതത്തോടെ അവനെ നോക്കി. അതെന്താ. നിങ്ങളുടെ വീട്ടിൽ ആരും കേക്ക് തിന്നാറില്ലെ. അതോ ബർത്ഡേ ആഘോഷിക്കാറില്ലേ. ബർത്ഡേ ആഘോഷിക്കാർ ഉണ്ട്. കേക്കും തിന്നാറുണ്ട്.

ബർത്ഡേയ്ക്ക് കേക്ക് മുറിക്കൽ ഇല്ലെന്ന് മാത്രം. മറ്റു മതസ്ഥരുടെ ആചാരം പിന്തുടരൽ ആണെന്ന് പറഞ്ഞു കേക്ക് മുറിക്കൽ ഇല്ല. അവരുടെ മതത്തെയും ആചാരത്തെയും ബഹുമാനിക്കുന്നു. പക്ഷേ പിന്തുടരൽ ഹറാം ആണ്. അതാണ്‌ ഞങ്ങളുടെ ഉപ്പ ഞങ്ങളെ പഠിപ്പിച്ചത്. അതാരും തെറ്റികാറും ഇല്ല. സന്തോഷം നിറഞ്ഞ ദിവസം സന്തോഷം ആയി തന്നെ കൊണ്ടാടൽ ഉണ്ട്. സ്വീറ്റ് കൊടുക്കും എല്ലാർക്കും. യതീംകാനയിലേക്ക് ഫുഡ് കൊടുക്കും ഡ്രസ്സ്‌ കൊടുക്കും അങ്ങനെ എന്തെങ്കിലും നല്ല നല്ല കാര്യം ചെയ്യും. അല്ലാതെ പാർട്ടി മെഴുകുതിരി കത്തിച്ചു കേക്ക് മുറിക്കൽ അതൊന്നും ഇല്ല. ആയിഷയുടെ ബർത് ടേക്ക് നീ കേക്ക് വാങ്ങിയത് ഉപ്പ മുന്പേ അറിഞ്ഞിരുന്നുവെങ്കിൽ സമ്മതിക്കില്ലായിരുന്നു. അത് കൊണ്ട് എന്റെ പൊന്നു മോള് അത്തരം സ്വപ്‌നങ്ങൾ ഒന്നും കാണണ്ടട്ടോ. ഒരിക്കലും ഇല്ല. ഇനി ഞാൻ ആരുടേയും ബർത്ഡേ സെലിബ്രേറ്റ് ചെയ്യുകയും ഇല്ല. സെലിബ്രേറ്റ് ചെയ്യടോ. അത് ഹറാമായ രീതിയിൽ ആകരുതെന്ന് മാത്രമേ പറഞ്ഞുള്ളൂ. നിന്റെ ആഗ്രഹം പോലെ അനാഥലയത്തിൽ നിന്റെ വക എല്ലാ കുട്ടികൾക്കും ഫുഡ് ഡ്രസ്സ്‌ കൊടുക്കാൻ ഏർപ്പാട് ആക്കിയിന്.

അവൾ നിറഞ്ഞകണ്ണുകളോടെ അവനെ നോക്കി. അവൻ അവളുടെ കണ്ണുകൾ തുടച്ചു കൊടുത്തു. സന്തോഷം കൊണ്ടായാലും ഈ കണ്ണുകൾ നിറയുന്നത് ഞാനാഗ്രഹിക്കുന്നില്ല. അവൻ അവളുടെ നെറ്റിയിൽ ഒരു മുത്തം കൊടുത്തു. പോകുന്ന വഴിക്ക് അവൾക്ക് വേറെ ഡ്രസ്സ്‌ വാങ്ങികൊടുത്തു അവൻ. *** വീട്ടിൽ എത്തി വാതിൽ തുറന്നതും ആയിഷ വായിലേക്ക് ലഡ്ഡു കുത്തികയറ്റിയതും ഒന്നിച്ചായിരുന്നു. ഹാപ്പി ബർത്ഡേ സഫു. ആയിഷ അവളെ കെട്ടിപിടിച്ചു. ആയിശു എങ്ങനെ അറിഞ്ഞു എന്റെ ബർത്ഡേ. നീ എന്റെ ബർത്ഡേ ആഘോഷിച്ച അന്ന് തന്നെ നിന്റെ ബർത്ഡേ ഞാൻ ചോദിച്ചു മനസ്സിലാക്കിയിരുന്നു. ഇന്നലെ നൈറ്റ്‌ സർപ്രൈസ് ആയി പറയാണോന്ന് കരുതിയതാ. എന്റെ ഭാര്യക്ക് സുഖമില്ല ശല്യപെടുതാണ്ടാന്ന് പറഞ്ഞു നിന്റെ കെട്ടിയോൻ കരഞ്ഞു കാൽ പിടിച്ചു. അത് കൊണ്ട് ഇപ്രാവശ്യത്തേക്ക് ക്ഷമിച്ചു. അവൻ ചിരിച്ചു കൊണ്ട് റൂമിലേക്ക് കയറി പോയി. ഡ്രസ്സ്‌ മാറ്റി വരാന്ന് പറഞ്ഞു അവളും പിറകെ പോയി. കിടക്കയിൽ ഒരു ഗിഫ്റ്റ് പാക്കറ്റ് കണ്ടു. പുറത്ത് ഹാപ്പി ബർത്ഡേ സഫുന്ന് എഴുതിതിയിരുന്നു.

അവളത് തുറന്നു നോക്കി. പിങ്ക് കളർ ഒരു ചുരിദാർ ആയിരുന്നു.അവൾക്ക് ഒരു പാട് ഇഷ്ടം ആയിരുന്നു ആ ചുരിദാർ അവൾ അതും മാറോടു ചേർത്ത് പിടിച്ചു നിന്നു. ** ഫൈസി ഓഫീസിലേക്ക് പോകാൻ ഇറങ്ങിയപ്പോഴേക്ക് അവളും റെഡിയായി ഇറങ്ങി വന്നു. അവള ചുരിദാർ ആയിരുന്നു ഇട്ടത്. അവളെ കണ്ടതും അവൻ കണ്ണിമ വെട്ടാതെ അവളെയും നോക്കിയിരുന്നു. അവൾ അവന്റെ മുഖത്ത് നോക്കി കൈ ഞൊടിച്ചു. ഹലോ എന്താ ആലോചിക്കുന്നേ. ഇന്ന് ഓഫീസിൽ പോകാതിരുന്നാലൊന്ന്. അതെന്താ. സത്യം പറഞ്ഞ നിന്നെയും നോക്കി ഇവിടങ്ങ് ഇരിക്കാൻ തോന്നുന്നു. അവളുടെ തോളിൽ കൈ വെച്ചു അവൻ പറഞ്ഞു. അതികം സുഖിപ്പിക്കല്ലേ.വേഗം പോകാൻ നോക്ക്. ബർത്ത്ഡേ ഗിഫ്റ്റിന് പകരം ആയി എനിക്കൊന്നും ഇല്ലേ അവൻ കള്ളചിരിയോടെ അടുത്തേക്ക് വന്നതും അവൾ അവനെ ഉന്തി തള്ളി പുറത്താക്കി. എന്നെങ്കിലും അവസരം കിട്ടും അപ്പൊ പറഞ്ഞു തരാട്ടാ. ഓഹ് ആയിക്കോട്ട് അവൾ ചെറു ചിരിയോടെ മറുപടിയും പറഞ്ഞു. പോകാൻ താഴെ എത്തിയതും അവൾ ഡയിനിങ് ടേബിൽ കണ്ടു അന്തം വിട്ടു നിന്നു.

എന്തൊക്കെയോ സ്പെഷ്യൽ ഐറ്റം കൊണ്ട് ടേബിൾ നിറച്ചിരുന്നു. ബിരിയാണിയും പായസം വേറെയും. എന്താ നോക്കുന്നെ നിനക്ക് വേണ്ടി ഉമ്മന്റേയും ആയിഷുന്റെയും പണിയാ. നൈറ്റ്‌ ആക്കന്ന കരുതിയെ. നീ ഇന്ന് തിരിച്ചുപോകുമല്ലോ അതാ ഓടി പിടിച്ചു ഇപ്പൊ റെഡിയാക്കിയേ. തിരിച്ചു പോകണമല്ലോന്ന് ഉള്ള ഓർമ വന്നതും അവളുടെ മുഖം മങ്ങി. ഉമ്മന്റേയും ആയിഷുന്റെയും ഉപ്പാന്റെയും ഒക്കെ സന്തോഷം നിറഞ്ഞ മുഖം കണ്ടപ്പോൾ വേണ്ടാഞ്ഞിട്ട് കൂടി എല്ലാവരുടെയും കൂടെ സന്തോഷം ആയി ഭക്ഷണം കഴിച്ചു. കേക്ക് മുറിക്കലും പാർട്ടി കൊടുക്കലും ഇല്ലാതെ തന്നെ ബർത്ഡേ സന്തോഷം ആയി കൊണ്ടാടാം എന്ന സത്യം അവൾ തിരിച്ചറിഞ്ഞു. **** ഓഫീസിൽ എത്തി. കാബിനിലേക്ക് പോകാൻ നേരം ആണ് ഷെറി വരുന്നത് കണ്ടത്. അവളെ കണ്ടതും ഷെറിയുടെ മുഖം ഇരുളുന്നത് സഫു കണ്ടു. അവൾക്ക് ഒരു കുസൃതി തോന്നി. സ്റ്റെപ് കേറാൻ നോക്കിയതും അവൾ കാലും പിടിച്ചു അവിടെ നിന്നു. ഉമ്മാ എന്റെ കാൽ അവൾ വേദന എടുക്കുന്ന പോലെ കാല് പിടിച്ചു.

എന്താ പറ്റിയെ എവിടെയോ തട്ടി പ്പോയി. വേദന എടുക്കുന്നു. നോക്കി നടന്നൂടെ പോത്തേ. കുട്ടിയന്ന വിചാരം. പോത്ത് അന്റെ...... കെട്ടിയോൾ എന്ന പറയാൻ വന്നത്. അത് ഞാൻ തന്നെയാണല്ലോന്ന് ഓർത്ത് വിഴുങ്ങി. കെട്ടിയോൾ അതല്ലേ ഞാനും പറഞ്ഞത്. കാല് നോക്കട്ടെ എന്ന് പറഞ്ഞു അവൻ കാല് പിടിച്ചു. പോത്തിന്റെ കാല് നോക്കണ്ട അവൾ മുഖം തിരിച്ചു നിന്നു. നോക്കുന്നില്ല ഞാൻ എടുത്തോളാം എന്നും പറഞ്ഞു അവളെ എടുത്തു. സ്റ്റാഫ്‌ ഒക്കെ കാണും താഴെ ഇറക്കേടോ കണ്ടാൽ എന്താ നീ എന്റെ ഭാര്യയാണെന്ന് എല്ലാർക്കും അറിയാം. അവരോടു പോയി പണി നോക്കാൻ പറ. അവൾ ചിരിച്ചു കൊണ്ട് അവന്റെ കഴുത്തിലൂടെ കയ്യിട്ട് പിടിച്ചു. ഇടം കണ്ണ് കൊണ്ട് ഷെറിയെ നോക്കി. ദേഷ്യത്തോടെ തന്നെ നോക്കി നിൽക്കുന്നത് കണ്ടു. അത് കണ്ടതും മനസ്സിന് ഒരു കുളിർമ തോന്നി അവൾക്ക്. അവളെ കാണിക്കാൻ കയ്യും പിടിച്ചു നടക്കണം എന്നെ കരുതിയുള്ളൂ. അവൻ എടുക്കുന്നു കരുതിയിരുന്നില്ല.എന്തായാലും ഒരുപാട് സന്തോഷം ആയി. അവളോടുള്ള വാശിഎന്ന വണ്ണം അവനോട് കൂടുതൽ ചേർന്നു നിന്നു.

ഷെറി ദേഷ്യം കൊണ്ട് വിറച്ചു ചുമരിൽ ആഞ്ഞടിക്കുന്നത് അവൾ കണ്ടു. അവളെ കാബിനിൽ എത്തി താഴെ ഇറക്കിയതും അവൾ നടന്നു പോയി. നിന്റെ കാലിന് ഇപ്പൊ ഒരു കുഴപ്പം ഇല്ലേ. നിന്റെ കൈകൾക്ക് മാന്ത്രിക ശക്തി ഉണ്ടെന്ന തോന്നുന്നേ നീ തൊട്ടതും വേദനയൊക്കെ എവിടേക്കോ പോയി. ആക്കിയതാണല്ലേ അപ്പൊ. നിന്നെ ഞാനിന്ന് അവളുടെ അടുത്തേക്ക് പോയതും അവൾ പിറകോട്ട് മാറി. അവൻ വരുന്നതിന് അനുസരിച്ചു അവൾ പിറകോട്ടു നീങ്ങി.ചുമരിൽ തട്ടി നിന്നു. അവൻ അവന്റെ കൈ രണ്ടും രണ്ടു സൈഡിലും വെച്ചു. എന്തിനാ കള്ളം പറഞ്ഞെ കാല് വേദനയാന്നു. അപ്പോഴാ ഷെറി വാതിൽ തുറന്നു കയറി വരുന്നത് അവൾ കണ്ടത്. അവൾ അവനെ കെട്ടിപിടിച്ചു. ഫൈസി ഷോക്കടിച്ചത് പോലെ നിന്നു. അവൾ കെട്ടിപിടിച്ചത് കൊണ്ടായിരുന്നില്ല അത്. അവന്റെ ഫോണിലേക്ക് വന്ന msg കണ്ടായിരുന്നു അത്. സഫുനെ കാറിടിക്കാൻ നോക്കിയ ആളെ ഫൈസി അന്ന് തന്നെ പൊക്കിയിരുന്നു. കുറേ തല്ലിചതച്ചു എന്നല്ലാതെ അവനെ ഏർപ്പാട് ആക്കിയ ആളെപറ്റി അവനും ഒന്നും അറിയില്ലായിരുന്നു.

ആകെ അറിയുന്നത് ഒരു ഫോൺ നമ്പർ ആയിരുന്നു. അതിലൂടെ ആയിരുന്നു കോൺടാക്ട് മുഴുവൻ. ആ നമ്പർ മാത്രമേ അവന് കിട്ടിയുള്ളൂ. അതിന്റെ ഡീറ്റെയിൽസ് എടുക്കാൻ ഒരു ഫ്രണ്ടിനെ ഏർപ്പാട് ആക്കിയിരുന്നു. ആളെ തപ്പിപിടിച്ചു ഫോട്ടോയും ഡീറ്റെയിൽസ് കിട്ടി എന്ന് പറഞ്ഞായിരുന്നു msg അയച്ചത്. ഫോട്ടോയിലുള്ള ആളെ കണ്ടു അവൻ ഞെട്ടിപ്പോയി. ഐ ലവ് യൂ ഫൈസി സഫു പറയുന്നത് കേട്ടാണ് അവൻ ചിന്തയിൽ നിന്നും ഉണർന്നത്. Love u to എങ്ങനെയൊക്കെയോ അവൻ പറഞ്ഞൊപ്പിക്കുകയാരുന്നു. എനിക്ക് ഒരു സ്ഥലം വരെ പോകണം ഞാൻ പെട്ടന്ന് വരാം. അവൻ കയ്യെടുത്തു. ഇന്ന് എവിടെയും പോകാതിരുന്നൂടെ പ്ലീസ് ഞാൻ വൈകുന്നേരം വീട്ടിലേക്ക് പോകും. അവളുടെ വാക്കുകളിൽ സങ്കടം നിഴലിച്ചിരുന്നു. പോകാൻ ഇഷ്ടം ഉണ്ടായിട്ടല്ല സഫു. പോയേ പറ്റു.

എനിക്കറിയണം ആരാണ് ഇതിന്റെ പിന്നിലെന്ന്. നിന്നെ കൊല്ലാൻ മാത്രം ശത്രുത ആർക്കാണെന്ന് അവൻ മനസ്സിൽ പറഞ്ഞു. ഞാൻ പെട്ടന്ന് വരും. അത്രയും ഇമ്പോർട്ടന്റ് ആണ്. അത് കൊണ്ട. സോറി. അവൾ മനസ്സില്ലമനസ്സോടെ പിടി വിട്ടു. അവൻ പോയി. പിറകിലേക്ക് തിരിഞ്ഞപ്പൊഴാ ഷെറിയെ കണ്ടത്. അവളെ നോക്കി ചിരിച്ചു കൊണ്ട് അവൻ പോയി. ഷെറിയുടെ മുഖം വിളറി വെളുത്തു. അവൾ കണ്ടിരുന്നു ഫൈസിയുടെ ഫോണിലെ ഫോട്ടോ. എന്റെ അടുത്തേക്ക് ഏത് നിമിഷവും ഫൈസി എത്തും. എന്ത് ചെയ്യും ഇനി. സഫുനെ കൊല്ലാൻ നോക്കിയത് ഞാൻ ആണെന്ന് അറിഞ്ഞാൽ ഫൈസിയെ എന്നന്നേക്കും ആയി എനിക്ക് നഷ്ടപ്പെടും. എന്തെങ്കിലും ചെയ്തേ പറ്റു. അവൾ കാബിനിൽ നിന്നും ഓടിപ്പോയി. സഫു ഒന്നും മനസ്സിലാകാതെ അവളെ നോക്കി നിന്നു ...... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story