💕മിഴികൾ പറഞ്ഞ പ്രണയം 💕: ഭാഗം 77

mizhikal paranja pranayam

രചന: സഫ്‌ന കണ്ണൂർ

ഇഷ്ടം ആണ് പോലും ഇഷ്ടം..... കോപ്പാണ്. അവനെ കയ്യിൽ കിട്ടിയിരുന്നെങ്കിൽ മോന്തക്കിട്ട് ഒന്ന് പൊട്ടിച്ചേനെ. ഇപ്പൊ വരാന്ന് പറഞ്ഞു പോയതാ ആ തെണ്ടി. വൈകുന്നേരം വരെ ഇപ്പൊ വരും വരുംന്ന് പറഞ്ഞു കാത്തിരുന്നു. എവിടെ വരാൻ..... ആര് വരാൻ.... ഓര്മയുണ്ടെങ്കിൽ അല്ലെ വരൽ.ഫോൺ ആണെങ്കിൽ വിളിച്ചിട്ട് കിട്ടുന്നതും ഇല്ല. ഔട്ട്‌ ഓഫ് സർവീസ് പോലും. ദേഷ്യത്തോടെ ഫോൺ ബെഡിലേക്ക് വലിച്ചെറിഞ്ഞു.അവൾ പോയി കിടന്നു. സങ്കടവും ദേഷ്യവും അവന് എന്താ പറ്റിയെന്നുള്ള പേടിയും എല്ലാം കൊണ്ട് അവളുടെ കണ്ണ് നിറഞ്ഞു. ദേഷ്യം തീർക്കാൻ എന്നവണ്ണം തലയിണയിൽ മുഖം അമർത്തി കിടന്നു. കലിപ്പിലാണല്ലോ എന്റെ വായാടി. ചെവിയിൽ മെല്ലെ പറയുന്നത് കേട്ടു അവൾ ഞെട്ടി എണീക്കാൻ നോക്കി. തന്റെ ഇരു വശവും കൈ കുത്തി നിറുത്തി അവൻ നിന്നിരുന്നത്. എഴുന്നേൽക്കാൻ കഴിയാതെ അവൾ അവിടെ തന്നെ കിടന്നു. പോടാ പിശാചേ എന്നോട് മിണ്ടണ്ട. ഞാനിന്ന് പോകുന്നു പറഞ്ഞിട്ടും...... അവളുടെ വാക്കുകളിൽ സങ്കടം കലർന്നിരുന്നു. സോറി....

കുറെ നോക്കിയതാടി വരാൻ പറ്റണ്ടേ..... എന്ന അതൊന്ന് വിളിച്ചു പറഞ്ഞൂടെ എത്ര ടെൻഷൻ അടിച്ചു ഞാൻ. അതെങ്ങനെയാ എന്നെ ഓർമയുണ്ടെകിൽ അല്ലേ. അവൾ പിണക്കത്തോടെ മുഖം തിരിച്ചു. എന്റെ മുത്തിനെ മറന്നലല്ലേ ഓർമിക്കേണ്ട ആവിശ്യം ഉള്ളൂ.അവളുടെ കവിളിൽ ചെറുതായി കടിച്ചു അവൻ. അവൾ ഒറ്റ തള്ള് അവനെ.അവൻ ബെഡിലേക്ക് തന്നെ വീണു. ഉമ്മാ എന്റെ കവിൾ. അവൾ കവിളും പിടിച്ചു ദേഷ്യത്തോടെ അവനെ നോക്കി. ചെറു ചിരിയോടെ തന്നെയും നോക്കി ഇരിക്കുന്നുണ്ട്. എന്നെ ഇത്രയും നേരം തീ തീറ്റിച്ചതും പോരാ എന്നിട്ട് കിടന്നു ഇളിക്ക്. വേദനിച്ചോ അവൻ കവിളിൽ തൊടാൻ നോക്കിയതും അവൾ കൈ തട്ടി മാറ്റി. തൊലി പറഞ്ഞു പോയെന്ന തോന്നുന്നേ. എന്നിട്ട് വേദനിച്ചോന്ന് അവൾ കലിപ്പോടെ അവനെ നോക്കി. ഇതിനും ചേർത്ത് സോറി. എനിക്ക് ഒഴിവാക്കാൻ പറ്റാത്ത പ്രോഗ്രാം ആയത് കൊണ്ടല്ലേ അല്ലെങ്കിൽ ഞാൻ പോവ്വോ. ഉറങ്ങാതെ എന്നെയും കാത്ത് ഇവിടൊരാൾ കാത്തിരിക്കുന്ന് അറിഞോണ്ടല്ലേ നട്ട പാതിരയാനൊന്നും നോക്കാതെ വന്നത്.

ഞാൻ കാത്തിരുന്നൊന്നും ഇല്ല. ഇല്ലേ. പിന്നെന്തിനാ സിറ്ഔട്ടിലെ വാതിലും ഈ റൂമിന്റെ വാതിലും അടക്കാതിരുന്നേ. മറന്നു പോയി. ഓഹ് വിശ്വസിച്ചു. അവളെ തൊടാൻ നോക്കിയതും അവൾ അവന്റെ കൈ തട്ടി മാറ്റി. എന്തൊക്ക സ്വപ്നം കണ്ടതാ ഞാൻ. ഇന്നത്തെ ദിവസം മുഴുവൻ നിന്റെ കൂടെ സ്പെൻഡ്‌ ചെയ്യണം എന്നൊക്കെ കരുതി. ബിസിനസ് പ്രോഗ്രാം ഒന്നും അല്ലായിരുന്നു. ഞാൻ അന്വേഷിച്ചിരുന്നു എല്ലാവരോടും. ഞാനാ നിനക്ക് വലുതെങ്കിൽ പോകില്ലായിരുന്നു. എല്ലാം മാറ്റി വെച്ചു എന്റെ കൂടെ ഉണ്ടാകുമായിരുന്നു. ഞാൻ ഇന്ന് ഇങ്ങോട്ട് വരുന്ന് അറിഞ്ഞിട്ടും... സത്യം പറ എന്നോട് ഇഷ്ടം ആണെന്ന് ചുമ്മാ പറയുന്നതല്ലേ. അവൾ മുഖം താഴ്ത്തി ഇരുന്നു. ഇത്ര പെട്ടന്ന് സത്യം മനസ്സിലാക്കിയല്ലോ. സന്തോഷം. ഒന്നുകിൽ ശരീരം അല്ലെങ്കിൽ സ്വത്ത്‌ ഇതിൽ എതിന് വേണ്ടിയാവോ ഞാൻ നിന്റെ പിറകെ വരുന്നത് അത് കൂടി വിശദീകാരിച്ചാൽ നന്നായിരുന്നു. പൊതുവെ ഇത് രണ്ടും ആണല്ലോ വില്ലൻമാർ ആയി വരൽ ഉള്ളത്. ഏതായാലും സ്വത്തും പണവും മോഹിച്ചല്ല.

ഈ പിച്ചക്കാരിയുടെ കയ്യിൽ പിച്ചച്ചട്ടി മാത്രമേ ഉള്ളൂന്ന് നന്നായി അറിയാം.അപ്പൊ പിന്നെ രണ്ടാമത്തെ ആയിരിക്കും. അവന്റെ മുഖം മാറിയത് പെട്ടന്ന് ആയിരുന്നു. ടീ പട്ടീ അപ്പൊ ഞാൻ നിന്റെ ശരീരം മോഹിച്ചു വരുന്നതാണെന്നാണോ പറഞ്ഞു വരുന്നേ. പിന്നല്ലാതെ. അവന്റെ മുഖത്തെ ദേഷ്യം കണ്ടതും അവളുടെ മുഖത്ത് ഒരു കുസൃതിചിരി വന്നു. അതേ.... അതിന് വേണ്ടി തന്നെയാ വന്നത്. ഇപ്പൊ ഏതായാലും അതിന് ചാൻസ് ഇല്ലല്ലോ. അത് കൊണ്ട് ഇവിടെ നിന്നിട്ട് വലിയ കാര്യം ഇല്ല.ദേഷ്യത്തോടെ പറഞ്ഞു അവൻ എഴുന്നേറ്റു പോകാൻ നോക്കി. അവൾ അവന്റെ കയ്യിൽ കയറി പിടിച്ചു. സോറി. അവൻ കൈ തട്ടി മാറ്റി എണീറ്റു. വാതില് തുറക്കാൻ പോയതും അവൾ മുന്നിൽ കേറി നിന്നു. ഞാൻ ഒരു തമാശ പറഞ്ഞതാ മാഷേ. സോറി സോറി സോറി സോറി ഒരായിരം സോറി. ചെവിയിൽ പിടിച്ചു കൊണ്ട് ഏത്തമിട്ട് അവൾ പറഞ്ഞു. എന്നിട്ടും അവന്റെ മുഖത്തെ കലിപ്പിന് വലിയ മാറ്റമൊന്നും അവൾ കണ്ടില്ല. അവൾ അവന്റെ മുഖം കയ്യിൽ എടുത്തു. അവൻ കൈ തട്ടിമാറ്റാൻ നോക്കിയെങ്കിലും അവൾ വിട്ടില്ല.

അവന്റെ കണ്ണുകളിലേക്ക് തന്നെ നോക്കി. നിന്നെ പിറകെ നടത്തിക്കാൻ മാത്രം സ്വത്തോ പണമോ സൗന്ദര്യമോ ഒന്നും എനിക്കില്ല. എന്നിട്ടും നീ വരുന്നത് എന്തിനാന്നു എനിക്ക് അറിയില്ല. ഒന്നെനിക്ക് അറിയാം ഈ മനസ്സിൽ ഞാൻ മാത്രമേ ഉള്ളുവെന്ന്. എന്നെ ഒരുപാട് ഇഷ്ടം ആണെന്ന്.ഐ ലവ് യൂ ഐ ഹേറ്റ് യൂ അവൻ എടുത്തടിച്ചത് പോലെ പറഞ്ഞു. അവൾ ഞെട്ടലോടെ അവന്റെ മുഖത്ത് നിന്നും കയ്യെടുത്തു. നെഞ്ചിൽ ഒരു പിടപ്പ് പോലെ തോന്നി. പോകാൻ നോക്കിയതും അവൻ കൈ വെച്ചു തടഞ്ഞു. ഞാനിപ്പോ പറഞ്ഞത് കേട്ടു നല്ലോണം പൊള്ളിയല്ലേ. എനിക്കും ഇങ്ങനെ തന്നെ ആയിരുന്നു. നീ എന്നോട് അത് പറഞ്ഞപ്പോൾ അവൾ ഒന്നും മിണ്ടാതെ പോകാൻ നോക്കിയതും അവളെ പിടിച്ചു നെഞ്ചോടുചേർത്തു അവൻ. അവൾ പിടിവിട്ടു പോകാൻ നോക്കും തോറും അവൻ മുറുക്കി പിടിച്ചു. എതിർപ്പുകൾ അടങ്ങി വന്നു. അവളുടെ കൈകളും അവനെ വരിഞ്ഞു മുറുക്കി.രണ്ടു പേരുടെയും മുഖത്ത് ചെറു ചിരി വിരിഞ്ഞു. അതേ ഇങ്ങനെ നിൽക്കാൻ ആണോ പ്ലാൻ. മണി പതിനൊന്നായി.

ഞാൻ പോകണം അല്ലേ. അത്രേ ഉള്ളൂ എന്നോടുള്ള സ്നേഹം. അവന്റെ വാക്കുകളിൽ പരിഭവം കലർന്നിരുന്നു. ആരെങ്കിലും കണ്ടാലൊന്ന് പേടിച്ച നീ പോയിക്കോ രാവിലെ കാണാം. ടീ ഞാൻ നിന്റെ ഉപ്പാനോട് സംസാരിക്കട്ടെ. എനിക്ക് വയ്യ ഇനിയും ഇങ്ങനെ ഒളിച്ചും പാത്തും നിന്നെ കാണാൻ വരാൻ അവളൊന്നും മിണ്ടിയില്ല . ഉപ്പ സമ്മതിച്ചില്ലെങ്കിൽ നീ എന്റെ കൂടെ ഇറങ്ങി വരുമോ അതിനും അവളൊന്നും മിണ്ടിയില്ല. വരില്ല അല്ലെ. ശരിക്കും നീ എന്നെ സ്നേഹിക്കുന്നുണ്ടോ. എനിക്കിപ്പോ ഡൌട്ട് ഉണ്ട്. അവൾ അവന്റെ പിടി വിട്ടു അവനെ തന്നെ നോക്കി. കാര്യം ആയിട്ട് ചോദിക്കുവാ. എന്നെ ഇഷ്ടം ആണോ നിനക്ക്. ഇഷ്ടം ആണ്. അതെങ്ങനെയാ പ്രകടിപ്പിക്കേണ്ടത് പറയേണ്ടത് എന്നൊന്നും അറിയില്ല. ജീവനുള്ള കാലത്തോളം എന്നും ഉണ്ടാവും ഈ മനസ്സിൽ. അവന്റെ കൈ പിടിച്ചു നെഞ്ചോട് ചേർത്തു പിടിച്ചു അവൾ പറഞ്ഞു. ഞാൻ നാളെതന്നെ ഉപ്പാനോട് വന്നു സംസാരിക്കട്ടെ. വേണ്ട. ഞാൻ ആദ്യം ഉപ്പയോട് സംസാരിച്ചു നോക്കട്ടെ. എന്നിട്ട് നീ വന്ന മതി. ഉപ്പാനോട് സംസാരിക്കാൻ ഉള്ള ധൈര്യം ഒന്നും എനിക്കില്ല. സാലിയോട് എല്ലാം പറഞ്ഞിരുന്നു.

അവനിലാ ഏക പ്രതീക്ഷ. അവൻ ഉപ്പാനോട് സംസാരിക്കാമെന്ന് വാക്കും തന്നിരുന്നു. അവൻ സംസാരിച്ചതിന് ശേഷം ഫൈസി സംസാരിക്കുന്നതാണ് നല്ലത്. അത് പക്ഷേ അവനോട് പറഞ്ഞില്ല. അതൊക്കെ പിന്നെ സംസാരിക്കാം. ഇപ്പൊ പൊന്നു മോൻ പോകാൻ നോക്ക്. നാളെ രാവിലെ പോയിക്കൊള്ളാം. ഇവിടെ കിടക്കാനോ. അതൊന്നും പറ്റില്ല. മര്യാദക്ക് വേഗം സ്ഥലം വിട്ടോ. കുറച്ചു കഴിഞ്ഞു പോയിക്കൊള്ളാം എന്നാൽ ഇപ്പൊ തന്നെ മണിപന്ത്രണ്ടു ആവാറായി. നാളെ ഓഫീസിൽ വെച്ചു കാണാം. ഏതായാലും കഷ്ടപെട്ടു വന്നതല്ലേ. അതിന്..... ബാക്കി പറയാൻ നോക്കുന്നതിന് മുന്നേ അവളുടെ ചുണ്ടുകൾ അവൻ സ്വന്തം ആക്കിയിരുന്നു. അവനിൽ സ്വയം അലിഞ്ഞത് പോലെ അവളും അവനോട് ചേർന്നു നിന്നു. അവൻ അവളെ വിട്ടു. പോട്ടെ .അവൻ പോകാൻ റൂമിൽ നിന്നും ഇറങ്ങിയതും തന്നിൽ നിന്നും എന്തോ വിട്ടുപോകുന്നത് പോലെ തോന്നി അവൾക്ക് . അവൾ അവനെ തന്നെ നോക്കി നിന്നു. പോകാൻ നോക്കിയതും അവൾ പെട്ടെന്ന് പറഞ്ഞു. നിനക്ക് കുറച്ചു കഴിഞ്ഞു പൊയ്ക്കൂടേ.

അത് ശരി ഇത്രയും നേരം പോയിക്കൊന്ന് പറഞ്ഞു ബഹളം ആയിരുന്നല്ലോ. ഇപ്പൊ എന്തു പറ്റി. എന്തോ .....അറിയില്ല . .. ഞാൻ ഉറങ്ങിയിട്ട് പോയാ മതി ഇനി. പ്ലീസ്.... ചെറുചിരിയോടെ അവളെ നോക്കി അവൻ അവളെ അടുത്ത് വന്നിരുന്നു. അവളുടെ തലയിലൂടെ തലോടികൊണ്ടിരുന്നു. അവന്റെ കൈ പിടിച്ചു അവളുടെ കവിളിൽ വെച്ചു കൊണ്ടായിരുന്നു അവൾ കിടന്നിരുന്നത്. അവളെയും നോക്കി ഇരുന്നു എപ്പോഴോ അവനും ഉറക്കിലേക്ക് വഴുതി വീണു. *** ഉറക്കം ഞെട്ടി അവൾ എണീറ്റു. മുഖത്തേക്ക് നല്ല വെയിൽ തട്ടുന്നുണ്ടായിരുന്നു. നേരം വെളുത്തു ഒരുപാട് സമയം ആയെന്ന് അവൾക്ക് മനസ്സിലായി.വാതിലിൽ മുട്ടി വിളിക്കുന്നത് കേട്ടു. ദാ വരുന്നു അവൾ മറുപടിയും പറഞ്ഞു എണീക്കാൻ നോക്കുമ്പോൾ ആ കാഴ്ച കണ്ടു ഞെട്ടിപ്പോയി. തന്റെ തൊട്ടരികിൽ ഫൈസി കിടന്നുറങ്ങുന്നു. തലയിണ കൊണ്ടുള്ള തല്ല് കിട്ടിയാണ് അവന്റെ ഉറക്കം ഞെട്ടിയത്. കണ്ണ് തുറന്നതും കണ്ടത് തലയിണയും പിടിച്ചു ഭദ്രകാളിയെ പോലെ നിൽക്കുന്ന സഫുനെയാണ്. ടാ പിശാചേ എണീക്ക്. നിനകെന്താടി ഭ്രാന്ത് പിടിച്ചോ.

പിടിച്ചില്ല ഇപ്പൊ പിടിക്കും അവൾ തലയിണകൊണ്ട് വീണ്ടും തല്ലാൻ നോക്കിയതും അവൻ അതിൽ പിടിച്ചു വലിച്ചു. തലയിണയോടൊപ്പം അവളും അവന്റെ മേലേക്ക് വീണു. കുറച്ചു സ്നേഹത്തോടെ റൊമാൻസായി വിളിച്ചൂടെ നിനക്ക്. രാവിലെതന്നെ കണി നിന്റെ കലിപ്പ് പിടിച്ച തിരുമോന്തയാ. ഇന്നത്തെ ദിവസം മൊത്തം പോക്കാ നോക്കിക്കോ. അവളെ കെട്ടിപിടിച്ചു കൊണ്ട് പറഞ്ഞു. അവൾ അവന്റെ മുഖത്തേക്ക് നോക്കി. പുഞ്ചിരിച്ചു. അവന്റെ നെറ്റിയിൽ നിന്നും മൂക്കിന് മുകളിലൂടെ പതിയെ വിരലോടിച്ചു ചുണ്ടിൽ കൈ വെച്ചു. അതേയ്..... മുത്തേ.... മണി ഒൻപത് ആയി.ഒന്ന് എഴുന്നേൽക്കുന്നെ നല്ല സോഫ്റ്റായി പറഞ്ഞു. അവൻ അവളെ തള്ളിമാറ്റി ഞെട്ടി എണീറ്റു. ടീ കോപ്പേ നിനക്കെന്നെ രാവിലെ വിളിക്കലല്ലേ. ഞാനിനി എങ്ങനെയാ പുറത്ത് കടക്കുക.പെട്ടല്ലോ റബ്ബേ. കുറച്ചു റൊമാൻസായി സ്നേഹത്തോടെ പറഞ്ഞൂടെ മുത്തേ ഇതൊക്കെ. അല്ലെങ്കിൽ ഇന്നത്തെ ദിവസം മൊത്തം പോക്കാണ്. അവൾ ആക്കികൊണ്ട് പറഞ്ഞു. അവനത് മനസ്സിലായി. നിന്നെ ഞാൻ കൊല്ലും തെണ്ടീ.

അച്ചോടാ ഞാൻ അപ്പോഴേ പറഞ്ഞതല്ലേ വേഗം സ്ഥലം വിട്ടൊന്ന്. കേട്ടില്ലല്ലോ. ഇനി അനുഭവിച്ചോ. എന്റെ മാത്രം ആയി ഇപ്പൊ കുറ്റം. കുറച്ചു സമയം കൂടി ഇവിടെ നിൽകൊന്നു ചോദിച്ചു എന്നെ ഇവിടെ പിടിച്ചു നിർത്തിയത് നീ തന്നെയല്ലേ. അത് കൊണ്ട് തന്നെയാ അതികം ഒന്നും പറയാതെ അല്ലേൽ ഇപ്പൊ നിന്നെ കൊന്നേനെ ഞാൻ. ഓ... ടീ പുറത്തു കടക്കാൻ ഇനിയെന്താ വഴി. പുറത്തു പോയിട്ട് ഈ വീട്ടിൽ നിന്നും ഇന്നിനി വെളിയിൽ ഇറങ്ങാൻ പറ്റില്ല. അതെന്താ. അവൾ റൂമിന്റെ ജനൽ തുറന്നു അവനെ വിളിച്ചു. പുറത്തേക്ക് നോക്കിയതും ഞെട്ടിപ്പോയി. കുറെ ആളുകൾ. ഇവരൊക്കെ ആരാ. ആരാ എന്താന്നൊന്നും അറിയില്ല. സമീർക്കന്റെ പാർട്ടി ബേസ് എന്തോ പരിപാടിയാണ്. അതിന് വന്നവരാണ്. ഉച്ചക്ക് ഫുഡ് ഇവിടെ നിന്നാണ്. അവൻ തലക്ക് കൈ വെച്ചു. ബെഡിൽ പോയി ഇരുന്നു. പിന്നെ പൊട്ടിച്ചിരിക്കാൻ തുടങ്ങി. ഇവൻ എന്തിനാ ഇളിക്കുന്നെ. പേടിച്ചു വട്ടായോ ഇനി. എന്താണാവോ ഇളിക്കുന്നെ. എന്റെ അവസ്ഥ ആലോചിച്ചു സന്തോഷം കൊണ്ട് ചിരിച്ചു പോയതാ. എങ്ങനെ പുറത്ത് കടക്കും. ഒരു സ്ഥലം വരെ അത്യാവശ്യം ആയി പോയേ പറ്റു. വീട്ടിൽ ആണെങ്കിൽ ഇപ്പൊ തിരക്കുന്നുണ്ടാവും. മിണ്ടാതെ രാത്രി വരെ മൂടിപുതച്ചു കിടന്നുറങ്ങിക്കോ.

അതും ബെഡിന്റെ അടിയിൽ. അതേ ഉള്ളു വഴി. ഞാൻ റെഡിയാ കൂട്ടിന് നീ കൂടി ഉണ്ടായാൽ മതി ഒരു കള്ളച്ചിരിയോടെ അവൻ പറഞ്ഞു. എന്തു നല്ല നടക്കാത്ത മോഹം. ഇപ്പൊ തന്നെ വാതിൽ പൊളിയാറായി എന്നെ മുട്ടി വിളിക്കാൻ തുടങ്ങിയിട്ട്. ഞാൻ പോവ്വാ. നീയായി. നിന്റെ പാടായി. എനിക്ക് നിന്നെ അറിയേം കൂടിയില്ല. എനിക്ക് ഒരു അപകടം വരുമ്പോൾ കാല് മാറുന്നോ പട്ടീ . പിടിച്ചാൽ ഞാൻ മാത്രമല്ല നീയും പെടും. നീ വിളിച്ചിട്ട ഞാൻ വന്നെന്ന് എല്ലാവരോടും പറയും. പറഞ്ഞോ. ഞാൻ പറയും അല്ലെന്ന്. നീ പറയില്ല. വേണമെങ്കിൽ എന്നെ പ്രൊട്ടക്ട ചെയ്യാനും ശ്രമിക്കും. എന്താണാവോ ഇത്ര ആത്മവിശ്വാസം. എന്റെ പെണ്ണ് എന്നെ ചതിക്കില്ലന്ന വിശ്വാസം. അവനത് പറഞ്ഞപ്പോൾ അവളെ നെഞ്ച് പിടയുന്ന പോലെ തോന്നി. പുറമെ കാണിക്കുന്ന ഈ സ്നേഹവും പുഞ്ചിരിയും എല്ലാം ചതിയാണ് ഫൈസി. നെഞ്ചിലെ നോവ് മറച്ചു വെക്കാൻ ഞാൻ കണ്ടുപിടിച്ച മുഖം മൂടിയാണ് ഈ പുഞ്ചിരി. ശരിക്കും പറഞ്ഞാൽ ഞാൻ ചതിക്കുകയല്ലേ ഇവനെ. ഇഷ്ടം ആണിവനെ ആരെക്കാളും ഒരു പക്ഷേ എന്റെ ജീവനേക്കാളേറെ. എത്ര സ്നേഹിച്ചാലും ഇവനെന്റെതാവില്ലെന്ന് അറിയാം. എന്നാലും ഇവനെ സ്നേഹിക്കാതിരിക്കാൻ ആവില്ല എനിക്ക്.അത്ര മാത്രം ഇവൻ എന്നിൽ അലിഞ്ഞു ചേർന്നിട്ട് ഉണ്ട്.

പക്ഷേ എന്റെ ഉപ്പ എന്നോട് കാണിച്ച സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും കണക്ക് വെച്ച് നോക്കിയാൽ ഇവൻ തോറ്റു പോവ്വുകയെ ഉള്ളൂ. എന്ത് കുരുട്ട് ബുദ്ധിയാ ആലോചിക്കുന്നേ. സ്വയം ഉണ്ടാക്കിവെച്ചതല്ലേ ഈ പുലിവാൽ. ഇനി അനുഭവിച്ചോ. അവൾ അവന്റെ മൂക്കിൽ പിടിച്ചു വലിച്ചു കൊണ്ട് പറഞ്ഞു. ഞാൻ പോവ്വാ. ടീ എന്റെ മൂക്ക്. അവൻ അവളെ പിടിക്കാൻ നോക്കിയതും അവൾ റൂമിന് പുറത്ത് എത്തിയിരുന്നു. അവൾക്ക് ആരെങ്കിലും കാണുമെന്നു പേടിച്ചു നല്ല പേടിയുണ്ടായിരുന്നു. പക്ഷേ വന്നവർക്ക് ഫുഡ് ഉണ്ടാക്കുന്ന തിരക്കിൽ ആയിരിക്കും എല്ലാവരും. അതായിരുന്നു ഏക ആശ്വാസം. അവൾ അടുക്കളയിലേക്ക് പോയി. നീയെന്താ എണീക്കാൻ ലേറ്റ് ആയെ. സുഖമില്ലാതുണ്ടോ നിനക്ക്. ഉമ്മ വന്നു അവളെ നെറ്റിയിൽ തൊട്ട് നോക്കി. എനിക്ക് വയറു വേദനിക്കുന്നു. അതാ നല്ല പെയിൻ ഉണ്ട്. ഉമ്മാന്റെ മുഖത്ത് നോക്കാതെ അവൾ പറഞ്ഞു. ആദ്യമായ ഉമ്മാനോട് കള്ളം പറയുന്നേ അതിൽ അവൾക്ക് നല്ല സങ്കടം ഉണ്ടായിരുന്നു. ചായ കുടിച്ചിട്ട് പോയി കിടന്നോ. ഒരു ഗ്ലാസ്‌ ചായ എടുത്തു കൊടുത്തു .

മനസ്സ് മുഴുവൻ ഫൈസിയുടെ അടുത്ത് ആണ്. അവനും ചായ കൊടുക്കണം. എങ്ങനെ ആരും കാണാതെ ചായ എടുക്കുക. ഉമ്മയാണേൽ അടുക്കളയിൽ നിന്നും പോകുന്നതും ഇല്ല. അവൾ അകത്തു പോയി വരുന്നത് പോലെ ചെയ്തു. ഉമ്മാ സമീർക്ക ഒരു ഗ്ലാസ്‌ ചായ കൊടുക്കാൻ പറഞ്ഞു. അവൾ ഉണ്ടാക്കാൻ പോയതും ഉമ്മ തടഞ്ഞു. നിനക്കല്ലേ വയ്യാന്നു പറഞ്ഞെ ഞാനിട്ട് കൊടുത്തോളം. ഉമ്മ തന്നെ വേഗം ഇട്ടു കൊടുത്തു. ആ സ്നേഹം കണ്ടപ്പോൾ നെഞ്ച് നീറുന്ന പോലെ തോന്നി. കൊണ്ട് കൊടുക്കാൻ നോക്കിയതും അവൾ വാങ്ങി. ഞാൻ കൊടുത്തോളം. ഉമ്മാന്റെ മറുപടിക്ക് കാക്കാതെ ഒറ്റ മുങ്ങൽ. അവൾ റൂമിൽ പോയി നോക്കുമ്പോൾ അവൻ ഉണ്ടായിരുന്നില്ല. ഇവനിതെവിടെ പോയി. അവൾ റൂം മൊത്തം നോക്കിയെങ്കിലും കണ്ടില്ല. റൂമിന് പുറത്ത് നിന്നും കയറി വരുന്നത് കണ്ടു. നീ എവിടെ പോയതാ. എന്ത് ധൈര്യത്തില ഇറങ്ങി നടക്കുന്നെ ആരെങ്കിലും കണ്ടിരുന്നുവെങ്കിലോ. അവൾ ചൂടായി പറഞ്ഞു ഞാൻ ബാത്‌റൂമിൽ പോയതാടോ. നിനക്ക് ബെഡ്‌റൂമിൽ ഒരു അറ്റാച്ഡ് ബാത്‌റൂമ്മ് ഉണ്ടാക്കികൂടാരുന്നോ.

എന്റെ കല്യാണത്തിന് മുകളിൽ ബാത്റൂം പുതുതായി എടുത്തത്.റൂമിൽ അറ്റാച്ഡ് ആക്കാൻ നോക്കിതാ എന്തോ കാരണത്താൽ അത് നടന്നില്ല. അത് കൊണ്ട് മുകളിലെ സെന്റർ ഹാളിനോട് അടുപ്പിച്ചു ബാത്റൂം ആക്കിയത്. ആരും അധികം യൂസ് ചെയ്യൽ ഒന്നും ഇല്ല. നമ്മൾ നിന്നെ പോലെ പണക്കാർ ഒന്നും അല്ലേ. രണ്ടറ്റവും കൂട്ടി മുട്ടിക്കാൻ പ്രയാസപ്പെടുന്ന ഒരു പാവം പ്രവാസിയുടെ മോളാണ്. മാത്രമല്ല കാലിന് ഒരു കുഴപ്പം ഇല്ലാത്ത ഒരുതനെയാ എനിക്ക് കെട്ടിച്ചു തന്നതും അവൾ വെച്ചു പറഞ്ഞു. അതികം ഊതല്ലേ മോളെ.എനിക്ക് പ്രോബ്ലം ഒന്നുമില്ല അവിടം വരെ പോകാൻ. ആരെങ്കിലും കണ്ടാലൊന്ന് പേടിച്ചു പറഞ്ഞതാ. പേടിയുള്ള മഹാൻ എന്തിനാ മതിൽ ചാടി ഇവിടേക്ക് വന്നേ. അതോ..... അത്..... പറഞ്ഞു തരണോ.. അവന്റെ വരവ് കണ്ടു അവൾക്ക് എന്തോ സ്പെല്ലിങ് മിസ്റ്റേക്ക് തോന്നി. അവളെ അടുത്തേക്ക് വന്നു.പെട്ടന്ന് ആയിരുന്നു അവൻ കൂക്കിയത്. ഉമ്മാ എന്റെ കൈ. അവൾ അവന്റെ വായ പൊത്തിപിടിച്ചു. ഒച്ച വെക്കല്ല ആരെങ്കിലും കേട്ടാൽ പണിയാകും.

അവൻ കൈ നോക്കി ചൂട് ചായ മറിഞ്ഞതാണ്. അവളെ നേരെ പോയ സമയത്തു കയ്യിൽ ചായ ഉള്ളത് കണ്ടില്ല. കയ്യിലേക്ക് മറിഞ്ഞു. ടീ നീ മനപ്പൂർവം ചെയ്തത് അല്ലെ അവൻ കൈ കുടഞ്ഞു കൊണ്ട് അവളോട് പറഞ്ഞു. വേണ്ടാത്ത പറഞ്ഞാലുണ്ടല്ലോ ബാക്കി ചായ മുഖത്ത് ഒഴിക്കും ഞാൻ പറഞ്ഞില്ലെന്ന് വേണ്ട. എന്നാ ഒഴിക്കെടി അതിന്റെ ഒരു കുറവ് കൂടി ഇല്ലാതാവണ്ട. എന്ന പറയേണ്ടേ. അവൾ അവന്റെ മുഖത്തേക്ക് ഒഴിക്കാൻ നോക്കി. അവൻ കൈ കൊണ്ട് മുഖം പൊത്തിപിടിച്ചു. അവൻ മെല്ലെ കൈ മാറ്റി അവളെ നോക്കി. കയ്യും കെട്ടി അവനെ നോക്കി ചിരിക്കുന്നത് കണ്ടു. പേടിയുണ്ടല്ലേ അപ്പൊ. പിന്നല്ലാതെ. വട്ടുള്ള നീ എന്ത് വട്ടത്തരവും ചെയ്യാൻ മടിക്കില്ല. അവൾ അവന്റെ നേരെ ചായ നീട്ടി. കുറച്ചേ ഉള്ളു ഇനി. വേറെ കിട്ടാൻ പണി കൂടുതലാണ്.അത് കൊണ്ട് മാത്രമാണ് വെറുതെ വിട്ടത്. ഉള്ളത് കൊണ്ട് അട്ജസ്റ്റ് ചെയ്തോ. അവൻ കുടിച്ചു നോക്കിയിട്ട് അവളെ നോക്കി. ആരാ ചായ ഇട്ടത് അൻസിയോ ഉമ്മയോ അവൾക്ക് അത്ഭുതം തോന്നി. ഞാനല്ല ഉണ്ടാക്കിയതെന്ന് നീ യെങ്ങനെ അറിഞ്ഞേ. ഇതാണ് മോളെ ചായ.

അല്ല ഇങ്ങനെ ആയിരിക്കണം ചായ. നീ ഉണ്ടാക്കിയത് ഞാൻ കുടിച്ചിട്ട് ഉണ്ടല്ലോ അതുണ്ടല്ലോ അയ്യേ അവൻ ഓക്കാനിക്കുന്നത് പോലെ ആക്കി. അന്ന് കുടിക്കുമ്പോ ഇങ്ങനെ അല്ലല്ലോ പറഞ്ഞേ. അത് ചുമ്മാ നിന്നെയൊന്നു പൊക്കിയതല്ലേ. അവളുടെ മുഖത്ത് കുശുമ്പ് നിറയുന്നത് അവൻ കണ്ടു. എന്റെ ചായ അത്ര മോശം ഒന്നും അല്ല. ഉമ്മാന്റെ നോക്കി തന്ന ഞാൻ പഠിച്ചത്. ഉപ്പ പറയൽ ഉണ്ടല്ലോ ഉമ്മാന്റെ കൈപ്പുണ്യം ആണ് നിനക്ക് കിട്ടിയത്ന്ന്. എന്ന പിന്നെ ഇത് നിന്റെ ഉമ്മയാരിക്കില്ല. ഉമ്മാന്റെ ചായ ഹൈ ക്ലാസ്സ്‌ ആണെങ്കിൽ നിന്റെ ലോ ക്ലാസ്സ്‌. അവൻ മെല്ലെ ഒളികണ്ണിട്ട് അവളെ നോക്കി. മുഖം ഒക്കെ മാറി വരുന്നുണ്ട്. അവളെ ദേഷ്യം പിടിപ്പിക്കാൻ ചുമ്മാ പറഞ്ഞതാരുന്നു. സഫു ഞാൻ വേറൊരു സംശയം ചോദിച്ചോട്ടെ. പാചകത്തിലോ പോട്ടെ കാണാനും എന്തെങ്കിലും മാച്ച് വേണ്ടേ നിങ്ങൾ തമ്മിൽ ഉമ്മാന്റെ എന്തെങ്കിലും ഗുണം നിനക്ക് കിട്ടിട്ട് ഉണ്ടോ. ഉമ്മാനോട് ചോദിച്ചു നോക്കണം നിന്നെ വല്ല തോട്ടിൽ നിന്നും വീണു കിട്ടിയതാണോന്ന്. അവളുടെ മുഖത്തെ ദേഷ്യം കാണാൻ നോക്കിയ അവൻ ഞെട്ടിപ്പോയി.

മുഖം പൊത്തി പൊട്ടിക്കരയുകയാരുന്നു അവൾ. അത് കണ്ടതും അവൻ വല്ലാതായി. ടീ ഞാനൊരു തമാശ പറഞ്ഞതാ. നാണം ഇല്ലല്ലോ കൊച്ചു കുട്ടികളെ പോലെ ഇരുന്നു മോങ്ങാൻ. അവൻ കയ്യെടുത്തു മാറ്റാൻ നോക്കിയതും അവൾ മുറുക്കി പിടിച്ചു. കരച്ചിൽ കൂടുതൽ ആയി. അവൻ ബലമായി കൈ വലിച്ചെടുത്തു. നീ ഇത്രയേ ഉള്ളോ. തല്ലുണ്ടാക്കാൻ ഒരു തമാശ പറഞ്ഞുന്നു വെച്ച്. അവൾ അവന്റെ കൈ വിടുവിച്ചു. പോകാൻ നോക്കിയതും വിട്ടില്ല. അവൻ പിടിച്ചു വലിച്ചു അവനോട് ചേർത്ത് പിടിച്ചു അവളെ. അവൾ അവന്റെ നെഞ്ചിൽ മുഖം ചേർത്ത് വെച്ചു. കരച്ചിൽ അപ്പോഴും അടങ്ങിയിരുന്നില്ല. ഇങ്ങനെ സീൻ ആകാൻ മാത്രം ഞാനൊന്നും പറഞ്ഞിട്ടില്ല. പറഞ്ഞത് വിഷമിപ്പിച്ചെങ്കിൽ സോറി. റിയലി സോറി. അവൻ അവളെ മുഖം പിടിച്ചു ഉയർത്തി. കണ്ണുകൾ ഇപ്പോഴും നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. സോറി ടീ.... കരയല്ലേ. അവൾ കരച്ചിൽ നിർത്തി മുഖം തുടച്ചു.മുഖത്തു ഒരു ചിരി വരുത്തി. നെഞ്ച് പൊടിയുന്ന വേദനയുണ്ട്. അറിയാതെ ആണെങ്കിലും അവൻ പറഞ്ഞതെല്ലാം നെഞ്ചിൽ കൊള്ളുന്നത് തന്നെ ആയിരുന്നു. തന്റെ ആരുമല്ല അവർ പിന്നെങ്ങനെയാ അവർ എന്നെപ്പോലെയാവുക. എന്റെ ആരുമല്ല അവരെന്നെ ഓർമ വരുമ്പോൾ സഹിക്കാൻ പറ്റുന്നില്ല. ഞാനിപ്പോ വരാം.

അവന്റെ മറുപടിക്ക് കാക്കാതെ അവൾ ഇറങ്ങിപ്പോയി. കുറച്ചു കഴിഞ്ഞു അവൾ തിരിച്ചു വന്നു. അവളെ കയ്യിൽ പത്തിലും കറിയും ഉണ്ടായിരുന്നു. ആരും കാണാതെ മെല്ലെ എടുത്തു വന്നതായിരുന്നു അവൾ. അവൻ അവളെ മുഖം നോക്കി. നേരത്തെ കരഞ്ഞു ഇറങ്ങി പോയത് പോലെയല്ല. അങ്ങനെ ഒന്ന് സംഭവിച്ചത് പോലും അവളെ മുഖത്തില്ല. എന്നാലും ഒരു തമാശ പറഞ്ഞതിന് അവളെന്താ ഇങ്ങനെ ബീഹെവ് ചെയ്‌തെന്ന എത്ര ആലോചിച്ചിട്ടും മനസ്സിലാവാത്തത്. ഹലോ മൗനപ്രാർത്ഥന ആണോ. ഫുഡ് കൊണ്ട് വെച്ചിട്ട് നേരം കുറെയായി. നിന്നോട് മിണ്ടാൻ സത്യം പറഞ്ഞ ഇപ്പൊ പേടിയാ. എപ്പോഴാ ഡാം തുറന്ന പോലെ കണ്ണീർ വരുന്നെന്നു പറയാൻ പറ്റില്ല. അത്.... അപ്പൊ..... ചുമ്മാ.... നീ കഴിക്കാൻ നോക്ക്. ഒന്നിച്ചു തിന്നാം വാ. ഞാൻ കഴിച്ചതാ. എനിക്ക് വേണ്ട. നീ തിന്നോ. മറന്നു ഞാനും കഴിച്ചത. നമ്മൾ ഒന്നിച്ചല്ലേ തിന്നത്. ഓർമയില്ലേ. ഫൈസി തമാശ കളിക്കല്ലേ തിന്നാൻ നോക്ക്. ശരിക്കും അവൾ കഴിച്ചിരുന്നില്ല. തിന്നാൻ ഇരുന്നെങ്കിലും തൊണ്ടയിൽ നിന്നും ഇറങ്ങുന്നുണ്ടായിരുന്നില്ല. വെറുതെ കള്ളം പറയല്ലേ സഫു. നീ കഴിചില്ലെന്ന് നിന്റെ മുഖം പറയുന്നുണ്ട്. അവൻ ഒരു കഷ്ണം പത്തിൽ അവളെ നേർക്ക് നീട്ടി. ഒന്ന് മടിച്ച ശേഷം അവൾ വാ തുറന്നു. ഞാനൊരു തമാശ പറഞ്ഞതിന് നീയെന്താ ഇങ്ങനെ.

ആരെങ്കിലും എന്തെങ്കിലും പറഞ്ഞുന്നു വെച്ച് നിന്റെ ഉമ്മ ഉമ്മയല്ലാതകോ. അവളുടെ തരിപ്പിൽ കയറി. ചുമച്ചു ചുമച്ചു പണ്ടാരം അടങ്ങി. അവൻ വെള്ളം കൊടുത്തു. അവൾ ഒന്നടങ്ങി. പിന്നെ അവൻ ഒന്നും മിണ്ടിയില്ല. അവൾ ആ പ്ലേറ്റ് അവന്റെ കയ്യിൽ നിന്നും ബലമായി പിടിച്ചു വാങ്ങി. അവന്റെ നേരെ ഒരു കഷ്ണം പത്തിൽ എടുത്തു നീട്ടി. അവൻ വാ തുറന്നില്ല. അവൾ നോക്കി പേടിപ്പിക്കുന്ന പോലെ രൂക്ഷമായി നോക്കി. അവൻ അറിയാതെ വാ തുറന്നു പോയി. അവൾ വായിൽ വെച്ചു കൊടുത്തിരുന്നു. അവൻ യാന്ത്രികം എന്ന വണ്ണം തിന്നുകയും ചെയ്തു. എന്റെ ഉമ്മ പോലും എന്നെ ഇങ്ങനെ ഭീഷണിപെടുത്തി തീറ്റിച്ചിട്ടില്ല പെട്ടുപോയില്ലേ. ഇനി ആരോട് പറയാനാ. എന്റെ വിധി. അവൻ ആരോടെന്നില്ലാതെ പറഞ്ഞു അവളുടെ മുഖത്ത് പുഞ്ചിരി വിരിയുന്നത് അവൻ കണ്ടു. അവൾ പ്ലേറ്റ് അവനു നേരെ നീട്ടി. കഴിക്ക്. അവൻ തിരിച്ചു വാ തുറന്നു കാണിച്ചു. വേണേൽ തിന്ന മതി. വാരിതരാൻ കൊച്ചു കുട്ടിയെന്ന വിചാരം. അവൾ എണീറ്റു. അവൻ പിടിച്ചു അവന്റെ മടിയിൽ ഇരുത്തിയത് പെട്ടന്ന് ആയിരുന്നു.

മുഴുവൻ തന്നിട്ട് പോയ മതി. എനിക്ക് നല്ല വിശപ്പുണ്ട്. എന്നിട്ടാണോ മൊട കാണിച്ചേ. മറുപടിക്ക് പതിലായി അവൻ വാ കാട്ടി. അവൾ വായിൽ വെച്ചു കൊടുത്തു. എനിക്ക് മതി. അവൾ എണീക്കാൻ നോക്കിയതും അവൻ വിട്ടില്ല. ബാക്കി നീ കഴിച്ചിട്ട് എണീച്ചാൽ മതി. ഞാൻ കുറച്ചു കഴിഞ്ഞു തിന്നോളം. നീ പിന്നെ കഴിക്കാനൊന്നും പോകുന്നില്ല. അത് കൊണ്ട് മര്യാദക്ക് തിന്നിട്ട് പോയ മതി. ഈ സമയത്തു ഫുഡ് കഴിക്കാതിരിക്കുന്നത് അത്ര നല്ലതല്ല. എനിക്ക് വിശപ്പില്ല അതാ. സഫു വാശി വിട്. എണീറ്റു പോകണം എന്നുണ്ടെങ്കിൽ മതി. ഇനി എണീറ്റു പോകണ്ട എന്നാണെങ്കിൽ നോ പ്രോബ്ലം. എനിക്ക് ബുദ്ധി മുട്ട് ഒന്നും ഇല്ല. അവൻവിടില്ലെന്ന് അവൾക്ക് മനസ്സിലായി.അവൾ അവനെ നോക്കാതെ എങ്ങെനെയൊക്കെയോ തിന്നു തീർത്തു. എണീറ്റു പോയി.പെട്ടന്ന് തന്നെ തിരിച്ചു വരികയും ചെയ്തു. അവൻ അവളോട് അക്കര്യം പിന്നെ ചോദിച്ചില്ല അവൾ ഒന്നും പറഞ്ഞും ഇല്ല. സുഖമില്ല എന്ന് പറഞ്ഞോണ്ട് അവളെ ആരും വിളിച്ചും ശല്യപെടുത്തിയും ഒന്നുമില്ല. അവൾ റൂമിൽ അവന്റെ കൂടെതന്നെ ഇരുന്നു.

പരസ്പരം തല്ല് കൂടിയും തമാശപറഞ്ഞും നേരം പോയത് രണ്ട് പേരും അറിഞ്ഞില്ല.ഉച്ച കഴിഞ്ഞതോടെ അവന്റെ മൂഡ് ഒക്കെ മാറി വരുന്നത് അവൾ കണ്ടു. ആകെ അസ്വസ്ഥത പോലെ. എന്താടാ ബോറടിച്ചോ ബോറടിയോ നിന്റെ കൂടെ കഴിയുന്ന ഓരോ നിമിഷവും ഓരോ സെക്കന്റ് ഞാൻ എത്ര എൻജോയ് ചെയ്യുന്നുണ്ടെന്ന് പറയാൻ വാക്കുകളില്ല. എല്ലാം ഒരു സ്വപ്നം പോലെയാ തോന്നുന്നത്. നിന്റെ മുഖവും കളിയും ഒക്കെ കാണുമ്പോൾ എന്തോ........ വേണ്ടാത്തത് ആലോചിച്ചു തലപെരുപ്പിക്കണ്ട അങ്ങനെയിപ്പോ. അതും പറഞ്ഞു അവളെ കയ്യിൽ പിടിച്ചു വലിച്ചു അവൻ. അവൻ ബെഡിൽ കിടന്നായിരുന്നു ഉള്ളത്. അവന്റെ വയറിനു മുകളിൽ ആയി അവൾ വീണത്. അവൻ അവളെ തള്ളിമാറ്റി എണീറ്റത് പെട്ടന്ന് ആയിരുന്നു. അവൾ അവന്റെ ഭാവമാറ്റം കണ്ടു. കണ്ണും മിഴിച്ചു അവനെ നോക്കി. എന്ത് മുടിഞ്ഞ വെയിറ്റ് ആടീ. നക്ഷത്രം എന്നി ഞാൻ. നീയല്ലേ പിടിച്ചു വലിച്ചത്. എന്നിട്ടിപ്പോ കുഴപ്പം എനിക്ക്. പെട്ടന്ന് വീണപ്പോൾ വേദനിച്ചു. അതാ സോറി. ടീ ചൂടെടുത്തിട്ട് വയ്യ. എനിക്ക് കുളിക്കണം.

ഡ്രസ്സ്‌ ഇന്നലെ ഇട്ടതാ ആകെ മുഷിഞ്ഞു. പെട്ടന്ന് അവൻ പറഞ്ഞു . കുളിക്കൽ ഒന്നും നടക്കില്ല നീ ഒന്ന് പോയേ. ആരും വരികയൊന്നും ഇല്ല മുകളിൽ. നീ പുറത്ത് കാവൽ നിന്ന മതി. പ്ലീസ് പ്ലീസ് അവന്റെ നിർബന്ധം സഹിക്കാൻ വയ്യാതെ അവൾ സമ്മതിച്ചു. അവൻ ബാത്‌റൂമിൽ കയറി വാതിൽ അടച്ചു. അവൾ പുറത്ത് തന്നെ നിന്നു. അപ്പോഴാ സമീർക്ക ഇതുസിനോട് മുകളിൽ സോപ്പ് ഉണ്ടോന്ന് ചോദിക്കുന്നത് അവൾ കേട്ടത്. അവൾ രണ്ടു സ്റ്റെപ്പ് ഇറങ്ങി നോക്കി. കുളിക്കാൻ തോർത്തും എടുത്തു വരുന്നത് കണ്ടു. അവൾ വേഗം ഫൈസിയെ മുട്ടി വിളിച്ചു. ടാ സമീർക്ക കുളിക്കാൻ വരുന്നുണ്ട്. വാതിൽ തുറക്ക്. അവൻ അത് കേട്ടു ഞെട്ടിപ്പോയി. അങ്ങേരോട് താഴെപോയി കുളിക്കാൻ പറ. അത് പറയാൻ ഒന്നും ടൈമില്ല ഇപ്പൊ നീ വാതിൽ തുറക്ക്. ഞാൻ സോപ്പ് തേച്ചു നിൽക്കുവാ. അത് സാരമില്ല. നീ ഒന്ന് തുറക്ക് വേറെ വഴിയില്ല. സമീർക്ക ഇങ്ങെത്തി പ്ലീസ് ഫൈസി ഞാൻ കാല് പിടിക്കാം. ഒന്ന് വാതിൽ തുറക്ക്. അവൻ വാതിൽ തുറന്നു. അവൾ കയറി വാതിൽ പൂട്ടി. അപ്പോഴേക്കും സമീർക്ക എത്തിയിരുന്നു. വാതിലിൽ മുട്ടുന്ന കേട്ടു. ഞാൻ കുളിക്കുവാ. വേഗം ഇറങ്ങ് എന്നാൽ. താഴെ സോപ്പ് ഇല്ല. വെള്ളം വരുന്നില്ല. .ഞാൻ കേറിയതെ ഉള്ളൂ.

ടൈം എടുക്കും. അത് പറയാനുണ്ടോ എരുമയും നീയും രണ്ടും കണക്കാ വെള്ളം കണ്ടാൽ കേറില്ലല്ലോ. എനിക്ക് പെട്ടെന്ന് പോകണം. നീയാ സോപ്പിങ് എടുക്ക്. ഞാൻ താഴെന്ന് കുളിച്ചോളാം. . അവൾ സോപ്പ് എടുക്കാൻ തിരിഞ്ഞു നോക്കി. ഫൈസി തലക്ക് കയ്യും വെച്ചു അവളെയും നോക്കി നിൽക്കുന്നത് കണ്ടു.മുണ്ടുതിട്ട് അതിന്റെ മേലെ അവൻ ഷർട്ട് എടുത്തു ഇട്ടിരുന്നു. ഇവൻ ഷർട്ട് ഇട്ടാണോ കുളിച്ചത് അപ്പോൾ. അവൾ സംശയത്തോടെ അവനെ നോക്കി. അവൾ സോപ്പിന് കുറെ നോക്കിയെങ്കിലും കിട്ടിയില്ല. സോപ്പ് എവിടെ അവൾ മെല്ലെ ചോദിച്ചു. സോപ്പ് കുളിക്കുമ്പോൾ വഴുക്കി ക്ലോസറ്റിൽ വീണു. അവൾക്ക് അതത്ര വിശ്വാസം തോന്നിയില്ല. സമീർക്ക വിളിക്കുന്നത് അവൾ കേട്ടു. ഇക്ക ഇവിടെയും സോപ്പില്ല. സമീർക്ക തിരിച്ചു പോവുന്ന ശബ്ദം കേട്ടു. അവൾ അവനെ അടിമുടി നോക്കി. സോപ്പ് വീണുപോയി. അതിന് ഇങ്ങനെ നോക്കി പേടിപ്പിക്കുന്നത് എന്തിനാ. വേറെ വാങ്ങിയ പോരേ. സോപ്പ് ഉണ്ടെങ്കിൽ അല്ലെ വീഴു. ഇല്ലാത്ത സോപ്പ് എങ്ങനെ വീണു പോയത്.

ഇന്നലെ ഞാൻ കുളിക്കുമ്പോ സോപ്പ് ഉണ്ടായിരുന്നില്ല. അവൻ ഒന്ന് പരുങ്ങി. അത്..... പിന്നെ...ഇവിടെ ഉണ്ടായിരുന്നു . ഒന്ന് ഇറങ്ങി പോകുന്നുണ്ടോ. എനിക്ക് കുളിക്കണം. അവൻ അവളെ തള്ളി പുറത്താക്കാൻ നോക്കിയെങ്കിലും അവൾ പോയില്ല. ഒന്ന് പോടീ.ഇനിയെന്താ നിനക്ക് വേണ്ടേ. ഇല്ലാത്ത സോപ്പും വെള്ളവും കൊണ്ട് കുളിക്കുന്ന വിദ്യ പഠിച്ചിട്ട് പോകുന്നുള്ളൂ ഞാൻ. അവൻ അവളെ നേർക്ക് കൈ കൂപ്പി. വെള്ളം ഒക്കെ ഉണ്ട് ഇവിടെ. അവൻ പൈപ്പ് തുറന്നു കാണിച്ചു. വെള്ളം പൈപ്പിൽ ഉണ്ട്. ബാത്‌റൂമിൽ എവിടെയും നനഞ്ഞിട്ട് കാണുന്നില്ല. മാത്രമല്ല ഷർട്ട് ഇട്ടാണോ നീ കുളിക്കൽ. നീയെന്താ ഒരുമാതിരി പോലിസ് ചോദ്യം ചെയ്യുന്ന പോലെ.എനിക്കിഷ്ടം ഉള്ള പോലെ ഞാൻ കുളിക്കും നീ ഒന്നിറങ്ങിക്കെ എനിക്ക് കുളിക്കണം. കുളിച്ചോ അതിന് ആരെങ്കിലും വേണ്ടെന്ന് പറഞ്ഞോ നിന്നോട് പുറത്തിറങ്ങാനാ പറഞ്ഞത്. നീ കുളിക്കുന്നത് കാണാനേ ഒരാഗ്രഹം. അത് കൊണ്ട് നിന്റെ കുളിസീൻ കണ്ടിട്ടേ ഞാൻ പോകുന്നുള്ളൂ. നാണം ഇല്ലാത്ത ജന്തു. എനിക്കിത്തിരി നാണം മാനം ഉണ്ട്.

ഞാൻ കുളിക്കുന്നത് അങ്ങനെ വേറാരും കാണണ്ട. ഞാൻ നിന്റെ ഭാര്യയല്ലേ അപ്പൊ കണ്ടെന്നു വെച്ചു വല്യ കുഴപ്പം ഒന്നും ഉണ്ടാവില്ല. എനിക്ക് കുഴപ്പം ഉണ്ട്. ഞാൻ ഒറ്റക്കെ കുളിക്കാറുള്ളു. നിന്റെ വീട് നിന്റെ ബാത്‌റൂം. ആ അഹങ്കാരം അല്ലേ കാണിക്കുന്നേ. എന്താന്ന് വെച്ച ചെയ്തോ. ഞാനിപ്പോ കുളിക്കുന്നില്ല.പോരേ അവൻ ദേഷ്യത്തോടെ പറഞ്ഞു ബാത്‌റൂമിൽ നിന്നും ഇറങ്ങാൻ നോക്കി. കുളിക്കാൻ വന്ന കുളിച്ചിട്ട് പൊക്കോണം. അതും പറഞ്ഞു അവൾ ബക്കറ്റും വെള്ളവും എടുത്തു ഒറ്റ ഒഴിക്കൽ അവന്റെ ദേഹത്തേക്ക്. അവൻ ഉമ്മാന്നും വിളിച്ചു ഒരു തുള്ളൽ ആയിരുന്നു. വേദന കടിച്ചമർത്തിപിടിച്ചു നിൽക്കുന്ന അവന്റെ മുഖം കണ്ടതും അവൾ സംശയത്തോടെ അവന്റെ മുഖത്തേക്ക് തന്നെ നോക്കി നിന്നു. കണ്ണുകൾ നിറഞ്ഞിരുന്നു അവന്റെ. അവൾ അവന്റെ അടുത്തേക്ക് ചെന്നു. ഷർട്ടിൽ തൊട്ടതും അവൻ കൈ തട്ടി മാറ്റി. അവൾ ബലമായി വീണ്ടും അവന്റെ ഷർട്ടിൽ കൈ വെച്ചു. അവൻ അവളെ കൈ പിടിച്ചു തടഞ്ഞതും രൂക്ഷമായി അവനെ നോക്കി. അവൻ കൈ വിട്ടു. അവൾ ഷർട്ടിന്റെ ബട്ടൺ അഴിച്ചു. അവൻ അവളെ മുഖത്തേക്ക് നോക്കിയതല്ലാതെ പിന്നെ തടഞ്ഞില്ല. ഷർട്ടിന്റെ ബട്ടൺ അഴിച്ചു അവന്റെ ദേഹത്തേക്ക് നോക്കി.ഞെട്ടലോടെ അവനെ നോക്കി . നിലവിളിക്കാൻ പോയതും ഫൈസി അവളെ വായ പൊത്തി പിടിച്ചു...... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story