💕മിഴികൾ പറഞ്ഞ പ്രണയം 💕: ഭാഗം 79

mizhikal paranja pranayam

രചന: സഫ്‌ന കണ്ണൂർ

 ഓർമ വെച്ചത് മുതൽ ഇതായിരുന്നു എന്റെ വീട് എന്റെ കുടുംബം. ഉപ്പ ഉമ്മ ഞാൻ അനിയൻ അനിയത്തി സമീർക്ക ഉമ്മാന്റെ ഉമ്മ ഇവരൊക്കെ ആയി സന്തോഷവും സമാധാനവും നിറഞ്ഞ ഒരു കൊച്ചു കുടുംബം. ഉപ്പന്റെയും ഉമ്മാന്റെയും മോളായി സമീർക്കയുടെ സ്വന്തം അനിയത്തികുട്ടിയായി ഒരു രാജകുമാരിയെ പോലെ ആയിരുന്നു ഞാനിവിടെ കഴിഞ്ഞിരുന്നത്. ഞാൻ അഞ്ചാം ക്ലാസ്സിൽ പഠിക്കുന്ന സമയം ഒരു ദിവസം ഞാൻ സ്കൂൾ വിട്ടു വരുമ്പോൾ ദാ ഈ ഫോട്ടോയിൽ കാണുന്ന ആൾ ഉപ്പാന്റെ ഉപ്പയും ഒരാളും വഴിക്ക് വെച്ച് സംസാരിക്കുന്നത് കണ്ടു. കൂടെയുള്ള ആൾ ഇതാണ് ഹമീദിന്റെ മോള് എന്ന് പറഞ്ഞു എന്നെ ചൂണ്ടി കാണിച്ചു.വഴിയിൽ കിടന്നു കിട്ടിയ കുട്ടിയെങ്ങനെയാടാ ഹമീദിന്റെ മോളാവുക. അവന് രണ്ടു മക്കളെ ഉള്ളൂ. അലറുന്നത് പോലെ പറയുന്നത് കേട്ടു ഞെട്ടി പകച്ചു നിന്നു. ഒരു അഞ്ചാം ക്ലാസ്സ്‌ കാരിക്ക് താങ്ങാൻ പറ്റുന്ന വാക്കായിരുന്നില്ല അത്. കരഞ്ഞു കൊണ്ട് വീട്ടിലേക്ക് ഓടി പ്പോയി ഉമ്മാനോട് ഞാൻ നിങ്ങളെ മോളല്ലേന്ന് ചോദിച്ചതെ ഓര്മയില് ഉള്ളൂ മുഖമടച്ചു ഒറ്റ അടിയാരുന്നു ഉമ്മ.

വഴിയിൽ ആരെങ്കിലും എന്തെങ്കിലും വിളിച്ചു പറഞ്ഞുന്നു കേട്ടു അനാവശ്യം പറയുന്നൊന്ന് ചോദിച്ചു കുറെ വഴക്കും പറഞ്ഞു. പക്ഷേ ഉമ്മാന്റെ കണ്ണുകൾ നിറഞ്ഞൊഴുകുന്നത് ഞാൻ കണ്ടിരുന്നു. പേടിച്ചു പിന്നെ ഒന്നും ചോദിച്ചില്ലെങ്കിലും എന്തൊക്കെയോ സംശയങ്ങൾ എന്നിൽ അടിഞ്ഞു കൂടിയിരുന്നു. പേടിച്ചു ഉമ്മാനോട് ഒന്നും ചോദിച്ചില്ല. പിറ്റേന്ന് ഉപ്പാപ്പന്റെ കൂടെ യുള്ള ആയാളും ഉപ്പയും റൂമിൽ നിന്ന് സംസാരിക്കുന്നത് ഞാൻ കണ്ടു. അയാൾ ഉപ്പാനോട് പറയുന്നതൊക്കെ കേട്ടു ഞാൻ ഞെട്ടിപ്പോയി. തന്തയോ തള്ളയോ ആരാന്നു പോലും അറിയാത്ത വഴിയിൽ കിടന്നു കിട്ടിയ ആ പെണ്ണിന് വേണ്ടി വീട്ടിൽ നിന്നും ഇറങ്ങേണ്ടി വന്നു. ആരോരും ഇല്ലാതെ അനാഥനെ പോലെ തെരുവിലും എത്തി. എന്നിട്ടും നിനക്ക് ബുദ്ധി വന്നില്ലേ. നിനക്ക് കിട്ടിയ ലാസ്റ്റ് ചാൻസാണ് ഇത് അവളെ ഏതെങ്കിലും അനാഥലയത്തിലേക്ക് തന്നെ തിരിച്ചു കൊടുക്ക്. നീ വീട്ടിലേക്ക് തിരിച്ചു വാ. എന്റെ മോളെ ഞാൻ ഉപേക്ഷിക്കില്ല. അവൾ അനാഥയും അല്ല. എനിക്ക് പിറന്ന എന്റെ മോള് തന്നെയാ അവൾ അങ്ങനെ വിശ്വസിക്കാന എനിക്ക് ഇഷ്ടവും.

ഇനി ഈ പേരും പറഞ്ഞു എന്നെ തിരക്കി ഇക്കാക്ക വരികയും വേണ്ട. എന്നെയോ എന്റെ മോളെയോ ആരും കാണുകയും വേണ്ട. നിങ്ങളുടെ സ്വത്തോ പണമോ ഒന്നും എനിക്ക് വേണ്ട.ചോദിച്ചു ഞാൻ വരികയും ഇല്ല. അതും പറഞ്ഞു എന്തൊക്കയോ പേപ്പറിൽ ഒപ്പിട്ടും കൊടുത്തു. അവർ പോയതും ഉപ്പ ഒരു ഫോട്ടോ നോക്കി കരയുന്നത് ഞാൻ കണ്ടു. ഉപ്പ ആ ഫോട്ടോ അലമാരയിൽ വെച്ചു പുറത്തേക്കു ഇറങ്ങി പ്പോയി. വാതിലിന്റെ പിറകിൽ മറഞ്ഞു നിന്ന എന്നെ അവരാരും കണ്ടില്ല. ഉപ്പ പോയ ശേഷം ഞാനാ ഫോട്ടോ എടുത്തു നോക്കി. ഉപ്പാന്റെ ഉപ്പയും ഇക്കാക്കയും ആയിരുന്നു അതെന്നും ആ ഫോട്ടോയിൽ കാണുന്നതാ ഉപ്പാന്റെ വീടെന്നും ഞാൻ മനസ്സിലാക്കി. അതിനേക്കാൾ വേദനയോടെ മനസ്സിലായത് ഞാനൊരു അനാഥയാണെന്നും എനിക്ക് വേണ്ടിയാ എന്റെ ഉപ്പ അവരെയൊക്കെ വേണ്ടെന്നു വെച്ചതെന്ന സത്യം കൂടി ആയിരുന്നു. ഒൻപത് വർഷം ആയി ഞാനീ രഹസ്യം ആരോടും പറയാതെ ഒരു കനലായി മനസ്സിൽ കൊണ്ട് നടക്കാൻ തുടങ്ങിയിട്ട്. ആരോടും പറയാൻ ആവാതെ ചോദിക്കാനാവാതെ പലപ്പോഴും അതിന്റെ ചൂടിൽ നീറിപുകഞ്ഞിട്ട് ഉണ്ട്.

പക്ഷേ അത് എന്റെ ഉപ്പയും ഉമ്മയും ആരാണെന്നു അറിയാഞ്ഞിട്ടല്ല. ഞാൻ കാരണം എന്റെ ഉപ്പാക്ക് ഉമ്മയും ഉപ്പയും കുടുംബവും നഷ്ടപെട്ടലൊന്ന് ഓർത്താണ്. എനിക്ക് വേണ്ടി സ്വന്തം ജീവിതവും കുടുംബവും വേണ്ടെന്ന് വെച്ചു എനിക്കൊരു ജീവിതം ഉണ്ടാക്കിത്തന്ന എന്റെ ഉപ്പ എന്നോട് ആദ്യമായി ആവിശ്യപെട്ടത് എന്താന്ന് അറിയോ നിന്നെ വേണ്ടെന്ന് വെക്കണമെന്ന്. അവൻ ഞെട്ടിതരിച്ചു അവളെ നോക്കി. എന്നെ ഉപേക്ഷിക്കാനോ അവന്റെ വാക്കുകളിൽ വിറയൽ പടർന്നു കയറിയിരുന്നു. ഞാൻ അൻസിയെ കൊണ്ട് ഉപ്പാനോട് പറയിപ്പിച്ചു ഈ ഡിവോഴ്സിന് എനിക്ക് സമ്മദമല്ലെന്ന്. എനിക്ക് നീയില്ലാതെ ജീവിക്കാൻ പറ്റില്ലെന്ന്. ഇന്നലെ വൈകുന്നേരം ഉപ്പ എന്റെ അടുത്ത് വന്നു. ഒന്നേ പറഞ്ഞുള്ളൂ നമുക്ക് ഈ ബന്ധം വേണ്ട മോളെ. എന്റെ മോള് അവനെ മറക്കണം. ഉപ്പാക്ക് വേണ്ടി മോളിത്‌ ചെയ്യില്ലെന്ന്‌. ഉപ്പാക്ക് നിന്നെ വേണ്ടാന്ന് ഹൃദയം മുറിയുന്ന വേദനയോടെ ഞാൻ വാക്ക് കൊടുത്തു.

അതിനെ പറ്റുവായിരുന്നുള്ളു എനിക്ക്. അവൻ തളർന്നവനെ പോലെ ചുമരും ചാരി ഇരിക്കുന്നത് അവൾ കണ്ടു. വല്ലാത്തോരു നിശബ്ദത അവർക്കിടയിൽ തളം കെട്ടി നിന്നു. എനിക്ക് വേണ്ടി എന്നെ അനാഥയാക്കാതിരിക്കാൻ വേണ്ടി സ്വന്തം ജീവിതം തന്നെ വേണ്ടെന്നു വെച്ചു സ്വയം അനാഥനായി മാറേണ്ടി വന്ന എന്റെ ഉപ്പാക്ക് വേണ്ടി ഈ ഒരു കാര്യം എങ്കിലും ചെയ്തില്ലെങ്കിൽ പിന്നെ ഞാൻ അവരെ സ്നേഹിക്കുന്നതിൽ എന്ത് സത്യ ഉള്ളത്. ഇനി നീ പറ ഞാൻ ചെയ്തത് തെറ്റാണോ. അവരെ ധിക്കരിച്ചു ഞാൻ നിന്റെ കൂടെ ഇറങ്ങി വരണോ. അവന്റെ മുഖത്ത് വേദനയിൽ കുതിർന്ന ഒരു ചിരി വിരിഞ്ഞു. . ഇവരെ ധിക്കരിച്ചു ഞാൻ ഇറങ്ങി വരാൻ പറഞ്ഞാൽ ഞാൻ ഒരു മനുഷ്യൻ അല്ലാതാവും. സ്നേഹിക്കാൻ മാത്രം അറിയുന്ന ആ മനുഷ്യനെ വേദനിപ്പിച്ച റബ്ബ് പോലും എന്നോട് പൊറുക്കില്ല. നീ ചെയ്തത് തന്നെയാ ശരി. പക്ഷേ രണ്ടു പേരും ഒന്നോർത്ത നല്ലതാണ് നിങ്ങൾ പരസ്പരം സ്നേഹിക്കാൻ മത്സരിക്കുമ്പോൾ തോറ്റു പോകുന്നത് ഞാൻ ആണ്. ഞാനും ഒരു മനുഷ്യൻ ആണ്.

എനിക്കും ഉണ്ട് വേദനിക്കുന്ന ഒരു കൊച്ചു മനസ്സ്. എനിക്ക്..... ഞാൻ.... അവൾ ഒന്നും പറയാൻ കിട്ടാതെ വാക്കുകൾക്കായി പരതി നടന്നു. എനിക്ക് മനസ്സിലാവും നിന്റെ വേദന.കാരണം ഞാനും ഇപ്പൊ അനുഭവിക്കുന്നുണ്ടല്ലോ ഈ വേദന. നമുക്ക് ഈ നാടും വീടും വിട്ടു പോകാം സഫു. എവിടേക്കെങ്കിലും..... ആരും വേണ്ട നമുക്ക്. നിനക്ക് ഞാനും.... എനിക്ക് നീയും....നമുക്ക് അറിയാത്ത.... നമ്മളെ അറിയാത്ത ഈ ലോകത്തിലെ ഏതെങ്കിലും ഒരു കോണിലേക്ക്. എന്നോട് പൊറുക്കണം അതേ പറയാൻ ഉള്ളൂ എനിക്ക് ഒരിക്കലും പറ്റില്ല അതിന്. ജീവിതത്തിൽ ഇനിയൊരിക്കലും ഒന്നിച്ചു ജീവിക്കാൻ കഴിയുമെന്ന് യാതൊരു പ്രതീക്ഷയും എനിക്കില്ല. എല്ലാം അറിഞ്ഞു കൊണ്ടു നിന്നെ ഇഷ്ടം ആണെന്ന് പറഞ്ഞു മോഹിപ്പിച്ച നെറികേടിന് എങ്ങനെയാ മാപ്പ് പറയേണ്ടതെന്നും അറിയില്ല. നിനക്കെങ്കിലും നല്ലൊരു ജീവിതം കിട്ടിക്കോട്ടേന്ന് കരുതിയാണ്. ഇപ്പോഴെങ്കിലും ഞാനിതൊക്കെ തുറന്നു പറഞ്ഞത്. എനിക്ക് വയ്യ ഇനിയും ആഗ്രഹങ്ങളും മോഹങ്ങളും തന്നു നിന്നെ വഞ്ചിക്കാൻ.

എന്നെ ഒന്ന് കൊന്നു തരോ സഫു. എനിക്ക് വേണ്ടിഅതെങ്കിലും ഒന്ന് ചെയ്തു താ പറ്റണില്ലാ എനിക്ക് ഇനിയും ഇങ്ങനെ. അവന്റെ വാക്കുകൾ ഇടറി കണ്ണുകൾ നിറഞ്ഞിരുന്നു. അവൾ അവനെ കെട്ടിപിടിച്ചു പൊട്ടികരഞ്ഞു. അവന്റെ കൈകളും അവലെ ചുറ്റി വരിഞ്ഞു പെട്ടന്ന് എന്തോ ഓർത്തപോലെ അവൾ പെട്ടന്ന് അവനെ വിട്ടു. നീ പോയിക്കോ. ദയവുചെയ്തു ഇനി എന്നെ കാണാൻ വരരുത്. പോകുന്നെന്ന് മുന്നേ ഞാനൊന്ന് ചോദിചോട്ടേ നിനക്ക് എന്നെ ഇഷ്ടം അല്ലെ ഇപ്പോഴും. എന്റെ കൂടെ ജീവിക്കാൻ നീയും ആഗ്രഹിക്കുന്നില്ലേ. ഈ അവസാന നിമിഷത്തിൽ എങ്കിലും ഒന്ന് സത്യം പറയോ. ഇഷ്ടം ആണെന്ന് പറയാനുള്ള ധൈര്യമോ അവകാശമോ എനിക്കിപ്പോ ഇല്ല ഫൈസി. സ്വന്തം ആയിട്ട് ഒരു തീരുമാനം എടുക്കാൻ പോലും എനിക്ക് പറ്റില്ല. എനിക്ക് ഇതിൽ കൂടുതൽ ഒന്നും പറയാനും ഇല്ല. അറിഞ്ഞും അറിയാതെയും ഒരുപാട് വേദനിപ്പിച്ചിട്ടുണ്ട് എല്ലാത്തിനും പറ്റുമെങ്കിൽ മാപ്പ് തരണം. ഇനിയൊരിക്കലും എന്നെ കാണാൻ ശ്രമിക്കരുത്. അവന്റെ മുഖത്ത് ഒരു പുച്ഛം കലർന്ന ഭാവം ആയിരുന്നു അവൾ കണ്ടത്.

ഞാൻ കാരണം ആരും വിഷമിക്കണ്ട. ആർക്കും ഒരു ശല്യമാവാൻ ഞാൻ വരില്ല. ഒരിക്കലും വരില്ല. അവൻ പോകാൻ വാതിൽക്കൽ വരെ എത്തി അവളെ നോക്കി ചുമരിൽ തലമുട്ടിച് തിരിഞ്ഞു നിൽക്കുന്നത് കണ്ടു. അവൾ തിരിഞ്ഞു നോക്കിയിരുന്നെങ്കിൽ........ അവനെ പിരിയാൻ ഒരിക്കലും ഇഷ്ടം ഉണ്ടായിട്ടല്ല. എനിക്കാവില്ല അതിന്. പക്ഷേ വേറെയൊരു വഴിയും എന്റെ മുന്നിൽ ഇല്ല. അവൻ പോകുന്നത് എന്റെ ഹൃദയം കീറി മുറിച്ചാണ്. അവൾ തിരിഞ്ഞു നോക്കിയതും അവൻ ഓടി വന്നു അവളെ കെട്ടിപിടിച്ചതും ഒരുമിച്ചു ആയിരുന്നു. അവളെ മുഖം കയ്യിൽ എടുത്തു അവൻ അവളെ കണ്ണിലേക്കു തന്നെ നോക്കി. പോകാൻ പറ്റുന്നില്ല സഫു. എനിക്ക് വേണം നിന്നെ. അവൻ അവളെ ചുണ്ടിൽ അമർത്തി ചുംബിച്ചു. കണ്ണുനീരിന്റെ ഉപ്പ് രസം അവളുടെ വായിൽ പടരുന്നത് അവളറിഞ്ഞു. അവനെ തള്ളി മാറ്റി. ഫൈസി പ്ലീസ്.... അവൾ അവന്റെ നേരെ കൈകൂപ്പി. അവൻ പുറത്തേക്കു പോകാൻ വാതിലിന് അടുത്തെത്തിയതും അവളെ നോക്കി പറഞ്ഞു ഒന്നും ഉപേക്ഷിച്ചല്ല പോകുന്നത്.

പോകാൻ എനിക്ക് പറ്റുകയും ഇല്ല. കാത്തിരിക്കും..... നീ മറ്റൊരാളുടെ ആവുന്നത് വരെ കാത്തിരിക്കും എന്നെങ്കിലും എന്നെ തേടി നീ വരും എന്നുള്ള വിശ്വാസത്തോടെ. അവൻ പോയി. അവൾ നിലത്തേക്ക് തളർന്നു ഇരുന്നു. മുഖം പൊത്തി പൊട്ടിക്കരഞ്ഞു. *** ഇതൊക്കെ കണ്ടും കേട്ടും പുറത്ത് സഫുവിന്റെ ഉപ്പ കൂടി ഉണ്ടായിരുന്നു. നിറഞ്ഞു വന്ന കണ്ണുകൾ തുടച്ചു അയാൾ തിരിഞ്ഞു നോക്കിയതും മുന്നിൽ സമീറിനെയും അൻസിയെയും കണ്ടു. സമീർ അവരെ ചുമലിൽ കൈ വെച്ചു. . അവൾ പോയിക്കോട്ടെ അവന്റെ കൂടെ. ഈ നരകത്തിൽ നിന്നും എവിടേക്കെങ്കിലും പോയി രണ്ടു പേരും ഒന്നിച്ചു ജീവിച്ചോട്ടെ. എനിക്ക് വയ്യട എന്റെ മോളെ കണ്ണ് നീര് കാണാൻ. ശപിക്കുന്നുണ്ടാവും എന്റെ മോള് എന്നെ അല്ലെ സമീറെ. അവളെ വിട്ടു കൊടുക്കാൻ പറ്റോ നിങ്ങൾക്ക്. അതിന് മറുപടി പറയാതെ അവർ ഇറങ്ങി പോയി. സമീർക്ക എന്തിനാ ആ പാവങ്ങളെ പിരിക്കുന്നെ. കൊടുത്തുടെ സഫുന് ഫൈസിയെ. അവളെ ഈ അവസ്ഥകാണാൻ പറ്റുന്നില്ല എനിക്ക്. അവർക്കിടയിൽ സംഭവിച്ചത് എല്ലാം ഞാൻ പറഞ്ഞില്ലേ ഇക്കയോട്. എല്ലാം അറിഞ്ഞിട്ടും........

നിനക്കറിയോ നീ എന്നോട് ഇതൊക്കെ പറയുന്നതിന് മുന്നേ സാലി എന്നോട് പറഞ്ഞിരുന്നു ഇതൊക്കെ. നീ അറിയാത്ത വേറെയും പലതും ഉണ്ട് അൻസി. എല്ലാം അറിഞ്ഞിട്ടും എന്ത് കൊണ്ട നിങ്ങൾ അവരെ അകറ്റുന്നത്. അതിന് എന്ത് ന്യായ നിങ്ങൾക്ക് പറയാൻ ഉള്ളത്. ഷെറി.... ആ പിശാച് ചെയ്തു കൂട്ടിയ ചെറ്റത്തരം മൊത്തം അറിഞ്ഞിട്ടും ഒരു തെറ്റും ചെയ്യാത്ത അവരെ ഇനിയും ശിക്ഷിക്കണോ. സമീർ ഒന്നും മിണ്ടാതെ പോകാൻ നോക്കിയതും അൻസി അവന്റെ കയ്യിൽ പിടിച്ചു. പറ ഇക്ക എന്ത് കൊണ്ട ഫൈസിക്ക് അവളെ കൊടുക്കാത്തത്. അവൻ എന്ത് തെറ്റ നിങ്ങളോടൊക്കെ ചെയ്തത്. തെറ്റ്‌ ചെയ്തത് അവനോ അവളോ അല്ല. അവൾക്ക് ജന്മം കൊടുത്ത ഒരുത്തൻ ഉണ്ടല്ലോ ആ @@#$$%%%%$# അവന ചെയ്തത്. അത് പറയുമ്പോൾ സമീറിന്റെ മുഖം ദേഷ്യം കൊണ്ടു വിറച്ചിരുന്നു. ഇക്ക ആരുടെ കാര്യം ആണ് പറയുന്നത് അവൾ ഹമീദ്ക്കന്റെ മോളല്ലേ. അല്ല അൻസി. ഷെറിയും സഫുവും ഒരു ഉപ്പാന്റെ മോളാണ്. ഷെറിയുടെ ഉപ്പാക്ക് ഷഹാന എന്ന സ്ത്രീയിൽ ജനിച്ച മോളാണ് സഫു.

ഷഹാന മരിച്ചപ്പോൾ അനാഥയായ അവളെ ഹമീദ്ക്ക എടുത്തു വളർത്തുകയാരുന്നു. സഫുന് അറിയില്ലന്ന ഇതൊന്നും. സാലി എന്നോട് ഷെറിയെ പറ്റിയും അവള ഈ ഗുലുമാൽ മൊത്തം ഉണ്ടാക്കിയതെന്നും പറഞ്ഞു. കേട്ടപ്പോൾ എനിക്ക് ശരിക്കും ഷോക്ക് ആയി പോയി. അവളെ കരണം പുകച്ചു രണ്ടു പൊട്ടിക്കാൻ തോന്നിയതാ. സഫുന്റെ സഹോദരി ആണല്ലോന്ന് കരുതിയ സഹിച്ചത്. പക്ഷേ ഉപ്പാന്റെ ക്രിമിനൽ സ്വഭാവം കയ്യിലുള്ള അവൾ സഫുനെ കൊല്ലാൻ കൊട്ടേഷൻ കൊടുത്തു. അവളല്ല അവൾക്ക് വേണ്ടി അവളെ ഇക്ക നൗഫൽ . ഞാൻ കാണാൻ പോയിരുന്നു അവനെ. നിവർത്തിയില്ലാതെ സഫു അവന്റെ പെങ്ങളാണെന്നുള്ള സത്യം പറയേണ്ടി വന്നു. അവൾക്കെതിരെ ഇനിയൊരു മർഡർ അറ്റംപ്റ്റ് ഇണ്ടാവാതിരിക്കാനും സ്വന്തം സഹോദരിയെ കൊല്ലാൻ നോക്കിയ പാപം അവന് ഉണ്ടാവാതിരിക്കാന പറഞ്ഞത്. പക്ഷേ അവർ അത് ഒരായുധം ആക്കി വരുന്നു സ്വപ്നത്തിൽ പോലും കരുതിയില്ല. അവർക്ക് അവരെ അനിയത്തിയുടെ ആഗ്രഹം ആയിരുന്നു വലുത് അതിന് അവർ കണ്ടെത്തിയ വഴി എന്താന്ന് അറിയോ സഫുന്റെ ഉപ്പനെയും ഉമ്മനെയും വിളിച്ചു സഫു അയാളെ മോളാണ് അയാൾക്ക് വിട്ടു കൊടുക്കണം എന്ന് പറഞ്ഞു. കൊടുക്കില്ലെന്ന് പറഞ്ഞപ്പോൾ ലീഗൽ ആയി

അവളുടെ അവകാശം നേടിയെടുക്കുമെന്ന് പറഞ്ഞു ഭീഷണി പെടുത്തി. അങ്ങനെ ചെയ്യാതിരിക്കാൻ അവർ തന്നെ എക്സ്ക്യൂസ് കൊടുത്തു ഫൈസിയെ ഡിവോഴ്സ് ചെയ്‌താൽ മതിയെന്ന് അങ്ങനെ ആണെങ്കിൽ ഒരിക്കലും അവളുടെ അവകാശം പറഞ്ഞു വരില്ലെന്ന്. അനാഥയാണെന്ന് പോലും അറിയിക്കാൻ ഇഷ്ടപെടാത്ത അവർ അവളെ വിട്ടുകൊടുക്കാൻ സമ്മതിക്കുന്നു നിനക്ക് തോന്നുന്നുണ്ടോ. അവർ ഫൈസിയെ ഡിവോഴ്സ് ചെയ്യന്നു സമ്മതിച്ചു. അല്ല അവർ സമ്മതിപ്പിച്ചു. ഞങ്ങൾക്ക് പറ്റില്ല അവളെ ആർക്കും കൊടുക്കാൻ. ജീവന് തുല്യം സ്നേഹിക്കുന്നുണ്ട് എല്ലാവരും അവളെ. പറയുമ്പോൾ സമീറിന്റെ വാക്കുകൾ ഇടറിയിരുന്നു. ഒന്നും മറുപടി പറയാൻ കഴിയാതെ അൻസിയുടെ കണ്ണുകളും നിറഞ്ഞൊഴുകി. *** ഷെറിൻ എക്സ്പോർട്സ് സാലി പുച്ഛത്തോടെ നോക്കികൊണ്ടു അകത്തേക്ക് കയറി. അവനെ യൂണിഫോമിൽ കണ്ടതും സ്റ്റാഫ്‌ എഴുന്നേറ്റു നിന്നു. നൗഫൽ എവിടെയാ ഉള്ളത്. അവർ കാബിൻ ചൂണ്ടികാണിച്ചു. നൗഫൽ ചെയറിൽ ഇരുന്നിട്ട് എന്തോ ഫയൽ നോക്കുകയാരുന്നു.

സാലി കയറി ചെന്നതും നൗഫലിന്റെ മുഖത്തിട്ട് ഒന്ന് കൊടുത്തു. നൗഫൽ ഇരുന്നിടത് നിന്നും എണീക്കാൻ നോക്കിയതും അവന്റെ നെഞ്ചിൽ നോക്കി ഒരു ചവിട്ട് കൊടുത്തു. അവൻ ചെയർ അടക്കം അടിമറിഞ്ഞു വീണു. സാലി നൗഫലിനെ പിടിച്ചു എണീപ്പിച്ചു. കഴുത്തിനു കുത്തിപ്പിടിച്ചു മുഖത്ത് ഒന്നുടെ കൊടുത്തു. ഇതൊക്കെ എന്തിനാന്നു അറിയോ മോന്. രണ്ടു മൂന്ന് ദിവസം ലീവ് ആയിരുന്നു ഞാൻ. യൂണിഫോം ഇടതോണ്ട് വല്ലാത്ത പരവേശം. യൂണിഫോം ഇടാൻ പറ്റാത്തത് കാരണക്കാരൻ ആരാ നീ.അതിന്റെ കണക്കാ ഇപ്പൊ തീർത്തത് . വകുപ്പ് ഒക്കെ മനസ്സിലായിക്കാനുമല്ലോ അല്ലെ. ഞാൻ ആരാന്നു നിനക്ക് ശരിക്കും അറിയില്ല. നൗഫൽ ദേഷ്യത്തോടെ സാലിയെ നോക്കി മുരണ്ടു. ഞാൻ ആരാണെന്നു നിനക്കും അറിയില്ല മുത്തേ. അറിയാണോന്ന് നിർബന്ധം ആണെങ്കിൽ ഒന്ന് പുറത്തേക്കു വാ. എന്താന്ന് അറിയില്ല യൂണിഫോം ചുളിയ്‌ക്കുന്നത്‌ എനിക്ക് തീരെ ഇഷ്ടം അല്ല. ചുളിയേണ്ടി വന്ന അവൻ പിന്നെ അങ്ങ് പരലോകത് എത്തിയിട്ട് ഉണ്ടാവും അതാ ശീലം. ഞാൻ യൂണിഫോം ഒക്കെ മാറ്റി വരാം. സമയം മാത്രം പറഞ്ഞ മതി.

പിന്നെ ഞാൻ പറയാൻ വന്നത് വേറൊന്നാ. സഫു... ഇനി അവളെ തൊട്ട് കളിച്ച പിന്നെ ചോദ്യം പറച്ചിലും ഒന്നും ഉണ്ടാവില്ല നേരിട്ട് കാലപുരിക്ക് ടിക്കറ്റ് എടുക്കുന്നത് പോലയാണ്. സംഭവം മനസ്സിലായല്ലോ. ഇപ്പൊഴത്തേക്ക് ഞാൻ ക്ഷമിച്ചിരിക്കുന്നു. ഭീഷണിയോടെ അവന്റെ നേരെ കൈ ചൂണ്ടി അവൻ പറഞ്ഞു. അപ്പൊ പോട്ടെ. കുറച്ചു നടന്നു പിന്നെ ആദ്യവും തിരിച്ചു വന്നു അവന്റെ മുഖത്ത് ഒന്ന് കൂടി കൊടുത്തു ഇത് നിനക്കല്ല നിന്റെ തന്തക്കാണ്. വയസ്സിനു മൂത്തത് ആയി പോയി അല്ലെങ്കിൽ നേരിട്ട് കൊടുത്തേനെ. സമയം കാലം നോക്കി നീ തന്നെ അങ്ങേർക്ക് കൊടുത്തേക്ക്.പിന്നെ ഇതിന്റെ പേരിൽ സഫുന്റെയോ അവരെ വീട്ടുകാരെയോ മെക്കിട്ട് കേറാൻ വന്ന ഒരു വരവ് കൂടി ഞാനിങ്ങ് വരും പിന്നെ നിങ്ങൾക്ക് ആർക്കും ഷെറി എന്ന അസുരവിത്തിന്റെ പൊടി പോലും കിട്ടില്ല ഓർത്തോ എല്ലാരും അത്. അപ്പൊ എങ്ങനെയാ ഞാൻ പോട്ടെ അവൻ ഇറങ്ങിപ്പോയി. സാലീ..... ഇത് കൊണ്ടൊന്നും ഞാൻ പേടിച്ചു പിന്മാറുമെന്ന് കരുതണ്ട. ഷെറി അവൾ ആഗ്രഹിച്ചത് എന്തും നേടി കൊടുത്തിട്ടേ ഉള്ളൂ.

ഇതും കൊടുത്തിരിക്കും. കൈകൾ കൂട്ടിയിടിച്ചു നൗഫൽ പറഞ്ഞു. *** ഫൈസി വീട്ടിലേക്ക് പോയതും റൂമിൽ കയറി വാതിലടച്ചു. ആരും വിളിച്ചിട്ട് തുറന്നതും ഇല്ല മിണ്ടിയതും ഇല്ല. ഫൈസിയുടെ ഉപ്പ അജുവിനെ വിളിച്ചു കാര്യം പറഞ്ഞു. അജു വന്നു കുറെ വിളിച്ചെങ്കിലും വാതിൽ തുറന്നില്ല. അവസാനം വാതിൽ ചവിട്ടി പൊളിക്കുമെന്ന് ഭീഷണി പെടുത്തിയപ്പോ വാതിൽ തുറന്നു. അവനെ നോക്കാതെ ബെഡിൽ പോയി കിടന്നു. കുറെ ചോദിച്ചപ്പോൾ അവൻ കാര്യം എല്ലാം പറഞ്ഞു. എല്ലാം ശരിയാവുമെടാ അവൻ ഫൈസിയെ ആശ്വസിപ്പിച്ചു. പിറ്റേന്ന് അവിടെ തന്നെ ഇരുന്നാൽ ആലോചിച്ചു ഭ്രാന്ത് പിടിക്കുമെന്ന് പറഞ്ഞു പിടിച്ച പിടിയിൽ അജു ഫൈസിയെ കൂട്ടി ഓഫീസിൽ പോയി. ആരോടൊക്കെയോ ഉള്ള വാശി പോലെ ഓഫീസ് കാര്യങ്ങളിൽ മാത്രം ശ്രദ്ധിചെങ്കിലും ഇടക്കിടക്ക് സഫുവിന്റെ ഓർമ്മകൾവന്നു അവന്റെ കണ്ണ് നനയിച്ചു. ***

സഫു ഒന്നും സംഭവിക്കാത്ത മട്ടിൽ എല്ലാവരോടും കളിച്ചും ചിരിച്ചും പെരുമാറി. സങ്കടങ്ങൾ മറച്ചു വെക്കാൻ അവൾ അണിഞ്ഞ മുഖം മൂടിയാണ് ഈ കളിയും ചിരിയും എന്നറിഞ്ഞിട്ടും ഒന്നും അറിയാത്ത മട്ടിൽ ബാക്കിയുള്ളവരും പെരുമാറി. എല്ലാവരെ മുന്നിലും സന്തോഷം അഭിനയിച്ചു കാണിച്ചു വെങ്കിലും ഫൈസിയുടെ ഓർമ്മകൾ ഓരോ നിമിഷവും അവളെ കുത്തിനോവിച്ചു കൊണ്ടിരുന്നു. *** ഷെറി അത്യാവശ്യം ആയി ഒന്ന് കാണാൻ പറ്റുമോന്ന് ചോദിച്ചു വിളിച്ചത് കൊണ്ട് അവൻവരാന്ന് സമ്മതിച്ചു. ഒരു ഹോട്ടൽ റെസ്റ്റോറന്റ് ആയിരുന്നു അവൾ വരാൻ പറഞ്ഞത്. അവൻ പോയി. അവൾ ഒരു ടേബിളിൽ കാത്തിരിക്കുന്നത് കണ്ടു. എന്താ ഇത്ര അത്യാവശ്യം ആയി കാണാൻ വരാൻ പറഞ്ഞത്. എന്നെ അന്ന് റൗഡികളുടെ കയ്യിൽ നിന്നും രക്ഷിച്ചതല്ലേ. എന്നിട്ട് ഒരു നന്ദി പോലും പറയാൻ പറ്റിയില്ല.

അതിനൊരു ചെറിയ പ്രായശ്ചിത്തം. ചെറിയൊരു ട്രീറ്റ്. അതിന്റെയൊന്നും ആവിശ്യം ഉണ്ടായിരുന്നില്ല. അത്യാവശ്യം എന്തെങ്കിലും ഉണ്ടാകുമെന്ന് കരുതിയ വന്നത്. അവൻ പോകാൻ നോക്കി. പ്ലീസ് ഫൈസി വന്നില്ലേ. ഒരു ഗ്ലാസ്‌ ജൂസ് എങ്കിലും. അവളുടെ നിർബന്ധം സഹിക്കാൻ ആവാതെ അവൻ മനസ്സില്ല മനസ്സോടെ സമ്മതിച്ചു. ജൂസ് കുടിച്ചു എഴുന്നേൽക്കാൻ നേരം അവന് കണ്ണ് മൂടുന്നത് പോലെ തോന്നി. എന്താ ഫൈസി എന്തെങ്കിലും പ്രോബ്ലം ഉണ്ടോ. അവൻ വീഴാൻ നോക്കിയതും ഷെറി പിടിച്ചു. ഏയ്‌ എനിക്കൊന്നും ഇല്ലെന്ന് പറഞ്ഞു അവളെ കൈ തട്ടി മാറ്റി പോകാൻ നോക്കിയതും അവൻ വീണ്ടും വീഴാൻ നോക്കി. ഷെറി അവനെ പിടിച്ചു കസേരയിൽ ഇരുത്തി. ഫൈസി കണ്ണുകൾ തുറന്നു ചുറ്റും നോക്കി. ഏതോ റൂമിലാണ് ഞാനുള്ളതെന്ന് അവന് മനസ്സിലായി.റെസ്റ്റോറന്റ് ഇരുന്ന ഞാൻ എങ്ങനെ ഇവിടെ എത്തിയെ.

തലയൊക്കെ എന്തോ കനം പോലെ. അവൻ എഴുന്നേക്കാൻ നോക്കി. അപ്പോഴാ ഞെട്ടിക്കുന്ന ആ കാഴ്ച കണ്ടത് ഷെറി തന്റെ അടുത്ത് കയ്യിൽ തലവെച്ചു കിടക്കുന്നു. അവൻ അവളെ തള്ളി മാറ്റി ഞെട്ടി എണീറ്റു. ഒന്നും മനസ്സിലാകാതെ പകപ്പോടെ അവളെ നോക്കി. ഞാനും ഇവളും ഒരു റൂമിൽ എങ്ങനെ.... എപ്പോ.... ഞാൻ എങ്ങനെ ഇവിടെ എത്തി. അവൻ കഴിഞ്ഞതെല്ലാം ഓർത്തെടുക്കാൻ ശ്രമിച്ചു. അപ്പോഴാ പുറത്ത് നിന്നും ആരോ വാതിലിൽ മുട്ടി വിളിക്കുന്ന ശബ്ദം കേട്ടത്. അവൻ മുഖം തുടച്ചു വിറക്കുന്ന കൈകളോടെ വാതിൽ തുറന്നു. പുറത്ത് നിക്കുന്നവരെ കണ്ടതും അവന്റെ ശരീരത്തിലൂടെ ഒരു വിറയൽ പടർന്നു കയറി...... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story