💕മിഴികൾ പറഞ്ഞ പ്രണയം 💕: ഭാഗം 8

mizhikal paranja pranayam

രചന: സഫ്‌ന കണ്ണൂർ

ഞാൻ എന്താ നിന്റെ ബ്രോക്കറോ .എന്നെ കൊണ്ടൊന്നും പറ്റില്ല . പ്ലീസ് ടീ . .. ...പ്ലീസ് ....പ്ലീസ് ഒന്ന് പോയേ ഷെറി .നീ ഇതിനു മുൻപ് കുറെ പ്രൊപ്പോസ് ചെയ്തിട്ടുണ്ടല്ലോ .അതൊക്കെ നേരിട്ടല്ലെ .ഇതിന് മാത്രം എന്താ ബ്രോക്കറെ ആവശ്യം . ഇക്കാന്റെ ഫ്രണ്ടാ ഫൈസി .പോരാത്തതിന് ബിസിനസ് പാർട്ണർ .ഇവൻ നോ പറഞ്ഞാൽ അവർ തമ്മിൽ വല്ല ഇഷ്യൂസ് ആയാലോ .എല്ലാരും അറിയുകയും ചെയ്യും .നാണക്കേടാകും . ഇവൻ യെസ് പറഞ്ഞാലോ . എല്ലാവരും രണ്ടു കയ്യും നീട്ടി സ്വീകരിക്കും .ഒന്ന് സമ്മതിക്കെടി പ്ലീസ് . ഷെറിയുടെ നിർബന്ധം സഹിക്കാൻ ആവാതെ സഫു സമ്മതിച്ചു .അവൾ സമ്മതിപ്പിച്ചു ** വീട്ടിൽ എത്തിയിട്ടും ഫൈസി തന്നെയാരുന്നു സഫുന്റെ മനസ്സിൽ .ഒരുഉത്തരം കിട്ടാത്ത ചോദ്യമായി മനസ്സിൽ കിടന്നു പിടക്കാൻ തുടങ്ങി .അവനെ കാണുമ്പോൾ ഇത് വരെ ഇല്ലാത്ത ഫീൽ ആണ് .രണ്ടു മൂന്നു ദിവസതെ പരിജയം മാത്രമേ ഉള്ളുവെങ്കിലും വർഷങ്ങൾ തമ്മിൽ പരിജയം ഉള്ളത് പോലെ .ഷെറിയുടെ കാര്യം അവനോട് സംസാരിക്കേണ്ടന്ന് മനസ്സ് വിലക്കുന്നു .

സമീർക്കയുടെ മുഖം ഓർമ വന്നതും അവൾ ചിന്തയിൽ നിന്നും ഉണർന്നു .അനാവശ്യമായ ചിന്തയാണ് ഇതൊക്കെ .വേണ്ട ആരെ പറ്റിയും ഓർക്കണ്ട .ഫൈസി എല്ലാ ഫ്രെണ്ട്സിനെ പോലെതന്നെ അതിൽ കൂടുതൽ വേണ്ട .അവൾ സ്വയം സമാധാനിക്കാൻ എന്ന വണ്ണം പറഞ്ഞു കൊണ്ടിരുന്നു . ** ഫൈസിയെ പിറ്റേന്ന് കണ്ടപ്പോൾ മടിച്ചു മടിച്ചാണെങ്കിലും ഷെറിയുടെ കാര്യം പറഞ്ഞു . അല്ല സഫു നീ ബ്രോക്കർ പണിയും തുടങ്ങിയോ . ചുമ്മാതല്ല ഫീസ് വാങ്ങിയിട്ട അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു . കാർണോർ പ്രണയത്തിന് എതിര് .മരുമോൾ സപ്പോർട് .കോമ്പിനേഷൻ കൊള്ളാല്ലോ . അള്ളോഹ് സമീർക്കയോട് പറഞ്ഞേക്കല്ല.എന്നെ കൊല്ലും .പിന്നെ സമീർക്ക പ്രണയത്തിന് എതിരല്ല .പ്രണയസല്ലാപത്തോടെ എതിരുള്ളൂ .മാരിയേജ് ഫിക്സ് ചെയ്തു പ്രണയികലോ എന്ന പറയുക .അത് വിട് ഞാൻ ചോദിച്ചതിന്നു മറുപടി പറഞ്ഞില്ല . എനിക്ക് ഒരാളെ ഇഷ്ടം ആണ് .അവളെ മാത്രമേ ഞാൻ വിവാഹം ചെയ്യൂ . അവളുടെ ഉള്ളിൽ ഒരു പിടച്ചിൽ പോലെ തോന്നി .ആരാ ആള് .

ഒരു ജിന്ന അത് .ഇത് വരെ ആരും കാണാത്തൊരു ജിന്ന് .....എനിക്ക് മാത്രം കാണാൻ പറ്റു . തമാശവിട് .ഞാൻ സീരിയസ് ആയിട്ടാ പറയുന്നേ . കാര്യമാടോ .ആരാന്നു പിന്നെ പറഞ്ഞു തരാം .ഷെറിയോട് അവന് വേറെ ആളുണ്ടെന്ന് പറഞ്ഞേക്ക് .നീ സീരിയസ് ആയിട്ട് എന്തോ സംസാരിക്കാൻ ഉണ്ടെന്ന് പറഞ്ഞോണ്ട വന്നത് .കുറച്ചു ബിസിയാ പിന്നെ കാണാം . പേരെങ്കിലും പറഞ്ഞിട്ട് പോയിക്കോ . അടുത്ത പ്രാവിശ്യം കാണുമ്പോൾ പറയാം .പേര് മാത്രമല്ല ആളെ കാണിച്ചും തരാം .അവൻ പോയി . *** ഷെറിയോട് ഇത് പറഞ്ഞപ്പോൾ അവളാകെ സാഡായി .എന്നെ ഇഷ്ടം അല്ലാത്തോണ്ട് ചുമ്മാ പറഞ്ഞതാണോ .ഞാൻ അന്വേഷിച്ചച്ചപ്പോൾ ലവർ ഇല്ലെന്ന അറിഞ്ഞേ .പെൺകുട്ടികളോട് അധികം സംസാരിക്കൽ പോലും ഇല്ല . എന്നോട് ഇങ്ങനെയാ പറഞ്ഞത് .അടുത്ത പ്രാവശ്യം കാണുമ്പോൾ ആളെ കാണിച്ചു തരാമെന്നും പറഞ്ഞു . എന്ന നീ കാണിച്ചു തരാൻ പറയ് .സത്യനൊന്ന് അറിയാലോ .കളവാണെങ്കിൽ ഞാൻ ഇക്കാക്കനോട്‌ പറഞ്ഞോളാം .ഇക്കാക്ക സമ്മതിക്കും എനിക്കുറപ്പുണ്ട്

. നീ അപ്പൊ സീരിയസ് ആണല്ലേ .ഞാൻ കരുതി ഇതും തേപ്പിൽ എത്തുന്ന . നീ ഒരിക്കൽ കൂടി സംസാരിക്ക് പ്ലീസ് . ഇനി കണ്ടാൽ ചോദിക്കാം . മറ്റന്നാൾ ഷെറിയുടെ ഇക്കാന്റെ മൈലാഞ്ചി ഫങ്ക്ഷൻ ആണ് . ടീ അന്ന് അവൻ വരും .അപ്പൊ ചോദിക്കലോ . സഫു സമ്മതിച്ചു . ഒക്കെ .ഈ ഒരു പ്രാവിശ്യം മാത്രം .പിന്നെ എന്നെ നോക്കണ്ട സത്യായിട്ടും ഞാൻ ഈ പരിപാടിക്ക് നിക്കില്ലാട്ടോ .സമീർക്ക അറിഞ്ഞാൽ എന്നെ കൊല്ലും . mm ** ഷെറിന്റെ ഉപ്പാക്ക് സ്വന്തായി ഓഡിറ്റോറിയം ഉണ്ട് .അവിടെയാണ് മാര്യേജ് ഫങ്ക്ഷൻ .വീട്ടില് നിന്നും എല്ലാരും പോയി .എന്നെ കണ്ടതും ഷെറി് ഫൈസിയോട് സംസാരിക്കന്ന പറഞ്ഞു നിൽക്കാൻ വിട്ടില്ല .അവൾ തന്നെ എവിടെ നിന്നോ നമ്പർ സങ്കടിപ്പിച്ചു വിളിച്ചു തന്നു .കുറച്ചു സമയം കഴിഞ്ഞു ഫുഡ്‌ കഴിക്കുന്നതിന്റെ അടുത്തുള്ള ഹാളിൽ വരാൻ പറഞ്ഞു .അവന് സമ്മതിച്ചു . **

ടാ അജു ആ സഫു ഇപ്പോ സംസാരിക്കാന്ന് പറഞ്ഞിട്ട് ഉണ്ട് .അവൾ ആ ഷെറിയുടെ കാര്യം പറയാൻ വരുന്നതാ .എന്റെ അൻസിയുടെ കാര്യം ഇന്ന് അവളോട് പറയാന്നു പറഞ്ഞിട്ട് ഉണ്ട് . നന്നായി .എന്ന വേഗം വിട്ടോ മുത്തേ .നീ ആ ഫോട്ടോ കൂടി കാണിച്ചു കൊടുക്ക് .അവൾക്ക് സഹായിക്കാൻ പറ്റുമോന്ന് അറിയാലോ .ഇല്ലെങ്കിൽ പിന്നെ അവളെ പിറകെ നടകണ്ടല്ലോ . ഫൈസി പേഴ്സിൽ നിന്നും അൻസിയുടെ ഫോട്ടോ എടുത്തു .കുറച്ചു സമയം അതിൽ തന്നെ നോക്കി നിന്നു . മതി നോക്കി വെള്ളം ഇറക്കിയത് .നിന്റെ തന്നെ കണ്ണ് കൊണ്ടിട്ട ഇങ്ങനൊക്കെ ആയിന് .വീണ്ടും നോക്കി ആ പാവത്തിനെ കൊല്ലല്ല. പോടാ തെണ്ടീ .ഞാൻ പോയിട്ട് വരാം . ** സഫു മെല്ലെ ആരും കാണാതെ മുങ്ങാൻ നോക്കിയതും ഇത്തൂസ് പൊക്കി .ഓരോന്ന് സംസാരിച്ചു വിട്ടില്ല .ഫൈസി കാണുന്നുണ്ടായിരുന്നു ഇത് .അവൾ കൈ കൊണ്ട് നോ രക്ഷ എന്ന് കാണിച്ചു .ഫൈസി വേഗം അവരുടെ അടുത്തേക്ക് വന്നു . സഫു പരിജയപെടുത്തി കൊടുത്തു .നിങ്ങൾ സംസാരികെന്ന് പറഞ്ഞു അവൾ മുങ്ങി .

അവൾ അവിടെ കണുന്ന മെല്ലെ ഫൈസിയോട് പറഞ്ഞു . കുറച്ചു സംസാരിച്ചു പിന്നെ കാണാന് പറഞ്ഞു ഫൈസിയും പോയി . അവൾ കണ്ടിരുന്നു ഫൈസിയും സഫുവും മാറി നിന്ന് സംസാരിക്കുന്നത് . സഫുവും ഫൈസിയും സംസാരിക്കുമ്പോൾ കാറ്ററിങ്ങിന് വന്ന രണ്ട ആൾ അവരെ തന്നെ നോക്കി നിൽക്കുന്നുണ്ടായിരുന്നു . ടാ അത് സമീർക്കയുടെ മരുമോളല്ലേ . അതേ .കൂടെയുള്ളത് ഇവിടെയെങ്ങും ഉള്ള ആളല്ല . നീ വാ ചെറിയൊരു പണിയുണ്ട് . എന്ത് പണി . ആ സമീറിനിട്ട് എങ്ങനെ പണി കൊടുക്കുന്ന് ആലോചിച്ചു നടക്കുവരുന്നു .ഇങ്ങനെഒരവസരം ലഭിച്ചത് എന്റെ ഭാഗ്യത്തിന. നീ എന്താ ചെയ്യാൻ പോകുന്നേ .ആ പെണ്ണ് ഒരു പാവം ആണ് .നല്ല സ്വഭാവവും ദൈവം പൊറുക്കില്ല .ഞാനിതിന് കൂട്ടു നിൽക്കില്ല . എനിക്കാരുടെയും സഹായം വേണ്ട .ഒറ്റു കൊടുക്കാതിരുന്ന മതി . വേണ്ടടാ ഒന്നൂടി ആലോജിക്ക് .സമീറിനെ അറിയാലോ .വെട്ടൊന്ന് തുണ്ടം രണ്ടുന്ന സ്വഭാവം .ആ പെണ്ണാണെൽ അവന്റെ ജീവന .അവളെ നോക്കിയാൽ തന്നെ തല്ലുന്ന ടീമും കൂടെയുണ്ട് . സാധാചാര പോലിസ് ചമഞ്ഞു

.എന്റെ ജീവിതം തന്നെ നശിപ്പിച്ചവന സമീർ .നാട്ടിലും വീട്ടിലും നാണം കെടുത്തി .പട്ടിയെ പോലെ തല്ലിചതച്ചു .ഒന്നും മറന്നിട്ടില്ല ഞാൻ . പ്രേമിക്കുന്ന പെണ്ണിനെ കൂട്ടി ലോഡ്ജിൽ റൂമെടുത്ത നീയല്ലേ തെറ്റ് കാരൻ .സമീർ കൃത്യസമയത് കണ്ടോണ്ട ആ പെണ്ണിന് ഒന്നും സംഭവിക്കാതിരുന്നത് .അത് കൊണ്ടല്ലേ തല്ല് കിട്ടിയതെന്ന് ചോദിക്കണംന്ന് ഉണ്ടായിരുന്നു അയാൾക്ക്. അവന്റെ മുഖത്തെ രൗദ്രഭാവം കണ്ടു പേടിച്ചു അയാൾ മിണ്ടാതിരുന്നു . ** സഫ്ന എന്താ സംസാരിക്കണംന്ന് പറഞ്ഞത് . ഫൈസി പറഞ്ഞത് കളവ്ആണെന്ന ഷെറി പറയുന്നേ . സത്യം ആടോ .എനിക്ക് ഒരാളെ ഇഷ്ടം ആണ് .ഈ നാട്ടിൽ തന്നെയുള്ളതാ .എന്റെ ആദ്യത്തെയും അവസാനത്തെയും പ്രണയം അവളാണ് .പേര് അൻസീറ .പ്ലസ് ടു കഴിഞ്ഞു . ബാക്കി പറയാൻ നോക്കുമ്പോഴാണ് സഫു ഒരാളെ വഴക്ക് പറയുന്നത് കേട്ടത് .അവളുടെ ദേഹത്ത് കറി മറിഞ്ഞിട്ട് ഉണ്ട് .കാറ്ററിങ്കാരൻ സോറി പറഞ്ഞു .

സോറി മാഡം അറിയാതെ പറ്റിപോയതാ . വിട് സഫ്ന പോയി കഴുകിയിട്ടു വാ . മാഡം ദാ കാണുന്ന റൂമിൽ ബാത്‌റൂം ഉണ്ട് .അയാൾ കാണിച്ചു കൊടുത്തു . ഫൈസി ഞാൻ പോയി കഴുകിയിട്ടു വരാം . അവൾ പോയി . കുറേ കഴിഞ്ഞിട്ടും കാണാത്ത കണ്ടു ഫൈസി പോയി നോക്കി .റൂമിൽ കയറിയതും ബാത്‌റൂമിൽ നിന്നും മുട്ടുന്നത് കേട്ടു .പുറത്തു നിന്നും പൂട്ടിയിട്ട് ഉണ്ട് .അവൻ പോയി തുറന്നു കൊടുത്തു . അകത്തു കയറിയതും ആരോ പുറത്തു നിന്നും പൂട്ടി .ഒരു പാട് വിളിച്ചു . കേട്ടില്ല .സോറി .ഞാൻ കാണാത്തത് കൊണ്ട് തിരക്കിവന്നതാ . എന്നാലും ആരായിരിക്കും പൂട്ടിയിട്ടത് . കുട്ടികൾ ആരെങ്കിലും തമാശക്ക് ചെയ്തത് ആയിരിക്കും .

അല്ലാതെ ആരാ ഇങ്ങനെ ലോക്ക് ഇടണ്ടേ . അവർ പുറത്തേക്കു ഇറങ്ങൻ നോക്കിയതും ഞെട്ടിപോയി .റൂം വാതിൽ ലോക്ക് ആണ് .ഫൈസിക്ക് എന്തോ അപകടം മണത്തു .ആരോ മനപ്പൂർവം ചെയ്തത് ആണ് .അവൻ വാതിൽ തുറക്കാൻ കുറെ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല .സഫു കരച്ചിലിന്റെ വക്കത്ത് എത്തിയിരുന്നു . ടോ ധൈര്യമായി ഇരിക്ക് .പേടിക്കണ്ട അങ്ങനെപറഞ്ഞെങ്കിലും അവനും ഉള്ളിൽ ചെറിയ ഭയം ഉടലെടുത്തിരുന്നു .അവൻ അജുവിനെ വിളിച്ചു കാര്യം പറഞ്ഞു . സഫു അവന്റെ കയ്യിൽ മുറുകെ പിടിച്ചു . അവന് തട്ടിമാറ്റാൻ തോന്നിയില്ല .അവളുടെ ശരീരത്തിലെ വിറയൽ അവനും അറിയുന്നുണ്ടായിരുന്നു ...... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story