💕മിഴികൾ പറഞ്ഞ പ്രണയം 💕: ഭാഗം 81

mizhikal paranja pranayam

രചന: സഫ്‌ന കണ്ണൂർ

മാപ്പ് ചോദിക്കാനുള്ള അർഹത പോലും എനിക്കില്ലന്ന് അറിയാം. മാപ്പ് അർഹിക്കാത്ത തെറ്റ്‌ തന്നെയാ ചെയ്തത്. ബസ്റ്റഡ് എന്ന് വിളിച്ചു നിന്നെ ഞാൻ ഒരുപാട് വേദനിപ്പിച്ചു. ഒരിക്കലെങ്കിലും പറയാറുന്നില്ലേ നീ എന്റെ സ്വന്തം സഹോദരി ആണെന്ന്. നമ്മൾ രണ്ട് പേരും ഒരു ഉപ്പാന്റെ രക്തം ആണെന്ന്. എന്റെ ഉപ്പ നിന്റെ ഉമ്മാനോട് ചെയ്ത നെറികേടിന് ഒരിക്കലും മാപ്പർഹിക്കുന്നില്ല. ഉപ്പ ചെയ്ത തെറ്റിന് ഒന്നും അറിയാത്ത നീയാണ് ബലിയാടായത്. ഒന്നും അറിയാതെ ഞാനും നിന്നെ ഇതിന്റെ പേരിൽ ഒരുപാട് കുത്തി നോവിച്ചു. എന്നോട് ക്ഷമിക്കണം സഫു. ഫൈസിയെ ഞാൻ എന്റെ ജീവനേക്കാളേറെ സ്നേഹിച്ചിരുന്നു. അവനില്ലാതെ ഒരു നിമിഷം പോലും എനിക്ക് ജീവിക്കാൻ പറ്റില്ല. അത് കൊണ്ട എന്റെ പൊട്ട ബുദ്ധിക്ക് അവനെ സ്വന്തം ആക്കാൻ എന്തൊക്കെയോ കാട്ടി കൂട്ടിയത്. നിനക്ക് പകരം ആവാൻ എനിക്കൊരിക്കലും കഴിയില്ല. ആവുകയും ഇല്ലന്ന് എനിക്കറിയാം. ഇങ്ങനെയൊക്കെ പറഞ്ഞുന്ന് കരുതി നീ വീണ്ടും പേടിക്കണ്ട. നിന്റെ ജീവിതം നശിപ്പിച്ചു ഒരിക്കലും ഞാൻ നിനക്ക് ദ്രോഹം ചെയ്യില്ല.

നിന്റെ ജീവിതം നശിപ്പിക്കാനായിട്ട് ഒരിക്കലും നിങ്ങളെ മുന്നിൽ ഇനി വരികയും ഇല്ല. എന്ന് വെച്ച് എനിക്ക് ഫൈസിയെ മറക്കാനും കഴിയില്ല. അവനില്ലാത്തൊരു ജീവിതം എനിക്ക് ചിന്തിക്കാൻ കൂടി കഴിയില്ല. എന്റെ ഉപ്പ കാരണംആണ് നിന്റെ ഉമ്മാന്റെ ജീവിതം നശിച്ചത് ഇപ്പൊ ഞാൻ കാരണം നിന്റെയും. ഉപ്പ ചെയ്ത അതേ തെറ്റ്‌ ഞാൻ ആവർത്തിക്കില്ല. നീ സുഖമായി ജീവിക്കണം. ഞാൻ ജീവനോടെ ഇരുന്നാൽ അത് നടന്നൂന്ന് വരില്ല. അത് കൊണ്ട് ആർക്കും ശല്യമാകാതെ ഞാൻ പോകുന്നു. ഞാൻ സ്വയം എനിക്ക് വിധിക്കുന്ന ശിക്ഷയാ ഇത്. ഇതിൽ എനിക്ക് ആരോടും പരാതിയോ പരിഭവമോ ഇല്ല. എന്റെ ഉപ്പാക്ക് ഞാൻ തന്നെ കൊടുക്കുന്ന ഒരു ശിക്ഷകൂടിയ ഇത്. എന്നോട് പൊറുക്കണം നീ. സന്തോഷം ആയി അവന്റെ കൂടെ ജീവിക്കണം. ഒരിക്കൽ കൂടി എല്ലാത്തിനും മാപ്പ് ചോദിക്കുന്നു. സാലി ആ ലെറ്റർ ആവർത്തിച്ചു വായിച്ചു കഴിഞ്ഞു അവന്റെ കീശയിൽ ഇട്ടു. ** വെള്ളാരം കണ്ണുള്ള മൊഞ്ചത്തി. അതായിരുന്നു നിന്റെ ഉമ്മ ഷാഹിന . ആരും മതി മറന്നു നോക്കി പോകുന്ന സൗന്ദര്യത്തിന്റെ ഉടമ.

സൗന്ദര്യത്തേക്കാൾ പത്തരമാറ്റ് വില മതിക്കുന്ന സ്വഭാവം.കള്ളവും ചതിയും എന്തെന്നറിയാത്ത ഒരു പാവം നാട്ടും പുറത്ത്കാരി. വളരെ ചെറുപ്പത്തിലേ ഉപ്പയും ഉമ്മയും മരിച്ചു. അനാഥയായ അവളെ അകന്നൊരു ബന്ധത്തിൽ ഉള്ള ഒരു സ്ത്രീ ആയിരുന്നു വളർത്തിയിരുന്നത്. അവരും മരിച്ചു തീർത്തും അനാഥയായ അവളെ അവളുടെ ഒരു ഫ്രണ്ട് ആണ് ജോലി തരാന്ന് പറഞ്ഞു മുംബൈയിലേക്ക് കൂട്ടി വന്നത്. ഞങ്ങളുടെ ഓഫീസിൽ ആ ഫ്രണ്ട് ജോലി വാങ്ങികൊടുക്കുകയും ചെയ്തു. അതികം വൈകാതെ അവിടെയുള്ള എല്ലാവരെയും സ്നേഹം കൊണ്ടും സ്വഭാവമഹിമ കൊണ്ടും പെട്ടെന്ന് തന്നെ കയ്യിലെടുത്തു. ഞാനും നീ അന്ന് ഓഫീസിൽ കണ്ടന്ന് പറഞ്ഞ കരീമും പാർട്ണർ ആയി വർക്ക് ചെയ്യുകയാരിന്നു. ഷാഹിനയുമായി നല്ലൊരു സൗഹൃദം ഞങ്ങൾക്കിടയിൽ വളർന്നു വരാൻ അധികം കാലതാമസം ഒന്നും വേണ്ടി വന്നില്ല.സർ എന്ന വിളി എപ്പോഴോ ഇക്കാക്ക എന്നായി മാറി. എനിക്കും കരീമിനും ശരിക്കും അനിയത്തിയായിരുന്നു അവൾ. ഗ്രാമത്തിന്റെ നിഷ്കളങ്കത നിറഞ്ഞു നിന്ന ഒരു പാവം പൊട്ടി പെണ്ണ്. കുറച്ചു മാസങ്ങൾ കഴിഞ്ഞു ഉപ്പാന്റെ നിർബന്ധപ്രകാരം ഉപ്പാന്റെ ബിസിനസ് നോക്കി നടത്താൻ ഞാൻ ദുബായ്ക്ക് പോയി. പിന്നെ ഷാഹിനയുമായി കോൺടാക്ട് ഒന്നും ഉണ്ടായിരുന്നില്ല.

കരീം പറഞ്ഞു അറിയാറുണ്ടായിരുന്നു അവളുടെ വിശേഷങ്ങൾ. പിന്നെ അവനും എന്റെ കൂടെ ദുബായ്ക്ക് വന്നു. പിന്നെ ബിസിനസ് തിരക്കും ഒക്കെയായി നാടുമായി എനിക്ക് കോൺടാക്ട് ഉണ്ടായിരുന്നില്ല. അഞ്ചാറുമാസങ്ങൾ കഴിഞ്ഞാണ് തിരിച്ചു വന്നത്. ഷാഹിന ഓഫീസിൽ നിന്നും പോയി എന്ന് മാത്രം അറിയാൻ കഴിഞ്ഞു. എവിടേക്ക് പോയി എന്തിന് പോയി എന്നൊന്നും ആർക്കും അറിയില്ല. ആരോടും പറഞ്ഞും ഇല്ല.അന്വേഷിച്ചു പോകാൻ ഒരഡ്രസ് പോലും ഉണ്ടായിരുന്നില്ല. അങ്ങനെയിരിക്കെ ഒരു ദിവസം ഞാൻ സെക്കന്റ്‌ ഷോ കഴിഞ്ഞു വരികയാരുന്നു. റെയിൽവേ ഗേറ്റ് ക്രോസ്സ് ചെയ്യുന്നിടത് ഞാനൊരു കാഴ്ച കണ്ടു. ഒരു പെൺകുട്ടി തനിച്ചു റയിൽവേ പാലത്തിലൂടെ നടന്നു പോകുന്നു. ആ സമയത്ത് തനിച്ചു ഒരു പെണ്ണ് അതും ട്രെയിൻ വരാൻ പോകുന്ന സമയവും. കണ്ടിട്ട് എനിക്കെന്തോ അപകടം മണത്തു. ഞാൻ കാറിൽ നിന്നിറങ്ങി പിറകെ പോയി. ആ സ്ത്രീ റയിൽവേട്രാക്കിൽ തല വെച്ച് കിടക്കുന്നത് കണ്ടു.ട്രെയിൻ വരുന്നത് കണ്ടു ഓടിപ്പോയി അവരെ പിടിച്ചു മാറ്റി.

അപ്പോഴാ ആ മുഖം ഞാൻ കണ്ടത് ഷാഹിന.അറിയാതെ എന്റെ കണ്ണുകൾ അവളുടെ നിറവയറിൽ പതിഞ്ഞു. ഈ അവസരത്തിൽ ഇവളിങ്ങനെ എനിക്ക് വിശ്വസിക്കാൻ പറ്റിയില്ല. നിനക്ക് എന്താടി വട്ടായോ..... എന്നെ വിട് എനിക്കിനി ജീവിക്കണ്ട.. എനിക്ക് മരിച്ച മതിന്ന് പറഞ്ഞു വീണ്ടും ഓടി പോകാൻ നോക്കിയ അവളെ ഞാൻ തല്ലി. ഭ്രാന്തിയെ പോലെ എന്നെ എന്തിനാ രക്ഷിച്ചത് എന്നൊക്കെ പറഞ്ഞു കുറേ കരഞ്ഞു. ഒരുപാട് നിർബന്ധിച്ചപ്പോഴാ അവൾ അവൾക്ക് പറ്റിയ ചതിയുടെ കഥ പറഞ്ഞത്. ഞങ്ങളുടെ ഓഫീസിൽ ബിസിനസ് ആവിശ്യത്തിന് വന്നതായിരുന്നു ബഷീർ. ഓഫീസിൽ നിന്നും ഉള്ള പരിജയം സൗഹൃദം ആയും പ്രണയം ആയും മാറിയത് പെട്ടന്ന് ആയിരുന്നു. വിവാഹം കഴിക്കുമെന്ന് പറഞ്ഞു വിശ്വസിപ്പിച്ചു ഷാഹിനയെ ചതിക്കുകയാരുന്നു ബഷീർ. അതിനിടയിൽ എപ്പോഴോ സംഭവിച്ച അബദ്ധം. പ്രഗ്നന്റ് ആണെന്ന് അറിയിച്ചപ്പോൾ വീട്ടിൽ വിവാഹക്കാര്യം സംസാരിക്കാനാണെന്ന് പറഞ്ഞു നാട്ടിലേക്ക് പോയി. പിന്നെ തിരിചു വന്നില്ല. ഇന്ന് വരും നാളെ വരുന്നു കരുതി ഒരുപാട് നാൾ കാത്തിരുന്നു.

ഏതോ സുഹൃത് വഴി അവൾ അറിഞ്ഞു അവന് നാട്ടിൽ പോയിട്ട് ഒന്നും ഇല്ലന്ന്. അഡ്രെസ്സ് തപ്പി പിടിച്ചു വീട്ടിൽ ചെന്ന അവളെ കണ്ടിട്ട് അറിയുന്ന ഭാവം പോലും നടിക്കാതെ അവൻ അവളെ ആട്ടിയോടിച്ചു. അവൾ ഞെട്ടിക്കുന്ന വേറെയും പലസത്യവും അറിഞ്ഞു. ബഷീറിന്റെ വിവാഹം കഴിഞ്ഞതാണെന്നും അതിൽ കുട്ടികൾ ഉണ്ടെന്നും. ചതി പറ്റിയെന്നു മനസ്സിലാക്കി ജീവിതം തന്നെ നശിപ്പിക്കാൻ തീരുമാനിച്ചെങ്കിലും തന്റെ വയറ്റിൽ വളരുന്ന കുട്ടിയെ ഓർത്തു പിന്തിരിഞ്ഞു. എന്ത് സംഭവിച്ചാലും ആ കുഞ്ഞിനെ വളർത്തണം എന്ന് തീരുമാനിച്ചു. ഒൻപതാം മാസം തലകറങ്ങി വീണ അവളെ ആരൊക്കെയോ ചേർന്നു ഹോസ്പിറ്റലിൽ എത്തിച്ചു. വിധി അവിടെയും അവളെ തോൽപിച്ചു. ഹാർട്ടിന് എന്തോ പ്രോബ്ലം. പ്രസവത്തോടെ ചിലപ്പോൾ ഉമ്മയെ രക്ഷിക്കാൻ പറ്റില്ലന്ന് കൂടെ വന്നവരോട് പറയുമ്പോൾ നിറകണ്ണുകളോടെ അത് കേട്ടിരിക്കാനേ അവൾക് ആയുള്ളൂ.

ഞാൻ മരിച്ചാൽ എന്റെ കുഞ്ഞിന് ആരും ഉണ്ടാകില്ലെന്ന സങ്കടം ആയിരുന്നു അവൾക്ക്. തന്റെ കുഞ്ഞു അനാഥയാകുമല്ലോന്ന് ഓർത്തു അവളെ ഗതികേട് കൊണ്ട് വീണ്ടും ബഷീറിന്റെ മുന്നിലേക്ക് അവൾ ചെന്നു. തനിക്ക് ഒരു പെൺകുഞ്ഞു പിറന്നതിന്റെ പാർട്ടി നടത്തി സന്തോഷം ആഘോഷിക്കുകയാരുന്നു അയാൾ. അയാളെ കണ്ടു കാര്യം പറഞ്ഞെങ്കിലും കുഞ്ഞിനെ സ്വീകരിച്ചാൽ കുടുംബം അഭിമാനം ഇതൊക്കെ നഷ്ടപെടും എന്ന് പറഞ്ഞു കുട്ടിയെ സ്വീകരിക്കില്ലെന്ന് പറഞ്ഞു . അവന്റെ കാല് പിടിച്ചു അപേക്ഷിച്ചിട്ടും ഒരു മനസ്സാക്ഷി കുത്തും ഇല്ലാതെ അവളെ പുറത്തക്കി വാതിൽ അടച്ചു. സ്വന്തം മക്കൾക്ക് അന്തസ്സും അഭിമാനവും സ്വത്തും പണവും എങ്ങനെ നേടികൊടുക്കുമെന്ന് ബഷീർ ചിന്തിച്ചപ്പോൾ ഷാഹിന ചിന്തിച്ചത് ജനിക്കുന്നത് ഒരു പെൺകുട്ടി ആയാൽ എന്നെപ്പോലൊരു ഷഹിന വീണ്ടും ഉണ്ടാവില്ലെന്ന് ആയിരുന്നു.

ആരോരും നോക്കാനില്ലാതെ ആരും സംരക്ഷിക്കാൻ ഇല്ലാതെ അവളും ഇത് പോലെ ആരുടെയെങ്കിലും ചതിയിൽ പെടില്ലേ എന്നൊക്കെ ആയിരുന്നു. അങ്ങനെ ആവാതിരിക്കാൻ അവൾ കണ്ടെത്തിയ വഴിയാരുന്നു ആത്മഹത്യ. ഈ നശിച്ച ലോകത്തേക്ക് തന്റെ മകളെ തനിച്ചാക്കി പോകുന്നതിലും ഭേദം എന്റെ കൂടെ തന്നെ കൊണ്ട് പോകുന്നതാണ്. പൊട്ടി കരയുന്ന അവളെ എന്ത് പറഞ്ഞു ആശ്വസിപ്പിക്കണം എന്ന് പോലും മനസ്സിലായില്ല. നിനക്ക് ഒന്നും സംഭവിക്കില്ലെന്ന് പറഞ്ഞു ആശ്വസിപ്പിക്കാനേ എനിക്ക് കഴിഞ്ഞുള്ളു. ലോകത്ത് എവിടെ കൊണ്ട് പോയിട്ടാണെങ്കിലും അവളെ അസുഖം മാറ്റി കൊടുക്കും ജനിക്കുന്ന കുട്ടിയെ ബഷീറിന്റെ മുന്നിലൂടെ തന്നെ അന്തസ്സായി വളർത്തണം എന്നൊക്കെ പറഞ്ഞു ആശ്വസിപ്പിച്ചു അവളെ കൂട്ടി വന്നു. തല്ക്കാലം ഒരു ഹോസ്റ്റലിൽ ആക്കി. ഒരിക്കലും അവളെ രക്ഷിക്കാൻ ആവില്ലെന്ന് കാണിച്ച ഡോക്ടർമാരെല്ലാം കൈ മലർത്തി. അവളോട് അതൊക്കെ മറച്ചു വെച്ച് എല്ലാം ശരിയാകും എന്ന് പറഞ്ഞു വിശ്വസിപ്പിച്ചു. ജീവിക്കാനും തന്റെ കുഞ്ഞിനെ കാണാനും ഉള്ള കൊതി അവളുടെ മുഖത്ത്കാണും തോറും നെഞ്ചിൽ ഒരു നീറ്റൽ ആയിരുന്നു. അവൾക്ക് വേണ്ടുന്ന എല്ലാ സഹായങ്ങളും ആരും അറിയാതെ ഞാൻ ചെയ്തു

കൊടുത്തു. വൈകാതെ നിന്നെ പ്രസവിച്ചു. പ്രസവത്തോടെ ഷാഹിനയുടെ സ്ഥിതി കൂടുതൽ വഷളായി. ഇനി ഒരു പ്രതീക്ഷയും ഇല്ലെന്ന് പറഞ്ഞു നിന്നെ എന്റെ കയ്യിൽ തന്നപ്പോൾ നെഞ്ച് നുറുങ്ങുന്ന വേദന ആയിരുന്നു തോന്നിയത്. ഷാഹിനയുടെ അടുത്ത് കുഞ്ഞിനെ കാണിക്കാൻ പോയി. അവൾ നിന്നെയും ചേർത്ത് പിടിച്ചു കരയുന്ന രംഗം ഇപ്പോഴും എന്റെ കണ്മുന്നിൽ ഉണ്ട്. തന്റെ അവസാനനിമിഷം അടുത്തെന്ന് അവൾക്കും മനസ്സിലായിട്ടുണ്ടാകും. അവൾ നിന്നെ എന്റെ കയ്യിൽ തന്നു പറഞ്ഞത് എന്താന്ന് അറിയോ ഒരിക്കലും എന്റെ മോൾക്ക് എന്റെ അവസ്ഥ ഉണ്ടാവരുത്. അവൾ ആരോരും ഇല്ലാത്ത ഒരു അനാഥയായി വളരുത്. എനിക്ക് വാക്ക് തരുമോ അവളെ ഉപേക്ഷിക്കില്ലെന്ന്. അവളെ വേറൊരു ഷാഹിന ആക്കിലേന്ന്. മരണം മുന്നിൽ വന്നു നിൽക്കുന്ന അവൾക്ക് നിനക്ക് കൂട്ടായി ഞാൻ ഉണ്ടാകുമെന്ന് വാക്ക് കൊടുത്തു. എന്നിൽ അർപ്പിച്ച വിശ്വാസത്തോടെ അവൾ പോയി. അപ്പോഴും അവളുടെ കണ്ണുകളിൽ ഞാൻ കണ്ടിരുന്നു നീ എന്റെ കയ്യിൽ സുരക്ഷിതയാണെന്നുള്ള വിശ്വസം.

ചോരപ്പൈതലായ നിന്നെയും ചേർത്ത് പിടിച്ചു എന്ത് ചെയ്യണമെന്നറിയാതെ വീട്ടിലേക്ക് പോയി. അവിടെ എന്നെ കാത്തിരുന്നത് അതിലും വലിയ പരീക്ഷണം ആയിരുന്നു. എന്റെ വിവാഹം ഉറപ്പിച്ചിരുന്നു ആ സമയം. ഒരു ചോരപ്പൈതലിനെയും കൊണ്ട് വീട്ടിൽ കയറിചെന്നതും ഒരു പൊട്ടിത്തെറി തന്നെ നടന്നു. ഞാൻ പറഞ്ഞ സത്യം അവർ വിശ്വസിച്ചെങ്കിലും നിന്നെ സ്വീകരിക്കാൻ അവർ തയ്യാറായില്ല. എല്ലാവരുടെയും തീരുമാനം നിന്നെ അനാഥലയത്തിൽ ഏല്പിക്കാൻ ആയിരുന്നു. അന്തസ്സും പ്രതാപവും മുറുകെ പിടിച്ചു നടക്കുന്ന ഉപ്പാക്ക് അതൊരിക്കലും അംഗീകരിക്കാൻ പറ്റാത്ത ഒന്നായിരുന്നു. നാട്ടുകാരുടെയും കുടുംബക്കാരുടെയും മുന്നിൽ അഭിമാനത്തിന് കോട്ടം തട്ടുമെന്ന് തന്നെ ആയിരുന്നു വീട്ടിലുള്ള മറ്റുള്ളവരുടെയും തീരുമാനം. വിവാഹം കഴിക്കാൻ പോകുന്ന ചെറുക്കൻ ഒരു കുട്ടിയേയും കൊണ്ട് വന്നാലുള്ള പ്രോബ്ലം വേറെയും. നാലാൾ അറിയുന്നതിന് മുന്നേ നിന്നെ ഉപേക്ഷിക്കാൻ അന്തിമ തീരുമാനം പറഞ്ഞു ഉപ്പ പോയി. പക്ഷേ എന്റെ മനസ്സിൽ മുഴുവൻ ഷാഹിനക്ക് കൊടുത്ത വാക്കായിരുന്നു.

ഒന്നും അറിയാതെ എന്റെ മാറോടു ചേർന്നു കിടക്കുന്ന നീയും. ഇത് വരെ ഉപ്പാനോട് എതിർത്തൊന്നും പറഞ്ഞിട്ടില്ലാത്ത ഞാൻ ആദ്യമായി ഉപ്പാന്റെ വാക്കിനെ എതിർത്തു. ഉപ്പാനോട് എനിക്ക് നിന്നെ ഉപേക്ഷിക്കാൻ പറ്റില്ലെന്ന് പറഞ്ഞു. എന്റെ വാക്ക് അനുസരിക്കാൻ പറ്റാത്തവർ ഈ വീട്ടിൽ താമസിക്കണ്ടായെന്ന് ഉപ്പ പറഞ്ഞു. ഉപ്പാനോട് ഒരുപാട് തവണ സംസാരിക്കാൻ ശ്രമിച്ചെങ്കിലും ഉപ്പ ഒന്നും കേൾക്കാൻ തയ്യാറായില്ല. വേദനയോടെ നിന്നെയും കൊണ്ട് ആ വീടിന്റെ പടിയിറങ്ങി. ആ നാട്ടിൽ തന്നെ ഒരു വാടകവീടെടുത്ത് താമസം തുടങ്ങി. വിവാഹം ഉറപ്പിച്ചപെണ്ണിന്റെ വീട്ടുകാർ അതിൽ നിന്നും പിന്മാറി. വീട്ടിൽ വന്നു ഉപ്പാനെ അപമാനിച്ചു സംസാരിക്കുകയും ചെയ്തതോടെ ഉപ്പാക്ക് എന്നോടുള്ള ദേഷ്യം ഇരട്ടിയായി. ഈ നാട്ടിൽ നിന്ന് തന്നെ പോകാൻ എന്നോട് ആവിശ്യപ്പെട്ടു. ആ വീടുമായോ നാടുമായോ യാതൊരു ബന്ധവും പാടില്ലെന്ന് പറഞ്ഞു.

ഞാൻ കാരണം എന്റെ കുടുംബത്തിനും ചീത്തപേര് ഉണ്ടാവാൻ ഞാൻ ആഗ്രഹിച്ചില്ല. ആകെയൊരു ആശ്വാസം നിന്റെ മുഖത്ത് വിരിയുന്ന പാൽപുഞ്ചിരി മാത്രം ആയിരുന്നു. അത് മതിയായിരുന്നു എനിക്ക് എന്തും തരണം ചെയ്യാൻ. അന്ന് രാത്രി തന്നെ ആ നാട് വിട്ടു. എങ്ങോട്ടെന്ന് ഇല്ലാത്ത യാത്ര. ഇവിടെ ഈ നാട്ടിൽ അവസാനിച്ചു. ഇവിടെ വെച്ചാണ് സൽമയുടെ ഉപ്പാനെ പരിചയപ്പെട്ടത്. എന്റെ കഥയൊക്കെ അറിഞ്ഞപ്പോൾ താമസിക്കാൻ ഒരു വീടും ജോലിയും ശരിയാക്കി തന്നു. പിഞ്ചു പൈതലിനെയും കൊണ്ട് ജോലിക്ക് പോകാനോ നിന്റെ കാര്യങ്ങൾ നോക്കാനോ ഒന്നും അറിയാതെ ശരിക്കും പെടാപാട് പെട്ടു. എന്റെ കഷ്ടപാട് കണ്ടു എന്നെ സഹായിക്കാൻ സൽമയും സമീറും എത്തി.ഒരു സ്ത്രീയുടെ മഹത്വം എനിക്ക് മനസ്സിലാക്കി തന്ന നാളുകൾ ആയിരുന്നു അത്. ജോലിക്ക് പോകുമ്പോൾ നിന്നെ നോക്കാൻ ഇവളെ ഏല്പിക്കും.

പിന്നെ പിന്നെ സൽമയില്ലാതെ ഒന്നിനും വയ്യ എന്ന അവസ്ഥയായി. രാത്രിയെന്നോ പകലെന്നോ ഇല്ലാതെ ഇവളുടെ വരവ് നാട്ടുകാരിൽ മുറു മുറുപ്പ് ഉയരാൻ തുടങ്ങി. ഞാൻ കാരണം ഒരു കുടുംബം കൂടി വേദനിക്കുന്നത് എനിക്ക് സഹിച്ചില്ല. അവിടെ നിന്നും പോകാൻ ഇറങ്ങിയ എന്നെ ഇവരുടെ ഉപ്പ പിടിച്ചു വെച്ചു. സൽമയെ വിവാഹം കഴിച്ചു തരാൻ സമ്മതം ആണെന്ന് പറഞ്ഞു. ആദ്യമൊന്നും ഞാൻ സമ്മതിച്ചില്ല. എന്റെ മോളെ രണ്ടാം തരക്കാരിയായി കാണുന്നത് എനിക്ക് സഹിക്കാൻ പറ്റുന്നതായിരുന്നില്ല. സ്വന്തം കുട്ടിയുണ്ടായാൽ ഇവളൊരു ബാധ്യതയായി മാറുമെന്ന പേടിയും മനസ്സിൽ ഉണ്ടായിരുന്നു. എന്റെ ഇഷ്ടപ്രകാരം ആണ് ആ ആലോചന വന്നതെന്നും ഇവളെ പിരിയാൻ പറ്റില്ലെന്ന് പറഞ്ഞു സൽമ കരഞ്ഞപ്പോൾ എന്റെ മനസ്സും മാറിതുടങ്ങി. ഒരു അനാഥയാണെന്ന സത്യം ഒരിക്കലും അറിയിക്കില്ലെന്ന സത്യം ഇടീച്ചു ഇവളെ ഞാൻ ജീവിതസഖിയാക്കി. എന്നെ എന്റെ വീട്ട്കാർ വേണ്ടെന്നു വെച്ചെങ്കിലും എനിക്ക് പറ്റുമായിരുന്നിലഅത്. ഇടക്കൊക്കെ പോകും എല്ലാവരെയും കാണും.

അവർക്ക് പറയാൻ ഒറ്റ വാക്കേ ഉള്ളു. നിന്നെ ഉപേക്ഷിച്ചു പോയാൽ സ്വീകരിക്കാൻ തയ്യാറാണെന്ന്. എനിക്ക് പറ്റില്ലെന്ന് തീർത്തു പറഞ്ഞു. ഒരിക്കലും എനിക്ക് എടുത്ത തീരുമാനം തെറ്റാണെന്നു തോന്നിയിട്ടില്ല. നിന്നെപോലൊരു മോളെ കിട്ടിയത് എന്റെ ഭാഗ്യം ആണെന്ന് ഞാൻ കരുതിയിട്ടുള്ളു. നിന്റെ ഉമ്മാന്റെ ഒരു ആഗ്രഹം എനിക്ക് നിറവേറ്റാൻ പറ്റി. ബഷീറിന്റെ മുന്നിലൂടെ അവന്റെ ഒരു സഹായം ഇല്ലാതെ അന്തസ്സായി നിന്നെ വളർത്തി വലുതാക്കുമെന്ന്. സൽമയുടെ അകന്ന ബന്ധു ആയിരുന്നു ബഷീർ. ഇവളെ വിവാഹം കഴിച്ച ശേഷം ആണ് ബഷീർ ഇവരുടെ അകന്ന ബന്ധു ആണെന്ന് അറിഞ്ഞത്. അവനോട് പലപ്പോഴും പറയാൻ തോന്നിയിട്ടുണ്ട് നിന്റെ മോള സഫ്നയെന്ന്. നിന്നെ സ്വന്തം മോളായി കണ്ട എനിക്ക് മറ്റൊരാളുടെ ആണെന്ന് ആലോചിക്കാൻ പോലും പറ്റുന്നത് ആയിരുന്നില്ല. അതാ എല്ലാരിൽ നിന്നും മറച്ചു വെച്ചത്. ഇത്രയും കാലം നിന്നിൽ നിന്നും എല്ലാം മറച്ചു വെച്ചൂന്ന് ഉള്ള തെറ്റേ ഞാൻ ചെയ്തിട്ട് ഉള്ളു. ഉപ്പ പറഞ്ഞു നിർത്തി അവളെ നോക്കി. നിറഞ്ഞൊഴുകുന്ന മിഴികളോടെ തന്നെ നോക്കി നിൽക്കുന്നത് കണ്ടു.

നിന്നോട് ഉപ്പയും ഉമ്മയും ആരാണെന്ന് പറയാത്തതിന് ദേഷ്യം തോന്നുന്നുണ്ടോ. അതിന് മറുപടി പറയാതെ അവൾ ഉപ്പാനെ കെട്ടിപിടിച്ചു. കണ്ടു നിന്ന എല്ലാവരുടെയും കണ്ണ് നിറഞ്ഞു ആ കാഴ്ച കണ്ട്. അവളുടെ മനസ്സിൽ മുഴുവൻ ഷെറിയാരുന്നു. അവൾ തന്റെ സഹോദരിയാണെന്ന് ഉള്ള ചിന്ത ഇത് വരെഉണ്ടായ എല്ലാ വെറുപ്പും വൈരാഗ്യവും കഴുകികളഞ്ഞു. ഉപ്പ എന്ന ആ മനുഷ്യനോട് വെറുപ്പും നിറഞ്ഞു വന്നു. ഒരിക്കലും ഈ സത്യം അറിയേണ്ടിയിരുന്നില്ലെന്ന് തോന്നിപ്പോയി അവൾക്ക്. അവൾക്ക് ഷെറിയെ കാണണമെന്ന് പറഞ്ഞു. ആരും അവളെ തടഞ്ഞില്ല. സാലിയുടെ കൂടെ അവൾ പോയി. Icu വിൽ തന്നെ ആയിരുന്നു അവൾ.icu വിന്റെ പുറത്ത് തന്റെ ഉപ്പ എന്ന് പറയുന്ന ആ മനുഷ്യനെ അവൾ കണ്ടു. അവൾ വെറുപ്പോടെ മുഖം തിരിച്ചു. അവൾ കുറച്ചു ദൂരെയായി നിന്നതേ ഉള്ളു. സാലി പോയി അന്വേഷിച്ചു വന്നു. 24മണിക്കൂർ ആവാതെ ഒന്നും പറയാൻ പറ്റില്ലെന്ന ഡോക്ടർ പറഞ്ഞത്.

സാലി പറയുന്നത് കേട്ടു ഷെറിക്ക് ഒന്നും പറ്റരുതെന്ന് മനസ്സുരുകിതന്നെ അവൾ പ്രാർത്ഥിച്ചു. സാലിയും അവളും അവിടെതന്നെ നിന്നു. രാത്രി ആയപ്പോൾ ഡോക്ടർ വന്നു പറഞ്ഞു അപകടനില തരണം ചെയ്തു വെന്ന്.കാണാൻ ആരെയും സമ്മതിച്ചില്ല. സഫു സാലിയുടെ കൂടെ തിരിച്ചു വീട്ടിലേക്ക് പോയി. *** ഫൈസി അറിഞ്ഞിരുന്നു ഷെറിക്ക് സംഭവിച്ചതെല്ലാം. ചത്തു പോയിരുന്നുവെങ്കിൽ എന്നായിരുന്നു അവന് കേട്ടപ്പോൾ തോന്നിയത്. ആ സംഭവത്തിനു ശേഷം സഫുന്റെ മുഖത്ത് നോക്കാൻ പറ്റിയിട്ടില്ല. പക്ഷേ അവളെന്തിന് സൂയിസൈഡ്ന് ശ്രമിച്ചു എന്ന് എത്ര ആലോചിച്ചിട്ടും അവന് മനസ്സിലായില്ല. ആ സംഭവം കഴിഞ്ഞു രണ്ടു ദിവസം കഴിഞ്ഞുള്ള ഒരു പകൽ. ഫൈസി ഉറങ്ങി എണീറ്റു റൂമിൽ നിന്നും പുറത്തിറങ്ങിയതും തന്നെ ദേഷ്യത്തോടെ നോക്കുന്ന ഉപ്പനെയും ഉമ്മനെയും ആണ് കണ്ടത്. അവനെ കണ്ടതും ഉപ്പ അവന്റെ മുഖത്ത് ആഞ്ഞടിച്ചു. എന്താ സംഭവം എന്നറിയാതെ അവൻ നിന്ന് പകച്ചു. അവന്റെ നേർക്ക് ഉപ്പ ന്യൂസ്‌പേപ്പർ നീട്ടി. അവനത് നോക്കി. അവൻ ദേഷ്യം കൊണ്ട് വിറച്ചു.

അവൻ ന്യൂസ്‌ പേപ്പറും എടുത്തു പെട്ടന്ന് ഡ്രസ്സ്‌ മാറ്റി പുറത്തേക്കു പോയി. ** എസ്ക്യൂസ്‌ മി ഷെറിന്റെ റൂം നമ്പർ എത്രയാ. റിസപ്ഷ്യനിസ്റ്റ് റൂം നമ്പർ പറഞ്ഞു കൊടുത്തു. അവൻ അവിടേക്ക് നടക്കുകയല്ല ഓടുകയാരുന്നു. അവൻ റൂം തുറന്നു അകത്തേക്ക് കയറി. ഷെറി കിടക്കുന്നത് കണ്ടു. അവളെ മൈൻഡ് ചെയ്യാതെ അവൻ ചുറ്റും നോക്കി. ആരെയും കണ്ടില്ല. ഷെറിയുടെ ഉമ്മ വരുന്നത് കണ്ടു. സഫു എവിടെ അവൻ അവരോട് ചോദിച്ചു. സഫു താഴെ വിസിറ്റേഴ്സ് റൂമിൽ ഉണ്ട്. അവൻ അപ്പൊ തന്നെ റൂമിൽ നിന്നും ഇറങ്ങി. വിസിറ്റേഴ്സ് റൂമിൽ സഫു സനയോട് സംസാരിച്ചു കൊണ്ട് ഇരിക്കുന്നത് കണ്ടു. ഫൈസിയെ കണ്ടതും അവൾ വേഗം എണീറ്റു നിന്നു. അവൻ അവളെ അടുത്തേക്ക് പോയി അവളുടെ മുഖത്ത് ആഞ്ഞടിച്ചു. അവൾ ഞെട്ടി പകച്ചു അവനെ നോക്കി. ന്യൂസ്‌ പേപ്പർ അവളെ നേർക്ക് നീട്ടി ചോദിച്ചു എന്താടി ഇത് അവൾ അറിയില്ലെന്ന് തലയാട്ടി. സഫുന്റെ മുഖത്ത് ഒരിക്കൽ കൂടി അവന്റെ അടിവീണു. കള്ളം പറയുന്നോ. എനിക്കൊന്നും അറിയില്ല. എന്നെ തല്ലിയെന്ന് വെച്ചു ചെയ്യാത്ത കുറ്റം ഞാനേറ്റെടുക്കില്ല.

വീണ്ടും അവൻ തല്ലാൻ നോക്കിയതും സന അവന്റെ മുന്നിൽ വന്നു. നിനക്കെന്താ ഭ്രാന്ത് പിടിച്ചോ ഫൈസി. മുന്നിൽ നിന്ന് മാറി നിൽക്ക് സന. ഇങ്ങനെ ദേഷ്യപെടാൻ മാത്രം എന്ത് തെറ്റാ അവൾ ചെയ്തത്. നിന്നോടല്ലേ മാറാൻ പറഞ്ഞത് അവൻ സനയെ പിടിച്ചു പിറകിലേക്ക് തള്ളി. അവൾ വീഴാൻ നോക്കിയതും ആരോ അവളെ പിടിച്ചു. സന മുഖം ഉയർത്തി നോക്കി സാലി. സന എന്തോ പറയാൻ നോക്കിയതും സാലി മിണ്ടരുതെന്ന് ചുണ്ടിൽ വിരൽ വെച്ചു പറഞ്ഞു. എന്നിട്ട് സനയെ കൂട്ടി റൂമിൽ നിന്നും പുറത്തിറങ്ങി. എന്താ സാലി പ്രശ്നം. സഫുനെ തല്ലുന്നത് കണ്ടിട്ടും നീയെന്താ മിണ്ടാതെ നിൽക്കുന്നെ. അവൾ ചെയ്തതെറ്റിന് അവന്റെ സ്ഥാനത് ഞാൻ ആയിരുന്നുവെങ്കിൽ അവളെ പെട്രോൾഒഴിച്ച് കത്തിച്ചേനെ.അവനയോണ്ട് ഇത്രയെ ചെയ്തുള്ളു. അവളെ തല്ലിയ ആ പാവത്തിന്റെ സങ്കടം കുറച്ചെങ്കിലും കുറഞ്ഞാലോ.

അങ്ങനെ എങ്കിലും അവന് കുറച്ചു ആശ്വാസം കിട്ടട്ടെ. അല്ലെങ്കിലും രണ്ടു കിട്ടാത്ത കുറവ് അവൾക്കുണ്ട്. സന ഒന്നും മനസ്സിലാവാതെ കണ്ണ് മിഴിച്ചു അവനെയും സഫുവിനെയും നോക്കി നിന്നു. ഫൈസി സഫുന്റെ അടുത്തേക്ക് നടന്നടുത്തു. അവൾ പിറകോട്ടും നടന്നു ചുമരിൽ തട്ടി നിന്നു. പറയടി എന്താ നിന്റെ ഉദ്ദേശം അവൾ മാറിപ്പോകാൻ നോക്കിയതും അവൻ അവളെ കയ്യിൽ പിടിച്ചു പിറകോട്ട് തിരിച്ചു. പറഞ്ഞിട്ട് പോയ മതി. വേദനകൊണ്ട് പുളഞ്ഞെങ്കിലും അവൾ അനങ്ങിയില്ല. സഹികെട്ടു അവൻ പിടി വിട്ടു. നിനക്ക് പറയാൻ പറ്റില്ലല്ലേ. നിന്നെ കൊണ്ട് പറയിപ്പിക്കാൻ പറ്റുമോന്ന് ഞാനും ഒന്ന് നോക്കട്ടെ. അവൻ അവളെ നേർക്ക് കൈ ചുരുട്ടി അടിക്കാൻ നോക്കി. അവൾ കണ്ണ് പൂട്ടി നിന്നു. എന്തൊക്കെയോ പൊളിഞ്ഞു വീഴുന്ന ശബ്ദം കേട്ടു അവൾ കണ്ണ് തുറന്നു നോക്കി. ജനൽ ഗ്ലാസ്‌ അടിച്ചു പൊട്ടിച്ചതാണ്. അവന്റെ കയ്യിൽ ബ്ലഡ്‌ പടർന്നു. വീണ്ടും അടിക്കാൻ നോക്കിയതും അവൾ കൈ പിടിച്ചു. ഞാൻ സത്യം പറയാം.ഞാൻ തന്നെയാ ഇത് ചെയ്തത് ...... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story