💕മിഴികൾ പറഞ്ഞ പ്രണയം 💕: ഭാഗം 82

mizhikal paranja pranayam

രചന: സഫ്‌ന കണ്ണൂർ

ഭർത്താവിനെ സഹോദരിക്ക് വിട്ടു കൊടുക്കാൻ അവൾ തീരുമാനിച്ചു. സന ഞെട്ടലോടെ സാലിയെ നോക്കി. ഫൈസിയെ ഷെറിയെ കൊണ്ട് കെട്ടിക്കാനോ. അവൾക്കെന്താ വട്ടായോ. ലോകത്ത് ഏതെങ്കിലും പെണ്ണ് ചെയ്യുന്നതാണോ ഇത്. ഷെറിക്ക് ഒരിക്കലും അവനെ വിട്ടു കൊടുക്കില്ലെന്ന് പറഞ്ഞു നടന്നവളാ. എന്നിട്ടിപ്പൊ സഹോദരി ആണെന്ന് അറിഞ്ഞപ്പോൾ ത്യാഗം ചെയ്യുകയാണോ. അങ്ങനെയും പറയാം. നിന്നോടപ്പോ അവളൊന്നും പറഞ്ഞില്ലേ. സന ഇല്ലെന്ന് തലയാട്ടി. ഷെറിക്ക് ബോധം വന്നു ക്രിട്ടിക്കൽ സ്റ്റേജ് തരണം ചെയ്തുന്നു പറഞ്ഞത് കേട്ടു ഞാനും സഫുവും ഹോസ്പിറ്റലിൽ നിന്നും പോകാൻ ഇറങ്ങിയാതാരുന്നു. സിസ്റ്ററെ നിലവിളിയും ഡോക്ടർമാർ ഓടി പോകുന്നതും കണ്ട ഞാനും അവളും പോയി നോക്കിയത്.ബോധം വന്ന ഷെറി വീണ്ടും അവിടിരുന്ന എന്തോ എടുത്തു കൈ മുറിച്ചു. പിടിച്ചു വെക്കാൻ പോയ എല്ലാവരെയും ഉപദ്രവിച്ചു. ആകെ വയലന്റ് ആയി. എങ്ങനെയൊക്കെയോ അവളെ പിടിച്ചു വെച്ചു മയക്കി കിടത്തി.

ഡോക്ടർ പിന്നെ വന്നു സംസാരിച്ചപ്പോഴാ അറിഞ്ഞത് അവൾ ഇപ്പൊ അബ്നോർമൽ സ്റ്റേജിൽ ആണെന്ന്. അവരുടെ ഭാഷയിൽ പറഞ്ഞ സൂയിസൈഡ് മാനിയാക്ക് ആണെന്ന്. സൂയിസൈഡ് മാനിയാക്ക് എന്ന് പറഞ്ഞാൽ എന്താ. ആത്മഹത്യ പ്രവണതയുള്ള ഒരു മെന്റൽ സ്റ്റേജ്. അവളിൽ ഉള്ള കുറ്റബോധം ആഗ്രഹിച്ചത് കിട്ടാത്തതിൽ ഉള്ള നിരാശ അതൊക്കെയാണ് അവളെ മനസ്സിൽ ഇപ്പൊ. അവളെ പ്രശ്നങ്ങൾ പരിഹരിച്ചു മാറ്റാതെ ചികിൽസിച്ചിട്ട് കാര്യം ഇല്ല. വീണ്ടും എപ്പോ വേണമെങ്കിലും സൂയിസൈഡ് ചെയ്തേക്കാം. അവളെ ഉപ്പയും ഉമ്മയും ആങ്ങളമാരൊക്കെ ഒരേ കരച്ചിലും ബഹളവും ഒക്കെ ആയിരുന്നു. ഞാനും സഫുവും എന്താ വേണ്ടെന്നു അറിയാതെ പരസ്പരം നോക്കി നിന്നു. നമുക്ക് പോകാന്നു പറഞ്ഞു അവളെ നിർബന്ധിച്ചു കൂട്ടി വരാൻ നോക്കുകയാരുന്നു. അപ്പോഴാ അവളെ ഉപ്പ സഫുന്റെ അടുത്തേക്ക് വന്നത്.

അവളെ മുന്നിൽ വന്നു നിന്നെങ്കിലും അവൾ മൈൻഡ് ചെയ്യാതെ പോകാൻ നോക്കി. അയാൾ സഫുന്റെ കയ്യിൽ കയറി പിടിച്ചു. സഫു കൈ തട്ടിതെറിപ്പിച്ചു. തൊട്ട് പോകരുതെന്നെ സഫു അയാളെ നേർക്ക് കൈ ചൂണ്ടി പറഞ്ഞു. അവളുടെ കണ്ണുകളിൽ തീ ആളുന്നത് പോലെ തോന്നി എനിക്ക്. ദേഷ്യവും വെറുപ്പും ഒക്കെ ഉണ്ടായിരുന്നു അവളുടെ മുഖത്ത്. എന്നോട് പൊറുക്കണം മോള്. മോളെ ഉമ്മാനോട് ചെയ്തു പോയ തെറ്റിന് ഞാൻ മാപ്പ് പറയുന്നു. അവളെ നേർക്ക് കൈ കൂപ്പി കരഞ്ഞു കൊണ്ട് അയാൾ പറഞ്ഞത് കേട്ടു എനിക്കും ചെറുതായി സങ്കടം തോന്നാതിരുന്നില്ല. എന്നാൽ സഫു ആദ്യമായി ഉച്ചയെടുത്തു സംസാരിക്കുന്നത് ഞാൻ കേട്ടു. എനിക്ക് നിങ്ങളെ കാണുന്നത് തന്നെ വെറുപ്പാണ്. എനിക്ക് ഇങ്ങനെ ഒരു ഉപ്പയില്ല. എനിക്ക് വേണ്ടതാനും. എന്റെ ഉമ്മാനോട് ചെയ്ത തെറ്റിന് മുഖത്തിട്ട് ഒന്ന് തരാനാ എനിക്ക് തോന്നുന്നത്. കൂടുതൽ കണ്ടു നിന്ന ഞാനത് ചെയ്തു പോകും. അത് കൊണ്ട് ദയവുചെയ്തു ഇനിയെന്റെ മുന്നിൽ വന്നു പോകരുത്.

അതും പറഞ്ഞു പോകാൻ നോക്കിയതും അയാൾ സഫുന്റെ മുന്നിൽ മുട്ട് കുത്തി നിന്നു കാൽ പിടിക്കാൻ നോക്കിയതും പെട്ടന്ന് ആയിരുന്നു. എന്നിട്ട് പോലും അവളെ മുഖത്ത് യാതൊരു ഭാവ വിത്യാസം ഇല്ലായിരുന്നു. മാപ്പ് ചോദിച്ചാലും പൊറുക്കാൻ പറ്റാത്ത തെറ്റാ ഞാൻ നിങ്ങളോട് ചെയ്തത്. അതിന്റെ ശിക്ഷയാണ് ഇപ്പൊ അനുഭവിക്കുന്നതും. ഇപ്പൊ നിന്റെ മുന്നിൽ ഞാൻ കാലു പിടിച്ചു അപേക്ഷിക്കുകയാണ് എന്റെ മോളെ രക്ഷിക്കണം. അവളെ രക്ഷിക്കാൻ നിനക്ക് മാത്രമേ കഴിയൂ. അവൾ പുച്ഛത്തോടെ അയാളെ നോക്കി ചിരിച്ചു. എന്റെ ഉമ്മ നിങ്ങളെ മുന്നിൽ ഇത് പോലെ കരഞ്ഞു അപേക്ഷിച്ചിട്ടുംനിങ്ങൾ എന്നെ സ്വീകരിച്ചില്ല. പറ്റിക്കാൻ ആയിട്ടെങ്കിലും സമ്മതം മൂളിയിരുന്നെങ്കിൽ എന്റെ ഉമ്മ മനസ്സമാധാനത്തോടെ കണ്ണടച്ചേനെ. അത് പോലും ചെയ്തില്ലല്ലോ നിങ്ങൾ. നിങ്ങളെ വിശ്വസിച്ചു നിങ്ങളെ ജീവന് തുല്യം സ്നേഹിച്ചതിനു എന്റെ ഉമ്മാക്ക് നിങ്ങൾ കൊടുത്ത ശിക്ഷ ഒരിക്കലും മറക്കില്ല ഞാൻ. ഒരു കാര്യത്തിൽ എനിക്ക് സന്തോഷം ആയി ഒരുപാട് സന്തോഷം ആയി എന്റെ മുന്നിൽ നിങ്ങൾ ഇങ്ങനെ നിൽക്കുന്നത് കണ്ടു എന്റെ ഉമ്മാന്റെ ആത്മാവ് സന്തോഷിക്കുന്നുണ്ടായിരിക്കും.

എന്റെ ഉമ്മാനോട് നിങ്ങൾ ചെയ്ത തെറ്റിനുള്ള ശിക്ഷ തന്നെയാണ് ഇത്. ആ തെറ്റിനുള്ള ശിക്ഷയാണ് എന്റെ മുന്നിൽ കൈ കൂപ്പി നിൽക്കുന്ന നിങ്ങളും. അതും പറഞ്ഞു സ്ലോ മോഷനിൽ ആരെയും നോക്കാതെ എന്റെ കയ്യും പിടിച്ചു ഇറങ്ങി വന്നവളാ അത്. വീട്ടിൽ എത്തുന്ന വരെ പിന്നെ എന്നോട് ഒന്നും മിണ്ടിയില്ല. പക്ഷേ എന്തൊക്കയോ വെട്ടിപ്പിടിച്ച ഭാവം ആയിരുന്നു അവളുടെ മുഖത്ത്. ഇന്ന് രാവിലെ വിളിച്ചിട്ട് പറയുവാ. ഷെറിയെ രക്ഷിക്കണം. എന്റെ അനിയത്തിയാ അവൾ. അവളുടെ ഉപ്പ ചെയ്ത തെറ്റിന് അവളെ ശിക്ഷിക്കുന്നത് ശരിയല്ല. ഫൈസിയെ ഷെറിക്ക് വിട്ട് കൊടുക്കാൻ പോവ്വുകയാ ഞാനെന്ന്. ഇതിന്റെ പേരിൽ ഞാൻ അവളുമായി തെറ്റി. ഒരിക്കലും ഇതിന് സമ്മതിക്കില്ലെന്ന് വരെ ഞാൻ പറഞ്ഞു. അതിന് നിന്റെ സഹായം എനിക്ക് വേണ്ട. എന്റെ കൂടെ നിൽക്കാത്തവരെ എനിക്ക് വേണ്ട. നിന്റെ ഫ്രണ്ട്ഷിപ് എനിക്ക് വേണ്ടന്ന് എന്റെ മുഖത്ത് നോക്കി പറഞ്ഞു. പിന്നെ ഞങ്ങൾ ഇത് വരെ മിണ്ടിയിട്ട് ഇല്ല.അവരായി അവരെ പാടായി സാലി സനയും കൂട്ടി പുറത്തേക്ക് പോയി. അവൻ പിന്തിരിഞ്ഞു സഫുനെ നോക്കി.

എന്തും നേരിടാൻ തയ്യാറായി നിൽക്കുന്ന അവളുടെ മുഖം കണ്ടതും അവന്റെ മനസ്സിലേക്ക് ഒരുപാട് സംശയങ്ങൾ ഓടിയെത്തി. ഒന്നെനിക്ക് ഉറപ്പാ ഈ രണ്ടു ദിവസം അവൾ ആ വീട്ടിൽ നിന്നും മിസ്സിംഗ്‌ ആയിരുന്നു. ചോദിച്ചപ്പോൾ എവിടെയും തൊടാത്ത മറുപടിയും. ഈ രണ്ടു ദിവസം അവൾക്കെന്തോ സംഭവിച്ചിട്ടുണ്ട്. അതാണ്‌ ഈ ഭാവമാറ്റം. ഞാൻ കണ്ടു പിടിച്ചിരിക്കും സഫു നീ എവിടെആയിരുന്നുന്ന്. ** അനാശ്വാസപ്രവർത്തനത്തിന് യുവ ബിസിനസ്കാരൻ അറസ്റ്റിൽ. ന്യൂസ്‌ പോരാഞ്ഞിട്ട് എന്റെയും അവളെയും ഫോട്ടോയും. അവൻ പുച്ഛത്തോടെ അവളെ മുഖത്തേക്ക് ആ പേപ്പർ വലിച്ചെറിഞ്ഞു. ഷെറിയ ഇതിന്റെ പിന്നിലെന്നായിരുന്നു എന്റെ സംശയം. അന്വേഷിച്ചപ്പോഴല്ലേ അറിഞ്ഞേ. ഈ ന്യൂസ്‌ എന്റെ പുന്നാര ഭാര്യയാ അവർക്ക് കൊടുത്തതെന്ന്. ഏതായാലും നിന്നോട് എനിക്ക് ഒരുപാട് നന്ദിയുണ്ട്.രണ്ടു കോപ്പി മാത്രമേ അച്ചടിചിട്ട് ഉള്ളു.അതിനർത്ഥം എന്റെ വീട്ടുകാർ ഈ ന്യൂസ്‌ അറിയണം എന്നാണ് പ്രാധാന്യം. അവൾ മുഖം കുനിച്ചു നിന്നതല്ലാതെ ഒന്നും മിണ്ടിയില്ല.

ഒരു മഞ്ഞപത്രത്തിൽ ന്യൂസ്‌ കൊടുത്തു അത് എന്റെ വീട്ടിൽ കൊണ്ടിട്ട് എന്റെ വീട്ടുകാരെയും ഷെറിന്റെ വീട്ടുകാരെയും അറിയിച്ചു. എന്നെഎല്ലാവരെ മുന്നിലും മോശക്കാരൻ ആക്കി. ഉപ്പ സംഭവം എന്താന്ന് പോലും ചോദിക്കാതെ എന്നെ തല്ലി. ആദ്യായിട്ട എന്റെ ഉപ്പ എന്നെ തല്ലിയത്. മോളെ ഭാവി പോയിന്നു പറഞ്ഞു ഷെറിയുടെ ഉപ്പന്റെയും ഇക്കാക്കമാരെയും പ്രകടനം വേറെ. എല്ലാരെ മുന്നിലും അപമാന ഭാരത്താൽ തലകുനിക്കേണ്ടി വന്നു ഞാനും എന്റെ ഉപ്പയും . ഷെറിക്ക് ഇനി നല്ലൊരു ഭാവിഇല്ലെന്നും അവളുടെ ജീവിതം നശിപ്പിക്കരുതെന്നും പറഞ്ഞു അവളുടെ ഉപ്പ എന്റെ ഉപ്പാന്റെ കാല് പിടിക്കാൻ വരെ നോക്കി. സഫുവുമായി ഡിവോഴ്സ് പേപ്പറിൽ ഒപ്പിടാമെന്നും കേസും കാര്യവും കഴിഞ്ഞു ഷെറിയെ ഞാൻ വിവാഹം കഴിക്കാമെന്നും എന്റെ ഉപ്പ അവർക്ക് വാക്ക് കൊടുത്തു. എന്റെ വീട്ടിൽ ഇത് അറിയിച്ചത് കൊണ്ട് എന്തായിരുന്നു നിനക്ക് ലാഭം.പറയെടി. അവൻ അവളുടെ ഇരു ചുമലിലും പിടിച്ചു അമർത്തികൊണ്ട് ചോദിച്ചു. വേദന കൊണ്ട് അവൾ പുളഞ്ഞു. നീ ഷെറിയെ വിവാഹം കഴിക്കണം അതിന് വേണ്ടിയാ ഇങ്ങനെയൊക്കെ ചെയ്തത്.

അവൻ ഞെട്ടലോടെ അവളെ വിട്ടു. നീയെന്താ ഇപ്പൊ പറഞ്ഞെ. ഞാൻ.... അവളെ നിനക്ക് എന്താടി ഭ്രാന്ത് പിടിച്ചോ. ഇവരൊക്കെ പറഞ്ഞത് ശരിയല്ലെ. അവളെ വിവാഹം കഴിക്കാൻ ബാധ്യതസ്ഥനാണ് നീ. ഷെറിക്ക് നീയില്ലാതെ ജീവിക്കാൻ കഴിയില്ല. ദയവുചെയ്തു അവളെ കൈ വിടരുത്. നീയവളെ വിവാഹം കഴിച്ചേ പറ്റു. പുതിയ ബന്ധങ്ങൾ കിട്ടിയ വിവരം മിനിഞ്ഞാന്ന് ഇക്ക പറഞ്ഞു അറിഞ്ഞിരുന്നു. സഹോദരിയാണെന്ന് അറിഞ്ഞപ്പോൾ പൊട്ടിമുളച്ച സഹോദരി സ്നേഹവോ അതോ എന്നെ വേണ്ടെന്നു വെക്കാൻ കണ്ടു പിടിച്ച പുതിയ നാടകമോ. അത് കൂടി പറഞ്ഞ ഉപകാരം ആയിരുന്നു. ഷെറിയിപ്പോ നോർമൽ അവസ്ഥയിൽ അല്ല. ഷി ഈസ്‌ അബ്നോർമൽ. അവൾക്ക് സൂയിസൈഡ് മാനിയാക്ക്‌ ആണ്. എന്ന് വെച്ചാൽ ആത്മഹത്യ പ്രവണതയുള്ള മെന്റൽ അവസ്ഥ. അവളെ രക്ഷിക്കാൻ ഇപ്പോ നിനക്ക് മാത്രമേ കഴിയൂ. നിന്നെ കിട്ടില്ലെന്ന്‌ തോന്നിയാൽ അവൾ വീണ്ടും ആത്മഹത്യക്ക് ശ്രമിക്കും. അവൾക്ക് ഒന്നും സംഭവിക്കാൻ പാടില്ല. നീ അവളെ വിവാഹം കഴിക്കണം അത് മാത്രമേ അവളെ രക്ഷിക്കാൻ വഴിയുള്ളു.

അവൾ ചാവുകയോ ജീവിക്കുകയോ എന്താന്ന് വെച്ച ചെയ്തോട്ടെ. അല്ലാതെ ഞാൻ അവളെ വിവാഹം കഴിക്കുന്നു സ്വപ്നത്തിൽ പോലും ആരും കരുതണ്ട. എന്നെ ആഗ്രഹിച്ചത് അവളെ തെറ്റ്‌. ആ തെറ്റ്‌ തിരുത്തേണ്ടത് അവളാണ്. തിരുത്തി കൊടുക്കേണ്ടത് മറ്റുള്ളവരും. നിനക്ക് എങ്ങനെ പറയാൻ തോന്നുന്നു ഇതെന്നോട് പറയാൻ. സഹോദരി സ്നേഹത്തിന് മുന്നിൽ അവൾ ചെയ്തതൊക്കെ നീ മറന്നോ. അവൾ നിന്നോടുള്ള സ്നേഹം കൊണ്ട ഇങ്ങനെ തെറ്റുകൾ ചെയ്തു കൂട്ടിയത്. അവളെ തിരുത്തി അവൾക് ജീവിതം കൊടുക്കാൻ ഇനി നിനക്കെ പറ്റു. അറിയാഞ്ഞിട്ട് ചോദിക്കുവാ ഒരു കാലത്തും എനിക്ക് മനസ്സമാധാനം തരില്ലെന്ന് കച്ച കെട്ടി ഇറങ്ങിയിരിക്കുകയാണോ നീ. എല്ലാർക്കും സമാധാനം കിട്ടാനാ ഈ പറയുന്നേ. നിന്നെ ഒരുപാട് സ്നേഹിക്കുന്നുണ്ട് അവൾ. നീയില്ലാതെ ജീവിക്കാൻ പറ്റില്ല അവൾക്ക്. അപ്പൊ നിനക്ക് ഞാനില്ലാതെ ജീവിക്കാൻ പറ്റോ. അവളെ കയ്യിൽ പിടിച്ചു കണ്ണിൽ നോക്കി അവൻ ചോദിച്ചതും അവൾക്ക് നെഞ്ച് പിടയുന്ന വേദന തോന്നി. അവന്റെ കണ്ണിൽ തന്നെ നോക്കിയ ഞാൻ പൊട്ടിക്കരഞ്ഞു പോകുമെന്ന് അവൾക്ക് തോന്നി. അവൾ നോട്ടം തെറ്റിച്ചു അവന്റെ കൈ വിടുവിച്ചു. എന്നെ പോലെയല്ല അവൾ മനസ്സ് കൊണ്ടും ശരീരം കൊണ്ടും അവൾ...... ബാക്കി പറയാനാവാതെ അവൾ നിന്ന് ഉരുകി. ശരീരം കൊണ്ട്......

ബാക്കി പറയാൻ എന്താ മടി. ആരടി അതിന് കാരണക്കാരൻ..... ഞാനാണോ. അവളല്ലേ അങ്ങനെയൊരു തെറ്റ്‌ ചെയ്തത്. ആ തെറ്റിൽ എനിക്ക് മനസ്സാ വാചാ ഒരു പങ്കും ഇല്ല.അങ്ങനെ സംഭവിച്ചതിൽ ഒരു കുറ്റബോധവും എനിക്ക് തോന്നുന്നുമില്ല.ഒന്ന് കുളിച്ച തീരുന്ന അഴുക്കെ എന്റെ ശരീരത്തിൽ ഉണ്ടായിരുന്നുള്ളൂ. അത് അപ്പൊ തന്നെ അവിടെ വെച്ച് തന്നെ കഴിഞ്ഞു. ശരീരം കൊണ്ടും മനസ്സ് കൊണ്ടും ഞാൻ നിന്നെയെ ആഗ്രഹിച്ചിട്ടുള്ളു. മരണം വരെ അങ്ങനെതന്നെ ആയിരിക്കുകയും ചെയ്യും. ദയവുചെയ്തു പറയുന്നത് കേൾക്കണം അവളെ സ്വീകരിക്കണം അവന്റെ നേരെ കൈ കൂപ്പി അവൾ പറഞ്ഞു. ലോകത്തുള്ള എല്ലാരെ സങ്കടവും നിനക്ക് കാണാം എന്റെ മനസ്സും സങ്കടവും മാത്രം നിനക്ക് കാണാൻ പറ്റില്ല. നിന്റെ സങ്കടം കാണാഞ്ഞിട്ടല്ല ഷെറി അവളെ രക്ഷിക്കാൻ വേറെ വഴി ഇല്ലാഞ്ഞിട്ട. എന്റെ ഇഷ്ടം..... എന്റെ ലൈഫ്..... എന്റെ സെൽഫ് റെസ്‌പെക്ട്... ഇതിനൊന്നും ഒരു വിലയും ഇല്ലേ. പ്ലീസ് ഫൈസി എനിക്ക് വേണ്ടി നീ സമ്മതിക്കണം ദേ സഫു ഇത്ര നേരം പറഞ്ഞതൊക്കെ ഞാൻ ക്ഷമിച്ചു.

ഇനിയ പിശാചിന്റെ പേരും പറഞ്ഞു വന്ന കെട്ടിത്തൂങ്ങി ചാവും ഞാൻ പറഞ്ഞില്ലെന്നു വേണ്ട. നീ ചാവണ്ട ഞാൻ ചാത്തോളം .അതാകുമ്പോൾ എല്ലാവരുടെ പ്രശ്നം തീരുവല്ലോ. അവൾ ചുറ്റും നോക്കി ഫൈസി നേരത്തെ പൊട്ടിച്ച ഗ്ലാസിന്റെ ഒരു കഷ്ണം എടുത്തു. കൈക്ക് നേരെ നീട്ടി. ഫൈസി ഒരു ഞെട്ടലോടെ അവളുടെ അടുത്തേക്ക് വന്നതും അവൾ ഗ്ലാസ്‌ കൈ തണ്ടയിൽ അമർത്തി വെച്ചു. സഫു വേണ്ട..... കൈ മുറിയും. മുറിക്കാൻ തന്നെ പോവ്വാ ഞാൻ. ഞാനല്ലേ എല്ലാർക്കും ശല്യം. ഞാൻ കാരണം ആർക്കും മനസ്സമാധാനം പോകണ്ട. ഞാനില്ലാതായ തീരുവല്ലോ എല്ലാം. ഇത്രയും കാലം മനസ്സമാധാനം എന്നൊന്ന് ഉണ്ടായിരുന്നു. നിന്നെ എന്ന് കണ്ടോ അന്ന് തുടങ്ങിയത എന്റെ കണ്ടകശനി. മതിയായില്ലേ നിനക്കിനിയും എന്നെ ദ്രോഹിച്ച്. എനിക്കൊന്നും കേൾക്കണ്ട അറിയേം വേണ്ട. നിനക്ക് ഈ വിവാഹത്തിന് സമ്മതിക്കാൻ പറ്റോ ഇല്ലയോ. പറ്റില്ല....... ജീവനുള്ള കാലത്തോളം നീയല്ലാതെ മറ്റൊരു പെണ്ണ് എന്റെ ജീവിതത്തിൽ ഉണ്ടാവുകയും ഇല്ല. അവൾ ഗ്ലാസ്‌ കൊണ്ട് കൈ മുറിച്ചത് പെട്ടന്ന് ആയിരുന്നു. സഫൂ....

നിലവിളിയോടെ അവൻ അവളെ അടുത്തേക്ക് ഓടി വന്നു. അടുത്ത് വരരുത് വന്ന..... അവൾ കഴുത്തിനു നേരെ ഗ്ലാസ്‌ നീട്ടി. നിനക്ക് എന്താടി വട്ടു പിടിച്ചോ. കയ്യിൽ നിന്നും ബ്ലഡ്‌ നിലത്ത് വീണു രക്തപ്പൂക്കളം തന്നെ തീർക്കുന്നുണ്ടായിരുന്നു. നിനക്ക് എന്തായിപ്പോ വേണ്ടേ. നീ ഷെറിയെ കല്യാണം കഴിക്കണം. രണ്ടും കല്പിച്ചുള്ള അവളെ നിൽപ്പ് കണ്ടതും അവന് വേറെ വഴിയില്ലെന്ന് മനസ്സിലായി. ഞാൻ..... എനിക്ക് സമ്മതം ആണ്. അവൻ എങ്ങനെയൊക്കെയോ പറഞ്ഞൊപ്പിച്ചു. നീ ഗ്ലാസ്‌ താഴെയിട്. അവൻ അടുത്തേക്ക് വരുന്നത് കണ്ടു അവൾ തടഞ്ഞില്ല. അവൻ അവളെ ഷാള് കൊണ്ട് തന്നെ കൈ കെട്ടികൊടുത്തു. നിന്റെ അനിയത്തിക്ക് വേണ്ടി ജീവിതം ത്യാഗം ചെയ്തുന്നു നിനക്ക് സമാധാനിക്കാം. എനിക്കോ.... നഷ്ടം മാത്രം. എല്ലാം നഷ്ടം. അന്തസ്സ്..... അഭിമാനം..... ജീവന് തുല്യം സ്നേഹിച്ച പെണ്ണ്...... എല്ലാം.... നഷ്ടം. എന്നെയിങ്ങനെ ഇഞ്ചിഞ്ചായി കൊല്ലുന്നതിനു പകരം ഒറ്റയടിക്ക് കൊല്ലമായിരുന്നു നിനക്ക്. ഇടറിയ ശബ്ദത്തോടെ അതും പറഞ്ഞു അവളെ ഒന്ന് നോക്കുക പോലും ചെയ്യാതെ അവൻ പോയി.

അവൻ പോയതും സാലി കേറി വന്നു. നീ ഇപ്പൊ നഷ്ടപ്പെടുത്തിയത് നിന്നെ ജീവന് തുല്യം സ്നേഹിക്കുന്ന ഒരാണിന്റെ സ്നേഹം ആണ്. അവന്റെ മനസ്സ് ഇങ്ങനെ വേദനിപ്പിച്ചതിന് റബ്ബ് പോലും നിന്നോട് പൊറുക്കൂല. നോക്കിക്കോ ശപിക്കുന്ന പോലെ അവളെ നോക്കി പറഞ്ഞു സാലിയും പോയി. കാൽ മുട്ടിലേക്ക് തല താഴ്ത്തി അവൾ അലമുറയിടുന്നപോലെ കരഞ്ഞു. കണ്ണീർ തുടക്കാൻ കർചീഫ് വേണോ. ശബ്ദം കേട്ടു അവൾ മുഖം ഉയർത്തി നോക്കി. ആളെ കണ്ടതും അവൾ പുച്ഛത്തോടെ മുഖം തിരിച്ചു. എന്താ ബേബി പിണക്കം ആണോ. ആരെങ്കിലും കാണുന്നതിന് മുന്നേ ദയവു ചെയ്തു പോ. ഇല്ലെങ്കിലോ അയാൾ അവളെ നോക്കി കണ്ണടിച്ചു കൊണ്ട് പുഞ്ചിരിയോടെ പറഞ്ഞു. പേടിക്കണ്ട പുറത്ത് എന്റെ ആളുകൾ ഉണ്ട്. ആരെങ്കിലും വന്നാൽ അവർ സിഗ്നൽ തരും. അവളെ മുറിവ് പറ്റിയ കൈ പിടിച്ചു നോക്കി. ബ്ലഡ്‌ നല്ലോണം പോയിട്ട് ഉണ്ടല്ലോ. അവൾ കൈ വലിക്കാൻ നോക്കി. ഹ വിട് പെണ്ണേ എന്റെ മനസ്സിൽ യാതൊരു ദുരുദ്ദേശവും ഇല്ല. യൂ ആർ മൈ ബ്യൂട്ടിഫുൾ റോസ്. അയാൾ കൈ മുറിഞ്ഞിടത്ത് ഫൈസി കെട്ടികൊടുത്ത ഷാൾ അഴിച്ചെടുത്തു.

അപ്പോഴേക്കും ഒരു നഴ്സ് കേറി വന്നു. അവളുടെ കൈ ഡ്രസ്സ്‌ ചെയ്തു കൊടുത്തു പോയി. അവളും പോകാൻ നോക്കിയതും അയാൾ കൈ ഞൊടിച്ചു. അവൾ തിരിഞ്ഞു നോക്കി. നിനക്ക് ഇനിയും ഈ ഗെയിമിൽ നിന്നും പുറത്തു പോകാൻ സമയം ഉണ്ട്. മുന്നോട്ട് പോയാൽ അടുത്തത് നിന്റെ ഫാമിലി ആയിരിക്കും നഷ്ടപെടുത്തേണ്ടി വരിക.നിന്റെ ഉപ്പ ഉമ്മ സമീർക്ക നിന്റെ ഫാമിലി..... ഇപ്പൊ തന്നെ നിന്റെ പ്രണയം സൗഹൃദം രണ്ടും നഷ്ടപ്പെട്ടു. ഈ ഗെയിമിൽ നിന്നും തോൽവി സമ്മതിച്ചു പുറത്തു പോവ്വുകയാണെങ്കിൽ ഷെറി.... അവൾക്ക് ഏറ്റവും നല്ല ട്രീറ്റ്‌മെന്റ് തന്നെ ഞാൻ കൊടുക്കാം. ഈ വേൾഡ് എവിടെ പോയാണെങ്കിലും അവളെ ഈ അവസ്ഥയിൽ നിന്നും മോചിപ്പിക്കാം ഒന്നിനും പറ്റിയില്ലെങ്കിൽ അവളെ അങ്ങ് തട്ടിക്കളഞ്ഞിട്ടാണെങ്കിലും ഫൈസിയെ നിനക്ക് തന്നെ തരാം. അവൾ രൂക്ഷമായി നോക്കി. ഇങ്ങനെ നോക്കി കൊല്ലാതെ മുത്തേ. പറഞ്ഞത് തിരിച്ചെടുത്തു സിസിനെ പറഞ്ഞത് ഇഷ്ടം ആയില്ലല്ലേ. ആ ഷെറിയെ തട്ടികളയുന്നില്ല. ഒന്നിനും പറ്റിയില്ലേൽ ഞാൻ കെട്ടിക്കോളാം ആ പൂതനയെ പോരേ. പിന്നെ സാലിം അവനെ സോറി പറഞ്ഞു കെട്ടിപിടിച്ചു കരഞ്ഞാൽ തീരുന്ന പ്രശ്നമേ ഉള്ളു. എന്ത് തീരുമാനിക്കുന്നു. അവൾ കണ്ണും മുഖവും തുടച്ചു. അവനെ നോക്കി പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു.

ഞാൻ എന്റെ ലക്ഷ്യം നിറവേറ്റുക തന്നെ ചെയ്യും. അതിനിനി സ്വയം മരിക്കേണ്ടി വന്നാൽ പോലും ഞാൻ ചെയ്തിരിക്കും. നിന്റെ മറുപടി ഇതായിരിക്കും എന്ന് എനിക്ക് നന്നായി അറിയാം. എന്നാലും ജസ്റ്റ് പറഞ്ഞുന്നെ ഉള്ളു. അപ്പൊ പിന്നെ കാണാം. കുറച്ചു നടന്നു പിന്നെ തിരിച്ചു വന്നു. പറഞ്ഞു യൂ ആർ സൊ ഹോട്ട്. മനസ്സിൽ ഒന്നും വെക്കുന്ന ശീലം ഇല്ല. എന്താണെങ്കിലും തുറന്നു പറയും അതാ ശീലം. എല്ലാ പെണ്ണിന്റെയും കൂട്ടത്തിൽ ഈ സഫ്നയെ കൂട്ടണ്ട. പറയുന്ന വാക്കും ചെയ്യുന്ന പ്രവർത്തിയും രണ്ടും സൂക്ഷിച്ചു വേണം. അല്ലെങ്കിൽ വന്ന കോലത്തിൽ തിരിച്ചു പോയിന്നു വരില്ല. എനിക്ക് ഒരു ചുക്കും സംഭവിക്കില്ല. അത് കൂട്ടിന് ആളുണ്ടെന്ന ധൈര്യമോ തിരിച്ചു തല്ലാൻ എന്റെ കൈക്കരുത്ത് ഉണ്ടെന്ന ധൈര്യമോ അല്ല. കൂട്ടിന് നീയുണ്ടെന്ന ധൈര്യം. എനിക്ക് ഒരു പോറൽ പോലും വരാതെ നീ കാക്കുമെന്ന വിശ്വാസം. അവളുടെ മുഖത്ത് ഒരു ചിരി വിരിഞ്ഞു. എന്താ ചിരിക്കൂന്നേ. അല്ല എന്നെ സംബന്ധിചിടത്തോളം നീ വില്ലന. എന്നിട്ട് ഹീറോയുടെ സംസാരവും. അതോർത്തു ചിരി വന്നു പോയതാ. എന്നെ വില്ലനാക്കിയത് നീയല്ലേ.

അനുഭവിച്ചോ. ഫ്രണ്ട് ബ്രോ ലവ് ഇതിൽ ഏത് റോൾ തരുന്നോ ആ റോൾ സ്വീകരിക്കാൻ ഞാനിപ്പോഴും റെഡിയാ. എന്തിനാ കുറച്ചേ എന്റെ ഭാവികാല വുഡ്ബി ആയിക്കൂടെ. നോ ചാൻസ്. എനിക്കീ റിലേഷൻഷിപ്പിൽ ഒട്ടും വിശ്വാസം ഇല്ല. ഭാര്യ.... ഭർത്താവ്..... അയ്യോ ഓർക്കുമ്പോൾ തന്നെ ടെൻഷൻ ആണ്. ഇതാകുമ്പോ ഡേറ്റിംഗ് എന്ന പേരിൽ എല്ലാ സ്വാതന്ത്ര്യം ഉണ്ട്. ഒന്നിനെ മടുത്ത വേറൊന്ന് പിന്നെന്തിനാ ഈ മാര്യേജ് എന്ന പുലിവാൽ പിടിക്കുന്നെ. പിന്നെ കെട്ടുന്നുണ്ടെങ്കിൽ നിന്നെ പോലെ ഒന്നിനെകെട്ടണം. വേറെ പെണ്ണ് വന്ന ഒരു ശല്യം ഉണ്ടാകാതെ ഒഴിഞ്ഞു പൊക്കൊളുമല്ലോ. അവന്റെ വാക്കുകളിൽ ഒരു പരിഹാസം കലർന്നിരുന്നു. അതിന് ആരു പറഞ്ഞു ഞാൻ അവനെ വിട്ടെന്ന്. മരണം വരെ ദാ ഇവിടെ ഉണ്ടാവും അവൻ അവൾ ഹൃദയത്തിൽ തൊട്ട് പറഞ്ഞു. കാത്തിരുന്നു കാത്തിരുന്നു പുഴ മെലിഞ്ഞു കടവൊഴിഞ്ഞു കാലവും കടന്നു പോയി. വേനലിൽ ദലങ്ങൾ പോൽ വളകൾ ഊർന്നു പോയി.. ഓർത്തിരുന്നു... ഓർത്തിരുന്നു അവൻ രീതിയിൽ ആ സോങ് പാടി. തോക്കും പിടിച്ചു നടക്കുന്ന നിന്റെ ഉള്ളിൽ സംഗീതമോ. അതൊക്കെ പോട്ടെ നിനക്ക് മലയാളം.........

വായിക്കാനും എഴുതാനും അറിയില്ല. മലയാളം ഫിലിം ഒക്കെ കാണാറുണ്ട്. മാ ഫേവറൈറ് സോങ്. വീട്ടിൽ മോം പപ്പ ഇവരൊക്കെ മലയാളം മാത്രമേ സംസാരിക്കു. അങ്ങനെ ഞാനും മലയാളം സംസാരിക്കാൻ പഠിച്ചു. അവന്റെ ഫോൺ റിങ് ചെയ്തു. അറ്റൻഡ് ചെയ്തു അവളെ നോക്കി പറഞ്ഞു സാലിം വരുന്നുണ്ട്. ബായ്..... സീയൂ...മാ സ്വീറ്റ് ഡാർലിംഗ്.അവൻ ഒരു ഫ്ളയിങ് കിസ്സ് കൊടുത്തു. സാലിം കടന്നു വന്നതും അവൻ പുറത്തേക്ക് ഇറങ്ങാൻ നോക്കിയതും ഒന്നിച്ചു ആയിരുന്നു. രണ്ടു പേരും കൂട്ടി മുട്ടി. സോറി രണ്ടു പേരും ഒന്നിച്ചു പറഞ്ഞു. Its ok അതും രണ്ടു പേരും ഒന്നിച്ചു പറഞ്ഞതും രണ്ടാളെയും മുഖത്ത് പുഞ്ചിരി വിരിഞ്ഞു. ഐ ആം ഷാൻ. ഷാൻ അഹ്മദ് അവൻ കൈ നീട്ടി. സാലി തിരിച്ചു കൈ കൊടുത്തു. സാലിം അൻവർ. സഫു പെട്ടന്ന് അവരെ അടുത്തേക്ക് പോയി. ഷാൻ ഈ ഹോസ്പിറ്റലിലെ ഓണറുടെ കസിൻ ആണ്. ഇവിടെ എന്താ പ്രോബ്ലം എന്ന് അറിയാൻ വന്നു നോക്കിതാ. ഫൈസി ഗ്ലാസ്‌ അടിച്ചു പൊട്ടിച്ചോണ്ട്..... ജസ്റ്റ് ഒന്ന് നോക്കിന്നെ ഉള്ളു. മിസ്റ്റർ മുഹമ്മദ്‌ ഫൈസാൻ ഇതിന്റെ കോമ്പൻസേഷൻ തന്നു.

പ്രോബ്ലം സോൾവാക്കി. സാലിം അവനെ അടിമുടി നോക്കി. വെളുത്തു തുടുത്തു ഒരു നോർത്തിന്ധ്യൻ ഫിലിം സ്റ്റാർ പോലെ യുള്ള ഒരുത്തൻ. ഏറി വന്ന ഇരുപത്താറ് ഇരുപത്തേഴ് വയസ്സ് ഉണ്ടാകും.ക്ലീൻ ഷേവ്. പറഞ്ഞ സംസാരത്തിൽ നിന്നും മലയാളി അല്ലെന്ന് മനസ്സിലായി. ഓക്കേ ബൈ അവൻ പുറത്തേക്ക് പോയി. സാലി അകത്തേക്ക് വന്നു. അവിടെ നിന്ന് എന്തോ കവർ എടുത്തു പുറത്തേക്ക് പോയി. അവളെ നോക്കുക പോലും ചെയ്തില്ല. അവളും തിരിച്ചു മൈൻഡ് ചെയ്തില്ല. *** ഷാൻ നടന്നു പോകുമ്പോഴാ ഓപ്പോസിറ്റ് ഫൈസാനും അജുവും വന്നത്. അവൻ മനപ്പൂർവം അറിയാത്ത ഭാവത്തിൽ ഫൈസന്റെ ചുമലിൽ ഒറ്റയടി. സോറി ബോസ്. ഷാൻ ഉടനെ തന്നെ സോറി പറഞ്ഞു. Its ok എന്ന് പറഞ്ഞു അവർ പോയി. ഷാനിന്റെ മുഖത്ത് ഒരു പുഞ്ചിരി വിരിഞ്ഞു. കുറച്ചു കഴിഞ്ഞു എന്തിനോ പോക്കറ്റിൽ കയ്യിട്ട അവൻ ഞെട്ടിപ്പോയി. എന്തോ ഒരു ഫോട്ടോ. ഇത് എങ്ങനെ.... എവിടെ നിന്ന് വന്നു ആരത്തായിരിക്കും ഇത്. എങ്ങനെ എന്റെ പോക്കറ്റിൽ വന്നു. അവൻ അത് തുറന്നു നോക്കി. കുറച്ചു ഫോട്ടോസ് ആണ്.

ആദ്യത്തേതിൽ ഒരാണും പെണ്ണും ലിപ് ടു ലിപ് കിസ്സ് കൊടുക്കുന്ന ഫോട്ടോ. രണ്ടാളെയും മുഖം കാണുന്നില്ല. മറ്റേ ഫോട്ടോയിൽ ആണിന്റെയും പെണ്ണിന്റെയും തോളിൽ ചാരി ഇരുന്ന ഫോട്ടോ. ഡ്രെസ്സിൽ നിന്നും നേരത്തെ കിസ്സ് ചെയ്ത ഫോട്ടോയിൽ ഉള്ള കക്ഷികൾ ആണെന്ന് മനസ്സിലായി.അവരുടെ മുഖം കണ്ടതും അവൻ ഞെട്ടി എണീറ്റു പോയി. വിശ്വസിക്കാനാവാതെ അവൻ വീണ്ടും വീണ്ടും നോക്കി. അവൻ മറ്റുള്ള ഫോട്ടോസ് നോക്കി. സന്തോഷം കൊണ്ട് അവന്റെ കണ്ണുകൾ നിറഞ്ഞു വന്നു. അജൂ..... അവൻ അജുനെ കെട്ടിപിടിച്ചു. അജു ഒന്നും മനസ്സിലാവാതെ അവനെ നോക്കി. അവൻ ഫോട്ടോ കാണിച്ചു കൊടുത്തു. അജുന്റെ മുഖത്തും സന്തോഷം നിറഞ്ഞു. ആരാടാ ഈ ഫോട്ടോസ് എടുത്തത്. ആരായാലും അവൻ എന്റെ പ്രശ്നങ്ങൾ പരിഹരിക്കാൻ വന്ന ദൈവ ദൂതന. കുറച്ചു മിനിറ്റുകൾ മുൻപ് വരെ ഒന്ന് മരിച്ചിരുന്നെങ്കിൽ എന്ന പ്രാർഥിച്ചത്. ഇപ്പൊ എല്ലാരേം കയ്യിൽ കിട്ടിയ കൊന്നു കൊലവിളിക്കണ്ട ദേഷ്യം ഉണ്ട്. എന്നാലും ആരാന്നു ഒരു പിടിയും ഇല്ലല്ലോ. അപ്പോഴാ അവൻ ഒരു ഫോട്ടോയുടെ പിറകിൽ എന്തോ എഴുതിയത് കണ്ടു അവൻ നോക്കി പ്ലീസ് കാൾ മി മിസ്റ്റർ ഫൈസാൻ. താഴെ ഷാൻ അഹ്മദ് പിന്നെ ഒരു ഫോൺ നമ്പർ ഉണ്ടായിരുന്നു.

അവൻ അപ്പൊ തന്നെ വിളിച്ചു. നേരിട്ട് കാണാൻ പറ്റുമോന്ന് ആയിരുന്നു ഫോൺ എടുത്ത ഉടനെ ചോദിച്ചത്.ഫൈസി യെസ് പറഞ്ഞു. ഷാൻ ഉടനെ തന്നെ വരണ്ട സ്ഥലം പറഞ്ഞു കൊടുത്തു. പിന്നെ ഒരു കണ്ടിഷനും . നമ്മൾ മീറ്റ് ചെയ്യുന്നത് ആരോടും പറയരുത്. പ്രത്യേകിച്ച് സഫ്ന സാലിം അവളുമായി ബന്ധപെട്ട ആരും. അവൻ സമ്മതം മൂളി. അവൻ പെട്ടന്ന് തന്നെ അവിടെയെത്തി. ഷാനിനെ കണ്ടതും അവൻ ഓർമ വന്നു. രാവിലെ ഹോസ്പിറ്റലിൽ വെച്ച് ദേഹത്ത് ഇടിച്ചു സോറി പറഞ്ഞ ആൾ. അപ്പോഴായിരിക്കും ആ ഫോട്ടോ എന്റെ കീശയിൽ ഇട്ടതെന്ന് അവന് മനസ്സിലായി. ഹലോ മിസ്റ്റർ ഫൈസാൻ അവൻ കൈ കൊടുത്തു. എന്നെ എങ്ങനെ പരിജയം. നിന്നെ പരിജയം ഇല്ല. നിന്റെ ഭാര്യ സഫ്നയെ പരിജയം ഉണ്ട്. അവളെ ഹസ്ബൻഡ് എന്ന നിലയിൽ ഇപ്പൊ നിന്നെ അറിയാം. സഫുനെ എങ്ങനെ പരിജയം. പരിജയം എന്ന് ചോദിച്ച രണ്ടു ദിവസം മുൻപ പരിജയപെട്ടത്. ശരിക്കും പറഞ്ഞാൽ കഴിഞ്ഞ രണ്ടു ദിവസം അവൾ എന്റെ കൂടെ ആയിരുന്നു. എന്റെ വീട്ടിൽ...... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story