💕മിഴികൾ പറഞ്ഞ പ്രണയം 💕: ഭാഗം 83

mizhikal paranja pranayam

രചന: സഫ്‌ന കണ്ണൂർ

തന്റെ ഭാര്യ രണ്ടു ദിവസം എന്റെ കൂടെയാണെന്ന് അറിഞ്ഞിട്ടും എന്താടോ ദേഷ്യം വരാത്തത്. അവന്റെ മുഖത്ത് ഒരു പുഞ്ചിരി വിരിഞ്ഞു. എനിക്ക് എന്റെ ഭാര്യയെ വിശ്വാസം ആണ്. എന്തെങ്കിലും ആവിശ്യം ഉണ്ടായിക്കാനും അവൾ നിന്റെ അടുത്ത് വന്നിട്ട് ഉണ്ടാകും. ദാറ്റ്‌സ് ഓൾ കെട്ടിയോൾ മദര്തെരേസക്ക് പഠിക്കുന്നു. നീ ഗാന്ധിസത്തിനും സൂപ്പർ ജോടികൾ തന്നെ. പറഞ്ഞിട്ട് എന്താ കാര്യം ഒന്നിച്ചു ജീവിക്കാൻ വിധിയില്ലല്ലോ. നിങ്ങൾ ആരാ ശരിക്കും. സഫ്നയെ എങ്ങനെയാ പരിജയം. സാലിയുടെ കൂടെ കാണുന്ന ആ പെണ്ണെതാ. ആ ഫോട്ടോയിൽ കാണുന്നത് പോലെ ഷെറി കളിക്കുന്ന ഡ്രാമയാണോ ഈ സൂയിസൈഡ്. നിങ്ങൾക്ക് എങ്ങനെയാ ഈ ഫോട്ടോസ് കിട്ടിയത്. എല്ലാം ചോദ്യവും ഒന്നിച്ചു ചോദിക്കാതെ മുത്തേ. അതൊക്കെ പറയാൻ അല്ലെ നിന്നെ വിളിച്ചത്. ഫൈസി ഒന്ന് മൂളി. ക്വസ്റ്റൻ നമ്പർ വൺ. സഫ്നയെ എങ്ങനെയാ പരിജയം എന്ന്. അവളുടെ ഉപ്പാന്റെ പെങ്ങളുടെ മകനാണ് ഞാൻ. ഷാൻ.ഷാൻ അഹ്മദ്. എന്റെ പേരിലുള്ള അഹ്മദ് അവളുടെ ഉപ്പാനോടുള്ള സ്നേഹം കൊണ്ട് എന്റെ ഉമ്മ ഇട്ടതാണ്.

അവർ തമ്മിൽ അത്രയും സ്നേഹത്തോടെ കഴിഞ്ഞിരുന്നത. വിധി അല്ലാതെന്ത് പറയാൻ. എല്ലാവരെയും ഓരോ വഴിക്ക് ആക്കി. സഫ്ന രണ്ടു ദിവസം മുൻപ് ഞങ്ങളുടെ വീട്ടിൽ വന്നിരുന്നു. അങ്ങ് മുബൈയിൽ. ഗ്രാൻഡ്പയെ കാണാനാ വന്നത്. ഉപ്പാനോട് പൊറുത്തു ഉപ്പാനെ ആ വീട്ടിലേക്ക് സ്വീകരിക്കണംന്ന് പറയാൻ . ഗ്രാൻഡ്പ അവളെ കാണാൻ തന്നെ കൂട്ടാക്കിയില്ല. ആരോടും മിണ്ടാനോ വീട്ടിൽ കയറാനോ ഒന്നിനും സമ്മതിച്ചില്ല. പുറത്താക്കി ഗേറ്റ് അടച്ചു. അത്ര കലിപ്പിൽ ആയിരുന്നു ഗ്രാൻഡ്പ. ഗ്രാൻഡ്പ അറിയാതെ എന്റെ ഉമ്മ അവളെ ഞങ്ങളുടെ ഗസ്റ്റ് ഹൌസിൽ കൂട്ടി വന്നു. സത്യം പറഞ്ഞ ഞങ്ങൾക്ക് ആർക്കും അവളോട് ഒരു ദേഷ്യവും ഇല്ല. അല്ലെങ്കിലും അവൾ തെറ്റൊന്നും ചെയ്തില്ലല്ലോ. ഗ്രാൻഡ്പ അറിയാതെ ഞങ്ങളുടെ കുടുംബത്തോടൊപ്പം രണ്ടു ദിവസം അവിടെ താമസിച്ചു. കുറഞ്ഞ സമയം കൊണ്ട് ഞങ്ങളെ എല്ലാവരെയും അവൾ കയ്യിലെടുത്തുന്ന് പറഞ്ഞ മതി. തനിച്ച അവൾ മുംബൈക്ക് വന്നത്. ഒരു പെണ്ണ് മുംബൈക്ക് ഒറ്റക്ക് ഫ്ലൈറ്റ് കയറി വന്നുന്ന് തന്നെ വിശ്വസിക്കാൻ പറ്റിയില്ല.

അതും അവളെ പോലെ എട്ടും പൊട്ടും തിരിയാത്ത ലോകം കാണാത്ത ഒരു പെണ്ണ്. അതിൽ നിന്ന് തന്നെ ഊഹിക്കാമായിരുന്നു എന്തൊക്കെയോ പ്രോബ്ലംസ് അവൾക്ക് ഉണ്ടായിരുന്നുന്ന്. തിരിച്ചു വരുമ്പോൾ ഉമ്മയാണ് പറഞ്ഞത് തനിച്ചു വിടണ്ട കൂടെ പോവാൻ . എന്റെ ഉമ്മ പറഞ്ഞ പോലെ ദാ നിന്റെ വൈഫിനെ സേഫ് ആയി നാട്ടിൽ എത്തിക്കുകയും ചെയ്തു. വരുന്ന വഴിയിൽ കുറെ ചോദിച്ചപ്പോൾ അവളുടെ കഥ പറഞ്ഞു. ആ കദന കഥ കേട്ടപ്പോൾ എവിടെയൊക്കെയോ ഒരു...... ഒരിത്. അവളെ ഹെൽപ്പ് ചെയ്യണമെന്ന് തോന്നി. ഇവിടെയും ഉണ്ടെടോ എനിക്ക് പിടി. ഞാൻ അന്വേഷിച്ചു അവൾക്ക് ചുറ്റും ഉള്ള എല്ലാവരെ പറ്റിയും അന്വേഷിച്ചു . ഫസ്റ്റ് വൺ സാലിം അൻവർ. അവനിൽ അവൾക്ക് ആദ്യമേ കണ്ണുള്ളോണ്ട് അവൻ പിറകിൽ നിന്നും കളിക്കുന്നുണ്ടോന്ന് ഒരു ഡൌട്ട്. അങ്ങനെ അവന്റെ പിറകിൽ നടന്നപ്പോ കിട്ടിയതാ ആ ലവ് ബേർഡ്‌സ് പിക്. കട്ടക്ക് പ്രേമം ആണെന്ന കേട്ടത്. അവന്റെ കഷ്ടകാലത്തിന് കിസ്സ് കൊടുക്കുന്ന ഫോട്ടോയാ എന്റെ പിള്ളേർക്ക് കിട്ടിയത്. പെണ്ണ് ഏതോ ഒരു കോളേജിൽ പഠിക്കുന്നു.

സഫ്നക്ക് ഇതിനെ പറ്റി എല്ലാം അറിയാം. അവർ രണ്ടു പേരും തമ്മിൽ കളിക്കുന്ന ഡ്രാമയാണ് എൻഗേജ്മെന്റ്. മറ്റുള്ളവരെ കണ്ണ് പൊട്ടിക്കാൻ. ഒരിക്കലും സാലിയെ അവൾ വിവാഹം കഴിക്കില്ല. മറ്റൊരു വിവാഹത്തിന് വീട്ടുകാർ മുതിരാതിരിക്കാൻ അവൾ സാലിയെ മുന്നിൽ നിറുത്തി കളിക്കുന്ന ഡ്രാമ. പിന്നെ ഉള്ളത് ഷെറി. ആഗ്രഹിച്ചത് എന്തും ഏത് വിധേനയും നേടിയെടുക്കുന്നവൾ. സ്വന്തം കാര്യം അല്ലാതെ മറ്റുള്ളവരെ പറ്റി ചിന്തിക്കുക കൂടി ചെയ്യില്ല. സ്വാർത്ഥതയും അഹങ്കാരവും കൂടെപ്പിറപ്പിനെ പോലെ കൊണ്ട് നടക്കുന്നവൾ. കൂട്ടിന് പക്കാ ക്രിമിനൽ ബുദ്ധിയും. ഈ സൂയിസൈഡ് നാടകവും നിന്നെ നേടാനുള്ള അവളുടെ ഒരു തന്ത്രം മാത്രമാണ്. സഫുന്റെയും മറ്റുള്ളവരെയും മുന്നിൽ സെന്റിമെന്റൽ ഡ്രാമ കളിച്ചു അവൾ അതിന്റെ ഫസ്റ്റ് സ്റ്റെപ് കടക്കുകയും ചെയ്തു. Icu വിന്റെ ഉള്ളിൽ അവളും അവളുടെ ബ്രദർ തമ്മിൽ ഉള്ള കൂടിക്കാഴ്ചയുടെയും ഫുഡ് അടിക്കുന്നതിന്റെയും ഫോട്ടോസ് ആണത്. ഇക്കാര്യം ഒന്നും ഞാൻ ഇത് വരെ സഫുനോട്‌ പറഞ്ഞിട്ട് ഇല്ല.

ഫൈസി അതൊക്കെ കേട്ട് കണ്ണും മിഴിച്ചു ഷാനിനെ നോക്കി നിന്നു. തന്നെ ഞാൻ വിളിപ്പിച്ചത് എന്ന് വെച്ചാൽ ഇനി നിന്റെ കയ്യില എല്ലാം. ഷെറിയുടെ ഡ്രാമ പൊളിച്ചു സഫുനെ നേടിയെടുക്കേണ്ടത് ഇനി നിന്റെ ഉത്തരവാദിത്യം ആണ്. നീ ചിന്തിക്കുന്നത് എന്താന്ന് എനിക്കറിയാം പെട്ടന്ന് ഒരു ദിവസം വന്നു ഇത് വരെ പരിജയം പോലും ഇല്ലാത്ത ഒരാളെ സഹായിക്കുന്നത് എന്തിനാന്നു അല്ലെ. ഉത്തരം ഒന്നേ ഉള്ളു. ഒരാളെ എത്ര കാലമായി അറിയാം എന്നല്ല. അറിഞ്ഞ കാലം കൊണ്ട് എത്രത്തോളം മനസ്സിലാക്കി എന്നതാണ് കാര്യം. സഫുന്റെ ഫുൾ ഹിസ്റ്ററി അവളെ ഉപ്പാന്റെ അടുത്ത് നിന്നും ഞാൻ അറിഞ്ഞിട്ടുണ്ട്. എങ്ങനെയാ നന്ദി പറയേണ്ടെന്ന് അറിയില്ല. ഈ പ്രോബ്ലം എങ്ങനെ പരിഹരിക്കും എന്നറിയാതെ ആകെ കൺഫ്യുസ്ഡ് ആയി നിൽക്കുവാരുന്നു. ശരിക്കും പറഞ്ഞ ഇപ്പോഴാ സമാധാനം ആയത്. ഒരിക്കലും മറക്കില്ല ഈ ഉപകാരം ഫൈസി അവനെ പെട്ടെന്ന് പോയി കെട്ടിപിടിച്ചു. എനിക്ക് നന്ദിയൊന്നും വേണ്ട അതൊരു പാവം പൊട്ടി പെണ്ണാ എല്ലാവരെയും സ്നേഹിക്കാൻ മാത്രം അറിയുന്ന ഒരു പാവം കാന്താരി.

ഇനിയെങ്കിലും നിങ്ങൾ സന്തോഷം ആയി സമാധാനം ആയി ജീവിക്കാൻ നോക്ക്. പിന്നെയൊരു കാര്യം ഈ ഫോട്ടോസ് കൊണ്ട് പോയി എല്ലാവരെയും കാണിച്ചു അവളെ ഡ്രാമ പൊളിക്കാം എന്നാണ് ഉദ്ദേശം എങ്കിൽ അത് വേണ്ട. നല്ലവണ്ണം ആലോചിച്ചേ എന്തു തീരുമാനവും എടുക്കാവൂ. തല്ക്കാലതെക്ക് ഈ പ്രശ്നം പരിഹരിച്ചലും കുറച്ചു കഴിഞ്ഞു വീണ്ടും ഷെറി എന്തെങ്കിലും കൊനിഷ്ട്ട കൊണ്ട് വരും. സോ എന്നെന്നേക്കുമായി ഷെറിയ ഒഴിവാക്കികൊണ്ടുള്ള വഴി കണ്ടു പിടിക്കുക. ഞാൻ രണ്ടു മൂന്ന് ദിവസം ഇവിടെയുണ്ടാകും. പറ്റിയാൽ വീണ്ടും കാണാം. എന്ത് ഹെല്പ് വേണമെങ്കിലും ചോദിക്കാം. ഞാൻ ഉണ്ടാകും നിന്റെ കൂടെ. അവൻ അവന്റെ കാർഡ് ഫൈസിക്ക് കൊടുത്തു. ഫൈസി വീണ്ടും ഷാനിനോട് ഒരുപാട് പ്രാവശ്യം താങ്ക്സ് പറഞ്ഞു. അവന് സന്തോഷം സഹിക്കാൻ ആവാതെ തുള്ളിച്ചാടി. ഫൈസി പോയതും ഷാനിന്റെ കൂടെയുള്ള ഒരാൾ ഷാനിന്റെ അടുത്തേക്ക് വന്നു. സർ....... അയാൾ അവനെ നോക്കി തല ചൊറിഞ്ഞു നിന്നു.

എന്താ ഡൌട്ട് നിനക്ക് സാർ ശരിക്കും സഫ്നയെ സഹായിക്കുകയാണോ ദ്രോഹിക്കുകയാണോ ചെയ്യുന്നത്. അവൻ പൊട്ടിച്ചിരിച്ചു. സഫുന് ദ്രോഹം..... ഫൈസിക്ക് സഹായം. സാർ പറഞ്ഞ കള്ളക്കഥ ഫൈസി വിശ്വസിക്കോ. അന്വേഷിച്ചിടത്തോളം ഫൈസി കൂർമ്മ ബുദ്ധിയുള്ള ഒരാളാണ്. അവൻ ആകെ തോറ്റിട്ടുള്ളതും തോറ്റു കൊടുത്തിട്ടുള്ളതും സഫുന്റെ മുന്നിൽ മാത്രമാണ്. അത് കൊണ്ട് അവനെ അത്ര നിസ്സാരകാരൻ ആക്കണ്ട. അവൻ അന്വേഷിച്ചു നോക്കിയാലും ഇതിൽ കൂടുതൽ സത്യം അവന് അറിയാൻ പറ്റുമോ . ഒരിക്കലും ഇല്ല. സഫ്ന...... അവൾ ഞാനും ആയുള്ള പ്രോബ്ലംസ് ആരോടും പറയുകയും ഇല്ല. പറയാൻ പറ്റില്ല അവൾക്. സോ ഫൈസി വിശ്വസിച്ചേ പറ്റു ഇതൊക്കെ. സാർ എന്തിനാ ഇങ്ങനെ റിസ്ക് എടുക്കുന്നെ. സഫ്ന..... അവളുടെ നേരെ ഒരേ ഒരു ബുള്ളറ്റ്. എല്ലാ പ്രശ്നവും തീർത്തു നമുക്ക് പെട്ടെന്ന് തിരിച്ചു മുംബൈക്ക് പോവ്വുകയും ചെയ്യാം. നോ... ഷി ഈസ്‌ മൈ ബ്യൂട്ടിഫുൾ റോസ്. ജീവിതത്തിൽ ആദ്യം ആയ തോക്കെടുത്തപ്പോൾ കൈ വിറച്ചത്.

അതും ഒരു പെണ്ണിന് മുന്നിൽ. എനിക്ക് അവളെ കൊല്ലാൻ പോയിട്ട് നുള്ളി വേദനിപ്പിക്കാൻ പോലും പറ്റില്ല. ബട്ട്‌ ഈ ഗെയിമിൽ തോൽക്കാനും വയ്യ. അതിന് ഞാൻ കണ്ടുപിടിച്ച വഴിയാ ഇത്. ഫൈസി. അവൻ ആണെന്റെ ആയുധം. അവനെ വെച്ച് ഞാൻ സഫുന് എതിരെ കളിക്കും. ഞാനിപ്പോ അവന് കൊടുത്തത്‌ അവളുടെ ജീവനും ജീവിതവും ആണ് . അവൾ എത്രത്തോളം എല്ലാരിൽ നിന്നും അകന്നു പോകുന്നോ അതിനേക്കാൾ ഇരട്ടി ഞാനവളെ അവരുമായി അടുപ്പിക്കും. അവളെ കൊണ്ട് ഞാൻ എന്റെ മുന്നിൽ അടിയറവ് പറയിപ്പിക്കും. അവളൊരിക്കലും ഇനി മുംബൈക്ക് തിരിച്ചു വരാന് പറ്റാത്ത അവസ്ഥ അവൾക്ക് ഇവിടെയുണ്ടാക്കും. അവളൊരിക്കലും സ്വപ്നത്തിൽ പോലും വിചാരിക്കാത്ത കാര്യങ്ങൾ ആയിരിക്കും ഇനി അവൾക്ക് നേരിടേണ്ടി വരിക. സാർ എന്താ ഉദ്ദേശിച്ചത്. സഫു ഫൈസിയോടുള്ള ഇഷ്ടം കൊണ്ട് അവളുടെ ലക്ഷ്യത്തിൽ നിന്ന് പിന്തിരിയുമെന്നോ. പിന്തിരിപ്പിക്കും ഞാൻ. ഫൈസി...

അവന്ന് വേണ്ടി അവൾ എന്ത് വേണമെങ്കിലും ചെയ്യും.ഫൈസി എന്ന് വെച്ച ജീവന അവൾക്ക്. എന്നിട്ടും അവൾ അവനെ വേണ്ടാന്ന് വെക്കുന്നത് താൻ തെറ്റുകാരിയാണെന്ന കുറ്റബോധം ആണ്. എനിക്കറിയാം ഇനി എന്താണ് വേണ്ടതെന്ന്. നീ പോയി ഫൈസിയുടെ ഓഫീസിൽ ഉള്ള എല്ലാരുടെയും ലിസ്റ്റ് എടുക്ക് അതിൽ നമ്മളെ സഹായിക്കാൻ പറ്റുന്ന ഒരാളെ കണ്ടുപിടിക്ക്. നമ്മൾ എന്ത് പറഞ്ഞാലും അനുസരിക്കുന്ന ഒരാളെ. ** സാലിം എന്തോ ഫയൽ നോക്കുമ്പോഴാണ് പിറകിൽ നിന്നും സൗണ്ട് കേട്ടത് എസ്ക്യൂസ്‌ മി. മേ ഐ കമിങ് സർ. യെസ് ഫൈസിയെ കണ്ടതും സാലി ആകെ ടെൻഷൻ ആയി. ഇവൻ എന്തിനാ ഇവിടെ. അതും ഫോർമാലിറ്റി ഒക്കെ എന്നോട്. പ്ലീസ് സീറ്റ്. ഫൈസി പോയി ചെയറിൽ ഇരുന്നു. ഞാൻ ഒരു കംപ്ലൈന്റ് തരാൻ വന്നതാ. കംപ്ലൈന്റ്...... ആർക്കെതിരെ. എന്താ സംഭവം. ഒരു ചീറ്റിങ്ങ് കേസ് ആണ്. വിവാഹവാഗദാനം നൽകി എൻഗേജ്മെന്റ് വരെ ചെയ്തു. ഇപ്പോഴാ അറിയുന്നേ അവളെ ചീറ്റ് ചെയ്യുകയാണ് അവന് വേറെ പെണ്ണ്മായി റിലേഷൻ ഉണ്ടെന്ന്. സാലിക്ക് ഏകദേശം കാര്യങ്ങൾ പിടി കിട്ടി. എന്നാലും ആരായിരിക്കും എന്നെ ഒറ്റു കൊടുത്തത്‌. സഫുന് മാത്രമേ അത് അറിയൂ. അവൾ ഒരിക്കലും ഇവനോട് പറയില്ല.

സർ ഒന്നും പറഞ്ഞില്ല. സാലി ഒന്നും മനസ്സിലാകാത്ത പോലെ നടിച്ചു. തെളിവ് ഉണ്ടോ നിന്റെ കയ്യിൽ അങ്ങനെ ആണെങ്കിൽ കേസ് എടുക്കാം. ഫൈസി ഫോട്ടോ അവന്ന് നേരെ നീട്ടി. ഇത്രയും പോരേ തെളിവ്. അവൻ ഞെട്ടി എണീറ്റു. നിനക്ക് ഇതെവിടുന്നു കിട്ടി. ആരാ തന്നത്. അതൊക്കെ കിട്ടി. ഇനി കേസ് എടുക്കലോ. ഇല്ലെങ്കിൽ പറ ഞാൻ അവളെ വീട്ടുകാരോട് പോയി സംസാരിച്ചോളാം. നിനക്ക് ഇപ്പൊ എന്താ വേണ്ടേ. ഈ ഫോട്ടോ ആരാ തന്നത്. വീട്ടിൽ അറിഞ്ഞ ആകെ പ്രോബ്ലം ആകും. Plzzz ഞാൻ പറയുന്നില്ല പോരേ. ബട്ട്‌ എനിക്ക് കുറച്ചു കണ്ടിഷന് ഉണ്ട്. എന്ത് വേണമെങ്കിലും ചെയ്യാം കോപ്പേ. സഫു കാൽ പിടിച്ചോണ്ടാ ഞാൻ. അത് കൊണ്ട് നിനക്ക് അല്ലെ ലാഭം. അവൾക്ക് വേറെ ചെക്കനെ നോക്കിയില്ലല്ലോ ആരും. അത്ര സഹായം എനിക്ക് വേണ്ട. എന്റെ കാര്യം ഞാൻ നോക്കിക്കൊള്ളാം. പ്ലീസ് ഫൈസി. നീ എന്ത് പറഞ്ഞാലും അനുസരിച്ചോളാം. എങ്ങനെ..... എങ്ങനെ..... നീ പറയുന്നത് മാത്രമേ അനുസരിക്കു പോരേ. അത് പോയിന്റ്. നിനക്ക് ഈ ഫോട്ടോസ് എവിടുന്ന ഷാൻ. അവൻ തന്നതാ അവൻ എല്ലാ കാര്യവും പറഞ്ഞു കൊടുത്തു. ഈ ഷാൻ പറഞ്ഞത് മുഴുവൻ നീ വിശ്വസിക്കുന്നുണ്ടോ ഫൈസി. ഒരിക്കലും ഇല്ല. അവൻ പറഞ്ഞത് എല്ലാം സത്യം ആണ്. ഞാൻ അന്വേഷിച്ചു.

ബട്ട്‌ ഇതൊക്കെ അവൻ ചെയ്തത് എന്തിനെന്ന മനസ്സിലാകാതെ. കോടികൾ ആസ്തിയുള്ള യുവ ബിസിനസ് കാരൻ. ഓരോ മണിക്കൂറിനും ലക്ഷങ്ങളുടെ വിലയുള്ളവൻ. മോഡലിംഗ് ബിസിനസ് എന്നിങ്ങനെ മുംബൈനഗരത്തിൽ തിരക്ക് പിടിച്ചു നടക്കുന്ന ഇവൻ സഫുനെ സഹായിക്കാൻ മുംബൈയിൽ നിന്ന് എത്തുക. എന്നെ ഹെൽപ്പ് ചെയ്യുക.ഒന്നും അങ്ങ് മാച്ച് ആവുന്നില്ല. എല്ലാം തമ്മിൽ പരസ്പരം ഒരു പൊരുത്തകേട്. സഫു പോയി വന്ന ശേഷം ആകെ മാറി. എന്നോട് ശരിക്കും മിണ്ടുന്നില്ല. അവോയ്ഡ് ചെയ്തു നടക്കുകയാ. വീട്ടിൽ ആണെങ്കിൽ എല്ലാവരോടും തൊട്ടതിനും പിടിച്ചതിനും ദേഷ്യപ്പെട്ടു വഴക്ക് ഉണ്ടാകുന്നുന്ന പറഞ്ഞു കേട്ടെ. ഏറ്റവും വലിയ കാര്യം അറിയോ നീയും ഷെറിയു തമ്മിൽ ഹോട്ടൽ റൂമിൽ വെച്ചു ഒന്നും നടന്നിട്ടില്ലന്ന് എനിക്കറിയാം. ഞാനത് അവളോട് പറഞ്ഞപ്പോൾ സന്തോഷം കൊണ്ട് തുള്ളിചാടുമെന്ന കരുതിയത്. പക്ഷേ നോ റിയാക്ഷൻ. നിന്നോട് പറയരുതെന്ന് പറഞ്ഞു എന്നെ കൊണ്ട് സത്യം ഇടീക്കുകയാണ് ചെയ്തത്. ടാ നീയിപ്പോ എന്താ പറഞ്ഞെ. ഞാനും ഷെറിയും തമ്മിൽ.......

ഒരു കൊളഫിക്കേഷനും നടന്നിട്ടില്ല. അതും ആ പിശാചിന്റെ ഡ്രാമയാണ്. നിനക്ക് ഉറപ്പാണോ ഇക്കാര്യം. സത്യമാടോ നീ ഫ്രഷ് ആണ്. ഫ്രഷ് എന്ന് പറയാൻ പറ്റില്ല.....അവൻ അർത്ഥം വെച്ചത് പോലെ പറഞ്ഞു ചിരിച്ചു. ബട്ട്‌ ഷെറീടെ കാര്യത്തിൽ ഫ്രഷ് ആണ്. സത്യം ആണോ ഞാനും.... അവളും.... . അവന് സംശയത്തോടെ സാലിയെ വീണ്ടും നോക്കി വിക്കി വിക്കി ചോദിച്ചു. ആ. എന്റെ ഫ്രണ്ട് ആണ് ഈ ഹോട്ടലിലെ റിസപ്ഷ്യനിസ്റ്റ്. അവന എന്നെ വിളിച്ചു പറഞ്ഞത്. അവന് നിന്നെ അറിയൊന്നും ഇല്ല. ഷെറിയും ആ മാനേജരും തമ്മിൽ സംസാരിക്കുന്നത് കേട്ടു എന്തോ പ്രോബ്ലം ഉണ്ടെന്നു കരുതിയ എന്നെ വിളിച്ചു പറഞ്ഞത്. ഞാൻ പറഞ്ഞത് അനുസരിച്ചു അവൻ ഷെറീടെ ഫോട്ടോ എനിക്ക് അയച്ചു തന്നു. അവളെ കണ്ടപ്പോഴേ എനിക്ക് ഏകദേശം കാര്യം ഓടിയിരുന്നു. അവൾ റൂമെടുത്തത് മുതൽ ഓരോ കാരണം ഉണ്ടാക്കി അവനും റൂം ബോയ് ഒക്കെ ക്കൂടി ആ റൂമിൽ കേറിയിറങ്ങി അവളെ സ്വസ്ഥമായി ഇരിക്കാൻ വിട്ടിട്ടില്ല. അവസാനം ഇവനെയൊക്കെ പൂരതെറി വിളിച്ചു ഡോർ അടച്ചെന്ന കേട്ടെ.

അപ്പോഴേക്കും പോലിസ് എത്തി. ഞങ്ങൾ എത്തി അതോണ്ട് മോനെ ഉറപ്പിച്ചു പറയാം നീയും അവളും തമ്മിൽ ഒന്നും നടന്നില്ലെന്ന്. യാ അല്ലാഹ് നിനക്കണ് എല്ലാ സ്തുതിയും. ഇക്കാര്യം ഓർത്തു നീറി നീറിയാ ഞാൻ ഇത്രയും ദിവസം കഴിഞ്ഞത്. എന്നാലും ആ പരട്ടകിളവി ഇക്കാര്യം എടുത്തു പറഞ്ഞു എന്നെ വിവാഹത്തിന് സമ്മതിപ്പിക്കാൻ.സത്യം അറിഞ്ഞിട്ടും എന്നെ കുറ്റപ്പെടുത്തി. അവൾക്ക് കൊടുത്തത്‌ കുറഞ്ഞു പോയി. രണ്ടെണ്ണം കൂടി കൊടുക്കരുന്നു. അപ്പൊ എങ്ങനെയാ മുന്നോട്ടുള്ള കാര്യങ്ങൾ. സാലി ഫൈസിയെ നോക്കി. നീ ഷാനിന്റെ പിറകെ. ഞാൻ എന്റെ ഭദ്രകാളീടെ പിറകെയും. എന്റെ മുന്നിൽ ആകെ ഉള്ളത് ഇനി പത്തു ദിവസം ആണ്. അതിനുള്ളിൽ എനിക്ക് ഷെറിയെ എന്നെന്നേക്കുമായി എന്റെ ജീവിതത്തിൽ നിന്നും പുറത്താക്കിയേ പറ്റു. ഷാൻ പറഞ്ഞപോലെ തൽക്കാലതെക്ക് എന്തെങ്കിലും ചെയ്തിട്ട് കാര്യം ഇല്ല. എന്താ ഈ പത്തു ദിവസം. ടു മന്ത്സ് ഇല്ലേ. ഇല്ല. എന്താ സംഭവം എന്നൊന്നും അറിയില്ല. കേസിന്റെ വിധി മാറ്റിയെന്നും ത്രീ മന്ത്സ് പറഞ്ഞത് വൺ മന്ത് ആക്കി പോലും.വക്കീൽ വിളിച്ചു പറഞ്ഞതാ.

ഇരുപത് ദിവസം കഴിഞ്ഞല്ലോ. ഇനി പത്തു ദിവസം മാത്രമേ ഉള്ളു ബാക്കി. കോടതിയെയും വക്കീലിനെയും ക്യാഷ് കൊടുത്തു വാങ്ങണമെങ്കിൽ അത് ഒരിക്കലും ഷെറി അല്ല. ഷാൻ ആണ്. സാലി എന്തൊക്കെയോ ആലോചിച്ചു പറഞ്ഞു. ഷാൻ വില്ലനാണോ അതോ ഹീറോയോ. അത് അറിയുന്ന ഒരേ ഒരാൾ സഫുവണ്. ചോദിച്ചിട്ടും വലിയ കാര്യം ഇല്ല. ഒരിക്കലും അവൾ അത് പറയില്ല. വല്ലാത്തൊരു ജന്മ അത്. അത് കൊണ്ട് അവളെ പിറകെ നടക്കുന്നതിനേക്കാൾ ഭേദം അവന്റെ പിറകെ നടക്കുന്നതാണ് ഫൈസി പറഞ്ഞു. സാലി ആക്കി ചിരിക്കുന്നത് ഫൈസി കണ്ടു. ഇളിക്കണ്ട. എന്നോട് ചെയ്തതിനെല്ലാം അവളെ കൊണ്ട് ഞാൻ എണ്ണിയെണ്ണി പകരം വീട്ടും നോക്കിക്കോ. എന്ന പിന്നെ ഞാൻ പോട്ടെ. എനിക്ക് എന്റെ സ്വീറ്റ് ഡാർലിംഗിനെ കാണാനുണ്ട്. അതിന് കുറച്ചു പ്രിപറേഷൻ വേണം. ആര് സഫുനെയോ അവളെയിനി ആർക്ക് വേണം. ഞാൻ എന്റെ ഷെറി ഡാർലിംഗിനെ ആണ് പറഞ്ഞെ. Ok. All the best. സാലി ചെറു ചിരിയോടെ അവന്ന് കൈ കൊടുത്തു. **

ഷെറിയുടെ നിർബന്ധം കാരണം സഫു ആയിരുന്നു ഹോസ്പിറ്റലിൽ കൂട്ട്. അതിന് അവൾ ഒരു കണ്ടീഷൻ വെച്ചിരുന്നു. ഷെറിയുടെ ഉപ്പ ഒരിക്കലും അവിടെ വരാൻ പാടില്ലെന്ന്. ആരോ വാതിലിൽ മുട്ടുന്ന ശബ്ദം കേട്ടു. സഫു പോയി വാതിൽ തുറന്നു. മുന്നിലുള്ള ആളെ കണ്ടതും അവൾ ആകെ ഷോക്ക് ആയി. മുണ്ടും കരിനീല ഷർട്ടും ഇട്ട് കയ്യിൽ ഒരു ബൊക്കയുമായി പാല്പുഞ്ചിരിയും മുഖത്ത് ഫിറ്റ് ചെയ്തു ഫൈസി. സത്യം പറഞ്ഞാൽ അവൾക്ക് കണ്ണെടുക്കാൻ തോന്നിയില്ല. ഇവന്ന് എന്തിട്ടാലും ഒടുക്കത്തെ മോന്ജ് ആണല്ലോ റബ്ബേ. അവൾ അറിയാതെ അവനെ അടി മുടി നോക്കി നിന്നു പോയി. ഇങ്ങനെ നോക്കല്ലേ എക്സ് വൈഫെ എനിക്ക് കണ്ണ് കൊള്ളും. അവൻ പറയുന്നത് കേട്ടു ചമ്മലോടെ മുഖം താഴ്ത്തി. ആരാ സഫു വന്നത് ഷെറി വിളിച്ചു ചോദിക്കുന്നത് കേട്ടു. ഞാനാ ഡാർലിംഗ് അവൻ സഫുനെ സൈഡിലെക്ക് തള്ളിമാറ്റി അകത്തേക്ക് കയറി. ഡാർലിംഗ്.... അവൾ വാ പൊളിച്ചു അവനെ നോക്കി. ഷെറിക്ക് ബൊക്ക കൊടുത്തു. അവളുടെ ബെഡിൽ സൈഡിൽ ആയി അവൻ ഇരുന്നു. ഷെറിയുടെ കയ്യെടുത്ത് അവൻ കൈക്കുള്ളിൽ പിടിച്ചു. സോറി ഷെറി നിന്നെ ഈ കോലത്തിൽ കാണാനുള്ള ശേഷി ഇല്ലാത്തോണ്ട ഞാൻ കാണാൻ വരാതിരുന്നത്.

ഐ ആം റിയലി സോറി. ഷെറിയും സഫുവും ഞെട്ടലോടെ ഈ കാഴ്ച നോക്കി നിന്നത്. രണ്ടു പേർക്കും വിശ്വസിക്കാൻ പറ്റുന്നുണ്ടായിരുന്നില്ല അവന്റെ മാറ്റം. നിനക്ക് എന്നോടുള്ള സ്നേഹം മനസ്സിലാക്കാൻ ഞാനൊരുപാട് വൈകിപ്പോയി. നീ എനിക്ക് വേണ്ടി ഇങ്ങനെ ജീവൻ കളയാൻ ശ്രമിക്കുന്ന ഞാനൊരിക്കലും കരുതിയില്ല. ഇന്ന് എനിക്ക് ഒരു കാര്യം മനസ്സിലായി നമ്മൾ സ്നേഹിക്കുന്നവരെയല്ല നമ്മളെ സ്നേഹിക്കുന്നവരെ ആണ് തിരിച്ചു സ്നേഹിക്കേണ്ടത്. ഇത്രയും നാൾ എന്നെ ഇഷ്ടം അല്ലാത്ത ഒരാൾക്ക് വേണ്ടി എന്റെ ലൈഫ് ഞാൻ കളഞ്ഞു കുളിച്ചു.അതിലിപ്പോ എനിക്ക് നല്ല കുറ്റബോധം ഉണ്ട്. പറയുമ്പോൾ സഫുനെ ഇടം കണ്ണിട്ട് നോക്കുന്നുണ്ടായിരുന്നു അവൻ. പുഞ്ചിരിച്ചു കൊണ്ട് അവൾ അവരെ നോക്കി നിൽക്കുന്നത് കണ്ടു. അവന് കാണാമായിരുന്നു പുഞ്ചിരിക്ക് പിറകിൽ അവൾ ഒളിപ്പിച്ചുവെച്ച വേദന. കണ്ണുകൾ ഇപ്പൊ നിറഞ്ഞൊഴുകും എന്ന മട്ടിൽ എത്തിയിരുന്നു. ഇത് തുടക്കം മാത്രമാണ് സഫു. നിനക്കുള്ള ശരിക്കും പണി പിറകെ വരുന്നേ ഉള്ളൂ. അവൻ കീശയിൽ നിന്നും ഒരു റോസാപ്പൂവ് എടുത്തു ഷെറിക്ക് നേരെ നീട്ടി. ഐ ലവ് യൂ ഷെറി. ഷെറി സന്തോഷത്തോടെ അത് വാങ്ങി. ലവ് യൂ ടൂ. ഷെറി അവനെ കെട്ടിപിടിച്ചു. അവൻ പിടി വിടുവിച്ചില്ല. സഫു വാതിൽ തുറന്നു പുറത്ത് പോകുന്നത് അവൻ കണ്ടു. അവന്റെ മുഖത്ത് ഒരു പുഞ്ചിരി വിരിഞ്ഞു. ഇതൊക്കെ എന്ത് സഫു. ഞാനെന്റെ ഡാർലിംഗിനെ സ്നേഹം കൊണ്ട് മൂടാൻ പോവ്വുകയല്ലേ ഇനി..... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story