💕മിഴികൾ പറഞ്ഞ പ്രണയം 💕: ഭാഗം 84

mizhikal paranja pranayam

രചന: സഫ്‌ന കണ്ണൂർ

അവർ കെട്ടിപിടിച്ചു നിൽക്കുന്നത് കണ്ടതും നെഞ്ച് നുറുങ്ങുന്ന വേദന തോന്നി അവൾക്ക്. അധിക സമയം അത് കണ്ടു നിൽക്കാനുള്ള ശേഷി ഉണ്ടായിരുന്നില്ല. വാതിൽ ചാരി മെല്ലെ പുറത്തിറങ്ങി. നിറഞ്ഞ കണ്ണുകൾ അവൾ തുടച്ചു. കരയാനും സങ്കടപെടാനും എനിക്കെന്താ അർഹത . ഞാനായിട്ട് തന്നെയല്ലേ അവനെ വേണ്ടെന്ന് വെച്ചത്. അവൻ പറഞ്ഞത് തന്നെയാ ശരി നമ്മൾ സ്നേഹിക്കുന്നവരെയല്ല നമ്മളെ സ്നേഹിക്കുന്നവരെയാണ് തിരിച്ചു സ്നേഹിക്കേണ്ടത്. അവൻ ആരുടേ കൂടെയായാലും സന്തോഷം ആയി ഇരുന്നാൽ മതി. ഷെറി അവനെ ജീവന് തുല്യം സ്നേഹിക്കുന്നുണ്ട്. അവനെ പൊന്നു പോലെ നോക്കും. എല്ലാം കൊണ്ടും എന്നെക്കാളും അവന് ചേരുന്നത് അവൾ തന്നെയാണ്. സ്വയം ആശ്വസിച്ചു കൊണ്ടിരുന്നുവെങ്കിലും നെഞ്ചിനകത് എവിടെയൊക്കെയോ ഒരു വിങ്ങൽ പോലെ. അവൾഒരു നിമിഷം കണ്ണടച്ച് മനസ്സ് റിലാക്സ് ആക്കി. റൂമിലേക്ക് നടന്നു. പെട്ടെന്ന ആരോ അടുത്ത റൂമിലേക്ക് കയ്യിൽ പിടിച്ചു വലിച്ചത്. ഓർക്കാപ്പുറത് ആയതിനാൽ പെട്ടന്ന് വീഴാൻ നോക്കി.

താഴെ വീഴാതെ ആരോ പിടിച്ചത് അവളറിഞ്ഞു. അവൾ മുഖം ഉയർത്തി നോക്കി. ഫൈസി. ഇവൻ ഇവിടെ. പരസ്പരം മിഴികൾ ഇടഞ്ഞതും അവൾ അറിയാതെ അവനെ തന്നെ നോക്കി നിന്നു പോയി. അവൻ അവളെ നോക്കി സൈറ്റടിച്ചു കാണിച്ചു. അവൾ വേഗം അവന്റെ പിടി വിട്ടു നേർക്ക് നിന്നു. ഇവനിപ്പോ എനിക്ക് സ്വന്തം അല്ല. ഷെറിയുടെ ആണിവൻ. അവളെ ഓർമ വന്നതും മുഖത്ത് കുറച്ചു ഗൗരവം വരുത്തി നിന്നു. എന്താടോ കാണിക്കുന്നേ ഇപ്പൊ വീണേനെല്ലോ. ഞാൻ ഒന്നും കാണിച്ചില്ലല്ലോ കാണിക്കാൻ പോണല്ലേ ഉള്ളൂ. ഷെറി വിളിക്കുന്നു ഞാൻ പോട്ടെ അവൾ പോകാൻ നോക്കിയതും അവൻ മുന്നിൽ കേറി നിന്നു. നിനക്ക് എന്താ വേണ്ടേ. വഴിയിൽ നിന്നും മാറ്. ഇല്ലെങ്കിലോ അവൻ സ്വരം കടുപ്പിച്ചു പറഞ്ഞതും അവളൊന്ന് പതറി. അവൾ സൈഡിലൂടെ പോകാൻ നോക്കിയതും അവൻ അവളെ അരയിലൂടെ കയ്യിട്ട് പിടിച്ചു അവനിലേക്ക് അടുപ്പിച്ചു. ഇവനിതെന്താ ഈ കാണിക്കുന്നേയുള്ള അമ്പരപ്പ് ആയിരുന്നു അവൾക്ക്. അവൻ അവളെ കണ്ണിലേക്കു തന്നെ നോക്കി നിന്നു.

അവളുടെ ഹൃദയം പടാപടാന്ന് ഇടിക്കുന്നത് അവളറിഞ്ഞു. നീയെന്താ റൂമിൽ നിന്നും ഇറങ്ങി പോയെ നിങ്ങൾക്ക് ഡിസ്റ്റർബ് ആവണ്ടാന്ന് കരുതി. അപ്പൊ കരഞ്ഞതോ ഞാൻ കരഞ്ഞൊന്നും ഇല്ല നിന്റെയീ കണ്ണുകൾ പറയുന്നുണ്ടല്ലോ പറഞ്ഞത് കള്ളം ആണെന്ന്. ഒരു നിമിഷം എന്നെ അവളെകൂടെ കണ്ടപ്പോൾ സഹിക്കാൻ പറ്റിയില്ല അല്ലെ. ഇങ്ങനെ ഉള്ള ആളാണോ അവളെ കെട്ടാൻ പറയുന്നത്. എനിക്ക് ഒരു കുന്തം ഇല്ല. കണ്ണിൽ പൊടി വീണു. അത്രേയുള്ളൂ. മനസ്സ് അറിഞ്ഞു തന്നെയാ നിന്നെ അവൾക്ക് വിട്ടുകൊടുത്തത്. എനിക്ക് അതിൽ യാതൊരു സങ്കടവും ഇല്ല താനും. എന്റെ കണ്ണിൽ നോക്കി പറ എന്നെ വിട്ടു പോകാൻ ഒരു സങ്കടവും ഇല്ലെന്ന്. അവൻ അവളെ മുഖം കൈകുമ്പിളിൽ എടുത്തു അവന്റെ നേർക്ക് ആക്കി. ഒരു സങ്കടവും ഇല്ല. എനിക്ക് നിന്നെ ഇനി വേണ്ട. ദയവു ചെയ്തു എന്റെ പിറകെ ഇനി വരികയും ചെയ്യരുത്. വാക്കുകൾ കടുപ്പിച്ചു ഉറച്ച ശബ്ദത്തിൽ അത് പറയുമ്പോൾ കണ്ണുകൾ മാത്രം അനുസരിക്കാതെ നിറഞ്ഞു. നീ കള്ളം പറഞ്ഞാലും നിന്റെ ഈ കണ്ണുകൾക്ക് അത് പറ്റില്ല. അത് സത്യം പറയും.

അവൻ അവളുടെ കണ്ണുകളിലേക്ക് സൂക്ഷിച്ചു നോക്കിയതും അവന്റെ നോട്ടം തന്റെ ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങുന്നത് പോലെ തോന്നി.അവൾ കണ്ണുകൾ മുറുക്കെ പൂട്ടി. കണ്ണിന് മുകളിൽ മുകളിൽ അവന്റെ ചുണ്ടുകൾ പതിഞ്ഞു. അവൾ ഞെട്ടി കണ്ണ് തുറന്നു. മറു കണ്ണിലും അവന്റെ ചുണ്ടുകൾ പതിയുമ്പോൾ എതിർക്കാൻ കഴിയാതെ കണ്ണടച്ച് നിന്നു. ഐ ലവ് യൂ സഫു. അവന്റെ ചുണ്ടുകൾ കവിളിൽ പതിഞ്ഞു. അപ്പോഴാ അവൾക്ക് ബോധോദയം വന്നത്. അവനെ തള്ളി മാറ്റി. ഫൈസി പ്ലീസ് നീയിപ്പോ എന്റെ സഹോദരിയുടെ ഭർത്താവാകാൻ പോകുന്നവനാ. അല്ലെന്ന് ഞാൻ പറഞ്ഞോ എന്നിട്ടാണോ എന്നോട് ഇങ്ങനെ പെരുമാറുന്നെ. നീ എന്റെ ഭാര്യയാണ്. എന്നും അങ്ങനെ തന്നെ ആയിരിക്കുകയും ചെയ്യും. അപ്പൊ ഷെറിയെ കല്യാണം കഴിക്കാൻ സമ്മതിച്ചതോ. അതിനും സമ്മതം ആണ്. നീയെന്താ ഉദ്ദേശിക്കുന്നെ. അവൾ സംശയത്തോടെ അവനെ നോക്കി. അവളെ കെട്ടാൻ എനിക്ക് സമ്മതം ആണ്. എന്റെ രണ്ടാം ഭാര്യയായി. ആ മോഹം കൊണ്ട് നടക്കണ്ട. ഒരിക്കലും ഞാനിതിന് സമ്മതിക്കില്ല.

അങ്ങനെ ആണെങ്കിൽ അവളെ കെട്ടുന്നില്ല പോരേ. നീ എനിക്ക് വാക്ക് തന്നതാ അവളെ വിവാഹം കഴിക്കാമെന്ന്. അവൾക്ക് മോഹങ്ങൾ കൊടുത്ത് ചതിക്കുകയാരുന്നോ. നിന്നെ വിശ്വസിച്ചു ഞാൻ അവളെ വീട്ടുകാരോടും പറഞ്ഞു. ഞാൻ കൊടുത്ത വാക്കിന്റെ ഒറ്റഉറപ്പില അവളിപ്പോ സൈലന്റ് ആയി ഇരിക്കുന്നെ. ഞാൻ ആരെയും ചതിച്ചിട്ടില്ല. വാക്ക് തന്നിനെങ്കിൽ പാലിക്കുകയും ചെയ്യും. അവളെ വിവാഹം കഴിക്കാൻ ഞാൻ ഇപ്പോഴും തയ്യാറാണ്. അല്ലെന്ന് ഞാൻ പറഞ്ഞോ. വിവാഹത്തിന് സമ്മതിച്ചു എന്ന് വെച്ച് നിന്നെ ഡിവോഴ്സ് ചെയ്യാന്ന് ഞാൻ പറഞ്ഞോ. ഒരാൾക്ക് നാല് കെട്ടാമെന്ന. അത് കൊണ്ട് നോ പ്രോബ്ലം. അവളെയും കെട്ടി നിന്റെ കൂടെ അങ്ങ് ജീവിച്ചോളാന്നെ. മനസ്സിലിരിപ്പ് ഒന്ന് വ്യക്തമാക്കിയിരുന്നെങ്കിൽ കൊള്ളാമായിരുന്നു. ടീ നീ ബഷീർബാഷിയെ കണ്ടിട്ട് ഇല്ലേ. അയാളെ പോലെ രണ്ടു കല്യാണവും കഴിച്ചു. രണ്ടു ഭാര്യമാരെയും കൂട്ടി ടിക്ക് ടോക്ക് വീഡിയോസും ഒക്കെയായി ലാവിഷായി കഴിയണം. ആ പിന്നെ അവന്റെ ഇപ്പോഴത്തെ ഒരു പരിപാടി ഉണ്ടല്ലോ

കല്ലുമ്മക്കായ അത് പോലെ ലൈവായി ഒരു പ്രോഗ്രാം. സോഷ്യൽ മീഡിയയിൽ ഒക്കെ സ്റ്റാർ ആയി വിലസാം. എന്ത് പൊളിയാരിക്കും ലൈഫ്. നീ ഒന്ന് ആലോചിച്ചു നോക്കിയേ. ഇടത്തും വലതും ഓരോ ഭാര്യമാർ. അവന്റെയൊക്കെ ഒരു യോഗം. അത് കണ്ടപ്പോഴേ ചെറിയൊരു മോഹം മനസ്സിൽ തോന്നിയത ഇത്രയും പെട്ടന്ന് എന്റെ ആഗ്രഹം നടക്കുന്നു സ്വപ്നത്തിൽ പോലും കരുതിയില്ല. ബഷീർ രണ്ടല്ല മൂന്ന് കെട്ടിയിട്ടുണ്ടെന്ന ഞാൻ അറിഞ്ഞേ. നീയും കെട്ടിക്കോട ഒന്നിനെ കൂടി കുറക്കണ്ടന്നെ. ടീ ഇത്ര പെട്ടെന്ന് വേറെ ഒരു പെണ്ണിനെ കൂടി ഞാനെവിടുന്ന തപ്പാ. നിന്റെ കസ്റ്റഡിയിൽ ആരെങ്കിലും ഉണ്ടോ. ഉണ്ടെങ്കിൽ രണ്ടു കല്യാണം ഒന്നിച്ചു ആക്കരുന്നു. അവൻ ആലോചിക്കുന്നത് പോലെ ചെയ്തു. നിന്റെ ക്ലാസ്സിൽ നീണ്ടു മെലിഞ്ഞു വെളുത്തിട്ട് ഒരു kuttiyille അവൾ ഫ്രീയാണോ. നീ ഒന്ന് ചോദിച്ചു നോക്കോ. കൂട്ടത്തിൽ അതേ കുറച്ചെങ്കിലും മോന്ജ് ഉള്ളൂ. അവന്റെ ഒരു പൂതി. നിനക്ക് നാണം ഉണ്ടോടോ ഇങ്ങനെയൊക്കെ പറയാൻ.

ഒരു ഭാര്യക്കും സഹിക്കാൻ പറ്റില്ല തന്റെ ഭർത്താവിനെ പങ്കുവെക്കുന്നത്. ഗതികേട് കൊണ്ട് വല്ലപെണ്ണും അങ്ങനെ സമ്മതിച്ചുന്ന് വെച്ച് എല്ലാ പെണ്ണും അങ്ങനെ ആണെന്ന് കരുതരുത്. ഭർത്താവിനെ ഒരു പെണ്ണ് നോക്കുന്നത് തന്നെ ആർക്കും സഹിക്കില്ല അപ്പോഴാ വേറെ കെട്ടുന്നത്. ആ സുഹാന എല്ലാർക്കും ഹീറോയിന് ആയിരിക്കും. എനിക്ക് ഹീറോ അല്ല. അവളറിയാതെ വേറെ ഒരുപെണ്ണിനെ സ്നേഹിച്ച അവനുണ്ടല്ലോ ശരിക്കും ഒരു ചതിയന. ഒരു പെണ്ണിന്റ ഗതികേടിനെ മറയാക്കി വേറെ കെട്ടിയ അവനെ ഉണ്ടല്ലോ ഒറ്റ വെട്ടിനു കൊല്ലണം.അല്ലെങ്കിൽ അവന്റെ മുഖത്തിട്ട് ഒന്ന് പൊട്ടിച്ചു ഇറങ്ങി വരണം ആയിരുന്നു അവൾ. അങ്ങനെ ആണെങ്കിൽ ഞാൻ പറഞ്ഞേനെ അവളൊരു ഹീറോയിന് ആണെന്ന്. ഈ പറയുന്ന പുണ്യാളത്തി ഏത് ഗണത്തില പെടുക ഒന്ന് പറഞ്ഞാലും.ഒന്ന് മനസ്സിലാക്കിയ കൊള്ളാം. നിങ്ങൾ ഭാര്യമാർക്ക് മാത്രമല്ല ഞങ്ങൾ പുരുഷൻമാരും അങ്ങനെ തന്നെയാ. ഭാര്യയെ ജീവന് തുല്യം സ്നേഹിക്കുന്ന ഒരു പുരുഷനും മറ്റൊരു പെണ്ണിനെപറ്റി ചിന്തിക്കില്ല.

അങ്ങനെ ചിന്തിച്ചാൽ അതിനർത്ഥം അവനവളെ സ്നേഹിക്കുന്നില്ലന്ന. നിന്റെ ആത്മഹത്യാ ഭീഷണി കൊണ്ട് മാത്രമാണ് ഞാൻ ഈ വിവാഹത്തിന് സമ്മതിച്ചത്. നീ പറഞ്ഞത് ഞാൻ അനുസരിക്കുമ്പോ ഞാൻ പറഞ്ഞത് അനുസരിക്കാൻ നീയും ബാധ്യതസ്ഥയാണ്. അപ്പൊ നമ്മൾ ചെയ്യുന്ന തെറ്റും സമാസമം. എന്നെ ഒരിക്കലും അതിന് കിട്ടില്ല.ഷെറിയെ ചതിക്കന ഭാവം എങ്കിൽ നോക്കിക്കോ പിന്നെ എന്നെ നീ കാണില്ല. സത്യം ഇട്ട പറയുന്നേ. നീ ചാവുന്നല്ലേ ഭീഷണി. ചത്തോ ആരെങ്കിലും തടഞ്ഞോ നിന്നെ. അവൻ നിസ്സാര ഭാവത്തോടെ പറഞ്ഞു. എന്താ ചെയ്യേണ്ടെന്ന് എനിക്കറിയാം. നിന്നെ കൊണ്ട് വിവാഹത്തിന് സമ്മധിപ്പിച്ചിനെങ്കിൽ ഈ വിവാഹം നടത്താനും എനിക്കറിയാം. അവൾ വെല്ലുവിളി പോലെ അവനോട് പറഞ്ഞു. പോകാൻ നോക്കിയതും അവൻ വിളിച്ചു. അവൾ തിരിഞ്ഞു നോക്കി. അവൻ കീശയിൽ നിന്നും ഒരു ബോട്ടിൽ എടുത്തു അവളെ കാണിച്ചു. അതിൽ എഴുതിയത് കണ്ടതും അവൾ ഞെട്ടി. പോയ്സൺ. എന്താന്ന് മനസ്സിലായല്ലോ മോൾക്ക്. നിന്റെ ഭാഗത്തു നിന്നും എന്തെങ്കിലും ഒരു നെഗറ്റീവ് ചിന്ത വന്ന കാണാൻ പിന്നെ ഞാൻ ഉണ്ടായെന്നു വരില്ല.

നിന്നെക്കാൾ മുന്നേ ഞാനും മരിച്ചിരിക്കും. ഒന്നിച്ചു ജീവിക്കാൻ കഴിയാത്ത നമുക്ക് മരണത്തിൽ എങ്കിലും ഒന്നിക്കാം. നിന്നാണെ സത്യം ഞാൻ ഇത് കുടിച്ചിരിക്കും. അവൾ ഞെട്ടി തരിച്ചു അവനെ നോക്കി നിന്നു. അപ്പൊ മോളെ ആലോചിച്ചു ഒരു തീരുമാനം എടുക്ക് ബഷീർ ബാഷിയെ പോലെ രണ്ടു ഭാര്യയുമായി ഞാൻ അടിച്ചു പൊളിച്ചു ജീവിക്കണോ അതോ ചത്തു മേലോട്ട് പോയി പ്രേതം ആയി ഞാനും നീയും മാത്രം ആയി അടിച്ചു പൊളിച്ചു ജീവിക്കണോ. എന്താന്ന് വെച്ച ആലോചിച്ചു ഒരു തീരുമാനം എടുത്തു ഇക്കാനെ വിളി. ഞാനെ ഷെറിയുടെ റൂമിൽ കാണും. എന്റെ ഡാർലിംഗ് ഷെറി എന്നെ കാണാതെ മിസ്സ്‌ ചെയ്യുന്നുണ്ടാവും. അപ്പൊ ഞാൻ അങ്ങട്ട്... വഴി മാറാൻ അവൻ കൈ കൊണ്ട് കാണിച്ചു. അവൻ കീശയിൽ നിന്നും ഒരു കൂളിംഗ് ഗ്ലാസ്‌ എടുത്തു സ്റ്റൈലിൽ വെച്ചു മുണ്ടും മാടികുത്തി സ്ലോ മോഷനിൽ ഒരു പോക്ക്. അവൾ കിളി പോയ പോലെ അവനെയും നോക്കി നിന്നു. ഇന്നലെ വൈകുന്നേരം ഫൈസി വിളിച്ചിരുന്നു. ഷെറിയുടെ സൂയിസൈഡ് നാടകമാണ്.

അവൾ നിന്നെ ചതിക്കുകയാണെന്ന് എന്നൊക്കെ പറഞ്ഞു. അത് വിശ്വസിക്കില്ലെന്ന് manassilayappo പുതിയ അടവ് ആയി ഇറങ്ങി. ഞാനിനിയിപ്പോ എന്താ ചെയ്യാ റബ്ബേ. അവൾ ദേഷ്യത്തോടെ കൈകൾ കൂട്ടി തിരുമ്മി. ഒരു പൊട്ടിച്ചിരി കേട്ടു അവൾ തിരിഞ്ഞു നോക്കി. ഷാൻ. ഈ കാലമാടൻ എന്താ ഇവിടെ. അതിന്റെ ഒരു കുറവേ ഉണ്ടായിരുന്നുള്ളൂ. നാശം പിടിക്കാൻ. അവന്റെ ആക്കിയുള്ള ചിരിയിൽ നിന്നും അവൻ എല്ലാം കേട്ടെന്ന് അവൾക്ക് മനസ്സിലായി. മോളെ സഫുകുട്ടി. എന്താ ആലോചിക്കുന്നേ. നീ ചാവുന്നോ അതോ അവന്റെ ആദ്യ ഭാര്യ പട്ടം സ്വീകരിക്കുന്നോ. എന്ത് വന്നാലും നിന്നെ വിട്ടു ഞാൻ പോകില്ല. നോക്കിക്കോ. ഞാനെവിടെ പോയാലും വാല് പോലെ നിന്നെയും പിറകെ നടത്തിക്കും. നീ മാത്രം അങ്ങനെ സുഖമായി ജീവിക്കണ്ട. ഫൈസിയോട് ഉള്ള കലിപ്പ് അവനോട് തീർത്തു. അവൻ അങ്ങനെ പറഞ്ഞെന് ഞാനെന്തു പിഴച്ചു. നിന്റെ സംസാരം കേട്ടാൽ തോന്നുവല്ലോ ഞാനാ അവനെ പറഞ്ഞു വിട്ടെന്ന്. എനിക്ക് സംശയം ഇല്ലാതില്ല. ഞാൻ നിന്റെ കൂടെ വരാതിരിക്കാൻ നീ എന്ത് നെറികെട്ട വഴി വേണമെങ്കിലും സ്വീകരിക്കും. ചെയ്യും.

ചെയ്യണമല്ലോ. അല്ലാതെ എന്റെ മുന്നിൽ വേറെ വഴിയില്ല.അത് പറയാനും കൂടിയ ഞാൻ വന്നേ. ലാസ്റ്റ് ആയി ചോദിക്കുവാ നിനക്ക് നിന്റെ ഉപ്പന്റെയും ഉമ്മന്റേയും കൂടെ ഫൈസിയുടെ ഭാര്യയായി സമീർക്കയുടെ കുഞ്ഞു പെങ്ങളായി snehanidhiyaaya മരുമോൾ ആയി ഇവിടങ് കൂടിക്കോടെ. എന്തിനാ ഈ സന്തോഷം ഒക്കെ കളഞ്ഞു എന്റെ മനസ്സമാധാനം കളയാൻ മുംബൈക്ക് വരുന്നേ. ഒൻപത് വർഷം ഉപ്പ ആരാ ഉമ്മ ആരാന്നു അറിയാതെ ഉള്ളിന്റെ ഉള്ളിൽ ഒരു വിങ്ങലോടെയാ ഞാൻ കഴിഞ്ഞത്. ഒരു അനാഥയാണ് ഞാനെന്ന സത്യം വല്ലപ്പോഴും ഒക്കെ ഓർമ്മ വരുമ്പോൾ നീറിപുകഞ്ഞിട്ടുണ്ട് എന്റെ മനസ്സ്. എന്റെ ഉപ്പക്കും ഉമ്മക്കും സങ്കടം ആവുമോ ഞാൻ കാരണം അവർ വേദനിക്കുമോ എന്നൊക്കെ കരുതിയ മൗനം പാലിച്ചത്. ആ വേദന അനുഭവിച്ചു തന്നെ അറിയണം ഷാൻ. എന്നാലേ മനസ്സിലാവു നിനക്ക്..... ബാക്കി പറയണ്ട എന്ന രീതിയിൽ അവൻ കൈ കൊണ്ട് കാണിച്ചു. ദയവു ചെയ്തു ബാക്കി പറയരുത് ഒരുപാട് പ്രാവശ്യം കേട്ടു ഇനിയും കേൾക്കാനുള്ള ശക്തി എനിക്കില്ല. ബാക്കി എന്താന്ന് അറിയുന്നത് കൊണ്ട് ഞാൻ ഊഹിച്ചോളാം. നിന്റെ തീരുമാനത്തിൽ മാറ്റം ഇല്ല. അതല്ലേ പറഞ്ഞു വരുന്നേ. അതേ. എന്നാ നീ കരയാൻ കാത്തിരുന്നോ. ഫൈസി അവനാ ഇനി എന്റെ ഉന്നം.

ട്രയൽ ഡോസ്. അത് അടുത്ത് തന്നെ നിന്നെയും നോക്കി വരും. എന്നിട്ടും നീ പിന്മാറിയില്ലെങ്കിൽ....... ഭീഷണിയോടെ അവളെ നേർക്ക് കൈ ചൂണ്ടി. അവൾ അവന്റെ അടുത്തേക്ക് ചെന്നു അവന്റെ കോട്ടിനുള്ളിലൂടെ കയ്യിട്ട് അവന്റെ റിവോൾവർ എടുത്തു. പെട്ടന്ന് ഉള്ള നീക്കം ആയതിനാൽ അവനൊന്നു ഞെട്ടി. ഒരിക്കലും അവൻ പ്രതീക്ഷിചിരുന്നില്ല ആ നീക്കം. . ഷാൻ ഞെട്ടലോടെ അവളെ നോക്കി. അവൾ ലോഡ് ചെയ്തു അവന്റെ നേരെ നീട്ടി സ്വയം മരിക്കാൻ പേടിയാ ഫൈസിയെ പേടിപ്പിക്കാൻ കാണിക്കുന്ന ഈ ബിൽഡപ്പ് ഉള്ളൂ എന്റെൽ. ഒന്ന് കൊന്നു താ എന്നെ. നിന്റെയും എന്റെയും എല്ലാ പ്രോബ്ലം അതോടെ തീരും. അവൻ റിവോൾവർ തിരിച്ചു വാങ്ങി പൊട്ടിച്ചിരിച്ചു. എന്റെ റോസിനെ ഞാൻ കൊല്ലാനോ. എനിക്ക് പറ്റോ അതിന്. കൊല്ലാൻ ആയിരുന്നുവെങ്കിൽ അവിടെ വെച്ച് തീർത്തേനെ ഞാൻ. നീ എന്നെ അല്ലെ ഈ കഷ്ടപെടുത്തുന്നെ. നിനക്ക് എന്താ വേണ്ടേ അത് പറ. നിനക്ക് സന്തോഷം ആയി ജീവിക്കാൻ വേണ്ടുന്ന എന്തും ഞാൻ ചെയ്തു തരാം....... കാർ.... ബംഗ്ലാവ്..... പണം.... എന്ത് വേണേലും. നീ ചോദിക്കുന്ന പണം. ട്വന്റി ഫൈവ് ലാക്..... ഫിഫ്റ്റി ലക്.... നോ നോ വൺ crores.. ടു crores.... പറ.... എന്താ വേണ്ടേ. ഭ്രാന്ത് പിടിച്ച പോലെ ഓരോന്ന് പുലമ്പുന്ന അവനെ കൗതുകത്തോടെ അവൾ നോക്കി.

പറ റോസ് എന്താ വേണ്ടേ നിനക്ക്. നിന്റെ ഫൈസിയെ തന്നെ വിലക്ക് വാങ്ങാനുള്ള അത്രയും പണം ഞാൻ തരാം. മനസ്സമാധാനം..... അതാണ്‌ എനിക്ക് വേണ്ടത്. ഉറങ്ങാൻ കിടക്കുമ്പോ യാതൊരു കുറ്റബോധം തോന്നാതെ സങ്കടങ്ങൾ വേട്ടയാടാതെ മനസ്സാക്ഷി കുത്ത് തോന്നാതെ കിടന്നുറങ്ങണം ഒരു ദിവസം എങ്കിൽ ഒരു ദിവസം അത്രയും മതി. അവൻ ദേഷ്യത്തോടെ ഭിത്തിയിൽ ആഞ്ഞടിച്ചു. ആ ഒരു ദിവസത്തിന് വേണ്ടി നീ കഷ്ടപെടുമ്പോൾ ബാക്കിയുള്ളവരുടെ എന്നെന്നേക്കുമായി ഉള്ള സന്തോഷം സമാധാനം ആണ് ഇല്ലാതാവുന്നത് അതെന്താ ഓർക്കത്തത്. നമ്മൾ ഒരു ചെടി പറിച്ചു മറ്റൊരിടത്തു നട്ടുന്ന് വിചാരിക്കുക കുറച്ചു ദിവസം ആ ചെടിക്ക് വാട്ടം ഉണ്ടാകും. പിന്നെ അത് പുതു മണ്ണിൽ വേരുറപ്പിച്ചു നിർത്തും. ആ മണ്ണുമായി പൊരുത്തപ്പെടും. ചിലപ്പോൾ പഴയതിലും ഉറപ്പോടെ വേരുറപ്പിച്ചു നിൽക്കും. അത് പോലെ തന്നെ മനുഷ്യന്റെ ജീവിതവും. എല്ലാവരും സാഹചര്യം ആയി പൊരുത്തപെടും. അവൻ അവളെ കൈ പിടിച്ചു. കയ്യിൽ അവന്റെ റിവോൾവർ കൊടുത്തു.

എന്നിട്ട് അവളെ നോക്കി തൊഴുതു കൊണ്ട് പറഞ്ഞു ഇങ്ങനെ സെന്റി അടിച്ചും ഫിലോസഫി പറഞ്ഞും എന്നെ കൊല്ലാതെ കൊല്ലുന്നതിലും ഭേദം എന്നെ അങ്ങ് ഒറ്റയടിക്ക് കൊല്ല് നീ. അവളുടെ മുഖത്ത് ഒരു പുഞ്ചിരി വിരിഞ്ഞു. നീ ദയവു ചെയ്തു തിരിച്ചു പൊയ്ക്കോ. ഒരിക്കലും നിന്റെ വഴിയിൽ തടസ്സമായി ഞാൻ വരില്ല. എന്റെ വഴിയിലെ തടസ്സങ്ങൾ നീക്കാൻ എനിക്ക് ആരുടെയും ഔദാര്യം വേണ്ട. ബട്ട്‌... ലവ് യൂ.... ലവ് യൂ സോ മാച്ച്. അവൾ പുച്ഛത്തോടെ മുഖം തിരിച്ചു. മുന്നോട്ട് നടക്കുമ്പോഴാ അവൻ പറയുന്നത് കേട്ടത്. ഞാൻ ഇന്ന് തിരിച്ചു പോകുവാ മുംബൈക്ക് അവൾ സന്തോഷത്തോടെ തിരിഞ്ഞു നോക്കി. എൽ ഇ ഡി ബൾബ് തോറ്റു പോകും പന്നിടെ മുഖം കണ്ടാൽ. ഇങ്ങനെ ഒരു ജന്മം. ഒരു ചൊല്ലില്ലേ പോത്തിന്റെ ചെവിയിൽ വേദം ഒതിട്ട് കാര്യം ഇല്ലെന്ന്. അത് പോലെയാ നിന്റെ അവസ്ഥ.നീ ഏതായാലും നന്നാവില്ല. ഇനി നീ ആയി നിന്റെ പാടായി. ഇവിടെ നിന്ന എന്റെ ടൈം വേസ്റ്റ് അവാന്ന് അല്ലാണ്ട്. അതോണ്ട് ഞാൻ പോവ്വാ. യാത്ര ചോദിച്ചില്ലെന്ന് വേണ്ട. ഇനി ഈ ജന്മത്തിൽ ഒരിക്കലും കണ്ടു മുട്ടാതിരിക്കട്ടെ. താങ്ക്സ് ഷാൻ ഇപ്പോഴേലും നല്ല ബുദ്ധി തോന്നിയല്ലോ. പിന്നെ കണ്ടു മുട്ടാതിരിക്കട്ടെ എന്ന പ്രാർത്ഥന അത് നടക്കുന്നു തോന്നുന്നില്ല. നമ്മൾ കണ്ടു മുട്ടി കൊണ്ടേയിരിക്കും.

ആരോടും സത്യം ഒന്നും പറയാത്തതിന് ഒരുപാട് നന്ദിയുണ്ട്. നന്ദി.... ഓഹ്.... ആയിക്കോട്ടെ വരവ് വെച്ചിരിക്കുന്നു. ഇനിയും ഇവിടെ നിന്ന ലോഡ് ചെയ്തു വെച്ചിരിക്കുന്ന തോക്കാ ഞാൻ പുറത്ത് എടുത്തു പോകും. ഞാൻ പോവ്വാ ബൈ. അവൾ അവന്ന് ഒരു ഫ്ളയിങ് കിസ്സ് കൊടുത്തു. അവൻ തിരിച്ചു തല്ലാൻ നോക്കിയതും അവൾ ചിരിച്ചു കൊണ്ട് ഓടി പോയി. ചുമ്മാ പോവുന്നതല്ല മോളെ. എന്റെ ഇവിടുത്തെ കാര്യങ്ങൾ ഒക്കെ ബംഗിയായി ചെയ്തു തീർത്തിട്ട പോകുന്നെ. നീ എവിടേക്കും പോവില്ല. പോവാൻ നിനക്ക് പറ്റില്ല. ഇനി ഒരിക്കലും നമ്മൾ തമ്മിൽ കാണുകയും ഇല്ല. അവന്റെ മുഖത്ത് ഒരു ചിരി വിരിഞ്ഞു. *** അങ്ങനെ ആ ശല്യം ഒഴിവായി കിട്ടി. സന്തോഷത്തോടെ റൂമിലേക്ക് പോയെങ്കിലും അവിടെ എത്തിയപ്പോൾ അതൊക്കെ പോയി. റൂമിലേക്ക് കടക്കുമ്പോഴേ കേട്ടു ഫൈസിയുടെയും ഷെറിയുടെയും സംസാരവും പൊട്ടിച്ചിരിയും എല്ലാം. എന്താണാവോ ഇത്ര ഇളിക്കാൻ അവൾ മുഖം കോട്ടി. അവൾ മുഖത്ത് ഒരു പുഞ്ചിരി വരുത്തി. റൂമിലേക്ക് കയറി ചെന്നു. ഫൈസി ഷെറിയുടെ കയ്യും പിടിച്ചു അവളുടെ അടുത്തായിരുന്നു ഇരുന്നത്.

അത് കണ്ടതും സഫുന് മനസ്സിൽ ഒരു നീറ്റൽ തോന്നി. ഷെറിയുടെ മുഖം ഇരുളുന്നത് ഫൈസി കണ്ടു. എക്സ്ക്യുസ്മി സഫു ഞങ്ങൾ തനിച്ചു ഇരുന്നു സംസാരിക്കുമ്പോ ഇടക്ക് കയറി വന്നത് തീരെ ശരിയായില്ല. കുറച്ചു മേനേഴ്‌സ് കാണിച്ചൂടെ. ഫൈസി പെട്ടന്ന് അങ്ങനെ പറഞ്ഞതും അവൾ മരിച്ചത് പോലെആയി. ഐ ആം സോറി. ഓർമയില്ലാതെ..... ഞാൻ.... പെട്ടന്ന് റിയലി സോറി. ഞാൻ.... പിന്നെ... വരാം. എങ്ങനെയൊക്കെയോ പറഞ്ഞൊപ്പിച്ചു. അവൾ റൂമിൽ നിന്നും പുറത്ത് ഇറങ്ങാൻ പോകുമ്പോൾ ഷെറിയുടെ ഇക്കാക്ക കയറി വന്നു. സഫുനോട് ചിരിചെങ്കിലും അവൾ മൈൻഡ് ചെയ്തില്ല. ഫൈസി അവരെ കണ്ടിട്ടും അവിടെ നിന്നും എണീറ്റില്ല. ഷെറിയുടെ കൈ വിട്ടു. അവിടെ തന്നെ ഇരുന്നു. നൗഫൽ അവരെ അടുത്തേക്ക് ചെന്നു. ഫൈസി വരാൻ പറഞ്ഞത് എന്തിനാന്നു മനസ്സിലായില്ല. ഫൈസി വിളിച്ചു വരുത്തിയത് ആണോ ഇവനെ. എന്തിനയിരിക്കും. അത് കൂടി കേട്ടിട്ട് പൊവ്വാം. അപ്പോഴാ ഫൈസി അവളെ വിളിച്ചത്. സഫു നിന്നോടും കൂടിയ പറയാൻ ഉള്ളത്.

അടുത്ത തിങ്കളാഴ്ച എന്റെ ഡിവോഴ്സ് കേസിന്റെ ലാസ്റ്റ് വിധിയാണ്. ഞാനും സഫുവും പിരിയാമെന്ന് ഒന്നിച്ചു തീരുമാനം എടുത്ത സ്ഥിതിക്ക് വേറെ പ്രൊസീജ്യർ ഒന്നും ഇല്ല. ഡിവോഴ്സ് കിട്ടുമെന്ന് ഉറപ്പാണ്. സഫു ഡിവോഴ്സ് മുൻപ് ഒരാഗ്രഹം പറഞ്ഞു അതിന് മുന്നേ എന്റെയും ഷെറിയുടെയും വിവാഹം നടത്തുമൊന്ന്. അവളുടെ അവസാന ആഗ്രഹം എന്ന നിലയിൽ ഞാനതിന് സമ്മതിക്കുകയും ചെയ്തു. അതിന്റെ കാര്യം ഡിസ്കസ് ചെയ്യന വരാൻ പറഞ്ഞത്. സഫുന്റെ കിളിയൊക്കെ കൂടും കിടക്കയും എടുത്തു ഏഴു കടലും കടന്നു പോയി. ഇവനിതെന്ത് ഭാവിച്ചാ എന്റെ റബ്ബേ.ഒന്നും മനസ്സിലാകുന്നില്ലല്ലോ. അവന്റെ ഇടത്തും വലത്തും അവളും ഷെറിയും നിൽക്കുന്നത് ഒരു നിമിഷം അവൾ ഓർത്തു പോയി. സുഹാനെടെ അവസ്ഥ ആവോ എനിക്കും ഞെട്ടലോടെ അവളോർത്തു. എനിക്ക് സമ്മതം ആണ് ഷെറി പറഞ്ഞു. ഷെറിയുടെ മുഖം സന്തോഷം കൊണ്ട് തിളങ്ങുന്നത് ഫൈസിയും സഫുവും നോക്കിനിന്നു. ഇവൾക്ക് സമ്മതം ആണെങ്കിൽ ഞങ്ങൾക്കും സമ്മതം ആണ്. അവളെ ഇക്കയും പറയുന്നത് കേട്ടു.

ഇപ്പോഴാ എനിക്ക് സമാധാനം ആയത്. നിങ്ങൾക്ക് എതിർപ്പ് ഉണ്ടക്കൊന്ന് പേടിച്ചു നിൽക്കാരുന്നു. നിങ്ങൾക്ക് എങ്ങനെയാ മാര്യേജ് വേണ്ടതെന്ന് വെച്ച അത് പോലെ ചെയ്യാം. അക്കാര്യം നിങ്ങൾക്ക് വിട്ടു തന്നിരിക്കുന്നു. ഞങ്ങൾക്ക് ആകെയുള്ള പെൺതരിയ ഇവൾ. അത് കൊണ്ട് തന്നെ ഗ്രാൻഡ് ആയി വേണമെന്ന ആഗ്രഹിക്കുന്നത്. നിങ്ങളുടെ ഇഷ്ടം. എനിക്കതിൽ യാതൊരു വിരോധം ഇല്ല. എന്റെ ഷെറിയുടെ ഇഷ്ടം ആണ് ഇനി മുതൽ എന്റെയും ഇഷ്ടം. തന്റെ കാലിന് മുകളിലൂടെ എന്തോ ഇഴയുന്നത് പോലെ തോന്നിയാ അവൾ നോക്കിയത്. ഫൈസിയുടെ കാൽ തന്റെ കാലിന് മുകളിലൂടെ അരിച്ചു കയറുന്നത് അവൾ കണ്ടു. അവൾ രണ്ടു പ്രാവശ്യം തട്ടി മാറ്റി. വീണ്ടും അവൻ കാൽ കൊണ്ട് വരുന്നത് കണ്ടു അവൾ മാറി പോകാൻ നോക്കിയതും അവൻ ചവിട്ടി പിടിച്ചു. കാലെടുക്കുന്ന് അവൾ കണ്ണ് കൊണ്ട് കാണിച്ചു. അതിന് പകരം അവൻ കിസ്സ് കൊടുക്കുന്നത് പോലെ ചുണ്ട് കൊണ്ട് കാണിച്ചു. അവൾ ഞെട്ടലോടെ ഷെറിയെയും അവളെ ഇക്കാനെയും നോക്കി. അവർ വിവാഹക്കാര്യം ഡിസ്കസ് ചെയ്യുന്ന തിരക്കിൽ ആണ്.

അവൾ ഫൈസിയുടെ കയ്യിൽ ഒറ്റ നുള്ള്. അവന് അറിയാതെ ആആ ന്ന് ഉച്ചത്തിൽ പറഞ്ഞു പോയി. രണ്ടാളും അവനെ നോക്കിയതും കാലെടുത്തു. കൈ ചെറുതായി മുട്ടിപ്പോയി പെട്ടന്ന് അവൻ കൈ തടവി കൊണ്ട് പറഞ്ഞു. സഫു മുഖം കൊണ്ട് കൊഞ്ഞനം കുത്തുന്ന പോലെ ആക്കി. നീ എന്ത് വേണമെങ്കിലും ചെയ്തോ ഫൈസി നിന്റെ ഒരു പ്ലാനും നടക്കില്ല എന്നർത്ഥം കൂടി ഉണ്ടായിരുന്നു അവളെ മുഖത്ത്. അപ്പൊ എല്ലാം പറഞ്ഞത് പോലെ ഫൈസി ഇനി അത്രയും ദിവസം അല്ലെ ഉള്ളൂ. എനിക്ക് ഇപ്പൊ തുടങ്ങിയ തന്നെ വിവാഹഒരുക്കങ്ങൾ കഴിയുന്ന തോന്നുന്നില്ല. അയാൾ പോയി. നീ ഇന്ന് ഡിസ്ചാർജ് ആവുകയല്ലേ. ഇപ്പൊ കുഴപ്പം ഒന്നും ഇല്ലല്ലോ.നമുക്ക് കല്യാണഡ്രസ്സ്‌ മഹർ ഒക്കെ എടുക്കാൻ നാളെ പോയാലോ. ഫൈസി അവളോട് ചോദിച്ചു. ആ പൊവ്വാം അവൾ സന്തോഷത്തോടെ സമ്മതിച്ചു. അപ്പോഴാ പിന്നാലെ ഫൈസി പറഞ്ഞത്. സഫു നീയും നാളെ ഞങ്ങളുടെ കൂടെ വരണം. ഷെറിക്ക് സെലക്ട്‌ ചെയ്തു കൊടുക്കാൻ ഒരാൾ ആകുമല്ലോ. ഷെറിക്ക് സഫുനെ കൊല്ലാനുള്ള ദേഷ്യം ഉണ്ടായിരുന്നു.

ഫൈസി പറഞ്ഞത് ഇഷ്ടപെട്ടില്ലെങ്കിലും അവന്റെ മുന്നിൽ നല്ല പിള്ള ചമയുന്നത് കൊണ്ട് മുഖത്ത് സന്തോഷം വരുത്തി സഫുനോട് പറഞ്ഞു. നീ കൂടി വാ സഫു എനിക്ക് ഒരു സഹായം ആവുമല്ലോ. ഇവന്റെ കൂടെ ഞാൻ. ഇപ്പൊ തന്നെ ഇവന്റെ ടോർച്ചർ സഹിക്കാൻ പറ്റുന്നില്ല അപ്പോഴാ ഷോപ്പിംഗ്. ബാബിയും ഇത്താത്തമാരും ഇല്ലേ. അവരുടെ കടമയാ ഇതൊക്കെ. പെട്ടന്ന് പറഞ്ഞ എങ്ങനെയാ വാടകക് അങ്ങനെ രണ്ടു മൂന്ന് പേരെ കണ്ടു പിടിച്ചു അവരോട് കാര്യം പറഞ്ഞു കൂട്ടി വരാൻ ഒക്കെ ഒരുപാട് ടൈം എടുക്കില്ലേ. വാടകക്കോ. ആയിഷയും റസിയയും ഒക്കെ എവിടെ പോയെ. അപ്പൊ സഫ്ന മാഡം കാര്യം ഒന്നും അറിഞ്ഞില്ലേ. ഇമ്മോറൽ ട്രഫികിന് പിടിയിലായ ആഭാസനെ വേണ്ടെന്നു ഉപ്പയും ഉമ്മയും പറഞ്ഞു. അവർക്ക് ഇനി ഇങ്ങനെ ഒരു മോനില്ലത്രേ. പെണ്ണ് പിടിയൻ ഉള്ള വീട്ടിൽ എന്റെ ഭാര്യയെ താമസിപ്പിക്കാൻ പറ്റില്ലന്ന് ഹാരിസ്ക്ക വിളിച്ചു പറഞ്ഞു. അതോണ്ട് ഇപ്പൊ കിടത്തം ഒരു ഹോട്ടലിൽ ആണ്. ചുരുക്കി പറഞ്ഞ കിടപ്പാടം പോയി കിട്ടി. മനസ്സിൽ ഉണ്ട് അതിന്റെ നന്ദി. മറക്കില്ല ഒരിക്കലും ഈ ഉപകാരം ഒന്നും.

അത് പറയുമ്പോൾ എന്തോ വെച്ചു പറഞ്ഞതല്ലെന്ന് രണ്ടാൾക്കും തോന്നാതിരുന്നില്ല. ഞാൻ കാരണം പാവം. ഈ പാപം ഒക്കെ ഞാൻ എവിടെ കൊണ്ട് പോയി വെക്കും. അവൾക്ക് നെഞ്ച് നീറുന്നുണ്ടായിരുന്നു അതോർത്തപ്പോൾ. ഈ പ്രശ്നം ഒക്കെ തീരട്ടെ ഹരിസ്കനോട് പറഞ്ഞു എല്ലാം സോൾവാക്കണം. പെട്ടന്ന് ആയിരുന്നു ഷെറി കരയുന്ന സൗണ്ട് കേട്ടത്. അവൾ തിരിഞ്ഞു നോക്കി. ഷെറി ഫൈസിയുടെ കാൽ പിടിച്ചു പൊട്ടിക്കരയുന്നു. എന്നോട് ക്ഷമിക്കണം.അറിയാതെ പറ്റിപ്പോയഅബദ്ധം ആണ്. അത് സാരമില്ല ഷെറി. ഞാൻ അതൊക്കെ അന്നേ മറന്നതാ. നമ്മൾ പുതിയൊരു ജീവിതം തുടങ്ങുന്നതല്ലേ പഴയതൊക്കെ നമുക്ക് മറക്കാം. അവൻ അവളെ പിടിച്ചു എഴുന്നേൽപ്പിച്ചു. എന്നാ പിന്നെ ഞാൻ പോട്ടെ. എനിക്ക് വേറെയും ഒരുപാട് കാര്യങ്ങൾ ചെയ്തു തീർക്കാനുണ്ട്. അവൻ പോകാൻ നോക്കിയതും സഫു ആശ്വാസത്തോടെ നെഞ്ചിൽ കൈ വെച്ചു. അവൻ അത് കണ്ടതും അറിയാത്ത മട്ടിൽ കയ്യെടുത്തു അവനെ നോക്കി ഇളിച്ചു കാണിച്ചു. അവൻ പോകാൻ വാതിലിന് അടുത്തെത്തിയപ്പോഴാ കണ്ടത് അവന്റെ കയ്യിൽ തന്റെ ഫോൺ.

എന്റെ ഫോൺ.... സഫു അതും പറഞ്ഞു അവന്റെ പിറകെ പോയി. ഓഹ് സോറി..... ഞാൻ... പെട്ടെന്ന് എന്റെ ഫോൺ ആണെന്ന് കരുതി. ദാ നിന്റെ ഫോൺ. അവൻ അവിടെ നിന്ന് അവളെ നേർക്ക് ഫോൺ നീട്ടി. അവൾ വാങ്ങാൻ അടുത്ത് എത്തിയതും അവളെ കയ്യിൽ പിടിച്ചു വലിച്ചു പുറത്തിറക്കി വാതിൽ അടച്ചു. ഞാൻ പോവുന്നത് നിനക്ക് ആശ്വാസം ആണല്ലേ. കാണിച്ചു തരാം. ഇപ്പൊ കാണിച്ചു തരാം ആശ്വാസം. അവൻ ചുറ്റും നോക്കി.അവളും നോക്കി. തന്റെ രക്ഷക്ക് പുറത്തെങ്ങും ഒരു മനുഷ്യകുഞ്ഞ് പോലും ഇല്ലെന്ന് അവൾ കണ്ടു. അവൻ ബലമായി അവളെ മുഖം കയ്യിൽ എടുത്തു കവിളിൽ ഒറ്റ കടി. നല്ല അടാർ കടി ആയത് കൊണ്ട് തന്നെ അവൾ കൂക്കി വിളിച്ചു പോയി.

അവൻ അത് മൈൻഡ് ചെയ്യുക പോലും ചെയ്യാതെ ഒറ്റ പോക്ക്. നീറുന്ന കവിളിൽ കയ്യും വെച്ചു കിളി പോയ പോലെ അവൾ അവനെയും നോക്കി നിന്നു. നാളെ ഷോപ്പിങ്ങിന് അവന്റെ കൂടെ പോകണ്ട കാര്യം ഓർത്തതും അവൾ അറിയാതെ തലയിൽ കൈ വെച്ചു പോയി. അവൻ കുറച്ചു ദൂരെ എത്തി സഫുനെ നോക്കി .കവിളിൽ കയ്യും വെച്ചു കലിപ്പോടെ അവനെ തന്നെ നോക്കി നിക്കുന്നത് കണ്ടു . ഇതൊക്കെ എന്ത് .നാളെ മോള് വാ ഇനിയും എന്തൊക്കെ കാണാൻ കിടക്കുന്നു . അവൾ തല പുകഞ്ഞു ആലോചിച്ചു കൊണ്ടിരുന്നു .നാളെ എങ്ങനെ ഇവന്റെ കയ്യിൽ നിന്നും രക്ഷപെടും .ഒരു ഐഡിയ കിട്ടിയതും അവളുടെ മുഖത്ത് ഒരു പുഞ്ചിരി വിരിഞ്ഞു ..... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story