💕മിഴികൾ പറഞ്ഞ പ്രണയം 💕: ഭാഗം 85

mizhikal paranja pranayam

രചന: സഫ്‌ന കണ്ണൂർ

ആദ്യ ഭാര്യയെ കൊണ്ട് രണ്ടാമത് കെട്ടാൻ പോകുന്ന പെണ്ണിന് മഹറും കല്യാണഡ്രെസ്സും വാങ്ങിപ്പിക്കുക. ഇത് കുറച്ചു കൂടിപ്പോയില്ലേ ഫൈസി. എന്താ പൊന്നു മോന് എന്റെ ഭാര്യയോട് ഒരു സിമ്പതി. ഇതൊക്കെ റിയൽ ആണെങ്കിൽ എന്ന് ഒരു നിമിഷം ചിന്തിച്ചുപോയെടാ. അതോണ്ട് പറഞ്ഞതാ. വല്ലാത്തൊരു അവസ്ഥ ആയിരിക്കില്ലേ അത്. ഏതെങ്കിലും പെണ്ണിന് സഹിക്കാൻ പറ്റോ ഇതൊക്കെ. ഒരു പെണ്ണിനും ഇതൊന്നും സഹിക്കാൻ പറ്റില്ല.ഭർത്താവിനെ ഒന്ന് നോക്കിയാൽ തന്നെ ഭാര്യമാർക്ക് സഹിക്കാൻ പറ്റിയെന്നു വരില്ല. അപ്പോഴാ രണ്ടാമതൊരു കല്യാണം. സഫുന്റെ നെഞ്ചിലെ പിടച്ചിൽ എനിക്ക് കാണാൻ പറ്റുന്നുണ്ട്. കുറച്ചു അനുഭവിക്കട്ടെ ഷെറിയുടെ ഈ സൂയിസൈഡ് ഡ്രാമയാണെന്ന് എത്ര വട്ടം പറഞ്ഞു. വിശ്വസിക്കണ്ടേ. എന്നോട് ഷെറിക്ക് ജീവൻ പോലും കൊടുക്കാൻ തയ്യാറായ പ്രണയം ആണെന്നല്ലേ കരുതിയിരിക്കുന്നെ. കാണിച്ചു കൊടുക്കാം ഞാനവൾക്ക് ഷെറിക്ക് എന്നോടുള്ള സ്നേഹം എത്രയുണ്ടെന്ന്. നിന്റെ പ്ലാൻ ഒക്കെ വിചാരിച്ചത് പോലെ നടക്കോ നടക്കും. ഷെറിയുടെ മുഖത്തിട്ട് രണ്ടു പൊട്ടിച്ചു സത്യം തെളിയിക്കാൻ എനിക്ക് അറിയാഞ്ഞിട്ടല്ല.

വീണ്ടും വീണ്ടും ഷെറി ഓരോ പ്രോബ്ലം കൊണ്ട് വരും. എന്തൊക്ക ആയാലും തന്റെ സഹോദരിയല്ലേ ഷെറി എന്ന ചിന്ത വരും സഫുന് . സഫു അതിന്റെ ഇടയിൽ കിടന്നു പെടപാടും പെടും.അത് കൊണ്ട് മാത്രമ ക്ഷമിച്ചു നിൽക്കുന്നെ. ടാ മറ്റേകാര്യം എന്തായി ഷാൻ അഹ്‌മദ്‌. അവൻ മുംബൈക്ക് പോയോ. ഇന്നലെ അവനെ കാണാനെന്നും പറഞ്ഞല്ലേ നീ പോയെ. അവൻ ആരാന്നു അറിഞ്ഞോ എന്താ അവനും സഫുവും തമ്മിലുള്ള ഇടപാട്. അതൊരു വലിയ സ്റ്റോറിയാ മോനെ.നിനക്ക് ഒരു കാര്യം അറിയോ നമ്മളെ സഫു കാണുന്ന പോലെയൊന്നും അല്ലേടാ. ഒരു കോടീശ്വരിയാ അവൾ. ഞാനൊക്കെ അവളെ മുന്നിൽ ബിഗ് സീറോയാ. കോടീശ്വരിയോ..... അവൾക്ക് ലോട്ടറി അടിച്ചോ. അതെപ്പോ ഞാനറിഞ്ഞില്ലല്ലോ എന്നിട്ട്. അടിച്ചു. ഇപ്പോഴല്ല പത്തൊൻപത് കൊല്ലം മുൻപ്.സഫുന്റെ ഹിസ്റ്ററി നിനക്ക് അറിയില്ലേ. അതിൽ കുറച്ചു ട്വിസ്റ്റ്‌ കൂടി ഉണ്ട്. സഫുന്റെ ഉപ്പ സഫുനെയും കൊണ്ട് വീട്ടിൽ പോയെങ്കിലും ആ കുട്ടിയെ സ്വീകരിക്കാനോ വീട്ടിൽ കയറ്റാനോ അവരുടെ ഉപ്പ സമ്മതിച്ചില്ല.

ആ വീട്ടിൽ നിന്നിറങ്ങി മറ്റൊരു വീടെടുത് താമസിച്ചു. നാട്ടിലെ പ്രമാണിയും കോടിക്കണക്കിനു സ്വത്തും ഉള്ള അഭിമാനവും പാരമ്പര്യവും കാത്തു സൂക്ഷിക്കുന്ന സമൂഹത്തിൽ നിലയും വിലയും ഉള്ള അവരെ ഉപ്പ എങ്ങനെയും മകനെ തിരിച്ചു കൊണ്ട് വരണമെന്ന് ആഗ്രഹിച്ചു. സഫുനെ വിട്ടു വരില്ലെന്ന് സഫുന്റെ ഉപ്പയും. അതിന്റെ ഇടയിൽ അഹ്മദ്ക്ക കല്യാണം ഉറപ്പിച്ച പെണ്ണ് വീട്ട്കാർ വന്നു അഹ്മദ്കന്റെ ഉപ്പാനെ ആൾക്കാരെ മുന്നിൽ വെച്ചു അപമാനിച്ചു. എല്ലാവരെ മുന്നിലും അപമാനിതനായ അയാൾക്ക് ഇതിനെല്ലാം കാരണക്കാരിയായ സഫുനോട് അടക്കാൻ പറ്റാത്ത പക വളർന്നു. സഫുനെ കൊന്നിട്ടായാലും മകനെ തിരിച്ചു കൊണ്ട് വരാൻ അയാൾ തീരുമാനിച്ചു. രണ്ടു മൂന്ന് പ്രാവശ്യം ശ്രമിച്ചെങ്കിലും അഹ്‌മദ്‌ അവളെ രക്ഷിച്ചു. അഹ്മദിന് പിന്നെ ഭയം ആയിരുന്നു സഫുന് ആരെങ്കിലും ഉപദ്രവിക്കുമോന്ന്. ഒരു ഭാഗത്തു സ്വന്തം ഉപ്പ മറുഭാഗത് ജീവന് തുല്യം സ്നേഹിക്കുന്ന സഫു. ഉപ്പന്റെ കയ്യിൽ നിന്നും സഫുനെ രക്ഷിക്കാൻ അഹ്‌മദ്‌ ആലോചിച്ചു ഒരു വഴി കണ്ടു പിടിച്ചു.

തന്റെ പേരിൽ ഉള്ള സ്വത്ത്‌ മുഴുവൻ അഹ്‌മദ്‌ സഫുന്റെ പേരിൽ എഴുതി വെച്ചു. തന്റെ എല്ലാ സ്വത്തിന്റെയും ഒരേയൊരു അവകാശി സഫു ആണെന്നും അവൾക്ക് എന്തെങ്കിലും സംഭവിച്ചാൽ സ്വത്ത്‌ എല്ലാം ഏതെങ്കിലും അനാഥാലയത്തിലേക്ക് പോകും എന്നായിരുന്നു വിൽപത്രം. കോടിക്കണക്കിന് വരുന്ന സ്വത്ത്‌ അങ്ങനെ കളഞ്ഞു കുളിക്കാൻ ആരും ധൈര്യപ്പെടില്ന്ന അഹ്മദിന് അറിയാമായിരുന്നു. അതറിഞ്ഞ അയാളെ ഉപ്പക്ക് ദേഷ്യം ഇരട്ടിച്ചു. തനിക്ക് ഇങ്ങനെ ഒരു മകനില്ലെന്നും മരിച്ചാൽ പോലും അവന് എന്നെ കാണിച്ചു കൊടുക്കരുതെന്നും ഒക്കെ പറഞ്ഞു. ഉമ്മാനെ കാണാൻ പോലും ഉള്ള അവകാശം നിരോധിച്ചു. ഇതിന്റെ പേരിൽ ഉപ്പയും മകനും തമ്മിൽ വീണ്ടും എന്തൊക്കെയോ പ്രശ്നം ആയി. ഉപ്പന്റെയും മോന്റെയും വഴക്കിനിടയിൽ അവരെ ഉമ്മയാരുന്നു അനുഭവിച്ചത് മുഴുവൻ. ഭർത്താവിനെ എതിർക്കാൻ പോലും ധൈര്യം ഇല്ലാത്ത അവർ അഹ്മദിനോട് ആ നാട്ടിൽനിന്നും പോകാൻ ആവശ്യപെട്ടു. സഫുന്റെ ഉപ്പ പിന്നെ ഇവിടെ വിവാഹം ഒക്കെ കഴിച്ചു സെറ്റിൽഡായി.

പണത്തിനു മോഹിക്കാത്ത അയാൾ സഫുവിൽ പ്രതീക്ഷകൾ അർപ്പിച്ചു ഇവിടെ ഉള്ളത് കൊണ്ട് ഓണം പോലെ സുഖമായി കഴിഞ്ഞു. ആ സ്വത്തുക്കൾ ആരും നോക്കാനില്ലാതെ അനാഥമായി കിടന്നു. അഹ്മദിന്റെ പെങ്ങളുടെ ഭർത്താവ് അതായത് ഷാനിന്റെ ഉപ്പ ഒരു തന്ത്ര ശാലി ആയിരുന്നു. അയാൾക്ക് ആ സ്വത്തിൽ ഒരു കണ്ണ് ഉണ്ടായിരുന്നു. അയാൾ സഫുന്റെ ഉപ്പാനെ കണ്ടു അതൊക്കെ നശിക്കുകയാണെന്നും മറ്റും പറഞ്ഞു കാണാൻ വന്നു. സഫുന് പതിനെട്ടു വയസ്സായാൽ മാത്രമേ ക്രയവിക്രയം ചെയ്യാൻ പറ്റു. അത് കൊണ്ട് അതൊക്കെ നോക്കി നടത്താൻ ഉള്ള അവകാശം ഷാനിന്റെ ഉപ്പാക്ക് കൊടുത്തു. അല്ല അയാൾ നേടിയെടുത്തു. ആ സ്വത്തിന്റെയൊക്കെ ഏക അവകാശിയായി ഷാനും . ഷാൻ ലണ്ടനിൽ നിന്ന പഠിച്ചതും മറ്റും ഷാനിന് അറിയില്ല ഈ അഹ്മദിനെയും സഫുനെയും ഒന്നും. പഠിപ്പൊക്കെ കഴിഞ്ഞു രാജകുമാരനെ പോലെ ബിസിനസും മോഡലിംഗും അത്യാവശ്യം തല്ലികൊള്ളിത്തരവും ഒക്കെ ആയി മുംബൈയിൽ ഒരു രാജകുമാരനെ പോലെ അടിച്ചു പൊളിച്ചു ജീവിച്ചു.

അങ്ങനെ ഇരിക്കുമ്പോഴാ നമ്മളെ സഫു ഇതൊന്നും അറിയാതെ ഉപ്പാന്റെ ഉപ്പനെയും ഉമ്മനെയും തേടി അങ്ങ് മുംബൈക്ക് ചെന്നത്. വീട്ടിൽ അവൾ ഈ അറ്റ്മോസ്ഫിയറിൽ നിന്നും ഒന്ന് മാറി നിക്കണം ഫ്രണ്ടിന്റെ വീട്ടിൽ പോകന്ന് പറഞ്ഞ മുങ്ങിയത്. ഉപ്പ അറിഞ്ഞാൽ വിടില്ലെന്ന് അവൾക്ക് അറിയാമായിരുന്നു. സാലി വഴി വേറെ ആരെങ്കിലും അറിയോന്ന് പേടിച്ചു അവനോടും പറഞ്ഞില്ല. അവിടെ എത്തിയ അവൾക്ക് നല്ല സ്വീകരണം ആയിരുന്നു കിട്ടിയത്. അവൾ ആരാന്നു അറിഞ്ഞതും അവളെ ഉപ്പാപ്പ ആ നിമിഷം തന്നെ ആട്ടി പുറത്താക്കി ഗേറ്റ് അടച്ചു. സഫുവല്ലേ ആൾ കണ്ടേ അടങ്ങുന്ന പറഞ്ഞു ഗേറ്റിന് പുറത്തു ഒറ്റ നിൽപ്പ്. കുറേ നേരം കഴിഞ്ഞു പോകുന്നു കരുതി എല്ലാവരും. ഉച്ചക്ക് അവിടെ നിൽക്കാൻ തുടങ്ങിയ അവൾ രാത്രി പന്ത്രണ്ടു മണി ആയിട്ടും നിന്നിടത്തു നിന്നും അനങ്ങിയില്ല. അവളുടെ ദൃഢ നിക്ഷ്യത്തിന് മുന്നിൽ അയാൾ തോറ്റു.

അവളെ അകത്തേക്ക് വിളിക്കാൻ ആളെ അയച്ചു. വീട്ടിലേക്ക് മടങ്ങി പോകാൻ പറഞ്ഞെങ്കിലും ഉപ്പാക്ക് മാപ്പ് കൊടുത്തു സ്വീകരിക്കാതെ പോവില്ലെന്ന് അവൾ ഉറപ്പിച്ചു പറഞ്ഞു. വഴക്കിനും ഭീഷണിക്കും ഒന്നിന് മുന്നിലും പതറാതെയുള്ള അവളുടെ നിൽപ്പ് കണ്ടു അവരും ഒന്ന് പതറി. നാട്ടുകാരും മീഡിയയയും അറിയുമെന്നുള്ള ഭയവും അവർക്കുണ്ടായിരുന്നു. എല്ലാവരും ഉപ്പാപ്പക്ക് എതിരെ തിരിഞ്ഞു. വർഷങ്ങൾ കഴിഞ്ഞിട്ടും തന്റെ മകനെ തന്നിൽ നിന്നും അകറ്റിയ സഫനോടുള്ള ദേഷ്യം ആളിക്കത്തുകയാരുന്നു മനസ്സിൽ. ഉപ്പാനെ സ്വീകരിക്കണമെങ്കിൽ അവരെ ഡിമാൻഡ് അംഗീകരിക്കണം എന്ന് പറഞ്ഞു. എന്ത് പറഞ്ഞാലും അനുസരിക്കുമെന്ന് അവൾ വാക്ക് കൊടുത്തു. സ്വത്ത്‌ മുഴുവൻ അഹ്മദിന്റെ രക്തത്തിൽ പിറന്ന രണ്ട് മക്കളെ പേർക്ക് എഴുതി കൊടുക്കണമെന്നും ഇത്രയും കാലം മകനെ അവരിൽ നിന്നും അകറ്റി അനാഥനായി ജീവിക്കേണ്ടി വന്നതിന്റെ ശിക്ഷയായി അവളും അതേ വേദന അനുഭവിക്കണം എന്നു പറഞ്ഞു.

ഉപ്പ ഉമ്മ സൗഹൃദം ഭർത്താവ് വീട് കുടുംബം എല്ലാം ഉപേക്ഷിച്ചു ഇനി ഒരിക്കലും തിരിച്ചു വരില്ലെന്ന് സത്യം ഇട്ടാൽ നിന്റെ ഉപ്പാനെ സ്വീകരിക്കാൻ തയ്യാറാണെന്ന് അയാൾ പറഞ്ഞു. തനിക്ക് സ്വന്തം പറയാൻ എല്ലാവരും ഉണ്ടായിട്ടും ആരോരും ഇല്ലാതെ ഹമീദ് എങ്ങനെ കഴിഞ്ഞോ അതേ പോലെ എല്ലാവരും ഉണ്ടായിട്ടും ഇല്ലാത്തത് പോലെ അവളും ജീവിക്കണം. ആലോചിക്കാൻ ഒരു ദിവസത്തെ സമയം കൊടുത്തു. അവൾ ആ വീട്ടിൽ തന്നെ താമസിച്ചത്. അസുഖബാധിതയായി കിടക്കുന്ന ഉമ്മാമ്മനെ കണ്ടു. പത്തൊൻപത് വർഷം മകനെ കാണാതെ ജീവിച്ച അവരെ കണ്ണുനീർ കണ്ടതും സഫു എല്ലാം മറന്നു ഉപ്പാപ്പ പറഞ്ഞത് അനുസരിക്കാൻ തയ്യാറാണെന്ന് പറഞ്ഞു. ഇപ്പൊ തന്നെ വാക്ക് പാലിക്കാൻ പറഞ്ഞ അവരോട് നാട്ടിൽ പോയി എനിക്ക് കുറച്ചു കാര്യങ്ങൾ ചെയ്തു തീർക്കാനുണ്ട് അത് കഴിഞ്ഞു പെട്ടന്ന് തന്നെ തിരിച്ചു വരാന്ന് വാക്ക് കൊടുത്തു. ഇക്കാര്യം ആരോടും പറയാൻ പാടില്ലെന്ന് സത്യം ഇടിക്കുകയും ചെയ്തു അവളെ കൊണ്ട്. അതേ സമയം ഷാനും ഉപ്പയും കൊണ്ട് പിടിച്ച ചർച്ചയിൽ ആയിരുന്നു. ഇത്രയും കാലം സ്വന്തം പോലെ കൊണ്ട് നടന്ന കോടിക്കണക്കിനു സ്വത്ത്‌ അങ്ങനെ കൈ വിട്ടു കളയാൻ അവർ ഒരുക്കം അല്ലായിരുന്നു. സഫുന്റെ പേരിൽ നിന്നും സ്വത്ത്‌ എഴുതി വാങ്ങിച്ചു അവളെ കൊന്നു കളയാൻ അവർ പ്ലാൻ ഇട്ടു.

ഷാനിനെ അതിന്റെ ചുമതല ഏല്പിച്ചു. അവിടെ വെച്ചു കൊന്നു കളഞ്ഞാൽ അവരെ സംശയിക്കും ഉപ്പാപ്പ അവരെ നേരെ തിരിയും അത് കൊണ്ട് നാട്ടിൽ എത്തിയ ശേഷം ഇവിടെ വെച്ചു കൊല്ലാനായിരുന്നു തീരുമാനം. അവളോട് സ്നേഹം നടിച്ചു ഷാൻ അവളെ കൊണ്ട് വിടാൻ എന്ന ഭാവത്തിൽ നാട്ടിലെക്ക് വന്നു. വരുന്ന വഴിക്ക് ഷാനിന്റെ ശത്രുക്കൾ അവനെ ആക്രമിച്ചു. പെട്ടെന്ന് ഉണ്ടായ ആക്രമണത്തിൽ അവനൊന്നു പിഴച്ചു. അവനെ വെട്ടാൻ നോക്കിയ ഒരാളിൽ നിന്നും സഫു അവനെ തള്ളി മാറ്റി രക്ഷിച്ചു. തലയിഴനാരിക്കയിരുന്നു ഷനും അവളും രക്ഷപെട്ടത്. അവളോട് നന്ദി കാണിക്കണോ കൊല്ലനൊന്ന് ആലോചിച്ചു നിന്ന അവനിക്ക് ഉപ്പാന്റെ ഫോൺ വന്നു. സഫുന് നീ അവളെ കൊല്ലാൻ വന്നതാണെന്ന സത്യം ഉമ്മാമ്മ പറഞ്ഞു അറിയാം നീ സൂക്ഷിക്കണം എന്നായിരുന്നു ആ ഫോൺ കാൾ. അവൻ അപ്പോഴാ ശരിക്കും ഞെട്ടിയത്. അവൻ സഫുനോട് ഇതിനെ പറ്റി ചോദിച്ചു. നീ കൊല്ലാന കൂടെ വരുന്നതെന്ന് എനിക്കറിയാം. അവിടെ വെച്ചു ഞാൻ മരിച്ചാൽ സ്വാഭാവികം ആയും ഉപ്പാപ്പ നിങ്ങളെ സംശയിക്കും. എല്ലാ സ്വത്തുക്കളും നഷ്ടപ്പെടും.

ഇവിടെ വെച്ച് എന്നെ കൊന്നു ആ വിവരം ഉപ്പാപ്പ അറിയാതെ ഇരുന്നാൽ ഉപ്പാപ്പ പറഞ്ഞത് ഞാൻ അനുസരിച്ചില്ലെന്നേ കരുതു. എന്റെ കയ്യിൽ നിന്നും സ്വത്ത്‌ എല്ലാം എഴുതി വാങ്ങിചാൽ എന്നെന്നേക്കുമായി എന്റെ ശല്യം ഒഴിവാക്കുകയും ചെയ്യാം. ഇതല്ലേ നിങ്ങളുടെ പ്ലാൻ. ഷാൻ ഞെട്ടി തരിച്ചു പോയി അവൾ പറയുന്നത് കേട്ടിട്ട്. എല്ലാം അറിഞ്ഞിട്ടും നീ എന്തിനാ എന്നെ സ്വന്തം ജീവൻ പണയപ്പെടുത്തി രക്ഷിക്കാൻ ശ്രമിച്ചത്. എന്റെ ഫൈസിയെ ഒഴിവാക്കാൻ തീരുമാനിച്ചപൊഴേ ഞാൻ മരിച്ചു. ജീവനില്ലാത്ത ഈ ബോഡി കൊണ്ട് നിനക്കെങ്കിലും ഉപകാരം ഉണ്ടാവട്ടെ. നിനക്ക് ഞാൻ ആരുമല്ലെങ്കിലും എനിക്ക് നീ സഹോദരൻ ആണ്. എന്നെ സംബന്ധിച്ചിടത്തോളം രക്ത ബന്ധത്തേക്കാൾ വില സ്നേഹബന്ധത്തിനാണ്. ഷാൻ നിന്ന് ഉരുകി. ഒരു പീറപെണ്ണിന് മുന്നിൽ സീറോ ആയപോലെ. അവൻ ആളെ വിട്ടു സഫുവിനെപറ്റി എല്ലാ കാര്യവും അന്വേഷിച്ചറിഞ്ഞു. സഫുന്റെ ഹിസ്റ്ററി അറിഞ്ഞതും അവൻ പോലും അറിയാതെ അവൾ അവന്റെ മനസ്സിൽ കയറിക്കൂടി.സഫുനെ കൊല്ലാൻ അവന്റെ കൈ വിറച്ചു.

അവൻ കൊന്നില്ലെങ്കിൽ അവന്റെ ഉപ്പ വേറെ ആളെ വിട്ടു കൊല്ലിക്കും എന്ന് പറഞ്ഞു. ഷാനിന്റെ അവസ്ഥ പിന്നെ നെല്ലിക്ക തിന്നത് പോലെ ആയി. കയ്ച്ചിട്ട് ഇറക്കാനും വയ്യ മധുരിച്ചിട്ട് തുപ്പാനും വയ്യ. അവൻ ആലോചിച്ചു ഒരു വഴി കണ്ടു പിടിച്ചു. സഫു ഒരിക്കലും തിരിച്ചു മുംബൈക്ക് വരാതിരിക്കുക. അതിന് വേണ്ടി സഫുന്റെ പിറകിൽ നടക്കലായി പിന്നെ അവന്റെ പണി. ഉപ്പയും ഉമ്മയും ഉണ്ടായിട്ടും ഒരു നോക്ക് കാണാൻ പറ്റാത്ത ഉപ്പാന്റെ അവസ്ഥയും മരിക്കുന്നതിന് മുൻപ് മകനെ കാണാൻ കൊതിക്കുന്ന ഉമ്മാന്റെ അവസ്ഥയും ഒക്കെ പറഞ്ഞു സെന്റി അടിച്ചു ഷാനിനെ അവൾ ഒന്നുകിൽ അവളെ കൊല്ലുക അല്ലെങ്കിൽ മുംബൈക്ക് തിരിച്ചു പോവുക എന്ന അവസ്ഥയിൽ എത്തിച്ചു. അവളൊരിക്കലും അവളുടെ ലക്ഷ്യത്തിൽ നിന്നും പിന്മാറില്ല എന്ന് ഉറപ്പിച്ചു പറഞ്ഞു. എന്നിട്ട് ഷാൻ എന്ത് തീരുമാനിച്ചു. അതറിയില്ല. എന്തായാലും എന്റെ തീരുമാനം ഞാൻ അവനോട് പറഞ്ഞു. എത്രയും പെട്ടന്ന് തിരിച്ചു പോകാൻ. അവൻ അനുസരിച്ചു. പോവ്വുകയും ചെയ്തു. അപ്പോഴാ സാലി വരുന്നത് കണ്ടത്.

ഷാനിന്റെ ഡീറ്റെയിൽസ് മൊത്തം കിട്ടി. ബട്ട്‌ സഫുവും ആയുള്ള കണക്ഷൻ നോ ഐഡിയ. പിടിച്ചു രണ്ട് പൊട്ടിച്ചാലൊന്ന ആലോചിക്കുന്നേ. നിനക്ക് അവൻ ചെയ്ത ഫേവർ ഓർത്ത അത് ചെയ്യാനൊരു മടി. സാലി പറയുന്നത് കേട്ടു ഫൈസി പൊട്ടിച്ചിരിച്ചു. എന്താ ഇളിക്കുന്നെ.നീ കണ്ടു പിടിച്ചോ എന്താന്ന്. അജു അവനോട് എല്ലാം പറഞ്ഞു കൊടുത്തു. സാലി ഒരു ദീര്ഘ നിശ്വാസം വിട്ടു ഫൈസിയെ നോക്കി. എന്നെ കടത്തി വെട്ടിയല്ലോടാ. എവിടുന്ന് ഒപ്പിച്ചു ഇതൊക്കെ. നീ കണ്ടുപിടിക്കുന്നത് വരെ കാത്തിരിക്കാനുള്ള ക്ഷമ എനിക്കില്ലായിരുന്നു അത് കൊണ്ട് ഷാനിനെ ഇന്നലെ രാത്രി ഞാൻ പൊക്കി.സത്യം മുഴുവൻ പറയിപ്പിക്കുകയും ചെയ്തു. അവനോട് തിരിച്ചു പോകാനും പറഞ്ഞു. സഫു ഒരിക്കലും ഇനി മുംബൈക്ക് വരില്ലെന്ന് ഞാൻ വാക്ക് കൊടുത്തു. അവൻ തിരിച്ചു പോയി. സഫു തിരിച്ചു പോകില്ലെന്ന് നിനക്ക് വാക്ക് തന്നോ. സാലി ചോദിച്ചു. പോകില്ല. പോകാൻ വിടില്ല. അഥവാ എവിടേക്ക് പോയാലും ഞാൻ ഉണ്ടാകും അവളെ കൂടെ. അത് പറയുമ്പോൾ ഒരിക്കലും അവളെ വിടില്ലെന്ന ദൃഡ വിശ്വാസം ഉണ്ടായിരുന്നു അവന്റെ മുഖത്ത്.

അറിയാഞ്ഞിട്ട് ചോദിക്കുവാ ഇവക്കെന്തിന്റെ കെടാടാ. സ്വന്തം കണ്ണ്നീര് തുടക്കാൻ ടൈം ഇല്ല. മറ്റുള്ളവരെ കണ്ണ് തുടക്കാൻ നടന്നോളും. ഇവളാര് മദർ തെരേസയുടെ പുനർജന്മമോ. സാലി കലിപ്പോടെ പറഞ്ഞു. പാവാടാ അത്. എല്ലാവരെയും സ്നേഹിക്കാൻ മാത്രം അറിയുന്ന ഒരു പൊട്ടിപെണ്ണ്. താൻ കാരണം ആരും വേദനിക്കരുതെന്നെ അതിന്റെ മനസ്സിൽ ഉള്ളൂ. അവളെ പരിജയപെട്ട നാളുകളിൽ അവളെന്നോട് പറഞ്ഞ ഒരു ഡയലോഗ് ഉണ്ട് മറ്റുള്ളവരെ സഹായിക്കുമ്പോൾ അവരെ മുഖത്ത് വിരിയുന്ന ഒരു പുഞ്ചിരിയുണ്ട്. അതാണ്‌ അവൾ ചെയ്യുന്ന പ്രവർത്തികളുടെ പ്രതിഫലം എന്ന്. അവളെ നന്നാക്കാൻ പോയിട്ട് ഒരു കാര്യം ഇല്ല. അത് കൊണ്ട് നീ നന്നായിക്കോ. അല്ലെങ്കിൽ അവളെ പോലെ നീയും ഇറങ്ങിക്കോ എല്ലാരേം സഹായിക്കാൻ. അവൾക്ക് ഒരു കൂട്ടാവട്ട്. അജുവും കലിപ്പോടെ പറഞ്ഞു. നീ നോക്കിക്കോ അവളുടെ സഹായം എല്ലാം മറ്റുള്ളവർക്ക് ഉപദ്രവം ആയി തീരും. അല്ലെങ്കിൽ അങ്ങനെ ആക്കി തീർക്കും. അവൾ സ്വയം തിരുത്തും അവളുടെ ഓരോ തീരുമാനങ്ങളും.

നിങ്ങൾ നോക്കിക്കോ. കാണാം എല്ലാം സാലിയും അജുവും ഒന്നിച്ചു പറഞ്ഞു. *** സഫു കണ്ണാടിയിൽ തന്റെ മുഖം നോക്കി.കവിളിൽ പത്തു പൈസ വട്ടത്തിൽ കരിനീലിച്ചു കിടപ്പുണ്ട്. തൊടുമ്പോൾ ചെറിയ നീറ്റൽ തോന്നിയെങ്കിലും അവനെ ഓർത്തപ്പോൾ എന്ത് കൊണ്ടോ അവളുടെ മുഖത്ത് ചെറു ചിരി വിരിഞ്ഞു. സഫു ഫൈസിയുടെ ഫോട്ടോയും നോക്കി കിടന്നു. നിന്നെ വിട്ടു പോകാനോ ആർക്കെങ്കിലും വിട്ടുകൊടുക്കാനോ ഇഷ്ടം ഉണ്ടായിട്ടല്ല. പത്തൊൻപത് വർഷം ആയി ഒരുമ്മ മകനെ കാത്തിക്കുന്നുണ്ട് അവിടെ. ആർക്കോ വേണ്ടിയെന്ന വണ്ണം മരിച്ചു ജീവിക്കുന്ന ഒരുമ്മയെ ഞാനവിടെ കണ്ടു. മോൻ പോയ ശേഷം ആരോടും മിണ്ടിയിട്ടൊ കരഞ്ഞിട്ടോ ആരും കണ്ടിട്ടില്ലത്രെ. എന്നെങ്കിലും ഒരിക്കൽ ആ ഉമ്മാനെ കാണാൻ മോൻ വരുമെന്ന് കരുതി കാത്തിരുന്നു. ഇപ്പോഴും കാത്തിരിക്കുന്നു. എന്നെ കണ്ടപ്പോൾ കെട്ടിപിടിച്ചു ചോദിച്ച ഒരു ചോദ്യം ഉണ്ട് എന്റെ മോന് സുഗായിരിക്കുന്നോ. അവൻ എന്നെ ചോദിക്കാറുണ്ടോ എന്നൊക്കെ. ഹൃദയം നുറുങ്ങുന്ന പോലെ തോന്നിയെ എനിക്ക്. ഞാൻ കാരണം ആണല്ലോ ഇങ്ങനെ ഒക്കെ ആയെന്ന് ഓർത്ത് മനസ്സ് നീറുന്നെടാ. ആ ഉമ്മാന്റെ കണ്ണ് നീര് തുടച്ചു കൊടുത്തു ഞാൻ കൊടുത്ത വാക്കാ മോനെ തിരിച്ചു കൊണ്ട് കൊടുക്കുമെന്ന്.

എന്റെ ഉപ്പാന്റെ സങ്കടവും എനിക്ക് മനസ്സിലാവും ആ മനസ്സിലും ഉണ്ട് മാതാപിതാക്കളെ നഷ്ടപെടുത്തേണ്ടി വന്ന തേങ്ങൽ. ഞാനെന്ന മഹാപാപി കാരണം എല്ലാവർക്കും സങ്കടം മാത്രമേ ഉണ്ടായിട്ട് ഉള്ളൂ. ശപിക്കപെട്ട ജന്മം ആണെന്റെ.ഞാൻ പോയ എല്ലാവർക്കും സന്തോഷം ആകുമെങ്കിൽ എന്റെ സന്തോഷം വേണ്ടെന്നു വെക്കാൻ ഞാൻ തയ്യാറാ. ഉപ്പയും ഉമ്മയും സന്തോഷത്തോടെ ജീവിക്കും. പിന്നെ നീ നീയും സന്തോഷത്തോടെ ജീവിക്കും. നിന്നെ പൊന്നു പോലെ നോക്കുന്ന ഒരാളെ കയ്യിൽ ഏല്പിച്ച ഞാൻ പോകുന്നെ. നെഞ്ചിൽ നിന്നെയും നിന്റെ ഓർമ്മകളെയും കൊണ്ട ഞാൻ പോകുന്നെ. അത് മതി എനിക്ക് എവിടെ ആണെങ്കിലും ഈ ജീവിതം ജീവിച്ചു തീർക്കാൻ. ഫൈസിയുടെ ഫോട്ടോയും നെഞ്ചോടു ചേർത്ത് പിടിച്ചു അവൾ കിടന്നു. **** രാവിലെ ഷെറിയുടെ വീട്ടിൽ ഷെറിയെ പിക് ചെയ്യാൻ വരാമെന്നായിരുന്നു ഫൈസി പറഞ്ഞത്. സഫുവും അവിടേക്ക് വരാന്ന് പറഞ്ഞു. സഫുവിനെ കണ്ടതും ഷെറിയുടെ മുഖത്ത് ഇഷ്ടക്കെട് വന്നെങ്കിലും അവളത് പുറത്തു കാണിച്ചില്ല. കുറച്ചു കഴിഞ്ഞു ഫൈസി വന്നു. അവന്റെ വേഷം കണ്ടതും സഫു ഞെട്ടിപ്പോയി. വൈറ്റ് ഷർട്ട്. എന്ന് ഇവൻ ഇതിട്ടിനോ അന്നൊക്കെ എനിക്ക് എട്ടിന്റെ പണിയും കിട്ടിയിട്ടുണ്ട്.

ഇവൻ മനപ്പൂർവം ഇട്ടതായിരിക്കും. ഇപ്പൊ തന്നെ മുങ്ങിയാലോ അതാ നല്ലത്. അല്ലെങ്കിൽ എന്റെ ശവക്കുഴി ഞാൻ തന്നെ തോണ്ടുന്നത് പോലെ ആകും. അവളെ കണ്ടതും അവൻ അവളെ നോക്കി പുഞ്ചിരിച്ചു. അവൾ തിരിച്ചു ഇഷ്ടം അല്ലാത്ത രീതിയിൽ ഇളിച്ചു കാണിച്ചു. അപ്പോഴേക്കും ഷെറിയും വന്നു. വാ പോകാം. ഷെറി കാറിൽ കയറി മുന്നിലെ സീറ്റിൽ ഇരുന്നു. നിങ്ങൾ പോയിക്കോ ഞാൻ പിന്നാലെ വന്നോളാം സഫു പറഞ്ഞു. അതെന്തിനാ പിന്നാലെ വരുന്നേ. ഒന്നിച്ചു പോകാം. ഫൈസി പറഞ്ഞു. സനയും ഷാഹിദും വരുന്നുണ്ട് ഫൈസിക്കും മാര്യേജ് ഡ്രസ്സ്‌ സെലക്ട്‌ ചെയ്യാൻ ഒരാൾ വേണ്ടേ. ഞാൻ അവരെ കൂടെ വന്നോളാം. അപ്പോഴേക്കും അവർ വന്നു. ഫൈസിയുടെ മുഖത്തു ഒരു പുഞ്ചിരി വിരിഞ്ഞത് അവൾ കണ്ടു. നീ എത്രചിരിച്ചിട്ടും ഒരു കാര്യം ഇല്ല മോനെ. നിന്റെ മനസ്സിൽ എന്താണെന്ന് എനിക്ക് നന്നായി അറിയാം. ഒന്നും നടക്കാൻ പോകുന്നില്ല.

അവൾ അവനെ നോക്കി ആക്കി ചിരിച്ചു കൊണ്ട് മനസ്സിൽ പറഞ്ഞു. ഷാഹിദും സനയും അവരെ അടുത്ത് വന്നു. ഷാഹിദ് പറയുന്നത് കേട്ടു അവൾ വായും പൊളിച്ചു നിന്നു പോയി. അവൾ കലിപ്പോടെ സനയെ നോക്കി. സനഅവളെ നോക്കാതെ വേഗം കാറിൽ കയറി ഇരുന്നു. ഫൈസി അവളെ അടുത്തേക്ക് വന്നു കാതിൽ മെല്ലെ പറഞ്ഞു നീ പഠിച്ച സ്കൂളിൽ ഹെഡ്മാസ്റ്റർ ആണ് ഞാൻ. അവൾ കലിപ്പോടെ സനയെയും ഷാഹിദിനെയും മാറി മാറി നോക്കി. ഇടക്ക് നോട്ടം ഫൈസിയുടെ മുഖത്തും പതിഞ്ഞു. വിജയഭാവത്തോടെയുള്ള അവന്റെ നിൽപ്പ് കണ്ടു. ഇപ്പൊ എന്തായി മോളെ പണി പാലും വെള്ളത്തിലും കിട്ടുന്നു മനസ്സിലായില്ലേ. അവൾ ഒന്നും മിണ്ടാതെ കാറിൽ കയറി ഇരുന്നു. അവളെ അടുത്ത് ഫൈസിയും വന്നു ഇരുന്നു. ..... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story