💕മിഴികൾ പറഞ്ഞ പ്രണയം 💕: ഭാഗം 86

mizhikal paranja pranayam

രചന: സഫ്‌ന കണ്ണൂർ

എന്റെ കൈ കൊണ്ട് ഞാൻ നിനക്ക് മഹറും കല്യാണഡ്രസ്സ്‌ എടുത്തു തരില്ല .അതിലും ഭേദം ഒരു കത്തി എടുത്തു സ്വയം കുത്തി ചാവുന്നതാ. നോക്കിക്കോ നിന്റെ ഒരു പ്ലാനും നടക്കില്ല .അവൾ മനസ്സിൽ അക്കാര്യം ഉറപ്പിച്ചു കൊണ്ട് കാറിൽ കയറി ഇരുന്നു . അവനും കാറിൽ കയറി ഇരുന്നു. മര്യാദക്ക് കാറിൽ കേറാൻ പറഞ്ഞിട്ട് കേട്ടില്ല .അത് കൊണ്ട് എന്താ എന്റെ കൂടെ തൊട്ടുരുമ്മി ഇരിക്കേണ്ടി വന്നില്ലേ .അവൻ മെല്ലെ കാതിൽ പറഞ്ഞതും അവൾ സനയെ പിടിച്ചു സൈഡിലോട്ട് തള്ളി അവനിൽ നിന്നും കുറച്ചു ഗ്യാപ് ഇട്ട് ഇരുന്നു . അവൻ മെല്ലെ ഇടം കണ്ണിട്ട് നോക്കി സനയോട് എന്തൊക്കെയോ പിറു പിറുക്കുന്നുണ്ട്. പ്ലാൻ മൊത്തം പൊളിഞ്ഞതിന്റെ കലിപ്പ് അവളോട് തീർക്കുന്നത് ആയിരിക്കും . എന്നെ ഷാഹിദിന്റെ കൂടെ ഡ്രസ്സ്‌ എടുക്കാൻ പറഞ്ഞയച്ചു സനയെയും കൂട്ടി ഡ്രെസ്സ് എടുക്കാനായിരുന്നു പ്ലാൻ എന്ന് അവളെ നിൽപ്പും ഭാവവും ഒക്കെ കണ്ടു എനിക്ക് നേരത്തെ ഓടിയതാ.

അതിന് വേണ്ടിയാ സനയുടെ കൂടെ ഷാഹിദിനെയും കൂട്ടിയത് .അതിന്റെ ആദ്യ പടിയാരുന്നു എന്റെ കാറിൽ കേറാതെ അവന്റെ കൂടെയുള്ള പോക്ക് . അതിനുള്ള പണി ഫസ്റ്റ് കൊടുത്തു .ഷാഹിദിനോട് പറഞ്ഞു ഉറക്കത്തിൽ ഷോൾഡർ ഒന്ന് ഉളുക്കി നല്ല വേദന കാർ ഡ്രൈവ് ചെയ്യാൻ പറ്റുന്നില്ല നീ കാർ ഓടിക്കൊന്ന് .അവൻ സമ്മതിക്കുകയും ചെയ്തു .അവൾ അവന്റെ കാറിൽ കേറാൻ പോയി നാണം കെട്ടു തിരിച്ചു വന്നു .ഇത് തുടക്കം മാത്രം സഫു .എന്നെ ഒഴിവാക്കിയിട്ട് നീ ഡ്രസ്സ്‌ എടുത്തത് തന്നെ എനിക്കൊന്ന് കാണണം അത്. ഫൈസി മുന്നിൽ ഇരുന്നോളൂ ഞാൻ പിറകിൽ ഇരുന്നോളാം ഷെറി സ്നേഹത്തോടെ പറഞ്ഞു .ഉള്ളിൽ അരിശം നല്ലോണം ഉണ്ടായിരുന്നു അവൾക്ക്. ഞാൻ നിന്നെ പിടിച്ചു വിഴുങ്ങൊന്നും ഇല്ല ഷെറി .ഷാഹിദ് തമാശ രൂപേനെ പറഞ്ഞു . ഏയ്‌ അത് കൊണ്ടൊന്നും അല്ല .ഫൈസിക്ക് ബുദ്ധിമുട്ട് ആകുന്നു കരുതിയാ ഞാൻ....

ഷെറി ഉരുണ്ടു കളിച്ചു . നിനക്ക് പിറകിൽ ഇരുന്ന ശരിയാവില്ല മോളെ .ഹോസ്പിറ്റൽ കിടന്ന ക്ഷീണം ഇത് വരെ മാറിയിട്ടില്ല നിനക്ക് .പിറകിൽ ഇരുന്ന കുലുക്കം കൂടുതൽ ആയിരിക്കും .ബോഡി ഇളകും . സ്ട്രെസ് എടുക്കണ്ട . വീണ്ടും നിനക്ക് എന്തെങ്കിലും പറ്റിയ എനിക്കത് സഹിക്കാൻ പറ്റില്ല ഡാർലിംഗ് അത് കൊണ്ട് മാത്രമാ ഞാൻ കഷ്ടപ്പെട്ട് പിറകിൽ ഇരിക്കുന്നെ. കുറച്ചു സങ്കടത്തോടെയും ഒലിപ്പീരുടെയും ഷെറിയുടെ കണ്ണിൽ നോക്കി പറഞ്ഞതും ഷെറിയുടെ മുഖം ചുവന്നു തുടുത്തു .ഫൈസിക്ക് എന്നോട് ഇത്രയും കെയർ ഉണ്ടായിരുന്നോ . അവൾ അവനെ നോക്കി ചിരിച്ചു .അവർ ഇരുവരും പരസ്പരം നോക്കിനിക്കുന്നത് കണ്ടതും ഷാഹിദ് പെട്ടന്ന് ചിരിച്ചു പോയി .എല്ലാരും അവനെ നോക്കിയതും അവൻ നിർത്താതെ ചുമച്ചു .എന്താന്ന് അറീല ഇന്നലെ മുതൽ തൊണ്ടയിൽ എന്തോ ഒരു കിച് കിച് .. ഫൈസിക്ക് അവന്റെ കളികണ്ടു ചിരി വന്നെങ്കിലും പിടിച്ചു നിന്നു .സഫു അവനെ കൂർപ്പിച്ചു നോക്കിയതും ഷാഹിദ് വേഗം കാർ സ്റ്റാർട്ട്‌ ചെയ്തു . പെട്ടന്ന് ഫൈസി കൈ നീട്ടി വെച്ചു ഇരുന്നു .

സഫുവിന്റെ തലക്ക് കൈ തട്ടിയതും അവൾ ഫൈസിയെ നോക്കി .അവൻ കാണാത്ത മട്ടിൽ പുറത്തേക്കു നോക്കിയിരുന്നു . അവൻ മനപ്പൂർവം കൈ വെച്ചതാണെന്ന് അവൾക്ക് മനസിലായി . കുറച്ചു കഴിഞ്ഞു അവന്റെ കൈ തന്റെ കഴുത്തിലും പുറത്തും ഓടി നടക്കുന്നത് അവളറിഞ്ഞു . അവൾ തട്ടം ശരിയാക്കുന്നത് പോലെ ആക്കി അവന്റെ കൈ ബലമായി എടുത്തു മാറ്റി .അവൻ വീണ്ടും പിറകിൽ കൈ വെച്ചു ഇരുന്നു .അവൾ കണ്ണ് കൊണ്ട് കൈയെടുക്കെന്ന് പറഞ്ഞെങ്കിലും അവൻ കാണാത്ത രീതിയിൽ ഇരുന്നു. കൈ അനങ്ങാൻ പറ്റാത്ത രീതിയിൽ അവൾ കയ്യിൽ തലകൊണ്ട് അമർത്തി ഇരുന്നു . അവൻ വലിച്ചെടുക്കാൻ കുറെനോക്കിയെങ്കിലും കഴിഞ്ഞില്ല.ഷോപ്പിൽ എത്തുന്നത് വരെ അവൾ അങ്ങനെ തന്നെ ഇരുന്നു . ദേ ഫൈസി എനിക്കിഷ്ടം ആവുന്നില്ലട്ടോ എന്റെ ദേഹത്ത് തൊടുന്നത്. ഷെറി ഉള്ളോണ്ട് മാത്രമ മിണ്ടാതിരിക്കുന്നെ പറഞ്ഞില്ലെന്നു വേണ്ട. അവൾ ഇറങ്ങിയതും അവനോട് മെല്ലെ പറഞ്ഞു . എന്റെ കയ്യിൽ ചാരി ഇരുന്നു സുഗിച്ചു ഇവിടെ വരെ വന്നത് നീ. എന്നിട്ട് എന്നോട് തൊടരുതെന്ന്.

ഇതെവിടതെ ന്യായമാ പറയുന്നേ. ടീ എന്റെ കയ്യിൽ ചാരി ഇരിക്കാൻ അത്രയിഷ്ട നിനക്ക് അവൻ ചെറു ചിരിയോടെ പറഞ്ഞതും അവൾ ദേഷ്യത്തോടെ അവനെ നോക്കി ഒറ്റ പോക്ക്. മാളിൽ ആയിരുന്നു പോയത്. വെഡിങ് ഡ്രസ്സ്‌ എടുക്കുന്ന സെക്ഷനിൽ ആയിരുന്നു ആദ്യം പോയത്. എന്ന പിന്നെ ഷാഹിദും ഫൈസിയും പോയി ഡ്രസ്സ്‌ എടുത്തു വാ ഷെറിയുടെ ഡ്രസ്സ്‌ ഞങ്ങൾ എടുത്തോളാം. സഫു പറഞ്ഞു. എന്ന അങ്ങനെ ആവട്ടെ എന്നും പറഞ്ഞു അവളെ നോക്കി പുഞ്ചിരിചോണ്ട് അവൻ പോയി. കുറച്ചു സമയം ഡ്രസ്സ്‌ നോക്കുന്നപോലെ ആക്കി അവളോട് പറഞ്ഞു. എനിക്കെന്തോ തലവേദനിക്കുന്നു ഷെറി നിങ്ങൾ ഡ്രസ്സ്‌ സെലക്ട്‌ ചെയ് ഞാൻ താഴെ ഉണ്ടാവും. അതും പറഞ്ഞു മെല്ലെ അവിടെ നിന്നും മുങ്ങി. അവൾ താഴെ റെസ്റ്റോറന്റ് പോയി ഇരുന്നു. എനിക്ക് ഒരിക്കലും പറ്റില്ല അവൾക്ക് ഡ്രസ്സ്‌ എടുക്കാൻ. നീറി നീറി മരിച്ചോണ്ടിരിക്കുകയാ ഓരോ നിമിഷവും. ഓരോന്ന് ആലോചിച്ചു ഇരിക്കുമ്പോഴാ മുന്നിൽ നിരത്തി വെക്കുന്ന ഐറ്റംസ് അവൾ കണ്ടത് ജൂസ് ഐസ്ക്രീം കോഫി ടീ. ജ്യൂസിൽ രണ്ട് സ്ട്രോയും.

ഞാൻ മാത്രം അല്ലെ ഇവിടെ ഉള്ളൂ. ഇയാൾക്ക് ആൾ മാറിയോ. ഹലോ ഞാൻ ഒന്നും ഓഡർ ചെയ്തില്ലല്ലോ സഫു അയാളോട് ചോദിച്ചു. മാഡതിന് വേണ്ടി നേരത്തെ ഓഡർ ചെയ്തത. ആര് ഓഡർ ചെയ്തു. ഞാൻ തന്നെ. അതും പറഞ്ഞു ഫൈസി മുന്നിൽ വന്നിരുന്നു. നിന്നോട് ഞാൻ പറഞ്ഞോ എനിക്ക് വേണമെന്ന്. ഇവിടെ വരുമെന്ന് കരുതിയ എനിക്ക് അറിയാലോ വന്ന ഓഡർ കൊടുക്കുന്നു.മിനിമം പത്തു മിനിറ്റ് എങ്കിലും എടുക്കും ഓഡർ ചെയ്ത സാധനം വരാൻ. കാത്തിരിക്കേണ്ടെന്ന് കരുതി എല്ലാം അങ്ങ് നേരത്തെ ഓഡർ ചെയ്തു. ഏതാണ് വേണ്ടത് എന്നറിയതോണ്ട് എല്ലാം അങ്ങ് ഓഡർ ചെയ്തു. ഞാൻ വരുന്നു നിന്നോടാരാ പറഞ്ഞെ എനിക്ക് വേണ്ടി കല്യാണത്തിന് ഡ്രസ്സ്‌ എടുക്കനോ മഹർ എടുക്കാനോ നിന്നെ കൊണ്ട് പറ്റില്ല. നീ എങ്ങനെയും മുങ്ങുമെന്ന് എനിക്കറിയാം. ബികോസ് യു ലവ് മി അപ്പോഴാ ഷെറി വന്നത്. എന്താ സഫു ഇങ്ങോട്ട് വരാൻ പറഞ്ഞു മെസ്സേജ് ഇട്ടേ. ഫൈസി പറഞ്ഞിട്ട് വിളിച്ചതാ. നിനക്ക് ഒരു സർപ്രൈസ് ട്രീറ്റ്‌ തരാൻ അവന് ഒരാഗ്രഹം. അവൾ എണീറ്റു ഷെറിയെ അവിടെ ഇരിക്കാൻ കൈ കൊണ്ട് കാണിച്ചു.

ഫൈസി കലിപ്പോടെ സഫുനെ നോക്കി. അവൾ കണ്ണ് കൊണ്ട് എങ്ങനെ ഉണ്ടെന്ന് ചോദിച്ചു. അവൻ മുഖത്ത് ഒരു ചിരി ഫിറ്റ് ചെയ്തു ഷെറിയെ നോക്കി. താങ്ക്യൂ ഫൈസി. താങ്ക്യൂ സോ മച്ച്. അവൾ അവന്റെ കൈ പിടിച്ചു ഒരു കിസ്സ് കൊടുത്തു. അവൻ വല്ലാണ്ട് ആയി. സഫുനോട് കലിപ്പും കൂടി വന്നു. ഇവൾ ഒറ്റ ആൾ കാരണമാ. നിനക്ക് ഇതിനുള്ള പണി തരാടി കുരിപ്പേ. എന്ന പിന്നെ നിങ്ങൾ അടിച്ചു പൊളിക്ക്. എനിക്ക് വേറെയും കുറച്ചു ഷോപ്പിങ് ഉണ്ട്. ഇതിപ്പോ ഒരുപാട് ഐറ്റംസ് ഉണ്ടല്ലോ. നീ കൂടി ഇരിക് ഒരു കമ്പനിക്ക്. അതല്ലേ അതിന്റെ ഒരു ശരി അല്ലേ ഷെറി. ഓഫ്‌കോഴ്സ്. നീ കൂടി ഇരിക്ക് സഫു. മനസ്സിൽ പ്രാകികൊണ്ട് ഷെറി അവളെ വിളിച്ചു. അവൾ വായിൽ നിന്നും ബബിൾഗം വീർപ്പിച്ചു അതിലേക്ക് കൈ ചൂണ്ടി. സോറിട്ടോ നിങ്ങൾ എൻജോയ് ചെയ്. അപ്പോഴേക്കും സനയും ഷാഹിദ് വന്നു. അവൾ അവരെ ചൂണ്ടി പറഞ്ഞു. ഞാൻ ഇവരെ കൂടെ ഉണ്ടാകും പോകുമ്പോൾ വിളിച്ച മതി. ഷെറി രണ്ട് സ്ട്രോ ഇട്ട ജ്യൂസ്‌ അവന്റെ നേരെ നീട്ടി. അവളെ ഉദ്ദേശം മനസ്സിലായതും അവനൊന്നു പകച്ചു.

ബായ് എൻജോയ് യുവർ സ്വീറ്റ് മൊമെന്റ്. സഫു പോകാൻ നോക്കിയതും ജൂസും ടേബിൾ ഉള്ള ഐറ്റംസ് ഒക്കെ നിലത്തേക്ക് വീണു പൊട്ടി. ഷെറിയുടെ ഡ്രെസ്സിലും തെറിച്ചു കുറച്ച്. അവൾ ആകെ ഞെട്ടിത്തരിച്ചു നിന്നു. ഇതെങ്ങനെ സംഭവിച്ചു. സഫൂ..... ഷെറിയുടെ ശബ്ദം ഉയർന്നതും അവൾ ആകെ വല്ലാണ്ടായി. ഷെറി ഇതെങ്ങനെന്ന് അറിയില്ല. ഷെറി അവളെ ചുരിദാറിന്റെ ഷാൾ പിടിച്ചു കാണിച്ചു കൊടുത്തു അവൾക്ക്. ടേബിൾ ഷീറ്റിൽ അവളെ ഷാൾ കുരുങ്ങിയിട്ട ഉള്ളത്. അവൾ പോയപ്പോ അവളെ കൂടെ ഷീറ്റും പോയി. ടേബിളിൽ ഉള്ളത് മൊത്തം നിലത്തും. ഞാൻ കണ്ടില്ല ഷെറി സോറി. അവൾക്ക് അറിയാതെ പറ്റിയതല്ലേ. ദേഷ്യപെടല്ലേ ഷെറി നീ പോയി ഡ്രസ്സ്‌ കഴുകിയിട്ടു വാ. ഷെറി അരിശം കടിച്ചമർത്തിപിടിച്ചു പോയി. എന്താ സഫു ഇത് ഞങ്ങളെ ഫസ്റ്റ് ട്രീറ്റ്‌ ആയിരുന്നു. അസൂയ പാടില്ലട്ടോ ഇങ്ങനെ. അവൻ അതും പറഞ്ഞു അവളെ ഷാളിൽ നിന്നും ടേബിൾ ഷീറ്റ് ആയി കണിപ്പിച്ച പിൻ ഊരിയെടുത്തു. അവൾക്ക് മനസ്സിലായി അവൻ മനപ്പൂർവം ചെയ്തത് ആണെന്ന്. നീ കരുതികൂട്ടി ചെയ്തതാണല്ലേ.

അല്ല പിന്നെ നീയെന്തു കരുതി അവളെ കൂടെ ഒന്നിച്ചു ജ്യൂസും കുടിച്ചു ഡ്യൂയറ്റ് പാടുമെന്നോ. ഒന്ന് പോടീ. അവളും അവളുടെ ഒരു കോപ്പിലെ ഐഡിയയും. അവൾക്ക് ശരിക്കും ദേഷ്യം വന്നു. അവൾ ചുറ്റും നോക്കി. അടുത്ത ടേബിളിൽ ഒരു ഗ്ലാസ്‌ ജൂസ് കണ്ടു. അതെടുത്തു അവന്റെ ദേഹത്തേക്ക് ഒറ്റ ഒഴിക്കൽ. അവൻ വേണ്ട സഫുന്ന് പറഞ്ഞു പിന്നോട് മാറുമ്പോഴേക്കും ജൂസ് മേക്ക് ആയിരുന്നു. വെള്ള ഷർട്ട് മുഴുവൻ ജ്യൂസിൽ കുളിച്ചു. നിന്നെ ഞാനിന്ന് കലിപ്പോടെ അവളെ അടുത്തേക്ക് വന്നതും അവൾക്ക് ചെറിയ പേടി തോന്നി. വേണമെന്ന് വേണ്ടി ചെയ്തത് ആയിരുന്നില്ല. പെട്ടന്ന് ദേഷ്യം വന്നപ്പോ പറ്റിയതാരുന്നു. ചുറ്റും എല്ലാവരും നോക്കിയതും അവൻ അവളെ കയ്യിൽ പിടിച്ചു. സനയും ഷാഹിദ് ഒക്കെ എന്താ ഇപ്പൊ ഇവിടെ സംഭവിച്ചത് എന്ന് മനസ്സിലാകാതെ പരസ്പരം നോക്കി നിന്നു. ഫൈസി കയ്യിൽന്ന് വിട്. ഷെറി ഇപ്പൊ വരും. വരട്ടെ. കാണട്ടെ എല്ലാം. അതോടെ തീരുമല്ലോ എല്ലാം. ഫൈസി പ്ലീസ്. ഞാൻ അറിയാതെ പെട്ടന്ന്.... ദേഷ്യത്തിൽ പറ്റിപ്പോയി. സോറി. അറിയാതെ അല്ലെ. സാരമില്ല അറിഞ്ഞോണ്ട് ഞാനൊരു ശിക്ഷ തന്ന പ്രശ്നം തീർന്നോളും.

അവൻ കയ്യിൽ പിടിച്ചു നേരെ പോയത് ടെക്സ്റ്റൈൽ ഷോപ്പിൽ ആയിരുന്നു. അവൻ നേരെ ജെൻസ് സെക്‌ഷനിൽ ചെന്നു അവന്റെ സൈസ് പറഞ്ഞു ഒരു ഷർട്ട്‌ വാങ്ങി. നേരെ ട്രയൽ റൂമിലേക്ക് പോയി. അതുവരെയും അവളെ കയ്യിൽ നിന്നും പിടി വിട്ടിരുന്നില്ല. അവളെയും കൂട്ടി കയറി വാതിൽ അടച്ചു. സ്റ്റാഫ്‌ അടക്കം എല്ലാവരും നോക്കുന്നത് അവൾ കാണുന്നുണ്ടായിരുന്നു. കയ്യിൽ നിന്നും പിടി വിടുവിക്കാൻ അവൾ കുറേ ശ്രമിച്ചിരുന്നു. വാതിൽ അടച്ചതും അവൻ പിടി വിട്ടു. അവൾ ദേഷ്യത്തോടെ അവനെ നോക്കി നിക്കുന്നത് കണ്ടു. അവൻ മൈൻഡ് ചെയ്തില്ല. ഷർട്ട് അഴിക്കുന്നത് കണ്ടതും തലതാഴ്ത്തി നിന്നു. എന്നെ പുറത്താക്കിയിട്ട് ഡ്രസ്സ്‌ മാറ്റിയ പോരേ. മറ്റുള്ളവരെകൊണ്ട് പറയിപ്പിക്കാൻ ആയിട്ട് ഇറങ്ങികോളും നാണം ഇല്ലാത്ത ജന്തു. നാണം ഇല്ലാത്ത ജന്തുന്ന് ആരെയടി വിളിച്ചേ. നിന്നെ തന്നെ. എന്റെ മുന്നിൽ ഷർട്ടും ഇടാതെ നിൽക്കുന്ന നിന്നെപിന്നെ എന്താനാവൊ വിളിക്കേണ്ടത്. ഷർട്ട് ഇട്ടില്ലെങ്കിൽ എന്താ കുഴപ്പം. അതും പറഞ്ഞു അവൻ അവളെ അടുത്തേക്ക് വന്നു.

കുഴപ്പം ഒന്നും ഇല്ല. ഞാൻ ചുമ്മാ പറഞ്ഞതാ.അവൾ പിറകോട്ടു നീങ്ങി ചുമരിൽതട്ടി നിന്നു. നീ ഒന്ന് വാതിൽ തുറക്കുന്നുണ്ടോ. ദേഷ്യം സങ്കടം എല്ലാം കൊണ്ട് അവളുടെ മുഖം വിറക്കുന്നുണ്ട്. അവൻ അവളെ ഇരുവശത് കൈ കുത്തി നിന്നു. അവന്റെ ശ്വാസം അവളുടെ മുഖത്ത് തട്ടുന്നുണ്ടായിരുന്നു. അവൾക്ക് തന്റെ ഹൃദയം പെരുമ്പറ പോലെ ഇടിക്കുന്നത് അനുഭവപെട്ടു. എന്താ എന്നോട് ദേഷ്യപെടുന്നില്ലേ നീ. അവൾ ഇല്ലെന്ന് തലയാട്ടി. അവൻ അവളുടെ മുഖം കയ്യിൽ എടുത്തു. അവൾക്ക് തടയണം എന്നുണ്ട്. എന്നാ കയ്യും കാലും നാവും എല്ലാം അനക്കാൻ പറ്റാത്ത പോലെ. എനിക്ക് നിന്റെ ഈ ദേഷ്യം ആണെങ്കിലും വെറുപ്പ് ആണെങ്കിൽ പോലും ഒരു പാട് ഇഷ്ടം ആണ്. ഒരു പക്ഷേ എന്നെക്കാളും ഇഷ്ടം ആണ്. മറ്റാരോടും തോന്നാത്ത ഒരിഷ്ടം. ഒരിക്കലും ഇനി ആരോടും ഇങ്ങനെ ഒരു ഇഷ്ടം തോന്നുകയും ഇല്ല. അവൾ അവന്റെ കണ്ണുകളിലേക്ക് തന്നെ നോക്കി നിന്നു പോയി. അവൾക്ക് അവന്റെ കണ്ണുകളിൽ നോക്കും തോറും സ്വയം തന്നെ തന്നെ മറന്നു പോകുന്നു. എന്താ പറയേണ്ടെന്ന് അറിയുന്നില്ല. വാക്കുകൾ പുറത്തേക്കു വരുന്നില്ല.

ആകെ ഒരു പരവേശം. അവൻ അവന്റെ മുഖം അവളുടെ മുഖത്തേക്ക് അടുപ്പിച്ചു. തന്റെ ചുണ്ടുകളിൽ അവന്റെ ചുണ്ടുകൾ പതിഞ്ഞതും അവളുടെ മിഴികൾ അടഞ്ഞു. അവൾക്ക് താൻ അവനിൽ അലിഞ്ഞു ഇല്ലാതാകുന്നത് പോലെ തോന്നി. വാതിൽ തുറക്കുന്ന ശബ്ദം കേട്ടു അവൾ കണ്ണ് തുറന്നു. അവൻ ഷർട്ട് മാറ്റിയിട്ട് ഉണ്ട്. അവളെ നോക്കി ബബിൾഗം വീർപ്പിച്ചു പുഞ്ചിരിചോണ്ട് പുറത്ത് ഇറങ്ങി. അവൾ അറിയാതെ വാ പൊത്തി പിടിച്ചു പോയി. ഷാഹിദ് സനയും അവരെ പിറകിൽ തന്നെ ഉണ്ടായിരുന്നു. പുറത്തു അവരെയും നോക്കി നിൽക്കുന്നത് കണ്ടു. എന്ത് പണിയാ ഫൈസി കാണിച്ചേ ആൾക്കാർ ശ്രദ്ധിക്കുന്നില്ലേ ഷാഹിദ് അവനോട് ചൂടായി. നീ എന്നോട് ചൂടാവുന്നത് എന്തിനാ ആ കുരിപിന് വെള്ള ഷർട്ട് ഞാൻ എപ്പോ ഇട്ടിനോ അപ്പൊ ഭ്രാന്ത് ഇളകും അതിന് ഞാനെന്തു പിഴച്ചു. എന്നിട്ട് അവളെവിടെ. നീയെന്തെങ്കിലും ചെയ്തോ ഏയ്‌... ഞാനങ്ങനെ എന്തെങ്കിലും ചെയ്യോ എന്റെ സ്വീറ്റ് ഹാർട്ടിനെ. അത് പറയുമ്പോൾ അവന്റെ മുഖത്ത് ഒരു കള്ളച്ചിരി ഷാഹിദ് കണ്ടു. ടാ കോപ്പേ സത്യം പറ എന്താ കാര്യം കാര്യം....

കാര്യം അവളോട് ചോദിച്ചോ അതും പറഞ്ഞു അവൻ വായിൽ നിന്നും ബബിൾഗം വീർപ്പിച്ചു ഇറങ്ങി പോയി. അടപ്പാവി...... അവൻ വായും പൊളിച്ചു നിന്നു. സഫു ഇറങ്ങി വരുന്നത് കണ്ടു. ആരെയും മുഖത്ത് നോക്കാതെ തലകുനിച്ചു നിന്നു. എന്താടി പറ്റിയെ സന അവളോട് ചോദിക്കുന്നത് കേട്ടു. അവളെ കിളിയും കൊണ്ട് ഒരുത്തൻ പോയി അതന്നെ സംഭവിച്ചേ.ഷാഹിദ് പറഞ്ഞു. ടീ സന എനിക്കൊരു ഡൌട്ട് ശരിക്കും വൈറ്റ് ഷർട്ടിന് ശരിക്കും എന്തെങ്കിലും പ്രോബ്ലം ഉണ്ടോ. ഷെറി വരുന്നത് എല്ലാരും കണ്ടു. ഒന്ന് വരുന്നുണ്ടോ സനാ അവളെ കയ്യും പിടിച്ചു സഫു വേഗം പോയി. ഡ്രസ്സ്‌ ഷെറിയും സനയും കൂടി സെലക്ട്‌ ചെയ്തു എടുത്തു വെച്ചിരുന്നു. ഫൈസി ബില്ലടയ്ക്കാൻ പോയി. എല്ലാവരും ഒന്നിച്ചു ഉണ്ടായിരുന്നു. സഫുന് ചമ്മൽ കാരണം അവന്റെ മുഖത്തേക്ക് നോക്കാൻ കഴിഞ്ഞിരുന്നില്ല. ബില്ല് അടക്കാൻ ഫൈസി കാർഡ് കൊടുത്തു. അയാൾ അത് തിരിച്ചു കൊടുത്തു. സോറി സർ ഇതിൽ ക്യാഷ് ഇല്ല ഇല്ലെന്നോ ഒന്നൂടി നോക്കിയേ അയാൾ ഒരിക്കൽ കൂടി നോക്കി നോ സർ അവൻ ഒന്ന് ട്രൈ ചെയ്തു.

സംഭവം ശരിയാണ്.അവൻ വേറെ കാർഡ് എടുത്തു കൊടുത്തു. സർ ഇതും.... അയാൾ കാർഡ് തിരിച്ചു കൊടുത്തു. അവൻ വീണ്ടും വീണ്ടും ചെക്ക് ചെയ്തു. അക്കൗണ്ട് എല്ലാം ബ്ലോക്ക്‌ ആണ്. അവൻ ഒന്നും മനസ്സിലാകാതെ ഫോൺ എടുത്തു ആർക്കോ വിളിച്ചു നോക്കി. അപ്പോഴേക്കും എല്ലാർക്കും എന്തോ പ്രോബ്ലം ഉള്ളത് പോലെ തോന്നി അവന്റെ അടുത്തേക്ക് വന്നു. ടാ എന്താ പ്രശ്നം അകൗണ്ട് മൊത്തം ബ്ലോക്ക്‌ ആണ്. എന്താന്ന് നോ ഐഡിയ. അവൻ അപ്പോൾ ഒരു കാൾ വന്നു. ഞാനിപ്പോ വരാം അതും പറഞ്ഞു അവൻ ഫോൺ വെച്ചു. ആ കടയിലെ ആളോട് പറഞ്ഞു ഇതെല്ലാം മാറ്റി വെച്ചേക്ക് ഞാൻ പൈസ എടുത്തു വന്നു പിന്നെ വാങ്ങിക്കൊള്ളാം. അവൻ വേഗം പുറത്തേക് പോയി. എല്ലാവരും അവന്റെ പിറകെ പോയി. ഷാഹിദ് ചാവി..... അവൻ കൈ നീട്ടി. ഞാൻ ഡ്രൈവ് ചെയ്തോളാം. ഷാഹിദ് പറഞ്ഞു. വേണ്ടന്ന് പറഞ്ഞു അവൻ ചാവി വാങ്ങി. എല്ലാവരും പിറകിൽ ഇരുന്നു. മുന്നിൽ ഷാഹിദ് അവനും. അവന്റെ ഡ്രൈവിംഗ് കണ്ടു എല്ലാരും ഞെട്ടി. ഓവർ സ്പീഡിൽ ആയിരുന്നു ഡ്രൈവിംഗ്. അവന്റെ മുഖം ആണെങ്കിൽ എന്തോ ടെൻഷൻ ഉള്ളത് പോലെ തോന്നി.

കാർ നേരെ പോയി നിന്നത് അവന്റെ ഓഫീസിൽ ആയിരുന്നു. ഇവിടെ എന്താ കാര്യം അവർ പരസ്പരം നോക്കി. ഫൈസി കാറിൽ നിന്നും ഇറങ്ങി ഓടുകയാരുന്നു ഓഫീസിലേക്ക്. എല്ലാവരും അവന്റെ പിറകെ പോയി. ഓഫീസിൽ കേറാൻ നോക്കിയതും തേജ വന്നു മുന്നിൽ കൈ വെച്ചു നിന്നു. അകത്തേക്ക് പോകാൻ പെർമിഷൻ വേണം. എന്റെ ഓഫീസ് അവിടെ വരാൻ എനിക്കാരുടെയും അനുവാദം വേണ്ട. മുന്നിൽ നിന്നും മാറി നിലക്ക് തേജ. അത് രണ്ട് ദിവസം മുൻപ് ഫൈസി ഇതിപ്പോ നിന്റെ ഓഫീസ് അല്ല. അകത്തേക്ക് പോകണമെങ്കിൽ ബോസ്സിന്റെ പെർമിഷൻ വേണം. കൂടെ നിന്ന് ചതിക്കുന്നോടാ @##$%%%%###@.ഫൈസി അവന്റെ കഴുത്തിനു പിടിച്ചു ഒറ്റ തള്ളൽ. തേജ നിലത്തേക്ക് വീണു. അപ്പോഴേക്കും സെക്യൂരിറ്റി ഡ്രസ്സ്‌ ഇട്ട കുറേ പേര് വന്നു അവന്റെ മുന്നിൽ വന്നു നിന്നു. സഫു എല്ലാം കണ്ടു ഞെട്ടി നിൽക്കുകയാരുന്നു. അവിടെ നടക്കുന്നതൊന്നും അവൾക്ക് മനസിലായില്ല. മുന്നിൽ നിന്ന സെക്യൂരിറ്റിക്കാർ ഇവിടെ ഓഫീസിൽ ഉള്ളതല്ല.എല്ലാരേം കാണുമ്പോൾ തന്നെ പേടിയാവുന്നു.

റൗഡികളെ പോലുണ്ട് കാണാൻ. മുന്നിൽ നിന്നും മാറി നിൽക്ക് ഫൈസി അവരോട് പറഞ്ഞു. ഇല്ലെങ്കിലോന്ന് അവർ പറയുന്നതേ അവൾ കേട്ടുള്ളൂ. പിന്നെ കണ്ടത് പൊരിഞ്ഞ തല്ലായിരുന്നു. അഞ്ചു മിനിറ്റ് കൊണ്ട് അവരെല്ലാവരും നിലത്ത് നിന്നു പിടയുന്നതാണ് പിന്നെ അവൾ കണ്ടത്. ഇവനാര് ജാക്കിചാന്റെ ശിഷ്യനോ ഒരു നിമിഷം ഇവന്റെ തല്ല് കണ്ടു അവനെ ആരാധനയോടെ നോക്കി പ്പോയി. കാണുന്ന പോലല്ലോ ഈ കൊസ്രാകൊള്ളി.ജിമ്മിൽ പോകുന്നത് ഇവനപ്പോ വെറുതെ ഒന്നും അല്ലല്ലേ. തല്ലാൻ മസ്സിൽ ഒന്നും വേണ്ടെന്നുള്ള ദയനീയ സത്യം അപ്പൊ അവൾക്ക് മനസിലായി.ഈ പുലി തന്നെ ആണോ റബ്ബേ ഇത്രയും കാലം പൂച്ചയെ പോലെ തന്റെ മുന്നിൽ നിന്നത്. അവളുടെ ശരീരത്തിൽ നിന്നും രോമഞ്ചം കൊണ്ട് കുളിർ കോരുന്ന പോലെ തോന്നി. മുന്നിൽ നിന്നും മാറി നിൽക്കെടാ പട്ടീ... തേജയുടെ കോളറയിൽ പിടിച്ചു അവൻ അലറുന്നത് കേട്ടാണ് സഫു ചിന്തയിൽ നിന്നും ഉണർന്നത്. ഫൈസിയുടെ പിറകിൽ നിന്നും തോളിൽ ആരോ കൈ വെച്ചു. ദേഹത്ത് നിന്നും കയ്യെടുക്കട എന്നും പറഞ്ഞു മുഷ്ടി ചുരുട്ടി അവൻ തിരിഞ്ഞു.

ആളെ കണ്ടതും അവൻ കൈ താഴ്ത്തി. സാലി. സാലിയുടെ കൂടെ വേറെയും പോലീസ്കാർ ഉണ്ട്. സാലി ഫൈസിയെയും കൂട്ടി കുറച്ചു മാറി നിന്നു. സഫുവും ഷെറിയും ഷാഹിദ് അവന്റെ കൂടെ പോയി. ടാ എന്നാലും എന്റെ ഓഫീസ്..... പ്രോപ്പർട്ടിസ്.. അവൻ ദേഷ്യത്തോടെ മുഷ്ടി ചുരുട്ടി. ഒന്നടങ് ഫൈസി.... ഇപ്പൊ വേണ്ടത് ക്ഷമയാണ്. നിന്റെ മാര്യേജ് അടുത്ത് വരികയാണ്. മറ്റു പ്രോബ്ലംസ് അതൊക്കെ ഒന്ന് ശരിയാവട്ടെ ആദ്യം. ഇത് പിന്നെ നോക്കാം. സാലി എന്താ ഇവിടെ പ്രോബ്ലം സഫു ക്ഷമകെട്ടു ചോദിച്ചു. ഏതോ ഒരു ഷാൻ അഹ്‌മദ്‌. അവൻ ഫൈസിയുടെ പ്രോപ്പർട്ടി മൊത്തം അവന്റെ ആണെന്ന് പറഞ്ഞു വന്നിരിക്കുന്നു. ഫൈസി അവന് എല്ലാം കൈ മാറിയതിന്റെ ഡോക്യുമെന്റ്സ് അവന്റെ കയ്യിൽ ഉണ്ട്. ഞാൻ ചെക്ക് ചെയ്തു. എല്ലാം ഒറിജിനൽ ആണ്. ഷെറിയും അവളും ഞെട്ടി തരിച്ചു നിന്നു. ആ തേജസ്.... നായ... അവനെ ഞാൻ കണ്ണടച്ച് വിശ്വസിച്ചു. അവൻ തന്ന ഡോക്യുമെന്റ്സ് എല്ലാം നോക്കാതെ ഒപ്പിട്ട് കൊടുത്തു. അതൊക്കെ ഷാൻ അഹ്മദിന് വേണ്ടി അവൻ കൊണ്ട് വന്ന പേപ്പർ ആയിരുന്നു. ഇപ്പൊ എന്റെ ബാങ്ക് അക്കൗണ്ട് ഓഫീസ് സൂപ്പർ മാർക്കറ്റ് തുടങ്ങി എല്ലാത്തിന്റെയും ഉടമസ്ഥൻ ഷാൻ ആണ്.

അവനെ ഞാനിന്ന് കൊല്ലും നോക്കിക്കോ ഫൈസി അകത്തേക്ക് പോകാൻ നോക്കിയതും സാലി തടഞ്ഞു. ഫൈസി ബഹളം ഉണ്ടാക്കിയാൽ എനിക്ക് നിന്നെ അറസ്റ്റ്‌ ചെയ്യേണ്ടി വരും. അവൻ കംപ്ലൈന്റ് തന്ന ഞാൻ വന്നത്. നാളെയും മറ്റന്നാളും കോടതി ലീവ് ആണ്. ജാമ്യം പോലും കിട്ടില്ല. അവർ പക്കാ പ്ലാൻട് ആണ്. ആരോ കയ്യടിക്കുന്ന ശബ്ദം കേട്ടു എല്ലാവരും തിരിഞ്ഞു നോക്കി. ഷാൻ. അവൻ വരുന്നത് കണ്ടു. എന്താ ഫൈസി സുഖം അല്ലെ. ഫൈസി അവന്റെ അടുത്തേക്ക് പോകാൻ നോക്കിയതും സാലി കയ്യിൽ പിടിച്ചു വെച്ചു. ഫൈസി പ്ലീസ്.... പറയുന്നത് കേൾക്ക് ഇപ്പൊ പ്രതികരിച്ച എനിക്ക് നിനക്ക് എതിരെ തിരിയേണ്ടി വരും. അവന്റെ കയ്യിൽ സോളിഡ് എവിഡൻസ് ഉണ്ട്. നമുക്ക് അവനിട്ട് എട്ടിന്റെ പണി പിന്നെ കൊടുക്കാം. തല്ക്കാലം അടങ്ങ്. അവൻ സാലിയുടെ കൈ വിടുവിച്ചു. എന്താ ഫൈസി ഇങ്ങനെ ഒരു നീക്കം പ്രതീക്ഷിചില്ല അല്ലേ. അത്ര പെട്ടന്ന് ഓടിപ്പോകുന്ന ഭീരുവാണ് ഞാനെന്ന് കരുതിയോ. എന്റെ ദേഹത്ത് കൈ വെച്ച ചുമ്മാ ഇരിക്കാൻ ഞാൻ എന്താ ഒരു പേടിത്തൊണ്ടൻ ആണെന്ന് കരുതിയോ. ചതിയിലൂടെ വീഴ്ത്താൻ ആർക്കും പറ്റും ആണാണെങ്കിൽ ഒറ്റക്ക് നേർക്ക് നേരെ വാ. ഇപ്പോഴും ആത്മവിശ്വാസം..... ഗുഡ്....ബട്ട്‌ തോറ്റു പോയില്ലേ. തന്റെ വെല്ലുവിളി അത് ഞാൻ സ്വീകരിചിരിക്കുന്നു.

ഒറ്റക്ക് തന്നെ വരും. പിന്നൊരിക്കൽ. ഇപ്പൊ എനിക്കും നിനക്കും ചെയ്തു തീർക്കാൻ മുന്നിൽ വേറെയും ഒരുപാട് കാര്യങ്ങൾ ഇല്ലേ. ടൈം തീരെയില്ല. നഷ്ടപെട്ടത് അത് പോലെ തിരിച്ചു വാങ്ങിക്കാനും എനിക്കറിയാം. നീ ചെവിയെ നുള്ളിക്കോ. ഞാൻ വരും. നിനക്കുള്ള ശവക്കുഴിയും തോണ്ടി ഇരുന്നോ നീ. കാണാം. അവൻ പുറത്തേക്ക് പോയി. പിന്നാലെ ബാക്കിയുള്ളവരും. സഫു മാത്രം ഒന്നും വിശ്വസിക്കാൻ പറ്റാത്ത വിധം നിന്നിടത്തു നിന്നും അനങ്ങാൻ ആവാതെ തരിച്ചു നിന്നു. തേജസ്‌ അവൻ ഒരിക്കലും ഇങ്ങനെ..... വിശ്വസിക്കാൻ ആവുന്നില്ല. ഒരു പച്ചപ്പാവം ആയിരുന്നു അവൻ. ഒരാൾക്ക് ഇങ്ങനെ മാറാൻ പറ്റോ. പിന്നെ ഷാൻ. ഫൈസിയും അവനും മുൻ പരിജയം ഉണ്ടോ. സംസാരം കേട്ടിട്ട് അങ്ങനെ തോന്നുന്നു. എന്താ സഫുട്ടി ആകെ ഷോക്ക് ആയത് പോലെ. ഞാൻ നിന്നോട് പറഞ്ഞില്ലേ പിന്മാറാൻ. കേട്ടിരുന്നെങ്കിൽ ഇങ്ങനെയൊക്കെ സംഭവിക്കുമായിരുന്നോ. ദാ നിന്റെ ഫൈസി നീ കാരണം ആണ് ഇങ്ങനെയൊക്കെ അനുഭവിക്കുന്നത്.ആദ്യം അവന്റെ ഫാമിലി.....

അവൾ ഞെട്ടലോടെ ഷാനിന്റെ മുഖത്ത് നോക്കി. നീ ഞെട്ടണ്ട. അതിന്റെ പിന്നിലും ഞാൻ തന്നെയാണ്. കുടുംബം, സ്വത്ത്‌ രണ്ടും പോയി നടുറോഡിൽ ആണ് അവനിപ്പോ ഉള്ളത്. ഇനിയും ഞാൻ പറയുന്നത് കേട്ടില്ലെങ്കിൽ അവന്റെ ജീവൻ.... അവൾ അവന്റെ കോളറയിൽ കയറി പിടിച്ചത് പെട്ടെന്ന് ആയിരുന്നു. കൂൾ ബേബി കൂൾ.... ഷാൻ അവളെ കൈ വിടുവിച്ചു. ആലോജിക്ക്... ഇനിയെങ്കിലും ആലോചിച്ചു ഒരു തീരുമാനം പറയാൻ നോക്ക്. അവൻ അകത്തേക്ക് കയറി പോയി. തേജ അവനും പിറകെ പോകാൻ നോക്കിയതും സഫു വിളിച്ചു. നിന്നിൽ നിന്നും ഞാനിത് പ്രതീക്ഷിചില്ല തേജ. പണത്തിനു വേണ്ടി ഒരാൾക്കു ഇങ്ങനെ മാറാൻ പറ്റുമോ. ചീപ്പ് ആയി പോയി ഇത് . ഒന്നുമില്ലെങ്കിലും ഫൈസി നിന്നെ സ്വന്തം സഹോദരനെ പോലെ അല്ലെ സ്നേഹിച്ചത്. പൂച്ചക്കണ്ണി..... ഞാൻ.... എനിക്ക് അവൻ എന്തോ പറയാൻ നോക്കി. സഫുന്റെ പിറകിൽ നിൽക്കുന്ന ഫൈസിയെ അവൻ കണ്ടു . ഫൈസി കൈ കൊണ്ട് കൊന്നു കളയും എന്ന് കാണിച്ചു. എനിക്ക് വേണ്ടത് പൈസ തന്നെയാ.

അതിന് വേണ്ടി തന്നെയാ ഞാൻ ഇവിടെ വന്നതും. ഫൈസി തരുന്നതിനേക്കാൾ ഇരട്ടി ശമ്പളം ഷാൻ എനിക്ക് തന്നു. ഞാൻ അവന്റെ കൂടെ കൂടി. നീ നോക്കിക്കോ ഈ ഷാൻ..... അവൻ വന്ന പോലെ പോകും. അല്ലെങ്കിൽ പറഞ്ഞയക്കും ഫൈസി. അന്ന് നീ ഖേദിക്കും നിനക്ക് നല്ലൊരു സുഹൃത്തിനെ ആയിരിക്കും നഷ്ടപെടുത്തിയതെന്നൊർത്ത്. നിന്നെ നല്ലൊരു ഫ്രണ്ട് ആയി കണ്ട എന്നോട് തന്നെ എനിക്ക് വെറുപ്പ് തോന്നുകയാ ഇപ്പൊ. തേജ ഫൈസിയെ നോക്കി. ഫൈസി അവനോട് പോകാൻ കൈ കൊണ്ട് കാണിച്ചു. അവൻ സഫുനെ നോക്കാതെ അകത്തേക്ക് പോയി. ഫൈസിയെ കലിപ്പിൽ നോക്കുകയും ചെയ്തു. സഫു ഒരു നിമിഷം എന്തോ ആലോചിച്ചു നിന്നു. എന്നിട്ട് പുറത്തേക്കു ഇറങ്ങി. അവിടത്തെ കാഴ്ച കണ്ടതും അവൾ വായും പൊളിച്ചു നോക്കി നിന്നു പോയി...... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story