💕മിഴികൾ പറഞ്ഞ പ്രണയം 💕: ഭാഗം 87

mizhikal paranja pranayam

രചന: സഫ്‌ന കണ്ണൂർ

കുടുംബവും പോയി സ്വത്തും പോയി ഇതിന്റെ പേരിൽ ടെൻഷൻ അടിച്ചു മരിക്കുകയാരിക്കും എന്ന് കരുതി വെപ്രാളപെട്ടു ഓടിപിടിച്ചു വന്നു നോക്കിതാ ചെക്കനെ. അപ്പൊ അവൻ ദാ ഏതോ പെണ്ണിനോട് കൊഞ്ചി കുഴഞ്ഞു പഞ്ചാരഅടിച്ചു നിൽക്കുന്നു. ആ പെണ്ണാണെങ്കിൽ പറയണ്ട അവനെ തൊട്ടും പിടിച്ചും സംസാരിക്കുന്നുണ്ട്. അത് കണ്ടപ്പൊഴാ ചൊറിഞ്ഞു വന്നത്. കുറുക്കൻ ചത്താലും കണ്ണ് കോഴിക്കൂട്ടിൽ എന്ന് പറഞ്ഞു കേട്ടിട്ടുണ്ട് അത് പോലെ ആണല്ലോ ഇവന്റെ കാര്യം പടച്ചോനെ. കഷ്ടപ്പെട്ട് അധ്വാനിച്ചു ഉണ്ടാക്കിയ ക്യാഷ് ഓഫീസ് മൊത്തം പോയി നടു റോട്ടിൽ പിച്ച ചട്ടിയും പിടിച്ചു നിൽക്കുന്ന അവസ്ഥയാ. അതിന്റെ വല്ല കൂസലും ഉണ്ടോന്ന് നോക്കിയേ കോഴിക്ക്. അവനെ പറഞ്ഞിട്ടും കാര്യം ഇല്ല അമ്മാതിരി പീസ് ആണ് മുന്നിൽ നിക്കുന്നത്. ഉള്ള മേക്കപ് മൊത്തം മുഖത്ത് വാരി വലിച്ചു ഇട്ടിട്ടുണ്ട്. ഡ്രസ്സ്‌ ആണെങ്കിൽ മുട്ടിനു മുകളിൽ ഉള്ള മിഡിയും സ്കേർട്സ് . കണ്ടിട്ട് ഏതോ മോഡലിംഗ് ആണെന്ന തോന്നുന്നേ . ഇതെണാവോ പുതിയ അവതാരം.

സഫു അവളെ തന്നെ നോക്കി നിന്നു.രണ്ടിന്റെയും കളി കണ്ടിട്ട് എന്തെന്നില്ലാതെ രക്തം പതഞ്ഞു വരുന്നുണ്ട് . അവൾക്ക് ഒരു ഫോൺ വന്നു. അറ്റൻഡ് ചെയ്തിട്ട്. പിന്നെ കാണാം ബിസി എന്നും പറഞ്ഞു അവൾ ഓഫീസിനുള്ളിലേക്ക് പോയി. പോകുന്നെന്ന് മുന്നേ ബൈ പറയലും മിസ്സ്‌ യൂ പറയലും.... കണ്ടിട്ട് ആകെ ക്കൂടി കലിപ്പ് കയറി വരുന്നുണ്ട്. അവൻ ബൈ പറഞ്ഞു തിരിഞ്ഞു നിന്നതും സഫുനെ കണ്ടു. അവൻ ഉയർത്തിയ കൈ മുടി ഒതുക്കുന്ന പോലെയാക്കി. ഉരുളണ്ട എല്ലാം കണ്ടു. ഏതാ ആ പെണ്ണ്. പുതിയ സ്റ്റാഫ്‌ ആണ് പോലും. ആ ഷാനിന്റെ ഒക്കെ ഒരു ഭാഗ്യം വന്നു കേറില അതിനു മുന്പേ ഓരോ ഐറ്റം സ്റ്റാഫ്‌ ആയി വന്നത് കണ്ടില്ലേ. അവനെ ഇവിടെ നിന്നും ചവിട്ടി പുറത്താക്കിയാലും ഇവളെ പറഞ്ഞു വിടണ്ട അല്ലെ . എന്താ സ്മാർട്നെസ്സ്... എജുകേറ്റഡ്.... മോഡലിംഗ് സൂപ്പർ പീസ് തന്നെ അല്ലെ സഫു. അവൾ പോകുന്നതും നോക്കി ഫൈസി പറഞ്ഞു. സഫു അവന്റെ പുറത്ത് ഒറ്റയടി. എന്റുമ്മോ... അവൻ കൂക്കി കൊണ്ട് തിരിഞ്ഞു നോക്കി.

എന്താടി കോപ്പേ ഒരു വലിയ കൊതുക്. ചോര കുടിക്കാരുന്നു. കൂടുതൽ വിട്ട ചോര നല്ലോണം പോകും. കഷ്ടപ്പെട്ട് ഉണ്ടാക്കിയ ബ്ലഡ്‌ അല്ലെ ചുമ്മാതങ് കളയാൻ പറ്റോ. കൊതുക് ചത്തോ എന്നിട്ട് അവൻ പുറം തടവിക്കൊണ്ട് ചോദിച്ചു. ആ ചത്തു. അവൾ കൈ തട്ടുന്നത് പോലെ ആക്കി പറഞ്ഞു. പുല്ല് തിന്നേം ഇല്ല തീറ്റിക്കേം ഇല്ല എന്തൊരു ജന്മ റബ്ബേ ഇത് അവൻ മെല്ലെ പറഞ്ഞു. ആരാന്റെ പറമ്പിലെ പുല്ല് കണ്ടു കൊതിയിറക്കണ്ട സ്വന്തം ആയിട്ട് ദേ അവിടുണ്ട്. അവൾ ഷെറിക്ക് നേരെ കൈ ചൂണ്ടി. ഞാൻ പട്ടിണി കിടന്നോളാം എനിക്ക് പുല്ലും വേണ്ട വെള്ളം വേണ്ട എന്നെ വെറുതെ വിട്ടേക്ക് പൊന്നൂ. അറിയാഞ്ഞിട്ട് ചോദിക്കുവാ നിന്റെ പ്രോപ്പർട്ടിസ് നഷ്ടപെട്ടതിൽ നിനക്ക് ഒരു സങ്കടം ഇല്ലേ.ഇനി ശരിക്കും ഒന്നും നഷ്ടപെട്ടില്ലേ. നഷ്ടപ്പെട്ടു. എന്നവെച്ച് നെഞ്ചത്ത് തല്ലി കരഞ്ഞു നിലവിളിക്കണോ ഞാൻ.പിന്നെ കരയാൻ ആണെങ്കിൽ നിന്നെ പോലെ കണ്ണീർ ബോട്ടിൽ ഫിറ്റ്‌ ചെയ്തു കൊണ്ട് നടക്കലല്ല ഞാൻ. വേണ്ടുന്നിടത്തും വേണ്ടാത്തിടത്തും ഉപയോഗിക്കാൻ. ഷാൻ അവനുള്ള പണി ഞാൻ കൊടുത്തോളം.

നിനക്ക് ഈ ഷാൻ ആരാന്നു അറിയോ സഫു ഒന്നും അറിയാത്ത പോലെ ചോദിച്ചു. ഇല്ല. കുറച്ചു ദിവസം മുൻപ് എന്തോ ബിസിനസ് ഡീലിംഗിന് വന്നിരുന്നു. ഇല്ലീഗൽ ആയിരുന്നു. ഞാൻ അസപ്റ്റ് ചെയ്തില്ല. അവൻ ദേഷ്യം പിടിച്ച പോയത്. പിന്നെ കാണുന്നത് ദാ ഇപ്പോഴാ. ഉള്ള മാരണം മുഴുവൻ എന്നെ തേടി വരുന്നത് എന്തിനാന്നാ മനസ്സിലാവാതെ അല്ലലെ കണ്ടകശനിയാ. നിന്റെ പ്ലാൻ എന്താ ഇനി. ഷാനിന്റെ കയ്യിൽ നിന്നും എങ്ങനെയാ ഇതൊക്കെ തിരിച്ചു വാങ്ങുക. ഈ നാട്ടിൽ കോടതിയും നിയമം ഒക്കെ ഉണ്ടല്ലോ. അത് വഴി ശ്രമിച്ചു നോക്കാം. തിരിച്ചു കിട്ടിയില്ലെങ്കിലും കുഴപ്പം ഒന്നും ഇല്ല. ആ ഷെറിയുടെ ഉപ്പാന്റെ കയ്യിൽ പൂത്ത ക്യാഷ് ആണ്. ഒറ്റ മോളും. അവളെ കെട്ടുന്നതോടെ അതൊക്കെ എന്റേതാകില്ലേ . അവൾക്കാണെങ്കിൽ എന്നോട് മുടിഞ്ഞ പ്രേമവും. തിരിച്ചു സ്നേഹം മാത്രം കൊടുത്ത മതി സ്വത്ത്‌ മുഴുവൻ എന്റേതാകും. ഒരു ജോലിക്കും പോവേം വേണ്ട. അവൻ പറഞ്ഞതൊക്കെ എന്നെ ആകിയതല്ലെന്ന് അവൾക്ക് തോന്നാതിരുന്നില്ല. വാ പോകാം അവൾ പിന്നെ അവിടെ നിന്നില്ല.

ഷെറി അവരെ കാത്ത് പുറത്ത് നിൽപ്പുണ്ടായിരുന്നു. വരുന്നത് കണ്ടതും ഷെറി അടുത്തേക്ക് വന്നു. ഫൈസി നമുക്ക് ചീറ്റിങ്ങ് കേസ് കൊടുത്തൂടെ. അത് കൊണ്ടൊന്നും കാര്യം ഇല്ല. ഞാൻ അവന്ന് അതൊക്കെ വിറ്റതാണെന്ന ഡോക്കുമെന്റ്. സർക്കാരിനെ വെട്ടിച്ചു ഇല്ലിഗൽ ആയി ചെയ്തോണ്ട് പുറത്തറിഞ്ഞ ഞാൻ പെടും. അപ്പൊ ഇനിയൊരിക്കലും ഇതൊന്നും തിരിച്ചു കിട്ടില്ലേ. ഇല്ല. ഇനിയെല്ലാം ആദ്യവും ഒന്നിൽ നിന്നും തുടങ്ങണം. അത്ര തന്നെ. കയ്യിൽ ആണെങ്കിൽ അഞ്ചിന്റെ പൈസ ഇല്ല. അവൻസങ്കടത്തോടെ നെറ്റി തിരുമ്മി കൊണ്ട് പറഞ്ഞു. സാരമില്ല എല്ലാം ശരിയാവും. എന്റെ ഉപ്പാനോട് പറയാം. ഉപ്പ സഹായിക്കും. അവൾ അവനെ ആശ്വസിപ്പിച്ചു. എനിക്ക് ആ സഹായം വേണ്ട ഷെറി. പണത്തിനു വേണ്ടിയല്ല ഞാൻ നിന്നെ സ്നേഹിച്ചത്. നീ എന്നും എന്റെ കൂടെ ഉണ്ടായാൽ മതി. നമുക്ക് പുതിയ എന്തെങ്കിലും ബിസിനസ് തുടങ്ങാം. ഉപ്പാന്റെ ക്യാഷ് എന്റേത് കൂടിയാണ്.

അത് വാങ്ങുന്നതിന് ഒരു മടിയും വേണ്ട. വേണ്ട ഷെറി. ഒരാളുടെയും ഒരു സഹായവും ഇല്ലാതെ എന്റെ സ്വന്തം പ്രയത്നം കൊണ്ട് ഞാനുണ്ടാക്കിയതാ ഇതെല്ലാം. വീണ്ടും എനിക്ക് അതിന് പറ്റില്ലെന്നാണോ നീ പറയുന്നത്. എന്നിൽ നിനക്ക് വിശ്വാസം ഇല്ലേ. ഞാൻ അങ്ങനെ അല്ല ഉദ്ദേശിച്ചത് ഫൈസി. ഒരു ഹെല്പിന് വേണ്ടി.... ഇനി ഇതിന്റെ പേരിൽ ഒരു സംസാരം വേണ്ട ഷെറി. നിന്നോടാണെങ്കിലും നിന്റെ ഉപ്പാനോട് ആണെങ്കിലും പൈസ വാങ്ങിയ അതിനർത്ഥം ഞാൻ ഒരു ബൂലോക തോൽവിയാണെന്നാണ്. ആകെയുള്ളത് ആത്മവിശ്വാസവും ചങ്കുറപ്പും ആണ് അത് മതി ഇനിയങ്ങോട്ടു കൂട്ടിന്. പിന്നെ നീയും ഉണ്ടാവില്ലേ എന്റെ കൂടെ. ഞാൻ ഉണ്ടാവും നിന്റെ കൂടെ എന്നും എന്തിനും . അവൾ അവന്റെ കൈ പിടിച്ചു പറഞ്ഞു. അത് മതിയെനിക്ക് അവനും അവളെ കയ്യുടെ മുകളിൽ കൈ വെച്ചു. സഫുന് അത് കണ്ടു കിളിയൊക്കെ പറന്നു പോയിരുന്നു.

എന്നോട് പറഞ്ഞത് ഒന്ന് അവളോട് പറഞ്ഞത് വേറൊന്ന്. ഇനി ശരിക്കും ഇവന്റെ മനസ്സിൽ എന്താണ്. സഫു അവനെതന്നെ നോക്കുന്നത് കണ്ടതും അവൻ കൈ വിട്ടു. നമുക്ക് പോകാം. സനയും ഷാഹിദും നേരെത്തെ പോയിരുന്നു. അവർ കാറിൽ കേറാൻ നോക്കിയതും തേജ വന്നു ഡോർ അടച്ചു. കാറും ഇപ്പോൾ ഷാൻ സാറിന്റെ ആണ്. ഇതവന്റെ അണ്ണാക്കിൽ കുത്തി കയറ്റി കൊടുക്ക്. ഫൈസി താക്കോൽ അവന്റെ നേർക്ക് എറിഞ്ഞു കൊടുത്തു. തേജ അതും വാങ്ങി സഫുവിനെ നോക്കാതെ പോയി. ഇനിയെങ്ങനെ പോകും. ടാക്സി പിടിച്ചാലോ ഷെറി പറഞ്ഞു. സോറി ഷെറി എന്റെ കയ്യിൽ അത്രയൊന്നും പൈസ ഉണ്ടാവില്ല. എല്ലാം കാർഡ് ആയോണ്ട് പൈസ ഒന്നും കരുതിയിരുന്നില്ല. നിങ്ങൾ തത്കാലം ബസ്സിൽ പോയിക്കോ. ഷെറിയുടെ മുഖം വാടുന്നത് സഫുവും ഫൈസിയും കണ്ടു. ഞാൻ കൊടുത്തോളം പൈസ നമുക്ക് ടാക്സിയിൽ തന്നെ പോകാം സഫു പറഞ്ഞു. എന്ന നിങ്ങൾ പോയിക്കോ. എനിക്ക് ഒരു സ്ഥലം വരെ പോകാനുണ്ട്. ആരോടെങ്കിലും കുറച്ചു പൈസ ഒപ്പിക്കണം മാര്യേജ് അല്ലെ വരുന്നത്. മാത്രമല്ല എനിക്കും ഷെറിക്കും താമസിക്കാൻ ഒരു വീടും നോക്കണം.

അത് കേട്ടപ്പോൾ ഷെറിയുടെ മുഖം കുറച്ചു തെളിഞ്ഞു. സഫുന്റെ മുഖം വാടിയെങ്കിലും അവൾ മുഖത്ത് ഒരു ചിരി വരുത്തിച്ചു. ഫൈസി അവർക്ക് ഒരു ടാക്സി പിടിച്ചു കൊടുത്തു. അവർ പോയി. പുറത്ത് ഒരടി വീണു. അവൻ ഞെട്ടി തിരിഞ്ഞു നോക്കി തേജ. ഫൈസി ഇളിച്ചു കാണിച്ചു. പോടാ പട്ടീ ഈ ഓഫീസിൽ ഞാൻ മാത്രമേ ഉള്ളായിരുന്നോ വില്ലൻ വേഷം കെട്ടാൻ. ഈ ഓഫീസിൽ ആകെ ഒരു മന്നബുദ്ധി നീ മാത്രമ.അത് പിന്നെ അഭിനയിക്കേണ്ട കാര്യം ഇല്ലല്ലോ നമ്മൾ അങ്ങനെ ആണല്ലോ. എന്നാലും സഫു അങ്ങനൊക്കെ പറഞ്ഞപ്പോൾ എവിടെയൊക്കെയോ കൊണ്ട പോലെ. സത്യം ആയിട്ടും സങ്കടം ആയി. ക്ഷമിക്ക് ഭായ് കുറച്ചു ദിവസത്തേക്കല്ലേ. സത്യം അറിയുമ്പോൾ അവൾ തന്നെ നിന്നോട് വന്നു മിണ്ടും നോക്കിക്കോ. എനിക്ക് വേറൊരു ഡൌട്ട് ഉണ്ട്.

നിങ്ങൾ തമ്മിൽ മുൻ പരിജയം ഉണ്ടോ.നിന്റെ അപ്പോഴത്തെ ഭാവം കണ്ടു എനിക്ക് അങ്ങനെ തോന്നി. ടാ പറയാൻ മറന്നു നീ പറഞ്ഞ വീട് കണ്ടു പിടിച്ചു. പറഞ്ഞ പൈസ കൊടുത്തു സഫുന്റെ പേരിൽ തന്നെ വാങ്ങിയിട്ടും ഉണ്ട്. അവൻ കീശയിൽ നിന്നും ഒരു താക്കോൽ എടുത്തു അവന് കൊടുത്തു. ആ പഴഞ്ചൻ വീട് നിനക്കെന്തിനാന്ന മനസ്സിലാവാതെ. സഫുന് വാങ്ങി കൊടുക്കാൻ ആണെങ്കിൽ നല്ലൊരു ഫ്ലാറ്റോ വില്ലയോ പോരാരുന്നോ. ഇടിഞ്ഞു പൊളിഞ്ഞു വികാറായ ഒരു വീട് അല്ലെ അത്. തേജ വിഷയം മാറ്റി. ഫൈസിക്ക് അത് മനസ്സിലായിരുന്നു. ആ വീടിന് ലക്ഷറി വീടിനേക്കാൾ വിലയുണ്ടെടാ അതൊന്നും പറഞ്ഞ നിനക്ക് മനസ്സിലാവില്ല. എന്തായാലും ശേരി സഫു എന്നോട് വന്നു മിണ്ടിക്കൊണം പറഞ്ഞില്ലെന്നു വേണ്ട. ആയിക്കോട്ടെ ബോസ്സേ. പിന്നൊരു കാര്യം ആ ഷാനിന്റെ മേൽ ഒരു കണ്ണ് വേണേ. അല്ലെങ്കിൽ ഞാൻ ശരിക്കും നടുറോട്ടിൽ പിച്ച എടുക്കേണ്ടി വരും. പിന്നേ എനിക്കതല്ലെ പണി. വേണേൽ അവന്റെ ആ ഗേൾഫ്രണ്ട് ഇല്ലേ അവളെ മേൽ രണ്ട് കണ്ണും വെച്ചേക്കാം. എന്ത് മൊഞ്ചാടാ അത്. നീ മൊത്തം ആയിട്ട് എടുത്തോ. ഞാൻ രാവിലെ ജസ്റ്റ് ഒന്ന് മിണ്ടിയെ ഉള്ളു. എന്റെ നടുപ്പുറം ആ കുരിപ്പ് പാറപ്പുറം ആക്കി. ഞാനിനി ആ വഴിക്കില്ലേ.

സഫു തല്ലിതല്ലേ ഞാൻ കണ്ടു. അപ്പോഴാ എനിക്ക് കുറച്ചു സമാധാനം ആയത്. ഫൈസി ഒരു ചമ്മിയ ചിരിയും ചിരിച്ചു കാറും എടുത്തു പോയി. ** ഷെറി വീട്ടിൽ എത്തിയപ്പോൾ ഉപ്പയും ഇക്കാക്കയും എല്ലാം സാഡ് ആയി ഇരിക്കുന്നത് കണ്ടു. എന്താ കാര്യം. ഫൈസിയുടെ കാര്യം അറിഞ്ഞിട്ടാണ് ഇതല്ലാം എന്ന് അവൾക്ക് മനസിലായി. അവന്റെ വീട്ടിൽ പോയിരുന്നു. അങ്ങനെ ഒരു മകൻ ഇല്ലെന്ന് പറഞ്ഞു ഞങ്ങളെ പുറത്താക്കി. ഇപ്പൊ ദേ സ്വത്തും പോയി. ആ ഷാൻ അധോലോകം ഒക്കെയായി ബന്ധം ഉള്ള ആളെന്ന കേട്ടെ. അതൊന്നും ഇനി തിരിച്ചു കിട്ടുന്ന് തോന്നുന്നില്ല. ഷെറി ആകെ വട്ടുപിടിച്ച പോലയായി. എന്തൊക്കെ സ്വപ്നം കണ്ടതാ എല്ലാം പോയി. ആരും ഇല്ലാത്ത അനാഥനാ അവനിപ്പോ പോരാത്തതിന് ഇപ്പൊ കയ്യിൽ അഞ്ചിന്റെ പൈസയും ഇല്ല. നാശം പിടിക്കാൻ. അവൾ തലയിണ വലിച്ചെറിഞ്ഞു ദേഷ്യം തീർത്തു.

അപ്പോഴാ ഫൈസി വിളിച്ചത്. അവന്റെ കാൾ കണ്ടപ്പോൾ കുറച്ചു സമാധാനം തോന്നി. പഴയ പോലെ അല്ല ഫൈസി. ദിവസം വിളിക്കും. സുഖം ആണോന്ന് അന്വേഷിക്കും. സഫുനെ ആണെങ്കിൽ അവോയ്ഡ് ചെയ്യുന്നതും കാണാം അതാണ്‌ ഏക ആശ്വാസം. തല്ക്കാലം ഒരു വീട് കണ്ടു പിടിച്ചിട്ട് ഉണ്ട്. നാളെ കാണാൻ വരുന്നൊന്ന് ചോദിച്ച വിളിച്ചത്. അവൾ അപ്പൊ സമ്മതം പറഞ്ഞു. ഫൈസി സഫുനെയും കൂട്ടാൻ ഷെറിയോട് പറഞ്ഞു. അവൻ പറഞ്ഞത് കൊണ്ട് അവൾ മറുത്തൊന്നും പറഞ്ഞില്ല. ഒരു കണക്കിന് സഫുവും വരുന്നതാണ് നല്ലത്. ഫൈസിയും ഞാനും താമസിക്കുന്ന വീട് അവൾ കാണണം. എത്രയോ വട്ടം അവനെ വിട്ട് തരാൻ പറഞ്ഞത കേട്ടില്ല. ഇപ്പൊ അവൾ തന്നെ എനിക്ക് അവനെ വിട്ട് തരുന്നു. നോക്കിക്കോ സഫു നീ കടിച്ച വിഷം നിന്നെ കൊണ്ട് തന്നെ ഇറക്കിചില്ലേ ഞാൻ. ക്രൂരത നിറഞ്ഞൊരു ചിരി അവളെ മുഖത്ത് വിടർന്നു. അവൾ സഫുനെ വിളിച്ചു അപ്പോൾ തന്നെ പറഞ്ഞു. കുറെ വരുന്നില്ലെന്ന് പറഞ്ഞെങ്കിലും ഷെറി സമ്മതിപ്പിച്ചു അവളെ കൊണ്ട്. ***

രാവിലെ തന്നെ ഷെറി റെഡിയായി നിന്നു. സഫുന്റെ മുന്നിൽ വിജയിച്ചു നിൽക്കുന്നതല്ലേ. അത് കൊണ്ട് എത്ര ഒരുങ്ങിയിട്ടും അവൾക്ക് മതിയായെന്ന് തോന്നിയില്ല. സഫുവും വന്നു അപ്പോഴേക്കും. രണ്ടാളും ഫൈസിയെ കാത്തു നിന്നു. ഫൈസി എത്തിയെന്ന് പറഞ്ഞു ഷെറിയെ വിളിച്ചു. സന്തോഷത്തോടെ പുറത്തിറങ്ങി ഫൈസി വന്ന വാഹനം കണ്ടു അവളെ മുഖത്ത് ഇഷ്ടക്കേട് നിറഞ്ഞു. ഷെറി സ്റ്റ്ക്ക് ആയി നിക്കുന്നത് കണ്ടു സഫു നോക്കി. ഔട്ടോയിൽ വന്നത് കണ്ടാണ് ഈ മാറ്റം എന്ന് അവൾക്ക് മനസ്സിലായി. വാ പോകാം അവൻ രണ്ടാളെയും വിളിച്ചു. നമുക്ക് എന്റെ കാറിൽ പോകാം ഫൈസി. എനിക്ക് ഈ ഔട്ടോ.... ബസ്... ഇതിലോന്നും പോകുന്നത് ഇഷ്ടം അല്ല. ഇനി ഇതൊക്കെ ശീലം ആയല്ലേ പറ്റു ഷെറി. നിന്റെ കാർ നിനക്ക് എടുക്കാം. ബട്ട്‌ ഞാൻ വരില്ല. എനിക്ക് ഒരു ശീലം ഉണ്ട് അങ്ങോട്ട്‌ എല്ലാം എല്ലാർക്കും കൊടുക്കും. പക്ഷേ തിരിച്ചു ആരോടും ഇങ്ങോട്ട് വാങ്ങികില്ല. ആരുടേയും സഹായം സ്വീകരിക്കുകയും ഇല്ല. എല്ലാം ശരിയാവും. വീണ്ടും ഞാൻ കോടീശ്വരൻ ആവുകയും ചെയ്യും.

ഇപ്പൊ നമുക്ക് ഇതിൽ പോകാം വാ. അവൾ എന്നിട്ടും മടിച്ചു നിന്നു. അവൻ അവളെ കയ്യിൽ പിടിച്ചു നടന്നതും അവൾ മനസ്സില്ലാമനസ്സോടെ സമ്മതിച്ചു.ഫൈസി സഫുനെ നോക്കി. ഇപ്പോഴേ ഇവളിങ്ങനെ എന്ന ചോദ്യം അതിലില്ലെന്ന് അവൻ പറയാതെ പറയുന്നത് പോലെ അവൾക്ക് തോന്നി.ഷെറി ഔട്ടോയിൽ ഇരുന്നു ഞെരി പിരി കൊണ്ടു. Ac യില്ല ചൂട് എടുക്കുന്നു എന്നൊക്കെ ഇടക്കിടക്ക് പറഞ്ഞു കൊണ്ടിരുന്നു. ഫൈസിക്ക് ഉള്ളിൽ ചിരി വന്നു. സഫു ആകെ എന്തിനെന്നില്ലാതെ അസ്വസ്ഥതആയിരുന്നു. ടൗണിൽ നിന്നും കുറച്ചു ഉള്ളോട്ട് ആയിരുന്നു അവർ പോയത്. ഒരു വീടിന് മുന്നിൽ ഓട്ടോ നിന്നു. പുറത്തിറങ്ങിയതും ഷെറി ബോധം കെട്ടു വീഴാതിരിക്കാൻ ഔട്ടോയിൽ പിടിച്ചു നിന്നു. ചെറിയ ഓടിട്ട പഴയ വീട്. ചുറ്റും കാട് പിടിച്ചു കിടക്കുന്നു. ആ വീട്ടിൽ ആൾതാമസം പോലും ഉണ്ടായിട്ട് വർഷങ്ങൾ ആയി.

കാണുമ്പോൾ തന്നെ മനസ്സിലാവും. തന്റെ വീട്ടിലെ കൂടയുടെ അത്രയേ ഉള്ളൂ ആ വീടെന്ന് തോന്നി ഷെറിക്ക്. രണ്ട് മൂന്ന് പേര് ആ വീട് വൃത്തിയാക്കുന്നുണ്ട്. സഫു ഇറങ്ങി വീട് കണ്ടതും അവളുടെ കണ്ണുകളിൽ കണ്ണ് നീർ തുള്ളി പൊടിഞ്ഞു. എന്റെ ഉമ്മാന്റെ വീട്. ബോംബയിൽ ആദ്യം ചെന്നപ്പോൾ പോയി കണ്ടത് കരീം സാറിനെ ആണ്. അവരോട് എല്ലാ കാര്യവും പറഞ്ഞപ്പോൾ സഹായിക്കാമെന്ന് ഏറ്റു. ഉമ്മാന്റെ സുഹൃത്തിനെ കണ്ടെത്തി തന്നു. ഉപ്പാന്റെ വീട്ടിലെ എല്ലാവരെയും അവർ അറിയാതെ കാണിച്ചു തന്നു. ആ വീട്ടിൽ കൊണ്ട് വിട്ടതും കരീം സാർ ആണ്. ഉമ്മാന്റെ സുഹൃത് വഴിയാണ് നാട്ടിൽ ഇവിടെയാണ്‌ താമസം എന്നും അഡ്രെസ്സ് ഒക്കെ പറഞ്ഞു തന്നത്. തപ്പിപിടിച്ചു ഇവിടെ വരെ എത്തിയത പൂട്ടിയിട്ടത് കൊണ്ട് അന്ന് അകത്തേക്ക് കേറാൻ കഴിഞ്ഞില്ല. ഫൈസി അവളെ അടുത്തേക്ക് ചെന്നു. ഇഷ്ടം ആയോ വീട്. അവൻ മെല്ലെ ചോദിച്ചു.

അവൾ അവന്റെ കയ്യിൽ മുറുക്കെ പിടിച്ചു. അതിൽ ഉണ്ടായിരുന്നു അവളുടെ നന്ദി. എന്താ ഫൈസി ഇത്. വീട് കാണിക്കാൻ എന്ന് പറഞ്ഞു കളിയാക്കുകയാണോ. ഷെറി ദേഷ്യത്തോടെ അവനോട് പറഞ്ഞു. അവൻ വേഗം സഫുന്റെ കൈ വിടുവിച്ചു അവളെ അടുത്തേക്ക് പോയി. കൂൾ ഷെറി. ഇത് എന്റെ സ്വന്തം വീടാണ്. ഇത് പൊളിച്ചു ഇവിടെ ഒരു ഷോപ്പ് തുടങ്ങാൻ ആയിരുന്നു പ്ലാൻ. അതിന് വേണ്ടി വാങ്ങിയതാണ്. ഇത് മാത്രം ഷാനിന് അറിയില്ല. അത് കൊണ്ട് ഇപ്പൊ കേറിക്കിടക്കാൻ ഒരിടം ആയി. ഇവിടെ താമസിക്കാനോ. നിനക്ക് എന്താ ഭ്രാന്ത് പിടിച്ചോ. വൃത്തിയാക്കാൻ ആളെ ഏർപ്പാട് ആക്കിയിട്ടുണ്ട്. നാളെ തന്നെ പണി തീരും. വൃത്തിയാക്കി പെയിന്റ് ഒക്കെ അടിച്ചാൽ തല്ക്കാലം താമസിക്കാം. ഞാൻ താമസിക്കില്ല ഇവിടെ. കോഴികൂട് പോലൊരു വീട് അതും എപ്പോഴാ ഇടിഞ്ഞു പൊളിഞ്ഞു വീഴാന്ന് ആർക്കറിയാം. എന്റെ വീട്ടിലെ ബാത്റൂം ഇതിനേക്കാൾ വലുതാണെന്ന് തോന്നുന്നുണ്ട്. സഫു അവരെ വഴക്ക് ഒന്നും കേൾക്കുന്നുണ്ടായിരുന്നില്ല. അവളുടെ മനസ്സ് മുഴുവൻ അവളുടെ ഉമ്മ ആയിരുന്നു.

ഒരു ഫോട്ടോ പോലും ആരുടെയും കയ്യിൽ ഇല്ല. ആകെയൊരു പ്രതീക്ഷ ഇവിടെ നിന്നും എന്തെങ്കിലും കിട്ടുമോന്ന് ആയിരുന്നു. അതിനാ അഡ്രെസ്സ് തപ്പി വന്നത് പോലും. അവൾ അകത്തേക്ക് കയറി. ആ വീടിന് ഉള്ളിൽ കാൽ വെച്ചതും എന്തോ കുളിരു കോരിയത് പോലെ തോന്നി അവൾക്ക്. ആകെ മാറാല പിടിച്ചു കിടന്നിരുന്നു. കുറെയൊക്കെ വൃത്തിയാക്കി തുടങ്ങിയിരുന്നു. രണ്ട് ബെഡ്‌റൂം അടങ്ങിയ കൊച്ചു വീട്. അവൾ ആ റൂമിലൊക്കെ കേറി നോക്കി. ഒരു റൂമിൽ ചെറിയൊരു കട്ടിലും അലമാരയും കണ്ടു. ചിതൽ പിടിച്ചിരുന്നു എല്ലാത്തിലും. അവൾ മാറാലയൊക്കെ മാറ്റി ആ അലമാര തുറന്നു നോക്കാൻ ശ്രമിച്ചു. തുറക്കാൻ കഴിഞ്ഞില്ല. ശക്തിയിൽ വലിച്ചതും പിടിയിളകി. ശക്തിയിൽ വലിച്ചത് കൊണ്ട് അവൾ പിറകിലേക്ക് വീഴാൻ നോക്കി. നിലത്ത് വീഴുന്നതിന് മുന്നേ ഫൈസി പിടിച്ചിരുന്നു. സൂക്ഷിച്ചു സഫു വർഷങ്ങൾ പഴക്കം ഉള്ള സാധങ്ങൾ ആണ്. പോരാത്തതിന് പാമ്പും മറ്റും അതും ഉണ്ടാവും. അവളെ നേരെ നിർത്തിച്ചു ഫൈസി പറഞ്ഞു. നിനക്ക് ഈ വീട്.....

സാലി പറഞ്ഞു ഈ വീടിനെ പറ്റി അന്വേഷിക്കാൻ. അവൻ കുറച്ചു തിരക്കിൽ ആയിരുന്നു. അത് കൊണ്ട എന്നോട് പറഞ്ഞത്. ഞാൻ നിന്റെ പേരിൽ അതങ്ങ് വാങ്ങി. എന്റെ പേരിലോ..... Mm. നിന്റെ ഉമ്മാന്റെ ഓർമ്മക്ക് ഉള്ള ആകെ ഒരു സ്ഥലം അല്ലേ. നിനക്ക് തന്നെ തരണം എന്ന് തോന്നി. പിന്നെ അവകാശം ചോദിച്ചു വരരുത്. എനിക്ക് ഇന്ന് കേറിക്കിടക്കാൻ ആകെയുള്ള സ്ഥലം ആണ്. ഈ പ്രോപ്പർട്ടി നിന്റെ പേരിൽ ആയോണ്ട് ആ ഷാനിന് ഒന്നും ചെയ്യാൻ പറ്റില്ലല്ലോ. എന്നാലും ഈ ഷാനിന് എന്നോട് എന്താ ഇത്ര ദേഷ്യം എന്ന മനസ്സിലാവാത്തത്. അവൻ ആലോചിക്കുന്നത് പോലെ നിന്നു. ഈ അലമാര തുറന്നു തരോ ഒന്ന്. സഫു ഒന്നുകൂടി തുറക്കാൻ നോക്കി പറ്റാതൊണ്ട് അവനോട് ചോദിച്ചു. അവനും നോക്കി പറ്റിയില്ല. പുറത്ത് പോയി അവൻ ഒരു പാര എടുത്തു വന്നു. അവനത് കുത്തിതുറക്കുന്നതും നോക്കി അവൾ നിന്നു. ഷെറി എവിടെ. അവൾക്ക് പൊടി അലർജിയാണ് പോലും അകത്തേക്ക് കയറിയില്ല. ഓട്ടോയിൽ ഇരിപ്പുണ്ട്.അതൊന്നും അല്ല കാര്യം.

ഇനിയിവിടെ അല്ലെ താമസം എന്ന് പറഞ്ഞത് ഇഷ്ടം ആയിട്ടില്ല. അത് കൊണ്ട് കലിപ്പിൽ ആണ് അവൾ. പെട്ടെന്ന് ആണ് അവന്റെ കൈക്ക് അലമാരയുടെ ഒരു പീസ് തറച്ചത്. അവൻ ആ ന്ന് പറഞ്ഞു കൈ കുടഞ്ഞു. അവൾ വേഗം കൈ പിടിച്ചു നോക്കി. ഈർക്കിലി പോലെ എന്തോ കയറിയത് ആണ്. അവൾ അതെടുത്തു മാറ്റി. ചെറുതായി ചോര പൊടിയാൻ തുടങ്ങിയിട്ടുണ്ട്. അവൾ വിരൽ വായിൽ ഇട്ടത് പെട്ടെന്ന് ആയിരുന്നു. അവൻ അവളെ തന്നെ നോക്കി നിന്നു. ശരീരം മുഴുവൻ കോരിതരിക്കുന്നത് പോലെ തോന്നി അവന്. അവൾ വിരൽ വിട്ടു. അവന്റെ കണ്ണുകളുമായി ഇടഞ്ഞതും രണ്ടുപേരും നോക്കി നിന്നു പോയി. നിർത്താതെ ഹോൺ അടി കേട്ടാണ് അവര് നോട്ടം മാറ്റിയത്. ദാ വരുന്നുന്ന് പറഞ്ഞു അവൻ വേഗം അലമാര തുറന്നു കൊടുത്തു. ആ പിശാചിനെ ഇത് പോലെ കുത്തി കൊല്ലണ്ട ടൈം ആയിന്നു പറഞ്ഞരുന്നു അവൻ അലമാര കുത്തി തുറന്നത്. അവൾ അതിൽ മുഴുവൻ നോക്കി. ചിതൽ തിന്നു തീർത്ത കുറച്ചു ഡ്രസ്സ്‌ പേപ്പർ മാത്രം കണ്ടുള്ളു. ആകെ ഒരു പ്രതീക്ഷ ഇതായിരുന്നു.

ബാക്കി സ്ഥലം മൊത്തം അവൾ പരതിയിരുന്നു. നിരാശയോടെ അവൾ ആ ഡ്രസ്സ്‌ മുഴുവൻ വലിച്ചിട്ടു. അതിൽ നിന്നും പഴയൊരു ആൽബം പുറത്ത് വീണു. നെഞ്ചിടിപ്പോടെ അവളത് തുറന്നു നോക്കി. അറിയാത്ത ഒരു പാട് പേരുടെ ഫോട്ടോ.എല്ലാം മങ്ങി പഴകിയിരുന്നു. ചിലതെല്ലാം പൂർണ്ണമായും നശിച്ചിരുന്നു. അതിനിടയിൽ അവൾ കണ്ടു പൂച്ച കണ്ണുള്ള ഒരു മൊഞ്ചത്തിയുടെ ഫോട്ടോ. പറഞ്ഞറിയിക്കാൻ പോലും പറ്റാത്ത ആ സൗന്ദര്യത്തിന്റെ ഉടമ തന്റെ ഉമ്മയാണെന്ന് അവൾ തിരിച്ചറിഞ്ഞു. അവൾ ഒരു തേങ്ങലോടെ ആ ഫോട്ടോ നെഞ്ചോട് ചേർത്തു. എന്റെ ഉമ്മ. എനിക്ക് ജന്മം നൽകിയ എന്റെ ഉമ്മ. ഒരുപാട് ശപിച്ചിട്ടുണ്ട് എന്നെ ഉപേക്ഷിച്ചതാണെന്ന് കരുതി. സത്യം ഒക്കെ അറിഞ്ഞപ്പോൾ സ്വയം പഴിച്ചിട്ടേ ഉള്ളൂ. ശപിച്ച നാവ് കൊണ്ട് ഒരായിരം പ്രാവിശ്യം മാപ്പിരന്നിട്ടുണ്ട്. അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി.

ഫൈസിക്കും അത് കണ്ടു കണ്ണ് നിറഞ്ഞു. അവൻ അവളെ ചുമലിൽ പതിയെ തൊട്ടു. ഒരേങ്ങലടിയോടെ അവൾ അവന്റെ മാറിലേക്ക് ചാഞ്ഞു. അവൻ അവളെ ചേർത്ത് പിടിച്ചു. കുറച്ചു കഴിഞ്ഞു അവൾ അവന്റെ പിടി വിടുവിച്ചു കണ്ണുകൾ തുടച്ചു. എന്റെ ഉമ്മാനെ നിനക്ക് കാണണ്ടേ. അവൻ തലയാട്ടി. അവൾ ഫോട്ടോ അവന്ന് നേരെ നീട്ടി ഒറ്റ പ്രാവശ്യം അവൻ നോക്കിയുള്ളൂ. ഒരു ഞെട്ടലോടെ അവളെ കയ്യിൽ നിന്നും അവൻ ആ ഫോട്ടോ വാങ്ങി വീണ്ടും നോക്കി. ഒരു വിറയൽ അവനിലൂടെ പടർന്നുകയറി. അവന്റെ കയ്യിൽ നിന്നും കൈ വിറച്ചു ആ ഫോട്ടോ നിലത്തേക്ക് വീണു...... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story